പ്രണയശ്രാവണാസുരം: ഭാഗം 12

pranayashravanasuram

എഴുത്തുകാരി: അമീന

കർത്താവെ..... ന്നെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ..... ന്നുള്ള ആത്മകതത്തെ കൂട്ട് പിടിച് ദയനീയമായി ഡെവിയെ നോക്കിയിരുന്നു........🙄😂 ന്നാൽ നമ്മുടെ ശിവ നിൽക്കുന്നതോ കട്ടകലിപ്പിൽ.....അങ്ങേരെ കയ്യിൽ കിട്ടിയാൽ ഷേക്കാക്കി കുടിക്കും എന്ന നിലയിലും.... അവന്റെ ഉമ്മിക്കലിന്റെ ആഫ്റ്റർ എഫക്ട് കൊണ്ട് കുട്ടി നേരത്തെ വീട്ടീന്ന് ഇറങ്ങി നേരെ മാളിൽ പോയി ശ്രാവൺ ശ്രാവണി ആയി ആളെയും കാത്ത് നിൽപ്പ് തുടങ്ങിയതാ ഇവിടെ.... കാരണം ടൗണിലേക് കടക്കണേൽ ഈ വഴി പോയെ തീരു...... അതുകൊണ്ട് തന്നെ അവളുടെ പ്രതികാരം തിരഞ്ഞെടുക്കാൻ ആരും ഇല്ലാത്ത ഈ വഴി തന്നെ കുട്ടി തിരഞ്ഞെടുത്തത്..... മുന്നിലായി ഇരമ്പി വന്നു നിന്ന ലാംബോർഗിനിയിലേക് രൂക്ഷമായി നോക്കി നിന്ന ശിവയുടെ അടുത്തേക്ക് പെട്ടന്ന് തന്നെ എബി ഡോർ തുറന്നിറങ്ങി ഓടിയടുത്ത് കൊണ്ട്..... "ശിവ മോളെ......ദയവ് ചെയ്ത് രാവിലതന്നെ പ്രശ്നം ഉണ്ടാക്കല്ലേ....... പ്ലീസ് കുട്ടി ഇപ്പൊ പൊ.... അവൻ ഇറങ്ങി വന്നാൽ ഇവിടെ ഒന്നും നിൽക്കുവേല....." "ഇയാളോട് നിക്ക് പ്രോബ്ലം ഒന്നും ഇല്ല..... പക്ഷെ ആ കറിനുള്ളിൽ അടയിരിക്കുന്നില്ലേ...... അവനോട് നിക്ക് രണ്ട് പറയാനുണ്ട്....."😏 ന്ന് പറഞ്ഞു എബിയെ മാറ്റി വണ്ടിക്ക് മുന്നിൽ കയറി നിന്ന്.... "ഡോ കാലാ....." ന്ന് വിളിച്ചതെ ഓര്മയുള്ളു......

.അവളെ അവിടെ കണ്ട ദേഷ്യത്തിൽ സ്റ്റിയറിങ്ങിൽ പിടിച്ചു കലിപ്പ് ലുക്ക് വിട്ടോണ്ടിരുന്ന ഡെവി..... അവളുടെ ഒറ്റ വിളിയിൽ ഡോർ തുറന്ന് ചാടിയിറങ്ങി കാൽ കൊണ്ട് ഡോർ ചവിട്ടി അടച്ചു.... ന്റെ കൃഷ്ണ ഇയാള് കടിക്കോ.... ന്ന് മനസിൽ പറഞ്ഞതും...... അങ്ങേരുടെ രാത്രിയിലെ കടി ഓർമ വന്നതും......ദേഷ്യം നുരഞ്ഞു പൊന്തി തിരിച്ചും കലിപ്പ് ലുക്ക്‌ വിട്ടു നിന്നു.. കലിപ്പിൽ വരുന്ന ഡെവിയുടെ നേരെ ശിവയും കലിപ്പിൽ നടന്നടുത്തതും...... അവരെ രണ്ട് പേരെയും പരസ്പരം നോക്കി നിന്ന എബി ഓടി പോയി ഇടയിൽ കയറി നിന്ന് കൊണ്ട്..... "പെങ്ങളെ ദയവ് ചെയ്ത് ഒന്ന് തിരിച്ചു പൊ.....ഡെവി ഒരു പ്രശ്നത്തിന് നീയും നിക്കല്ലേ......" "ഹോഹോ..... അങ്ങനെ നിക്ക് പോകാൻ മനസ്സില്ല ... ഇങ്ങേരുടെ തിരുമുഖം കാണാനുള്ള പൂതികൊണ്ടല്ല ഇവിടെ കുറ്റീം പറിച്ചു നിക്കണെ........ ഇയാളോട് രണ്ട് പറയാതെ ഞാൻ ഇവിടുന്ന് പോകില്ല.... അങ്ങട് മാറി നിക്കി......" ന്ന് പറഞ്ഞു എബിയെ തള്ളി മാറ്റയതും.... "എന്നാന്ന് വെച്ചാല് കാണിക്ക്.....കിട്ടുന്നത് മേടിച്ചോ....." ന്ന് പറഞ്ഞു എബി അവിടെ നിന്ന് ചാടി തുള്ളി പോയത്തും....... അവളുടെ സംസാരം കെട്ട് ഡെവി ദേഷ്യത്തോടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട്.... "എന്നതാടി നിനക്ക് വേണ്ടേ........മിണ്ടാതെ പോകുന്നത നല്ലത്.... നിന്നോട് തർക്കിക്കാനുള്ള ടൈം അല്ല ഇപ്പൊ......

വഴീന്ന് മാറടി കോപ്പേ......" ന്ന് പറഞ്ഞു തള്ളിയതും....... നിലത്തേക്ക് വീണു പോയ ശിവ....... ദേഷ്യം കൊണ്ട് ചാടി എണീറ്റ് തിരിഞ്ഞു പോകാൻ നിന്ന..... ഡെവിയുടെ പുറത്തിട്ട് കൈ വെച്ച് ഊക്കിനൊരു ഇടി വെച്ച് കൊടുത്തതും..... ഒന്ന് നിന്ന ഡെവി കലിപ്പിൽ അവൾക്ക് നേരെ തിരിഞ്ഞതും....... ദേഷ്യത്താൽ ചുമന്നു കലങ്ങിയ കണ്ണ് കണ്ട് ചെറു ഭയത്താൽ ശിവ രണ്ടടി പുറകിലേക്ക് നീങ്ങി പോയി...... അതെ സമയം അവൾക് ഇന്നലത്തെ കാര്യം മനസിലേക്ക് കടന്നു വന്നതും..... വന്ന ഭയത്തെ തട്ടിയെറിഞ് അവനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട്.... "താൻ ആരാടോ.... നി അങ്ങ് കണ്ണുരുട്ടിയാൽ ഞാൻ പേടിച്ചു വിറക്കുമെന്ന് കരുതിയെങ്കി ഏട്ടായി മടക്കി അത്‌ നിന്റെ പോക്കറ്റിൽ തന്നെ വെച്ചേക്ക്.....തന്നെ കണ്ട് ന്റെ ഡോഗ് പോലും പേടിക്കില്ല....." 😏..... "ടി വല്ലാതെ നെഗളിക്കാതെ ന്റെ മുന്നീന്ന് മാറുന്നതാ നല്ലത്..... നിന്നെ പോലെ ഉള്ള ലോ ക്‌ളാസുകൾക്ക് അറിയില്ല സമയത്തിന്റെ വാല്യൂ..... മാറി നിക്കടി മുന്നീന്....." ന്ന് പറഞ്ഞു അലറിയതും.... "ഡോ നിന്റെ മുന്നിൽ വന്ന് തുള്ളാൻ ആഗ്രഹം ഉണ്ടായിട്ടല്ല..... മര്യാദക്ക് ഞാൻ നിന്നോട് ചോദിച്ചതാ ന്റെ ചിലങ്ക തിരിച്ചു തന്നേക്കാൻ...... അപ്പൊ നിനക്ക് തരാൻ വയ്യ..... അത്കൊണ്ട് മാത്ര നിന്റെ വൃത്തികെട്ട മുഖം പിന്നേം കാണേണ്ടി വന്നത്......താടോ ന്റെ ചിലങ്ക......."

"ഇല്ലേൽ നി എന്ന ചെയ്യൂടി....... നിന്റെ നാക്കിന്റെ നീളം വല്ലാണ്ട് നീട്ടണ്ട...... പിഴുതെറിയും ഞാൻ....... ന്നോട് വയ്യിട്ടലച്ച സ്ഥിതിക്ക് ഒന്ന് കേട്ടോ...... ഇനി നിനക്കത് കിട്ടുമെന്ന് കരുതി എന്റെ മുന്നിൽ കിടന്നു തുള്ളണ്ട....... അത് കത്തിച്ചു കളഞ്ഞാൽ പോലും നിനക്ക് തരില്ലടി......." ന്നു പറഞ്ഞതും...അവളിൽ ദേഷ്യം അതികരിച്ചുകൊണ്ട് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു...... "നീ എന്തു പറഞ്ഞടാ......അത് കത്തിച്ചുകളയുമെന്നൊ.....അതിന് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ വെച്ചേക്കില്ലടാ..... താടാ ന്റെ ചിലങ്ക.... തരാൻ.... നിനക്കൊന്നും മറ്റുള്ളവരുടെ ഫീലിംഗ്സ് മനസിലാവില്ലടോ......" ന്ന് പറഞ്ഞതും അവൾടെ കൈ തട്ടി മാറ്റി കൊണ്ട്..... "മിണ്ടാതെ പൊടി പുല്ലേ......." ന്ന് ഡെവി ദേഷ്യത്തിൽ പറഞ്ഞതും...... ഇതെല്ലാം കണ്ടോണ്ട് നിന്ന എബി.... "ഡെവി....അതെന്തിനാടാ നിനക്ക്.... അതങ്ങ് കൊടുത്തേര്..... നമുക്ക് ലേറ്റ് ആകുന്നുണ്ട്.... ഇനി ആകെ അരമണിക്കൂർ മാത്രമേയുള്ളു മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്യാൻ......" "നിന്റെ അനിയന് ബുദ്ധിയുണ്ട്.....അത്‌ വേം തന്നിട്ട് പൊക്കോ.......നിനക്കൊന്നും അറിയില്ല അതെനിക്ക് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന്....തനിക്കൊക്കെ പണത്തിന്റെ അഹങ്കാരം അല്ലെടോ..... അസുര......." "ഡി മൈൻഡ് യുർ ലാംഗ്വേജ്...... ഇനി ഒരക്ഷരം മിണ്ടിയാൽ പിന്നെ ഡെവി പ്രവർത്തിക്കുന്നത് നിനക്ക് താങ്ങില്ല.....

മുന്നീന് മാറടി കോപ്പേ......" ന്ന് പറഞ്ഞു ഇരു ഷോൾഡറിൽ പിടിച്ചു പിറകിലേക് തള്ളിയതും.... പുറകോട്ട് വേച്ചു പോയ ശിവ കൈ കുത്തി നിലത്തേക് വീണതും..... അവൾക് സങ്കടം കൊണ്ടും ദേഷ്യം കൊണ്ട് ഉള്ളാകെ വിറച്ചു....ദേഷ്യത്തോടെ എണീറ്റ് നിന്ന് കൊണ്ട്........ കാറിന്റെ ഡോർ തുറന്ന് അതിലേക്ക് കയറാൻ നിന്ന ഡെവിയെ നോക്കി ഉച്ചത്തിൽ..... "ഡോ.... ഡേവിഡ് കളത്തിൽ പറമ്പ......" ന്ന് വിളിച്ചതും..….. അങ്ങേര് തിരിഞ്ഞു നോക്കിയതും...... ശിവ..... "അസുരനാടോ താൻ....... വൃത്തികെട്ടവൻ..... സ്ത്രീകളെ ബഹുമാണിക്കാൻ അറിയാത്തവൻ......ഇതൊക്കെയാടോ നിന്റെ സംസ്ക്കാരം..... മറ്റുള്ളവരുടെ വേദന നിനക്കൊന്നും.... ഒന്നും അല്ലായിരിക്കും......" "ഡി......വാ അടച്ചോ..... അല്ലേൽ....." "ടാ ഡെവി.... വണ്ടിയിൽ കയറട.... അതിനെ വിട്ടേക്ക്..... ടൈം ഇല്ല......" ന്ന് എബി ഡെവിയോട് പറയവേ... അവള് നടന്നു ഡേവിഡ്ന്റെ മുന്നിലായി നിന്ന് കൊണ്ട്.... "അങ്ങനെ ന്റെ വാ അടക്കാൻ നിനക്ക് കഴിയില്ലടാ..... നിന്നോട് സംസാരിക്കാൻ മുട്ടി നിക്കുവല്ല ഞാൻ.....ഞാൻ നിന്റെ ഒന്നും ചോദിക്കുന്നില്ലല്ലോ......ന്റെ സ്വന്തമായതല്ലെ ഞാൻ ചോദിച്ചുള്ളൂ..... ഞാൻ പറഞ്ഞത് തന്നെയാ ശരി......നിനക്കൊന്നും മറ്റുള്ളവരുടെ ഫീലിംഗ്സ് അറിയില്ല.....ഹും...

എങ്ങനെ അറിയാന അതിനോക്കെ സ്നേഹിക്കാൻ അറിയുന്ന സ്നേഹo എന്തെന്ന് അറിയുന്ന നല്ല മനസ് വേണം......അതൊട്ട് നിനക്കില്ലതാനും..... അങ്ങനെ ഉള്ള നിന്നെ ഒക്കെ ആരാടോ സ്നേഹിക്ക...... നിന്റെ ഈ സ്വഭാവം കൊണ്ട് തന്നെ ഒരുത്തിയെങ്കിലും നിന്നെ സ്നേഹിക്കോ.... അസുരനാണ് താൻ ഡെവിൾ......"😏 ന്ന് ഇന്നലത്ത അവന്റെ പ്രവർത്തിയിലെ ദേഷ്യം കൊണ്ട് അവനെ നോക്കി പറഞ്ഞു ഒന്ന് പുച്ഛിച്ചു വിട്ടതും...... ആൾടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു....... ചിലങ്ക കിട്ടില്ലെന്ന്‌ നിക്ക് അറിയാം അവനോട് രണ്ട് പറയാൻ ഒരു കാരണം മാത്രമായാണ് അത്‌ ഉപയോഗിച്ചത്..... അല്ലാതെ അവന്റെ ഇന്നലത്തെ പെർഫോമൻസ്ന്നാണ് ഞാൻ ചാടി കടിക്കുന്നതെന്ന് നിക്ക് പറയാൻ പറ്റില്ലല്ലോ കൃഷ്ണ... ന്ന് മനസ്സിൽ തിങ്കി കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും...... ദേഷ്യം കൊണ്ട് വിറച്ച ഡെവി...... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ശിവയുടെ കയ്യിൽ കടന്നു പിടിച്ചതും.......അവൾ പകച്ചു നോക്കും മുന്നേ....... അവൻ ശക്തിയായി ആ കൈ പിടിച്ചു വലിച്ചു അരയിലായി കൈയാൽ ചുറ്റി വരിഞ് അവനിലേക്കായി ചേർത്ത് പിടിച്ചു..... പെട്ടന്നുള്ള നീക്കത്തിൽ പകച്ചു പോയ ശിവ മുഖമുയർത്തി നോക്കിയതും......

ദേഷ്യം കൊണ്ട് വിറച്ച ഡെവി അവളുടെ ചുണ്ടിലേക് ചുണ്ട് ചേർത്ത് വെച്ചു കഴിഞ്ഞിരുന്നു...... അവന്റെ ആ ഒരു നീക്കത്തിൽ ശിവയുടെ ശ്വാസം പോലും നിലച്ചത് പോലെ തറഞ്ഞു നിന്നതും....... ഡെവി അവന്റെ അധരത്താൽ അവളുടെ അധരങ്ങളെ പൊതിഞ്ഞു പിടിച് അതിലേക്കായി ആഴ്ന്നിറങ്ങി....... ഡെവിയുടെ ഈ പ്രവർത്തി കണ്ട എബി ഞെട്ടി തരിച്ചു ഒരുനിമിഷം കിളി പോയ കണക്ക് നിന്നതും.....തലയൊന്ന് കുടഞ്ഞു കൊണ്ട്...... "ഡെവി......" ന്ന് ഉറക്കെ വിളിച്ചപ്പോഴാണ് അതിന്റെ ഷോക്കിൽ നിന്ന ശിവക്ക് ബോധം വന്നത്......അതോടെ അവനെ പിടിച്ചു തള്ളി മാറ്റാൻ ഒരുങ്ങവെ........ ഉടുമ്പ് കണക്കെ പിടിച്ച അവൻ.......മാറുകയാൽ അവളുടെ തലയ്ക്ക് പിറകിലായി പിടിച്ചു അടുപ്പിച്...... ദേഷ്യം മുഴുവൻ അവളുടെ ചുണ്ടിൽ തീർത്തതും...... കണ്ണുകൾ നിറഞ്ഞു വന്ന ശിവ അവനെ ഇരുകയ്യാൽ ഇടിച്ചു വേർപെടാൻ ശ്രമിച്ചുകൊണ്ടിരുന്നു...... അവളുടെ മുടിയിൽ നിന്നോഴുകുന്ന ആ പ്രത്യേക തരത്തിലുള്ള സ്മെൽ........ ഡെവിയുടെ നാസിക കടന്ന് പോകവേ..... ദേഷ്യത്തോടെ നിന്ന ഡെവിയുടെ ഉള്ളം ശാന്തമാകുന്നതോടൊപ്പം........ അവൻ പോലും അറിയാതെ ദേഷ്യത്തോടെ.... വേദന നൽകാൻ തുടങ്ങിയ ചുംബനം.....ഒരു കുഞ്ഞു വേദന പോലും നൽകാത്ത രീതിയിൽ കണ്ണുകൾ അടച് ചെറു തുവൽ കണക്കെ അവളുടെ അധരത്തെ നുണഞ്ഞു കൊണ്ടിരുന്നു......അവന്റെ പിടിയിൽ നിന്ന് അകലാൻ സാധിക്കാതെ ശിവയുടെ കണ്ണുകൽ നിറഞ്ഞു വന്നു.....

ഇതൊന്നും കാണാനുള്ള ബാല്യം നിക്ക് ഇല്ല ന്റെ കർത്താവേ ന്ന് വിളിച്ചു എബി അവർക്ക് എതിരെ തിരിഞ്ഞു കാറിലേക് ചാരി ദൂരേക്ക് നോക്കി നിന്നു.....🤭 കണ്ണുനീരിന്റെ ഉപ്പുരസം അറിയവേയാണ് താൻ എന്താണ് ചെയ്യുന്നതെന്ന് ഡെവിക്ക് ബോധം വന്നത്..... അതോടെ ഉൽകിടിലെത്തോടെ അവളിൽ നിന്ന് ഞെട്ടി പുറകിലേക് മാറി മുഖമുയർത്തി നോക്കിയതും..... അവളുടെ കണ്ണുകൾ ചുമന്നു കവിൾതങ്ങളെ തഴുകി കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ട് ഡെവിയുടെ ഉള്ളു പിടഞ്ഞു..... ഒരു ശിലകണക്കെ നിന്ന ശിവ ഒന്നനങ്ങാൻ പോലുമാകാതെ തറഞ്ഞു നിന്നതും..... അവളുടെ അല്ല ഒരു പെണ്ണിന്റെ അവസ്ഥയിൽ ആദ്യമായി അവന്റെ ഉള്ളം നീറി പുകഞ്ഞു...... "ഷിറ്റ്........" ന്ന് പറഞ്ഞു കാറിൽ ഇടിച്ചു കൊണ്ട്...... കാറിലായി നെറ്റി മുട്ടിച്ചു കൊണ്ട് നിന്നതും..... അവന്റെ കാറിലുള്ള ഇടിയിൽ.... അപ്പുറത്ത് ചാരി നിന്ന എബി..... ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കാറിൽ നെറ്റി മുട്ടിച്ചോണ്ട് നിക്കുന്ന ഡെവിയെ ആണ്..... അവനിൽ നിന്ന് മിഴികൾ ശിവയിലേക്ക് തെന്നി മാറിയതും.....നമ്മുടെ ശിവ..... അവന്റെ പ്രവർത്തി ഉൾകൊള്ളാൻ കഴിയാതെ ഉള്ളാലെ വിങ്ങി പൊട്ടി.....കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കെ യാന്ത്രികമായി ഓരോ ചുവടുകൾ പിറകിലേക് നടന്നു കൊണ്ടിരുന്നു...... അവളിൽ നിന്ന് ഡെവിയിലേക്ക് നോട്ടം മാറ്റി തിരിഞ്ഞു ശിവയിലേക് മിഴികൾ പതിഞ്ഞതും....... അവൻ പകച്ചു പോയി..... യാന്ത്രികമായി പുറകിലേക്ക് നടന്ന ശിവ റോഡിന് നടുവിലേക്കായി എത്തവേ.......

അവൾക്ക് നേരെ പാഞ്ഞു വരുന്ന വാഹനം എബിയുടെ കണ്ണിലുടക്കിയതും..... "ശിവ........" ന്ന് അലറി വിളിച്ചതും.....ആ വിളിയിൽ ഞെട്ടിത്തിരിഞ്ഞു നോക്കിയ ഡെവി..... ആ കാഴ്ചയിൽ നടുങ്ങി കൊണ്ട്..... "ശിവ......" ന്ന് അലറി കൊണ്ട് അവളിലേക്കായി ഓടിയടുത്തു ആ വാഹനം അവൾക്ക് നേരെ അടുക്കും മുന്നേ പിടിച്ചു വലിചു....... മുന്നോട്ടാഞ്ഞ ശിവയെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചതും....... അവരെയും മറികടന്നു ആ വാഹനം പാഞ്ഞു പോയിരുന്നു...... തന്റെ നെഞ്ചോട് പൊതിഞ്ഞു പിടിച്ച ശിവയെ...... ഒന്നൂടെ തന്നിലേക്കടക്കി പിടിച്ചു കൊണ്ട് ഉയർന്നു വന്ന നെഞ്ചിടിപ്പിനെ ശാന്തമാക്കവേ...... "ഡെവി......" ന്ന് വിളിച്ചു അങ്ങോട്ടായി ഓടിയെടുത്ത എബിയുടെ ശബ്ദം കെട്ട് ഒന്ന് ഞെട്ടി പതിയെ അവളെ അവനിൽ നിന്നകറ്റി നിർത്തിയതും......വാടിയ പൂ കണക്കെ കുഴഞ്ഞു അവന്റെ ദേഹത്തേക്ക് തിരികെ വീണതും...... പെട്ടന്ന് അവളെ ഇരുകയാൽ താങ്ങി പിടിച്ചു..... "ഡെവി.... എന്നതാടാ പറ്റിയെ......." ന്ന് ചോദിച്ച എബിയെ പോലും ഗൗനിക്കാതെ....... അവളെ ഒരു കയ്യാൽ താങ്ങി പിടിച്ചു മറുകയാൽ ചെറുതായി കവിളിൽ തട്ടി വിളിച്ചു..... "ശിവ..... ശിവാ.....കണ്ണ് തുറക്ക്.....ഡി കോപ്പേ....കണ്ണ് തുറക്കാൻ......" ന്ന് വെപ്രാളത്തോടെയും ദേഷ്യത്തോടെയും അവളെ തട്ടി വിളിച്ചെങ്കിലും..... പെണ്ണ് കണ്ണ് തുറക്കാതെയായതും...... അവന്റെ ഹൃദയം പിടയുന്നതോടൊപ്പം ഉള്ളകെ അസ്വസ്തമായി.......

"ടാ എബി...... കാറീന്ന് ബോട്ടിലെടുക്ക്.... പെട്ടന്ന്......ശിവ.... കണ്ണ് തുറക്കടോ....." ന്ന് പറഞ്ഞു റോഡിൽ ആയി മുട്ടിൽ ഇരുന്ന് അവളെ മടിയിലേക്കു കിടത്തി ഒരു കയ്യാൽ താങ്ങി പിടിച്ചു കൊണ്ട് പിന്നേം തട്ടി വിളിച്ചോണ്ടിരുന്നതും.......ഇതെല്ലാം കണ്ട് കിളി പോയ പോലെ നിക്കുവാ എബി.....🙄 അവനെ പറഞ്ഞിട്ടും കാര്യം ഇല്ല..... കുട്ടി ആദ്യമായാണെ ഡെവിയുടെ ഇങ്ങനെ ഒരു ഭാവം കാണുന്നെ......അവനെ ഇങ്ങനെ വെപ്രാളപ്പെട്ട് അതും ഒരു പെണ്ണിന് വേണ്ടി...... ഇതൊക്കെ കാണുമ്പോൾ ആർക്കായാലും കിളി പോവില്ലേ..... പ്യാവം എബി കിളി പോയ കണക്ക് ആ നിൽപ്പ് നിന്നതും...... അത് കണ്ട് ഡെവി കലിപ്പിൽ.... "ഡാ കോപ്പേ.... ആരെ നോക്കി നിക്കുവാ..... പോയി ബോട്ടിൽ എടുത്തൊണ്ട് വാടാ......" ന്ന് അലറിയതും...... എബി ഞെട്ടി പെട്ടന്ന് കോ ഡ്രൈവറ് സീറ്റിനടുത്തേക്ക് ഓടി..... "ശിവാ..... കണ്ണ് തുറക്ക്......." ന്ന് പറഞ്ഞു അവളെ ഒന്നൂടെ കയ്യിൽ ഒതുക്കി മടിയുലേക്കായി ഉയർത്തി കിടത്തവേ......അവളുടെ കഴുത്തിൽ നിന്നും ദുപ്പട്ട നിലത്തോട്ടൂർന്ന് വീണതും.... അതെടുക്കാനായി അവളിൽ നിന്ന് മുഖം തിരിക്കവേ....മിഴികൾ ഉടക്കിയത് അവളുടെ മാറിന് മുകളിലായിട്ടുള്ള മയിൽ‌പീലി ടാറ്റൂവിൽ ആയിരുന്നു...... അത്‌ കണ്ടതും അവന്റെ ഹൃദയം അകാരണമായി മിടിചു കൊണ്ടിരുന്നു......ഏതോ അവസ്ഥയിൽ അവന്റെ കൈ ടാറ്റൂവിൽ സ്പർശിക്കാനായി നീളവേ...... എബി ഡോർ തുറന്ന് അതീന്നു ബോട്ടിൽ എടുത്ത് പുറത്തിറങ്ങി..... "ഡെവി......." ന്ന് വിളിച്ചു അങ്ങോട്ടോടി വന്നതും.....

സ്പർശിക്കാൻ ഒരുങ്ങിയ കൈ പെട്ടന്ന് തന്നെ പിൻവലിച്.......ഡ്രസ്സ്‌ നേരെ ഇട്ട് ഷാൾ കൊണ്ട് കഴുത്ത് മറയുന്ന രീതിയിൽ മേലെ ഇട്ടു കൊടുത്തു........ എബി കൊണ്ട് വന്ന ബോട്ടിലെടുത്തു വെള്ളം മുഖത്തു തെളിച്ചതും..... ഒരു ഞരക്കത്തോടെ കണ്ണുകൾ വലിച്ചു തുറന്നവൾ മുന്നോട്ട് നോക്കി....... ആ മിഴികൾ തുറയുന്നതിനനുസരിച് ഡെവിയുടെ മനസ്സിൽ തണുപ്പ് നിറയുന്നതായി അനുഭവപെട്ടു......അതോടൊപ്പം തന്നെ ഹൃദയമിടിപ്പ് ശാന്തമായി മാറി....... കണ്ണ് തുറക്കവേ മുന്നിൽ ഡെവിയെ കണ്ടതും....... അവളുടെ മനസിലേക്ക് അവന്റെ പ്രവർത്തി കടന്നു വന്നതും........ ദേഷ്യം കൊണ്ട് കണ്ണ് നിറഞ്ഞു വന്നു അവനെ പിടിച്ചു തള്ളി മാറ്റി........ ചാടിയെണീറ്റ് അവന്റെ കോളറിൽ പിടിച്ചു കൊണ്ട്..... "നി..... നിനക്ക് എത്ര ധൈര്യം.... ഉ.... ഉണ്ടായിട്ടാ.... ന്നെ..... നിന്നെ ഞാൻ വെറുതെ വിടില്ലടാ.....ദുഷ്ടനാ താൻ.....ഡെവിൾ ആണ്......നി..... നിനക്ക് അഹങ്കാരം ആണ് ... നിന്റെ അഹങ്കാരം ഞാൻ തീർത്തു തരാം......" ന്ന് പറഞ്ഞു അവനിൽ നിന്ന് വിട്ടു മാറി...... ചുറ്റും വെപ്രാളത്തോടെ കണ്ണോടിച്ചു കൊണ്ട് കണ്ണിലായി റോഡിനരികിലായുള്ള വലിയൊരു കല്ലിൽ ഉടക്കിയതും..... ഓടി ചെന്ന് അത്‌ പൊക്കിയെടുത്തു ആ കാറിനെ ലക്ഷ്യo വെച് ഓടിയതും....... ഇത് കണ്ട ഡെവി...... ഓടി അടുക്കുന്ന ശിവയുടെ നേരെയായി ഓടി അവളുടെ വയറിൽ ചുറ്റി പിടിച്ചു പിന്നോട്ട് വലിച്ചു കൊണ്ട് കാറിലേക് കല്ല് പതിക്കാത്ത വിതത്തിൽ പിടിച്ചു മാറ്റിയതും....

അവന്റെ വലിയിൽ കല്ല് തെറിച്ചു പോയി ഇതെല്ലാം കണ്ട് വിജിലമ്പിച്ചു നിന്ന എബിയുട കാലിൽ വന്നു വീണതും....... "ന്റെ അമ്മച്ചി......." ന്ന് വിളിച്ചു കാൽ പൊക്കി പിടിച്ചു അവിടെ നിന്ന് തുള്ളി കൊണ്ടിരുന്നു...... "ശിവ..... അടങ്ങാൻ......." ന്ന് പറഞ്ഞു ഡെവി ചുറ്റി പിടിച്ചു വെച്ചതും...... "വിടടോ..... ന്നെ...... വിടാൻ......" ന്ന് പറഞ്ഞു അവനിൽ നിന്ന് കുതറി മാറി കൊണ്ട് ചെറഞ്ഞു രൂക്ഷമായി നോക്കി....... ഇതുവരെ ദേഷ്യം നിറഞ്ഞിരുന്ന അവന്റെ മുഖം ശാന്തമായത് കണ്ടതും.....ശിവയിൽ ദേഷ്യം അധികരിച്ചു വന്നു...... അപ്പോൾ തന്നെ നിലത്ത് വീണു കിടക്കുന്ന ബോട്ടിൽ കണ്ടതും അതെടുത്തു അടപ്പ് തുറന്ന്......ഡെവിയുടെ മുഖത്തേക് വെള്ളം ആഞ്ഞു ഒഴിചു...... പെട്ടന്നുള്ള നീക്കത്തിൽ വെള്ളം മുഖത്തു പതിഞ്ഞതും..... കണ്ണുകൾ ഇറുകെ അടചതോടൊപ്പം ശക്തമായി അവനെ പിടിച്ചു പിറകിലേക്ക് തള്ളി മാറ്റി...... ഒരുഭാഗത്തേക്ക് വീണ ഡെവി അവിടെ നിന്നെണീക്കും മുന്നേ അവനെയും മറികടന്നു ഓടി അവന്റെ വണ്ടിയുടെ ഡ്രൈവർ സീറ്റിലേക്ക് കയറി കതക് അടച്ചു ലോക്ക് ചെയ്തു...... നോക്കണ്ട വാഹനം ഓടിക്കാനൊക്കെ നിക്ക് അറിയാം.....18 ആയപ്പഴേ ഞാൻ പഠിച്ചെടുത്തിരുന്നു.....അല്ല രാഘു ചേട്ടൻ ന്നെ പഠിപ്പിച്ചിരുന്നു......

ഏട്ടനെ പോലെ കണ്ടതാ ഞാൻ രാഘു ചേട്ടനെ....... പക്ഷെ ലേറ്റസ്റ്റ് മോഡൽ കാർ ഒന്നും അറിയില്ലേലും.... ഇപ്പൊ ഇവിടെ നിന്ന് രക്ഷപെടാൻ ഇതെ പറ്റു.... ന്ന് അറിയുന്നത് കൊണ്ട് പെട്ടന്ന് കാർ സ്റ്റാർട്ട്‌ ചെയ്തു റിവേഴ്‌സ് എടുത്തതും...... അതുവരെ കാൽ പിടിച്ചു തുള്ളി നിന്ന എബി ശബ്ദം കെട്ട് മുന്നിലേക്ക് നോക്കിയപ്പോൾ കാർ റിവേഴ്‌സ് പോകുന്നത് കണ്ട് അന്താളിച്...... "ഡാ ഡെവി...... ന്നേം കൂടെ കൊണ്ട് പോടാ തെണ്ടി......." ന്ന് കാറിലേക് നോക്കി അലറി മുഖം തിരിച്ചതും.......നിലത്തിരുന്ന് മുഖത്തു വീണ വെള്ളത്തുള്ളികൾ കയ്യാൽ വടിക്കുന്ന ഡെവിയെ കണ്ട് കിളി പോയ കണക്കെ നിന്ന എബി അവനേയും കാറിനെയും മാറി മാറി നോക്കി...... അപ്പൊ യാരന്ത കാറിൽ...... ന്ന് കണക്കെ ആലോചിച്ചു നിന്നതും..... എന്തോ കത്തിയ കണക്ക് ഞെട്ടി കൊണ്ട്...... "കർത്താവേ......ശിവ......" ന്ന് പറയലും..... അവർ ഒരുമിച്ച് മുന്നോട്ട് നോക്കവെ കാണുന്നത്.......പിന്നോട്ട് പോയ കാർ ഒരിരമ്പലോടെ മുന്നോട്ട് വരുന്നതാണ്...... പാഞ്ഞു വരുന്ന കാർ കണ്ട് എബി..... "കർത്താവേ...... ഡെവി മാറിക്കോട...... " ന്ന് വിളിച്ചു പറഞ്ഞതും..... അവരൊരുമിച്ച് ഇരുഭാഗത്തേക്കായി മാറിയതും.... കൊടുങ്കാറ്റ് കണക്കെ ഡെവിയുടെ ലാമ്പോർഗിനി അവരെയും മറികടന്നു മുന്നോട്ട് കുതിച്ചു പാഞ്ഞിരുന്നു................................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story