പ്രണയശ്രാവണാസുരം: ഭാഗം 16

pranayashravanasuram

എഴുത്തുകാരി: അമീന

ന്റെ കർത്താവേ..... ഇതുങ്ങളെ ഇടയീന്ന് എനിക്ക് കിട്ടാൻ പോകുന്ന അടിക്കൊരു മോചനമില്ലേ...... ഒന്നും വേണ്ട നൈസ് ആയിട്ട് ന്നെ ഒന്ന് അവർക്കിടയിൽ നിന്ന് രക്ഷിച്ചേക്കണേ...... ന്ന് ആത്മഗദിചെങ്കിലും.....പ്യാവം എബി അപ്പോഴും തനിക്ക് കിട്ടുന്ന അടിയുടെ കണക്ക് കൂട്ടലിലായിരുന്നു......😂😂 ശിവയുടെ ആ അപ്പിയറെൻസിൽ മിഴികൾ ഉടക്കിയ ഡെവി..... അവളിൽ നിന്നും കണ്ണുകൾ വ്യതിചലിക്കാൻ പോലുമാകാതെ അവളിലായി തങ്ങി നിന്നു..... "വൗ.... ബ്യൂട്ടിഫുൾ....." ന്ന് മനസ് മന്ത്രിക്കവേ.... സ്റ്റേജിൽ വന്ന് നിന്ന ശിവ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ പരുങ്ങി കൊണ്ട് തന്റെ ഷാൾ പിടിച്ചു തിരിച്ചു കൊണ്ട് നിക്കവേയാണ് മുന്നിലായുള്ള ഡെവിയിൽ മിഴികൾ ഉടക്കിയത്..... ന്റെ കൃഷ്ണ അങ്ങേര് എന്താ ഇങ്ങനെ നോക്കണേ..... മിക്കവാറും ന്നെ കയ്യിൽ കിട്ടിയാൽ വെച്ചേക്കില്ല.....നോട്ടം കണ്ടില്ലേ.....ഇങ്ങോട്ട് ചൊറിയാൻ വന്നാൽ കേറി മാന്താനും നിക്ക് അറിയാം.....ന്നാലും ആൾടെ നോട്ടത്തിൽ ദേഷ്യം ഒന്നും കാണുന്നില്ലല്ലോ..... ന്ന് ആലോചിച്ചതും..... അടുത്ത് നിന്ന്... "ശൂ ശൂ....." ന്ന ശബ്ദം കെട്ട് മുഖം തിരിച് നോക്കിയപ്പോൾ അതാ ഇന്നലെ ഫ്ലാറ്റിൽ വെച്ച് കണ്ട മാനേജർ....ഞാൻ സംശയത്തോടെ ആളെ നോക്കിയതും..... പതിയെ.....

"റാംബ് വാൾക് ചെയ്യ്......" ന്ന് പറഞ്ഞതും.... ഞാൻ ദയനീയമായി ആളെ നോക്കവേ...... "മുന്നോട്ട് നടക്ക്..... ഗോ......" ന്ന് പിന്നേം പറഞ്ഞതും..... ഒരുവിധം ശ്വാസം വലിച്ചു വിട്ടു കണ്ണ് അടച്ചു തുറന്ന് മുന്നോട്ടായി ഓരോ ചുവടു വെച്ചുകൊണ്ടിരുന്നു..... നടക്കുന്നതിന് അനുസരിച്ച് ന്റെ മേൽ ഉള്ള വെളിച്ചവും ചലിച്ചു കൊണ്ടിരുന്നു.... നടന്നു ചെന്ന് മുന്നിൽ ഇരിക്കുന്നവരുടെ തൊട്ട് മുന്നിലായി നിന്നതും.... അവിടമാകെ വെളിച്ചം പരന്നു..... അവളുടെ ഓരോ ചുവടും മുന്നോട്ട് വരുന്നതിനനുസരിച് ഡെവിയുടെ മിഴികൾ അവൾക്കൊപ്പം ചലിച്ചു കൊണ്ടിരുന്നു.... അവിടെമാകെ വെളിച്ചം പരന്നതും..... അതുവരെ ശിവയിൽ ലയിച്ചു നിന്ന ഡെവി ഒന്ന് ഞെട്ടി സോബോധത്തിലേക്ക് വന്നതും....... സ്റ്റേജിൽ ശിവയെ കണ്ട് ഞെട്ടി നിന്ന എബി മെല്ലെ ഹാളിൽ നിന്ന് വലിയാൻ നോക്കവേ..... പെട്ടന്ന് ആ കയ്യിൽ ഡെവിയുടെ പിടി വീണിരുന്നു...... "ഇത്രയും ചെയ്ത് വെച്ചിട്ട് മോൻ എങ്ങോട്ട് പോകുവാ....." "ഡെവി കൈയബദ്ധം നാറ്റിക്കരുത്..... ഇന്ക് അറിയില്ലെടാ... സത്യമായിട്ടും റാമ്പിൽ നിന്റെ ലിപ് ലോക്......" ന്ന് പറഞ്ഞതിന്.... രൂക്ഷമായി നോക്കിയതും.... പറയാൻ വന്നത് വിഴുങ്ങിയ എബി ഇളിച്ചോണ്ട്.... "ഐ മീൻ.... ശിവ.... ആണെന്ന് ഇന്ക് അറിയില്ല......

സത്യo ഇതെല്ലാം ആ ശ്രാവൺന്റെ പണിയാ.... ഞാൻ നിരപരാതിയ......"😁 "ഇതൊന്ന് കഴിഞ്ഞിട്ട് നിനക്കും അവനുമുള്ളത് തരാം..... ഇപ്പൊ മിണ്ടാതെ ഇവിടെ നിക്ക്..... ഈ മീറ്റിംഗ് ഇവള് കാരണം ഫ്ലോപ്പ് ആയാൽ.... അറിയാലോ എന്നെ...." ന്ന് കലിപ്പിൽ പതിയെ പറഞ്ഞതും..... എബി മനസ്സിൽ..... നിന്നെ എനിക്കല്ലാതെ ആർക്കാ അറിയാ..... ന്റെ കർത്താവേ... ഹെവി ആട്ടിട്ടൊന്നും അറിയിക്കാണ്ടിരുന്നാൽ മതിയായിരുന്നു.......🙄.. ന്ന് പറഞ്ഞു മുന്നോട്ട് നോക്കിയതും..... ആ ഷെട്ടി ശിവയെ നോക്കി കൊണ്ട് നിക്കുവാ.....അത്‌ കണ്ട് ഡെവിയെ മെല്ലെ തോണ്ടി വിളിച്ചോണ്ട്..... "ഡെവി മോനെ..... ആ കുടവയറൻ വല്ലാണ്ട് നോക്കുന്നുണ്ടല്ലോ അവളെ.....നോട്ടം കണ്ടിട്ട് അങ്ങേർക്ക് പിടിച്ച മട്ടാണ്......"😁 ന്ന് ഇളിച്ചു പറഞ്ഞതും..... എബിയുടെ സംസാരത്തിൽ ഡെവിയുടെ മുഖം ദേഷ്യത്താൽ ചുമന്നു വന്നതും..... "അതിനെന്നാത്തിനാ നീ കലിപ്പ് ലുക്ക്‌ വിടുന്നെ..... അവളെ അല്ല അവളുടുത്ത ഡ്രസ്സ്‌ ആണ് ഞാൻ ഉദ്ദേശിച്ചത്..... ന്റെ പോന്നോ.... ഉരുകി കളയൂലോ നീ...."🙄

ന്ന് പറഞ്ഞതും ദേഷ്യം ഉയർന്നു വന്ന ഡെവിയുടെ മനസ് പതിയെ ശാന്തമായി മാറി..... അപ്പോൾ തന്നെ ആ ഷെട്ടി എണീറ്റ് ഡെവിക്ക് നേരെ തിരിഞ്ഞു കൊണ്ട്..... (ഇനിയുള്ള ഡയലോഗ് ഹിന്ദി ആണെന്ന് സങ്കൽപ്പിച്ചേക്ക്🙈😌😌) "ന്നാൽ കാര്യത്തിലേക്ക് കടക്കാം അല്ലെ......ഡ്രെസ്സ് മോഡൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.... വളരെ വ്യത്യസ്തവും ഭംഗിയുള്ളവയുമാണ്...... സൊ ഈ പ്രൊജക്റ്റ്‌ സന്തോഷപൂർവം ഏറ്റെടുക്കുന്നു മിസ്റ്റർ ഡേവിഡ്......" "താങ്ക് യു സാർ.... താങ്ക് യു സൊ മച്ച്....." ന്ന് പറഞ്ഞു ആൾക്ക് ഷേക്ക്‌ ഹാൻഡ് നൽകി..... മുന്നിലുള്ള കുഞ്ഞു ചില്ല് ടേബിളിന് മുകളിൽ വെച്ച പേപ്പറിൽ ആ ഷെട്ടി അവരുടെ ഡീൽ സൈൻ ചെയ്ത് ഡെവിക്ക് നൽകി...... അത്‌ മേടിച്ചു തന്റെ മാനേജരെ ഏൽപ്പിച്ചതും ആ ഷെട്ടി.... "പുതിയ ഒരു സംരബത്തിന്റെ തുടക്കം മെന്നനിലയിൽ....ഈ ഒരു അവസരത്തിൽ ആഘോഷം അത്യാവശ്യമല്ലേ ഡേവിഡ്....ചെറിയൊരു പാർട്ടിയാകാം....." ന്ന് ഷെട്ടി പറഞ്ഞത് കെട്ട്...... എബി ഡെവിയോട് പതിയെ.... "

ഡെവി.... ഇങ്ങേര് പാർട്ടിന്ന് പറഞ് വരുന്നത് മിക്കവാറും തിന്ന് മുടിക്കാൻ ആകും....... സമ്മതിക്കണ്ട......"😏 ന്ന് പതിയെ പറഞ്ഞതും....ഡെവി.... "മിണ്ടാതിരിയട തെണ്ടി......" ന്ന് എബി കേൾക്കെ പതിയ പറഞ്ഞതും..... "എബി എന്താണ് പറയുന്നത്..... " ന്ന് ആ ഷെട്ടി സംശയത്തോടെ ചോദിച്ചതും ഡെവി... "നതിംഗ് സാർ.....സാർ.....പാർട്ടി.... അതിന് വേണ്ടി അറേഞ്ച് മെൻറ്സ് ഒന്നും......" "നോ.... അതികം ഒന്നും വേണ്ട.... ജസ്റ്റ്‌ ഡിന്നറിന് മാറ്റ് കൂട്ടാനായി ഡാൻസ് അറേഞ്ച് ചെയ്‌താൽ മതി......" "അത്‌ ഏർപ്പാട് ചെയ്യാം സാർ......" "നോ...... നിങ്ങൾ രണ്ട് പേരും കൂടെ ഡാൻസ് ചെയ്‌താൽ മതി....." ന്ന് ഷെട്ടി പറഞ്ഞതും ഇത് കേട്ട എബി ഞെട്ടി കൊണ്ട്..... "വാട്ട്‌ സാർ..... ഞാൻ ഡാൻസോ...... മേം അത്തരക്കാരൻ നെഹി ഹേ സാർ.... നഹി ഹേ....."😁.... "ഏയ്യ് നോ... ഞാൻ പറഞ്ഞത് ഈ കുട്ടിയെ ആണ്..... നിങ്ങളുടെ മോഡൽ അല്ലെ.... ശീ ലൂക്സ് സൊ പ്രേറ്റി ഇൻ ദിസ്‌ ഡ്രസ്സ്‌... എനിക്ക് നിങ്ങളുട ഡാൻസ് ആണ് കാണേണ്ടത്....." ന്ന് ശിവയെ കാണിച്ചു കൊണ്ട് പറഞ്ഞതും..... എബി കിളി പോയ കണക്ക് നിന്ന് കൊണ്ട് മനസ്സിൽ... ഇങ്ങേര് ഇത് ഡീൽ ന്റെ കൂടെ ഇടിയും പാർസൽ വാങ്ങാൻ വേണ്ടി വന്നതാണോ കർത്താവേ.....🙄... രണ്ടും ഒരു കണ്ടത്തിൽ ചേരില്ല..... അപ്പഴാ ഡാൻസ്..... ന്ന് തിങ്കിയതും......

ഉള്ളിൽ ദേഷ്യം നുരഞ് പൊന്തിയെങ്കിലും ഡെവി ഈ ഡീൽ ഓർത്തു കൊണ്ട് ദേഷ്യം ഒരുവിധം അടക്കി വെച്ച്...... "ഓക്കേ ഫൈൻ.....സാർ താഴേക്ക് ചെന്നോളു......" ന്ന് പറഞ്ഞത് കെട്ട് എബി ഞെട്ടി തിരിഞ്ഞു ഡെവിയെ നോക്കിയെങ്കിലും...... ഡെവിയുടെ കലിപ്പ് ലുക്ക്‌ ശിവയുടെ നേരെ ആണെന്ന് കണ്ട് എല്ലാം തീരുമാനമായി ന്ന കണക്കെ... ശിവയെ ദയനീയമായി നോക്കി ഷെട്ടിയേം കൊണ്ട് എബി താഴോട്ട് പോയി...... ന്നാൽ ഇതെല്ലാം കെട്ട് നിന്ന ശിവ മനസ്സിൽ... ന്റെ കൃഷ്ണ ഡാൻസൊ...... അതും ആ അസുരന്റെ കൂടെയോ....🙄 ഒരിക്കലും ഇല്ല.....😬... അവന്റെ കൂടെ ഡാൻസ് കളിക്കാൻ ന്നെ കിട്ടില്ല.... അസുരൻ വൃത്തികെട്ടവൻ.... ഇതെന്നെ എന്തോ ഹാലിൽ ചെയ്ത് പോയതാ..... അപ്പഴാ അടുത്തത്.... അങ്ങേരോട് ആരാ ന്റെ സമ്മദം ഇല്ലാണ്ട് വാക്ക് കൊടുക്കാൻ പറഞ്ഞെ.....വേണച്ചാൽ ഒറ്റയ്ക്ക് കളിക്കട്ടെ..... ന്നെ കിട്ടില്ല...."😏 ന്ന് മനസ്സിൽ പറഞ്ഞു ഡെവിയെ നോക്കി പുച്ഛം വാരി വിതറി ലെഹങ്ക താങ്ങി കൊണ്ട് തിരിഞ്ഞു നടന്നു കതക് തുറന്നു നേരത്തെ വന്ന റൂമിലേക്ക്‌ കയറി...... അകത്തേക്ക് കയറിയതും..... കണ്ണിൽ ഉടക്കിയത് ടേബിളിലുള്ള ന്റെ വിഗ് ലായിരുന്നു.... ന്റെ കൃഷ്ണ അങ്ങേര് വരും മുന്നേ ശ്രാവൺ ആവണമല്ലോ ന്ന് കരുതി വിഗ് കയ്യിൽ എടുത്തതും......

മുന്നിലെ കതക് തുറക്കുന്ന ശബ്ദം കെട്ട് പെട്ടന്ന് തന്നെ അത് എടുത്ത് ആ ടേബിളിന് താഴെ ഉള്ള ഡ്രോയർ തുറന്ന് വിഗും ഡ്രെസ്സും അതിലേക് ഇട്ട് പെട്ടന്ന് അടച്ചു..... അവിടെ നിന്ന് എണീറ്റതും കതക് തുറന്ന് ഡെവി അകത്തേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു...... അകത്തേക്ക് കയറിയ ഡേവിഡ് ശിവയെ രൂക്ഷമായി നോക്കി കൊണ്ട് അവളുടെ അടുത്തേക്ക് വന്ന് ഒരു മുഖവുരയും കൂടാതെ..... "താഴോട്ട് വാ......" ന്ന് പറഞ്ഞു തിരിഞ്ഞു നടക്കവേ..... ശിവ.... "ഹേയ്.....ഡോ....താഴോട്ട് ഞാൻ എന്തിനാ വരുന്നേ... നിക്കൊന്നും വയ്യ തന്റെ കൂടെ ഡാൻസ് ചെയ്യാൻ....താനൊന്ന് പോയെ......" ന്ന് പറഞ്ഞതും..... അതുവരെ ശാന്തമായിരുന്ന ഡെവി...... അവളെ നോക്കി കൊണ്ട് തന്നെ കതക് അടച്ചു ലോക് ചെയ്തതും..... ശിവയുടെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നി.... കൃഷ്ണ.... ഇങ്ങേര് എന്തിനാ കതക് അടച്ചേ...... ന്ന് കരുതിയതും..... ശിവയുടെ അടുക്കലേക്ക് കലിപ്പിൽ നടന്നു കൊണ്ട്..... "നീ വരും.... ന്റെ കൂടെ ഡാൻസ് ചെയ്യുവേം ചെയ്യും.....ന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത്.... അത്‌ നിനക്ക് നല്ലതിനാവില്ല......

മിണ്ടാതെ വരാൻ നോക്ക്...." "നിന്റെ ഭീഷണി ഒന്നും ന്നോട് വേണ്ട..... ഞാൻ വരില്ല ന്ന് പറഞ്ഞാൽ വരില്ല..... ആരോട് ചോദിച്ചിട്ട താൻ അയാൾക് വാക്ക് കൊടുത്തേ.... ഒറ്റയ്ക്കു പോയിട്ട് കളിച്ചാൽ മതി......." ന്ന് പറഞ്ഞതിന് ഡെവി ദേഷ്യത്തോടെ ടേബിളിലുള്ള മേക്കപ്പ് ബോക്സ്‌ എടുത്ത് നിലത്തേക്ക് എറിഞ്ഞുടച്ചു കൊണ്ട് അവളുടെ കയ് തണ്ടയിൽ പിടിമുറുക്കി.... "ആരോടും ചോദിച്ചില്ല..... ചോദിക്കേണ്ട ആവശ്യവും എനിക്കില്ല.... നീയാരോട് ചോദിച്ചിട്ടാടി ഇതെടുത്തുടുത്തത്..... ഹേ...."😡 "ആ.....ന്റെ കൈ വിടടോ..... ഞാൻ ഇത് ഉടുത്തത് കോണ്ട് താൻ നാണം കേട്ടില്ല..... ഇല്ലേൽ കാണാരുന്നു.....അത്‌ കരുതി ഇത് ചെയ്തത് തനിക്ക് വേണ്ടി ഒന്നും അല്ല....." "എനിക്ക് വേണ്ടി എന്ന് കരുതാൻ ന്റെ തലയ്ക്ക് ഓളം ഒന്നും ഇല്ല.......നിയൊക്കെ പണത്തിന് വേണ്ടി ആണല്ലോ ഓരോന്നും ചെയ്യുന്നത്..... ആ സംസ്കാരം ന്നോട് കാണിക്കണ്ട..... നീ ആള് കൊള്ളാലോടി..... ഞാൻ എവിടെ ഉണ്ടോ അവിടെ ഒക്കെ നീയും ഉണ്ടല്ലോ..... ന്റെ പുറകെ കൂടിയതും പണത്തിൻ വേണ്ടി അല്ലെന്ന് ആര് കണ്ടു....." ന്ന് പറഞ്ഞതും...... ശിവ ദേഷ്യം കൊണ്ട് ഡെവിയുടെ നെഞ്ചിൽ പിടിച്ചു പിന്നോട്ട് തള്ളി കൊണ്ട്.... "നീ കുറെ ആയല്ലോ നിന്റെ പണത്തിന്റെ അഹങ്കാരം പറയുന്നു.......

ആർക്കാടോ നിന്റെ പണം വേണ്ടേ...... ആരുടെ മുന്നിലും കൈ നീട്ടില്ല ശിവ....നീട്ടിയിട്ടും ഇല്ല.... മാന്യമായ ജോലി ചെയ്തിട്ട് തന്നെയാ ഞാൻ ജീവിക്കണേ..... ബുദ്ധിമുട്ടിയാലും പണത്തിന് വേണ്ടി തന്നെ പോലെ ഒരുത്തനന്റെ പുറകെ നടക്കേണ്ട ആവശ്യം നിക്കില്ല.....അങ്ങനെ ഉള്ളവളുമാരെ നീ കണ്ടിരിക്കും....ഇപ്പഴും പറയുന്നു...... അതിൽ ന്നെ ഉൾപ്പെടുത്തണ്ട......." ന്ന് പറഞ്ഞു രൂക്ഷമായി നോക്കി തിരിഞ്ഞതും..... അവളെ പിടിച്ചു വലിച്ചു കൈ പുറകിലേക്ക് തിരിച് അവനിലേക്കായി ചേർത്ത് പിടിച്ചു കൊണ്ട്..... "വല്ലാണ്ട് തിളക്കണ്ട..... പണത്തിന് അല്ലേൽ എന്തിന് വേണ്ടിയാടി ഇവിടെ ഇങ്ങനെ ഒരു വേഷത്തിൽ വന്ന് നിന്നത്......"😡 ന്ന് കൈ മുറുക്കി കൊണ്ട് ദേഷ്യത്തോടെ ചോദിച്ചതും.... കൈ പിടിയിൽ അസഹനീയമായ വേദന എടുത്തതും.... അവനിൽ നിന്ന് കുതറിയെങ്കിലും.... അതിലും ശക്തമായി ഒന്നൂടെ ചേർത്ത് പിടിച്ചതും.... ശിവ.... "ന്നെ വിടടോ...... ഈ വേഷത്തിൽ ഞാൻ ഇവിടെ വന്നത് തനിക്ക് വേണ്ടിയുമല്ല...... തന്റെ പണത്തിന് വേണ്ടിയുമല്ല........ ശ്രാ.... ശ്രാവൺന്ന് വേണ്ടിയാ......" ന്ന് പറഞ്ഞു അവനിൽ നിന്ന് കുതറി ഇറങ്ങി രൂക്ഷമായി നോക്കി അവൻ പിടിച്ചു തിരിച കൈ പിടിച്ചോണ്ട് നിന്നതും....

"ഓഹോ.... അവനുമായി എന്താടി എടപാട്..... അവനെ എന്റെ സ്റ്റാഫ്‌ ആണ്.... അവന് വേണ്ടി ചെയ്യാൻ നീ അവന്റെ ആരുവാടി....." "ഞാൻ ആരായാലും തനിക്ക് എന്താഡോ....." "നീ എന്നതണേലും ഐ ഡോണ്ട് കെയർ..... നീ ഇപ്പൊ ന്റെ കൂടെ ഡാൻസ് ചെയ്തേ പറ്റു..... ന്നോട് ചോദിക്കാതെ ഇതെടുത്തുടുത്തെങ്കിൽ.....ഇതിനി അഴിക്കണേൽ ന്റെ അനുവാദം വേണം......" "അതൊക്കെ പറയാൻ താൻ ആരാ..... നീ പറയുന്നത് കേൾക്കാനൊന്നും നിക്ക് വയ്യ..... നിന്നോടൊപ്പം ഞാൻ ഡാൻസ് ചെയ്യില്ല..... നിന്നെപ്പോലൊരുത്തനിൽ ചേർന്ന് നിക്കില്ല ഞാൻ......."😡 "പിന്നെ ആരുടെ കൂടെയാടി നീ.... ആ ശ്രാവൺ ന്റെ കൂടെയോ......" "ആ അവന്റെ കൂടെ തന്നെയാ..... അവനോട് ചേർന്ന് നിന്നാലും നിന്നോട് ചേർന്ന് നിൽക്കില്ല.....അസുരൻ....."😏 ന്ന് പറഞ്ഞു മുഖം തിരിച്ചതും.....പെട്ടന്ന് മുഖത്തു കുത്തി പിടിച്ചു കൊണ്ട്..... "അതിനുമാത്രം അവനാരാടി നിന്റെ....... ഹേ....." "നിന്നെക്കാൾ അധികാരം ഉണ്ടവന്...ശ്രാ.... ശ്രാവൺ ന്റെ പെണ്ണാ ഞാൻ....എന്താ മതിയോ തനിക്ക്......."

ന്ന് പറഞ്ഞതും..... ഒരുനിമിഷം അവളുടെ കവിളിൽ കുത്തി പിടിച്ച കൈ അഴിഞ് വീണതും.....അവന്റെ കാതിലായി മുഴങ്ങിയത്.... ശ്രാവൺന്റെ പെണ്ണാ ഞാൻ..... എന്ന വാക്ക് മാത്രം ആയിരുന്നു.... അത്‌ ഓർക്കും തോറും അവന്റെ സിരകളിൽ ദേഷ്യം പടർന്ന് കയറി......അതോടെ കലിപ്പിൽ അവളെ പിടിച്ചു ചുമരോട് അടുപ്പിച്ചു...... അവളെ കണ്ണിലേക്കു മാറി മാറി നോക്കി കൊണ്ട്... "നീ... എന്ന.... എന്നതാടി പറഞ്ഞെ..... ഹേ....." ന്നുള്ള ചോദ്യത്തോടൊപ്പം അവന്റെ നോട്ടത്തിൽ ശിവയുടെ ഉള്ളാകെ വിറയൽ കടന്ന് പോയതും....അവന്റെ നോട്ടം താങ്ങാൻ കഴിയാതെ കണ്ണുകൾ അടച്ചു പോയി..... "നീ ആരോ ആയിക്കൊള്ളട്ടെ..... ബട്ട്‌.....നീയെന്റെ കൂടെ തന്നെ ഡാൻസ് ചെയ്യും ശിവ......"😡 ന്ന് പറഞ്ഞതും ശിവ കണ്ണുകൾ വലിച്ചു തുറന്ന്..... ഉറച്ച ശബ്ദത്തോടെ..... "ഇല്ല......" "ചെയ്യും......നീ.....എന്റെ വാക്ക് ധിക്കരിച് എന്നെ അസുരനാക്കരുത് നീ......." "നിക്ക് ഡാൻസ് അറിയില്ല.... ന്നെ വിട്.... നിക്ക് വയ്യാന്ന് പറഞ്ഞില്ലേ......." ന്ന് പറഞ്ഞതും അവന് അവളുടെ ദുപ്പട്ട മാറിൽ നിന്ന് വലിച്ചെടുത്തതും...... ശിവ ഞെട്ടി തരിച്ചു കൊണ്ട് ഡെവിയെ തള്ളി മാറ്റി തിരിഞ്ഞു നിന്നതും....... അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി....

അതോടുകൂടെ കണ്ണുകൾ നിറഞ്ഞു വന്നതും....അവൻ...... "ഞാൻ പറഞ്ഞു ശിവ...... ന്നെ അസുരനാക്കരുതെന്ന്......." ന്ന് പറഞ്ഞു തിരിഞ്ഞു നിന്ന അവളെ പിടിച്ചു വലിച്ചു അവന് നേരെ നിർത്തിയതും...... അവൾ കണ്ണുകൾ ഇറുകെ അടച്ചതും...... ഡെവിയുടെ മിഴികൾ ഒരുനിമിഷം അവളുടെ നഗ്നമായ ആലില വയറിൽ പതിഞ്ഞു...... ആ ആകാര വടിവിൽ അവൻ സ്വയം മറന്ന് നിന്ന് മിഴികൾ അവിടെ നിന്നും അവളുടെ മുഖത്തേക്ക് പതിയവേ...... ആ വിറക്കുന്ന ചുണ്ട് കണ്ട് അവന്റെ ഉള്ളo പിടഞ്ഞതും....... കണ്ണുകൾ ഇറുകെ അടച്ചു അവളിൽ നിന്ന് തിരിഞ്ഞു നിന്നു...... പിന്നെ പതിയെ കയ്യിലെ ദുപ്പട്ട നിവർത്തി അവളെ നോക്കാതെ അവളുടെ മാറിലായി പുതപ്പിച്ചു കൊടുത്തതും....... മിഴികൾ തുറന്ന് ശിവ അമ്പരപ്പോടെ ഡെവിയെ നോക്കിയപ്പോൾ....... അവന്റെ നോട്ടം മറ്റെവിടോ ആണെന്ന് മനസ്സിലാക്കവേ അവളുടെ ഉള്ളിൽ തണുപ്പ് നിറഞ്ഞു..... പൊടുന്നനെ അവളിലേക്ക് തിരിഞ്ഞു രൂക്ഷമായി നോക്കി കൊണ്ട്...... "ന്നെ ദേഷ്യം പിടിപ്പിച്ചാൽ ഇതിലും വലുത് അനുഭവിക്കേണ്ടി വരും തനിക്ക്.....സൊ..... മിണ്ടാതെ കൂടെ വാടി......." ന്ന് പറഞ്ഞു അവളുടെ കയ്യിലായി അവന്റെ കൈ പിടി മുറുക്കി....ആ റൂമിന്റെ കതക് തുറന്ന് അവളെയും വലിച് കൊണ്ട് സ്റ്റെയർ ഇറങ്ങി മുന്നോട്ട് നടന്നു.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story