പ്രണയശ്രാവണാസുരം: ഭാഗം 17

pranayashravanasuram

എഴുത്തുകാരി: അമീന

പൊടുന്നനെ അവളിലേക്ക് തിരിഞ്ഞു രൂക്ഷമായി നോക്കി കൊണ്ട്...... "ന്നെ ദേഷ്യം പിടിപ്പിച്ചാൽ ഇതിലും വലുത് അനുഭവിക്കേണ്ടി വരും തനിക്ക്.....സൊ..... മിണ്ടാതെ കൂടെ വാടി......." ന്ന് പറഞ്ഞു അവളുടെ കയ്യിലായി അവന്റെ കൈ പിടി മുറുക്കി....ആ റൂമിന്റെ കതക് തുറന്ന് അവളെയും വലിച് കൊണ്ട് സ്റ്റെയർ ഇറങ്ങി മുന്നോട്ട് നടന്നു....... അവളെയും കൊണ്ട് നേരെ അവിടെയുള്ള സ്റ്റേജിലേക് കൊണ്ട് പോയി നിർത്തി..... അവളിൽ നിന്ന് വിട്ടു നിന്ന് കൊണ്ട് നോക്കിയപ്പോൾ അവളുടെ അനങ്ങാതെയുള്ള നിൽപ്പ് കണ്ട് ഒരുനിമിഷം അവന്റെ ഉള്ളം വിങ്ങി...... അങ്ങനെ ചെയ്തതിൽ അവന്റെ ഉള്ളം നീറിയതും...... അടുത്ത നിമിഷം അവന്റെ മനസിലേക്ക് പിന്നെയും അവളുടെ വാക്കുകൾ കടന്നു വന്നു.... * ശ്രാവൺന്റെ പെണ്ണാ ഞാൻ.....* ന്നുള്ള വാക്കിൽ വീണ്ടും ഉള്ളാകെ കാരണമറിയാത്ത ദേഷ്യം അധികരിച്ചതും.... മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കവേ അവിടെമാകെ ചെറു ഗാനം ഒഴുകിയിറങ്ങി..... 🎶Dhage tod lao chandanee se nur ke..... Ghunghat hee bana lo roshanee se nur ke.... Sharm aa gayee toh..... aaghosh me lo.... Ho sanson se ulajhee.. raahe meree saanse..... Bol na halke halke, bol na halke halke.... Honth se halke halke, bol na halke....🎶

ഗാനo ഒഴുകിയിറങ്ങവേ..... അവരുടെ മുകളിലായി സ്പോട് ലൈറ്റ് പതിഞ്ഞു...... ഗാനത്തിനനുസരിച് ഡെവി അവളിലേക്കായി തൻറെ കൈ നീട്ടവേ..... അവന്റെ ആ പ്രവർത്തിയിൽ അവൾ രൂക്ഷമായോന്ന് നോക്കി കൈ തിരിച്ചു നൽകാതെ അവനിൽ നിന്ന് തിരിഞ്ഞു പോകാൻ നിന്നതും...... പെട്ടന്ന് അവളുടെ കയ്യിലായി പിടിച്ചു ഡെവിയിലേക്കായി വലിച്ചു ചേർത്ത് അരയിലായി ചുറ്റി പിടിച്ചതും...... അവളുടെ ഉള്ളിലൂടെ വിറയൽ കടന്നു പോയി.... ന്റെ കൃഷ്ണ..... ന്ന് വിളിച്ചതോടൊപ്പം അവളുടെ കൈ അവന്റെ നെഞ്ചോട് ചേർന്ന് കഴിഞ്ഞിരുന്നു..... അവൾ കഴിയുന്നതും അവനിൽ നിന്ന് കുതറി മാറാൻ നോക്കിയെങ്കിലും...... വളരെ വിദകതമായി ഡെവി അവളെ അവനിലേക്ക് ചേർത്ത് പിടിച് ഗാനത്തിനനുസരിച് ചുവടു വെച്ചു കൊണ്ട് പതിയെ ഡെവി....അവളോടായി.... "നിന്റെ അഹങ്കാരം ഞാൻ കുറച്ച് തരാടി....." "ദേഹത്ത് തൊട്ടിട്ടല്ല പ്രതികാരo ചെയ്യേണ്ടത്......ന്നെ തൊടാൻ തനിക്ക് ഒരവാകാശവും ഞാൻ തന്നിട്ടില്ല..... കൈ എടുത്തു മാറ്റ്......" "ഓഹ്.... നിന്നെ തൊട്ടുരുമ്മാൻ മുട്ടി നിക്കുവല്ല.....😡 ശ്രാവൺ ആകും ഇതിനും അവകാശി അല്ലെ....."😏 ന്ന് പറഞ്ഞു ദേഷ്യത്തോടെ അവളെ അവനിലേക് ചേർത്ത് പിടിച്ചു കൊണ്ട് ചുവടു വെച്ചു.....

അവകാശി ആണ് പോലും അവകാശി..... ന്ന് മനസിൽ പല്ല് കടിച്ചു പറഞ്..... ഡ്രസിങ് റൂമിൽ വെച്ച് അവൾ പറഞ്ഞ കാര്യം ഓർത്തു...... ഓരോ നിമിഷവും അവളുടെ വാക്കുകൾ അവന്റെ മനസ്സിലേക്ക് കടന്നു വരുമ്പോഴും..... എന്തിനെന്നറിയാതെ അവളെ അവനിലേക് കൂടുതൽ ചേർത്ത് അടുപ്പിച്ചു......അവൻ പോലുമറിയാതെ അവന്റെ മനസ് അവൾ മറ്റൊരാളുടെയല്ല തന്റെ മാത്രം എന്ന് പറയും പോലെ...... അവളിലെ പിടി മുറുകി കൊണ്ടെ ഇരുന്നു....... ചുവടുകൾക്കിടയിൽ അറിയാതെ അവന്റെ മിഴികൾ അവളുടെ മിഴികളിൽ ഉടക്കിയ നിമിഷം അവയിൽ ലയിച്ചു പോയി...... 🎶Aa nind ka sauda kare, ik khwab de ik khwab le...... Ik khwab toh aankho me hai, ik chand ke takiye tale...... Kitane dino se yeh aasaman bhee soya nahee hai, isako sula de...... Bol na halke halke, bol na halke halke Honth se halke halke, bol na halke....🎶 അവളുടെ മിഴികളുടെ ആഴങ്ങളിലേക്ക് ഊളിയിടവേ അവന്റെ ഹൃദയം ശാന്തമായി മാറി അവളിൽ ലയിച്ചു കൊണ്ട് ചുവടുകൾ വെചു.......

അവളാണേൽ അവന്റെ അമ്മാതിരിയുള്ള നോട്ടത്തിൽ പതറിപോയതു മിഴികൾ താഴ്ത്തി ആളിൽ നിന്ന് വിട്ടു നിക്കാൻ നോക്കി.... എവിടെ ഉടുമ്പ് പിടിക്കുമോ ഇതുപോലെ.....🙄..... പിടി അഴിയുന്നില്ലന്ന് കണ്ട് അവൾ ഡെവിയുടെ നെഞ്ചിലായി വെച്ച കയ്യ് വിരലിനാൽ അവിടെ ശക്തിയിൽ ഒരു നുള്ള് വെച്ചതും....... അതുവരെ അവളിൽ ലയിച്ചു നിന്ന അവൻ ചെറു നോവാൽ.... സ്സ്..... ന്ന് എരുവ് വലിച്ച കണക്ക് സ്വബോധത്തിലേക്ക് വന്നു കൊണ്ട് അവളെ നോക്കി പല്ല് കടിച്ചു..... "ടി കോപ്പേ..... എന്നതാടി നിനക്ക്....കൈ അടക്കി നിന്നോണം....."😡 "ന്നെ വിടടോ കലാ..... ന്നെ പിടിച്ചാൽ ഞാനും ഇനിയും വേദനിപ്പിക്കും....." "ആണോ..... ന്നാൽ നീ വേദനിപ്പിക്കുന്നതൊന്ന് കാണട്ടെടി പുല്ലേ......" ന്ന് പറഞ്ഞു അവളിലുള്ള പിടി വിട്ടു ഒന്ന് പുറകോട്ട് നിന്നതും..... അവൾ കിളി പോയ കണക്ക് നിന്ന് മനസ്സിൽ..... ആ അപ്പൊ പേടിയുണ്ട് അസുര രാജാവിന്.....😏... ന്ന് പറഞ്ഞു ഒന്ന് പുച്ഛിച്ചു വിട്ടു തിരിഞ്ഞതും..... പെട്ടന്ന് ആരോ പിടിച്ചു വെച്ച കണക്ക് തറഞ്ഞു നിന്ന് പോയി..... പതിയെ തിരിഞ്ഞു നോക്കിയതും......കണ്ണും തള്ളി നിന്നു......😲 അങ്ങേര് അതാ ന്റെ ദുപ്പട്ടയിൽ പിടിച്ചു നിക്കുന്നു.....പുകത്താണേൽ പുച്ഛച്ചിരി.....

അങ്ങേര്ടെ ആ ഭാവം കണ്ട് കലി കയറിയതും..... ആളിൽ നിന്ന് ദുപ്പട്ട ബലമായി പിടിച്ചു തിരികെ വലിക്കാൻ നോക്കിയതും....... അന്തരീക്ഷത്തിൽ ആ ഗാനം മാറി മറ്റൊരു ഗാനത്തിന് തുടക്കമിട്ടിരുന്നു..... 🎶മുല്ലപ്പൂവിതളോ.... ഒളിമിന്നും പുഞ്ചിരിയായി ചിന്നും പൂമഴയോ... നിൻ മൊഴിയോ..... ചെല്ല കറ്റല നീ.. പൊന് ഇല്ലിക്കടായി ഞാൻ ഒന്നായ് ചേർന്നിടുവാൻ ഉൾ കൊതിയായ്..... അനുരാഗതലേ ഒരു മേഘത്തുണ്ടായി ഞാനും മഴകൊണ്ടവളെ... അഴകേ..അഴകേ എന്നിൽ നിന്നു പോകാതെ...🎶 ഗാനം വരികൾ കടന്നു മുന്നേറവെ അങ്ങേര് പിടിത്തമിറ്റിരുന്ന ദുപ്പട്ട ഒറ്റവലിയായിരുന്നു.... ന്റ കൃഷ്ണ ന്ന് വിളിക്കും മുന്നേ....... അങ്ങേരുടെ നെഞ്ചിലായി പുറം തിരിഞ്ഞു ചേർന്ന് നിന്നതും.....അങ്ങേര് പതിയെ കാതിലായി...... 'നിനക്ക് ഞാൻ തൊടുന്നത് ഇഷ്ട്ടവല്ല..തൊട്ടാൽ വേദനിപ്പിക്കും... അല്ലെ... ഇനി നീ ഒന്ന് വേദനിപ്പിക്കടി അഹങ്കാരി...... " "അഹങ്കാരി നിന്റെ......" ന്ന് പറയലും ആള് അരയിലൂടെ കൈ ചുറ്റി വരിഞ്ഞു ആളിലേക്ക് ചേർത്ത് പിടിച്ചതും......ആളുടെ കൈ സ്പർശനത്താൽ കണ്ണുകൾ തുറിച്ചു വന്ന് അനങ്ങാ പാറ കണക്കെ നിന്നതും.... അങ്ങേര് വീണ്ടാമതും....... "എന്താടി ഇപ്പൊ വേദനിപ്പിക്കണ്ടേ നിനക്ക്......"

ന്ന് പരിഹാസ ചുവയോടെ കാതിൽ മന്ത്രിക്കവേയാണ് ആൾടെ പിടിയിൽ പോയ ബോധം തിരികെ വന്നത്..... അതോടെ പെട്ടന്ന് അരയിൽ വെച്ച ആൾടെ കൈയ്യിന് മുകളിൽ ന്റെ കൈകൾ വെച്ച് പിടിമുറുക്കി വലിച്ചു മാറ്റാൻ നോക്കും മുന്നേ ആ കൈകൾക്ക് മുകളിൽ അസുരന്റെ കൈ സ്ഥാനം പിടിച്ചു ഗാനത്തിനനുസരിച് മൂവ് ചെയ്ത് കൊണ്ടിരുന്നു..... അവന്റെ ചുടു നിശ്വാസം പിൻകഴുത്തിൽ പതിയുന്നതിനനുസരിച് ഹൃദയം കിടന്ന് ഹൈ ലെവലിൽ മിടിച്ചോണ്ടിരുന്നു..... ഇതെല്ലാം കണ്ട് സ്റ്റേജിന് മുന്നിൽ ഇരിക്കുന്ന ഷെട്ടി..... വിടർന്ന കണ്ണുകളാൽ.... "ഹൗ റൊമാന്റിക്....."😍 ന്ന് പറഞ്ഞു അവരുടെ ഡാൻസിൽ ലയിക്കവേ......ഷെട്ടിയുടെ ഡയലോക് കെട്ട് അടുത്ത് ഇരുന്ന എബി സ്റ്റേജിൽ നിക്കുന്നവരെ നോക്കി മനസ്സിൽ... ന്റെ കർത്താവെ ഈ കുടവയറൻ ഏത് ആങ്കിളിൽ നോക്കിയിട്ടാണ് ആ അറ്റം ബോബിനെയും സുഫ്യൂറിക് അസിഡിറ്റിനെയും റൊമാന്റിക്കായിട്ട് തോന്നിയെ....... കണ്ണ് ഇല്ലാത്ത ജന്തു..... അടുത്ത നിമിഷം ഒരു പൊട്ടിത്തെറി ഇല്ലാണ്ടിരിക്കാൻ പ്രാർതിക്കാൻ നോക്ക് കള്ള കിളവ..... റൊമാന്റിക് പോലും.....റൊമാൻസ് പോയിട്ട് അവന്റെ സിരകളിൽ അതിന്റെ റോ എഫക്ട് പോലും വരില്ല......

അവന്റെ ഈ ആറ്റിട്യൂട് കാരണം ഞാൻ മുരടിച്ചു പോകത്തെ ഒള്ളു...🙄... കുടവയറൻ ഇളിച്ചോണ്ട് തലയും മുന്നോട്ട് തള്ളി വെച്ച കാണുവാ....കുറച്ചു പിന്നോട്ടിരി അല്ലേൽ വല്ലതും ഉൽക്ക കണക്കെ ആ മോന്തയിൽ വന്ന് വീഴും.... അമ്മാതിരി മുതലുകള അവിടെ അടയും ചക്കരയുടെയും പോലെ നിക്കുന്നെ.....😏😏 ന്ന് പറഞ്ഞു ഷെട്ടിയെ നോക്കി പുച്ഛിച്ചു വിട്ടതും ഷെട്ടി എബിയോട്... "പെർഫെക്ട് കപ്പിൾ അല്ലെ.... എന്തൊരു റൊമാന്റിക് ആയി ആണ് കളിക്കുന്നെ....." ന്ന് പറഞ്ഞതിന്... ഇളിച്ചോണ്ട്... "യായ... പെർഫെക്ട് റൊമാന്റിക്... ചെ പെർഫെക്ട് കപ്പിൾ... അവര് അല്ലെ......"😁 ന്ന് പറഞ്ഞു മനസ്സിൽ.... കുടവയറ വല്ലാണ്ട് നോക്കണ്ട ചെകുത്തൻറെ കോട്ടയാണത് ചെകുത്താന്റെ കോട്ട......ഇത് കഴിഞ്ഞു ന്റെ ചോര ഊറ്റാണ്ടിരുന്നാൽ മതിയായിരുന്നു....കർത്താവെ.....🙄 ന്ന് ആത്മിച് കൊണ്ട് അങ്ങോട്ട് നോക്കിയപ്പോൾ..... അതാ ഡെവി അവളെ അരയിൽ പിടിച്ചു മുകളിലേക്ക് ഉയർത്തുന്നു.... എന്നതാ ഇവിടെ നടക്കണേ....ന്റെ കർത്താവെ അവൻ ആ കൊച്ചിനെ താഴെ ഇടുവോ........

ന്ന് പറഞ്ഞ എബി കിളി പോയ കണക്ക് അവരെ നോക്കിയിരുന്നു...... ന്നാൽ സ്റ്റേജിൽ ഡെവി.... ശിവ‌യെ പിടിച്ചു ഉയർത്തിയതും ശിവയുടെ കണ്ണുകൾ നിറഞ്ഞു വന്നു.... ന്തിനാ കൃഷ്ണ ന്നെ ഇങ്ങനെ പരീക്ഷിക്കണേ.... ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും ന്നെ മനഃപൂർവം..... ഇങ്ങേരെ സഹായിക്കാൻ തോന്നിയ ആ നിമിഷത്തെ ഇപ്പൊ പഴിക്കുവാ ഞാൻ...... ന്ന് മനസ്സിൽ പറയവേ..... പതിയെ താഴേക്ക് ഒഴുകി ഇറക്കി വലതു കയ്യാൽ അരയിൽ ചുറ്റി അവനിലേക്ക് ചേർത്ത് പിടിച് കൊണ്ട്....പുച്ഛത്തോടെ...... "പറഞ്ഞതല്ലേ.... എന്നോട് നിന്റെ നാവ് ഉയർത്തരുതെന്ന്......." ന്ന് പറഞ്ഞു അവളെ രൂക്ഷമായി നോക്കി മനസ്സിൽ..... ശ്രാവൺ..... അവന്റെ പെണ്ണ്..... ആരുടെ ആയാൽ എനിക്ക് എന്താ.... ഇവള് എന്നെ സംബന്ധിച് ആരും അല്ല.....ഇനിയൊട്ട് ആവാനും പോകുന്നില്ല.....ന്നോട് കയർത്ത് സംസാരിച്ചിട്ടുള്ളവരെ ഒന്നും ഡെവി വെറുതെ വിട്ടിട്ടില്ല..... അപ്പഴാ നീ...... ന്നൊക്കെ മനസ്സിൽ പല്ലിറുമ്പി കൊണ്ട് പറയുന്നതിന് അനുസരിച് അവന്റെ അവളിലുള്ള അരയിലെ പിടി മുറുകിയതും.....

ആ പിടിയിൽ അരയിലായി വേദനയെടുത് കണ്ണുകൾ നിറഞ് വന്ന് ഒരു കുഞ്ഞു തുള്ളി ഡെവിയുടെ.....കഴുത്തിലായി പതിച്ചു ഒഴുകി അവന്റെ നെഞ്ചോട് ചേർന്നതും..... നെഞ്ചിലായി തണുപ്പ് അരിച്ചിറങ്ങിയതും...... അവന്റെ ഉള്ളു പിടഞ്ഞു കൊണ്ട് ഞെട്ടി തരിച്ചു ശിവയിലേക്ക് മിഴികൾ ഉയർത്തി...... കണ്ണുകൾ നിറഞ്ഞു കൊണ്ട് നിന്ന ശിവ..... ഡെവിയുടെ കണ്ണിലേക്കു നോക്കി ഏതോ ഹാലിൽ..... "നിക്ക് വേദനിക്കണു ഡെവിച്ച......." ന്ന് പറഞ്ഞതും...... അന്തരീക്ഷത്തിൽ ഒഴുകി അലിയുന്ന കുഞ്ഞു ഈരടിയിൽ ലയിച്ചു കൊണ്ടുള്ള അവളുടെ ആ ഡെവിച്ച..... ന്നുള്ള വാക്കുകൾ കേട്ട് അവൻ പോലുമറിയാതെ ഡെവിയുടെ മിഴികൾ വിടർന്നു...... പതിയെ അവളുടെ മിഴികളിലേക്കായി തന്റെ മിഴികൾ കോർത്തു ലയിച്ചു നിക്കവേ.....എന്തോ ഉൾപ്രേരണയാൾ അവളെ തന്നിലേക്കായി ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ മുഖം അവളിലെക്കടുത്തതും....... ഗാനം നിലച്ചു അവിടമാകെ ഈരുട്ട് പരന്നതോടൊപ്പം......

അവന്റെ അധരം അവളുടെ കണ്ണു നീരോഴുകിയിറങ്ങിയ കവിൾ തടത്തിലായി പതിഞ്ഞി കഴിഞ്ഞിരുന്നു........ അവന്റെ അധരം തന്റെ കവിളിൽ പതിഞ്ഞതും....... കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് അറിയാതെ അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നതും....... ഡെവി ഞെട്ടി പിടഞ്ഞു മാറി അവളിലെ പിടി അയക്കവേ......പെട്ടന്ന് തന്നെ ശിവ അവനെ പിടിച്ചു തള്ളി മാറ്റി ആ ഇരുട്ടിലൂടെ ഇറങ്ങി ഓടി....... ന്നാൽ ഡെവി തൻറെ പ്രവർത്തിയിൽ അവിടെ സ്റ്റേജിലായി തറഞ്ഞു നിന്നു...... ഒന്നും ഉൾകൊള്ളാൻ കഴിയാതെയവൻ പെട്ടന്ന് തന്നെ സ്റ്റേജിൽ നിന്നിറങ്ങി അടുത്തുള്ള കതക് തുറന്ന് അതിനകത്തേക്ക് കയറി ലോക്ക് ചെയ്തു..... അവന്റെ പ്രവർത്തി കണ്മുന്നിലായി തെളിഞ്ഞു വന്നതും ആസ്വസ്ഥതയോടും ദേഷ്യം കൊണ്ടും അവൻ കണ്ണിൽ കണ്ടവയെല്ലാം അടിച്ചു പൊട്ടിച്ചു..... സോഫയിലായി തല കയ്യിൽ താങ്ങി ഇരുന്നു.... ഞാൻ എന്നതാ കർത്താവേ ചെയ്തത്......അവളുടെ കണ്ണ് നിറഞ്ഞത് കണ്ട് അറിയാതെ ചെയ്ത് പോയി...... ആ നിമിഷം മനസ് കൈവിട്ട് പോയി...... ഇതുവരെ ഇങ്ങനെ ഒരു മാറ്റം എന്നിൽ ഉണ്ടായിട്ടില്ല...... പക്ഷെ ഇന്ന് അവളിൽ ഞാൻ.....ഒരു പെണ്ണിൽ ലയിച്ചു പോകാൻ മാത്രം അത്രയും തരം താഴ്ന്നു പോയോ...........

ഷിറ്റ്...... ന്ന് പറഞ്ഞു സോഫയുടെ മുന്നിലെ ഗ്ലാസ്‌ ടേബിളിലെ വൈസ് എടുത്ത് അതിലേക്കായി എറിഞ്ഞുടച് ചെയർ കൊണ്ട് അവിടെയായുള്ള ചുമരിലെ തട്ടുകളിൽ നിന്ന് ഒരു ബോട്ടിൽ ലിക്കർ എടുത്തു വായിലേക്കായി കമിഴ്ത്തി...... ശിവ..... എന്റെ മാമസമാധാനം കളയാൻ വന്നവൾ......അവൾ മറ്റൊരുത്തനുള്ളതാ..... എന്നിട്ടും എന്തിനാ എന്നിൽ അതോർക്കുമ്പോൾ മാത്രം ഇത്രയും ദേഷ്യം........അവൾ ആരായാലും എനിക്ക് എന്നതാ...... അവൾ വന്നേ മുതൽ എനിക്ക് പ്രയാസം ഉണ്ടാക്കികൊണ്ടേ ഇരിക്കുവാ...... ഇല്ല..... ഒരു പെണ്ണിലും വീണുപോകില്ല ഡെവി......അവൾ..... ഇനി ന്റെ കണ്മുന്നിലേക്ക് വരാത്ത വിധം അവളെ അകറ്റി നിർത്തണം.....അതിന് മുന്നേ അവളിൽ ഉള്ള ആ മയിൽപ്പീയുടെ ആർത്തo അതെനിക്ക് അറിഞ്ഞേ പറ്റു....... ന്നൊക്കെ ആലോചിച് ദേഷ്യത്തോടെ കതക് തുറന്ന് പുറത്തോട്ടിറങ്ങി...... ന്നാൽ ഇരുട്ടിലൂടെ ഓടിയ ശിവ ഡ്രസിങ് റൂമിലേക്ക് കയറി കതക് അടച്ചു ചാരി നിന്ന് കിതപ്പ് അടച്ചു...... ന്റെ കൃഷ്ണ....എന്താ എനിക്ക് പറ്റിയെ.....

ആൾടെ കണ്ണിലേക്കു നോക്കിയ ഞാൻ സ്വയം മറന്നു നിന്ന് പോകുന്നു...... ആ ഒരുനിമിഷം അല്ലെ അവൻ എന്നെ.... ന്നോടുള്ള ദേഷ്യം തീർക്കുന്നത് ഇങ്ങനെ ആണോ......നിക്ക് ഒന്നും മനസിലാവണില്ല കൃഷ്ണ....... ന്ന് പറഞ്ഞു കവിളിൽ കൈ വെച്ച് കണ്ണ് നിറച് കൊണ്ട്..... അസുരനാണവൻ......ഇനിയും ഇവിടെ നിക്കുന്നത് ശരിയല്ല..... എത്രയും പെട്ടന്ന് ഈ വേഷത്തിൽ നിന്ന് പുറത്ത് കടന്നേ പറ്റു..... ന്ന് കരുതി ഡ്രോയർ തുറന്ന് ഡ്രസ്സ്‌ എടുത്ത്..... പെട്ടന്ന് ഉടുത്ത ഡ്രസ്സ്‌ അഴിച്ചു തന്റെ ഡ്രസ്സ്‌ അണിഞ്ഞു....... പെട്ടന്ന് മുടി ചീകി വിഗ് വെച്ച് വാഷ്‌റൂമിൽ കയറി നന്നായി മുഖം കഴുകി...... അങ്ങേരുടെ ചുണ്ട് പതിഞ്ഞിടത് അമർത്തി ഉരച്ചു കഴുകി...... വാതോരാതെ അങ്ങേരെ പ്രാകി കൊണ്ട് എല്ലാം സെറ്റ് ചെയ്ത് ശ്രാവൺ ആയി മാറി..... എല്ലാം കഴിഞ്ഞു വാഷ്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും...... മുന്നിൽ നിൽക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്ന് പോയി.... ന്നെ അവിടെ കണ്ട സംശയത്തോടെ....... "നീ.... നീയെന്താ ഇവിടെ......ആ......അവൾ എവിടെ......" ന്ന് ചോദിച്ചതും പെട്ടന്ന് സ്വയം ഒന്ന് മനസ് റിലാക്സ് ആക്കിയിട്ട്..... ശബ്ദത്തിൽ പതർച്ച വരാത്ത വിധത്തിൽ..... "അത്‌ സാർ.....അത്യാവശ്യം ആണെന്ന് പറഞ്ഞു അവൾ പോയി......ഇപ്പൊ ഇറങ്ങിയതേ ഒള്ളു......."

"Damn......എങ്ങോട്ടാ അവള് പോയെ......"😡 ന്ന് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചോണ്ട് ചോദിച്ചതും...... ന്റെ കൃഷ്ണ എങ്ങോട്ട് പോയാലും ഇങ്ങേർക്ക് എന്താ....... കാലൻ... ദേഷ്യം ഉള്ളവരെ രണ്ട് പൊട്ടിക്കുന്നത് സ്വഭവികമാണ്.......അങ്ങനെ നോക്കുവാണേൽ ന്നെ കൊന്ന് കൊലവിക്കേണ്ട ദേഷ്യം ഉണ്ട്...... അതിന് പകരം അതെല്ലാം ഉമ്മ വെച്ച് പകരം വീട്ടാൻ ഇങ്ങേര് ആരാ ഉമ്മറിന്റെ കോച് മോനോ.......ഇനിയും അവളെ യെന്തിനാടോ തെണ്ടി കഷ്മല ഉമ്മർ വീര........😬😬 ന്ന് തിങ്കി കൊണ്ട്.... "അറിയില്ല സാർ..... അവൾ നാട്ടിൽ പോകുവാണെന്ന് പറഞ്ഞു പെട്ടന്ന് ഇറങ്ങി..... ഞാൻ... ഞാൻ പറഞ്ഞത് കൊണ്ട ഇങ്ങോട്ട് വന്നത്......" ന്ന് ഒരുവിധം പറഞ്ഞു കൊണ്ട് മനസ്സിൽ... ന്റെ കൃഷ്ണ സംശയം ഒന്നും തോന്നല്ലേ...... അങ്ങേരോടുള്ള ദേഷ്യത്തിൽ അറിയാണ്ട് ഞാൻ ന്റെ തന്നെ പെണ്ണ് ആണെന്ന് പറഞ്ഞുo പോയി.......അതിന് ശേഷം അല്ലെ അങ്ങേരുടെ ടെംപേർ തെറ്റിയെ..... അങ്ങേർക്ക് പെണ്ണുങ്ങളെ ഇഷ്ടമല്ലാത്തത് കൊണ്ട് ആരും പ്രേമിക്കുന്നതും ഇഷ്ടാവാത്തത് കൊണ്ടാകും ഞാൻ അത്‌ പറഞ്ഞതിന് ആ കാലൻ ന്നെ വേദനിപ്പിച്ചേ.....ഇനി അവളെ കിട്ടാൻ ന്നെ ചോദ്യം ചെയ്യോ.... ന്റെ ഒരു തലവിധി.... കൃഷ്ണ.....

ഏത് നേരത്ത് ആണോ നിക്കിത് തലയിൽ എടുത്ത് വെക്കാൻ തോന്നിയെ..... ന്ന് കരുതി നിന്നതും അങ്ങോട്ട് വന്ന എബി... "ഡെവി.... നിങ്ങൾ ഇവിടെ നിക്കുവാ..... നിങ്ങൾ ഇവിടെ നിന്നൊ.....അല്ലേൽ നിനക്കൊക്കെ വല്ലതും വിഴുങ്ങണേൽ താഴോട്ട് വന്നോ.... ആ കുടവയറൻ അവിടെയിരുന്ന് തള്ളി കേറ്റുവാ.... അതിനുമാത്രം വിശാലമായ ഷോറൂം വാടകക്ക് മേടിച്ചേച്ചും ആണ് ആള് ആ ടേബിളിൽ ഇരിക്കുന്നത്.....എന്ന പോളിംഗ് ആട..... വാടാ വന്ന് നോക്കടാ.... നിക്ക് കണ്ടിട്ട് സഹിക്കുന്നില്ല മച്ചാ.... നിക്ക് വിശക്കുന്നു ണ്ട് തെണ്ടികളെ.... വരുന്നുണ്ടോ.... ഇല്ലേൽ ഞാൻ പോകുവാ......" ന്ന് പറഞ്ഞു എബി ചാടി തുള്ളി തിരിഞ്ഞു നടന്നു.......അവിടെ നിന്ന ഡെവിയെ നോക്കാതെ ഇനി കൂടുതൽ ചോദ്യങ്ങൾ നേരിടാതെ നിൽക്കാനായി പെട്ടന്ന് എബിയുടെ പുറകെ നടന്ന ശിവ വാതിൽ കടന്നു മുന്നോട്ട് കാൽ വെക്കവേ...... കാലിലായി എന്തോ ഒന്നുടക്കിയതും..... മിഴികൾ താഴോട്ട് പതിയവേ നിലത്തായി ഒരു ചെയിൻ കിടക്കുന്നത് കണ്ട് കുനിഞ്ഞു അതെടുത്ത് നോക്കിയതും ശിവ അത്ഭുതപ്പെട്ട് പോയി..... ഡെവിയുടെ കഴുത്തിലെ ആ കുരിശ് മാലയായിരുന്നു അത്‌..... അതോടൊപ്പം ആ കിയും തന്റെ ചിലങ്ക ഇരിക്കുന്ന ലോക്കറിന്റെ കീ..... അതിലേക് പ്രതീക്ഷയോടെ നോക്കവേ മുന്നേ പോയ എബി തിരികെ വന്നൊണ്ട്.... "നീ ഇവിടെ നിക്കുവാ.... നീ ഇങ്ങോട്ട് വാ മച്ചാ.....

അവന് കഴിച്ചില്ലേലും നല്ല സ്റ്റാമിന ആണ്.....യൂ കനൗ നമ്മൾ അത്പോലെ അല്ല.....നമുക്ക് ഫുഡ്‌ ഒക്കെ വേണം.... നിന്റെ തടിയൊക്കെ ഇങ് പോരണം കഴിച്ച്.....നിനക്ക് അറിയോ ഞാൻ ഒരു ഷെഫ് ആകാൻ കരുതിയതാ..... പിന്നെ അമ്മച്ചി പറഞ്ഞു നീ തിന്നാൽ മതി അടുക്കളയിൽ കേറിയാൽ മുട്ട് കാൽ തല്ലിയൊടിക്കും ന്ന്...... അന്ന് തൊട്ട് അമ്മച്ചിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്ന ഒരു മോന് ആയി മാറി..... അതുകൊണ്ട് ഭക്ഷണലോകത്തേക്ക് നായികക്കല്ല് പാകാൻ വന്ന ഞാൻ ഇവിടെ ബിസിനസും നോക്കി നടക്കുന്നു..... ഇട്സ് എ ലോങ്ങ്‌ സ്റ്റോറി ആൻഡ് ആൾസോ സാഡ് സ്റ്റോറി അല്ലെ.... സ്റ്റോറി ന്ന് പറഞ്ഞപ്പഴാ.... കഥ പറഞ്ഞ് നിന്നാൽ ആ ഷെട്ടി ആൾടെ ഷോറൂം നിറച്ചോണ്ട് പോകും.... അതിന് മുന്നേ നമുക്ക് അറ്റാക്കാം.... വാ അളിയാ ന്റെ കൂടെ......"😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞു ശിവയെ അവിടെ നിന്നും വലിച്ചോണ്ട് പോയതും..... എബിയുടെ സംസാരത്തിൽ വായും തുറന്ന് നിന്ന ശിവ.... സ്റ്റെപ് ഇറങ്ങിയതുo.... പെട്ടന്ന് അവന്റെ പാന്റിന് പോക്കറ്റിലേക്കായി ആ മാല മാറ്റി എബിയോടൊപ്പം താഴോട്ടിറങ്ങി നടന്നു........

ന്നാൽ ഡ്രസിങ് റൂമിൽ നിന്ന ഡെവി ടേബിളിലായി ശിവ അഴിച് വെച്ച ലഹങ്കയിൽ മിഴികൾ പതിഞ്ഞു കൊണ്ട് അതിനരികിലേക്കായി അടുത്തു.... പതിയെ അത്‌ ഇടത് കയ്യിലായി എടുത്ത്....വലത് കയ് കൊണ്ട് അതിലായി തഴുകി നാസികയിലേക്കായി അടുപ്പിക്കവേ...... അതിൽ നിന്നുതിർന്ന ആ പ്രത്യകമായ സുഗന്ധത്തിൽ ഒരു വേള ലയിച്ചു കൊണ്ട് കണ്ണുകൾ അടച്ചതും..... കണ്മുന്നിലായി തിളക്കത്തോടെ അവന്റെ ഉറക്കം കെടുത്തുന്ന ആ മയിൽ‌പീലി ടാറ്റൂ തെളിഞ്ഞു വന്നു....... അതോടെ കണ്ണുകൾ വലിച്ചു തുറന്ന് ഡ്രസ്സ്‌ ടേബിളിലേക്കായി ദേഷ്യത്തോടെ തിരികെ ഇട്ട് തിരിഞ്ഞു നടക്കവേ..... കണ്ണിലായി ടേബിളിലുള്ള എന്തോ ഒന്നിൽ ഉടക്കി നിന്നു...... പതിയെ അതിനടുത്തേക്കായി അടുത്ത് കൊണ്ട് ഉള്ളം കയ്യിലായി വെച്ച് അതിലേക്കായി ഉറ്റു നോക്കി....... ശിവയുടെ കയ്യിലെ രുദ്രക്ഷമായിരുന്നു അത്‌......ഈ രുദ്രാക്ഷം.....ഇത് മറ്റൊന്നുമായി വളരെ സാമ്യം തോനുന്നു...... ശിവ......ശ്രാവൺ.....അവരുടെ രണ്ട് പേരിലുമുള്ള ഏക ഒന്നാണ് ഈ രുദ്രക്ഷം......

പലപ്പോഴായി ഞാൻ അവർ രണ്ടുപേരിലുമായുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്......അങ്ങനെ ആണേൽ അവര് തമ്മിലുള്ള ബന്ധം അതെന്തായിരിക്കും.......അവൾ പറയുന്നു അവന്റെ പെണ്ണാണ് അവളെന്ന്......സത്യം അതാണോ..... അതൊ ഞാൻ അറിയാത്ത വേറെ ഒരു കാരണം ഉണ്ടോ...... എന്തൊക്കെയോ മറഞ്ഞു കിടപ്പുണ്ട്.....അവര് രണ്ടും കൂടെ ഉള്ള ഒത്തു കളി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു...... എന്ത് ഉദ്ദേശമാണ് അവർക്കെന്ന് കണ്ടുപിടിക്കണം...... ഞാൻ ഉള്ളിടത്തെല്ലാം അവൾ ഉണ്ട്......എന്തൊക്കെയോ അവർക്കിടയിൽ ഉണ്ട്......അത്‌ ചതിയുടെ മറ്റൊരുമുഖമാണേൽ.......ക്ഷമിക്കില്ല ഡേവിഡ്....... ഈ അസുരന്റെ ഭാവം അവളോ അവനോ താങ്ങില്ല...... ന്ന് മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി ആ രുദ്രാക്ഷം തന്റെ പോക്കറ്റിലേക്കായി വെച്ച് ചിലതെല്ലാം കണക്ക് കൂട്ടി അവന് റൂമിൽ നിന്നറങ്ങി നടന്നു............................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story