പ്രണയശ്രാവണാസുരം: ഭാഗം 22

pranayashravanasuram

എഴുത്തുകാരി: അമീന

 പിന്നീട് ഡെവി പറഞ്ഞ കാര്യം കേട്ട് നടുക്കത്തോടെ ശിവ പിന്നിലേക്ക് വെച്ച് പോയതോടൊപ്പം ആ കണ്ണുകൾ അനുസരണയില്ലാതെ നിറഞൊഴുകി കൊണ്ടിരുന്നു...... "ഇയാള് എന്താ പറഞ്ഞെ... ഞാൻ തന്റെ.... തന്റെ കൂടെ......" "താൻ എന്റെ കൂടെ കിടക്കണമെന്ന്.....ചുമ്മാ വേണ്ടടി..... റേറ്റ് പറഞ്ഞോ...... നിയൊക്കെ ഫ്രോഡ് പണിയുമായി ഇറങ്ങുന്നവൾ അല്ലെ.... ഇതൊക്കെ പുത്തരിയാവില്ലല്ലോ....." "വാക്കുകൾ സൂ....ക്ഷിച് സംസാരിക്കണം..... വലിയ വീട്ടിലുള്ള തനിക്കൊക്കെ ഇതൊരു പ്രശ്നം ആവില്ല..... ആ കൂട്ടത്തിൽ എന്നെ കൂട്ടണ്ട ഡേവിഡ് കളത്തി പറമ്പ.......നി പറഞ്ഞത് അതൊരിക്കലും ഞാൻ ചെയില്ല...... " ന്ന് നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് ഉറച്ച ശബ്ദത്തോടെ....പറഞ്ഞതും...... ശിവയെ നോക്കി കൊണ്ട് തിരിഞ്ഞു അവൾക്ക് തൊട്ട് മുന്നിലായുള്ള സോഫയിലായി ഇരുന്ന് വലത് കാൽ ഇടത് കാലിലായി ഉയർത്തി കൊണ്ട്.....പരിഹാസത്തോടെ...... "ശബ്ദം അത്‌ ഇവിടെ എന്റെ മുന്നിൽ കൂടരുത്......താനെന്ന കരുതിയെ നിന്റെ കൂടെ കിടക്കാൻ ഞാനങ്ങ് ഒരുങ്ങി നിക്കുവാണെന്നോ....... നിന്നെക്കാൾ അന്തസ്സ് കാണും തെരുവിലുള്ളവർക്ക്...... അവര് ഇങ്ങനെ വേഷം കെട്ടാറില്ല....." ന്ന് പറഞ്ഞു അടിമുടി ഒന്ന് നോക്കി കൊണ്ട് തുടർന്നു..... "വേഷം കെട്ടാൻ വല്യ ഉത്സാഹം ആണല്ലോ തനിക്ക്.....അതാണല്ലോ ഇവിടെ കൊണ്ടെത്തിച്ചേ.....

ഇത്രയും ദിവസം ഞങ്ങളെ ഒക്കെ വിഡ്ഢികളാക്കി തകർത്തഭിനയിച്ചില്ലേ......ഇനി ഇതൊന്ന് കെട്ടിയാഡ് നി......." ന്ന് പറഞ്ഞു ആളിരിക്കുന്ന സോഫയുടെ സൈഡിലായുള്ള കുഞ്ഞു ടേബിൾ ഡ്രോയർ തുറന്ന് അതീന്നു ഒരു കവർ വലിച്ചു പുറത്തെടുത്തു അവൾക്ക് മുന്നിലേക്കായിട്ട് കൊണ്ട് തുടർന്നു.... "തുറന്ന് നോക്കി.... ഇട്ടോണ്ട് വാ......" ന്ന് പറഞ്ഞതും..... ആളെ നോക്കി കൊണ്ട് പതിയെ കുനിഞ്ഞു ആ കവർ കയ്യിലായെടുത് അത്‌ തുറന്ന് അതിലുള്ള ഡ്രസ്സ്‌ വലിച്ചർടുത്ത് കൊണ്ട് മിഴികൾ അതിലായി ഓടിനടന്നതും നടുക്കത്തോടെ കയ്യിലെ ഡ്രസ്സ്‌ നിലം പതിച്ചു...... "ഇ.... ഇതാണോ.... ഡ്ര... ഡ്രസ്സ്‌.....നൊ..... ഞാൻ.... ഞാൻ ഇത് ഉടുക്കില്ല......." ന്ന് പറഞ്ഞതും.... "നിന്നോട് ചെയ്യുവോ എന്നല്ല......ഇട്ടോണ്ട് വരാനാ പറഞ്ഞെ......" "തനിക്ക്.....തനിക്കെന്താ പ്രാന്തുണ്ടോ.... കുട്ടികളുടുക്കുന്ന ഒരു ഉടുപ്പ് കൊണ്ട് വന്നു ന്നോട് ഉടുക്കാൻ പറയാൻ..... ഞാൻ ഇതുടുക്കുമെന്ന് കരുതണ്ട... അതിനെന്നെ കിട്ടില്ല......." "ഉടുക്കില്ല......ഓക്കേ ഫൈൻ......" ന്ന് പറഞ്ഞതോടൊപ്പം കയ്യിലെ ലൈറ്ററിൽ നിന്നുയർന്ന തീ നാളം തന്റെ ചിലങ്കയിലേക്കായി പടരാൻ ഒരുങ്ങുന്നത് കണ്ട ശിവ നടുക്കത്തോടെ ഉച്ചത്തിൽ അവനക്കരികിലേക്കായി ഓടിയടുത് തൊട്ട് മുന്നിലായി നിന്ന് കൊണ്ട്..... "വേണ്ട.....പ്ലീസ്..... അത്‌..... അതൊന്നുo ചെയ്യല്ലേ........"

"പോയി ഇട്ടോണ്ട് വാടി........" ന്ന് ഉച്ചത്തിൽ പറഞ്ഞതും.... "ഞാൻ പറഞ്ഞല്ലോ ഞാനിത് ഉടുക്കത്തില്ലന്ന്..... ആരെങ്കിലും ഉടുക്കുന്ന ഡ്രെസാണോ ഇത്......." "നിയൊക്കെ ഉടുക്കുന്ന ലോക്കൽ ഡ്രസ്സ്‌ അല്ല കൊസ്‌ലി ആണ്...... വില വെച്ച് നോക്കിയാൽ നിനക്ക് ഒന്ന് സ്വപ്നം പോലും കാണാൻ കഴിയില്ല.....പക്ഷെ നിന്റെ നിലയ്ക്ക് നിനക്ക് ഇത് ധരാളമാണ്..... ഞങ്ങൾടെ ബാറിലെ ഡാൻസർ ന്ന് ഡിസൈൻ ചെയ്ത കോസ്റ്റും ആണിത്..... ആട്ടക്കാരി......." ന്ന് പറഞ്ഞു പരിഹസിച്ചതും അത്‌ കേട്ട് കളികയറിയ ശിവ ഒരുവിധം തന്റെ ദേഷ്യം അടക്കി കൊണ്ട്...... "ന്നാൽ നിങ്ങടെ ആ ഡാൻസർക്ക് തന്നെ കൊണ്ട് പോയി കൊടുക്..... ഇങ്ങനെയുള്ള ഡ്രസ്സ്‌ ഞാൻ ഇടില്ല.....നിക്ക് കഴിയില്ല.... ഒരു വിലകൂടിയ ഡ്രസ്സ്‌ കൊണ്ട് വന്നേക്കുന്നു......ഡാൻസറെ കിട്ടിയില്ലേൽ താൻ തന്നെ പോയി ഇതിട്ടോണ്ട് ആടഡോ....." ന്ന് പറഞ്ഞു അത്‌ നിലത്തേക്കിട്ട് ഡെവിയെ രൂക്ഷമായി നോക്കി തന്റെ കാലിനാൽ ഡ്രെസ്സിലായി ചവിട്ടിയതും..... അത്‌ കണ്ട് കലി കയറിയ ഡെവി........ "ഹൌ ഡയർ യൂ......" ന്ന് പറഞ്ഞു കയ്യിലെ ലൈറ്റർ ഓരോരത്തെക്ക് ഊക്കോടെ എറിഞ്ഞതും...... അത്‌ നിലത്ത് വീണു പൊട്ടിതെറിച്ചതും..... അതിന്റെ ശബ്ദത്തിൽ ഞെട്ടിയെണീറ്റ എബി..... "ആരാ ഇവിടെ പടക്കം പൊട്ടിച്ചത് ഇന്ന് വിഷുവ....."😁🙄

ന്ന് ചോദിച്ച കൊണ്ട് എണീറ്റിരുന്ന് ഇളിച്ചോണ്ട് ചുറ്റുമൊന്ന് നോക്കിയതും...... കണ്ടത് കലിപ്പിൽ ശിവയിലേക്ക് നടന്നടുക്കുന്ന ഡെവിയെ ആണ്...... ശിവയിലേക്ക് നടന്ന ഡെവി അവളുടെ കൈ പിടിച്ചു വലിച്ചു അരയിലൂടെ കയ്യാൽ ചുറ്റിവരിഞ് അവനിലേക്കായി ചേർത്ത് വലത് കയാൽ കവിളിൽ കുത്തിപിടിച്ചു കൊണ്ട്..... "ആ ഡ്രസ്സ്‌ന്റെ വിലയെത്രയെന്ന് അറിയാവോടി പുല്ലേ നിനക്ക്....നിന്നെ പോലെയുള്ള ലോ ക്ലാസ്സ്‌നൊന്നും അതിന്റെ വിലയറിയില്ല......നിന്റെ.....നിന്റെ അഹങ്കാരം ഞാൻ തീർത്ത തരാവടി..... ഇ ചിലങ്ക ഇനി മോൾ അങ്ങ് മറന്നേക്ക്......." ന്ന് പറഞ്ഞതും.....ദേഷ്യത്തോടെ ശിവ..... "ന്നെ വിടാടാ...... നിക്ക് നിന്റെ വിലവിവരപ്പട്ടികയൊന്നും അറിയണ്ട.......മര്യാദക്ക് ന്റെ ചിലങ്ക തരുന്നതാ നല്ലത്......" ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി കൊണ്ട്..... "ഒരു കോപ്പിലെ ഡ്രെസ്സ് കൊണ്ട് തന്ന് അങ്ങ് ആക്ഞാപിച്ചാൽ ഞാനങ്ങു ഉടുക്കുവല്ലേ......ആ ഡ്രെസ്സ് ഉടുക്കാതെത്തന്നെ നിക്ക് ചിലങ്ക മേടിക്കാൻ അറിയാം......😏.... അത്രയും വില ഉണ്ടേൽ നി നിന്റെ പെങ്ങൾക്ക് കൊണ്ട് കൊടുക്ക്...... അവളോട് പോയി ആടാൻ പറയ്‌......നി ആദിക്കുവോ അവളെ അന്യർക്ക് മുന്നിൽ..... ഹേ...... അവളെ ഇതിട്ടോണ്ട് നിർത്തുവോ താൻ.......തന്റെ സ്വഭാവം വെച്ച് ഇതല്ല ഇതിനപ്പുറവും ചെയ്യുവായിരിക്കും......." ന്ന് പറഞ്ഞതും അവന് ദേഷ്യം കൊണ്ട് വിറച്.... "മൈൻഡ് യുർ ലാംഗ്വേജ് ശിവ....... എന്റെ അനിയത്തിയെ കുറിച് അനാവശ്യമായി ഒരുവാക്ക് പറഞ്ഞാൽ ഉണ്ടല്ലോ.....

നിന്നെ പോലെ പണത്തിന് വേണ്ടി ഇത്രയും ചീപ് ഷോ അവൾ നടത്താറില്ല......നിനക്കൊക്കെ....." "നിർത്താൻ......എന്തും വിളിച്ചു പറയാം എന്ന് കരുതി..... അതെല്ലാം ഞാൻ കേട്ടു നിന്നന്ന് വരില്ല......ആടോ... പണത്തിന് ഒത്തിരി ബുദ്ധിമുട്ട് ഉണ്ടെനിക്ക്...... അത്‌ കരുതി മനസാക്ഷിക്ക് നിരക്കാത്തതൊന്നും ശ്രാവണി ചെയ്യാറില്ല......" ന്ന് പറഞ്ഞതും.... ഇതെല്ലാം കേട്ട് നിലത്തിരുന്ന എബി..... ഉറക്കെ.... "ബൈ ദി ബൈ ആരാ ഈ ശ്രാവണി.... "😁🙄 ന്ന് ചോദിച്ചതും ശിവ ആളിലേക്ക് മുഖം തിരിച്ചു കൊണ്ട്.... "ഞാനെടോ..... അതാണോ ഇവിടുത്തെ പ്രശ്നം....."😬 "അല്ലല്ലേ......സോറി.... യൂ കണ്ടിന്യൂ....."😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് മനസ്സിൽ..... ശ്രാവൺ.... ശിവ..... ശ്രാവണി..... വാട്ട്‌ എ ബൂട്ടിഫുൾ നെയിംസ്...... ഇനി ഇടാൻ ഈ സെൽഫിയൂറിക് ആസിഡ്ന്ന് പേരൊന്നും കിട്ടിയില്ലേ കർത്താവേ.....🙄 ന്ന് തിങ്കി കൊണ്ടിരുന്നതും.....ശിവയുടെ വാക്കുകൾ കേട്ട് എബിയുടെ ശ്രദ്ധ അങ്ങോട്ട് പോയി...... "പണത്തിന് വേണ്ടി പലതും ചെയ്യുന്നവരെ താൻ കണ്ട് കാണും......ന്റെ.... ന്റെ നിസഹായവസ്ഥ കൊണ്ടാ ഇങ്ങോട്ട് വരേണ്ടി വന്നത്.......അല്ലേൽ തന്നെ പോലെ ഒരു അസുരന്റെ മുഖം പോലും കാണില്ലായിരുന്നു....... വൃത്തികെട്ടവൻ....." ന്ന് പറഞ്ഞു മുഖം തിരിച്ചതും..... "ടി പുല്ലേ...... നീന്റെ ആ തിരുവാ അടച്ചില്ലേൽ നി വിളിക്കുന്ന അസുരൻ ആകാനും മടിയില്ലനിക്ക്.....ന്റെ വൃത്തികേട് നിനക്ക് മുഴുവൻ അറിയില്ല......"😡 "അതെനിക്കറിയാ.... നിയൊക്കെ എന്ത് വൃത്തികേടും ചെയ്യുമെന്ന്......

സ്ത്രീകളെ ബഹുമാനയ്ക്കാൻ പടിക്ക് ആദ്യം...... അതിന് താനൊക്കെ സ്വന്തം വീട്ടിലുള്ളവരെ ബഹുമാനിക്കുന്നുണ്ടെന്ന് എന്താ ഇത്ര ഉറപ്പോ.......വേണേൽ നി അവരെവരെ....." ന്ന് പറയലും..... ശിവയുടെ വാക്കുകളിൽ ഉയർന്ന ദേഷ്യത്തിൽ ഡെവിയുടെ കൈ ഊക്കോടെ അവളുടെ കവിളിലായി പതിഞ്ഞതും...... അടിയുടെ അഖാദത്തിൽ നിലത്തേക്ക് വീണ ശിവയെ കൈ തണ്ടയിൽ പൊക്കിയെടുത്ത്....... "നിന്റെ നാവിന്റെ അഹങ്കാരം ഞാൻ ഇന്നത്തോടെ തീർക്കുന്നുണ്ട്......." ന്ന് ദേഷ്യം കൊണ്ട് വിറച്ച ഡെവി അവളേം വലിച് നിലത്ത് വീണു കിടക്കുന്ന ഡ്രെസ്സും എടുത്തോണ്ട് അടുത്തുള്ള ഗസ്റ്റ്‌ റൂമിലേക്ക് തള്ളി അവൾക്ക് പുറകെ അകത്തേക്ക് കയറി കതകടച് ലോക്ക് ചെയ്തതും... ഇതുവരെ ഹാളിൽ നിലത്തിരുന്ന് അവരെ മാറി മാറി നോക്കി രംഗം വീക്ഷിച്ചോണ്ട് കിളി പാറിയ കണക്കിരുന്ന എബിക്ക് ഡെവിയുടെ ഡോർ വലിച്ചടച്ച സൗണ്ടിലാണ്... ബോധം വന്നത്....അതോടെ ചെക്കൻ നിലത്ത് നിന്ന് ചാടിയെണീറ്റ് കൊണ്ട്...... "കർത്താവേ..... അറ്റംബോംബ്.... സെൽഫിയൂറിക് ആസിഡ്..... അതും യെക് കമരേമേം ബന്ദ് ഹോ... മിക്കവാറും രണ്ടും കൂടെ പൊട്ടിത്തെറിച്ചു വെന്ത് പോകും.... പാടില്ല......ഇതനുവദിച് കൂടാ......" ന്ന് പറഞ്ഞു ഓടി പോയി കതകിൽ തട്ടി..... "ഡെവി...... അകത്ത് എന്നതാടാ പണി.......കതക് തുറക്കട.....

.അതിനെ ഒന്നും ചെയ്യാതെടാ....... ദേഷ്യം വന്നാൽ അത്‌ കേറി മാന്തും.....വൺ ഹാൻഡ് ഡിസ്റ്റൻസ് ഇട്ട് നിന്നേക്ക്......🙄..... അല്ലേൽ നിയാദ്യം നിന്റെ ദേഷ്യം കുറയ്ക്...ന്നിട്ട് കതക് തുറ......"😌 ന്ന് പറഞ്ഞു മനസ്സിൽ...... ന്റെ കർത്താവേ അവന് ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല.... ഇനി എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് അറിയില്ല.....മിക്കവാറും ഇനിയൊരു പൊട്ടിത്തെറിക്ക് കൂടെ ന്റെ ബാല്യം സാക്ഷി ആകേണ്ടി വരുന്നതിന് മുന്നേ പെട്ടന്ന് എന്തേലും ചെയ്തേ പറ്റുള്ളൂ.......എന്ന ചെയ്യും..... യെസ്.....വല്യമ്മച്ചി..... അതെ വല്യമ്മച്ചിക്ക് വിളിക്കാം......" ന്ന് പറഞ്ഞു എബി പെട്ടന്ന് ഫോൺ എടുത്ത് വിളിച്ചു....മറുതലയ്ക്കൽ നിന്നും കാൾ എടുത്തതും....എബി..... "ഡാഡ്...നിങ്ങൾ അവിടെ എത്തിയോ.... ഇല്ലേൽ എത്രയും പെട്ടന്ന് തിരിച്ചു വാ......ഇവിടെ രണ്ട് പേരും കമരെമേം വെന്ത് ഹോ....." "എന്നതാടാ എബി......ആര് വെന്തെന്ന നി ഇത് പറയുന്നേ......" "ആരും വെന്തില്ലാ..... ന്റെ പോന്നോ.....അപ്പച്ചാ...ആ....ഫോണോന്ന് വല്യമ്മച്ചിക്ക് കൊടുക്ക്......" ന്ന് പറഞ് രണ്ട് സെക്കന്റ്‌ കഴിഞു ഫോണിലൂടെ വല്യമ്മചിയുടെ ശബ്ദം എബിയിലേക്കെത്തി..... "മോനെ എബിയെ എന്നതാടാ പറ്റിയെ......." "ഇനി എന്ന പറ്റാനാ വല്ല്യമ്മച്ചി..... ഇവിടെ ഒരു ഹിരോഷിമ.... അലേൽ നാഗസാക്കി വരെ ഉണ്ടാകും.....അത്‌ കഴിഞ്ഞു വന്നാൽ നമുക്ക് ഇവിടെ കളത്തിൽ പറമ്പ് തരുഷ് ഭൂമി കാണാം......" "അതിനുമാത്രം എന്നതാ ഉണ്ടായത്....തെളിച്ചു പറയ്‌....."

"ഉണ്ടായായില്ല....ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാവാൻ പോകുന്നെയൊള്ളു..... കോടീശ്വരൻ കളിക്കാതെ പെട്ടന്ന് വീട്ടിലോട്ട് വാ വല്യമ്മച്ചി........"😬 ന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ട്...... ന്നാൽ അകത്ത് ഡെവിയുടെ തള്ളലിൽ നിലത്തൊട്ട് വീണ ശിവയെ അവൻ കയ്യിൽ പിടിച്ചു എണീപ്പിച്ചു നിർത്തി കൊണ്ട്...... "ഇത്രയും വലിയ ചതി ചെയ്ത നിന്നെ...... നെടുനീളൻ ഡയലോഗും പറയിച് അങ്ങനെയങ് വെറുതെ വിടുന്നില്ലടി കോപ്പേ......ഇത്രയും വായിട്ടലച്ച സ്ഥിക്തിക്ക് നി ഇതുടുക്കും ശിവ...... അല്ലേൽ നി പറഞ്ഞത് പോലെ ഈ ഡ്രെസ്സ് ഉടുക്കാതെ നി ചിലങ്ക മേടിക്കുമെങ്കിൽ മേടിച്ചു കാണിക്കടി......." ന്ന് പറഞ്ഞു ബെഡിലേക്ക് പിടിച്ചു തള്ളിയതും..... മലർന്ന് വീണ ശിവ അവിടെനിന്നെണീക്കും മുന്നേ.... അവൾക്ക് മുകളിലായി വന്ന ഡെവി ഇരുകയ്കൾ ബെഡിലേക്കായി ചേര്ത്ത അമർത്തിയതും..... അവന്റെ ആ പിടിയിൽ വേദനയെടുത് ആ കണ്ണുകൾ നിറഞ്ഞു വന്നു....... "എവിടെ പോയെടി നിന്റെ നാവിനെ നീളം..... വേഷം കെട്ടി ന്റെ വീട്ടുകാരെ വിഡ്ഢികളാക്കിയ നിന്നെ അങ്ങനെ വെറുതെ വിടില്ലടി........ ചതി അത്‌ ഞാൻ ക്ഷമിക്കാറില്ല......" ന്ന് പറഞ്ഞു എണീറ്റ് നിന്ന് ബെഡിലായുള്ള ഡ്രസ്സ്‌ എടുത്ത് അവൾക്ക് നേരെ മുഖത്തേക്കായി വലിച്ചെറിച്ചു കൊണ്ട്.... "പോയി ഇട്ടോണ്ട് വാടി...... നിയായിട്ട് ഇട്ടാൽ നിനക്ക് കൊള്ളാം......വാശി കാണിച് എന്നെ കൊണ്ട് ഉടുപ്പിക്കരുത് നി......." ന്ന് പറഞ്ഞു അവളെ എണീപ്പിച്ച നിർത്തി അടുത്തുള്ള ഡ്രസ്സിംഗ് റൂമിലേക്ക് പിടിച്ചു തള്ളി കൊണ്ട്......

"അഞ്ചേയഞ്ച് മിനുട്ട്...... അതിനുള്ളിൽ നീയതിട്ടോണ്ട് വന്നില്ലേൽ........" ന്ന് പറഞ്ഞു ഡ്രസിങ് റൂം വലിച്ചടച്ചു ബെഡിളായിരുന്നു ദേഷ്യത്താൽ കൈ കൂട്ടിതിരുമ്മി..... അകത്തു ശിവ.... ആ ഡ്രസ്സ്‌ കയ്യിൽ പിടിച്ചു കൊണ്ട് കണ്ണ് നിറച്ചു...... "കൃഷ്ണാ.... എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ....... അസുരനാണെന്നറിയാം..... എന്നിരുന്നാലും ഒരിത്തിരി ദയ ആളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചു.......പക്ഷെ..... ഒറ്റപെട്ടു പോയല്ലോ കൃഷ്ണ...... ഇ... ഈ... ഡ്രസ്സ്‌ എങ്ങനെയാ ഞാൻ.... നിക്ക് കഴിയണില്ല ഇതുടുക്കാൻ....... മനപ്പൂർവം അല്ലല്ലോ......നിക്ക് ആൺവേഷം കെട്ടേണ്ടി വന്നത്....... സാഹചര്യം അങ്ങനെ ആയിരുന്നില്ലേ...... പക്ഷെ അയാളെ സംബന്ധിച്ച് ഞാൻ തെറ്റ് കാരിയാണ്..... അതുകൊണ്ട് മാത്രമാണ് തടയാമായിരുന്നിട്ടും ആ അടിയെല്ലാം ഞാൻ കൊണ്ട് നിന്നത് ചെയ്തത് തെറ്റാണെന്നുള്ള ബോധമുള്ളത് കൊണ്ട.... പക്ഷെ ഇനി ഞാൻ എന്താ ചെയ്യാ കൃഷ്ണ..... ഇതുപോലെയുള്ള ഡ്രസ്സ്‌ ഒന്നും നിക്ക് ശീലം ഇല്ലല്ലോ.....എങ്ങനെയങ്കിലും ഇവിടെ നിന്നൊന്ന് പുറത്ത് കടന്നാ മതിയെനിക്ക്....." ന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് ആ ഡ്രസ്സ് കൂടി പിടിച്ചു നിലത്തായിരുന്നു പോയി...... അപ്പൊൾ തന്നെ കതക് തുറന്നതും..... ഇരുന്ന ഇരുപ്പിൽ ശിവ ഞെട്ടി മുഖമുയർത്തി നോക്കിയതും...... ഡെവി അകത്തേക്ക് വരുന്നത് കണ്ട്.... ചെറു ഭയത്തോടെ..... എണീറ്റ് നിന്നതും....

"അനുസരണ ഇല്ലല്ലേ..... വേഷം കെട്ടാൻ നിനക്ക് നല്ല ഉഷാറാണല്ലോ...... ഇപ്പൊ എവിടെ പോയെടി നിന്റെ വീറും വാശിയും....." "നിക്ക്.... നിക്കിതിടാൻ പറ്റില്ല......" ന്ന് പറഞ്ഞപ്പഴേക്കും അവളുടെ ശബ്ദത്തിൽ ദയനീയത നിറഞ്ഞിരുന്നു..... "ഇടണ്ട........" ന്ന് ഡെവി പെട്ടന്ന് പറഞ്ഞതും...... ഒരുനിമിഷം പ്രതീക്ഷയോടെ നോക്കിയ ശിവയുടെ പ്രതീക്ഷയെ തച്ചുടക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള അവന്റെ വാക്കുകൾ...... "നീയിതുടുക്കണ്ട......നിനക്ക് ഉടുക്കാൻ കഴിയില്ലേൽ ഞാൻ ഉടുപ്പിച്ചോളാo...... ഇന്നേവരെ ഡെവിയുടെ വാക്കുകൾ ഒരുത്തി പോലും നിരസിച്ചിട്ടില്ല...... ആ സ്ഥാനത്ത് നിന്നെ പോലെ ഒരു പീറ പെണ്ണിനെ അനുസരിപ്പിക്കാനാണോ എനിക്ക് പ്രയാസം......" ന്ന് പറഞ്ഞു അടുത്തേക്ക് വന്നതും...... ചെറു ഭയത്താൽ പുറകിലേക്ക് നടന്ന ശിവ ചുമരിൽ ഇടിച്ചു നിന്നതും.....തൊട്ടടുത്തെത്തിയ ഡെവി അവളുടെ ഷർട്ട്‌ൽ പിടിച്ചതും..... അവൾ കണ്ണുകൾ ഇറുകെ അടച് കൊണ്ട്...... "വേണ്ട..... ഞാൻ.... ഞാൻ ഉടു... ഉടുത്തോളാം........" ന്ന് പറഞ്ഞപ്പഴേക്കും അവൾ വിതുമ്പി പോയിരുന്നു...... "ഗുഡ്.... അപ്പൊ പെട്ടന്ന് വേണം......." ന്ന് പറഞ്ഞു തിരിഞ്ഞു നടന്ന് പുറത്തേജ് പോയതോടൊപ്പം കതക് അടഞ്ഞതും......പൊട്ടിക്കരച്ചിലോടെ ശിവ നിലത്തേക്കിരുന്നു.... "അമ്മ...... അമ്മടെ മോൾ നിസഹായാവസ്ഥയിൽ പെട്ട് പോയേക്കുവാ....

. നിക്ക് മറ്റു മാർഗം ഇല്ലമ്മ......മറ്റൊരുത്തന്റെ കൈ ന്റെ ദേഹത്ത് പതിയാതിരിക്കാൻ നിക്കിത് ഉടുത്തേ പറ്റുള്ളൂ....... ആ ചിലങ്ക.... നിക്ക്.... നിക്ക് വേണം..... അമ്മയുടെ ജീവൻ അല്ലെയത്....... അപ്പ മരിക്കുമ്പോഴൊന്നേ പറഞ്ഞുള്ളു.... അമ്മടെ ആ ജീവൻ ന്റെ കയ്യിൽ സുരക്ഷിതാമയുണ്ടാവണമെന്ന്... അതമ്മേടെ ജീവനാണെന്ന്.....ഒന്നിന് വേണ്ടിയും അത്‌ ഉപേക്ഷിച്ചു കളയരുതെന്ന്......അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ നിക്ക് ആ നീചന്റെ കയ്യിൽ നിന്ന് അത്‌ തിരിച്ചെടുത്തേ പറ്റുള്ളൂ...... അതിനെനിക്ക് ഇതുടുക്കവല്ലാതെ മറ്റു മാര്ഗമില്ല...... കൃഷ്ണ..... വിളിക്കാറില്ലേ നിന്നെ.....ന്നിട്ടും എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ..... പുറമേക്ക് തന്റെടം ഉണ്ടേലും.....നിക്കും വേദനിക്കണ ഒരു മനസുണ്ട്......അതെന്താ ആരും അറിയാണ്ട് പോകണെ......." ന്ന് പറഞ്ഞു പൊട്ടി കരഞ്ഞതും..... ഡെവി കതകിൽ മുട്ടി കൊണ്ട് .... "നി വരുന്നോ... അതൊ......." ന്ന് പറഞ്ഞതും..... തേങ്ങൽ അടക്കി കൊണ്ട്.... "ഞാൻ.... ഞാൻ വരാം........" ന്ന് പറഞ്ഞു നിറഞ്ഞൊഴുകിയ കണ്ണ് പുറം കയ്യാൽ തുടച് എണീറ്റ് ആ ഡ്രസ്സ്‌ എടുത്ത് അതിലേക്ക് നോക്കി......പെട്ടന്ന് അതെടുത്തുടുത്ത് മിററിന് മുന്നിൽ വന്നു നിന്നു...... കഷ്ടിച്ച് മുട്ടിനു താഴെ വരെയുള്ള ഒരു കുഞ്ഞുടുപ്പ്......നെക്ക് ലെസ്സ് ആയിട്ട് കഴുത്തു മുഴുവൻ നഗ്നമായിരുഞ്ഞു.....

അതിലായി പുറത്തേക്ക് പാതി തെളിഞ്ഞ മയിൽ‌പീലി ടാറ്റൂ..... കൃഷ്ണ.... ഞാൻ എങ്ങനെയാ ഇതിട്ട്.... ന്ന് പറയും മുന്നേ പിന്നെയും കതകിൽ മുട്ടിയതും..... പെട്ടന്ന് കണ്ണ് തുടച് മുടി തോളിലൂടെ ഇരുവശത്തേക്കായി മുന്നിലേക്കിട്ട് പതിയെ നടന്ന് കതക് തുറന്ന് റൂമിലേക്ക്‌ പ്രവേശിചു....... ബെഡിലായിരുന്ന ഡെവി കതക് തുറക്കുന്ന ശബ്ദം കേട്ട് കൊണ്ട് മുഖം ചെരിച്ചു നോക്കിയതും...... ശിവയെ കണ്ട് അവന്റെ കണ്ണുകൾ അവളിലായി തറഞ്ഞു നിന്ന് പോയി.... തലയും താഴ്ത്തി നിന്ന ശിവ അടഞ്ഞ ശബ്ദത്തോടെ.... "ഇ.... ഇനിയെങ്കിലും ആ ചിലങ്ക തന്നൂടെ നിക്ക്......." ന്ന് പറഞ്ഞതും അതുവരെ അവളിൽ ലയിച്ചു നിന്ന ഡെവി ഞെട്ടി കൊണ്ട്......പുച്ഛം ഭാവത്തോടെ....... "നിനക്കുള്ള ശിക്ഷ കഴിഞ്ഞില്ലല്ലോ ശ്രാവൺ.... ഊപ്സ്.... ശ്രാവൺ അല്ലല്ലോ ശിവ.... അപ്പൊ ശിവ കൊച്ചൊന്ന് പറഞ്ഞത് അനുസരിക്കാൻ..... അത്‌ പറയേണ്ടത് പോലെ പറഞ്ഞാൽ മതിയല്ലേ......." "പരിഹസിച്ചു മതിയായില്ലേ.... ന്റെ ചിലങ്ക തന്നൂടെ ഇനിയെങ്കിലും......." "ഒരുങ്ങി കെട്ടിയില്ലേ.... ധ നിന്റെ ചിലങ്ക......" ന്ന് പറഞ് അവയെ അവളുടെ കാൽച്ചുവട്ടിലേക്കിട്ടതും...... അതിന്റെ ശബ്ദത്തിൽ മുന്നിലേക്ക് നോക്കിയ ശിവ തന്റെ ചിലങ്ക കണ്ട് പെട്ടന്ന് കുനിഞ്ഞിരുന്നെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു..... പിന്നീട് ഡെവിയെ ഒന്ന് നോക്കാൻ പോലും മുതിരാതെ തിരിഞ്ഞു ഡ്രസിങ് റൂമിലേക്ക് പ്രവേശിക്കവേ...... "അല്ല എങ്ങോട്ടാ..... ആ കോപ്പ് തന്നത് കെട്ടിപ്പൂട്ടി പോകാനല്ല..... അത്‌ കെട്ടിയാടാനാ......"

ന്ന് പറഞ്ഞതും അത്‌ കേട്ട് ശിവ തറഞ്ഞു നിന്ന് പോയി.... പെട്ടന്ന് തിരിഞ്ഞു കൊണ്ട്.... "എ.... എന്താ പറഞ്ഞെ........" "അത്‌ കെട്ടിയാടാൻ.....അതൊ ആട്ടവും പൈസക്ക് മാത്രമേ ചെയ്യൂ......" ന്ന് പറഞ്ഞു പരിഹസിച്ചതും....... അവളിൽ ദേഷ്യം നുരഞ്ഞു പൊന്തിയെങ്കിലും അതെല്ലാം അടക്കി കൊണ്ട്.... "ഇത് ഇട്ട് ഞാൻ ആടില്ല..... ഇതിനൊരു പവിത്രതയുണ്ട്.... അത്‌ തന്നെ പോലെ ഒരുത്തന് മുന്നിൽ കെട്ടി ചുവടു വെക്കേണ്ട ഗതികേട് എനിക്കില്ല......." ന്ന് ഉറച്ച ശബ്ദത്തോടെ പറഞ്ഞതും..... ദേഷ്യത്തിൽ ഡെവി അവൾക്കടുത്തേക് ചെന്ന്...... "നിയെന്ത് പറഞെടി..... എതിർത് സംസാരിച്ച സ്ഥിതിക്ക് ഇനി നി ആടിയിട്ടേ പോകാത്ത്തൊള്ളൂ..... ഇവിടെ വാടി പുല്ലേ......" ന്ന് പറഞ്ഞു അവളെ പിടിച്ചു വലിച്ചു റൂം ഡോർ തുറക്കാൻ നിന്നതും......അവന്റെ കൈ വേർപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ....... "പ്ലീസ്.... ന്നെ ഇങ്ങനെ ദ്രോഹിക്കല്ലേ.... ഞ...ഞാൻ പുറത്തേക്ക് ഇല്ല....ന്നെ വിട്......." ന്ന് പറഞ് മനസ്സിൽ.... കൃഷ്ണ ....ന്നെ ഒന്ന് രക്ഷിക്ക്..... അവിടെ... പു... പുറത്ത് എബി.....ഞാൻ എങ്ങനെയാ.... ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ കൃഷ്ണ....... " ന്ന് പറഞ്ഞു

ഡെവിയെ വാതിൽ അടുത്തേക്ക് പോകുന്നത് തടയാനായി അവൾ ചുമരിൽ കൈവെച്ചു കൊണ്ട് പുറകോട്ട് വലിക്കാൻ ശ്രമിച്ചു..... ആ വലിയിൽ അടുടുത്തുള്ള ടേബിൾ ഫാനിന്റെ പ്ലഗിലേ സ്വിച്ചിൽ കൈ അമർന്നതും...... അതോടെ അവന്റെ കൈ ശക്തമായി അവളെ വലിച്ചു കതകിന്റെ ലോക്കിലായി കൈ വെച്ചതും കണ്ണ് നിറച് കൊണ്ട്..... "ഇ.....ഇച്ചായ......വേണ്ട........" ന്ന് കരഞ്ഞു പറഞ്ഞതും.... പെട്ടന്നുള്ള അവളുടെ ഇച്ചായ ന്നുള്ള വിളിയിൽ ഡെവി തറഞ്ഞു നിന്ന് അവളിലേക്കായി തിരിഞ്ഞതും..... ഫാൻ വേഗത്തിൽ കറങ്ങിയതോടൊപ്പo.....അവളിലേക്കായി പതിച്ച കാറ്റിന്റെ ശക്തിയിൽ അവൾക്കിരുവശ്ങ്ങളിലായി തോളിലൂടെ മുന്നിലേക്കിട്ട മുടിയിഴകൾ കാറ്റിൽ പറന്ന് പുറക്കിലേക്കായി തെന്നി മാറിയതും...... അവളുടെ ചുമന്നു കലങ്ങിയ കണ്ണുകളിൽ അവന്റെ മിഴികൾ ഉടക്കിയതും ഡെവിയുടെ ഉള്ളു പിടിഞ് പോയി...... അപ്പോഴും അവളുടെ കണ്ണുനീർ കവിളിനെ തലോടി ഒഴുകിയിറങ്ങി കൊണ്ടിരുന്നു..... അത്‌ കണ്ട് നടുക്കത്തോടെ..... അവളിലേക്കായി അടുത്തതും...... അവന്റെ വരവിൽ ചെറു ഭയത്താൽ കണ്ണുകൾ ഇറുകെ അടച്ചതും..... കണ്ണുനീരോഴുകിയിറങ്ങി...... അവൾക്കരികിലായി എത്തിയ ഡെവി അവളുടെ കവിളിലേക്കായി കൈ ചേർക്കവേ കാറ്റിൽ അവളുടെ മുടിയിഴകൾ വായുവിൽ ഒഴുകി കൊണ്ടിരുന്നു....... താൻ പോലുമാറിയാതെ തെന്നികളിക്കുന്ന അവളുടെ മുടിയിഴകളെ കൈ കൊണ്ട് വകഞ്ഞു മാറ്റവെ....

അവന്റെ കണ്ണിലായി ഡ്രെസ്സിന് പുറത്തേക്കായി പാതി തെളിഞ്ഞ ടാറ്റൂ ഉടക്കി....... ഒരുനിമിഷം ആ ടാറ്റൂവിൽ നോക്കി നിന്ന ഡെവി..... എന്തോ ഉൾപ്രേരണയാൾ അവിടെക്കായി മുഖം അടുപ്പിക്കവേയാണ്...... കതകിൽ എബിയുടെ മുട്ട് വീണത്.... "ഡെവി..... കതക് തുറക്കട കോപ്പേ..... എന്നതാടാ നി ചെയ്യുന്നേ......." ന്നുള്ള എബിയുടെ വാക്കുകളിൽ നഷ്ടപെട്ട മനസാന്നിധ്യം വീണ്ടടുത്ത് നടുക്കത്തോടെ ആവളിൽ നിന്നകന്ന് തിരിഞ്ഞു നെറ്റിയിൽ കൈ വെച്ച് കൊണ്ട്.... ക.... കർത്താവെ.... ഞ...ഞാൻ എന്നതാ ഈ ചെയ്യാൻ...... ന്ന് മനസ്സിൽ പറയവേ.... എബി.... "ഡെവി......." ന്നുറക്കെ വിളിച്ചു വാതിലിൽ കൊട്ടിയതും..... അവന്റെ മുഖം ഗൗരവം നിറഞ്ഞു കൊണ്ട് ശിവയിലേക്ക് തിരിയാതെ തന്നെ....... "നാളെ.... നാളെ നേരം വെളുത്താൽ ഇവിടെ നിന്ന് പൊക്കോണം നീ....... ഇനിയൊരു വരവ് എന്നെകൊണ്ട് ഇങ്ങോട്ട് വരുത്തരുത്......." ന്ന് പറഞ്ഞു കതക് തുറന്ന് പുറത്തൊട്ട് പോയതും..... ശിവ മുഖം കയ്യാൽ മൂടി പൊട്ടിക്കരഞ്ഞു കൊണ്ട് നിലതോട്ടൂർന്ന് വീണു...... പുറത്തേക്കിറങ്ങിയ ഡെവിയെ കണ്ട് എബി.... "ഡെവി.... എന്നതാടാ നി അകത്ത് ചെയ്തേ.... ന്റെ കർത്താവേ ആ കൊച്ചിനെ നി വല്ലതും......"🙄 ന്ന് പറഞ്ഞു അകത്തേക്ക് കയറാൻ നിന്നതും..... ആ കയ്യിലായി പിടിച്ചു വെച്ച് കൊണ്ട്.... "ഇപ്പോഴങ്ങോട്ട് പോണ്ട......." "എന്നതാടാ.... ആ കൊച്ചിന് ജീവൻ ബാക്കിയുണ്ടോ...... അതിനെ കൊന്നോടാ...... ന്ന് പറഞ്ഞു പിന്നെയും അങ്ങോട്ട് പോകാന് നിന്ന എബിയെ ഡെവി പിടിച്ച പിടിയാലേ വലിച്ചോണ്ട് മുകളിലേക്ക് പോയി അവന്റെ റൂമിലേക്ക് കയറി കതക് ചവിട്ടി അടച്ചു..... എബിയെ വിട്ട് ബെഡിലേക്കായി കമിഴ്ന്നു വീണു.......

ഇത് കണ്ട എബി.... അവനെയും അടഞ്ഞു കിടക്കുന്ന വാതിലിലോട്ടും മാറി മാറി നോക്കി കൊണ്ട്....... തിരിഞ്ഞു നടക്കാൺ നിന്നതും ഡെവി.. "ആ റൂമിലോട്ട് പോയാൽ ചവിട്ടി കൂട്ടും പന്നി........" ന്ന് പറഞ്ഞതും..... എബി..... "ന്റെ പോന്നോ പോകുന്നില്ല..... ആ പാവത്തിനെ ജീവൻ ഉണ്ടായാൽ മതിയായ്‌രുഞ്ഞു......." ന്ന് പറഞ്ഞു ബെഡിലേക്ക് വീണ് സീലിങ്ങിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട് കൊണ്ട്.... "എന്തൊക്കെയായിരുന്നു...... അളിയനാക്കുന്നു...... ഏട്ടനാകുന്നു......പെങ്ങളെ വളക്കുന്നു......കെട്ടുന്നു..... ഡ്യൂറ്റ്..... പൊട്ടിക്കാൻ വെച്ച പടക്കത്തിലേക്കല്ലേ വെള്ളം കോരിയൊഴിച്ച കണക്കാക്കി പോയത്.......🙄 ന്നാലും ന്റെ ഡെവിയെ ആ ശിവയാണ് ശ്രാവൺ ന്ന് മനസിലായില്ലല്ലോ....... ഹോ.. അയ്യേ എനിക്ക് ആലോചിച്ചിട്ട് എന്തോ പോലെ......ഞാൻ ആണാണെന്ന് കരുതി അവളെ......." ന്ന് പറഞ്ഞതും ഡെവി ഞെട്ടിയെണീറ്റ്... "എന്നതാടാ പന്നി നി അവളെ ചെയ്തേ......"😡 ന്ന് പറഞ്ഞു അവന്റെ കോളറിൽ പിടിച്ചതും.... "ഞാൻ എന്ന ചെയ്യാനാ...... ഇത് നല്ല കൂത്ത്..... ഞ്യാൻ ഒന്നും ചെയ്തില്ല....കയ്യെടുക്ക് കയ്യെടുക്ക്.... അതായത് രമണ......ഞാൻ ഉദ്ദേശിച്ചത്..... അവളുടെ മുന്നിൽ വെച്ചല്ലെ ഞാൻ ബാംഗ്ലൂർ വെച്ച് ആ ഹോട് സീൻ കണ്ടേ....ചെ.... അവൾ ന്നെ കുറിച്ച് എന്ന വിചാരിച് വെച് കാണും......🙈 .അല്ല.... പൊന്നു മോന് എന്നതിനാ ഇപ്പൊ ന്നെ ചാടി കടിക്കാൻ വന്നേ... ഹേ... ഹേ...."😁 "മിണ്ടാതെ കിടക്കട പരട്ടെ ......."😡 "ആ ഇനി ഇപ്പൊ ഉത്തരo മുട്ടുബോ മൂടിപ്പുതച്ചു കിടന്നോ.......

ന്നാലും ന്റെ വീണയെ വളക്കാൻ ഇനി ആരെ പുറകെ നടക്കുo ന്റെ കർത്താവേ.......ഇന്ന് നി അവൾക്ക് കൊടുത്ത ഡോസ് കൊണ്ട് അവൾ ന്നെ നൈസ് ആയിട്ട് എടുത്തെറിയും..... ഹാ.... ന്റെ ജീവിതം ഇങ്ങനെ കെട്ടാതെ മുരടിച്ചു പോകത്തെ ഒള്ളു..... ന്നാലും നി അതിനെ അകത്തിട്ട് എന്നാടാ ചെയ്തേ.....🙄 ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..... കയ്യിൽ കിട്ടിയപ്പോ ആ പാവത്തെ നീയെങ്ങാനും നൈസ് ആയിട്ട് പീഡിപ്പിച്ചു വിട്ടോടാ കാലമാട...കർത്താവേ ആ കോച്......" "എബി......."😡 ന്ന് വിളിച് മുഖമുയർത്തി രൂക്ഷമായി നോക്കിയതും..... "ഇനി ഇപ്പൊ ന്നെ നോക്കാഞ്ഞിട്ട.... നടുറോഡിൽ വെച്ച് ഉമ്മിച്ച നിനക്ക് ഒരു റൂമിൽ അതിനെ ഒറ്റയ്ക്ക് കിട്ടിയാൽ ചരിത്രം തന്നെ വഴിമാറിക്കാണുമെന്ന് ഞാനൊന്ന് തെറ്റിദ്ധരിച്ചു...... അതിന് ഇങ്ങനെ നോക്കണോ.... ഇഷ്ടായില്ലേച്ചാൽ വിട്ട് കളയണം...... ഹേ....."😏 ന്ന് പറഞ്ഞത് കേട്ട് ഡെവി മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു നിന്നതും.... എബി കിടന്നിടത്ത് നിന്നുരുണ്ട് ഡെവിയുടെ അടുത്തേക്ക് കിടന്ന് അവന്റെ പുറത്തായി തോണ്ടി കൊണ്ട്..... "മച്ചാ.... പറയും പോലെ നി ന്റെ ബ്രോ ആണ്..... അതിലും കൂടുതൽ ചങ്ക് അല്ലെ ഞാൻ....നിന്റേന്ന് എന്തോരം അടിയ ന്റെ പുറം മേടിച്ചു കൂട്ടിയേക്കുന്നെ.... യൂ നോ നിനക്ക് ദേഷ്യം വന്നാൽ ന്റർ പുറം ക്സിറോസ് മെഷീൻ പോലെ ആട.... വരുന്നു പതിക്കുന്നു പോകുന്നു......" "എന്താ നിനക്ക് വേണ്ടത്......."😬 "ഈ.... ഞാൻ ചോദിച്ചാൽ തുറന്ന് പറയോ..... വല്ല കന്നം തിരിവും കാണിച്ചോടാ നീയാ കൊച്ചിനോട്.....

അറിയാനുള്ള തൊര കൊണ്ട......"😁 ന്ന് ഇളിച്ചോണ്ട് ചോദിച്ചതും..... ഒരു ചവിട്ടിൽ നിലത്തോട്ട് വീണ എബി എണീറ്റിരുന്ന് നോക്കിയതും...... "അനാവശ്യo പറയുന്നോടാ കോപ്പേ......." "ങേ.....🙄.....നി അവളെ അടിച്ചൊന്നാടാ ചോദിച്ചേ.... ചോദ്യം മനസിലാക്കാത്ത അലവലാതി ബ്രോ..... ന്റെ മ്മ ന്റെ നടു......" "മിണ്ടാടെ കിടന്നില്ലേൽ തൂക്കിയെടുത്തു പുറത്തിടും.... പന്നി....." ന്ന് കലിപ്പിട്ടതും എബി ഒന്ന് പുച്ഛിച്ചു വിട്ടതും...... ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ വന്ന പുച്ഛം ഇളിയായി കോൺവെർട്ട് ചെയ്ത് ഇളിച്ചോണ്ട് ബെഡിലേക്ക് കയറി കിടന്ന് തലവഴി പുതപ്പ് മൂടി പതിയെ ഫോൺ എടുത്ത് വല്ല്യമ്മച്ചിക്ക് വിളിച്ചു...പതിഞ്ഞ സ്വരത്തിൽ.... "വല്യമ്മച്ചി എവിടെയാ.... ഇതുവരെ എത്തിയില്ലേ....ഇങ്ങള് എവിടെയാ ഉഗാണ്ടയിൽ എങ്ങാനും ആണോ....." "ടാ കൊച്ചനെ വഴിയിൽ മരം വീണു ബ്ലോക്ക് ആട... ഇപ്പൊ എത്തും......." "ഇനി ഇപ്പൊ പതിയെ വന്നാൽ മതി ഒരുവിധം വെടിയും പുകയും അടങ്ങി.....പിന്നെ പോരും വഴി ഒരു കുപ്പി പിണതൈലം കൂടെ വാങ്ങിചേര്......വേണ്ടി വരും......." "എന്നതാടാ അതിനുമാത്രം ഉണ്ടായേ......." "ഒന്നും പറയാനുള്ള ബാല്യം നിക്കില്ലന്റെ വല്യമ്മച്ചിയെ..... ഗുഡ് നൈറ്റ്......." ന്ന് പറഞ്ഞു ഫോൺ വെച്ച് പുതപ് മാറ്റി നോക്കിയപ്പോൾ...... ഡെവി അതാ രൂക്ഷമയായി നോക്കുന്നു.....

"ന്റെ ഡെവിയെ നിനക്ക് ഈ ഒരു വികാരം മാത്രമേ ഒള്ളു.....ഞാൻ എപ്പോഴെ ഉറങ്ങീക്ക്.... ഒക്കെ.....നോക്കി പേടിപ്പിക്കാതെ പോയി കിടന്നുറങ്ങട........" ന്ന് പറഞ്ഞു പുതപ്പ് മൂടി കിടന്നു കൊണ്ട്......ബ്രോ ആണത്രെ ബ്രോ പേടിപ്പിക്കാൻ ഇറങ്ങിയേക്കുവാ.....😏 ന്ന് ആത്മിച് ഉറക്കിലേക്ക് വഴുതി വീണു..... പതിയെ ഡെവിയും ബെഡിലായി കിടന്ന് മിഴികൾ അടച്ചു........ താഴെ റൂമിലായി ശിവ കരഞ്ഞു തളർന്നു നിലത്തായി ചുരുണ്ടു കൂടി കിടന്ന് ക്ഷീണത്താൽ ഉറങ്ങി പോയി...... നേരം പുലർച്ചെയാകും മുന്നേ എണീറ്റ ശിവ പെട്ടന്ന് അവളിട്ട ഡ്രസ്സ്‌ മാറ്റി തന്റെ ഡ്രസ്സ്‌ ഉടുത്ത് പുറത്തിറങ്ങി മുകളിലേക്ക് കയറി..... ഡെവിയുടെ റൂമിന് വെളിയിൽ നിന്നങ്ങോട്ട് നോക്കിയതും...... ഇന്നലത്തെ അവന്റെ പ്രവർത്തി മനസിലേക്ക് വന്നതും.....കണ്ണുകൾ നിറച് അവൾ പെട്ടന്ന് റൂമിലേക്ക് കയറി.... അവിടെയുള്ള തന്റെ വസ്തുക്കൾ എടുത്ത് താഴോട്ടിറങ്ങി കതക് തുറന്ന് മുറ്റത്തോട്ടിറങ്ങി.......

നേരം പുലർന്ന് വരുന്നേയുള്ളു.... കിളികളുടെ ശബ്ദം അങ്ങിങായി കേൾക്കുന്നുണ്ട്...... ഡെവിയുടെ കാറിൽ നിന്ന് തന്റെ ബാഗുമെടുത്ത് അതിലേക്ക് ചിലങ്കയും വസ്തുക്കളെല്ലാം വെച്ച് മുന്നോട്ട് നടന്ന്... ഗേറ്റിനരികിൽ നിന്ന് ഒന്ന് തിരിഞ്ഞു നോക്കി....... ഇനി ഒരു തിരിച്ചു വരവില്ല...... ആശ്വാസമുണ്ട്.... ഇനി ഇവിടെ ഒരു വേഷവും കെട്ടിയാടേണ്ടി വരില്ലല്ലോ എന്നതിൽ...... ന്ന് കരുതി ഗേറ്റ് തുറന്ന് പുറത്തോട്ടിറങ്ങി റോഡിനരുക് ചേർന്ന് മുന്നോട്ട് നടന്നു....... നടക്കുന്നതിനിടയിൽ ഓട്ടോയ്ക്ക് കൈ കാണിച് ടൗണിലേക്കായി പോയി..... അവിടെയെത്തി ആദ്യം കണ്ട നാട്ടിലേക്കുള്ള ബസ്സിലായി കയറി വിൻഡോ സീറ്റിലായി ഇടംപിടിച് തന്റെ ബാഗും നെഞ്ചോടടക്കി പിടിച്ചുകൊണ്ട് കണ്ണുകളടച്ചു സീറ്റിലേക്കായി ചാരിയിരുന്നു........ ഇനിയൊരു തിരിച്ചു വരവ് ആ സുരന്റെ മുന്നിലേക്കില്ലെന്നുള്ള തീരുമാനത്തോടെ ശകടം കയറുമ്പോൾ..... അവൾ പോലുമറിയുന്നില്ല അവളുടെ ജീവിതo ജീവിച്ചു തീർക്കേണ്ടത് ആ അസുരന്റെ പ്രണയിനിയായ് ചേർന്ന് കൊണ്ടാണെന്ന്................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story