പ്രണയശ്രാവണാസുരം: ഭാഗം 28

pranayashravanasuram

എഴുത്തുകാരി: അമീന

ഡെവീടെ റൂമിൽ ഉയർത്തി പിടിച്ച വടിയുമായി നിന്ന ശിവ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞതും....... തന്റെ പുറകിലായി ഡോറും ചാരി കൈകൾ പിണച്ചു നിക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്നതോടൊപ്പം....... തലയ്ക്കു മുകളിൽ പിടിച്ചിരുന്ന വടി ഊർന്ന് നിലം പതിച്ചു........ നിലം പതിച്ച വടിയിലേക്കും......ഡെവിയുടെ മുഖത്തേക്കും മാറി മാറി നോക്കി ഉള്ളാലെ കൃഷ്ണനെ വിളിച്..... ഏത് വഴി ഇറങ്ങി ഓടുമെന്ന് കരുതി നിന്ന ശിവയുടെ മുഖത്തായി നിറഞ്ഞു നിന്ന നവരസങ്ങളിലായി ... ഡെവി തന്റെ കൈകൾ പിണച്ചു വെച്ച് അവളെ വീക്ഷിച്ചു കൊണ്ടിരുന്നു...... അവളുടെ മുഖഭാവത്താൽ പൊട്ടി വന്ന ചിരിയെ അടക്കി വെച്ച് പതിയെ അവൾക്കടുത്തേക്കായി നടന്നടുക്കുന്ന ഡെവിയെ കണ്ട് പകച്ചു നോക്കിയ ശിവ വിറച്ചോണ്ട്.... കൃഷ്ണ..... ഇങ്ങേരിത് എങ്ങടാ വരുന്നേ.......ന്നെ പെടുത്തിയപ്പോ സമാധാനം ആയിക്കാണൂല്ലോ...... അല്ലേലും നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല....ഒന്നും അലോയ്ക്കാതെ ചാടി പുറപ്പെട്ട് പണി മേടിച്ചു കൂട്ടുന്നത് നിക്ക് ഇപ്പൊ ഒരു ശീലാമായേക്കുവാണല്ലോ......

എങ്ങനെയാ ഒന്ന് പുറത്ത് കടക്ക.... കൃഷ്ണ അസുര നോട്ടം ശരിയല്ലല്ലോ..... ന്ന് മനസ്സിൽ പറയവേ ഡെവി തന്റെ തൊട്ടടുത്തേത്തും മുന്നേ താഴെ വീണുകിടന്ന വടി പെട്ടന്ന് കുനിഞ്ഞെടുത് അതിലായി മുറുകെ പിടിച്ചു കൊണ്ട്...... "താ..... താനെന്താ കാണിക്കണേ..... അ... അടുത്തൊട്ട് വരരുത്....." ന്നൊക്കെ വിക്കി വിക്കി പറഞ്ഞു വാടിയിലായി മുറുകെ പിടിച്ചു നിന്നതും..... അവനൊന്ന് നിന്ന് അവളെ അടിമുടി നോക്കി...... "ഞാൻ എങ്ങടാ വരുന്നെന്നോ.....അല്ല ഇത് പറ എന്നതാ ഇച്ചായന്റെ കൊച്ചിന് ഈ റൂമിൽ കാര്യം ഹേ...." തോന്നക്കൽ പഞ്ചായത്തിലെ അരിമണി പൊറുക്കി....ഇനി ഇവിടെ കൂടെ പൊറുക്കി കൊണ്ടുവാനുള്ളൂ....അതിന്ന് വന്നതാണ് ഹേ...😏 ന്ന് മനസ്സിൽ പറഞ്ഞു പുച്ഛിച്ചു കൊണ്ട്.... "ഞാൻ....ഞാൻ.....നിക്ക് ഇഷ്ടമുള്ളിടത്തേക്ക് വരും...... അതിന് തനിക്ക് എന്താ.... ന്റെ വീട്.... ന്റെ വീട്ടിലെ മുറികൾ......നിക്ക് ഇഷ്ടമുള്ളപ്പോൾ വരാം ഇഷ്ടമുള്ളത് ചെയ്യാം....'😏😏 "ഓഹോ.... അങ്ങനെയാ..." "ആ അങ്ങനെ തന്നെയാ....."😏... "എന്നാൽ എനിക്കും ഇഷ്ടമുള്ളത് ചെയ്യാലോ ലേ....."

"എന്ത്....." 🙄.... "അല്ല.... നിന്റെ വീട്......നിന്റെ വീട്ടിലെ മുറികൾ.... നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം...." ഇയാൾ എന്താ ന്റെ ഡയലോഗ് റിപീറ്റ് അടിക്കുന്നോ.....🙄 ന്ന് തിങ്കിയതും.... "അപ്പൊ നിന്റെ മുറിയിൽ നിക്കുന്ന ന്റെ പെണ്ണിനെ എനിക്കും ഇഷ്ടമുള്ളത് ചെയ്യാലോ ലേ...." ന്ന് താടി തടവി സൈറ്റ് അടിചോണ്ട് ചോദിച്ചതും..... ഉള്ളിലൂടെ കാളലങ് പോയതും..... ഞെട്ടി തരിച്.... "വാട്ട്‌......"😲.... ന്ന് അലറി കണ്ണുo തള്ളി നിന്നതും.....ചെറു ചിരിയോടെ അവൾക്കടുത്തേക്കായി വന്നുകൊണ്ട്..... "ആ...... ന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ ഈ നിൽക്കുന്ന റൗഡി ശ്രാവൺ......" ന്റെ കൃഷ്ണ ഈ പേര് ഇതെങ്ങേരിതെപ്പോ കണ്ട് പിടിച്ചു......അതിന്റെ കൂടെ കുറവേ ഉണ്ടാർന്നുള്ളൂ......😬 ന്ന് തിങ്കി അവൾക്കടുത്തേക്കായി അടുക്കും മുന്നേ ഡെവിക്ക് നേരെ വടി പിടിച്ചു കൊണ്ട്.... "ദേ.... തന്റെ കയ്യിലിരുപ്പ് കൊണ്ട് ന്റെ അടുത്തോണ്ട് വന്നാലുണ്ടല്ലോ....... അമ്മയാണെ ഞാൻ അടിക്കും.....ഞാൻ ഇയാളുടെ പ്രോപ്പർട്ടി ആണെന്ന് താൻ മാത്രമങ് തീരുമാനിച്ചാൽ മതിയോ......"

"ഓഫ്‌കോഴ്സ്.....അതിന് ഞാൻ മാത്രം മതി..... കാരണം നീ എന്റെ മാത്രവ.... ഈ ഡേവിഡ് കളത്തി പറമ്പന്റെ പെണ്ണ്...... നീ ജീവിക്കുന്നുണ്ടേൽ എന്റെ കൂടെ മാത്രമേ ജീവിക്കൂ......" "ഇയാളൊന്ന് നിർത്തുവോ.... തനിക് എന്താ വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ ന്റെ പുറകെ കൂടിയേക്കണേ......." "കിട്ടാഞ്ഞിട്ടല്ല...... പിന്നെ ന്നോട് ഏറ്റുമുട്ടാൻ ഘട്സ് ഉള്ള ഒന്നിനെ ആദ്യമായിട്ടാ കാണുന്നെ..... അപ്പൊ ഈ റെയർ ഐറ്റം എനിക്ക് മാത്രം മതിയെന്നങ് തീരുമാനിച്ചു........ഞാൻ പറഞ്ഞത് പോലേ നിനക്ക് എന്നിൽ നിന്നൊരു മോചനം ഇല്ല പെണ്ണെ......നിന്റെ കഴുത്തിലൊരു മിന്ന് വീഴുന്നുണ്ടേൽ അതെന്റെ കൈകൊണ്ട് മാത്രമായിരിക്കും...... അതൊക്കെ വിട്..... കെട്ടൊക്കെ പിന്നെയും നടത്താലോ......ഇപ്പൊ ഇത് പറയ്‌ ഇച്ചായന്റെ കൊച്ചിതെന്ന വടിയൊക്കെ എടുത്തേച്ചും ഇവിടെ.... ഹേ......" കോൽക്കളി കളിക്കാന് ഹേ.... തന്നെ അടിക്കാനാടോ പരട്ടെ...... കേട്ടുന്നുണ്ടേൽ ന്നെ കെട്ടും പോലും.....നിന്നെ കെട്ടിക്കാടാ പരട്ട അസുര......😬 ന്ന് മനസ്സിൽ പറഞ് പല്ല് കടിച് നോക്കിയതും......

അവൻ അവളെയൊന്നുഴിഞ്ഞു നോക്കി കൊണ്ട്...... "ഓഹ് ഇച്ചായൻറെ കൊച് വടിയുമെടുത്തേച്ചും അടിക്കാൻ വന്നതാണോ......" ന്ന് ചോദിച്ചോണ്ട് പിരികം പൊക്കിയതും..... ശിവ...... ശരിയല്ല കൃഷ്ണ.....ഇയാടെ നോട്ടവും... സംസാരവും.... ഒന്നും ശരിയല്ല..... അടിചോടിക്കാൻ പോയ ഞാൻ ഇപ്പൊ അടിക്കണോ ഓടണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിലായി പോയി...... അങ്ങേരെ കലിപ്പ് കയറ്റിയാലോ....... അങ്ങനെ ആണേൽ ആള് തന്നെ പിടിച്ചു പുറത്തിട്ടോളും...... ആ വഴി ഓടും ചെയ്യാം...... അല്ലേൽ വേണ്ട കലിപ്പ് ആയാൽ പോലും അങ്ങേരെ പേടിക്കണം.....വൃത്തികെട്ട ജന്തുവാ...... ന്ന് ആലോചിച് മുന്നോട്ട് നോക്കിയതും....തൊട്ട് മുന്നിലായി തന്റെ മുഖത്തിന് നേരെയായി മുഖമാടുപ്പിച്ചു നിൽക്കുന്ന ഡെവിയെ കണ്ട പാടെ ഞെട്ടി പുറകിലേക്ക് വെച്ച് പോയതോടൊപ്പം ബെഡിലായി ഇരുന്നു പോയി...... അതിന്റെ പിടപ്പിൽ നെഞ്ചിലായി കൈ വെച്ച്....... ഡെവിയെ കലിപ്പിച് നോക്കി..... "താന്..... താനെന്താടോ മനുഷ്യനെ പേടിപ്പിക്ക......ഒന്ന് മാറിയെ മുന്നീന്ന്....."

ന്ന് പറഞ്ഞു എണീക്കുo മുന്നെ..... അവൾക്കിരുവശങ്ങളിലായി കൈ കുത്തി തടഞ്ഞു വെച്ച് മുന്നോട്ടാഞ്ഞതും.....പെട്ടന്നുള്ള അവന്റെ നീക്കത്തിൽ ശിവ പിറകോട്ടൊന്നു ചെരിഞ് തന്റെ കയ്യിലെ വടിയിൽ മുറുകെ പിടിച്ചിരുന്നു..... "തനിതെങ്ങോട്ടാടോ ഇടിച്ചു തള്ളി വരുന്നേ......." "തന്റെ ഹൃദയത്തിലോട്ട്...... ന്തേ കുറച്ചു സ്പേസ് തരാവോ....." ന്ന് സൈറ്റ് അടിചോണ്ട് ചോദിച്ചതും.... അവള് കലിയിൽ പല്ല് കടിച് രൂക്ഷമായി നോക്കി നിന്ന്.... ഇങ്ങേരോട് സംസാരിക്കുന്നതും പോത്തിനോട്‌ വേദമോതുന്നതും കണക്കാ..... ന്ന് തിങ്കിയതും..... "ശിവ കൊച്ചേ..... എന്നതായാലും നീ ഇത്രയും റിസ്ക് എടുത് വന്ന സ്ഥിതിക്ക് വിശദമായി തന്നെ സംസാരിക്കാം..... സൊ നമുക്ക് ഇത് വേണ്ട......കളഞ്ഞേക്ക്......" ന്ന് പറഞ്ഞു വടിയിൽ പിടിച്ചതും..... അവള് പെട്ടന്ന് ചാടിയെണീറ്റതും ഡെവി പെട്ടന്ന് പുറകിലേക്ക് മാറി...... "വേണോ വേണ്ടെയൊന്ന് ഞാൻ തീരുമണികൂടാ സിമന്റും കട്ടയ്ക്കുണ്ടായവനെ..... നിന്റെ ഈ ഉരുട്ടി കയറ്റി വെച്ചതൊക്കെ ഞാനിന്ന് അടിച്ചുടയ്ക്കൂടാ അസുര......."

ന്ന് പറഞ് ആളിലേക്കായി നടന്നതും.... അങ്ങേര് താടി തടവി കൊണ്ട് പ്രത്യേക ഭാവത്തിൽ..... "ഓഹോ അടിക്കോ....." "ഹാ അടിക്കും......" 😏.... "ന്റെ പെണ്ണാണെന്ന് നോക്കുവേല.....വടിയുടെ ചീളെങ്ങാൻ ന്റെ ദേഹത്ത് കൊണ്ടാൽ....." "കൊണ്ടാൽ എന്താ..... നീ ന്നെയും അടിക്കോ......" "അടിക്കും..... കിസ്സടിക്കും......" "ഓഹ്......."😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ട് മുഖം തിരിച്ചതും..... പെട്ടന്ന് തന്നെ തിരിച്ച മുഖം...... ഇവിടെ ആരാ പടക്കം പൊട്ടിച്ചതെന്ന കണക്ക് ഞെട്ടി അവന് നേരെ തിരിഞ്...... "വാട്ട്‌......."😲 ന്നലറി കണ്ണും തള്ളി നോക്കി....... "താന്.....എന്താ പ.... പറഞ്ഞെ......" "ഹാ......കെട്ടില്ലായോ..... അതൊ....ന്റെ കൊച്ചിന് ഇച്ചായന്റെ വായീന്ന് ഒന്നൂടെ കേൾക്കാനാ....."😉 ന്ന് ചോദിച് സൈറ്റ് അടിച്ചതും... ചെ.....കൃഷ്ണ മിക്കവാറും ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..... ആൾടെ നോട്ടവും ആ സൈറ്റ് അടിയും ന്റെ നെഞ്ചിൽ പിടപ്പുണ്ടാക്കുവാ.......ഉമ്മിക്കാൻ നടക്കണ അലവലാതി.... നിക്ക് വയ്യ കൃഷ്ണ...... ന്ന് മനസ്സാലെ പറഞ് ഒരു കയ്യാൽ ആളെ തള്ളി മാറ്റി മുന്നോട്ട് നടന്നതും......

"അങ്ങനെയങ്ങ് പോകാതെ കൊച്ചേ......" ന്ന് പറഞ്ഞു അരയിൽ ചുറ്റി വരിഞ്ഞു ബെഡിലേക്കിട്ടതും....... അവളുടെ ഉള്ളാകെ ആളിയതോടൊപ്പം..... അപ്പോഴും കയ്യിലെ വടിയിൽ പിടി മുറുക്കി കൊണ്ടിരുന്നിരുന്നു....... അവളെ ബെഡിലേക്കിട്ട് എന്തോ പറയാനായി അവൾക്കടുക്കലേക്കായി വന്ന ചെക്കൻ.......പെട്ടന്നവളെ കണ്ണിമ വെട്ടാതെ നോക്കി നിന്ന്..... പൊടുന്നനെ ഞെട്ടി തലയൊന്ന് കുടഞ് ശിവയിൽ നിന്ന് മുഖം തിരിച് നെറ്റിയിലായി വിരലിനാൽ തടവി അവൾക്ക് മുഖം കൊടുക്കാതെ..... അവൾക്ക് നേരെ കൈ ചൂണ്ടി.... "ന്റെ കൊച്ചേ...... ഇങ്ങനെ ഒന്നും വന്നു മുന്നിൽ നിക്കാതെ ആ ദാവണി ഒന്ന് ശരിയാക്കിയിട്.....അല്ലേൽ പിന്നെ ഞാൻ വല്ലതും ചെയ്‌തെന്ന് പറഞ്ഞു മോങ്ങിയിട്ടി കാര്യമില്ല....." ന്ന് പറഞ്ഞതും......ഞെട്ടിയ ശിവ സ്വയമൊന്ന് നോക്കിയതും..... പകച്ചു പോയി..... ദാവണി ഷാൾ തെന്നി നീങ്ങി അവളുടെ ആലില വയർ മുഴുവൻ പുറത്തായിരുന്നു..... അത്‌ കാണവേ ബെഡീന്ന് ചാടിയെണീറ്റ് ദാവണി ഷാൾ നേരെ ഇട്ടു ഡെവിയെ നോക്കിയപ്പോൾ... അങ്ങേര് കയ്യാൽ മുടി വകഞ്ഞു മാറ്റി അവളിൽ നിന്ന് തിരിഞ്ഞു നിന്ന ചെക്കന്റെ കയ്യിന്നിട്ട് ദേഷ്യത്താൽ വടി കൊണ്ട് ശക്തിയിൽ അടിച്ചതും..... ഞെട്ടി തിരിഞ്ഞ ഡെവി......

അടികൊണ്ട കൈ തണ്ടയിലായി പിടിച്..... "ഔച്...... എന്നാത്തിനാടി കോപ്പേ നീ എന്നെ അടിച്ചേ........" "നിന്നെ അടിക്കുവല്ല..... കൊല്ലൂട അസുര..... തന്നോടാരട ന്നെ പിടി ബെഡിലേക്കിടാൻ പറഞ്ഞെ...... ന്നിട്ട് നോട്ടം...... ആ കണ്ണ് ഞാൻ കിത്തി പൊട്ടിക്കും...... തന്നോടാരാടോ അവിടെ നോക്കാൻ പറഞ്ഞെ......."😬 "എന്ത് നോക്കാൻ......" ന്ന് കൈ ഉഴിഞ് കുസൃതി ചിരിയോടെ ചോദിച്ചതും....... അവന്റെ നോട്ടത്തിൽ അവൾക്ക് അങ്ങനെ പറയേണ്ടായിരുന്നെന്ന് വരെ തോന്നി പോയി....... അതിനാൽ അവളൊന്ന് പരുങ്ങി കൊണ്ട്.... "ആ.......അത്‌ പിന്നെ......" ന്ന് പറഞ്ഞു നിന്ന് വിക്കിയതും അവന്റെ.... ചിരിയോടെ ആ എന്നിട്ട്.....ന്നുള്ള എക്സ്പ്രെഷൻ കണ്ട് കലിയിൽ...... "ഒന്നൂല്ല........" ന്ന് പറഞ്ഞു മുഖം വെട്ടിതിരിച്ചതും....... "ഹ..... അങ്ങനെ പറഞ്ഞാലോ..... അപ്പൊ ഒന്നും ഇല്ലെ......" ന്ന് പറഞ്ഞു അവളിലേക്ക് ചേർന്ന് വന്നതും..... അവന്റെ വരവിൽ അന്താളിച്ചു പോയ ശിവ..... വീണ്ടാമതും അവന് നേരെ വടി ആഞ്ഞു വീശിയതും......അതിലായി ഞൊടിയിട കൊണ്ട് ഡെവിയുടെ പിടി വീണിരുന്നു....

"ഡോ..... വിടടോ.... മര്യാദക്ക് അതീന്നു വിടുന്നതാ നല്ലത്......" "ഞാൻ പറഞ്ഞത് മറന്നു പോയോ കൊച്ചേ......ഞാൻ പറഞ്ഞതല്ലേ..... ഇതിലെ ഒരു ചീള് ന്റെ മേലെ കൊണ്ടാൽ ഞാനെന്നാ ചെയ്യുമെന്ന്........" ന്ന് പറഞ്ഞു വടി മേടിച്ചു നിലത്തോട്ടിട്ട് അരയിലൂടെ കൈ ചുറ്റി അവനിലേക്കായി ചേർത്ത് നിർത്തിയതും...... അവളുടെ ഉണ്ടാക്കണ്ണുകൾ തുറിച്ചു വന്നു..... "താ.... താനെന്താ ചെയ്യണേ....." ന്ന് പറഞ്ഞു ഉമിനീരിറക്കി ആളിൽ നിന്നും കുതറി മാറാൻ നോക്കിയതും.... അവളിലുള്ള അവന്റെ പിടി ഒന്നൂടെ മുറുകി........ "അടങ്ങി നിക്ക് കൊച്ചേ..... അല്ലേൽ ന്നെ അറിയാലോ....... ന്നെ ഒരു മീശമാധവനാക്കരുത്......." ന്ന് ചുണ്ട് കടിച്ചു പറഞ്ഞതും..... അവന്റെ വാക്കിൽ കുതറൽ നിർത്തി.... ഇവനെന്ത്‌ കോക്കനട്ടാണ് പറയുന്നെന്ന കണക്ക് പിരികം ചുളുക്കി നോക്കിയതും..... അവളുടെ മുഖഭാവം കണ്ട ഡെവി..... 'മനസിലായില്ലേ കൊച്ചേ.....ഇല്ലേൽ ഇച്ചായൻ വ്യക്താക്കി തരില്ലായോ......" ന്ന് പറഞ് പതിയെ അവളുടെ കാതോരം.....

"ശിവ.....നിന്റെ അരയിലായി ചുറ്റി പിണഞ്ഞു കിടക്കുന്ന ആ കരിമണികളാൽ നിറഞ്ഞ ആ അരഞ്ഞാണമുണ്ടല്ലോ.......അതങ്ങനെ ചുറ്റി പിണഞ്ഞു കിടക്കുന്നത് വല്ലാത്ത ഭംഗിയാ..... എന്നെക്കൊണ്ട് അതെന്റെ കയ്യിൽ വരുത്തിക്കരുതെന്ന്......" ന്ന് പറഞ്ഞു ചെവിയിലായി പതിയായി ഊതിയതും....... അവന്റെ വാക്കിന്നാലും പ്രവർത്തിയാലും.... ശിവ ഞെട്ടിത്തരിച്ചു ശ്വാസം പോലും എടുക്കാൻ മറന്ന കണക്ക് തരിച്ചു നിന്ന് പോയി...... കൃഷ്ണ...... ന്ന് ഉള്ളാലെ വിളിച്ചു.......ആളിൽ നിന്ന് കുതറിയിറങ്ങി ദാവണി ഷാൾ പിന്നെയും വലിച്ചു ചേർത്ത് ആൾടെ മുഖത്തു പോലും നോക്കാൻ പറ്റാതെ നിന്നു..... ചെ...... ന്ന് മനസ്സിൽ പറഞ്ഞു ആളെ പല്ല് കടിച് ഇടം കണ്ണാലെ നോക്കിയതും...... അങ്ങേര് ഇപ്പഴും ആ നോട്ടം തന്നെ.... ഇങ്ങനെയൊക്കെ നോക്കികൊണ്ട് നിക്കാൻ ബോറടിക്കാണില്ലേ ഇങ്ങേർക്ക്..... ന്ന് മനസ്സിൽ പറഞ്ഞു ദാവണി ഷാൾ ഒന്നൂടെ മുറുകെ പിടിച്ചു ആളെ ചെറഞ്ഞു നോക്കിയതും.......അവൻ പുറകിലേക്കായ് ചുവടുകൾ വെച്ച് വാതിലിലായി ചേർന്ന് നിന്ന് കൈ പിണച് വെച്ച് അവളെ നോക്കി ചിരിച്ചതും......അവന്റെ പുഞ്ചിരിയിൽ ഒരുവേള ശിവ നോക്കി നിന്ന് പോയി......

ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയാവോ കൃഷ്ണ........കാര്യം അങ്ങേരെ നിക്ക് കണ്ണെടുത്താൽ കണ്ടൂടാനുള്ളത് ശരിയാ.......ന്നാലും പറയാതിരിക്കാൻ വയ്യ ആ ചിരി uff...... ന്ന് പറഞ്ഞു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു മുഖം ചെരിച്ചതും.......പെട്ടന്ന് ബോധം വന്ന ശിവ ഞെട്ടി തല കുടഞ്........ കൃഷ്ണ.... ഞാൻ എന്തൊക്കെയാ ചിന്തിച്ചു കൂട്ടണെ......ആൾടെ ചിരി പത്ത് പൈസക്കില്ല.....😏 ന്ന് തിങ്കി ആളെ നോക്കി പുച്ഛിച് കൊണ്ട്..... "ന്തിനാടാ കൊന്ത ഇളിക്കണേ....." ന്ന് ചോദിച്ചതും ഡെവി...... "പറയാതിരിക്കാൻ വയ്യ..... നിന്റെ ധൈര്യം സമ്മതിച്ചു..... അതും പാതിരാത്രി അടിക്കാനായിട്ട് ന്റെ അടുത്തൊട്ട് വന്നില്ലേ......" "😏😏...." "എനിക്ക് അറിയാവായൊരുന്നു.... നിയേ എരിവ് കുറച്ചു കൂടുതലുള്ള കാന്താരി മുളകാണെന്ന്.... ഞാൻ ചെയ്തതിന് മറുപണി തരുമെന്ന് നന്നായിട്ടറിയാമായിരുന്നു......അതുകൊണ്ട് മോളെ നിന്നെ കാത്തിരിക്കുവായിരുന്നു ഇച്ചായൻ....." "ആണോ ഞഞ്ഞായി.....😏..... ഞാൻ പകരം വീട്ടാൻ കരുതിയിട്ടുണ്ടേ ചെയ്തിരിക്കും.......

അന്ന് തന്റെ പാട്ട കാറും ഓടിച്ചോണ്ട് പോയത് തന്നെ.... കഴിഞ്ഞ രാത്രിയിൽ നീ എന്നോട് ചെയ്തതിനുള്ള തിരിച്ചടിയായിരുന്നു.... നടു റോഡിൽ ഇട്ടില്ലെ അസുര തന്നെ.....ശിവയെ നിനക്ക് അറിയില്ലഡാ കൊരങ്ങാ......" "വാട്ട്‌.... അന്ന് നീ ഞങ്ങളെ മുന്നിൽ വന്നത് മനഃപൂർവം ആയിരുന്നോ.....നിന്നോട് ചെയ്തതിനുള്ള തിരിച്ചടിയാണെന്നോ...... അതിന് കഴിഞ്ഞ ദിവസം ഞാൻ......ഞാൻ തന്നെ എന്ന ചെയ്തൂന്ന....." ന്ന് സംശയത്തോടെ പിരികം ചുളുക്കി ചോദിച്ചോണ്ട് മുന്നോട്ട് വന്നതും.....ശിവ കലിപ്പിൽ.... "ഓഹ് ഒന്നും അറിയില്ല...... എങ്ങനെയറിയാനാ..... കള്ളും കുടിച് താന് ന്റെ മയിൽ പീലി ടാറ്റൂ......" ന്ന് ഉറഞ്ഞു തുള്ളി പറയവേ.....പെട്ടന്ന് ഒന്ന് സ്റ്റക്കായി നിന്ന്..... താനെന്താണ് വിളിച്ചു പറയാനൊരുങ്ങിയതെന്നൊർത്തു ശിവ ഞെട്ടിത്തരിച് അങ്ങേരെ നോക്കി ഉമിനീരിറക്കി നിന്നതും...... അന്ന് രാത്രിയിലെ സംഭവം അവളുടെ മൈൻഡിലേക്ക് കടന്നു വന്നു..... കള്ളുകുടിച്ചു വന്ന അങ്ങേരെ താങ്ങി പിടിച് പോയിട്ട്..... ആൾടെ മസിൽ ടെസ്റ്റ്‌ മഹാമാഹത്തിൽ നിന്ന് നൈസായിട്ട് എസ്‌കേപ്പടിച്ചതിന് ശേഷം..... ചിലങ്ക എടുക്കാൻ അങ്ങേരുടെ റൂമിൽ പൊങ്ങിയ ന്നെ പിടിച്ചു വെച്ച് ബോധമില്ലാത്ത ജന്തു..... അസുരൻ.....

മയിൽ‌പീലി ടാറ്റൂവിൽ ഉമ്മിച്ചത് വരെ മിണ്ടിലേക്ക് കടന്നു വന്നതും...... തലയൊന്ന് കുടഞ്ഞു അങ്ങേരെ നോക്കവേ...... അവളുടെ ഭാവം കണ്ട ഡെവിക്ക് അന്ന് രാത്രി കാര്യമായെന്തോ സംഭവിച്ചെന്ന കണക് അതറിയാണെന്നോണം അവളുടെ കണ്ണിലേക്കായി ഉറ്റു നോക്കി കൊണ്ട്.. "പറയ്‌.......അന്ന് ഞാൻ നിന്നെ എന്ന ചെയ്തേ അത്രയും കലിപ്പിൽ നീ എന്റെ കാറുമെടുത്ത് പോകാൻ..... മ്മ് പറയ്‌......" ന്ന് വെപ്രാളത്തോടെ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന അവളുടെ കൃഷ്ണമണികളുടെ താളത്തിനനുസരിച് അവളെ നോക്കി കൊണ്ട് ചോദിച്ചതും...... അവളൊന്ന് പരുങ്ങി കൊണ്ട്.... "അ... അത്‌.....ഒന്നൂല്ല.....ഞാൻ....വെ.... വെറുതെ......" ന്ന് പറഞ്ഞു മുഖം തിരിച്ചു ദാവണി ഷാൾ വിരലിനാൽ ചുരുട്ടി പിടിച്ചു ആളെ ഇടം കണ്ണാലെ നോക്കിയതും...... പെട്ടന്ന് അരയിലായി ചുറ്റി വരിഞ്ഞു ആളിലേക്കായി ചേർത്തതും വിറച്ചു പോയ ശിവ.... "കൃഷ്ണ...... താ...താനെന്താടോ ചെയ്യണെ......." ന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് കുതറി മാറിയെങ്കിലും.... അവളിലേ പിടി മുറുക്കി കൊണ്ട്.... "പറയ്‌ അന്ന് ഞാൻ എന്ന ചെയ്തേ......" "ഒ.... ഒന്നും ചെയ്തില്ലന്ന് പറഞ്ഞില്ലേ .... ന്നെ വിടുന്നുണ്ടോ നീ......"

"നീ പറയുന്നുണ്ടോ ഇല്ലയോ.......ഒന്നാമതെ കുടിച്ചാൽ ചെയ്യുന്നതൊന്നും ഓർമ കാണില്ല......അന്നും ഞാൻ കുടിച്ചിരുന്നല്ലോ......നീ പറയുന്നോ അതൊ ഞാൻ പറയിക്കണോ......" "താൻ പോടോ.... നിക്ക് പറയാൻ സൗകര്യം ഇല്ല.....ഭീഷണി ന്നോട് വേണ്ട.... കയ്യെടുക്കെടോ അസുര.... കാട്ടാള......" "നീ പറയില്ല അല്ലെ.... പറയിക്കാൻ എനിക്കറിയാം........" ന്ന് പറഞ്ഞു അരയിൽ ചുറ്റിയ കയ്യാൽ പൊക്കിയെടുത്തു തിരിഞ് വാതിൽക്കലെക്കായി ചേർത്ത് വെച്ചതും.....അവന്റെ പ്രവർത്തിയിൽ കണ്ണും തള്ളി നിന്നവളെ നോക്കി കൊണ്ട്.... "നീ പറയുന്നോ ഇല്ലയോ........" "പറയില്ല..... നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ ന്നെ തൊടരുതെന്ന്..... ഇനി നിക്ക് പറയാൻ തീരെ സൗകര്യം ഇല്ല......"😏😏 ന്ന് പറഞ്ഞു പുച്ഛിച്ചു തള്ളി കൊണ്ട് മുഖം തിരിച്ചതും...... പോടുന്നെ അവന്റെ മുഖം ശിവയുടെ കഴുത്തിലേക്കായി ചേർത്തതു വെച്ചതും...... അവന്റെ പ്രവർത്തിയിൽ ഞെട്ടി തറഞ്ഞു നിന്ന ശിവ..... "വേണ്ട......." ന്ന് പറയലും..... അവൻ അവളിൽ നിന്ന് മുഖം എടുത്ത് ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട്....... "ഇനി പറ.......നീയായിട്ട് പറയുന്നോ അതൊ ഞാൻ പറയിക്കണോ......" ന്ന് പിരികം പൊക്കി ചോദിച്ചതും...... അവള് പല്ല് കടിച്ചോണ്ട്.....

"ഞാൻ പറഞ്ഞതല്ലേ ഒന്നും ഇല്ലാന്ന്..... ന്നെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കണേ......" "അപ്പോഴും പറയാൻ ഉദ്ദേശം ഇല്ലാല്ലേ....." ഒക്കെ ഫൈൻ....." ന്ന് പറഞ്ഞു അവന്റെ മുഖം താഴ്ന്നു വന്നതും..... ഞെട്ടി തരിച്ച ശിവ കണ്ണുകൾ ഇറുകെ അടച്ചു പെട്ടന്ന്..... "വേണ്ട.....ഞാൻ... ഞാൻ പറയാം......." ന്ന് പറഞ്ഞതും അവൻ വിട്ട് നിന്ന്... "ആ പറയ്‌......." ന്ന് പറഞ്ഞു കൈ രണ്ടും അവൾക്കിരുഭാഗത്തായി കുത്തി നിർത്തിയതും..... ഉമിനീരിറക്കി കൊണ്ട്.... കൃഷ്ണ.... ഞാൻ എങ്ങനെയാ പറയുവാ.... അലവലാതി ന്നെ പിടിച്.....ഓർക്കുമ്പോ തന്നെ..... ന്ന് മനസ്സിൽ പറഞ്ഞു..... "അ അത്‌.... ഉ......" "ആ പോരട്ടെ......" ന്ന് പറഞ്ഞു കണ്ണിമവെട്ടാതെ നോക്കിയതും......അവന്റെ നോട്ടം താങ്ങാതെ..... "നിക്ക് വയ്യ.... ഞാൻ പൊക്കോട്ടെ......." ന്ന് പറഞ്ഞു മുഖം തിരിച്ചതും.... അവൻ ചേർന്ന് വന്നതും അവള്.... "ഞാൻ പറയാം......." ന്ന് ഒച്ചയെടുത് വെപ്രാളത്തോടെ പറഞ്ഞതും...... "ന്നാൽ പറയ്‌......" "അത്‌..... ഉ.... ഉ......." "ഉമ്മ വെച്ചോ......" ന്ന് തിരിച്ചു അവളോടായി ചോദിച്ചതും..... അവള് പകച് കൊണ്ട് അങ്ങേരെ കണ്ണുരുട്ടി നോക്കിയതും.....

.അവൻ ചിരിയോടെ..... ഇങ്ങനെ ഉണ്ടക്കണ്ണുരുട്ടതെ......സത്യമായിട്ടും എനിക് ഓർമയില്ല.......പക്ഷെ ദിനം വന്നെത്തി നോക്കുന്ന ഒരു സ്വപ്നം..... അതന്ന് രാത്രിയും കൂടുതൽ മിഴിവോടെ തെളിഞ്ഞു നിന്നതായി കണ്ടായിരുന്നു....... സ്വപ്നത്തിലെന്നപോലെ തിളക്കമാർന്ന മയിൽ‌പീലി ടാറ്റൂവിൽ എന്റെ അധരം..... ന്ന് വളരെ ആർദ്രമായി പറഞ്ഞതും.... അവൾ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട്.... "മ.... മതി.... നിർത്ത്......." ന്ന് വിറയലോടെ ശബ്ദമുയർത്തിയതും......എന്തോ ഓർമയിൽ തെളിഞ്ഞെന്ന കണക്ക് അവൻ ഞെട്ടി..... "വാട്ട്‌......." ന്ന് പറഞ് കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ണിമ വെട്ടാതെ നോക്കി നിന്ന്.... "അപ്പോ.... അത്‌.... അത്‌ സ്വപ്നം അല്ലായിരുന്നോ..... ഞാൻ ശരിക്കും......" ന്ന് പറഞ് അവൻ ചിരിക്കണോ കരയണോ ന്ന് അറിയാത്ത അവസ്ഥയിൽ അവളിൽ നിന്നും തിരിഞ് കണ്ണുകൾ അടച് തന്റെ കണ്ണിലായി ആ സ്വപ്നം ഓർത്തെടുക്കവേ.... കതക് ലോക്ക് തുറയുന്നാശബ്ദം കേട്ട്..... കണ്ണുകൾ വലിച്ചു തുറന്ന് തിരിഞ്ഞു നോക്കിയതും......

വാതിലിലേക്കായി തിരിഞ്ഞു നിന്ന ശിവയുടെ കൈ ലോക്കിലായി പിടിച്ചു നിൽക്കുന്നത് കണ്ട ഡെവി...... ഞൊടിയിടയിൽ അവളുടെ കയ്യിലായി പിടിച്ചു അവൾക്ക് അരികിലേക്കായി ചേർന്ന് നിന്ന്...... അവന്റെ കയ്യിലെ സ്പർശന ചൂടിൽ വാതിലിലേക്കായി പറ്റിച്ചേർന്ന ശിവ പൊള്ളി പിടഞ് ലോക്കിൽ നിന്നും അവന്റെ പൊതിഞ്ഞു പിടിച്ച കൈൾക്കിടയിൽ നിന്നുമായി തന്റെ കൈ എടുത്ത് വാതിലേക്കായി ചേർത്ത് വേച്ചു...... അപ്പോഴും ഉയർന്ന് വരുന്ന നെഞ്ചിടിപ്പോടെ നിന്ന ശിവയുടെ കാതോരം..... "ശിവ.......അയാം....അയാം സോറി..... അറിയാതെ ചെയ്ത് പോയതിന്...... നീ എന്റെ പെണ്ണാ......പക്ഷെ ഞാൻ ചെയ്തത് തെറ്റ് തന്നെയാ..... സോറി....... പക്ഷെ എനിക് അറിയില്ലായിരുന്നു..... എന്റെ ഉറക്കം കെടുത്തുന്ന ആ സ്വപ്നം അതിൽ നീയും നിന്റെ മയിൽപ്പീലിയും എന്തുകൊണ്ടാണ് നിറഞ്ഞു നിക്കുന്നതന്ന്... പക്ഷെ ഇപ്പോഴെനിക്കറിയാം.......അതെല്ലാം വിരൽ ചൂണ്ടുന്നത് നീയെനിക്ക് വേണ്ടി ജനിച്ചത് തന്നെയാണെന്നാണ്..... അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.......

ആ സ്വപ്നം..... എന്നെ നിന്നിലേക്കത്തിച്ചു..... ഇനി നിന്നിൽ നിന്നൊരു മോചനം എനിക്കില്ല ശിവ........" ന്ന് പറയവേ..... അവന്റെ ചുടു നിശ്വത്തിൽ കണ്ണുകൾ ഇറുകെ അടച്ച ശിവയുടെ കാതിൽ അവന്റെ വാക്കുകൾ പതിയവെ.......ഇറുകെ അടച്ച തന്റെ കണ്ണുകളിൽ തെളിഞ്ഞു വന്നത് ഇരു ചെമ്പൻ മിഴികളായിരുന്നു....... ആ ചെമ്പൻ മിഴികൾ കൂടുതൽ തിളക്കത്തോടെ അവളുടെ മിഴികളിൽ തെളിയവേ...... കണ്ണുകൾ തുറക്കാതെ അതിലായി ലയിച്ചു കൊണ്ട് നെറ്റി വാതിലിലേക്കായി ചേർത്ത് വെചു........ പെട്ടന്ന് ഡെവി അവളെ അവന് നേരെ തിരിച്ചു നിർത്തി ഇറുക അടച്ച അവളുടെ കൺ പോളകളിലും ആ മുഖത്തും പ്രണയത്തോടെ നോക്കവേ...... പതിയെ കണ്ണുകൾ തുറന്ന ശിവ അവളുടെ മിഴികളിൽ തെളിഞ്ഞ ചെമ്പൻ മിഴികളുടെ തുടർച്ചയെന്നോണം...... പ്രണയം തുളുമ്പുന്ന ഡെവിയുടെ ചെമ്പൻ മിഴികളുമായി ഉടക്കിയതും........അവളുടെ കണ്ണുകൾ വിടർന്നു വന്നു.......പതിയെ അവളുടെ നോട്ടം ആ മിഴികളിൽ നിന്ന് ഡെവിയുടെ മുഖത്തായി ഓടി നടന്നു.......

അപ്പോഴും ഡെവി ശിവയുടെ കൃഷ്‌ണമണിയുടെ ചലനത്തിൽ അവളെ പ്രണയാധുരമായി മതിമറന്നു നോക്കി കൊണ്ടിരുന്നു....... അവന്റെ പ്രണയം നിറഞ്ഞു നിന്ന കണ്ണുകൾ കാണവേ......ശിവ.....അവള് പോലും അറിയാതെ തന്റെ കാൽ വിരലിനാൽ ഉയർന്ന് പൊങ്ങി ഇരുകായ്യാൽ ഡെവിയുടെ മുഖം കോരിയെടുത്തു ആ ചെമ്പൻ മിഴികളിൽ ഉറ്റു നോക്കി കൊണ്ട്...... ഒരു കയ്യാൽ അവന്റെ മിഴികളെ പതിയെ തലോടവേ അവളുടെ കൈ തണുപ്പിൽ മിഴികൾ അടച്ചു തുറന്ന ഡെവിയുടെ ഇടത് മിഴിയിലായി അവളുടെ അധരം പതിഞ്ഞു കഴിഞ്ഞതും.....അവന്റെ മിഴികൾ കൂമ്പിയടഞ്ഞു...... എന്നാൽ അവളുടെ ചുംബനത്തിൽ ഉള്ളാകെ വൈത്യുതി പ്രവഹിച്ച കണക്കിൽ ഡെവിയുടെ ഉള്ളാകെ വിറയൽ കടന്നു പോയതോടൊപ്പം....... അവന്റെ കൈ അവളുടെ അരയിലായി മുറുകി....... ചുണ്ടുകൾ വേർപെടുത്തിയ ശിവ മറു മിഴിയിലായി തന്റെ അധരം അടുപ്പിക്കവേ മിഴികൾ തുറന്ന ഡെവി....... അവളുടെ ചുംബനത്തിന്റെ ഫലമായി അവളെ തന്നിലേക്ക് കൂടുതലായി അടുപ്പിച്.......

"ശിവ........" ന്ന് ആർദ്രമായി വിളിച്ചതും......അവന്റെ വിളിയിൽ സൊബോധത്തിലേക്ക് വന്ന ശിവ ഞെട്ടി കാൽ വിരലിൽ നിന്ന് കാലുകൾ ഇടറിയതും...... ഒരു ഞെട്ടലോടെ ശിവ ഡെവിയിൽ നിന്ന് ഉൾകിടിലെത്തോടെ പുറകിലേക്ക് തെന്നി മാറി വാതിലിലായി പതിഞ്ഞു നിന്ന്..... ഉയർന്ന് വന്ന നെഞ്ചിടിപ്പോടെ.... കൃഷ്ണ..... നുള്ളാലെ വിളിച്ചു അവള് തന്റെ പ്രവർത്തി ഓർത്തെടുക്കവേ..... ഒന്നും ഉൾകൊള്ളാൻ കഴിയാതെ കയ്യാൽ വാ മൂടി മുഖം താഴ്ത്തി ചെറു കിതപ്പോടെ..... കൃഷ്ണ.... ഞാൻ.... യെ... എന്താ ചെയ്തേ..... നിക്ക്..... ന്നൊക്കെ ഉള്ളാലെ വിറകൊണ്ടതും...... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നതും...... അവളുടെ അവസ്ഥ കണ്ട് ഡെവി..... "ശിവ...... കൊച്ചേ......" ന്ന് വിളിച്ചു അവൾകരികിലേയ്ക്ക്മായി ചേരവേ...... അവൾ പെട്ടന്ന് അവനെ നെഞ്ചിലായി പിടിച്ചു തള്ളി മാറ്റി പെട്ടന്ന് കതക് തുറന്ന് പുറത്തോട്ട് ഓടി........

അവളുടെ തള്ളലിൽ ബെഡിലേക്ക് കൈ കുത്തി വീണ ഡെവി അവിടെ നിന്നെണീറ്റ് നോക്കിയപ്പഴേക്കും ശിവ അവന്റെ കണ്മുന്നിൽ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു....... പതിയെ ബെഡിലായി ഇരുന്നു അവളുടെ അധരം പതിഞ്ഞ തന്റെ കൺപോളയിലായി ചെറു ചിരിയോടെ വിരലോടിച്ചു കൊണ്ടിരുന്നു....... അറിയാതെ ചെയ്തതാണെന്ന് അറിയാം പെണ്ണെ...... പക്ഷെ നിന്റെ ഉള്ളാലെ വന്ന ചുംബന ചൂടിൽ കൈ വിട്ട് പോയി നിന്നിലേക്ക് കൂടുതൽ ചേർന്ന് നിക്കാൻ ഉള്ളം കൊതിച്ചു പോകുവാ പെണ്ണെ........നിന്റെ ദേഷ്യവും വാശിയും നിന്റെ ഓരോ സ്പര്ശനം പോലും...... അതിന് അവകാശി ഞാൻ മാത്രമാണ്....... ഇനി നിനക്ക് എന്നിൽ നിന്നൊരു മോചനമില്ല പെണ്ണെ.....ഞാൻ നിന്നിൽ അഡിക്ട് ആയി പോയെടോ....... ന്ന് മനസ്സിൽ പറഞ്ഞു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളുടെ ചുംബനത്തിൽ അവളുടെ അരയിലായി പിടി മുറുക്കിയ തന്റെ കയ്യിലായി ചുണ്ട് ചേർത്ത് വെച്ച് ബെഡിലേക്കായി കിടന്നു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story