പ്രണയശ്രാവണാസുരം: ഭാഗം 107

pranayashravanasuram

എഴുത്തുകാരി: അമീന

പുലർച്ചെ ഒമ്പത് മണിയോടുകൂടി അഭിക്കും അല്ലുവിനോടപ്പം ജോണും നയനയും അഭിയുടെ വീട്ടിലേക്ക് വന്നു ചേർന്നു...... അഭിയുടെ അമ്മ നൽകിയ നിലവിളക്കുമായി നൈന വലതുകാൽ വെച് അകത്തേക്ക് പ്രവേശിച്ചു...... അവരുടെ കൂടെ വന്ന ഡെവിയും ശിവയും എബിയും വീണയും നേരിട്ട് ചിറ്റയുടെ അടുത്തേക്ക് വിട്ടു....... അഭിയുടെ കുടുംബക്കാരോടപ്പം കുറച്ച് സമയം ചിലവഴിച്ചതിനുശേഷം അല്ലു നൈനയുമായി ഫ്രഷാവാനെന്നോണം ജോണിന്റെ റൂമിലേക്ക് കൊണ്ട് പോയി....... എന്നാൽ ഇങ്‌ ശിവയുടെ വീട്ടിൽ......ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിറങ്ങിയത് കൊണ്ട് ഒന്നും വേണ്ടെന്ന ലൈനിൽ മരുമകന്മാർ റൂമിലോട്ട് വിട്ടെങ്കിലും മക്കൾ ഉടുത്തിരുന്ന ഡ്രസ്സ്‌ മാറ്റി ദാവണിയും ചുറ്റി നേരെ അടുക്കളയിലോട്ട് വിട്ടു....... ഓരോ പാത്രം വീതം തുറന്ന് സെർച്ചി കൊണ്ടിരുന്നവരുടെ മുഖം വിടർന്നു.... പിന്നീടൊട്ടും ആമാന്തിക്കാതെ സ്റ്റാൻഡിൽ നിന്ന് ഓരോ കിണ്ണം വീതമെടുത്ത് അതിലോട്ട് ചോറും കറികളും മെഴുക്കു പുരട്ടിയും കാന്താരി ചമ്മന്തിയും എല്ലാം എടുത്ത് തിണ്ണയിലായ് കയറി ഇരുന്ന് പിടി പിടിക്കുകയായിരുന്നു....... "ഉഫ്... എന്താ ടേസ്റ്റ അല്ലേ ചേച്ചി........ " "അല്ലേലും കാന്താരി ചമ്മന്തി അത് ചിറ്റ ഉണ്ടാക്കിയാൽ പിന്നെ പറയേ വേണ്ട......" ന്ന് പറഞ്ഞു ശിവ വിരലിനാൽ അൽപ്പം എടുത്ത് നാവിലേക്കായ് ചേർത്ത് നുണഞ്ഞെടുത്ത്..... "സ്സ്.... നല്ല എരുവ്........" ന്ന് പറഞ്ഞു ചോറുരുട്ടി വായിലേക്കിട്ട് ആസ്വദിച്ചു കഴിപ്പ് തുടർന്നു........

എന്നാൽ ചേച്ചിയുടെയും അനിയത്തിയുടെയും ഇരിപ്പും കഴിപ്പും കണ്ട് വാതിൽക്കൽ നിന്ന ഡെവിയും എബിയും വായും തുറന്നു നിന്നു...... "ബ്രോ.... ഐ തിങ്ക് ഇവർ രണ്ട് ദിവസമായിട്ട് പട്ടിണിയിലായിരുന്നെന്ന് തോന്നുന്നു.....കഴിപ് കണ്ടിട്ട് കോതി തോനുന്നു.... അത്രയും ടെസ്റ്റ് ഉണ്ടാകുവോ....."🙄 ന്ന് എബി അവരെ നോക്കി ഉമിനീരിറക്കി ഡെവിയോടായി കുശുകുശുക്കിയതും..... "നോക്കി വെള്ളമിറക്കാതെടാ നാറി....." "അത് നോക്ക്....5* ഹോട്ടലിൽ പോയ പോലെയാ എക്സ്പ്രെഷൻ....." ന്ന് പറയവേ കഴിച്ച് കൊണ്ടിരുന്നവർ ആരുടെയോ സാനിധ്യം മനസിലാക്കി മുഖമുയർത്തിയതും വാതിൽക്കൽ നിൽക്കുന്നവരെ കണ്ട് ഒന്ന് ചമ്മിയെങ്കിലും ശിവ ഇതൊക്കെ എന്ത് എന്നുള്ള ബിൽഡപ്പ് മൈന്ഡയിൻ ചെയ്ത് കഴിപ് തുടർന്നു....... എന്നാൽ വീണ അവരെ കണ്ടതും ചമ്മലോടെ പെട്ടന്ന് തിണ്ണയിൽ നിന്നിറങ്ങി പരുങ്ങലോടെ ശിവയോടായി...... "ചേ....ചേച്ചി... നിക്കേ...മതി.... ഞാൻ.. ഞാനിത് കാടിയിൽ കളഞ്ഞിട്ടു വരാവെ......." ന്ന് പറഞ്ഞ് വീണ വേഗത്തിൽ പുറത്തോട്ട് പോയതും.....എബി...... കർത്താവെ അവളത് കാടിയിൽ കളയും മുൻപ് ചാടി വീണ് ആ ഉരുട്ടി കുഴച്ച ടേസ്റ്റ് അറിഞ്ഞേ പറ്റൂ.... എന്റെ ഭക്ഷണ ജീവിതത്തിൽ ഈ ഒരു ഐറ്റം കൂടെയേ ഇനി പരീക്ഷിക്കാൻ ബാക്കിയുള്ളൂ....... ന്ന് ആത്മയടിച്ചവൻ സ്പോട്ടിൽ വീണയ്ക്ക് പുറകെ വിട്ടു....... പുറത്ത് വീണ തൊഴുത്ത് ലക്ഷ്യമിട്ട് നടക്കുന്നത് പിറകെ വന്ന എബി കാണെ...... "Noooooooo....... "

അലറി കൂവി ഓടി അവൾക്ക് മുന്നിലായി ബ്രേക്ക് പിടിച്ചു നിന്നു..... അവന്റെ അലർച്ചയിൽ ഞെട്ടിയ വീണ കാര്യമാറിയാതെ പകപ്പോടെ തനിക്ക് മുന്നിൽ നിൽക്കുന്ന എബിയെ മിഴിച്ചു നോക്കവേ അവളുടെ കയ്യിലെ പാത്രമവൻ പിടിച്ചെടുത്തിരുന്നു........ "എബിചായ......എന്താ ചെയ്യണേ.... " "ചെയ്യുന്നെന്നോ....ഞാനാണോ ചെയ്തേ നീയല്ലേ കാണിച്ചോരയില്ലാത്ത പണി ചെയ്തേ..... നീയെന്നെയോന്നോർത്തോ.....ഒറ്റയ്ക്ക് വെട്ടി വിഴുങ്ങാൻ നേരം നിനക്ക് എന്നെ ഒന്ന് വിളിക്കാൻ തോന്നിയോ.....പാതിയാണത്രേ പാതി.... എന്നിട്ട് ഇതിന്റെ പാതി ദോ അവിടെ നിന്ന് ചവച്ചു നിൽക്കുന്ന നാൽക്കാലികൾക്ക് കൊടുക്കാൻ അവരാണോ നിന്റെ പാതി.🤨... ദിങ്ങട് നോക്ക്... നോം ഇവിടെ ഉള്ളപ്പോൾ ഒരു തെണ്ടിയും നിന്റെ ബാക്കി കഴിക്കാൻ ഞാൻ അനുവദിക്കില്ല.....ഇതെനിക്ക് വേണം ഞാനും ഒന്നറിയട്ടെ ഇതിന്റെ രുചി......" ന്ന് കേൾക്കെ വീണ മിഴിച് നിന്നതും.....സമയം കളയാതെ എബി പാത്രം കാലിയാക്കി ഏമ്പക്കവും വിട്ട് തിരികെ വീണയ്ക്ക് പാത്രം നൽകവെ....... "ഇ....ഇച്ചയായ....അതെ ഇത്രയും കുറച്ച് കഴിച്ചാൽ എമ്പക്കo ഉണ്ടാകുവോ.... അത് വയറ് നിറഞ്ഞാലല്ലേ ഉണ്ടാവുള്ളൂ...... "🙄 "ഗുഡ് കോസ്റ്റിയൻ..... വയറ് നിറഞ്ഞില്ലേലും ഒരലങ്കാരം പോലെ ഞാൻ ഫുഡി കഴിഞ്ഞാൽ എമ്പക്കം വിടാറുണ്ട്.... ആരോടും പറയണ്ട നീയും ചെയ്തോ.... ചുമ്മാ വയറ് നിറഞ്ഞെന്ന് സ്വയം ഒന്ന് ബോധിപ്പിക്കാലോ..... എങ്ങനെ....."😁 "അപ്പൊ വയറ് നിറഞ്ഞില്ലെ......"🙄 ഓഹ് ഓരോ കോനിഷ്ട് ചോദ്യത്തിന് കോനിഷ്ട്ട് ഉത്തരം പറയാൻ ഞാൻ പെടുന്ന പാടെ.....

പുവർ മി.....😌😌 ന്ന് ആത്മയോടെ തന്നെ നോക്കി ഉത്തരം പ്രതീക്ഷിച്ചിരിക്കുന്ന വീണയെ കാണെ ഉള്ളാലെ ചിരിച്ചവൻ തന്നിലേക്കായ് വലിച്ചു ചേർത്ത് പിടിച്ചതും....... "ഇച്ചായാ....... " ന്ന് പകപ്പോടെ വിളിക്കവേ...... "പിടക്കാതെ കൊച്ചെ..... ഉത്തരം വേണ്ടായോ നിനക്ക്......വയറ് നിറഞ്ഞതാ പക്ഷെ നീയിങ്ങനെ അടുത്ത് നിൽക്കുമ്പോ.... എന്നാ അറിയില്ല ദാഹം അതങ്ങ് കൂടി വരുവാ കൊച്ചെ........" ന്ന് അവളെ നോക്കി കുസൃതിയോടെ പറയുന്നവനെ കണ്ട് ഉള്ളാകെ വിറച്ചു പോകവേ......വിക്കലോടെ.... "ഞാൻ വെ... വെള്ളം കൊണ്ട് വരാം......" "റൂമിലോട്ട് കൊണ്ട് വരുവോ.... ദാഹം ഒന്നാകെ അങ്ങ് തീർക്കാമായിരുന്നു......"😌 ന്ന് കേൾക്കെ പതറിയവൾ...... "അയ്യോ അമ്മ......." "എ.... എവിടെ......."🙄 ന്ന് പറഞ്ഞ പുറകെ വീണ പൊട്ടിച്ചിരിയോടെ എബിയിൽ നിന്നും പിടഞ്ഞു മാറി ഓടിയിരുന്നു........... എന്നാൽ ഇങ് അടുക്കളയിൽ.....വാതിൽ പടിയിലായി നിന്ന ഡെവിയുടെ കണ്ണിമയ്ക്കാതെയുള്ള നോട്ടത്തിൽ തിണ്ണയിൽ നിന്നിറങ്ങിയ ശിവ പിരികം ഉയർത്തി ഡെവിക്ക് നേരെ...... "എന്താ അസുര നോക്കണേ.....കഴിപ്പ് കണ്ടിട്ടാണോ.....

സത്യം എന്താണെന്ന് വെച്ചാൽ....എല്ലാവരുടെയും നിക്കറിയില്ലാട്ടൊ...ന്റെ കാര്യത്തിൽ....നിക്ക് മുന്നിൽ ഒരു ചെമ്പ് ബിരിയാണി വേറെ എവിടുന്ന് കൊണ്ട് വന്ന് വെച്ചാലും ദെ ദിവിടെ ഈ വീട്ടിൽ വന്ന് ചിറ്റയുടെ കയ്യാൽ ഉണ്ടാക്കിയവയെല്ലാം കൂടെ അങ്ങ് ഒരു പിടി പിടിച് കഴിക്കുന്നതിന്റെ സ്വാദ് ആ പറഞ്ഞതിനൊന്നും കിട്ടില്ലിച്ചായോ.....ഇത് വേറെ ലെവൽ ഫീലാ......" ന്ന് പറയവേ.....മറുത്തൊന്ന് പറയാതെ ഡെവി അവളുടെ സംസാരം ചെറുപുഞ്ചിരിയോടെ നോക്കി നിന്നു.....തന്റെ പെണ്ണിന്റെ ഓരോ ഭാവം പോലും ഡെവിക്കുള്ളിൽ അനുനിമിഷം പ്രണയം നിറച്ചു...... ഉടുത്തിരുന്ന ദാവണി തുമ്പ് എളിയിലായി കുത്തി പാത്രം വടിച്ചു തിന്നുന്നവളെ കാണെ ഡെവിയുടെ മുഖത്തെ പുഞ്ചിരിക്കു പ്രണയത്തത്താൽ ചാലിച്ച കണക്ക് മാറ്റ് കൂടുതലായിരുന്നു...... പാത്രം സിങ്കിലേക്കായിട്ടവൾ കൈ കഴുകാൻ ഒരുങ്ങും മുൻപേ ഡെവിയുടെ കൈ അവളുടെ കയ്യിലായി മുറുകിയിരുന്നു..... "ഇച്ചായ....." ന്ന് പിന്തിരിഞ്ഞവൾ ഡെവിയുടെ പ്രണയം കലർന്ന നോട്ടത്തിൽ പതറവേ അവന്റെ മുഷ്ടിക്കുളിൽ ഒതുങ്ങിയ തന്റെ കൈ അവനിലേക്കടുപ്പിക്കവേ....വേണ്ടന്നുള്ള രീതിയിൽ ശിവ തന്റെ കൈ വേർപെടുത്താൻ ശ്രമിച്ചതും........ "ഐ വാണ്ട്‌ ശിവ......" ന്ന പതിഞ്ഞ ശബ്ദം അവളിലെ എതിർപ്പിനെ പോലും അലിയിച്ചു കളഞ്ഞ അടുത്ത നിമിഷം ശിവയുടെ വിരൽ വായിലായി ചേർത്തവൻ ഉറിഞ്ചിയെടുത്തതും......

അവന്റെ നാവിന്റെ സ്പർശനത്താൽ മിഴികൾ പിടച്ചിലോടെ ഇളകവേ അവളിലെ ആ ഭാവം മിഴി ചിമ്മാതെ നോക്കിയവൻ അവളുടെ ഓരോ വിരലും അവന്റെ നാവിനാൽ നുണഞെടുത്തു..... "ഇ... ഇച്ചായ .... വി... വിട്......." ന്ന് പറഞ്ഞവൾ കൈ വലിച്ചെടുക്കാൻ ശ്രമിക്കവെ ആ കയ്യിലായി മുറുകെ പിടിച്ചു തന്നിലേക്കായ് വലിച്ച് ചേർത്ത് പിടിച്ചു...... "എ....എന്താ ഈ ചെയ്യണേ...."🙄 ന്ന് പറഞ്ഞവളുടെ അരയിലായി പിടിമുറുക്കി..... "എനിക്ക് തരാതെ ഒറ്റയ്ക്ക് കഴിക്കുന്നത് മോശവല്ലേ കൊച്ചെ.....എന്ന കാന്താരി ചമ്മന്തിയാ......" "എങ്ങനെ മനസിലായി........"😳 "ഈ ചാമ്പങ്ങ ചുണ്ട് ഉണ്ടല്ലോ എരുവ് കൊണ്ട് കൂടുതൽ അങ്ങ് ചുമന്നു തുടുത്ത് നിക്കുവാ പെണ്ണെ....." ന്ന് പറഞ്ഞു വിരലിനാൽ അവയെ ഞെരടി വിട്ടതും... "സ്സ് ആഹ്......." ന്നുള്ള ശബ്ദം നേർത്ത് വന്നതും....ഡെവി അവയെ ഒന്നാകെ കടിച്ചെടുത്തിരുന്നു..... ചുണ്ടിനിതളുകൾ മാറി മാറി നുണഞ്ഞവൻ അവയിലെ എരുവ് പോലും ഊറ്റിയെടുക്കവേ കിതപ്പോടെ തിണ്ണയിലേക്ക് പതിഞ്ഞു ചേർന്ന ശിവയിലേക്കായ് ഡെവി കൂടുതൽ ഒട്ടിച്ചേർന്ന് നിന്നു......അവളിൽ നിന്നകലാൻ വിസമ്മതിച്ചവൻ അധരം കടന്ന് നാവിലേക്കായ് ചേർന്ന നിമിഷം...... "ശ്രീ മോളെ.....ഉച്ചയ്ക്കത്തേയ്ക്ക്......" ന്ന് പറഞ്ഞു അടുക്കളയിലേക്കായ് കടന്ന് വന്ന ചിറ്റ അവരെ കാണെ അകത്തോട്ടു വരണോ പുറത്തൊട്ടോടണോ എന്നറിയാതെ തിരിഞ്ഞ് കളിച്ചതും..... ചിറ്റയുട ശബ്ദം കെട്ട ശിവ ഡെവിയെ തള്ളി മാറ്റിയിരുന്നു......

പരുങ്ങി നിൽക്കുന്ന ചിറ്റയെ കാണെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ദാവണി തുമ്പാൽ തുടച് ഡെവിയെ കലിപ്പിട്ട് നോക്കിയതും സ്ഥായിയായ ഭാവത്തിൽ സൈറ്റടിച്ചു കൊണ്ടവൻ ചിറ്റയെയും മറികടന്നവൻ അടുക്കളയിൽ നിന്നിറങ്ങി പോയി..... അവൻ മുങ്ങിയതും പതറിയ ശിവ തിടുക്കപ്പെട്ട് സിങ്കിലെ പാത്രം കഴുകാൻ തുടങ്ങി......അവളിലെ ചമ്മൽ മനസിലാക്കിയ ചിറ്റ...... "ചമ്മണ്ട ശ്രീ മോളെ....ന്റെ കുഞ്ഞുങ്ങൾ സന്തോഷത്തോടെ ജീവിക്കണത് കാണുന്നതാ ന്റേം സന്തോഷം......." ന്ന് പറഞ്ഞു കവിളിലായി തട്ടവേയാണ്..... അടുക്കളയിലേക്ക് ഓടിവരുന്ന വീണയെ അവിടെ നിൽക്കുന്ന ശിവയേം അമ്മയേം കണ്ട് പിടിച്ചു കെട്ടിയ കണക്ക് നിൽക്കവേ വീണയ്ക്ക് പുറകെ വന്ന എബി അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിക്കവേയാണ് അവിടെ നിൽക്കുന്നവരെ കാണുന്നത്...... ചമ്മിയ ഇളിയോടെ എബി മെല്ലെ വന്ന വഴി തന്നെ വിട്ടു.....എന്നാൽ അതിലും കൂടുതൽ ചമ്മി നിൽക്കുന്നവളുടെ കവിളിലും ഒന്ന് തലോടി ചിറ്റയും മക്കളും ബാക്കി പണിയിലേർപ്പെട്ടു....... അന്നവിടെ നിന്ന് പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാമെന്നുള്ള തീരുമാനത്തിൽ അവർ വയ്ക്കുന്നേരത്തെ ചായ കുടി കഴിഞ്ഞ പാടെ മനയ്ക്കലേക്കിറങ്ങി....... റോഡിനരികു പറ്റി നടന്നവർ വരമ്പിലേക്കിറങ്ങി മുന്നോട്ടു നടന്ന് മനയ്ക്കലേക്കുള്ള പടവുകൾ കയറി.....

പടവുകൾ കയറി മുറ്റത്തേക്ക് പ്രവേശിക്കെ അവിടെ നിൽക്കുന്ന അഭിയുടെ അമ്മയെ കാണെ ശിവ പുഞ്ചിരിയോടെ അടുത്തേക്ക് നടക്കവേ അവൾക്ക് പുറകെയായി വീണയും..... "ശിവ മോളെ വീണേ....ഞാൻ അങ്ങോട്ടിറങ്ങാൻ നിക്കുവായിരുന്നു....എന്തായാലും മക്കള് വന്നതല്ലേ അകത്തോട്ടു വാ......." "ആന്റി അല്ലു ഒക്കെ എവിടെ......" "അവർ ഇതുവരെ ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ അങ്ങ് മുകളിലോട്ട് പോയതേയുള്ളൂ......." ന്ന് കേൾക്കെ ഡെവി...... "അങ്കിൾ ഇല്ലെ ഇവിടെ......" "ചായ കുടിച് ഏട്ടൻ കടയിലൊട്ടൊറങ്ങി.....കുറച്ച് നേരം ആയെ പോയിട്ട് ഇനി സന്ധ്യ കഴിയും വരാൻ...... ഞാൻ ദേവായനിടെ അടുത്തേക്ക് പോകാനിറങ്ങിയതാ.....മക്കള് കയറി ഇരിക്ക് ഞാൻ കുടിക്കാനെടുക്കാം......." "വേണ്ട ആന്റി ഞങ്ങളും കുടിച്ചിട്ട ഇറങ്ങിയത്..... ചിറ്റ വീട്ടിലുണ്ട് ആന്റി അങ്ങോട്ടിറങ്ങിയതല്ലേ പോക്ക് മുടയ്ക്കണ്ട....ഞങ്ങൾ മുകിലോട്ട് പൊക്കോളാം......." "ന്നാൽ മക്കള് ചെല്ല്..... ഞാനൊന്ന് അത്രേടം വരെ പോയിട്ട് വരാം.... രാത്രി ഫുഡ്‌ കഴിച്ചിട്ട് പോകാൻ പാടുള്ളൂട്ടോ......." ന്ന് പറഞ്ഞു പുഞ്ചിരിയോടെ ആന്റി പോയതും അവർ നേരെ മുകളിലോട്ട് വിട്ടു..... ഗോവണി കയറാൻ നിൽക്കവേയാണ് ജോണും അഭിയും അല്ലുവും നൈയയും താഴോട്ടിറങ്ങാൻ തുടങ്ങുന്നത്.....താഴെ നിൽക്കുന്നവരെ കണ്ട് അഭി..... "ഹാ.... നിങ്ങളിങ്ങോട്ട് വന്നൊ..... ഞങ്ങളെങ്ങോട്ട് ഇറങ്ങുവായിരുന്നു....ഇനിപ്പോ നമുക്ക് കുളത്തിലോട്ട് പോകാം.....അവിടെ ഇരിക്കാം....." ന്ന് പറഞ്ഞു അഭി മുൻപേ ഇറങ്ങി നടന്നതും.....

അവരെല്ലാം കുളത്തിലേക്ക് വിട്ടു...... അഭിയും ജോണും എബിയും ഡെവിയും കുളത്തിലേക്ക് നടക്കവേ പിറകിലെ പെണ്പടകളുടെ കുശുക്കൽ കേട്ട് പിന്തിരിഞ്ഞു നോക്കിയ ജോൺ അവർ മുറ്റത്തു നിന്ന് തെല്ലിട ചലിക്കാതെ നിൽക്കുന്നത് കണ്ട്....... "എന്നാ അവിടെ തന്നെ നിൽക്കുന്നെ... നിങ്ങളില്ലേ...." എന്ന ചോദ്യമാണ് ബാക്കിയുള്ളവരെയും അങ്ങോട്ട് തിരിപ്പിച്ചത്..... മുറ്റത്തായി നാലും പരുങ്ങി നിൽക്കുന്നത് കണ്ട്.... ഡെവി....ശിവയെ നോക്കിയതും അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ശിവ...... "അത് പിന്നെ......" ന്ന് തുടങ്ങിയതും അല്ലു എടുത്ത് ചാടി...... "ഇച്ചായൻസ്...ഞങ്ങൾ അങ്ങോട്ടില്ല....നിങ്ങളാ കുളത്തിൽ പോയിരുന്നോ......ഞങ്ങളെന്തായാലും ഇന്ന് ശിവ ചേച്ചിയുടെ നാടെല്ലാം കണ്ടിട്ടേയുള്ളൂ....കണ്ടേച്ചും പെട്ടെന്ന് വരാം.....പൊക്കോട്ടെ....."😁😁 ന്ന് പറഞ്ഞ് അല്ലു നിഷ്കളങ്കമായി ചിരിച്ചതും.....അഭി.... "പോകുന്നതൊക്കെ കൊള്ളാം.....ഒരു എടാകൂടാത്തിലും പോയി ചാടരുത്........" ന്ന് പറഞ്ഞതും അവൾ വെളുക്കനെ ചിരിച്ചു നിന്നു..... 😁😁 അതു കാണ ഡെവി.....ശിവയോട് അവരെ മൂന്ന് പേരെയും ശ്രദ്ധയോടെ കൊണ്ടുപോയി വരാൻ ഏൽപ്പിച്ചത് കേൾക്കെ എബി..... "ഡെവിയെ.....ഈ നാല് പേരെയും ഒറ്റയ്ക്ക് വിടുന്നത് അത്രയ്ക്ക് നല്ലതല്ലന്നാണ് എന്റെ വീക്ഷണ കോണകം പറയുന്നത്.....

.മിക്കവാറും ഇവറ്റകൾ എന്തെങ്കിലും പണിയും മേടിച്ചോണ്ട് വരും......" ന്ന് പറഞ്ഞതും... ഡെവി..... "അതിന്......"🤨 അത് പിന്നെ.....ഒരു ഉത്തരവാദിത്തപ്പെട്ട ആണെന്ന നിലയിൽ ഞാനും അവരോടൊപ്പം പോകുന്നതാണ് അതിന്റെ ഒരു ഇത്......"😁😌 "ആണോ....അങ്ങനെയൊരു ഇതുമില്ല.... നീ ഇങ്ങോട്ട് വാ.... അവരെ അവര് തന്നെ നോക്കിക്കോളും......" ന്ന് പറഞ്ഞു അവന്റെ ഷർട്ടിലായി പിടിച് വലിച്ചു കുളത്തിലേക്ക് പോയി അവനു പുറകെ ബാക്കിയുള്ളവരും..... അവർ കൺമുന്നിൽ നിന്നും മറഞ്ഞതും പെൺപടങ്ങൾ പരസ്പരമൊന്ന് നോക്കി.....ശിവ അവരോടായി...... "ശബ്ദമുണ്ടാക്കാതെ പെട്ടെന്ന് വായോ......" ന്നു പറഞ്ഞ് വേഗത്തിൽ പടവുകൾ ഇറങ്ങിയതും ശിവയ്ക്ക് പുറകെ ബാക്കിയുള്ളവരും വേഗത്തിൽ നടന്നു...... പാടത്തേക്ക് ഇറങ്ങി വരമ്പ് വഴി അവർ റോഡിലേക്ക് പ്രവേശിച്ചു റോഡിന് അരികുചേർന്ന് അവർ മുന്നോട്ട് നടന്നു കവലയിലെ ദാസേട്ടന്റെ ചായക്കടയുടെ അടുത്തത്തിയതും.....ശിവയെ കണ്ട ദാസേട്ടൻ..... "അല്ല....ശിവമോളല്ലേയത്.... മോളെന്ന വന്നത്........" "ഇന്ന് വെളുപ്പിന വന്നേ......." "ആഹാ വീണ മോളുണ്ടോ..... അല്ല ഇവരൊക്കെ......" ന്ന് അദ്ദേഹം സംശയത്തോടെ ചോദിച്ചതും അല്ലുവിനെ അഭിയുടെ ഭാര്യ എന്ന നിലയിലും നൈനയെ ജോണിന്റെ ഭാര്യ എന്ന നിലയിലും ശിവ പരിചയപ്പെടുത്തി........

"ദാസേട്ടാ പാലൊക്കെ കൃത്യമായി കൊണ്ട് തരുന്നില്ലേ........ " "ഉണ്ട് കുഞ്ഞെ....മോള് പറഞ്ഞെൽപ്പിച്ചത് കൊണ്ട് രാഘവ് ഒരു മുടക്കവും കൂടാതെ ഇങ്ങോട്ട് കൊണ്ട് തരുന്നുണ്ട്..... അല്ല മക്കളിത് എങ്ങോട്ട് ഇറങ്ങിയതാ........" "ഞാൻ ഇവർക്കൊക്കെ ഇവിടെയൊക്കെ ഒന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി ഇറങ്ങിയതാ..... ദാസേട്ടാ നമ്മുടെ നാണി മുറ്റത്തശ്ശിടെ തോട്ടത്തിലെ മരത്തിൽ ഞാവൽ പഴം ഉണ്ടായിട്ടുണ്ടോ......" "ഉണ്ട് കുഞ്ഞെ.....അതിപ്പോ നന്നായി കായ്ച്ചു പഴുത്തിരിക്കുവാ.....നിയുണ്ടാവുമ്പോൾ അതിൽ നിന്നും പറിച്ചു കൊണ്ടു പോകുന്നതല്ലെ......." "ന്നാൽ ശരി ദാസേട്ടാ....ഞാനവർക്ക് അവിടെ ഒന്ന് കാണിച്ചു കൊടുക്കട്ടെ......" "അങ്ങനെയാകട്ടെ.....ആ കുഞ്ഞെ പോകാൻ വരട്ടെ......." ന്ന് പറഞ്ഞ്.... കടയിലായ് മുന്നിലെ നിരത്തി വെച്ച ഭരണിയിൽ നിന്നും ഒരു കടലാസ് പൊതിയിൽ ഒത്തിരി തേൻ മിട്ടായി വാരിയെടുത്തു പൊതിഞ്ഞു ശിവക്കായി നൽകി....... "ഇതൂടെ കുറച് കൊണ്ടു പൊക്കോ....." ന്ന് അദ്ദേഹം സ്നേഹത്തോടെ നൽകിയത് നിരസിക്കാതെ ശിവ പുഞ്ചിരിയോടെ അത് കൈകളിലേക്ക് വാങ്ങി അവർ മുന്നോട്ട് നടന്നു..... പോകും വഴിയിൽ അവർ ഓരോ മിട്ടായി വീതം വായിലേക്കിട്ടു നുണഞ്ഞ് പരസ്പരം സംസാരിച് മുന്നോട്ട് നടന്നു...... ദാസേട്ടന്റെ പീടിക കഴിഞ്ഞുള്ള ഇടവഴിയിലേക്ക് അവർ ഇറങ്ങി നേരെ മുന്നോട്ട് നടന്നു....... ഇരുവശവും മരങ്ങൾ നിറഞ്ഞിരിന്നു..... ആ കുറുക്ക് വഴി നേരെ ചെന്ന് നിന്നത് അമ്പലത്തിനു മുന്നിലായിരുന്നു.......

അമ്പലത്തിന് സൈഡിലൂടെയുള്ള ഇടവഴി കടന്നു അവർ ടാറ്റൂ അടിക്കുന്ന നാണി മുത്തശ്ശിയുടെ വീടിനു മുന്നിലൂടെ മുന്നോട്ടു നടന്നു....പുറകുവശത്തായുള്ള തൊടുവിലെ വലിയ ഞാവൽ പഴത്തിന്റെ മരത്തിലേക്ക് അവർ നാലുപേരും മിഴികൾ ഉയർത്തി..... "ചേച്ചി നോക്കിയേ എന്തോരമ പഴുത്തു നിൽക്കുവാ......" "ശരിയാ കണ്ടിട്ട് കൊതി തോന്നുന്നു......" വായിൽ വെള്ളമൂറി നൈന മേല്പോട്ട് നോക്കി അല്ലുവിന്റെ വാക്കുകൾക്ക് മറുപടി നൽകി...... "പക്ഷേ ഇതെങ്ങനെ മുകളിൽ നിന്നും പറിക്കുന്നത്.....താഴെ ഒരെണ്ണം പോലും നല്ലതില്ല......" ന്ന് കേൾക്കേ വീണ പുഞ്ചിരിയോടെ.... "അതിനല്ലേ ശിവേചി..... ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ഇതിന്റെ ചുവട്ടിലേക്ക് എപ്പോഴും വരും..... അന്ന് ഇതിനുമുകളിൽ കയറി ഞാവൽ വയറുനിറയെ പറിച്ചു കഴിച്ചിട്ടായിരിക്കും പോകുന്നത്.....അല്ലേ ചേച്ചി......" ന്ന് പുഞ്ചിരിയോടെയുള്ള വീണയുടെ സംസാരത്തിന് ശിവ തിരികെ നിറഞ്ഞു പുഞ്ചിരി നൽകി....... പിന്നെ ഒരംഗത്തിനുള്ള തയ്യാറെടുപ്പായിരുന്നു...... മനയ്ക്കലേക്കിറങ്ങാൻ നേരം ദാവണി മാറി ഉടുത്തിരുന്ന ചുരിദാറിന്റെ ഷാൾ അരിയിലായി കെട്ടിവെച്ച് ശിവ അനായാസമായി ആ മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറി..... ശിവയുടെ വഴക്കം കണ്ട് ബാക്കി രണ്ടു പേർ വായും തുറന്നു നിന്നു എന്നാൽ ഇതൊക്കെ എത്ര കണ്ടതാണെന്നുള്ള ഭാവമായിരുന്നു വീണയ്ക്ക്....... കുറച്ചു മുകളിലുള്ള ചില്ലയിലായി ഇരുന്ന ശിവ ഓരോ കുലകളായി പറിച്.....

വീണയും അല്ലുവും ഇരുവശങ്ങളിലായി നിവർത്തിപ്പിടിച്ച വീണയുടെ ശ്വാൾ കൊണ്ട് ശിവ പൊട്ടിച്ചെടുത്ത ഞാവൽ പഴങ്ങൾ അതിലേക്കായി നിലത്തു വീഴാതെ പിടിച്ചു കൊണ്ടിരുന്നു........ ഷാളിലേക്കായി വീണു കിട്ടിയതല്ലാം അതിൽ നിന്നെടുത്ത നൈന അടുത്തുള്ള വട്ടയില മരത്തിന്റെ ഇലകൾ പറിച്ചെടുത്ത് നിലത്തായി നിവർത്തിവെച്ച് അതിലേക്ക് കൂട്ടി വെച്ചു.....ഞാവൽ പൊട്ടിച്ചെടുത്ത് സ്വരുക്കൂട്ടൽ മഹാഹം മുന്നേറവെ ഇങ് കുളപ്പടവിലേക്ക് പോകാൻ നിന്ന ആൺപടകൾ കുളപ്പടവിലേക്ക് കയറും മുൻപ്....ഡെവി തടഞ്ഞു നിന്നു..... അവന്റെ നിൽപ്പിൽ സംശയം തോന്നിയ ജോൺ.... "എന്നത ഡെവി........" "ഡാ....എനിക്കെന്താ അത്ര നല്ലതായിട്ട് തോന്നുന്നില്ല........" ന്ന് സംശയത്തോടെ പറഞ്ഞതും.... അതുവരെ അടുത്തുള്ള അമ്പഴങ്ങ മരത്തിൽ നിന്നും ഒരു അമ്പഴങ്ങ ചാടി പറിച്ചെടുത്ത എബി കടിച്ചുകൊണ്ട് ചവർപ്പ് നേരിട്ടതും.... "ശരിയാ അത്ര നല്ലതല്ല..... വല്ലാത്ത ചവർപളീയാ....സോറി ബ്രോ....." ന്ന് പറഞ്ഞ് കടിച്ചു തുപ്പി മുന്നോട്ട് നോക്കിയതും മൂന്നുപേരും അവനെ രൂക്ഷമായി നോക്കുന്നത് കണ്ടു..... "അപ്പോൾ ഇതല്ലേ.... "😁😁.... "നിനക്ക് വായിക്ക് റസ്റ്റിലേ എബി........" "😁😁.....എന്റെ വായ്ക്ക് റസ്റ്റ് ഉണ്ടോ എന്ന് നോക്കിക്കോ.... നീ പറയുന്ന വാക്ക് ഒന്ന് കൃത്യമായി പറയ് എന്ന നല്ലതല്ലെന്ന പറഞ്ഞെ......."🙄

"അതല്ല അവളുമാരുടെ പോക്ക് ശരിയല്ലെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു...... ശിവയുടെ നിൽപ്പ് അത്ര വെടിപ്പല്ല.... എന്നതെലും ഒപ്പിക്കാൻ ഉള്ള സമയം മുഴുവൻ അവളുടെ ഭാവം അങ്ങനെയാണ്......അവളുമാർ എന്തൊക്കെയോ സംഗതി പ്ലാൻ ചെയ്തിട്ടുണ്ട്......." "അത് ഇപ്പോഴാണ് തോന്നിയത്.... ഞാൻ നേരത്തെ പറഞ്ഞില്ലേ എനിക്കറിയാം അല്ലെങ്കിലേ അവളുമാർ ഉടായിപ്പുകളാ...... അതല്ലെ ഞാൻ അവരോടൊപ്പം പോകാമെന്ന് പറഞ്ഞത്.... ഉത്തരവാദിത്തപ്പെട്ട ഞാനുണ്ടായിരുന്നെങ്കിൽ അവരെ ഞാൻ അനങ്ങാൻ സമ്മതിക്കില്ലായിരുന്നു...." "നിന്നെ കൂടെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ മൂന്ന് പേരും നിന്നെ അന്വേഷിച്ചു വന്നേനെ അതിലും വലിയ ഉടായിപ്പ് അല്ലേ നീ…....." "😁😁......" "എന്ന നമുക്കൊന്ന് പോയി നോക്കിയാലോ...." ന്ന് അഭി പറഞ്ഞത് കേട്ട് അവർ മൂന്നുപേരും സമ്മതം എന്നോണം തലയാട്ടി വേഗത്തിൽ മുറ്റത്തേക്ക് നടന്നു..... മുറ്റത്തെത്തിയപ്പോഴേക്കും ആടു കിടന്നിടത്ത് അതിന്റെ പൂട പോലുമില്ല എന്ന അവസ്ഥയായിരുന്നു.... അവളുമാരെ അവിടെയൊന്നും കണ്ടില്ല...... "ഡെവിയെ ഉറപ്പിച്ചോ അവളുമാര് എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ഇങ്ങനെയുണ്ടോ കുട്ടിച്ചാത്തന്മാരെ കണക്കാവിയായിപ്പോയക്കുവാ....." ന്ന് എബി അവന്റെ നിരീക്ഷണ പാടവത്തിൽ പറഞ്ഞതും....

.അങ്ങോട്ടായി കടന്നുവന്ന അഭിയുടെ അമ്മയും ചിറ്റയും..... "അല്ല മക്കളെന്താ ഇവിടെ നിൽക്കുന്നത് കുട്ടികളൊക്കെ എവിടെ....." അഭിയുടെ അമ്മയുടെ ചോദ്യത്തിന്.... "ശിവ അവരെയും കൊണ്ട് നാടു കാണിക്കാം ന്ന് പറഞ്ഞു പോയത......" "ഭഗവാനെ ഇപ്പോഴാണ് കുട്ടികൾ പോയത്.....സന്ധ്യ ആവാറായി.....എന്തായാലും മക്കൾ ചെന്ന് ഒന്ന് വിളിച്ചു കൊണ്ട് വാ....." "ശരിയാ ശിവക്കും വീണക്കും പിന്നെ എവിടെങ്കിലും കറങ്ങി നടന്നാൽ നേരം വൈകുന്നതന്നെ ഒരു ചിന്തയില്ല......." ന്ന് ചിറ്റ് പറയുന്നത് കേട്ട് ഡെവി..... "അതിന് അവരെ എവിടെയാണെന്ന് കരുതിയിട്ട ആന്റി ഞങ്ങൾ പോയി നോക്കുന്നത്........" "മക്കളിത് സന്ധ്യാനേരത്ത് തന്നെ ഇറങ്ങിയന്ന് വെച്ചാൽ......" ന്ന് അഭിയുടെ അമ്മ ആകുലപ്പെട്ടതും ചിറ്റ എന്തോ ഓർത്ത കണക്ക്.... "ആ ഇപ്പോഴാ ഞാൻ ഓർത്തത്...നാണി മുത്തിടെ വീട്ടിലെ ഞാവൽപ്പഴം നന്നായി കായ്ച്ചു പഴുക്കാനായെക്കുമെന്ന് ഞാൻ ഇന്ന് പുലർച്ചെ സംസാരത്തിനിടെ ശ്രീ മോളോട് പറഞ്ഞിരുന്നു...... അപ്പൊ ഉറപ്പായും മക്കൾ അവിടെത്തന്നെ കാണും........" ന്ന് പറഞ്ഞതും അഭി...... "ചിറ്റ പറഞ്ഞത് പോലെ മിക്കവാറും അവിടെ തന്നെ കാണും..... ആ മരത്തിൽ കായ്ക്കൾ പഴുത്തു കഴിഞ്ഞാൽ ശിവയ്ക്ക് തീരെ ഒരു സമാധാനമില്ല.….. എത്രയോ പ്രാവശ്യം അവിടുന്ന് പിടിച്ചുകൊണ്ടു വന്നിട്ടുണ്ട് ഞാൻ.........." "എന്റെ കൃഷ്ണാ..... ഈ കുട്ടി ഇതുവരെ നിർത്തിയില്ലേയ്ത്.....മിക്കവാറും അതിന്റെ മണ്ടയ്ക്ക് വലിഞ്ഞു കേറിയിട്ടുണ്ടാവും....."

ന്ന് ചിറ്റ വെപ്രാളത്തോടെ പറഞ്ഞതും..... അഭിയുടെ അമ്മ...... "നീ ഇങ്ങനെ വെപ്രാളപ്പെടാതെ ദേവയാനി..... അതൊക്കെ പണ്ടല്ലായിരുന്നോ....." ന്ന് കേൾക്കേ ഡെവി.....ക്ക് ഏകദേശം കാര്യങ്ങൾ കത്തിയതും ഒട്ടും സമയം കളയാതെ അഭിയെയും കൂട്ടി അവർ വേഗത്തിൽ നടന്നു...... "ഡെവി എന്നാത്തിനാ ഇങ്ങനെ വേഗത്തിൽ പോകുന്നത്...." ന്ന് ജോൺ അവരോടൊപ്പം എത്താൻ പാടുപെട്ടുകൊണ്ട് ചോദിച്ചതും... "ജോണെ നിനക്കറിയാഞ്ഞിട്ടാ അവളെ..... ആന്റി പറഞ്ഞ പോലെ ആ മണ്ടയിൽ എത്തിയിട്ടുണ്ടാകുമവൾ.... തീരെ ശ്രദ്ധയും ബോധവുമില്ലാത്തതാ......." ന്ന് പറഞ്ഞ് മുന്നിൽ നടന്ന അഭിക്ക് പുറകെയവർ വേഗത്തിൽ നടന്നു..... ഏറെ നേരത്തിന് ശേഷം അവർ നാണിയമ്മയുടെ വീടിനു മുറ്റത്തിലൂടെ പുറകുവശത്തേക്ക് നടന്നു.….. പുറകുവശത്തെ തോട്ടത്തിലേക്ക് കടക്കു മുൻപേ അവരുടെ കാതിലായി പെണ്പടകളുടെ ശബ്ദം വന്ന് പതിഞ്ഞിരുന്നു........ "ശിവേച്ചി ആ കുല നന്നായി പഴുത്തതാണ് അതും കൂടെ പൊട്ടിച്ചിട്ടേക്ക്......" ന്ന് അല്ലു വിളിച്ചു പറഞ്ഞതും അവൾ കയ്യെത്തിപ്പിടിച്ച് കുല ഞാവൽ പഴം എടുത്ത് താഴോട്ടിട്ട് കൊടുത്തു......അത് വീഴാതെ പിടിക്കാനായി ഷാളും കൊണ്ട് മുന്നോട്ടഞെങ്കിലും അത് ശ്വാലിൽ വീഴാതെ പുറത്തേക്ക് വീഴാൻ ഒരുങ്ങവെ നൈന ചാടി പിടിച്ചതും മൂടും കുത്തി വീണു...... ഒരുവിധത്തിൽ മൂടും തട്ടി എണീറ്റ് അവൾ അവിടെയുള്ള ഇലയിൽ കൊണ്ടുവച്ചു...... അങ്ങോട്ട് കടന്നുവന്ന ചെക്കന്മാർ ഈ സംഭവവികാസങ്ങൾ കണ്ടു വായും തുറന്ന് നിന്നു......

മരത്തിനു മുകളിൽ നിൽക്കുന്ന ശിവയെ കണ്ട് എബിയും ജോണും വായും തുറന്ന് നിന്നു..... അഭിക്ക് കണ്ടു പരിചയം ഉണ്ടായിരുന്നെങ്കിലും.....ഡെവിക്ക് അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് വല്ലാതെ ഞെട്ടലൊന്നും തോന്നിയില്ല..... അവരുടെ സാനിധ്യം അറിയാതെ ശിവ അടുത്ത കുലയ്ക്കായി കൈനീട്ടവേ അത് കണ്ട്....കലിപ്പ് കയറിയ ഡെവി....... "ശിവ........" ന്ന് ശബ്ദമുയർത്തിയതും ഞെട്ടലോടെ അവൾ മുന്നോട്ടു നോക്കിയതും അവിടെ നിൽക്കുന്ന നാലു പേരെ കണ്ട് തറഞ്ഞു നിന്നു...... ഡെവിയുടെ അലർച്ചയിൽ താഴെ നിൽക്കുന്ന മൂന്ന് പേരും ശബ്ദം കേട്ട് മുന്നോട്ട് നോക്കിയതും...... അവിടെ കലിപ്പിൽ നിൽക്കുന്ന നാല് പേരെ കണ്ടു ഉമിനീർ വിഴുങ്ങി മൂന്ന് പേരും ഒരുമിച്ച് നിവർന്നു നിന്നു.... "കർത്താവേ ഇച്ചായൻ......" ന്ന് അല്ലു പറഞ്ഞതും..... കലിപ്പിൽ മുന്നോട്ടുവന്ന ഡെവി..... "എന്നതാടി നിങ്ങൾക്ക് ഇവിടെ പണി......." "അതിചായ ഞങ്ങളിത് ......." ന്ന് പരുങ്ങലോടെ പറഞ്ഞതും...... "നേരം ഇരുട്ടാനൊരുങ്ങുന്ന നേരത്ത് ആര കെട്ടിക്കാന നിങ്ങൾ ഇങ്ങോട്ട് ചാടിപ്പുറപ്പെട്ടത്...... നല്ല വീക്ക് വെച്ച് തരുവോ വേണ്ടത്..... നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ..,... എവിടെ നിങ്ങളെ തല തൊട്ടപ്പൻ.... എനിക്ക് വേണ്ടതവളെയാ......." എന്ന് പറഞ്ഞ് മുകളിലേക്ക് നോക്കിയതും അവിടെ പരുങ്ങി ഒരു കൊമ്പിൽ ഇരിക്കുന്ന ശിവയെ കണ്ട്....... "ഇനി നിന്നെ പ്രത്യേകം ക്ഷണിക്കണോ ഇറങ്ങി വാടി താഴോട്ട്........" "ഞാൻ ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു......."😌

"ഇറങ്ങാൻ തുടങ്ങിയവളാകും ഇപ്പോഴും ആ കൊമ്പിന്റെ അറ്റത്ത് പോയിരിക്കുന്നെ......" ന്ന് എബിയുടെ വാക്ക് കേട്ട് അവൾ പല്ല് കടിച്ചവനെ രൂക്ഷമായി നോക്കവെ അവളുടെ രൂക്ഷമായ നോട്ടത്തിൽ എബി ഇളിച്ചു കൊടുത്തു....... "ശിവ നീ ഇറങ്ങുന്നുണ്ടോ അതോ......" ഡെവിയുടെ അടുത്ത ഗർജനത്തോടെ ശിവ എങ്ങനെയൊക്കെയോ താഴോട്ട് ഇറങ്ങിവന്ന് അവർക്കൊപ്പം നിന്നു...... "നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ...." ന്ന് ഡെവി കലിപ്പിൽ മുന്നോട്ടു വന്നതും.... അഭി...... " ഡെവി ശിവേ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ ബാക്കി മൂന്നു നിരന്നു നിൽക്കുന്നത് കണ്ടില്ലേ...... മിക്കവാറും മാസ്റ്റർ ബൈൻ ഇവളുടെയായിരിക്കും....... " ന്ന് അല്ലുവിനെ ചൂണ്ടി പറഞ്ഞതും അവൾ വായും തുറന്ന് നിന്ന്....... "അതിന് എനിക്ക് ഇങ്ങനെ ഒരു മരമുള്ള കാര്യം അറിയത്തേയില്ല...... അത് ശിവേചിക്കേ അറിയൂ......."😁😁 ന്ന് അഭിയുടെ മുഷ്ടി ചുരുട്ടലിൽ അവൾ പേടിച്ചു പറഞ് ശിവയെ നോക്കിയതും അവളുടെ രൂക്ഷമായ നോട്ടത്തിൽ.... "അത് ശിവെചിക്ക് അറിയാമായിരുന്നെങ്കിലും ഇങ്ങനെ ഒരു മരം ഉണ്ടെന്ന് പറഞ്ഞപ്പോൾ നൈനയ പറഞ്ഞത് നമുക്ക് പോകാം എന്ന്....അ... അല്ലേ ചേച്ചി....."😌 ന്ന് നിഷ്കളങ്കമായി പറഞ്ഞത് കേട്ട് ഞെട്ടിത്തെറിച് നോക്കിയ നൈന ഞാനോ എപ്പോ പറഞ്ഞെന്നുള്ള രീതിയിൽ നിന്നതും...... അവിടെ നിൽക്കുന്ന ജോണിന്റെ രൂക്ഷമായ നോട്ടം കണ്ട് നൈന...... "അത് പിന്നെ ഞാൻ പോകാൻ പറഞ്ഞു എന്നുള്ളത് ശരിയാണ്..... പക്ഷെ അല്ലുവാ പറഞ്ഞത് ഉറപ്പായും നമുക്ക് പോകണം....

അത് കഴിക്കണമെന്ന്....അല്ലു നിർബന്ധിച്ചത് കൊണ്ടാ ഞങ്ങൾ ഇങ്ങോട്ട് പോന്നത്....."😌😌 ന്ന് അതിലും നിഷ്കളങ്കത വാരിവിതറി പറയുന്ന നൈനയെ യൂ ടൂ ബ്രൂട്ടസി എന്ന രീതിയിൽ അല്ലു അവളെ പല്ല് ക്കടിച്ചു നോക്കിയതിന് തിരികെ നൈന ദയനീയമായ നോട്ടം നൽകിയതും ജോൺ..... "നിങ്ങൾക്ക് തീരെ അന്തവില്ലേ..... ശിവയെ മരത്തിൽ കയറ്റിയേക്കുന്നു....അവിടെനിന്ന് വീഴുവൊ മറ്റൊ ചെയ്താൽ എന്ന ചെയ്യുമായിരുന്നു......." ന്ന് കലിപ്പിട്ടതും നൈന..... "ശിവേചിയോട് മരത്തിൽ കയറാൻ പറഞ്ഞത് വീണയാ........"😁😁 ന്ന് കേട്ട് വീണ ഞെട്ടലോടെ അവരെ നോക്കിയതും ഞങ്ങൾ മാത്രമല്ല നീയും കൂടെ പെട്ടോളൂ എന്നുള്ള രീതിയിൽ അവർ രണ്ടുപേരും ഇളിച്ചു കാണിച്ചു...... അതോടെ ഉമിനീർ വിഴുങ്ങി വീണ മുന്നോട്ട് നോക്കിയതും എബി അവളെ..... "അപ്പോൾ ഈ മിണ്ടാപൂച്ചയാണ് ശിവയെ മരത്തിലേക്ക് തള്ളിവിട്ടത്.....ഈ മിണ്ടാതെ നിൽപ്പേയുള്ളൂ കയ്യിലിരിപ്പ്......" ന്ന് പറഞ്ഞു മുഴുവൻ ആക്കും മുൻപേ ശിവ തടഞ്ഞു കൊണ്ട്..... "മതി അവരെ വഴക്ക് പറഞ്ഞത്....ഇവിടെ ഈ മരമുള്ളത് ഞാന പറഞ്ഞത്..... അവരെ നിർബന്ധിച്ചു കൊണ്ട് വന്നതും ഞാന.....എന്റെ ഇഷ്ടപ്രകാരമാ ഇതിനു മുകളിലേക്ക് കയറിയത്......."😏 "കണ്ടില്ലെ അവളുടെ അഹങ്കാരം.....വല്ലതും പറ്റിയിരുന്നേൽ......

അഭി ഇവരെയും കൊണ്ട് നടക്ക് ഇവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുത്തിട്ട് വരാം......." "ഡെവി......" "ബ്രോ......." "നിങ്ങൾ ചെല്ല്........" ന്നു ശിവയെ രൂക്ഷമായി നോക്കി അവരോടായി പറഞ്ഞു വിട്ടതും.... ശിവയെ നോക്കി മനസ്സില്ലാ മനസോടെ മുന്നോട്ടു പോയതും.... എന്തോ ഓർത്ത കണക്ക് അല്ലു പിന്നോട്ട് ഓടി വന്ന് അവിടെ കൂട്ടിവെച്ച ഞാവൽ പഴം എടുക്കാൻ നിന്നതും അതിന് മുൻൽ അങ്ങോട്ടായി എബി ചാടി വീണു..... "എല്ലാം ഒപ്പിച്ചു വെച്ചിട്ട്.... തോണ്ടി മുതൽ എടുക്കുന്നത് കണ്ടില്ലേ.... പോടീ മുന്നോട്ടു.... ഇത് നോം എടുക്കും......" ന്ന് പറഞ്ഞ് ആ കുമ്പിൾ ഒന്നാകെ വാരിയെടുത്ത് വിജയിയെ പോലെ മുന്നോട്ടു നടന്നു.... മുന്നിൽ നടക്കുന്ന അഭിക്കും ജോണിനും പുറകിലായി വീണയും നയനയും അല്ലുവും നടന്നു അവർക്ക് തൊട്ടു പുറകിൽ കുമ്പിളിൽ നിന്നും ഓരോ ഞാവൽ പഴം വീതം വായിലോട്ടു ഇട്ടുകൊണ്ട് എബിയും..... "പറിച്ചത് മുഴുവൻ ഞങ്ങൾ എന്നിട്ടു വെട്ടിവീഴുങ്ങുന്നത് ഇങ്ങേരും......" ന്ന് പിറുപിറുത്ത് അല്ലു മുന്നോട്ടു നടന്നു...... എന്നാൽ ഇങ്‌ മരത്തിന് ചുവട്ടിൽ ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന ശിവയെ കാണെ...... "ശിവ...... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മരത്തിലോട്ട് വലിഞ്ഞുകയറരുതന്ന്....എന്നിട്ട് ആരുടെ അമ്മൂമ്മേനെ കെട്ടിക്കാന നി അതിന്റെ മുകളിലോട്ട് കയറിയ......"

തന്റെ ചോദ്യത്തിന് ഒരു കൂസലും ഇല്ലാതെ നിൽക്കുന്നവളെ കണ്ട്..... "ഡി കോപ്പെ നിന്നോട ചോദിച്ചത്....." "അതിന് സമാധാനത്തിൽ ചോദിച്ചാൽ പോരെ എന്ത് പറഞ്ഞാലും അമ്മൂമ്മേനെ കെട്ടിക്കാൻ നടക്കണതെന്ത്തിനാ.... നിക്ക് കയറാൻ തോന്നി അതുകൊണ്ട് കയറി......."😬😏 "അതിന്റെ മുകളിൽ നിന്നും വീണു കാലും കൈയും ഒടിഞ്ഞിരുന്നേൽ......" "ഒടിഞ്ഞില്ലല്ലോ......." ന്ന് കേട്ട് പല്ലു കടിച്ചുകൊണ്ട് അവൾക്കരികിലേക്കായ് അടുത്ത നിമിഷം ശിവയുടെ കൈ ഡെവിയുടെ ഷർട്ടിന്റെ കോളറിലായി പിടിച്ചു അടുത്തുള്ള മരത്തിലേക്ക് ചേർത്തുനിർത്തി..... "ദേ അസുര കലിപ്പും കൊണ്ട് എന്റെ അടുത്തേക്ക് വരണ്ട..... ഇതിന്റെ മുകളിലേക്ക് വലിഞ്ഞു കയറാൻ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു..... ചുവട്ടിൽ ഉള്ളത് എടുക്കാമെന്നുവച്ച് വന്നതാ.... വന്ന് നോക്കിയപ്പോ ചുവട്ടിലുള്ളതെല്ലാം ചീഞ്ഞളിഞ്ഞതാ.....കയറേണ്ടി വന്നപ്പോ കയറിപ്പോയി..... ഒന്നും പറ്റിയില്ലല്ലോ.... അതിനിങ്ങനെ ചാടിക്കടിക്കാൻ വരെണ്ട ആവശ്യമൊന്നുമില്ല...,.." "പിടഞ്ഞു കെട്ടി വീണിരുന്നേലോ......." "ഒന്നും പറ്റിയില്ലല്ലോ....ഞാൻ നിങ്ങളടെ പോലെ അമൂൽ ബേബി കണക്കല്ല....ഇവിടെ ഒക്കെ ഞാൻ ഓടി കളിച്ചു കയറിയിറങ്ങി മറിഞ്ഞ് നടന്ന നാട്ട് വഴികളാ.....ശിവയ്ക്കറിയാം ഈ മണ്ണും ഈ മരവും.... അത്ര പെട്ടെന്ന് ചതിക്കില്ല.....

അഥവാ വീണ് പോയാൽ... പിന്നെ ഇയാൾ എന്തിനാ.... എന്നെ നോക്കില്ലേ നീ........ ന്ന് കുറച്ച് ശബ്ദത്തോടെയുള്ള ശിവയുടെ വാക്കിൽ അവന്റെ ചൊടിയിലായി വിരിഞ്ഞ പുഞ്ചിരിയോടെ അവളുടെ അരയിലായി ചുറ്റി തന്നിലേക്ക് ചേർത്ത് പിടിച്ചു...... "റൗഡി....നാവിന്റെ നീളത്തിന് കുറവില്ലല്ലോ കൊച്ചെ...... നീയങ്ങ് വീണു കിടന്നാൽ ഞാൻ നോക്കില്ലേ പെണ്ണെ....നീയെങ്ങനെയായാലും എന്റെ മാത്രമാ.... നീ അനുഭവിക്കുന്ന വേദന താങ്ങാൻ കഴിയില്ല പെണ്ണേ... അതിൽ നിന്നും വരുന്നതല്ലേ കലിപ്പ്...... നിന്നിലെ ചെറു വേദനപ്പോലും എന്റെ ഹൃദയത്തെയാ നോവിക്കുന്നത്..... നീയെങ്ങനെയാണോ അങ്ങനെ തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചത്.... നിന്നിലെ പ്രണയനിയെ മാത്രമല്ല നിന്നിലെ റൗഡിയെ പോലും ഞാൻ പ്രണയിക്കുമ്പോൾ നിന്റെ ഈ തല്ലിക്കൊള്ളിത്തരവും എനിക്ക് ഒത്തിരി ഇഷ്ടമാ.......നിന്നെ ഈ അസുരന്റെ റൗഡിയായി മതിയെനിക്ക്......." ന്നുപറഞ്ഞ് ഞൊടിടയിൽ അവളുമായി തിരിഞ്ഞ് മരത്തിലേക്ക് ചേർത്തുവച്ചു കൊണ്ട് "പക്ഷേ സൂക്ഷിക്കണ്ടെടി....കൊച്ചെ.,....." ന്ന് പറഞ്ഞ് അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കവേ.....പിടഞ്ഞു തള്ളി മാറ്റി..... "ദെ.....അസുര ന്റെ അടുത്തോട്ട് വന്നാലുണ്ടല്ലോ....ഗ്യാപ് കിട്ടിയാൽ ഗോളടിച്ചോണം....

ഇന്ന് ചിറ്റ കണ്ടോണ്ട് വന്ന കണക്ക് നാട്ടുകാരേം കൂടെ കാണിക്കുവോ....നിങ്ങൾ കാരണം എനിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാ......" "അതിനെന്നാ നി മുണ്ടിട്ടു നട കൊച്ചെ..... എന്നിരുന്നാലും എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും....അതിനെനിക്ക് ആരെയും മുഖവിലക്കെടുക്കേണ്ട ആവശ്യമില്ല.... നി എന്റെയാ എന്റെ മാത്രം......." ന്ന് പറഞ്ഞവൻ അവളിലെക്കായ് മുഖം ചേർത്ത് കാഴ്ത്തിലായി കടിച്ചെടുത്തു..... "ആഹ്........" ഇത് ഞാൻ നൽകുന്ന കുഞ്ഞു ശിക്ഷ.....വലിയ ശിക്ഷ വീട്ടിൽ എത്തിയേച്ചും ആഴത്തിൽ തന്നേക്കാം...... ന്ന് പറഞ്ഞു അടിമുടി നോക്കിയതും അവന്റെ നോട്ടത്തിൽ ചെറുതായി പതറിയ ശിവ അവളുടെ രൂക്ഷമായ നോട്ടത്തിൽ അവയെ മാറികടന്നതും....... "ഇച്ചായന്റെ റൗഡി വാ..... അവർ വീട്ടിലെത്തിയിട്ടുണ്ടാകും......." ന്നുപറഞ്ഞ് ശിവേയും ചേർത്തുപിടിച് അവർ നാണി മുത്തിയുടെ വീട്ടുമുറ്റത്തെത്തി..... അവിടെ പുഞ്ചിരിയോടെ നിൽക്കുന്ന നാണിമുത്തശ്ശിയെ കണ്ടു ശിവ ചെറുചിരിയോടെ...... "മുത്തിയെ....ഞങ്ങൾ കുറച്ചു ഞാവൽ അറുത്തിട്ടുണ്ട്ട്ട......" "ശിവ മോളോ..... അതിന് നിന്നോട് അനുവാദം ചോദിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടോ കാന്താരി....നിന്റെ കുത്തുകയല്ലേ അത്........" ന്ന് പുഞ്ചിരിച്......അടുത്തുള്ള ഡെവിയെ സൂക്ഷിച് നോക്കി കൊണ്ട്.... " ആരാ ഇത് മോളുടെ കൂടെ.... മോളുടെ ചെക്കന....... " ന്ന് ചോദിച്ചതും ശിവപുഞ്ചിരിയോടെ ആണെന്നുള്ള രീതിയിൽ തല ചലിപ്പിച്ചു ..... "കണ്ടാലേ അറിയാം.....പൊരുത്തമുള്ള ജോഡിയാ.... നന്നായി വരും...... "മോൾക്ക് ഇനി എവിടെയെങ്കിലും ടാറ്റൂ അടിക്കണോ.....

മോനറിയാവോ ഇവളുടെ പതിനെട്ടാമത്തെ വയസ്സിൽ കള്ളിപ്പാറു ഇവിടെ വന്ന് പറയുവാ ടാറ്റൂ അടിക്കണമെന്ന്..... ലക്ഷ്മി മോളുടെ കയ്യിൽ ഒരു ടാറ്റൂ ഉണ്ടായിരുന്നെ.... അതുപോലെ ഒന്ന്...... പക്ഷേ കയ്യിലടിക്കാൻ കൊച്ചിന് പേടി.,.... കാരണമുണ്ടെ അവളുടെ അച്ഛൻ ദേവ്....കണ്ടാൽ നന്നായിട്ട് വഴക്ക് പറയുo.... അതുകൊണ്ട് ഈ റൗഡി പെണ്ണ്... അവളുടെ നെഞ്ചിൽ ആയിട്ട ടാറ്റൂ അടിച്ചത്..... അന്ന് അത് കഴിഞ്ഞതിനുശേഷം വേദനിച് കണ്ണൊക്കെ നിറഞ് ചുണ്ടൊക്കെ വിതുമ്പി...." ന്ന് കേട്ട് ശിവ ചമ്മലോടെ നിന്നതും.... "ചമ്മണ്ട കുട്ട്യേ..... ഇതൊക്കെ ഉള്ളതല്ലേ.....സന്ധ്യ അടുക്കാൻ ആയില്ലേ അകത്തേക്ക് കയറാച്ചാൽ കഴിക്കാനെടുക്കാം......" "വേണ്ട മുത്തി..... ഞങ്ങൾ ഇറങ്ങുവാ.....ന്നാൽ പോയിട്ട് വരാമേ......." ന്ന് പറഞ്ഞ് ശിവ ആ വൃദ്ധയുടെ കവിളിലായി ചുണ്ട് ചേർത്ത് ഡെവിയോടൊപ്പം അവിടെ നിന്നും ഇറങ്ങി..... "അപ്പോ എന്റെ പെണ്ണിന്റെ ഫേവറേറ്റ് സ്പോട്ടല്ലാം അമ്മൂമ്മയുടെ സംഭാവന ആണല്ലേ......" ന്ന് ചോദിച്ചതും അവന്റെ വയറിലായ് പഞ്ച് ചെയ്തവൾ മുന്നോട്ടു നടന്നു...... അവളുടെ ആഭാവം കണ്ടു ചിരിയോടെ അവൻ അവൾക്കെടുത്തേക്കായ് നടന്നു തന്നിലേക്കായ് ചേർത്ത് പിടിച്ചവർ ഒരുമിച്ച് വീട്ടിലേക്ക് നടന്നു........ നേരെ മനക്കിലേക്ക് ചെന്നതെ ചിറ്റയുടെ വക ചെറിയൊരു ഉപദേശവും കിട്ടി ബോധിച്ചതിനു ശേഷം അവർ മുകളിലേക്ക് പോയി...,.. അവിടെ ആൾറെഡി ഉപദേശത്തിന്റെ കോട്ട കഴിഞ്ഞ ഷീണത്തിൽ അല്ലുവും വീണയും നൈയയും എബി തന്റെ കയ്യിലെ പാത്രത്തിലായുള്ള ഞാവൽ പഴം ഓരോന്നായി വായിൽ ഇടുന്നത് നോക്കി വെള്ളമിറയ്ക്കിയിരുന്നു..........

. "എബിച്ച.....കഷ്ടമുണ്ട് ഞങ്ങൾക്ക് തരുന്നുണ്ടോ...... എത്ര നേരം കൊണ്ട് നോക്കിയിരിക്കുവാ......." "നോക്കിയിരിക്കണം നിങ്ങൾ..... വഞ്ചകികള നിങ്ങൾ വഞ്ചകികൾ.....നിങ്ങൾ പോയപ്പോൾ എന്നെ ഒന്ന് വിളിച്ചോ..... ഭാര്യയായ നി വിളിച്ചോ..... അതിനുള്ള പ്രതികാരം ആണ് ഇപ്പൊ ഇവിടെ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്.....ഡോണ്ട് ഡിസ്റ്റർബേ......"😏 ന്ന് പറഞ്ഞു വായിലേക്കായ് ഞാവൽ ഇട്ടതും അല്ലു പല്ല് കടിച്ചു കൊണ്ട്.... ഉള്ളാലെ.... "പട്ടി......." ന്ന് വിളിച്ചതും..... "അത് നി തന്നെ......"😁😁 ന്ന് പറഞ്ഞു അവളെ നോക്കിയതും അല്ലു ഇതെങ്ങനെ മനസിലാക്കിയെന്ന എക്സ്പ്രെഷൻ ഇട്ടത് കണ്ട് തിരികെ നിന്നെയല്ല നിന്റെ അപ്പനെ വരെ പഠിച്ചവനാണീ എബിൻ തരകൻ എന്ന എക്സ്പ്രെഷൻ തിരികെ ഇട്ട് കൊടുത്ത് വീണ്ടും ഞാവൽ വായിലേക്കിട്ടു....... "എബിച്ച.... ഒന്ന് തരുവോ...... പ്ലീസ്......" ന്ന് നൈന താഴ്മയോടെ അപേക്ഷിച്ചതും...... "ഇത്രയും റിക്വസ്റ്റ് ചെയ്തത് കൊണ്ട് തരാം...." ന്ന് പറഞ്ഞു ഉള്ളതിൽ വേച്ചു ഓരോ ചെറുത് വീതം നൽകിയതും വീണ ഉൾപ്പെടെ എബിയെ പല്ല് കടിച്ച് നോക്കിയതും വീണയെ അടുത്തൊട്ട് വിളിച്ചു കാതിൽ.... "ഞാവൽ വേണോ......." "മ്മ്......"😁😌 "ന്നാൽ റൂമിലോട്ട് വാ......."😉 "നിക്ക് വേണ്ട......." 🙄 "വേണ്ടേൽ വേണ്ട......" 😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ട് പിന്നെയും തീറ്റ തുടങ്ങി.... അങ്ങോട്ട് വന്ന ശിവയെ കണ്ട് അല്ലു...... "ശിവേച്ചി നോക്കിയേ..... നമ്മൾ അറുത്ത് കൊണ്ട് വെച്ചത് നാറി ബ്രോ വെട്ടി വിഴുങ്ങുവാ എന്നിട്ട് തന്നതോ ഒരു കുണുവാ......"😬😬

"എബി ഏട്ടായി..... അവർക്കും കൊടുത്തേക്ക്......." "ശിവ... നി തന്നെ ഇത് പറയണം.....എനിക്ക് ജനിക്കാതെ പോയ അളിയനായിരുന്നു നിയെനിക്ക്.....പിന്നെ ആ നിന്നെ എന്റെ കുഞ്ഞു പെങ്ങളാക്കി....ആ നി തന്നെ ഇവളുമാരുടെ വാക്ക് കെട്ട് എന്നോട് ഇത് കഴിക്കരുത് ന്ന് പറയരുതായിരുന്നു മോളെ പറയരുതായിരുന്നു......." "ദെ എബിച്ച നുണ പറയരുത്....നിങ്ങളോട് കഴിക്കണ്ടന്നല്ല....ഞങ്ങൾ കൂടെ തരാനാ പറഞ്ഞത്......" 😬😬 ന്ന് അല്ലു പല്ല് കടിച്ചതും..... "ന്നാൽ ഒന്നൂടെ പിടിച്ചോ......."😁 "അത് നിങ്ങടെ അമ്മൂമ്മയ്ക്ക് കൊണ്ട് കൊടുക്ക്....."😬😬 "യു മീൻ വല്യമ്മച്ചി......"🤭🤭 "വീണേ.... നിന്റെ കേട്ടിയോനോട് തരാൻ പറയുന്നുണ്ടോ.......അല്ലേൽ നി മേടിച്ചു താ അങ്ങേരുടെ കയ്യീന്ന്....."😬😬 "അവൾ ഒലക്ക മേടിച്ചു തരും.....അവളോട് ഞാനൊരു കാര്യം ചോദിച്ചിട്ട് തന്നിട്ടില്ല......പിന്നെയാ നിനക്ക്...."😏😏.... ന്ന് കെട്ട് വീണ ചമ്മി നിന്നതും ശിവയ്ക്ക് പുറകെ വന്ന ഡെവി..... "എന്താടാ ഇവിടെ....കൊച്ചുങ്ങൾക്കൊക്കെ കൊടുത്ത് വാ എന്റെ കൂടെ....രാവിലെ നിനക്ക് തന്ന ഫയൽ നി ക്ലിയർ ചെയ്തോ......" "ഫയലോ.... ഏത്.... അ... ആ ഫയൽ....അത് പിന്നെ......." 😁😁 "ഇളിച്ചോണ്ട് നിക്കാതെ അനിയൻ വാ....ഏത് ഫയലാണെന്ന് ഏട്ടൻ പറഞ്ഞു തരാം....." ന്ന് പറഞ്ഞു അവന്റെ തോളിലൂടെ കയ്യിട്ട് വലിച്ചോണ്ട് പോകവേ......

"ഡെവിച്ച.... അത് തന്നേച് പോകാൻ പറയോ......" ന്ന് കെട്ട് എബിയുടെ കയ്യിൽ നിന്നും പാത്രം മേടിച്ച് അവർക്ക് കൊടുത്ത പാടെ പാത്രത്തിൽ ആകെ കുറച്ച് അവശേശിച്ചത് അല്ലുവിന്റെ പ്രാക്കിന്റെ അകമ്പടിയോടെ പെണ്പടകൾ പങ്കിട്ടെടുത്തു......... ഫുഡടി കഴിഞ് ശിവയും ഡെവിയും എബിയും വീണയും ചിറ്റയോടൊപ്പം ശിവയുടെ വീട്ടിലേക്ക് പോയി...... ********************* (അല്ലു) "നാറി ബ്രോ..... ബുദ്ധിമുട്ടി വഴക്ക് കേട്ട് ഒരു ലോഡ് ഉപദേശo കൊണ്ട് നിന്ന ഞങ്ങൾ വേസ്റ്റ്...... തീറ്റ പ്രാന്തൻ....അത്രേം ഉണ്ടായിട്ട് മുഴുവൻ തിന്നേച്ചും ബാക്കി തന്നേക്കുവാ പത്ത് കുണുവ......" 😬😬.... ന്ന് കലിപ്പിട്ട് കയ്യിലെ പാത്രത്തിലെ ഞാവൽ എണ്ണികൊണ്ട് റൂമിലോട്ട് വരുന്നവളെ കാണെ ബെഡിൽ നിന്നെണീറ്റ അഭി...... "ഇതാണ് മോളെ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്.....ന്റെ അമ്മ ഉണ്ടാക്കിയ ചക്ക വറുത്തത് എനിക്ക് തരാതെ മുഴുവൻ തിന്നവളാ നി......." "അ... അത് പിന്നെ ഞാൻ ടീവി കണ്ടോണ്ട് കഴിച്ചപ്പോ അറിയാണ്ട് തീർന്നു പോയതല്ലേ..... "😁😁 "അറിയാതെയോ....കള്ളം പറയുന്നോടി....നി എനിക്ക് വയറിനു സുഖവില്ലെന്ന് കളവ് പറഞ് മുഴുവൻ തീർത്തതല്ലേ......." "ആണേൽ കണക്കാക്കി പോയി........." "😬😬......" "പല്ല് കടിക്കണ്ട ഇതീന്ന് തരത്തില്ല......" എന്ന് അവന്റെ നോട്ടം കണ്ട് അല്ലു അഭിയെ മറികടന്ന് ബെഡിലായിരുന്നു ഓരോ ഞാവൽ പഴം വീതം വായിലേക്ക് ഇട്ടു...... അതിന്റെ രുചിയിൽ മിഴികൾ അടച്ചു തുറന്ന് അവൾ നോക്കുമ്പോൾ അത മുന്നിൽ നിന്ന് കൈ മാറിൽ പിണച്ചു കെട്ടി സ്കാനി കൊണ്ട് നിൽക്കുന്നു അഭി......

"എന്നാടോ പോലീസെ നോക്കി വെള്ളം ഇറക്കുവാണോ.....സത്യം പറയുവാണെന്ന് വിചാരിക്കരുത് എന്റെ ബ്രോ ആയതുകൊണ്ട് പറയുന്നതല്ല.....എന്നെ പോലെയല്ല തനി തറയാ....എന്തെങ്കിലും കിട്ടിയാൽ പ്രത്യേകിച്ചും തിന്നാനുള്ളത്..... അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കണക്കാ ആളുടെ സ്വഭാവം......ഇതെന്നെ എങ്ങനെയൊക്കെയോ പറഞ്ഞിട്ട തന്നത്..... പറയാതെ വയ്യ എന്നാ ടെസ്റ്റ...കുറച്ച് നേരത്തെ ഈ നാട്ടിലേക്ക് വരേണ്ടിയിരുന്നു......" ന്നുപറഞ്ഞ് ബാക്കി വന്ന നാല് ഞാവൽ പഴം ഒന്നാകെ വായിലേക്കിട്ട് അവയെ നുണഞ്ഞുകൊണ്ട് കുരു എല്ലാം കയ്യിലേക്ക് എടുത്ത് അവൾ അത് അടുത്തുള്ള പാത്രത്തിലേക്ക് ഇട്ടു...... കയ്യിലെ വയലറ്റ് കളർ കണ്ട് അവൾ പെട്ടെന്ന് തന്നെ ചാടി എണീറ്റു മിററിനു മുന്നിലായി നിന്നു കൊണ്ട് ഗോഷ്ടി കാണിക്കവേ നാവും ചുണ്ടും എല്ലാം വയലറ്റ് നിറം കണ്ട്.... "സൂപ്പർ.....😁😁... ലിപ്സ്റ്റിക് ഇട്ടത് പോലെ ഉണ്ട്...... അല്ലേ അഭിയേട്ട......."😁😁 എന്നു പറഞ്ഞ് അവനിലേക്ക് തിരിഞ്ഞു കൊണ്ട് ചുണ്ടിലായി പറ്റിപ്പിടിച്ചതിന്റെ രുചി നാവിനാൽ നുണഞ്ഞെടുത്തതും അത് കാണേ അഭിയുടെ തൊണ്ടയിൽ ഉമിനീർ വറ്റിവരണ്ടു......... പക്ഷേ അവന്റെ മിഴികളിലെ ഭാവം ഒന്നും ശ്രദ്ധിക്കാതിരുന്ന അല്ലു തന്റെ പ്രവർത്തി തുടരവേ......ഇനിയും നോക്കിനിൽക്കാൻ കഴിയില്ലെന്ന് സത്യം മനസ്സിലാക്കിയ അഭി ഞ്ഞൊടിയിടയിൽ അവളിലേക്ക് ചേർന്നുകൊണ്ട് തിരികെ തന്നിലേക്കായവളെ ചേർത്തുപിടിച്ചു......

പെട്ടെന്നുള്ള നീക്കത്തിൽ പിടഞ്ഞു പോയ അല്ലു പകപ്പോടെ നോക്കിയതും അവന്റെ മിഴികളിൽ അലയടിക്കുന്ന ഭാവത്താൽ അവൾക്കുള്ളാകെ വിറയിൽ കടന്നുപോയി...... "അ.... അഭിയേട്ട......" "അത്രയും രുചിയുണ്ടോ പെണ്ണെ......." ന്ന അവന്റെ ചോദ്യത്തിൽ ഒന്ന് പതറിയ അവൾ വിക്കി ഒരുവിധം ഉണ്ടെന്നുള്ള രീതിയിൽ മൂളി തലയനക്കിയതും....... "ഞാൻ..... ഞാനൊന്ന് ടേസ്റ്റ് ചെയ്ത് നോക്കട്ടെ പെണ്ണെ......." ന്ന് പറയുമ്പോഴും അവന്റെ മിഴികൾ അത്യധികം ആഗ്രഹത്തോടെ അവളുടെ അധരത്തിലേക്കായി നോക്കി നിന്നു....... അവന്റെ നോട്ടത്തിൽ പതറിപ്പോയ അല്ലു അവനിൽ നിന്നും പിടഞ്ഞു മാറുമ്പോഴേക്കും അവന്റെ അധരം അവളുടെ അധരത്തിലേക്കായി ചേർത്തുവെച്ചു കഴിഞ്ഞിരുന്നു..... അവന്റെ അധര മൃദുലതയിൽ പിടഞ്ഞു പോയ അല്ലുവിനെ തന്നിലേക്കായി അണച്ചു പിടിച്ചു കൊണ്ട് അവളിലേക്കായി ആഴ്ന്നിറങ്ങി....... ചവർപ്പ് കലർന്ന മധുരവും കൂടിയ രുചി അവളിൽ നിന്നും അവൻ തന്റെ ചുണ്ടിനാലും നാവിനാലും നുണടുത്തു....... ഒട്ടൊരുനേരത്തോടെ അവളിൽ നിന്നും അടർന്നു മാറിയവൻ അവളുടെ കാതോരം തന്റെ ചുണ്ട് അടുപ്പിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ....... "പറയാതെ വയ്യ അതിന്റെ മധുരത്തേക്കാളും നിന്റെ അധരത്തിന്റെ മധുരമാണ് മുന്നിട്ടു നിന്നത്.....കൊതി തീർന്നില്ല പെണ്ണെ.....അവയെ ഒന്നാകെ കടിച്ചെടുക്കാൻ തോന്നുവാ........" ന്ന് അവന്റെ പതിഞ്ഞ വാക്കിൽ പിടഞ്ഞു പോയ അല്ലു അവനിൽ നിന്നും കുതറി മാറി......

തന്നിൽ നിന്നും അകന്നു മാറി ചുണ്ട്ചുളിച്ചു നോക്കുന്നവളെ അവൻ മിഴികൾ കുറുക്കി നോക്കിക്കൊണ്ട്..... "എന്തുവ........" "കണ്ണിച്ചോരെയുണ്ടോ നിങ്ങൾക്ക്.... എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചേക്കുന്നു.....ഞാൻ ഇന്ന് എന്തോരം അച്ചാർ കുപ്പിയ സ്റ്റോറൂമിൽ കണ്ടെത്തിയെന്ന് അറിയുവൊ.... നാളെ അതെല്ലാം എടുത്തു ടേസ്റ്റ് നോക്കണം എന്ന് കരുതിയത.... ശിക്കാരി ശംഭു എല്ലാം കൊണ്ടുപോയി കളഞ്ഞു......." എന്ന് പറഞ്ഞ് പല്ലു കടിച്ചു നോക്കിയതും..... അവളുടെ ശിക്കാരി ശംഭു എന്ന വാക്ക് കേട്ട്..... "എന്താടി ഇപ്പോൾ വിളിച്ചേ......" "ആ അത് പിന്നെ ഞാൻ അറിയാതെ........" "അന്ന് ഇത് വിളിച്ചതിന് ഒരു സീൽ തന്നത് മോള് മാഞ്ഞു പോയത് കൊണ്ട് അത്ര പെട്ടെന്ന് അതെല്ലാം മറന്ന് പോയിട്ടുണ്ടാകുമല്ലേ.....ഓർമ്മിപ്പിച്ചേക്കാം....അല്ലേൽ ഇനിയും നിന്റെ വായിൽ നിന്നുമത് വീണ് പോകും......" ന്ന് പറഞ്ഞ പാടെ തന്നിലേക്ക് വലിച്ചു നിർത്തിയതും....... "അ.... അഭിയേട്ടാ........" ന്ന അവളുടെ വിളി പോലും അവളുടെ കഴുത്തിലേക്ക് വെച്ച അവന്റെ അധര സ്പർശനത്തിൽ അലിഞ്ഞില്ലാതെയായി...... കഴുത്തിലായ് മുഖം പൂഴ്ത്തിയവൻ അവിടെയായി ആഴത്തിൽ കടിച്ചു നുണഞ്ഞു...... അവളിൽ നിന്നും വിട്ടു നിന്നവൻ തന്റെ മീശ പിരിച്ചുകൊണ്ട് കള്ളച്ചിരിയോടെ.....കഴുത്തിലായി വീണ ആ ചുമന്ന പാടിൽ വിരലോടിച്ചുകൊണ്ട്..... "അത്യാവശ്യം കുറച്ച് ദിവസത്തിനുള്ളത് ഉണ്ട്..... ഇനി കൊച് ശിക്കാരിശംഭു എന്ന് വിളിക്കുമ്പോൾ ഇത് ഓർത്തേക്കും......" "തെണ്ടി......." ന്ന് ആത്മിച്ചത് തെല്ലൊന്നു പുറത്തേക്ക് വന്നതും.... "എന്താടി അച്ഛായത്തി കൊച്ചേ നീ വല്ലതും പറഞ്ഞോ......"

"ഞാനൊന്നും പറഞ്ഞില്ലേ..... ഇനി ഓരോന്ന് പറഞ്ഞിട്ട് വേണം അടുത്ത സീലും കൊണ്ടുവരാന്......😬😬 നോക്കിക്കോ ഞാൻ എന്റെ ഇച്ചായന്മാരോട് പറഞ്ഞു കൊടുക്കും..... ഇങ്ങനെയൊരു കണ്ണിചോര ഇല്ലാത്തവനാണല്ലൊ എന്നെ കെട്ടിച്ചു കൊടുത്തത്....എന്റെ കർത്താവേ ഈ പീഡനങ്ങൾ ഒന്നും കാണാൻ ആരുമില്ലേ.....എന്റെ വിധി......." ന്ന് പറഞ്ഞ് ചാടിതുള്ളി എസ്‌കേപ്പടിക്കാൻ നിന്നവളുടെ അരയിലായി ചുറ്റിവരിഞ്ഞു പൊക്കിയെടുത്ത പാടെ ബെഡിലേക്കായിട്ടവൻ അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു...... അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടിത്തറഞ്ഞു പോയവൾ തനിക്കു മുകളിൽ കിടക്കുന്ന അഭിയെ നോക്കി വിറയലോടെ..... "എ... എന്ന........" "കൊച്ചിന് അപ്പോ ഈ പീഡനം ന്ന് പറഞ്ഞാൽ എന്നാണെന്ന് അറിയില്ലല്ലെ..... പേടിക്കേണ്ട അഭിയേട്ടൻ വിസ്തരിച്ചു പറഞ്ഞു തരാം...... അല്ലെങ്കിൽ വേണ്ട നമുക്ക് പ്രാക്ടിക്കൽ തന്നെ നോക്കാം.....അങ്ങനെയാണേൽ നിന്റെ അചായന്മാരോട് പറയുമ്പോൾ കുറച്ച് റിയലിസ്റ്റിക് ആയി തോന്നുമല്ലോ....."🤨 "അപ്പോഴേക്കും കാര്യമായിട്ടെടുത്തു.... ഞാൻ തമാശ പറഞ്ഞതല്ലേ.... കള്ളൻ പോലീസ് ആണെന്നേയുള്ളൂ.... വിവരമില്ല....."😁

ന്ന് പറഞ്ഞവൾ അവന്റെ ഷോൾഡറിൽ അടിച്ചുകൊണ്ട് ചിരിച്ചതും പിന്നെയാണ് അവൾക്ക് താനെന്താണ് പറഞ്ഞതന്ന് കത്തിയത്....... "അത്... പിന്നെ.... ഞാൻ ഒരൊഴുക്കിൽ......"😁 ന്ന് വിക്കി അവന്റെ മുഖത്തേക്ക് മിഴികൾ ഉയർത്തിയതും അവന്റെ മിഴികളിൽ അലയടിക്കുന്ന പ്രണയ ഭാവത്തിൽ അല്ലുവിന്റെ ഉള്ളാകെ വിറയൽ കടന്ന് പോയി....... പ്രണയത്താൽ അവന്റെ മിഴികളിൽ അലയടിക്കുന്ന ആഗ്രഹ തീവ്രതയുടെ ഫലമായി അവന്റെ മിഴികൾ ചെന്നിടത്തേക്ക് അല്ലുവിന്റെ മിഴികൾ പതിയവെ വായും തുറന്ന് നിന്നുപോയി..... "മാതാവേ........" നുള്ളാലേ വിളിക്കുമ്പോഴേക്കും..അഭിയുടെ മുഖം അവളുടെ മാറിയിലേക്കായി ചേർന്നിരുന്നു..... അവന്റെ പ്രവർത്തിയിൽ പിടഞ്ഞു പിടഞ്ഞു കൊണ്ടവൾ അവന്റെ മുടിയിലായി വിരൽ കോർത്തു വലിച്ച്..... "അഭിയേട്ടാ......." ന്ന് കുറുകി പോയി...... അവന്റെ അധരം പതിയുന്നതിനനുസരിച് അല്ലു പിടഞ്ഞു കൊണ്ട് ബെഡിലായി വിരലിനാൽ കൊരുത്ത് പിടിച്ചു...... മാറിൽ നിന്നും അണിവയറിലായി പതിഞ്ഞ അധരം നാഭി ചുഴിയിലായി ആഴ്ന്നിറങ്ങി..... അവളിലെ ഓരോ പിടച്ചിലും അവന്റെ അധരത്താൽ സ്വന്തമാക്കി അല്ലുവിന്റെ മൗനനുവാതത്തോടെ അവളിലേക്കായ് ആഴ്ന്നിറങ്ങി...... കിതപ്പോടെ തന്നിലേക്കായ് ചേർത്ത് പിടിച്ച നേരം പ്രണയത്താൽ നിറഞ്ഞ ചുടു ചുംബനം അവളുടെ നെറ്റിത്തടത്തിലായി അഭി ചേർത്ത് വെക്കവേ അവളുടെ ചൊടിയിലായി നാണത്താൽ ചെറു പുഞ്ചിരി വിരിഞ്ഞു........ ********************

(നൈന) "ഓഹ് ഗോഡ്......ഇതെന്നാത്തിനാ വീണ്ടും പാല്..... അല്ലു തെണ്ടി.... മാസങ്ങളുടെ എക്സ്പീരിയൻസ് വെച്ചേച്ചും ആ പരട്ട ഫസ്റ്റ് നൈറ്റിനെ കുറിച്ചൊരു ക്ലാസ്സ്‌ എടുത്ത് തന്ന് മനുഷ്യനെ മുൾ മുനയിൽ നിർത്തി പാലും കയ്യിൽ ഏൽപ്പിച്ചേച്ചും ചാടി തുള്ളി പോയേക്കുവാ..... അവൾ പറഞ്ഞത് കേട്ടപ്പഴാ ഞാൻ കേട്ടതല്ല അതിലും വലുതാണ് ഫസ്റ്റ് നൈറ്റ് എന്ന സത്യമെന്ന് നോം ഇപ്പോൾ മനസിലാക്കുന്നു.....ഇതൊക്കെ ഒള്ളതാണോ മാതാവേ........" ന്ന് ഓരോന്ന് സ്വയം പറഞ്ഞവൾ ഗോവണി കയറി ജോണിന്റെ റൂമിന് വെളിയിൽ വന്ന് നിന്ന്..... അകത്തോട്ടു കയറാണോ അതൊ ശിവച്ചിടെ വീട്ടിലോട്ട് പോയാലോ.....വേണ്ട അകത്തിരിക്കുന്നവൻ തനി തറവേല കാണിക്കുമെന്ന് ഇന്ന് ഞാവൽ ചോട്ടീന്ന് പിടിച്ചു കൊണ്ട് വന്ന വഴി അമ്മമാരുടെ ഉപേദേശം കഴിഞ പാടെ അങ്ങേരുടെ വക കിട്ടി ബോധിച്ചതിൽ നിന്ന് മനസിലായതാ....... നോക്കണനെതെന്നാത്തിനാ.... അങ്ങേര് പിടിച്ചു വലിച്ചോണ്ട് പോയി മാഷേന്ന രീതിയിൽ കുറച്ച് ഉപദേശം പറഞ്ഞതാ...... ഞാൻ ചെറുതായി പുച്ഛിച്ചു വിട്ടതെ ഓർമയുള്ളൂ ചുണ്ടിലൊരുമ്മേം മേടിച് വായും തുറന്ന് നിന്ന എന്നോട്........ "മോളെ നൈനെ.....ഒരു കാര്യം പറയുമ്പോ ഇമ്മാതിരി ഗോഷ്ടിയൊന്നും മുഖത്ത് കാണിക്കരുത്..... പ്രത്യേകിച്ച് നീ കാണിച്ചാൽ എനിക്ക് പിടിച്ചു ഉമ്മ വെക്കാൻ തോന്നും..... നിന്റെ ഭാഷയിൽ പറഞ്ഞാൽ ഇപ്പൊ കൂടുതലായി ഉമ്മിക്കാൻ നേരമില്ല... മോള് രാത്രി വാ ബാക്കി അപ്പൊ ഇച്ചായൻ തന്നേക്കാം.........."

ന്ന് പറഞ്ഞു കവിളിലും വിരലോണ്ട് കൊട്ടി എന്റെ തലയിലെ ബാക്കിയുള്ള കിളികളെ ചില്ലയോടു കൂടി നാട് കടത്തിയ അങ്ങേര് പോയത്....... ആ ഞാൻ എന്ന വിശ്വസിച്ചു ഈ മടയിൽ കയറും ഒന്നുവില്ലേലും ഞാൻ പാവപെട്ട ഒരു കുഞ്ഞാടല്ലിയോ കർത്താവെ......ഇപ്പൊ ആണേൽ ഞാൻ അങ്ങേരോട് ക്ഷമിച്ചെന്ന് അങ്ങേർക്ക് അറിയുവേം ചെയ്യാം...... കർത്താവെ അങ്ങേര് ഉറങ്ങി പോണേ.... ഞാൻ ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാം...... " ന്ന് രോധിച്ചു കൊണ്ട് അകത്തേക്ക് കയറിയതും ബെഡിൽ ഹെഡ്‌സെറ്ലേക്ക് ചേർന്നിരുന്ന് വാതിലോട്ട് തന്നെയും പ്രതീക്ഷിച്ചിരിക്കുന്നവനെ കാണെ സ്പോട്ടിൽ നൈന മെഴുകുതിരി ക്യാൻസൽ ചെയ്തു....... "ഇ... ഇച്ചായൻ ഉറങ്ങിയില്ലായിരുന്നോ........" ന്ന് പറഞ് ബെഡിനരികിലോട്ട് ചെന്ന് പാല് ഗ്ലാസ്‌ പിടിച്ചു വിറച്ചു നിന്നതും....... "അങ്ങനെ ഉറങ്ങാൻ പറ്റുവൊടി കൊച്ചെ......" ന്ന് പറഞ്ഞു അടുത്തോട്ടു വലിച്ച് ബെഡിലേക്കായി ഇരുത്തിയതും കയ്യിലെ പാൽ ഗ്ലാസ്‌ ഇളകവേ...... "അത് തുളുമ്പി കളയാതെ ഇങ്ങോട്ട് കൊണ്ട് വാ......ഇച്ചയാന് കുടിച്ചേച്ചും ബാക്കി തരാം......." ന്ന് പറഞ്ഞത് കെട്ട് .... ഇ....ഇതെ എനിക്ക് ഒറ്റയ്ക്ക് കുടിക്കണം.... ന്ന് മനസ്സിൽ സ്വയം പറഞ്ഞവൾ ഒന്നിച് മടമടാന്ന് കുടിച്...... പാല് ഷെയർ ചെയ്താലല്ലേ ഫസ്റ്റ് നൈറ്റ്‌ നടക്കൂ....

ഇനി മൂടി പുതച്ച് കിടക്കാം...... ന്ന് ആത്മീച് മിഴികൾ ഉയർത്തിയതും....... തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്നവനെ കണ്ട് പരുങ്ങിയ നയന..... "അയ്യോ ഇത് വേണമായിരുന്നോ ഞാനൊക്കെ കുടിച്ചല്ലോ.... ഏതായാലും ഞാൻ ഇത് മുഴുവൻ കുടിച്ചില്ലെ.....ഇനി നാളെ ഒരു ഗ്ലാസ്‌ കൂടെ കൊണ്ട് വന്നിട്ട് തരാം.....എന്നാൽ കിടന്നുറങ്ങിയാലോ എനിക്ക് ഭയങ്കര ഉറക്കം വരുന്നുണ്ട്........" "ഉറങ്ങണോ......അപ്പോ നമ്മുടെ ആദ്യരാത്രി......." ന്ന് പറഞ്ഞത് കേട്ട് അവനോട് ചേർന്ന് പതിഞ്ഞ സ്വരത്തിൽ..... "സാറിനറിയാമോ...ഈ പാലുണ്ടല്ലോ അത് ഷെയർ ചെയ്തു കുടിക്കാതെ ആദ്യരാത്രി നടത്തിയാൽ ഉണ്ടല്ലോ അത് കാലങ്ങളായി നടത്തിവരുന്ന പൂർവികരുടെ ആചാരത്തെ നിന്നിക്കലായാലോ.....കൊടിയ പാപമാണത്...അതുകൊണ്ട് സാർ കിടന്നോ....ഞാനും ഈ ഓരം ചേർന്നു കിടക്കാം......."😁😌 ന്ന് പറഞ്ഞ് മെല്ലെ എസ്കേപടിക്കാൻ നോക്കിയവളുടെ കയ്യിലായി പിടിച്ച് തന്നിലേക്ക് ചേർത്ത്‌ നിർത്തിക്കൊണ്ട്..... "അപ്പൊ കൊച്ചു പറഞ്ഞുവരുന്നത് ഷെയർ ചെയ്യാതെ പറ്റില്ല എന്നാണോ......." "മ്മ്......"😌😌 ന്ന് നിഷ്കളങ്കമായി തലയാട്ടുന്നവളെ കണ്ട് ജോണിന്റെ ഉള്ളിൽ പുഞ്ചിരി വിരിഞ്ഞു.... "കള്ളി........" ന്നുള്ളാലെ പറഞ്ഞവൻ അവളിലേക്ക് ചേർന്ന് പതിയെ കാതോരം.......

"അപ്പോൾ ഷെയർ ചെയ്താൽ കുഴപ്പമില്ല എന്നല്ലേ അർത്ഥം....." ന്ന് കാറ്റുപോലെ ചോദിക്കുന്നത് കേട്ട അവൾ..... "മ്മ്......" ന്ന് പതിഞ്ഞ ഭാവത്തിൽ മൂളിയതും....... അവളിൽ നിന്നും തെല്ലുവിട്ടവൻ അവളുടെ മുഖം തന്റെ കയ്യിലായി കോരിയെടുത്തു....... അവന്റെ മുഖത്തെ ഭാവത്തിൽ തന്റെ പിടക്കുന്ന മിഴികളാൽ ഇനിയെന്തന്നുള്ള രീതിയില്‍ നിൽക്കവേ..... "നീന......." ന്ന പതിഞ്ഞ വിളിയിൽ....ഞെട്ടിയ നൈന എന്നെയാണോ വിളിച്ചേ ന്നുള്ള രീതിയിൽ മിഴിച് നിന്ന്....... "നൈ... നൈന.... എന്ന...."😳 "ഞാൻ നീന ന്ന് വിളിക്കാം അതാ ഇഷ്ടം....." ന്ന് അവളുടെ മിഴികളിൽ നിന്നും തന്റെ മിഴികളെ തെല്ലൊന്ന് പോലും ചലിപ്പിക്കാതെ പറയവെ യാന്ത്രികമെന്നോണം അവൾ തല ചലിപ്പിച്ചു...... "നീന.....അപ്പൊ ഇച്ചായൻ..... ഇച്ചായന്റെ പാതി ഇങ്ങെടുക്കുവാ കൊച്ചെ......" ന്ന് പറഞ്ഞു അവളിലേക്കായ് മുഖം താഴ്ത്തിയതും മിഴികൾ പിടഞ്ഞതും അവളുടെ അധരത്തിന് ചുറ്റുമായി പറ്റി പിടിച്ച പാലിന്റെ അംശം അവന്റെ നാവിനാൽ നുണഞെടുത്തതും...... ശ്വാസം ആഞ്ഞു വലിച്ചവൾ മിഴികൾ ഇറുകെ അടച്ചു അവന്റെ ഷർട്ടിലായി ഇറുകെ പിടിച്ചു....... കിതപ്പോടെ തനിക്കരികിലായി ചേർന്നു നിൽക്കുന്നവളെ തന്നിലേക്കായ് ചേർത്ത് പിടിച്ചവൻ അവളുടെ അധരത്തെ ഒന്നാകെ നുണഞ്ഞെടുത്തതും.....പിടഞ്ഞു പോയവളുടെ ഹൃദയം ഉച്ചത്തിൽ മിഡിക്കവേ തൽഫലമായി അവളുടെ മാറിടം ഉയർന്ന് താഴ്ന്നു....... തെല്ല് പോലും വിട്ട് മാറാൻ കഴിയാതെയവൻ അവളുടെ ചുണ്ടിനെ മൃദുലാമായി നുണഞ്ഞു മുന്നേറി......

ശ്വാസം വിലങ്ങിയതും അവളിൽ നിന്ന് വിട്ട് മാറവെ കിതപ്പോടെയവൾ അവന്റെ നെഞ്ചിലേക്കായ് മുഖം ചേർത്ത് വേച്ചു...... തന്നിലേക്കായ് അണച്ചു പിടിച്ചു കൊണ്ട് ജോൺ..... "നീന.....ഇച്ചായൻ പാതിയെടുത്ത് കെട്ടോ....... മറുപാതി നിന്റെ അനുവാമില്ലാതെ സ്വന്തമാക്കില്ല പെണ്ണെ...... പ്രണയമാണ് നീ...പ്രാണനും........" ന്ന് കേൾക്കെ ചൊടിയിൽ വിടർന്ന പുഞ്ചിരിയോടെ അവൾ അവനെ ഇറുകെ പുണർന്നു...... "ഐ ലവ് യൂ ഇച്ചയാ.......".. ന്ന് പറഞ് അവന്റെ നെഞ്ചിലായി അമർത്തി മുത്തിയതും മിഴികൾ ഇറുകെ അടച്ചവൻ..... "വേണ്ട പെണ്ണെ എനിക്ക് കണ്ട്രോൾ പിടിച്ചാൽ കിട്ടിയെന്ന് വരില്ല......." "പിടിച്ചു കെട്ടാൻ ഞാൻ പറഞ്ഞില്ലല്ലോ ഇച്ചായാ......." ന്ന് കേൾക്കെ അവളെ തന്നിൽ നിന്നകറ്റി മാറ്റിയവൻ.... "എന്നതാ പറഞ്ഞെ........" ന്ന് കുസൃതിയോടെ പിരികം ഉയർത്തിയതും അവന്റെ കോളറിൽ പിടിച്ചു പുറകിലേക്കായ് തള്ളി ബെഡിലേക്കായ് വീഴ്ത്തി അവന് മുകളിലായി വന്നവൾ...... "പറഞ്ഞത് ഈ നസ്രാണിയുടെ മാത്രം അച്ചായത്തി ആവാൻ എനിക്ക് സമ്മതാവാണെന്ന്..... മ്മ്......."

ന്ന് ഇരു പിരികം ഉയർത്തിയതും...... ഞൊടിയിടയിൽ അവൾക്ക് മുകയിലായി അവൻ സ്ഥാനം പിടിച്ചിരുന്നു........ "ഷുവർ.... നി റെഡി ആണോ......." ന്നവന്റെ ചോദ്യത്തിന് നാണത്താൽ തുടുത്ത കവിളിണകളും അവന്റെ സ്പര്ശനത്തിൽ കൂമ്പിയടഞ്ഞ മിഴികളും മാത്രം മതിയായിരുന്നു അവന് അവളുടെ സമ്മതമറിയാൻ...... നെറ്റിയിലായി നൽകിയ ചുമ്പനത്തോടെ ജോൺ അവന്റെ അധരം മിഴികൾ വഴി കവിളിണയിലായ് ചേർത്തു..... പിന്നീട് അവയുടെ ഇണയിലേക്കായ് ചേർത്ത് വെച്ചു...... അവളിലുടനീളം ചുമ്പനത്താൽ സ്വന്തമാക്കുമ്പോൾ അവളിലെ ചെറു പിടപ്പ് പോലും അവനിലെ പ്രണയഭാവം കൂടുതൽ ജ്വലിച്ചു നിന്നു...... ഉയർച്ച താഴ്ചകൾക്കൊടുവിൽ അവളിലെ പാതിയെ സ്വന്തമാക്കി അവൻ അവളെ തന്നിലേക്കായ് പൊതിഞ്ഞു പിടിച്ചു.....ആ രാവിനെ സാക്ഷിയായ്‌ ഇരു മനസ് പോലെ ഇരു മെയ്യും ഒന്നായി മാറി....... പൂർണ സംതൃപ്തിയോടെ ഇരുവരും പതിയെ ഉറക്കിലേക്ക് വഴുതി വീണു............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story