പ്രണയശ്രാവണാസുരം: ഭാഗം 30

pranayashravanasuram

എഴുത്തുകാരി: അമീന

ആമ്പലുമായി പടവുകൾ ഓടികയറിയ ശിവ...... നേരെ അടുക്കളവഴി കടന്ന് ആരുമില്ലെന്നുറപ്പ് വരുത്തി വീണയുടെ റൂമിലേക്കായി കയറി..... അടുത്തുള്ള ടേബിളിലായി ആമ്പൽ പൂ വെച്ച് കതകടച്ചു ചെറു കിതപ്പോടെ നിന്ന്......പെട്ടന്ന് തന്നെ നനഞ ഡ്രസ്സ്‌ മാറ്റി..... കൊണ്ട് പോയ ഡ്രസ്സ്‌ ഉടുത്ത തുണിയുടെ നനവാൽ അപ്പിടി നനഞ്ഞത് കൊണ്ട് അവിടെയുള്ള ഷെൽഫിൽ നിന്ന് ചുരിധാർ എടുത്തുടുത്തു...... മുടി കോതി ഉണക്കി കുളിപ്പിന്നലിട്ട് കുഞ്ഞു പൊട്ടും തൊട്ട് നനഞ്ഞ ഡ്രെസ്സുമെടുത്ത് പുറത്തേക്ക് വിട്ടു...... അടുക്കളയിലേക്ക് മിഴികൾ പതിഞ്ഞതിൽ അവിടെയായി ചിറ്റയുടെ സാനിധ്യം ഉണ്ടെന്ന് കണ്ട് മുൻവശം വഴി പുറത് കടന്ന് ഒരുഭാഗത്തായുള്ള അയലിൽ ഡ്രെസ്സുകൾ വിരിച്ചിട്ടു തിരിയവേയാണ് കുളപ്പുരയുടെ അവിടെ നിന്നും നനഞ്ഞ മുടി വകഞ്ഞു മാറ്റി ഷർട്ട്‌ പോലും ഇടാതെയുള്ള ഡെവിയുടെ വരവ്....... ന്റെ കൃഷ്ണ ഇങ്ങേരിത് എന്ത് ഭാവിച്ച...... ഇതങ്ങേരുടെ സിറ്റിയൊന്നുമല്ല...... അലവലാതി ബോഡി ഷോ നടത്തികൊണ്ട് വരുന്നത് കണ്ടില്ലേ.......

ആ ഉരുട്ടി കയറ്റി വെച്ചേക്കുന്നത് കൊണ്ട് ഇതുവരെ ഇൻക്കിട്ട പണി കിട്ടിക്കൊണ്ടിരുന്നേ...... ഇനി ഇപ്പൊ നാട്ടുകാരുടെ നെഞ്ചത്തോട്ടാണോ ദേവി..... ഈ സമയം അബലത്തിലേക്കുള്ള തരുണീമണികളുടെ പൊക്ക്...... അവരെങ്ങാൻ ഇത് കണ്ട് നിന്ന്...... നാട്ടുകാരെ കൊണ്ട് പറയിക്കാൻ.......😬 ന്നൊക്കെ ആളെ നോക്കി പിറുപിറുത്ത് കൊണ്ട് തോർത്ത് കുടഞ് അയലിൽ വിരിക്കാൻ ഒരുങ്ങവെ..... "ഹാച്ചൂ....... " ന്നുള്ള ശബ്ദം കേട്ട് കേട്ട് നോക്കിയപ്പോൾ ഡെവി അതാ അവിടെ നിന്ന് തുമ്മുന്നു..... "ഹാച്ചൂ...... "🤧 പിന്നെയും തുമ്മിക്കൊണ്ട് വരുന്നത് അത് കണ്ടതും....... കലിയിൽ ശിവ..... "ഡോ......." ന്ന് വിളിച്ചു അരയിൽ കൈ കുത്തി അങ്ങേരെ രൂക്ഷമായി നോക്കി കൊണ്ട് നിന്നതും..... അവന് ചുറ്റുമൊന്ന് നോക്കി ശിവായിലായി മിഴികൾ ഉടക്കിയതും.... അവളെ ഒന്ന് നോക്കി എന്താണെന്നുള്ള രീതിയിൽ പിരികം പൊക്കിയതും...... ശിവ അയലിൽ വിരിച്ച തോർത്തടുത്ത് തുള്ളി കൊണ്ട് ആൾടെ അടുത്തൊട്ട് ചെന്ന്...... "ഡോ..... തനിക്കെന്താ പ്രാന്ത് ഉണ്ടോ...... നനഞു കുളിച്ചു താൻ എന്താ റാമ്പ് വാക്കിനു പൊകുണ്ടോ.....ഒച്ചിഴയും പോലെ തലയും നനച്ചു നടന്ന് വന്ന് നിൽക്കുന്നത് കണ്ടില്ലേ........ ബോധവുണ്ടോ തനിക്ക്......"

ന്ന് പറഞ്ഞു അവന്റെ മുഖത്തു ഒരു കുത്ത് വെച്ചതും..... ഇതെന്താപ്പോ കഥയെന്ന് കരുതി കണ്ണ് മിഴിച്ചു നിന്ന ഡെവിയെ പോലും ഞെട്ടിച്ചു കൊണ്ട്.....ശിവ തന്റെ കയ്യിലെ തോർത്തടുത്ത് ഏന്തി വലിഞ് അവന്റെ തല തൂവർത്തിയതും...... ഡെവി അവളുടെ പ്രവർത്തി വിടർന്ന മിഴിയാലേ നോക്കി കൊണ്ടിരുന്നു..... തല തൂവർത്തുന്നുന്നതിനിടയിൽ അവള് ഏതോ ഹാലിൽ അങ്ങ് കത്തിക്കയറുവാ........ "അമ്മ പറയുന്നത് ശരിയാ.....വഴക്ക് കേൾക്കാഞ്ഞിട്ട..... ആരോട് പറയാൻ..... അനുസരണ ഉണ്ടോ.....തണുപ്പുള്ള വെള്ളത്തിൽ മുങ്ങി കൊണ്ട് വന്നേക്കുന്നു..... പനിയും പിടിച്ചു കിടന്നാലേ പഠിക്കൂ...... നോക്കുന്നത് കണ്ടില്ലേ......" ന്ന് പറഞ്ഞു തോർത്ത് ചുമലിലിട്ട് തിരിഞ്ഞു ചവിട്ടി തുള്ളി പോയി അവിടെ ഇറയത്തെ തരിപ്പിൽ നിന്ന് ഒരു കുഞ്ഞു കുപ്പി എടുത്തോണ്ട് വന്ന്...... അവനെ നോക്കി.... "നിക്കുന്ന നിൽപ്പ് കണ്ടില്ലേ.... താനെന്താ ബുർജ് ഖലീഫയ്ക്ക് പഠിക്കേ.... ഒന്ന് തല താഴ്ത്ത്......." ന്ന് പറഞ് അവന്റെ കൈ പിടിച്ചു വലിച്ചു തല താഴ്ത്തി കയ്യിലെ കുപ്പിയിൽ നിന്ന് കുറച്ചു പൊടിയെടുത് നെറുകയിലായി തിരുമ്മി കൊണ്ട്....... "നീരിറക്കം വരുo..... അതെങ്ങനെയാ ഓരോന്ന്......"

ന്ന് പറയലും ഡെവി അവളെ തന്നിലേക്കായി ചേർത്ത് പിടിച്ചതും......ശിവ ഒരു ഞെട്ടലോടെ....പകച്ചു നോക്കിയതും..... ഡെവി അവളെ ചെറു ചിരിയോടെ നോക്കി കൊണ്ട്.... "എന്നത കൊച്ചേ...... വാ ഒന്നടക്ക്..... ഇച്ചായനോട് ഇത്രയും കെയർ......." ന്ന് പറയലും ശിവ ഞെട്ടി തന്റെ കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി....... മനസിൽ..... കൃഷ്ണ..... ഞാൻ ഇത് യെന്ത ചെയ്തേ...... അച്ചയോട് പറയുന്നത് പോലെ പറഞ്ഞതാണ്.....അമ്മ എപ്പഴും അച്ഛയെ നനഞു വന്നാൽ ശകാരിക്കുമെന്ന് അച്ച പറഞ്ഞ ഓർമയുണ്ട്....അതിന് ശേഷം ആ ഡ്യൂട്ടി ന്റെ പതിവായിരുന്നു...... എന്തോ ഇങ്ങേരെ കണ്ടപ്പോ ഒരുനിമിഷം അച്ഛയെ ഓർത്ത് പോയി......അതാണ് ഞാൻ..... ചെ..... അല്ലേലും ഓരോന്ന് ചെയ്ത് കഴിഞ്ഞേ ബോധം വരുള്ളൂ....... ന്ന് തിങ്കി ആളെ ദയനീയമായി നോക്കി ആ കയ്യിൽ നിന്ന് കുതറി മാറിയതും...... പുറകിലായി.... "കർത്താവെ......."😲 ന്നുള്ള അലറൽ കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും..... കണ്ടത് പകപ്പോടെ ഞങ്ങളെ നോക്കി നിക്കുന്ന എബിയേയാണ്....... അവനാണേൽ കയ്യിൽ ബ്രേഷും വായിൽ പേസ്റ്റ് പതയുമായി വിജിലഭിച്ചു നിക്കുവാ...... എബിയെ കണ്ട് പരുങ്ങിയ ശിവ.... കൃഷ്ണ..... നാണം കെട്ടു.....

ന്ന് മനസ്സിൽ പറഞ്ഞ് ദയനീയമായി നോക്കി ഇളിച്ചതും..... അങ്ങോട്ടായി...... "എന്നതാ ഇച്ചായ അവിടെ കിടന്ന് അലറുന്നെ......" ന്ന് ചോദിച്ചോണ്ട് വന്ന അല്ലുവിനെ കണ്ട് ശിവ പെട്ടന്ന് തിരിഞ്ഞതും ഡെവിയെ ഇടിച്ചു നിന്നതും.... പെട്ടന്ന് അവനിൽ നിന്ന് വിട്ടു നിന്നതും കയ്യിൽ പിടിച് വെച്ച് പതിയെ..... "നില്ല് കൊച്ചേ..... ഒന്നൂടെ തുവർത്തി തന്നേച്ചും പോ കൊച്ചേ....." ന്ന് പറഞ്ഞു ആളിക്കരികിലേക്കായി പിടിച്ചു ചേർത്തതും..... പെട്ടന്ന് കുതറി മാറി നോക്കിയപ്പോൾ അല്ലു അതാ മിഴിച്ചു നോക്കുന്നു...... അവള് ആണേൽ ഡെവിയെം ശിവയേം നോക്കി തലയാട്ടി ഇളിക്കുവാ..... അത്‌ കണ്ട് അവന് തലയൊന്ന് കുടഞ്ഞു കയറി പോയതും...... പോണ പോക്കിൽ ഒന്ന് തിരിഞ്ഞു നോക്കിയത് കണ്ട ശിവ ഡെവിയെ രൂക്ഷമായി നോക്കി തിരിഞ്ഞു അടക്കള വഴി അകത്തേക്കൊടി.....റൂമിൽ കയറി ബെഡിലേക്കിരുന്നു...... പരിസരബോധമില്ലാത്ത ജന്തു..... അല്ലു എന്ത് വിചാരിച് കാണും...... ന്ന് പിറുപിറുത്ത് അവിടെയുള്ള ടേബിളിലുള്ള ആമ്പൽ എടുത്തു നേരെ തന്റെ റൂമിലെക്ക് വിട്ടു......

അവിടെയുള്ള തടിയലമാര തുറന്ന് അതിൽ നിന്നായി ഒരു കുഞ്ഞു ബോക്സടുത് അതിലായി ആമ്പൽ വെച്ച് പാല് കറന്നു കൊണ്ട് വെച്ചേക്കുമെന്ന് കരുതി പുറത്തിറങ്ങിയപ്പോൾ എബിയതാ അർത്ഥം വെച്ച് നോക്കുന്നു.....അല്ലുവിനെ കാണാനും ഇല്ല......ഭാഗ്യമെന്ന് കരുതി....എബിക്ക് വളിഞ്ഞ ഇളി ഇളിച്ചോണ്ട് തിരിഞ്ഞു പോകാന് നിന്നതും.... "അളിയോ ഒന്ന് നിന്നെ......." ന്ന് പറഞ്ഞു എബി അടുത്തൊട്ട് വന്നതും..... അവന്റെ അളിയാ വിളിയിൽ ആൾക്ക് നേരെ തിരിഞ്ഞു നിന്ന് പിരികം പൊക്കി നോക്കിയതും എബി ഇളിച്ചോണ്ട്.... "ആ... അത്‌ പിന്നെ.....അറിയാതെ..... ഞാൻ ഒരു ഫ്ലോയിൽ..... ന്നാലും ശിവ എന്തൊരു മാറ്റമായിരുന്നടോ.... ശിവ ശ്രാവൺ ആയത്..... സത്യം പറഞ്ഞാൽ കണ്ട് പിടിക്കാനെ പറ്റിയില്ല......." ന്ന് പറയുന്നത് കേട്ട് ചിരിച്ചോണ്ട്...... "നിവർത്തി കേട് കൊണ്ട് ചെയ്ത് പോയതല്ലേ......അതുകൊണ്ടാണല്ലോ ഈ അളിയാ വിളിയും കേൾക്കേണ്ടി വന്നത്...... അല്ല എന്നാലും ഈ അളിയാ വിളി എന്തിനായിരുന്നു..... മ്മ്...... എന്തായിരിന്നു കവിയുടെ ഉദ്ദേശം......"

ന്ന് ചോദിച്ചതും അവനൊന്നു പരുങ്ങി.... "എന്നാ ഉദ്ദേശം... ഒ.... ഒന്നൂല്ല..... യു നോ.....ഞാൻ സാധാരണ വിളിക്കുന്നത് പോലെ വിളിച്ചന്നേയുള്ളൂ...... ന്നാലും ശിവായിലേക്കുള്ള മാറ്റം... എനിക്ക് പാവം പിടിച്ച ഒരു അളിയനെയാണ് നഷ്ട്ടമായത്...... ഹാ ഞാൻ ക്ഷമിച്ചിരിക്കുന്നു...... അതിന് പകരം...... ന്ന് പറഞ്ഞു ഒന്ന് നിർത്തി പിന്നെ തുടർന്നു...... " എനിക്ക് ഏട്ടത്തിയമ്മയായിട്ട് വന്നേക്കാവോ....... " ന്നുള്ള ചോദ്യത്തിന് അവനെ പകച്ചു നോക്കിയതും.... "അല്ല നിങ്ങൾ ഒക്കെ ഏട്ടന്റെ വൈഫ്ന്നെ ഏട്ടത്തിയമ്മ എന്ന്തന്നെയല്ലേ പറയാറ്......😁 എനിക്ക് അറിയാവടോ..... ന്റെ ഡെവിക്ക് തന്നെ ഒരുപാട് ഇഷ്ടം ആണെന്ന്..... അവന്റെ കലിപ്പ് പോലെത്തന്നെയാ സ്നേഹവും..... ദേഷ്യം വന്നാൽ വേരോടെ അറുതെറിയും.....അനുഭവമുണ്ടേ......" ന്ന് പറഞ്ഞു ഒന്ന് ആലോചിച് തല കുടഞ്ഞു..... "സ്നേഹം വന്നാൽ പിന്നെ പറയേണ്ട..... ഹൈ ലെവലിൽ ആകുo......." ന്ന് പറഞ്ഞു നിർത്തിയതും...... ശിവ മനസ്സിൽ.... ഓർമിപ്പിക്കല്ലേ പോന്നോ..... ന്ന് പറഞ്ഞു അവനെ നോക്കിയതും....

"ശിവ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ......" "എന്ത്......." "തനിക്ക്..... തനിക്ക് ഡെവിയെ ഇഷ്ടവല്ലേ......." ന്നുള്ള ചോദ്യത്തിന് അവനെ രൂക്ഷമായോന്ന് നോക്കിയതും.... "പെങ്ങളെ ഇങ്ങനെ നോക്കല്ല്...... ഇതു പോലരു നോട്ടം ഇന്നലെ രാത്രി കൂടെ കിട്ടിയതാ..... ഇന്നത്തെ തോർത്തൽ കണ്ട് എനിക്ക് തോന്നി നിങ്ങൾക്കിടയിൽ എന്തോ സ്പാർക്......" "ഒരു സ്പാർക്കും ഇല്ല.... ഇയാളെ പുന്നാര ബ്രോയോട് പറഞ്ഞേക്ക് ശ്രാവണിയുടെ പുറകെ വരാൻ നിൽക്കണ്ടന്ന്.... നിക്കിഷ്ടല്ല.... ഇനിയോട്ട് ഇഷ്ടാവാത്തും ഇല്ല......" "അതൊക്കെ അവൻ പെടുത്തിക്കോളും......" ന്ന് ഒരു ഒഴുക്കൾ മട്ടിൽ പറഞ്ഞതും ശിവ... "എന്ത്........" ന്ന് ചോദിച്ചതും.....അവൻ തോൾ പൊന്തിച്ചു ഒന്നുമില്ലെന്ന് പറഞ്....... "ശിവ ഞാൻ പിന്നേം ഒരു കാര്യം കൂടെ ചോദിച്ചോട്ടെ......." "അങ്ങേരുടെ ആണേൽ നിക്ക് കേൾക്കണ്ട......" "അയ്യേ അതല്ല.... അതൊക്കെ അവൻ നോക്കിക്കോളും.......അത്‌ വെ...... ഇത് റെ......" "ഓഹോ...... ന്നാൽ ആ റെ എന്താണാവോ....." ന്ന് ചോദിച്ചതും..... അവൻ ശിവക്കരികിലേക്ക് നിന്ന്......

ചുറ്റുമൊന്ന് കണ്ണോടിച്ചതും...... ശിവ അവന്റെ നോട്ടം കണ്ട് കാര്യമെന്താണെന്ന് അറിയാൻ അതുപോലെ ചുറ്റുമൊന്ന് നോക്കി കൊണ്ട് പതിയെ... "എന്താ........" ന്ന് ചോദിച്ചതും അതിലും പതിയെ എബി.... കൈ കൊണ്ട് മാടി വിളിച്ചു കൊണ്ട്... "ദിങ്ങട് വാ...... പിന്നെ ഇവിടെ തേക്കിനി വല്ലതും ഉണ്ടോ......." "എന്തൊന്ന്......."🙄 "അല്ല മാടമ്പള്ളിയിലുള്ള പോലെ വല്ല തേക്കിനിയും ഉണ്ടോ കൊച്ചേ....." "ഇയാൾക്ക് ഇപ്പോ അതെന്തിനാ......." ന്ന് സംശയത്തോടെ പിരികം ചുളിച്ചതും.... "ശിവ......യൂ നോ......ഞാനെ കണ്ടോള്ളൂ....... ശ്യേ തെറ്റി പോയി.... കേട്ടുള്ളൂ..... ഞാൻ മാത്രമേ കേട്ടുള്ളൂ....ച്ചിലും ച്ചിലും......"🙄 "എന്താ കുപ്പി വല്ലതും വീണു പൊട്ടിയോ...... അങ്ങനെ പണ.... ഇയാടെ ബ്രോ കള്ളുകുടിയൻ അസുരൻ.....വല്ല കുപ്പിയും അടിച്ചോണ്ട് വന്ന് ഇവിടെ ഇരുന്നു മോന്തി കുപ്പി പൊട്ടിച്ചിട്ടുണ്ടാകുo...... അങ്ങേരെ ഞാൻ......."😬 ന്ന് പറഞ്ഞു ഉറഞ്ഞു തുള്ളി പോകാന് നിന്നതും.....അവളെ തടഞ്ഞു കൊണ്ട്.... "പൊന്ന് പെങ്ങളെ അതല്ല......." "പിന്നെയെന്തുവാ......."

"പ്രേതാടോ.......ഇന്നലെ രാത്രി വെള്ളം കുടിക്കാൻ അടുക്കളയിൽ കയറിയത.... ച്ചിലും ച്ചിലും കൊലുസ് ഇട്ട് ഒറ്റ ഓട്ടം........" ന്ന് പറഞ്ഞതും.....ശിവ ഞെട്ടി ഉമിനീരിറക്കി കൊണ്ട്.... "അത്‌ തോ.... തോന്നിയതാകും..... അല്ല ന്നിട്ട്....ഇയാള് ക.... കണ്ടോ......" "കണ്ടില്ല......." ന്ന് പറഞ്ഞതും ശിവ ആശ്വാസത്തോടെ ശ്വാസം വിട്ടതും..... എബി..... "ഞാൻ തിരിഞ്ഞപ്പോൾ ആരേം കണ്ടില്ല.....പക്ഷെ..... ച്ചിലും..... ന്നുള്ള പാദസര ശബ്ദം ഞാൻ വൃത്തിക്ക് കേട്ടു .... അതോടെ ന്റെ ബോധം......" "എന്ത് ബോധം പോകെ......."😲 ന്ന് ചോദിച്ചതും അവൻ ഒന്ന് പരുങ്ങി കൊണ്ട്.... "ബോ.... ബോധം പോകെ..... ഞാൻ പറഞ്ഞു വന്നത് ബോധം പോകാതെ ഞാൻ ധൈര്യത്തോടെ വെള്ളം കുടിച് റൂമിലേക്ക് പോയിന്നാ......ഡോണ്ട് അണ്ടെര്സ്റിമേറ്റ് ദി ധൈര്യമോഫ് എ കോമൺ മാൻ.......😏 ഞാൻ പറഞ്ഞു വന്നത്..... എന്റെ കാര്യമല്ല..... കുട്ടി ഒന്ന് സൂക്ഷിച്ചെക്ക്..... പേടിയൊന്നും വേണ്ട.... ഇവിടെ ഞാനൊക്കെയുണ്ടല്ലോ......"😁 "നിക്ക് പേടിയില്ല...... ഇവിടെ തട്ടും പുറത്ത് അങ്ങനെ ശബ്ദമൊക്കെ ഇടക്ക് കേൾക്കാറുണ്ട്.......പുരുഷന്മാരെയാ നോട്ടം....... ഞങ്ങൾ സേഫ......"🤭 ന്ന് പറഞ്ഞതും എബി.... "കർത്താവേ......"😲 ന്ന് വിളിച്ചു പകച്ചു ശിവയെ നോക്കിയതും.....

അവള് ചിരി കടിച് പിടിച്ചു കൊണ്ട്....... "എബി ഒന്ന് സൂക്ഷിച്ചെക്ക് ട്ടൊ..... അച്ചായന്മാരുടെ രക്തമാണ് അവർക്ക് കൂടുതൽ ഇഷ്ടം.... ഞങ്ങൾ സ്ത്രീകളെ ഉപദ്രവിക്കില്ല....." 🤭 ന്ന് പറഞ്ഞു അവള് പെട്ടന്ന് ചിരി കടിച് പിടിച്ചു വീടിന് പുറകിലേക്ക് പോയി.... അവള് പോകുന്നത് നോക്കി നിന്ന എബിയുടെ തൊളിലായി കരസ്പർഷമേറ്റതും.......അവൻ ഞെട്ടി അനങ്ങാതെ നിന്ന് പതിയെ തിരിഞ്ഞു നോക്കിയതും ഇളിച്ചോണ്ട് നിക്കുന്ന അല്ലുവിനെ കണ്ട്.... ശ്വാസം നീട്ടി വലിച്ചു വിട്ട് അവളെ ചെറഞ്ഞു നോക്കി....... "നിയായിരുന്നോ...... മനുഷ്യനെ പേടിപ്പിക്കാൻ ഇളിച്ചോണ്ട് നിക്കുന്നത് കണ്ടില്ലേ.... മാറി നിക്ക് പെണ്ണെ...... ചെകുത്താനും കടലിനും ഇടക്കാ അപ്പഴാ അവളുടെ ഇളി......." ന്ന് പറഞ്ഞു ചവിട്ടി തുള്ളി പോയതും......അല്ലു അവനിത് എന്ത് കോക്കനട്ടാണ് പറയുന്നേന്നുള്ള രീതിയിൽ വായും തുറന്ന് നിന്ന്....... അകത്തേക്ക് പോയ എബി.... തനിക്ക് നേരെ നടന്നു വരുന്ന വീണയെ കണ്ട്....മനസ്സിൽ.... തേടിയ വള്ളി കാലിൽ ചുറ്റി......കോൺസെൻട്രേഷൻ മിഷൻ വീണമീട്ടൽ.... കമോൺ ഡ്ര...... ന്ന് പറഞ്ഞു ഇളിച്ചോണ്ട്.... "വീണു......." ന്ന് വിളിച്ചതും അത്‌ കേട്ട വീണ.... "പിന്നേം വീണോ...... ആരാ വീണേ......" ഓഹ് ഈ പെണ്ണിനെ കൊണ്ട്...... ഒന്ന് റൊമാന്റിക്കായിട്ട് വിളിക്കാനും പറ്റില്ലല്ലോ.....

ന്ന് ആത്മിച് കൊണ്ട്....... "ആരും വീണില്ല കൊച്ചേ........" "ഓഹ്..... ഞാൻ കരുതി..... അല്ല അത്‌ പറഞ്ഞപ്പഴാ.... സാർ അല്ലേ വീണ കാണണം ന്ന് പറഞ്ഞെ.... ചേച്ചി പറഞ്ഞിരുന്നു കാണിക്കാൻ...... വാ ഇപ്പഴേ കാണിക്കാം....." "ന്റെ പൊന്ന് കൊച്ചേ... എനിക്ക് വീണ വേണ്ട........"😬 "അപ്പൊ ഇന്നലെ വേണം ന്ന് പറഞ്ഞില്ലേ... ഫോട്ടോ എടുക്കാൻ......" ന്ന് പറഞ്ഞു സംശയത്തോടെ നിന്നതും...... അവൻ ചുറ്റു മൊന്ന് നോക്കി അവിടെ തിങ്കി കൊണ്ട് നിന്ന വീണയെ പിടിച്ചു വലിച്ചു അരയിലൂടെ ചുറ്റി അവനിലേക്ക് ചേർത്ത് പിടിച്ചതും...... പെട്ടന്നുള്ള അറ്റാക്കിൽ പകച്ചു പോയ വീണ.... "ദേവി....." ന്ന് വിളിച്ചു പെട്ടന്ന് വെപ്രാളത്തോടെ..... " സാ... സാർ... എന്താ ചെയ്യണേ......ന്നെ വിട്ടേ...... സാർ.... ന്നെ വിട്....... " ന്ന് പറഞ്ഞു കുതറികൊണ്ടിരുന്നതും...... "അടങ്ങി നിക്ക് കൊച്ചേ....... ഒരു കാര്യം അങ്ങട് പറഞ്ഞേച്ചും വിടും...... ഇന്നലെ മനുഷ്യൻ കുത്തിയിരുന്നു പഠിച്ച ഒരു കാര്യം പറഞ്ഞപ്പോൾ അവള്..... ന്നെ കൊണ്ടൊന്നും പറയിക്കരുത്.....

സത്യായിട്ടും ഞാൻ പറഞ്ഞത് നിനക്ക് മാനസികയില്ലേ കൊച്ചേ......."😌 ന്ന് ചോദിച്ചതും അപ്പോഴും അവള് അവന്റെ കൈ എടുത്തു മാറ്റാൻ ശ്രമിച്ചോണ്ടിരുന്നു....... അവന്റെ വാക്കുകളും പ്രവർത്തിയാലും പേടികൊണ്ട് അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നതും എബി.... "ആവണി......." ന്ന് ആർദ്രമായി വിളിച്ചതും..... അവള് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി...... "ഇന്നലെ ഞാൻ പറഞ്ഞത് നിന്റെ ചേച്ചിയുടെ വീണയല്ല........ ജീവിതകാലം മുഴുവൻ നീയെന്നെ വീണ എനിക്ക് സ്വന്തമായി തന്നേക്കാമയെന്ന......" ന്ന് പറഞ്ഞു ചെറു ചിരിയോടെ അവളെ നോക്കിയതും.... അവള് പകച്ചു നിന്നതും.....എബി..... "വളച്ചു കെട്ടില്ലാതെ പറയാം.... ന്റെ കുട്ടിയോളെ അമ്മച്ചിയായി ന്റെ കെട്ടിയോളായി കളത്തി പറമ്പിലോട്ട് വരുന്നൊ കൊച്ചേ നി.......ഹേ...... പോരുവോ.......അത്രയും ഇഷ്ടായിട്ടാടോ......" ന്ന് പറഞ്ഞത് കേട്ട് അവളുടെ ബോധം പോയില്ലെന്നേയുള്ളു....... ആ ഒരു നിൽപ്പ് നിന്ന് പെട്ടന്ന് ബോധം വന്ന് ആളിൽ നിന്ന് കുതറിയിറങ്ങി..... തിരിഞ്ഞു ഓടാൻ നിന്നതും.....

പെട്ടന്ന് കയ്യിൽ പിടിച്ചു നിർത്തി.... "വീണ കൊച്ചേ.... എ ലവ് യു ടി......." ന്ന് പറഞ്ഞു നിറഞ്ഞൊഴുകിയ കവിളിലായി ചെറു ചുംബനം നൽകി......അവളെയും മറികടന്നു ചെറു ചിരിയോടെ മുന്നോട്ട് പോയി റൂമിൽ കയറി കതകടച്ചു ഒരു നിമിഷം അനങ്ങാതെ നിന്ന് പിന്നെ പെട്ടന്ന് ശരീരമൊന്ന് കുടഞ്ഞു കൊണ്ട്.... "ഹോയ്..... ഹോയ്.... അപ്പൊ ഫസ്റ്റ് അറ്റംപ്റ് കംപ്ലീറ്റ്....." ന്ന് പറഞ്ഞു ശ്വാസം വലിച്ചു വിട്ട്...... "ഇനി ഇച്ചായന്റെ വീണ മോളെ...... നിന്നെ ഞാൻ പൂട്ടുമെടി...... മണിച്ചിത്ര താഴിട്ട് പൂട്ടും..... ന്നിട്ട് ആ പൂട്ട് ഞാനൊരു കറക്ക് കറക്കുമെന്റെ കറക്കെട്ടാ........😁 കൊച്ചിന്നിട്ട് നൈസായി ഉമ്മ കൊടുത്തത് കൂടി പൊയ...... ഏയ്യ്......ന്റെ പെണ്ണിനെ അല്ലേ... ഇവിടെയൊക്കെ ചിലര് മിനി ഇമ്രാൻ ഹാശ്മിയാ.... ഞാൻ ജസ്റ്റ്‌ ടോവിനോയെങ്കിലും ആകേണ്ടതാ....... അത്രയുമൊന്നും ഇല്ലേലും.... കുറച്ചൊക്കെ വേണ്ടേ..... ഓഹ്.... വീണ കൊച്ചേ... നീന്റെ കിളി പോയ നിൽപ്പ്.... ഇനി എത്ര എത്ര കിളികൾ പിടഞ്ഞു തീരാനിരിക്കുന്നു..... ബുഹഹഹ......." ന്ന് പറഞ്ഞു ഇളിച്ചു ബെഡിലേക്ക് വീണു..... ന്നാൽ എബി പറഞ്ഞതും......

ചെയ്തും പോയ ഷോക്കിൽ നിന്ന വീണ..... തന്റെ കവിളിൽ കൈ വെച്ച് വിജിലഭിച് നിന്നതും...... പെട്ടന്നു പുറത്ത് നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്..... ബോധത്തിലേക്ക് വന്ന്...... കേട്ട പാതി കേൾക്കാത്ത പാതി കണ്ണ് തുടച് പുറത്തോട്ടോടി.... അവിടെ എത്തിയതും..... വീടിന് പുറകിൽ നിന്ന് ശിവയും ശബ്ദം കേട്ട് ഓടിയെത്തിയിരുന്നു...... ഓടിവന്ന രണ്ട് പേരും അവരുടെ മുന്നിലെ കാഴ്ച കണ്ട് പരസ്പരം നോക്കിയതും..... പെട്ടന്ന്.... "ഹൌ ഡയർ യു..... എന്റെ മേലേക്ക് ചെളി ആകുo അല്ലേടി....... അടിച്ചു നിന്റെ....." "ഡോ..... അടിക്കാൻ വന്നാൽ ഞാൻ അങ്ങ് നിന്ന് തരാം...... ഞാൻ ഇനിയും ചെളിയാക്കും......ഇവിടെ അന്തസ്സായി ചുമ്മാ നിന്ന ന്റെ മേലേക്ക് തന്റെ ഈ ഒണക്ക വണ്ടി കൊണ്ട് വന്ന് ചെളി ആക്കിയതും പോരാ......" ന്ന് പറഞ്ഞു അല്ലു അവളുടെ മുന്നിലെ ബുള്ളറ്റിൽ ചവിട്ടിയതും...... ഇതു കണ്ട് കലികയറിയ അഭി..... "ടി ന്റെ ബൈക്കിൽ കൈ വെച്ചാല് ഉണ്ടല്ലോ......." "ഉണ്ടല്ലോ അല്ല ഉണ്ടപൊരി..... ഒരു പാട്ട വണ്ടി......" "ടി.... തന്നോടൊക്കെ സംസാരിക്കാൻ വന്ന ന്നെ പറഞ്ഞാൽ മതി..... ഞാൻ ശിവയെ കാണാൻ വന്നാൽ അവളെ കണ്ടേ പോകൂ...." "ഹോഹോ......ഇയാള് ന്റെ ശിവച്ചിയെ കാണില്ലടോ.....അലവലാതി......"

"ടി......."😡 "നി പോടാ..... എന്താടാ ന്റെ ശിവച്ചിയെ ട്യൂൺ ചെയ്യാൻ ഇറങ്ങിയേക്കുവാ......കുളിച് കുറിയും തോട്ട് ഇവിടെ വന്ന് വായി നോക്കുന്നതിന് മുന്നേ വല്ല പണിക്കും പോകാൻ നോക്ക്....... തന്നെ ആ വഴിയിൽ നിക്കുന്നത് ഞാൻ കണ്ടതാ... വായിനോക്കി.... ന്നിട്ട് ഈ പാട്ടയും കൊണ്ട് വന്ന് ന്നെ ചെളി ആക്കിയെച്ചും നിക്കുന്നത് കണ്ടില്ലേ......" "ടി അനാവശ്യം പറഞ്ഞാലുണ്ടല്ലോ.....എന്നെ നിനക്കറിയില്ല......" "വോ.... അറിയണ്ട.....കണ്ട വായി നോക്കികളെ അറിയലല്ലേ എന്റെ പണി....."😏 ന്ന് പറഞ്ഞു പുച്ഛിച്ചു കൊണ്ട്....മനസ്സിൽ അങ്ങനെ നി ഇപ്പൊ ന്റെ ശിവച്ചിയെ ട്യൂൺ ചെയ്യണ്ടടാ അലവലാതി..... ശിവച്ചിയെ എനിക്ക് ന്റെ ഇച്ചായനെ കൊണ്ട് കെട്ടിക്കേണ്ടതാ......😏😏 ന്ന് മനസ്സിൽ പറഞ്ഞു അങ്ങേരെ ചെറഞ്ഞു നോക്കിയതും..... അവന്റെ നോട്ടം അവളുടെ പുറകിലേക്ക് നീണ്ടതും.......അവിടെ നിക്കുന്ന ശിവയെ കണ്ട്...... അല്ലുവിനെ പിടിച്ചു മാറ്റി കൊണ്ട്..... "വഴീന്ന് മാറടി കോപ്പേ......" ന്ന് പറഞ്ഞു അല്ലുവിനെ തട്ടി മാറ്റി ശിവക്കരികികേക്കായി പോയി അവളെ ചേർത്ത് പിടിച്ചു....അല്ലുവിനോടായി..... "ഡി......നാകിന് ലൈസെൻസ് ഇല്ലാത്തവളെ..... നിക്ക് ദേ ഇവളെ ട്യൂൺ ചെയ്യേണ്ട അവശ്യoമില്ല.......കാരണം ആരുടെ മുന്നിലുo....

ഇവള് ന്റെ അനിയത്തി ആണെന്ന് പറയാൻ എനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടടി പുല്ലേ...... കൂടെ പിറക്കണമെന്നില്ല ഇങ്ങനെ അനിയത്തിയായി ചേർത്ത് പിടിക്കാൻ..... ന്റെ പെങ്ങളെ കാണാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട...... ഒണക്ക കൊള്ളി......" ന്ന് കലിപ്പായതും അല്ലു മനസ്സിൽ... ശ്യേ... പെങ്ങൾ ആയിരുന്നൊ.... തെറ്റി ധരിച്ചല്ലോ കർത്താവേ..... ന്ന് പറഞ്ഞു ചമ്മിയ യാതൊരു എക്സ്പ്രെഷനും മുഖത്തു വരുത്താതെ അവള്..... അവനെ നോക്കി... "അയിന്......"😏😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ട്...... "ഒണക്ക കൊള്ളി തന്റെ കെട്ടിയോളെ പോയി വിളിയെടോ......." ന്ന് പറഞ്ഞു അവിടെന്ന് എസ്‌കേപ്പ് അടിച് ചെന്ന് പെട്ടത് ഡെവിക്ക് മുന്നിൽ... അവരുടെ സംസാരം കേട്ട ഡെവിക്ക് അതൊരു ആശ്വാസം തന്നെയായിരുന്നു.....അഭിയിൽ അവളുടെ സ്ഥാനം എന്താണെന്ന് അറിഞ്ഞതിൽ....... തെറ്റി ധരിച്ചാണേലും തന്റെ ഇഷ്ടം എത്രയും പെട്ടന്ന് ശിവയെ അറിയിക്കാൻ പറ്റിയതിലും....... അവന്റെ മുന്നിൽ പരുങ്ങി നിന്ന അല്ലുവിനെ രൂക്ഷമായോന്ന് നോക്കിയതും അവള്....

ന്നെ നോക്കി പേടിപ്പിക്കണ്ട......ദോ ലങ്ങേര് ആ വഴിയിൽ നിന്ന് നോക്കിയപ്പോൾ എനിക്ക് ഡൌട്ട് അടിച്ചു......പിന്നെ ശിവേച്ചി‌െഎ ചോദിച്ച വന്നപ്പോ..... കാണാനും തരക്കേടില്ല.....അവൻ എങ്ങാനും ചേച്ചിയെ ട്യൂൺ..... " "അതിന് തനിക്ക് എന്നാ...... അവന് അവളെ ട്യൂൺ ചെയ്‌താൽ...... ഇങ്ങനെ തറുതല പറയുവാണോ വേണ്ടത്......." "കണ്ടില്ലേ ന്റെ കോലം...... ആ മുറ്റത്തെ ചെളി മുഴുവൻ ന്റെ മേലെ ആക്കി.....കൂടാതെ ചേച്ചിയെ ചോദിച് വന്നതും കൂടെ ആയപ്പോ എനിക്ക് ദേഷ്യം വന്നതാ..... പിന്നെ ഒരു കാര്യം ദോ ആ നിക്കുന്ന ശിവേച്ചി ന്റെ ഇച്ചായനുള്ളതാ.... അതിൽ അങ്ങനെ...... വല്ലവരും വന്ന് കൊത്തണ്ട...... എനിക്ക് ഒക്കെ മനസിലാവുന്നുണ്ട്..... മ്മ്...... കെട്ടി കൊണ്ട് വന്നേക്കണം നിക്ക് ചേച്ചിയായി......."😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് അവളൊടിയതും...... ഡെവിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... അവള് പോയ വഴിയും നോക്കി തിരിഞ്ഞതും കണ്ടത്..... വീണയോടും ശിവയോടും സംസാരിക്കുന്ന അഭിയെയാണ്... അവൻ അങ്ങോട്ട് ചെന്നതും സംശയത്തോടെ നോക്കിയ അഭിക്ക് നേരെ കൈ നീട്ടി... "ഡേവിഡ്... ഡേവിഡ് കളത്തി പറമ്പൻ......." "ഓഹ്..... കളത്തി പറബൻ......ഒത്തിരി കേട്ടിട്ടുണ്ട്... ഒത്തിരി ബിസിനസ് സംരഭങ്ങൾ ഉണ്ടല്ലേ......

ശിവ പറഞ്ഞു നിങ്ങടെ വീട്ടിലായിരുന്നു ജോലിന്ന്......അവളുടെ ബോസ്സ് ആണല്ലേ......" നിന്റെ അമ്മൂമ്മേടെ ബോസ്സ്.....😡 ന്ന് മനസ്സിൽ പല്ല് കടിച് ശിവയെ രൂക്ഷമായി നോക്കി...... അഭി നോക്കി ചിരിച് എന്തോ പറയാൻ ഒരുങ്ങവെ...... അവന്റെ ഫോണ് ബെൽ അടിച്ചു..... "എക്സ്ക്യൂസ്‌മി...... അര്ജന്റ് കാൾ ആണ്...... " ന്ന് പറഞ്ഞതും അഭി...... "ഓക്കേ..... ന്നാൽ ഞാൻ ഇറങ്ങുവാ...... ശിവ ജോലിക്ക് കയറിയിട്ട് ഞാൻ വിളിക്കാം.....വീണേ നന്നായിട്ട് പഠിക്കണം ട്ടോ...... ചേച്ചിയെ വിഷമിപ്പിക്കരുത്.....അപ്പൊ ശരി ഡേവിഡ്..... കാണാം....... " ന്ന് പറഞ്ഞു കൈ കൊടുത്ത് തന്റെ ബുള്ളറ്റും എടുത്തു പോയി...... അവന് പോയതും ഡെവി കാൾ അറ്റൻഡ് ചെയ്ത്.... കുറച്ചു മാറി നിന്നു....... വീണ അകത്തേക്ക് പോയതും..... അടുക്കളവശത്തേക്ക് പോകാൻ നിന്ന ശിവയുടെ മിഴികൾ ഡെവിയിലായി പതിഞ്ഞതും.......

കാതോട് ചേർത്ത് പിടിച്ച ഫോണിൽ കൈകൾ അമാറുന്നതോടൊപ്പം അവന്റെ മുഖഭാവം മാറിവരുന്നത് കണ്ട ശിവയവനെ ഉറ്റു നോക്കിയതും...... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി വന്നതും.... ശിവ.... ന്റെ കൃഷ്ണ ഇങ്ങേർക്കിത് കലിപ്പെന്നാ വിഖാരം മാത്രെ ഒള്ളു.......അങ്ങേർക്ക് ദേഷ്യോ സ്നേഹോ....എന്ത് വന്നാൽ എന്താ......നിക്ക് ഇപ്പൊ അത്‌ നോക്കുന്നതല്ലേ പണി......😏 ന്ന് ഉള്ളാലെ പറഞ്ഞു വെട്ടി തിരിഞ്ഞു പോകാൻ നിന്നതും......അവന്റെ വായിൽ നിന്നും ഉതിർന്ന് വീണ വാക്കുകളിൽ ശിവ തറഞ്ഞു നിന്ന് പോയി....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story