പ്രണയശ്രാവണാസുരം: ഭാഗം 15

pranayashravanasuram

എഴുത്തുകാരി: അമീന

ദേഷ്യത്തോടെ അസുരൻ ഓവർ കോട്ട് അഴിച്ചു സ്റ്റിയെറിങ്ങിലേക്കിട്ട് കാർ ഡോർ തുറന്ന് പുറത്തിറങ്ങി......ഇട്ടിരുന്ന ഷർട്ടിന്റെ കൈ തെറുത്ത്‌ കയറ്റി ഇടം കാല് കൊണ്ട് ഡോർ ചവിട്ടി അടച്ചു....... കഴുത്തിലായി ചുറ്റി പിണഞ്ഞു നെഞ്ചോട് ചേർന്ന് കിടക്കുന്ന കുരിശ് മാലയിൽ പിടിച്ചു കഴുത്തിലായി വെച്ച് ഇരുഭാഗത്തേക്കായി ആട്ടി വിട്ടു...... മുഷ്ട്ടി ചുരുട്ടി അവന്മാരിലേക്കായി നടന്നടുത്തു കൊണ്ടിരുന്നു........ അവന്മാരാണെൽ അസുരനെ തന്നെ നോക്കി കൊണ്ട് കയ്യിലുള്ള ആയുധം കറക്കി കൊണ്ട് നിരന്നു നിക്കുവാ...... അവരുടെ സംസാരം കേൾക്കാനായി കാറിന്റെ ചില്ല് താഴ്ത്തി അങ്ങോട്ടായി കാതോർത്തിരുന്നു..... മുഷ്ടി ചുരുട്ടി അവന്മാരിലേക്ക് നടന്നടുത്ത ഡെവി..... "എന്നതാടാ നിനക്കൊക്കെ വേണ്ടേ.....വണ്ടിയെടുത്തോണ്ട് പോടാ....." "അങ്ങനെ പോകാൻ അല്ലല്ലോ സാറെ വന്നത്...... ചില കണക്കുകൾ പറഞ്ഞേൽപ്പിച്ചു ഞങ്ങൾ ഇങ്ങോട്ട് വന്നത് തിരിഞ്ഞു പോകാന് വേണ്ടി മാത്രം അല്ലല്ലോ......" "അപ്പൊ കയ്യീന്ന് മെഡിച്ചോണ്ടേ പോകാത്തൊള്ളൂ...... നിങ്ങളായി ചോദിച്ചു മേടിക്കുമ്പോ ഞാൻ യെങ്ങനെയാടാ തരേണ്ടിരിക്കുന്നെ......നിങ്ങളെ ഇഞ്ഞിട്ടായച്ചവനോട് പറഞ്ഞേക്ക് ഡെവിയോട് ഏറ്റുമുട്ടാൻ അവനൊന്നും ആകുവെല്ലെന്ന്..... പന്ന............മോനെ....." ന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി ആ മുന്നിലിരുന്ന് കുരയ്ച്ചവന്റെ മൂക്കിന്നിട്ട് പഞ്ച് ചെയ്തതും....

അയാൾ അലറി കൊണ്ട് പുറകിലേക്ക് വേച്ചു പോയതും.... കാറിനുള്ളിലിരുന്ന ശിവ ഡെവിയുടെ പഞ്ചിൽ ആ ഗുണ്ടയുടെ മുക്കിൽ നിന്നുതിർന്നു വീഴുന്ന രക്തം കണ്ട് അറിയാതെ തന്റെ മൂക്കിൽ പിടിച്ചു കൊണ്ട് കണ്ണും തള്ളി പുറത്തോട്ട് നോക്കിയിരുന്നു..... ഡെവിയുടെ പഞ്ചിന് പുറമെ അവന്മാർ അഞ്ചും അവനെ വളഞ്ഞു കൊണ്ട് ആയുധങ്ങൾ ചുഴറ്റി നടന്നതും...... ഡെവിയുടെ മിഴികൾ അവരിലൊരോരുത്തരിലായ് ഒഴുകി നടന്നു....... പെട്ടന്ന് ആ മൂക്കിന് പഞ്ച് കിട്ടിയവൻ..... "നോക്കി നിക്കാതെ അടിച്ചിടടാ ആ നായിന്റെ മോനെ....." ന്ന് അലറിയതും.... അവന്മാർ ഒരുമിച്ചു ഡെവിയുടെ അടുത്തേക്കായി ഓടിയടുത് അതിലൊരുത്തൻ തന്റെ കയ്യിലുള്ള ഇരുമ്പ് ദണ്ഡ് ഡെവിക്ക് നേരെ വീശിയതും......അത്‌ ഡെവിയുടെ തലയിൽ പതിക്കും മുന്നേ തല കുനിച്ചു ഒരു കാൽ മുട്ടിനാൽ ഇരുന്ന്...... ആ വന്നവന്റെ വയറിനിട്ട് കയമുട്ടിനാൽ ഇടിച്ചതും...... അയാൾ പുറകിലേക്ക് മലർന്ന് വീണു...... ആ ഇരുപ്പിൽ നിന്നെണീറ്റ് അവനരികിലേക്ക് ഓടിവന്ന മറ്റൊരുത്തന്റെ തലയിലേക്ക് കാൽ കോണ്ട് വീശിയടിച്ചതും..... അവൻ അവന്റെ പുറകെ വന്നവന്മാരെ മേലേക്ക് മറിഞ്ഞു വീണു...... അതിനിടയിൽ ആദ്യം വയറിനിട്ട് കിട്ടിയവൻ എണീറ്റ് വന്ന് ഡെവിയുടെ പുറകിൽ നിന്ന് കഴുത്തിൽ കയാൽ ചുറ്റി വരിഞ്ഞു മുറുക്കിയതും.....

ഡെവിയുടെ കണ്ണുകൾ ദേഷ്യത്താൽ ചുമന്നു വന്നു......തന്റെ വലത് കൈ ഉയർത്തി പുറകിൽ നിക്കുന്നവന്റെ മൂക്കിന്നിട്ട് കൈ മുട്ടിനാൽ പുറകിലേക്ക് പഞ്ച് ചെയ്തതും...... അയാൾ ഒരു അലർച്ചയോടെ മൂക്കും പൊത്തി പുറകിലേക് മറിഞ്ഞു...... അതിന് പുറകെ ഡെവി അവന്റെ മുന്നിൽ നിക്കുവാനമാരെ അടുത്തേക് ഓടിയടുത് അതികൊരുത്തന്റെ നെഞ്ജിനിട്ട് ആഞ്ഞു ചവിട്ടിയതും...... അവൻ തെറിച്ചു ആ താറിലായി ചെന്നിടിച് മുന്നോട്ട് കമിഴ്ന്നു വീണു....... "ഏത് &%%#%മോന്ക് ആടോ ഡെവിയുടെ വഴി തടയേണ്ടത്......" ന്ന് അലറിയതും..... ഡെവിക്ക് ഇടത് ഭാഗത്ത്‌ നിന്ന് ഒരുത്തന് ഇരുമ്പ് ദണ്ഡ് വീശിയതും...... ഞൊടിയിട കൊണ്ട് ഡെവി ആ ദണ്ടിൽ പിടിച്ചു..... വലത് കയ് ഉയർത്തി ആ ഗുണ്ടയുടെ കയ്യിൽ ആഞ്ഞു മുട്ടിനാൽ ഇടിച്ചതും..... ആ കൈ ഒടിഞ്ഞു തൂങ്ങി വേദനായാൽ അലറി വിളിച്ചു..... ആ കയ്യിൽ നിന്നും കയ്ക്കലാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് അയാളുടെ കാലിന് നേരെ ആഞ്ഞു വീശി...... ന്നാൽ അകത്തു കാറിൽ ഇതെല്ലാം കണ്ട് വിജിലമ്പിച്ചു പോയ ശിവ......

ആ ഗുണ്ടകളുടെ കരച്ചിൽ കണ്ട് മുഖം പൊത്തി വിരലുകൾക്കിടയിലൂടെ നോക്കി തരിച്ചിരുന്നു.... ന്റെ കൃഷ്ണ..... ഇങ്ങേര് അവന്മാരുടെ യെല്ലെല്ലാം ഓടിച്ചു സൂപ് ഉണ്ടാക്കാനുള്ള പുറപ്പാടിലാണോ..... എന്തൊരു അടിയ അടിക്കണേ...... ന്ന് തിങ്കി കൊണ്ട് പതിയെ വിരലുകൾക്കിടയിലൂടെ നോട്ടം തുടർന്നു കൊണ്ടിരുന്നു...... ഡെവി ആണേൽ അവന്മാരെ നിരത്തി അടിക്കുവാ..... അതിനിടയിൽ ആദ്യം അടികിട്ടിയവൻ അവന്റെ മൂക്കിൽ നിന്ന് വരുന്ന രക്തം ടവൽ കൊണ്ട് തുടച് മാറ്റി താറിൽ നിന്നിറങ്ങി......നിലത്ത് വീണു കിടക്കുന്ന ഇരുമ്പ് ദണ്ഡ് കയ്യിലെടുത്തു..... തിരിഞ്ഞു നിന്ന് അടിക്കുന്ന ഡെവിയുടെ നേരെ തിരിഞ് അവനിലേക്കാടുക്കുന്നത് വണ്ടിയിലിരുന്ന് കണ്ട ശിവയുടെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നിയതും.... നിമിഷനേരം കൊണ്ട് ശിവ കാറിന്റെ ഡോർ തുറന്ന് ഡെവിക്ക് നേരെ...... "ഡെവിച്ച........" ന്ന് അലറി വിളിച്ചു ഓടിയടുത്തു..... ഡെവിക്ക് അരികിലായി ഓടിയെടുത്ത ശിവ.....ഇടത് കയ്യാൽ ഡെവിയുടെ കഴുത്തിലൂടെ ചുറ്റി ഉയർന്നു പൊങ്ങി..... വലതു കയ്യാൽ ഡെവിയുടെ തലയെ ലക്ഷ്യമാക്കി വന്ന ഇരുമ്പ് ദണ്ടിൽ പിടിത്തമിട്ടിരുന്നു...... പെട്ടന്നുള്ള ശിവയുടെ അറ്റാക്കിൽ പകച്ചു പോയ ഡെവി പെട്ടന്ന് തന്നെ ശിവയുടെ അരയിലൂടെ വലത് കയ്യാൽ ചുറ്റി പിടിച്ചു.....

ഇടത് കൈ കൊണ്ട് ശിവ പിടിച്ച ഇരുമ്പ് ദണ്ടിൽ മുറുകെ പിടിച്ചതും...... ശിവയുടെ കൈ അഴിഞ് ഡെവിയിൽ നിന്നിറങ്ങി വിട്ടു നിന്നതും..... ഡെവി ആ ഇരുമ്പിൽ നിന്നും പിടിവിടാതെ ഞൊടിയിടയിൽ കുനിഞ്ഞു ആ ഗുഡയ്ക്ക് അഭിമുഖമായി വന്ന്....... അയാളുടെ ഇരുമ്പ് പിടിച്ച കൈ വളച്ചൊടിച്ചു വയറിനിട്ട് ചവിട്ടിയതും..... അയാൾ താറിലേക് തെറിച്ചു വീണു..... അവന്റെ അവസ്ഥ കണ്ട് മറ്റു ഗുണ്ടകൾ പകയോടെ പിന്നെയും ഡെവിക്ക് നേരെ വന്നതും...... കാറിൽ നിന്ന് ഡെവിയുടെ ഫോൺ ബെൽ മുഴങ്ങുന്നത് കെട്ട് ശിവ ഓടി പോയി അതെടുത്തു കാതോട് ചേർത്ത് വെച്ചതും...... മറുതലയ്ക്കൽ നിന്നും എബി..... "ടാ ഡെവി... എവിടെ പോയി കിടക്കുവാടാ നിങ്ങൾ...... ഷെട്ടി സാർ എത്തിയിട്ട് കുറച്ചു നേരം ആയി..... പെട്ടന്ന് വന്നില്ലേൽ മീറ്റിംഗ് ക്യാൻസൽ ആകും..... പെട്ടന്ന് വരാൻ നോക്ക്....ഞാൻ ആ മോഡൽനെ വെയിറ്റ് ചെയ്യുവാ......പെട്ടന്ന് വരാൻ നോക്ക്....." ന്ന് പറഞ്ഞു അങ്ങോട്ട് എന്തെങ്കിലും പറയും മുന്നേ കാൾ ഓഫ്‌ ആയിരുന്നു...... ഇനി എന്താ ചെയ്യാന്ന് അറിയാതെ നിന്നതും..... പെട്ടന്ന് അവന്മാരിലൊരാൾ ന്റെ അരികിലേക്കു പാഞ്ഞു വരുന്നത് കണ്ട ശിവ......ഫോൺ കോ ഡ്രൈവർ സീറ്റിലേക്കിട്ട് അവൻ അടുക്കും മുന്നേ കാൽമുട്ടിനാൽ ഇരുന്ന് ആ വന്നവന്റെ വയറിൽ ഇരുകയാൽ പിടിച്ചു ശക്തമായി മുന്നോട്ട് തള്ളി മാറ്റി.....

തള്ളലിൽ പുറകോട്ട് കൈ കുത്തി വീണ അവനെ മറികടന്നു ചാടി...... കാറിനു മുന്നിലൂടെ ഡ്രൈവറ് സീറ്റിലേക്ക് കയറി കാർ സ്റ്റാർട്ട്‌ ചെയ്തതും.......നിലത്ത് വീണവൻ കാറിന്റെ ഡോർ വലിച്ചു തുറക്കും മുന്നേ.....ഡോർ എല്ലാം പെട്ടന്ന് ലോക്ക് ചെയ്ത് അതിവേഗത്തിൽ കാർ പിന്നോട്ടായി ഓടിച്ചു പോയി...... അധികം വാഹനം ഇല്ലാത്ത ഏരിയ ആയിരുന്നു അവിടെ..... അതുകൊണ്ട് തന്നെ കഴിയുന്നതും പുറകോട്ട് അതിവേഗത്തിൽ കാർ ചലിപ്പിച്ചു..... ഇത് കണ്ട് ഡെവി ഞെട്ടി തിരിഞ്ഞു നോക്കിയതും കണ്ടത്..... തന്റെ കാർ ദൂരെ പൊട്ട് പോലെ പിറകോട്ടു പോകുന്നതാണ്...... ഒരുനിമിഷം ഡെവി ശ്രവാണിനെ സംശയിച്ചു പോയി.... അവൻ ചതിക്കുകയാണെന്ന്...... അതിന്റെ ദേഷ്യം ആളിൽ നുരഞ്ഞു പൊന്തി ആ ഗുണ്ടകളെ അടിച്ചു നിരത്തവേ...... ഉച്ചത്തിലുള്ള ഹോൺ കാതിൽ മുഴങ്ങിയതും....... ഞെട്ടി തരിച്ചു നോക്കിയപ്പോൾ കണ്ടത് തങ്ങളുടെ നേരെ ചീറി പാഞ്ഞു വരുന്ന ലാമ്പോർഗിനി ആയിരുന്നു...... അതിവേഗത്തിൽ തങ്ങളിലേക്കാടുക്കുന്ന കാർ കണ്ട് ഗുണ്ടകൾ ഒരുനിമിഷം പകച് ഡെവിയെ തള്ളി മാറ്റി താറിലായി കയറി സ്റ്റാർട്ട്‌ ചെയ്ത്....... താർ തിരിച്ചു റോഡിന് നടുക്ക് നിന്ന് മാറ്റവെ...... തൊട്ടടുത്തെത്തിയ ലാമ്പോർഗിനി അതിലേക്കടുക്കും മുന്നേ......

താർ ഓരോരത്തേക്ക് മാറ്റി നിർത്തിയതും..... ഒരിരമ്പലോടെ ലാമ്പോർഗിനി മുന്നോട്ട് കുതിച്ചു പോയി...... ഇതെല്ലാം കണ്ട് കിളി പോയ കണക്ക് നിന്ന ഡെവിക്ക് നേരെ ആ ഗുണ്ടകൾ താർ റിവേഴ്‌സ് എടുത്തതും........ ഞൊടിയിടയിൽ ഒഴിഞ്ഞി മാറിയ ഡെവി...... കോ ഡ്രൈവർ സീറ്റിലിരുന്നവന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് വലിച്ചിട്ടതും..... പിന്നെയും ഉച്ചത്തിൽ ഹോൺ മുഴങ്ങിയതും...... മുന്നോട്ട് പോയ ലാമ്പോർഗിനി തിരിച് റിവേഴ്‌സ് എടുത്തു വരുന്നതാണ് കണ്ടത്.... അത്‌ കണ്ട് താറിലിരിക്കുന്നവൻ ഒരു പകപ്പോടെ ലാമ്പോർഗിനി വരുന്നതിന് അനുസരിച് പുറകോട്ട് അതിവേഗം ഓടിച്ചതും........ ഒരു ദയയും കൂടാതെ ശിവ കാർ അവർക്ക് നേരെ ഓടിച്ചു കൊണ്ടിരുന്നു....... വേഗതയോടെ പുറകോട്ട് പോയ താർ ഡിറക്ഷൻ പാളി പുറകിലെ ഡീവയ്ഡറിൽ ഇടിച്ചു കയറിയതും.......ശിവയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ മറുത്തൊരു ചിന്തകൾക്ക് നിക്കാതെ കാർ മുന്നോട്ടെടുത്തു അതിവേഗം ഓടിച്ചു കൊണ്ട് ഡെവിയുടെ മുന്നിലായി സഡന് ബ്രേക്ക്‌ പിടിച്ചു നിർത്തിയതും...... ഡോർ തുറന്ന് ഡെവി കാറിലേക്ക് കയറിയതും....... ശിവ നിമിഷ നേരം കൊണ്ട് കാർ മുന്നോട്ട് ഓടിച്ചു കഴിഞ്ഞിരുന്നു...... കുറച് കഴിഞ്ഞതും ശിവ...... "വഴി പറഞ്ഞ് താ......" "വാട്ട്‌......."

"പബിലേക്കുള്ള വഴി നിക്ക് അറിയില്ല..... പറഞ്ഞ് താ......." "ഗോ സ്ട്രൈറ്റ് ആൻഡ് ടേൺ ലെഫ്റ്റ്......" ന്ന് പറഞ്ഞതിനനുസരിച്ച് നേരെ ചെന്ന് നിന്നത് ഒരു വലിയ ബിൽഡിങ്ങിന് മുന്നിലാണ്.....അവിടെ എത്തിയതും ഡെവി പുറത്തിറങ്ങി..... പുറകെ ഇറങ്ങിയ ശിവ ഒന്ന് ശ്വാസം വലിച്ചു വിട്ടു.....തലയുയർത്തി നോക്കി..... # Hard Rock # നിറയെ ലൈറ്റ് കൊണ്ട് അവിടെമാകെ അലങ്കാരമാക്കിയിരിക്കുന്നു.....അത്‌ നോക്കി കൊണ്ട് നിന്നപ്പോൾ ആണ് അതിനകത്തു നിന്നും എബി ഓടി വന്ന് ഡെവിയോടായി..... "കർത്തവേ.....ഇപ്പഴേലും വന്നല്ലോ..... എവിടെ ആയിരുന്നടാ നിങ്ങൾ..... ആ ഷെട്ടി അവിടെ കിടന്ന് കയറ് പൊട്ടിക്കുവാ....ഒരുവിധം ആണ് അങ്ങേരെ പിടിച്ചു വെച്ചത്..... ആ മൊത്തലയൻ കുടവയറനെ ഒന്ന് പിടിച്ചു വെക്കാൻ നിനക്ക് അറിയോ...... ഞാൻ മേടിച്ച പലഹാരം മുഴുവൻ അങ്ങേരുടെ വയറിലേക്ക് തള്ളി കൊടുക്കേണ്ടി വന്നു...... അങ്ങേരെ നോക്കുന്നതിനിടയിൽ ഞാൻ ഒന്നും കഴിച്ച പോലും ഇല്ല..... ഞാൻ നിനക്ക് വിളിച്ചു പറഞ്ഞതല്ലേ പെട്ടന്ന് വരാൻ......." "നീ എപ്പഴാട കോപ്പേ എനിക്ക് വിളിച്ചെ......"

ന്ന് ചോദിച്ചതും അവർക്കിടയിൽ കയറി ശിവ.... "കാൾ ഞാനാ എടുത്തേ....... പെട്ടന്ന് എത്താൻ വേണ്ടി..... അതുകൊണ്ടാ കാർ എടുക്കേണ്ടി വന്നത്..... സോറി......" ന്ന് പറഞ്ഞു കീ ഡെവിക്ക് നൽകിയതും..... ന്നെ ഒന്ന് നോക്കിയ ഡെവി പെട്ടന്ന് കെട്ടിപിടിച്ചതും..... ആ പിടിയിൽ ഉള്ളാകെ വിറച്ചു പോയി..... മനസ്സിൽ.... കൃഷ്ണ.... ന്ന് വിളിച്ചു ഒന്ന് അനങ്ങാൻ പോലും കഴിയാതെ തറഞ്ഞു നിന്നതും...... അവളിൽ നിന്ന് വിട്ടു നിന്ന ഡെവി അവളെ നോക്കി... "താങ്ക്സ്....." ന്ന് പറഞ്ഞപ്പോൾ ശിവക്ക് ബോധം വന്നു മുന്നോട്ട് നോക്കിയപ്പോൾ തന്നെ സംശയത്തോടെ നോക്കിയ ഡെവിയെ കണ്ട് ചെറു പേടിയോടെ ഉമിനീരിറക്കി കൊണ്ട് നോക്കിയതും......ഡെവി.... "താൻ..... താൻ ഭയങ്കര സോഫ്റ്റ്‌ ആണല്ലോടോ......" ന്ന് പറഞ്ഞു അവളുടെ അരയിലേക്ക് കൈ നീണ്ടതും..... പേടിയോടെ ഉള്ളാലെ ന്റെ കൃഷ്ണ......ന്ന് വിളിച്ചതും എബി.... "ഡെവി..... അതൊക്കെ ഉണ്ടാകും.... നമ്മുടെ ഐജ് പോലും ഇല്ലിവന്... പിന്നെ അടുക്കള ജോലി അല്ലെ ഓന്റെ മെയിൻ..... തഴമ്പ് ഒന്നും കാണുവേല..... ഇനി നീ അകത്തേക്ക് വാ... ആ മീറ്റിംഗ് തീർത്തിട്ടാകം ബാക്കി.... അല്ലേൽ ആ ഷെട്ടി കുടവയറൻ ഇവിടെ ഉള്ളത് മുഴുവൻ തിന്ന് തീർക്കും.... അങ്ങേര് മീറ്റിംഗിന് ഒന്നും അല്ല തിന്നാനായിട്ട് വന്നതാ ന്ന ഇന്ക് തോന്നുന്നേ......"

ന്ന് വാ തോരാതെ പറഞ്ഞു ഇടയിൽ ഒന്ന് നിന്ന് ഡെവിയെ നോക്കി.... "ടാ.... മേറീന വന്നില്ല......" "വാട്ട്‌..... അവളോട് പറഞ്ഞതല്ലേ ഓൺ ടൈം ഇവിടെ ഉണ്ടാവാണമെന്ന്.......വാട്ട് തെ ഹെൽ....അവളെ ഒന്നൂടെ വിളിക്ക്....." "വിളിച്ചു..... കാൾ എടുക്കുന്നില്ലടാ...... കമ്പനി മോഡൽ...... അവളില്ലാതെ നമ്മുടെ മെറ്റീരിയൽ എങ്ങനെ പ്രേസേന്റ് ചെയ്യും....." "ഇപ്പൊ മീറ്റിംഗ് നടക്കട്ടെ.... നീ ട്രൈ ചെയ്തുകൊണ്ടിരിക്ക്......" ന്ന് പറഞ്ഞു ഡെവി പെട്ടന്ന് തന്നെ അകത്തേക്കു കയറി...... മീറ്റിംഗ് അറേഞ്ച് ചെയ്തത് കൊണ്ട് തന്നെ ആരും അതിനുള്ളിൽ ഇല്ലായിരുന്നു.... അകത്തേക്കു പോയി സ്റ്റെയർ കയറി നേരെയുള്ള കതക് തുറന്ന് അകത്തേക്കായി ഡെവി കയറി പോയി..... അവിടെയുള്ള റാംബിന് മുന്നിലുള്ള ചെയറിൽ അക്ഷമനായി ഇരിക്കുന്ന ഷെട്ടിയെ നോക്കി വിഷ് ചെയ്ത് ഹാൻഡ് ഷേക്ക്‌ കൊടുത്ത് ചെറു സംസാരത്തിന് ശേഷം ഡെവി റാമ്പിലേക് കയറി പ്രസന്റേഷൻ മുന്നോട്ട് കൊണ്ട് പോയി.... തന്റെ കമ്പനിയിൽ നിമിക്കുന്ന ലേറ്റസ്റ്റ് മോഡൽ വെഡിങ് ഔട്ഫിറ്റ് ന്റെ ഒരു വലിയ സംരംഭം നോർത്ത് ഇന്ത്യയിൽ കൂടെ തുടങ്ങുന്നതിനു വേണ്ടിയുള്ള മീറ്റിംഗ് ആണ് ഷെട്ടിയുമായി നടത്തുന്നത്..... അകത്ത് തന്റെ ഐഡിയകൾ പ്രേസന്റ് ചെയ്ത് മുന്നേറുമ്പോൾ.......

.അങ്ങ് പുറത്ത് എബി മേറീനയെ ട്രൈ ചെയ്ത് കൊണ്ടിരുന്നുവെങ്കിലും....... കാൾ കണക്ട് പോലുമാകാതെ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.... നമ്മുടെ ശിവ ആണേൽ അവളുടെ മുന്നിലെ കാഴ്ചകൾ അത്ഭുതത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നു......കുട്ടി ആദ്യമായിട്ടാണെ ഇങ്ങനെ ഒരു സ്ഥലത്ത്..... എബിയുടെ ടെൻഷൻ കണ്ട് കാര്യം ചോദിച്ചതും...... എബി ശിവയേം കൊണ്ട് നേരെ അടുത്തുള്ള കതക് തുറന്ന് അകത്തേക്ക് കൊണ്ട് പോയി ഒരു വലിയ ബോക്സ്‌ തുറന്ന് കാണിച്ചു കൊണ്ട് പറഞ്ഞു.... "ഇതിലെ ഡ്രസ്സ്‌ ധരിച്ചു വേണം ഡെവിയുടെ പ്രസന്റേഷൻ കഴിഞ്ഞാൽ ഈ കതക് തുറന്ന് നേരെ മീറ്റിംഗ് ഹാളിലെ റാമ്പിലേക് പ്രവേശിച് മേറിനക്ക് റാമ്പ് വാൾക് ചെയ്യാൻ.... ഈ ഡിസൈൻ കണ്ട് വേണം അങ്ങേർക്ക് ഈ പ്രൊജക്റ്റ്‌ സൈൻ ചെയ്യാൻ...... ഞങ്ങൾക് ഇതിട്ട് പോകാന് പെണ്ണ് അല്ലാതെയായി പോയില്ലേ......ആ കോപ്പ് വിളിച്ചിട്ട് കാൾ എടുക്കുന്നത് പോലും ഇല്ല......അവൾ വരാതെ ഈ മീറ്റിംഗ് മുടങ്ങിയാൽ ഡെവിയുടെ താണ്ടവം ന്റെ കർത്താവേ ഈ നെഞ്ചത്തൊട്ട് തന്നെയാകും......" ന്ന് പറഞ്ഞതും...... ശിവ ചിലതെല്ലാം മനസ്സിൽ കണക്ക് കൂട്ടി.... "സാർ..... ഒരു കാര്യം ചെയ്യ്...... മേറീന വരാത്തത് കൊണ്ട് തൽക്കാലം ഞാൻ ഒരുത്തിയെ അറേഞ്ച് ചെയ്യാം..... ഇന്ക് പരിചയമുള്ള കുട്ടിയാണ്......" "മോഡൽ ആണോ......." "അതൊന്നും ഇന്ക് അറിയില്ല.... അവളെ ചെറുതായി പരിചയം ഉണ്ട്..... ഇപ്പൊ ഇവിടെ വെച്ച് കണ്ടതാ........ഞാൻ വിളിച്ചാൽ അവൾ വരും....."

"അതൊക്കെ ശരിയാകോ...... ഇനി ഇപ്പൊ ഈ ലേറ്റ് ടൈമിൽ ആരെ കിട്ടാനാ......ആരും ഇല്ലാത്തതു കൊണ്ട് നീ ആരെങ്കിലും പിടിച്ചോണ്ട് വാ.....ഈ മീറ്റിംഗ് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി.....അല്ല ന്നിട്ട് എവിടെ ആള്....." "അത്‌ പുറത്തുണ്ട്......സാർ മീറ്റിംഗ് ഹാളിലേക്കു പൊക്കോളൂ... ഞാൻ അവളെ വിളിച്ചോണ്ട് വരാം......" "നീ വരുവല്ലോ അല്ലെ.... മീറ്റിംഗ് തീർന്ന ഉടനെ എന്നെ തീർക്കാനുള്ള അവസരം ഡെവിക്ക് കൊടുക്കരുത്....." "സാർ പൊക്കോ......ഞാൻ നോക്കിക്കോളാം......." ന്ന് പറഞ്ഞു എബിയെ പറഞ്ഞു വിട്ടു.......ആള് പോയതും ഒരുനിമിഷം അവിടെ റൂമിലായി നിന്ന് കൊണ്ട് അതിലെ ടീവിയിലെക് നോക്കിയപ്പോൾ ഡെവിയുടെ പ്രസന്റേഷൻ പുരോഗമിച്ചു കൊണ്ടിക്കുന്നതാണ് കണ്ടത്...... ന്റെ കൃഷ്ണ എന്താകുമെന്ന് ഇന്ക് അറിയില്ല..... എന്തോ അങ്ങേരോട് ദേഷ്യം ആണേലും മനസ് അങ്ങേരെ നാണം കേട്ടു നിക്കുന്നത് ഉൾകൊള്ളാൻ കഴിയാത്തത് പോലെ...... അതുകൊണ്ട് ആണല്ലോ മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഒന്ന് ചെയ്യാൻ ഒരുങ്ങുന്നത്.... നിക്ക് ഒന്നും മനസിലാവണില്ല കൃഷ്ണ..... എല്ലാം നല്ലരീതിയിൽ നടന്നാൽ മതിയായിരുന്നു...... ന്ന് മനസ്സിൽ കരുത് ആ വലിയ ബോക്സ്‌ തുറന്ന് അതിലെ ഡ്രസ്സ്‌ എടുത്തു നോക്കി.... ഹെവി വർക്ക്‌ ഉള്ള ഒരു ലെഹങ്ക ആയിരുന്നു....

നല്ല ഭംഗി ഉണ്ടായിരുന്നു അത്‌ കാണാൻ..... അതികം സമയം ഇല്ലാത്തത് കൊണ്ട് ഡ്രസ്സ്‌ മാറ്റി അതെടുത്തുടുത്തു... കറക്റ്റ് ഫിറ്റ്‌ ആയിരുന്നു... പിന്നെ വിഗ് ഒക്കെ ഊരി മാറ്റി മുടി ചീകി ഒതുക്കി ഒരുവിധം ഒരുങ്ങി.... മിററിൽ നോക്കിയതും ന്റെ രൂപം കണ്ട് ഞാൻ തന്നെ സ്വയം മറന്ന് നിന്ന് പോയി...... പെട്ടന്ന് തന്നെ ടീവിയിൽ നിന്ന് ഡ്രസ്സ്‌ മോഡൽ കാണിക്കാൻ പറയവേ......ഡെവി ഇറങ്ങി ഷെട്ടിയുടെ അരികിലായുള്ള സീറ്റിൽ വന്നിരുന്നത് കണ്ടു...... അവന് തൊട്ടടുത്തായി ടെൻഷനോടെ ഇരിക്കുന്ന എബിയേയും...... മനസ്സിൽ ഉയർന്നു വന്ന ഭയത്തെ ഒരു വിധം ശ്വാസം വലിച്ചു വിട്ടു കൊണ്ട് പതിയെ ആ റൂമിലെ മറ്റൊരു കതക് തുറന്ന് റാമ്പിലേക്കായി പ്രവേശിച്ചു...... ന്നാൽ ഹാളിൽ മറീനയുടെ വരവിൽ അക്ഷമനായി മുന്നോട്ട് നോക്കിയാണ് ഡെവി ഇരിപ്പെങ്കിൽ..... എബി ഇനി ഇത് കഴിഞ്ഞു ഡെവിയുടെ കയ്യീന്ന് കിട്ടാൻ പോകുന്ന ഇടിയുടെ പൂരവും ആലോചിച്ചു ഏതിലൂടെ ഇറങ്ങി ഓടുമെന്ന അഗദമായ ചിന്തയിലുമാണ്........ ഡെവിയുടെ അടുത്തിരിക്കുന്ന എബിയോടായി പതിയെ "എവിടെയാടാ മെറീന..... അവളെന്താ വരാത്തെ....." ന്ന് ചോദിച്ചതിന് ഒന്ന് പരുങ്ങി കൊണ്ട് അവനിലേക് ചേർന്ന് ഇരുന്ന്... "ഡെവി... ടെംപർ തെറ്റരുത്......അതിനെ വിളിച്ചിട്ട് കിട്ടിയില്ല....." "വാട്ട്‌..... നീ എന്താടാ കോപ്പേ ഉദ്ദേശിക്കുന്നെ......" 😡

"അവളെ കിട്ടിയില്ല.... നീ പേടിക്കണ്ട ന്റെ അളിയൻ എല്ലാം സെറ്റാക്കാം ന്ന് പറഞ്ഞു........"😁...... "നിന്നെയൊക്കെ..... അവൻ പറയുന്നതും വിശ്വസിച് ഇളിച്ചോണ്ട് നീ ഇങ് പോന്നോ..... ഇത്രയും ക്യാരലസ് ആയിട്ട് വന്നിരിക്കുന്നത് കണ്ടില്ലേ.... ന്നിട്ട് എവിടെ ആ കോപ്പൻ പറഞ്ഞവൾ......" "ആ എനിക്കറിയാന്മേല...."😁 ന്ന് തോൽപൊന്തിച് പറഞ് മുന്നോട്ട് നോക്കവേ.... റാബിന് അവിടെയുള്ള കതക് തുറക്കുന്നത് കണ്ട്.... "യാ മോനെ.... വന്താച്ടാ... കതക് തുറന്താച് ടാ....... ന്റെ കർത്താവേ അതൊരു പെണ്ണ് തന്നെ ആകണേ.... എന്റെ എല്ലുകൾക്കൊന്നും ഈ നികുന്നവന്റെ കയ്യാൽ ഭംഗം വരുത്താതെ നോക്കണേ....." ന്ന് പറഞ്ഞത് കെട്ട് ഡെവി മുന്നോട്ട് നോക്കിയതും......അവിടെമാകെ ഇരുൾ പടർന്നു......പൊടുന്നനെ അവിടെ സ്റ്റേജിലായി സ്പോട് ലൈറ്റ് വന്ന് പതിഞ്ഞത്തും.......തന്റെ കണ്മുന്നിലെ കാഴ്ച്ചയിൽ ശ്വാസം പോലും എടുക്കാൻ മറന്ന കണക്ക് ഡെവി തറഞ്ഞു നിന്ന് പോയി.... ഇമ ചിമ്മാൻ പോലും മറന്ന് ഡെവിയുടെ കണ്ണുകൾ ശിവയിൽ ഉടക്കി നിന്നു...... അവൻപോലുമറിയാതെ അവന്റെ ചുണ്ടുകൾ.... "ശിവ......" ന്ന് പറഞ്ഞത് കെട്ട എബി ഞെട്ടിത്തിരിഞ്ഞു ഡെവിയെയും ശിവയെയും മാറി മാറി നോക്കി.....മനസ്സിൽ..... സുഭാഷ്......🙄.... ന്റെ കർത്താവേ..... ഇതുങ്ങളെ ഇടയീന്ന് എനിക്ക് കിട്ടാൻ പോകുന്ന അടിക്കൊരു മോചനമില്ലേ...... ഒന്നും വേണ്ട നൈസ് ആയിട്ട് ന്നെ ഒന്ന് അവർക്കിടയിൽ നിന്ന് രക്ഷിച്ചേക്കണേ...... ന്ന് ആത്മഗദിചെങ്കിലും.....പ്യാവം എബി അപ്പോഴും തനിക്ക് കിട്ടുന്ന അടിയുടെ കണക്ക് കൂട്ടലിലായിരുന്നു......😂😂....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story