പ്രണയശ്രാവണാസുരം: ഭാഗം 104

pranayashravanasuram

എഴുത്തുകാരി: അമീന

മുംബൈപോലീസ് അവിടേക്കത്തും മുൻപ് അവർ പെൺപടകളെയും കൂട്ടി സ്ട്രീറ്റ് നമ്പർ 13 കവാടം കടന്ന് അവരുടെ വാഹനം ഹൈവെയിലൂടെ മുന്നോട്ട് കുതിച്ചു......... അവർ അവിടം വിട്ട പുറകെയാണ് മുംബൈപോലീസ് അങ്ങോട്ടായി പ്രവേശിച്ചത്........ തിരികെയവർ ഹോട്ടലിലെ കാർ പാർക്കിങ്ങിലായി നിർത്തി അവരുമായി അകത്തേക്ക് പ്രവേശിക്കവേയാണ് പ്രോഗ്രാം എൻഡ് ചെയ്തതിന് ശേഷം ആളുകൾ മടങ്ങുന്നത്..... അവർക്കിടയിലൂടെ പെണ്പടകളുമായി അവന്മാർ ഡെവിയുടെ റൂംമിലേക്ക് പ്രവേശിചു....... അവിടെയുള്ള സെറ്റിയിലായി ചക്ക വെട്ടിയിട്ട കണക്ക് മലർന്ന് വീണ് അതിലായി ഇരുന്ന എബി..... "ഹോ ഭയങ്കര ഷീണം എന്നാന്ന് അറിയില്ല ദേഹം നന്നായൊന്ന് അനങ്ങിയത് കൊണ്ടാണെന്ന് തോനുന്നു....

ഇനി കൊഴമ്പിട്ട് ഒരു പിടി പിടിക്കേണ്ടി വരും......" ന്ന് പറഞ്ഞു സെറ്റിലിയിരുന്നു കൈ ഉയർത്തി ഞൊട്ടയിട്ട്......അടുത്തുള്ള ഫ്രിഡ്ജിൽ നിന്ന് ജ്യൂസ് ബോട്ടിൽ എടുക്കുന്ന ശിവയെ കണ്ട്...... "മോളെ ശിവൂ..... ഏട്ടായ്ക്ക് ഒരു ഗ്ലാസ്‌ ജ്യൂസേ......." "അതിന് ഫൈറ്റ് ചെയ്തത് എബിച്ചൻ അല്ലല്ലോ..... ജൂസെടുത് കമിഴ്ത്താൻ.....ഞാനെ ഓടിയ ഓട്ടം നേരെ യെങ്ങാനും ഓടിയിരുന്നേൽ എനിക്ക് ഗപ്പ് കിട്ടിയേനെ..... എന്ന ചെയ്യാനാ ആ അലവലാതികൾ സമ്മതിച്ചില്ല......." ന്ന് പറഞ്ഞു നേരെ നോക്കിയതും അവിടെ കലിപ്പ് ലൂക്ക് വിട്ട് നിൽക്കുന്ന അഭിയെ കണ്ട്....... "അത് പിന്നെ.... ഞാൻ ഉദ്ദേശിച്ചത് നിങ്ങളെ അല്ലേ അവനമാരെയാ..... 😁😁..." ന്ന് പരുങ്ങാലോടെ പറഞ്ഞെങ്കിലും കലിപ്പ് ലൂക്കിന് യാതൊരു മാറ്റാവുമില്ലെന്ന് മനസിലാക്കിയ അല്ലു.......ആരോടെന്നില്ലാതെ......

"ഓഹ് ഓടി ക്ഷീണിച്ചു ഞാൻ......ശിവേച്ചി ആദ്യം എനിക്ക് തന്നെ ജൂസെടുത്തോളൂ....." ന്ന് പറഞ്ഞു അല്ലു എബിയുടെ തൊട്ടടുത്തായി സെറ്റിയിലിരുന്നതും....... "അയ്യടി മനമേ.....എവിടെ കേറി വരുന്നു......ശിവ മോള് എനിക്കെ തരുള്ളൂ യു നോ അവൾക്കറിയാം നി വെറും വേസ്റ്റ് ആണെന്ന്...... മാറി നില്ലെടി....." ന്ന് പറഞ്ഞു അല്ലുവിനെ തട്ടിയിട്ട് മുന്നോട്ട് പോയതും...... "ഡോ കൊച്ചായാ......"😬😬 ന്ന് അവന്റെ തട്ടിയിട്ട പോക്കിൽ നിലത്ത് പാട്ടയടിച്ചു വീണ അല്ലു അവിടെ ഇരുന്നു പല്ല് കടിച്ചതും...... ശിവയുടെ കയ്യിൽ നിന്നുo ജ്യൂസേ ഗ്ലാസ്‌ മേടിക്കാനൊരുങ്ങാവേ അവനിൽ നിന്നുമതകറ്റി പിടിച്....... "ദെ എടുത്തു കുടിച്ചേക്ക്.... ഞാൻ ഇത് വീണ യ്ക്ക് കൊടുക്കുവാനെടുത്താത......." ന്ന് പറഞ്ഞു മുന്നോട്ട് പോയതും എബിയുഡെ പ്ലീഗിയുള്ള നിൽപ്പ് കണ്ട് ഇവയും അല്ലുവും ചിരിച്ചു പോയതും അവളുമാരെ നോക്കി പുച്ഛിച്ചു..... എന്നാൽ അഭി എന്തോ ഓർത്ത കണക്ക്.....

. "ഡെവി... ഡ... ഞാൻ എന്റെ ഫോൺ ആ റൂമിൽ നിന്നടുത്തിട്ട് വരാം......." ന്ന് പറഞ്ഞു അത്രയും നേരം എബിയോട് വഴക്കിട്ട് അവനെ ഗൗനിക്കാതെ നിന്ന അല്ലുവിന് നേരെ രൂക്ഷമായ നോട്ടമെറിഞ്ഞവൻ പുറത്തൊട്ട് പോയതും.....അല്ലു..... മാതാവേ ചെക്കൻ കലിപ്പിലാണല്ലൊ പോയത്.......🙄 ന്ന് ആത്മിച് പെട്ടന്ന് നിലത്ത് നിന്ന് ചാടിയെണീറ്റ് ആൾക്ക് പുറകെ വിട്ടു...... എന്നാൽ ശിവയ്‌ക്കരികിൽ പരുങ്ങി നിന്ന ഇവയോടായി ഫ്രഡി........പുറത്തോട്ട് വരാൻ പറഞ്ഞെങ്കിലും അവിടെ തന്നെയുള്ള പരുങ്ങിയ നിൽപ്പിൽ യാതൊരു ദയയും കൂടാതെ ഫ്രഡി....... "ഇങ്ങോട്ട് വാടി......." ന്ന് പറഞ് പുറത്തൊട്ട് വലിച്ചോണ്ട് പോയി....... അത് നോക്കി തിരിഞ്ഞ ശിവ വീണയുടെ കയ്യിൽ നിന്ന് തിരികെ ജ്യൂസ് ഗ്ലാസ്‌ മേടിച്.....

. "ഷീണം കാണും.... ഒന്ന് കിടന്നോ......" ന്ന് പറഞ്ഞു ശിവ വീണയെ ബെഡിലേക്ക് കിടത്തിയതും എബി..... "എന്നാന്നറിയില്ല നോമിനും ഫയങ്കര ഷീണം......" ന്ന് പറഞ്ഞു ജ്യൂസ് ബോട്ടിൽ ഫ്രിഡ്ജിന് മുകളിലായി വെച് ഇല്ലാത്ത കോട്ടവാ ഇട്ടോണ്ട് ബെഡിലേക്കായ് വന്നിരുന്നതും.... അതുവരെ ഫോണിൽ നോക്കിയിരുന്ന ഡെവിയുടെ എബിക്ക് നേരെയുള്ള നോട്ടത്തിൽ..... "പ്ലീസ് ബ്രോ.... നിന്റെ പെണ്ണിനേം വിളിച്ചോണ്ട് പോകാവോ....."😁😁 ന്ന് മെല്ലെ ചുണ്ടനക്കിയതും.... എന്തോ വീണയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എബിയുടെ സാമീപ്യം ആവശ്യമാണെന്ന് മനസിലാക്കിയ ഡെവി...... "ശിവ.....വാ......." "എങ്ങട്......ഞാൻ വീണയുടെ കൂടെ ഇരിക്കുവാ......" "അവളുടെ അടുത്തിരിക്കാൻ അവളെ കെട്ടിയോൻ ഉണ്ട്..... നീയിങ് വാ പെണ്ണെ......" ന്ന് പറഞ്ഞു പിടിച്ചു വലിച്ചോണ്ട് പുറത്തൊട്ട് പോയതും...... "ഇച്ചായ എങ്ങടാ ഈ പോണേ......"

ന്ന് ചോദിച്ചെങ്കിലും അവൻ ശിവയുമായി നേരെ ലിഫ്റ്റിറങ്ങി കാർ പാർക്കിങ്ങിലോട്ട് വിട്ട് ഫ്രഡിയുടെ കാറിലെ ബാക്ക് സീറ്റിലേക്കായ് കയറ്റി...... "ഇവിടെ എന്തിനാ വന്നേക്കണേ ഇച്ചായ..... നമുക്ക് റൂമിലോട്ട് പോകാം....എനിക്ക് വയ്യ ആകെ ക്ഷീണിചേക്കുവാ......വീണയുടെ കൂടെ ഞാനും കിടക്കുവായിരുന്നു......" "നിനക്ക് കിടക്കാനൊരു സ്ഥലം പോരെ..... വിശാലമായ എന്റെ നെഞ്ച് ഉള്ളപ്പോൾ നിനക്കെന്ന കൊച്ചെ ഇവിടെ കിടന്നാല്......" ന്ന് പറഞ്ഞു വലിച്ച് തന്റെ നെഞ്ചിലേക്കായ് ചേർത്ത് പിടിച്ചതും.......അവനെ ഒന്ന് മുഖമുയർത്തി നോക്കിയ ശിവ ഡെവിയുടെ നെഞ്ചിലായി കവിൾ ചേർത് അരയിലൂടെ ചുറ്റി പിടിച്ചു കിടന്നു..... "ശിവ....അവിടെ റൂമിൽ ഇപ്പൊ ഈ ഒരവസ്ഥയിൽ എബിയുടെ സാമീപ്യം വീണയ്ക്ക് ആവശ്യമാണ്.....

എനിക്ക് തോന്നി അവരെ തനിച് വിടുന്നതാണ് നല്ലതന്ന്......അതാണ് നിന്നെയും കൊണ്ട് ഞാനിങ് വന്നത്......." "മ്മ്.... ഞാൻ അത്രയ്ക്ക് ഓർത്തില്ല........" "കൊച്ചെ.....ഒത്തിരി ക്ഷീണമുണ്ടോടി......." "ഉണ്ടോ ന്നോ....." ന്ന് തെല്ല് ശബ്ദമുയർത്തി പറഞ്ഞു അവനിൽ നിന്ന് വിട്ട് മാറി....... "ആ നാറികളിട്ട് ഓടിചിട്ട് ആകെ തളർന്നു.....കൂട്ടത്തിൽ ആ പരട്ടകളുടെ ഡ്രഗ് കാരണം കൂടെ മനുഷ്യൻ തളർന്നു......" ന്ന് പറഞ്ഞു അഴിഞ്ഞു കിടന്ന മുടി ഒന്നാകെ പിടിച്ചു കെട്ടിവെചതും.... സീറ്റിലേക്ക് ചാരിയിരുന്ന ഡെവി തന്നിൽ നിന്നകന്ന ശിവയെ ഞൊടിയിലായിൽ അവളുടെ ആരായിലായ് ചുറ്റി തന്റെ മടിത്തട്ടിലായി പിടിച്ചു ഇരുത്തിയതും.... പെട്ടന്നുള്ള അവന്റെ നീക്കത്തിൽ ശിവ മിഴിച് നിൽക്കവേ....പതിയെയവളുടെ കാതോരം..... "എല്ലാം ഓർമ്മയുണ്ടോ നിനക്ക്..... മ്മ്...."

ന്ന് ശബ്ദത്തിൽ തെളിഞ്ഞ കുസൃതിയോടെ ചോദിച്ചതും പതറിയ ശിവ പകപ്പോടെ..... 'എ... എന്ത്........ " "എല്ലാം......." ന്ന് കേൾക്കെ ശിവ ഇരുന്ന് വിയർക്കാൻ തുടങ്ങി......തന്റെ അരയിലെ പിടി മുറുകുന്നതിനനുസരിച് ചോദ്യം ആവർത്തിച്ചതും വിറയലോടെ...... "ചെ....ചെറുതായിട്ട്......." ന്ന് എങ്ങനെയൊക്കെയോ പറഞ്ഞു നിർത്തിയതും ശിവയുടെ കഴുത്തിലേക്കായ് മുഖം പൂഴ്ത്തിയ ഡെവി......പതിഞ്ഞ സ്വരത്തിൽ....... "ശിവ...ദാറ്റ്‌ ടൈം....നീ വേറെ ലെവലിലായിരുന്നു പെണ്ണെ.....ഇട്സ് കൊയ്റ്റ് ഓസം....നീന്റെ ആ ഭാവം ദട്സ് കില്ലിംഗ് മി ശിവ....." ന്ന് പറഞ്ഞതോടൊപ്പം അവന്റെ അധരം ശിവയുടെ കഴുത്തിലായി കടിച്ച് നുണഞ്ഞിരുന്നു...... "ആഹ്......." ന്ന കുറുകലോടെ കഴുത്തു ചെരിച്ചതും ശിവയെ തന്നിലേക്കായ് അടക്കി പിടിച്ച ഡെവി........ "ബട്ട്‌ എന്തോ ഇനിയും നിന്നിലായി ആ ഭാവം കാണാനും അറിയാനും ആഗ്രഹിച്ചു പോകുന്നു ശിവ........"

ന്ന് കേട്ട് ഞെട്ടി അവനിൽ നിന്നടർന്ന് മാറിയ ശിവ...... "എ.... എന്ത്... വീണ്ടും ഡ്രഗ്സ് ഉപയോഗിക്കാനോ....... "😲😲 "നോ... ശിവ.....ഒരു ഡ്രഗ്സ്ന്റെയും സാനിധ്യമില്ലാതെ.....നിന്നിൽ നിന്നുമൊഴുകുന്ന പ്രണയമറിയാൻ എന്തോ വല്ലാത്ത കോതി......മൈ ഹാർട്ട്‌ ലോങ്ങ്സ് ഫോർ ഇറ്റ്......ഷോ മി ഹെവൻ വിത്ത്‌ യുവർ ലവ് ശിവ........" ന്ന് കേട്ട് മിഴ്ച് പോയ ശിവ...... "ഇ.... ഇച്ചായാ.....എന്തോകെയാ ഈ പറയണേ....." ന്ന് പറഞ്ഞു വെപ്രാളംപ്പെട്ടവൾ അവനിൽ നിന്നുമടർന്ന് മാറാൻ ഒരുങ്ങിയവളുടെ മുഖം തനിക്ക് നേരെ പിടിച്...... "ഹേയ്....ഡോണ്ട് ബി ശൈ ശിവ.... ഇട് ഈസ്‌ നാച്ചുറൽ.....നോക്ക് ശിവ.....നിന്നിൽ ഉയരുന്ന ഫീലിംഗ്സ് യു ഷുഡ് എക്സ്പ്രസ് ഫുള്ളി.... നിന്റെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും എനിക്കെന്ന പോലെ നിനക്കും ഈക്വൽ ഇമ്പോര്ടന്റ്റ്‌ ഉണ്ട്......എന്ന കൊച്ചെ നോക്കുന്നെ.....റെഡിയല്ലേ....അതൊ ഞാൻ എന്ന കരുതുവെന്ന്......." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ശിവ പെട്ടന്ന്...... "ഞാൻ ക്ഷീണിച്ചേക്കുവാ......."

ന്ന് മുഖം കുനിച്ചു പറഞ്ഞതും.....ഡെവി പൊട്ടിച്ചിരിച്ചു പോയി...... "ഇപ്പൊ വേണ്ട കൊച്ചെ😂😂.....മനസിൽ സൂക്ഷിച് വെച്ചേക്ക്.....ഞാനായല്ലാതെ നീയായി എന്നെ ആഗ്രഹിച്ചു കൊണ്ടുള്ള ഒരു പ്രണയം അതാണ് ഞാൻ ആഗ്രഹിക്കുന്നത് .... കാത്തിരിക്കാം......"😉 ന്ന് കേട്ട് ആശ്വാസത്തോടെ ശ്വാസം എടുത്ത് വിട്ട ശിവ ഇളിച്ചോണ്ട്.... "അപ്പൊ അത് വരെ ഞാൻ ഫ്രീ......." "മിണ്ടി പോകരുത്..... ഫ്രീയാണെന്ന് ഞാൻ എപ്പോ പറഞ്.....മിണ്ടാതെ കിടന്നോണം.....ഞാൻ എന്നതേലും പറഞ്ഞെന്ന് കരുതി ഫ്രീ ആകുമെന്ന് മോള് കരുതല്ലേ.....കൂടുതൽ ചിന്തിക്കാതെ ഉറങ് കൊച്ചെ........" ന്ന് പറഞ്ഞു അവളെ തന്റെ നെഞ്ചിലേക്കായ് ചേർത്ത് വെച്ചവൻ മിഴികളടക്കവേ.....ശിവയുടെ അധരത്തിൽ നാണത്താൽ നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു....... (എബി) "എബിച്ചായൻ എന്തെ ഡെവി ഏട്ടായിടെ കൂടെ പോകാഞ്ഞത്......ശിവേച്ചി ഇരിക്കുമായിരുന്നല്ലോ ന്റെ കൂടെ......"

"ന്റെ കൊച്ചെ അങ്ങേർക്ക് കൂടെ കൊണ്ട് പോകാൻ മിന്ന് കെട്ടിയ ഒരുത്തി ഉണ്ട്.... അതിനെയാ കുറച്ച് മുൻപ് വലിച്ചോണ്ട് പോയത്.....അതുകൊണ്ട് ഇനി കുറച്ച് നേരം ഞാൻ മിന്ന് കെട്ടിയതിന്റെ അടുത്ത് ഇരിക്കട്ടെ........" ന്ന് പറഞ്ഞു വീണയ്‌ക്കരികിലേക്കായ് ചേർന്നിരുന്നതും അവൾ അവന്റെ നെഞ്ചിലേക്കായ് മുഖം ചേർത്ത് വെച്ചതും.....അവളുടെ ആ നീക്കം പ്രതീക്ഷിക്കാത്തിരുന്ന എബിയുടെ മിഴികൾ വിടർന്നു...... ഹേ.... ഒരൊറ്റ കിഡ്നാപ്പ് കൊണ്ട് എന്നോടുള്ള ഭയം പോയോ......പുല്ല്....ഇതറിഞ്ഞിരുന്നേൽ ഞാൻ ആദ്യമേ തന്നെ ഇവളെ കിഡ്നാപ്പി കൊണ്ട് പോയേനെ......🤭🤭..സില്ലി ഗേൾ..... ന്ന് മനസ്സിൽ പറഞ്ഞവൻ അവളെ ചേർത്ത് പിടിചു.... അല്പസമയം കഴിഞ്ഞതും വീണ.... "എബിച്ചായാ......" "എന്നതാടി......." "ന്നെ....ന്നെ ഇച്ചായന് വേണ്ടാന്ന് തോന്നണുണ്ടോ ഇപ്പൊ......." "അതെന്ന അങ്ങനെ ഒരു ചോദ്യം........" "ഞാൻ ഇച്ചായന് ചേരില്ലെന്ന് തോന്നുവാ....

.നിക്ക് ജന്മം നല്കിയതോ അങ്ങനെ ഒരാളായിപ്പോയി.....ഞാൻ കാരണം എല്ലാവരും വേദനിക്കുവാ......ഇച്ചായന് ന്നോട് ദേഷ്യം കാണില്ലേ........" "ദേഷ്യം എന്നതിനാ കൊച്ചെ..... നി അങ്ങേരുടെ മകൾ എന്നതിൽ കൂടുതൽ ദേവപ്പയുടെ മകൾ എന്നോർക്കാനാ എനിക്കിഷ്ടം.... അല്ല നി ദേവ് അപ്പയുടെ മകൾ തന്നെയാ..... അങ്ങനെയേ ആകാവൂ.... അതെ നി ഓർക്കാവൂ......." "പക്ഷെ......" "വേണ്ട അങ്ങനെയൊരു സംസാരം ഇനി വേണ്ട.....അതൊരു അടഞ്ഞ അധ്യായമാണ്....ഓർക്കാനിഷ്ടപ്പെടാത്ത ചില ഓർമ്മകൾ മാത്രം..... ഇനി നിനക്ക് അത്രയ്ക്ക് നിര്ബദ്ധമാണെൽ ഞാൻ ഇവിടെ പന പോലെ നിൽക്കുന്നത് കണ്ടില്ലേ വീണു.....എന്നെയോർക്ക് നീ....ഇനി ഓർക്കുന്നതെന്നത്തിനാ ഞാനിവിടെ ഇരിക്കുവല്ലേ എത്രവേണേലും നോക്കി നിന്നൊ നോ പ്രോബ്ലം........

നോക്കിയിരിക്കുന്ന കാര്യം പറഞ്ഞപ്പഴാ....യൂ നോ വീണു.....എന്റെ മുഖം കാണാൻ ഭയങ്കര ലുക്കായത് കൊണ്ട് മാത്രം ബുദ്ധിമുട്ടി എത്രയോ പുലർച്ചെ വല്യമ്മച്ചിക്ക് വേണ്ടി പല്ല് പോലും തെയ്ക്കാതെ...ശ്യേ അതല്ല നാക്കിൽ ഗുളികൻ കയറി..... ഞാൻ ഉദ്ദേശിച്ചത് എന്റെ ഉറക്കം പോലും കളഞ്ഞു ഈ മുഖം കണി കാണിച്ചിട്ടുണ്ടെന്നാറിയാവോ........ പക്ഷെ ആ ഓൾഡ് വല്യമ്മച്ചി ന്നെ നിഷ്കരുണം എന്റെ ദിവസം മുഴുവൻ പോയല്ലോ കർത്താവെ ന്ന് വിളിച്ചു യന്നെ ഇമോശണലി ഡാമേജ് ചെയ്യും..... ഞാനുണ്ടോ കുലുങ്ങുന്നു.....കൊടുങ്കാട്ടിൽ ആന പാറിയിട്ട് കുലുങ്ങിയില്ല പിന്നെയല്ലേ ഒരു കോണോം പാറീട്ട്......പുവർ വല്യമ്മച്ചി....."😏 ന്ന് എബിയുടെ തള്ളൽ കേട്ട് വീണ പരിസരം മറന്ന് പൊട്ടിചിരിച്ചതും എബി അവളെ തന്നിൽ നിന്നകറ്റി കൊണ്ട്..... "ഹോഹോ....ഒരു നഗ്ന സത്യം പറഞ്ഞപ്പോൾ കളിയാക്കി ചിരിക്കുന്നോ......

ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ.....കെട്ട് കഴിഞ്ഞ് അധികം ദിവസമായില്ല..... എന്തോരം ഹണിമൂൺ ആഘോഷിക്കേണ്ട ഞാന.... ആ പരട്ടകൾ കാരണം എന്റെ ഹണിമൂൺ മുഴുവൻ വാട്ടർ കലങ്കില്ലാത്ത കോട്ടപ്പുറം ചന്ത പോലെയായി...... എന്നിട്ട് ഇളിച്ചോണ്ട് ഇരിക്കുവാ........" ന്ന് കേട്ട് വീണയുടെ ചിരി സ്വിച്ചിട്ട കണക്ക് നിന്നതും...... "ചിരിക്ക്.... ഞാനൊന്ന് കാണട്ടെ......." ന്ന് പറഞ്ഞു അവൾക്കടുത്തേക്കായ് അടുത്തതും അവന്റെ വരവിൽ വീണയുടെ മിഴികൾ പിടച്ചിലോടെ ഇളകി....... "ഇ....ഇച്ചായ........" ന്ന് ഇടർച്ചയോടെ വിളിക്കവേ......എബി വീണയിലേക്കായ് ചേർന്നിരുന്നതും അവനിൽ നിന്നും പിറകിലേക്ക് നിരങ്ങിയവൾ ഹെഡ്‌റെസ്റ്റിലായി തട്ടി നിന്നു...... എബിയുടെ മിഴികളിലേ പ്രണയം വീണയിലാകെ വിറയൽ കടത്തിവിട്ടതും നാണത്താൽ അവളുടെ മിഴികൾ താഴ്ന്നു.....

അവളിലേക്കായ് ചേർന്നിരുന്ന എബിയുടെ കൈ അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു കഴുത്തിലേക്കായ് മുഖം പൂഴ്ത്തിയതും അവന്റെ ചുടു നിശ്വാസത്തിൽ വിറച്ചു പോയ വീണയുടെ മിഴികൾ ഇറുകെ അടച്ചു........ എബിയുടെ അധരം വീണയുടെ കഴുത്തിൽ നേർമയിൽ പതിഞ്ഞതും അവളുടെ വിരലുകൾ ബെഡിലായി അമർന്നു...... "വീണു......." ന്ന ആർദ്രമായ വിളിയോടൊപ്പം എബിയുടെ ചുണ്ടിനാൽ വീണയുടെ കാതിൽ മുത്തി പതിയെ കടിച്ചെടുത്തതും..... കുഞ്ഞു നോവിൽ വീണയുടെ നാവിൽ നിന്നും ചെറു കുറുകൽ അടർന്നു വീണതും എബിയുടെ മനസിന്റെ കടിഞ്ഞാൺ വിട്ട് പോയ കണക്ക് കഴുത്തിലായി മുഖം പൂഴ്ത്തിയവൻ അവിടെയായി കടിച് നുണഞ്ഞു കൊണ്ട് അവന്റെ അധരം ഇടതടവില്ലാതെ പതിഞ്ഞു കൊണ്ടിരുന്നു...

അവനിൽ പതഞ്ഞുയരുന്ന വികാര ചൂടിൽ അവളുമായി ബെഡിലേക്കായ് ചായവേ അനുവാദത്തിനായെന്നോണം വീണയുടെ മുഖത്തേക്കായ് നോക്കവേ നാണത്താൽ പൊതിഞ്ഞ ചെറു ചിരി അവളുടെ ചൊടിയിലായ് വിരിയവേ ആ പുഞ്ചിരി വിരിഞ്ഞ അധരത്തിലായ് മുത്തമിട്ട് അവന്റെ പ്രണയം വീണ്ടും എല്ലാ അർത്തത്തിലും അവളിലേക്കായ് ഒഴുക്കി വിട്ടു...... ഉയർച്ച താഴ്ചയ്ക്കൾക്കൊടുവിൽ തളർച്ചയോടെ ഇരുവരും പുണർന്ന് പതിയെ ഉറക്കിലേക്കായ് വഴുതി വീണു......... ( ഫ്രഡി ) എന്നാൽ ഇങ് പുറത്ത് ഇവയെ വലിച്ചോണ്ട് പോയ ഫ്രഡി അവളെ പിടിച്ചു മുന്നിലേക്കിട്ട്...... "എന്നാത്തിനായിരുന്നെടി നിയൊക്കെ കൂടെ ചാടി പുറപ്പെട്ടത്.....വല്ലതും പറ്റിയിരുന്നെലോ.....അവിടെ വെച് ഒത്തില്ല....കയ്യിലൊന്ന് കിട്ടിയിട്ട് ചോദിക്കാൻ നിക്കുവായിരുന്നു......." ന്ന് കലിപ്പായതും ഇവ..... "ഹോഹോ ദേഷ്യം ആണല്ലേ....കയ്യിൽ കിട്ടാൻ നിക്കുവായിരുന്നല്ലേ.....

അത് പറഞ്ഞപ്പഴാ.....നിങ്ങളെ ഞാനും ഒന്ന് കയ്യിൽ കിട്ടാൻ കാത്തു നികുവാരുന്നു....... എന്നോട് ചാടി കളിക്കാൻ ഉഷാർ ആണല്ലോടോ എല്ല് ഡോക്ടറെ..... ഡാ നിന്നെ എന്നാത്തിനാഡോ ആ പുട്ടിയെ നിങ്ങടെ വണ്ടീൽ കേറ്റിയെ.... അതും കൂടാതെ അവളോടൊപ്പം പുറകിലിരുന്നേക്കുന്നു...... അവളുടെ അടുത്താണ് ഇരുന്നതന്ന് ഒരു മിന്നായം പോലെ ഞാൻ കണ്ടെത്തി ഉറപ്പിച്ചപ്പോഴെക്കും വണ്ടിയും കൊണ്ട് പോയത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു..... അപ്പഴെങ്ങാൻ നിങ്ങളെ എന്റെ കയ്യിൽ കിട്ടിയിരുന്നെൽ ഉലക്ക കൊണ്ട് തലക്കടിചെനെ......😬😬 ഞങ്ങൾ ഓടിവരുന്നത് കണ്ടിട്ടും ഒരു കൂസലുമില്ലാതെ ഇരിക്കുന്നത് ഞാൻ കണ്ടു......സത്യം പറഞൊ അവളെ മുട്ടിയിരിക്കാനല്ലെ നിങ്ങൾ പുറകിലിരുന്നത്......"😏😏 ന്ന് വാതോരാതെ പറഞ്ഞതും....... "ഡി പുല്ലെ......" "ആ പോയി പുല്ല് പറിക്ക്.....അല്ലേ ചെയ്യേണ്ടത് അങ്ങേര് ചെയ്തേച്ചും ന്നോട് വഴക്കിടാൻ വന്നേക്കുന്നു......."😏😏 ന്ന് അവനെ പറയാൻ അനുവദിക്കാതെ ചാടി തുള്ളി മുന്നോട്ട് പോയതും.....

ഇതിപ്പോ ഇവിടെന്ന സംഭവിച്ചെന്ന കണക്ക് ഫ്രഡി ഇവ പോയ വഴിയേ കിളി പറത്തി നോക്കി നിന്നു......... പെട്ടന്ന് ബോധം വന്ന കണക്ക് അവൾ തന്റെ വാ അടപ്പിച്ചതാണെന്ന് മനസിലാക്കിയവൻ...... "ഡി......നിക്കെടി........" ന്ന് വിളിച് അവൾക്ക് പുറകെ വെച്ചു പിടിച്ചു........... (അഭി) ഡെവിയുടെ റൂമിൽ നിന്ന് അഭി അവനെയും ശിവയേയും പൂട്ടിയിട്ടിരുന്ന റൂമിലേക്കാണ് പോയത്....... അവിടെ ചെന്ന് അടഞ്ഞു കിടന്ന കതക് തുറന്ന് അകത്തേക്ക് പ്രവേശിച്ചവൻ നിലത്തായി ചിതറി കിടക്കുന്ന ഫോണിന്റെ ഭാഗങ്ങൾ പെറുക്കിയെടുത്തു യോജിപ്പിക്കവേ അവന് പുറകെ വന്ന അല്ലു..... "അഭിയേട്ട.........." ന്ന് വിളിചെങ്കിലും അവളെ ഗൗനിക്കാതെ അഭി പുറത്തൊട്ട് പോകാനൊരുങ്ങവേ അല്ലു അവന്റെ പിടിച് വെക്കവേ അവന്റെ തനിക്ക് നേരെയുള്ള രൂക്ഷമായ നോട്ടം കണ്ട് ഒന്ന് പരുങ്ങിയെക്കിലും.....അവയെ മറികടന്നവൾ.....

"നിങ്ങളെന്ന മനുഷ്യ ഇങ്ങനെ നോക്കി പേടിപ്പിക്കണേ..... വന്നപ്പോ മുതലേ കാണുവാ എന്ന നിങ്ങൾക്ക് പറ്റിയെ........." "അല്ലു മിണ്ടാതെ പോകുന്നതാ നിനക്ക് നല്ലത്....." "അതെങ്ങനെ ശരിയാകും.... നിങ്ങടെ ദേഷ്യത്തിന് എനിക്ക് കാരണമറിയണ്ടായോ......" "അറിയണോ നിനക്ക്..... അതിനൊക്കെ നിനക്ക് സമയമുണ്ടോ......ചാടി തുള്ളി ഇങ്ങോട്ട് കെട്ടിയെടുത്താപ്പോൾ ജസ്റ്റ് നിനക്കൊരു കാൾ ചെയ്യാമായിരുന്നു എനിക്ക്.....ഒരു മെസ്സേജ് വിട്ട് ഒറ്റയ്ക്ക് നാലും കൂടെ പോന്നേക്കുന്നു.....വല്ലതും പറ്റിയിരുന്നെലോ.....അതൊന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഇല്ലാണ്ട് പോയോ....... അതെങ്ങനെയാ കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുവല്ലേ.....അല്ലേൽ ചെയ്യുന്ന കാര്യത്തെ കുറിച് സമാന്യ ബുദ്ധിവേണം....... നിനക്കറിയില്ല ന്റെ ജോലിയുടെ ടെൻഷൻ..... അതിനിടയിൽ നിന്റെ പ്രവർത്തികളും......ഫോണിൽ നിന്റെ മെസ്സേജ് കണ്ട നിമിഷം മുതൽ ട്രൈ ചെയ്യുന്നതാ ഫോൺ സ്വിച്ച് ഓഫ്.....

എവിടെ പോയി അന്വേഷിക്കും.... നിന്നെ അന്വേഷിച്ചിറങ്ങണോ അതൊ ഞാൻ എന്റെ ജോലിയിൽ കോൺസെന്ട്രേറ്റ് ചെയ്യണോ..... ഫോൺ ഓൺ ആയിട്ട് അറ്റ്ലീസ്റ്റ് കാൾ വിളിച്ചാൽ എടുക്കണം.... അതെങ്ങനെയാ ഇപ്പോഴും കുഞ്ഞു കുട്ടികളെ കണക്കല്ലേ..... പക്വത കാണിക്കാൻ പടിക്ക്...... ജോലിയുടെ തിരക്കിൽ നിന്നെ ആലോചിച്ചു ടെൻഷൻ കാരണം കൂടെ വർക് ചെയ്യുന്നവരുടെ മുന്നിൽ ഞാൻ നന്നാം കെട്ടു...... അതെല്ലാം പോട്ടെന്ന് വെച്ചാൽ ഇന്ന് ചെയ്ത പ്രവർത്തിയോ അവർ ഇറങ്ങി പുറപ്പെട്ടേക്കുന്നു...... വീട്ടീന്ന് രണ്ട് കിട്ടാത്തതിന്റെ പ്രശ്ന......" ന്ന കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കെ പെട്ടന്ന് തിരിഞ്ഞു വെളിയിലേക്കിറങ്ങി പോയ അല്ലുവിനെ കാണെ ദേഷ്യം വിറഞ്ഞു കയറിയ അഭി അവൾക് പുറകെ പോയി കയ്യിൽ പിടിച്ചു നിർത്തിയപാടെ തന്നിലേക്കായ് തിരിച്ചു കൊണ്ട്....... "ഇതാണ് നിന്റെ ചെയ്ൽഡിഷ് ബിഹേവിയർ.....

എല്ലാം നിനക്കൊരു കുട്ടികളിയാ..... ഞാൻ പറയുന്നതൊന്ന് കേൾക്കാനുള്ള മനസ് കാണിക്കാൻ നിനക്ക് കഴിയുന്നില്ല.......ഓരോന്ന് ചെയ്ത് വെച്ചിട്ട് തലയും കുനിച്ചു നിന്നാൽ മതിയല്ലോ.....മുഖത്തോട്ട് നോക്ക്......നോക്കാൻ......." ന്ന് ശബ്ദമുയർത്തി പറഞ്ഞു അവളുടെ മുഖമുയർത്തിയതും കലങ്ങി മറിഞ്ഞ അവളുടെ മിഴികൾ കാണെ അഭി തറഞ്ഞു നിന്നു...... "അല്ലു......." ന്ന ആകുലതയോടെ വിളിച്ചവൻ അവൽക്കരികിലേക്കായടുക്കവേ അവനിൽ നിന്നും തെല്ല് പിറകിലേക്ക് മാറിയ അല്ലു...... "അഭിയേട്ടൻ പറഞ്ഞത് ശരിയാ.....കുട്ടിക്കളി തന്നെയാ എനിക്ക്.....ഞാൻ ജീവിച്ച ജീവിതസാഹചര്യം എന്നെ അങ്ങനെ ആക്കിയതാ......രണ്ട് ഇച്ചായന്മാരുടെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ആളുകൾക്കിടയിലും ഞാൻ അവർക്ക് കുഞ്ഞിനെ പോലെയായിരുന്നു...... അതുകൊണ്ട് തന്നെ എന്റെ സ്വഭാവം കുറച്ച് കുട്ടികളെ കണക്ക് ആകും......

ഞാൻ ഇങ്ങനെ ആണെന്ന് അറിഞ്ഞുകൊണ്ടല്ലേ എന്നെ ഇഷ്ടപ്പെട്ടതും കൂടെ കൂട്ടിയതും... മടുത്തു പോയോ അഭിയേട്ട....... അറിയായിരുന്നില്ലേ ഞാൻ ഇങ്ങനെ ആണെന്ന് വേണ്ടാന്ന് വെച്ചൂടായിരുന്നോ അന്നേ........" ന്ന് പറഞപ്പഴേക്കും അവളുടെ വാക്കുകൾ ഇടറി പോയിരുന്നു.....എന്നാൽ അവളിൽ തന്റെ വാക്കുകൾ ഇത്തരത്തിലാണ് വന്നു പതിഞ്ഞതെന്ന അറിവിൽ അഭിയുടെ ഉള്ളമാകെ അവളുടെ നിറഞ്ഞ മിഴികൾ നീറ്റൽ പടർത്തി...... "അല്ലു.....അങ്ങനെ അല്ലടാ....ഞാൻ......" "ഞാൻ വിളിച്ചു പറഞ്ഞില്ല....അതിന്റെ കാരണം അറിയുവോ..... നിങ്ങടെ പ്രൊഫസഷൻന്റെ ഇമ്പോര്ടന്റ്റ്‌സ് എനിക്ക് അറിയാവുന്നത് കൊണ്ട..... എന്റെ കാളിനാൽ നിങ്ങളുടെ സമയം ഞാൻ കാരണം പാഴായി പോകാതിരിക്കാൻ..... തിരക്കൊഴിയുമ്പോൾ അറിഞ്ഞു കാണുമെല്ലോന്ന് കരുതി....... ഇതിനിടയിൽ നാട്ടിൽ അമ്മയെ വിളിച് സംസാരിചിട്ടാ ഇവരോടൊപ്പം ഇങ്ങോട്ട് വന്നത്.....

അതും ന്റെ ഇച്ചായന്മാർ ഇവിടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ....... അറിയില്ലായിരുന്നു ന്റെ പ്രവർത്തികൾ അഭിയേട്ടന് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന്....... പക്വത ഇല്ലാത്ത എന്റെ പെരുമാറ്റം ഇനി ഉണ്ടാകാതെ നോക്കിക്കോളാം..... ഞാൻ കാരണം അഭിയേട്ടൻ ആർക്ക് മുന്നിലും കൊച്ചാവേണ്ട...... അല്ലേലും ഞാൻ ആണ് മനസിലാക്കേണ്ടിയിരുന്നത് അഭിയേട്ടനെ പോലെ ഉന്നത ജോലിയിലുള്ള ഒരാളെ എനിക്ക് അർഹത ഇല്ലെന്ന്.....അഭിയേട്ടന് ഒരുതരത്തിലും യോജിക്കില്ല അല്ലേ ഞാൻ......." ന്ന് പറഞ്ഞതും അവളെ ഊക്കോടെ വലിച്ച് നെഞ്ചിലേക്ക് ചേർതടക്കി പിടിച്ചു കഴിഞ്ഞിരുന്നു അഭി........ "മതി...... ഇനി നി വാ തുറയ്ക്കണ്ട.... ദേഷ്യം കൊണ്ട് പറഞ്ഞു പോയി അതിന് ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ ഈ കുഞ്ഞി തലയിൽ കൂട്ടി വെക്കണ്ട....... നിന്നെ പോലെയൊരു വട്ട് കേസിനെ എനിക്കല്ലാതെ വേറെ ആർക്ക് തരാനാഡി നിന്റെ കർത്താവ്.....

കൃത്യമായി ന്റെ കയ്യിൽ കൊണ്ടിട്ടു തന്നതേ എനിക്ക് സ്നേഹിക്കാനാ....... കൂടുതൽ അർത്ഥം ചികഞ് എന്റെ കൊച് കണ്ണ് നിറയ്ക്കണ്ട..... നിന്റെ ഈ കുട്ടിത്തം മതി ഇനിയങ്ങോട്ടും എനിക്ക്........." ന്ന് പറഞ്ഞു താനിലേക്കായി അടക്കി പിടിച്ചതും......... "അപ്പൊ ന്നെ വഴക്ക് പറഞ്ഞതോ......." ന്ന് ചുണ്ട് മലർത്തി അവനെ ചുറ്റിപിടിച്ചു നെഞ്ചിൽ കവിളിൽ ചേർത്ത് പതിയെ മുഖം ഉയർത്തി ചോദിച്ചതും....... "ദേഷ്യം കൊണ്ടല്ലെടി അഹങ്കാരി......" ന്ന് പറഞ് കുനിഞ്ഞു ചുണ്ടിൽ ചെറുതായി മുത്തി....... "നിന്റെ എബിച്ചൻ പറഞ്ഞത് ഉള്ളതാണ് കെട്ടോ......" "എന്ത്........."🙄 "എന്റെ പോലീസ് ജീവിതത്തിന് നീയൊരു മുതൽ കൂട്ടാകുമെന്ന്.....കേസ് ഇല്ലേൽ തിരഞ്ഞു പോയി അടിയുണ്ടാക്കി എനിക്ക് കേസ് പിടിച്ചു തരൂന്ന്........" "ആ കാലമാടൻ അങ്ങനെ പറഞ്ഞോ..... അങ്ങേരെ ഞാൻ..... ബ്രോ ആണത്രേ ബ്രോ......."

ന്ന് പറഞ്ഞു ചാടി തുള്ളി പോയവളെ പിടിച്ചു നിർത്തി ചുമരോട് ചേർത്ത് കഴുത്തിലായി മുഖം ചേർത്ത് കടിച്ചതും ഒന്നെങ്ങി പോയ അല്ലുവിന്റെ വിരലുകൾ അഭിയുടെ ഷർട്ടിൽ കൊരുത് പിടിച്ചു........ അല്ലുവിന്റെ പിടച്ചിൽ അഭിയുടെ കൈ വിരലുകളുടെ നിയന്ത്രണം നഷ്ടപ്പെടുത്തി അവ അവളുടെ ശരീത്തിലൂടെ ഒഴുകി നീങ്ങി...... അനുനിമിഷം അവന്റെ അധരം കഴുത്തിൽ നിന്ന് കവിളിൽ വഴി അധരത്തിൽ ആഴ്ന്നിറങ്ങവേ വിരലുകൾ അവളുടെ ടോപ്പിനുള്ളിലൂടെ എങ്ങുന്നെന്നില്ലാതെ വിഹരിച്ചു കൊണ്ടിരുന്നു........ (ജോൺ ) എന്നാൽ ഇങ് നാട്ടിൽ ബെഡിലിരുന്ന് കാര്യമായ മുന്തിരി തീറ്റയിലായിരുന്ന നൈന കതക് തുറയ്ക്കുന്ന ശബ്ദം കേട്ട് മിഴികൾ ഉയർത്തി നോക്കിയതും..... കയ്യിലൊരു പുസ്തകം കൊണ്ടതാ കയറി വരുന്നു ജോൺ സാർ.........

ഹോ ഇങ്ങേര് വീണ്ടും കെട്ടിയെടുത്തോ...... ഒരു പുസ്തകം പുഴു....ഫ്രഡിച്ചായി പോയ അന്ന് ഇവിടെ നിന്ന ഇങ്ങേരോട് അപ്പച്ചൻ എനിക്ക് വേണ്ടി കോളേജിൽ ലീവ് വരുന്ന ദിവസങ്ങളിലെ ക്ലാസെടുത്തു നൽകണമെന്ന് പറഞേൽപ്പിച്ചതിൽ പിന്നെ ഒന്ന് വീതം മൂന്ന് നേരമെന്ന കണക്ക് ഇങ്ങേർ പുസ്തകം കൊണ്ട് എഴുന്നള്ളും...... "പുല്ല്......വല്ലാണ്ട് മൈൻഡ് ചെയ്യണ്ട.... പഠിപ്പിക്കാൻ തുടങ്ങിയാൽ ഇങ്ങേര് തനി മുരടനാ.....ചോദ്യം ചോദിക്കാ..... പഠിച് കഴിഞ്ഞാൽ കാണാണ്ട് ചൊല്ലി കൊടുക്കാ.... ഒരു വള്ളിയോ പുള്ളിയോ തെറ്റിയാൽ ഇമ്പോസിഷൻ എന്ന മാരണവും..... മടുത്തു ഈ ജീവിതം ഒന്നുവില്ലേലും ഞാൻ ഒരു രോഗി അല്ലേ......." ന്ന് മനസ്സിൽ പറഞ്ഞു അങ്ങേരെ അറഞ്ചം പുറഞ്ചം പുച്ഛിച്ചു മുഖം തിരിച്ചതും......ചെറു ചിരിയോടെ വന്നു നിന്നവൻ നൈനയുടെ ബെഡിന് തൊട്ടടുത്തായി സ്റ്റൂൾ വലിച്ചിട്ടിരുന്നു........ ആരാ..... എന്ത് വേണം......😏

എന്ന എക്സ്പ്രെഷൻ ഇട്ടിരിക്കുന്ന നൈനയെ നോക്കി...... "മുഖം വീർപ്പിക്കാതെ കൊച്ചെ ഇന്നിനി ക്ലാസ്സ്‌ എടുക്കുന്നില്ല........" "ഹോ ജീസസ്....... കണ്ണീ ചോരയുണ്ടോ നിങ്ങൾക്ക്..... കയ്യിനും കാലിനും വയ്യാണ്ട് കിടക്കുന്ന എനിക്ക് നിങ്ങള്ക്കെങ്ങനെ തോന്നി ക്ലാസ്സെടുക്കാണും ഇമ്പോസിഷൻ തരാനും.... ഇമ്പോസിഷൻ എഴുതുവാണേൽ തിരക്കടില്ല.....കൈ ഒടിഞ്ഞെന്ന് കരുതി എഴുതുന്നതിന് പകരം നൂറ് പ്രാവശ്യം കാണാണ്ട് വായിച്ചു തരുവാന്ന് പറഞ്ഞാൽ......." "നൂറോ.... കളവ് പറയരുത്......." "കളവൊ....🤨...കളവെന്ന് നിങ്ങൾ പറയുന്നു....😏.. ഞാൻ ഇതിനെ അഭിശൊക്തി എന്നും......"😌 "അഭിശോക്തി അല്ല അതിശയോക്തി......." "അയിന്........."😏 "അത് വിട്........" ന്ന് പറഞ്ഞു അവൾക്കരികിലേക്കായ് സ്റ്റൂളിൽ നിന്ന് ബെഡിൽ കയറി ഇരുന്നതും.....

അവന്റെ ആ നീക്കത്തിൽ കണ്ണ് മിഴിച്ചിരുന്ന നൈനയുടെ കൈ തന്റെ ഉള്ളം കയ്യിലായി പൊതിഞ്ഞു പിടിച്ചു കൊണ്ട്...... "നൈന ഇപ്പോഴും ദേഷ്യം പോയില്ലേ പെണ്ണെ......" "ഇല്ലേൽ........."🤨 "ഞാൻ എല്ലാം ഏറ്റ് പറഞ്ഞില്ലേ......ഇനിയും എന്നാത്തിനാടി കൊച്ചെ ഈ അകൽച്ച.....നോവുന്നുണ്ടെടി......." "ശരിക്കും..... 😏.... അകൽച്ച എന്നതാണെന് സാറിനറിയില്ല...പട്ടിയെ പോലെ പുറകെ നടന്ന എന്നെ ആട്ടിയോടിച്ചില്ലേ....ആ അവഗണയിൽ ഞാൻ അനുഭവിച്ച വേദന അറിയാവോ..... പിറന്നാൾ മധുരം നൽകാൻ ഓടി അണഞ്ഞ എനിക്ക് നൽകിയത് നല്ല പിറന്നാൾ ഗിഫ്റ്റ് തന്നെയാ..... ഗൗരി മിസ്സ്‌........"😏 "ഞാൻ എല്ലാം പറഞ്ഞില്ലേ....അവളെന്റെ കൂട്ടുകാരി മാത്രവാണ്....കൂടാതെ അവൾ ഇവിടെ വന്നു സത്യാവസ്ഥ മുഴുവൻ നിന്നോട് പറഞ്ഞില്ലേ......." "സത്യാവസ്ഥ പറഞ്ഞു പോലും..... അന്നത്തെ ദിവസം ഞാനെങ്ങാൻ തട്ടിപോയിരുന്നെലോ.....

മാപ്പ് പറയാനോ ഇഷ്ട്ടം പറഞാൽ അത് കേൾക്കാനോ ഞാനുണ്ടാവുമായിരുന്നോ...... എല്ലാം ചെയ്തു കൂട്ടിയിട്ട് നിങ്ങടെ ഫ്രണ്ടിനെയും കൊണ്ട് വന്നാൽ ഞാൻ ഇളിച്ചോണ്ട് നിൽക്കണോ........." "പെണ്ണെ.....കേട്ടുറപ്പിച്ചില്ലെടി ഇനിയും......." "ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട നിങ്ങളെ കെട്ടുന്നേ..... ഇല്ലേൽ ഞാൻ വേൾഡ് ടൂറിന് പോയേനെ......" "കെട്ടും വേൾഡ് ടൂറും തമ്മിലെന്ന ബന്ധം....".😲😲..... "ന്റെ പോന്നോ ഒരു ബന്ധവുമില്ല...സാറ് ഒന്ന് പോക്കേ എനിക്ക് ഉറങ്ങണം......." "ഈ പുലർച്ചയൊ......"🙄 "കർത്താവേ പുലർച്ചെ ആയതേയുള്ളൂ.....ഉറക്കം പഠിത്തം തീറ്റ അതുമാത്രം ആയിട്ട് നേരം പോലും അറിയാണ്ട് പോയോ.....🙄 പിന്നെ എന്നാത്തിനാ മന്വഷ്യ ഈ ബുക്കും പിടിച്ചു നിങ്ങളിങ്ങോട്ട് കെട്ടിയെടുത്തേ......." "കോളേജിൽ പോകാൻ നിക്കുവായിരുന്നു.... അപ്പൊ നിന്നെ കണ്ടേക്കാമെന്ന് കരുതി.....

അപ്പൊ ചെറിയൊരു ധൈര്യത്തിന്......." "ഇ ബുക്ക് വെച്ചാണോ ധൈര്യം......" 🙄 "അത് ഇവിടെ വരുമ്പോൾ എന്തെങ്കിലും കൊണ്ട് വരണ്ടേ അതാ........" "കൊണ്ട് വരേണ്ട സാധനമാണോ ഇത്.....പഠിക്കാനിരുന്നാൽ ഉറങ്ങി പോകുന്ന എന്റെ അടുത്തേക്ക് ബുക്ക് കൊണ്ട് വന്നു അമ്മച്ചി കൊണ്ട് തന്ന ബാക്കിയുള്ള ഈ മുന്തിരി മുഴുവൻ ആര് തിന്നുമായിരുന്നു.....ഇനി കൊണ്ടുവരൽ അത്ര നിർബന്ധമാണേൽ വല്ല ഐസ് ക്രീമോ ചോക്ലേട്ടോ ഒക്കെ കൊണ്ട് വരണം മിഷ്ടർ......അല്ലാതെ ബുക്കല്ല.....രാവിലെ മനുഷ്യത്തെ മൂഡ് കളഞ്ഞു......." ന്ന് പറയുന്നത് കേട്ട് ഇവളെന്ന ജീവി ന്ന നിലയിൽ ജോൺ മിഴിച് ഇരുന്നതും..... "നാലെണ്ണം മുബൈ പോയിട്ട് ഇങ്ങോട്ടൊന്ന് വരണമെന്നേയില്ല...ഒന്നുവില്ലേലും ഞാൻ വയ്യാണ്ട് കിടക്കുവല്ലേ ഒരു കൊട്ട ഫ്രൂട്സ് കൊണ്ട് വന്നാലെന്താ അവർക്ക്....... ന്ന് കേട്ട്...... "ഫ്രൂട്ട്സ് വേണോ....." "ഹേ നിങ്ങൾ പോയില്ലേ.....എനിക്കൊന്നും വേണ്ട......"😬😬

"എന്നാൽ എനിക്ക് വേണം........" "എന്ത്......."🙄 "നിന്നെ....... "ഇമ്മിണി പുളിക്കും......." പുളിക്കെ കുളിക്കെ എന്നതായാലും നിന്നെ എനിക്ക് വേണം.... ഞാൻ ചെയ്ത തെറ്റിന് ആയിരo തവണ മാപ്പ് പറഞ്ഞാലും തികയില്ലെന്നറിയാം..... ചെയ്ത പോയ തെറ്റിന് ഇനി ഞാൻ സ്നേഹം കൊണ്ട് മായ്ച്ചു കളഞ്ഞോളാം...... ഐ റിയലി ലവ് യൂ....... " ന്ന് പറഞ്ഞു അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിലായി അമർത്തി മുത്തിയതും..... "ദെ ഈ ഉമ്മിക്കൽ നിങ്ങൾക്കൊരു പതിവായി മാറിയിട്ടുണ്ട്.....ഞാനെങ്ങാനും ന്റെ അപ്പച്ചനെ വിളിച്ചാൽ ഉണ്ടല്ലോ..... നിങ്ങടെ കയ്യിലിരിപ്പ് എന്നോട് വേണ്ട......." "എന്റെ കയ്യിലിരിപ്പ് നി തന്നെ അറിയും..... അല്ലേൽ ഞാൻ അറിയിച്ചിരിക്കും..... ദെ കുറച്ചു ദിവസം കഴിഞ്ഞാൽ കയ്യിലേം കാലിലേം കെട്ടഴിക്കും പിന്നെ നന്നായിട്ട് പഠിച് പാസ്സാവാൻ നോക്ക് സപ്പ്ളിയുടെ എണ്ണം എനിക്ക് അറിയില്ലാന്നു കരുതരുത്.....

" ശ്യേ അതൊക്കെ അറിഞ്ഞോ.....അങ്ങേരെ മുന്നീ നാറി..... ന്ന് മനസിൽ മൊഴിഞ്ഞു അങ്ങേരെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചതും.......ജോൺ അവൾക്കടുത്തേക്കായ് മുഖം താഴ്ത്തിയതും പെട്ടന്നുള്ള അവന്റെ നീക്കത്തിൽ പകച്ചു പോയ നൈന.... "എ....എന്താ......." ന്ന് ചോദിച്ചതും അവളുടെ മിഴികളിലേക്ക് നോക്കി...... "എനിക്ക് നിന്ന ഇഷ്ടാവാണ്...... പ്രണയമാണ്..... അതിലുപരി നീയെന്റെ പാതിയാവാൻ പോകുന്നവളാണ്....എന്നെ സംബന്ധിച്ചിടത്തോളം നിയെനിക്ക് കോളേജിൽ മാത്രവേ സ്റ്റുഡന്റ് ആയിട്ടുള്ളൂ.... അല്ല അപ്പോൾ മാത്രമേ എന്നിൽ നിന്ന് നിനക്കാ പരിഗണന കിട്ടത്തുള്ളൂ.....കോളേജിന് വെളിയിൽ നിന്നെയെനിക്ക് എന്റെ പ്രണയവും പാതിയുമാണ്......." ന്ന് പറഞ്ഞു നിർത്തിയതും അവൾ ഇതൊക്കെ എന്നോട് എന്നാത്തിനാ വിളമ്പുന്നെ ന്നുള്ള രീതിയിൽ പുരികമിയർത്തിയതും.........

കുറച്ച് മാറി പൊങ്ങിയ ഇടുപ്പിലെ ടോപിന് വെളിയിലൂടെ തെളിഞ്ഞു കണക്കുന്ന പോക്കിൽ ചുഴിയിലായവന്റെ കൈത്തലം ചേർത്ത് വെച്ചു പിടിച്ചമക്കിയതും....... "ആഹ്........" ന്ന് പറഞ്ഞു കണ്ണുകൾ ഇറുകെ അടച്ച നൈനയുടെ കാതിലായി....... "അതുകൊണ്ട് ഈ വകയൊക്കെയങ് മൂടി വെച്ചേക്ക്..... ഇച്ചായൻ ചിലപ്പോ ഒന്ന് തൊട്ട് നോക്കിയേക്കും അതിലുപരി അതിലായി അധരം ചേർത്ത് വെച്ചേക്കും......സോ കെട്ട് കഴിയുന്ന വരേയ്ക്കും ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചേക്ക്.........." ന്ന് പറഞ്ഞു കവിളിലായ് മുത്തി തിരിഞ്ഞു റൂമിന് വെളിയിലേക്കായ് പോയതും..... "അല്ല ന്റെ സാറ് ഇങ്ങനെയല്ല......." 😲😲 ന്ന് മൊഴിഞ്ഞ നൈന അവന്റെ ഭാവമാറ്റത്തിൽ കണ്ണും തള്ളിയിരുന്നു........ തുടരും.......... ഇന്നലെ പോസ്റ്റാൻ കഴിഞ്ഞില്ല.....റൂം ഷിഫ്റ്റിംഗ് ആയിരുന്നു....

പെട്ടന്ന് വന്ന പണിയാ....പോസ്റ്റാൻ യാതൊരു നിവർത്തി ഉണ്ടായിരുന്നില്ല......ഇപ്പോൾ ആണ് എല്ലാം ഒന്ന് ഒതുങ്ങിയത്......അത് വന്നു പറയാൻ നിക്ക് net വേണ്ടേ പുതിയ റൂമിൽ വന്ന് കണക്ഷൻ ഒക്കെ കിട്ടണ്ടെ..... ഇനീ ഞാൻ മുൻകൂട്ടി പോസ്റ്റുന്ന ടൈം പറയുന്നത് നിർത്തി......പഴി കേൾക്കാൻ വയ്യേ.......ടൈപ്പി കഴിഞ്ഞു പോസ്റ്റാം.... നോട്ടിഫിക്കേഷൻ വന്നോളും......മുൻ‌കൂട്ടി പറയുന്നത് എന്നും വന്നു നോക്കണ്ടല്ലോ ന്ന് കരുതിയാ.... പോസ്റ്റാൻ കഴിഞ്ഞില്ലേൽ അത് സാഹചര്യം കൊണ്ടാണെന്ന് ചിന്തിക്കാതെ ഞാൻ മനഃപൂർവം ചുമ്മാ ഇരുന്ന് പോസ്റ്റാതെ നിങ്ങളെ പറ്റിക്കുന്നത് പോലെയുള്ള സംസാരം ആണ്........ സ്റ്റോറിയെ കുറിച്ചുള്ള അഭിപ്രായം താല്പര്യം ഉണ്ടേൽ പറയണേ.......ഇനി ഏറിയാൽ രണ്ട് പാർട്ട് കാണൂ.....അതുവരെ ഒള്ളൂ ഈ അഭിപ്രായം ചോദിക്കൽ.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story