പ്രണയശ്രാവണാസുരം: ഭാഗം 102

pranayashravanasuram

എഴുത്തുകാരി: അമീന

എക്സക്ട് ലൊക്കേഷൻ അനുസരിച് മങ്ങിയ വെളിച്ചത്തിൽ അവർ മൂന്നുപേരും ആ സ്ട്രീറ്റിലൂടെ മുന്നോട്ടു നടന്നു....... ഇരുവശവും ഉയർന്ന് നിൽക്കുന്ന അപ്പാർട്നെന്റിന് നടുവിലൂടെ കുറച്ച് നടന്നെത്തിയതും ഇരുവശത്തോട്ടും മറ്റു രണ്ട് റോഡ് കാണെ അവരുടെ മിഴികൾ അങ്ങോട്ടായായി ചലിച്ചു....... "അതിലൂടെ അല്ല ശിവ കുറച്ചൂടെ മുന്നോട്ട് പോകണം......." ന്ന് ഇവയുടെ വാക്കിൽ ഇരുവശത്തേക്കുമുള്ള റോഡ് തിരഞ്ഞെടുക്കാതെ കുറച്ച് ദൂരം നടന്നവർ തൊട്ട് മുന്നിലായ് റോഡിനു വിലങ്ങനെയുള്ള മൂന്ന് നില ബിൽഡിങ്ങിലേക്കുള്ള ഇടുങ്ങിയ ഗോവണി കാണെ....... "ശിവ ഇവിടെയാണ് ലൊക്കേഷൻ കാണിക്കുന്നത്.....ഇതിലൂടെ കയറേണ്ടി വരും......" ന്ന് ഇവ ഫോണിലേക്ക് നോക്കി ഒന്നൂടെ ഉറപ്പ് വരുത്തി പറയവേ ശിവ ഫോൺ കയ്യിലായി മേടിച് പാന്റിന്റെ പോക്കറ്റിൽ ഇട്ട് പതിയെ ഗോവണി കയറിയതും എന്തോ മാനം നോക്കി നിന്ന അല്ലുവിനെ ഇവ പിടിച്ചോണ്ട് ശിവയ്ക്ക് പുറകെ മുകളിലെത്തിയതും ആദ്യത്തെ ഫ്ലോറിൽ ഇരുവശത്തേക്കായ് വഴി കാണെ ഏതിലൂടെ പോകുമെന്ന കൺഫ്യൂഷനിൽ നിൽക്കവേ അല്ലു....... "അത്താള പിത്തള തവളാച്ചി മറിയം വന്ന് വിളക്കൂതി ഫൂ ഫൂ ഫൂ......" ന്ന് പാടി കഴിഞ്...... "ശിവേച്ചി നമുക്കിതിലെ പോകാം....."😁

ന്ന് പറഞ് എന്തോ വല്യ കാര്യം പറഞ്ഞ കണക്ക് നിൽക്കുന്നവളെ ഇവയും ശിവയും എന്തോന്നെടേയ് ന്നുള്ള രീതിയിൽ നോക്കിയതും....പരുങ്ങി കൊണ്ടവൾ...... "അതിനെന്ന എന്നെ ഇങ്ങനെ നോക്കുന്നെ....ഒരു ഉപകാരം ചെയ്തതല്ലേ......."😌 "ഉപകാരം....അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.....നി ഒന്നുവില്ലേലും ഒരു പോലീസ് കാരന്റെ കെട്ടിയോൾ അല്ലെ അതിന്റെ ബുദ്ധിയെങ്കിലും......കഷ്ടം......"🤭 ന്ന് ഇവ അടക്കി ചിരിച്ചതും..... പുച്ഛിച്ചു വിട്ട അല്ലു ഇവയുടെ കൈതണ്ടയിൽ ചൂണ്ട് വിരൽ കൊണ്ട് അമരെ തോണ്ടി...... "ദിങ്ങട് നോക്ക്.... മോളെ ഇവേച്ചി..... ആന പാപ്പാൻ ആനപ്പുറത് കേറിയെന്ന് കരുതി അങ്ങേരുടെ മകന് തഴമ്പ്ണ്ടാകുവോ.....ഇല്ലല്ലോ...... പിന്നെ ഇവച്ചിയാണോ ഫ്രടിച്ചൻ ഡോക്ടറായിട്ട് ആള് ചെയ്യണ ഓപ്പറേഷനൊക്കെ ചെയ്യണത്......ആണോ അല്ലല്ലോ....... പിന്നെ എനിക്ക് മാത്രം എന്നാത്തിനാ ഒരു പോലീസ് ബുദ്ധി....ചേഞ്ചു വേണം പോലും ചേഞ്ച്‌......." ന്ന് പറഞ്ഞു ഇവയെ അടിമുടി നോക്കിയവൾക്ക് നേരെ കൈ കൂപ്പി...... "പോന്ന് കുഞ്ഞെ നമിച്ചു...... നീ എബിച്ചന്റെ അനിയത്തി തന്നെ......." "ദെ വന്ന കാര്യം നടത്താതെ കലപില കൂട്ടാതെ രണ്ടുമൊന്ന് മിണ്ടാതെ വാ...... അവിടെ കിടന്ന് ശബ്ദമുയർത്തി ഇതിൽ താമസിക്കുന്ന കുട്ടിയോളെ ഒന്നും ഉണർത്തല്ലേ പിള്ളേരെ........" ന്ന് ശിവ രണ്ടിനേം നോക്കി ദയനീയത വാരി വിതറിയതും.....

അല്ലു ചുറ്റുമൊന്ന് നോക്കി.... "കൊച്ചുങ്ങളോ.....അതിന് ഇവിടെ ബാച്ച്ലേർസ് മാത്രവല്ലെയുള്ളൂ........" ന്ന് പറഞ്ഞതും...... "വാട്ട്‌.......ഇ....ഇത് ഫാമിലി അപ്പാർട്മെന്റ്സ് ഏരിയ അല്ലെ......." "അയ്യോ അല്ല.....അത് കുറച്ചേയുള്ളൂ....നമ്മൾ രണ്ട് വശത്തേക്കുമുള്ള റോഡ് കണ്ടില്ലായോ അതുവരെയുള്ളൂ......ഈ ബിൽഡിങ് ബാച്ച്ലേഴ്‌സ് അപ്പാർട്മെന്റാ....താഴെ ബോർഡ് കണ്ടില്ലേ....ഞാൻ കണ്ടല്ലൊ....."😁😁.... "എന്നിട്ട് നീയിപ്പഴാണോ പറയുന്നേ........"😲 "അതിന് നമ്മക്ക് ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത്......"🤔 "ശിവ....ഐ തിങ്ക് ദിസ്‌ ഈസ്‌ എ ട്രാപ്......" ന്ന് ഇവ പറയവേ ശിവ..... "ഇപ്പൊ എനിക്കുമങ്ങനെ തോന്നണുണ്ട്....... ഇനിയും ഇവിടെ നിൽക്കുന്നത് സേഫ് അല്ല വേഗം താഴോട്ടിറങ്ങണം......." ന്ന് കുറച്ച് മുൻപോട്ട് നടന്ന ശിവ പറഞ് തിരിഞ്ഞതും അല്ലുവിന്റെ പകപ്പോടെയുള്ള നിൽപ്പിൽ അവളുടെ മിഴി ചെന്നിടത്തേക്കായ് ഇവയും ശിവയും നോക്കവേ സ്റ്റായേറിനടുത്തയായി മൂന്ന് ചെക്കന്മാർ അവിടെയുള്ള ചുമരിൽ ചേർന്ന് നിന്ന് സിഗെരെറ് പുകയ്ക്കുന്നു...... അവന്മാരിൽ നിന്നും തെല്ലകലത്തിലായുള്ള വെട്ടം അവരെ വ്യക്തമായ നിഴൽ രൂപം പോലെ തോന്നിച്ചു. അവരുടെ കൂസലില്ലായ്മയുള്ള നിൽപ്പിൽ മൂന്നുപേരും പകച്ചുനിന്നു....... അവരുടെ നിൽപ്പ് അവർ നമ്മെ കണ്ടുവെന്നുള്ള സത്യം അവർ മൂന്ന് പേരും മനസ്സിലാക്കി......

ചുമർ ചാരി ബീഡി വലിച്ചു കൊണ്ട് അവർ മുഖം തെല്ലു ചരിച്ചു വഷളത്തരം നിറഞ്ഞ മിഴികളോടെ അവരെ നോക്കിയതും അറപ്പോടെ അവളുമാർ അവരിൽ നിന്നും മുഖം തിരിച്ചു........ അവളുമാരുടെ ആ ഭാവം ഇഷ്ടപ്പെടാതിരുന്നവന്മാർ അവർക്ക് നേരെ ചുവടുകൾ വെച്ചു........ അവരുടെ വരവിൽ അന്താളിച്ചു പോയതും........ "ശിവേച്ചി........" ന്ന് അല്ലു വിറയലോടെ വിളിക്കവേ..... "ശിവാ..... ന.....നമ്മൾ ഇനി എന്ന ചെയ്യും........." "അറിയില്ല ഇവ.....ഇതോടെ വ്യക്തമായി നമുക്കൊരുക്കി കെണിയാണിവൻമാർ......." "ശിവേച്ചി.... അ...അതിനർത്ഥം വീണ ഇവിടെ ഇല്ലെന്നാണോ........" ന്ന ചോദ്യത്തിന്...... "ഇല്ല.........." ന്ന കാറ്റ് പോലെ ശിവയുടെ വായിൽനിന്നു വീണതും അല്ലു പകച്ചുപോയി....... "നമ്മൾ എടുത്തു ചാടി പുറപ്പെട്ടത് ഒരബദ്ധമായി പോയി......." എന്നിവ ശിവയോട് മേലെ പറഞ്ഞതും അവൾ അത് ശരിയാണെന്നുള്ള രീതിയിൽ ഇവയുടെയും അല്ലുവിന്റെയും കൈകൾ മുറുകെ പിടിച്ചു....... അവന്മാർ അവർക്ക് നേരെചുവടുകൾ വെക്കുന്നതിനനുസരിച്ച് അവരുടെ വായിൽ നിന്നും സിഗരറ്റ് പുക ഊതി വിട്ടുകൊണ്ടിരുന്നു........

ഉയർന്നു മിടിക്കുന്ന ഹൃദയത്തോടെ അവർ മൂന്നു പേരും പരസ്പരം കൈകോർത്ത്‌ പുറകിലേക്ക് ചുവടുവെച്ചു....... അവരുടെ ആ പുറകിലേക്ക് ഉള്ള ചുവടുവെപ്പ് കണ്ട് അവന്മാർ പരസ്പരമൊന്ന് നോക്കി പരിഹാസം നിറഞ്ഞ വാക്കുകളാൽ....... "ഹാ കൊച്ചുങ്ങളിതങ്ങോട്ട് പോകുവാ....... ഞങ്ങൾ മൂന്നുപേരേം കണ്ട് പേടിച്ചു പോയോ........ എന്നാലും നമുക്ക് വേണ്ടി ഏർപ്പാടാക്കി എന്ന് പറഞ്ഞപ്പോൾ ഇത്ര മുറ്റ കിളുന്തുകളാണെന്ന് അറിഞ്ഞില്ല......" ന്നു പറഞ് രണ്ടാമത്തവൻ അവരെ നോക്കി ചുണ്ട് കടിച്ചതും....... ശിവയുടെ ഉള്ളാകെ ദേഷ്യo അരിച്ചുകയറി...... ദേഷ്യത്തിന് പുറത്ത് ഇവിടെ എന്തെങ്കിലും പ്രവർത്തിച്ചാൽ അപകടപ്പെടുന്നത് ഞങ്ങൾ മാത്രമായിരിക്കും എന്ന സത്യമവൾ മനസ്സിലാക്കിയത് കൊണ്ട് വന്ന ദേഷ്യം അണപ്പല്ലിൽ കടിചൊതുക്കി....... "ഇവരെ നമുക്ക് നൽകിയതിന് ഒരു നന്ദി പറയണ്ടേ......." ന്ന് പറഞ്ഞു മൂന്നാമൻ ഫോൺ എടുത്ത് കാതോട് ചേർത്ത് അല്പസമയം കഴിഞ്..... "ഹലോ സാറെ.... സാറ് പറഞ്ഞത് പോലെ ഞങ്ങൾ ചെയ്തതിന് പാരിതോശികമായി മൂന്ന് ഉരുപ്പടികൾ ഞങ്ങൾക്ക് കിട്ടി കെട്ടോ.....എന്നായൊരു ഫിഗറ സാറേ......

മൂന്നിനെയും കണ്ടിട്ട് കടിച്ചു കുടയാൻ തോനുന്നു......ന്നാൽ സാറെ ഞങ്ങളങ്‌ വെക്കുവാ ഇവരെ വിശദമായോന്ന് കാണട്ടെ........" ന്ന് പറഞ്ഞതും അവന്റെ വാക്കിൽ അവർ മൂന്നും ഞെട്ടിത്തറഞ്ഞു പോയി..... പകപ്പോടെ അവർ പുറകിലേക് ചുവട് വെച്ചു....... ഇരുട്ടിൽ നിന്നവരുടെ നിഴൽ രൂപം കോറിഡോറിലെ ചുമരിലായുള്ള മങ്ങിയ വെളിച്ചത്തിലേക്കവർ കടന്ന് വന്നതും അവളുമാർക്ക് മുന്നിലായി അവരുടെ മുഖം വ്യക്തമാകവേ ശിവ പകച്ചു പോയി......... കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് തന്നെ പിടിച്ചുകൊണ്ടുപോയവർ...... ന്ന് ശിവയുടെ ഉള്ളം മന്ത്രിച്ചു...... കൊറിഡോറിലെ മങ്ങിയ വെളിച്ചം ചുമരിൽ തട്ടിയ ശിവയുടെ മുഖത്തെക്കായ് പതിഞ്ഞതും അവന്മാർ അതിൽ ശിവയെ കണ്ട് അത്ഭുതപ്പെട്ടു..... "ഡാ ഇതവളല്ലേ സാർ നമ്മെ അവിടെ ലോക്ക് ചെയ്ത് പൊക്കോളാൻ പറഞ്ഞവൾ......." എന്ന് അതിലൊരുവൻ പറഞ്ഞതും മറ്റവൻ..... "അതെടാ മച്ചാ..... ഓഹ്....ആ സമയം ഞാൻ ഇവളെയൊന്ന് രുചിക്കാൻ ഒത്തിരി ആഗ്രഹിച്ചതായിരുന്നു.....എന്നതായാലും എന്റെ ആഗ്രഹപ്രകാരം സാർ ഏർപ്പാട് ചെയ്തു തന്നത് കൊള്ളാം......" "പറയാതെ വയ്യ മൂന്നിനേയും കണ്ടിട്ട് കടിച്ചു കുടയാൻ തോന്നുന്നുണ്ട്......." ന്നുപറഞ്ഞുകൊണ്ട് അവരിലേക്ക് തിരിഞ്........ "രക്ഷപ്പെടാനോ കുതറിയോടാനോ ശ്രമിക്കേണ്ട ഇവിടുന്ന് അത് സാധ്യമല്ല........ ഇത് ഞങ്ങടെ ഏരിയയാ...... ഇങ്ങോട്ട് ഒരുത്തി വന്നു പെട്ടിട്ടുണ്ടെങ്കിൽ അവരുടെ രുചി ഞങ്ങൾ അറിഞ്ഞിട്ടേ പോകൂ......."

ന്നുള്ള അവരുടെ വാക്കിൽ ശിവയും ഇവയും അല്ലുവും ഉയർന്നുവന്ന ഭയത്തോടെ പിന്നെയും പുറകിലേക്ക് ചലിച്ചു........ പുറകിലേക്ക് നടന്നവർ കോറിഡോർ അവസാനിച്ചു കൊണ്ട് ചുമരിലായി തട്ടി നിന്നു...... ഇനിയൊരു തെല്ലുപോലും നീങ്ങാൻ സ്ഥലമില്ലെന്ന സത്യം അവരെ ഭയത്തിന്റെ കൊടുമുടി കേറി....... പൂർണമായും ഞങ്ങൾ പെട്ടു പോയെന്ന സത്യം അവൻമാരിൽ വിജയത്തിന് ചിരി തെളിയിച്ചു....... വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ഒരു പഫ് കൂടെ എടുത്ത് അവർക്കരികിലായി നടന്നടുത്തവർ മൂന്നു പേരും ഒരുമിച്ച് അവരുടെ മുഖത്തേക്കായ് പുക ഊതിവിട്ടു....... പുകയുടെ അസഹ്യമായ മണത്തിൽ അവർ മൂന്നുപേരും മുഖം തിരിച്ചു..... അവന്മാർ തങ്ങളിലേക്ക് ചേർന്നു വരുന്നെന്നു മനസ്സിലായതും ഇനിയും ഇവിടെ ഭയന്ന് നിന്നാൽ തങ്ങളുടെ ജീവനുപോലും ആപത്താണെന്നുള്ള സത്യം മനസ്സിലാക്കവെ അവർ മൂന്ന് പേരും പരസ്പരം കണ്ണാൽ മൊഴിഞ്ഞു കൊണ്ട് അടുത്ത നിമിഷം ഒരുമിച്ച് ഊക്കോടെ തങ്ങൾക്കരികിലേക്കായ് ചേർന്ന് വരുന്നവന്മാരുടെ നെഞ്ചിൽ പിടിച്ചു തള്ളവെ......... ആ പ്രവർത്തി പ്രതീക്ഷിക്കാതിരുന്നവന്മാർ പുറകിലേക്ക് വേച്ചു പോയതും അവരെ മറികടന്ന് ആ കോറിഡോറിലൂടെയവർ മുന്നോട്ടോടി.......

ഓടിയെടുത്തവർ സ്റ്റേയെറിന്റെ അവിടെയെത്തവെ പടവുകൾ ചാടി ഇറങ്ങവേ അവർക്ക് പുറകെ ഓടി വന്നവരിലൊരുത്തൻ പുറകിലുള്ള അല്ലുവിന്റെ അരയിലൂടെ ചുറ്റിവരിഞ്ഞു പൊക്കിയെടുത്തു........ താൻ അവരുടെ പിടിയിൽ പെട്ടു പോയെന്നെ അറിവിൽ ഭയന്നുപോയ അല്ലു...... "ശിവേച്ചി........." എന്നുറക്കെ കരഞ്ഞതും മുന്നോട്ട് സ്റ്റെയർ ഇറങ്ങിയ ശിവയുടെയും ഇവയുടെയും കാലുകൾ നിശ്ചലമായി.......... അവന്റെ പിടിയിൽനിന്നും കുതറിയിറങ്ങാൻ ശ്രമിക്കുന്ന അല്ലുവിനെ കാണെ ഒരു നിമിഷം പകച്ചു പോയ ശിവയുടെ മിഴികൾ ചുറ്റുപാടും ദ്രുതഗതിയിൽ ചലിക്കവെ സ്റ്റെപ്പിൽ ഒരു മൂലയിലായി കുത്തി ചാരി വെച്ച ഹോക്കി സ്റ്റിക്ക് കണ്ണിലായി പെട്ടതും അടുത്ത നിമിഷം അവളത് കൈക്കലാക്കി അല്ലുവിനെ പിടിച്ചുയർത്തിയവന്റെ കാൽ നോക്കി ആഞ്ഞടിച്ചു........ ശിവയുടെ അടിയിൽ അവന്റെ കാലിന്റെ നെരിയാണിയിലൂടെ മേൽപ്പോട്ട് ഉള്ളിലൂടെ തരിപ്പ് വലിഞ്ഞു കയറിയതും അവന്റെ കൈകൾ അല്ലുവിൽ നിന്നും വേർപെട്ടു....... അവന്റെ പിടിയിൽനിന്നുമുതിർന്ന് വീണ അല്ലുവിന് സ്റ്റെപ്പിൽ നിൽക്കാൻ കഴിയാതെ ഇടറി പുറകിലേക്കായ് മറിഞ്ഞതും അടുത്ത നിമിഷം ശിവയും ഇവയും അവളെ താങ്ങി പിടിച്ചു........ അടിയുടെ വേദനയിൽ കലിയിളകിയവൻ...... "ഡി........."

ന്നലറി വിളിച്ചതും ശിവ അല്ലുവിന്റെ കൈപിടിച് വലിച്ച് അവർ മൂന്നുപേരും താഴോട്ട് സ്റ്റെയർ ഇറങ്ങി ഓടി....... അപ്പാർട്ട്മെന്റ് ന്ന് നടുവിലൂടെയുള്ള റോഡിലൂടെ അവർ മൂന്നുപേരും മുന്നോട്ടോടി.....ഓടിയവർ കിതപ്പോടെ പുറകിലേക്ക് നോക്കിയതും അവന്മാർ അവർക്കടുത്തേക്കായ് ഓടിവരുന്നത് കണ്ട്...... ബാച്ച്ലർസ് അപ്പാർമെന്റിനും ഫാമിലി അപ്പാർട്മെന്റിനും ഇടയ്ക്ക് ഇരുവശത്തേക്കുള്ള റോഡിനടുത്തായി വന്നു നിന്ന് ശിവ...... "ഇവ അല്ലു.....നി....നിങ്ങൾ ഇടതുഭാഗത്തേക്ക് ഓടിക്കോ...ഞാൻ വലതുഭാഗത്തേക്കോടാം........." ന്ന് കിതപ്പോടെ പറഞ്ഞതും...... "അ.....അത് ശരിയാവില്ല ശിവാ.....നിന്നെ ഒറ്റയ്ക്ക് വിട്ടു ഞങ്ങൾ പോകില്ല......." "പറയുന്നത് കേൾക്ക് നീ നമ്മൾ മൂന്ന് പേരും ഒരുമിച്ച് ഓടിയാൽ അവർക്ക് പിടിക്കാൻ എളുപ്പമാകും...... നിങ്ങൾ പെട്ടെന്ന് തന്നെ ഓടി എവിടെയെങ്കിലും ഒന്ന് ഒളിച്ചു നിൽക്കാൻ ശ്രമിക്ക് പ്ലീസ്....എന്നെ ശ്രദ്ധിക്കണ്ട......" ന്ന് പറഞ്ഞതും അവളോടായി എന്തോ ഇവയും അല്ലും എതിർത്തു പറയാൻ ശ്രമിക്കവേ അതിനു തടയിട്ടു കൊണ്ട് "തർക്കിച്ചു നിൽക്കാൻ സമയമില്ല.....അവരെത്തി....പോ......" ന്ന് പറഞ്ഞ അടുത്ത നിമിഷം ശിവ വലതുഭാഗത്തേക്കായ് ഓടിയതും പകച്ചുപോയ അല്ലുവിന്റെ കൈപിടിച്ച് ഇവ ഇടതുഭാഗത്തേക്കായോടി.....

. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ശിവ വേഗത്തിൽ മുന്നോട്ടോടി.....അതിനിടയിൽ പിന്തിരിഞ്ഞു നോക്കി തനിക്ക് പുറകിലായി ഒരാൾ ഉണ്ടന്ന സത്യം മനസ്സിലാക്കിയ ശിവ കാലുകൾ നീട്ടി വെച്ച് മുന്നോട്ടു കുതിച്ചു....... മുന്നോട്ട് ഓടിയവൾ പെട്ടെന്ന് ഇടതു ഭാഗത്തേക്ക് തിരിഞ് രണ്ട് അപ്പാർട്ട്മെന്റ് ഇടയിലുള്ള ചെറിയ ഒരു ഗ്യാപിലൂടെ മുന്നോട്ടോടി....... ആ ഗ്യാപിലൂടെ ഓടിയവൾ എത്തിച്ചേർന്നത് വലിയൊരു റോഡിനു മുന്നിൽ ആയിരുന്നു അതിന് ഇരുവശവും ഒത്തിരി അപ്പാർട്ട്മെന്റ് ഉണ്ടായിരുന്നു...... അതിന് ഇടതുവശത്ത് പോണോ വലതുവശത്തേക്ക് പോണോ എന്നറിയാതെ അവൾ പുറകിലേക്ക് നോക്കിയതും തനിക്ക് അടുത്തേക്ക് ഓടിയെടുക്കുന്നവനെ കാണെ ശ്വാസം വലിച് വലതുവശത്തേക്കായ് തിരിഞ്ഞോടി...... ഒത്തിരി ഓടിയത് കൊണ്ട് തന്നെ കാലുകൾക്ക് തളർച്ച ബാധിച്ചതും അവൾ മുന്നോട്ട് വെച്ചു വീഴാനായവേ ഒരു വിധത്തിൽ ബാലൻസ് ചെയ്ത് അടുത്തുള്ള വീടിന്റെ എന്ടറൻസിലേക്കായ് കയറി ചുമരോട് പതിഞ്ഞിരുന്നു...... വാ കയ്യാൽ മൂടി ശ്വാസം അടക്കി പിടിച്ചു അവൾ നിലത്തായ് പടിഞ്ഞിരുന്നു....... അവൾക്ക് തൊട്ടടുത്തായി കാലടി ശബ്ദം കേൾക്കവേ നിശ്വാസം പോലും പുറത്തു വരാത്ത വിധത്തിൽ അവിടെ പതിഞ്ഞിരുന്നു...... കൃഷ്ണ.....

നുള്ളാലേ വിളിച്ചവളുടെ മിഴികൾ ഷീണം കൊണ്ടടഞ്ഞു പോകവേ വലിച്ചു തുറന്ന് ശബ്ദത്തിനായി കാതോർത്തിരുന്നു........ അവിടെ നിന്നും കാലടി ശബ്ദം അകന്ന് പോയതും അവൾ പതിയെ നിലത്ത് നിന്നെണീറ്റ് റോഡിലേക്കായ് കടക്കവേ അവിടെയുള്ള ചെടി ചട്ടി തട്ടി മറിഞ്ഞു മുന്നോട്ട് വീണതും ശബ്ദം കേട്ട് പിന്നോട്ട് നടന്നവൻ വീണ് കിടക്കുന്ന ശിവയെ കണ്ട് അവൾക്കടുത്തേക്കായ് തിരിഞ്ഞോടവെ.... അത് കണ്ട് ശിവ വീഴ്ചയിൽ പോക്കറ്റിൽ നിന്ന് വീണു പോയ സെൽഫോൺ എടുത്ത് അവൻ തനിക്കടുത്തേക്കായ് അടുക്കും മുൻപ് പിടഞ്ഞെണീറ്റ് മുന്നോട്ടോടി..... ശ്വാസം എടുത്തു വിട്ട് മുന്നോട്ടോടവേ..... ഇ... ഇച്ചായൻ...... കൃഷ്ണ... ഇച്ചായൻ കാൾ ഒന്നെടുത്തിരുന്നേൽ..... ന്ന് സ്വയം പറഞ്ഞവൾ ഓടുന്നതിനിടയിൽ ഡെവിക്കായ് കാൾ ചെയ്ത് കാതോട് ചേർത്തു........ മുന്നോട്ടോടിയവൾ പിന്നീട് ചെന്നുചേർന്നത് നാലു റോഡുകൾ കൂടിച്ചേരുന്നിടത്തേക്കായിരുന്നു....... ശിവ കിതപ്പോടെ ഓടിയടുത്ത അതേ നിമിഷം തന്നെ ഇരുഭാഗത് നിന്നുമുള്ള റോഡിലെ ഇടത് ഭാഗത്തു നിന്നും അല്ലുവും ഇവയും ഓടി അവൾക്കരികിലായെത്തി....... മൂന്ന് പേരും പരസ്പരം നോക്കി തെല്ല് പോലുമാലോചിക്കാതെ മുന്നോട്ടുള്ള റോഡിലൂടെ ഓടാനൊരുങ്ങവെ അവർക്ക് പുറകിലായി ഓടി വന്നവരുടെ കൈപ്പിടിയിൽ ഒതുങ്ങിയിരുന്നവർ...... അവരിൽ നിന്നും രക്ഷപ്പെടാനെന്നോണം കുതറവേ അവരാറുപേരുടെയും മുഖത്തേക്കായ് വെളിച്ചം പതിയവേ......

ഒരു നിമിഷം മിഴികൾ ഇറുകെ അടച്ച് തുറക്കവേയാണ് അവർക്ക് മുന്നിലായുള്ള കാറിന്റെ ബോണറ്റിനോട് ചാരി നൽക്കുന്ന ഡെവിയേയും ഫ്രഡ്ഡിയേയും അഭിയേയും കണ്ടത്......... തങ്ങൾക്ക് മുന്നിലായി നിൽക്കുന്ന ആ മൂന്നുപേരെയും കാണെ അവളുമാരെ പിടിച്ചവൻമാരുടെ കൈകൾ അവരിൽ നിന്നും താനേ ഊർന്നു വീണു......... #...എ ഫ്യൂ ഹവേഴ്സ് എഗോ.......# 👇 ഫ്രഡിയുടെ കാറിൽ നടശയുമായി അവർ വന്ന് ചേർന്നത് ദാദർ നഗർ സ്ട്രീറ്റ് നമ്പർ 13 ന്ന് മുന്നിലായിരുന്നു...... കാർ വെളിയിലായി നിർത്തി അവളുമായി ആ കവാടം കടന്ന് അവർ അകത്തേക്ക് പ്രവേശിച്ചു...... ഇരുവശവും പണി നടന്നു കൊണ്ടിരിക്കുന്ന നാല് നിലയോടു കൂടിയ അപ്പാർട്മെന്റിന് നടുവിലൂടെയുള്ള റോഡിലൂടെ അവർ മുന്നോട്ട് നടന്നു..... ലൊക്കേഷൻ അനുസരിച് അഭിനവ് അവരുമായി വലത് ഭാഗത്തെ അപ്പാർട്നെന്റിനുള്ളിലേക്കുള്ള സ്റ്റൈർ കയറി ആദ്യ നിലയിലെ പണി കഴിഞ്ഞ ഒരു റൂം മാത്രം കണ്ണിൽ പെട്ടതും അവർ അതിന് മുന്നിലേക്കായ് നടന്ന് ചെന്നു........ വാതിലിന് മുന്നിലായി നിന്ന് അഭി കതക് മുട്ടുവാനൊരുങ്ങവേ ഡെവി...... "അഭി....ഇവളെ മുന്നിൽ വിട്.....ആദ്യം ഇവളകത്തോട്ട് ചെല്ലട്ടെ.....പിന്നെ നീയും ഫ്രടിയും കൂടെ ഈ അപ്പാർട്മെന്റ് മുഴുവൻ അരിച്ചു പെറുക്കിയെക്ക് വീണ ഇവിടെ തന്നെ കാണും....."

ന്ന് പറഞ്ഞതും ഫ്രടിയും അഭിയും അവിടെ നിന്നും നടന്ന് നീങ്ങി..... ഡെവിയുടെ ആക്ഞ്ജയിൽ നടാശ ഡോറിന് മുന്നിലേക്കായ് വന്നു നിന്നു ഭയത്താൽ അവരിലേക്ക് മിഴികൾ പായിച്ചതും....... ഡെവി തന്റെ കണ്ണാൽ കതക് തട്ടി വിളിക്കാനാരായവേ...അവരെയൊന്നു നോക്കി പതിയെ കതകിൽ തട്ടി....... "ജോ... ജോബിന് സാർ......." ന്ന് വിറയലോടെ വിളിച്ചതും......അകത്തു നിന്ന്..... "ഹാ മുട്ടി വിളിച്ചു ശബ്ദം ഉണ്ടാകാതെ അകത്തോട്ടു കടന്ന് വാ കൊച്ചെ......." ന്നുള്ള ആ നാറിയുടെ ശബ്ദം കേൾക്കെ അകത്തേക്ക് പ്രവേശിക്കാനായി മിഴികളാൽ പറഞ്ഞുകൊണ്ടവർ വാതിലിനിരുവശത്തേക്കായ് മറഞ്ഞു നിന്നു....... കതക് തുറന്ന് നടാശ അകത്തേക്ക് കയറിയതും അവളുടെ അരയിലായി ബലിഷ്ടമായ കൈ ചുറ്റിവരിഞാളോട് ചേർത്തിരുന്നു......... "ഏയ്യ് സ്വീറ്റി......." ന്ന് പറഞ്ഞയാൾ അവളുടെ ചുണ്ടിൽ അമർത്തി മുത്തി വേർപെട്ട് കൊണ്ട്....... "എന്തെ ഇത്രയും ലേറ്റായത്.....ഞാൻ കാത്തിരിക്കുവായിരുന്നു.....അറിഞൊന്ന് കൂടണ്ടേ നമുക്ക്........" ന്ന് പറഞ്ഞു വഷളൻ ചിരിയോടെ അവളെ ഇറുകെ പുണർന്ന് വിട്ട് മാറി ചുമരിലേക്കായ് കൈ ചേർത്ത് പതിയെ തിരിഞ്ഞ് നടന്ന് ബെഡിലേക്കായ് ഇരിക്കവേ... "അല്ല ഞാൻ പറഞ്ഞ ബോക്സെവിടെ........" ന്ന് ചോദിക്കവേ "ബോക്സ്‌ ഞങ്ങൾ തന്നാൽ മതിയോ അമ്മായിയച്ചോ......"

ന്ന ശബ്ദം കേട്ട് പിടഞ്ഞു നോക്കിയതും പാതി തുറന്ന കതക് മലർക്കെ തുറന്ന് ഡെവിയും എബിയും അകത്തേക്ക് പ്രവേശിച്ചതും ബെഡിലായിരുന്ന ജോബിൻ അവരെയവിടെ കണ്ട ഞെട്ടലോടെ അതിലുപരി പകപ്പോടെ തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി......അടുത്ത് നിൽക്കുന്ന നടഷയിലേക്ക് മിഴി ചലിക്കവേ അവളുടെ തല കുനിച്ചുള്ള നിൽപ്പ് കാണെ......... "യൂ.....ചീറ്റ്......." ന്ന് അലറിയതും മുന്നോട്ട് വന്ന എബിയുടെ കാൽ അയാളുടെ നെഞ്ചിൽ ആഞ്ഞു പതിഞ്ഞതും പുറകിലേക്ക് മറിഞ്ഞു വീണയാൾക്കടുക്കലേക്കായ് ഓടിയെടുത്ത എബി.....കഴുത്തിൽ കുത്തിപിടിച്...... "ഞങ്ങൾക്കിട്ടൊണ്ടാക്കിയിട്ട് ഇവിടെ ഇരിക്കുവാ..... പറയടാ എന്റെ പെണ്ണെവിടെടെ നാറി......." ന്ന് അലറി കൈ പിടി മുറുക്കവേ ജോബിൻ ശ്വാസം കിട്ടാതെ പിടഞ്ഞു പോയതും ഡെവി അവനെ പിടിച്ചു മാറ്റി...... "വിട് ബ്രോ ഈ നാറിയെ ഞാനിന്ന് കൊല്ലും....." ന്ന് പറഞ്ഞു ചെറഞ്ഞതും ഡെവി...... "ഹാ അടങ് എബി....." ന്ന് പറഞ്ഞു ജോബിന് നേർക്ക്...... "ഡോ കാർന്നോരെ.... ഇവനെ ഇങ്ങനെ ചളിയടിച്ചു നടക്കുന്നന്നേയുള്ളൂ....വെറുതെ ഇളക്കാൻ നോക്കണോ....തൊട്ടത് ഇവന്റെ പെണ്ണിനെ ആകുമ്പോൾ അവൻ മുന്നും പിന്നും നോക്കുവേല......" "അവളെ ചോദിച്ചു വരാൻ നിയൊക്കെ ആരാടാ.....ഞാൻ കൊണ്ട് പോയത് എന്റെ മകളെയാ....."

"ഡോ......കള്ള കിളവ.... അവളെന്റെ ഭാര്യയാ.....എന്റെ സ്വന്തം.... എവിടെയെന്ന് പറഞ്ഞില്ലേൽ നിന്റെ പേട്ട് തല ഞാൻ അടിച്ചു പൊട്ടിക്കും..... മകളെ ആണ് പോലും കൊണ്ട് പോയത്.....എപ്പഴാടോ പര നാറി തനിക്കീ പുത്രി സ്നേഹം തുടങ്ങിയത്......."😡😬😬 "അതെന്ന ചോദ്യവ എബി....വീണായ്ക്കവകാശമായി ഒത്തിരിയധികം സ്വത്തുക്കൾ അവളുടെ പേരിലുണ്ടെന്നുള്ള ഒറ്റ അറിവിൽ അല്ലിയോ ജോബിൻ മേലെടത്തെ നിന്റെ ഈ സ്നേഹം......." ന്ന് ഡെവിയുടെ വാക്കിൽ ജോബിനോടൊപ്പം എബിയിലും ഞെട്ടൽ പ്രകടപായിരുന്നു.....ആവിശ്വാസനീയതയോടെയവൻ...... "ബ്രോ......." ന്ന് വിളിച്ചതും...... "ഓഹ്.....ഞാൻ അത് വിട്ട് പോയി ഇവനിതൊന്നും അറിയുവെലല്ലൊ......." ന്ന് പറഞ്ഞു ജോബിന് നേരെ...... "ജോബിന് മേലെടത്.....നീയെന്നാട കരുതിയെക്കുന്നെ എനിക്കൊന്നും അറിയുവേലന്നോ...... നിന്റെ ഇപ്പോഴുള്ള പുത്രി സ്നേഹം കരകവിഞ്ഞൊഴുകാൻ കാരണം തന്നെ നിങ്ങടെ അമ്മച്ചി നിങ്ങളിൽ ഉണ്ടാകുന്ന മകൾക്കോ മകനോ എഴുതി വെച്ച സ്വത്ത് കണ്ടിട്ടാണെന്ന് ഞാൻ പറഞ്ഞാൽ....തനിക്ക് നിഷേധിക്കാൻ കഴിയില്ല ജോബിൻ....... ഒരുവേള ഞാൻ വിശ്വസിച്ചു നീ നിന്റെ മകളെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുമെന്ന്......

പക്ഷെ അന്നും ഇന്നും നീ സ്നേഹിച്ചത് നിന്നെയും നിന്നിലേക്ക് വരുന്ന പണത്തെയും മാത്രമായിരുന്നെന്ന് നീ വീണ്ടും തെളിയിച്ചു ജോബിൻ........"😡 ന്ന് പറഞ്ഞതും അതുവരെ മൗനമായി നിന്നവൻ ഒരുതരം ക്രൂരഭാവത്തോടെ ബെഡിലേക്കായ് ആയാസപ്പെട്ടിരുന്ന്....... "അതേടാ നാ**.....നി പറഞ്ഞതാ ശരി....ഞാൻ സ്നേഹിച്ചത് പണത്തെ മാത്രവ....അതെനിക്ക് വേണം അതിന് വേണ്ടി ഞാൻ എന്നാ വേണെങ്കിലും ചെയ്യും...... അതുകൊണ്ട് തന്നെയാ എന്റെ മോളെ എനിക്ക് വേണ്ടി കൂടെ കൊണ്ട് വന്നത് പോലും...... നിന്റെ പെണ്ണിന്റെ അപ്പൻ ദേവ് ന്റെ വളർത്തു ഗുണം അതെനിക്ക് ഉപകാരമായി...... പിന്നെ കൂട്ടത്തിൽ അവളുടെ അമ്മയെ പോലെയുമാ.....സ്നേഹിക്കാൻ മാത്രം അറിയുന്നവൾ..... ഹ... ഹ.... അതുകൊണ്ട് എന്റെ ഉദ്ദേശം പെട്ടന്നങ്‌ നടന്നു...... എന്റെ കൂടെ വന്നില്ലേൽ നിൻറെ പെണ്ണിനെ.. അവക്കടെ ചേച്ചിയെ ഞാനങ്ങു കൊന്ന് കളയുമെന്ന് പറഞ് നടാശ വഴിയാ എന്റെ മോളെ എനിക്കടുക്കലെത്തിച്ചത് പോലും......അതിൽ ഞാൻ വിജയിച്ചു......." ന്ന് പറഞ്ഞതും എബി അയാൾക്കടുക്കലേക്കായ് ചെറഞ്ഞടുത്ത്..... "ഡാ... &&#&#... പണത്തിന് വേണ്ടിയാണോടാ നീയെന്റെ പെണ്ണിനെ.....ചേ താനൊക്കെ ഒരപ്പനാണോ.....അവളെവിടെയാടാ നാറി.....ന്റെ പെണ്ണെവിടെന്ന്......" ന്ന് അലറി ആ റൂമിന് ചുറ്റും അവൾക്കായ് മിഴികളാൽ പരതവേ കാണാതെ വന്നതും അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു......അത് മനസിലാക്കിയ ജോബിൻ പരിഹാസ ചുവയോടെ......

. "നിനക്കവളെ കിട്ടില്ല എബിൻ....എനിക്ക് വേണ്ടതെന്തോ അത് ഞാൻ നേടിയിരിക്കും........" "പണത്തിന് വേണ്ടി സ്വന്തം മകളെ തട്ടിയെടുക്കുന്ന താനൊക്കെ അപ്പന്മാർക്ക് അപമാനമാടോ...... പണത്തിന് വേണ്ടിയല്ലേ നീയെന്റെ പെണ്ണിനെ....എന്നാത്തിന്....നിനക്ക് വേണ്ടതെന്നാന്ന് വെച്ചാൽ ചോദിച്ചിരുന്നേൽ സ്വമെഥയാ തന്നേനെ അവൾ.....അല്ലേലും അവൾക്ക് പണം ഉണ്ടോ ഇല്ലയോ ന്ന് നോക്കിയേച്ചുമല്ല ഞാൻ അവളെ സ്നേഹിച്ചതും ഒപ്പം കൂട്ടിയതും......നിന്റെ മുഖത്തു നോക്കി വലിച്ചെറിഞ്ഞു തന്നേനെ നിന്റെ സ്വത്തുക്കളെല്ലാം..... മര്യാദക്ക് പറഞ്ഞോ അവളെവിടെയെന്ന്.... നിനക്ക് വേണ്ടതല്ലാം തന്നേക്കാം.....എനിക്ക് അവളെ മാത്രം മതി......." ന്ന് എബി പറഞ്ഞു നിർത്തിയത്തും ഡെവി തന്റെ കഴുത്തിലെ കുരിശുമാല വിരലിനാൽ പിണച് ആട്ടി വിട്ട്...... "അതിന് അവളെ നമുക്ക് തരില്ലല്ലോ എബി......കാരണം സ്വന്തം മകളെ ഏതോ ഒരു മാർവാടിക്ക് വേണ്ടി ലക്ഷങ്ങൾ വില പറഞ്ഞിരിക്കുമ്പോൾ....മകളെകാളുപരി ഇയാൾ പണം മാത്രമല്ലേ തിരഞ്ഞെടുക്കൂ......" ന്ന് ഡെവിയിൽ നിന്നുതിർന്നു വീണ വാക്കിൽ എബി പകച്ചു പോയി....... "എ.....എന്നാ പറഞ്ഞെ.....എന്റെ പെണ്ണ്....വി.. വിറ്റെക്കുന്നോ....... ന്ന് അവന്റെ സ്വരമിടറിയതും പിടച്ചിലോടെ പുറകിലേക്കൊന്ന് വെച് പോകവേ ഡെവിയുടെ കരങ്ങൾ അവനെ താങ്ങിയിരുന്നു....... "ബ്രോ.... ന്റെ വീണു......." ന്ന അവന്റെ ചുമപ്പ് പടർന്ന മിഴികൾ അവനിലെ വേദന വിളിച്ചോതിയതും.......

"ഏയ്യ്.... അവൾക്കൊന്നുമില്ലടാ...... നമുക്ക് തിരികെ കിട്ടും..... " "ഇല്ല ഡേവിഡ് അവളെ ഞാൻ തരില്ല...... ഞാൻ കരുതിയതിൽ കൂടുതൽ ബുദ്ധിമാനാ നി......നിയെല്ലാം ആദ്യമേ മനസിലാക്കിയിരിക്കുന്നു....... ഇനിയെനിക്ക് പുത്രി സ്നേഹം അഭിനയിച് ഫലിപ്പിക്കണ്ടല്ലോ......." ന്ന പറഞ്ഞു ബെഡിൽ നിന്നെണീറ്റ് നിന്ന് അവരെ നോക്കി വീറോടെ....... "അതേടാ നി പറഞ്ഞത് പോലെ ഞാൻ വിലയുറപ്പിച്ചു വെച്ച വസ്തു മാത്രവ അവൾ.....ഞാൻ ഉദ്ദേശിച്ചത് പോലെയേ നടക്കൂ......അവളെ നിങ്ങൾക്ക് കിട്ടില്ല.....വേണ്ടി വന്നാൽ നിന്റെ പെണ്ണിനെ കൂടെ വിറ്റ് കാശാക്കും ഞാൻ......." ന്ന് പറഞ്ഞതും ഡെവിയുടെ കാൽ അയാളുടെ നെഞ്ചിലേക്കായ് ഉയരവേ തെറിച്ചു ബെഡിലേക്കായ് വീണവന്റെ വെയിപ്പ് കാൽ ഊരി നിലത്തേക്കായ് അഴിഞ്ഞു വീണു................ നിന്റെ കുത്തിക്കഴപ്പ് ദെ ഇ നിൽക്കുന്നിവളെടുത് കാണിച്ചാൽ മതി..... എന്റെ പെണ്ണിന് നേരെയൊ പെങ്ങടെ അടുത്തോട്ടൊ വേണ്ട...... നീയെന്നാടാ പൊ*മോനെ കരുതിയെ ഡേവിഡ് വെറും ഉണ്ണാക്കാനാണെന്നോ...... നിന്റെ അമ്മച്ചിയുടെ പേരിലുള്ള സ്വത്തുക്കൾ നിനക്കുണ്ടാകുന്ന മകനോ മകൾക്കോ അവകാശപ്പെട്ടതാണെന്ന അറിവ് എനിക്ക് കിട്ടിയത് ഫ്രഡിയുടെ അമ്മച്ചി ലീനമ വഴിയാ.... അപ്പഴേ ഞാൻ ഉറപ്പിച്ചു നീയും അതറിഞ്ഞു കാണുമെന്ന്....... എല്ലാം നഷ്ടപെട്ട നിനക്ക് അതൊരു പ്രതീക്ഷ ആയിരുന്നു....... അതുകൊണ്ട് തന്നെ നിന്റെയൊരു നീക്കം ഞാൻ മുന്നേ പ്രതീക്ഷച്ചതാ...

പക്ഷെ നീ ഇത്രയും പെട്ടന്നത് നടപ്പിലാക്കുമെന്ന് കരുതിയില്ല.......ഇത്രയും അത്യർത്തി പാടില്ല ജോബിൻ....." "അതേടാ.....ആർത്തിയാ എനിക്ക്.....കുറച്ച് കഴിഞാൽ പറഞ്ഞുറപ്പിച്ച പ്രകാരം അവളെ ഞാൻ വിൽക്കും.....അത് തടയാൻ നിനക്കോ ഇവനോ കഴിയില്ല കാരണം ആ മാർവാടിയുടെ ആളുകളുടെ അടുത്ത് നിന്നും നിനക്കതിന് കഴിയില്ല.....അവരെ കാത്തു നിൽക്കുവാ ഞാൻ........" ന്ന് കേട്ടതും അടുത്തുള്ള സെറ്റിയിൽ ഇരുന്ന ഡെവി കാൽ കാലിന് മുകളിൽ കയറ്റി വെച് പരിഹാസത്തോടെ........ "ഓഹ് അങ്ങനെ ഒരു ഡീൽ ഉണ്ടല്ലോ അല്ലെ..... എന്നാൽ പിന്നെ നീട്ടണ്ട.....വീണയെ ഇങ് വിട്ടേക്ക് ജോബിൻ.... നീ വിലയുറപ്പിച്ചു വെച് കാത്തിരിക്കുന്ന മാർവാടി അത് ഇ ഞാൻ തന്നെയാ........." ന്ന് പറഞ്ഞു തന്റെ കയ്യിലെ സെൽ ഫോൺ കാതോട് ചേർത്തതും ബെഡിലുള്ള ജോബിന്റെ സെൽഫോൺ ബെൽ മുഴങവെ അതെടുത് നോക്കിയതും അതിൽ തെളിഞ്ഞു കാണുന്ന പേര് കാണെ അയാൾ ഞെട്ടലോടെ ഡെവിയിലേക്ക് മുഖമുയർത്തി..... "എന്നെ നോക്കിനിൽക്കാതെ കോൾ അറ്റൻഡ് ചെയ് കാർന്നോരെ......" ന്ന് കേൾക്കേ ആയാൾ കാതിലേക്ക് ഫോൺ ചേർത്ത് വെച്ചതു മറുപുറത്തു നിന്നും അന്യ ഭാഷയിലുള്ള ഡെവിയുടെ സ്വരം കേട്ട് താൻ വിഡ്ഢിയാക്ക പെട്ടന്ന അറിവിൽ അയാൾ ഡെവിയിലേക്കായി പകയോടെ മുഖമുയർത്തി........ "നീ.....നീയെന്നെ പറഞ്ഞു ചതിക്കുകയായിരുന്നല്ലേ......."

"ചതി നിങ്ങൾക്ക് മാത്രമേ പറ്റുവെന്നുണ്ടോ..... എന്നോട് മുട്ടാൻ ആയിട്ടില്ല നിങ്ങൾ.....ഇത്രയും പ്രായമായില്ലെടോ കർത്താവിനേം സ്തുതിച്ചു വീട്ടിലിരിക്കേണ്ട നേരം നിന്റെയൊക്കെ കുത്തികഴപ്പിനിറങ്ങിയേക്കുന്നത് എനിക്ക് നേരെയാണെന്ന് മറന്ന് പോയൊ....... എന്ന് നിങ്ങടെ അമ്മച്ചിയുടെ സ്വത്തുക്കളിൽ വീണയിൽ അവകാശമുണ്ടെന്ന് ഞാനെന്നറിഞ്ഞോ അന്നുമുതലേ നിങ്ങളിലും അതുപോലെ വീണയിലും എന്റെ കണ്ണുണ്ടായിരുന്നു.....അതുകൊണ്ട് നിന്റെ നീക്കമറിഞ്ഞു ഞാനൊന്നറിഞ്ഞു കളിച്ചു......ഇനി വരാനും പോകാനും ആരുമില്ലാത്തത് കൊണ്ട് ഇനി പറയാലോ അവളെവിടെയാണെന്നുള്ളത്.........." "ഞാൻ പറയില്ല ഡേവിഡ്........" ന്ന് മുരണ്ടതും...അകത്തേക്ക് കടന്ന് വന്ന ഫ്രഡിയും അഭിയും....... "ഡെവി.... വീണ ഇവിടെ എവിടെയും ഇല്ല....." ന്ന് പറഞ്ഞതും ഡെവിയുടെ ചുണ്ടിൽ വിജയത്തിന്റെ പുഞ്ചിരി വിരിഞ്........ "സോ വീണ ഇവിടെയുണ്ടെന്ന് സാരം...... അല്ലെടോ ജോബിനെ.......തുറന്നു പറഞ്ഞാൽ നിനക്ക് കൊള്ളാം ഇല്ലേൽ....." ന്ന് പറഞ്ഞു ജോബിനെ തെല്ലൊന്ന് നോക്കി നിന്ന് തിരിഞ്ഞു എബിയോടായി..... "എന്ന നോക്കി നിക്കുവാടോ നിന്റെ പെണ്ണിനെ പോയി എങ്ങനായാണെന്ന് വെച്ചാൽ കണ്ട് പിടിക്ക്....... " ന്ന് പറഞ്ഞു ഗൂഢമായി ചിരിച്ചതും അതെ ചിരി എബിയിലായി തെളിഞ്ഞ അടുത്ത നിമിഷം അവന്റെ കാൽ ജോബിന്റെ മേൽ പതിഞ്ഞതും അയാൾ ഹെഡ് റെസ്റ്റിലായി ചെന്നിടിച്ചു ബെഡിലേക്കായി വീഴവേ ബാലൻസ് ചെയ്യാൻ സാധിക്കാതെ ഉരുണ്ടു നിലത്തൊട്ട് മറിഞ്ഞു വീണു........ ഒരുകാൽ കൊണ്ട് വേച്ചു എഴുനേൽക്കാൻ ശ്രമിക്കും മുൻപ് എബി അങ്ങേരുടെ കോളറിലായ് പിടിച്ചു പൊക്കി....... "

പറയടാ .....എന്റെ പെണ്ണിനെ നീയെവിടെ കൊണ്ട് ഒളിപ്പിച്ചേക്കുവാണെന്ന്...... പറയാൻ....." ന്ന് അലറിയതും മറ്റുള്ളവരെ ചിരിപ്പിക്കാൻ മാത്രം അറിയാവുന്ന എബിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു... കാരണം വിഷയം തന്റെ പെണ്ണിലായി വന്ന് ചേർന്നത് കൊണ്ട്......... സർവം നഷ്ടപെട്ട കണക്ക് വിറഞ്ഞു കയറിയ എബി ചുറ്റുമൊന്ന് പരതി നിലത്തായി ഊർന്ന് വീണ വെപ്പ് കാൽ കയ്യിലായെടുത്ത്........ "പറഞ്ഞോ ജോബിൻ.....നല്ല അപ്പന്മാർക്ക് നാണക്കേടുണ്ടാക്കാനായി മാത്രം ഭൂമിയിൽ ഉണ്ടായവൻ.... സ്വന്തം ചോരയെ വിൽക്കാൻ നോക്കിയവൻ.....പോയി ചത്തൂടെടോ നിനക്ക്......തൂ......." ന്ന് പറഞ്ഞു ആള്ക്കരികിലേക്കായ് നടന്നതും... അയാൾ പുറകിലേക്ക് വേച്ചു നീങ്ങവേ..... "എന്റെ പെണ്ണെവിടെ..... പറയ്‌ ജോബിൻ........." ന്ന് അലറി കയ്യിലെ വെപ്പ് കാൽ ആൾക്ക് നേരെ ഉയർന്നതും......ഭയത്താൽ മിഴികൾ ഇറുകെ അടച്.... "പറയാം...... പ... പറയാം....... ന്നെ ഒന്നും ചെയ്യരുത്......." "പറയ്‌........" "അ.... അവിടെ ഉണ്ട്........." ന്ന് പറഞ്ഞു ആളുടെ വിരൽ നീണ്ടയിടത്തേക്കായ് മിഴികൾ ചലിക്കവേ........ "തൊട്ടടുത്ത് ഒളിപ്പിച്ചു വെച്ചിട്ടാണോടാ നാറി ഈ കണ്ട പ്രഹസനം മുഴുവൻ നടത്തിയത്..... വില്ലന്മാർക്ക് അപമാനം ഉണ്ടാക്കാൻ......😬😬 ഇനി അവിടെ അവളെങ്ങാൻ ഇല്ലേൽ ബാക്കി ഞാൻ വന്നിട്ട് തരാം......" ന്ന് പറഞ് കാറ്റ് പോലെ ഓടിയവൻ ചുമര് മറച്ചുള്ള കർട്ടൻ വകഞ്ഞു മാറ്റിയതും അവിടെ വാതിൽ കാണെ അത് തുറന്ന് അകത്തേക്ക് പ്രവേശിച്ചു.....

മരിലായി തപ്പി പിടിച് ലേറ്റിട്ടതും ആ ഇടുക്ക് മുറിയുടെ മൂലയിലായി കൈകൾ ബന്ധിച്ചു വാ പ്ലാസ്റ്ററിനാൽ മൂടിയ നിലയിൽ വീണ ചുരുണ്ട് കൂടി കിടക്കുന്നത് കാണെ എബി..... "വീണു......." ന്ന് ഇടർച്ചയോടെ വിളിച്ചവൻ അവൾക്കരികിലേക്കായ് ഓടിയടുത്ത്‌ അവളെ തന്റെ കയ്യിലായി താങ്ങിയെടുക്കവേ ശബ്ദം കേട്ട് ഫ്രഡി അകത്തേക്കായ് ഓടി വന്നു....... "വീണു..... ഡാ.... പെണ്ണെ....." ന്ന് വെപ്രാളത്തോടെ വിളിക്കുന്നതോടൊപ്പം കയ്യിലെ കെട്ടും വായിലെ പ്ലാസ്റ്ററും അവൻ അഴിച്ചു മാറ്റി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു...... "വീണു.... കണ്ണ് തുറക്ക് പെണ്ണെ........" ന്ന് തട്ടി വിളിച്ചെങ്കിലും വാടിയ ചെമ്പിന് തണ്ട് കണക്ക് വീണ എബിയുടെ കൈക്കുള്ളിൽ കുഴഞ്ഞു കിടന്നു..... ഇത് കാണെ ഫ്രഡി പെട്ടന്ന് തന്നെ കയ്യിൽ പിടിച്ചു പൾസ് ചെക്ക് ചെയ്ത് കവിളിൽ ചെറുതായി ഒന്ന് തട്ടി വിളിച്ചു..... "വീണ......." എബിയുടെ കൈക്കുള്ളിൽ കിടന്നൊന്ന് ഞരങ്ങിയ വീണയെ കാണെ തുളുമ്പി നിന്ന എബിയുടെ മിഴിയിൽ നിന്നും ഒരു തുള്ളി മിഴി നീർ അടർന്നു വീണയുടെ കവിളിലായി പതിച്ചു........ വീണ പതിയെ മിഴികൾ തുറക്കവേ ഫ്രഡി അവിടെ നിന്ന് വെളിയിലേക്കിറങ്ങി തിരികെ ജഗ്ഗിൽ വെള്ളവുമായി കടന്ന് വന്ന് എബിയുടെ കയ്യിലായ് നൽകി അവനോടായി....... "ഡാ.... പേടിക്കാനൊന്നും ഇല്ല....ഭയന്നത് കൊണ്ട് ബിപി ലൊ ആയതാകും......പിന്നെ ചെറുതായി ബോഡി വീക്കാണ്...... വെള്ളം കുടിപ്പിച് റിലാക്സ് ആക്കിയെച്ചും വാ ഞാൻ വെളിയിലുണ്ടാകും......."

ന്ന് പറഞ്ഞു ഫ്രഡി അവിടെ നിന്ന് തിരികെ റൂമിലേക്കിറങ്ങിയതും.........അവിടെയായി ഡെവി ജോബിനോടായി........ "ചെയ്ത് കൂട്ടിയ കൊള്ളരുതാമയ്ക്കുള്ള ശിക്ഷ വിധിക്കാനുള്ള നേരമായി ജോബിൻ..... എന്നതായാലും ഒരു പോലീസ് ഓഫീസറെ മുന്നിൽ വെച്ചു തന്നെ ആ സൽകർമ്മം നിർവഹിക്കാവുന്നതല്ലെ അതിന്റെ ശരി അല്ലേടാ അഭി........." "എന്തുവാ അളിയാ ജീവനെടുക്കാനാണോ....." "ഏയ്യ് എന്നാ അഭി ജീവൻ എടുക്കാൻ ഇത് സിനിമ ഒന്നുമല്ലല്ലോ..... കർത്താവ് നൽകിയ ജീവൻ അങ്ങര് തന്നെ എടുത്തോട്ടെ......" ന്ന് പറഞ്ഞതും അത് കേട്ട് വന്ന ഫ്രഡി.... "പിന്നെ എന്നാ ചെയ്യാനാ........" "ഒരു കാര്യം ചെയ്യാം എന്ന പാരിദോഷികം കൊടുക്കുമെന്ന് ആലോചിക്കുന്നത് വരെ ഇവരെ ദോ ആ കസേരയിൽ പിടിച്ചു കെട്ടിയിട്ടേക്ക്........" ന്ന് ക്രൂരമായ ചിരിയോടെ ഡെവിയുടെ വാക്കുകൾ കേൾക്കെ ജോബിനുള്ളിൽ വെള്ളിടി വെട്ടി....... ഡെവിയുടെ വാക്കുകൾ കേട്ടപാടെ അഭി ജോബിനെ പിടിച്ചു എണീപ്പിച്ചു ചെയറിലായ് പിടിച്ചു അവിടെ കിടന്ന ഷാൾയെടുത്ത് അഴിഞ്ഞു വീഴാൻ സാധിക്കാത്ത തരത്തിൽ മുറുകെ കെട്ടി വെച്ചു..... ഇതെല്ലാം കണ്ട് ഭയത്താൽ വിറച്ചു പോയ നടാശ പതിയെ വാതിൽക്കലോട്ട് വലിയാൻ ശ്രമിക്കുന്നത് കണ്ട ഫ്രഡി...... "ഡി.... എല്ലാം ചെയ്തേചും എങ്ങോട്ട് പോകുവാടി പൊ...**മോളെ........."😠

ന്ന് പറഞ് മുടിയിൽ കുത്തിപിടിച്ച് കെട്ടിയിട്ട ആൾക്ക് മുന്നിലേക്കായ് വലിച്ചിട്ട്...... അഭിയും ഫ്രടിയും ചേർന്ന് അടുത്ത കസേരയിൽ അവളെയും മുറുകെ ബന്ദിപ്പിച്ചു കഴിഞ്ഞിരുന്നു....... എന്നാൽ വീണയെ റിലാക്‌സ് ചെയ്ത് അവളൊന്നൊക്കെ ആയെന്ന് മനസിലായതും ആ ഇടുക്ക് റൂമിൽ നിന്ന് പുറത്തേക്ക് വന്ന എബിയും വീണയും കെട്ടിയിട്ടവരെ അറപ്പോടെ നോക്കി..... സ്വന്തം മകളെ പണത്തിനു വേണ്ടി ഉപയോഗിച്ചെന്ന സത്യം അയാളിൽ നിന്നറിഞ്ഞ വീണ ജോബിനെ ആവകജ്ഞയോടെ നോക്കി എബിയുടെ നെഞ്ചിലേക്കായ് മുഖം ചേർത്തതും എബി അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു........അവരെ കണ്ട് സെറ്റിയിലായിരുന്ന ഡെവി എണീറ്റ് നിന്ന്.... "എബി........." ന്ന് വിളിക്കവേ ബെഡിലായുള്ള ഫോൺ ബെൽ മുഴങ്ങിയതും അവർ സംശയത്തോടെ പരസപരം നോക്കവെ....... ജോബിനിൽ നിന്നുതിർന്ന പരിഹാസചിരിയോടെ......... "ഡേവിഡ്......ഞങ്ങളെ പിടിചിവിടെ ബന്ധിപ്പിച് വിജയിച്ചെന്ന് കരുതിയോ നീ...... ശരിയാ എന്റെ പ്ലാനെല്ലാം നീ തകർത്തു.... എന്നാൽ കൂടുതൽ തകരാൻ പോകുന്നത് നിങ്ങളാ..... നിങ്ങളിവന് ഇവന്റെ പെണ്ണിനെ നേടി കൊടുത്തു പക്ഷെ നിങ്ങടെ മൂന്ന് പേരുടെയും പെണ്ണിനെയിനി ആര് രക്ഷിക്കും......." ന്ന് പറഞ്ഞു ക്രൂരമായ ചിരിയോടെ.....

"ബെൽ ഓഫ് ആകും മുൻപ് എടുക്ക് ഡേവിഡ്........" ന്ന് ശബ്ദമുയർത്തിയതും....അഭി പെട്ടന്ന് തന്നെ ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്ത് ലൗഡിലിട്ടിരുന്നു....... "ഹലോ സാറെ.... സാറ് പറഞ്ഞത് പോലെ ഞങ്ങൾ ചെയ്തതിന് പാരിതോശികമായി മൂന്ന് ഉരുപ്പടികൾ ഞങ്ങൾക്ക് കിട്ടി കെട്ടോ.....എന്നായൊരു ഫിഗറ സാറേ...... മൂന്നിനെയും കണ്ടിട്ട് കടിച്ചു കുടയാൻ തോനുന്നു......ന്നാൽ സാറെ ഞങ്ങളങ്‌ വെക്കുവാ ഇവരെ വിശദമായോന്ന് കാണട്ടെ........" ന്ന് പറഞ്ഞതും കാൾ ഓഫായതും..... അഭിയുടെയും ഡെവിയുടെയും ഫ്രഡിയുടെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി....മുഷ്ടി ചുരുട്ടി പിടിച്ചതും.... "വല്ലാത്ത പണിയായി അല്ലിയോ കൊച്ചനെ....ഞാൻ ദെ ഇവന്മാരുടെ പെണ്ണിനെ മാത്രമേ നൽകിയുള്ളൂ എന്ന ചെയ്യാനാ ഡേവിഡ്.... അവർക്ക് രുചിക്കാൻ നിന്റെ പെണ്ണും കൂടെ ഉണ്ടാവുമെന്ന് കരുതിയില്ല........" "ഡാ......."😡 ന്ന് അലറി അടുത്തേക്ക് വന്നതും ജോബിൻ...... "അടിച്ചു ഉത്തരം പറയിക്കാൻ ശ്രമിച്ചാൽ അതിന് മുൻപ് അവളുമാർ അവന്മാർക്ക് സദ്യ ആകും ഡേവിഡ്......." ന്ന് പറഞ്ഞതും ഡെവിയുടെ കാൽ അയാളുടെ കവിളിലേക്കായ് ഉയർന്ന് ആഞ്ഞടിച്ചിരുന്നു.....അടിയുടെ ആഘാധത്തിൽ ചെയറോടെ അയാൾ നിലത്തേക്കായ് മറിഞ്ഞു വീണതും...... "അവർക്കെന്നെത്തലും സംഭവിച്ചാൽ......." ന്ന് വലിഞ്ഞു മുറുകിയ മുഖവുമായി ആള്ക് നേരെ ചുണ്ട് വിരലുയർയത്തി താക്കീത് നൽകി തിരികെ എബിയിടായി......

"ഞങ്ങൾ അവരുമായി വരുന്നത് വരെ നീയും വീണയും ഇവിടെ വേണം........" ന്ന് പറഞ്ഞു കൊണ്ട് ഡെവിയും ഫ്രഡിയും അഭിയും കാറ്റ് പോലെ വെളിയിലോട്ട് പോയി......... "ഡെവി....അവരെങ്ങനെ ഇങ്ങനെ ഒരു അപകടത്തിൽ പെട്ടു......" "ഐ തിങ്ക്.... അവരെ ട്രാപ്പിൽ പെടുത്തി കാണും...... ന്റെ പെണ്ണല്ലേ ഒന്നും ചിന്തിക്കാതെ ചാടി പുറപ്പെട്ടും കാണും......." ന്ന് പറഞ്ഞു അവർ വേഗത്തിൽ കാർ എടുത്ത് മുന്നോട്ട് പോയി....... "എവിയാണെന്ന് കരുതിയാ അവരെ തിരയുന്നെ........" ന്ന് പറഞതും ഡെവി ഫോൺ എടുത്ത് ശിവയ്ക്കായി കാൾ ചെയ്തതും.....കാൾ അറ്റൻഡ് ചെയ്ത ശിവ....... "ഇ.... ഇച്ചായ........" ന്ന് കിതപ്പോടെ വിളിച്ചതും..... "ശി....ശിവ.... നീയെവിടെയാ പെണ്ണെ......" "അ... അറിയില്ല.....കുറെ ബിൽഡിങ് ഉണ്ട്... സ്ട്രീറ്റ്ലൂടെ ഓടുവാ.... അവർ പുറകെ ഉ... ഉണ്ട്......." "സ്ട്രീറ്റ്.... ന....നമ്പർ ഓർമ ഉണ്ടോ......സ്ട്രീറ്റ്റ് നമ്പർ ഓർമ്മയുണ്ടോ......" "അ.... അത്.... ആ... ദാദർ നഗർ സ്ട്രീറ്റ് നമ്പർ 12......." ന്ന് കിതാപ്പിനിടയിൽ ശ്വാസം ആഞ്ഞു വലിച്ച് പറഞ്ഞതും......

ഡെവിയുടെ മിഴികൾ തൊട്ടടുത്ത കവാടത്തിലായി എഴുതി വെച്ച ബോർഡിൽ ആയിരുന്നു...... #.....ദാദർ നഗർ സ്ട്രീറ്റ് നമ്പർ 12......# "പേടിക്കണ്ട ഞങ്ങളിത വരുവാ........" ന്ന് പറഞ്ഞു കാൾ ഓഫ്‌ ചെയ്ത് അവർക്ക് വലത് വശത്തുള്ള കവാടത്തിലേക്കായ് ഡെവി വാഹനം ഓടിച്ചു കയറ്റി...... വാഹനം മുന്നോട്ട് നീങ്ങും വഴിയിൽ മുഴുവൻ അവരെ തിരിഞ്ഞു കാണാതെ വന്നതും...... നാലും കൂടിയുള്ള റോഡിനു നടുവിലായി അവർ വാഹനം നിർത്തി ഇറങ്ങിയതും..... ദൂരെ പൊട്ട് പോലെ ശിവ ഓടി വരുന്നതും മറു റോഡിലൂടെ ഇവയേയും അല്ലുവിനെയും കാണെ ചെക്കന്മാരുടെ ചുണ്ടിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു.....മൂന്ന് പേരും ബോണറ്റിലേക്കായ് ചേർന്ന് നിന്നു....... എന്നാൽ അവളുമാർക്ക് പുറകെ ഓടിവന്നവരുടെ കൈകളിലായി അകപ്പെട്ടതും ചെക്കന്മാരുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...... ഒരുനിമിഷം അവളുമാരുടെ മിഴികൾ കുറച്ച് വിട്ടായി തെളിഞ്ഞ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അവരുടെ പാതികളെ കാണെ പുറകിൽ വന്ന് കടന്ന് പിടിച്ചവന്മാരുടെ കൈകൾ അവരിൽ നിന്നും താനേ ഊർന്നു വീണു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story