പ്രണയശ്രാവണാസുരം: ഭാഗം 26

pranayashravanasuram

എഴുത്തുകാരി: അമീന

അവൻ ഒന്ന് മൂരി നിവർന്നു റൂമിന് വെളിയിൽ ഇറങ്ങി...... മുൻവാതിൽ കടന്ന് ഇറയത്തേക്കിറങ്ങിയതും.......മുന്നിലെ കാഴ്ചയിൽ ഡെവിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി......... ശിവയത വീടിന് മുന്നിലായുള്ള വഴിയിലായി ഏതോ ഒരുത്തനോട് സംസാരിചോണ്ട് നിക്കുന്നു......ചിരിച്ചു സംസാരിക്കുന്ന അവളുടെ കൈ അവൾക്കടുത്തായി ബുള്ളറ്റിലിരിക്കുന്ന ചെക്കന്റെ കൈകളുക്കുള്ളിലായി പൊതിഞ്ഞു പിടിച്ചിരിക്കുന്നു..... അത്‌ കണ്ട ഡെവിയുടെ ഉള്ളാകെ ദേഷ്യം ഉയർന്നു വന്നതും..... ഒരുവിധത്തിൽ കണ്ണടച്ച് ദേഷ്യം തന്റെ നിയന്ത്രിചു....... എന്നിരുന്നാലും തനിക്ക് നേരെ ദേഷ്യത്തോടെ മാത്രം നീളുന്ന അവളുടെ ആ മിഴികൾ മറ്റൊരുത്തനു നേരെ പുഞ്ചിരി പൊഴിക്കുന്നത് ഡെവിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു...... ആ ഒരുനിമിഷം ഓടിയെടുത്ത് അവന്റെ കൈകളിൽ നിന്ന് അവളുടെ കൈകളെ വലിച്ചുമാറ്റി തന്നോട് ചേർത് നിർത്തി അവളിൽ തനിക് മാത്രമാണ് അവകാശമെന്ന് വിളിച്ചു പറയാൻ തോന്നി.....അവരുടെ സംസാരം നീണ്ടു പോകുന്നതിനനുസരിച് ഡെവിക്ക് ഉള്ളാകെ കലിപ്പ് വന്നു നിറഞ്ഞു..... ഏതവനാവൻ എന്റെ പെണ്ണിന്റെ കയ്യേൽ പിടിച്ചേച്ചും സംസാരിക്കാൻ.......

ഇനിയും അവന്റെ കൈ അവളിൽ നിന്നെടുത്തില്ലേൽ കർത്താവണേ അവന് ഞാൻ ആരാണെന്ന് അറിയിച്ചു കൊടുത്തിരിക്കും...... ന്ന് മനസ്സിൽ മൊഴിഞ്ഞോണ്ട് മുഷ്ടി ചുരുട്ടിയതും...... ആ ചെക്കന്റെ കൈകൾ അവളുടെ കയ്യേൽ നിന്ന് അകന്ന് മാറി അവന്റെ വലത് കൈ ശിവയുടെ കവിളോട് ചേർന്നതും... അത്‌ കണ്ട് നിൽക്കാനുള്ള ക്ഷമ ഇല്ലാതെ ഡെവി കലിപ്പിൽ അവർക്കടുത്തേക്കായി നടന്നടുക്കവേ ആ ചെക്കൻ....... "ശിവേ..... ന്നാൽ ശരി ഞാൻ ഇറങ്ങട്ടെ..... പറഞ്ഞത് മറക്കണ്ട വൈകുനേരം....." "ഇല്ല ന്റെ അഭിയേട്ട ഞാൻ ഏറ്റു......." "ന്നാൽ പോട്ടെടി......." ന്ന് പറഞ്ഞു തന്റെ ബൈക്കും എടുത്തോണ്ട് പോയതും....... അവൻ പോകുന്നത് നോക്കി ചെറു പുഞ്ചിരിയോടെ തിരിഞ്ഞ ശിവ....... തന്റെ തൊട്ട് പിന്നിലായി വലിഞ് മുറുകിയ മുഖത്തോടെ നിക്കുന്ന ഡെവിയെ കണ്ട് രണ്ടടി പുറകിലേക്ക് വേച്ച് പോയ ശിവ തന്റെ നെഞ്ചിൽ കൈ വെചു....... ഡെവിയാണെന്ന് കണ്ട ശിവ തന്റെ നെഞ്ചിൽ ചേർത്ത് വെച്ച കൈ എടുത്ത്.... അതുവരെ പുഞ്ചിരിയോടെ നിന്ന മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു..... "ഹോ താനായിരുന്നോ....ഇയാളെന്താ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയേക്കുവാ.....ഒന്ന് മാറിയെ വഴീന്ന്......"

ന്ന് പറഞ്ഞു അവനെയും മറികടന്നു പോകാൻ നിന്ന ശിവയുടെ കയ്യിലായി ദേഷ്യത്തോടെ കടന്നു പിടിച്ചു വലിച്ചു തിരികെ അവന് മുന്നിലേക്കായി നിർത്തി യാതൊരു മുഖവുരയും കൂടാതെ..... "ആ പോയവനെതാ......." "ഏത്......"🙄 "ന്നെ കൊണ്ടൊന്നും പറയിക്കണ്ട..... പോട്ടം കളിക്കാതെ പറയടി കോപ്പേ...... നേരത്തെ ഇളിച്ചോണ്ട് നിന്നായിരുന്നല്ലോ നീ....... അവനെതാണെന്ന്......." "അതൊക്കെ താനറിയുന്നതെന്തിനാ... ഇയാള് ഇയാടെ കാര്യം നോക്കിയാൽ മതി.... ന്റെ കാര്യത്തിൽ തലയിടണ്ട... ഞാൻ ഇപ്പൊ നിങ്ങടെ ജോലിക്കാരിയൊന്നുമല്ല....... ന്നെ ഭരിക്കണ്ട......" "ശിവ..... ന്നെ ദേഷ്യം പിടിപ്പിക്കരുത്...... മര്യാദക്ക് പറയുന്നതാ നിനക്ക് നല്ലത്..... നിന്റെ കയ്യേൽ പിടിച്ചു സംസാരിക്കാന്മാത്രം അവനേതാണെന്ന്......." ന്ന് കലിപ്പിൽ തന്റെ തൊട്ടടുത്തയുള്ള കാറിന്റെ ബോണറ്റിൽ കയ്യാൽ ഇടിച്ചോണ്ട് ചോദിച്ചതും..... അവന്റെ പെട്ടന്നുള്ള അലറലിൽ ഒന്ന് ഭയന്നു പോയ ശിവ.... നെഞ്ചിൽ കൈ ചേർത്ത്..... ന്റെ കൃഷ്ണ ഇങ്ങേര് കടിക്കോ.... ന്ന് ചിന്തിച്ചതും....... വീടിന് പുറകിലൂടെ അടുക്കള വശത്തു നിന്ന് പുറത്തോട്ട് വന്ന ചിറ്റ.... "ഹാ......ശ്രീ മോളെ നീ ഇതുവരെ പോയില്ലേ കുട്ടി..... ദാസേട്ടൻ കാത്തു നിക്കുവായിരിക്കും......

നീ അത്‌ കൊടുത്ത് വാ.... ന്നിട്ട് വേണം ഭക്ഷണം കഴികാനെടുത്ത് വെക്കാൻ......പെട്ടന്ന് പോയി വാ....." ന്ന് പറഞ്ഞതും..... "ആ ഞാൻ പോകുവാ.....പിന്നെ ചിറ്റേ അഭിയേട്ടൻ വന്നുട്ടൊ...... ഞാൻ ഇപ്പൊ ഏട്ടനോട് സംസാരിക്കുവായിരുന്നു......." "ആഹാ..... അഭി മോൻ വന്നോ.......ചുമ്മാതല്ല നിന്റെ മുഖത്ത് ഇത്രയും തെളിച്ചം...... അല്ല അവനെന്ന വന്നെ.... അപ്പൊ അവന്റെ ജോലിയൊക്കെ......." "ഇന്നലെ വന്നുന്നാ പറഞ്ഞെ...... ജോലി ഒക്കെ ഇനി നാട്ടിലാണോലോ.......ഇനി ഇവിടെ ഒക്കെ കാണും..... ന്നാൽ ഞാൻ പോയിട്ട് പെട്ടന്ന് വരാം...." ന്ന് പറഞ്ഞു തിരിഞ്ഞു ഡെവിയെ കലിപ്പിച്ചോന്ന് നോക്കി ഇറയത്തു ചാരി വെച്ച സൈക്കിൽ എടുത്ത്.......തിണ്ണയിൽ വെച്ച പാലിന്റെ കുപ്പി കവറിലായിട്ടോണ്ട് അത്‌ സൈകിളിന്റെ ഹാന്ഡിലിൽ തൂക്കിയിട്ട് സൈക്കിൽ ചവിട്ടി മുന്നോട്ട് പോയി........ അവൾ പോയതും ചിറ്റ അകത്തേക്ക് തിരികെ പോയതും....... അതുവരെ അവൾ പോകുന്നത് ദേഷ്യത്തോടെ നോക്കി നിന്ന ഡെവിയുടെ ചുമലിലായി ആരുടെയോ കരസ്പർശം ഏൽക്കവേ...... ഞെട്ടി തിരഞ്ഞു നോക്കിയതും തന്നെ നോക്കി ഇളിച്ചോണ്ട് നിക്കുന്ന എബിയെ കണ്ട് പിരികം പൊക്കി... എന്നതാണെന്നുള്ള രീതിയിൽ നോക്കിയതും....

"ഡെവിയെ ആ പോയ നിന്റെ മൊതലിനെ നിനക്ക് കിട്ടാൻ നേരത്തെ പോയ ആ ബുള്ളെറ്റ് വാല വൻ പാരയാകുo എന്നാണ് ന്റെ ഒരു ഇത്.....നിന്റെ പെണ്ണ് ഇനി അവന്റെ പെണ്ണ് ആകുവോ......"😁 ന്ന് പറഞ്ഞ് ഇളിച്ചതും...... അത്‌ കേട്ട് ഡെവി കലിപ്പിൽ അവന്റെ കൈ പിടിച്ചു തിരിച്ചതും... "ന്റെ അമ്മച്ചി....കൈ വിടാടാ നാറി.... അവൾ അവനോട് സംസാരിച്ചെന് ഞാൻ എന്ന ചെയ്യാനാ......." "ഇനി എങ്ങാനും...... വെറുതെയായാൽ പോലും അവളുടെ പേര് മറ്റൊരുത്തനിൽ ചേർത്ത് പറഞ്ഞാൽ അറിയാലോ..... ചവിട്ടി കൂട്ടും പന്നി......." ന്ന് പറഞ്ഞു കലിപ്പിൽ അകത്തേക്ക് കയറി പോയതും.... കൈ ഉഴിഞ്ഞോണ്ട് എബി..... "അലവലാതി........ഞാൻ ചുമ്മാ ഒരു സാധ്യത പറഞ്ഞതിന് ഇങ്ങനെ...... അങ്ങനെയാണെൽ ആ അഭിയുടെ കാര്യം എനിക്ക് ആലോചിക്കാൻ കൂടെ പറ്റണില്ലല്ലോ കർത്താവേ.......അവന്റെ പല്ലും നഖവും വീട്ടുകാർക്ക് കിട്ടിയാലായി...... ഹോ..... എന്ന പിടിയ പിടിച്ചേ...... ഇവനെയൊക്കെ സഹിക്കാൻ ആ പോയ മൊതലിനെ കൊണ്ടെ പറ്റത്തൊള്ളൂ....... അതിന് മുന്നേ എനിക്ക് ഒരു ഇരുമ്പിന്റെ കുപ്പായം മേടിക്കേണ്ടി വരും...... അല്ലേൽ അവര് സെറ്റ് ആകുന്നെന് മുന്നേ ഞാൻ പെട്ടിയിൽ ഇളിച്ചോണ്ട് കിടക്കേണ്ടി വരും.........

🙄 നോ.....അതനുവദിച്ചു കൂടാ..... എന്റെ ദാമ്പത്യം ക്യുസ്റ്ന് മാർക്ക് കൊണ്ട് പൂമാല തീർക്കും മുന്നേ ന്റെ വീണയെ വളക്കാനുള്ള പ്ലാനിൽ കോൺസെൻട്രേഷൻ ചെയ്യേണ്ടിയിരിക്കുന്നു.... ന്ന് കൂലംങ്കശമായി ആലോചിച്ചു കൂട്ടി തിരിയവേ....... മുന്നിലെ കതക് വഴി വീണ ഇറങ്ങി മുറ്റത്തൂടെ ഒരുഭാഗത്തേക്കായി പോകുന്നത് കണ്ട്...... "ഹേ കർത്താവേ ഇത്ര പെട്ടന്ന് എന്റെ പ്രാർത്ഥന കേട്ടൂ..... സൊ ഫാസ്റ്റേ...... ഇതാ തേടിയ വള്ളി മുന്നിലൂടെ മന്ദം മന്ദം നടന്ന് പോകുന്നു..... മിഷൻ വീണ മീട്ടൽ സ്റ്റാർട്ട്‌ നൗവെ....😁😁വീണ കൊച്ചേ ഇച്ചായൻ ഇതാ വന്നെടി......"😌 ന്ന് പറഞ്ഞു അവൾക് പുറകെ പോയി...... മുന്നിൽ പോയ വീണ മുറ്റത്തെ ഹോസ് പൈപ്പ് കൊണ്ട് അവിടെയുള്ള പച്ചക്കറി തോട്ടത്തിലെ കായ്കറികൾക്കെല്ലാം വെള്ളമൊഴിക്കവേ....... അവൾക്ക് പുറകിലായി വന്നു നിന്ന എബി അവൾക്ക് മുന്നിലേക്കായി എന്തിവലിഞ്ഞു നോക്കി... പതിയെ..... ചെക്കന് വാക്കുകളിൽ കുറച്ചു റൊമാന്റിക് ഒക്കെ വാരി പൂശി സ്വീറ്റ് വോയ്‌സിൽ....... "വീണു......."😌 ന്ന് വിളിച്ചതും.... അവന്റെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ വീണ.... "ദേവി ആരാ വീണേ........" ന്ന് പറഞ്ഞു ഞെട്ടിത്തിരിഞ്ഞു കൊണ്ട് മുന്നിലേക്ക് നോക്കിയതും......

അവളുടെ ആ തിരിയലിൽ കയ്യിലെ ഹോസിലെ വെള്ളം അതാ മുന്നിൽ നിക്കുന്ന എബിയുടെ മുത്തേക്ക് വീണു ഒഴുകിയിറങ്ങുന്നു....... മുഖത്ത് വീണ വെള്ളം തന്റെ വായാൽ എടുത്ത് പുറത്തോട്ട് നീട്ടി ഓസിലൂടെ വെള്ളം വീഴുന്ന കണക്ക് ചീറ്റിച്ചു കൊണ്ട് വീണയുടെ നേരെ തിരിഞതും....അത്‌ കണ്ട് പേടിച്.... "ദേവി.... ഞാൻ... ഞാൻ അറിയാണ്ട് പെട്ടന്ന്..... സോറി സാർ..... സോറി......സോറി......" ന്ന് പറഞ്ഞു അവളുടെ കയ്യിലെ ഹോസ് നിലത്തേക്കിട്ട് അവന്റെ ഷർട്ടിലൂടെ ഒഴുകിയിറങ്ങിയ വെള്ളം കൈ കൊണ്ട് തുടച്ചോൻണ്ട് വെപ്രാളത്തോടെ... "സോറി സാർ.... ഞാൻ അറിയാതെ കണ്ടില്ലായിരുന്നു....... സോറി......" ന്ന് പറഞ്ഞോണ്ടിരുന്നതും...... അവളെ മുഖത്തേക്ക് നോക്കി ഇളിച്ചോണ്ട് നിന്ന എബി അവൾ തുടയ്ക്കുന്നതിന് അനുസരിച്..... "കുട്ടി......ഇവിടെ...... ദേ ഇവിടേം..... ഇവിടെo വെള്ളോൻഡ്......"😁.... ന്ന് പറഞ്ഞു ഇളിച്ചതും....... തുടയ്ക്കുന്നതിടയിൽ വീണയുടെ മിഴികൾ ഇളിച്ചോണ്ട് നിക്കുന്ന എബിയിൽ പതിഞ്ഞതും...... തുടച്ചോണ്ടിരുന്ന കൈ പെട്ടന്ന് നിശ്ചലമായി പതർച്ചയോടെ അവനരികിൽ നിന്ന് അകന്നു...... ഒരുവേള അവനെ നോക്കി പെട്ടന്ന് മിഴികൾ അകറ്റി തിരിഞ്ഞു പോകാന് നിന്നവളുടെ കയ്യിലായി പിടിച്ചു വെച്ചതും......

അവൾ ഞെട്ടി തിരിഞ്ഞു അവനെ നോക്കവേ...... പൊടുന്നനെ അവളുടെ കയ്യിലായി പിടിച്ചു വലിച് നെഞ്ചിലേക്ക് ചേർത്ത് നിർത്തി..... അവന്റെ നെജിലേക്ക് ചേർന്ന് നിന്ന വീണയുടെ ഹൃദയം കിടന്ന് ഹൈ സ്പീഡിൽ മിടിച്ചതും....... അവൾ അവനിൽ നിന്ന് കുതറി മാറാൻ നോക്കിയ അവളുടെ അരയിലൂടെ കൈ ചേർത്ത് ചുറ്റി ആ കണ്ണലേക്ക് നോക്കി കൊണ്ട്....... "വീണേ...... ഈ വീണയുടെ തന്ത്രികൾ ജീവിതാവസാനം വരെ ഞാനൊന്ന് മീട്ടി mക്കോട്ടെ...... എന്റെ സ്വന്തമായി എന്റെ ജീവിതത്തിളുടനീളം സംഗീതം പൊഴിച്ചൂടെ......ഈ വീട്ടിലെ വീണ ഞാൻ സ്വന്തമായെടുത്തോട്ടെ........" ന്ന് ചോദിച്ചതും അവൾ അവനെ കണ്ണും മിഴിച്ചു നോക്കി പെട്ടന്ന് അവനിൽ നിന്ന് കുതറി മാറി കൊണ്ട്..... "അത്‌..... വീണ.... അത്‌ ചേച്ചിടെയ...... ചേച്ചി തരില്ല അത്‌......അത്‌ വേണേൽ ചേച്ചിയോട് ചോദിക്കണം......" ന്ന് പറഞ്ഞു അകത്തേക്ക് ഓടി പോയതും....... അവളുടെ വാക്ക് കേട്ട് പോയ കിളിയെ ചുറ്റുപാടും തിരിഞ്ഞു കൊണ്ടിരുന്ന എബി..... "കർത്താവേ..... ഇതെന്ന ചാധനം.......ഞാൻ നൈസ് ആയിട്ട് ആ പോയതിനെ പ്രൊപ്പോസ് ചെയ്തപ്പോൾ ആ പോത്ത് അകത്തുള്ള വീണയെ കുറിച് പറയുന്നു......

ഞാൻ പറഞ്ഞ കാര്യം ആ പോയതിനൊന്ന് മനസിലാക്കി വരുന്നെന് മുന്നേ ഞാൻ മുരടിച്ചി പോകത്തെ ഒള്ളു.....😬😬 ആ എന്നതായാലും ന്റെ പ്രൊപ്പോസ് ഏട്ട് നിലയിൽ പൊട്ടി..... ഒന്നുo മനസിലാവാത്തൊരു സാധനം....നോക്കിക്കോ....... ഇതിന് പകരം നിന്നെ വളച്ചു നഴ്സറി തുടങ്ങൂടി..... ഇത്രയും സാഹിത്യപരമായ വാക്കുകൾ ഗൂഗിൾ ചെയ്തു അവളോട് പറഞ്ഞപ്പോ എന്നാണ്ടൊക്കെയോ വിളിച്ചു പറഞ്ഞു പോയേക്കുന്നു.....😏😏.... ആകെ നനഞ്ഞത് മിച്ചം 🙄...... ആ ഏതായാലും നനഞു ഇനി കുളിച് കയറാം.....' ന്ന് പറഞ്ഞു നേരെ അകത്തേക്ക് കയറി പോയി...... അകത്തു കലിപ്പിൽ പോയ ഡെവി ഫോണിൽ... "വല്യമ്മച്ചി ആ കോപ്പ് വരത്തില്ല..... നിങ്ങൾ പോയി വല്ലതുമെടുത്ത് കഴിക്കാൻ നോക്ക്..... അതിന് അഹങ്കാരമാണ് വല്യമ്മച്ചി......" "എനിക്കൊന്നുo കേൾക്കണ്ട..... നീ ആ കൊച്ചിനെയും കൊണ്ട് ഇങ്ങോട്ട് വന്നാൽ മതി..... അറിയാലോ അവളേം കൊണ്ട് വരാതെ ഞാൻ ഒരു തുള്ളി വെള്ളം കുടിക്കില്ല...... പെട്ടന്ന് അവളെ കൊണ്ടുവരാൻ നോക്ക്......ഞാൻ ഫോൺ വെക്കുവാ......" ന്ന് പറഞ്ഞു വല്യമ്മച്ചി ഫോൺ ഓഫ്‌ ചെയ്തതും........ വല്യമ്മച്ചിയെ നോക്കി അവരുടെ മക്കളും മരുമക്കളും വായും പൊളിച്ചി നോക്കി നിന്നു....... ഫോൺ ഓഫ്‌ ചെയ്ത വല്യമ്മച്ചി തന്റെ മടിയിൽ വെച്ച ബൗളിലെ മുന്തിരി എടുത്ത് വായിലേക്കിട്ട് ചവച്ചു തിന്ന് കൊണ്ട് അന്തം വിട്ട് നോക്കുന്നവർക്ക് നേരെ......

"എന്നതാടാ നിങ്ങളിങ്ങനെ നോക്കുന്നെ..... ഓഹ് ഇതാണോ..... ഞാൻ വെള്ളം കുടിക്കില്ലെന്ന പറഞ്ഞെ ഇതൊക്കെ കഴിക്കാം..... നിങ്ങൾക്കൊക്കെ അറിയാവുന്നതല്ലിയോ ഇന്ക് വിശപ്പിന്റെ അസുഖമുള്ളതാണെന്ന്.......പിന്നെ അവനോടൊക്കെ അങ്ങനെ പറഞ്ഞാലേ ആ കൊച്ചിനെ കൊണ്ട് വരത്തോളൂ..... ഇന്ക് അറിയാം അവന് ചെയ്തതിന് ആ കൊച്ചിന് ദേഷ്യം കാണുo അതിങ്ങോട്ട് വരത്തില്ലെന്നും..... ന്നാലും കൊണ്ട് വന്നെ പറ്റൂ....... അതിന് വേണ്ടി പറഞ്ഞതാ...... ഇനി വായും പൊളിച്ചു നിക്കാതെ കഴിക്കാനെടുത്ത് വെക്ക് ട്രീസേ........" ന്ന് പറഞ്ഞു ബൗളും എടുത്തോണ്ട് പോയതും...... അവരെല്ലാം പരസ്പരം നോക്കി കൊണ്ട് വായും തുറന്നിരുന്നു 🙄..... ഡെവി ആണേൽ വല്യമ്മച്ചിയുടെ കടും പിടിത്തവും....... ശിവയുടെ ആറ്റിട്യൂടും കൂടെ അവിയൽ പരുവം തന്റെ തലയിലായായത് കണക്ക് ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ നിക്കുമ്പോഴാണ് നനഞു കുളിച്ചുള്ള എബിയുടെ വരവ്....... അവനെ കണ്ട് എന്തോന്നെടേയ് ന്നുള്ള യെക്സ്പ്രേഷനിൽ നിന്ന ഡെവിയോടായി.... "ഒന്നും പറയാനുള്ള നേരം ഇല്ല ആകെ നഞ്ഞു കുളിച്ചു നിക്കുവാ.... രാവിലെ കുളി പതിവില്ലാത്ത കൊണ്ടണെന്ന് തോനുന്നു ഭയങ്കര തണുപ്പ്.... ഹൂ.... ഈ രാവിലെയൊക്കെ എങ്ങനെയാ കുളിക്കുന്നെ കർത്താവേ......." ന്ന് പറഞ്ഞു വിറച്ചോണ്ട് വാഷിംറൂമിലേക്ക് കയറി പോയി......🙄

സൈക്കിളുമെടുത് പാലുമായി ശിവ നേരെ ദാസേട്ടന്റെ കടയിൽ കൊണ്ട് കൊടുത്ത് തിരിച്ചു വരുo വഴി സെറ്റ് മുണ്ടൊക്കെ ഉടുത്തോണ്ട് അയ്ശ്വര്യമാർന്ന മുഖത്തോടെ പുഞ്ചിരി തൂകി വരുന്ന സ്ത്രീയുടെ അരികിലായി സൈക്കിൽ നിർത്തവെ...... അവളെ കണ്ട സ്ത്രീ ചിരിച്ചോണ്ട്...... "ഹാ... ശിവ മോളോ.... നീ എന്ന വന്നെ കുട്ടി...... ദേവയാനി പറഞ്ഞു ടൗണിൽ ജോലി ശരിയ്യായിട്ട് അങ്ങോട്ട് പോയെക്കുവാന്ന്......" "ശരിയാ ശാരദാമ്മേ.......ജോലിക്കായിട്ട് അല്ല..... ടൗണിലെ കോളേജിൽ വീണയ്ക്ക് അഡ്മിഷൻ ശരിയായിരുന്നു അവളെ ഒറ്റയ്ക്ക് അവിടെ നിർത്താൻ കഴിയാത്തതുകൊണ്ട അവിടെ ഒരു ജോലി സംഘടിപ്പിച്ചു അങ്ങോട്ടുപോയത്.....ന്റെ ഓട്ടപ്പാച്ചിലിനിടയിൽ അങ്ങോട്ടൊന്ന് വന്നറിയിക്കാനും കഴിഞ്ഞില്ല......." "അതൊന്നും സാരമില്ല കുട്ടി.....നിനക്ക് സുഖമല്ലേ.... പിന്നെ അഭി വന്നൂട്ടോ...... ഇനി അവൻ ഇവിടെ തന്നെയാണെന്ന പറയണേ..... ഞാനും സേതുവും എത്രയെന്ന് കരുതിയ ഒറ്റയ്ക്ക് ആ വലിയവീട്ടിൽ...... ഏതായാലും അവൻ വന്നതുകൊണ്ട് വീട് ഒക്കെ ഒന്ന് ഉണർന്ന പോലെയാ....... അവൻ പോയെ പിന്നെ നിന്നെ ഒന്നും ആ വഴിക്ക് കാണാറില്ലല്ലോ......."

"അത് ശാരതാമ്മേ ഓരോ തിരക്കിൽ.......ആ പിന്നെ അഭിയേട്ടനെ ഞാൻ കണ്ടുട്ടോ...... രാവിലെ വീട്ടിൽ വന്നാരുന്നു.......ഇനിയങ്ങോട്ട് ഇവിടെയാണ് ജോലിന്നും പറഞ്ഞു......." "നിന്നെ കാണാനായിരുന്നോ നേരത്തെ കാലത്തെ എണീറ്റ് പോയത്.......ഇവിടെ അവന് കൂട്ട് നീയാണല്ലോ.......ന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.......മോളേ വൈകുന്നേരത്തേക്ക് ഒരു കുപ്പി പാല് അങ്ങോട്ട് എത്തിക്കാൻ......." "എത്തിച്ചോളാം ശാരദാമ്മേ...... അഭിയേട്ടൻ വന്നപ്പോൾ പറഞ്ഞിരുന്നു വൈകുന്നേരം അങ്ങോട്ട് ഒരു കുപ്പി പാൽ വേണാർന്നുന്ന്..... ഞാൻ കൊണ്ടു വന്നോളാം......" "എന്നാ ശരി ഞാൻ അങ്ങോട്ട് നടക്കട്ടെ..... ചെന്നിട്ട് വേണം അവന് കഴിക്കാൻ എടുത്തു കൊടുക്കാൻ.....അമ്പലത്തിൽ ഒന്ന് പോയെ...." ന്നു പറഞ്ഞുകൊണ്ട് ചെറു ചിരിയോടെ ശാരദാമ്മ റോഡിൽ നിന്നും കൽപ്പടവുകൾ ഇറങ്ങി വയലിന് നടുവിലൂടെയുള്ള വരമ്പിലൂടെ മുന്നോട്ടു പോയി........ ഇപ്പൊ പോയതാണ് ശാരദ സേതുമാധവൻ........ഭർത്താവ് സേതുമാധവൻ...... അവർക്ക് ഒരേയൊരു മകൻ...... അഭിനവ് എന്ന ന്റെ അഭിയേട്ടൻ...... ഞാൻ പറഞ്ഞിരുന്നില്ലേ..... രാഘു ചേട്ടൻ മനയ്ക്കലെ പറമ്പിന് വാഴക്കുല വെട്ടിയ കാര്യം...... ആ മനയ്ക്കലുള്ളവര.......

ശാരദമ്മയും ഭർത്താവ് സേതുപ്പയും രണ്ടും ഒരു പാവമാണ്.....പിന്നെ ന്റെ അഭിയേട്ടൻ കുറച്ച് ദേഷ്യം കൂടുതലുണ്ടന്നേയുള്ളൂ ന്നോട് ഭയങ്കര കൂട്ടാണ്....... ഞാൻ എന്ന് പറഞ്ഞാൽ ജീവനാ അഭിയേട്ടന്....... സംശയം ഒന്നും വേണ്ടാട്ടോ......ആൾക്ക് അനിയത്തിയെ പോലെയാ.....അല്ല കൂടപ്പിറപ്പുകൾ ഇല്ലാത്തത് കൊണ്ട് ന്നെ സ്വന്തം അനിയത്തി തന്നെയായിട്ട കാണണേ...... ചെറുപ്പം തൊട്ടേ ഒരു ഏട്ടന്റെ എല്ലാ കരുതലോടും കൂടെ ന്നെ ചേർത്തുപിടിച്ചത് ന്റെ അഭിയേട്ടൻ മാത്രവാ........ ആരുടെ മുഖത്ത് നോക്കിയും വെട്ടിത്തുറന്ന് ഇവൾ ന്റെ കുഞ്ഞനുജത്തി ആണെന്ന് പറയും......അതാണ് ഡൽഹിയിൽ നിന്നും വന്നപ്പോൾ നേരെ ന്നെ കാണാൻ വന്നത്.......ഒരേട്ടന്റെ കരുതൽ കിട്ടിയത് നിക്ക് അഭിയേട്ടനിൽ നിന്നാ........ വൈകുന്നേരം അങ്ങോട്ടേക്ക് ഒന്ന് പോകണം....... അഭിയേട്ടൻ വന്നാൽ ന്റെ വീട്ടീന്ന് ഒരു കുപ്പി പാല് അവിടെ എത്തിക്കാറുള്ളതാ........ഞാൻ ഉണ്ടാക്കുന്ന പാലട പായസം അഭിയേട്ടന് ഒത്തിരി ഇഷ്ടമാണ്...... ഏതായാലും വൈകുന്നേരം പാലുമായി പോകുമ്പോൾ കുറച്ചു പായസവും എടുക്കാം....... ന്നൊക്കെ ചിന്തിച്ചു കൊണ്ട് സൈക്കിൾ ചവിട്ടി അവൾ വീട്ടിലേക്കു മടങ്ങി.......

വീട്ടിലെത്തിയതും അവരെല്ലാം ഒരുമിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിചോണ്ടിരുന്നു......... ഭക്ഷണം കഴിക്കുമ്പോഴും ഡെവിയുടെ കണ്ണിൽ ദേഷ്യം കണ്ട് അതിന് പകരമെന്നോണം ശിവ അവനെ നോക്കി നന്നായൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു.......😏😏 കോപ്പ്.....അവൾക്ക് നമ്മളോട് ചിരിക്കാനെ ചതുർത്തിയുള്ളൂ...... അവന്നെ കണ്ടപ്പോൾ എന്തായിരുന്നു ചിരി.......😡 ന്നൊക്കെ കലിപ്പിൽ ചിന്തിച്ചു കൊണ്ട് ഭക്ഷണം കഴിച് കൊണ്ടിരുന്നു....അതിനിടയിൽ വീണ..... "ശിവേച്ചി എബി സാർ ശിവച്ചിയുടെ വീണ വേണമെന്ന് പറഞ്ഞിരുന്നുട്ടൊ......." ന്ന് പറഞ്ഞതും അതുവരെ വെട്ടിവിഴുങ്ങി കൊണ്ടിരുന്ന എബി പെട്ടെന്ന് ഫുഡ് നെറുകയിൽ കയറി ചുമച്ചു കൊണ്ടിരുന്നു......പെട്ടന്ന് അടുത്തിരുന്ന ഗ്ലാസിലെ വെള്ളം കുടിച് എല്ലാവരെയുമൊന്ന് ദയനീയമായി നോക്കി ഇളിചോണ്ട്..... "അ....അത് പിന്നെ... ഞാ.... ഞാൻ...." ന്ന് വിക്കി കൊണ്ടിരുന്നതും ഇത് കണ്ട ഡെവി...... അവനെയൊന്നിരുത്തി നോക്കിയതും..... എബി അവനെ നോക്കി കയ്യബദ്ധം നാറ്റിക്കരുത്..... എന്ന എക്സ്പ്രഷൻ ഇട്ടോണ്ടിരുന്നതും........ ശിവ മനസ്സിൽ....... ന്റെ കൃഷ്ണ എബിയുട പരുങ്ങലിൽ എന്തോ കാര്യമായി നടന്നിട്ടുണ്ടന്നാ നിക്ക് തോന്നണേ........

മ്മ്... സംശയിക്കേണ്ടിയിരിക്കുന്നു...... ന്നെ പിടിച്ചു അളിയനാക്കിയ മുതല...... ന്നൊക്കെ ആലോചിച് എബിയോടായി..... "അല്ല എബി സാർ അതിന് ന്റെ വീണ കണ്ടിട്ടുണ്ടോ......അല്ല വീണ എന്തിനാ ഇങ്ങൾക്ക് കച്ചേരി ഉണ്ടൊ......" ന്നൊക്കെ ഉള്ളിൽ പൊട്ടിവിരിഞ്ഞ ചിരി അടക്കി കൊണ്ട് ചോദിച്ചതും..... അതിനും അവൻ എല്ലാവരെയും ദയനീയമായി നോക്കിക്കൊണ്ട്... "അ..... അത് പിന്നെ നി....പാട്ടൊക്കെ പാടില്ലേ.....അപ്പോ വയലിൻ.... ശ്യേ..... വീണ..... യൊക്കെ സ്വാഭാവികമായും ഉണ്ടാവുല്ലോ...... അപ്പോൾ ഒന്ന് ഫോട്ടോയെടുക്കാൻ അതിന......" ന്ന് ഒരുവിധം പറഞ് കഴിഞ്ഞു.....സത്യയായിട്ടും ഇതിനു തന്നെയാണെന്നുള്ള നിഷ്ക്കു എക്സ്പ്രഷനും കാഴ്ച വെച്ചോണ്ടിരുന്നതും..... അവനെ നോക്കി ചിരിച് ശിവ..... "അത്‌ അകത്തുണ്ടാവും..... ഫോട്ടോഎടുക്കാനല്ലേ..... ഞാൻ തരാട്ടോ.... ഇപ്പൊ ഭക്ഷണം കഴിച്ചോളൂ......" ന്ന് പറഞ്ഞതും ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ടന്ന കണക്ക് പെട്ടെന്ന് തന്നെ വെട്ടിവിഴുങ്ങികൊണ്ടിരുന്നു....... ഭക്ഷണം കഴിച്ചു കഴിഞ്ഞ്.......

ചിറ്റയൊഴികെ എല്ലാവരും നാടുചുറ്റി കാണാനിറങ്ങി...... പോകുന്ന വഴിക്കെല്ലാം ശിവ ഡെവിയെ വഴക്കിനാണെൽ പോലും ഒന്ന് മൈൻഡ് ചെയ്യാതിരുന്നത് അവനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്....... അതിന്റെ ദേഷ്യം മുഴുവൻ മുന്നിലായി അല്ലുവിനോടൊപ്പം നടന്ന എബിയെ പിടിച്ചു വെച്ച് അവന്റെ കൈയ്യിൽ ഞെരുക്കി തീർത്തു കൊണ്ടിരുന്നു..... അതിന്റെ ആഫ്റ്റർ എഫക്ട്ടിൽ എബിയുടെ മുഖം നവരസങ്ങൾ കൊണ്ട് നിറഞ്ഞു..... ഉച്ചയോടെ അടുത് തിരികെ വീട്ടിലെത്തി ഭക്ഷണവും കഴിച്ച് എല്ലാവരും ഹാളിൽ കൂടിയപ്പോൾ ഡെവി..... "അല്ലു ബാഗ് എന്നതാണെന്ന് വെച്ചാലെടുത്തോളൂ നാട്ടിലേക്ക് തിരിക്കാം...." ന്ന് പറഞ്ഞതും അല്ലു എണീറ്റതും ശിവ അതൊന്നും മൈൻഡ് ചെയ്യാതെ മറ്റെങ്ങോ ശ്രദ്ധ തിരിച്ചുകൊണ്ടിരുന്നത് ഡെവിക്ക് പിടിക്കാതെ വന്നതും അവൻ.... "ഇനി തന്നോടും പ്രത്യേകിച്ച് പറയണോ..... പോയി വേണ്ടതെന്നണെന്നുവെച്ചാൽ എടുത്തോണ്ട് വാടി....." ന്നുള്ള അവന്റെ ദേഷ്യം ഇഷ്ടപ്പെടാതിരുന്ന ശിവ......

എന്തോ പറയാനായി വാ തുറക്കവേ.....കിച്ചണിൽ നിന്നും വന്ന ചിറ്റ അവരോടായി..... "മക്കളെ ഇന്നിനി പോകണോ........ ഏതായാലും വന്നില്ലേ...... നാളെ വീണ മോൾക്കും അല്ലു മോൾക്കും ക്ലാസ്സ്ല്ലല്ലോ..... ഒരു ദിവസം കൂടെ ന്റെ മക്കള് ഇവിടെ നിന്നിട്ട് നാളെ എല്ലാവർക്കും ഒരുമിച്ച് പോയാൽ മതിയില്ലേ......ന്റെ അനിയൻ രാഘവ് വിളിച്ചിരുന്നു അവൻ നാളത്തേക്ക് എത്തുമെന്ന പറഞ്ഞത്..... മക്കൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇന്നുടെ ഒരു ദിവസം....." ന്ന് പറഞ്ഞതിന് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഡെവി സമ്മതം മൂളി...... പിന്നീട് അവരെല്ലാവരും അവരവരുടെ റൂമിലേക്ക് പോയി ഉച്ചമയക്കത്തിലേർപ്പെട്ടു.... ഭക്ഷണം കഴിച്ച് ഉറങ്ങിയത് കൊണ്ട് തന്നെ ദീർഘനേരത്തെ ഉറക്കിന് ശേഷം സന്ധ്യയോടടുത്താണ് ഡെവി ഉറക്കമുണർന്നത്...... വാഷ്റൂമിൽ പോയി ഫ്രഷായി ഹാളിലേക്കായി എത്തിവേ അങ്ങോട്ടായി ചിറ്റ ഒരു ഗ്ലാസിൽ പായസം കൊണ്ടുവന്നവന് കൊടുത്തു..... " ശിവ മോൾ ഉണ്ടാക്കിയതാ..... " ണെന്ന് പറഞ് ഡെവിക്ക് കൊടുത്തതും..... അവൻ സന്തോഷത്തോടെ പായസം ചുണ്ടോട് ചേർത്ത് വെച്ച് ഒരിറക്ക് കുടിച്ചപ്പോൾ ചിറ്റ തുടർന്നു.... "അഭിമോനും പായസം വളരെ ഇഷ്ടവാ അതുകൊണ്ട് ശ്രീ മോൾ ഉണ്ടാക്കി അതുമായി അങ്ങോട്ട് പോയിട്ടുണ്ട്......

." ന്ന് പറഞ്ഞു നിർത്തിയതും...... ഒരു ഞെട്ടലോടെ ചുണ്ടോടടുപ്പിച്ചു ക്ലാസ് മാറ്റിവെച്ചുകൊണ്ട് ചിറ്റയോടായി....... "ശി.....ശിവ എങ്ങോട്ടു പോയതാണെന്ന പറഞ്ഞത്......." "അത് ഇവിടെ അടുത്ത് തന്നെയാ.....വയലിന് നടുക്കൂടെ പോയാൽ കാണുന്ന വലിയ വീടില്ലേ..... മനയ്ക്കൽ അവിടത്തെ മോനാ അഭി..... അങ്ങോട്ട് പോയേക്കുവാ ശിവ....... രാവിലെ വന്നപ്പോ ആ കൊച്ചൻ അങ്ങോട്ട് ഒരു കുപ്പി പാല് വേണമെന്ന് പറഞ്ഞിരുന്നെ അതുമായി പോയപ്പോൾ പായസവും എടുത്തോണ്ട് പോയത.......വരാറായിട്ടുണ്ടാകും..... മഴക്കോലുണ്ടെന്ന് തോന്നണു....... വിറക് ഒക്കെ എടുത്ത് വെച്ചില്ലേൽ അപ്പിടി നനയും...... പിന്നെ ഒന്നിനും കൊള്ളത്തില്ല....." ന്ന് പറഞ്ഞു കൊണ്ട് ചിറ്റ തിരികെ പോയതും...... അവൻ ദേഷ്യംകൊണ്ട് അടിമുടി വിറച്ച് പായസ ക്ലാസ് അടുത്തുള്ള ടേബിളിലേക്ക് വെച്ച് ഉമ്മറം കടന്നു മുറ്റത്തേക്ക് ഇറങ്ങി അതിവേഗം മുന്നോട്ട് നടന്നു...... രാവിലത്തെ നാട് ചുറ്റലിൽ മനയ്ക്കൽ തറവാടവൻ കണ്ടിരുന്നു...... അതുകൊണ്ട് തന്നെ അവിടേക്ക് ലക്ഷ്യമാക്കി അവന്റെ കാലുകൾ അതിവേഗം ചലിച്ചു........ ആകാശമാകെ കുങ്കുമ വർണ്ണം ചാലിച് സന്ധ്യ അടുക്കാറായിരുന്നു.......

കൂട്ടിലേക്കാണയുന്ന കിളികളുടെ ശബ്ദം പോലും ഡെവിയുടെ കാതിൽ പതിഞ്ഞില്ല....രാവിലെ ചിരിച്ചു നിൽക്കുന്ന ശിവയെയും അഭിയെയും ആയിരുന്നു അവന്റെ ഉള്ള് നിറയെ...... ഇപ്പോഴും അവന്റെ അടുക്കലേക്കാണെന്ന് അരിഞ്ഞു അവനിലെ ദേഷ്യം പതിന്മടങ്ങായി ഉയർന്ന് റോഡിലൂടെ മുന്നോട്ടു നടന്നു....... കൽപ്പടവുകൾ ഇറങ്ങി വയലിന് നടുവിലെ വരമ്പിലൂടെ അവൻ കുറച്ചു മുന്നോട്ടു നടന്നതും...... കാതിലായി പൊട്ടിച്ചിരി അലയടിച്ചതും...... ശബ്ദം കേട്ട ദിശയിലേക്കായി തന്റെ മിഴികൾ മുന്നോട്ടു ചലിക്കവേ...... കുറച്ച് ഉയരത്തിലുള്ള ആ വലിയ വീടിന്റെ മുന്നിലെ കൽപ്പടവുകളിൽ നിന്ന് ശിവ.......അഭിയുടെ നെഞ്ചിൽ പിടിച്ചു തള്ളി പൊട്ടിച്ചിരിയോടെ തന്റെ ദാവണി തുമ്പും പിടിച്ചുകൊണ്ട് ഇറങ്ങി ഓടി വരുന്നത് കണ്ട ഡെവി വരമ്പിന് നടുവിലായി നിന്നുകൊണ്ട് ഇതെല്ലാം പതിന്മടങ്ങ് ഉയർന്നുവന്ന ദേഷ്യത്തെ കൂട്ട് പിടിച്ചു മുഷ്ടി ചുരുട്ടി........ ചിരിച്ചോണ്ട് ഓടിവരുന്ന ശിവ തന്റെ മുന്നിൽ ദേഷ്യം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന ഡെവിയെ കണ്ട് പൊടുന്നനെ അവളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിശ്ചലമായി........അവനെയവിടെ കണ്ട് സംശയത്തോടെ നോക്കി.....

അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നുള്ള ചിന്തയിൽ അലസമായി..... "ഹലോ.....വഴീന്നൊന്ന് മാറിയെ..... ഡോ തന്നോടാ പറഞ്ഞെ വഴീന്ന് മാറാൻ........" ന്ന് കടുപ്പിച്ചു പറഞ്ഞതും...... അവന്റെ ദേഷ്യം അണപ്പല്ലിൽ കടിമർത്തി കഴിയുന്ന വിധത്തിൽ ശാന്തമായി.... "നേരം വൈകിയിട്ടും നിനക്കെന്തായിരുന്നു അവനോട് ഇത്രയും പറഞ്ഞ് ചിരിക്കാൻ......." "ഹോ ഇത് വല്ല്യ കഷ്ടയല്ലോ.....നിക്കൊന്ന് ചിരിക്കാനും പറ്റില്ലേ..... അല്ല ഞാൻ ചിരിക്കുവേ ഇല്ലയോ......അതൊക്കെ താനെന്തിനാ അറിയുന്നേ..... ഞാൻ രാവിലെ പറഞ്ഞു ന്റെ കാര്യത്തിൽ ഇടപെടരുതെന്ന്..... ഞാൻ നിക്ക് ഇഷ്ടമുള്ളവരോട് സംസാരിക്കും അതിന് തനിക്കെന്താ...... വരമ്പിൽ നിന്ന അവന്റെ ചോദ്യം..... മഴക്കോള് വരുണത് കണ്ടില്ലേ........നിക്ക് വീട്ടീ പോണം.... ഒന്ന് മാറുവോ......" "ഞാൻ ചോദിച്ചതിന് മറുപടി തന്നിട്ട് പോയാൽ മതി നീ......." ന്ന് അവനെ മറികടന്നു പോകാന് നിന്ന ശിവയുടെ ഇരു കൈ തണ്ടയിലായി പിടി മുറുക്കി കൊണ്ട് പറഞ്ഞതും..... "താ.... താൻ എന്താടോ ചെയ്യണെ..... വിടടോ ന്നെ......." ന്ന് പറഞ്ഞപ്പോഴേക്കും അന്തരീക്ഷമാകെ തണുത്ത ചെറു കാറ്റ് അവരെയും തഴുകി കടന്നു പോയി........

ആകാശത്തായി ചെറു മിന്നൽ ചീളുകൾ പൊഴിച്ചു മഴയുടെ വരവേന്നോണം വാനം തയ്യാറെടുത് നിന്നു.... "നിന്നോടാ ഞാൻ ചോദിച്ചത് ഇത്രയും അടുത്ത് ഇടപഴകാൻ അവനരാണെന്ന്..... അവനുമായി നിനക്കെന്നതാ ബന്ധം.......അത്‌ പറഞ്ഞിട്ട് പോയാൽ മതി....." ന്ന് പറഞ്ഞു അവന്റെ അവളിലുള്ള പിടി മുറുകിയതും...... വേദനയെടുത്ത ശിവ..... "സ്സ്.... നിക്ക് വേദനിക്കണു....കയ്യെടുക്ക്......." "നിനക്ക് വേദനിക്കുന്നുണ്ടല്ലെ...... അതു പോലെ ഞാൻ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിനക്ക് അറിയോടി പുല്ലേ......നീ അവനോട് സംസാരിക്കുമ്പോൾ ചിരിക്കുമ്പോൾ ഞാൻ എത്രമാത്രം ഡിസ്റ്റർബ്ഡ് ആകുന്നുണ്ടെന്ന് നിനക്ക് അറിയോന്ന്......" ന്ന് അലറി കൊണ്ട് അവളെ പിടിചു തള്ളിയതും.......അവൾക്കൊന്നും മനസിലാകാതെ അവനെ മിഴിച്ചു നോക്കി..... അവളിൽ നിന്ന് മുഖം തിരിച്ച ഡെവി നെറ്റിത്തടത്തിലായി കൈ തീരുമ്മി കൊണ്ട് നിന്നതും...... മലയോരത്തു നിന്നുമൊഴുകിയിറങ്ങിയ മഴത്തുള്ളികൾ.......ആ ഗ്രാമമൊന്നാകെ നനച്ചു കൊണ്ട് ആ വയലോരമാകെ പടർന്നു തുള്ളികളാൽ ശിവയെയും ഡെവിയെയും നനച്ചു കൊണ്ട് കടന്നു പോയി.........ചെറു തുള്ളികളാൽ തുടങ്ങിയ മഴ ശക്തി പ്രാഭിക്കവേ തന്റെ ഉടയാടകൾ നനഞ്ഞു കുതിരും മുന്നേ വീട്ടിലേക്കെത്തുവാനുള്ള വ്യഗ്രതയിൽ ശിവ..........

"ഡോ ഒന്ന് മാറി നിക്കടോ...... മഴയ്ക്ക് ശക്തി കൂടിവരുവാ......കണ്ടില്ലേ നീ......." ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി പോകവേ...... അവളെ തടഞ് ആ കവിളിൽ കുത്തിപിടിച്ചി കൊണ്ട്..... "നിനക്ക് അർത്തലച്ചു പെയ്യുന്ന മഴ മാത്രമെ കാണുന്നുള്ളൂ......... കൊടുങ്കാറ്റ് കണക്ക് ആഞ്ഞാടിക്കുന്ന ന്റെ മനസ് എന്താ നിനക്ക് കാണുന്നില്ലെടി കോപ്പേ......." ന്ന് പറഞ്ഞു അവളുടെ കവിളിൽ നിന്ന് കൈ എടുത്തു വായുവിലായി കൈ കുടഞ്ഞു കൊണ്ട്...... വലതുകൈയാൽ തലമുടിയിലൂർന്നൊഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളെ വകഞ്ഞു മാറ്റി അവളെ നോക്കിയതും....... മഴയാൽ നനഞു കുതിർന്ന് അവനെന്താണ് പറയുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാതെ തറഞ്ഞു നിന്ന ശിവയുടെ നേരെ തിരിഞ് അവളുടെ കൈ പിടിച്ചു വലിച്ചു അരയിലൂടെ കൈ ചുറ്റി തന്നോട് ചേർത്ത് ആ മുഖത്തേക്ക് നോക്കി..... "പറയടി കോപ്പേ നിനക്ക് എന്താ എന്റെ മനസ് കാണാൻ പറ്റുന്നില്ലെന്ന്.......' ന്ന് അലറിയതും......അവൾ ഉമിനീരിറക്കി ഒരുവിധം ഉള്ള ധൈര്യം സംഭരിച്ചു അവന്റെ കയ്യീന്ന് കുതറി ഇറങ്ങി കൊണ്ട്...... "നിക്ക്.... നിക്കൊന്നും അറിയില്ല...... താനെന്തൊക്കെയാ പറയുന്നെന്നു പോലും നിക്ക് മനസിലാവണില്ല.......

അറിയാഞ്ഞിട്ട് ചോദിക്ക തനിക്കെന്താ പ്രാന്തുണ്ടോ..... വഴിയിൽ തടഞ്ഞു വെച്ച് ദ്രോഹിക്കാൻ......" ന്ന് ഉച്ചത്തിൽ പറഞ്ഞതും.....അത്‌ കേട്ട് മുഷ്ടി ചുരുട്ടി അവൾക്കരികിലേക്കായി ഉറച്ച കാൽവെപ്പോടെ നടന്ന്.. "അതേടി പ്രാന്ത് തന്നെയാ എനിക്ക്........ആ പ്രാന്തിന്റെ കാരണവും നീ മാത്രവാ...... ഞാൻ.... ഞാനിത്രയും ഡിസ്റ്റർബ്ഡ് ആകാനുള്ള കാരണവും നീ മാത്രമാടി പുല്ലേ......" "ഞാൻ അതിന് തന്നെ എന്താ ചെയ്തെടോ........" "നീ എന്താ ചെയ്തെന്നോ..... നീ ചെയ്തില്ലേ.... ചെയ്തില്ലേ.....ഏതാവനടി അവൻ.......അത്‌ പറയാതെ നീ ഒഴിഞ്ഞു മാറുന്നതെന്നാത്തിനാടി......" "കുറെ ആയല്ലോ താൻ അഭിയേട്ടനെ കുറിച് പറയുന്നു.... ഞാൻ ആളോട് സംസാരിച്ചാൽ നിനക്കെന്താ......ഞാൻ..... ഞാൻ ഇനിയും സംസാരിക്കുo........അത്‌ ചോദ്യം ചെയ്യാൻ ഡേവിഡ് കളത്തി പറമ്പൻ വരണ്ട..... എനിക്ക് തന്നോട് സംസാരിക്കാനും താല്പര്യല്ല.... മാറിനിക്കങ്ങോട്ട്........" ന്ന് പറഞ്ഞു അവനെ തള്ളി മാറ്റവെ...... ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ ഡെവി അവളുടെ കയ്യിൽ പിടിച്ചു പിന്നോട്ട് വലിക്കവേ....... വലിയുടെ ശക്തിയിൽ പിന്നോട്ടാഞ്ഞ ശിവ വരമ്പിലായി കാൽ സ്ലിപ്പായി പുറകിലേക്കായി മറിഞ്ഞു വീണതോടൊപ്പം അവളുടെ കൈ ഡെവിയുടെ ഷർട്ടിലായി പിടിക്കവേ......

ആ വയലിലേ മഴയിൽ കുതിർന്ന ചെളിയിലേക്കായി ഇരുവരും വീണു......... ചെളിയിലേക്കായി പതിച്ച ശിവ തന്റെ മുകളിലായി പതിച്ച ഡെവിയുടെ അഗാധത്തിൽ ഒന്നൂടെ ചെളിയിലേക്കായി പൂഴ്ന്ന് പോയതും...... അതിന്റെ പ്രതിഫലനമായി ചെളി അവളുടെ മുഖത്തേക്കായി ചിതറി തെറിച്ചു...... കൺ പോളകൾക്ക് മുകളിലും...... അധരങ്ങൾക്ക് മേലെയുമായി ചെളി പറ്റി പിടിച്ചത് കൊണ്ട് തന്നെ...... കണ്ണുകൾ ഇറുകെ അടച്ചു മുഖം ചുളിക്കവേ...... തന്റെ മുഖത്തടിക്കുന്ന ചുടു നിശ്വാസം കൊണ്ട് ശിവ അടച്ച കൺ പോളകൾ വലിച്ചു തുറന്നു....... അപ്പോഴും മഴ തങ്ങളെ നനച്ചു കൊണ്ട് അതിന്റെ പ്രണയിനിയായ ഭൂമിയിലേക്ക് ചേരാനുള്ള വെമ്പലോടെ പെയ്തിറങ്ങി.......അപ്പോഴും കിതപ്പോടെ ചെളിയിലായി കിടന്ന ശിവ അവനോടായി ദേഷ്യത്തിൽ....... "എ.... എന്ത് നോക്കി കൊണ്ട് നിക്കുവാ..... എണീറ്റ് മാറങ്ങോട്ട്......" ന്ന് പറഞ്ഞതിന് ഇടുത്തടിച്ച പോലെയുള്ള... അവന്റെ.... "ഇല്ലടി കോപ്പേ മാറാൻ സൗകര്യല്ല....." ന്നുള്ള മറുപടിയിൽ കണ്ണും മിഴിച്ചേ നോക്കി കിടന്ന ശിവ അവനെ പല്ല് കടിച് ഇരുകയ്യാൽ പിടിച്ചു തള്ളി മാറ്റാൻ ശ്രമിച്ചതും...... ആ കൈകൾ പിടിച്ചെടുത്ത് ചെളിയിലേക്കായി ചേർത്ത് വെചു കൊണ്ട്....... "അടങ്ങി കിടക്കടി പുല്ലേ......ഞാൻ പറയും അത്‌ നീ കേൾക്കും......എന്നിട്ടേ ഞാനും നീയും പോകാത്തൊള്ളൂ......" ന്ന് രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞതും......

അവൾ കലിയോടെ അവനെ ചെറഞ്ഞു നോക്കവേ...... മഴ ഡെവിയുടെ മുകളിൽ തട്ടി മുടിയിഴകളിലൂടെ നൂലിഴാ തീർത്തു ശിവയുടെ ആദരങ്ങളിലായി തട്ടി ചിന്നി ചിതറി കൊണ്ടിരുന്നു........ അപ്പോഴും ഉയർന്നു പൊങ്ങുന്ന ഹൃദയത്തോടെ അവൾ തന്റെ കൈകളെ അവന്റെ കയ്യീന്ന് വലിച്ചെടുക്കാൻ ശ്രമിച്ചുവെങ്കിലും........ അവന്റെ പിടിയിൽ അവയെല്ലാം നിശ്ഭ്രമമായിരുന്നു....... അവസാനം സഹികെട്ട്..... "നിനക്ക് എന്താ വേണ്ടത്..... ന്നെ.... ന്നെ ദ്രോഹിച്ച മതിയായില്ലേ......ഇങ്ങനെ ഇട്ടു ദ്രോഹിക്കാൻ എന്ത് തെറ്റാ ചെയ്തേ......ഞാൻ.....ഞാൻ ആരോട് സംസാരിച്ചാൽ നിനക്ക് എന്താ..... ഇങ്ങനെ വേദനിപ്പിക്കണതെന്തിനാ......." ന്ന് ദയനീയതയോടെ പറഞ് നിർത്തിയതും....... അവന് തലയൊന്ന് കുടഞ്ഞതും വെള്ളത്തുള്ളികൾ നാല് ഭാഗവും ചിതറവേ അവന്റെ മിഴികൾ അവളുടെ മിഴികളുമായി ഉടക്കി....... അവളുടെ മിഴികളിലേക്കായി ആഴ്ന്നിറങ്ങി പതിയെ...... "നീ അവനോട് സംസാരിച്ചാൽ എനിക് എന്താണെന്നല്ലേ.....എനിക്ക് ഒന്നും ഇല്ല..... പക്ഷെ എനിക്ക് അന്യമായ നിന്റെ പുഞ്ചിരി..... അത്‌ നീ അവനു മുന്നിലായി നിറയ്ക്കുമ്പോൾ പിടഞ്ഞു പോകുന്നത് എന്റെ നെഞ്ചാണ് ശിവ..... നിന്റെ പുഞ്ചിരി പോലും എനിക്ക് മാത്രമുള്ളതാണ്......." ന്ന് ശാന്തമായി പറഞ്ഞു പൊടുന്നനെ കലിയിൽ..... "എനിക്ക്.... എനിക്ക് മാത്രo അവകാഷപെട്ടത് മറ്റൊരുത്തനോട് ചേർന്ന് നിക്കുന്നത് സഹിക്കാൻ കഴിയില്ലെനിക്ക്......."

ന്ന് അലറി അവന്റെ മുടിയിൽ നിന്നൂർന്ന വീണ വെള്ളത്തുള്ളികളാൽ ചെളി മാറി ചുമന്ന അവളുടെ അധരത്തിലായി മിഴികൾ പതിഞ്ഞതും...... അതിലേക്കായി ഉറ്റു നോക്കി കൊണ്ട്..... "സഹിക്കാൻ കഴിയില്ലെനിക്ക്..... ഈ ചൊടിയിൽ വിരിയുന്ന പുഞ്ചിരിയെന്ത എനിക്ക് മുന്നിൽ മാത്രo വിരിയാത്തത്..... അതെനിക്ക് അന്യമായാൽ സഹിക്കില്ലനിക്ക്........ കാരണം നീ എന്റയ..........നീ.... നീ എനിക്ക് മാത്രമുള്ളതാ..... ഈ ഡെവിയുടെ പെണ്ണാ നീ...... നീയെന്നാൽ എനിയ്ക്ക് പ്രാന്താണ് ശിവ........ബികോസ്..... I ലവ് u...... ശ്രാവണി....... ലവ് u......" ന്ന് അലറിയതും അവന്റെ വക്കുകൾ കാതിൽ പതിയവേ..... ഞെട്ടി തരിച്ച ശിവയുടെ വിറയാർന്ന ചാമ്പങ്ങ ചുണ്ടിലേക്കായി തന്റെ അധരം ചേർത്ത് വെച് കഴിഞ്ഞിരുന്നു........ അവന്റെ ആ പ്രവർത്തിയിൽ കിടുങ്ങി പോയ ശിവ പ്രതികരിക്കാൻ കഴിയാത്ത വിധത്തിൽ ശീല പോലെ നിന്നതുo......തന്റെ അധരത്തിലേക്കാഴിന്നിറങ്ങിയ ഡെവി അവയെ തെല്ലൊന്ന് പോലും മോചിപ്പിക്കാതെ അധരത്തിൽ ചെറു നോവ് തീർത്തതും........ അതുവരെ ഏതോ അവസ്ഥയിൽ നിന്ന ശിവ പൊടുന്നനെ സ്വബോധത്തിലേക്ക് വന്നതും...... അവന്റെ വാക്കുകൾ പിന്നെയും ഇടിമുഴക്കം പോലെ അവളുടെ കാതിൽ അലയടിക്കവേ......

ആ കണ്ണുകൾ നിറഞ്ഞു വന്നതോടൊപ്പം...... സർവ്വ ശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി ഒരു കിതപ്പോടെ ചളിയിൽ നിന്ന് ചാടിയെണീറ്റതും...... ഡെവി....പതിയെ അവളുടെ കയ്യിലായി തന്റെ കൈ ചേർത്ത് വെച്ചതും...... ആ കൈ തട്ടി മാറ്റി അവനെ കലങ്ങിയ കണ്ണാൽ രൂക്ഷമായി നോക്കി കൊണ്ട് അവിടെന്നെണീറ്റ് ആ വയൽവരമ്പിലേക്ക് കയറി മുന്നോട്ടായൊടിയതും..... ചെളിയിൽ നിന്ന് എണീറ്റ ഡെവി അവൾ ഓടിയകലുന്നത് നോക്കി ചെറു ചിരിയോടെ....... "ശിവ......." ന്ന് വിളിച്ചെങ്കിലും അത്‌ കേൾക്കാതെ പിന്നെയും അവൾ ഓടിക്കൊണ്ടിരുന്നതും..... അവനുച്ചത്തിൽ....... "ശിവാ....." ന്ന് അലറി..... അതിന് തുടർച്ചയെന്നോണം....... "അവളുടെ ആ വാശിയിൽ ആ ഉശിരിൽ ഡേവിഡെങ്ങാൻ വീണു പോയാൽ......അവളെയങ്ങ് പ്രണയിച്ചു പോയാൽ.....പിന്നെ നീയെന്നല്ല..... അവൾക്ക് പോലും കഴിയില്ല തടയാൻ.... ന്റെ കയ്യാൽ ഒരു മിന്നങ്ങ് കെട്ടി കൂടെ പൊറുപ്പിക്കും ഞാൻ.....ഈ ഡേവിഡ് കളത്തി പറമ്പന്റെ പെണ്ണായി.......*.......

ന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും....... ഓടിക്കൊണ്ടിരുന്ന ശിവയുടെ കാൽ പൊടുന്നനെ നിശ്ചലമായി കിതപ്പോടെ അവനിലേക്ക് തിരിഞ്ഞു നോക്കിയതും....... വരമ്പിലായി കൈ പിണച്ചു തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മുഖം നിലാവിനെ കീറിമുറിച്ച മിന്നൽ പിണർപ്പിൽ തെളിഞ്ഞു കണ്ടതും...... അവൾ അവന് അന്നത്തെ രാത്രി ഓർമയിലുണ്ടെന്ന ആവിശ്സനീയത്തിൽ കയ്യാൽ വാ മൂടി..... കിതച് കൊണ്ട് പൊടുന്നനെ പിന്തിരിഞ്ഞു ഓടി........ "ശിവ...... ഈ ഓട്ടം നീ എത്ര ഓടിയാലും..... പൊന്ന് മോളെ അതിന്റെ അവസാനം നീ ചേർന്ന് നിൽക്കുന്നത് ഈ നെഞ്ചോട് ചേർന്ന് മാത്രമായിരിക്കുo......കാരണം നീ എന്റെയാണ് ശിവ.....എന്റെ മാത്രo........ നിനക്ക് എന്നിൽ നിന്നൊരു മോചനം ഇല്ല ശിവ.....bcz ഐ ലവ് യു........ മാഡ്‌ലി ലവ് യൂ......." ന്നുള്ള അവന്റെ അലർച്ച റോഡിലൂടെ ആ മഴയിൽ നനഞു കുതിർന്നു നിറഞ്ഞൊഴുകുന്ന കണ്ണുകൾ പുറം കയ്യാൽ തുടച് നീക്കി മുന്നോട്ടെടിയ ശിവയുടെ കാതിൽ പതിഞ്ഞതോടൊപ്പം....... ആ അന്തരീക്ഷമാകെ തട്ടി മാറ്റൊലി കൊണ്ടു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story