പ്രണയശ്രാവണാസുരം: ഭാഗം 14

pranayashravanasuram

എഴുത്തുകാരി: അമീന

ന്റെ കൃഷ്ണ.......നൈസ് ആയിട്ട് ന്റെ ഒറിജിനൽ സത്യാവസ്ഥ ആ അസുരന്റെ മുന്നിൽ വെളിപ്പെടാതെ കാത്തോണേ ..... ന്ന് മനസ്സിൽ പ്രാർത്ഥിക്കവേ.....വാഹനം ഹൈവെയിലൂടെ ഓരോ വാഹനത്തെയും മറികടന്നു കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു....... വാഹനം മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ചില്ലിലൂടെ പുറത്തെ കാഴ്ചയിലേക്ക് മിഴികൾ പായിച് കൊണ്ടിരുന്നു.... ആദ്യമായിട്ടാണ് ഇത്രയും ദൂരം യാത്ര ചെയ്യുന്നത്.....അതുകൊണ്ട് തന്നെ വഴിയോര കാഴ്ചയിലേക്ക് അത്ഭുതത്തോടെ നോക്കി ലയിച്ചിരുന്നു..... പതിയെ കാഴ്ചകളിൽ നിന്ന് നോട്ടം അലസമായി മുന്നിലേക്ക് നീളവേ കണ്ണിലായുടക്കിയത് അസുരനെയായിരുന്നു....അങ്ങേരെ കണ്ടതും ദേഷ്യം നുരഞ്ഞു പൊന്തിയെങ്കിലും പല്ല് കടിച് മനസ്സിൽ.... ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ കൃഷ്ണ...ദ്രോഹി......ഒരു പാവം പിടിച്ച പെങ്കൊച്ചായ ന്നെ പിടിച്ചു ആ കാപാലിക്കാൻ ഉമ്മ വെച്ചിട്ട് എങ്ങനെ ഇങ്ങനെ ഇരിക്കാൻ കഴിയുന്നു.... ന്റെ കൃഷ്ണാ എത്രയോ തേങ്ങ വെറുതെ വീണു പോകുന്നു..... അതിൽ ഒന്ന് ഒരേ ഓരോന്നല്ലെ ഞാൻ ചോദിക്കുന്നുള്ളു..... അതും ഇങ്ങേരെ തലയിലോട്ട്......😬 അല്ലേലും ദുഷ്ടാനമാരെ പന പോലെ വളർത്തും എന്നല്ലേ...... നന്നായി വളർത്തി വലുതാക്കിക്കോ.....ആ പന വെട്ടി ഞാൻ ആനയ്ക്കിട്ട് കൊടുക്കും.....😬😬

കഷ്മല ദ്രോഹൻ....😏 ന്ന് മനസ്സിൽ പ്രാകി കൊണ്ടിരുന്നതും...... പെട്ടന്ന് അങ്ങേര് ഡോർ തുറന്ന് പുറത്തിറങ്ങി കൊടുങ്കാറ്റ് കണക്കെ ന്റെ അടുത്തൊട്ട് വന്നു.... ന്റെ കൃഷ്ണാ മനസ്സിൽ ചിന്തുച്ചതിന് വോളിയം എങ്ങാനും കൂടിയോ.....😲 ന്ന് ചിന്തിക്കവേ..... ന്റെ ഭാഗത്തേക് വന്ന് ഡോർ തുറന്ന് ന്റെ കയ്യിലായി കടന്നു പിടിച്ചു പുരോത്തൊട്ടായി വലിച്ചിറക്കിയതും..... എന്താ ഇവിടെ നടക്കുന്നേനുള്ള ഒരു അന്തവും ഇല്ലാതിരുന്ന ഞാൻ ആൾടെ വലിയിൽ പുറത്തോട്ട് കാല് കുത്തവേ മുന്നോട്ട് ആഞ്ഞു ആൾടെ നെഞ്ചിലേക് കൈ രണ്ടും ചേർത്ത് വെച്ച് ചാഞ്ഞു കഴിഞ്ഞിരുന്നു..... ന്റെ കൃഷ്ണ എപ്പഴാ ഇങ്ങേര് കാർ നിർത്തിയെ....... ന്നെ എന്തിനാ പിടിച്ചു വലിച്ചെ.... ന്നൊക്കെ മനസ്സിൽ ഓർത്തു ആ നെഞ്ചിൽ നിന്ന് മെല്ലെ അകന്ന് മാറി മിഴികൾ ഉയർത്തി നോക്കിയപ്പോഴതാ... ആള് കണ്ണും അടച്ചു നിക്കുന്നു.... ന്റെ കൃഷ്ണ ഇങ്ങേര് നിന്ന നിൽപ്പിൽ വടി ആയോ.... അതിനുമാത്രം ഒന്നും ന്റെ കൈ നെഞ്ചിൽ കൊണ്ടില്ലല്ലോ..... ന്ന് തിങ്കി കൊണ്ട് നിന്നു...... ന്നാൽ നമ്മുടെ ഡെവി തന്റെ നെഞ്ചോട് ചേർന്ന് കൊണ്ടുള്ള ശിവയുടെ വീഴ്ചയിൽ അവളുടെ മുടിയിൽ നിന്നും വമിക്കുന്ന അ ഗന്ധത്തിൽ ലയിച്ചു കണ്ണുകൾ അടച്ചു നിക്കുവായിരുന്നു.... അവൻ പോലുമറിയാതെ അവന്റെ ഹൃദയതാളം തെറ്റിക്കാൻ മാത്രം ശക്തിയുള്ള ആ ഗന്ധം അവനിൽ പൊതിയുന്നത് പോലെ തോന്നവെയാണ് കാതിൽ ആ ശബ്ദം പതിഞ്ഞത്...... "സാർ..... എന്താ പറ്റിയെ.... സാർ കേൾക്കുന്നുണ്ടോ......"

ന്നുള്ള ശിവയുടെ ചോദ്യത്തിൽ ആണ് ഡെവി ഞെട്ടി കണ്ണ് തുറന്നത്.... ചുറ്റും നോക്കി മുന്നോട്ട് നോക്കിയവൻ കാണുന്നത് തന്ന നോക്കുന്ന ശ്രാവൺനെയാണ്...... അവനെ കണ്ടതും കലിപ്പിൽ..... "ന്താടോ നോക്കി കൊണ്ട് നിക്കുന്നെ..... തനിക് എന്ന ചെവിയും കേൾക്കില്ലേ...... വല്ലതും കഴിക്കണേൽ വാ.... ഓരോ ഓരോ എടാക്കൂടങ്ങളേം വലിച്ചോണ്ട് വരും ആ കോപ്പൻ....." ന്ന് പറഞ്ഞു ആള് മുന്നോട്ട് നോക്കിയതും..... കുറച്ചു മുന്നിലുള്ള തട്ടികടയുടെ ബെഞ്ചിൽ ഇരുന്നോണ്ട് വീട്ടിവിഴുങ്ങുവാ നമ്മടെ എബി മോൻ......ഡെവിയുടെ നോട്ടം കണ്ട എബി വായിൽ എന്തോ തിരുകി ചവചിറക്കി.... "ഡാ വാടാ.... നല്ല ടേസ്റ്റ് ഉണ്ട്......"😁 ന്ന് അടുത്തുള്ള വെള്ളം എടുത്തു കുടിച് പറഞ്ഞത് കെട്ടപ്പോഴാണ്..... ഓഹോ ഞാൻ അങ്ങേരെ പ്രാകി ഇരുന്നപ്പോ വണ്ടി നിർത്തിയതോ..... ന്നോട് ഇറങ്ങാൻ പറഞ്ഞതോ കെട്ടിലായിരുന്നു....ഫുഡാൻ ആയിരുന്നോ വിളിച്ചെ..... ഏതായാലും നല്ല വിശപ് ഉണ്ട്.....നിനക്കുള്ള പണിയായിട്ട് തിന്ന് മുടിപ്പിച്ചു പകരം വീട്ടും..... പ്രതികാരം അത്‌ വീട്ടാനുള്ളതാണ്..... ന്ന് മനസ്സിൽ തിങ്കി എബിയുടെ അടുത്തൊട്ട് പോയി.... ശിവ പോകുന്നത് നോക്കി നിന്ന ഡെവി..... അതെ സ്മെല് ഇന്ന് ആ കോപ്പിന്റെ അടുത്തൂന്ന് അനുഭവിച്ച അതെ ഗന്ധം ഇവനിലും എങ്ങനെ വന്നു......

ഒരുനിമിഷം അതിൽ മതിമറന്നു പോകാന് മാത്രം എനിക്ക് എന്ന കർത്താവേ സംഭവിക്കുന്നെ.... ഇല്ല അവളെ മനസ്സിൽ ഓർമിക്കുന്നത്തെ നിർത്തണം..... പിന്നെ... എത്രയോ പേർ അതുപോലെയുള്ള പെർഫ്യൂം ഉപയോഗിക്കുന്നുണ്ടാകും..... ഇറിറ്റഷൻ ഡമ്പ്..... ന്ന് പറഞ്ഞോണ്ട് നേരെ അങ്ങോട്ട് വിട്ടു.... യാത്രകളിൽ ന്റെയും എബിയുടെയും ശീലം ആണ് ഈ തട്ടുകടയിലുള്ള ഫുഡിങ്.... അവിടെ ചെന്ന് എബിയുടെ അടുത്തായി ഇരുന്ന് മുന്നോട്ട് നോക്കിയതും ശിവയുണ്ട് എതിർ ബെഞ്ചിലായിരുന്നു വെട്ടി വിഴുങ്ങുന്നു..... അതിനടുത്തായി ഒരു പെണ്ണ് ആ ബെഞ്ചിൽ ഇരിക്കാൻ വേണ്ടി നിന്ന് പരുങ്ങുന്നത് കണ്ട എബി... "ഡാ ശ്രാവൺ...... ഇവിടെ വന്നിരിയാടോ അവിടെ സ്ത്രീകൾ ഇരുന്നോട്ടെ....." ന്ന് പറഞ്ഞപ്പോൾ ആണ് ശിവ മുഖമുയർത്തി ചുറ്റും നോക്കി..... മനസിൽ... ന്റെ കൃഷ്ണ ഞാൻ ഇനി അവന്മാരുടെ അടുത്ത് പോയി ഇരിക്കേണ്ടി വരുവല്ലോ... ന്ന് കരുതി പ്ലേറ്റും എടുത്തോണ്ട് അവൾ എബിയുടെ അടുത്തായി കുറച്ചു വിട്ടിരുന്നു....ഇടം കണ്ണിട്ട് അവരെ നോക്കിയപ്പോൾ എബിഡെ കോൺസെൻട്രേഷൻ ഫുൾ ഫുഡിൽ...... അസുരനാണെൽ ചായ ഊതി ഊതി കുടിക്കുന്നു.... യു കനൗ ഹരികൃഷ്ണൻസിലെ ഗുപ്തനും ഉണ്ടായിരുന്നു ഈ ശീലം.......എന്ത്‌ ചെയ്യാൻ ചൂട് ചായ അല്ലെ..... ഊതിയല്ലേ കുടിക്കാൻ പറ്റു ...😁....

ആ ചായ എടുത്ത് അങ്ങേരുടെ തലയിൽ ഒഴിച്ചാലോ....കൃഷ്ണ..... ന്ന് തിങ്കിയതും എബി...... "ചേട്ടാ രണ്ട് ദോശ കൂടെ....." ന്ന് പറഞ്ഞതും ഞാനും അതിന് പുറകെ..... "നിക്കുo വേണം......" ന്ന് പറഞ്ഞതെ ഡെവി ഒരു നോട്ടം..... അതോടെ നിഷ്കു ആയിട്ട്..... "വിശന്നിട്ട.... ന്റെൽ കാശ് ഇല്ലാട്ടോ.... ശമ്പളം കിട്ടിയില്ല...." ന്ന് പറഞ്ഞതിന് ഇരുത്തി ഒന്ന് നോക്കുന്നത് മൈൻഡ് ചെയ്യാതെ വെട്ടി വിഴുങ്ങി കൊണ്ടിരുന്നു..... ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ പിന്നെയും യാത്ര തുടർന്നു..... വഴിയോര ഭക്ഷണം പ്രത്യേക അനുപൂതിയാണ് നൽകിയത്..... ബാംഗ്ലൂർ നഗരത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു........ ആ നിരത്തിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു......കേവലം ഒരു മിനി സന്തോഷ്‌ ജോർജ് കുളങ്ങര ആകാനുള്ള എല്ലാ ഉദ്ദേശവും മുളയിൽ നുള്ളി അസുരൻ കാർ ഒരു ഫ്ലാറ്റിലേക്ക് ഓടിച്ചു കയറ്റി.....ബ്ലഡ്ഢി കലിപ്പൊളി......😏 ഇരുട്ടായത് കൊണ്ട് തന്നെ കാറിന്റെ ചില്ല് താഴ്ത്തവേ പുറത്ത് നിന്ന അകത്തേക്ക് നന്നായി തണുപ്പ് അരിച്ചിറങ്ങിയിരുന്നു.....പതിയെ ഡോർ തുറന്ന് പുറത്തുറങ്ങിയതും.... ആദ്യമേ പുറത്തിറങ്ങിയ എബി.... "ശ്രാവൺ.... വാ ടാ മച്ചാ.... ഇതാണ് ഞങ്ങടെ ബാംഗ്ലൂരിലെ ഫ്ലാറ്റ്......" ന്ന് പറഞ്ഞു തോളിലൂടെ കൈ ഇട്ടതും.....

അത്‌ തോളിൽ പതിക്കും മുന്നേ ഒന്ന് കുനിഞ്ഞു ആളിൽ നിന്നകന്ന് നിന്നോണ്ട് ഇളിച്ചതും.... "യൂ നോട്ടി..... ഐ കനൗ... ഐ കനൗ..... വാടാ...."😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞു മുന്നോട്ട് നടന്നതും..... ഐബിക്ക് മുന്നേ ആയി ആ അസുരൻ അതാ ഫ്ലാറ്റിലേക്ക് കയറി പോകുന്നു..... ന്റെ കൃഷ്ണാ ഇവരിത് കുർള എക്സ്പ്രസ് കണക്കെ പോയാൽ ധാരാളം ഇടവഴികൾ ഉള്ള ഫ്ലാറ്റിൽ ആർക്കായാലും വഴി തെറ്റില്ലേ..... ന്ന് തിങ്കി ന്റെ ബാഗും പിടിച്ചോണ്ട് അവരുടെ പുറകെ ഓടി...... അവര് കയറിയ ലിഫ്റ്റ് അടയും മുന്നേ ഓടി അകത്തേക്ക് കയറിയതും...... ബാലൻസ് പോയി ആ അസുരന്റെ നെജിലോട്ട് വീണു.... അതോടെ അങ്ങേര് കലിപ്പിൽ.... "വാട്ട്‌ ദി ഹെൽ..... തനിക്ക് ഇത് തന്നെയാണോ പണി.... മാറി നിക്കടോ......" ന്ന് പറഞ്ഞു പിടിച്ചു തള്ളിയതും...... ഒരു വിധം ബാഗുമായി ചുമരിൽ പിടിച്ചു ബാലൻസ് ചെയ്തു നിന്ന് സോറി പറഞ്ഞു..... മനസ്സിൽ നല്ല നാല് തെറിയും വിളിച്ചു.... ചുമ്മാ ഒരു മനസുഖം.....😁 ലിഫ്റ്റ് കയറി എബി ഏതൊരു ബട്ടൺ പ്രെസ്സ് ചെയ്തു.... ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു.... കുറച്ചു കഴിഞ്ഞു ഡോർ തുറന്ന് വന്നതും.... ഞങ്ങളെ നോക്കി ഇളിച്ചോണ്ട് നിക്കുന്നു ഒരുത്തന്..... യാരിവൻ.....🙄 ന്ന് തിങ്കവേ..... അയാൾ ആ അസുരന് നേരെ.... "സാർ ഇത്രയും ലേറ്റ് ആയി വരുന്നെന്നു പറഞ്ഞത് കൊണ്ട് പെട്ടന്ന് ഇങ്ങട് വന്നതായിരുന്നു.... ഇതാ സാർ ഫ്ലാറ്റിന്റെ കീ......" ന്ന് പറഞ്ഞു അയാൾ കി ആ അസുരന് നൽകിയതും.... "നാളെ മീറ്റിംഗ് എപ്പഴാണ്......" "സാർ അത്‌ വൈകുന്നേരം ആണ്......"

"വാട്ട്‌...... മോർണിംഗ് മീറ്റിംഗ് വെക്കുമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഇത്രയും വേഗത്തിൽ...... വാട്ട്‌ ദി...."😡 "സാർ..... ശെട്ടി സാർന്ന് മോർണിംഗ് വേറെ ഒരു മീറ്റിംഗ് ഉണ്ട്..... അതുകൊണ്ട് നാളെ വൈകുന്നേരം നമ്മുടെ പമ്പിൽ വെച്ചാണ് മീറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നത്....." ന്ന് പറഞ്ഞതിന് അങ്ങേര് കലിപ്പിൽ കി കയ്യിലിട്ട് ഞെരിച്ചു.....നേരെ പോയതും എബി.... "താൻ പോയി നാളത്ത മീറ്റിംഗിന്റെ കാര്യം നോക്കിക്കോ..... ചെല്ല്......" ന്ന് പറഞ്ഞു അയാളെ പറഞ്ഞു വിട്ടു..... ന്നോടായി..... "വാടോ.......അയാൾ ഇവിടെയുള്ള കളത്തിൽ ഗ്രുപ്പിലെ മാനേജർ ആണ്...... താൻ വാ അല്ലേൽ അവനെങ്ങാൻ കതകടച്ചാൽ.... കർത്താവേ ഈ തണുപ്പത് വരാന്തയിൽ കിടക്കേണ്ടി വരും......" ന്ന് പറഞ്ഞു മുന്നേ ഓടി ആൾക്ക് പുറകെ ഞാനും..... ഞങ്ങൾ എത്തിയപ്പോൾ അതാ ആള് ഒരു കതക് തുറന്ന് അകത്തേക്കു കയറി..... പിറകെ ഞങ്ങളും...... വളരെ വിശാലമായ ഒരു ഫ്ലാറ്റ്..... എല്ലാവിധ സൗകര്യങ്ങളോടു കൂടിയത്...... രണ്ട് റൂം കിച്ചൺ ഹാൾ എല്ലാം ഉണ്ട്.... കയറിയ ഉടനെ എബി ഒരു റൂം തുറന്നു അകത്തേക്ക് കയറി അത്‌ പോലെ തിരിച്ചു വന്നു ഡെവിയുടെ അടുത്ത് നിന്ന് ഇളിച്ചോണ്ട്.... "ഞാനും ഇന്ന് നിന്റെ കൂടെയ.....😁ബാ പൂവാം......" ന്ന് പറഞ്ഞു ഇളിച്ചതും..... ഡെവി അവനെ രൂക്ഷമായി ഒന്ന് നോക്കിയതും.....അതിന് ഒന്ന് പരുങ്ങി കൊണ്ട്.....

"അത്‌ ഡെവി......അവിടെത്തെ Ac വർക്കിങ് അല്ലടാ.... നിനക്ക് അറിയില്ലേ എനിക്ക് തണുപ്പടിച്ചില്ലേൽ ഉറക്കം വരില്ലെന്ന്.... അല്ലേലും നിന്റെ റൂമിലെ ബെഡിൽ ഫുട്ബോൾ കളിക്കാൻ വരെ സ്ഥലം ഉണ്ട്..... അതിന്റെ ഒരു മൂലയിൽ ഞാൻ ഒന്ന് ചുരുണ്ടെന്ന് കരുതി എന്ന ആവാനാ... ഞാൻ ഉണ്ട് നിന്റെ കൂടെ......" ന്ന് ഒരു നെടുനീളൻ പ്രസംഗം വെച്ച് കാച്ചി അകത്തേക്കു കയറി പോയതും......ഡെവിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ നമ്മടെ ശിവ വായും തുറന്ന് നിന്ന് പോയി.... ന്റെ കൃഷ്ണ അസുരൻ ചിരിക്കണു... ഓഹ് ഈ വക വികാരങ്ങൾ ഒക്കെ ഉണ്ടായിരുന്നോ 😏.... ന്ന് മനസ്സിൽ കരുതി അങ്ങേരെ നോക്കിയതും..... "താൻ ആരെ നോക്കി നിക്കുവാടോ.... നിനക്ക് ac പ്രോബ്ലം ഒന്നും ഇല്ലല്ലോ......" "ഏയ്‌ ഇല്ല....."🙄 "ന്നാൽ അവിടെ പോയി കിടന്നോ......" ന്ന് പറഞ്ഞു റൂമിലോട്ട് കയറി പോയി.... ഞാൻ പിന്നെ ആരെ നോക്കി കൊണ്ട് നിക്കാനാണെന്ന് കരുതി നേരെത്തെ എബി കയറി പോയ റൂമിലേക്ക്‌ കയറി ബാഗ് ഒക്കെ ഒതുക്കി വെച്ച് ബെഡിലേക് വീണു..... നേരം പുലരാൻ ആയിരുന്നു.... ന്നാലും ഉറക്കം കണ്ണിനെ തലോടിയതും...... അറിയാതെ ഉറങ്ങി പോയി..... നന്നായൊന്ന് ഉറങ്ങി ഉറക്കമെണീറ്റ് നോക്കിയതും..... നേരം 8.00 ആയിരുന്നു..... ഇത്രയും വൈകി ഉണരാറേ ഇല്ല......

അതുകൊണ്ട് പെട്ടന്ന് എണീറ്റ് വാതിൽ ലോക്ക് ചെയ്തു വിഗ് ഒക്കെ ഊരി വെച്ച് ഒന്ന് കുളിച്ചു ഫ്രഷ് ആയി....ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് മുടി നന്നായി ഉണക്കി കെട്ടിവെച്ചു വിഗ് വെച്ച് കതക് തുറന്ന് പുറത്തോട്ടിറങ്ങി... കിച്ചണിൽ പോയി..... അവര് എണീറ്റോ ആവോ കൃഷ്ണ.... ന്ന് കരുതി ഒരു കപ്പിൽ ചായയും മറ്റേതിൽ കോഫിയും ട്രയിലായി എടുത്ത് അവരുടെ റൂമിന് വെളിയിൽ പോയി മുട്ടവേ അകത്ത് നിന്ന്... "യെസ്......" ന്ന് പറഞ്ഞതും...... കതക് തുറന്ന് അകത്തേക്ക് കയറിയതും അവിടെത്തെ കാഴ്ചയിൽ വിജിലഭിച്ചു പോയി.....😲 അസുരൻ ഒരു ബാത്ത് ടവൽ മാത്രം ചുറ്റി മിററിന് മുന്നിൽ നിക്കുവാ.... അത്‌ കണ്ടതും ഞാൻ പെട്ടന്ന്... "സോറി സാർ......" ന്ന് പറഞ്ഞു തിരിഞ്ഞതും.... "വാട്ട്‌ സോറി..... താനെന്താടോ പെണ്ണുങ്ങളെ പോലെ ബീഹെവ് ചെയ്യുന്നേ..... നിന്ന് ഡ്രാമ കാണിക്കാതെ ആ കോഫി ഇങ് താ......" ന്ന് പറഞ്ഞു അടുത്തേക്ക് വന്നതും..... ന്റെ ഹൃദയം കിടന്ന് ഹൈ ലെവലിൽ മിടിക്കാൻ തുടങ്ങി..... ന്റെ പുറകിലായി വന്നു നിന്ന് ട്രെയിലേക്ക് കൈ നീട്ടിയതും...... ആൾടെ പ്രെസെന്റ്സിൽ ആകെ കൂടെ എന്തോ പോലെ തോന്നിയതും...... ആള് വരുന്നതിന് അനുസരിച്ച് ട്രേയും കൊണ്ട് ചെരിഞ്ഞു ചെരിഞ്ഞു മാറിയതും.... "വാട്ട്‌ ദി ഹെൽ ആർ യു ഡൂയിങ്..... താനെന്താടോ കഥകളി കളിക്കെ....."

ന്ന് ഉച്ചത്തിൽ പറഞ്ഞു ഇരു തോളിൽ പിടിച്ചു ആൾക്ക് നേരെ പിടിച്ചു നിർത്തിയതും..... ആൾടെ സ്പർശനത്തിക് കണ്ണുകൾ ഇറുകെ അടച്ചു..... കുറച്ച് കഴിഞ് പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ അങ്ങേര് ഒരു കൂസലും ഇല്ലാണ്ട് കോഫി കുടിക്കുന്നു.... ഞാനോ ദിങ്ങനെ കിളി പോയ കണക്കും....🙄..... പറഞ്ഞിട്ട് കാര്യമില്ല.......അങ്ങേരെ സംബന്ധിച് ഞാൻ ആണാണല്ലോ..... കൃഷ്ണ ഇനി എന്തൊക്കെ നേരിടേണ്ടി വര്വോ ആവോ...... നീയെ തുണ...... ന്ന് മനസ്സിൽ കരുതിയതും..... അങ്ങേര് കപ് ടേബിളിൽ വെച്ച് പെട്ടന്ന് അടുത്തേക്ക് വന്നതും..... ആൾടെ വരവിൽ ഒന്ന് പുറകോട്ട് പോയി... കണ്ണും തള്ളി നോക്കിയതും..... ന്റെ തൊട്ട് മുന്നിൽ നിന്ന അവന് കൈ നീട്ടി ന്റെ പുറകിലെ ഷെൽഫ് തുറന്ന് ഒരു ഷർട്ട്‌ എടുത്തപ്പോഴാണ് ന്റെ ശ്വാസം ഒന്ന് നേരെ വീണത്.... ന്റെ നിൽപ്പ് കണ്ട്.... "ഇനി ആരെ നോക്കി നിക്കുവാടോ......വന്ന കാര്യം കഴിഞ്ഞേൽ ഇറങ്ങി പോടോ......" ന്ന് അലറിയതും... ഒന്ന് ഞെട്ടി ബെഡിൽ കിടക്കുന്ന എബിയെ നോക്കിയതും.... "അവന്റെ ചായ അവിടെ വെച്ചിട്ട് പൊക്കോ......" ന്ന് പറഞ്ഞതും..... ട്രേയിൽ നിന്ന ചായ എടുത്ത് ടേബിളിൽ കൊണ്ട് വെച്ച് തിരിഞ്ഞു പുറത്തേക്ക് നടന്നു..... പട്ടി.... മരയോന്ത്...... കാലൻ......അസുരൻ.... തെണ്ടി...... അലറാതെ മനുഷ്യരെ പോലെ സംസാരിച്ചാൽ എന്താ......

അങ്ങേരുടെ കോഫിയിൽ ആദ്യമേ വിം ഇട്ടാൽ മതിയായിരുന്നു..... ആ ഉരുട്ടി കേറ്റി വെച്ചതൊക്കെ അങ്ങനെയെങ്കിലും ഒന്ന് ഉടഞ്ഞേനെ....... ഇനി ഫുഡിൽ വിം ചേർത്താലോ.... അല്ലേൽ വേണ്ട സ്വയം കുഴി കുഴിച് ന്നെ അതിൽ കൊണ്ടിടൂ ന്ന് പറഞ്ഞ കണക്കെ ആകും........എപ്പോ അങ്ങേർക്ക് പണിയാൻ പോയിട്ടുണ്ടോ അതിൽ വലിയൊരു പങ്ക് മേടിച്ചോണ്ട് പൊന്നിട്ടെ ഒള്ളു..... ന്ന് മനസ്സിൽ പറഞ്ഞു ചുണ്ടിൽ തൊട്ട് ആളെ പ്രാകി കൊന്ന് അതിന്റെ ദേഷ്യം അടുത്തുള്ള ഷെൽഫ് തുറന്ന് അതിലേ ടപ്പയിൽ വെച്ച പാൽപ്പൊടി കോരി തിന്ന് കലിപ്പ് നിയന്ത്രിച് കൊണ്ട് വായും കഴുകി ഹാളിലേക്കു വിട്ടതും..... കാളിങ് ബെൽ അടിഞ്ഞു...... കതക് തുറക്കാൻ പോകും മുന്നേ അസുരൻ വന്നു കതക് തുറന്ന് ഡെലിവറി ബോയിയുടെ കയ്യീന്ന് ഫുഡ്‌ മേടിച്ചു അകത്തേക്കു വെച്ചതും..... എവിടെ നിന്നൊ പൊട്ടിമുളച്ച കണക്കെയതാ എബി ഇളിച്ചോണ്ട് വന്നു ടേബിളിലിരുന്നോണ്ട്..... "കുറെ ഉറങ്ങിയതോണ്ട് ആണെന്ന് തോനുന്നു എന്ന വിശപ്പ......" ന്ന് പറഞ്ഞു കവർ തുറന്ന് ഫുഡ്‌ എടുത്ത് തട്ടാൻ തുടങ്ങിയതും ഡെവി.... "പതിയെ തിന്നട നാറി......." ന്ന് പറഞ്ഞു ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിപ്പ് തുടർന്നു.......അവർക്ക് അടുത്തായി ഞാനും...... ഭക്ഷണം കഴിച് കഴിഞ് അവര് പുറത്തൊട്ട് പോയി.....അവര് പോയതും ഞാൻ കതക് അടച്ചു ഹാളിലെ സോഫയിൽ ഇരുന്ന് ടീവി വെച്ച് ഓരോന്ന് കണ്ടോണ്ട് ഇരുന്നു......

ഉച്ചയ്ക്കത്തേക്ക് വല്ലതും ഉണ്ടാക്കിയേക്കാമെന്ന് കരുതി ടീവി ഓഫ് ചെയ്ത് കിച്ചണിൽ പോയി നോക്കുമ്പോൾ ഒരു വസ്തു പോലും ഇല്ല അവിടെ...... ന്റെ കൃഷ്ണാ.... ഇതൊക്കെ ആണോ അടുക്കള..... ഒരു വസ്തു പോലും ഇല്ല.... വിശന്നാൽ എന്തെടുത്തു കഴിക്കും ഭഗവാനെ..... ന്നൊക്കെ ഓരോന്ന് ഓർത്ത് തിരിച് ഹാളിൽ പോയി...... ന്റെ കൃഷ്ണ ഒന്ന് പുറത്ത് പോകാന് പോലും പറ്റില്ല ഇവിടെ....ഒറ്റയ്ക്കാക്കി ഇവരിത് എങ്ങട് പോയതാണോ ആവോ....... നേരം ഉച്ചയോടടുത്തായിരുന്നു അവര് വന്നത്.....ഭക്ഷണം കൂടെ കൊണ്ട് വന്നത് കൊണ്ട് പട്ടിണി ഇല്ലാതെ നിക്കാൻ പറ്റി...... ഭക്ഷണം കഴിഞ്ഞു എബി ഒരു പാത്രത്തിൽ അവര് കൊണ്ട് വന്ന ഒരു കവറിൽ നിന്ന് ചിപ്സ് വാരിയെടുത്തു ടീവിഡെ മുന്നിൽ വന്നിരുന്നു.....ചിപ്സ് വായിലേക്ക് വാരിയിട്ട് ചാനൽ മാറ്റി കൊണ്ടിരുന്നു.... "ടാ ശ്രാവൺ.... ഇവിടെ വന്നിരിക്ക് തനിക്ക് ഇവിടെ വേറെ പണി ഒന്നും ഇല്ലല്ലോ..... ബ നമുക്ക് ടീവി കാണാം......" ന്ന് പറഞ്ഞതും......ഡെവി.... "ടാ പന്നെ.... മര്യാദക്ക് വന്നു ഈ പ്രസന്റേഷൻ റെഡി ആക്ക്.... ഇന്നത്തെ മീറ്റിംഗിന് വേണ്ടിയുള്ളതാ....ഇപ്പഴാല്ലേ കുത്തികയറ്റിയത്..... ആ അവനാ അവിടെ..... ചവിട്ടി കൂട്ടും കോപ്പേ......" "ന്റെ പൊന്നു ഡെവി......നിനക്കത് പറയാം നിക്കേ വിശപ്പിന്റെ അസുഖമുള്ളതാ...... എത്ര നേരം ഞാൻ ആ കാറിൽ നിന്റെ കൂടെ വെറുതെ ഇരിക്കുവല്ലായിരുന്നോ...... ഇനി കുറച്ചു നേരം റസ്റ്റ്‌ എടുക്കട്ടേ.... പ്രസന്റേഷൻ ഒക്കെ നീ ചെയ്‌താൽ മതി...... നിന്റെ സംസാരം കൊണ്ട് ന്റെ കോൺസെൻട്രേഷൻ പോണൂ......

കണ്ടില്ലേ അവന് ഇന്ന് ആ പെണ്ണിനെ വെറുതെ വിടുമെന്ന് തോന്നുന്നില്ല......" ന്ന് ടീവി യിലേക്ക് കണ്ണും നട്ടിരുന്നു പറയുന്നത് കെട്ട് ഡെവി കലിപ്പിൽ എബിയെ ഒന്ന് നോക്കി ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്ന് വർക് ചെയ്യാൻ തുടങ്ങി..... "ടാ ഇവിടെ ഇരിക്കട......" ന്ന് പറഞ്ഞു ശിവയെ പിടിച്ചു സോഫയിൽ ഇരുത്തി...... സോഫയിലുരുന്ന ശിവ ആ ടിവിയിൽ എന്താ ഇതിനുമാത്രം ഉള്ളതെന്ന് കരുതി ഒന്ന് മിഴികൾ ഉയർത്തി നോക്കിയതേ ഒള്ളു..... അതിലെ കാഴ്ച്ചയിൽ ഞെട്ടി തരിച്ചു സോഫയിൽ നിന്ന് ചാടി എണീറ്റതും..... "നീ എന്നതാടാ തുള്ളുന്നെ.... ഇവിടെ ഇരിക്ക് ആടാർ സീൻ ആണ് മച്ചാ......." ന്ന് പറഞ്ഞതും...... നിന്ന ശിവ പതിയെ ഇടം കണ്ണാലെ ഒന്ന് നോക്കിയതും...... ആ ടീവിയിൽ ഓടി കൊണ്ടിരുന്ന ഏതൊരു ഫിലിമിൽ അതാ ഒരു ചെക്കൻ ഒരു പെണ്ണിനെ പിടിച്ചു ഉമ്മിക്കുന്നു..... കൃഷ്ണ.... ന്ന് ഉള്ളാലെ വിളിച് അതീന്നു മുഖം തിരിക്കവേ..... എബി..... "അടിച്ചു മോനെ......."😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് ചിപ്സ് വാരി വായിലോട്ടിട്ട് ചവച്ചു പൊടിച്ചതും..... അസുരൻ...... "എന്നതാടാ അടിച്ചേ......." "ലിപ് ലോക് അടിച്ചു ഡെവിയെ...... കുറെ നേരം ആയി നോക്കി നിക്കുന്നു.......ഇപ്പൊ കൊടുക്കുo കൊടുക്കും ന്ന് കരുതി ... എവിടെ ഭയങ്കര സ്ലോ ആന്നേ.....ലിപ്‌ലോക്..... അതിനൊക്കെ നീ......

എന്ന ഫാസ്റ്റ് ആയിരുന്നു....കണ്ട് നിന്ന ഞാൻ പോലും വിജിലമ്പിച്ചു പോയില്ലേ......." ന്ന് പറഞ്ഞതും അത്‌ വരെ നിന്ന ശിവയ്ക്ക് എബിയുടെ വാക്കിൽ ഞെട്ടി ഇക്കിൾ വരാൻ തുടങ്ങിയതും.... സെയിം അവസ്ഥയിൽ അതാ ഡെവിയും..... ന്റെ കൃഷ്ണ...... ഇനി ഇവിടെ നിക്കുന്നത് അത്ര പന്തി അല്ല.... ഇങ്ങേര് ഇനി എന്തൊക്കെ വിളിച്ചു പറയുമെന്നോ..... കാണേണ്ടിവരുമെന്നോ ദൈവത്തിനറിയാം...... ന്ന് മനസ്സിൽ പറഞ്ഞു പെട്ടന്ന് റൂമിലേക്ക്‌ കയറി വാതിലിൽ അടച്ചു...... ശിവ പോയതും എണീറ്റ് വന്ന ഡെവി സോഫയിലിരിക്കുന്ന എബിയെ ചവിട്ടി താഴെ ഇട്ടു കൊണ്ട്..... "എന്നതാടാ പന്നെ നീ വിളിച്ചു പറഞ്ഞെ.....അതും അവന്റെ മുന്നിൽ വെച്ച്......" നിലത്ത് വീണ എബി ഒരു ഉരുണ്ടു നിലത്ത് കിടന്ന് തല ഒരു കയ്യാൽ താങ്ങി ഡെവിയെ നോക്കി ഇളിച്ചു കൊണ്ട്.... "ഞാൻ ഓർത്തില്ലടാ..... ടീവിയിലെ ലോക്കിൽ അങ്ങ് മയങ്ങി പോയേക്കുവല്ലായിരുന്നോ ഞാൻ......" "ഇവനെ ഞാൻ......"😡.... "എന്നതാടാ.......മനസ്സിൽ ഒരാളെ കുടിയിരുത്തിയിട്ടും...... സിംഗിൾ പസങ്കേ പാടി നടക്കുന്ന ന്നെ പോലെ ഉള്ളവർക്കൊക്കെ ഈ ലോക്കെ വിധിച്ചിട്ടുള്ളു.....ആരോട് പറയാൻ.........നിനക്കൊക്കെ അല്ലെ രാജയോഗം.....😁.....അത്‌ കണ്ട് . ഞാൻ അങ്ങ് വല്ലാണ്ടായി......."😌 "ഇനി വാ തുറന്നാൽ പന്നി..... ബിൽഡിങ്ങിൻ മുകളിന്ന് എടുത്തെറിയും ഞാൻ....."😡 ന്ന് പറഞ്ഞു എബിയുടെ അടുത്തേയ്ക്ക് വന്നതും..... "നില്ക്കവിടെ....."

ന്ന് എബി അലറിയതും ഡെവി ഒന്ന് സ്റ്റോപ്പ്‌ ആയി നോക്കിയപ്പോ എബി ഇളിച്ചോണ്ട്.... "ന്റെ ചിപ്സ്സിൽ ചവിട്ടി ചീത്തയാക്കല്ലേ..... കണ്ടോ നിന്റെ ചവിട്ടിൽ അത്താപ്പൂക്കളം ഉണ്ടാക്കികിടക്കുവാ അത്‌....". ന്ന് നിലത്ത് ചിതറികിടക്കുന്ന ചിപ്സ്സിൽ ഒന്ന് എടുത്തു വായിലേക്കിട്ടോണ്ട് പറഞ്ഞതും.... നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... ന്നുള്ള കണക്കിന് പല്ല് കടിച് നോക്കി തിരിഞ്ഞു കലിപ്പിൽ പോയതും...... നിലത്ത് കിടന്ന എബി....... "ഇനി ഏതായാലും കിടന്ന് കൊണ്ട് ബാക്കി കാണാം.... ന്റെ കർത്താവേ അടുത്ത ലോക്കിനുള്ള വക കാണണേ......"😁 ന്ന് പറഞ്ഞതും.......ഡെവി മനസിൽ...... ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ കർത്താവേ ന്ന് പറഞ്ഞു ലാപ്പിലേക് മിഴി നാട്ടിരുന്നു...... പിന്നീട് രാത്രി ആയതും എബി നേരെ മീറ്റിംഗ് നടക്കുന്ന സ്ഥലത്തേക്കാണെന്നും പറഞ്ഞു പോയി...... കുറച്ച് കഴിഞ് അങ്ങേര് കിടു എക്‌സിക്യൂറ്റിവ് ലുക്കിൽ റൂമിൽ നിന്നിറങ്ങി വന്നൊണ്ട് ന്നോട് കലിപ്പിൽ വരാൻ പറഞ് താഴോട്ട് പോയി...... കാർ കോണ്ട് വന്നു അരികിൽ നിർത്തിയതും ഞാൻ പുറകിൽ കയറാൻ നിക്കവേ.... "മുന്നിൽ കേറാടോ.... ഞാൻ എന്താടോ നിന്റെ ഡ്രൈവറോ......" ന്നുള്ള അലറലിൽ ഞാൻ മുന്നിൽ കയറി ഇരുന്നു...... ഇരുന്നതെയൊള്ളു ഒരു പോക്ക് ആയിരുന്നു റോഡിലൂടെ മുന്നോട്ട്..... ന്റെ കൃഷ്ണ ഇങ്ങേരിത് കൊല്ലാൻ കൊണ്ടുപൊവാണോ..... ഒന്ന് പതുക്കെ ഒടിച്ചൂടെ..... ന്ന് മനസ്സിൽ പറയലും...... പെട്ടന്ന് ഒരിരമ്പലോടെ കാർ ബ്രേക്ക് പിടിച്ചു നിർത്തിയതും......

പകപ്പോടെ മുന്നോട്ട് നോക്കിയതും....... അതാ ഞങ്ങൾക്ക് തൊട്ട് മുന്നിലായുള്ള താറിൽ നിന്നും അഞ്ചാറ് തടിമാടന്മാർ ഇറങ്ങി മുന്നിലായി നിരന്നു നിക്കുന്നു....... അവരുടെ കയ്യിലായി വടിയും ഇരുമ്പ് ദണ്ടൊക്കെയുണ്ട്...... എല്ലാ എണ്ണത്തിനും ഒരു മാതിരി എരണം കേട്ട മുഖഭാവം.....😏 അവരെ നോക്കി തിരിഞ്ഞു അസുരനെ നോക്കിയതും അങ്ങേരുടെ മുഖഭാവം കണ്ട് പകച്ചു പോയി...... കലിപ്പിൽ മുഖമാകെ ചുമന്നു തുടുത് ആ നിൽക്കുന്നവന്മാരെ രൂക്ഷമായി നോക്കി കൊണ്ടിരിക്കുവാ അസുരൻ....... മിക്കവാറും അങ്ങേരുടെ കയ്യിലിരിപ്പിന് മറുപണി തരാൻ വന്നവരാകാനാണ് സാധ്യത...... ന്ന് ആലോചിക്കവേ.......ദേഷ്യത്തോടെ അസുരൻ ഓവർ കോട്ട് അഴിച്ചു സ്റ്റിയെറിങ്ങിലേക്കിട്ട് കാർ ഡോർ തുറന്ന് പുറത്തിറങ്ങി......ഇട്ടിരുന്ന ഷർട്ടിന്റെ കൈ തെറുത്ത്‌ കയറ്റി ഇടം കാല് കൊണ്ട് ഡോർ ചവിട്ടി അടച്ചു....... കഴുത്തിലായി ചുറ്റി പിണഞ്ഞു നെഞ്ചോട് ചേർന്ന് കിടക്കുന്ന കുരിശ് മാലയിൽ പിടിച്ചു കഴുത്തിലായി വെച്ച് ഇരുഭാഗത്തേക്കായി ആട്ടി വിട്ടു...... മുഷ്ട്ടി ചുരുട്ടി അവന്മാരിലേക്കായി നടന്നടുത്തു കൊണ്ടിരുന്നു.............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story