പ്രണയശ്രാവണാസുരം: ഭാഗം 32

pranayashravanasuram

എഴുത്തുകാരി: അമീന

ഞാൻ പറഞ്ഞതല്ലേ പെണ്ണെ.... ഇനി എന്നിൽ നിന്നൊരു മോചനമില്ലാന്ന്...... ഇവിടെ വെച്ച് നി കണ്ടത് ന്റെ പ്രണയത്തിന്റെ വെറും ട്രൈലെർ മാത്രവ കൊച്ചെ.......പിക്ചർ അഭി ഭി ബാക്കി ഹേ മേരെ ജാൻ....... ന്ന് മനസിൽ മൊഴിഞ്ഞോണ്ട് വണ്ടി പറപ്പിച്ചു വിട്ടു..... വാഹനം മുന്നോട്ട് പോകും തോറും ശിവ ഇടക്കിടക്ക് ഫ്രന്റ്‌ മിറർ വഴി ഡെവിയെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു....... അതിന് ചെക്കന്റെ കയ്യീന്ന് സൈറ്റ് അടി കിട്ടിയതും അതോടെ അങ്ങോട്ടുള്ള നോട്ടം നിർത്തി ഡീസന്റ് ആയി..... പോകുന്ന വഴിയിലെ റസ്റ്റോറന്റൈൽ ശിവക്ക് ഫുഡ്‌ വാങ്ങിച്ചു കൊടുക്കാൻ കയറിയത് കണ്ട് എബിയും അല്ലുവും ചാടി വീണു..... പിന്നെ വീണയേം വിളിച്ചു എല്ലാവരും ഒന്നൂടെ ഫുഡ്‌ കഴിചു..... ശിവ ആളോടുള്ള ദേഷ്യത്തിൽ ഫുഡാൻ വരുന്നില്ലെന്ന് പറഞ്ഞതാ..... അസുരന്റെ ഗർജ്ജനത്തിൽ അങ്ങേരേം പ്രാകി..... കുട്ടിയാണ് മുന്നേ നടന്ന് ഹോട്ടലിൽ കയറിയത്.....🤭 കഴിക്കൽ ഒക്കെ കഴിഞ്ഞു അവർ നേരെ വീണയുടെ ഹോസ്റ്റലിലേക്ക് വിട്ടു......

അവിടെയെത്തി വീണയുടെ ബാഗ് കൊണ്ട് വെച് കോളേജിലേക്ക് കൊണ്ട് പോകുന്ന ബാഗുമായി അവള് ഹോസ്റ്റലിൽ നിന്നിറങ്ങി വന്നു വണ്ടിയിൽ കയറി...... അല്ലു ബാഗ് എടുത്തില്ല..... കോളേജിൽ പോകുന്നില്ലെന്ന്... പറഞ്ഞതിന് വഴീന്ന് ഒരു നോട്ട് മേടിച്ച് അതുകൊണ്ട് പോയാൽ മതി.... ന്ന് ഡെവി കലിപ്പിട്ട്..... അതിന് പെണ്ണ് മുഖവും വീർപ്പിച് ഇരുന്നു..... പിന്നീട് അല്ലുവിനെയും വീണയെയും കോളേജിൽ വിട്ടു...... അവർ നടന്ന് പോകുന്നത് നോക്കിയിരുന്ന എബി വീണ ഒന്ന് തിരിഞ്ഞു നോക്കിയ സമയം.... കണ്ണിറുക്കിയതും.... അവള് ഒന്ന് ഞെട്ടി..... പെട്ടന്ന് മുന്നോട്ട് തിരിഞ്ഞു നടന്നു..... പെണ്ണിന്റെ വെപ്രാളം കണ്ട് എബിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു........ അവിടെ നിന്നും ഹൈ വെയിലൂടെ അവരുടെ വാഹനം മുന്നോട്ട് ചലിചു....... ഇടക്കിടക്ക് ഡെവിയുടെ നോട്ടം ഫ്രന്റ്‌ മിറർ വഴി ശിവയിലെത്തി നിന്നെകിലും പെണ്ണ് ഒരു പൊടിക്ക് ആളെ പ്രസാധിച്ചില്ല.....

വാഹനത്തിലെ Ac യുടെ തണുപ്പിൽ എബി ഒന്ന് മയങ്ങി പോയി....... കണ്ണുകൾ ഉറക്കാതെ മാടിവിളിക്കും നേരം അവരുടെ വാഹനത്തിന് മുന്നിലായി ബ്ലാക് സ്കോർപിയോ ഓവർറ്റേക്ക് ചെയ്ത് വിലെങ്ങനെയായി സഡൻ ബ്രേക്ക് പിടിച്ചു നിർത്തിയതും..... അവരുടെ വരവിൽ ഡേവിഡ് ബ്രെക്കിൽ കാലമാർത്തവെ..... ഒരിരമ്പലോടെ ലാമ്പോർഗിനി നിശ്ചലമായി..... പെട്ടന്നുള്ള നീക്കത്തിൽ മുന്നോട്ടാഞ്ഞ എബി..... "അമ്മഷ്‌ക്കി.... " ന്ന് അലറി മുന്നോട്ടാഞ്ഞുവെങ്കിലും സീറ്റ് ബെൽറ്റ്‌ ഉള്ളതോണ്ട് ബൂമറാങ് പോലെ സീറ്റിൽ സേഫ് ലാൻഡിംഗ് നടത്താൻ പറ്റി...... ന്നാൽ ശിവ ഒന്നാടിയുലഞ്ഞു മുന്നിലെ രണ്ട് സീറ്റിലെ ഗ്യാപ്പിനുള്ളിലൂടെ മുന്നോട്ടാഞ്ഞതും കലിയിൽ..... "എവിടെനോക്കിയാടോ അസുര വണ്ടിയൊടിക്കണേ...... "😬 ന്ന് അലറി മുന്നോട്ട് നോക്കിയതും..... അതാ മുന്നിലൊരു ബ്ലാക് സ്കോർപ്പിയോ.... അതീന്നത അഞ്ചാറ് തടിമാടന്മാർ ഇറങ്ങി നിരന്നു നിക്കുന്നു വിത്ത്‌ കയ്യിൽ ആയുധംസ്........

അവരെ കണ്ടമാത്രയിൽ ശിവയുടെ നോട്ടം ഡെവിയിൽ എത്തി.... എവടെ ആൾക്ക് ഒരു കൂസലും ഇല്ല...... വല്ല ഓട്ടോഗ്രാഫ് മേടിക്കാൻ വന്ന ഫാൻസിനെ കാണുമ്പോൾ ഉള്ള ഭാവം ആണ്......അടികിട്ടുമ്പോ പഠിച്ചോളും..... ഒന്നും രണ്ടും അല്ലല്ലോ കൃഷ്ണ ആറെഴു പേര നിരന്നു നിന്നെക്കുന്നെ....... അറിയാത്ത പിള്ള ചൊറിയുമ്പോൾ അടങ്ങിക്കോളും..... ന്റെ കൃഷ്ണ ന്നെ ഇട്ട് ബുദ്ധിമുട്ടിച്ചതിന് നൈസ് ആയിട്ട് അങ്ങേർക്കൊരടി അവന്മാരുടെ കയ്യീന്ന് കൊടുത്തേക്കണേ...... ഒന്ന് കിട്ടിയാലൊന്നും അങ്ങേർക്ക് ഒന്നും ആവില്ലന്നെറിയാ..... അമ്മാതിരി തൊലിക്കട്ടിയല്ലേ.....😬😬.. ന്നാലും ന്റെ മനസുഗംത്തിന്.....😌 ന്ന് കൃഷ്ണൻ വഴി ആ ഗുണ്ടകൾക്ക് കോട്ടേഷൻ കൊടുക്കുന്ന തിങ്കൽ പരിപാടിയിൽ ഏർപെട്ടതിൽ നിന്ന് പുറത്ത് വന്നത് ഡെവിയുടെ വാക്കുകളിലായിരുന്നു...... "അവൻ കളി തുടങ്ങിയല്ലോടാ എബിയെ...... കിട്ടിയതൊന്നും പോരാന്ന് തോനുന്നു......പിന്നെയും ആളെ വിട്ടേക്കുവാ........പഠിക്കുന്ന അവൻ മടുത്തില്ലേൽ പഠിപ്പിക്കുന്ന എനിക്ക് മടുത്താല്ലോടാ......" "അതിന് ഇനി നി എന്നാ ചെയ്യുവാടാ..... "🙄

"ഇനിയൊരു പാഠത്തിനുള്ള ബാല്യം ആ.......... മോന് ഇല്ലാതെയാക്കുന്നതിന് മുന്നേ ഈ വന്നവന്മാർക്ക് ഒപ്പീസ് ചൊല്ലിയെച്ചും വരാം..... എത്ര കിട്ടിയാലും പഠിക്കുവെലേൽ.... നന്നായൊന്ന്.... പഠിപ്പിച്ചിട്ടേ ബാക്കിയുള്ളു......" "ഡെവി ഇപ്പൊ ഒരു പ്രശ്നത്തിന് നിൽക്കണ്ട.......വണ്ടി തിരിച്ചു വിട്...... നമ്മൾ മാത്രം അല്ല....കൂടെ ശിവയുമുണ്ട്....." ന്ന് എബി പറഞ്ഞതും ഡെവി തിരിഞ്ഞു അവളെ ഒന്ന് നോക്കി ഗൗരവത്തിൽ....... "ഇതീന്ന് ഇറങ്ങരുത് രണ്ടും..... നിന്നോടാ പ്രത്യേകിച്ച്... അനുസരണ കൂടുതൽ ആണല്ലോ.... ഇതീന്ന് ഇറങ്ങിയേക്കരുത്......എബി ഇതിനെയൊന്ന് നോക്കിയേക്ക്...... അവരെയൊന്നൊതുക്കിയേച്ചും നേരെ ഇവരുടെ തലത്തോട്ടപ്പനെ ഒന്ന് മുഖം കാണിക്കണം...... അവൻ കളിച്ചു കളിച്ചു കുടുമബത്തിൽ കയറി കളിക്കാൻ വരെ മുതിർന്നേക്കുവാ......" "നി.... നി.....എന്നതാടാ പറയുന്നേ......" "അവിനാശ് വിളിച്ചിരുന്നു.....നമ്മൾ ഒന്ന് മാറിയ സമയം കൊണ്ട് നമ്മടെ ഷോപ്പിൽ കയറി അടിച്ചു നിരപ്പാക്കിയിട്ട അവന്റെ ആളുകൾ പോയേക്കുന്നെ..... അവന് ഷെട്ടിയുമായുള്ള ഡീൽ നമുക്ക് കിട്ടിയതിലുള്ള ചൊരുക്ക......

അതിന്റെ ബാക്കിയായി വീട്ടിലൊന്ന് കയറി കളിച്ചിട്ടുണ്ടവൻ......അതിനുള്ളത് കൊടുത്തിട്ടെ ബാക്കിയൊള്ളു......." ന്ന് ഗൗരവത്തിൽ പറഞ്ഞു നിർത്തിയതും...... ഇതൊക്കെ കേട്ട് നിന്ന ശിവ... "ഡോ....ആരെ തല്ലിക്കൊല്ലാനാടോ പോകുന്നെ...... മര്യാദക്ക് ന്നെ വീട്ടിൽ കൊണ്ട് വിട്ടോ.... ന്നിട്ട് എന്താന്ന് വെച്ചാല് ചെയ്തോ......." "മിണ്ടാതിരിയടി കോപ്പേ......പറഞ്ഞത് കേട്ട് അടങ്ങി ഇതിനുള്ളിലിരുന്നോണം...." ന്ന് കലിപ്പിൽ പറഞ്ഞു രൂക്ഷമായി നോക്കിയതും...... എബി പതിയെ ഡെവിയെ തോണ്ടി പുറത്തോട്ട് വിരൽ ചൂണ്ടിയതും..... ആ ഗുണ്ടകൾ മുഴുവൻ കാറിനു ചുറ്റും വളഞ്ഞിരിക്കുന്നു......അതിൽ ഒരുത്തൻ ഡെവിയുടെ അടുത്തുള്ള മിററിൽ മുട്ടിയതും....... ഡെവി നെറ്റിയിൽ ഒന്നുഴിഞ്ഞു ശിവയെയും എബിയേം നോക്കി തിരിഞ്ഞു പെട്ടന്ന് ഡോർ വലിച്ചു തുറന്നതും..... ഡോറിന് മുന്നിൽ നിന്നവൻ തെറിച്ചു പിന്നോട്ട് വീണതും..... ഡെവി അവന്റെ വലത് കാൽ എടുത്തു തറയിൽ വെച്ച് കാറിൽ നിന്നിറങ്ങി ഇടത് കയ്യാൽ ഡോർ വലിച്ചടചു...... മറ്റവൻ തെറിച്ചു വീണത് കണ്ട..... ബാക്കിയുള്ളവന്മാരെല്ലാം ഡെവിക്ക് നേരെ അലറി കൊണ്ട് വന്നതും......

അവന് കാറിലേക്കായി ചാരി നിന്ന് കൈ ഉയർത്തി തടഞ്ഞു കോണ്ട്.... "നിക്ക്.... നിക്ക്.... നിക്ക്.... എങ്ങടാ ഇടിച്ചു തള്ളി വരുന്നേ......" ന്ന് പറഞ്ഞു അവരെ നോക്കി വൺ മിനിട്ടെന്ന് കൈകൊണ്ട് കാണിച്..... പോക്കറ്റിൽ നിന്ന് സിഗെരെറ് എടുത്തു ചുണ്ടിൽ വെച്ച് ലൈറ്റർ വെച്ച് കത്തിച് പഫ് എടുത്ത് മുന്നൂട്ടോതി വിട്ടു കൊണ്ട് കൈ പിണച് കെട്ടി..... "അപ്പൊ പറഞ്ഞോ....അടിക്കാൻ വേണ്ടി തന്നെ വന്നതാണോ......" ന്ന് വളരെ ശാന്തമായി നോക്കി കൊണ്ട് ചോദിച്ചതും അവന്മാർ പരസപരം നോക്കി കൊണ്ട്...... "അതേടാ ................കൊല്ലാനാ വന്നത്..... കൊല്ലട്ടെന്ന് ചോദിച്ചതാ.... പക്ഷെ ഫ്രഡി സാർ പറഞ്ഞു നിന്റെ കാലങ് ഓടിചാൽ മതിയെന്ന്.....സാർനെ കിടത്തിയേച്ചും നിയെങ്ങനെ എണീറ്റ് നടക്കണ്ടന്ന്....... അപ്പൊ തുടങ്ങിയാലോ സാറേ.......നോക്കി നിക്കാതെ അടിച്ചു ടിക്കട ഈ ..........മോനെ......." ന്ന് പറയലും അതിലൊരുത്തന് ഡെവിക്ക് നേരെ ഓടിയടുത്തതും.... ചുണ്ടിൽ വെച്ച സിഗെരെറ് ഇടത് കയ്യാൽ നീട്ടിയൊരു പഫ് എടുത്തു...... വലത് കയ്യാൽ അവന് നേരെ വന്നവന്റെ കവിൾ നോക്കി ആഞ്ഞടിച്ചതും......

അതിന്റെ അഗാദത്തിൽ അയാൾ തെറിച്ചു നിലത്തായി കമിഴ്ന്നടിച്ചു വീണു....... അവന്റെ വീഴചയിൽ ഞെട്ടി തരിച്ചു പോയ ആ ഗുണ്ടകളെ നോക്കി സിഗരറ്റ് പുകച്ച് നിലത്തെക്കായിട്ട് ശൂവിനാൽ ചവിട്ടിയരച്ചോണ്ട് കലിപ്പിൽ.... "ഏത് ₹₹@%#%@& മോന്ക്ക് ആട ന്റെ കാലെടുക്കേണ്ടത്......" ന്ന് പറഞ്ഞു കയ്യിലെ സിൽവർ ചെയ്ൻ ഉഴിഞ്ഞു വിട്ടു അവന്മാർക്ക് നേരെ നടന്നടുത്തതും...... മുന്നിൽ നിന്നവൻ അവന്റെ തല നോക്കി അടിക്കവേ..... ആ കയ്യിലായി പിടിച്ച വെച്ച് പുറകിലേക്ക് മടക്കി ഓടിച്ചതും...... അവന്റെ നിലവിളി ഉയർന്നതോടൊപ്പo..... അലറി കൊണ്ട് വന്ന മറ്റൊരുത്തനെ വലം കാൽ കൊണ്ട് ചവിട്ടി തെറിപ്പിച്ചു..... ഇതെല്ലാം കണ്ട ശിവയെ നോക്കി എബി... "ബൈ തെ ബൈ..... അതൊന്നും കണ്ട് കുട്ടി പേടിക്കണ്ട.... ഇവനിത് സർവ്വ സാധാരണയാണ്....... അവരെ നിമിഷ നേരം കൊണ്ടോതുക്കുമവൻ......യൂ നോ.... എനിക്ക് ഇറങ്ങി നിരപ്പാക്കാൻ അറിയാഞ്ഞിട്ടല്ല..... പോകാത്തത് ന്റെ മൂക്കി പൊടിക്ക് പോലും ഇല്ലവൻമാർ.... പിന്നെ ഞാൻ പഠിപ്പിച്ച കാര്യങ്ങൾ ഒന്നും ഡെവി മറന്നിട്ടില്ല.....കണ്ടില്ലേ ചെക്കന്റെ ഫൈറ്റ്......"

ന്നൊക്കെ ഇല്ലാത്ത നൊസ്റ്റു അടിച്ചു പറഞ്ഞതും.... ശിവ.... "അല്ല..... പഠിപ്പിച്ച കാര്യങ്ങൾന്ന് പറയുമ്പോ.….. അങ്ങേരുടെ വായീന്ന് വീണ ആ കുറച്ചു വാക്കുകളാണോ ഉദ്ദേശിച്ചത്......" 🤭.... "അയ്യേ... നോ....... ഞാൻ ഉദ്ദേശിച്ചത് ഫൈറ്റ്..... മറ്റേത് എന്താണെന്ന് പോലും അറിയില്ല...... യു...." ന്ന് പറയും മുന്നേ ശിവ.... "യൂ നോ..... ഇയാള് വളരെ ദീസെന്റ് ആണെന്നല്ലേ...... ഉദേശിച്ചത്‌......" ന്ന് ചോദിച്ചതിന്..... അവന് ഇളിച്ചോണ്ട്.... "യാ.... യാ....... യാം വെരി വെരി ഡീസന്റ്....."😁 ന്ന് പറഞ്ഞു ഡെവിയിലേക്ക് തിരിഞ്ഞതും...... അവന്മാർ എല്ലാം കൂടെ വടിയുമായി ഡെവിക്ക് ചുറ്റും നിക്കുന്നു..... ഇതു കണ്ട ശിവ... എന്ന് ഇങ്ങേരുടെ കൂടെ പോയാലും ആരെങ്കിലും ഉണ്ടാകും അടികൂടാൻ..... കൃഷ്ണ കയ്യിലിരുപ്പ് അതാണല്ലോ...... ന്ന് മനസ്സിൽ പറഞ്ഞു നോക്കുമ്പോൾ ഡെവി അവന്മാരെ ഇട്ടടിക്കുന്നു...... അടിക്കുന്നതിനിടയിൽ അതിലൊരുത്തൻ വന്ന് കാറിൽ നിന്നും എബിയെ പിടിച്ചു വലിച്ചിറക്കിയതും..... ശിവ പെട്ടന്ന് കുനിഞ്ഞിരുന്നു.....

പുറത്തേക്ക് കൊണ്ട് പോയ എബി..... "ഡോ.... തനിക്ക് എന്നതിന്റെ കേടാഡോ.... ന്നെ ഒക്കെ പിടിച്ചോണ്ട് പോയിട്ട് വെറുതെ തടി കെടക്കണോ....... നിനക്ക് എന്നെ അറിയില്ല.... ഞാൻ ബ്ലാക് ബെൽറ്റ ബ്ലാക് ബെൽറ്റ്‌......."😏 ന്ന് പറഞ്ഞു ആ ഗുണ്ടയുടെ കൈ തട്ടി മാറ്റി അവന്റെ ആരയിലായി കയ് വെച്ചതും,.. ആ ഗുണ്ട ഒന്ന് പുറകിലേക്ക് നിന്ന് ഇരുകയ് ആൾക്ക് മുന്നിലായി മുഷ്ടി ചുരുട്ടി ഉയർത്തി പിടിച്ചതും...... അരയിൽ കൈ വെച് എബി..... "നിനക്കൊന്നും വിശ്വാസം ഇല്ലല്ലേ..... ഇതാ കാണേടാ അലവലാതി......" ന്ന് പറഞ്ഞു അരയിൽ നിന്നെന്തോ ഒന്ന് വലിച്ചെടുത്തു കൊണ്ട്..... "കണ്ടോടാ ബ്ലാക് ബെൽറ്റ്‌...... ഇപ്പൊ വിശ്വാസം ആയോടാ നാറി......"😏 ന്ന് പറഞ്ഞു അരയിൽ നിനൂരിയെടുത്ത ബ്ലാക് നിറത്തിലുള്ള ബെൽറ്റ്‌ കാണിച്ചു കൊണ്ട് പുച്ഛിച്ചു വിട്ടത് കണ്ട ശിവ അറിയാതെ തലയിൽ കൈ വെച്ച് പോയി....🤭 അപ്പോൾ തന്നെ എബി..... "കണ്ടോടാ... ന്റെ ബ്ലാക് ബെൽറ്റ്‌ മൂവ്....." ന്ന് പറഞ്ഞു അറഞ്ചം പുറഞ്ചം ആ ബെൽറ്റ്‌ കൊണ്ട് ആ ഗുണ്ടയെ അടിച്ചു ഒരുവിധമാക്കി..... അടിയുടെ ആവേശത്തിൽ എബിയുടെ ബ്ലാക്ക് ബെൽറ്റ്‌ 🤭.....

അപ്പുറത്തായി കൊണ്ടും കൊടുത്ത്തും മുന്നേറിയ ഡെവിയുടെ പുറത്ത് നൈസ് ആയോന്ന് കൊണ്ടതും.... ചെക്കൻ കലിയിൽ തിരിഞ്ഞടിക്കാൻ ഒരുങ്ങവെ........ "ഡെവിയെ തല്ലല്ലേ പോന്നോ... ഇതു ഞാനാ എബി......" ന്ന് അലറി പറഞ്ഞതും..... അവന് നേരെ ഉയർത്തിയ കൈ താഴ്ത്തി.....കൊണ്ട്...കലിയിൽ.... "ആരോട് ചോദിച്ചിട്ടാടാ പന്നി നി വെളിയിലിറങ്ങിയേ......" "ആരോടും ചോദിച്ചില്ലടാ... അതിനൊരു അവസരം പോലും തരാതെ..... ഈ പന്നി വലിച്ചോണ്ട് വന്നതാടാ... ഞാൻ അപ്പഴേ പറഞ്ഞത വരുന്നില്ലെന്ന്....കേട്ടില്ല..... ന്നെ അവിടെ ഇട്ടോടായിരുന്നോടാ പര നാറി......"😬 ന്ന് പറഞ്ഞു വേദനകൊണ്ട് പുളയുന്ന അയാളെ ഒന്നൂടെ ബെൽറ്റ്‌ കൊണ്ട് അടിച് എബി തന്റെ കലി തീർത്തതും....... എബിയുടെ പുറകെ കയ്യിലായി കത്തിയുമായി വരുന്ന ആളെ കണ്ട് ശിവ പെട്ടന്ന് കാറിൽ നിന്നിറങ്ങി റോഡിനോരത്തുള്ള വലിയ ഉരുളൻ കല്ലെടുത് എബിയുടെ പുറകിലായി നിന്ന് കത്തി പിടിച്ചവന് നേരെ വീശിയെറിഞ്ഞതും..... അത്‌ ആൾടെ തലയ്ക്കു പുറകിലായി കൊണ്ടതോടെ.....

അങ്ങേരുടെ നിലവിളി കേട്ട് ഞെട്ടി തിരിഞ്ഞ എബി കത്തി കണ്ട് പെട്ടന്ന് അത്‌ കാൽ കൊണ്ട് തട്ടി തെറിപ്പിചു.....അത്‌ കണ്ട് അങ്ങോട്ടായി ശിവ ഓടി വന്നൊണ്ട്..... "ഒന്നും പറ്റിയില്ലല്ലോ....." ന്ന് ഒരു കിതപ്പോടെ ചോദിച്ചതും......അവന് ഇല്ലെന്ന് തലയാട്ടിയതും പെട്ടന്ന് അവൾ... " എബി....... " ന്ന് വിളിച്ചു എബിയെ പിടിച്ചു ഒരുമിച്ചു തല കുനിച്ചു നിർത്തിയതും..... അവർക്ക് രണ്ട് പേരുടെയും തലയ്ക്കു മുകളിലൂടെ വടി വേഗത്തിൽ കടന്ന് പോയി..... "പെങ്ങളെ ജസ്റ്റ്‌ എസ്‌കേപ്പ്....." ന്ന് പറഞ് രണ്ട് പേരും എണീറ്റ് നിന്നതും.... നേരെത്തെ പുറകിൽ വീണവൻ എണീറ്റ് വന്ന് ശിവ‌യെ പിടിച്ചു വെചു.......അതോടെ കലികയറിയ ശിവ...... "ന്റെ കയ്യീന്ന് വിടാടാ നാറി......." ന്ന് പറഞ്ഞു പുറകിലേക്ക് കാൽ മടക്കി അയാളുടെ സെന്റർ നോക്കി കൊടുത്തതും..... അയാൾ അവിടം കയ്യാൽ പൊതിഞ്ഞു കുനിഞ്ഞിരുന്നു...... അപ്പോൾ തന്നെ ശിവ തിരിഞ്ഞു അയാളുടെ തലമുടി പിടിച്ചു വലിച്ചു....കൊണ്ട്.... "ഡാ പരനാറി..... ന്റെ കയ്യീൽ കയറി പിടിക്കുന്നോടാ......അലവലാതി..... കൊല്ലൂട പരട്ടെ......" ന്ന് പറഞ്ഞു അങ്ങേരുടെ മുടിയിൽ പിടിച്ചു കറക്കുന്നത് കണ്ട എബി വായും തുറന്ന് നിന്നതും......

ആ ഗുണ്ട അവളുടെ കൈ തട്ടി മാറ്റി പിന്നോട്ട് തള്ളിയതും...... പിറകിലേക്ക് വേച്ചു വീഴും മുന്നേ എബി കൈകളാൽ അവളെ താങ്ങിയിരുന്നു....... ശിവയെ എണീപ്പിച്ചു നിർത്തിയതും..... അവന്മാരെല്ലാം ഡെവിക്കും എബിക്കും ശിവയ്ക്കു ചുറ്റുമായി കയ്യിൽ ആയുധവും പിടിച്ചു കൊണ്ട് നിന്നു...... അവന്മാരുടെ പുച്ഛം നിറഞ്ഞ ചിരി കണ്ട് അവർ മൂന്ന് പേരും പരസ്പരം നോക്കി...... ആ നോട്ടത്തിൽ ശിവയെ അവിടെ കണ്ട ഡെവി..... ഇവളിത് എപ്പോ..... ന്നുള്ള യെക്സ്പ്രേക്ഷനിൽ രൂക്ഷമായി നോക്കിയതും..... അതിന് ശിവ നന്നായൊന്ന് പുച്ഛിച്ചു വിട്ടതും...... അവന്മാരിലൊരുത്തന്റെ വടി ശിവയ്ക്ക് നേരെ വീശിയടുക്കുമ്പോഴേക്കും അതിലായി ഡെവിദേഷ്യം പിടി മുറുകിയിരുന്നു..... ശിവയെ നോക്കി കൊണ്ട് തന്നെ ആ ഗുണ്ടയുടെ കൈ തിരിച്ചൊടിച്ചു......വേദനയാൽ അയാൾ അലറിയതും ബാക്കിയുള്ളവന്മാരിൽ രണ്ട് പേർ ശിവയ്ക്ക് നേരെ ഓടിയടുത്തു.........

അത്‌ കണ്ട് ശിവയ്ക്ക് മുന്നിലേക്കായി ഡെവിയും എബിയും കയറി നിന്ന് കൈകൾ ഒരുമിച് ചേർത്ത് പിടിച് വന്നവനമാരെ നെഞ്ജിനിട്ട് ആഞ്ഞു ചവിട്ടിയതും... അവന്മാര് രണ്ടും തെറിച്ചു വീണു...... അവർക്ക് പുറകെ വന്നവന്മാരെ എബിയുടെ കയ്യിൽ നിന്നും തന്റെ മോചിപ്പിച് ഡെവി മുട്ട് കാലിൽ ഇരുന്നു മുഷ്ടി ചുരുട്ടി വയറിനിട്ട് പഞ്ച് ചെയ്തതും...... അയാൾ വയറിൽ കൈ വെച് കുനിഞ്ഞിരുന്നതും......എണീറ്റ് നിന്ന ഡെവി അയാളുടെ തലയിലായി കാൽ വീശിയടിച്ചു...... അവന്മാരിലൊരാൾ ഡെവിക്കും എബിക്കും പുറകിൽ നിന്ന ശിവയ്ക്ക് നേരെ വന്നതും..... എബിയുടെ മിഴികൾ ആയാളിലുടക്കിയ നിമിഷം പൊടുന്നനെ ശിവയെ പിടിച്ചു വലിച്ചു സൈഡിലേക്കായി തള്ളികൊണ്ട്...... "ഡെവി..... പിടിച്ചോടാ...... "..... അലറിയതും.....ശിവ ഡെവിയുടെ നെഞ്ചിലേക്കായി പുറം തിരിഞ്ഞു നിക്കവേ ഡെവി അവളെ വീഴാതെ ചേർത്ത് പിടിച്ചു..... അത്‌ കണ്ട് കലികയറിയ ഒരുത്തൻ അവർക്ക് നേരെ വന്നതും ഡെവി പെട്ടന്ന്.... അവളുടെ അരയിലായി കൈ ചുറ്റി വരിഞ്ഞു പൊക്കിയെടുത്തു......അവർക്കടുത്തേക്കായി ഓടിവന്നവന്റെ മുഖത്തിനിട്ട് ശിവയുടെ കാൽകൊണ്ട് ആഞ്ഞിടിച്ചു.......

ആ ഒരു മൂവിൽ പേടിച് പോയ ശിവ തിരിഞ്ഞു ഡെവിയുടെ കഴുത്തിലൂടെ കൈ ചുറ്റി വരിഞ്ഞു അവനിലേക്കായി ചേർന്നു നിന്നു...... അവള് ചേർന്നതും..... ഡെവി തന്നിലേക്കായി അവളെ ചേർത്ത് പിടിച്ചതും..... എബിയെ ഒരുത്തന് പിടിച്ചു വേച്ചു വയറിനിട്ട് പഞ്ച് ചെയ്തു...... "അമ്മച്ചി.... ടാ... ഡെവി.... കെട്ടിപിടിച്ചു നിക്കാതെ വന്ന് അടിച്ചിടടടാ അലവലാതി......" ന്ന് അലറിയത് കേട്ട് ശിവ ഞെട്ടി അവനിൽ നിന്ന് വിട്ട് നിന്ന് ഡെവിയുടെ കാറിനടുത്തേക്കായി മാറി നിന്നു..... പിന്നീട് അവിടെ അടിയുടെ പൂരമായിരുന്നു....... അവന്മാരെ എല്ലാം തൂക്കിയെടുത്ത് വണ്ടിയിൽ ഇട്ട് അതിലെ നേതാവെന്ന് തോന്നിക്കുന്നവനെ കോളറിൽ പിടിച്ചു അവരുടെ വാണ്ടിയിലേക്ക് തള്ളി.....അവനെ നോക്കി കൊണ്ട് കലിയിൽ.... "പന്ന പുന്നാര മോനെ.... നിന്നെ പറഞ്ഞ് വിട്ടവനോട് ചെന്ന് മൊഴിഞ്ഞേക്ക്..... വൈകാതെ ഡെവി ഒരു സമ്മാനവുമായങ്‌ വരുന്നുണ്ടെന്ന്.....ഒരിക്കലുക മറക്കാൻ പറ്റത്ത ഒന്ന്.......

ഇനി ഇറക്കുമ്പോൾ കുറച്ച് ആരോഗ്യമുള്ളതിങ്ങളെ ഇറക്കാൻ പറയ്‌....... വണ്ടിയെടുത്തോണ്ട് പോടാ...................." ന്ന് അലറി മുഷ്ടി ചുരുട്ടി മൂക്കിന്നിട്ട് പഞ്ച് ചെയ്തതും..... ശിവ കണ്ണുകൾ ഇറുകെ അടച്ചു കാത് പൊത്തി..... അവന്റെ അലറലിൽ പേടിച്ചു വണ്ടിയെടുക്കാൻ പോയ ഗുണ്ടയെക്ക് നേരെ എബി.... "മ്യോൻ ഒന്ന് നിന്നെ... അങ്ങനെയങ്ങ് പോയാലോ......"😏 ന്ന് പറഞ്ഞു ആളെ അടിമുടി നോക്കി വല്യ ബിൽഡപ്പ് ഒക്കെ കൊടുത്തു നന്നായി പുച്ഛിച്ചു കൊണ്ട്.....പെട്ടന്ന് ചാടി ആൾടെ മുഖത്തൊന്ന് പൊട്ടിച്...... "നിങ്ങടെ ബോഡി കൊണ്ട് പോയി പുഴുങ്ങിയെടുക്കട അലവലാതികളെ....... മര്യാദക്ക് കറിലിരുന്ന ന്നെ പിടിച്ചു ഇറക്കിയേക്കുന്നു......"😬😬 ന്ന് പറഞ്ഞു ഓടി ഡെവിയുടെ അരികിൽ നിന്നു....🙄 കാത് തുറന്ന് മുന്നോട്ട് നോക്കിയ ശിവ അവന്മാരെ കാണാതെ ഡെവിയെ നോക്കിയതും...... ചെക്കന് ചിരിയോടെ അടുത്തേക്ക് വന്ന്..... "പോയി കാറിൽ കയറടി കോപ്പേ.....തല്ലിനിടയിലേക്ക് ഇറങ്ങി വന്നേക്കുന്നു...... അവന്മാരുടെ ഒരടിക്കില്ല..... മിഴിച്ചു നിക്കാതെ കാറിൽ കയറാൻ......." ന്ന് അലറിയതും അവള് ഞെട്ടി ഓടി പോയി വണ്ടിയിൽ കയറി..... കാലമാടന്..... അസുരൻ..... ഞാൻ എന്താ ചെയ്തേ......അവന്മാരുടെ കയ്യീന്ന് ആ ഉരുട്ടി കയറ്റി വെച്ചതിനു രണ്ട് കിട്ടണമായിരുന്നു.......😏😏

ന്നൊക്കെ ആളെ പ്രാകി കൊണ്ടിരുന്നതും..... അവര് വന്ന് കാറിൽ കയറി..... പിന്നെ ഒരു പറപ്പിക്കലായിരുന്നു....... അത്‌ നേരെ ചെന്ന് നിന്നത് ഒരു വലിയ വീടിന് മുന്നിലായിരുന്നു........ "ഇതിൽ ഇരുന്നോണം......നേരത്തെ പോലെ ഇറങ്ങി വന്നാൽ ഉണ്ടല്ലോ......." ന്ന് പറഞ്ഞു കലിപ്പിൽ ഡെവി കാറിൽ നിന്നിറങ്ങി കൈ തെറുത്ത് കയറ്റി മുന്നിലെ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേക്ക് പോയതും.....അവന് പുറകെ എബിയും വെച് പിടിച്ചു......അവര് പോകുന്നതും നോക്കി പുച്ഛിച്ചു വിട്ട്.... മനസ്സിൽ.... ഇനി ഇപ്പോൾ ആരുടെ നെഞ്ചിൽ ചവിട്ടാനാണ് ആ പോക്കെന്ന് ആർക്കറിയാം കൃഷ്ണ..... ന്ന് ചിന്തിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.... അവന്മാർ പോയതിന് പുറകെ ഒരു കാർ തങ്ങളുടെ കാറും കടന്ന് മുന്നോട്ട് പോയി ആ ഗേറ്റിന് അടുത്ത് നിർത്തി... അതീന്നു ഒരാൾ ഇറങ്ങി.......അങ്ങോട്ട് തിരിഞ് നിന്നതിനാൽ ആൾടെ പുറം ഭാഗം മാത്രമെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ..... അയാൾ ആ വണ്ടിയിലേക്കൊന്ന് നോക്കി എന്തോ ഒന്ന് പറഞ്ഞു മുന്നോട്ട് നടന്നതും..... ആ വാഹനം റിവേഴ്‌സ് എടുത്തു വന്ന വഴി പോയി......

വെള്ള ജൂബയും കയ്യിലായി സ്വർണത്തിന്റെ ചെയ്‌നും അണിഞ്ഞ ആ മധ്യവയസ്‌കൻ മുന്നോട്ട് നടന്ന് പെട്ടന്ന് നിന്ന് തിരിഞ്ഞതും...... ആ മുഖം കണ്ട് ശിവ തറഞ്ഞു നിന്നതും......ഒരുനിമിഷം അയാൾ ഡെവിയുടെ വാഹനം നോക്കി നിന്ന് ശരവേഗത്തിൽ പിന്തിരിഞ്ഞു അകത്തോട്ട് പോയി....... അപ്പോഴും ആളെ കണ്ട ഞെട്ടലിൽ നിന്ന ശിവയുടെ മിഴികൾ ഒരുവേള ആ ഗേറ്റിന് അരികിലായുള്ള നെയിം ബോർഡിൽ പതിഞ്ഞു........ #....കുരിശിങ്കൽ....# അവളുടെ ചൊടികൾ അതുച്ചരിക്കവേ.....അവളുടെ ഓർമയിലായി ചിലതെല്ലാം മിന്നി മായവേ..... ഒരു നടുക്കത്തോടെ തറഞ്ഞു പോയ ശിവയുടെ മിഴികളിൽ നിന്ന് ചെറു തുള്ളി കണ്ണുനീരടർന്ന് വീണു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story