പ്രണയശ്രാവണാസുരം: ഭാഗം 20

pranayashravanasuram

എഴുത്തുകാരി: അമീന

അവന്റെ വായിൽ നിന്ന് വീണ വാക്കിൽ ശിവ ശിലകണക്ക് തറഞ്ഞു നിന്നതും....... ഡേവിഡ് കയറി പോയ വാതിലിനരികിലേക്കായി വന്നു നിന്ന എബിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞതോടപ്പം അവന്റെ കയ്യിലായി കറങ്ങി കൊണ്ടിരുന്ന ഫോണിൽ ഡെവിയുടെ വാക്കുകൾ എല്ലാം ഭദ്രമായിരുന്നു........ സോഫയിൽ വിജിലംമ്പിച്ചിരിക്കുന്ന ശിവയെ ഒന്ന് നോക്കി പുഞ്ചിരിച് കൊണ്ട്..... എബി..... ഹഹ കിളി പോയി.....ന്റെ അളിയാ എന്ന ഇരുപ്പാ ഇത്..... കുടിച് വെളിവില്ലാതെ അകത്തേക്ക് പോയവന്റെ വാക്ക് കേട്ട് വെളിവുള്ള നീയിങ്ങനെ കിളി പോയ കണക്കുള്ള ഈ ഇരുപ്പ് കണ്ട് സഹിക്കുന്നില്ല മകനെ.....🤭.... ന്ന് മെല്ലെ പറഞ് ശിവയെ നോക്കി ചിരിച്ചോണ്ട്...... മനസ്സിൽ..... എവിടെ ആ കുടിയൻ കാമദേനു..... എവിടവയവൻ.....😁 ന്ന് മനസ്സിൽ മൊഴിഞ്ഞോണ്ട് തിരികെ അകത്തേക്ക് പതിയെ പോയി നോക്കിയപ്പോഴതാ ഡേവിഡ് ലിക്യുയർ ബോട്ടിലും കെട്ടിപിടിച്ചു ഉറങ്ങുന്നു.....അതിനിടയിൽ അവ്യകതമായി എന്തൊക്കെയോ പുലമ്പി കൊണ്ടിരിക്കുന്നു...... ഒരുത്തനെ അവിടെ വിജിലമ്പിക്കാൻ വിട്ടിട്ട് ഇവനിത് എന്ന കോക്കനട്ട് ആണ് പറഞ്ഞോടിരിക്കുന്നെ കർത്താവേ.....

ന്ന് തിങ്കി എബി ബെഡിലേക്ക് കയറി നിരങ്ങി ആൾടെ അരികിലേക്കായിരുന്ന് പതിയെ ചെവിയോർത്തിരുന്നതും....... "ന്റെ പെണ്ണായി അവളെ കൂടെ കൂട്ടുമെടാ നാറി....." ന്നുള്ള വാചകം കേട്ടതും എബി പകച്ചു പണ്ടാരടങ്ങി പതിയെ അവന്റെ കയ്യീന്ന് ആ ബോട്ടിൽ മേടിച്ചു അത്‌ തിരിച്ചും മറിച്ചും നോക്കി കൊണ്ട്..... ഇത് സാധാരണ ബോട്ടിൽ അല്ലന്ന് തോനുന്നു...... ഏതോ കൂടിയയിനമാണ്.... ശത്രുവിനെ പോലും പ്രണയിക്കാൻ പടയിപ്പിക്കുന്ന ലവ് ബോട്ടിൽ.....സിവനെ.... ഇതിൽ ഒരു തുള്ളിയെങ്കിലും ഉണ്ടാവണെ.....😌 ശത്രു അല്ല..... ന്റെ വീണ മോളെ വളക്കാനുള്ള ധൈര്യം ഇതീന്ന് കിട്ടിയാൽ..... കിട്ടിയാലെന്നല്ല...... കിട്ടും കിട്ടും......അല്ലേൽ ഇത്ര ധൈര്യത്തിൽ മറ്റൊരുത്തനെ നോക്കി അവന്റെ പെണ്ണിനെ തന്നെ കേട്ടുമെന്ന് പറയില്ലല്ലോ....... ലവ് ബോട്ടിൽ വെച്ച് ഞാൻ നിന്നെ വളക്കുമെടി മോളെ......ഇത് കുടിച് ഞാനൊരു വരവ് വരുമെന്റെ വീണ കുട്ടി.....😘 ന്ന് പറഞ്ഞു അതിലായി മുത്തം കൊടുത്ത് ബോട്ടിലോടെ വായിലേക്ക് കമിഴ്ത്തിയെങ്കിലും ഒരു തുള്ളി പോലുo ലഭിക്കാത്ത നിരാശയിൽ അവൻ ബോധം കേട്ടുറങ്ങുന്ന ഡെവിയെ നോക്കി കൊണ്ട്......

"നാറി.... ഒരു തുള്ളിപോലുമില്ലാതെ മുഴുവനായി കുടിച് എന്താണ്ടൊക്കെയോ ആ പ്യാവം ചെക്കനോട് വിളിച്ചു പറഞ്ഞു വന്ന് കിടക്കുന്ന കിടപ്പ് കണ്ടില്ലേ.......😬 നി ഇപ്പൊ കിടക്ക് മോനെ...ഇതൊക്കെ... ഈ ഫോണിലുള്ള നിന്റെ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ ഉള്ള നിന്റെ ആ നവരസങ്ങൾ കണ്ട് ഞാൻ നിവൃതി... ശേ... എന്നതാ അത്‌... നിർ.... നിർവൃ... തി....വോ ദത് തന്നെ നിർവൃതി അടയും മോനെ ഡേവിഡ് കളത്തി പറമ്പ... ഹൂ ഹൂ......"😁 ന്ന് പറഞ്ഞു ഫോണും കെട്ടിപിടിച് ഇളിച്ചോണ്ട് ഉറക്കിലേക്ക് വഴുതി വീണു..... പുറത്ത് ഹാളിൽ ശ്വാസം പോലും എടുക്കാൻ മറന്നെന്ന രീതിയിൽ തറഞ്ഞിരുന്ന ശിവ പെട്ടെന്ന് അവളുടെ കൈയ്യാൽ വാ മൂടി കൊണ്ട് മനസ്സിൽ..... കൃഷ്ണ..... എന്തൊക്കെയാണ് ഇങ്ങേര് പറഞ് ആടിയാടി പോയെ......ഇപ്പൊ പറഞ് പോയതിന് അർത്ഥം ഇനിയും ആൾടെ മുന്നിൽ പെട്ടാൽ ന്നെ പിടിച് കെട്ടി കൊണ്ടു പോകുമെന്നല്ലേ.......😲.... കാണുമ്പോൾ കാണുമ്പോൾ കടിച്ചുകീറാൻ വരുന്ന ഇങ്ങേരുടെ മനസ്സിൽ എങ്ങനെയാ ഇങ്ങനെയുള്ള കാര്യങ്ങൾ പൊട്ടിമുളചെന്ന് നിക്ക് മനസ്സിലാവണില്ലല്ലൊ കൃഷ്ണ......

കള്ളും കുടിച്ച് വായിൽതോന്നിയത് മുഴുവൻ പറഞ് ന്റെ മനസമാധാനവും ഉറക്കവും കളഞ്ഞു പോയിരിക്കുന്നത് കണ്ടില്ലേ..... ഇനി നിദ്രാദേവി ന്റെ ഏഴയലത്തുപോലും വരുമെന്ന് നിക്ക് തോന്നണില്ല...... ന്നു പറഞ്ഞ് സ്വയം തലയ്ക്കടിച് കാൽ രണ്ടും സോഫയിലേക്കായി കേറ്റി പിണച് വെച്ച് കാലിൽ കൈ മുട്ട് വെച്ച് അതിലായി മുഖവും താങ്ങി ഇരുന്ന് കൊണ്ട്..... ഞാൻ എന്തിനാ അയാള് പറഞ്ഞതിന് ഇങ്ങനെ ടെൻഷൻ അടിക്കണെ....... കള്ളുകുടിച് വന്ന് പറഞ്ഞതല്ലേ...... മിക്കവാറും അടുത്ത ദിവസം ആളെല്ലാം മറന്നിട്ടുണ്ടാകും....... നിക്കൊന്നും മനസിലാവണില്ല.....ഞാൻ അതിന് അങ്ങേരോട് സ്നേഹത്തോടെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ലല്ലോ.... പിന്നെ എങ്ങനെയാ.......ഓരോന്നും പറഞ്ഞോണ്ട് വന്നേക്കുവാ......കാലമാടൻ ജന്തു അസുരൻ അങ്ങേരെ കണ്ടാൽ തന്നെ നിക്ക് ദേഷ്യം വരും...... എന്തൊക്കെ വൃത്തികേടാണ് വിളിച്ചു പറഞ്ഞേക്കുന്നെ കൃഷ്ണ...... ബോധമില്ലാണ്ടാണേലും ആ കാര്യത്തിൽ ഒക്കെ ഭയങ്കര ബോധമാണ്......😬 ഇത്രയും കാലം ഒരു ഉപദ്രവം ഇല്ലാത്ത ന്റെ ഈ ടാറ്റൂ കൊണ്ട്..... ഇത്രയും വലിയ മാരണത്തെ തലയിലേറ്റേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല......

അങ്ങേരെ പിടിച്ചിട്ട് ഇടിക്കാൻ ആണ് തോന്നണെ......വൃത്തികെട്ട ജന്തു അവിടെ കണ്ടാൽ ഉമ്മിക്കാൻ തോന്നുത്രേ.....😬😬 പിന്നെ ഒരു ആശ്വാസമുള്ളത് ഇതെല്ലാം ആള് കള്ളുകുടിച്ചല്ലേ പറഞ്ഞത്.... അത്‌ കൊണ്ട് കെട്ടിറങ്ങുമ്പോൾ ഈ പറഞ്ഞതൊന്നും ഓർമയിലുണ്ടാവില്ലായിരിക്കും......ഇനിയും ഇവിടെ ഇവരുടെ കൂടെ ഇങ്ങനെ നിൽക്കുന്നതത്ര നല്ലതല്ല.......എത്രയും പെട്ടെന്ന് എന്റെ ചിലങ്ക കൈവശപ്പെടുത്തി ആ വീട്ടിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങണം......അതിനി അധികം വൈകിക്കൂടാ...... ന്നുപറഞ്ഞ് തന്റെ പോക്കറ്റിലെ കുരിശുമാല കയ്യിലെടുത്ത് അതിലേക്കായ് ഉറ്റു നോക്കിക്കൊണ്ട് തിരികെ പോക്കറ്റിലേക്കിട്ടു....... ഒന്ന് ദീർഘമായി നിശ്വസിച്ചു സോഫയിലേക്കായി കിടന്നു......തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് അവസാനം എങ്ങനെയോ ഉറക്കം കണ്ണിനെ തലോടി കടന്ന് പോയി...... നേരം പുലർന്നതും പെട്ടന്ന് എണീറ്റ് കുളിച് ഫ്രഷ് ആയി റൂമിൽ നിന്നിറങ്ങിയതും...... നേരെ ചെന്ന് പെട്ടത് നെറ്റിത്തടത്തിൽ കൈയാൽ തിരുമ്മി കൊണ്ട് റൂമിന് വെളിയിലേക്ക് വന്ന ഡെവിക്ക് മുന്നിലേക്കായിരുന്നു...... അങ്ങേരെ കണ്ടതും ഇന്നലെ രാത്രിയിലെ കാര്യങ്ങൾ മൈൻഡിലേക്ക് വന്നതും....,

ദേഷ്യം കൊണ്ട് അടിമുടി എരിഞ്ഞു കയറിയെങ്കിലും അതെലാം കണ്ട്രോൾ ചെയ്ത് ആളിൽ നിന്ന് മുഖം തിരിച്ചു നേരെ മുന്നോട്ട് പോയതും..... "ഡോ.....ഫ്രിഡ്ജിൽ യോഗേർട്ട് ഉണ്ടാകും....താൻ പോയി അതെടുത്തോണ്ട് താ....." ന്ന് പറഞ്ഞതും അതിന് നിന്നിടത്തു നിന്നനങ്ങാതെ ആളെ നോക്കി മനസ്സിൽ..... വേണേൽ പോയി എടുത്തോ..... കുടിച്ചിട്ടല്ലേ.... നിക്ക് കൊണ്ട് തരാൻ സൗകര്യം ഇല്ല..... ന്ന് മനസ്സിൽ പല്ല് കടിച്ചു പറഞ്ഞതും...... ഡെവി..... "ആരെ നോക്കി കൊണ്ട് നിക്കുവാടോ.... പോയി എടുത്തോണ്ട് വാടോ......"😡 ന്ന് കലിപ്പിട്ടതും ആളെ മനസ്സിൽ പ്രാകി കൊണ്ട് അടുക്കളയിലേക്ക് പോയി..... ശിവ പോയതും തലയിൽ കൈ വെച്ച് സോഫയിൽ പോയി ഇരുന്നോണ്ട്...... "തലയ്ക്കു എന്ന വേദന..... ഇന്നലെ കുടിച്ചത് കുറച്ചു ഓവർ ആയെന്ന് തോന്നുന്നു.....ഹ്....." ന്ന് പറയവേ അത്‌ കേട്ടോണ്ട് റൂമിന് വെളിയിലേക്ക് വന്ന എബി ഇളിച്ചോണ്ട്...... "അതിന് എപ്പോ കുടിച്ചാലും നി ഓവർ ആണല്ലോ ബ്രോ......" ന്ന് പറഞ്ഞതും..... കോളിങ് ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു..... അത്‌ കേട്ട് എബി പോയി കതക് തുറന്ന് ഡെലിവറി ബോയുടെ കയ്യീന്ന് ഫുഡ്‌ മേടിച്ചു അകത്തേക്ക് വന്നതും......

കിച്ചണിലേക്ക് പോയ ശിവ കയ്യിലുള്ള യോഗർട്ട് ബോട്ടിൽ കൊണ്ട് വന്ന് ഡെവിയുടെ കയ്യിലേക്ക് കൊണ്ടുത്തതും..... എബി..... "ഹോ.... യോഗർട്ട്..... അപ്പൊ നല്ല വീശ് വീശിയിട്ടുണ്ടല്ലോ മോനെ.....അല്ല ഇങ്ങനെ കുടിക്കാന്മാത്രം എന്ന ഉണ്ടായി....."😁 ന്ന് ഒരു അർത്ഥം വെച്ച് ഇളിച്ചോണ്ട് ചോദിച്ചതും..... ഡെവി അവന്റെ മുഖത്തു നോക്കി കൊണ്ട്.... "അതിനെനത്തിനാ നീ കിണിക്കണേ..... എനിക്ക് ഡ്രിങ്ക് ചെയ്യാൻ തോന്നി കഴിച്ചു.....ആദ്യമായൊന്നും അല്ലല്ലോ....." അപ്പൊ ഇത് സ്ഥിരം ആണല്ലേ.... ന്റെ കൃഷ്ണ ഭൂലോക കുടിയന്റെ കൂടെയാണോ നീ ന്നെ പെടുത്തിയേക്കണേ...... കുടിച് കുടിച് ചാക്.... നിക്കെന്താ..... ന്നൊക്കെ ആളെ മനസ്സിൽ ചീത്ത വിളിച്ചോണ്ടിരുന്നതും എബി...... "അല്ല ഡെവിയെ.... നി കുടിച്ചിട്ട് ഇന്നലെ വല്ലതും ചെയ്തായിരുന്നോ....."😁 ന്ന് ഇടം കണ്ണാലെ ശിവയെ നോക്കി കൊണ്ട് ഡെവിയോടായി ചോദിച്ചതും...... ശിവ കൈ കൂട്ടിതിരുമ്മി കൊണ്ട് ഡെവിയെ ഉറ്റു നോക്കി കൊണ്ടിരുന്നു....... "ഐ ഡോണ്ട് കനൗ...... കിച്ചണിൽ പോയി കുടിച്ചത് മാത്രം ഓർമയുണ്ട്.....പിന്നെയുള്ളതൊന്നും ഓർമയില്ല......" "അതിന് കുടിച് കഴിഞ്ഞാൽ നി പറയുന്നതോ പ്രവർത്തിക്കുന്നതോ നിനക്ക് ഓർമ കാണാറില്ലല്ലോ...... നിനക്ക് അറിയോ.....

അങ്ങനെ നി മറന്ന് പോയ നിന്റെ എത്രയോ അടിയിൽ നിലവിളിച്ച അവസ്ഥകൾ എനിക്ക് ഉണ്ടായിരുന്നെന്ന് അറിയോ......"😬 "അതിന്...."😡 "അതിനൊന്നൂല്ല.....😁..... നമുക്ക് പോകണ്ടേ......" ന്ന് ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ പെട്ടന്ന് ടോപ്പിക്ക് ചേഞ്ച്‌ ചെയ്തു കൊണ്ട് ചോദിച്ചു...... "ആ ഞാൻ ഇതാ വരുന്നു..... ഒന്ന് ഫ്രഷ് ആകട്ടെ....." ന്ന് പറഞ്ഞു ഡെവി അകത്തേക്ക് പോയതും...... അതുവരെ ശ്വാസം അടക്കി പിടിച്ചോണ്ട് നിന്ന ശിവ അവനൊന്നും ഓർമയില്ലെന്നുള്ള ആശ്വാസത്തിൽ നെഞ്ചിൽ കൈ വെച്ച് ദീർഘ ശ്വാസം വിട്ടു തിരിഞ്ഞു അടുക്കളയിലേക്ക് പോയി..... തിരിഞ്ഞു പോകുന്ന അവരെ രണ്ട് പേരെയും നോക്കി കൊണ്ട് നിന്ന എബി...... പോക്കറ്റിലെ തന്റെ സെൽ ഫോൺ കയ്യിലെടുത്ത് കൊണ്ട് ഡെവി പോയ വഴിയേ നോക്കി.... "മോനെ ഡേവിഡേ...... ഒന്നും ഓർമയില്ലല്ലേ......ഓർമിപ്പിക്കാം..... ഓർമിപ്പിച്ചിരിക്കും.....നിന്റെ ഈ ഡയലോഗ് കൊണ്ട് ഞ്യാൻ ഒരു കലക്ക് കലക്കുമെന്റെ കലക്കേട്ട......" ന്ന് പറഞ്ഞു ശിവ പോയ വഴിയേ നോക്കി..... "സോറി അളിയാ.....ഞാൻ ചെയ്യുന്നത് ശരിയാണോ ന്ന് അറിയില്ല..... പക്ഷെ നിന്റെ പെണ്ണിനെ നിനക്ക് വിധിച്ചിട്ടുണ്ടെൽ അവൾ നിന്നിലേക്ക് വരും.....

എന്തോ അവൾ ന്റെ ബ്രോക്കുള്ളതാണെന്ന് ഒരു തോന്നൽ... തോന്നൽ ഒന്നും അല്ല....ആ പോയ അറ്റം ബോംബിങ് ശിവയെന്ന സെൽഫിയൂറിക് ആസിഡ് തന്നെയാ മാച്ച്..... ഗൊച്ചു ഗള്ളൻ..... സ്ത്രീ വിരോധിന്ന് പറഞ് നടന്ന അവന്റെ വായീന്ന് തന്നെ എന്നതൊക്കെയാ കർത്താവേ ന്റെ പാവനമായ ഈ കാതിന് കേൾക്കേണ്ടി വന്നത്..... ഞാൻ കരുതിയപോലെ തന്നെ ശിവയെ കാണുമ്പോൾ അവന് ചെറുതായിട്ടൊരു ആട്ടൊണ്ട്......ആ കച്ചിത്തുരുമ്ബ് മതി......ഞ്യാൻ അതിൽ പിടിച്ചു നന്നായൊന്ന് ആട്ടിവിടും മോനെ ഡെവിടെ...... ആ ആടലിൽ നി മൂക്കും കുത്തി വീഴും..... പ്രണയം അത്‌ നിന്റെയുള്ളിലുണ്ട്.... അത്‌ ഞാൻ കുറ്റിയിൽ നിന്ന് പുട്ട് കുത്തിയിറക്കുന്ന പോലെ തള്ളി ഇറക്കൂടാ...... ന്നിട്ട് വേണം നിക്ക് എന്റെ വീണയുമായി ഡ്യൂറ്റ് അടിച്ചു നടക്കാൻ.....🤩 ഇനി ശിവയെ സെറ്റ് ആക്കിയാൽ ശ്രാവൺ എനിക്ക് ഒരു പാരയാവുമോ..... അവന്റെ പെങ്ങളെ കെട്ടിച് തരില്ലേ കർത്താവേ.....🙀 അതിന് ഞ്യാൻ എന്റെ നിഷ്കളങ്കതയിൽ അവനെ വീഴ്ത്തിയിരിക്കും.....രണ്ടേ രണ്ട് ഡയലോഗ്....അതിൽ അവൻ വീണിരിക്കും...... നിനക്ക് ജനിക്കാതെ പോയ ഏട്ടനാണ് മോനെ ഏട്ടൻ.... ആ ഏട്ടന്റെ കയ്യിലേക്ക്.... നോട്ട് ത പോയിന്റ്... സുരക്ഷിതമായ കയ്യിലേക്ക് 😌....

നിന്റെ പെങ്ങളെ കൈ വെച്ച് താ അളിയാ....😁😁 അതും പറഞ്ഞു ഒരു കെട്ടിപിടിക്കൽ പുറത്തായൊരു ഓമനക്കൊട്ട്..... സംഗതി ക്‌ളീൻ.... ബുഹഹഹ.....😁 അതാല്ലല്ലോ ന്റെ മൈൻ മിഷൻ..... ശിവയും ഡേവിഡും അല്ലെ.....അവരെ രണ്ടിനേം ഒരുമിപ്പിക്കുന്നത് പടക്ക കടയ്ക്ക് തീ വെച്ച് ഞാൻ അതിന്റെ മൂട്ടിൽ പോയി നീക്കുന്നതിന് തുല്യമാണ്.....🙄..... ന്നാലും ഡേവിഡ് ന്ന് അവൾ മതി...... എന്തോരം അടിയാ ഞാൻ അവന്റെന്ന് മേടിച്ചു കൂട്ടിയേക്കുന്നെ.... അവളെ കേട്ടുന്നതിലൂടെ അവൻക്കും കിട്ടിക്കോളും അടി..... അതിനിടയിൽ ന്റെ പൊന്നു കർത്താവേ...... ഒന്നേ പറയാനുള്ളൂ എന്റെ അംഗങ്ങൾക്കൊന്നും ഒരു ഭംഗവും വരുത്താതെ അവരുടെ ഇടയീന്ന് കാത്തോണേ....... ന്ന് പറഞ്ഞു ഫോൺ പോക്കറ്റിലേക്കിട്ട്..... ടേബിളിൽ പോയിരുന്നു...... "ഡെവി, ശ്രാവൺ..... വേണേൽ വന്ന് കഴിച്ചോ.... അലേൽ എല്ലാം തീർത്തെന്ന് പറഞ്ഞു ന്റെ താടികിട്ട് തട്ടിയാൽ ഉണ്ടല്ലോ.... ഇന്ക് വിശപ്പിന്റെ അസുഖമുള്ളതാ....."😁😁 ന്ന് വിളിച്ചു പറഞ്ഞതും.....ഡെവി വന്ന് അവന്റെ തലയിലൊന്ന് കൊട്ടി ചെയർ വലിച്ചിട്ടിരുന്നു...... കഴിക്കാൻ തുടങ്ങിയ ഡെവിയെ നോക്കിയുള്ള എബിയുടെ ഇടക്കിടക്കുള്ള ചിരി കണ്ട്..... സംശയത്തോടെ.... "എന്നതാടാ....." ന്ന് ചോദിച്ചതും...

ഒന്നുമില്ലെന്നുള്ള രീതിയിൽ തോൾ പൊന്തിച്ചു ചിരി കടിച് പിടിച്ചു ഫുഡിലേക്ക് മൂക്ക് കുത്തി വീണു..... അമ്മാതിരി തീറ്റ..... കുറച്ചു കഴിഞ് ശിവയും വന്നിരുന്നു..... പിന്നീട് ഫുഡ്‌ ഒക്കെ കഴിഞ്ഞു അവര് ഫ്ലാറ്റ് പൂട്ടി ഇറങ്ങി..... കാറിൽ കയറി നഗരവീതിയിലൂടെ അവരുടെ വാഹനം സഞ്ചരിക്കവേ..... വീണ്ടാമതും എബി ഡെവിയെ നോക്കി ചിരിച്ചോണ്ടിരുന്നതും..... കാര്യം പറയാതെയുള്ള അവന്റെ ചിരി കണ്ട് പെരുത്ത് കയറിയ ഡെവി..... "എന്നതാടാ....... ആവശ്യം ഇല്ലാണ്ട് ഇളിച്ചോണ്ട് ഇരിക്കുന്നെ......" ന്ന് കലിപ്പിട്ടതും.......പുറകിലിരുന്ന ശിവ വളരെ ആധുനിക തെറികൾ ഡെവിയുടെ വായിൽ നിന്ന് വന്ന ഷോക്കിൽ ആയിരുന്നു..... ഡെവിടെ കലിപ്പിൽ എബി.... പിന്നേം തോൾ പൊന്തിച്ചു കാണിച് ഇളിച്ചോണ്ടിരുന്നതും..... ഡെവിയുടെ കൈ സ്റ്റിയറിങ്ങിൽ ബലമായി പിടി മുറുകുന്നത് കണ്ട് ഇനിയും ഇളിച്ചാൽ അവന്റെ സ്ഥാനം നടുറോഡിൽ ആണെന്ന് മനസ്സിലേക്കാക്കി.... ഇത്രയും നേരം ഞാൻ അല്ല ഇളിച്ചെന്നുള്ള കണക്കിൽ ഡെവിയിൽ നിന്ന് മുഖം തിരിച് കൈ നീട്ടി എഫ് എം ഓൺ ചെയ്യാൻ നിക്കവേ..... ഡെവി അത്‌ തടഞ് കൊണ്ട് കലിപ്പിട്ട് നോക്കിയതും.....

അത്‌ നമ്മുടെ ചെക്കന് പറ്റിയില്ല..... അവൻ ഡെവിയെ നോക്കി മനസ്സിൽ... നിനക്കുള്ളത് താരാടാ മോനൂട്ട.... ന്ന് പറഞ് കൊണ്ട്.... "ഡെവിയെ..... നിക്ക് നിന്റെ എഫ് യം എന്നതിനാ.... സുന്തരമായ ശബ്ദം കർത്താവ് എനിക്ക് തന്നിട്ടുണ്ടെടോ.... ഞാൻ അതിൽ പാടിക്കോളാം.......😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ടു അവൻ ഡെവിയെ ഒന്ന് നോക്കി..... "മ്മ്.... മ്മ്....." ന്ന് തൊണ്ട ശരിയാക്കി..... ഇളിച്ചോണ്ട് ശിവയേം ഡെവിയെം മാറി മാറി നോക്കി കൊണ്ട്.... 🎶മ്മ്..... രാത്രി ശുഭരാത്രി ഇനിയെന്നും ശിവ രാത്രി....🎶😁 ന്ന് പാടിയതും അത്രയും സുന്ദരമായ ഗാനം കേട്ട് ഡെവി പല്ല് കടിച്ചു നോക്കിയതും..... ശിവ ചിരി കടിച് പിടിച്ചിരുന്നു.... ഡെവിയുടെ നോട്ടം കണ്ട്....എബി "ഇഷ്ടായില്ല.... പേടിക്കേണ്ട വേറെo ഉണ്ട്...." 🎶ശിവ മല്ലി കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു.... ഹേയ് ഹേയ്.... ശിവ മല്ലി.....ശിവ മല്ലി കാവിൽ....🎶 ന്നുള്ളതിൽ ശിവ ന്ന് ഇടക്കിടക്ക് ഊന്നി ഊന്നി താളത്തിൽ പറയുന്നത് കേട്ട് ഡെവിക്ക് അടിമുടി എരിഞ്ഞു കയറിയതും..... ആ ഭാവം കണ്ട്.... എബി.... "എന്ന.... ഇതും ഇഷ്ടായില്ല.....ഇനിയും ഒത്തിരി സ്റ്റോക്കുണ്ട്...."😁 🎶മൗലിയിൽ മയിൽ‌പീലി ചാർത്തീ മഞ്ഞ പട്ടാഭാരം ചാർത്തീ മൗലിയിൽ മയിൽ‌പീലി ചാർത്തീ മഞ്ഞ പട്ടാഭാരം ചാർത്തീ🎶 അതിൽ മയിൽ‌പീലി ഊന്നി കൊണ്ട് പറഞതും ഡെവിക്ക് കലികയറി വാഹനo സ്പീഡ് കൂട്ടിയതും......എബി.....

🎶ശിവയും ശക്തിയും ചേർന്നാൽ മാസ്സ് ടാ....🎶 ന്ന് പാടിയത്തെ ഓര്മയുള്ളൂ..... കാർ സഡൻ ബ്രേക്ക്‌ പിടിച്ചു നിന്നതും... ഡെവി...കലിപ്പിൽ മുഷ്ടി ചുരുട്ടി കൊണ്ട്..... "എബി.... ഇനി നിന്റെ വാ തുറന്നാലുണ്ടല്ലോ...." "റോഡിൽ കിടക്കുമെന്നല്ലേ.... നിനക്ക് ഞാൻ കാറിൽ കയറിയാൽ ഇതെ പറയാനുള്ളൂ ഡെവിയെ......" "പിന്നെ കാറിൽ കയറിയ നിന്നെ പിടിച്ചു വെള്ളത്തിൽ മുക്കിൽ കൊല്ലാൻ പറ്റോ....വാ അടച്ചു ഇരുന്നോണം.....ഇനി അത്‌ തുറന്നാൽ പറയൽ ഉണ്ടാവില്ല......"😡 ന്ന് കലിപ്പിട്ടതും എബി....ശിവയിലേക്ക് തിരിഞ്ഞു കൊണ്ട്... "ശ്രാവൺ യു കനൗ.... ഇന്ത കൊലകര പസങ്കൾക്ക് സങ്കീതമേ തെരിയാത്....."😏 ന്ന് പറഞ്ഞു ഡെവിയെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ് പിന്നെയും തുടർന്നു..... "ബൈ ദി ബൈ... എന്റെ സോങ് എങ്ങനെ ഉണ്ടായിരുന്നു......" ന്ന് ചോദിച്ചതും ഡേവിഡ്.... "എബി......." ന്നുള്ള അലറലിൽ..... "ഞാനൊന്നും ചോദിച്ചില്ല.....ന്റെ പോന്നോ... നമ്മളെ വിട്ടേക്ക്.....😌.. ഞാനെ എന്റെ കൊച്ചിന് പാടികൊടുത്തോളാ....സംഗീത വാസന ഇല്ലാത്ത കലിപ്പൊളി....." 😏 ന്ന് പിറുപിത്ത് ഫോണിൽ കുത്തി കൊണ്ടിരുന്നതും.......ഇവനെ പറഞ്ഞിട്ട് കാര്യം ഇല്ലന്നുള്ള രീതിയിൽ തലയ്ക്കൊന്ന് സ്വയം കൊട്ടി ഡെവി കാർ സ്റ്റാർട്ട്‌ ചെയ്ത് പറപ്പിച്ചു വിട്ടു....

മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം നേരം വയ്ക്കുന്നേരത്തോടടുത്ത് അവർ നാട്ടിൽ എത്തിച്ചേർന്നു...... ശ്രാവൺനെ വീട്ടുപടിക്കൽ ഇറക്കി വിട്ട് അവര് കാർ എടുത്തോണ്ട് പോയി...... ശിവ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി....മുത്തത്തേക്ക് എത്താവേ സിറ്റ് ഔട്ടിൽ നിന്ന അല്ലു ശിവയെ കണ്ട് ഓടി വന്നൊണ്ട്...... "ശ്രാവൺ.... ബ്രോസ് എവിടെ......" ന്ന് ചോദിച് പുറകിലേക്ക് നോട്ടം പായിച്ചതും..... "അവര് അത്യാവശ്യമായിട്ട് എവിടെയോ പോയി...... ന്നെ ഇവിടെ ഇറക്കിയിട്ട പോയത്....." "ചെ.....അവരെന്ന പണിയ കാണിച്ചേ......ഞങ്ങൾ എല്ലാം കൂടെ ഇന്ന് വല്യമ്മച്ചീടെ നാട്ടിലൊന്നു പോകാൻ നിക്കുവായിരുന്നു.....എല്ലാവരും ഒരുങ്ങി ഇനി ഇപ്പൊ അവര് പോയേച്ചും എപ്പോ വരാനാ....." "അതെന്താ പെട്ടന്നൊരു പോക്ക്....." "പെട്ടന്നൊന്നും അല്ല... അവിടെയ ഞങ്ങടെ എസ്റ്റേറ്റ്...... അവിടെ ഒത്തിരി കൃഷിയൊക്കെയുണ്ട്...... അപ്പച്ചനും ചെറിയാച്ചായിയും കൂടെയ അവിടെത്തെ കാര്യങ്ങൾ നോക്കി നടത്താറ്..... നാളെ കോളേജ് ഇല്ലല്ലോ... അപ്പൊ എല്ലാവർക്കും കൂടെ പോകാമെന്നു വല്യമ്മച്ചി പറഞ്ഞു.... അതാ..... ഞാനൊന്ന് അവരെ വിളിച്ചു നോക്കട്ടെ......" ന്ന് പറഞ്ഞു അവൾ തിരിഞ്ഞു അകത്തേക്ക് കയറി പോയി....

പുറകെ കയറിയ ന്നെ കണ്ട് വല്യമ്മച്ചി.... "ആ ടാ കൊച്ചനെ നീ വന്നോ.... ഞങ്ങൾ ഒരിടം വരെ പോകാനായി ഇറങ്ങാൻ നിക്കുവായിരുന്നു...... ന്റെ...." ന്ന് പറയലും അല്ലു.... "ഞാൻ പറഞ്ഞു വല്ല്യമ്മച്ചി....ഇച്ചായന്മാരെ ഒന്ന് വിളിച്ചു നോക്കട്ടെ......" "അവർക്ക് ഞാൻ വിളിച്ചെടി കൊച്ചേ.....രണ്ട് പേരും കൂടെ അത്യാവശ്യമായിട്ട് എങ്ങാണ്ടോ പോയേക്കുവാ..... നമ്മൾ നാളെ ഇങ്ങട് വരില്ലേ...... അവര് ഇല്ലെന്ന പറയുന്നേ....." "ശേ.... അവര് ഇല്ലാണ്ട്......." ന്ന് പറയലും.... "ന്നാൽ നി ഇവിടെ നിന്നൊ....കൊച്ചേ...." "അത്‌ വേണ്ട.... അത്‌ വേണ്ട.....ഞാൻ ഇല്ലാണ്ട് ആരും എങ്ങടും പോകില്ല......" ന്ന് പറഞ്ഞു കോക്രി കാട്ടി ചാടി തുള്ളി പോയി..... കുറച്ച് കഴിഞ്ഞു അവരെല്ലാം ഒരുങ്ങി വന്ന് കാറിൽ കയറി......ഡ്രൈവർ സീറ്റിലിരുന്ന സകരിയ സാർ.... "ശ്രാവൺ.... അവര് കുറച്ച് കഴിഞ്ഞാൽ വരും.... ഗേറ്റ് അടച്ചു അകത്തേക്ക് പോയേക്ക്...... ചുറ്റുപാടും നിന്റെയൊരു ശ്രദ്ധ വേണം......" ന്ന് പറഞ്ഞതും വല്ല്യമ്മച്ചി.... "നിനക്ക് ഒറ്റയ്ക്ക് നിക്കാൻ പേടി ഒന്നും ഇല്ലല്ലോഡ കൊച്ചനെ......" "അവനെന്നാത്തിനാ അമ്മച്ചി പേടിക്കണേ......ഒന്നൂല്ലേലും അവനൊരു ആണല്ലേ......." ന്ന് റോസ്‌ലി ആന്റി പറഞ്ഞതും ട്രീസന്റ്റി ന്നെ നോക്കി കൊണ്ട്...

"പിന്നെ... ഭക്ഷണം എല്ലാം കിച്ചണിൽ ഉണ്ട്.... അവര് വരുമ്പോൾ ചൂടാക്കീട്ട് കൊടുത്തേരെ...... ന്നാൽ ഗേറ്റ് അടച്ചു അകത്തേക്കു പൊക്കോ......." ന്ന് പറഞതിന് സമ്മതമേന്നോണം തലയാട്ടിയതും ആ വാഹനം ഗേറ്റ് കടന്ന് പോയിരുന്നു..... അവര് പോയതും ഗേറ്റ് അടച്ചു തിരിച് അകത്തേക്ക് വന്ന് കതക് ചാരി..... വെള്ളം കുടിക്കാമെന്ന് കരുതി കിച്ചനിലോട്ട് വിട്ടു..... അവിടെ ചെന്ന് വെള്ളം കുടിച് തിരിഞ്ഞു നോക്കുമ്പോൾ അവിടെ സിങ്കിലായി കഴുകാനുള്ള പത്രം കണ്ട് അതെല്ലാം കഴുകി സ്റ്റാൻഡിൽ വെച്ച് കൈ കഴുകി ടവലിൽ തുടച്ചു മുകളിലേക്ക് സ്റ്റെയർ കയറി....... തന്റെ റൂമിലേക്ക് കടക്കവേ എതിരെയുള്ള അസുരന്റെ റൂമിലായി മിഴികൾ ഉടക്കിയതും...... മനസ്സിൽ..... കൃഷ്ണ..... ഒന്ന്.... പോയി നോക്കിയാലോ അവിടെ...... ഇന്ന് ഇവിടെ ആരും ഇല്ലല്ലൊ...... ഇതിലും നല്ലൊരവസരം നിക്ക് ഇനി കിട്ടികൊളണമെന്നില്ല...... അവര് രണ്ടും വരുന്നെന് മുന്നേ ആ ലോക്കർ തുറന്ന് ചിലങ്ക എടുക്കാൻ കഴിഞ്ഞാൽ ആരെയും ബുദ്ധിമുട്ടിക്കാതെ എന്നെന്നേക്കുമായി ഇവിടെ നിന്നിറങ്ങാം.......

ന്ന് ആലോചിച്ചു പെട്ടന്ന് തന്നെ കതക് തുറന്ന് അകത്തേക്ക് കയറി.... കൂടുതൽ ചിന്തകൾക്ക് ഇടം നൽകാതെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ചെയിൻ എടുത്ത് കയ്യിലായി പിടിച്ചു മറു കൈ കൊണ്ട് ഷെൽഫ് തുറന്നു...... ഷെൽഫ് തുറന്ന് വന്നതും മിഴിയിലായുടക്കിയത് ആ ലോക്കർ ആയിരുന്നു..... "ന്റെ കൃഷ്ണ....ഇതിൽ അല്ലെ ആ അസുരൻ ബോധം ഇല്ലാണ്ട് ന്റെ ചിലങ്ക പൂട്ടി വെച്ചത്....." ന്ന് പറഞ്ഞു പെട്ടന്ന് തന്നെ കീ ഉപയിഗിച് അത്‌ തുറന്നതും..... അതിനുള്ളിലായുള്ള ചിലങ്ക കണ്ണിലായുടക്കവേ ന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വന്നു...... വിറയ്ക്കുന്ന കയ്യാലെ പതിയെ അതിൽ നിന്നും ചിലങ്ക കയ്യിലായി എടുത്ത് നിറഞ്ഞ കണ്ണാലെ അതിലായി തഴുകി സ്നേഹത്തോടെ ചുണ്ടുകൾ ചേർത്തതും...... കണ്ണുനീർ കവിളത്തടങ്ങളെ നനച്ചു ഒഴുകിയിറങ്ങി..... വിതുമ്പുന്ന അധരത്താൽ.... "അമ്മ......." ന്ന് വിളിച്ചതും......ചിലങ്ക നെഞ്ചോടടക്കി പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കായി ഊർന്നിരുന്നു പോയി........ ന്നാൽ ഹൈയിലൂടെ കുതിച്ചു പാഞ്ഞ ഡെവിയുടെ ലാമ്പോർഗിനി ഹോസ്പിറ്റൽ കൊമ്പോണ്ടിലേക്ക് ഓടിച്ചു കയറ്റി നിർത്തി...... തിരിഞ്‌ എബിയോടായി.......

"എബി..... നി പോയി ഫ്രഡറിക്കിന്റെ റൂം നമ്പർ അറിഞ്ഞു വാ.....ഇനിയും എണീക്കാത്ത രീതിയിൽ അവനിട്ടൊരു മറുപണി കൊടുത്ത്തിട്ടേ ബാക്കി കാര്യമുള്ളൂ...... മ്മ്... ചെല്ല്......" ന്ന് പറഞ്ഞതും എബി ഡോർ തുറന്ന് ചുറ്റുമൊന്ന് നോക്കി ഹോസ്പിറ്റലിനകത്തേക്ക് കയറി........ അവൻ വരുന്നത് വരെ അക്ഷമാനായി ഇരുന്ന ഡെവി സീറ്റ് പുറകിലേക്കായി ചെരിച്ചു വെച്ച് അതിലേക്കായി ചേർന്ന് കിടന്നതും..... അലസമായി ഒഴുകിയ മിഴികൾ പുറകിലെ സീറ്റിലേക്കായി പതിഞ്ഞതും.... കണ്ണിലായുണ്ടാക്കിയത് സീറ്റിലുള്ള ഒരു ബാഗിലായിരുന്നു...... അത്‌ കണ്ട് എണീറ്റിരുന്ന് അതിലേക്കായി കയ്യെത്തി പിടിചെടുത്ത് കൊണ്ട് അതിനെയൊന്ന് അടിമുടി നോക്കി.... "ഇത് ആ ശ്രാവൺന്റെ ബാഗല്ലെ..... ആ കോപ്പൻ ഇതും ഇതിൽ വെച്ചോണ്ടാണോ ഇറങ്ങി പോയേക്കുന്നെ നാശം......" ന്ന് പറഞ്ഞു ദേഷ്യത്തോടെ അത്‌ എബിയുടെ സീറ്റിലേക്ക് എറിഞ്ഞതും...... അതിനുള്ളിലായ് നിന്നും എന്തോ നിലത്തോട്ട് വീണ സൗണ്ട് കേട്ടതും..... മിഴികളാൽ അത്‌ തിരഞ് സീറ്റിനടിയിൽ നിന്നും ആ വസ്തു കുനിഞ്ഞു എടുത്ത് നോക്കിയതും...... അത്‌ ഒരു സെൽഫോൺ ആയിരുന്നു...... അത്‌ എടുത്ത് തിരികെ ബാഗിലേക്ക് വെക്കവേ.... ഫോൺ ബെൽ മുഴങ്ങി..... ....

.Unknown number..... ന്ന് കാണിച്ചത് കണ്ട് അതിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നതും......അതിലെ അവസാന ബെല്ലും അടിച്ചു നിന്നു....... പിന്നെയും അത്‌ തിരികെ ബാഗിലേക്ക് വെക്കവേ അത്‌ പിന്നെയും റിങ് ചെയ്യുന്നത് കേട്ട്.... മനസ് അതെടുക്കാൻ മന്ത്രിക്കവേ..... അതിലായി വിരൽ അമർന്നു കഴിഞ് ചെവിയോട് ചേർത്ത് വെച്ചതും..... മറുതലയ്ക്കൽ നിന്നും യാതൊരു മുഖവുരയും കൂടാതെ.... "ശിവേച്ചി.... ഇത് ഞാനാ വീണ.... ന്റെ ഫ്രണ്ട് ന്റെ ഫോണീന്നാ വിളിക്കണേ..... എവിടെയായിരുന്നു ഇങ്ങള്...... ഞാൻ എത്ര വിളിച്ചെന്നു അറിയാവോ..... ഇങ്ങള് കോളേജിൽ വന്ന് പോയെ പിന്നെ നിക്ക് എന്തോ ഭയം പോലെ..... ഡേവിഡ് സാറെങ്ങാനും സത്യങ്ങൾ അറിയുമോന്നു കരുതി ഞാൻ ആകെ പേടിചിരിക്കുവായിരുന്നു...... ചേച്ചി സൂക്ഷിക്കണം..... കാര്യം കഴിഞ്ഞാൽ എത്രയും പെട്ടന്ന് അവിടെന്ന് ഇറങ്ങിയെക്ക് ചേച്ചി.......നിക്ക് വല്ലാണ്ട് പേടി ആകുവാ.... ഡേവിഡ് സാർ എങ്ങാൻ ശിവയും ശ്രാവണും ഒന്നാണെന്നറിഞ്ഞാൽ.....നിക്ക് ആലോചിക്കാൻ കൂടെ പറ്റണില്ല......."

ന്നുള്ള വീണയുടെ വാക്കുകൾ കേട്ട് തറഞ്ഞു നിന്ന് പോയ ഡെവിയുടെ കണ്ണുകൾ ദേഷ്യത്താൽ ചുമന്നു വന്നതും...... അതിന്റെ പ്രതിഫലനമെന്നോണം അവന്റെ കവിളുകൾ വിറകൊണ്ടു........ അപ്പോൾ തന്നെ മറുതലയ്ക്കൽ നിന്നും വീണ ശിവയുടെ പ്രതികരണം കേൾക്കാതെ വന്നതും.... "ശിവേച്ചി..... കേൾക്കണില്ലേ.... ചേച്ചി......" ന്നുള്ള വിളിയോടുകൂടെ ഡെവിയുടെ വിരലുകൾ അതിലായി അമർന്നു കഴിഞ് കാൾ ഓഫ്‌ ചെയ്തതും...... ദേഷ്യത്താൽ അതെടുത്തു കറിന് പുറകിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് സ്റ്റിയെറിങ്ങിൽ കൈ വെച്ച് പകയെരിയുന്ന കണ്ണാൽ..... "ശിവ .....ശ്രാവൺ......ചതി...... ഇതിന് നി പശ്ചാത്തപിക്കേണ്ടി വരും ശ്രാവൺ........ ക്ഷമിക്കില്ല ഞാൻ......." ന്ന് പറഞ്ഞു കാർ ഒരിരമ്പലോടെ റിവേഴ്‌സ് എടുത്ത് വളച്ചു ആ ഹോസ്പിറ്റൽ കോംബൗണ്ട് കടന്നതും..... കാർ പോകുന്നത് കണ്ട് ഹോസ്പിറ്റലിനകത്ത് നിന്ന് എബി പുറത്തേക്ക് ഓടിയടുക്കും മുന്നേ...... കാർ എബിയുടെ മിഴിയിൽ നിന്നും മറഞ് കഴിഞ്ഞിരുന്നു............................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story