പ്രണയശ്രാവണാസുരം: ഭാഗം 11

pranayashravanasuram

എഴുത്തുകാരി: അമീന

പതുങ്ങി അസുരന്റെ റൂമിനു മുന്നിലായി വന്നു നിന്നു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച് പതിയെ ഹാൻഡിൽ പിടിച്ചു താഴ്ത്തിയതും കഥക് തുറന്നു വന്നു..... ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി കതക് അതുപോലെ അടച്ചു വെച്ചു...... തിരിഞ്ഞു മുന്നോട്ട് നോക്കിയപ്പോൾ അതാ ബെഡ്ഡിൽ ഒരു രൂപം കമിഴ്ന്നു കിടന്നുറങ്ങുന്നു..... കള്ളും കുടിച്ച് വന്ന് വെട്ടിയിട്ട വാഴ കണക്ക് കിടക്കുന്നത് കണ്ടില്ലേ.....ഒരു ജഗ് വെള്ളം കൊണ്ടുവന്ന് തലയിലൂടെ ഒഴിച്ചാലോ...... അല്ലേൽ വേണ്ട അത് എനിക്ക് തന്നെ പാരയാകും..... ആദ്യം ലക്ഷ്യം ചിലങ്കയിലേക്ക്..... ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പതിയെ ആ നിലാവെട്ടത്തിന്റെ അകമ്പടിയോടെ റൂമിലൂടെ മുന്നോട്ടു ആ ഡ്രോയറിനരികിലേക്കായി നടക്കവേ.... കട്ടിലിൽ കാൽ ചെന്നടിച്ചതും ന്റെ വായിൽ നിന്നും അലറൽ പുറത്ത് വരും മുന്നേ വാ കയ്യാൽ മൂടി വെച്ച്...... കൃഷ്ണ ന്റെ കാല്......ഏതു തെണ്ടിയാണ് ഇവിടെ കട്ടിൽ കൊണ്ടുവന്നു ഇട്ടത്...... 😬 കട്ടിലിനെ പറഞ്ഞിട്ടും കാര്യല്ല.... ആ അസുരന്റെയല്ലേ കട്ടിൽ..... അതിന്റെ സ്വഭാവം തന്നെയായിരിക്കും.....

വന്നിടിച്ചു ന്റെ കാലിന്റെ എഞ്ചിൻ പോയത് മിച്ചം.... ന്ന് പിറുപിറുത്തു കൊണ്ട് നേരെ കാലിന്റെ മുട്ടും തടവി ഡ്രോയെറിനടുക്കലേക്ക് നടന്നു.... അതിനടുത്തായി എത്തി പതിയെ മുട്ടിൽ ഇരുന്നുകൊണ്ട് ഡ്രോയർ വലിച്ചു തുറന്നതും.... കൃ..... ന്ന ശബ്ദത്തോടെ ഡ്രോയർ തുറന്നു വന്നതും.....ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.... കൃഷ്ണ അങ്ങേരുടെ ആ ഫസ്റ്റ് എയ്ഡ് ബോക്സടുക്കാൻ തുറന്നപ്പോൾ ഇങ്ങനെ ഒരു ശബ്ദമൊന്നും ഉണ്ടായിരുന്നില്ലല്ലോ...... എന്നെ പെടുത്തിയിട്ടേ അടങ്ങു അല്ലേ..... ന്ന് പറഞ്ഞു മിഴി തുറന്നു ചുറ്റും നോക്കി..... അങ്ങേര് അറിഞ്ഞിട്ടില്ല.... പോത്ത് പോലെ കിടക്കുവാ..... ഞാൻ പിന്നെ ആളിൽ നിന്ന് മുഖം തിരിച്ചു ഡ്രോയർ ഇലേക്ക് നോക്കിയതും.....കണ്ണിലുടക്കിയത്.... ചിലങ്കയിൽ ആയിരുന്നു..... അത് കണ്ട് സന്തോഷത്തോടെ ഒരു നിമിഷം നോക്കി നിന്ന് പതിയെ കൈകൾ അതെടുക്കാനായി അതിലേക് കൊണ്ട് പോയതും....... "വൂ ഈസ്‌ ദേർ......" ന്നുള്ള ശബ്ദം കേട്ട് ഞെട്ടി തരിച്ചു നോക്കിയതും..... അതാ ആ കാലൻ ബെഡിൽ നിന്ന് എണീക്കുന്നു.... കുടിച്ചിട്ട് ആണെന്ന് തോന്നുന്നു കണ്ണുകൾ തിരുമ്മി ബെഡില് എണീറ്റിരുന്നു......

കണ്ണിൽ നിന്നും ആ കൈമാറ്റും മുന്നേ ഞാൻ ഞൊടിയിടകൊണ്ട് ഉരുണ്ട് കട്ടിലിനടിയിലേക്ക് വലിഞ്ഞു....... ഉയർന്നുവന്ന നെഞ്ചിടിപ്പ് ശാന്തമാക്കാൻ കഴിയാതെ ഒരു ഭയത്തോടെ ആ കട്ടിലിനടിയിൽ കിടന്നുകൊണ്ട് പുറത്തേക്ക് നോക്കിയതും.....അതാ രണ്ട് കാലുകൾ ആ ഷെൽഫിനടുത്തേക്ക് നടക്കുന്നു..... കൃഷ്ണ...... ന്ന് ഉള്ളാലെ വിളിച്ചു കണ്ണുകൾ ഇറുകെ അടച്ച് കിടന്നതും.... "ഓഹോ നീ ഇവിടെയുണ്ടായിരുന്നോ.....നീ ആരാണെന്നാടി നിന്റെ വിചാരം....." ന്നുള്ള സംസാരം കേട്ട് ഞാൻ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട്.... ഇനിയൊന്നും നോക്കിയിട്ട് കാര്യമില്ലന്ന് മനസ്സിലാക്കി പതിയെ കട്ടിലിനടിയിൽ നിന്നും പുറത്തേക്ക് തലയിട്ടു..... ഇന്ന് ന്റെ അടിയന്തിരം അങ്ങേര് കൊണ്ടാടും..... കാൽ പിടിച്ചു നോക്കിയാലോ..... കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നല്ലേ...... നിവൃത്തികേടുകൊണ്ട് ഞാൻ കഴുതയുടെ കാലങ് പിടിച്ചേക്കാം......കണ്ടു പോയില്ലേ..... ന്ന് മനസ്സിൽ തിങ്കി കൊണ്ട് പതിയെ കണ്ണു തുറന്ന്..... ന്നെ ഒന്നും ചെയ്യരുത്.... അറിയാതെ ഈ വഴി വന്നു പോയതാണെ.... ന്ന് പറയാൻ വേണ്ടി ഒരുങ്ങവേ..... മുന്നിലുള്ള കാഴ്ചയിൽ അറിയാതെ വായും തുറന്നു നിന്നുപോയി...... ആ അസുരനതാ അവിടെ എന്റെ ചിലങ്കയും കയ്യിൽ പിടിച്ചു കൊണ്ട് അതിലേക്ക് നോക്കി നിൽക്കുന്നു.....

ഇങ്ങേര് ഇതെന്ത് തേങ്ങയ കൃഷ്ണ കാണിച്ചു കൂട്ടുന്നെ ന്ന് കരുതി നോക്കിയതും..... "നീയാരാണെന്ന ടീ നിന്റെ വിചാരം...... എന്റെ മുഖത്ത് കൈനീട്ടി അടിച്ചു..... നെറ്റിയിൽ മുറിവും ആക്കിയേച് ഓടി പോകാമെന്ന് കരുതിയെങ്കിൽ തെറ്റി....... അങ്ങനെ നിന്നെ വെറുതെ വിടില്ല......നിനക്ക് ഈ ചിലങ്ക ഒത്തിരി ഇഷ്ടമാണന്ന് അറിയാടി......ഇനി ഇത് നിന്റെ കയ്യിൽ കിട്ടണമെങ്കിൽ എന്റെ മുന്നിൽ നീ വന്നിരിക്കണം...... വരുത്തിയിരിക്കുo ഞാൻ......." ഇനി വരുത്താൻ എന്തിരിക്കുന്നു....തന്റെ കട്ടിലിന് താഴെയുണ്ടടാ തെണ്ടി ഞാൻ.... ധൈര്യമുണ്ടെങ്കിൽ തിരിഞ്ഞു നോക്കടാ.....😏 മനസ്സിൽ പറഞ്ഞു ഒന്ന് പുച്ഛിച്ചു വിട്ടതും.... അങ്ങേര് തിരിഞ്ഞതും ഒരുമിച്ചായിരുന്നു..... ആ നിമിഷം തന്നെ ആമ തോടിനുള്ളിലേക്ക് തല വലിക്കുന്നതു പോലെ ഞാൻ കട്ടിലിനടിയിൽ ന്റെ തലയും വലിച്ചെടുത്തു.... കൃഷ്ണ ഇപ്പോ പെട്ടേനെ...... ന്ന് മനസ്സിൽ പറഞ്ഞതും...... "ഇനി നിന്റെ സ്ഥാനം ഇതിനുള്ളിൽ ഇരിക്കട്ടെ......" ന്നുള്ള ശബ്ദം കേട്ട് ഞാൻ പിന്നെയും തല പുറത്തേക്കിട്ടു നോക്കി.... അപ്പോഴതാ ആ കാലമാടൻ ന്റെ ചിലങ്ക കയ്യിലൊതുക്കി അലമാര തുറന്നു.....ആ അലമാരയുടെ ഉള്ളിൽ ചെറിയ ഒരു അറ തുറന്ന് അതിലേക്ക് ന്റെ ചിലങ്ക ഇട്ടു കൊണ്ട് അത് അടച്ചു ലോക്ക് ചെയ്തു.....🙄 "ഇനി നിന്റെ സ്ഥാനം ഇതിനകത്ത് ആയിരിക്കും......

അവളെ എങ്ങനെ മുന്നിൽ കൊണ്ടുവരണമെന്ന് എനിക്കറിയാം....." ന്ന് പറഞ് അറ പൂട്ടിയ കുഞ്ഞു കി..... അങ്ങേരുടെ കഴുത്തിലെ കുരിശുമാലയ്ക്കൊപ്പം ചേർത്ത് വെച്ച്.... സുഭാഷ്.....🙄 ന്റെ കൃഷ്ണാ എന്നോടീ ചതി വേണ്ടായിരുന്നു..... ഇനി ഞാനെങ്ങനെ ന്റെ ചിലങ്കയെടുക്കും.....😬 ന്ന് മനസ്സിൽ ആത്മിച്ചതും...... അങ്ങേര് ആടിയാടി വന്ന് ബെഡിലേക്കൊരു വീഴ്ചയായിരുന്നു.....ഹോ..... ബോധം ഇല്ലെങ്കിൽ എന്താ മറ്റുള്ളവർക്ക് എടങ്ങാറ് ഉണ്ടാക്കണം എന്ന ചിന്തയെ ഒള്ളു.....😏 കുറച്ച് സമയത്തേക്ക് അനക്കമൊന്നും കേൾക്കാതിരുന്നതും..... പതിയെ തല പുറത്തോട്ട് ഇട്ട്..... ബാക്കി ഭാഗം കൂടെ കാട്ടിലിനടിയിൽ നിന്ന് നിരങ്ങി നിരങ്ങി മുഴുവനായും പുറത്തേക്കടുത്ത് എണീറ്റ് നോക്കിയപ്പോഴത് അങ്ങേര് തലയിണയും കെട്ടിപ്പിടിച്ചു കൊണ്ട് ഉറങ്ങുന്നു...... ചിലങ്ക പൂട്ടിയിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ..... ഒരൊറ്റ തൊഴി വെച്ച് കൊടുത്താലോ..... എടുക്കാനുള്ള നല്ലൊരു അവസരമായിരുന്നു....എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആകിയില്ലേ അസുരൻ.... ഇങ്ങേര് കുടിച്ചാലും ബോധത്തോടെയാണല്ലോ കൃഷ്ണ നടക്കുന്നത്.....

ന്ന് മേല്പോട്ട് നോക്കി മനസ്സിൽ പറഞ്ഞു കൊണ്ട് ഇനി എന്ത് എന്ന് കരുതി അങ്ങേരെ തന്നെ നോക്കി നിന്നപ്പോഴാണ് ഒന്ന് നിരങ്ങി മലർന്നു കിടന്നത്....... ബ്ലാക്ക് ട്രാക്ക് പാന്റും വൈറ്റ് ടി ഷർട്ടുമാണ് ആളുടെ വേഷം.....മലർന്ന് കിടന്നപ്പോൾ കഴുത്തിലെ ചെയ്ൻ ടീ ഷർട്ടിന്ന് പുറത്തായി വന്നതും..... ആൾടെ നെഞ്ചിലായി ആ കീ കിടക്കുന്നത് കണ്ടതും.....ന്റെ മുഖത്തു പ്രതീക്ഷയുടെ പുഞ്ചിരി വിരിഞ്ഞു....😁 ഒന്നൂടെ പരിശ്രമിച്ചു നോക്കാം കിട്ടിയാലോ...... പരിശ്രമിക്കുകിലെന്തിനെയും വശത്താക്കാം....ന്നൊക്കെയല്ലേ ആരാണ്ടോക്കെയോ പറഞ്ഞിട്ടുള്ളത്..... ന്ന് മനസ്സിൽ പറഞ് കൊണ്ട് പതിയെ ബെഡിലേക്ക് കയറി മെല്ലെ മെല്ലെ മുട്ടിലിഴഞ് അങ്ങേരുടെ അരികിലായി സ്ഥാനംപിടിച്ചു..... കൈ രണ്ടും തലയ്ക്കു പിറകിലായി വെച്ചുകൊണ്ട് മലർന്നാണ് ആളുടെ കിടത്തം..... ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ ആളുടെ മാലയിലെ ലോക്കറ്റിനടുത്തായുള്ള ആ കി പതിയെ ആളുടെ ശരീരത്തിൽ തട്ടാതെ മെല്ലെ എടുത്തു കൊണ്ട് അതിലേക്ക് സൂക്ഷ്മമായി നോക്കി....... ഇനി ഈ കീ എങ്ങനെ ഈ മാലയിൽ നിന്നും വേർപെടുത്തുമെന്ന് ആലോചിച്ച് പതിയെ മുഖം കുനിച്ച് ലോക്കറ്റ് ഹോൾഡർ കടിച്ചു വിടുവിക്കാൻ ശ്രമിക്കവേ പെട്ടെന്നാണ്......കാലൻ ഒന്ന് തിരിഞ്ഞത്...... ന്റെ കൃഷ്ണ..... ന്ന് ഉള്ളാലെ വിളിച്ചതും.......

ആൾടെ തിരിയലിൽ ഓൺ ദി സ്പോട്ടിൽ ഞാൻ മറിഞ്ഞു ബെഡിലായി വീണു..... വീണ വീഴ്ചയിൽ കണ്ണുകൾ ഇറുക്കിയടച്ചതും എന്റെ വയറിലായി എന്തോ ഭാരം അനുഭവപ്പെട്ടു...... പതിയെ കണ്ണ് തുറന്നു നോക്കിയതും.... മുന്നിലേ കാഴ്ചയിൽ കിളി പോയ പോലെ നിന്നു..... ന്നെ മറിച്ചിട്ട് അസുരനതാ ന്റെ വയറിൽ തലയും വെച്ച് കിടക്കുന്നു.....🤢..... കള്ള് കുടിച്ചാൽ വയറ്റി കിടക്കണം ന്ന് കെട്ടുക്ക്.... അതിന് ന്റെ വയറിൽ കിടക്കാൻ ആരാടാ പരട്ടെ നിന്നോട് പറഞ്ഞെ....😵 ന്റെ കൃഷ്ണ ശത്രുക്കൾക്ക് പോലും ഈ ഗതി കൊടുക്കല്ലേ..... ങ്ങി.... ന്റെ മേലെന്ന് എണീറ്റ് പോടാ.... കൊരങ്ങൻ തലയിണ ആണെന്ന് കരുതിയാ ഇങ്ങനെ കിടക്കുന്നെ..... ആളുടെ തിരിലിൽ തലയിണ അതാ നിലത്തു കിടക്കുന്നു......ന്നെ അങ്ങ് കൊല്ല്...... കൃഷ്ണ ചെകുത്താനും കടലിനും നടുക്കായി പോയല്ലോ..... നിക്ക് ആണേൽ ആകെ കൂടെ വിറയൽ ശരീരമാകെ ബാധിക്കുന്നത് പോലെ...... തള്ളിയിട്ട് ഓടിയാൽ ഞാൻ സ്വയം ചിത ഒരുക്കിയത് കണക്കെ പെട്ട് പോകും..... ഹൃദയം ആണേൽ ഹൈ സ്പീഡിൽ മിടിക്ക......ബോധം കെട്ട് ഉറങ്ങുവാവാണെന്ന് കരുതി ഇറങ്ങി പുറപ്പെട്ട ന്നെ പറഞ്ഞാൽ മതി.......😬 ന്ന് മനസ്സിൽ രോധിച്ചോണ്ടിരുന്നതും.... അതാ വയറിൽ വെച്ച തല നിരങ്ങി മുകളിലോട്ട് വരുന്നു..... ആൾടെ വരവിൽ ശ്വാസം നില്ക്കുന്നത് പോലെയായതും.....

അങ്ങേര് ഉയർന്നു വന്ന് ന്റെ മുഖത്തിന് നേരെ വന്നതും...... ആവസ്ഥയിൽ ഈ ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിലെന്ന് വരെ തോന്നി പോയി..... കണ്ണുകൾ പതിയെ വലിച്ചു തുറന്ന് കൊണ്ട് ന്നെ നോക്കിയതും..... ഞാൻ ഓൺ ദി സ്പോട്ടിൽ മുഖം തിരിച്ചു..... ആൾടെ ചുടു നിശ്വാസം മുഖത്തു പതിയുന്നതിന് അനുസരിച്ച് കയ്യും കാലും തളരുന്നത് പോലെ തോന്നി..... അങ്ങേരെ തള്ളി മാറ്റി ഓടിയാലോ..... കൃഷ്ണ..... ന്ന് കരുതി ആളെ പിടിച്ചു തള്ളി മാറ്റാൻ നോക്കിയെങ്കിലും..... ഉടുമ്പ് പോലെ മേലെ കിടക്കുവല്ലേ അസുരൻ.... നെഞ്ചോക്കെ കിടന്നു പിടക്ക..... ആകെ വിയർത്തു.....എങ്ങനെയാ ഇങേരുടെ കയ്യീനൊന്ന് രക്ഷപെടും.....കള്ള് കുടിച് ബോധം ഇല്ലാണ്ടെയാണ്.... അല്ലേൽ എപ്പോ ന്നെ എടുത്തു എറിയുമായിരുന്നു.....🙄 സമയം നീങ്ങുന്നതിനനുസരിച് കണ്ണൊക്കെ നിറഞ്ഞു വന്നതും..... ഒന്നൊച്ച വെക്കാൻ പോലും കഴിയാതെ അവിടെ കിടുക്കേണ്ടി വന്നു...... നാവ് ഒക്കെ ആരോ പിടിച്ചു വെച്ച പോലെ.... ഈ അവസ്ഥ ഞാൻ തന്നെ ചോദിച്ചു മേടിച്ചതല്ലേ.....കൃഷ്ണ എങ്ങനെ യെങ്കിലും ഈ കഷ്മലനെ ഒന്നും മാറ്റുമോ ന്റെ മേലിൽന്ന്.....

ന്ന് മനസ്സിൽ പറഞ്.....ആൾടെ അനക്കമൊന്നും ഇല്ലാത്തത് കണ്ട്.... മുഖം ആളിലേക് തിരിക്കാതെ ഇടം കണ്ണാലെ ഒന്നു നോക്കിയതും..... അങ്ങേരതാ ഇമവെട്ടാതെ നോക്കുന്നു.... ആ നിലാവെളിച്ചത്തിൽ ആ കണ്ണുകളിലെ തിളക്കം കണ്ട് ആൾടെ നോട്ടം ചെന്നിടത്തേക് മിഴികൾ പതിഞ്ഞതും പകച് പോയി.... നേരെത്തെയുള്ള മാറിയലിൽ ന്റെ ഷർട്ടിന്റെ ബട്ടൺ വലിഞ്ഞു പൊട്ടി ന്റെ കഴുത്തു മുതൽ മാറിന് മുകൾ വരെ നഗ്നമായിരിക്കുന്നു..... അവിടെയായുള്ള മയിൽ‌പീലി ടാറ്റൂവിൽ ആയിരുന്നു ആൾടെ കണ്ണന്ന് മനസ്സിലായതും..... ഒരു പകപ്പോടെ ആളെ നോക്കി പെട്ടന്ന് തന്നെ ഷർട്ട് കഴുത്തിലേക്ക് മറച്ചിടാൻ കൈ ഉയർത്താവേ..... ന്റെ കയ്യിൽ... അങ്ങേരുടെ കൈ പിടുത്തമിട്ടിരുന്നു..... കയ്യിൽ പിടിച്ചു ബെഡിലേക് ചേർത്ത് വെച്ചതും......മനസ്സിൽ ഭയം വന്ന് നിറഞ്ഞു.....ഇങ്ങേരുടെ തലയ്ക്കു ഒന്നു കൊടുത് ഇറങ്ങി ഓടിയാലോ...... ന്ന് കരുതി ചുറ്റുമൊന്നു നോക്കി പെട്ടന്നാണ് ന്റെ കഴുത്തിനു താഴെയായ്‌ മയിൽ‌പീലി ടാറ്റൂവിൽ തണുപ്പ് അനുഭവപെട്ടത്....... പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കിയതും......

സർവ നാടികളും തളർന്നു പോകുന്നത് പോലെ ഞാൻ തറഞ്ഞു നിന്ന് പോയി.... ആൾടെ ചുണ്ട് ന്റെ ടാറ്റൂവിൽ പതിഞ്ഞിരിക്കുന്നു....അതോടെ ഉള്ളിലൂടെ ഒരേങ്ങൽ ഉയർന്നു വന്ന് കണ്ണുകൾ നിറഞ്ഞൊഴുകി ശ്വാസം പോലും നഷ്ടമായത് പോലെ തളർന്നതും...... ആൾടെ പല്ലുകൾ അവിടെയായി ആഴ്ന്നിറങ്ങിയ വേദനയിൽ..... സ്വബോധം വീണ്ടെടുത്ത് സർവ്വ ശക്തിയിൽ ആളെ പിടിച്ചു തള്ളി മാറ്റി...... ന്റെ തള്ളലിൽ ആള് ബെഡിലേക് മറിഞ്ഞു വീണതും.....നിമിഷം നേരം കൊണ്ട് ഞാൻ ബെഡീന്ന് ഉരുണ്ടു നിലത്തക്ക് വീണു...... അവിടെ നിന്നും ഉരുണ്ടു കട്ടിലിനടിയിലേക്ക് പോയി...... വാ പൊത്തി പൊട്ടിവന്ന കരച്ചിൽ അടക്കി പിടിച്ചു അവിടെയായി കമിഴ്ന്നു കിടന്നു..... ന്നാൽ കട്ടിലിൽ നമ്മടെ ഡെവി....... സ്വപ്നത്തിലെന്ന പോലെ ടാറ്റൂവിൽ ഉമ്മ വെച്ചതാണെന്ന രീതിയിൽ കമിഴ്ന്നു കിടന്നു ഉറക്കിലേക് വഴുതി വീണിരുന്നു...... ഉള്ളം തേങ്ങി അവിടെ കിടന്നെങ്കിലും ആൾടെ പ്രവർത്തിയിൽ എന്നിൽ ദേഷ്യം നുരഞ്ഞു പൊന്തി...... കാലമാടൻ തെണ്ടി......പരനാറി.... അസുരൻ കാലൻ.... ന്റെ കൃഷ്ണ അപേക്ഷിച്ചില്ലേ ഞാൻ......ന്നിട്ടും..... വൃത്തികെട്ടവൻ....എന്താ ചെയ്തേ.... എന്ത് വ്ശ്വസിച്ച കൃഷ്ണ ഞാൻ ഇങ്ങിട്ട് വന്നേ..... ബോധം ഇല്ലെങ്കിലെന്താ വൃത്തികേട് കാണിക്കാൻ ഒരു ബോധത്തിന്റേം ആവശ്യമില്ലാന്ന് ഞാൻ മനസിലാക്കേണ്ടതായിരുന്നു..... ന്നൊക്കെ മനസ്സിൽ പറഞ്ഞു.....ഒച്ചയൊന്നും കേൾക്കാൻ ഇല്ലല്ലോ......

എങ്ങനെയെങ്കിലും ഇവിടെനിന്നൊന്ന് പുറത്തെത്തിയാൽ മതി...... ന്ന് കരുതി കട്ടിലിനടിയിൽ നിന്ന് നൂഴ്ന്ന് പുറത്തോട്ട് വന്നു മെല്ലെ തലയുയർത്തി ബെഡിലേക് നോക്കിയപ്പോ അങ്ങേര് മുഖം അങ്ങോട്ട് തിരിച്ചു വെച്ച് കമിഴ്ന്നു കിടന്നു ഉറങ്ങുന്നു..... അത്‌ കണ്ട് പതിയെ നിലത്തു നിന്നും എണീറ്റ് ആളെ നോക്കിയതും..... അങ്ങേരുടെ പ്രവർത്തി മനസ്സിൽ വന്നതും ദേഷ്യത്തോടൊപ്പം കണ്ണും നിറഞ്ഞു വന്നു..... ആളെ പല്ല് കടിച്ചു നോക്കി നിറഞ്ഞ കണ്ണ് അമർത്തി തുടച് കൊണ്ട്.... ടേബിളിലുള്ള വേസ് നോക്കി... ഇതുകൊണ്ട് ആ തല നോക്കി ഒന്നു കൊടുത്താലോ കൃഷ്ണ.... അങ്ങേരെ കാണുമ്പഴേ കലി വരുവാ.... ഡെവിൾ.....ഇതിനുള്ളത് നിനക്ക് താരാടാ.......നി ഇങ്ങനെ പ്രവർത്തിച്ചതിന് മുട്ടൻ പണി തന്നെ ഈ ശ്രാവണി തന്നിരിക്കും.....ശ്രാവൺ ആയി അല്ല.... ശ്രാവണി ആയി നിന്റെ മുന്നിൽ വരൂട തെണ്ടി......വൃത്തികെട്ട ജന്തു...... ന്ന് പല്ല് കടിച്ചു പറഞ്ഞോണ്ട് കലിപ്പിൽ ചവിട്ടി തുള്ളി കതക് തുറന്ന് നേരെ ന്റെ റൂമിലേക്ക് പോയി...... കതക് അടച്ചു ലോക്ക് ചെയ്ത് ബെഡിലേക്ക് വീണു കണ്ണുകൾ അടച്ചു..... അടച്ചതെ ഓര്മയുള്ളു.... അങ്ങേരുടെ ഉമ്മയും കടിയും ഓർമ വന്നതും......കണ്ണ് തുറന്നു ചാടിയെണീറ്റു....... വൃത്തികെട്ട ജന്തു..... സ്ത്രീ വിരോധിയാണ് പോലും.... കഷ്മലൻ......

ഉറക്കത്തിൽ ആ വിരോധം ഒന്നും ഇല്ല..... ന്ന് പറഞ്ഞു കഴുത്തിന് താഴെ കൈ വെച്ചതും.... "സ്സ്......" ന്ന് നീറ്റലോടെ പറഞ്ഞു കൊണ്ട് കഴുത്തിലേക് നോക്കിയതും.... മയിൽ‌പീലി ഉണ്ട് ചുമന്നു കിടക്കുന്നു.... കഷ്മലൻ...... കാണിച്ചു വച്ചേക്കുന്നത് കണ്ടില്ലേ..... ന്റെ കയ്യേൽ പിടിച്ചതിന് തെക്കേലെ രമേശാന്റെ കൈ ചതച്ച ഞാനാണ്......ഇങ്ങേരുടെ പിടിയിൽ ഒന്നു കുതറി മാറാൻ പോലും കഴിയാതെ തളർന്നു പോയത്...... ഇതിന് ഞാൻ പകരം വീട്ടിയിരിക്കും മിസ്റ്റർ ഡേവിഡ് കളത്തിൽ പറമ്പ...... ന്ന് ദേഷ്യത്തിൽ പറഞ്ഞു ബെഡിലേക് കമിഴ്ന്നു വീണു തലയിണയിൽ മുഖം പൂഴ്ത്തി കണ്ണുകൾ ഇറുകെ അടച്ചു കിടന്നു....... ****************** (ഡേവിഡ്) ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണുകൾ വലിച്ചു തുറന്ന് തലയിൽ കൈ താങ്ങി ബെഡിൽ നിന്നെണീറ്റിരുന്നതും.... "ഡെവി.... നി എണീറ്റോ... നിന്നെ വിളിക്കാൻ വരുവായിരുന്നു.... സമയം എത്ര ആയെന്ന നി കരുതിയെക്കുന്നെ 9.00 കഴിഞ്ഞു...11.00 ക്കല്ലേ ആ ഷെട്ടിയുമായുള്ള മീറ്റിംഗ് ഫിക്സ് ചെയ്തേക്കുന്നെ.... എന്നാ ഇരുത്തമാടാ.... നിന്റെ കെട്ട് വീട്ടില്ലായോ......" ന്നൊക്കെ അകത്തേക്കു കയറി വന്നൊണ്ട് എബി പറഞ്ഞെങ്കിലും....ഡെവിയുടെ മനസ് ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിലെ അവ്യകതമായ കാഴ്ചയിൽ ഉടക്കി നിക്കുവായിരുന്നു......

. അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് നിലാവിൽ തെളിഞ്ഞ ആ മയിൽ‌പീലി ടാറ്റൂ ആയിരുന്നു.....അതിന് അരികിലായി പരന്ന് കിടക്കുന്ന മുടിയിഴകളും.......അത്‌ മനസിലേക്ക് വന്നതോടൊപ്പം കണ്ണുകൾ ഇറുകെ അടച്ചതും.....പീലിയിൽ പതിക്കുന്ന തന്റെ അധരമായിരുന്നു തെളിഞ്ഞു വന്നത്...... അതോടെ തലയൊന്ന് കുടഞ്ഞു കണ്ണ് തുറന്നു മുന്നോട്ട് നോക്കിയതും..... കണ്ടത് അവന്റെ ചെയ്തി കണ്ട് അന്തം വിട്ട് നോക്കി നിക്കുന്ന എബിയെ ആണ്......അവനെ കണ്ട് നെറ്റി ചുളിച്ചു നോക്കി..... "നി എന്നാ പറഞ്ഞെ......." "നിനക്ക് എന്നാ പറ്റിയെ...നി ഒക്കെയല്ലെ..... ഷെട്ടിയുമായുള്ള മീറ്റിംഗ് ക്യാൻസൽ ചെയ്യാൻ വിളിച്ചു പറയണോ....." "ഏയ്‌ നൊ.....അയാം ഓക്കേ..... നി ചെല്ല് ഞാൻ വന്നേക്കാം......" ന്ന് പറഞ്ഞു എബിയെ പറഞ്ഞു വിട്ട് ബെഡിൽ ഇരുന്നൊണ്ട് തന്നെ ചുറ്റുമൊന്ന് നോക്കി.... ഇന്നലെ ഇവിടെ വന്നു കിടന്നത് ചെറുതായി ഓർമയുണ്ട്.... അല്ലാതെ മറ്റൊന്നും ഓർമയില്ല.... സ്വപ്നത്തിൽ ആ മയിൽ‌പീലി മാത്രമേ ഞാൻ കാണാറുള്ളു.....പക്ഷെ ഇന്നലെ അതിനോട് പറ്റിച്ചേർന്ന് കിടക്കുന്ന മുടിയിഴകൾ കൂടെ.... സ്വപ്നത്തിൽ ആയിട്ട് പോലും ആ മുടിയിലെ ഗന്ധം ഞാൻ നേരിട്ട് അനുഭവിച്ചത് പോലെ..... അതിന്റെ പ്രെസെൻസ് ഇപ്പഴും ഇവിടെ തങ്ങി നിൽക്കുന്നൊരു ഫീൽ........

ഐ ക്യനോട് അണ്ടർസ്റ്റാണ്ട് വാട്ട്‌ ഈസ്‌ ഗോയിങ് ഓൺ ഇൻ മൈ മൈൻഡ്......ഹോ...... ലീവ് ഇറ്റ്.....വാട്ട്‌ എവെർ.....അത്‌ വല്ല പെർഫ്യൂമിന്റെയും സ്മെല്ലാകും..... മനുഷ്യനെ പ്രാന്ത് പിടിപ്പിക്കുന്ന ഒരു സ്വപ്നം....ഷിറ്റ്.... ന്ന് പറഞ്ഞു അത്‌ മൈൻഡീന്ന് കളഞ് ദേഷ്യത്തോടെ എണീറ്റ് വാഷ്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു.... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴോട്ടിറങ്ങി..... ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു കാറും എടുത്ത് എബിയേം കൂട്ടി ഓഫീസ് ലക്ഷ്യമാക്കി കാർ ഓടിച്ചു പോയി...... ഹൈവേ കടന്നു കാർ മുന്നോട്ട് കുതിക്കവെ.....അകലെ പൊട്ട് പോലെ റോഡിനു നടുവിൽ തങ്ങൾക്ക് നേരെ എന്തോ ഒന്നു ഡെവിയുടെ കണ്ണിലുടക്കിയതും.....കുതിച്ചു പാഞ്ഞ ലാമ്പോർഗിനിയെ..... ഒരിരമ്പലോടെ അതിലേക്കടുക്കും മുന്നേ ഡെവി സഡൻ ബ്രേക്ക്‌ പിടിച്ചു നിർത്തിയതും മിഴികൾ ഉയർത്തി മുന്നോട്ട് നോക്കവേ.....എബിയുടെ നാവിൽ നിന്നും ആ പേര് ഉതിർന്ന് വീണിരുന്നു..... "കർത്താവേ..... ശിവ......."🙄🙄 കാറിനു മുന്നിലായി നിൽക്കുന്ന അവളെ കണ്ടതും.....ഇനി ഇവിടെ നടക്കാൻ പോകുന്ന വേൾഡ് വാർ മനസ്സിൽ കണ്ട് എബി തലയിലുള്ള കിളികളെ പറത്തി വിട്ട്...... കർത്താവെ..... ന്നെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ..... ന്നുള്ള ആത്മകതത്തെ കൂട്ട് പിടിച് ദയനീയമായി ഡെവിയെ നോക്കിയിരുന്നു........🙄😂 ................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story