പ്രണയശ്രാവണാസുരം: ഭാഗം 21

pranayashravanasuram

എഴുത്തുകാരി: അമീന

"ശിവ .....ശ്രാവൺ......ചതി...... ഇതിന് നി പശ്ചാത്തപിക്കേണ്ടി വരും ശ്രാവൺ........ ക്ഷമിക്കില്ല ഞാൻ......." ന്ന് പറഞ്ഞു കാർ ഒരിരമ്പലോടെ റിവേഴ്‌സ് എടുത്ത് വളച്ചു ആ ഹോസ്പിറ്റൽ കോംബൗണ്ട് കടന്നതും..... കാർ പോകുന്നത് കണ്ട് ഹോസ്പിറ്റലിനകത്ത് നിന്ന് എബി പുറത്തേക്ക് ഓടിയടുക്കും മുന്നേ...... കാർ എബിയുടെ മിഴിയിൽ നിന്നും മറഞ് കഴിഞ്ഞിരുന്നു....... ഒരിരമ്പലോടെ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞ ലാമ്പോർഗിനി.... കളത്തിൽ പറമ്പ് ഗേറ്റിന് മുന്നിൽ ഒരു ഞരക്കത്തോടെ വന്നു നിന്നു.... അതിൽ നിന്നും ചാടിയിറങ്ങിയ ഡെവി ഗേറ്റ് തുറന്ന് അകത്തേക്കായി ഓടിയടുത്ത് കതക് വലിച്ചു തുറന്ന് ഹാളിലേക്കായി പ്രവേശിച്ചു കഴിഞ്ഞതും....... ഹാളിലെ വൈസ് നിലത്തായി ചിനിശ്ചിതറി തെറിച്ചതോടൊപ്പം..... "ശ്രാവൺ......" ന്നുള്ള അലറൽ ആ ഹാൾ നടുങ്ങുമാറുച്ചത്തിൽ അവിടെമാകെ തട്ടി മാറ്റൊലി കൊണ്ടു..... "ശ്രാവൺ......" ന്ന് പിന്നെയും അലറിയതും..... അതുവരെ ഡെവിയുടെ റൂമിൽ തന്റെ ചിലങ്കയും നെഞ്ചോടടക്കി പിടിച്ച ശിവ അവന്റെ അലർച്ചയിൽ ഞെട്ടി തരിച്ചു പോയി..... ഒഴുകിയിറങ്ങിയ കണ്ണുനീർ പുറം കയ്യാൽ അമർത്തി തുടച്ചു നിലത്ത് നിന്ന് ചാടിയെണീറ്റ്..... "കൃഷ്ണ......അസുരൻ......"

ന്ന് പറഞ് പെട്ടന്ന് തന്നെ ചിലങ്ക കയ്യിലായ് പൊതിഞ്ഞു പിടിച്ചു കൊണ്ട് ലോക്കർ അടച്ചു കൊണ്ടിരുന്നു..... "ന്റെ കൃഷ്ണ ആവശ്യം നേരത്താണേൽ ഇതൊന്ന് അടയുന്നും ഇല്ലല്ലോ.... ന്ന് പറഞ്ഞു പിന്നെയും കീ.... ഹോളിലായിട്ട് തിരിക്കവേ.... "ശ്രാവൺ....." ന്നുള്ള അലർച്ച തന്റെ തൊട്ട് പിറകിലായി മുഴങ്ങിയതും..... ശിവ നടുക്കത്തോടെ തറഞ്ഞു നിന്നതും...... അവളുടെ കയ്യിൽ നിന്നുo കീ ഊർന്ന് നിലം പതിച്ചിരുന്നു.... നിലത്ത് വീണ കീയുടെ ശബ്ദത്താൽ ഞെട്ടിയ ശിവ...... പിന്തിരിഞ്ഞു നോക്കവേ വാതിൽക്കലായി ദേഷ്യം കൊണ്ട് വിറക്കുന്ന ഡെവിയെ കണ്ട് ഉള്ളിലൂടെ വിറയൽ കടന്ന് പോയി... അവന്റെ മുഖത്തെ ഭാവം കണ്ട ശിവ ഉള്ളിലുയർന്ന പതർച്ച അടക്കി വെച്ച് ഒരുവിധം മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിചു കൊണ്ട്.... "സ്... സാർ.... എ......" ന്ന് പറയും മുന്നേ കലിപ്പിൽ അകത്തേക്ക് വന്ന ഡെവിയുടെ കൈ നിമിഷനേരം കൊണ്ട് ശിവയുടെ കവിളിൽ പതിച്ചതും..... അടിയുടെ ആഘാതത്തിൽ ശിവ ബെഡിലേക്ക് വീണു.....

ബെഡിലേക്ക് വീണ ശിവ അവിടെ നിന്ന് തലയുയർത്തും മുന്നേ..... ഡെവി അവളുടെ കൈതണ്ടയിൽ പിടിച്ചു വലിച്ചണീപ്പിച് നിർത്തി ദേഷ്യത്താൽ വിറകൊള്ളുന്ന മുഖത്താൽ ശിവയെ രൂക്ഷമായി നോക്കി കൊണ്ട്.... "വൂ.... ആർ യു......" ന്ന് ചോദിച്ചതും.... അവൾ ഇങ്ങേരിതെന്ത് കോക്കനട്ട് ആണ് ചോദിക്കുന്നെ.... ന്ന് കരുതി..... "ഞാൻ.... സാർ......." ന്ന് പറയവേ..... കയ്യിലെ പിടി മുറുക്കി കൊണ്ട്..... "ഐ ആസ്ക്‌ യു.....ടെല്ല് മീ damnt... വൂ ആർ യൂ......" ന്ന് അലറിയതും......ശിവ ഉമിനീരിറക്കി ഒന്നും പറയാൻ കഴിയാതെ ഡെവിയെ തന്നെ ഉറ്റു നോക്കിയതും..... ശിവയിൽ നിന്നൊരു പ്രതികരണമൊന്നുമില്ലാത്ത അവസ്ഥ ഡെവിയെ ഒന്നാകെ ചൊടിപ്പിച്ചതും...... അവളുടെ കയ്യിലായി പിടിച്ചു വലിച്ചോണ്ട് റൂമിന് വെളിയിലിറങ്ങി..... "സാർ ന്റെ കൈ വിട്....നിങ്ങൾ എന്താ ചെയ്യുന്നേ....." ന്നൊക്കെ ശിവ പറഞ്ഞെങ്കിലും..... അതെല്ലാം മുഖവിലേക്കെടുക്കാതെ അവളെയും വലിച്ചു സ്റ്റെയർ ഇറങ്ങി..... താഴെ എത്തിയതും..... ശിവയെ ഹാളിലേക്കായി പിടിച്ചു തള്ളി...... മുന്നോട്ടാഞ്ഞ അവളുടെ വീഴ്ചയിൽ കയ്യിലെ ചിലങ്ക ഒരുഭാഗത്തേക്കായി തെറിച്ചു പോയതോടൊപ്പം.....അവൾ കൈ കുത്തി നിലത്തേക്ക് വീണു കഴിഞ്ഞിരുന്നു......

നിലത്ത് വീണതും.... കൈ കുത്തി എണീറ്റ് തിരിഞ്ഞു ഇരുന്ന ശിവ..... തന്റെ അടുക്കലേക്കായി നടന്നടുക്കുന്ന ഡെവിയെ കണ്ട്........ കൃഷ്ണ.... എന്താ ഇത്.... ഇങ്ങേര് ന്നെ എന്തിനാ അടിച്ചേ...... ഇത്രയും ഒക്കെ ചെയ്ത് കൂട്ടാൻ എന്താ ഉണ്ടായത്..... നിക്കൊന്നും മനസിലാവണില്ലല്ലോ..... ന്നൊക്കെ ആലോചിച്ചതും.... തൊട്ടടുത്തെത്തിയ ഡെവി ശിവയുടെ കയ്യിൽ കടന്ന് പിടിച്ചു വലിച്ചെണീപ്പിച് അവളെ കണ്ണിലേക്കു നോക്കി കൊണ്ട്...പിന്നെയും ആ ചോദ്യം ആവർത്തിച്ചു...... "വൂ ആർ യൂ......." ഇങ്ങേരിത് എന്താ ചോദിക്കണേ..... ന്ന് തിങ്കി കൊണ്ട് മിണ്ടാതെ ആളെ നോക്കിയതും...... കലികയറിയ ഡെവി തന്റെ ടി ഷർട്ട്‌ തലവഴി അഴിച്ചടുത്ത് സോഫയിലേക്കായി വലിച്ചെറിഞ് പാന്റിന്റെ പോക്കറ്റിൽ നിന്ന് സിഗെരെറ് എടുത്ത് ചുണ്ടോട് ചേർത്ത് വെചു..... പാന്റിന് പോക്കറ്റിലെ ലൈറ്റർ എടുത്ത് കത്തിച് പുക ഊതിവിട്ടതും...... അതിന്റെ സ്മെല്ലിൽ ശിവ മുഖം ചുളിച് അവനിൽ നിന്ന് മുഖം തിരിചു...... ഇത് കണ്ട ഡെവി നീട്ടിയൊരു പഫ് കൂടെ എടുത്ത് എരിയുന്ന കണ്ണാൽ....

"നീയാരാണെന്ന് പറയാൻ....." ന്നലറിയതും പെട്ടന്നുള്ള അലർച്ചയിൽ ഞെട്ടിയ ശിവ വിക്കി കൊണ്ട്.... "ഞാ.... ഞാൻ ശ്രാ.. ശ്രാവൺ......" ന്ന് പറയലും ഡെവിയുടെ കൈ ശിവയുടെ മുഖത്തു ആഞ്ഞു പതിച്ചതും അവൾ നിലത്തേക്ക് വീണു...... "നീ പറയില്ല....ല്ല്...... " ന്ന് വീണ്ടും പറയും മുന്നേ..... ഏതോ വണ്ടിയുടെ ഹോൺ മുഴക്കം കേട്ട് ഫ്രന്റ്‌ ഡോർ വഴി ഡെവിയുടെ മിഴികൾ പുറത്തേക്ക് പതിഞ്ഞു......അവിടെ വീടിന് മുന്നിലായി എബി ഏതോ ഓട്ടോയിൽ വന്നിറങ്ങി തന്റെ പാന്റിന്റെ പോക്കെറ്റിൽ കൈ കടത്തി നിക്കുന്നില്ല...... പുറത്ത് വന്നു നിന്ന എബി ഓട്ടോക്കാരന് നൽകാനായി പൈസ പോക്കറ്റിൽ തിരയുന്നതിനടിയിലും അവന്റെ മിഴികൾ ഇടക്കിടക്ക് അകത്തേക്ക് പോകുന്നത് കണ്ട്.......ആ ഓട്ടോക്കാരന് വണ്ടിയിൽ നിന്നിറങ്ങി കൊണ്ട്...... "അല്ല താൻ ഇന്ന് തന്നെ പൈസ തരുവോ........ " ന്ന് ചോദിച്ചതും....

എബി മുഖമുയർത്തി കൊണ്ട്...... "ആ പൈസ തരും......തിരയുന്നത് കണ്ടില്ലേ താൻ...... തരാതെ ഓടി പോകുവേല..... ന്റെ പോന്നോ..... ഇയാൾടെ നോട്ടം കണ്ടാൽ തോന്നൂല്ലോ ഞാൻ ഓസിക്ക് കൊണ്ടുവിടൊന്ന് ചോദിച്ചെന്ന്......." ന്ന് പറഞ്ഞു പോക്കറ്റിൽ നിന്ന് പൈസ എടുത്തു ആൾക്ക് നൽകി കൊണ്ട്...... "ഇതാ നിന്റെ പൈസ......."😏 ന്ന് പറഞ്ഞു ആൾക്ക് പൈസ കൊടുത്തതും.... ഓട്ടോക്കാരൻ.... "ഇതുവരെ ചെവിതല കേൾക്പ്പിക്കാതെ വെ പൊ വേം പൊ.... ന്ന് പറഞ്....വീട്ടിൽ പോകാൻ നിന്ന ഞാന.... പാവല്ലേ ന്ന് കരുതി ഇവിടെ എത്തിച്ചതിന് എനിക്ക് ഇട്ട് കിട്ടാഞ്ഞിട്ട......" ന്നൊക്കെ പിറുപിറുത്തു ഓട്ടോ എടുത്തോണ്ട് പോയതും..... എബി അയാളെ നോക്കി പുച്ഛിച്ചു വിട്ട് അകത്തേക്ക് ഓടിക്കയറി.... ഓടികയറിയ എബി അവിടത്തെ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി.... ഡെവി നിലത്ത് വീണുകിടക്കുന്ന ശിവയുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട്..... "നിന്നോടാണ് ഞാൻ ചോദിച്ചത്..... പറയടാ നീയാരാണെന്ന്......" ന്ന് ചോദിചതും എബി ഓടിച്ചെന്ന് ഡെവിയെ ശിവയിൽ നിന്ന് പിടിച്ചു മാറ്റി കൊണ്ട്......

"എന്നതാ നിനക്ക് ഭ്രാന്ത് പിടിച്ചോ..... ഇവനാരാണെന്ന് അറിയാൻ വേണ്ടിയാണോ നീ ഇത്ര പെട്ടെന്ന് അവിടെ നിന്നും ഓടി പിടഞ്ഞു പോന്നത്......അതും എന്നെ ഒറ്റയ്ക്ക് ആ തെണ്ടികളുടെ ഹോസ്പിറ്റലിൽ ഇട്ടോണ്ട്..... കണ്ണീച്ചോര ഇല്ലാത്ത നീ കരണം ഞാൻ അവിടെ പെട്ടെനില്ലെടാ.....എന്നിട്ട് ഇവിടെ വന്നു ചോദ്യം ചോദിച്ചു കളിക്കുന്നു....."🙄 ന്നുപറഞ്ഞ് ഡെവിയെ അവനിലേക്ക് തിരിച്ചു നിർത്തി കൊണ്ട് വലിയ ബിൽഡപ്പിൽ..... "എന്നതാടാ ചോദ്യം.....ഇവൻ ആരാണെന്നല്ലേ...... സില്ലി കുസ്റ്റിയൻ.....😌 ഇവൻ ആരാണെന്ന് നിനക്കറിയില്ലെൽ എന്നോട് ചോദിക്കുണം..... ഞാൻ പറഞ്ഞു തരും ഇവൻ ആരാണന്നും......നീയാരാണെന്നും..... ബൈ ദി ബൈ ഇവനാണ് ശ്രാവൺ....... നീയാണ് ഡ്രാഗൺ..... സോറി ഡേവിഡ്......"😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞതും.....ഡെവി അവനെ രൂക്ഷമായി നോക്കി കൊണ്ട്.... "എബി തമാശിക്കാനുള്ള നേരമല്ല...... നീ അങ്ങോട്ട് മാറി നിൽക്ക്...... എനിക്ക് ഇവനോട് ആണ് ചോദിക്കാനുള്ളത്..... അതിനുള്ള ഉത്തരം ഇവന് തന്നെ പറയും..... നിയായിട്ട് പറയുന്നൊ...... അതോ ഞാൻ ആയിട്ട് പറയിക്കാനാണ് താല്പര്യമെങ്കിൽ നീയത് താങ്ങില്ല......."😡

" ഞാൻ..... ഞാനെന്തു പറയാനാ.... ഞാൻ ശ്രാ.... ശ്രാവൺ അല്ലേ......." ന്നു പറഞ്ഞതും...... പിന്നെയും ആൾടെ കൈ മുഖത്തായി വീഴും മുന്നേ അവന്റെ കയ്യിലായി കടന്നു പിടിച്ചു കൊണ്ട്..... "സാർ.....നിങ്ങൾ എന്താണ് ചെയ്യുന്നത്.... ഞാൻ ഇത്രയും നേരം ശമിച്ചത് ഞാൻ നിങ്ങളുടെ ഒരു ജോലിക്കാരൻ ആയതുകൊണ്ട് മാത്രമാ...... ഇനിയും കൈ ഉയർന്നാൽ...... ഇതിലും കൂടുതൽ ഞാൻ ശമിച്ചെന്ന് വരില്ല..... കൈയ്യെടുക്ക് സാറേ....." ന്നുപറഞ്ഞ് ഡെവിയുടെ കൈതട്ടി മാറ്റിയതും...... അതിൽ കലികയറിയ ഡെവി ശിവയുടെ നേരെ മുഷ്ടി ചുരുട്ടി അടുക്കവേ എബി പെട്ടന്ന് അവനെ പിടിച്ചു വെച്ചുകൊണ്ട്.... "എന്നത ഡെവി നിനക്ക് ഭ്രാന്ത് പിടിച്ചോ....... ഒരാവശ്യവുമില്ലാതെ ഇങ്ങനെ ദേഷ്യം വരാൻ..... കാര്യമില്ലാത്ത കാര്യത്തിൽ നീ ആ പാവത്തിനെ എന്തിനാടാ വെറുതെ അടിച്ചത്......." "പാവം ഇവൻ......ഇവൻ ആരാണെന്ന് ഇവന്റെ വായിൽ നിന്ന് തന്നെ കേൾക്കാതെ എന്നെ തടയാൻ ശ്രമിക്കണ്ട എബി......" ന്ന് ഡെവി പറഞ്ഞത് കേട്ട് ശിവ മനസ്സിൽ.... ന്റെ കൃഷ്ണ ഇങ്ങേര് എന്തൊക്കെയാ പറയുണെ..... ഇനിയെങാനും ന്റെ സത്യാവസ്ഥ അറിഞ്ഞിട്ടുണ്ടാകുമോ......അറിഞ്ഞിട്ടുണ്ടെൽ കൃഷ്ണ...... ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല......

ന്ന് കരുതി അവൾ മുഖത്ത് വന്ന പതർച്ച മറച്ചുവച്ചുകൊണ്ട് അവരോടായി..... "ഇത്രയും നേരം പറഞ്ഞതും ചെയ്തതും മതി...... ഇതൊക്കെ കേട്ട് ബുദ്ധിമുട്ടി എനിക്ക് ഇവിടെ നിൽക്കേണ്ട ആവശ്യല്ല.......എനിക്ക് ഇനി നിങ്ങളുടെ ഇവിടത്തെ ജോലിയും വേണ്ട ഒന്നും വേണ്ട.....ഞാൻ പോകുവാ......" ന്നു പറഞ്ഞു മുന്നോട്ടു നടന്ന ശിവയെ... കയ്യിൽ പിടിച്ചു പുറകോട്ടു വലിച് കൊണ്ട്...... "അങ്ങനെയങ്‌ പോയാലോ നീ.......ഞാൻ ചോദിച്ചതിനുള്ള മറുപടി തരാതെ ഈ വീടിന് വെളിയിൽ നീ ഇറങ്ങില്ല.......നീ പറയുന്നോ അതൊ....." "ഇയാൾക്ക് എന്താ അറിയേണ്ടത്.... കുറെ ആയല്ലോ ചാടി കടിക്കുന്നു..... ഞാൻ ആരാണെന്ന് അല്ലേ.... ഞാൻ ശ്രാവൺ...... ശ്രാവൺ ആണ് ഞാൻ...... ഇനി ഇതിൽ കൂടുതൽ എന്താ നിങ്ങൾക്ക് അറിയേണ്ടത്......" ന്ന് ശിവ ദേഷ്യം കൊണ്ട് ഉറക്കെ ചോദിച്ചതും......ശിവയുടെ ശബ്ദമുയർന്നുതുകൊണ്ടുതന്നെ ഡെവിയിൽ ദേഷ്യം പതിന്മടങ്ങ് അധികരിച്ചു കൊണ്ട് ശിവയെ രൂക്ഷമായി നോക്കി..... "ശബ്ദം അധികം ഉയർത്തണ്ട എന്നോട്..... നീ.... ശ്രാവൺ......ഒക്കെ... ഫൈൻ......" എന്നു പറഞ്ഞു സിഗരറ്റ് ഒരു പഫ് കൂടെ വലിച്ച് പുറത്തേക്ക് വിട്ടുകൊണ്ട് ശിവയെ നോക്കി പരിഹാസത്തോടെ...... "നീ ശ്രാവൺ ആണന്നല്ലേ പറഞ്ഞത്.....

ന്നാൽ ഷർട്ട് അഴിക്ക്....." ന്നു പറഞ്ഞതും കേട്ടത് തെറ്റിയോ എന്ന കണക്ക് ഞെട്ടിയ ശിവ.... " വാട്ട്....."😲 ന്ന് ഒച്ച എടുത്തതും...... "കേട്ടില്ലേ ഞാൻ പറഞ്ഞത്....... ഷർട്ട് അഴിക്കാൻ...... നീ ഇട്ടിരിക്കുന്ന ഷർട്ട് അഴിച് മാറ്റാൻ......" ന്ന് പറഞ്ഞ് കൊണ്ട് ശിവയുടെ അടുത്തേക്കു നടന്നു..... കൃഷ്ണ ഇങ്ങേര് എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്......അല്ലേൽ ഇങ്ങനെ ഒരു നീക്കം..... ന്ന് ആലോചിച്ചു...... "താ....താനെന്താ ആളെ കളിയാക്ക...... നിങ്ങളുടെ ഇവിടുത്തെ ജോലി ഞാൻ ക്യാൻസൽ ചെയ്യുവാ..... ഇനി നിങ്ങൾക്ക് എന്റെ മേൽ ഒരു അധികാരവുമില്ല...... അതുകൊണ്ട് നിങ്ങൾ പറയുന്നതെല്ലാം അനുസരിക്കണമെന്ന് എനിക്കും ഇല്ല......." ന്ന് പറഞ് തിരിഞ്ഞു നടന്നതും അടുത്ത നിമിഷം ഹാളിൽ ആയി ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് തിരിഞ്ഞുനോക്കിയ ശിവ......ഡെവിയുടെ കയ്യിലെ തന്റെ ഫോൺ കണ്ടു തറഞ്ഞു നിന്നു പോയി...... ആ ഫോണിൽ നിന്നും ആർക്കോ കോൾ പോകുന്ന ശബ്ദം ലൗഡിലായി കേൾക്കവേ.....ആ സമയം മുഴുവനും ഡെവിയുടെ മുഖത്ത് പുച്ചച്ചിരി നിറഞ്ഞുനിന്നു...... ബെൽ മുഴങ്ങി അല്പസമയം കഴിഞ്ഞതും....കാൾ കണക്റ്റായതോടൊപ്പം മറുതലയ്ക്കൽ നിന്നും.....

"ശിവ ചേച്ചി...... ചേച്ചി എന്താ പെട്ടെന്ന് ഫോൺ കട്ട് ചെയ്തത്......ഞാൻ കരുതി ഇനി വിളിക്കില്ലായിരിക്കുമെന്ന്... അതോണ്ട് ഞാൻ ഹോസ്റ്റലിൽ പോവാൻ നിൽക്കുകയായിരുന്നു..... ഞാൻ പറഞ്ഞില്ലേ ഇത് ന്റെ ഫ്രണ്ട് ന്റെ ഫോണ...... ചേച്ചി കേൾക്കുന്നുണ്ടോ..... എന്താ ഒന്നും.... മിണ്ടാത്തെ കേൾക്കാണില്ലേ....." ന്നുള്ള വീണയുടെ ശബ്ദം കാതിൽ പതിഞ്ഞതും ശിവ നടുക്കത്തോടെ തറഞ്ഞു നിന്നു പോയി...... പിന്നെയും ഫോണിൽ നിന്നും അടുത്ത വാക്ക് വരും മുന്നേ അവിടെ ഡെവിയുടെ വിരലുകൾ അമർന്നു അത് ഓഫ് ചെയ്തു കഴിഞ്ഞിരുന്നു....... അതെടുത്തു തിരികെ പോക്കറ്റിലേക്കിട്ട് കൊണ്ട്..... പുച്ഛ ഭാവത്തോടെ..... "ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ..... നിന്റെയാ പുന്നാര അനിയത്തി...... ഇനിയും ഈ ഓസ്കാർ അഭിനയം വേണ്ട ശ്രാവൺ......ഇനി നീയായിട്ട് പറയുന്നോ.....അതൊ.....അല്ലേൽ വേണ്ട ആ ഷർട്ട്‌ അങ്ങ് അഴിച്ചെക്ക്.......ഹേ.....പറയുന്നോ അഴിക്കുന്നോ..........." ന്നുള്ള ഡേവിയുടെ വാക്ക് കേട്ട് എബി മുന്നോട്ടുവന്നു കൊണ്ട്..... "എന്നതാടാ ഇത്....ഏതൊരു ഫോണ് കാണിച്.....ആർക്കോ വിളിച്ച്...... ആരോ എന്തോ പറഞ്ഞതിന് നീ ഇവനോട് ഷർട്ടഴിക്കാൻ പറയുന്നത് എന്നാത്തിനാ......"

"എബി....."😡 "നീ ഇങ്ങനെ കലിപ്പിട്ടിട്ടെന്ന കാര്യം...... എനിക്ക് ഒന്നും മനസിലാവുന്നില്ല നിന്റെ ദേഷ്യം......" "ഇനി നീ ഇപ്പൊ ഒന്നും മനസ്സിലാക്കണ്ട..... ഇപ്പൊ പോയി പുറത്തുള്ള എന്റെ കാറെടുത്ത് അകത്തേക്കിട്......" ന്ന് പറഞ്ഞതും എബി അവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് നിന്നതും ഡെവി.... "പുറത്തോട്ടു പോയി എടുത്തോണ്ട് വാട....." ന്ന് അലറിയതും ..... "ന്റെ പോന്നോ..... ഞാൻ പോകുവാ..... "😬 ന്ന് പറഞ് എബി പുറത്തേക്ക് പോയതും......ഡെവി ശിവയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട്..... ഓരോ ചുവടും അവൾക്ക് അടുത്തേക്ക് ആയി വെചു കൊണ്ടിരുന്നു..... അവൻ നടന്നു വരുന്നതിനനുസരിച്ച് ശിവ ഓരോ ചുവടുകൾ പുറകിലേക്ക് ആയി വെച്ചുകൊണ്ട് വിറയലോടെ.... "താൻ..... താൻ എന്തിനാ ഇങ്ങോട്ട് വരുന്നത്..... ഞാൻ.... ഞാൻ പറഞ്ഞതല്ലേ ഞാൻ ആരാണെന്ന്......" ന്ന് ഒരു വിധം വിക്കലോട്‌ കൂടെ ശിവ പറഞ്ഞു നിർത്തിയപ്പോഴേക്കും അവൾ പുറകിലെ ചുമരിലായി ഇടിച്ചു നിന്നു..... അവൾക്കടുത്തായെത്തിയ ഡെവി ശിവയുടെ എതിർഭാഗത്ത് ഒരു കൈ കൊണ്ട് തടസ്സം തീർത്തു വെച്ച്......മറുകയ്യിൽ സിഗരറ്റ് വായിലായി വെച്ച് ഒരു വലിയ പഫ് എടുത്തു അവളുടെ മുഖത്തേക്കായി ഊതിവിട്ടു......

"ഇയാൾക്കെന്താ ഭ്രാന്തുണ്ടോ......" ന്ന് ചോദിച്ചതും...... യാതൊരു ഭവവും കൂടാതെ ഡെവി അവളുടെ ഷർട്ട് ബട്ടണിൽ കൈവെച്...... "നീയായിട്ടഴിക്കുന്നില്ലേൽ.... ഞാനായിട്ടഴിക്കാം......" ന്നു പറഞ് ആദ്യത്തെ ബട്ട് അഴിച്ചെടുത്തതും ശിവയുടെ ഉള്ളിലൂടെ വിറയൽ കടന്നുപോയതോടൊപ്പം ഉള്ളാകെ ദേഷ്യം നുരഞ്ഞുപൊന്തിയതും..... ഇരു കൈയ്യാൽ ഊക്കോടെ ഡെവിയുടെ നെഞ്ചിൽ കൈവെച്ചു പുറകോട്ട് തള്ളിമാറ്റി കൊണ്ട്...... "തൊട്ടു പോകരുതെന്നെ..... ഞാൻ പറഞ്ഞു എന്റെ കാര്യത്തിൽ ഇടപെടേണ്ടന്ന്......" ന്ന് ശിവ ആക്രോശത്തോടെ പറഞ്ഞതും..... ഇത് കേട്ട് കലികയറിയ ഡെവി പാഞ്ഞുവന്ന ശിവയുടെ മുഖത് കുത്തി പിടിച്ചു കൊണ്ട്..... "ഇനി നീ എനിക്ക് നേരെ ശബ്ദമുയർത്തിയാൽ കൊന്നുകളയും ഞാൻ...... ഡേവിഡ്ന്നെ നിനക്കറിയില്ല..... ക്ഷമ..... അതെനിക്ക് കുറവ് തന്നെയാ...... ചതി അതിന് ഞാൻ മാപ്പ് നൽകാറുമില്ല...... അതൊരു പെണ്ണാണെങ്കിൽ കൂടെ..... നീയായിട്ട് പറയില്ലേൽ ഇനി ഞാനായിട്ട് കണ്ടെത്തി കൊള്ളാം......." ന്നുപറഞ്ഞ് സിഗരറ്റ് ഒന്നൂടെ നീട്ടിവലിച്ച് അത് നിലത്തേക്കായിട്ടുകൊണ്ട് ഇട്ടിരുന്ന ശൂവിനാൽ ചെരിച്ചുടച്ചു കളഞ്ഞു.....

ഇതെല്ലാം കണ്ട് ഉള്ളിൽ ഉറഞ്ഞുകൂടിയ ഭയത്തോടെ ശിവ പിന്തിരിഞ്ഞോടാൻ നിന്നപ്പോഴേക്കും......ഡെവി അവളുടെ കയ്യിലായി പിടിച്ചു വലിച്ചു അരയിലൂടെ കൈയ്യാൽ ചുറ്റിവരിഞ്ഞ് തന്നോട് ചേർത്തുനിർത്തിയിരുന്നു...... തൊട്ടടുത്ത് എത്തിയ ശിവയുടെ മുഖത്തേക്ക് സൂക്ഷ്മമായി നോക്കിയതും.... ശിവയുടെ കണ്ണുകൾ ഒന്ന് ഭയത്താൽ പിടഞ്ഞു കൊണ്ട് അവനിൽനിന്നും കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരുന്നു....... അവളുടെ പ്രവത്തനങ്ങളെ നിശബ്രഹ്മമാക്കികൊണ്ട് ശിവയെ തന്നെ ഉറ്റു നോക്കി ഒരു പുച്ഛം ചിരിയോടെ...... "പിടിച്ചത് ഡെവിയാണെൽ അഴിയണമെങ്കിലും ഡെവി കനിയണം......നീയായിട്ടു പറയുന്നൊ... അതോ....." "പറയാൻ എന്തിരിക്കുന്നു അതിന്.... എന് എന്നെ വീട്......" ന്നുപറഞ്ഞ് ഡെവിയെ തള്ളി മാറ്റാൻ നോക്കിയെങ്കിലും..... മുറുക്കത്തോടെ കൈ അവളുടെ അരയിൽ ചുറ്റി വരിഞ്ഞതോടൊപ്പം മറുകൈകൊണ്ട് തലയ്ക്കു പുറകിലായി പിടിച്ചു വെച്ച് അവളുടെ ചുണ്ടിലായി തന്റെ ചുണ്ടിൽ ചേർത്തു വെചു കഴിഞ്ഞിരുന്നു...... ഡെവിയിൽ നിന്നും ഇങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന ശിവ.....അവന്റെ ആ പ്രവർത്തിയിൽ തറഞ്ഞു നിന്നു പോയി...... തറഞ്ഞു നിന്നു പോയ ശിവ സ്വബോധം വീണ്ടെടുത്ത് തള്ളി മാറ്റാൻ നോക്കിയെങ്കിലും.....

അണുവിട വിടാതെ അവളെ ഒന്നുകൂടി ചേർത്തുപിടിച്ച് വേദനയോടുകൂടി അവളുടെ അധരത്തിലായി ആഴ്ന്നിറങ്ങി കൊണ്ടിരുന്നു...... താൻ ചതിക്കപ്പെട്ടതിനുള്ളതും.... തന്നെ കബളിപ്പിച്ചതിനുള്ളതും...... വേദനയാൽ തീർത്ത ചുംബനത്താൽ അവന്റെ ദേഷ്യം മുഴുവൻ ഡേവിഡ് അവളിലേക്കായ് ആഴ്ന്നിറക്കി...... ആ പ്രവർത്തിയിൽ ശിവയുടെ കണ്ണുകൾ നിറഞ്ഞു കവിളിനെ തഴുകി ഒഴുകിയിറങ്ങി..... എന്നാൽ നേരത്തെ പുറത്തുപോയ എബി തിരിച്ചു വന്നു നോക്കുമ്പോൾ ഈ കാഴ്ച കണ്ടു വാതിൽക്കൽ തന്നെ തറഞ്ഞു നിന്നു പോയി..... " എന്റെ കർത്താവേ എന്നതാ ഈ കാണുന്നത്...... " ന്ന് പറഞ്ഞ് കണ്ണുകൾ കൂട്ടിത്തിരുമ്മി മുന്നോട്ട് ഓരോ ചുവടുകളായി വെച്ച് പതിയെ അവരെ നോക്കിയതും..... അവൻ കണ്ടത് ശ്രാവൺനെ പിടിച്ചു ഉമ്മ വെക്കുന്ന ഡെവിയെയാണ്..... "കർത്താവേ....😲 ഇവൻ ഇത്ര ക്കാരൻ ആയിരുന്നോ......എന്നതാ ഇവൻ ചെയ്യുന്നത്.... ആ പാവം പിടിച്ച പാൽക്കാരൻ പയ്യനെ......ശ്യേ..... ശ്രാവൺ പയ്യനെ......"

ന്ന് പറഞോണ്ട് ശ്രാവണിൽ നിന്നും ഡെവിയെ പിടിച്ചു മാറ്റാൻ വേണ്ടി അവർക്കടുത്തേക്കായി ഓടിയടുത്തതും....... ഡെവി ശിവയിൽ നിന്നും വേർപെട്ടു കൊണ്ട് അവൻ പിടിച്ചു വെച്ച് കൈ കുടഞ്ഞു വീശിയതും..... ശിവ ഒന്ന് ചുറ്റിത്തിരിഞ്ഞു അവർക്ക് മുഖാമുഖം വന്നു നിൽക്കവേ.... അവളുടെ തലയിലായുള്ള വിഗ്ഗ് അഴിഞ്ഞുവീണതോടൊപ്പം...... അരയോളം വളർന്നുനിൽക്കുന്ന കാർകൂന്തൽ ഉയർന്നുപൊങ്ങി അവളുടെ മുഖത്തേക്കായി മറഞ്ഞു വീണു...... ഇതെല്ലാം കണ്ടു ഓടിവന്ന എബി നിശ്ചലമായി നിന്നുകൊണ്ട് ശ്രാവൺ നെ ഉറ്റു നോക്കിയതും...... തന്റെ മുഖത്തായി പരന്നുകിടക്കുന്ന മുടിയിഴകൾ ശിവ ഒരു കൈയാൽ വകഞ്ഞു മാറ്റിയതും.....തന്റെ മുന്നിൽനിൽക്കുന്ന ശ്രാവണിന് പകരം നിൽക്കുന്ന ശിവയെ കണ്ട് എബി തറഞ്ഞു നിന്നു പോയി......😲😲 അവളെ കണ്ട മാത്രം എബി വിജ്രംബിച്ച് നിന്ന്.....അവളിലേക്കായി കൈ ചൂണ്ടി.... ഡെവിയോടായി..... "ദേ നോകിയെ ഡെവിയെ.... ശിവ....."😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞു....പെട്ടന്ന് എന്തോ കത്തിയ കണക്ക് ഞെട്ടി ശിവയെ അടിമുടി നോക്കി കൊണ്ട്.... ചിരിക്കണോ കരയണോ എന്നറിയാതെ.... "ശ്രാവൺ.....ശി.... ശിവ.....😁...🙄....ഹല്ലേലുയ സ്ട്രോത്രം...."

ന്ന് പറഞ്ഞ കിളിപോയ കണക്ക് ബോധംകെട്ടു നിലത്തേക്ക് വീണു...... പോയ ബോധം അത്‌ പോലെ തിരിച്ചു വന്ന് എണീറ്റിരുന്ന് ശിവയെ നോക്കി ഇളിച്ചോണ്ട് ഏതോ ഹാലിൽ.... "ശ്രാവൺ.... ശിവ..... ശിവ ശ്രാവൺ....."😁....🙄 ന്ന് പറഞ്ഞു പിന്നെയും ബോധം കേട്ട് വീണു...... തന്റെ സത്യാവസ്ഥ ഡെവിക്കു മുന്നിൽ മറനീക്കി പുറത്തുവന്നത് മനസ്സിലാക്കിയ ശിവയുടെ കണ്ണുകൾ നിറഞ്ഞു വന്നു.......ആ കണ്ണുകൾ കൂടുതലായി നിറഞ്ഞു കവിഞ്ഞത് ഡെവിയുടെ പ്രവർത്തി കൊണ്ടായിരുന്നു...... കലങ്ങിയ കണ്ണുകളും പൊട്ടിയ ചുണ്ടുമായി ഒഴുകിയിറങ്ങിയ കവിൾത്തടങ്ങളോട് കൂടെ നിന്ന ശിവയുടെ കണ്ണുകൾ ദേഷ്യത്താൽ ചുമന്നു വന്നു......ആ ദേഷ്യത്തോടെ ഓടിയടുത്തു ശിവ ഡെവിയുടെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി കൊണ്ട്..... "തനിക്ക് തനിക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ ന്റെ ദേഹത്ത് കൈ വെച്ചത്....... ഒരു പെണ്ണിനോട് ചെയ്യാൻ പറ്റിയ പ്രവർത്തിയാണോ നിന്റെ അടുത്തൂന്ന് ഉണ്ടായത്....നാണമില്ലല്ലോ തനിക്കൊന്നുo...." ന്നൊക്കെ ഒഴുകിയിറങ്ങിയ കണ്ണാൽ അവനെ ചെറഞ്ഞു നോക്കി പറഞ്ഞതും..... "എന്റെ പ്രവർത്തിയെ ചോദ്യം ചെയ്യേണ്ട നീ..... അതിനുമാത്രം നീ വളർന്നിട്ടില്ല പുല്ലേ......

നിന്റെ പ്രവർത്തിയിൽ ഒരു കുടുംബത്തെ മുഴുവൻ കഭളിപ്പിച്ചു കൊണ്ട് ഇവിടെ കടിച് തൂങ്ങി നിന്ന നിനക്കൊക്കെ എവിടെയാടി നാണം..... അഭിമാനത്തെ കുറിച്ച് പറയാറുണ്ടല്ലോ നീയിടക്കിടക്ക്.... എവിടെ പോയെടി അതൊക്കെ...... അതൊ.... ക്യാഷ് ഉള്ള വീട് കണ്ടപ്പോൾ അഭിമാനമൊക്കെ മറന്ന് കളഞ്ഞോ..... എന്തായിരുന്നടി പുന്നാര മോളെ.... നിന്റെ ഉദ്ദേശം......മോഷണമാകും...... അല്ലാതെന്താ......." "അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ......."😡 "പറഞ്ഞാൽ നീ എന്ന ചെയ്യൂടി.... നിന്റെ നാവ്...... അതിവിടെ വേണ്ട..... എനിക്കെതിരെ ഉയർന്നാൽ പറിച്ചെടുക്കുo ഞാൻ...... ശ്രാവൺ..... ശിവ..... എന്തായിരുന്നു അഭിനയം...... കർത്താവ് എന്റെ കൂടെയാടി... അല്ലാതെ നിന്റെ ഒക്കെ ഫ്രോഡ് പണി എനിക്ക് മുന്നിലായി ഇങ്ങനെ പുറത്ത് വരില്ലല്ലോ...... വല്ലവരുടെയും വീട്ടിൽ കയറി കൂടി അവിടെയുള്ളവരെ പറ്റിച്ചു ജീവിക്കുന്നതിനേക്കാൾ തെരുവിൽ പോയി ജീവികടി.....നിനക്കൊക്കെ ആ പണിയെ ചേരൂ......." ന്ന് പറഞ്ഞതും ശിവയുടെ ഉള്ളം ദേഷ്യം കൊണ്ട് വിറച്ചു അവളുടെ കൈ ഡെവിക്ക് നേരെത്തെ ഉയർന്നതും..... നിമിഷനേരം കൊണ്ട് ആ കയ്യിലായി പിടിച്ചു വെച്ച് ഡെവി.... "നിന്റെ കൈ എനിക്ക് നേരെ ഉയർന്നാൽ ഉണ്ടല്ലോ......"

"ഇനിയും ഉയരും..... താൻ പറയുന്ന വൃത്തികേടൊക്കെ കേട്ട് നിക്കാൻ ശിവയെ കിട്ടില്ല..... പ്രതികരിക്കും...... അത്‌ എത്തവനായാലും......" "എന്തിനാടി ഇങ്ങനെ കിടന്ന് തിളയ്ക്കുന്നെ..... ഒന്നും അടിച്ചുമാറ്റാൻ കഴിയാത്തതിലുള്ള ചോര്ക്ക് ആണോ.....പണം.... അതാകുമല്ലോ നിനക്കൊക്കെ വേണ്ടത്..... അതിനാണല്ലോ..... നീ ഇവിടെ കയറി കൂടിയത്......" "എനിക്ക് തന്റെ ഒന്നും വേണ്ടടോ .... നിക്ക് വേണ്ടത് ന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്......" ന്ന് പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി ചുറ്റുമൊന്ന് നോക്കി ഒരുഭാഗത്തായി വീണു കിടക്കുന്ന ചിലങ്ക ഓടി പോയി എടുത്ത് കയ്യിലായി പൊതിഞ്ഞു പിടിച് അവനടുത്തേക്ക് വന്ന് കൊണ്ട്... "എനിക്ക് തന്റെ പണം ഒന്നും വേണ്ടടോ.... ഇത്.... ഇത് മതി എനിക്ക്......ഞാന് പറഞ്ഞതല്ലേ ഇത് നിന്റെ കയ്യിൽ നിന്ന് മേടിച്ചിരിക്കുമെന്ന്.......ശിവയെ വെല്ലുവിളിച്ചില്ലേ നീ...... ഇതൊന്ന് എടുത്ത് കാണിക്കെന്ന് പറഞ്...... കൺകുളിർക്കേ കാണ് നീ.... നിന്റെ വീട്ടിപ് കയറിയാണ് ശിവ ഇതെടുത്തേക്കുന്നെ......"😏 ന്ന് പറഞ്ഞു ഡെവിയെ നോക്കി പുച്ഛിച്ചു തിരിഞ്ഞതും...... അവളുടെ കാലിന് കുറുകെ ഡെവിയുടെ കാൽ എടുത്തു വെച്ചതും..... അതിലായി തട്ടി തടഞ്ഞു മുന്നിലേക്കായി വീണതും......

കയ്യിൽ നിന്നുതീർന്ന് വീണ ചിലങ്ക ഡെവി നിമിഷ നേരം കൊണ്ട് അവന്റെ കയ്യിലാക്കിയിരുന്നു..... തന്റെ കൈവശമുണ്ടായിരുന്ന ചിലങ്ക അവന്റെ കയ്യിലായി കണ്ട് അവനിലെ പുച്ഛഭാവവും ശിവയിലെ ദേഷ്യം കൂട്ടിയതും..... നിലത്ത് നിന്ന് ചാടിയെണീറ്റ് അവനിലേക്കായി ഓടിയടുക്കവേ..... ഡെവി ഞൊടിയിടയിൽ തന്റെ പോക്കറ്റിൽ നിന്നെടുത്ത ലൈറ്റർ ചിലങ്കയ്ക്കടിയിലായി പിടിച്ചു..... അതിൽനിന്നുമുള്ള തീ നാളം ചിലങ്കയിൽ സ്പർശിക്കവേ...... ഓടിവന്ന ശിവ ആ കാഴ്ച്ചയിൽ ഒന്ന് ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്നു.... "ഒരടി അനങ്ങിയാൽ ഇതങ്ങു കത്തിച് കളയും ഞാൻ...... നിന്റെ വീറും വാശിയും അങ്ങ് പടിക്ക് പുറത്ത്...... ഇതിനകത്ത് വേണ്ട......ഇനി നിന്റെ ശബ്ദം ഇവിടെ ഉയർന്നാൽ വെണ്ണീറാക്കി കളയും ഇത്.... അത്‌ വേണോടി........" ന്ന് ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നതോടൊപ്പം..... പെട്ടന്ന് തന്നെ...... "വെ.... വേണ്ട..... അതൊന്നുo ചെയ്യല്ലേ..... നിങ്ങൾക്ക് എന്തിനാ അത്‌ കിട്ടിയിട്ട്....... ആർക്കും ഒരുപദ്രവവും അതുകൊണ്ടില്ലല്ലോ.....അത്‌ തന്നാൽ ഞാൻ പോകില്ലേ.....ഒരിക്കലും നിങ്ങടെ കണ്മുന്നിൽ പോലും വരാതെ.....അത്‌ തന്നേക്ക് എനിക്ക്....." ന്ന് പറഞ്ഞു നിർത്തിയതും......

അവൻ പുച്ഛത്തോടെ ചിരിച്ചു കൊണ്ട്..... "അപ്പൊ അപേക്ഷിക്കാനും അറിയാം..... നോട് ബാഡ്......നീ ഇത്രയൊക്കെ ഞങ്ങളെ ഇടയിൽ കാണിച്ചു കൂട്ടി ഞങ്ങളെ ഉണ്ണാക്കന്മാരാക്കി അങ്ങനെയങ് വിട്ട് കളയാൻ മാത്രം നന്മ മരമൊന്നും അല്ലേടി പുന്നാര മോളെ...... ഡേവിഡ്നോട് ഏറ്റ് മുട്ടി നിന്നെ അങ്ങനെ ജയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല....... നീ ചെയ്യണം.... ഞാൻ പറയുന്നതെന്തും...... ചെയ്യണമെന്നല്ല...... നിനക്ക് ഇത് വേണേൽ ഞാൻ പറഞ്ഞത് നീ ചെയ്തിരിക്കണം..... ശിവ......" ന്ന് ഉറച്ച ശബ്ദത്തോടെ പറഞ്ഞതും......ഒരുനിമിഷം നിന്ന ശിവ കണ്ണുകൾ ഇറുകെ അടച് തുറന്ന്...... "ഹാ..... പറയ്‌.... എന്താ ഞാൻ ചെയ്യേണ്ടത്......." ന്ന് ചോദിച് ഡെവിയെ ഉറ്റു നോക്കിക്കൊണ്ടിരുന്നതും..... പിന്നീട് ഡെവി പറഞ്ഞ കാര്യം കേട്ട് നടുക്കത്തോടെ ശിവ പിന്നിലേക്ക് വെച്ച് പോയതോടൊപ്പം ആ കണ്ണുകൾ അനുസരണയില്ലാതെ നിറഞൊഴുകി കൊണ്ടിരുന്നു.............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story