പ്രണയശ്രാവണാസുരം: ഭാഗം 13

pranayashravanasuram

എഴുത്തുകാരി: അമീന

"കർത്താവേ...... ഡെവി മാറിക്കോട...... " ന്ന് വിളിച്ചു പറഞ്ഞതും..... അവരൊരുമിച്ച് ഇരുഭാഗത്തേക്കായി മാറിയതും.... കൊടുങ്കാറ്റ് കണക്കെ ഡെവിയുടെ ലാമ്പോർഗിനി അവരെയും മറികടന്നു മുന്നോട്ട് കുതിച്ചു പാഞ്ഞിരുന്നു...... കുതിച്ചു പാഞ്ഞ കാർ അവരിൽ നിന്ന് മറഞ്ഞതും..... അത്‌ നോക്കി കലിപ്പിൽ നിന്ന ഡെവി മുഷ്ട്ടി ചുരുട്ടി പിടിച്ചു തന്റെ വാഹനം പോയ ദിശയിലേക്ക് മിഴികൾ ഊന്നി കൊണ്ട് നിന്നു...... അവനരികിലേക് നടന്നു വന്ന എബി പതിയെ അവന്റെ തോളിയായി കൈ വെച്ചതും.... കത്തുന്ന കണ്ണാലെ എബിയെ രൂക്ഷമായി നോക്കവെ.... "എന്ന..... നിന്റെ നോട്ടം കണ്ടാൽ തോന്നുവല്ലോ ഞാനാണ് അതും എടുത്തോണ്ട് ഓടിയെന്ന്.....🙄.... അപ്പഴേ പറഞ്ഞതാ ആ ആറ്റം ബോംബിനെ വിട്ടേക്കാൻ..... അപ്പൊ നിനക്ക് ഹെഹെ.... അനുഭവിച്ചോ......😏 ആ.... അനുഭവിക്കാൻ പറഞ്ഞപ്പഴാ.... എന്തായിരുന്നടാ പുല്ലേ നി നടു റോഡിൽ വേച്ചു മറൈൻ ഡ്രൈവ് കളിക്കേ..... ന്റെ കർത്താവേ അത്‌ കണ്ട ന്റെ കണ്ണ്.... വല്ല പനിനീർ കൊണ്ട് കഴുകി ശുദ്ധമാക്കേണ്ടി വരുവല്ലോ......."🙄 ന്നുള്ള എബിയുടെ സംസാരത്തിൽ ഡെവിയുടെ മനസിലേക്ക് ശിവയെ പിടിച്ചു ഉമ്മിക്കുന്നത് കടന്നു വന്നതും.... അവൻ പോലുമറിയാതെ ചെറു ചിരി കടന്നു വന്നതും.......

അടുത്ത നിമിഷം ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി കൊണ്ട്.... "എബി....." "എന്നതാടാ......" "ടൈം എത്രയ....." "ഇനി നോക്കണ്ടടാ ഉണ്ണി.... ക്ലൈന്റ് പൊടിയും തട്ടി പൊക്കാണും.......ന്നാലും..... നിന്റെ ഉമ്മിക്കലിന്റെ ആഫ്റ്റർ എഫക്ട് കാരണം നമ്മക് ഈ നടു റോഡിൽ കിടക്കേണ്ടി വന്നല്ലോ കർത്താവേ......" "ടാ.... പന്നി മിണ്ടാതെ നിന്നൊ......" "ആഹാ.... അങ്ങനെ ഞാനിപ്പോ വായ അടക്കുവേല..... ഏതായാലും ഇനി മീറ്റിംഗ് ഒന്നും നടക്കില്ല......ഒരു കാര്യം ചെയ്യ് നി ഇവിടെ വന്നിരിക്ക്......" ന്ന് പറഞ്ഞു അവനെ പിടിച്ചു വലിച്ചു റോഡിനരികിലെ തിട്ടയിൽ പിടിച്ചു ഇരുത്തി.,. അവിടെ ഇരുന്ന് അലസമായി മുന്നോട്ട് നോക്കി ഇരിക്കുന്ന ഡെവിയെ കണ്ട് എബി കിണിക്കാൻ തുടങ്ങിയതും...... ഒരു പട്ടി മോങ്ങുന്ന ശബ്ദം കെട്ട് ഡെവി തിരിഞ്ഞു നോക്കിയപ്പോൾ നമ്മടെ എബി വായും പൊത്തി പിടിച്ചു കിണിക്കുവാ... ദിങ്ങനെ 🤭.....അത്‌ കണ്ട് കലികയറിയതും.. "ന്നാടാ പന്നി ചിരിക്കണേ......." ന്ന് കലിപ്പിൽ ചോദിച്ചതും..... "അല്ല വിധിയുടെ വിളയാട്ടം നോക്കണേ..... ഡേവിഡ് കളത്തി പറമ്പൻ.......ദി എമ്പറർ ഓഫ് കളത്തിൽ ഗ്രുപ്പിന്റെ സാരഥിയാണ് ഈ നടുറോഡിൽ ഇരിക്കുന്നെന്ന് ആലോചിക്കുമ്പോൾ പിന്നെ ചിരി വരത്തില്ലയോ......"

"മര്യാദക്ക് നിർത്തിക്കോ...... അല്ലേൽ പിന്നെ റോഡിന് നടുക്ക് കിടന്നു ഇളിക്കേണ്ടി വരും..... നിന്ന് കിണിക്കാതെ ആർക്കേലും വിളിച്ചു വണ്ടി വിടാൻ പറയടാ......" ന്ന് പറഞ്ഞതും.. "അത്‌ പോയിന്റ്......."😁 ന്ന് പറഞ്ഞു ഫോൺ എടുത്ത് ആർക്കോ വിളിച്ചു പറഞ്ഞു..... അത്‌ കഴിഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടോണ്ട് തിരിഞ്ഞു.... ഡെവിയെ തോണ്ടിയതും..... "ന്നാട....." ന്നുള്ള ഒറ്റ ചോദ്യത്തിൽ അവന് പരുങ്ങി കൊണ്ട്.... "ഡെവി..... നി എന്നതിനാട ആ കൊച്ചിനെ ഉമ്മ വെച്ചെ....അത്‌ കണ്ട ഞാൻ വിജിലമ്പിച് പോയെടോ..... സത്യം..... ന്നാലും നി ആ ഒഴുക്കിൽ ആണോ അതോ മനപ്പൂർവമെങ്ങാനുമാണോ.... ഹേ......" "ഒന്ന് പോയെ നി... അവളുടെ സംസാരത്തിൽ ഇറിറ്റഷൻ ആയത് കൊണ്ട് ചെയ്തു പോയതാ......" "ന്നാലും പെണ്ണ്.... വെറുപ്..…. ന്ന് പറഞ്ഞു നടന്ന നിന്റെ അടുത്ത് നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും..... ഹെഹെ....." "അയിന് ഞാൻ എന്ന വേണം......" "നി ഒന്നും വേണ.... നിന്റെ പ്രവർത്തി കൊണ്ട് ആ പെണ്ണ് വല്ല വണ്ടിക്കടിയിലും പെട്ട് തീർന്ന് കപ്പല് മയ്യിത്തോo ആയേനെ....." ന്ന് പറയലും.... "ഡാ......" ന്ന് അലറി കൊണ്ട് അവന്റെ ഷർട്ടിൽ കടന്നു പിടിച്ചതും..... "കർത്താവേ..... ചെക്കൻ കൈ വിട്ടു പോയി......."🙄 ന്ന് മുകളിലേക്ക് നോക്കി തലയിൽ കൈ വെച്ച് പറഞ്ഞതും.....ഡെവി പെട്ടന്ന് തന്നെ അവന്റെ ഷർട്ടിൽ നിന്ന് പിടിവിട്ട് തലയ്ക്കു കൈ താങ്ങി കൊണ്ട് നിന്നതും....എബി.....

"ഡെവി.... ഞാൻ ഒരു കാര്യം പറഞ്ഞാൽ ചാടി കടിക്കരുത്...... നി പറഞ്ഞില്ലേ നിന്നോട് കട്ടക്ക് നിക്കുന്ന ഒരു പെണ്ണ് വന്നാൽ നി മിന്ന് കെട്ടി കൂടെ കൂട്ടുമെന്ന്......" "അതിന്......"🤨 "അങ്ങനെയാണേൽ ഇവളെയങ്ങ് കൂടെ കൂട്ടിയേക്ക്....നിന്നോട് കട്ടക്ക് നിക്കുന്നത് ഇവള് മാത്രവ..... മറ്റുള്ളവരെ പോലെ നിന്റെ പണം കണ്ടിട്ടല്ല നിന്റെ പുറകെ വരുന്നത്..... അത്‌ നിന്റെ കന്നം തിരിവ് കൊണ്ട് മാത്ര....."😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞതും......രൂക്ഷമായുള്ള ഡെവിയുടെ നോട്ടം കൊണ്ട് എബിയുടെ വാ അടഞ്ഞു.... "പൊന്നു മോനെ എബി..... ന്നെ വല്ലാണ്ടങ് കെട്ടിക്കല്ലേ.....റോഡിന്ന് വടിച്ചെടുക്കേണ്ടി വരും.......നിന്റെ ഇളക്കം എനിക്ക് അറിയാം..... കോളേജിൽ നി ഒരുത്തിയേം നോക്കി നിക്കുന്നത് ഞാൻ കണ്ടതാ......" "ആ.... അത്‌... ഞാൻ..... വെറുതെ..... വെറുതെ അല്ല....ഗൊച്ചു ഗള്ളൻ അപ്പഴേക്കും അത്‌ കണ്ട്.......😁 നി ഒന്ന് കെട്ടാതെ ന്നെകൊണ്ട്..... കെ..... ന്ന് പോലും പറയാൻ കൂടെ പാടോ....... വയസ് എത്ര ആയെന്ന......പിന്നെ...... യൂ കനൗ വണ്തിങ്.....ആ കൊച്ചൊരു പാവം ആട..... ഏതായാലും മീറ്റിംഗ് കളഞ്ഞു കുളിച്ചു.... നമുക്ക് നേരെ കോളേജിലോട്ട് വിട്ടാലോ.... ദെങ്ങനെ.... പോകാം....."😁😁 ന്ന് ഇളിച്ചോണ്ട് ചോദിച്ചതും......

ഡെവിയുടെ നോട്ടത്തിൽ പതിയെ ടോപിക് ചേഞ്ച്‌ ആക്കി കൊണ്ട്..... "അല്ലടാ..... നിനക്ക് നല്ല ദേഷ്യം വരേണ്ടതാണല്ലൊ.....നിന്റെ കാറും കൊണ്ട് ഒരുത്തി പോയിട്ട് നി ഇവിടെ ഇങ്ങനെ കൂളായിട്ട് ഇരിക്കുന്നു......." "അതിന് ഞാൻ ഇവിടെ കിടന്നു തുള്ളണോ...." "അല്ല അതാണല്ലോ പതിവ്......"😁 ന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും.... "പോടാ പന്നി......" ന്ന് പറഞ്ഞു കലിപ്പിൽ അവന്റെ തലയിൽ പിടിച്ചു മുന്നോട്ട് തള്ളിയതും.....എബി ഉരുണ്ടു പിരണ്ടു റോഡിലേക്കു വീണു....വീണിടത്ത് നിന്നും കൊട്ടിപിടഞ്ഞു എണീറ്റ് നിന്ന് ചെറഞ്ഞു നോക്കി കൊണ്ട്.... "ഡാ പരട്ടെ...... നിനക്ക് അവളോട് സംതിങ് സംതിങ് ഉണ്ടെന്ന് ഇന്ക് അറിയാവട..... അല്ലേൽ തുള്ളികൊണ്ട് നിക്കണ്ട നി ഇങ്ങനെ നിക്കുവേല...... അതും അല്ല എന്തൊക്കെയായിരുന്നു ഇവിടെ...... ഓടുന്നു...... പിടിക്കുന്നു...... കെട്ടിപിടിച്ചു നിക്കുന്നു ......" "എബി.....മിണ്ടാതെ നിന്നൊ....." "ഹാഹാ...... ന്നെ ചവിട്ടിയിട്ടതും പോരാ.... ഞാൻ പറയൂട..... എന്തായിരുന്നു അലറൽ..... പോയി വെള്ളം എടുത്തോണ്ട് വാടാ.... ന്നൊരു അലറലോടലറൽ....." "ഡാ കോപ്പേ....." "അത്‌ മാത്രം അല്ല.......ഞാൻ നി ഉമ്മ വെച്ചത് ഉറപ്പായിട്ടും വല്യമ്മച്ചിയോട് പറയും....കൊച്ചു മോനെ പിടിച്ചു കെട്ടിക്കാൻ ആയെ......"

ന്ന് പറയും മുന്നേ എണീറ്റ് വന്ന ഡെവി അവനെ കോളറിൽ പൊക്കിയെടുത്തു കൈ പിടിച്ചു പുറകിലേക്ക് തിരിച്ചതും..... "ആ.... അമ്മച്ചി... ഡാ ഡെവി...." "നി പറയുവോ....." "ഡാ കോപ്പേ..... പറയില്ലെടാ......കൈ വിടാടാ തെണ്ടി.... അയ്യോ ന്റെ വലം കൈ ഞാൻ എങ്ങനെ ഇനി ഫുഡ്‌ കഴിക്കും..... എങ്ങനെ ന്റെ പെണ്ണിന് പൂ കൊടുത്തു പ്രൊപ്പോസ് ചെയ്യും......" ന്ന് പറഞ് അവിടെ നിന്ന് തുള്ളിയതും..... കൈ ഒന്നൂടെ മുറുക്കി ഒരു ചവിട്ട് കൊടുത്തു... "ശവം...."😬 ന്ന് പറഞ്ഞു കൈ വേർപെടുത്തിയതും....... നേരെ നിന്ന എബി കൈ ഉഴിഞ് ഡെവിയെ നോക്കിയപ്പോൾ...... പോക്കറ്റിൽ കൈ ഇട്ടു എന്തിനോ വേണ്ടി തിരയുന്ന ഡെവിയെ കണ്ട്....എബി "തപ്പണ്ട മോനെ...... സിഗെരെറ്റ് വണ്ടിയിൽ ആണ്....." ന്ന് പറഞ്ഞതും...... "ഷിറ്റ്....." ന്ന് പറഞ്ഞു വായുവിൽ കൈ കുടഞ്ഞു മുഷ്ട്ടി ചുരുട്ടി കലിപ്പിൽ അകലേക്ക്‌ നോക്കി കൊണ്ട് നിന്നു....... എന്താണ് എനിക്ക് പറ്റിയത്..... അവൾക് അപകട സംഭവിക്കുന്നത് കണ്ട് ന്റെ ഉള്ളം വേദനിച്ചത്..... ആ നിറഞ്ഞ കണ്ണ് കണ്ട് ഉള്ളം അസ്വസ്ഥതമായത്.......ഇതിനൊക്കെ അർത്ഥമെന്താണ്...... ദേഷ്യം കൊണ്ട് അറിയാതെ പിടിച്ചു കിസ്സ് ചെയ്തു പോയി.... പക്ഷെ ആ സ്മെല്..... അതാണ് ന്റെ മനസിന്റെ താളം തെറ്റിച്ചത്.....

സ്വപ്നത്തിൽ പോലും ആ ഗന്ധമായിരുന്നില്ലേ ഞാൻ അനുഭവിച്ചത്...... ആ ടാറ്റൂ....കണ്മുന്നിൽ ഇന്ന് വളരെ വ്യക്തമായിരുന്നു.....നിത്യവും കാണുന്നതുപോലെ...... ന്റെ സ്വപ്നവും അവളും തമ്മിൽ എന്ത് ബന്ധമാണ്...... ആലോചിക്കും തോറും ആകെ ഇറിറ്റഷൻ ആവുന്നു......ഒരു പെണ്ണുമായും ഡേവിഡ്ന്ന് ഒരു തരത്തിലുള്ള ബന്ധവും ഇല്ല.... ഇനി ഒട്ട് ഉണ്ടാവാനും പോകുന്നില്ല.....അവളോട് അതൊട്ടുമില്ല.......ഇന്ന് അവൾ കാരണം ആ ഡീൽ നഷ്ടമായാൽ ക്ഷമിക്കില്ല..... ഡെവിക്ക് ഡെവിൾ ആകാൻ അധികസമയം പോലും വേണ്ടന്ന് അവളറിയും...... " ന്ന് മനസ്സിൽ പറഞ്ഞു മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു നിന്നതും...... "ഡെവി...... നി ആരെ നോക്കി നിക്കുവാ വന്നു കയറടാ......" ന്ന് പറഞ്ഞത് കെട്ട് ആലോചനയിൽ നിന്ന് പുറത്ത് വന്നു എബിയെ നോക്കിയതും.... അവനതാ വണ്ടിയിൽ കയറി ഇളിച്ചോണ്ടിരിക്കുന്നു..... അത്‌ കണ്ട് അവിടേക്ക് ചെന്നതും ഡ്രൈവർ സീറ്റിലിരുന്നവൻ ഇറങ്ങി കീ ഡെവിക്ക് നൽകിയതും....... "അവിനാശ്....എന്തായി......" "അത്‌ സാർ ഷെട്ടി സാർ ഓഫീസിൽ നിന്ന് പോയി...... മീറ്റിംഗ് ഇനി ബാംഗ്ലൂർ വെച്ചെ നടക്കൂ..... പിന്നെ സാർ ന്റെ കാർ റോഡരികിൽ നിന്ന് കിട്ടിയിട്ടുണ്ട്..... അത്‌ കൊണ്ട് പോയ പെണ്ണിനെ മാത്രം കിട്ടിയില്ല...."

"ഓക്കേ.......നെക്സ്റ്റ് മീറ്റിംഗിന്നുള്ള ടൈം ഫിക്സ് ചെയ്തിട്ട് കാൾ ചെയ്യ്....ന്നാൽ നി പൊക്കോ....." ന്ന് പറഞ്ഞു കാറിൽ കയറി ഓടിച്ചോണ്ട് പോയതും...... അവിനാശ്.. ഡെവിയുടെ കമ്പനി മാനേജർ.......ആ വാഹനത്തിന് പുറകെ വന്ന ബൈക്കിൽ കയറി പോയി.... വാഹനത്തിൽ എബി.... "ഡെവി.... നി എപ്പ ഇതെല്ലാം നടത്തി.... കാർ ഒക്കെ......" "അവൾ പോയപ്പഴേ ഞാൻ അവിനാഷിന് മെസ്സേജ് വിട്ടിരുന്നു......" "അപ്പൊ കാർ......" "വീട്ടിലെത്തി കാണും......." ന്ന് പറയലും കുതിച്ചു പാഞ്ഞ കാർ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചതും......എബിയുടെ മുഖത്തായി 100 വാൾട്ടിന്റെ പ്രകാശം നിറഞ്ഞു നിന്നു.... അത്‌ കണ്ട് ഡെവിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി മിന്നി മാഞ്ഞു...... ***** ന്നാൽ നമ്മടെ ശിവ ബ്ലാക് ലാമ്പോർഗിനി ഓടിച്ചു കുറച്ച് ദൂരം പിന്നിട്ട് ടൗണിലേക്ക് എത്തും മുന്നേ........ റോഡരികിലായി വണ്ടി ഒരുവിധം ഒതുക്കി ബ്രേക് പിടിച്ചു നിർത്തി....... ആശ്വാസത്തോടെ കണ്ണുകൾ അടച്ചു ശ്വാസം വലിച്ചു വിട്ടു..... പതിയെ മിഴികൾ തുറന്നതും അവ പതിഞ്ഞത് ഫ്രന്റ്‌ മിററിൽ ആയിരുന്നു.... കണ്ണുകൾ ചുമന്ന് കലങ്ങിയിരിക്കുന്നു....അവിടെ നിന്നും പതിയെ മിഴികൾ ചുണ്ടിൽ പതിഞ്ഞതും..... അവളിൽ ദേഷ്യം നുരഞ്ഞു പൊന്തി....

"പട്ടി തെണ്ടി നാറി..... കൊല്ലൂട പരട്ടെ..... ന്റെ കൃഷ്ണ ന്റെ ചുണ്ട് കടിച്ചു പൊട്ടിച്ച ആ പരനാറിയെ പട്ടി കടിക്കണേ ഭഗവാനെ.....അല്ലേൽ വേണ്ട അങ്ങേരുടെ കാർ തീയിട്ടാലോ.....ന്റെ കയ്യിൽ കിട്ടിയാൽ ഇഞ്ച ചതക്കും പോലെ ചതക്കൂടാ......" ന്ന് പറഞ്ഞു ദേഷ്യം മുഴുവൻ ആ വണ്ടിയിൽ ഇടിചു ശ്വാസം വലിച്ചു വിട്ടു കീ അതിൽ വേച് ഡോർ തുറന്നിറങ്ങി....... ഡോർ അടച്ചു ആ കാറിനു ഒരു ചവിട് കൂടി കൊടുത്തു.... "നിനക്ക് ക്ഷമ എന്താണെന്ന് അറിയോട പരട്ടെ.... നടുറോഡിൽ ഇരിക്കട ഡെവിളെ.....നിന്റെ മീറ്റിംഗ് പൊട്ടൂട..... " ന്ന് കറിനെ നോക്കി പുച്ഛിച്ചു നോക്കി.... ഒരു ചവിട്ടൂടെ കൊടുത്ത് വഴിയോരത്തൂടെ മുന്നോട്ട് നടന്നു.... കുറച്ചു ദൂരം പിന്നിട്ട് ടൗണിൽ എത്തി മാളിൽ കയറി വേഷം മാറി അവിടെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ ഒരു മൂലയിലായി ചാരി വെച്ച സൈക്കിളും എടുത്ത് നേരെ വീണയുടെ കോളേജിലെക് വിട്ടു...... ഇന്നൂടെ അവളെ കാണാൻ പോയില്ലേൽ ന്നെ കുറിച്ച് അറിയാതെ അവൾ വിഷമിക്കും.... ശ്രാവണി ആയി പോയിട്ട് ഇനിയും പണി മേടിച്ചു കൂട്ടാൻ വയ്യ..... ന്ന് പറഞ്ഞു ഒരു കയ്യാൽ ചുണ്ടിൽ തൊട്ട് മനസ്സിൽ അങ്ങേരെ നല്ല നാല് തെറിയും പറഞ്ഞു സൈക്കിൽ ഓടിച്ചു പോയി.....

കോളേജ് ഗേറ്റ് കടന്ന് സൈക്കിൽ ഒരുഭാഗത്ത് വെച്ച് മുന്നോട്ട് നടന്നു..... അധികം സ്റ്റുഡന്റസ് ഒന്നും വെളിയിൽ ഇല്ല...... കുറച്ചു കൂടെ മുന്നോട്ട് നടന്നതും..... മിഴിയിൽ ഉടക്കിയത് വീണയെയായിരുന്നു..... കയ്യിൽ ബുക്ക്‌ പിടിച്ചോണ്ട് ഗ്രൗണ്ടിലെ ഗാലറിയിൽ ഇരുന്ന് അതിലേക് മുഖം പൂഴ്ത്തിയിരിക്കുവാണ് ആള്...... അവളെ കണ്ടതും പെട്ടന്ന് അങ്ങോട്ട് ഓടി..... തൊട്ട് മുന്നിൽ നിന്ന് കൊണ്ട്..... " വീണ...... " ന്ന് വിളിച്ചതും....... മുഖം ഉയർത്തി നോക്കിയവൾ ന്നെ കണ്ട് സംശയത്തോടെ ഉറ്റു നോക്കിയതും...... "വീണ.... മോളെ......" "ആ..... ആരാ..... നിങ്ങൾക് എങ്ങനെയാ ന്നെ അറിയാ....." ഇവളിത് എന്ത് കോക്കനട്ട് ആണ് കൃഷ്ണ പറയുന്നേ..... ന്ന് കരുതി കിളി പോയ കണക്ക് നിന്നതും അവൾ.... "ഹലോ.... ഇയാളോടാ ചോദിച്ചത്...താനാരാ....." താനോ.... ന്റെ കൃഷ്ണ ഞാൻ ഇപ്പൊ ശിവ അല്ലല്ലോ.... ന്ന് മനസ്സിൽ കരുതി പെട്ടന്ന് ശബ്ദം ശരിയാക്കി കൊണ്ട്..... "വീണേ... ഇത് ഞാനാടി പോത്തേ നിന്റെ ശിവേച്ചി....."😁 "ദേ.... ചെക്കാ.... താൻ ആളെ കളിയാക്കാ....." "ഇവളെ ഞാൻ......ഡി പോത്തേ സത്യത്തിൽ ഇത് ഞാനാ.... ഇങ്ങോട്ട് നോക്ക്....." ന്ന് പറഞ്ഞു അവളെ അടുത്തേക്ക് വിളിച്ചു മെല്ലെ ന്റെ ടാറ്റൂ കാണിച്ചപ്പോഴാണ്...... പെണ്ണിന് ബോധം വന്നത്..... അല്ല പോയത് ന്ന് തോനുന്നു.......

ഒരുമാതിരി ഇടി വെട്ടിയ പോലെ കണ്ണും തള്ളി നിക്കുവാ.....😂 ആ ടാറ്റൂ അല്ലാതെ വേറെ മാർഗം ഇല്ല ന്നെ ഒന്ന് മനസിലാക്കിക്കാൻ...... വിഗ് ഊരിയാൽ പിന്നെ അത്‌ അവിടെ വെക്കാനാകും പണി ആകുവാ..... അതാ അവൾക് അറിയാവുന്ന ആ ടാറ്റൂ കാണിച്ചേ.... അവളുടെ നിൽപ്പ് കണ്ട് തലയ്ക്കു ഒന്ന് കൊടുത്തു.... "യൂ..... ശിവേച്ചി.... ആ.... ആണോ...."😳 "ആടി...."😌 ന്ന് പറഞ്ഞതും ശിവേച്ചി ന്ന് പറഞ്ഞു കെട്ടിപിടിച്ചു കൊണ്ട്....... "ശിവേച്ചി...... എന്താ ഈ വേഷത്തിൽ..... എങ്ങനെയാ ഈ രൂപത്തിൽ...... നിക്ക് ഒന്നും മനസിലാവണില്ല......" ന്ന് പറഞ്ഞതും...... അവളെ മാറ്റി അവിടെയുള്ള തിട്ടയിൽ ഇരുത്തി.....ആദ്യം മുതലുള്ളതെല്ലാം പറഞ്ഞു......കുറച്ചു ഭാഗം സെൻസർ ചെയ്തു അത്‌ ശരിയാവില്ലന്ന് തോന്നിയത് കൊണ്ട് മാത്രം......😌😌 ഞാൻ പറഞ്ഞു തീർന്നതും അവൾ കണ്ണും തള്ളി നോക്കി കൊണ്ട്....... "അപ്പൊ...... ഡേവിഡ് സാർ ന്റെ വീട്ടിൽ ആണോ ശിവേച്ചി......സൂക്ഷിക്കണേ ചേച്ചി....." "അതൊന്നും കുഴപ്പമില്ലടാ.... ചിലങ്ക കിട്ടിയാൽ ആ നിമിഷം അവിടെ നിന്നിറങ്ങും.....മറ്റൊരു ജോലി നോക്കുന്നുണ്ട്...... നി നന്നായി പഠിക്കണം.... നിക്ക് എപ്പഴും കാണാൻ വരാൻ പറ്റിയെന്നു വരില്ല......" ന്ന് പറഞ്..... പിന്നെ ഒരുമിച്ച് ചിറ്റയേം വിളിച്ചു സംസാരിച്ചതിന് ശേഷം അവിടെ നിന്നും എണീറ്റ് കൊണ്ട്...... "വീണേ..... സൂക്ഷിക്കണം.... എന്ത് പ്രശ്നം ഉണ്ടായാലും ന്നോട് പറയണം.... നന്നായിട്ട് പടിക്ക്..... നമ്മുടെ അച്ഛന് വേണ്ടിയെങ്കിലും....."

ന്ന് പറഞ്ഞു അവളുടെ കവിളിൽ തലോടിയതും...... അവൾ കണ്ണ് നിറച്ചു കൊണ്ട് ന്നെ കെട്ടിപിടിച്ചു.... "സൂക്ഷിക്കണം....നിക്ക് അമ്മയും ഇങ്ങളും മാത്രമേ ഒള്ളു....." ന്ന് പറഞ്ഞു ന്റെ നെഞ്ചോട് ചേർന്നു...... എന്നാൽ ഇതെല്ലാം അങ്ങ് ദൂരെ നിന്ന് കണ്ട എബി തീയിൽ ചവിട്ടിയ കണക്കെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട്..... "ഏതാവന ആ പരനാറി.... ആദ്യമായി....നോക്കണ്ട.....😌.....ആത്മാർത്ഥമായിട്ട് അതും ആദ്യമായിട്ട് നോക്കിയ കൊച്ചിനെയാണ് അവൻ കെട്ടിപിടിച്ചു നിക്കുന്നത്.... ന്റെ കർത്താവേ ആ നിൽക്കുന്നവൻ അവളുടെ ലൈൻ ആണേൽ അവന്റെ തലയിൽ ഇടിത്തീ വീഴണേ.....😬.... ഒരുവിധം ഇന്ന് കണ്ട് കാര്യം പറയാമെന്നു കരുതിയപ്പോൾ..... വഴീക്കൂടെ പോകുന്ന ഒരുത്തൻ വന്നൊണ്ട് ന്റെ പ്രോപ്പർട്ടിയെ കെട്ടിപ്പിടിക്കുന്നു.... ഡാ നാരുന്ത് ചെക്കാ.... നിനക്ക് മുളയിലേ നുള്ളാൻ ന്റെ പ്രണയമേ കണ്ടുള്ളു........ വിടില്ല ഞാൻ....." ന്ന് പറഞ്ഞു വരാന്തയിൽ നിന്നിറങ്ങി ചാടിത്തുള്ളി അങ്ങോട്ട് പോകവേ.......അവിടെ ശിവയോട് പറഞ് വീണ ക്ലാസ്സിലോട്ട് പോയി..... ശിവ തിരിഞ്ഞു നടക്കവേ ഓടി ആരോ മുന്നിലായി ബ്രേക്ക് പിടിച്ചു നിന്നതും......പെട്ടന്ന് ആയത് കൊണ്ട് മിഴികളുയർത്തി നോക്കിയതും......

മുന്നിൽ നിൽക്കുന്ന എബിയെ കണ്ട് ഞെട്ടി തരിച്ചു നിന്നു...... സെയിം യെക്സ്പ്രേഷനിൽ നിൽക്കുവാ നമ്മുടെ എബിചനും...... ശ്രാവൺ നെ കണ്ട് കിളി പോയ കണക്കെ നിന്ന്...... "നിയോ...ഞാൻ എന്താ ഇവിടെ...അ.... അല്ല.... നീയെന്താ ഇവിടെ ......"🙄 ന്ന് ചോദിച്.....മനസ്സിൽ..... ഡാ പരനാറി ശ്രാവണെ......നിനക്ക് ഞങ്ങടെ വീട്ടിൽ ജോലി തന്നില്ലെടാ....ആ ന്റെ പെണ്ണിനെ തന്നെ വേണമല്ലേ..... ന്ന് പല്ല് കടിച്ചു പറഞ്ഞു... "അല്ല എന്തായിരുന്നു ഒരു ചുറ്റിക്കളി..... കെട്ടിപ്പിടിക്കുന്നു ഞ്യാൻ കണ്ട്.....മ്മ് പറ......ആരാ ലബ്ബറ......." ലബ്ബർ അല്ല റബ്ബർ.....കൃഷ്ണ ഇങ്ങേര് വീണയെ കണ്ട് കാണും..... "അത്‌ സാർ ലബ്ബർ.... ശേ... ലോവർ ഒന്നും അല്ല.... ഞാൻ പറഞ്ഞില്ലേ ന്റെ പെങ്ങൾ ഇവിടെ....." ന്ന് പറയവേ പെട്ടന്ന് ഇടയിൽ കയറി..... "അപ്പൊ അത്‌ തന്റെ പെങ്ങള....."😁 ഇങ്ങേര് ഇതെന്താ എലി പുന്നെല്ല് കണ്ട കണക്കെ ഇളിച്ചോണ്ട് നിക്കുന്നെ...... ന്ന് തിങ്കി കൊണ്ട്... "ആ.... ന്റെ പെങ്ങള ആവണി....." "ആവണി എബിൻ..... വാഹ്....." ന്ന് പറഞ്ഞതും.... "സാർ എന്തേലും പറഞ്ഞോ......." "നോ..... ഞാൻ എന്ത് പറയാൻ.... യൂ ഗോ... ഒക്കെ ഞാനും അങ്ങോട്ട് ഗോവട്ടെ അളിയാ......" ന്ന് പറഞ്ഞു പോകാൻ നിന്നതും.... ശിവ കിളി പോയ കണക്ക് നിന്ന് കൊണ്ട് അളിയനോ.... ന്ന് ചോദിച്ചതും....

പോകാൻ തിരിഞ്ഞവൻ ശിവയിലോട്ട് തിരിഞ്..... "യെസ്.....അളിയൻ......ഇനിയങ്ങോട്ട് നമ്മൾ മച്ചാ മച്ചാ ആകും.... നിന്നെ പോലെ ഒരു കൂട്ട് കൂടെ ഇന്ക് വേണം.... വെറും ദേഷ്യം ഉള്ള ആൾടെ കൂട്ട് മാത്രം പോരല്ലൊ....... ഒരു നിഷ്കു ഫ്രണ്ട് കൂടെ ഉണ്ടായിക്കോട്ടെ....ന്നാ അങ്ങനെയല്ലേ.... ആണ്.....ഓക്കേ....." ന്ന് പറഞ്ഞു തോളിൽ ചുറ്റി ശിവയെ ചേർത്ത് പിടിചതും....... കൃഷ്ണ......ന്ന് മനസ്സിൽ.....വിളിക്കവേ..... ഐബിയും മനസ്സിൽ...... അളിയാ മോനെ... ആദ്യം ഞ്യാൻ നിന്നെ വീഴ്ത്തും....... ന്നിട്ട് നിന്റെ പെങ്ങളെ..... ബുഹഹഹ.....എബി എന്ന സുമ്മാവ...... ന്ന് മനസ്സിൽ ഓർത്ത് ഇളിച്ചോണ്ട്...... ശിവയേം വിട്ട്...... വായുവിൽ ഓരോ പ്ലാൻ കണക്ക് കൂട്ടി പോകുന്ന എബിയെ കണ്ട്....ശിവ..... "ഇന്ക് പ്രാന്ത് ആയതൊ..... ആ പോണതിന് പ്രാന്തായതൊ...... ന്റെ കൃഷ്ണ.... അളിയാ ന്നൊക്കെ വിളിക്കണേൽ സംതിങ് ഫിഷി ആണല്ലോ.... കണ്ട് പിടിക്കണം....." ന്ന് ആലോചിച്ചു സൈക്കിളുമെടുത്ത് നേരെ വീട്ടിലേക്ക് വിട്ടു...... വീട്ടിലെത്തി പുറം പണിയും അടുക്കള പണിയും എല്ലാം കഴിഞ്ഞു വൈകുന്നേരം ആയതും....റൂമിലേക്ക്‌ കയറി....ബെഡിൽ ഇരുന്നു.... ന്റെ കൃഷ്ണ വീട്ടിലായിരുന്നേൽ നാമം ജപിച്ചു കഴിഞ്ഞു ചിലങ്കയിട്ട് രണ്ട് ചുവടു വെക്കുമായിരുന്നു.....

ഇനി അത്‌ എന്നാണ് ഒന്ന് സാധിക്ക.... ന്ന് ഓർത്ത് ബെഡിലായി കുറച് നേരം കിടന്ന്..... പിന്നീട് എണീറ്റ് വാഷ്‌റൂമിൽ പോയി മുഖം കഴുകി തിരികെ സ്റ്റെയർ ഇറങ്ങി പകുതിക്ക് വെച്ച് ഒന്ന് നിന്ന് മുന്നോട്ട് നോക്കി....... ഹാളിൽ അതാ ആ ഡെവിളും എബിയും മാറ്റി ഒരുങ്ങി ഹൈ ലെവൽ ലുക്കിൽ നിൽക്കുന്നു..... ഇവരിത് എങ്ങോട്ട് പോകുവാ..... ന്ന് കരുതവേ ന്നെ കണ്ട് അസുരൻ.... "ശ്രാവൺ.... വേണ്ടത് എന്നാന്ന് വെച്ചാല് എടുത്തോണം......ഇപ്പോഴേ ഇറങ്ങണം.....അതിക സമയം ഇല്ല......" "എ.... എങ്ങോട്ട്......" ന്ന് വിക്കി കൊണ്ട് ചോദിച്ചതും.....അതിന് മറുപടി ആയി എബി....ചാടി തുള്ളി സ്റ്റൈർ കയറി അടുത്തേക് വന്നു നിന്ന്..... "ബാംഗ്ലൂർ...... നമ്മൾ മൂന്ന് പേരും ഇപ്പൊൾ ബാംഗ്ലൂർ പോകുന്നു.... ഇന്ന് നടക്കാനിരുന്ന മീറ്റിംഗ് ക്യാൻസൽ ആയി.... അത്‌ ഇനി ബാംഗ്ലൂർ വെച്ചാണ്.... അതുകൊണ്ട് ഇന്ന് തന്നെ പോകണം.....സൊ പെട്ടിയെടുത്തു വാ അളിയാ......" "അതിന് ഞാൻ എന്തിനാ......" ന്ന് ശിവ ചോദിച്ചതും.... ഇവനിത്.... ഇവനെ ഒന്ന് ചാക്കിലാക്കി പെങ്ങളെ കേട്ടാനുള്ള വഴിക്ക് വേണ്ടി ഒരുവിധമാണ് ഡെവിയെ കൊണ്ട് സമ്മതിപ്പിച്ചേ.... ന്റെ കർത്താവേ ഇവനിത് കുളമാക്കും.... ന്റെ ജീവിത പ്രശ്നമാണ്......

ന്ന് മനസ്സിൽ തിങ്കി കൊണ്ട്... "നോക്കി നിക്കാതെ ചെന്ന് വേണ്ടത് യെടുക്ക്.... രണ്ട് ദിവസം കഴിഞ്ഞാൽ വരില്ലേ.... ഇതൊരുമാതിരി പെണ്ണുങ്ങളെ പോലെ......" ന്ന് പറഞ്ഞു ഷോൾഡറിൽ പിടിച്ചു തള്ളിയതും....തള്ളലിൽ മുന്നോട്ടാഞ്ഞതും.....നേരെ നിന്ന് തിരിഞ്ഞു ആളെ നോക്കിയതും.....എബി ഇളിച്ചോണ്ട്.... നിക്കുവാ...... അത്‌ കണ്ട് ഡെവി..... "വരുന്നുണ്ടേൽ പെട്ടന്ന് ഇറങണം......" ന്ന് അലറി കൊണ്ട് പോയതും....... ഉള്ളാലെ കൃഷ്ണനെ വിളിച്ചു...... പോകുവല്ലാതെ മറ്റുമാർഗം ഇല്ലാന്ന് കരുതി ഓടി പോയി റൂമിൽ നിന്ന് ബാഗ് എടുത്ത് വന്നതും...... അവര് ഞാൻ രാവിലെ കൊണ്ട് പോയ കാറിൽ അതാ.... ഹേ... ഇത് തിരിച്ചു കിട്ടിയോ.... ന്ന് ചുമ്മാ ആത്മിച്ചതും.... "നോക്കി നിക്കാതെ കേറാടോ......" ന്നുള്ള അലറലിൽ ഞാൻ പുറകിൽ കയറി കഴിഞ്ഞിരുന്നു.... കയറാൻ കാത്ത് നിന്ന പോലെ അങ്ങേര് വീട്ടിലുള്ളവരോട് യാത്ര പറഞ് വണ്ടി എടുത്ത് ഒരൊറ്റ പോക്ക് ആയിരുന്നു..... ന്റെ കൃഷ്ണ.......നൈസ് ആയിട്ട് ന്റെ ഒറിജിനൽ സത്യാവസ്ഥ ആ അസുരന്റെ മുന്നിൽ വെളിപ്പെടാതെ കാത്തോണേ ..... ന്ന് മനസ്സിൽ പ്രാർത്ഥിക്കവേ.....വാഹനം ഹൈവെയിലൂടെ ഓരോ വാഹനത്തെയും മറികടന്നു കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story