പ്രണയശ്രാവണാസുരം: ഭാഗം 106

pranayashravanasuram

എഴുത്തുകാരി: അമീന

🎶ഏദന്‍തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍തൊട്ടത്തിനെന്‍ പേർകായ് വീശിചീടുക കുളിർതെന്നല്‍‌.... സത്യമണാള നീതിജ്ഞാ നാഥാ ഞാന്‍ നിന്‍ മണവാട്ടി നീയാണെന്‍ തണലും താങ്ങും ചെയ്യണമേന്നോടു കാരുണ്യം ഏദന്‍തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍....... 🎶 കൊയർ സിങ്ങർസിന്റെ സ്വര മധുരിമയിൽ ലയിച്ചു കൊണ്ട് ചെറു പുഞ്ചിരിയോടെ ഫ്രഡിക്കരികിലായി ഇവയും ജോണിനടുത്തായി നൈനയും അവരുടെ കുടുംബങ്ങളുടെ സാനിധ്യത്തിൽ ആൾത്താരയ്ക്ക് മുന്നിലായി വന്നു നിന്നു....... #...."ഫ്രഡറിക് കുരിശിങ്കൽ എന്ന ഞാൻ ഇവ പോൾ മാളിയേക്കൽ എന്ന നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കുന്നു....എന്റെ നല്ല സമയങ്ങളിലും മോശസമയങ്ങളിലും രോഗത്തിലും ആരോഗ്യത്തിലും നിങ്ങളോട് സത്യസന്ധനായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.....എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് ഈ ദൈവ സന്നിധിയിൽ വെച്ച് നിനക്കായ് വാക്ക് നൽകുന്നു...."...# #...."ഇവ പോൾ മാളിയേക്കൽ എന്ന ഞാൻ ഫ്രഡറിക് കുരിശിങ്കൽ എന്ന നിന്നെ എന്റെ ഭർത്താവായി സ്വീകരിക്കുന്നു....എന്റെ നല്ല സമയങ്ങളിലും മോശസമയങ്ങളിലും രോഗത്തിലും ആരോഗ്യത്തിലും നിങ്ങളോട് സത്യസന്ധനായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു....

എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് ഈ ദൈവ സന്നിധിയിൽ വെച്ച് നിനക്കായ് വാക്ക് നൽകുന്നു...."...# ഫാദറുടെ നിർദ്ദേശപ്രകാരം സത്യവാചകത്തോടെ ഫ്രഡി ഇവയുടെ കഴുത്തിലായി മിന്ന് ചാർത്തി തന്റെ പാതിയാക്കവേ...... അതെ ചടങ്ങ് പ്രകാരം ജോൺ തന്റെ തൊട്ടടുത്ത് നിൽക്കുന്ന നൈനയെ വീട്ടുകാരെയും നാട്ടുകാരെയും സമക്ഷത്തിൽ മിന്ന് ചാർത്തി പാതിയാക്കി...... ആ സന്തോഷ നിമിഷം ശിവ ഡെവിയോട് ചേർന്നും അഭിയോട് ചേർന്ന് അല്ലുവും എബിക്കരികിലായി നിന്ന് വീണയും കണക്കുകുളിർക്കേ നോക്കി നിന്നു....... ചടങ്ങ് കഴിഞ് ചെറു ഭക്ഷണ ശേഷം അവരെല്ലാം കുരിശിങ്കൽ വീട്ടിലേക്ക് പുറപ്പെട്ടു...... ഫ്രഡിയുടെ വല്ല്യമ്മച്ചി നൈനയെയും ഇവയെയും കുരിശ് വരച്ചു അകത്തേക്ക് ക്ഷണിച്ചു.....കുടുംബാംഗങ്ങൾ മധുരം നൽകിയതിന് പുറകെ ഡ്രസ്സ്‌ മാറിയുടുക്കാൻ ഇവയെ ഫ്രഡിയുടെ റൂമിലേക്കും നൈന അവളുടെ റൂമിലേക്കും പോയി....... രാത്രിയിലെത്തേക്ക് അറേഞ്ച് ചെയ്ത ഗംഭീരമായ റിസപ്ഷൻ കുടുംബങ്ങൾ ഒന്നാകെ ആഘോഷിച്ചു...... തിരക്കെല്ലാം ഒതുങ്ങിയതും കുരിശിങ്കൽ ഫാമിലിയും കളത്തിൽ പറമ്പ് ഫാമിലിയും അഭിയുടെ വീട്ടുകാരും മാത്രം ബാക്കിയായി.......

നേരം ഒത്തിരി വൈകിയത് കൊണ്ട് ജോണിനോടൊപ്പം നൈന പുലർച്ചെ അഭിയുടെയും അല്ലുവിനോടൊപ്പവും വീട്ടിലേക്ക് പോകാമെന്ന കാര്യത്തിൽ തീരുമാനമായി...... അഭിയുടെ അമ്മയും അച്ചനും ഫാമിലിയും രാത്രിയോടെ തന്നെ തിരികെ നാട്ടിലേക്ക് മടങ്ങി..... പുലർചെ നൈനയുടെ ഗൃഹ പ്രവേശനത്തിനുള്ള ഒരുക്കത്തിന് വേണ്ടിയായിരുന്നു അവർ അന്ന് തന്നെ മടങ്ങിയത്....... പിന്നീട് ശിവയും അല്ലു വീണയും കൂടെ നൈനയെയും ഇവയെയും ഒരുക്കി കൈയിൽ പാൽ ഗ്ലാസും നൽകി.....അവരവരുടെ റൂമിലേക്കയച് തിരികെ സ്റ്റെയർ ഇറങ്ങവേയാണ് ഫ്രെഡിയും ജോണും സ്റ്റെയർ കയറി മുകളിലേക്ക് വരുന്നത് കണ്ടത്....... അവരെ നോക്കി ഒന്ന് ആക്കി ചിരിച്ച അല്ലുവിന്റെ ചെവിയിൽ പിടുത്തമിടാൻ വന്ന ഫ്രഡിക്ക് നേരെ കോക്രി കാണിച്ചു ചാടി തുള്ളി ഓടിയവൾ നേരെ അഭിക്ക് മുന്നിലായി സഡൻ ബ്രേക്ക് പിടിച്ചു നിന്നു.....അവൾക്ക് പുറകെ താഴോട്ട് പോയ ശിവയേയും വീണയെയും കാത്തു അവരുടെ പാതികൾ നിൽപ്പുണ്ടായിരുന്നു..... ഡെവിയുടെ കാറിൽ ഡെവിയും ശിവയും എബിയും വീണയും അഭിയുടെ ബുള്ളറ്റിൽ അല്ലുവും ഫ്രഡിയുടെ വീട്ടുകാരോട് യാത്ര പറഞ്ഞു കളത്തിൽ പറമ്പിലോട്ട് വിട്ടു....വീട്ടുകാർ നേരത്തെ കൂടണഞ്ഞിരുന്നു....ഇവർ ഫ്രഡിയുടെയുടെയും ഒന്നിന്റെയും അനിയത്തിമാർ കല്യാണ പെണ്ണായത് കൊണ്ട് നാത്തൂൻ സ്ഥാനം ഏറ്റടുത് പെൺപിള്ളേർ മൂന്നും അവരെ റൂമിലോട്ട് തള്ളി വിടാൻ നിന്ന് ലേറ്റായി.....

വീട്ടിലെത്തി കുടിക്കാനുള്ള വെള്ളവുമായി പെണ്പടകൾ അവരവരുടെ റൂമിലേക്ക് വിട്ടു....... കയ്യിലെ ജഗ് ടേബിളിൽ വെച്ച് ശിവ....ഉടുത്തിരുന്ന സാരി അഴിച്ചെടുത്ത് ബ്ലൗസും സ്കെർട്ടും മാത്രം ഉടുത്ത് സ്റ്റാൻന്റിലായി സാരി നിവർത്തി ഇടവേയാണ് വാഷ്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് ഡേവി അവിടെയാണന്ന് മനസ്സിലാക്കി........ അതുകൊണ്ട് തന്നെ സാരി സ്റ്റാൻഡിൽ നിവർത്തിയിട്ട് അവൾ ഷെൽഫിൽ നിന്നും മാറ്റിയുടുക്കാനായി ദാവണിയുടെ ബ്ലൗസും സ്കെർട്ടും എടുക്കവേയാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടവൾ തെല്ലൊന്ന് ചെരിഞ്ഞു നോക്കിയതും തല തുവർത്തി ഒരു ഷോർട്ട്സ് മാത്രം ഉടുത്തു കൊണ്ട് ഡെവി മീററിന് മുന്നിലായി വന്നു നിന്ന് വീണ്ടും തല തുവർത്താൻ തുടങ്ങി........ ചെറു മൂളിപ്പാട്ടും പാടിയുള്ള നിൽപ് കണ്ടതും ശിവ കയ്യിലിരുന്ന ഡ്രസ്സ് ഒതുക്കി പിടിച് വാഷ്റൂമിലേക്കായ് അവനു പുറകിലൂടെ നടക്കവേ അടുത്ത നിമിഷം അവളുടെ കയ്യിലായി അവന്റെ പിടി വീണിരുന്നു...... "എന്നാ ഏർപ്പാടാണ് കൊച്ചെയിത്....അങ്ങനെയങ്ങ് പോയാലോ...... ഇത്രയും ഹോട്ടായിട്ട് ഞാനിവിടെ നിൽക്കുമ്പോൾ ഒന്ന് ഗൗനിക്കാതെ പോകുന്നത് ശരിയാണോ ഭാര്യേ.........." ന്ന് പറഞ്ഞ് ശിവയ്ക്ക് നേരെ തിരിഞ്ഞവൻ പിരികം പൊക്കിയതും അവൾ...... "എന്താ ഇച്ചയാ....വിട്ടെ... ആകെ മുഷിഞ്ഞു നിൽക്കുവാ..... അപ്പോഴാണ്......." "അതിനെന്നാടി മുഷിഞ്ഞേച്ചാലും നിനക്കെന്നെ ഒന്ന് മൈൻഡ് ചെയ്‌താൽ....." "ഹോ അതാണോ കാര്യം.....എന്നാൽ ശരിക്കൊന്ന് മൈൻഡ് ചെയ്തേക്കാം......." ന്ന് പറഞ്ഞ് അവനിൽ നിന്നും തെല്ല് വിട്ട് നിന്നവൾ അവനെ അടിമുടി നോക്കിയതും....... "എന്നതാടി ഇങ്ങനെ നോക്കുന്നെ........."

"പിന്നെ എന്താ വേണ്ടത്..... കല്യാണം കഴിഞ്ഞ് ആകെ മുഷിഞ്ഞു നിൽക്കുവാ.....അപ്പൊ കാര്യപ്പെട്ട് ന്റെ കെട്ടിയോൻ പറഞ്ഞതല്ലേ ഒന്ന് മൈൻഡ് ചെയ്തേക്കാമെന്ന് കരുതി......" ന്ന് പറഞ്ഞു ആളിലേക്കായ് അടുത്ത് പതിഞ്ഞ സ്വരത്തിൽ...... "പറയാതെ വയ്യ ഇച്ചായോ.....നിങ്ങളൊരു അടാറ് ഉരുപ്പിടി തന്നെയാ മോനെ........" ന്ന് വീണ്ടും അടിമുടി നോക്കി പറഞ്ഞവൾ അവനിൽ നിന്നും തെല്ലകന്ന് പൊട്ടിചിരിച്ചതും...... ഞൊടിയിടയിൽ അവളെ പിടിച്ചു വലിച്ചാവൻ തന്നിലേക്കായ് ചേർത്ത് പിടിച്ചു......പെട്ടന്നുള്ള നീക്കത്തിൽ പകച്ചു പോയ ശിവ....... "എ... എന്താ...ഇച്ചായ....ഈ ചെയ്യണേ..... വി....വിട് മനുഷ്യ ഞാൻ പോയി ഫ്രഷായിട്ട് വരാം........" ന്ന് പറഞ്ഞ് അവന്റെ നോട്ടത്തിൽ അവളിൽ ഉയർന്ന പതർച്ചയോടെ അവനിൽ നിന്നും പിടഞ്ഞു പോകാനൊരുങ്ങവേ പിടിച്ച പിടിയാലേ ഡെവി ശിവയെ ചുമരോട് ചേർത്തുവെച്ചു..... പിടപ്പോടെ ചുമരോട് ചേർന്നു നിന്നവൾക്കരികിലേക്കായ് പറ്റിച്ചേർന്നവൻ.....പതിഞ്ഞ സ്വരത്തിൽ..... "ശരിയാ കൊച്ചെ....നീയും ഒരടാറ് ഉരുപ്പിടി തന്നെയാ....." ന്ന് പറഞ്ഞു കള്ള ചിരിയോടെ....... " ദെ നിന്നെ ഈ കോലത്തിൽ കണ്ടിട്ട് എനിക്ക് കണ്ട്രോൾ കിട്ടുന്നില്ല കൊച്ചെ...." ന്ന് പറഞ്ഞവന്റെ കൈത്തലം ശിവയുടെ വിയർപ്പ് പൊടിഞ്ഞ കഴുത്തിലൂടെ അരിച്ചിറങ്ങി മാറിലായ് അമർന്നതും മിഴികൾ ഇറുകെ അടച്ചവളുടെ ശ്വാസഗതി ഉയർന്നു...

തൽഫലമായി അവളുടെ മാറിന്റെ ഉയർച്ച താഴ്ചയിൽ ഡെവിയുടെ കൈത്തലം മുറുകി...... "ഇ... ഇച്ചായാ....... " ഇടറി വീണ വാക്കിൽ അവിടെ നിന്നും അവന്റെ കൈ ഇടുപ്പിലേക്കായ് അരിച്ചിറങ്ങി....... അവളുടെ ഉടലളവുകളിലൂടെ അവന്റെ കൈ അരിച്ചിറങവെ നിന്ന നിൽപ്പിൽ ശിവ വിയർത്തു പോയി.....കിതപ്പോടെ തനിക്ക് മുന്നിലായി നിൽക്കുന്നവളിലേക്കായ് ചേർന്നു നിന്നവന്റെ നഗ്നമായ നെഞ്ച് ശിവയുടെ മാറിലായി അമർന്നു......അവയുടെ മൃദുലതയിൽ ഒരു നിമിഷം മനസിന്റെ കടിഞ്ഞാൺ കൈ വിട്ട് പോയവൻ മിഴികൾ ഇറുകെ അടച് അവളുടെ കാതോരം...... "ശിവ....ഇട്സ് ടൂ സോഫ്റ്റ്‌.....ഐ കാന്റ് കണ്ട്രോൾ ടു റ്റെസ്......." ന്ന് പറഞ്ഞു മുഴുവൻ ആക്കും മുൻപ് പതർച്ചയോടെ...... "ഇച്ചായാ......" ന്ന് വിളിച്ചതും അവന്റെ ചൊടിയിൽ ചെറു പുഞ്ചിരി മിന്നി മാഞ്ഞു....... "കൊച്ചെ.... ദെ ദിക്കണ്ട ദിവസം മുഴുവൻ കല്യാണ ഒരുക്കാമെന്ന് പറഞ് നിയെന്നെയൊന്ന് ഗൗനിച്ചത് പോലുമില്ല.....വല്ലാണ്ട് സ്നേഹിക്കാൻ തോന്നുന്നേടി പെണ്ണെ......." ന്ന് കേൾക്കെ ഉള്ളാകെ വിറയൽ കടന്ന് പോയ ശിവ അവളുടെ ഇടുപ്പിലായ് ചേർത്ത് വെച്ച ഡെവിയുടെ കൈ വേർപെടുത്താൻ ശ്രമിച്ചു കൊണ്ട്....... "ഇ....ഇച്ചായ ദെ തിരക്ക് ഇന്നത്തോടെ കഴിഞ്ഞില്ലേ...ഞാ... ഞാനൊന്ന് ഫ്രഷായി വരാം...." "വേണ്ട......" ന്ന് വിലക്കിയവന്റെ വിരലുകൾ ശിവയുടെ അരഞ്ഞാണത്തിലായ് ചുഴറ്റി പിടിച് ശിവയെ തന്നിലേക്കായ് വലിച്ച് ചേർത്ത്.....

"നിന്റെ ഈ പുതിയ അരഞ്ഞാണം കൂടെ ഞാൻ പൊട്ടിച്ചെടുത്തോട്ടെ പെണ്ണെ......." ന്ന് കെട്ട് കണ്ണും മിഴിച്ചു നിന്നവൾ..... "ഞാൻ പൊക്കോട്ടെ ഇച്ചായ.....അ...അപ്പിടി വിയർത്തേക്കുവാ......" ന്ന് പറഞ്ഞവൾ മനസിൽ കൃഷ്ണ ഇങ്ങേരിത് മനുഷ്യനെ അറ്റാക് വരുത്തും..... വിറച്ചു നിന്നാൽ അങ്ങേര് കയറി ഗോളടിക്കും ശിവ...... ന്ന് ആത്മയടിക്കവേ അവളിലേക്ക് മുഖം താഴ്ത്തി പതിയെ...... "അതിനെന്ന കൊച്ചെ.....യുവർ സ്മെൽ....." "സ്മെലും കല്ലും പറഞ്ഞു വന്നാലുണ്ടല്ലോ..... തുടങ്ങി അങ്ങേരുടെ ഇംഗ്ലീഷ്......മാറി നിന്നോണം.....".. ന്ന് പറഞ്ഞു അവനിൽ നിന്നും പിടഞ്ഞു മാറി അകന്ന് നിന്ന്..... "ഓരോ കോനിഷ്ട് വാക്കും കൊണ്ട് വന്നാൽ ഉണ്ടല്ലോ.....അല്ലേ എന്ത് പറഞ്ഞാലും അതിനൊരു ന്യായം ഉണ്ടല്ലോ......." "സത്യമായിട്ടും ഇഷ്ടം ആയിട്ട് പറയുന്നതല്ലേ......നി എന്ന കോലത്തിൽ വന്നാലും എനിക്ക് പിടിച്ചാൽ കിട്ടുവേല..... ഒന്നാകെ കടിച് തിന്നാനുള്ള കൊതിയ പെണ്ണെ......." "അയ്യേ....ദെ... വേണ്ടാത്തീനം പറഞ്ഞാലുണ്ടല്ലോ....." "എടി എടി....ഇതെ വേണ്ടാതീനം അല്ല.... വേണ്ടതാ........" "നിക്ക് വേണ്ട......."😏 "ഹോ നിക്ക് വേണ്ട പോലും...... പിന്നെ എന്നാത്തിനാ കൊച്ചെ ഞാൻ കടിച്ചാലും പിടിച്ചാലും നീ നിന്ന് പിടയുന്നത്.....കുറുകുന്നത്.....മ്മ്....നിന്റെ ഹസ്ക്കി വോയ്‌സിൽ ഡെവിച്ചായാ ന്നുള്ള വിളി ഉണ്ടല്ലോ Uff...🔥..." ന്ന് വശ്യമായ നോട്ടത്തോടെ പറഞ്ഞു നിർത്തിയതും അവന്റെ വാക്കിലും നോക്കിലും അതുവരെ അവനോട് പോരാടിയ ശിവ വെട്ടിവിയർത്തു നിന്നു.......

കൃഷ്ണ... ഇങ്ങേരുടെ ഓരോ വാക്കും ന്നെ ഉള്ളാകെ തളർത്തി അങ്ങേരിൽ അടിമപ്പെടുത്തുവാണല്ലോ.... അതല്ലേ ഞാൻ ഉടക്കിയെ....എന്നിട്ടും ഒരു കുലുക്കോം ഇല്ലാണ്ട് ഓരോന്ന് വിളിച്ചു പറയുവാ..... ന്ന് ആത്മയോടെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പ് കയ്യാൽ തുടയ്ക്കും മുൻപ് അവളുടെ കയ്യിലായി ഡെവിയുടെ കൈത്തലം മുറുകിയ അടുത്ത നിമിഷം....അവളിലേക്കായ് ചേർന്ന് ശിവയുടെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളവൻ ചുണ്ടാൽ ഒപ്പിയെടുത്തതും പിടഞ്ഞു പോയ ശിവയുടെ കൈ ഡെവിയുടെ നെഞ്ചോട് ചേരവേ മിഴികൾ ഇറുകെ അടച്ചു..... കഴുത്തിലായ് അലയുന്ന അധര ചലനത്താൽ ശിവ ചുമരൊടിടിച്ചു പതിയെ ചേർന്നു നിന്നു....... അവന്റെ അധര മാന്ത്രികതയിൽ ലയിച്ചു പോയ ശിവയുടെ ബ്ലൗസ് ഹൂക്ക് അഴിച്ചു കൊണ്ടവൻ കൊതിയോടെ അവനു മാത്രം അവകാശപ്പെട്ട മയിൽപ്പീലി ടാറ്റൂവിലായി പല്ല് ആഴ്ത്തി....... ചെറു നോവിൽ പിടഞ്ഞു പോയവളുടെ നാവിൽ നിന്നും..... ഡെവിച്ചായാ......🔥 ന്ന് കുറുകൽ പിടഞ്ഞു വീണതും അതിന്റ ഫലമായി ടാറ്റൂ ഒന്നാകെ നുണഞ്ഞെടുത്തിരുന്നവൻ.....അവന്റെ പ്രവർത്തിയിൽ തളർന്നു പോകാൻ നിൽക്കവേ അവളിൽ നിന്നും വേർപെട്ടവൻ അലസ്യത്താൽ കൂമ്പിയടഞ്ഞ മിഴികളാൽ തനിക്ക് വിദേയയായി നിൽക്കുന്ന ശിവയുടെ കാതോരം...... "ശിവ.... എനിക്ക് വേണ്ടത് കിട്ടി കൊച്ചെ..... ദെ ഇനിയും ഇങ്ങനെ കണ്ണും അടച്ചേച്ചുമിരുന്നാൽ പറഞ്ഞില്ലാന്നു വേണ്ട.....ഇച്ചായനങ് കേറി പണിയുവേ.....

പിന്നെ ക്ഷീണിച്ചേച്ചുമുള്ള വരവാണെന്നൊന്നും ഞാൻ നോക്കുവേല....." ന്ന് കെട്ട് ഞെട്ടലോടെ മിഴികൾ വലിച്ചു തുറന്നവൾ...... "എ....എന്താ....പറഞ്ഞെ......"🙄 "കർത്താവെ ഇവളെന്നെ കൊണ്ട് കടും കൈ ചെയ്യിക്കും.....പൊന്നു കൊച്ചെ ഇങ്ങനെ നിന്നേച്ചും എന്റെ കണ്ട്രോൾ കളയാതെ പോയി കുളിച്ചു വാ പെണ്ണെ......." ന്ന് പറഞ്ഞതും....ഉള്ള ബോധം വെച് ഡ്രെസ് കയ്യിലൊതുക്കി വാഷിംറൂമിലേക്ക് ഓടിയിരുന്നവൾ........ കിതപ്പോടെ വാതിലോട് ചേർന്നു നിന്നവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... കള്ള നസ്രാണി.....🔥 ന്ന് മൊഴിഞ്ഞവൾ ചൊടിയിലെ പുഞ്ചിരി മായാതെ കുളിച്ചിറങ്ങി ബെഡിൽ അവളെയും കാത്തിരുന്ന ഡെവിയുടെ നെഞ്ചോട് ചേർന്നവൾ പതിയെ ഉറക്കിലേക്ക് വഴുതി വീണു.......... ******************** (എബി) 🎶തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ....🎶 കല്യണത്തിന്റെ പേരും പറഞ്ഞു ചങ്കരൻ വീണ്ടും തെങ്ങിന്റെ മണ്ടേല്ലെന്ന് പറഞ്ഞ കണക്ക് വീണു വീണ്ടും എബിയിൽ നിന്നും ഒളിഞ്ഞു നടപ്പ് തുടങ്ങി.....ഒരുവേള ഇവൾ തന്നെയാണോ ഫസ്റ്റ് നൈറ്റ്‌ ന്ന് മുന്നിട്ടിറങ്ങിയതെന്ന് ഒരുനിമിഷം എബി തിങ്ക് ചെയ്യാതിരുന്നില്ല.....🤭 ന്നെല്ലാം പാട്ടിനൊപ്പം ഓരോന്ന് സ്വയം പറഞ്ഞവൻ തുറന്ന് കിടന്ന കതക് വഴി എബി തന്റെ റൂമിലേക്ക് പ്രവേശിച്ച്...... വീണു.......

ന്ന് വിളിച്ചു മുന്നോട്ടു നോക്കിയതും ബെഡിലായി മൂടി പുതച് കിടക്കുന്ന വീണയെ കണ്ട് കാറ്റ് പോയ ബലൂൺ കണക്ക് നിന്ന എബി..... കർത്താവെ പാട്ടും പാടി നോയമ്പ് മുടക്കാൻ വന്ന എന്നെ നി പട്ടിണികിടുന്നോ....... കിടക്കുന്ന കിടപ്പ് കണ്ടില്ലേ....ഒന്നാകെ മൂടിയിട്ടേക്കുന്നു...ദർശന സുഖം പോലുമിവൾ തടഞ്ഞു വെച്ചോ കർത്താവേ....... എന്നാൽ പുതപ്പിനടിയിൽ വീണ കുറച്ച് മുൻപ് ഫ്രഷായി ഇറങ്ങിയ നേരം എബിയുടെ പാട്ട് റൂമിന് വെളിയിൽ നിന്നെ കേട്ടത് കൊണ്ട് കുട്ടി ഓൺ ദി സ്പോട്ടിൽ ബെഡിൽ കിടന്ന് തലവഴി പുതപ്പ് മൂടിയിരുന്നു...... റൂമിലെത്തിയ എബിയുടെ സാമീപ്യം തൊട്ടടുത്ത് അറിഞ്ഞ വീണ ശ്വാസം അടക്കി പിടിച്ചു കിടന്നതും.....എബി..... "ഉറങ്ങിയോ....യോഗല്യമ്മിണിയെ ആ പായങ്ങട് കൊണ്ട് പോയേക്കാം...... ന്റെ ഉറക്കോം പോയി.... ഇനി എന്നതായാലും ബ്രോ തന്ന വർക്ക്‌ ഓഫീസ് റൂമിൽ പോയി ചെയ്തേക്കാം.... എന്നാ ചെയ്യാനാ അല്ലേലും ഞാൻ ഒരു വാർക്ക് ഹോളിക്കായി പോയില്ലേ........" ന്ന് തെല്ല് ഉറക്കെ പറഞ്ഞത് കേട്ടത്തിന് പുറകെ വീണ എബിയുടെ കാൽപാദം അകന്ന് പോകുന്നത് മനസിലാക്കി ഒന്ന് നെടുവീർപ്പുതിർത്തു.... ന്റെ ദേവി...കാര്യം എല്ലാം കഴിഞ്ഞതാ പക്ഷെ എബിച്ചായൻ അടുത്ത് വരുമ്പോ എന്താണെന്ന് അറിയൂല്ല വല്ലാത്ത പരവേശവ....ആ നോട്ടം താങ്ങാൻ കഴിയണില്ല.....ഇന്നിപ്പോ കല്യാണത്തിന് സാരി ഉടുത്ത് കണ്ടതിൽ പിന്നെ ന്റെ പുറകെയ....

ന്ന് ആത്മിച്ചതും എബി പോയെന്ന നിഗമനത്തിൽ പതിയെ മേലിൽ നിന്ന് പുതപ്പ് മാറ്റി നോക്കിയ വീണ കതകടച് ലോക്ക് ചെയ്തത് കാണെ.....ഞെട്ടലോടെ തന്റെ ഇടതുഭാഗത്തേക്ക് തല ചെരിച്ചതും...... ബെഡിലായി കിടന്ന് കൈ തലയിൽ താങ്ങിക്കൊണ്ട് 32 പല്ലും കാണിചുള്ള എബിയെ കണ്ട് ഞെട്ടിയ കുട്ടി അറിയാതെ പറഞ്ഞു പോയി..... "ഇ... ഇച്ചായനിതെപ്പോ വന്നു......" "നോം വന്നിട്ട് 10,27വർഷം ആയി....എന്തെ ഇനി വേണേൽ ഒരു രണ്ട് വർഷം മുന്നേ വരാം....."🤨 ന്ന് തിരികെ പിരികമുയർത്തി പറഞ്ഞതും.... അവൾക്ക് ചിരിച്ചുകൊണ്ട്....... "ആണോ....എന്തായാലും ഇച്ചയൻ വന്നില്ലേ ഇനി കിടന്നോളൂ.....ന്നാൽ ഗുഡ് നൈറ്റ്...."😁😁 ന്നുപറഞ്ഞ് തലവഴി പുതപ്പ് മൂടാൻ ഒരുങ്ങവെ ഞൊടിയിടയിൽ അവന്റെ കൈ പുതപ്പിനെ ഒന്നാകെ വലിച്ചെടുത്ത് നിലത്തോട്ടിട്ടു കഴിഞ്ഞിരുന്നു...... അവന്റെ പ്രവർത്തിയിൽ വീണ പകച്ചു നോക്കിയതും....... "അഭിനയിക്കുന്നോടി കൊസ്‌റകൊള്ളി.....നീ വിരുത് പഠിച്ച കോളേജിൽ ഞാൻ ഒളിച്ചു നിന്ന് കെട്ട് പഠിച്ച് വേറെ കോളേജിൽ പോയി പ്രിൻസിപ്പൽ ആയ എന്നോടൊ ബാല നിന്റെ അടവ്..... യു നോ നിന്റെ കിടപ്പ് കണ്ടപ്പഴേ എനിക്ക് കത്തി നീ ഉടായിപ്പ് കാണിക്കുവാണെന്ന്....." ന്ന് പറഞ്ഞു വീണയിലേക്കായി പതിയെ അടുക്കവേ.......എബി മനസിൽ..... നോം എന്തോരം അഭിനയിച്ചിട്ടുള്ളതാ ബ്രോ തരുന്ന പണികളിൽ നിന്ന് എസ്‌കേപ്പടിക്കാൻ....ആ എന്റെ അടുത്ത് തന്നെ വേണം അവൾക്ക് അടവ് അല്ലേലെ കള്ളന് വെച്ച കഞ്ഞിയിൽ നിന്ന് കട്ട് കുടിച്ച പാരമ്പര്യമുള്ള ഞാന..... 😏😏 ന്ന് ആത്മയടിച്ചവൻ....

വീണയിലേക്കായ് ചേർന്നു വന്നതും അവന്റെ വരവിൽ ഉമിനീരിറക്കി പെട്ടുപോയ കണക്കുള്ള ഇളിയും തിരികെ നൽകി പതിയെ പുറകിലേക്ക് നിരങ്ങി നീങ്ങിയവളുടെ അരയിലായി ചുറ്റി പിടിച്ചു തന്നിലേക്കായ് വലിച്ചതും....പുറകിലേക്കായ് മറിഞ്ഞവരിരുവരും ബെഡ്ഡിലേക്കായി കിടന്നിരുന്നു...... അവന് മീതെ അവളുടെ ശരീരം അമരവേ ഉള്ളാകെ വിറയൽ കടന്നുപോയ വീണ എബിയുടെ ഷർട്ടിലായി കൊരുത്ത്‌ പിടിച്ച് കണ്ണുകൾ ഇറുകെ അടച്ചു..... അവിടെയായി അവരിവരുടെയും ഹൃദയമിടിപ്പ് മാത്രം കേൾക്കാം.....തെല്ലൊന്ന് മിഴികളുയർത്തിയ എബി മിഴികൾ ഇറുകെ അടച്ചു കിടക്കുന്ന വീണയെ കാണെ..... "ഇപ്പോഴും നിന്റെ വിറയൽ മാറിയില്ലേ......അല്ല എന്നാത്തിനാടി എന്നെ കാണുമ്പോൾ ഇങ്ങനെ കിടന്നു വിറക്കുന്നത്......." ന്ന് പറഞ്ഞു അരയിലായി മുറുക്കി തന്നിലേക്കായി അമർത്തവെ...... "എബിചായ........." ന്ന് കുറുകവെ ഞൊടിയിടയിൽ അവളുമായി തിരിഞ്ഞവൻ അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു......അവന്റെ ഇമചിമ്മാതേയുള്ള നോട്ടത്തിൽ പതറിയ വീണ..... "എ.....എന്താ......." "എന്നാത്തിനാ കൊച്ചെ പേടിക്കുന്നേ.... ഇപ്പോഴും മനസ്സിലായില്ലേ ഞാൻ നിന്നെ പിടിച്ചു വിഴുങ്ങത്തൊന്നുമില്ലെന്ന്..... എനിക്കറിയാവുന്നതല്ലേ ഇന്ന് തിരക്കിൽ ക്ഷീണിച്ചിരിക്കുവാണന്ന്.....അത്രയും കണ്ണിച്ചോരെ ഇല്ലാത്ത കെട്ടിയോൻ....." എന്ന് പറഞ്ഞത് കേൾക്കെ വീണയുടെ ചൊടിയിലായി പുഞ്ചിരി വിരിഞ്ഞു..... "പറഞ്ഞു കഴിഞ്ഞില്ല.... കണ്ണീച്ചോര ഇല്ലാത്ത കെട്ടിയോൻ തന്നെയാ....

ഉണ്ടെന്ന് നി വിചാരിക്കരുത് വീണു......." ന്ന് കെട്ട് അവളുടെ ചിരി ഫ്യൂസടിച്ചു പോയ ബൾബ് കണക്ക് നിന്നതും......അവളുടെ ചുണ്ടിലായി പതിയെ ഞെരിച്ചു കൊണ്ട് ചിരിയോടെ..... "ഒരു ലുമ്മം തരാൻ പാടില്ലനൊന്നും നിന്റെ ഉപ്പൂപ്പ പറഞ്ഞിട്ടില്ലല്ലോ ല്ലെ....😁😁...അതുകൊണ്ട് ഇത് എനിക്കിഷ്ടപ്പെട്ടു ഞാനെടുക്കുന്നു ഗോപാലൻ.... ശ്യേ.... എബിൻ തരകൻ..... എന്നാൽ ഞാൻ അങ്ങ് എടുക്കുവാ കൊച്ചെ......"😌😌 ന്ന് പറഞ്ഞതെ വീണയുടെ അധരത്തിലേക്കായവൻ ചേക്കേറിയിരുന്നു...... തന്റെ അധരത്താൽ അവളുടെ അധരത്തെ പൊതിഞ്ഞുകൊണ്ട്...അവളിലേക്കായി ആഴ്ന്നിറങ്ങി..... അനുനിമിഷം അവന്റെ അധരലാളനയിൽ വീണയുടെ മിഴികൾ കൂമ്പിയടഞ്ഞു..... ഒട്ടൊരു നേരത്തിനു ശേഷം കിതപ്പോടെ അടർന്നു മാറിയവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച് എബി പ്രണയത്താൽ ചാലിച്ച ചെറു ചുംബനം നെറ്റിത്തടത്തിലായി പതിച്ചുകൊണ്ട് ഇരുവരും ഉറക്കത്തെ പുൽകി....... ********************* (ഫ്രഡി) ജോൺ നൈനയുടെ റൂമിലേക്ക് പോയതും ഫ്രഡി തന്റെ റൂമിന്റെ കതക് തുറന്ന് അകത്തേക്ക് കയറിയതും അവിടെ ഇവയെ കാണാതെ വന്നതും അവന്റെ മിഴികൾ തുറന്നിട്ട ബാൽക്കണിയിലേക്ക് പതിയവേ അവൾ അവിടെ ഉണ്ടാകുമെന്ന നിഗമനത്തിൽ അവന്റെ കാൽപാദങ്ങൾ മുന്നോട്ടു ചലിച്ചു....... ആകാശത്തേക്കായ് മിഴി നട്ടു നിൽക്കുന്ന ഇവയെക്കാണെ അവൻ പതിയെ അവളുടെ അടുത്തേക്ക് ചേർന്നു നിന്ന് ഒരു കൈയ്യാൽ പൊതിഞ്ഞു പിടിച് കൊണ്ട്.......

"എന്നതാടി പെണ്ണെ ഒരാലോചന......." "ഇച്ചായാ....അമ്മച്ചിയേം അപ്പച്ചനേം ഓർമ വന്നു....ഇന്നീ ദിവസം അവരുണ്ടായിരുന്നേൽ ഒത്തിരി സന്തോഷിക്കുമായിരുന്നേനെ അല്ലേ......." "മ്മ്.....ഇന്നീലോകത്തിൽ അവരുടെ സാന്നിധ്യം ഇല്ലേലും എപ്പോഴും അവരുടെ അനുഗ്രഹം നിന്നോടൊപ്പം ഉണ്ടാകും പെണ്ണെ.....നിങ്ങൾ രണ്ടു മക്കളിലാകും അവരുടെ സന്തോഷം....... പിന്നെ ആരില്ലേലും നിനക്ക് ഞാനില്ലേ...... ഒരിക്കലും ഈ കണ്ണ് നിറയാതെ നോക്കാവടി കൊച്ചെ........" ന്ന് പറഞ്ഞ് ഒഴുകിയിറങ്ങാൻ വെമ്പിയ മിഴിനീരിനെ തന്റെ അധരത്താലവൻ ഒപ്പിയെടുത്തു........ ഇരു മിഴികൾ അടച്ച് അവൾ അത് സ്വീകരിച്ചു..... മിഴികൾ അടച്ചു നിൽക്കുന്നവളെ കാണേ ഫ്രഡിയുടെ അധരം മിഴികളിൽ നിന്നും നാസിക വഴി ഇരുകവിളിയായി പതിഞ്ഞു......... അടുത്ത നീക്കം തന്റെ അധരത്തിലേക്കാണന്ന് മനസ്സിലാക്കിയ ഇവ പൊടുന്നനെ മിഴികൾ വലിച്ചു തുറന്നു.... തന്റെ മുന്നിലായ് നിൽക്കുന്നവന്റെ മിഴികളിൽ അലയടിക്കുന്ന പ്രണയഭാവത്തിൽ ഉള്ളാകെ വിറയൽ കടന്നുപോയ ഇവ തെല്ലൊന്ന് പുറകിലേക്ക് പോയതും റൈലിങ്ങിൽ തടഞ്ഞു നിന്നു...... റൈലിംഗിന് ഇരുവശത്തായി കയ്യാൽ തടഞ്ഞു നിർത്തിയവൻ അവളുടെ മിഴികളിലേക്കായ് പ്രണയാദ്രമായി നോക്കി........ ഉയർന്ന് മിടിക്കുന്ന ഹൃദയമിടിപ്പോടെ ഇവ തന്റെ ഇരു കൈ കൂട്ടിയുരുമ്മി നിൽക്കവേ അടുത്ത നിമിഷം ഫ്രഡി ഇവയുടെ അരയിലായി ചുറ്റി പിടിച്ചവനിലേക്കായ് ചേർത്തു കഴിഞ്ഞിരുന്നു......

പകപോടെ..... "ഫ്രഡിച്......." ന്നു മുഴുവനാക്കും മുൻപേ അത്യധികം ആഗ്രഹത്തോടെ അവളുടെ അധരത്തിലേക്കായി അവൻ തന്റെ അധരം. ചേർത്തു വച്ചു...... നിന്ന നിൽപ്പിൽ പിടഞ്ഞു പോയ ഇവയുടെ കൈവിരലുകൾ അവന്റെ ഹൃദയഭാഗത്തേക്കമർന്നു....... അധരത്തെ കടിച്ചു നുണഞ്ഞുകൊണ്ട്....അവന്റെ കൈവിരലുകൾ പതിയെ ഇവയിലൂടെ ചലിച്ചു തുടങ്ങിയിരുന്നു...... ടോപ്പിനിടയിലൂടെ കൈവിരലുകൾ ഇടുപ്പിലൂടെ വയറിലായ് കൈത്തലം അമർത്തിയതും.... "ആഹ്......." ന്ന് കുറുകിപ്പോകവേ അവളുടെ അധരങ്ങൾ അല്പമൊന്ന് വിടർന്നതും അതവസരമെന്നോണം ഫ്രഡിയുടെ നാവ് അവളുടെ വായിക്കകത്തേക്കായി നുഴഞ്ഞുകയറി...... തൽഫലമായി ഇവയുടെ കണ്ടനാളും ഉമിനീരിറക്കിയ പാടെ ഉയർന്നു താന്നു...... തന്നിലെ ഉമിനീരിനെ പോലും വലിച്ചെടുക്കുന്ന തരത്തിലുള്ള അവന്റെ അധരവും നാവും അവളിൽ മായാജാലം തീർത്തു........ കിതപ്പോടെ അകന്നുമാറവെ അവന്റെ മിഴികളിൽ അലയടിക്കുന്ന പ്രണയ ഭാവത്താൽ പൊള്ളിപ്പിടിഞവൾ അവനെ തള്ളി മാറ്റി അകത്തേക്ക് ഓടി......... ചെറു പുഞ്ചിരിയോടെ അവൾക്ക് പുറകെ അകത്തേക്ക് പ്രവേശിച്ചവൻ ഡോർ ലോക്ക് ചെയ്ത് തിരിയവേ കിതപ്പോടെ നിൽക്കുന്നവളെ കാണെ പതിയെ പുറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് കാതിലായ്....... "ഒരു ചുംബനത്തിൽ നീയിങ്ങനെ കിതക്കാതെ പെണ്ണെ..... എന്റെ പ്രണയത്താൽ നിന്നെ ഒന്നാകെ നനയ്ക്കും നേരം ഈ കിതപ്പെനിക്ക് എന്റെ നെഞ്ചിനാൽ തൊട്ടറിയണം......

ഒരുമിപ്പിക്കാം നമുക്ക് ഉയർന്ന് മിടിക്കുന്ന ഇരു ഹൃദയതാളത്തെ....സ്വന്തമാക്കിക്കോട്ടെ കൊച്ചെ നിന്നെ......." ന്ന് പറഞ്ഞു തന്നിലേക്കായ് തിരിച്ചതും അവളുടെ മുഖത്തായി പടർന്ന ചുവപ്പ് രാശിയെ സമ്മതമായി കണ്ടവൻ തന്റെ കൈകളാൽ അവളെ കോരിയെടുത്ത് ബെഡിലേക്കായ് ചായ്ച്ചു കൊണ്ടവൻ....... ടേബിളിൽ വെച്ച പാൽ ഗ്ലാസ്സിലേക്ക് മിഴികൾ പതിപ്പിച് പതിഞ്ഞ സ്വരത്തിൽ...... "പാല്..... " "കു... കുടിക്കാറില്ല......" "എന്നാൽ വേണ്ടല്ലേ......." ന്ന് കുസൃതി ചിരിയോടെ പറഞ്ഞവൻ അവളിലേക്കായ് അമർന്നു...... നെറ്റിത്തടം മുതൽ ഓരോ അണുവിലും അവന്റെ അധരം പതിയവേ അവളിൽ ഉയരുന്ന കിതപ്പ് പോലും അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു....... ഉടയാടകൾ അഴിഞ്ഞു വീണു നഗ്നമായ ഇരു ശരീരങ്ങൾ ഒന്നായ് മാറി.... പരസ്പരം പകർന്ന് നൽകിയ ചുമബങ്ങൾക്ക് പുറകെ ഉയർച്ച താഴ്ചകൾക്കൊടുവിൽ തളർച്ചയോടെ അവളുടെ മാറിലേൽകായ് മുഖം ചേർത്ത് വെച്ചവൻ...... സംതൃപ്തിയോടെ തന്നിലേ പാതിയെ ഇരുകരങ്ങളാൽ ഇവ ചേർത്ത് പിടിച്ചു.....പരസ്പരം ചേർന്നു നിൽക്കുന്ന ഹൃദയം.... ഉയർന്ന് മിടിച്ചു കൊണ്ടിരുന്ന അവരുടെ ഹൃദയ മിടിപ്പ് പതിയെ ഒരേ താളത്തിലായ് ഒഴുകവേ ഇരുവരുടെയും ചൊടിയിലായ് പുഞ്ചിരി വിരിഞ്ഞു.......... ********************

(നൈന) ശിവയും വീണയും അല്ലുവും നൈനയെ റൂമിലേക്ക് വിട്ടു മടങ്ങിയതും നൈന ജോൺ താഴെ ആണെന്ന ആശ്വാസത്തിൽ തന്റെ റൂമിലേക്ക് പ്രവേശിച്ചു....... ചുമരിലായി പതിച്ചു വെച്ച മാതാവിന്റെ ഫോട്ടോയിലേക്ക് നോക്കി..... "മാതാവേ നിനക്കറിയാലോ ന്റെ ഇപ്പോഴത്തെ അവസ്ഥ... കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയെ കൂട്ടാ... എപ്പൊ അങ്ങേരുടെ റോമിയോ രൂപം പുറത്ത് വന്നു എന്നെ അറ്റാക്ക് വരുത്തുമെന്ന് അറിയാതെ നിക്കുവാ..... ചുരുക്കി പറഞ്ഞാൽ ഇടക്കിടക്ക് അങ്ങേരുടെ കന്നം തിരിവ് കണ്ട് പകച്ചു നിൽക്കുന്ന ഒരു പാവം കുഞ്ഞാടാണ് ഞാൻ ഇനിയും ഈ യവ്വനം പകയ്ക്കാൻ ഇടവരുത്തരുത്....... കോളേജിൽ ചന്തയിൽ കണ്ട പരിചയം കാണികാത്ത അങ്ങേര് വീട്ടിൽ വന്നാൽ അന്യൻ കേറിയ പോലെയാ....ആൾക്ക് എന്നെ തീറെഴുതി കൊടുത്ത കണക്...... കയ്യിലേം കാലികേം കെട്ട് അഴിച്ചതിൽ പിന്നെ ആൾ വരുമ്പോഴേക്കും ഓടി എസ്‌കേപ്പ് അടിക്കാൻ പറ്റുന്നത് കൊണ്ട് അങ്ങേരുടെ റൊമാന്റിക് ഭാവത്തിൽ നിന്ന് നോം രക്ഷപെട്ട് പോരുന്നേയുള്ളൂ...... ദെ ദിങ്ങട് നോക്ക് ഈ മിന്ന് കെട്ടിയപ്പോൾ അങ്ങേര് പറഞ്ഞത് എന്താണെന്ന് അറിയാവോ....... ഇനിയെങ്കിലും ഒരു ഉമ്മ തരാനുള്ള അവകാശം ആയില്ലോടി ഭാര്യയെയെ ന്ന്..... ഇപ്പൊ അങ്ങേർക്ക് ഞാൻ സ്റ്റുഡന്റ് ആണെന്നുള്ള പരിഗണന പോലും ഇല്ല...... അങ്ങേരുടെ ഈ ഭാവമാറ്റത്തിൽ നിന്നും ന്നെ ഒന്ന് രക്ഷിച്ചേക്കണേ കർത്താവെ......." ന്ന് ആത്മയോടെ തിരിയവേ തന്റെ പുറകിലായി നിൽക്കുന്ന ജോണിനെ തട്ടിയതും പകച് പോയ നൈന പുറകിലേക്ക് വേച്ചു പോയി...... മാതാവേ ഇങ്ങേരെപ്പോ വന്ന്.....🙄...

ഈ പറഞ്ഞതെല്ലാം മൈൻഡ് വോയിസ്‌ ആയത് നന്നായി..... ന്ന് വീണ്ടും ആത്മയടിക്കവേ അവളുടെ മുഖത്തേക്കായ് വിരൽ ഞൊടിച്ചതും.... പതർച്ചയോടെ..... "എ... എന്താ......." "എന്നാ ചോദ്യവ കൊച്ചെ ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലിയോ ......" "അയിന്.........."😏 ന്ന് പറഞ്ഞതെ ഇടുപ്പിലൂടെ ചേർത്ത് പിടിചവൻ........ "അതിന് നമുക്ക് അങ്ങ് ആഘോഷിക്കാണ്ടായോ കൊച്ചെ......" ന്റെ മാതാവേ ഇങ്ങേരു തുടങ്ങിയല്ലോ.... യൂ ടൂ കൂടെ നിന്നില്ല അല്ലിയോ മാതാവേ.... ന്ന് ആത്മയോടെ അങ്ങേരെ കലിപ്പിച് നോക്കിയവൾ..... "ന്നെ വിട്ട് തനിയെ അങ്ങ് ആഘോഷിച്ചേച്ചാൽ മതി.....എനിക്കെ ഒത്തിരി പഠിക്കാനുണ്ട് എക്സാം അടുക്കാറായി......" ന്ന് പറഞ് അവനിൽ നിന്നും പിടഞ്ഞു മാറി വേഗത്തിൽ ഷെൽഫിൽ നിന്ന് ബുക്ക് എടുത്ത് ചെയറിൽ ഇരുന്ന് പഠിക്കാൻ തുടങ്ങി..... തന്നിൽ നിന്നും മുങ്ങാനുള്ള അവളുടെ കട്ടായം കണ്ട് അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.....അവൾക്കടുത്തക്കായ് നടന്ന് ടേബിളിലേക്കായ് ചാരി നിന്നവൻ...... "അല്ല ഭാര്യേ നിനക്കിത്ര ത്വരയോ പഠിക്കാൻ.....കൊള്ളാം ഞാൻ നിരുത്സാഹപെടുത്തുന്നില്ല....എന്നതായാലും എന്റെ കൊച് പഠിക്കാനിരുന്നതല്ലേ.....എന്റെ സബ്ജെക്ട് തന്നെ പഠിചേക്കാം......." ന്ന് പറഞ്ഞു അടുത്തുള്ള ചെയർ നീക്കിയിട്ടിരുന്നത് കാണെ നൈന വായും തുറന്നിരുന്നു..... കർത്താവെ അയാം ട്രാപ്പ്ഡ്.....🙄 ന്ന് ആത്മിച്ചതും അവൻ ടെക്സ്റ്റ്‌ ബുക്ക്‌ എടുത്ത് നിവർത്തി വെച്ചു...... "ലെറ്സ് ബിഗിന് ദി തേർഡ് മോഡ്യൂൾ.....നമ്മൾ ഇതുവരെ പറഞ്ഞു നിർത്തിയതിൽ നിന്നും തുടങ്ങാം......." ന്ന് പറഞ്ഞു തുടങ്ങിയത് കണ്ട്.....നൈന പെട്ടന്ന് ചാടിയെണീറ്റു....ഉറക്കെ.....

"നിക്ക് ഉറക്കം വരുന്നുണ്ട്......." ന്ന് പറഞ്... കർത്താവെ ഇങ്ങേർ പഠിപ്പിക്കാൻ തുടങ്ങിയാൽ ചുറ്റും ഉള്ളതൊന്നും കാണുവേല നേരം വെളുക്കും വരെ വേണേൽ ക്ലാസ്സെടുക്കും..... അയ്യോ ന്റെ ഫസ്റ്റ് നൈറ്റ്‌ നായ നക്കി.... ന്ന് ആത്മയടിച്ചു അവിടെന്ന് വലിയാൻ നിന്നവളുടെ കയ്യിലായി പിടിച്ചു നിർത്തി.... "അങ്ങനെയങ്ങ് പോയാലോ......" ന്ന് പറഞ്... "ഇവിടെ വാടി..... നി പഠിച്ചേച്ചും പോയാൽ മതി........." ന്ന് പറഞ്ഞ പാടെ വലിച്ച് തന്റെ മടിയിലിരുത്തിയിരുന്നവൻ..... അവന്റെ നീക്കത്തിൽ പകച്ചു പണ്ടാരടങ്ങി പോയ നൈന കണ്ണും മിഴിച്ചു നിന്നതും..... അവളുടെ അരയിലൂടെ കയ്യാൽ ചുറ്റിവരിഞ്ഞവൻ തന്നോട് ചേർത്തിരുന്നു..... വെപ്രാളത്തോടെ പിടഞ്ഞു കൊണ്ടവൾ..... "എ....എന്നാ ഈ ചെയ്യണേ.... ക കയ്യെടുക്ക്....." ന്ന് പറയവേ...... "നിനക്കല്ലേ പഠിക്കണമെന്ന് പറഞ്ഞെ......." "അതപ്പഴല്ലേ നിക്ക് ഇപ്പൊ പഠിക്കേണ്ട.... വിടുന്നുണ്ടോ........" ന്ന് പറഞ്ഞു കുതറിയതും പുറകിലെ മുടി ഒന്നാകെ വകഞ് മാറ്റിയതിന് പുറകെ ഷോൾഡറിലായി അധരം പതിഞ്ഞതും നൈനയുടെ മിഴികൾ തുറിച്ചു വന്നു..... പെണ്ണ് നിന്ന് വിറയ്ക്കാൻ തുടങ്ങിയതും കാതിലായി..... "അടങ്ങി നില്ല് കോചെ... ഇച്ചായന് പഠിപ്പിച്ച തരത്തില്ലായോ........" ന്ന് പറഞ്ഞു നിവർത്തി വെച്ച ബുക്കിലായി നൈനയുടെ കരം തന്റെ കരുത്താല്‍ ഗ്രഹിച്ചുകൊണ്ട് അതിലേക്ക് ചേർത്തുവച്ചു...... ഉയർന്ന മിടിക്കുന്ന ഹൃദയതാളത്തെ കൂട്ടുപിടിച്ച് അവൾ അവിടെ ശരീരത്തെ ബാധിച്ച വിറയലോടെ ഇരുന്നു.......

തന്നിലേക്ക് കൂടുതൽ ചേർന്ന് പുസ്തകത്താളിലെ അക്ഷരങ്ങളിലൂടെ അവളുടെ കൈകൾക്കും മീതെ തന്റെ കൈ ചേർത്തുവച്ച് വായിക്കാൻ തുടങ്ങി..... ഓരോ വരികളായി മുന്നേറവെ അവന്റെ ചുടു നിശ്വാസം പതിയുന്നതിനനുസരിച് അവളാകെ വെട്ടിവിയർത്തു....... തന്റെ സാമീപ്യം അവളിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിഞ്ഞ ജോണിന്റെ ചൊടികളിൽ ചെറുപുഞ്ചിരി വിരിഞ്ഞു..... മാതാവേ ഏതുനേരത്താണ് എനിക്ക് പഠിക്കണമെന്ന് പറയാൻ തോന്നിയത്.... ഇനി ഇങ്ങേര് മുന്നിൽനിന്നും പഠിക്കുന്നത് പോയിട്ട് പ പോലും പറയില്ല....മാതാവേ നീ കാണുന്നില്ലേ എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്....... ന്ന് ആത്മിക്കവെയാണ് ടോപ്പിനിടയിലൂടെ അവളുടെ അരിയിലായി അവൻ പിടിച്ചമക്കിയത്.. "ആഹ്......" ന്ന് കുറുകി പോയവൾ അടുത്ത നിമിഷം ബോധം വീണ്ടെടുത്തുകൊണ്ട്.... എ....എന്താ ചെയ്തത്.....🙄 എന്നാലോചിച്ചു കൊണ്ടിരിക്കേ......അവളുടെ തൊളിലായി കടിച്ചതും...... "എന്താ......." "ഞാൻ പഠിപ്പിക്കുമ്പോൾ ഇവിടെ ശ്രദ്ധിക്കണ്ടെ......" ഓഹ് ഇങ്ങേരെ ഞാൻ.... 😬😬 "ഞാൻ പറഞ്ഞല്ലോ എനിക്ക് പഠിക്കേണ്ടെന്ന്......എനിക്ക് ഉറങ്ങണം.... ഇതൊക്കെ ആരാ കണ്ട് പിടിച്ചത്.......അല്ലേലെ ബുക്ക്‌ കണ്ടാൽ ഉറക്കം വരുന്ന ഞാനാ......

ആ എന്നെ കൊണ്ട് ഒരു പേജ് വായിപ്പിയ്ക്കാൻ ശ്രമിച്ചു ന്റെ ബോധം പോയിരുന്നേൽ ആര് സമാധാനം പറയും......." "ഞാൻ പറഞ്ഞോളാം......."🤨 "അങ്ങനെ പറയരുത്..... "🙄... ന്ന് ഒരൊഴുക്കിൽ പറഞ്ഞവളുടെ അരയിൽ മുറുകെ പിടിച്ചു അവനിലേക്കായ് ചേർത്തതും പകച്ചു പോയവൾ അവന്റെ നെഞ്ചിലായി കൈ വെച് പിന്നിലേക്ക് തള്ളിമാറ്റാൻ ശ്രമിക്കവേ...... "എന്നാടി കൊച്ചെ ഇപ്പോഴും മാറിയില്ലേ നിന്റെ ഉള്ളിലെ പരിഭവം......." "ഇല്ല....എന്റെ ഉള്ള് മാത്രം അല്ല ഈ ശരീരം മുഴുവൻ പരിഭവമാ....എന്ന.....🤨 "എന്നാൽ ഞാൻ കടിച്ചെടുക്കട്ടെ പെണ്ണെ....." "എന്ത്......."😲😲 "പരിഭവം......." "കടിക്കാൻ ഇത് പലഹാരം അല്ല ഹേ....😬😬 വിടുന്നുണ്ടോ എന്നെ.... ഉടുമ്പിന് വരെ മാനെക്കെടുണ്ടാക്കാൻ മുറുകെ പിടിച്ചേക്കുവാ..... ദെ ഇയാടെ ഡയലോഗ് ഒന്നു ന്നോട് വേണ്ട.... കണ്ണീച്ചോരയില്ലാത്ത കാപാലികന നിങ്ങൾ ഇഷ്ട്ടം പറഞ്ഞു വന്ന ഒരു പാവം പെണ്ണിനെ പറഞ്ഞു പറ്റിച്ച്...വണ്ടി ഇടിച്ചേച്ചും അവളെങ്ങാൻ തട്ടി പോയിരുന്നേൽ......." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപ് അവന്റെ ചൂണ്ടു വിരൽ അവളുടെ അധരത്തിലായ് ചേർത്ത്.... "വേണ്ട പെണ്ണെ...തെറ്റ് പറ്റി പോയി.....ഇനിയും ഓർമിപ്പിക്കാതെടാ.....ആ നിമിഷം നിന്റെ ചോരയിൽ കുളിച് കിടക്കുന്ന അവസ്ഥ...... ഒന്നേ നോക്കിയുള്ളൂ തകർന്നു പോയത് ഞാന പെണ്ണെ.... നീയില്ലാതെ ഞാനായില്ലെന്ന സത്യം മനസിലാക്കാൻ നിന്നിലെ മൗനം വേണ്ടി വന്നു.... ഇനിയും വാക്കുകൾ കൊണ്ട് നോവിക്കാതെ......"

"അല്ലിയോ.... അതിനര് പറഞ്ഞു ഞാൻ ഇല്ലാതെ നിങ്ങൾ ഒറ്റയ്ക്കാണെന്ന്.... നിങ്ങൾക്കെന്നെ അറിയില്ല സത്താൽ പ്രേതം ആയിട്ടെങ്കിലും വരും ഞാൻ.... സമാധനത്തോടെ വിടില്ല ഞാൻ.... നിങ്ങടെ ജീവ വായു ആയ ബുക്കേല്ലാം ഞാൻ ഒളിപ്പിച് വെക്കും....പുസ്തക പുഴുവായ നിങ്ങൾ അതില്ലാതെ തേരാ പാര നടക്കും......."😏😏 ന്ന് ഗോര ഗോരം പ്രസങ്ങിക്കവേ അവന്റെ മിഴികൾ വാക്കുകൾക്കനുസരിച് ചലിക്കുന്ന അവളുടെ മിഴികളേക്കും മുഖത്ത് മാറി മറിയുന്ന ഭാവങ്ങളിലേക്കും ചെറു പുഞ്ചരിയാൽ നോക്കവേ.... അറിയാതെ അവന്റെ മിഴികൾ നൈനയുടെ തൊണ്ടകുഴിയിലായുള്ള കുഞ്ഞു മറുകിൽ ഉടക്കിയതും അവന്റെ മിഴികൾ വിടർന്നു....... എന്നാൽ ഇതൊന്നുമറിയാതെ നൈന...... "പിന്നെ ന്റെ നല്ല മനസ് കൊണ്ട് വേണേൽ ഞാൻ ക്ഷമിക്കാം......പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്..... അതെന്ന ആണെന്ന് വെച്ചാൽ..... ഞാൻ കെട്ട് കഴിഞ്ഞാൽ ജോണിച്ചായാ ന്ന് വിളിക്കാൻ പ്ലാൻ ഇട്ടാരുന്നെ.... പക്ഷെ ഞാൻ അത് ക്യാൻസൽ ചെയ്തു......ഇനിമുതൽ നിങ്ങളെ വിളിക്കുന്നത് സാർ........" ന്ന് പറഞ്ഞു കഴിയും മുൻപ് ജോണിന്റെ അധരം നൈനയുടെ തൊണ്ട കുഴിയിലെ മറുകിലായി പതിഞ്ഞിരുന്നു....... വായും തുറന്ന് വെളിടി വെട്ടിയ കണക്ക് നിന്ന നൈനയുടെ അധരം ചുംബന ഫലമായി....

ജോണിച്ചായാ..... ന്ന് വിളിച്ചു കഴിഞ്ഞിരുന്നു......അതോടൊപ്പം അവളുടെ വിരലുകൾ അവന്റെ ഷട്ടിൽ കൊരുത്ത് പിടിച്ചു....... അവളിൽ നിന്നുതിർന്ന വാക്കിൽ അവന്റെ മിഴികൾ വിടർന്നതും അധരം അടർത്തി മാറ്റാൻ കഴിയാതെ അവിടെ നിന്നും കഴുത്തിലായി ചേർത്ത് വെച്ചു...... അതുവരെ പകച്ചു നിന്ന നൈനയുടെ മിഴികൾ പിടച്ചിലോടെ ചിമ്മി തുറന്ന അടുത്ത നിമിഷം കൂമ്പിയടഞ്ഞു....... ചുംബനത്തിൽ മതിമറന്നു പോയവൻ കൈ അവളുടെ പുറത്തയായി ഒന്നാകെ പുണർന്ന് തന്നിലേക്കായ് അടുപ്പിച്ചു ആവേശത്തോടെ അധരം കഴുത്തിലൂടെ ചലിച്ചു കൊണ്ടിരുന്നു....... അവനിൽ നിന്നും വേർപെടാൻ ശ്രമിച്ചവളെ ഒന്നാകെ അടുപ്പിച്ചു കൊണ്ടിരുന്നവൻ...... അവന്റെ ആ നീക്കത്തിൽ പതറിയവളുടെ മിഴികൾ നിറഞ്ഞു ചുണ്ട് വിതുമ്പി തേങ്ങി പോയി..... പക്ഷെ ഒന്നും അറിയാതെ കഴുത്തിലായി കടിച്ച് നുണഞ്ഞതോടൊപ്പം അവളുടെ മാറിടം അവന്റെ ചേർത്ത് പിടിക്കലിൽ അവന്റെ നെഞ്ചിലേക്കായി അമർന്നതും..... മിഴികൾ ഇറുകെ അടച്ചവളുടെ തേങ്ങൽ കാതിൽ പതിയവേ ഞെട്ടലോടെ അകന്ന് മാറിയവൻ പകപ്പോടെ നൈനയെ നോക്കവേ....മിഴികൾ നിറഞ്ഞു നിൽക്കുന്നവളെ കാണവെയാണ് തന്റെ പ്രവർത്തി അതിര് കടന്ന് പോയെന്ന ചിന്ത അവനിൽ ഉയർന്ന അടുത്ത നിമിഷം അവളിൽ നിന്നും കൈകൾ ഊർന്ന് മാറി...... പകപ്പോടെ..... "നൈന......." ന്ന് വിളിച്ചതും അവനിൽ നിന്നും പിടഞ്ഞു മാറിയവൾ കണ്ണ് നിറച്ച് അവനെ നോക്കിയതും....

അവളുടെ നിറഞ്ഞ മിഴികൾ അവനിൽ വേദന നിർത്തതും ചെയറിൽ നിന്നും ചാടി എണീറ്റവനെ കാണെ നൈന പെട്ടന്ന് വേഗത്തിൽ പിന്തിരിഞ്ഞു നടക്കവേ കയ്യിലായി പിടിച്ചു വെച്..... "നൈന സോറി...... ഞാൻ എനിക്ക്....." "ന്നെ വിട്........" ന്ന് അവളുടെ ശബ്ദം നേർത്ത് പോയിരുന്നു....... അവളുടെ പുറത്തേക്കായ് ചേർന്ന് കൊണ്ടവൻ.... "സോറി പെണ്ണെ..... ഒരുനിമിഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.....നിന്റെ അനുവാദം ചോദിക്കണമായിരുന്നു... സോറി......." ന്ന് പറഞ്ഞതും അവൾ അവനിൽ നിന്നും വിട്ട് മുന്നിട്ട് നടന്ന് പുതപ്പെടുത്ത് മൂടി....... കർത്താവെ.... ഞാൻ ഇപ്പൊ അറ്റാക്ക് വന്നു സത്തേനെ...... ന്ന് ആത്മയടിക്കവേ പുതപ്പിന് മുകളിൽ കൈ വേച്ചു...... "നൈന.....സോറി......... പറ്റി പോയടോ...." ന്ന് കെട്ട് പുതപ്പ് വലിച്ച് മാറ്റി എണീറ്റിരുന്നവൾ...... "പോയി പോയി ന്ന് പറഞ്ഞാൽ മതിയല്ലോ.....എന്നാ കടിയാ നിങ്ങൾ കടിച്ചേ എനിക്ക് വേദന എടുത്തില്ലേ..... ദെ ഞാൻ സാൻവിച് ഒന്നും അല്ല കടിക്കാൻ....." "അപ്പൊ കടിച്ചതിനാണോ നി കണ്ണ് നിറച്ചേ......" 🙄..... "അല്ലാതെ.....ഇനി കടിക്കാനായി ഇങ്ങോട്ട് വാ..... മിണ്ടാതെ ഓരോരം കിടന്നോണം.....വാദ്യാരെ......"😬😬 "ഓരം ഒക്കെ അവിടെ നിൽക്കത്തെയുള്ളൂ.... നിന്നെ മിന്ന് കെട്ടിയിട്ടുണ്ടേൽ നി എന്റെ നെഞ്ചോട് ചേർന്നു കിടന്നാൽ മതി....... പരിഭവം ഉണ്ടേൽ ഞാൻ സാവധാനം ന്റെ പ്രണയം കൊണ്ട് മായ്ച്ചേക്കാം....." ന്ന് പറഞ്ഞു വലിച്ചു തന്റെ നെഞ്ചിലെക്കായ് ചേർത് കിടത്തിയതും ചൊടിയിൽ വിരിഞ്ഞ ചെറു മന്ദഹാസത്തെ കൂട്ട് പിടിച്ചു അവനെ പുണർന്നവൾ കിടന്നതും അവളിലെ മഞ്ഞു മല ഉരുകി തീർന്നന്നെ കണക്കിൽ അവൻ തന്റെ പാതിയെ തന്നിലേക്കായ് പൊതിഞ്ഞു പിടിച്ചു................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story