പ്രണയശ്രാവണാസുരം: ഭാഗം 31

pranayashravanasuram

എഴുത്തുകാരി: അമീന

ന്റെ കൃഷ്ണ ഇങ്ങേർക്കിത് കലിപ്പെന്ന വിഖാരം മാത്രെ ഒള്ളു.......അങ്ങേർക്ക് ദേഷ്യോ സ്നേഹോ....എന്ത് വന്നാൽ എന്താ......നിക്ക് ഇപ്പൊ അത്‌ നോക്കുന്നതല്ലേ പണി......😏 ന്ന് ഉള്ളാലെ പറഞ്ഞു വെട്ടി തിരിഞ്ഞു പോകാൻ നിന്നതും......അവന്റെ വായിൽ നിന്നും ഉതിർന്ന് വീണ വാക്കുകളിൽ ശിവ തറഞ്ഞു നിന്ന് പോയി.......വെട്ടിത്തിരിഞ്ഞു വായും തുറന്ന് നിന്ന ശിവ അങ്ങേരെ കണ്ണും തള്ളി നോക്കി നിന്നു..... "അവിനാഷ്....നിന്നെ ആ ഷോപ്പിന്റെ മാനേജർ ആയിട്ട് നിർത്തിയേക്കുന്നത് കാ പറിക്കാനല്ല.... ഇത്രയും സംഭവിച്ചിട്ട് ഇപ്പഴാണോ തനിക്ക് ഇൻഫോം ചെയ്യാൻ സമയം കിട്ടിയൊള്ളു..... അപ്പൻ പറയണ്ടാന്ന് പറഞ്ഞാൽ വായിൽ പഴം തിരികെ വക്കാനല്ല നിനക്ക് ശമ്പളം തരുന്നേ..... ആ.................. മോന്റെ മേൽ ഒരു കണ്ണ് വേണമെന്ന് ഞാൻ പറഞ്ഞതാ..... അവന് പന്ന............... കിട്ടിയതൊന്നും പോരാ..... ഞാൻ അങ്ങോട്ട് വന്നിട്ട് ബാക്കി അറിയിച്ചു കൊടുക്കുന്നുണ്ട്.................." ന്നൊക്കെ അവന്റെ വായീന്ന് വീണ വാക്കുകൾ കേട്ട് വിജിരംഭിച്ചു പോയ ശിവ ചെവിയൊന്ന് കുടഞ്ഞു...... "പിന്നെ ഡീറ്റൈൽഡ് ആയിട്ടുള്ളത് ഈ നിമിഷം എനിക്ക് കിട്ടണം....... ഡൂ യു ഗെറ്റ് ദാറ്റ്‌......" ന്ന് പറഞ്ഞു കലിയിൽ ഫോൺ ഓഫ് ചെയ്ത് തിരിഞ്ഞതും....അവിടെ വായും തുറന്ന് നിന്ന ശിവയെ കണ്ട് ഡെവി.... കർത്താവേ ഇവള് ന്റെ വായീന്ന് വീണതൊക്കെ കേട്ട് കാണും..... അത്‌ ഒരു കണക്കിൻ നന്നായി....

ഞാൻ എങ്ങനെയാണോ അങ്ങനെ ഇഷ്ടപ്പെടട്ടെ.... ന്ന് തിങ്കി കൊണ്ട് അവളെ നോക്കി പിരികം പൊക്കിയതും... ഡെവിയുടെ ഫോണിലേക്കായി നോട്ടിഫിക്കേഷൻ സൗണ്ട് വന്നത് കേട്ട് അവന്റെ മിഴികൾ അതിലേക്കായി പതിഞ്ഞു..... അതിലായി മിഴികൾ ഓടിനടക്കവേ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ് മുറുകി വന്ന് മുഷ്ടി ചുരുട്ടി ശിവയിൽ നിന്ന് തിരിഞ്ഞു നിന്നതും...... അവന്റെ മുഖം മുറുകിയത് കണ്ട ശിവ......ഇതു അടുത്ത തെറിയഭിഷേകത്തിന്നാണെന്ന് മുൻകൂട്ടി കണ്ട്...... കൃഷ്ണ....അങ്ങേരുടെ വായീന്ന് വീഴുന്നത് വഴീക്കൂടെ പോകുന്നവരൊക്കെ കേട്ടാൽ...നാറി നാറാണക്കല്ല് എടുക്കേണ്ടി വരും........നല്ല സ്റ്റാൻഡേർഡ് ആണേ വാക്കുകൾക്ക്......🙄 ന്ന് മനസ്സിൽ പറഞ്.... കലിപ്പിൽ..... "ഡോ അസുര......" ന്ന് വിളിച്ചു അങ്ങോട്ട് പോയി അവനെ തിരിച്ചു നിർത്തി...... രണ്ട് പറയാൻ ഒരുങ്ങും മുന്നേ.......പിന്നെയും അവന്റെ ഫോൺ ബെൽ മുഴങ്ങിയതും......അവന്റെ മിഴികൾ സ്ക്രീനിലേക്കായി പതിഞതിന് പുറകെ ഫോൺ കാതോട് ചേർത്ത് വേച്ചു കൊണ്ട്...... "ആ അപ്പച്ചാ..... ഞാൻ അറിഞ്ഞു..... അവൻക്ക് ബാംഗ്ലൂരിലെ ഡീൽ നമുക്ക് കിട്ടിയതിലുള്ള ചൊരുക്ക....അതിനാ നമ്മടെ ഷോപ്പിൽ കയറി അവന്റെ ആളുകൾ അടിച്ചു നിരപ്പാക്കിയേ......

അതിനുള്ളത് ആ പുന്നാര മോന് കൊടുത്തിട്ടെ ഡേവിഡ് അങ്ങോട്ടുള്ളൂ....." ന്ന് പറഞ്ഞു കഴിഞ് മറുപുറത് നിന്നെന്തോ കേട്ടകണക്കിന് പെട്ടന്ന് അവന്റെ മുഖം ടെൻഷൻ കൊണ്ട് നിറഞ്ഞു..... "എന്നതാ പറഞ്ഞെ.... വല്യമ്മച്ചിക്ക് എന്നതാ അപ്പാ..... ഞങൾ വരുവാ..... കുഴപ്പം ഒന്നും ഇല്ലല്ലോ..... പെട്ടന്ന് ഇറങ്ങാം........ അപ്പനൊന്നും പറയണ്ട.... ഇതു ഞാൻ അറിഞ്ഞില്ല......കളിച്ചു കളിച്ചു അവന് വീട്ടിൽ കേറി കളിക്കാൻ മാത്രം വളർന്നിട്ടുണ്ടെൽ അത്‌ ക്ഷമിക്കാൻ മാത്രം മഹാത്മാവൊന്നും അല്ല ഡേവിഡ്...... ഇപ്പോൾ തന്നെ വരുവാ.....ശരി......" ന്ന് പറയുന്നത് കേട്ടതിൽ ശിവക്ക് അവന് നാട്ടിലേക്ക് തിരിക്കുവാണെന്നുള്ള സൂചന കിട്ടിയതും.....അവന്റെ മുന്നീന്ന് മെല്ലെ എസ്‌കേപ്പ് അടിക്കാൻ നോക്കിയതും പെട്ടന്ന് മുന്നിൽ കേറി നിന്ന്..... "കൊച്ചെങ്ങോട്ട് പോകുവാ.......ഉണ്ടക്കണ്ണുരുട്ടാതെ പോയി പെട്ടന്ന് ഒരുങ്ങാൻ നോക്ക്.....നമ്മൾ ഇപ്പൊൾ നാട്ടിലേക്ക് പോകുവാ.... പോയി വേണ്ടത് എന്നതാന്ന് വെച്ചാല് എടുത്തേര്.......സമയം ഇല്ല......" ന്ന് പറഞ്ഞു മുന്നോട്ട് പോയതും.....

ശിവ തിരിഞ്ഞോടി അങ്ങേരുടെ മുന്നിലായി നിന്ന് കൊണ്ട്.... "ഹേയ്......ഹലോ.... എങ്ങോട്ടാ ആഗ്ഞാപിച്ചൊണ്ട് ഈ കാവടി തുള്ളി പോകുന്നെ........ഒരു കാര്യം കാത് തുറന്ന് കേട്ടോ ഞാൻ ഇവിടുന്ന് എങ്ങോട്ടും ഇല്ല....തന്റെ കൂടെ വരത്തും ഇല്ല.....ഞാൻ ആദ്യമേ തന്നോട് പറഞ്ഞതാ....." ന്ന് കലിയിൽ പറയവേ അവനൊന്ന് രൂക്ഷമായി നോക്കി കൊണ്ട്..... "നി വരും..... ഞാൻ കൊണ്ട് പോകേം ചെയ്യും......ന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..... അത്‌ നിനക്ക് നല്ലതിനാവില്ല......മര്യാദക്ക് ഒരുങ്ങിയില്ലേൽ..... ദേ ഇങ്ങനെയങ് പൊക്കിയെടുത്തേച്ചും പോകും ഡേവിഡ്....." ന്ന് പറഞ്ഞു കൊടുംങ്കാറ്റ് പോലെ അകത്തേക്ക് കയറി പോയതും...... അവള് പല്ല് കടിച്....നിലത്ത് ആഞ് ചവിട്ടി കലിയിൽ..... ഞാൻ വരാന് പോകുന്നില്ലടാ കാല..... എടുത്തോണ്ട് പോകും പോലും..... അതിന് നിയെന്നെ കണ്ടിട്ട് വേണ്ടേ......😏 കൃഷ്ണ അവന് ന്നെ പോക്കും മുന്നേ ആ രുദ്രാക്ഷം അവന്റെ കയ്യീന്ന് പൊക്കണം...... ന്ന് മനസ്സിൽ പറഞ് പെട്ടന്ന് അകത്തേക്ക് കയറി ആരുടേയും കണ്ണിൽ പെടാതെ പതിയെ ഡെവിയുടെ റൂമിലേക്ക് കയറി......

അവന്റെ ബാഗും ഡ്രസ്സല്ലാം അവിടെയുണ്ട്..... മിഴികൾ അങ്ങേർക്കായി നാല് പാടും തിരയുന്നതിനിടയിലാണ് അവിടെ ടേബിളിലായി തന്റെ ചിലങ്ക കണ്ടത്.... അതവിടെ കണ്ട ഞെട്ടലിൽ അതിലേക്ക് മിഴിച്ചു നോക്കി..... ഓടി പോയി അതെടുത്ത്...... ന്റെ കൃഷ്ണ....ന്റെ ചിലങ്ക അല്ലേയിത്.... റൂമിൽ വെച്ച ന്റെ ചിലങ്ക ആ കോപ്പൻറെ റൂമിലെങ്ങനെ വന്നു .... മോഷ്ടിച്ചോണ്ട് വന്നതാകുo.... കഷ്‌മലൻ......😬😬 ന്ന് മനസ്സിൽ അങ്ങേരെ പ്രാകി തിരിയവേ...... വാഷ്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് അങ്ങേര് നീരാട്ടിലാണെന്ന് കണക്ക് കൂട്ടി പെട്ടന്ന് ചിലങ്കയുമെടുത് കൊണ്ട് തന്റെ റൂമിൽ കൊണ്ട് വെച്ച്.......തിരികെ അവന്റെ റൂമിലേക്ക് വന്നു..... കൃഷ്ണ അങ്ങേർടെ കയ്യിലല്ലേ ന്റെ രുദ്രാക്ഷം കണ്ടത്....ഞാൻ ഇങ്ങനെ ഇവിടെ നിന്നോണ്ട് ഇന്ക് അത്‌ കിട്ടില്ലല്ലോ.... ആളേടെ കയ്യേൽ ആയിരിക്കില്ലേ.... ചെ.... നേരിട്ടു ചോദിക്കാമെന്നു വെച്ചാൽ അങ്ങേരുടെ പട്ടി പോലും തരില്ലത്......അങ്ങേരെ അടിച്ചിട്ട് അതെടുക്കാൻ വന്ന ന്നെ അങ്ങേര് കയ്യോടെ പിടിച്ചു.....

ഇനി ഇപ്പൊ എങ്ങനെയാ അതൊന്ന് കിട്ട..... ന്ന് കരുതി വിരലും കടിച് നിന്നപ്പോഴാണ് അങ്ങേരുടെ ബെഡിലായി വെച്ച ഡ്രെസ്സിന് മുകളിലായി വാച്ചും സിൽവർ ചെയ്‌നും കൂട്ടത്തിൽ അതാ എന്റെ രുദ്രാക്ഷവും നോക്കി ഇളിക്കുന്നു....... അത്‌ കണ്ടതും ശിവയുടെ കണ്ണുകൾ വിടർന്നു വന്നു.... സന്തോഷത്തോടെ അതിലേക്കായി ഓടിയതും ഡെവി വാഷ്‌റൂം ഡോർ തുറന്നതും ഒരുമിച്ചായത് കൊണ്ട്.....അവൻ പുറത്തിറങ്ങും മുന്നേ ശിവ ഞൊടിയിടയിൽ അവിടെയുള്ള തടിയലമാരയിലേക്ക് കയറി നിന്ന് ഡോർ പതിയെ ചാരി......ശ്വാസം അടക്കി പിടിച്ചു നിന്നു...... കൃഷ്ണ ആ കഷ്മലനുണ്ണിക്ക് ഇപ്പൊ തന്നെ നീരാട്ട് കഴിഞ്ഞു വരണമായിരുന്നോ..... അത്‌ കയ്യെത്തും ദൂരത്തു കിട്ടിയിട്ട് എടുക്കാൻ പോലും സമ്മതിച്ചില്ലോ ന്നെ കള്ള കൃഷ്ണ.....ഇങ്ങനെയാണേൽ ഞാൻ കൂട്ട് വെട്ടുവെ.....ന്റെ കൂടെ നിക്കുന്നയത്തിന് പകരം ആ നസ്രാണിക്ക് പിറകെ ആണല്ലോ നിയ്...... ന്നൊക്കെ പിറുപിറുതൊണ്ട് മെല്ലെ ആ അലമാരയുടെ കതകിന്റെ ഗ്യാപ്പിലൂടെ നോക്കിയതും.... ഡേവിഡ് ഒരു മുണ്ട് മാത്രമിട്ടോണ്ട് നിക്കുന്നത് കണ്ടതും കണ്ണ് ഇറുകെ അടച്....... അയ്യേ.... നാണം ഇല്ലാത്ത ജന്തു.... ഒരു പെൺകുട്ടി ഇവിടെ നിക്കുണ്ണാണെന്ന ബോധം ഇല്ലാണ്ട്....

നിക്കുന്നത് കണ്ടില്ലേ...... ഇവിടെ എന്താ വല്ല ബോഡിശോ നടക്കുന്നുണ്ടോ.....ഉരുട്ടി കയറ്റി വെച്ചേക്കുന്നു....ഉരുട്ടി കയറ്റി വെച്ചേക്കുന്നേൽ ടാറ്റൂ ന്ന് പറഞ്ഞു കുത്തിവരാച്ചേക്കുവാ......ഒന്നൂല്ലേലും പ്രായ പൂർത്തിയായ ഒരു പെൺകൊച് ഈ റൂമിൽ നിക്കുന്നെന്ന ബോധമുണ്ടോ ഇങ്ങേർക്ക്...... ന്ന് കുശുകുശുക്കിയതിന്..... അതിന് നി ഇവിടെ ഉണ്ടെന്ന് ആൾക്ക് അറിയില്ലല്ലോ...... ശിവ.... ന്ന് ന്റെ സൊ കാൽഡ് മനസ് പ്രതിവചിച്ചതും...... അതും ശരിയാണെന്ന് സ്വയം സമ്മതിച് കണ്ണ് പതിയെ തുറന്ന് ആ വിടവിലൂടെ അങ്ങോട്ട് നോക്കിയതും....... ആള് മിററിന് മുന്നിൽ നിന്നോണ്ട് മുടി കയ്യാൽ ഒന്ന് കുടഞ്ഞു താടിയൊന്നുഴിഞ്ഞു തിരിഞ്.... ബെഡിലായുള്ള എന്തോ ഒന്ന് എടുത്തു ആ ബോധിയിലായി സ്പ്രേ ചെയ്തതും...... അതീന്നു പ്രത്യകമായ സുഗന്ധം അവിടമാകെ പരന്നതോടൊപ്പം ന്റെ മൂക്കിലേക്കും അടിച്ചു കയറി.......അ സുഗന്ധം ആസ്വദിച്ചു നിന്നപ്പോൾ അങ്ങേര് ആ ബോട്ടിൽ അവിടെ വെച്ച്...... ആൾടെ ഷോർട്സ് എടുത് തനിക്ക് നേരെ നിന്ന് മുണ്ടിൽ കൈ വെച്ചതും.......

പെട്ടന്ന് ശിവ തന്റെ ഇരു കയ്യാൽ മുഖം മൂടികൊണ്ട്........ കൃഷ്ണ.... ശതൃക്കൾക്ക് പോലും ഇങ്ങനെ ഒരു ഗതിവരുത്തല്ലേ ഭഗവാനെ...... ന്ന് മൊഴിഞ്ഞോണ്ട് നിന്നു..... കുറച്ച് സമയം കഴിഞ്ഞതും തന്റെ ചുറ്റും പ്രത്യക സുഗന്ധം വന്ന് പൊതിഞ്ഞതും........ പതിയെ കണ്ണുകള തുറന്ന് നോക്കിയ ശിവ.... തന്റെ മുന്നിലായി ശൽഫിലായി കൈ വെച്ച് തന്നെ നോക്കുന്ന ഡെവിയെ കണ്ട്..... പുറകിലേക്ക് വെച്ച് പോയി ഷെൽഫിൽ ഇടിച്ചു നിന്നു........ കൃഷ്ണ.... ഇങ്ങേരിത് എപ്പോൾ വന്നു.... ന്ന് തിങ്കി ആളെ അടിമുടിയൊന്ന് നോക്കി...... ഷർട്ട്‌ ഇടാതെ നിക്കുവാ..... ഭാഗ്യം പാന്റുണ്ട്..... അതും ഒരുമാതിരി പട്ടികടിച്ചു കീറിയകണക്കിനുള്ള ബ്ലൂ ജീൻ....... വല്യ കാശ്ക്കാരനാ..... എന്നിട്ടെന്താ കീറാത്ത ഒരു പാന്റ് പോലും ഇല്ലല്ലോ...... ന്ന് ആളെ നോക്കി ചിന്തിച്ചു കൂട്ടവേ..... കയ്യിന്നു മുകളിലായി ഞൊടിക്കുന്ന സൗണ്ട് കേട്ട് ഒന്ന് ഞെട്ടി തലയുയർത്തി നോക്കിയതും...... അങ്ങേര് പിരികം പൊക്കി ഗൗരവത്തിൽ നോക്കി നിക്കുന്നത് കണ്ട്.... പെട്ടന്ന് നന്നായൊന്ന് ഇളിചോണ്ട്......

"ഇയാളെന്താ ഇവിടെ....... " ന്ന് നിഷ്കുവായി ചോദിച്ചതിന്...... നീയെന്തായിവെടെന്നുള്ള യെക്സ്പ്രേക്ഷനിൽ ഒന്ന് പരുങ്ങി പെട്ടന്ന് തിരിഞ് അതിലായി തൂക്കി വെച്ച ഡ്രെസ്സ് വലിച്ചെടുത്തു കൊണ്ട്...... "ഞാൻ ഈ ഡ്രെ.... ഡ്രസ്സ്‌ എടുക്കാൻ വ... വനതാ......." "അതിന് ഞാൻ ചോദിച്ചില്ലല്ലോ നി എന്നതിനാ വന്നെന്ന്......" ന്ന് പറഞ്ഞതും ശിവ മനസ്സിൽ..... അപ്പൊ നേരത്തെ യെക്സ്പ്രേഷൻ അതല്ലായിരുന്നേൽ ഇങ്ങേര് എന്തിനാ ചുമ്മാ യെക്സ്പ്രേക്ഷനിട്ടത്..... മനുഷ്യനെ കൺഫ്യൂഷനക്കാൻ...... ന്ന് തിങ്കി ചമ്മിയ ഭാവം മുഖത്തു വരുത്താതെ..... "ഇ... ഇല്ല... ഞാൻ... ഞാൻ പറഞ്ഞെ ഒള്ളു......" ന്ന് പരുങ്ങി പറഞ്ഞു.. മനസിൽ... കൃഷ്ണ എങ്ങനെയാ ഇങ്ങേരുടെ കയ്യീന്ന് ഒന്ന് രക്ഷപ്പെടുന്നെ...... ന്ന് വിചാരിച്.... ഇളി കണ്ടിന്യൂ ചെയ്തോണ്ട്...... "ന്നാൽ ഞാൻ അങ്ങോട്ട്.... മാറിത്തന്നാൽ...." "അതൊക്കെ തരാം... നിനക്ക് എന്നതിനാ എന്റെ ഷർട്ട്‌......." ന്ന് കള്ളച്ചിരിയോടെ പറഞ്ഞു പിരികം പൊക്കിയതും...... ശിവ അവളുടെ കയ്യിലെക്കും അങ്ങേരുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട്.... അയ്യേ... ഇങ്ങേരുടെ ഡ്രസ്സായിരുന്നോ ഞാനെടുത്തേ...... ആകെ നാറി..... ന്ന് മനസിൽ പറഞ്ഞു അതൊന്നും മുഖത്തു വരുത്താതെ..... ആളെ തള്ളി മാറ്റി പുറത്തോട്ട് ഇറങ്ങി കുറച്ച് ജാടയിട്ടോണ്ട്.......

"എനിക്ക് കൊണ്ട് പോകാനൊന്നും അല്ല...... തനിക്ക് തരാൻ തന്നെയാ...... കൊണ്ട് പോയി ഉപ്പിലിട്.... തന്റെ ഒരു വസ്തുവും ഇവിടെ ഉണ്ടാകരുത്....അത്‌ പറയാനാ വന്നെ......" ന്ന് പറഞ്ഞു പുച്ഛിച്ചു മുന്നോട്ട് പോയതും...... "അങ്ങനെയങ് പോയാലോ...... " ന്ന് പറഞ്ഞു പെട്ടന്ന് പുറകിലൂടെ അവളെ ചുറ്റിവരിഞ് അവനിലേക്ക് ചേർത്തതും..... അവള് പകച്ചു നിന്നതും.....ഡെവി അവളെലിലേക്കായി ചേർന്നു കൊണ്ട് പതിയെ കാതിലായി..... "ന്നാൽ നിന്നെയും കൊണ്ട് പോയേക്കാം കൊച്ചേ.... ന്റെ ഒരു തിങ്‌സും ഇവിടെ വേണ്ടേൽ അതിൽ നീയും പെടും..... നീയെനിക്ക് സംതിങ് സ്പെഷ്യലല്ലേ.........കൊണ്ട് പോകട്ടെ...... ന്ന് പറഞ്ഞു കാതിലായി ചെറുതായി ഊതിയതും പൊള്ളിപ്പിടഞ്ഞു പോയ ശിവ.... അവന്റെ കയ്യിൽ കിടന്ന് കുതറിയതും...... ഡെവി..... അടങ് കൊച്ചെ..... പിന്നെ വേറൊരു കാര്യം ഒളിച്ചു നിക്കുമ്പോ......ഈ ഷാൾ ഒക്കെ അകത്തേക്ക് ഇട്ടിട്ട് ഒളിച്ചേക്ക്......അല്ലേൽ ഇതുപോലെ ഇഞ്ചി കടിച്ച കുരങ്ങ് കണക്ക് ആയിപ്പോകും....." ന്ന് പറഞ്ഞതും ശിവ മനസ്സിൽ....

കുരങ്ങ് തന്റെ കെട്ടിയോളെ പോയി വിളിയെടാ അസുര...... പിടിച്ചു കഴിഞ്ഞാൽ ഇങ്ങേർക്ക് വിടണമെന്ന് പോലും ഇല്ലല്ലോ കൃഷ്ണ.... ഉടുമ്പ് പോലും ദക്ഷിണ വെക്കുo ഇങ്ങേരുടെ അടുത്ത്... അമ്മാതിരി പിടിയല്ലേ....... ന്ന് മനസ്സിൽ പറഞ്ഞു ആൾടെ കയ്യീന്ന് കുതറി മാറാൻ നോക്കിയതും......പെട്ടന്ന് ഒന്നൂടെ ചേർത്ത് പിടിച്ചതും...... ഉള്ളിലൂടെ വിറയൽ കടന്ന് പോയതും അങ്ങേര്..... ശിവ.....അറിയാതെയാണെങ്കിലും നിന്നിൽ നിന്നോഴുകിയ ആ ചുംബനം പ്രത്യേക ഫീൽ ആയിരുന്നു കേട്ടോ....... ന്ന് പറഞ്ഞതും ആൾടെ ചുടു നിശ്വാസത്തിൽ കണ്ണുകൾ ഇറുകെ അടച്ചതും...... കഴിഞ്ഞ രാത്രി അവന്റെ മിഴികളിൽ ഉമ്മ വെച്ചത് ഓർമ വന്നതും.... കണ്ണിൽ നീർ ഉരുണ്ടു കൂടി..... അപ്പൊ തന്നെ കലിയിൽ ആൾടെ കയ്യിൽ കടിച്ചതും വേദനയടുത്ത ഡെവി അവളിലുള്ള പിടി അയക്കവേ.... ശിവ അവിടെ നിന്നുo ഇറങ്ങിയോഡി......... നേരെ ചെന്ന് പെട്ടത് ഐബിക്ക് മുന്നിൽ..... അവനെ കണ്ട് ഞെട്ടിയ ശിവ തറഞ്ഞു നിന്നതും എബിയുണ്ട് രൂക്ഷമായി നോക്കുന്നു..... ന്റെ കൃഷ്ണാ അങ്ങേര് വല്ലതും കേട്ടോ..... ന്നൊക്കെ ടെൻഷൻ അടിച്ചതും.... അവന് അവൾക്കടുത്തേക്കായി വന്നുകൊണ്ട്.... "യു....എന്നോടിത് വേണ്ടായിരുന്നു.....

എന്തൊക്കെയാ പെങ്ങൾ പറഞ്ഞെ...... പാവം......." "അത്‌ അങ്ങനെയല്ല.... ഞാൻ... അറിയാണ്ട്...." ന്ന് വിക്കി കൊണ്ട് പറഞ്ഞതും.... ആള്.... "ഇവിടെ യെക്ഷിയുണ്ടെന്ന് പറഞ്ഞു പറ്റിച്ചില്ലേ.... ആന്റി പറഞ്ഞ് ഒരു കുന്തോം ഇല്ലെന്ന്.....😏 പിന്നെ ഇതു എന്നോട് പറഞ്ഞത് കൊണ്ടും എനിക്ക് പേടിയില്ലാത്തത് കൊണ്ടും ക്ഷമിച്ചു...... ഇതെങ്ങാനും അല്ലുവിനോട് പറഞ്ഞിരുന്നേൽ.... അവളിപ്പോ പേടിച് ബോധം പോയി.... യൂ കനൗ അവൾക്ക് തീരെ ധൈര്യം ഇല്ല......."😁 ന്ന് പറഞ്ഞു ഇളിച്ചതും ശിവ ശ്വാസം വലിച്ചു വിട്ട് .... കൃഷ്ണ.... ഇതായിരുന്നോ.... ഞാൻ കരുതി ഡേവിഡ് പറഞ്ഞതെങ്ങാനും ആണെന്ന.... ചെ... അതായിരുന്നേൽ എങ്ങനെ ആൾടെ മുഖത്തു നോക്കുo........ ന്ന് കരുതിയതും...... "ഡോ ഇച്ചായ.... ആർക്കാടോ പേടി..... എനിക്കൊ......."😬 ന്ന് പറഞ്ഞു എവിടെ നിന്നൊ അല്ലു പൊട്ടി മുളച്ചതും.... എബി കണ്ണ് കൊണ്ട് പറയല്ലേ പറയല്ലേ.... ന്ന് കാണിച്ചു അല്ലുവിനോട് തിരിഞ്..... "പേടി അല്ലേടി പൊടി...... ആന്റി നല്ല അരിപൊടി വെച്ച് പുട്ട് ഉണ്ടാക്കുവാ.....അത്‌ പറയുവായിരുന്നു......."😁

ന്ന് പറഞ്ഞു ഇളിച്ചു കൊണ്ട് ശിവയോട് പതിയെ..... "പെങ്ങൾ ആണെന്നൊക്കെ ശരിയാ.... പേടിയെ തൊട്ട് കളിച്ചാൽ അതിന് പേ ഇളകിയ പോലെയാ..... കടിച് പിരിത്തു കളയും......തീരെ ബഹുമാനം ഇല്ലന്നെ.....നമ്മൾ അറിഞ്ഞു കൊണ്ട് വെളിയിലൂടെ പോകുന്ന പണിയെ ചൂണ്ടയിട്ടു പിടിക്കണ്ടല്ലോ.... പെങ്ങൾ ഞാൻ നേരത്തെ പറഞ്ഞതൊന്നും പറയല്ലേ....."😌 ന്ന് നിഷ്കുവായി പറഞ്ഞതും അല്ലു.... "എന്നതാ ഇച്ചായ ചേച്ചിയോട് സ്വകാര്യo പറയുന്നേ...." "അത്‌.... പി.... പിന്നെ.. ആ പുട്ട്.... പുട്ട് വേണേൽ വന്നേക്കാൻ...... നിനക്ക് വേണ്ടേ.... പഴവും കൂട്ടി കഴിക്കാം... വേണ്ടേ....വേണ്ടേ....."😁 "വേണം......."😁 "ന്നാൽ ബാ......."😁..... ന്ന് പറഞ്ഞു അവളുടെ കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ട് പോകുന്നത് കണ്ട് ശിവ ചെറു ചിരിയോടെ നോക്കി തിരഞ്ഞതും..... മുന്നിലെ കതക് തുറന്ന് ഡേവിഡ് അതാ അടാർ ലുക്കിൽ ഇറങ്ങി വരുന്നു....... ബ്ലൂ ജീൻ ആൻഡ് വൈറ്റ് ടി ഷർട്ട്‌ലേക്ക് ഫുൾ സ്ലീവ് മെറൂൺ കളർ ഓവർ കോട്ടിട്ടേക്കുന്നു.......

ഷർട്ട്‌ സ്ലീവ് മടക്കി വെച്ചോണ്ട് ഇറങ്ങി വരുന്നത് കണ്ട് ഒരുനിമിഷം അവനിൽ ലയിച്ചു നിന്ന ശിവ........ ആളെ ഒന്നാകമാനം നോക്കിയതും.......അതാ കയ്യിൽ തന്റെ രുദ്രാക്ഷം...... കൂടെ ബ്ലാക് ത്രെഡ്...... മാറുകയ്യിലായി സിൽവർ ചെയിൻ.....പുറം കയ്യിലായി ടാറ്റൂ ചെയ്തേക്കുന്നു...... ടാറ്റൂ ചെയ്ത കയ്യാൽ മുടി വകഞ്ഞു മാറ്റി അടുത്തുള്ള ചെയറിലായി ഇരുന്നു കാൽ ഉയർത്തി ശൂ ലൈസ് കെട്ടി എണീറ്റ് നിന്ന് ഷർട്ടിനുള്ളിലെ കുരിശ് മാല വെളിയിലേക്കായിട്ടു....... ഇതെല്ലാം വിടർന്ന മിഴിയാലേ നോക്കി കൊണ്ട് നിന്ന ശിവയുടെ അരികിലേക്കായി വന്ന്.... "വായും തുറന്ന് നിക്കാതെ പെട്ടന്ന് ഒരുങ്ങി ഇറങ്ങാൻ നോക്കടി......" ന്ന് പറഞ്ഞു മുന്നോട്ട് പോയതും...... അത്രയും നേരം അങ്ങേരെo നോക്കി കൊണ്ട് നിക്കുവായിരുന്നെന്ന് ഓർത്തുള്ള ചടപ്പിൽ കണ്ണുകൾ ഇറുകെ അടച്ചു തുറന്ന് നോക്കിയപ്പോഴത വീണയും ഒരുങ്ങി വന്നേക്കുന്നു..... ഇവരൊക്കെ എപ്പോൾ ഒരുങ്ങി ... ന്റെ കൃഷ്ണ ഇനി ഞാനും പോകേണ്ടി വരോ......നിക്കൊന്നും വയ്യ.... ന്റെ പട്ടി പോകും..... രുദ്രാക്ഷം.... അത്‌ പിന്നീട് പോയി കൊണ്ട് വരാം..... അങ്ങനെ ഇപ്പോൾ കൂടെ പോയി അങ്ങേരെ ജയിക്കാൻ വിടാൻ സൗകര്യം ഇല്ല......

ന്ന് പറഞ്ഞു അവളെയും മറികടന്നു അടുക്കളയിലേക്ക് പോയി....... നാണു ചേട്ടൻ പാല് കൊണ്ട് വന്ന് വെച്ചിരുന്നു അത്‌ കുപ്പിയിലക്കാക്കി നേരെ അടുക്കളവഴി ഇറങ്ങി സൈക്കിൽ എടുത്തു സ്പീഡിൽ ഓടിച്ചു വിട്ടു...... അവളുടെ പൊക് കണ്ട ചിറ്റ... കയ്യിലെ വിറകുകൾ അടുക്കളയിൽ കൊണ്ട് വെച്ച് കൈ കഴുകി നേരെ ഹാളിലേക്ക് വിട്ടു.... "മക്കള് ഇറങ്ങാറായോ..... ചായ എടുത്തു വെച്ചിട്ടുണ്ട്..... ഇരിക്കി.... കഴിച്ചു പോകാം....." ന്ന് പറഞ്ഞു അവരെ അവിടെയിരുത്തി...... "അല്ല ശിവ മോൾ വരുന്നില്ലേ........" "ഉണ്ടല്ലോ അമ്മേ... ചേച്ചി ഒരുങ്ങാൻ പോയേക്കുവല്ലേ......" ന്ന് വീണ പറഞ്ഞതും..... "അവള് പാലും എടുത്തോണ്ട് സൈക്കിളിൽ പോകുന്നത് കണ്ടു...... ഞാൻ കരുതി മോൾ വരുന്നില്ലായിരിക്കുമെന്ന്........" ന്ന് ചിറ്റ പറഞ്ഞു നിർത്തിയതും..... ഡെവിയുടെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തുന്നത് കണ്ട എബി......ദയനീയമായി അവനെ നോക്കിയതും..... അവൻ പെട്ടന്ന് കഴിച്ചണീറ്റ് ഒരു പോക്കങ് പോയി.... അത്‌ കണ്ട ചിറ്റ.... "എന്താ മോന് പറ്റിയെ.... ഭക്ഷണം ഇഷ്ടായില്ലേ......"

"അതല്ല ആന്റി ഓഫീസിൽ എന്തോ പ്രോബ്ലം ഉണ്ട്.... എത്രയുo പെട്ടന്ന് പോകണം.... അതിന് കഴിച്ചു എണീറ്റത......." ന്ന് പറഞ്ഞു എബിയും അവൻക്ക് പുറകെ എണീറ്റ് പോയി.... പിന്നീട് അവരും എണീറ്റ് കൈ കഴുകി ഹാളിലേക്ക് വിട്ടു........ വീണ റൂംമീന്ന് അവളുടെ ബാഗുമായി വന്നതും ഡെവി.... "നിന്റെ ചേച്ചിക്ക് വേണ്ടതെന്താണെന്ന് വെച്ചാല് എടുത്തേക്ക്..... പോകുമ്പോൾ അവളും കാണും നമ്മുടെ കൂടെ......." ന്ന് ഗൗരവത്തിൽ പറഞ്ഞു പുറത്തോട്ടിറങ്ങി പോയതും..... വീണ ശിവയുടെ ബാഗിൽ അവളുടെ തിങ്സ് ഒക്കെ നിറച് അതുമെടുത്ത് വന്നു...... ശിവയെ വഴീന്ന് കൂട്ടുമെന്നും ചെന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു അവർ ചിറ്റയോട് യാത്ര പറഞ്ഞിറങ്ങി..... വീട്ടു പടി കടന്ന് കാർ റോഡിലേക്ക് കടന്ന് മുന്നോട്ട് പോകവേ എതിരെ സൈക്കിൽ ചവിട്ടി വരുന്ന ശിവയെ കണ്ട ഡെവി കലിപ്പിൽ കാർ സ്റ്റോപ്പ്‌ ചെയ്തും...... ശിവയാണേൽ മൂളി പാട്ടും പാടി വരുവാ..... വൈകി വീട്ടിലേക്ക് ചെല്ലാമെന്ന കണക്ക് കൂട്ടലൊക്കെ നടത്തി കൊണ്ടാ പെണ്ണിന്റെ വരവ്..... ഡെവി അവളുടെ ആടിപാടിയുള്ള വരവ് കണ്ട് ഡോർ തുറന്ന് പുറത്തിറങ്ങി കതക് വലിച്ചടച്ചു......

സൗണ്ട് കേട്ട ശിവ മുന്നോട്ട് നോക്കിയ ശിവ കലിപ്പിൽ നടന്ന് വരുന്ന ഡെവിയെ കണ്ട് ഉമിനീരിറക്കി സൈക്കിളിൽ നിന്ന് ചാടിയിറങ്ങി..... പെട്ടന്ന് അത്‌ തിരിച് തിരിഞ്ഞു പോകാന് ഒരുങ്ങവെ..... ഡെവിയുടെ കൈ അവളിൽ പിടുത്തമിട്ടിരുന്നു........ "എങ്ങോട്ടാടി ഓടുന്നെ...... മര്യാധക്ക് കൂടെ വാടി...... വാശി പിടിച് ന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത്....... ഞാൻ പറഞ്ഞതാ നിന്നെ കൊണ്ട് പോകാനാണ് ഇങ്ങോട്ട് വന്നതെങ്കിൽ നിന്നേം കൊണ്ടെ ഞാൻ പോകാത്തൊള്ളൂ...... ഇങ്ങോട്ട് വാടി......" ന്ന് പറഞ്ഞു കൈ പിടിച്ചു വലിച്ചതും...... സൈക്കിൽ മറിഞ് അതിലെ കുപ്പി നിലത്ത് വീണ് ചിന്നി ചിതറി....... "ഡോ.... ന്റെ കുപ്പി ഒക്കെ പൊട്ടിച്ചില്ലേ താൻ.... കയ്യീന്ന് വിടടോ..... ഞാൻ തന്റെ കൂടെ വരുന്നില്ലെന്ന് പറഞ്ഞതല്ലേ......" "വരുന്നോ ഇല്ലയോയെന്നല്ല....... നി വന്നിരിക്കും..... നിന്നെ കൊണ്ട് പോയിരിക്കും......" ന്ന് പറഞ്ഞു അവളെ പിടിച്ചു വലിച്ചു കാറിനടുത്തേക്ക് പോയി പുറകിലെ ഡോർ തുറന്ന്.... "അല്ലു കാറീന്ന് ഇറങ്......." ന്ന് ഉച്ചത്തിൽ പറഞ്ഞതും അല്ലു കാറിൽ നിന്നിറങ്ങിയ ഉടനെ ശിവ‌െ അതിലേക്ക് പിടിച്ചു കയറ്റി പിറകെ അല്ലുവിനെയും കയറ്റി....ഡോർ വലിച്ചടച് തിരികെ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു........

ന്നാൽ ശിവ കാറിൽ എത്തിയ ഉടനെ അല്ലുവിനെ മറികടന്നു ഡോർ തുറക്കാനായും മുന്നേ ഡെവി എല്ലാ ഡോറും ലോക് ചെയ്ത് വെചു...... അത്‌ കണ്ട് കലി കയറിയ ശിവ.... "ഡോ... ഞാൻ പറഞ്ഞതല്ലേ..... ഞാൻ ഇല്ലാന്ന്..... താനെന്താ ന്നെ തട്ടി കൊണ്ട് പോകാൻ നോക്കാ........ ന്റെ ബാഗൊന്നും എടുത്തിട്ടില്ലെടോ......" ന്ന് അവസാന അടവെന്നോണം പറഞ്ഞതും...... വീണ അവളെയൊന്ന് തോണ്ടി ശിവയുടെ ബാഗ് കാണിച്ചതും..... ശിവ ഞെട്ടി..... വീണയെ പല്ല് കടിച് നോക്കി...... അത്‌ കണ്ട് വീണ വളിഞ്ഞ ഇളിയോടെ...പതിയെ.... "ശിവേച്ചി.... ഡേവിഡ് സാർ കലിപ്പ് ആയപ്പോ... അറിയാണ്ട്....." ന്ന് പറയലും.... ശിവ അവളെ ചെറഞ്ഞു നോക്കി.... "ഞാൻ... ഞാൻ ചിറ്റയോട് പറഞ്ഞില്ല....." ന്ന് ഡെവിയെ നോക്കി അലറി പറഞ്ഞതും അല്ലു.... "അതൊക്കെ ഞങ്ങൾ പറഞ്ഞു ചേച്ചി......" ന്ന് പറഞ്ഞതും ശിവ..... യു ടൂ..... ന്നുള്ള യെക്സ്പ്രേഷനിൽ നിന്നതും..... ഡെവി.... "ന്നാൽ പോകാം......." ന്ന് പറഞ്ഞതിന്.... "ഞാനൊന്നും കഴിച്ചില്ല..... വീട്ടിൽ പോയി കഴിക്കണം നിക്ക്......"

"അത്‌ പോകുമ്പോൾ കഴക്കാം....." ന്ന് എബി കൂടെ പറഞ്ഞതും..... എല്ലാരുo കൂടെ ന്റെ അടവുകൾ ഒക്കെ കാറ്റിൽ പറത്തുന്നത് കണ്ട് വന്ന ദേഷ്യം അണപ്പള്ളിൽ കടിച് അങ്ങേരേം പ്രാകി തലയും താങ്ങി സീറ്റിലിരുന്നു...... അവളുടെ ആ ഇരുപ്പ് ഫ്രന്റ്‌ മിറർ വഴി കണ്ട ഡെവി... ചെറു ചിരിയോടെ...... ഞാൻ പറഞ്ഞതല്ലേ പെണ്ണെ.... ഇനി എന്നിൽ നിന്നൊരു മോചനമില്ലാന്ന്...... ഇവിടെ വെച്ച് നി കണ്ടത് വെറും ന്റെ പ്രണയത്തിന്റെ വെറും ട്രൈലെർ മാത്രവ കൊച്ചെ.......പിക്ചർ അഭി ഭി ബാക്കി ഹേ മേരെ ജാൻ....... ന്ന് മനസിൽ മൊഴിഞ്ഞോണ്ട് വണ്ടി പറപ്പിച്ചു വിട്ടു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story