പ്രണയശ്രാവണാസുരം: ഭാഗം 103

pranayashravanasuram

എഴുത്തുകാരി: അമീന

ഒരുനിമിഷം അവളുമാരുടെ മിഴികൾ കുറച്ച് വിട്ടായി തെളിഞ്ഞ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അവരുടെ പാതികളെ കാണെ പുറകിൽ വന്ന് കടന്ന് പിടിച്ചവന്മാരുടെ കൈകൾ അവരിൽ നിന്നും താനേ ഊർന്നു വീണു............ ചെക്കന്മാർ മൂന്ന് പേരും ബോണറ്റിൽ നിന്നും നിവർന്ന് അവർക്കടുക്കലേക്കായ് നടന്നടുക്കവേ അവളുമാരെ പിടിച്ചു വെച്ചവന്മാർ..... "ഏയ്യ്..... നിങ്ങളൊക്കെ ആരാടോ..... ഈ ഏരിയയിൽ എന്താ കാര്യം.....ഓഹ് പുതിയ താമസക്കാരാകുമല്ലേ..... ഇവിടുന്ന് നേരെ ഇടത്തോട്ട് പോയിട്ട് വലതു ഭാഗത്തേക്ക് പോയാൽ അവിടയ ബാച്ച്ലർഴ്‌സ് അപ്പാർട്മെന്റ്..... പിന്നെ ഓർമയിൽ വെച്ചേക്കാൻ......ഇവിടെ നടന്നതങ് കണ്ണടച്ചേക്ക്.....അതാകും നിങ്ങൾക്ക് നല്ലത്....... സമയം മിനക്കെടുത്തതെ പോയിനട........" ന്നുള്ള അവരുടെ താക്കീത് നിറഞ്ഞ സംസാരം കേട്ടവർ മൂന്ന് പേരുടെയും മുഖത്തായി പരിഹാസം നിറഞ്ഞു........ "പോകാണോ വേണ്ടയോ ന്ന് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത്...... പിന്നെ അങ്ങനെയങ്ങ് പോകാനല്ലല്ലോ ഇവിടെക്ക് വന്നത് തന്നെ........" ന്ന അഭിയുടെ വാക്കിൽ അവന്മാരിലൊരാൾ...... "ഡാ...... "😡

"ഹാ.... അലറാതെ.....മക്കള് അവരെയങ്ങ് വിട്ടേക്ക്.......അവരെ ഞങ്ങടെ പ്രോപ്പർട്ടിയ......." ന്ന് ഡെവിയുടെ വാക്കിൽ അവന്മാരുടെ കൈ അവളുമാരിൽ മുറുകിയതും...... അവർക്കടുത്തേക്കായ് നടന്നടുത്ത ചെക്കൻമാരുടെ വലത് കാൽ ഉയർന്നുപൊങ്ങിയതും അവന്മാർ മൂന്നുപേരും പുറകിലേക്ക് തെറിച്ച് വീണു....... അവന്മാർ പിറകിലേക്ക് വീണതും പെൺപടയെ പിടിച്ചു വെച്ചതിനാൽ അവരും അവർക്കൊപ്പം പുറകിലേക്ക് വേച്ചു പോകവേ ചെക്കന്മാർ തങ്ങളുടെ പാതികളെ പിടിച്ചു വലിച്ച് അവരോട് ചേർത്തു കഴിഞ്ഞിരുന്നു...... നിലത്ത് മറിഞ്ഞു വീണവനിലൊരുത്തൻ കലിയിൽ ചാടിയെണീറ്റ് അവർക്ക് നേരെ ഓടിയടുത്തതും ഡെവിയുടെ വലം കൈ മുഷ്ടി ഓടിവരുന്നവന്റെ കവിളിലായി ഊക്കോടെ ആഞ്ഞു പതിഞ്ഞതും...... വായിൽ നിന്നും രക്തം ഒഴുകിയവൻ ഒരുഭാഗത്തേക്കായ് വീഴാനായവേ ഒരുവിധത്തിൽ ബാലൻസ് ചെയ്തു നിന്നു......അവന് പുറകെ ബാക്കിയുള്ള രണ്ട് പേർ ഡെവിക്ക് നേരെ ചീറിയടുത്തതും.......പെൺപടകളെ അവരിൽ നിന്നും മാറ്റി നിർത്തി....... "ഞങ്ങളെടത്തും നിന്നൂടെ മേടിച്ചോണ്ട് പോ മക്കളെ......

ഞങ്ങളിവിടെ പന പോലെ നിക്കുന്നത് ഉണ്ടപൊരി മേടിക്കാനല്ല........" ന്ന് പറഞ്ഞു ഫ്രഡി ഓടിവന്നവരിലൊരുത്തന്റെ കൈ പിടിച്ചു തിരിച്ചതും വേദന കൊണ്ടവൻ അലറിവിളിച്ചു........ അതെ സമയം അഭിയുടെ കൈ മൂന്നാമന്റെ വയറിലേക്കായ് ആഞ്ഞു പഞ്ചു ചെയ്തതും വേദന കൊണ്ടവൻ കൂനി കൂടിയിരുന്നു....... ഇതെല്ലാം കണ്ട് നമ്മുടെ പെൺപട പതിയെ ഒരോരത്തേക്കായ് മെല്ലെ വലിഞ്ഞു...... അവരുടെ കയ്ക്കരുത്തിൽ തിരിക്കെയൊന്ന് പ്രതികരിക്കാൻ കഴിയാതെ അവന്മാരുടെ നിലവിളി അവിടെ മുഴങ്ങി....... "എന്നാടാ നാറി നീ പറഞ്ഞെ ഇവരെ കണ്ടിട്ട് കടിച്ച് കുടയാൻ തോന്നുന്നെന്നോ.... എന്നാൽ പോയി ചെയ്യടാ നാ...*മോനെ......." ന്ന് അലറി ഡെവി അതിലൊരുവന്റ കോളറിൽ കുത്തിപ്പിടിച് ഒരുഭാഗത്തായി നിന്നവളുമാർക്ക് നേരെ തള്ളവെ ഡെവിയുടെ പഞ്ചിൽ മുഖം മുഴുവൻ രക്തം നിറഞ്ഞവൻ ഭയത്തോടെ പുറകിലേക്ക് മാറി നിന്നു....... "എന്ന ചെയ്യേണ്ടേ നിനക്ക്.....തൊട്ട് നോക്ക് നീ......ഇവർക്ക് നേരെ നിന്റെ കൈയ്യെങ്ങാൻ പതിഞ്ഞിരുന്നേൽ........" ന്ന് പറഞ്ഞതും...... "ഡെവിചായ..... ദെ ഇവന് യെന്നെ പിടിച്ചു അച്ചായാ......" ന്ന് അല്ലു അഭിയുടെ കയ്യിൽ പിടയുന്നവനെ ചൂണ്ടി ഡെവിയോട് പറയവേ.....

അത് കേട്ട അടുത്ത നിമിഷം അഭിയുടെ കാൽ തന്റെ കയ്യിൽ പിടയുന്നവന്റെ കാലിൽ ലോക്ക് ചെയ്ത് ചവിട്ടിയതും വേദന കൊണ്ട് പുളഞ്ഞു...... ആ നിമിഷം അഭിയുടെ വലിഞ്ഞു മുറുകിയ മുഖം കാണെ അല്ലു ദയനീയമായോന്ന് നോക്കി വെളുക്കെ ചിരിച് പതിയെ തൊട്ടടുത്ത് നിൽക്കുന്ന ഇവയ്ക്ക് പിറകിലേക്ക് വലിഞ്ഞു...... അപ്പുറത്ത് ഫ്രഡി അസ് എ എല്ലു ഡോക്ടർ എന്ന നിലയിൽ മൂന്നാമന്റെ എല്ലുകൾ തിരഞ്ഞെടുത്ത് ഒടിക്കുന്ന തിരക്കിലായിരുന്നു എന്നാൽ ഡെവി ജോബിന്റെ ഫോണിലൂടെ കേൾക്കേണ്ടി വന്ന തന്റെ പെണ്ണിനും പെങ്ങമ്മാർക്ക് നേരെയും ഉയർന്ന അറപ്പുളവാക്കുന്ന വാക്കുകൾക്കു പകരമായി അവരെ ഇഞ്ചിഞ്ചായി പ്രഹരമേൽപ്പിച്ചു കൊണ്ടിരുന്നു........ ഇനിയൊരു പെണ്ണിനു നേരെയും കൈ ഉയർത്താൻ കഴിയാത്ത വിധം അവരുടെ കൈയും കാലും അവർ മൂന്നുപേരുടെയും അടിയിൽ ഒടിഞ്ഞു തൂങ്ങി...... അവരുടെ കലിയിളകിയ അടിയിൽ പെൺപട കണ്ണും മിഴിച്ച് നോക്കി നിന്നു....... ഒരുവേള എടുത്തുചാടി ഇറങ്ങിപ്പുറപ്പെട്ടതിന് അവർക്ക് കൊടുത്തതിന് ബാക്കി ഞങ്ങൾക്കും കിട്ടുമോ എന്നുള്ള ഭയത്താൽ അവർ മൂന്ന് പേരും പരസ്പരം കൈകോർത്ത് നിന്ന് പരുങ്ങലോടെ ഓരത്തെക്ക് ചേർന്നുനിന്നു........

പഴന്തുണി കെട്ടു പോലെ ആ മൂന്നുപേരെയും ഇടിച്ചു ചതച്ച് റോഡിനരികിലേക്കായ് പിടിച്ചു തള്ളി അവർക്കൊന്ന് എഴുന്നേൽക്കാൻ പോലും കഴിയില്ലെന്ന് മനസിലാക്കിയവർ തിരിഞ്ഞ് പെൺപടക്ക് നേരെ മിഴികൾ എത്തിയതും......അവർ മൂന്ന് പേരും വെളുക്കെ ചിരിച്ചു.......അപ്പോഴും ചെക്കന്മാരുടെ രൂക്ഷമായ നോട്ടം കാണെ...... "അ.....അത് പിന്നെ ഞങ്ങൾ......." ന്ന് ശിവ പരുങ്ങലോടെ പറഞ്ഞു തനിക്ക് ഇരുവശവും നിൽക്കുന്നവരെ നോക്കവേ ആട് നിന്നിടത് അതിന്റെ പൂട പോലുമില്ലെന്നു പറഞ്ഞ കണക്ക് അല്ലുവിനെയും ഇവയെയുമവിടെ കാണാതെ ഞെട്ടലോടെ ആകെയൊന്നു നോക്കിയതും അവരതാ കുറച്ചു മാറിയുള്ള കാറിന്റെ പുറകിലെ സീറ്റിലിരുന്ന് തലയിട്ട് നോക്കുന്നു...... നാറികൾ....ഒറ്റയ്ക്ക് പെടുത്തിയിരിക്കുന്നു.... 😬😬 ന്ന് മനസ്സിൽ പല്ലി കടിച് പറഞ്ഞ് അവരെ ചെറഞ്ഞു നോക്കിയതും ഡോറിന് ജനൽ വഴി തലയിട്ടു കൊണ്ട് അവർ വാവ എന്നുള്ള രീതിയിൽ ശിവയെ മാടി വിളിച്ചു......അത് കണ്ട് ശിവ ഡെവിക്ക് നേരെ തിരിഞ്..... "എ....എന്നാൽ പിന്നെ ഞാനങ്ങോട്ട്....... എന്നിളിച്ചുകൊണ്ട് വേഗത്തിൽ മുന്നോട്ടു നടന്നു കാറിന്റെ ഡോർ തുറക്കാനായവേ അവിടെയായി അഭിയുടെ കൈ വന്നു തടഞ്ഞു........ അതോടെ ശിവ ദയനീയമായവനെ നോക്കിയതും....

അഭി ഗൗരവം നിറഞ്ഞ മുഖത്താൽ........ "മുന്നിൽ കയറി ഇരിക്ക് ശിവ......." ന്ന് പറഞ്ഞതും അകത്തിരുന്ന ഇവയും അല്ലുവും...... ചതി കൊലച്ചതി....... ന്ന് മനസ്സിൽ മൊഴിഞ്ഞതും ഡോർ തുറന്ന് ഇവയ്ക്കരികിൽ ഫ്രഡ്ഡിയും അല്ലുവിനരികിലായ് അഭിയും സ്ഥാനം പിടിച്ചു...... അവരുടെ ഇരിപ്പിൽ അല്ലുവും ഇവയും തമ്മിൽ ഞെരുങ്ങിയതും അവർ പരസ്പരം ദയനീയമായി നോക്കി.......തിരികെ തങ്ങളുടെ അടുത്ത് ഇരിക്കുന്നവരുടെ മുഖത്തേക്ക് നോക്കിയതും ഒരു കുട്ട വീർപ്പിച്ചു വെച്ചത് പോലെ ഗൗരവം നിറച്ചിരിക്കുന്നത് കണ്ടു......ഇരിക്കുന്നിടത്ത് ഇരുന്നാൽ തടി കേണ്ടാകാണ്ട് നോക്കാംമെന്നുള്ള ആലോചനയിൽ അടങ്ങിയൊതുങ്ങി നല്ല കുട്ടികളെ പോലെയവർ മിണ്ടാതിരുന്നു....... എന്നാൽ പുറത്ത് കാർ ഡോർ തുറന്ന് ഡ്രൈവർ സീറ്റിലേക്ക് കയറാൻ ഒരുങ്ങിയ ഡെവി അവിടെ പരുങ്ങി നിൽക്കുന്ന ശിവയെ കണ്ട്........ "നിന്നെയിനി ഞാൻ എടുത്തോണ്ട് ഇരുത്തണോ......." ന്ന് കലിപ്പായതും..... വോ വേണ്ട.....😏 ന്ന് മനസ്സിൽ മൊഴിഞ് പുറമേ വേണ്ടാന്നുള്ള രീതിയിൽ തല ചലിപ്പിച്ചു ഡോർ തുറന്ന് പെട്ടെന്ന് തന്നെ അകത്തേക്ക് കയറിയിരുന്നു........

. സീറ്റിലിരുന്ന് വെറുതെയൊന്ന് പുറകിലേക്ക് തിരിഞ്ഞ് നോക്കിയതും ആ രണ്ടുപേരുടെ മുഖം വീർത്തു കെട്ടിയിരിക്കുന്നത് കണ്ടു നോക്കണ്ടായിരുന്നു എന്ന ആത്മഗതത്തോടെ തിരിഞ്ഞ് ഡെവിയെ നോക്കിയതും ആൾടെ വലിഞ്ഞു മുറുകിയ മുഖം കാണെ ഇന്ന് പുറകിലിരിക്കുന്നവരെ നോക്കണ്ടങ്കിൽ ഇങ്ങേരെ ഇന്നലെയേ നോക്കുന്നില്ലന്നുള്ള രീതിയിൽ പെട്ടെന്ന് അവനിൽ നിന്ന് മുഖം തിരിച് ശിവ പുറത്തോട്ടു നോക്കിയിരുന്നു...... കൃഷ്ണ കലിപ്പാണല്ലോ മുഖത്ത്......എന്നിട്ടും മിണ്ടാണ്ട് നിക്കുന്നുണ്ടേൽ ഈ ശാന്തത വരുന്ന പൊട്ടി പൊട്ടിത്തെറിക്കാകില്ലെന്ന് ആർക്കറിയാം.....ന്റെ കൃഷ്ണ എന്നെ നീ തന്നെ കാത്തോണേ......... ന്നുള്ളാലെ പ്രാർത്ഥിക്കവേ മുന്നോട്ടുപോയ അവരുടെ കാർ അല്പസമയത്തിനുശേഷം നിൽക്കവേ അവർ മുഖമുയർത്തി നോക്കി..... "ഹേ ഇത്രയും പെട്ടന്ന് ഹോട്ടലിൽ എത്തിയോ.....അപ്പൊ വീണയെ രക്ഷി......" എന്നുള്ള അല്ലുവിന്റെ ആത്മകതം കുറച്ചു ഉറക്കെയായതും അടുത്തിരുന്ന അഭിയുടെ രൂക്ഷമായ നോട്ടത്തിൽ കുട്ടി മിണ്ടാതെ മുഖം കുനിച്ചിരുന്നു....... ഇരുട്ടുമൂടിയ രണ്ടു വലിയ കെട്ടിടങ്ങൾക്ക് ഇടയിലായുള്ള റോഡിൽ അവരുടെ വാഹനം നിൽക്കുന്നത് കണ്ടു ശിവ സംശയത്തോടെ..... "ഇച്ചായ നമ്മളെന്താ ഇവിടെ........"

എന്ന് ചോദിച്ചതും അവന്റെ രൂക്ഷമായ നോട്ടം കണ്ട്........ "ശരിയാ... ഞങ്ങൾ എടുത്തുചാടി വന്നത് തെറ്റ് തന്നെയാ..... വീണയുടെ കാര്യം ആലോചിച്ചപ്പോൾ ഞങ്ങൾക്ക് മറുത്തൊന്ന് ചിന്തിക്കേണ്ടി വന്നില്ല......തെറ്റായിപ്പോയി അതിനിങ്ങനെ കലിപ്പിട്ട് നോക്കേണ്ട ആവശ്യന്നൂല്ല........" "മിണ്ടാതെ അവിടെ ഇരുന്നോണം.....ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ മൂന്നെണ്ണത്തിനും.....എടുത്ത് ചാട്ടം അല്ലേലെ കൂടുതലാ.....എന്നതേലും പറ്റിയിരുന്നെ നിയൊക്കെ എന്നാ ചെയ്യുമായിരുന്നു..... എല്ലാം ഒപ്പിച്ചു വെച്ചേച്ചും പറ്റിപ്പോയന്ന് പറയുന്നത് കേട്ടില്ലേ......." ന്ന് ഡെവിയുടെ കലിപ്പ് കേട്ട് ഫ്രെഡി....... "മൂന്നിനും രണ്ട് കിട്ടാത്തതിന്റെ കുറവ......ഝാൻസിറാണിയാണോ കേട്ടയുടനെ ചാടി പുറപ്പെടാൻ......." "അതെങ്ങനെയാ പറഞ്ഞാൽ അനുസരണ വേണ്ട......." എന്ന് അഭിയും കൂടി കൂട്ടിച്ചേർത്തു....... പിന്നീട് ആ കാർ കലിപ്പിനാലും ഉപദേശത്തിനാലും ഒരു കലവറയാക്കി മാറ്റി അവന്മാർ..... അവസാനം ഡെവിയുടെ..... " ഇറങ്ങി വാടി പുറത്തോട്ട്..... " എന്ന അലർച്ചയോടെ ആ നാടകത്തിന് കർട്ടൺ ഇട്ടു കൊണ്ട് അവർ മൂന്നുപേരും ചെവിയിൽ വിരലിട്ട് കറക്കി തങ്ങൾക്ക് എന്നാത്തിന്റെ കേടായിരുന്നെന്ന് രോധിച്ചു കൊണ്ട് അവന്മാർക്ക് പുറകെ കാറിന് പുറത്തിറങ്ങി.......

ഗൗരവത്തോടെ മുന്നിൽ നടക്കുന്നവരെ നോക്കി അവളുമാർ പുറകിൽ നിന്നും പല്ല് കടിച്ചു....... നിന്നെക്കാളും ചവിട്ടാതെ വേഗം വരുന്നുണ്ടോ എന്ന് ഡെവിയുടെ വീണ്ടാമതും ഉയർന്ന കലിപ്പിൽ അവർ പെട്ടെന്ന് അവർക്കൊപ്പം എത്തി......... അവന്മാർ കേൾക്കാതെ അവളുമാർ പരസ്പരം....... "ചേച്ചീസ്....ഇവരെന്താ നമ്മെ ഈ പണി നടക്കുന്ന സ്ഥലത്ത് കൊണ്ടു വന്നിരിക്കുന്നെ......"🙄 എന്ന അല്ലുവിന്റെ സംശയത്തിന് ഇവയും ശിവയും അറിയില്ലാന്നുള്ള രീതിയിൽ ചുമൽ ഇളക്കിയതും തൊട്ട് മുന്നിലെ സ്റ്റെയർ ബഴി കയറി മുകളിലുള്ള റൂമിന്റെ വാതിൽക്കലായി വന്നു നിന്നു........ പുറത്തു നിന്ന് അഭി കതയിൽ തട്ടവേ അകത്തുനിന്നും എബി..... "കയറി പോര്......." ന്ന് കേട്ട് അവർ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.....അവന്മാർക്ക് പുറകിൽ വന്ന ഇവയും ശിവയും അല്ലുവും അവിടെ എബിയോട് ചേർന്നിരിക്കുന്ന വീണയെ കാണെ അവൾ സേഫ് ആണെന്നുള്ള അറിവിൽ ആശ്വാസത്തോടെ നെടുവീർപ്പുതിർത്തു..... കതക് തുറന്ന് വന്നവരിൽ വീണ ശിവയെ കാണെ കണ്ണ് നിറച്ച് എബിയിൽ നിന്നും അകന്നുമാറിയവൾ......

"ശിവേച്ചി........" ന്ന് വിളിച്ചു ശിവയിലേക്കായ് ഓടി അടുത്തു കൊണ്ട് അവളെ ഇറുകെ പുണർന്നു....... തന്റെ അനിയത്തി ഒരു പോറൽ പോലുമേൽക്കാതെ ലഭിച്ചതിൽ സന്തോഷത്താൽ ഒരു തുള്ളി മിഴിനീർ ശിവയുടെ മിഴിയിൽ നിന്നും ഉതിർന്ന് വീണയുടെ മുടിക്കുള്ളിലായൊളിച്ചു........ എന്നാൽ ചെക്കൻമാരുടെ മിഴികൾ അവിടെ ചെയറിലായി കെട്ടിയിട്ടിരിക്കുന്ന നടാശയുടെയും ജോബിന്റെയും മുഖത്തായ് പതിഞ്ഞതും അവരുടെ മുഖം കാണെ ഡെവിയിലും അബിയിലും ഫ്രിഡിയിലും ചെറു ഞെട്ടൽ പ്രകടമായി........ കവിൾത്തടം അടികൊണ്ടു വീങ്ങിയും ചുണ്ട് പൊട്ടി രക്തം കിണിഞ്ഞൊഴുകിയ താടി തുമ്പും.....അവരുടെ കുഴഞ്ഞുള്ള ഇരുപ്പിൽ നിൽപ്പിൽ സംശയത്തോടെ എബിയെ നോക്കിയതും.... ഞാൻ ഒന്നും ചെയ്തില്ല ഇത്രയേ ചെയ്തുള്ളൂ എന്നുള്ള രീതിയിൽ നിഷ്കളങ്കമായവൻ അവരെ നോക്കി ചിരിച്ചു......😁😁 ആ ചിരി കാണെ അഭി..,... "നീയെന്തുവാട ഈ ചെയ്തത്........" "പിന്നെ ഞാനെന്ന വേണവെന്ന അളിയാ..... ഈ പട്ടി ന്റെ പെണ്ണിനെ മറ്റൊരുവന് വിൽക്കാൻ നോക്കിയതറിഞ്ഞേച്ചും ഞാൻ വന്നു ഇങ്ങേരെ കെട്ടിപിടിച്ചു ഉമ്മിക്കാം....."

ന്ന് എബിയുടെ വായിൽ നിന്നുതിർന്ന വാക്കുകൾ കേട്ട് പെൺപടയിൽ ഞെട്ടലുളവായി..... എബിയുടെ വാക്ക് വീണ്ടും തന്റെ കാതിലായി പതിക്കവേ തന്റെ അച്ഛനിൽനിന്നും തനിക്ക് നേരിടേണ്ടിവന്ന അവസ്ഥയോർത്ത് വീണയുടെ ഉള്ളം തേങ്ങിയതും അവളുടെ കൈ ശിവയിൽ മുറുകി.....അതറിഞ്ഞെന്നോണം ശിവയുടെ കൈവിരലുകൾ അവളെ തന്നോട് ചേർത്തു പിടിച്ചു പുറത്തായി പതിയെ തഴുകി........ "കരയല്ലേ.....ഒന്നുല്ല.... എല്ലാം ശരിയായില്ലേ.....ആപത്തൊന്നും സംഭവിച്ചില്ലല്ലോ........" ന്ന് പറഞ്ഞ് വീണയെ സമാധാനിപ്പിക്കവേ തേങ്ങലോടെ ശിവയിൽ നിന്നും അടർന്നുമാറിയവൾ വിതുമ്പലോടെ....... "ശി.... ശിവേച്ചി....ഞാൻ മനപ്പൂർവ്വമല്ല ഇറങ്ങി പോയത്.....ഈ നടാശ നമ്മടെ നാട്ടിൽ വന്ന ദിവസം രാത്രി എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു......ഞാൻ ഇവളോടൊപ്പം പോയില്ലെൽ ചേച്ചിയുടെ ജീവനും ജീവിതവും ഇല്ലാണ്ടയാക്കുമെന്നു പറഞ്ഞു.....എ....എനിക്കും അമ്മയ്ക്കും വേണ്ടി ജീവിച്ച ന്റെ ചേചിടെ ജീവിതം നിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല അത വേദനയോടെയാണേലും ഞാൻ ഇയാടെ കൂടെ പുറപ്പെട്ടത്......

പ...പക്ഷേ ഒരിക്കലും ഒരു മകളോട് ചെയ്യാൻ പാടില്ലാത്ത തെറ്റിയാൾ എന്നോട് ചെയ്യുമെന്ന് ഞാൻ ആലോചില്ല.....സത്യമെല്ലാം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച എന്നെ അടിച് ആ റൂമിൽ പൂട്ടി ഇടുവായിരുന്നു......ഞാൻ പേ... പേടിച്ച് ചേച്ചി.....എബിച്ചായനും ഏട്ടന്മാരും വന്നില്ലായിരുന്നെൽ ന്നെ......." ന്ന് പറഞ്ഞ് വാക്കുകൾ മുഴുമിപ്പിക്കാൻ സാധിക്കാതെ വീണ പൊട്ടിക്കരച്ചിലോടെ ശിവയെ ഇറുകെ പുണർന്നു..... വീണയുടെ തേങ്ങൽ എബിയുടെ നെഞ്ചിലേക്ക് തുളച്ചു കയറിയതും ഉള്ളം പിടഞ്ഞു അടുത്ത നിമിഷം എബി വീണയെ ശിവയിൽ നിന്നും അടർത്തിമാറ്റി ആർക്കും വിട്ടുകൊടുക്കില്ലന്നുള്ള രീതിയിൽ തന്നോട് ചേർത്ത് ഇറുകെ പുണർന്നു......അതോടൊപ്പം പ്രണയത്താൽൽ ചാലിച്ച ചുടുചുംബനം അവളുടെ നെറ്റിയിലായവൻ ചാർത്തി........... തന്റെ അനിയത്തി കുട്ടി അവളുടെ പാതിയിൽ സുരക്ഷിതയാണന്ന് അറിവിൽ ശിവയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു......... വർഷങ്ങൾക്കു മുൻപേ രണ്ട് കുടുംബങ്ങളെ വേദനിപ്പിച് മതിയാകാതെ.... അവരിലുണ്ടായ പുതുതലമുറയോട് പോലും പകയുടേയും വിദ്വേഷത്തിന്റെയും പേരിൽ അയാൾ പിന്നെയും പക പോക്കാൻ ഇറങ്ങിയിരിക്കുന്നു.......

അതിന്റെ തീവ്രത വിളിച്ചു പറയുന്ന കണക്ക് തന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ പോലും വെറുതെ വിടാതെ ഇത്രയും ക്രൂരമായ പ്രവർത്തി ചെയ്ത ആ വ്യക്തിയെ ശിവ അറപ്പോടും വെറുപ്പോടെയും നോക്കി നിന്നു........ ജോബിനേയും നടാശയേയും അവിടെയായ് കാണും തോറും ദേഷ്യത്താൽ വലിഞ്ഞുമുറുകിയ ശിവയുടെ മുഷ്ടിചുരുട്ടി...... തന്നിൽ ഉയർന്ന് പൊങ്ങുന്ന ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ശിവ കാറ്റുപോലെ നടാഷയുടെ അടുത്തേക്കായ് പാഞ് മുഷ്ടി ചുരുട്ടിയ തന്റെ വലം കൈ നടാഷയുടെ കവിളിലേക്കായ് ആഞ്ഞു പതിച്ചതും ആദ്യമേ മുറിഞ്ഞ ചുണ്ടിൽ മുറിവ് ആഴത്തിൽ വിണ്ട് രക്തം ഒഴുകി ഇറങ്ങി...... "ന്നെ ദ്രോഹിച്ചത് മതിയാകാതെ ന്റെ അനിയത്തിയേയും നീ മാനസികമായും ശാരീരികമായും ദ്രോഹിച്ചത് ഞാൻ ക്ഷമിക്കില്ല നടാശ........" എന്നലറി അവളുടെ കഴുത്തിലായി കുത്തിപ്പിടിച്ചു പിടിമുറുക്കവേ ശ്വാസം കിട്ടാതെ നടാഷയുടെ കണ്ണുകൾ തുറിച്ചു വന്നതും........ ശിവയുടെ പിടിയിൽ അവളുടെ ശ്വാസം നിലച്ചു പോകുമെന്ന് തോന്നിയ ഡെവി ശിവയുടെ അരയിലായി ചുറ്റിപ്പിടിച്ച് നടാശയിൽ നിന്നും വേർപെടുത്തി തന്നോട് ചേർത്തു പിടിച്ചു...... "ശിവ......." ന്ന് വിളിച്ച് തന്നിലേക്കടക്കി പിടിച്ചുവെങ്കിലും ഊക്കോടെ കുതറിയവൾ......

"വിട് ഇച്ചായാ.....ഇവളെ ഞാനിന്ന് കൊല്ലും.... ഞാൻ അനുഭവിച്ച അവസ്ഥയും ന്റെ വീണയെ ഇവൾ........" ന്ന് ദേഷ്യത്തോടെ പറയുന്നവളുടെ മിഴികൾ വേദനയാൽ നിറഞ്ഞൊഴുകി....... ആ നിമിഷം നടാശയെ മുച്ചൂടും നശിപ്പിക്കാനുള്ള കലി അവളിൽ പടർന്നതും ശിവയെ അടക്കിനിർത്താനെന്നോണം അവളുടെ അരയിൽ ചുറ്റിപിടിച് അടുത്തുള്ള ആ ചെറിയ റൂമിലേക്ക് കയറി ശിവയെ ചുമരിലേക്ക് ചേർത്ത് അടക്കി നിർത്തി...... "ഹാ..... പിടക്കാതെ അടങ് കൊച്ചെ........" എന്നിട്ടും അവൾ അവനിൽ നിന്നും കുതറിയതും അടുത്ത നിമിഷം ഡെവിയുടെ അധരം ശിവയുടെ അധരത്തെ പൊതിഞ്ഞു........ അവളുടെ പിടിച്ചിൽ അടങ്ങുന്നതുവരെ ഡെവിയുടെ ചുണ്ട് അവളുടെ ചുണ്ടിനെ ഒന്നാകെ കടിച്ചു നുണഞ്ഞു....... പതിയെ ശിവയുടെ പിടിച്ചുനിന്നതും അവളിൽ നിന്നും വിട്ടുനിന്നവൻ മുഖം കയ്യിലായി കോരിയെടുത്തു...... "റിലാക്സാക് പെണ്ണെ......നീയെന്നാ കരുതിയെ.....ഞങ്ങൾക്കെന്നും ദേഷ്യമില്ലന്നാണോ...... അവരെ മുച്ചൂടും നശിപ്പിക്കാനുള്ള ദേഷ്യമുണ്ട് അവിടെയുള്ള ഓരോരുത്തരിലും.....പക്ഷേ നമ്മുടെ കൈകൊണ്ട് തീരാനുള്ളവരല്ല അവർ........ നിനക്ക് തോന്നുന്നുണ്ടോ നിന്റെ ഇച്ചായൻ നീ അനുഭവിച്ച മാനസികാവസ്ഥയ്ക്ക് പകരം ചോദിക്കാതെ ഇരിക്കുമെന്ന്....

ഒറ്റയടിക്ക് അവർക്ക് വേദന നൽകില്ല ശിവ..... നീ നീറിയതിന് അവർ ഇഞ്ചിഞ്ചായി അനുഭവിപ്പിച്ചിരിക്കും...... ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവർക്കൊന്നു മരിച്ചു കിട്ടിയിരുന്നെങ്കിലെന്നവർ ആഗ്രഹിച്ചു പോകും........ ഓരോ നിമിഷവും നീ അനുഭവിച്ച് ആത്മസംഘർഷം അവരെ രണ്ടുപേരെയും ഞാൻ അനുഭവിക്കും ശിവ........." ന്ന് പറഞ്ഞു നിർത്തിയവൻ....... "നിന്റെ പിടിയിൽ അവളങ്ങ് കാഞ് പോയിരുന്നെൽ.....വേണ്ട ശിവ ഈ കൈ കൊണ്ട് എന്നെ ചേർത്തുപിടിക്കാനും പ്രണയിക്കാനും മാത്രം ഉയർന്നാൽ മതി..... അതൊരിക്കലും മറ്റൊരാളുടെ ജീവൻ എടുക്കാനാവരുത്........ എടുത്തുചാടി ഒന്നും ചെയ്യരുത്.....നിന്റെ ഇച്ചായൻ ഉള്ളപ്പോൾ നീ മനസ്സിൽ കരുതുന്നതിൽ കൂടുതൽ ഞാൻ അവരെ അനുഭവിപ്പിക്കും........." ന്നു കേട്ടതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി...... "ഇ..... ഇച്ചായാ........" ന്ന് ഇടർച്ചയോടെ വിളിച്ചവൾ ഡെവിയെ ഇറുകെ പുണർന്നു........ ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചു കൊടുത് ശിവ ഒക്കെയായെന്ന് തോന്നിയതും ഡെവി അവളുമായി റൂമിലേക്ക് തിരികെ ഇറങ്ങി...... അവർ വരുന്നത് കണ്ട് അഭിയും ഫ്രഡിയും ഇനി എന്താണന്നുള്ള രീതിയിൽ നോക്കിയതും തൽക്ഷണം ഡെവിയുടെ മുഖം ക്രൂരമായ പുഞ്ചിരിയാൽ നിറഞ്ഞു......

അവന്റെ മുഖത്തെ വന്യമായ പുഞ്ചിരികാണെ നടാശയിലും ജോബിനിലും അകാരണമായ ഭയം നിറച്ചു........ അവരെ കേട്ടിയിട്ട രണ്ട് ചെയറിന് മുന്നിലുള്ള സെറ്റിലായി ഡെവി വന്നിരുന്നു കൊണ്ട് എബിയോടായി....... "എബി.....നിന്റെ കയ്യിൽ ഉണ്ടായിരുന്ന ബോക്സ് എവിടെ........" ന്ന ചോദ്യത്തിന് അടുത്തുള്ള ടേബിളിൽ നിന്നും ബോക്സടുത് നീട്ടിയതും......... ഡെവിയത് കയ്യിലായി ഒതുക്കി തുറന്നു നോക്കവെ അതിനകത്തായി ഒരു വലിയ രണ്ടു ബോട്ടിൽ മരുന്നും ഒരു സിറിഞ്ചും കാണെ ഡെവിയുടെ മുഖം വന്യമായി തിളങ്ങി........ "അപ്പോൾ ഞാൻ ഊഹിച്ചു തന്നെ....ഡ്രഗ് സപ്ലൈ മാത്രമല്ല ഉപയോഗവും ഉണ്ടെന്ന് വ്യക്തമായി മനസ്സിലായി........" ന്ന് ഡെവി അവരെ നോക്കി പറഞ്ഞതും അവന് മുന്നിൽ അവരുടെ മുഖം കുനിഞ്ഞു...... അത് കാണെ പരിഹാസത്തോടെ അവരെ നോക്കി ഡെവി...... "ഫ്രഡി....... " ന്ന് വിളിച്......തന്റെ കയ്യിലുള്ള ബോക്സ് അവൻക്കായി നൽകിക്കൊണ്ട്..... "ഡ്രഗാണെന്നറിയാം.....ഇതൊന്നു നോക്കി കൂടുതൽ ഡീറ്റൈൽ അയിട്ട് പറയ്‌........" ന്ന് കേട്ട് ഫ്രഡി പെട്ടെന്ന് തന്നെ ആ ബോക്സിൽ നിന്നും മരുന്നെടുത്ത് പരിശോധന നടത്തി........ ഫ്രഡിയുടെ നിരീക്ഷണത്തിൽ ആ മരുന്നിനെ കുറിച്ചുള്ള അറിവ് അവനിൽ ഞെട്ടലുണ്ടാക്കി........ "ഡെവി......ഇത് സെക്സ് ഡിസയർ ഇന്ക്രീസ് ചെയ്യിക്കാനുള്ള ഡ്രഗ് ആണ്......." "ഡീറ്റൈൽഡ് ആയിട്ട് പോരട്ടെ......" "കൂടുതലായി പറഞ്ഞാൽ......ഇതങ്ങനെ കോമണായിട്ട് ലഭിക്കുന്ന ഒന്നല്ല.....

തെറ്റായ രീതിയിലുള്ള ഉപയോഗം കൊണ്ട് ഇത് ബാൻ ചെയ്തതായിരുന്നു....... പക്ഷേ ഒളിഞ്ഞും തെളിഞ്ഞും ഇത് ഡ്രഗ് ഡീലർസിന്റെ ഇടയിൽ വ്യാപകമാണ്....... സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾക്കായ് അവർ ഇത് ഉപയോഗിചു വരുന്നുണ്ട്....... പിന്നെ ഈ മരുന്ന് ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ.....സെക്സ് ഡീസയർ വർദ്ധിക്കും......അത് ആരുടെ ശരീരത്തിലാണോ ഇൻജെക്ട് ചെയ്യുന്നത് അവരുടെ മനസ്സിൽ മാനസികനില തന്നെ അവരുടെ കൈപ്പിടിയിൽ ഒതുങ്ങാതെ വരും.... പിന്നീടുള്ള അവരുടെ പ്രവർത്തികൾ ആ ഡ്രഗിന്റെ അധീനതയിലാകും....... സെക്സ് രാകെട്സിൽ ഇടയിൽ ഇത് കൂടുതൽ വ്യാപിക്കുന്നത് ഐ തിങ്ക് അവരിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് ഈ മരുന്ന് ഇഞ്ചക്ട് ചെയ്ത് അവരെ സെക്സ് ടോയ്‌സ് ആയിട്ട് ഉപയോഗിക്കാൻ ആകും........" ഫ്രെഡ്ഡി പറഞ്ഞു നിർത്തിയതും..... "എക്സ്ക്ക്ട്ലി......." ന്ന് അഭിയുടെ വായിൽ നിന്ന് വീണതും എല്ലാവരുടെയും മുഖം അവനിലേക്ക് തിരിഞ്ഞു...... "ഫ്രഡി പറഞ്ഞത് ശരിയാണ്..... സമാനമായ കേസ് അന്വേഷണത്തിന് വേണ്ടിയായിരുന്നു ഞാൻ കുറച്ചുദിവസം ബാംഗ്ലൂരിലേക്ക് പോയത്.....എന്റെ കേസന്വേഷണം പൂർണമാക്കിയതിനു ശേഷമാണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ......ഒരിടത് മാത്രമാകില്ലലോ അവരുടെ കണ്ണികൾ.....

മെയ് ബി ഇവർ ഒരു കണ്ണിയാകാം അല്ലേൽ ഒൺലി കസ്റ്റമേഴ്‌സ്......" ന്ന് പറഞ്ഞു നിർത്തിയതും അവരുടെ എല്ലാവരുടെയും നോട്ടം അറപ്പോടെ ജോബിനിലേക്ക് തിരിഞ്ഞു........ ഇത്രയും തരം താഴ്ന്ന പ്രവർത്തിയുള്ള ഒരാളിൽ നിന്നും ജന്മം കൊണ്ടേതെന്ന സത്യം വീണയെ ഒന്നാകെ വേദന പടർത്തി..... അതറിഞ്ഞെന്നോണം എബി വീണയെ ചേർത്ത് പിടിച്ചു........ എന്നാൽ എല്ലാം കേട്ട് അല്പസമയം ഡെവി മൗനമായി തിരിഞ്ഞ് ഫ്രിഡിയോടായി........ "നോർമൽ ഡോസിൽ നിന്ന് കൂടുതൽ ഒരാളുടെ ശരീരത്തിലേക്ക് ഇത് ഇൻജെക്ട് ചെയ്താലോ......." "സെക്സ് ഡിസയർ അവരിൽ ഇന്ക്രീസ് ചെയ്യും.......അവർക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഒരു ഉന്മാതവസ്ഥയിലാകും........ അവർക്ക് പിന്നെ ആവശ്യം അതടക്കാനുള്ള ശരീരം മാത്രം ആകും........" "ലഭിക്കാതെ വന്നാൽ........" ന്ന് ഡെവിയുടെ വന്യമായ രീതിയിലുള്ള ചോദ്യത്തിന്........ഫ്രെഡിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....... "ലഭിക്കാതെ വന്നാൽ അവരുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുകയും അത് അടക്കാൻ കഴിയാതെ അവരുടെ ഞരമ്പുകൾ പൊട്ടി ചിലപ്പോൾ ജീവനു തന്നെ ദോഷമായി ഭവിച്ചേക്കാം......" ന്ന് ഫ്രെഡി പറഞ്ഞു നിർത്തിയതും....... ഞെട്ടലോടെ മുഖം ഉയർത്തിയ ജോബിനും നടാഷയും ഡെവിയുടെ മുഖത്ത് വിരിഞ്ഞ വന്യമായ ഭാവത്തിൽ അടിമുടി വിറച്ചു........ അവരിലേക്ക് വന്യമായ നോട്ടമെറിഞ്ഞ ഡെവിയുടെ വലങ്കൈ ഫ്രഡിക്ക് നേരെ നീണ്ടതും അവന് ബോക്സ് ഡെവിയുടെ കയ്യിലേക്ക് തിരികെ നൽകി........

ഒരു ദയ പോലുമില്ലാതെ അതിലുള്ള സിറിഞ്ച് എടുത്ത് ബോട്ടിലിലെ മരുന്ന് വലിച്ചെടുത്തു....... എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ബാക്കിയുള്ളവർക്ക് ഡെവിയുടെ നീക്കം മനസ്സിലായതും അവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു........ എന്ത് ചെയ്താലും അത് അവർക്ക് കുറഞ്ഞു പോകുമെന്ന് അവരുടെ ഉള്ളം പറയവേ..... മരുന്നു നിറച്ച സിറിഞ്ചുമെടുത്ത് സെറ്റിയിൽ നിന്നുമെണീറ്റതും പ്രേതത്തെ കണ്ട കണക്ക് വിളറിയതും നടന്നടുക്കുന്ന ഡെവിക്ക് നേരെ ഭയത്താൽ വേണ്ട എന്നുള്ള രീതിയിൽ തല ചലിപ്പിച്ചു....... "ഇല്ല ജോബിൻ നിനക്ക് ഇനിയൊരു അവസരമില്ല.......വർഷങ്ങൾക്ക് മുൻപ് രണ്ടു കുടുംബത്തിൽ തമ്മിലടിപ്പിച്ചു..... രണ്ട് പാവങ്ങളുടെ ജീവനെ ഭീഷണിപ്പെടുത്തി തുടങ്ങിയ നിന്റെ പ്രതികാരം ഇന്ന് അതിരുകളും സീമകളും ലംഘിച്ച് അവരുടെ മകളിൽ നീ പ്രയോഗിച്ചു...... നിന്റെ ക്രൂരതയിൽ എന്റെ പ്രണയം അനുഭവിച്ച വേദനയും നിസ്സഹായതയ്ക്കും നിനക്ക് മാപ്പില്ല ജോബിൻ......അവൾ അനുഭവിച്ച ആ വേദന നിങ്ങളെ രണ്ടുപേരെയും ഞാൻ ഈ നിമിഷം അറിയിക്കും......... പിന്നെ സ്വന്തം മകളെ വിറ്റു കാശാക്കാൻ ഒരുങ്ങിയ നിനക്ക് ദൈവത്തിന്റെ കോടതിയിൽ പോലും മാപ്പ് ഉണ്ടാവില്ല ജോബിൻ....... നിന്റെ ചെയ്തു കൂട്ടിയ പ്രവർത്തികൾക്ക് നീ അനുഭവിക്കുന്നു...... ഒറ്റയടിക്ക് തീർക്കില്ല നിന്നെ ഇഞ്ചിഞ്ചായി നരകിച്ച തീരും......." ഇന്ന് പറഞ് അസുര ഭാവത്തോടെ അവൻ അയാളിലേക്കടുത്തു വന്യമായ ഭാവത്തോടെ അയാളുടെ കൈതണ്ടയിലായി സൂചി കുത്തി ഇറക്കി.......

"ആഹ്........." എന്നലറി വിളിച്ചതും......അല്ലു ഭയപ്പാടോടെ അടുത്തുനിൽക്കുന്ന അഭിയുടെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു....... ഭയത്തോടെ ആണെങ്കിലും അതയാൾ അർഹിക്കുന്നതാണന്ന് അല്ലു വിന്റെ മനസ്സുരുവിട്ടു............ ജോബിനെതുപോലെതന്നെ നടാഷയുടെ ശരീരത്തിലേക്കും മരുന്ന് കടത്തിവിട്ടു........ ശരീരത്തിൽ മരുന്നിന്റെ അംശം എത്തിയെന്ന് മനസ്സിലാക്കവെ രണ്ടുപേരുടെയും ഉള്ള ഭയത്താൽ വിറകൊണ്ടു......... അവരുടെ മിഴികളിൽ അനുനിമിഷം കാമ ഭാവം മിന്നി മായവേ ഡെവി....... "ശിവ........" ന്ന് വിളിച് മിഴികളാൽ മറ്റവരെയും കൂട്ടി പുറത്തോട്ട് നിൽക്കാൻ പറഞ്ഞതും........ ശിവ നടാശക്കരികിലേക്ക് വന്നു അവളിലേക്ക് കുനിഞ്ഞ് പതിഞ്ഞ സ്വരത്തിൽ...... "വരട്ടെ,.........." ന്ന് അടിമുടി നോക്കി പരിഹാസത്തോടെ ചിരിച്ചു കൊണ്ട് തിരിഞ്ഞു ബാക്കിയുള്ളവരുമായി പുറത്തോട്ടു പോയതും അവർക്ക് പുറകിലായി വാതിലടഞ്ഞു........ "അവര് പുറത്ത് നിൽക്കട്ടെ അവർക്ക് നിങ്ങളുടെ അവസ്ഥ ചിലപ്പോൾ താങ്ങില്ല........ മരുന്നിന്റെ പ്രവർത്തനം ഫലിച്ചു തുടങ്ങിയിട്ടുണ്ടാകുമല്ലെ......അറിയണം നിങ്ങൾ മറ്റുള്ളവരിലേക്കായ് നിറയ്ക്കുമ്പോൾ അവരനുഭവിക്കുന്ന അവസ്ഥയെങ്ങനെയാണെന്ന്...... ഇഞ്ചിഞ്ചായി തകർന്ന്.....ഒന്നടുക്കാൻ പോലുമാകാതെ ഈ ബന്ധനത്തിൽ കിടന്നു അലമുറയിടും നിയൊക്കെ..........

ശരീരത്തിൽ പതഞ്ഞുപൊങ്ങുന്ന വികാരം ശമിപ്പിക്കാൻ കഴിയാതെ നിങ്ങൾ അടിമുടി എരിഞ്ഞു നിസ്സഹായ അവസ്ഥയിൽ ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കും.......അലറി കാരിയും നിങ്ങൾ എന്റെ പെണ്ണ് കരഞ്ഞതിനേക്കാൾ ആയിരം ഇരട്ടി.....കേൾക്കണം എനിക്ക് നിങ്ങളുടെ അലറിയുള്ള കരച്ചിൽ........" എന്ന് പറഞ്ഞ്......ഡെവി..... "ഇവിടെ ഇട്ടേച്ച് പുറത്തോട്ട് വാടാ........" ന്ന് പറഞ്ഞു ഡെവി പുറത്തേക്കിറങ്ങിയതും അവനെ പുറകിൽ എബിയും അഭിയും ഫ്രെഡ്ഡിയും ഇറങ്ങി അവിടെയുള്ള സ്റ്റെപ്പിലായിരിക്കുന്ന അവരുടെ പാതികൾക്കടുത്തായി ഇരിപ്പുറപ്പിച്ചു........ സമയം നീങ്ങുന്നതിനനുസരിച്ച് അകത്തുനിന്നും ഞരക്കവും മൂളലും പിന്നീട് അലറിയുള്ള കരച്ചിലിലേക്കും മാറുന്നത് അവരുടെ കാതിൽ പതിഞ്ഞു.......... ഏറെ നേരത്തിനു ശേഷം കരച്ചിലൽപ്പം ശാന്തമായതും പെൺകുട്ടികളെ അവിടെ നിർത്തി അവർ തിരികെ കതകു തുറന്ന് അകത്തോട്ടു കയറി........ മൂക്കിൽ നിന്ന് രക്തം ഒലിചിറങ്ങിയ നിലയിൽ ബോധം മറഞ്ഞു ചെയറില് കിടക്കുന്നത് കണ്ടു........ ഡെവിയുടെ മിഴികൾ ഫ്രഡിയിലേക്ക് നീണ്ടതും.....അവൻ പെട്ടെന്ന് ചെന്ന് അവരുടെ രണ്ടുപേരുടേയും പൾസ് ചെക്ക് ചെയ്തു കൊണ്ട്....... "പോയി.........." ന്നു പറഞ്ഞതും അഭിമുഖം സംശയത്താൽ ചുളിഞ്ഞു.......

"ഓവർ ഡോസ് ആയിരുന്നു..... ഹാർട് അറ്റാക്ക് ആകും.........." ന്ന് ഫ്രഡി തന്റെ സംശയമുന്നയിച്ചതും.... ഡെവി അഭിക്ക് നേരെ തിരിഞ്ഞു.......ഡെവിയുടെ മിഴികളുടെ അർത്ഥം മനസ്സിലായ അഭിയുടെ ചെടിയിൽ പുഞ്ചിരി വിരിഞ്ഞു....... "ഡ്രഗ്സിന്റെ അമിത ഉപയോഗം മൂലം രണ്ട് പേര് മരിച്ച നിലയിൽ..... അല്ലിയോ അളിയാ........" "ദതാണ്......." 😉 ന്ന് പറഞ്ഞതു അഭി....... "ഡാ നിന്റെ ഫോണ് ഒന്ന് താ..... എന്റെ ഫോൺ പൊട്ടിപ്പോയി......." എന്ന് പറഞ്ഞതും എബി അവന്റെ ഫോണ് അഭിക്കായ് നൽകിയതും അവൻ അത് എടുത്തു കോൾ ചെയ്തു...... അല്പസമയം മാറിനിന്ന് സംസാരിച്ചതിനുശേഷം അവൻ അവർക്ക് അടുത്തേക്ക് വന്നു കൊണ്ട്....... "നമുക്ക് ഇവിടുന്നു പോകാം ഞാൻ ഇത് മുംബൈ പോലീസിന് ഹാൻഡ് ഓവർ ചെയ്തിട്ടുണ്ട്...... ഇതിന്റെ ബാക്കി നൂലമാലകൾ അവർ തീർത്തോളും........" "അപ്പൊ നിനക്ക് പ്രശ്നമാവില്ലേ എങ്ങനെ ഇവിടെ എന്നൊക്കെ ചോദ്യം വന്നാൽ......" ന്ന് ഫ്രെഡിയുടെ സംശയത്തിന്....... "അത് ഞാൻ ക്ലിയർ ചെയ്തു കൊടുത്തിട്ടുണ്ട്..... ബാംഗ്ലൂരിലെ അന്വേഷണത്തിന്റെ ഭാഗമായി ഇങ്ങോട്ട് എത്തിച്ചേർന്നപ്പോൾ അവരെ പിടിക്കാൻ കഴിയും മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയതാണന്ന് ഞാൻ അറിയിച്ചിട്ടുണ്ട്.......ഇനി ഇതിന്റെ പുറകെ ഒന്നുമുണ്ടാവില്ല.... വീ ആർ സേഫ്........" എന്ന് പറഞ്ഞപ്പോഴാണ് എബിക്കും ഫ്രഡ്‌ക്കും ആശ്വാസമായത്...... പിന്നീട് മുംബൈപോലീസ് അവിടേക്കത്തും മുൻപ് അവർ പെൺപടകളെയും കൂട്ടി സ്ട്രീറ്റ് നമ്പർ 13 കവാടം കടന്ന് അവരുടെ വാഹനം ഹൈവെയിലൂടെ മുന്നോട്ട് കുതിച്ചു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story