പ്രണയശ്രാവണാസുരം: ഭാഗം 24

pranayashravanasuram

എഴുത്തുകാരി: അമീന

കേട്ടതൊന്നും വിശ്വാസം വരാതെ നിലചലമായി നിന്ന ഡെവിയുടെ ഉള്ളിൽ..... അവന്റെ തന്നെ വായിൽ നിന്നു വീണ അവസാന വാക്കിൽ ഉടക്കി നിന്നു...... * അവളുടെ ആ വാശിയിൽ ആ ഉശിരിൽ ഡേവിഡെങ്ങാൻ വീണു പോയാൽ......അവളെയങ്ങ് പ്രണയിച്ചു പോയാൽ.....പിന്നെ നീയെന്നല്ല..... അവൾക്ക് പോലും കഴിയില്ല തടയാൻ.... ന്റെ കയ്യാൽ ഒരു മിന്നങ്ങ് കെട്ടി കൂടെ പൊറുപ്പിക്കും ഞാൻ.....ഈ ഡേവിഡ് കളത്തി പറമ്പന്റെ പെണ്ണായി.......* പിന്നെയും പിന്നെയും ആ ഭാഗം റീവൈൻഡ് അടിച്ചു കേട്ട് കിളി പോയ കണക്കിനിരുന്ന ഡെവിയുടെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി തത്തിക്കളിചതും...... പെട്ടന്ന് കയ്യിലെ ഫോൺ ഓഫ്‌ ചെയ്തു മാറ്റി വേച്ചു നെറ്റിത്തടത്തിൽ വിരലിനാൽ തടവി കൊണ്ട്..... കർത്താവെ ന്നതാ ഇതൊക്കെ..... കള്ളും കുടിച് ഏതാണെന്തോക്കെയാ ഞാൻ വിളിച്ചു പറഞ്ഞെ...... കിക്ക് ആയാൽ പറയുന്നതും ചെയ്യുന്നതും ഒന്നും കൺട്രോളിൽ അല്ല..... ചെ..... അവളോട് അതും ആ ടാറ്റൂ...... വാട്ട്‌ ദി...... ന്ന് ആലോചിച്ചു മിഴികൾ ഇറുകെ അടക്കവേ.....

. മിഴികളിലേക്കായി ശിവയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കടന്ന് വന്നതും.....മിഴികൾ വലിച്ചു തുറന്ന് തലയിൽ സ്വയം കൊട്ടി കൊണ്ട്..... Damnt..... കണ്ണടച്ചാൽ ഒന്നേൽ അവളുടെ ടാറ്റൂ...... അലേൽ ആ കോപ്പിന്റെ നിറഞ്ഞ കണ്ണ്..... മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്........ ആ ഒരു അവസ്ഥയിൽ കുടിച്ചും പോയി....ഓരോന്ന് വിളിച്ചു പറഞ്ഞു..... അതൊക്കെ ആ കോപ്പൻ വീഡിയോ എടുത്തേക്കുന്നു ..... അത്‌ കണ്ടിട്ട് ആണേൽ ആകെ പ്രാന്ത് പിടിക്കുന്നു...... ചെ.. എന്നതൊക്കെയാ വിളിച്ചു പറഞ്ഞെ..... ഇനി ബോധം ഇല്ലാണ്ട് വിളിച്ചു പറഞ്ഞ കണക്ക് ഞാൻ എങ്ങാനും ആ കോപ്പിനെ പ്രണയിക്കുന്നുണ്ടോ കർത്താവേ...... പ്രണയിക്കുന്നുണ്ടേൽ എന്ന കർത്താവേ അവളുടെ ചിരിക്കുന്ന മുഖo കാണിചാൽ പോരെയോ.... അത്‌ കാണുമ്പഴേ എന്തോ ഉള്ളാകെ ഒരു പെടപ്പ് ആണ്...കർത്താവിനോട് പറഞ്ഞിട്ടും കാര്യം ഇല്ല..... അവളെ കാണുമ്പോൾ ഒന്നല്ലേൽ കരഞ്ഞിട്ട് അലേൽ ഉറഞ്ഞു തുള്ളി കൊണ്ടല്ലേ.......ഇത് ഒരുമാതിരി മറ്റെടത്തെ പരിപാടി ആയി പോയി....

പ്രണയം ആണോന്ന് പോലും മനസിലാവുന്നില്ല....കോപ്പ്..... ന്ന് പറഞ്ഞു കാൽ നീട്ടി കാട്ടിലിലായി ചവിട്ടി നെറ്റിയില്ലായി മുഷ്ടി ചുരുട്ടി ടെൻഷൻ പോലെ ചെറുതായി ഇടിച്ചോണ്ടിരുന്നു...... അവളെ കണ്ടേ മുതൽ ഇങ്ങനെയാ.......ഉദ്ദേശിക്കാത്ത പലതും ആണ് ജീവിതത്തിൽ നടക്കുന്നത്..... ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ...... ന്ന് പറഞ്ഞു നിലത്തു നിന്നെണീറ്റ് മുന്നോട്ട് നടന്ന് മിററിന് മുന്നിലായുള്ള ടേബിളിൽ കൈ കുത്തി നിന്ന് തന്റെ പ്രതിബിംബത്തിലേക്കായി മിഴികൾ ആകെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട്........ "ഡേവിഡ് കളത്തി പറമ്പൻ..... നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ..... പെണ്ണെന്നു പറഞ്ഞാലേ ദേഷ്യം ഉള്ള നിന്റെ മനസിന് ഇതെന്ന പറ്റിയെടോ..... ഒരു സോഫ്റ്റ്‌ കോർണർ.... ഹേ.......ഇനി നീ കള്ള് കുടിച് ബോധമില്ലാണ്ട് വിളിച്ചു പറഞ്ഞത് പോലെ നിയാ സൾഫ്യൂരിക് ആസിഡ്നെ എങ്ങാനും പ്രണയിക്കുന്നുണ്ടോടാ ഉവ്വേ........ അവൾ വിളിക്കുന്ന പോലെ നീയെന്ന അസുരന്റെ മനസ്സിന് പ്രണയിക്കാനുള്ള ഘട്സ് ഒക്കെയുണ്ടായിട്ടുണ്ടോ........"

ന്ന് പിരികം പൊക്കി കൊണ്ട് മിററിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി കൊണ്ട് ചോദിച്ചുകൊണ്ടിരുന്നു...... "എവിടെ പ്രണയം എന്നതാണെന്ന് നിനക്ക് അറിയോ..... അവളും വല്യമ്മച്ചിയും പറയുന്നു തനിക്ക് സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെന്ന്...... അതിന് അവർക്ക് ആരുയില്ലല്ലോ ന്റെ ജീവിതത്തിൽ മുഴുവൻ പണത്തിന് വേണ്ടി എന്നോട് ഒളിപ്പിച്ചൊണ്ട് വരുന്നവളുമാരാണെന്ന്...... അങ്ങനെ അനുഭവം ഉള്ള ഞാൻ ഇതൊക്കെ വിചാരിച് പോയി........ സത്യത്തിൽ ആ കോപ്പിന്റെ അഹങ്കാരം കൊണ്ടാ അങ്ങനെ ഒക്കെ പ്രവർത്തിച്ചേ....... ഞാൻ വലിയ തെറ്റ് തന്നെയാ അല്ലെടോ ചെയ്തേ ....." ന്ന് പറഞ്ഞു സ്വായം ഏതോ ഹാലിൽ..... "അവൾ.... അവൾക്ക് ഒത്തിരി വേദനിച്ചു കാണും അല്ലെ..... "..... ന്ന് ഒരൊഴുക്കിൽ പറഞ്ഞു പെട്ടന്ന് ഞെട്ടി...... വാട്ട്‌ ദി..... എനിക്ക് എന്ന ഈ സംഭവിക്കുന്നെ...... അവൾക്ക് വേദനിച്ചാൽ എനിക്കെന്ന.......ഒന്ന് പറയ്‌ കോപ്പേ.... എന്ന ഫീലിങ്സ എനിക്കതിനോടുള്ളത്....... സത്യം പറഞ്ഞാൽ അമിട്ട് പൊട്ടുന്ന പോലെ പൊട്ടിത്തെറിക്കുന്ന അതിനെ കണ്മുന്നിൽ കണ്ടാൽ അമ്മച്ചിയാണേ രണ്ട് പൊട്ടിക്കാനുള്ള കലിയാ ഉള്ളിൽ......അഥവാ പൊട്ടിച് കഴിഞ്ഞാൽ.....ഒരുമാതിരി മറ്റെടത്തെ സ്വഭാവമാണ് മനസിന്..... അതങ്ങ് കിടന്ന് പിടയുo........

.എന്നതാ അതിനർത്തം.......ആ കരയുന്ന സമയം ഉണ്ടാലോ... ഞാൻ പോലും അറിയാതെ അവളെ അങ്ങ് പൊതിഞ്ഞു പിടിക്കാൻ തോന്നുന്നതന്നാടോ....... അവളുടെ ആ ടാറ്റൂ...... അത്‌ അറിയാൻടെങ്ങാൻ കണ്ണിലുടക്കിയാൽ...... ആ സമയം മനസ് കൈ വിട്ട് എനിക്ക് എന്നതാ സംഭവിക്കുന്നെ ന്ന് പോലും അറിയുവേല.....ഇതിനൊക്കെ അർത്ഥം എന്നാടോ...... ന്ന് പറഞ്ഞു മിറർ ടേബിൾ മുഷ്ടി ചുരുട്ടിയിടിച്ചു തിരിഞ്ഞു അതിലേക്കായി ചാരി നിന്ന്....... അർത്ഥം ഒന്നും അറിയില്ലേലും..... കള്ള് കുടിച് വിളിച്ചു പറഞ്ഞത് പോലെ......കടിച്ചങ്‌ തിന്നാനാ തോന്നാറ്.......അതാണ് സത്യമെങ്കിലും ന്റെ ഈഗോ അതിന് അനുവദിക്കുന്നില്ല......... അതാ അവളെ കാണുമ്പോൾ കടിച്ചു കീറാൻ നടക്കുന്നെ... പിന്നെ ന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യത്തിൽ ആ കോപ്പും മോശമല്ലല്ലോ........ എന്തോ ഇന്ന് ഫോണിലൂർ കേട്ട പെണ്ണിന്റെ കരച്ചിൽ..... അത്‌ കൊണ്ടത് ന്റെ നെഞ്ചിൽ അല്ലെ..... ആണ്.... ഉള്ളാകെ നീറുന്ന ഫീൽ ആയിരുന്നു......അതിന് കാരണക്കാരൻ ഞാൻ ആണെന്ന് ഓർക്കുമ്പോൾ എന്നതാ എനിക്ക് എന്നോട് തന്നെ വെറുപ് തോന്നുന്നേ....... ന്ന് പറഞ്ഞു ബെഡിലേക്കായി മലർന്ന് വീണു കൊണ്ട്....... "അവളുടെ ആ ഉശിരിൽ ആരെയും കൂസാത്ത ആറ്റിട്യൂട്.....

അതിലെങ്ങാൻ വീണേക്കുമെന്ന് ഭയന്നല്ലേ ഞാൻ അവളെ കാണുമ്പോൾ ഇത്രയും ഹൈപ്പർ ആകുന്നത്....... കടിച് കീറാൻ ചെന്ന്.... അതിനെ വേദനിപ്പിച് ഇപ്പോ അവളിൽ തന്നെ വീണു പോയില്ലേടാ കോപ്പേ...... ന്ന് പറഞ്ഞു മുഖം തിരിച്ചതും പെട്ടന്ന് താനെന്താണ് പറഞ്ഞതെന്ന് മൈൻഡിലേക്ക് വന്നതും..... ബെഡിൽ നിന്ന് ഞെട്ടിയെണീറ്റിരുന്ന്........ "വാട്ട്‌ ദി ഹെൽ ഈസ്‌ ദിസ്‌.....ഞാൻ... ഞാനിപ്പോ എന്നതാ കർത്താവേ പറഞ്ഞെ.... മൈൻഡ് പോലും കൺട്രോളില്ലത്ത അവസ്ഥയിൽ അതും ഡേവിഡ് ഒരു പെണ്ണിൽ വീണുപോയെന്നോ.... അതിനർത്ഥം...... ന്ന് പറഞ്ഞു എണീറ്റ് നിന്ന് ഇടത് കയാൽ അരയിൽ വെച്ച് വലത് കയാൽ തലമുടി പുറകിലേക്ക് വകഞ്ഞു മാറ്റി മുടിയിലായി കൊരുത് പിടിച്ചു.... അർത്ഥം എന്നതാ കർത്താവേ...... അവളുടെ കണ്ണ് നിറഞ്ഞാൽ വേദനിക്കുന്നത് എനിക്ക്..... ആ സമയം അവളെ ചേർത്ത് പിടിക്കാൻ ഉള്ളം കൊതിക്കുന്നു..... അവൾ അടുത്ത് വരുമ്പോൾ ഞാൻ... ഞാൻ സ്വയം മറന്ന് പോകുന്നു....... അവളുടെ ടാറ്റൂവിൽ ഞാൻ വീണു പോകുന്നു.....ദേഷ്യത്താൽ വേദനിപ്പിക്കാൻ ചേർത്ത് പിടിച്ചാൽ അവളെ വിട്ട് നിൽക്കാൻ തോന്നാതെ വരുന്നു....ദേഷ്യം കൊണ്ട് ഉയർന്ന ഹൃദയമിടിപ്പ് പോലും ശാന്തമാകുന്നു.....

ഇതിനൊക്കെ അർത്ഥം ഞാൻ.... ഞാൻ അവളെ സ്നേഹിക്കുന്നു അല്ലേൽ പ്രണയിക്കുന്നു എന്നാണോ..... ന്ന് സ്വയം ഓരോന്നോർത്തെടുത്ത് പറഞ്ഞു മിററിന് മുന്നിലായി വന്ന് നിന്നു കൊണ്ട്...... പറയടോ കോപ്പേ..... അങ്ങനെയാണോ..... അവളെ ഓർക്കുമ്പോൾ നിന്റെ ചൊടിയിൽ വിടരുന്ന പുഞ്ചിരി...... ന്ന് പറഞ്ഞു എണീറ്റ് നിന്ന് ചുണ്ട് കടിച് പുഞ്ചിരിച്ചു കൊണ്ട് ശ്വാസം വലിച്ചു വിട്ട്..... യെസ്......അയാം..... അയാം ഇൻ ലവ്...... അൺ... അൺബിലിവബിൾ...... മി..... ഡേവിഡ് കളത്തി പറമ്പൻ ഫാൾ ഇൻ ലവ്.... ന്ന് പറഞ്ഞു ചുണ്ടിലായി മുഷ്ടി ചുരുട്ടി വെച്ച് മുഖത്ത് വിരിഞ്ഞ പുഞ്ചിരി മായാതെ കണ്ണുകൾ അടച്ചതും ശിവയുടെ മുഖം കണ്മുന്നിലായി തെളിഞ്ഞതും പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്ന്.... "യെസ് ഐയം ഇൻ ലവ്...... അയാം ഇൻ ലവ് വിത്ത്‌ ശിവ ... ഐ ലവ്..... ഐ ലവ് യൂ ശിവ........ലവ് യൂ....." ന്ന് റൂം നടുങ്ങുമ്മാറുചത്തിൽ അലറി കിതച്ചു കൊണ്ട് ശ്വാസം വലിച്ചു വിട്ട് പുഞ്ചിരിയോടെ ബെഡിലേക്ക് വീണു സീലിങ്ങും നോക്കി കിടന്നു....... ഇതുവരെ തനിക്കന്യമായിരുന്ന ആ പ്രണയമെന്ന വികാരത്തോടെ ഡേവിഡ് ശിവയുമായി കണ്ട് മുട്ടിയത് മുതലുള്ള കാര്യങ്ങൾ ഓർത്തെടുക്കവേ..... ചെറു പുഞ്ചിരി വിരിഞ്ഞെങ്കിലും ചിന്തയുടെ അവസാനം അവന്റെ മനസ്സിലേക്ക് ശിവയുടെയുടെ വാക്കുകൾ കടന്ന് വന്നു...... "ഞാൻ ചീത്തയാണോ ചിറ്റേ...... കള്ളിയാണോ......"

ന്നുള്ള വാക്ക് കടന്ന് വന്നതും...... ബെഡിൽ നിന്നും ചാടി എണീറ്റ്....... "ഷിറ്റ്......." ന്ന് പറഞ്ഞു ബെഡിലായി ഇടിച്ചു കൊണ്ട് നെറ്റിയിൽ കയ്യാൽ തടവി...... "ചെ.... ഞാൻ... ഞാൻ ഇന്നലെ എന്നതൊക്കെയാ ചെയ്തേ...... അവൾക്ക് അത്‌ സഹിക്കാഞ്ഞിട്ടല്ലേ ഇന്ന് അവളത്രയും കരഞ്ഞത്...... ഇനി അവൾകെന്നെ കാണുന്നതേ വെറുപ്പാകും......... ഒത്തിരി ഒത്തിരി വയ്കി പോയി പെണ്ണെ എനിക്ക് നിന്നോടുള്ള ഫീലിങ്സ് തിരിച്ചറിയുന്നതിൽ......വാട്ട്‌ ദി ഹെൽ ഈസ്‌ യാം....." ന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണുകൾ അടച്ചു തുറന്ന് ഡ്രിം ഹെയ്ത താടി ഒന്നുഴിഞ്...... "ഒത്തിരി വൈകിയാൽ എന്നതാ ശിവ കൊച്ചേ.......ആ ലാസ്റ്റ് മിനുട്ടിലങ് സ്റ്റാർട്ട്‌ ചെയ്തു വിൻ ചെയ്യാൻ എനിക്ക് അറിയുവേലെ........അസുര മനസ്സിൽ പ്രണയത്തിൻ വിത്ത് അങ്ങട് പാകി ഓടിയാൽ...... നിന്നോട് ചെയ്ത പ്രവർത്തിയിൽ അങ്ങ് കുറ്റബോധം കൊണ്ട് നീറി ഇരിക്കുവെല മോളെ ഈ ഡേവിഡ്......അതും ഈ നെഞ്ചിൽ കയറി കൂടിയിട്ട് അങ്ങനെ വെറുതെ വിടാൻ ഒക്കുവെല........ വരുവാ ഞാനങ്.......കൂടി കൊണ്ട് വന്നിരിക്കും ഈ ഡേവിഡ് ന്റെ പെണ്ണായി കളത്തി പറമ്പിലോട്ട്......നിന്നെ അറിയാവുന്നത് കൊണ്ട് അഥവാ നീയെങ്ങാൻ ജാഡ കാണിച്ചാൽ..... പൊന്നു മോളെ.....

നീ വിളിക്കുന്ന അസുരൻ നിന്നെ പൊക്കിയിരിക്കും........ നിന്നെ വളക്കാൻ ഇത്തിരി പ്രയാസമാണെന്ന് അറിയാം......അല്ലേലും റിസ്ക് എടുക്കുന്നതിലല്ലേ ഒരു ത്രില്ല് ഒള്ളു ..... അസുര ഭാവമല്ലെ നീ കണ്ടുള്ളു........ എന്റെ പ്രണയ ഭാവം ഇനി നീ കാണാൻ പോകുന്നതേയുള്ളു മോളെ ശിവ കൊച്ചേ..... ഇച്ചായനങ് വരുവാ.......😉 ന്ന് പറഞ് പുഞ്ചിരിയോടെ നേരെ വാഷ്‌റൂമിലോട്ട് പോയി ഫ്രഷ് ആയി ഇറങ്ങി... തന്റെ വാർഡ് ബോർഡ് തുറന്ന് തന്റെ ജീൻ കളക്ഷനിൽ നിന്നും തന്റെ ഫേവറൈറ് ബ്ലാക്ക് ജീൻ എടുത്ത് ഇട്ട്...... അതിലേക്കായി വൈറ്റ് ടി ഷർട്ട്‌ അതിന് മുകളിലായി ബ്ലാക് ട്രക്കർ ജാക്റ്റ് ഇട്ട് തിരിയവേ...... ഷെൽഫിനുള്ളിലെ തന്റെ ലോക്കരിലായി ഞാണ് കിടക്കുന്ന കുരിശ് മാല എടുത്തു കഴുത്തിലേക്കായിട്ട് ചുണ്ടു വിരലാൽ അതൊന്ന് ഇരുഭാഗത്തേക്കായി ആട്ടി വിട്ടു....... പിന്നീട് തന്റെ കാൽ കട്ടിലിലോട്ട് കയറ്റി വെച്ച് ഇട്ടിരുന്ന ശൂ ലൈസ് കെട്ടി വെച് എണീറ്റ് മിററിൽ മിന്നിലായി നിന്ന് സ്വയമൊന്ന് അടിമുടി നോക്കി..... മുടി ചീകി ഒതുക്കി വെച്ച്......ജാക്കറ്റ് കൈ മടക്കി വെച്ച്.....താടി ഒന്നുഴിഞ്ഞു സൈറ്റ് അടിച്ചോണ്ട് ടേബിലെ കീ കയ്യിൽ പിടിച്ചു തിരിഞ്ഞതും....... എന്തോ ഒന്ന് മറന്ന കണക്ക് നിശ്ചലമായി നിന്ന് ഡെവി.....

തിരിഞ്ഞു ചെറു ചിരിയോടെ തന്റെ അഴിച്ചു വെച്ച പാന്റിന് പോക്കറ്റിലെ ശിവയുടെ രുദ്രക്ഷം കയ്യിലായെടുത്തു...... അതിലേക്കായി ഉറ്റു നോക്കി കൊണ്ട് തന്റെ കൈയിലായി ചുറ്റി പിണഞ്ഞു കിടക്കുന്ന ബ്ലാക് ത്രെഡിലായി ആ രുദ്രക്ഷം കൊരുത്ത് വെച്ച് അതിലായി ചുണ്ട് പതിപ്പിച് കഥക തുറന്ന് സ്റ്റെയർ ഇറങ്ങി..... സ്റ്റെയർ ഇറങ്ങവേ ചൂണ്ടു വിരലിനാൽ കീ കറക്കി കൊണ്ട് ഹാളിലായെത്തിയതും.... അവന്റെ അടാർ ലൂക്കിലുള്ള വരവിൽ അന്താളിച്ചു ഓൾ ഫാമിലി അവിടെ പ്രേസേന്റ് ആയിരുന്നു...... അവനെത്തന്നെ നോക്കി കൊണ്ട് നിന്നവരിലേക്കായി നടന്നടുത്ത് കൊണ്ട് വല്യമ്മച്ചിയെ ഒന്ന് നോക്കി.... എവിടെ ആള് മൈൻഡ് പോലും ചെയ്തില്ല.......🤭 അത്‌ കണ്ട് ഡെവി..... "പിന്നെ ഒരാൾ കേൾക്കാൻ വേണ്ടി പറയുവാ..... ഞാനെ ശിവയെ കൊണ്ടുവരാൻ പോകുവാണ്.... ഇനി ആ കോപ്പ് ഇവിടെ വരാഞ്ഞിട്ട് ആരും പച്ചവെള്ളം പോലും കുടിക്കാതിരിക്കണ്ട.... ഇപ്പൊ തന്നെ പോയി കൊണ്ട് വന്നേക്കാം..... പിന്നെ ഒരു കാര്യം കൂടെ ആ വീർപ്പിച്ചു വെച്ചേക്കുന്ന ബലൂൺ അങ്ങ് അഴിച്ചു വിട്ടേക്ക്...... കൊളെസ്ട്രോൾ ഒക്കെ ഉള്ളതാ......." ന്ന് വല്യമ്മച്ചി കേൾക്കാൻ വേണ്ടി പറഞ്ഞു ഒന്ന് ഇടം കണ്ണിട്ട് നോക്കിയതും....

"കൊളെസ്ട്രോൾ നിൻറെ അപ്പനാടാ......" ന്ന് പറഞ്ഞു വല്യമ്മച്ചി ഡെവിയെ രൂക്ഷമായി നോക്കിയതും.....ഡെവിവിടെ അപ്പൻ... "അമ്മച്ചി......" ന്ന് ദയനീയത കലർത്തി നീട്ടിവിളിച്ചതും...... അപ്പോഴാണ് അവന്റെ അപ്പൻ തന്റെ മോൻ കൂടെയാണെന്നുള്ളത് വല്യമ്മച്ചിക്ക് കത്തിയത്..... അതിന് വല്യമ്മച്ചി ഒന്ന് ഇളിച്ചോണ്ട് ഡെവിയെ നോക്കി പുച്ഛിച്ചു മുഖം തിരിച് എണീറ്റ് പോകാന് നിന്നതും.....ആ കയ്യിലായി പിടിച്ചു നിർത്തി കൊണ്ട്... "വല്യമ്മച്ചി.....എന്നതാ ഇത്..... ഇങ്ങനെ മുഖം തിരിച്ചു പോകാതെ..... അറിയാം തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയാണെന്ന്...... പറ്റിപ്പോയി.....അതിന് ഇങ്ങനെ മുഖം വീർപ്പിക്കുന്നതെന്നാത്തിനാ.... വേറെ ആര് മിണ്ടിയില്ലേലും വല്യമ്മച്ചി മിണ്ടിയില്ലേൽ......" ന്ന് പറഞ്ഞതും ഇടയിൽ കയറി..... "എനിക്കൊന്നും കേൾക്കണ്ട....... പറ്റിപോയെന്ന് പറയുന്നു..... ചേർത്തല്ല ആ തെറ്റ്.....ന്നോടല്ല ഏറ്റ് പറയണ്ടേ ആ കൊച്ചിനോടാ..... പോകുവാണെന്ന് പറഞ്ഞില്ലേ.....വയ്ക്കണ്ട പോയി മാപ്പ് പറഞ്ഞു കൊണ്ട് വാ അവളെ......ഇനി അവൾ ഇങ്ങോട്ട് വന്നാലല്ലാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല ഞാൻ.......നിന്റെ വല്യപ്പച്ചന്റെ വാശി നിനക്ക് മാത്രം അല്ല എനിക്കും ഉണ്ട്......."

"പോയി കൊണ്ടുവരണം എന്നല്ലേ ആവശ്യം......ഓക്കേ ഫൈൻ.....ഇപ്പോൾതന്നെ പോയേക്കാം....." "പോയേക്കാം പോയേക്കാമെന്ന് പറയാൻ എവിടെപ്പോയ അവളെ കൊണ്ടുവരുന്നത് നിനക്ക് അതിന് കൊച്ചിന്റെ അഡ്രസ്സങാനും അറിയാവോ....... എന്തെങ്കിലും കേൾക്കാൻ നിൽക്കുമ്പോഴേക്കും തുള്ളി കൊണ്ടു പോകുവാൻ നിക്ക........" " ഇങ്ങനെ കലിപ്പ് ആകാതെ വല്യമ്മച്ചി..... ഇങ്ങള് തന്നെ പറയ്‌.....ഞാൻ ഇനി എന്ന ചെയ്യേണ്ടത്...... കൊണ്ടുവരാൻ പറയുന്നു.... ഞാൻ കൊണ്ടുവരാൻ പോകാൻ തയ്യാറുമാണ്......." "മ്മ്...... ഒരു കാര്യം ചെയ്യ് നീ പോകുമ്പോൾ വീണ മോളെയും കൂട്ടിക്കോ.....ഒരു വീട്ടിലേക്ക് അങ്ങനെ നീ തനിച് കയറി പോകുന്നത് ശരിയല്ല..... അതിനൊരു മര്യാദയൊക്കെ ഉണ്ട്...... അങ്ങനെ അങ്ങ് പോയി വിളിച്ചുകൊണ്ടുവരാൻ ഒന്നും പറ്റുവേല......" ന്ന് പറഞ്ഞതും..... ഇത് കേട്ടിട്ട്... എബി..... "എന്ന ഞാനും ഡെവിയുടെ കൂടെ പോകാം..... " ന്ന് പറഞ്ഞത് കേട്ട് അല്ലു.....എന്ന ഞാനും പോകുമെന്ന എക്സ്പ്രഷനിൽ തലയും കുലുക്കി പരിഭവിച് നിന്നു...... അതുകണ്ട് വല്യമ്മച്ചി ഡെവിയോട് അവരെയും കൂടെ കൂട്ടാൻ പറഞ്...... പിന്നീട് മൂന്നു പേരും കൂടെ ഡെവിയുടെ കാറിൽ ശിവയുടെ നാട്ടിലേക്ക് യാത്രയായി.....

കാറിൽ കയറിയത് മുതലേ നാലുപേരും നിശബ്ദമായിരുന്നു... ആ നിശബ്ദതയ്ക്ക് അവസാനം കുറിക്കാനെന്നത് പോലെ അല്ലു തന്നെ സംസാരത്തിന് തുടക്കം കുറിചു...... "എബിച്ച......എന്നതായാലും നമ്മൾ ശിവച്ചിയെ കൊണ്ടുവരാൻ വേണ്ടി പുറപ്പെട്ടു..... അത്‌ കരുതി അവിടെ എത്തുന്നത് വരെ ഇങ്ങനെ മിണ്ടാതിരിക്കൽ ശരിയാവത്തില്ല...... മിണ്ടാതെ നിന്നിട്ട് എനിക്ക് എന്തോ പോലെ.....എന്നതാ എബിചായ അല്ലെങ്കിൽ വാതോരാതെ പറയുന്ന നിങ്ങളും ഇന്ന് സൈലന്റ് ആണല്ലോ എന്നാ പറ്റി......" "അല്ലു മോളെ പറ്റിയതൊന്നും എനിക്കല്ലല്ലോ മറ്റുപലർക്കും അല്ലേ....."😌😁 ന്ന് എബി ഇളിച്ചോണ്ട് ഡെവിയെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞതും.....ഡെവി അവനെ രൂക്ഷമായി നോക്കിയതോടെ ചെക്കൻ വാക്ക് സിബ് ഇട്ടിരുന്നു.......🤐 "എന്നതാ ഇച്ചായാ ഇങ്ങള് പറഞ്ഞേ....വേറെ ആർക് എന്നെ പറ്റാനാ...... എനിക്കൊന്നും മനസ്സിലായില്ല......." "നീ ഇത്രയൊക്കെ മനസ്സിലാക്കിയാൽ മതി.... കൂടുതലറിയാൻ ആകുമ്പോൾ ഞങ്ങൾ പറയാം കേട്ടോ..... കാരണം നീ കുട്ടിയാണ്......"🤭 ന്ന് ഇളിച്ചോണ്ട് പറഞ് മനസ്സിൽ...... കോപ്പിന് അവന്റെ കയ്യീന്ന് ചവിട് മേടിച്ചു തരാഞ്ഞിട്ട..... ന്ന് തിങ്കി കൊണ്ട് നേരെ വീണയിലേക്ക് തിരിഞ്.....

"ബൈ ദി ബൈ കുട്ടിയുടെ പേരന്താണ്.....😁 ശ്യേ..... അതല്ല... ചോദ്യം മാറിപ്പോയി...😌.. ബൈ ദി ബൈ എന്റെ പേര് എബി തരകൻ..... എല്ലാവരും എബി എന്ന് വിളിക്കും....കുട്ടി വേണൽ എബിചായ എന്ന് വിളിച്ചോളൂ... നോ പ്രോബ്ലം......"😌 ന്ന് പറഞ് വീണയെ തന്നെ നോക്കി കൊണ്ടിരുന്നതും.... വീണ ഒന്ന് പരുങ്ങി അല്ലുവിനെ നോക്കി.....അപ്പോൾ തന്നെ അല്ലു എബിയോടായി..... "അതന്നാ ഇച്ചായ അവളോട് ഇച്ചായാന്ന് വിളിക്കാൻ പറഞ്ഞെ........" ന്ന് പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു ചോദിച്ചതും എബി ഒന്ന് പരുങ്ങി കൊണ്ട്.... "ആ... അത് പിന്നെ....... യൂ നോ അവൾ എന്നെക്കാൾ പ്രായം കുറവാണ്..... സോ മുതിർന്നവരെ ബഹുമാനിക്കണം..... അല്ലാതെ നിന്നെപ്പോലെ ഇടയ്ക്ക് ഇടയ്ക്ക് ഇച്ചായ.... ഇടയ്ക്ക് ഇടക്ക് പോടാന്നു വിളിക്കുന്ന പോലെയല്ല.....ബഹുമാനം വേണോടി ബഹുമാനം......😏 ഇവൾ പറയുന്നതൊന്നും കാര്യമാക്കണ്ട കുട്ടി വിളിച്ചോളൂട്ടോ......"😌 "ശ ശരി....." ന്ന് ഒരുവിധം വീണ പറഞ്ഞതും എബി..... "എന്നാൽ ഒന്ന് കേൾക്കട്ടെ വിളിക്കുന്നത്..... വിളിക്കു..... ആ പോരട്ടേ.... പോരട്ടേ......" ന്ന് വീണ പറയുന്നതിനിടയിൽ കയറി പോരട്ടെ പോരട്ടെ എന്ന് പറയുന്നത് കേട്ട് ഡെവി പല്ല് കടിച്ചു നോക്കിയതും.....അതുകണ്ട് എബി ഇളിച്ചോണ്ട്....

"വേണ്ടല്ലേ......"😁.... ന്ന് പറഞ്ഞു ചമ്മി നേരെ ഇരുന്നു... അപ്പോൾ തന്നെ അല്ലു വീണയിലേക്ക് തിരിഞ്ഞു കൊണ്ട്.... "വീണ നീ ഇങ്ങനെ സൈലന്റ് ആവാതെ എന്തെങ്കിലും ഒന്ന് പറ.... ഇനി ഒത്തിരി ദൂരമുണ്ടോ അങ്ങോട്ട്......" "രണ്ടര മണിക്കൂർ യാത്രയുണ്ട്....." "എന്റെ കർത്താവേ രണ്ടരമണിക്കൂർ ഒക്കെ ഉണ്ടോ..... എനിക്ക് ഇപ്പോഴേ വിശപ്പിന്റെ വിളി തുടങ്ങി.... ഡെവിചായ വല്ല ഹോട്ടലിലും കേറിയെച്ചും വല്ലതും കഴിച്ചു പോകാം...... രാവിലെ പോലും ഒന്നും കഴിച്ചില്ല......." "ശരിയാ അത് പറഞ്ഞപ്പോഴാ ഞാനും കഴിച്ചില്ലല്ലോ കർത്താവേ.....ന്റെ വയർ....... നാല് കുറ്റി പുട്ട് ദിവസവും......." ന്ന് പറഞ്ഞതു അല്ലു എബിയെ തോണ്ടി വിളിച്ചു കൊണ്ട് പതിയെ.... "ന്റെ എബിച്ച...... നിങ്ങളിങ്ങനെ പുട്ട് തിന്നണ കാര്യം വിളിച്ചുപറഞ് ആദ്യം തന്നെ ആ കൊച്ചിന്റെ മുന്നിൽ ഇംപ്രഷൻ കളയണ്ട..... നിങ്ങളൊരു തള്ളുവണ്ടി ആണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ.... അത് ആ കൊച്ചിനെ കൂടി അറിയിക്കണോ......" "അത് പോയിന്റ്.... മിണ്ടാതിരിക്കാല്ലേ....."😁 ന്നുപറഞ്ഞ് തിരിഞ്ഞിരുന്നു.......

അപ്പോൾതന്നെ അല്ലു ഡെവിയോടായി.... "ഇച്ചായാ വല്ലതും കഴിച്ചു പോകവേ......." ന്നുള്ള ചോദ്യത്തിന് കനത്തിൽ മൂളിക്കൊണ്ട് അവൻ വാഹനമോടിക്കുന്നത് തുടർന്നു...... അവന്റെ മനസ്സ് അപ്പോഴും ശിവയിൽ തങ്ങി നിൽക്കുവായിരുന്നു...... വാഹനം മുന്നോട്ടു കുതിക്കുന്ന തോറും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ഉരുത്തിരിയുന്നത് പോലെ..... കണ്ണുകൾ ആ മുഖമൊന്ന് കാണാൻ ഒത്തിരി കൊതിക്കുന്നത് പോലെ....... എത്രയും വേഗം അങ്ങോട്ട് എത്താൻ മനസ്സ് ചാഞ്ചാടുന്ന അതുപോലെ..... കടിഞ്ഞാണില്ലാത്ത പട്ടം കണക്ക് അവന്റെ മനസ്സ് അലഞ്ഞു കൊണ്ടിരുന്നു......അവന്റെ ചിന്തകൾ കിടയിൽ അല്ലു..... "വീണേ ഇനി നീ പറയ് ശിവേച്ചിയെ കുറിച്ച്.... ചേച്ചി എങ്ങനെയാ എന്താണെന്നൊക്കെ....... അന്ന് കോളേജിൽ വെച്ച് നൈനയുടെ മുഖത്തിട്ടൊന്ന് പൊട്ടിച്ച് എന്നെ രക്ഷിച് പോയതാ ആള്......" ന്നു പറഞ്ഞതും ഇതുവരെ ചിന്തയിലായിരുന്നു ഡെവി ഞെട്ടി കൊണ്ട് "വാട്ട്‌....." ന്ന് പറഞ്ഞു കാർ സാഡൻ ബ്രേക്ക്‌ ഇട്ട് നിർത്തി..... തിരിഞ്ഞു കൊണ്ട്.... "അല്ലു എന്നത നീ പറഞ്ഞേ.... നൈനകിട്ട് പൊട്ടിചെന്നോ......" "അതേ ഇച്ചായ.....അന്ന് കോളേജിൽ വെച്ച് ഞങ്ങളെ മുന്നിൽ നിന്ന് ശിവച്ചിയെ വലിച്ചുകൊണ്ടുപോയില്ലായിരുന്നോ.....

അത് ആ നൈനയെയിട്ടൊന്ന് പൊട്ടിച്ചതിനുശേഷമായിരുന്നു......." ന്ന് പറഞ്ഞതും അതിനിടയിൽ വീണ.... "അതെപ്പോ......" ന്ന് ചോദിച്ചതും അല്ലു ഒഴുക്കൻമട്ടിൽ... "അതൊക്കെ നടന്നു കൊച്ചേ......." ന്ന് പറഞ്ഞതും ഡെവി...... "ശിവ.....എന്നാത്തിനാ അവളെ പൊട്ടിച്ചേ......" "അത് ആ ഫ്രെഡിയെ ഇച്ചായൻ അടിച്ച് ഹോസ്പിറ്റലിൽ ആകിയില്ലായിരുന്നോ..... അതിനുപകരം ചോദിക്കാൻ വന്നതാ അവൾ...... വാക്ക് തർക്കത്തിനിടയിൽ എന്നെ തല്ലാൻ വന്നത് ശിവെച്ചിയ തടഞ്ഞത്...... അന്ന് ആ പരട്ട ഞങ്ങളെ മുന്നിൽവെച്ച് ചോദിച്ചത് ശിവ ചേച്ചി എന്താ ഇച്ചായന്റെ സെറ്റപ്പ് ആണോന്ന്....." ന്ന് അല്ലു പറഞ്ഞു നിർത്തിയതും.....ഡെവിയുടെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തി മുഷ്ടി ചുരുട്ടി പിടിച് ദേഷ്യം നിയന്ത്രിച്ചിരുന്നു....... അവന്റെ ദേഷ്യം ഉയരുന്നതിനനുസരിച്ച് വാഹനത്തിന്റെ സ്പീഡ് കൂടിക്കൊണ്ടിരുന്നു.... അത് കണ്ട് എബി.... "എന്നതാ ഡെവി ഒന്ന് പതുക്കെ പോടാ... ഇതിൽ നമ്മൾ രണ്ടുപേരും മാത്രമല്ല ഉള്ളത്....." ന്ന് പറഞ്ഞെങ്കിലും അവൻ അപ്പോഴും അല്ലു പറഞ്ഞ് കഴിഞ്ഞ വാക്കുകളില്ലായിരുന്നു..... അല്ലുവിനണേൽ ഡെവിയുടെ വേഗത അറിയുന്നതുകൊണ്ട് അവൾ കൂളായിരുന്നു......

പക്ഷേ വീണക്ക് ഇതെല്ലാം പുതിയ അനുഭവമായിരുന്നത് കൊണ്ട് അവൾ ഡോറി ഇറുകെ പിടിച്ചു കൊണ്ടിരുന്നു.... അത് കണ്ട് അല്ലു വീണയുടെ കൈ അവിടെ നിന്നെടുത് അവളുടെ കയ്യിലേക്ക് കൂട്ടി പിടിച്ചു കൊണ്ട്...... "ഈ വേഗത കണ്ടൊന്നും നീ പേടിക്കേണ്ട...... ഇതൊക്കെ സർവ്വസാധാരണമാണ്...... ഇച്ചായന്റെ കൂടെ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് ഇറങ്ങി പുറപ്പെട്ടാൽ മതിയെന്ന് എനിക്ക് നല്ലപോലെ അറിയാം...... പേടിക്കുകയൊന്നും വേണ്ട ഏതായാലും ഞാൻ നേരത്തെ ചോദിച്ച കാര്യത്തിന് ഉള്ള മറുപടി താ ശിവച്ചിയെ കുറിച്ച് പറയ്......" ന്ന് ചോദിച്ചതിന് അവൾ ഒരു നിമിഷം മൗനമായി നിന്ന് ചെറുപുഞ്ചിരിയോടെ പറയുവാൻ തുടങ്ങി..... "ശ്രാവണി....... അതാണ് എന്റെ ചേച്ചിയുടെ പേര് അമ്മ ചിലപ്പോൾ ശിവയെന്ന് വിളിക്കും..... അല്ലെങ്കിൽ ശ്രീ മോളെ എന്നും..... എനിക്ക് ശ്രാവണി എന്നും ശിവേച്ചിയായിരുന്നു..... ന്ന് ശിവയെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും.....ഡെവിയുടെ കാതുകൾ അവളെ കുറിച്ച് അറിയാൻ ഉള്ള വ്യാഗ്രതയിൽ കാതോർത്തിരുന്നു..... ഉയർന്ന് പൊങ്ങിയ ദേഷ്യം കുറഞ്ഞുവന്നു......മനസ്സ് വളരെ ശാന്തമായതോടൊപ്പം അവൻ അവളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീണയുടെ വാക്കുകൾ ശ്രദിച്ചിരുന്നു....... "എല്ലാവർക്കും ശിവ ആയിരുന്നേൽ നാട്ടുകാർക്ക് ശിവേച്ചി ശ്രാവൺ ആയിരുന്നു......

അവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും ശിവെച്ചിയെ വിളിച്ചിരുന്നത് റൗഡി ശ്രാവൺ എന്നായിരുന്നു......" ന്നു പറഞ്ഞു നിർത്തിയതും എബി ഇടയിൽ കയറി.... "എന്നതാ നീ പറഞ്ഞേ റൗഡി ശ്രാവൺ...... അപ്പോൾ ഞങ്ങൾ ഉദ്ദേശിച്ചത് പോലെ ആൾ ഒരു ടറർ ആണല്ലേ......" എന്നു പറഞ്ഞതിന് കുറച്ച് പരിഭവത്തോടെ വീണ..... "അങ്ങനെയൊന്നൂല്ല......ന്റെ ചേച്ചി പാവമാ........ ഞങ്ങൾക്കുവേണ്ടി എന്തിനും ഏതിനും മുന്നിൽ നിന്നപ്പോൾ നാട്ടുകാരിട്ട പേര റൗഡി ശ്രാവൺ.......അതിനൊരു കാരണമുണ്ട്...... ഒരു ദിവസം ചേച്ചി അമ്പലത്തിൽ പോകുമ്പോൾ ഞങ്ങളുടെ അടുത്തുള്ള ഒരു ചേട്ടൻ ചേച്ചിയോട് എന്തോ അനാവശ്യമായി പറഞ്ഞു കൈയ്യിൽ കയറി പിടിച്ചതാ...... അതിൽ ദേഷ്യം വന്ന ചേച്ചി അവന്റെ കൈ തല്ലി ഒടിച്ചു.......ചേച്ചി പറയുന്നത് ഓടിഞ്ഞിട്ടൊന്നും ഇല്ല ചതഞ്ഞ അതേയുള്ളൂന്നാ....... പക്ഷേ നിക്ക് തോന്നണത് ഒടിഞ്ഞിട്ടുണ്ടാവുമെന്ന കാരണം ചേച്ചിയുടെ അനുവാദമില്ലാതെ ആ ശരീരത്തിൽ തൊടുന്നത് ചേച്ചിക്ക് അത്രയും വെറുപ്പുള്ള കാര്യമാ......." ന്ന് പറഞ്ഞതും ഡെവി മനസ്സിൽ പുഞ്ചിരിച്ചുകൊണ്ട്..... അതെനിക്ക് നല്ലോണം അറിയാം.......അവളുടെ കയ്യീന്ന് അത്‌ അനുഭവിച്ചറിഞ്ഞതാണല്ലോ.....

ന്ന് മനസ്സിൽ പറഞ്ഞ് തന്റെ കവിളിൽ തലോടി...... ശരിക്കും അവൾ അസ്സല് റൗഡി തന്നെയാ......... അഹങ്കാരി..... പക്ഷെ എന്നാ ചെയ്യാനാ അഹങ്കാരി ഈ നെഞ്ചിനകത്ത് കയറി കൂടിയില്ലേ...... ന്നുള്ള ഡെവിയുടെ ചിന്തകൾക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് അല്ലു..... "വീണ നേരത്തെ നീ പറഞ്ഞിരുന്നല്ലോ ചേച്ചിയുടെ ചിലങ്കയെ കുറിച്ച്..... ചേച്ചിക്ക് ഡാൻസ് ഒക്കെ അറിയാവോ......." "അറിയാവോ എന്നോ.......നിങ്ങൾക്കൊന്നും അറിയാഞ്ഞിട്ടാ ചേച്ചി ആ ചിലങ്ക കെട്ടി ആടിയലുണ്ടല്ലോ......കാണുന്ന ആരും സ്വയം മറന്നു നിന്നു പോകും......അത്രയും ഭംഗിയായി ചുവടു വെക്കുo ചേച്ചി..... ശിവെച്ചിയുടെ അമ്മ നന്നായി നൃത്തം ചെയ്യുമായിരുന്നു...... അവരുടെ ഓർമ്മയ്ക്ക് വേണ്ടി ആ ചിലങ്ക നെഞ്ചോട് ചേർത്തത് പോലെ അത് ധരിച്ചുകൊണ്ട് ചുവടുവെക്കാനും ചേച്ചി തയ്യാറായി....... അതോടൊപ്പംതന്നെ അച്ഛന്റെ താൽപര്യപ്രകാരം തന്റെഡിയായ ചെറു റൗഡി തന്നെയായിരുന്നു ന്റെ ചേച്ചി..... കാരണം അച്ഛൻ പഠിപ്പിച്ചത് തെറ്റിനെതിരെ വിരൽ ചൂണ്ടാനാണ്....... പെണ്ണാണെങ്കിലും അതൊരു ബലഹീനതയാണ് കരുതാതെ മുന്നേറാനാണ്........തളർത്താൻ ഒത്തിരി പേരുണ്ടാവും മനക്കരുത്തുകൊണ്ട് മുന്നേറണം എന്ന് പഠിപ്പിച്ചതും അച്ഛയാണ്........

അച്ഛ പഠിപ്പിച്ചതെല്ലാം ശിവെച്ചി ജീവിതത്തിൽ കൊണ്ടുവന്നു...... പക്ഷേ നിക്ക് ഇല്ലാട്ടോ അത്...... ശിവെച്ചിയുടെ അത്ര ധൈര്യം ഒന്നും നിക്കില്ല.......കാരണം ആ തണലിലും സ്നേഹത്തിലുമാണ് ഞാൻ വളർന്നത്....... ഞങ്ങളുടെ കണ്ണു നിറഞ്ഞാൽ ചേച്ചിയുടെ നെഞ്ചാ പിടയുന്നത്..... അത്രയ്ക്കും ഇഷ്ട ഞങ്ങളെ ചേചിക്ക്...... അച്ഛ പോയേ പിന്നെ ഒരു കവചമായി ഞങ്ങളെ ചേർത്തുപിടിച്ചത് ചേച്ചിയാണ്...... ഞങ്ങൾ മൂന്ന് സ്ത്രീകൾ മാത്രം ഒരു വീട്ടിൽ ഉണ്ടാകുമ്പോൾ നേരിടേണ്ടിവരുന്ന പലപ്രശ്നങ്ങൾക്കും ചങ്കുറപ്പോടെ നിന്ന് നേരിട്ടതാണ് ന്റെ ചേച്ചി........ ആ ചേച്ചിയ ഇന്ന് അത്രയും ചങ്ക് പൊട്ടിക്കരഞ്ഞത്..... ഒത്തിരി ഒത്തിരി വിഷമം വന്നാൽ ഇല്ലാതെ ന്റെ ചേച്ചി കരയാറില്ല....... " ന്നെല്ലാം പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി അവസാനിപ്പിച്ചപ്പഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു......പതിയെ കണ്ണുകൾ തുടച്ചു പുറത്തോട്ട് മിഴികൾ ഊന്നിയിരുന്നു...... വീണയുടെ വാക്കുകളുടെ ഡെവിയുടെ മനസ്സിൽ പിന്നെയും നോവുണർത്തിയതിൽ നിന്നും മോചനം നേടാൻ അടുത്ത് കണ്ട ഹോട്ടലിലേക്ക് വാഹനം ഓടിച്ചു കയറ്റി...... പിന്നീട് അവർ അവിടെ നിന്നും ഭക്ഷണം കഴിച് പിന്നെയും യാത്ര തുടർന്നു..... മണിക്കൂറുകളുടെയാത്രയ്ക്ക് ശേഷം സന്ധ്യയോട് അടുത് അവർ അവളുടെ ഗ്രാമത്തിലെ കവലയിൽ എത്തിച്ചേർന്നു..... "സാർ നേരെ പോയിട്ട് വലത്തോട്ട്..... വലത്തോട്ടുള്ള വഴിയിലൂടെയാണ്......"

ന്ന് വീണ പറഞ്ഞതിനനുസരിച്ച് ഡെവിയുടെ കാർ മുന്നോട്ടുപോയി..... ദാസേട്ടന്റെ പീടികയും കടന്ന് കാർ ഇരുവശങ്ങളിലുമായി പരന്ന് കിടക്കുന്ന വയലിന് നടുകെയുള്ള റോഡിലൂടെ മുന്നോട്ടു പോയി കൊണ്ടിരുന്നു....... വയലിലൂടെ തഴുകിവരുന്ന ഇളം കാറ്റിന്റെ തണുപ്പ് ഉള്ളിലേകാവാഹിച്ചു കൊണ്ട് അല്ലുവിന്റേയും എബിയുടെയും തല പുറത്തോട്ടായിരുന്നു..... ആകാശമാകെ പടർന്ന കുങ്കുമ ചുവപ്പ് പതിയെ മാഞ് ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു........ കിളികൾ തങ്ങളുടെ കൂടുകളിലേക്കുള്ള പ്രയാണത്തിന്റെ ശബ്ധം അവിടെയാകെ ഒഴുകി കൊണ്ടിരുന്നു........ അവയെല്ലാം വിക്ഷിച്ചുകൊണ്ട് അവർ ശിവയുടെ വീടിന്റെ പടിക്കലേകായെത്തിച്ചേർന്നു...... കാർ നിർത്തിയ പാട് വീണ അതിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് അവരോടായി..... "അല്ലു ഇതാണ് ഞങ്ങളടെ വീട്.......വാ....." ന്നുപറഞ്ഞ് അല്ലുവിനെ വിളിച്ചതും......അവർ മൂന്നുപേരും കാറിൽനിന്നിറങ്ങി..... വീടിനുമുന്നിലായുള്ള തുളസിത്തറയിൽ ദീപം തെളിഞ്ഞിരുന്നു...... മുന്നേ നടന്ന വീണ തപാത്തെ തൊഴുതുകൊണ്ട് തിരിഞ് അവരെ മൂന്നുപേരെയും അകത്തേക്ക് ക്ഷണിച്ചു...... ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവെച്ച വീണയെ അകത്തു നിന്നും പുറത്തോട്ടു ഇറങ്ങിവന്ന ചിറ്റ കണ്ട് കൊണ്ട്.....അവളുടെ അടുത്തേക്ക് ഓടി വന്നു.....

"ദേവി.... ന്റെ കുഞ്ഞ്..... എന്താ മോളെ ഈ നേരത്ത്...... ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ..... വിളിക്കാണ്ട് ഒറ്റയ്ക്ക് പൊന്നേക്കുവാ നിയ്........." ന്നുപറഞ്ഞ് അവളുടെ പുറകിലേക്കായി മിഴികൾ ചലിച്ചപ്പോഴാണ് അവളുടെ പുറകെ നിന്ന മൂന്ന് പേരെ കണ്ട് ചിറ്റ സംശയത്തോടെ വീണയെ നോക്കിയത്.... അവൾ അവരെ നോക്കി അമ്മയിലേക്ക് തിരിഞ് ചിരിയോടെ...... "അമ്മ ഇത് ന്റെ ഫ്രണ്ട ആൽഫിയാ..... എന്നാ പേര്.......അല്ലു എന്ന വിളിക്കാ...... ഇത് ഇവളുടെ ഇച്ചായൻമാരാണ്..... ഡേവിഡ് എബി.....ഞാൻ പോരുവാണെന്ന് പറഞ്ഞപ്പോ കൂടെ വന്നതാ......" "എന്നിട്ട് അവരെ ഇവിടെ നിർത്തിയേക്കുവാ...... അകത്തേക്ക് വിളിക്.......കുട്ടിയോൾ അകത്തേക്ക് കയറി ഇരുന്നോളൂട്ടൊ......ഇവളെ കൊണ്ടുവിടാനയായിട്ട് വേണ്ടി വന്നതാണോ......" "അത് അമ്മേ ഞാൻ പഠിക്കുന്നത് ഇവരുടെ കോളേജിലാ......പിന്നെ ചേച്ചിക്ക് ജോലിയും ഇവരുടെ വീട്ടിലാണ്......." "ആണോ..... ശ്രീ മോള് ഇവരുടെ വീട്ടിലാണോ ജോലിക്ക് നിൽക്കണെ........ഈ പെണ്ണ് വരുന്നത് വിളിച്ചു പറഞ്ഞതെ ഇല്ല......അല്ലേൽ എന്തെങ്കിലും ഒക്കെ ഉണ്ടാക്കായിരുന്നു..... നീ ഇവരെ വിളിച്ച് അകത്തേക്ക് കയറ്.....ഞാൻ കുടിക്കാൻ എടുക്കട്ടെ......" ന്ന് വെപ്രാളപ്പെട്ടതും അല്ലു അവരെ തടഞ്ഞുകൊണ്ട്....

" അതൊന്നും ഇപ്പോൾ വേണ്ട ആന്റി...അല്ല ശിവേച്ചി......" ന്ന് പറയലും...... അകത്തുനിന്നു മധുരമൂറുന്ന സംഗീതം അവരുടെയെല്ലാം കാതിലേക്കായൊഴുകിയെത്തി...... 🎶ആ .. ആാാാ.. .. ആാാ... നാ നാ ധീരിന നാ നാ ദിരിന ന ന ദിരിന ദിരിന ദിരിന നാ നാ ധീരിന നാ നാ ദിരിന നാ നാ ദിരിന ദിരിതിരിന 🎶 അത് കേട്ട് ഡെവിവിയും എബിയും അല്ലുവും പരസ്പരം നോക്കി സംശയത്തോടെ നിന്നതും.....വീണയും ചിറ്റയും പരസ്പരം നോക്കി പുഞ്ചിരിയോടെ...... "ശിവ മോളാണ്....... ഇനി കുറച്ചുനേരം അവളും അവളുടെ അമ്മയും കൂടെയുള്ളൊരു ലോകമായിരിക്കും...... മക്കൾ അകത്തേക്ക് വാ ഞാൻ കുടിക്കാൻ വല്ലതുമെടുക്കാം......." ന്നുപറഞ്ഞ് ചിറ്റ അകത്തേക്ക് പോയതും..... വീണയ്ക്ക് പുറകെയായി അവരും അകത്തേക്ക് പ്രവേശിച്ചു...... അപ്പോഴും അന്തരീക്ഷത്തിൽ മധുരമൂറുന്ന ഗാനം ഒഴുകി അലയടിക്കുന്നുണ്ടായിരുന്നു...... 🎶ചഞ്ചല ദ്രുതപദതാളം സുകൃതതാളം നാനാ ധിരിന നാനാ ധിരിനാ..... ചഞ്ചല ദ്രുതപദതാളം സുകൃതതാളം സുന്ദരതര ഹരിഗീതം ഹരിതഗീതം.... വധുവൊരുങ്ങി പ്രിയനൊരുങ്ങി മധുരരാമഴപെയ്തൊഴുകി എവിടേ.......

പൊന്നഴകിനുമഴകാം മാധവമേ നിന്‍ കുമ്പിളില്‍ നിറയും സ്വരമെവിടെ... താം തനനന തനനന ത്രിതല ജതികളുടെ ചഞ്ചല ദ്രുതപദതാളം സുകൃതതാളം.. ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം🎶 ശബ്ദം കേട്ട ദിശയിലേക്ക് ഡെവി ചുവടുകൾ വച്ചു........അത്‌ ശ്രദ്ധിക്കാതിരുന്ന വീണ അവരോടായി...... "ഇവിടെ ഇരുന്നോളൂട്ടോ ഞാൻ ഈ ബാഗൊന്ന് അകത്ത് കൊണ്ട് വെക്കട്ടെ......" ന്ന് പറഞ്ഞ് അടുത്തുകണ്ട റൂമിലേക്ക് കയറി പോയതും..... എബിയും അല്ലുവും അവിടെമാകെ വീക്ഷിച്ചുകൊണ്ടിരുന്നു..... എന്നാൽ ഡെവി ആ ശബ്ദത്തിനുറവിടത്തിലേക്കായി ലക്ഷ്യമിട്ട് നടന്നു.........ഗാനം മുന്നേറുന്നതിനനുസരിച്ച് അവന്റെ ചുവടുകളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് ആയി മുന്നേറി കൊണ്ടിരുന്നു.........നടുമുറ്റവും കടന്ന് ഇടനാഴിയിലേക്ക് പ്രവേശിച് മുന്നോട്ട് കാലുകൾ ചലിചു.........ആ ഇടനാഴി അവസാനിക്കുന്ന അവിടെയായുള്ള അകത്താളത്തിലായി നിറഞ്ഞു നിൽക്കുന്ന നിലാ വെളിച്ചത്തിൽ......സ്വയം മറന്നാടുന്ന ആ രൂപത്തിലായി ഡെവിയുടെ മിഴികൾ തറഞ്ഞു നിന്നു...... ആ രൂപത്തിലേക്കടുക്കും തോറും അവന്റെ കണ്ണുകൾ വിടർന്നു വന്നു.........

ചുമപ്പ് ദാവണി ചുറ്റി..... കാലിലായി പിണഞ്ഞു കിടക്കുന്ന ചിലങ്കയുടെ ശബ്ദം അന്തരീക്ഷത്തിൽ..... അവളുടെ ഓരോ ചുവടുകൾക്കുമനുസരിച്ച് ഒഴുകിയിറങ്ങി...... അവളുടെ അധരങ്ങൾ പൊഴിക്കുന്ന ആ ഗാനത്തിനനുസരിച്ച് സ്വയം മറന്ന് നൃത്തം ചെയ്യുന്നത് കണ്ട ഡെവി അവളെ കണ്ണിമവെട്ടാതെ നോക്കിനിന്നു....... 🎶ഇവിടെ വിടരുമീ പ്രണയമലരിതള്‍ മദനപല്ലവമല്ലോ.... ഇവിടെയൊഴുകുമീ മൃദുലലഹരിയില്‍ ആത്മമഞ്ജരിയല്ലോ..... ഇവിടെ നിറയും ജീവരാഗം പൊന്‍ കിനാവിന്‍ പുളകമല്ലോ..... നിറപറനിറയെ സ്രീനിറയുകയായ് മംഗളമേളമിതാ.... നിരിസനിപാ മനിപമരി നിസരിമപ ചഞ്ചല ദ്രുതപദതാളം സുകൃതതാളം ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം🎶 നിലത്തായി പരന്നുകിടക്കുന്ന മഞ്ചാടിമണികൾ കിടയിലൂടെ അവളുടെ കാൽപാദം ഒരു അരുവി പോലെ ഒഴുകിക്കൊണ്ടിരുന്നു........ അസാമാന്യമായ മെയ് വഴക്കത്തോടുകൂടെ ചുവടുകൾ വെക്കുമ്പോൾ.... ഇടതൂർന്ന് അരയോളമുള്ള അവളുടെ കാർക്കൂന്തൽ അവളുടെ താളത്തിനനുസരിച്ച് ഒഴുകിക്കൊണ്ടിരുന്നു...... ജനൽപാളി കടന്നുവന്ന നിലാവെളിച്ചത്തിനകമ്പടിയോടെയെത്തിയ ചെറുതെന്നൽ അവളുടെ ദാവണിയിൽ തട്ടി ഓളങ്ങൾ സൃഷ്ടിച്ചു......

അപ്സരസിനേക്കാൾ തോൽക്കുന്ന ആകാരഭംഗിയാൽ അവൾ വെക്കുന്ന ഓരോ ചുവടുകളുടെ താളവും...... ഡെവിയുടെ നെഞ്ചിലായി പ്രണയ മന്ത്രമായി പതിച്ചു കൊണ്ടിരുന്നു..... അവൻ സ്വയം മറന്നുകൊണ്ട് അടുത്തുള്ള തൂണിലായി ചാരി നിന്ന് അവളുടെ നൃത്തം വീക്ഷിച്ചു കൊണ്ടിരുന്നു....... കണ്ണിമ ചിമ്മാൻ പോലും മറന്നു നിന്ന ഡെവിയുടെ മിഴികൾ ഒരുവേള അവളുടെ കാൽപ്പാദത്തിനടിയിലായുള്ള ചിലങ്കയിൽ നിന്നുതിർന്നു വീണ ഗുങ്റുവിൽ പതിക്കവേ...... വേഗതയേറിയ അവളുടെ ചുവടുകൾ തടസ്സം എന്നോണം അവളുടെ കാൽപാദം ഗുങ്റുവിലായി പതിഞ്ഞതും.....ചുവടുകൾ ഇടറിവീഴവെ..... അതുകണ്ട ഡെവി നടുക്കത്തോടെ അവളിലേക്കായോടിയടുത്തുകൊണ്ട് അവൾ വീഴും മുന്നേ അവന്റെ ഇരുകൈകളിലായി അവളെ പൊതിഞ്ഞു പിടിച്ചിരുന്നു...... ചുവടുകൾ ഇടറി വീഴവേ കണ്ണുകൾ ഇറുകെ അടച്ച ശിവ.... ഇതുവരേക്കും താൻ നിലത്തു വീണില്ലെന്നുള്ള സത്യം മനസ്സിലാക്കി...... അടഞ്ഞ മിഴികൾ പതിയെ തുറന്നു നോക്കിയതും....... മുന്നിലായി.... തന്നെ ചേർത്ത് പിടിച് ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുന്ന ഡെവിയിൽ മിഴികൾ പതിഞ്ഞതും നടുക്കാത്തോടെ തറഞ്ഞു നിന്നു പോയി..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story