പ്രണയശ്രാവണാസുരം: ഭാഗം 33

pranayashravanasuram

എഴുത്തുകാരി: അമീന

#....കുരിശിങ്കൽ....# അവളുടെ ചൊടികൾ അതുച്ചരിക്കവേ.....അവളുടെ ഓർമയിലായി മിന്നി മായവേ.... ഒരു നടുക്കത്തോടെ തറഞ്ഞു പോയ ശിവയുടെ മിഴികളിൽ നിന്ന് ചെറു തുള്ളി കണ്ണുനീരടർന്ന് വീണു......... അച്ച പറഞ്ഞ കുരിശിങ്കൽ ഇതാണോ കൃഷ്ണ...... അങ്ങനെയാണേൽ..... എന്റെ ലക്ഷ്യവും ഇവിടെ ആവില്ലേ...... ഇപ്പോഴകത്തേക്ക് പോയ ആള് ഞാൻ തിരഞ് നടന്നയാൾ തന്നെയാണോ കൃഷ്ണ..... ന്ന് ഉള്ളാലെ പറഞ് നിറഞ്ഞ കണ്ണ് അമർത്തി തുടച് കൊണ്ട്.... വെപ്രാളത്തോടെ തന്റെ ബാഗ് കയ്യിലെടുത്തു..... ബാഗ് തുറന്ന് അതിലായി എന്തിനോ വേണ്ടി അതിൽ പരതിയെങ്കിലും....അതിനുള്ളിൽ ഒന്നും തന്നെ കാണാതെ വന്നതും അവളുടെ ഉള്ളം പിടഞ്ഞു കൊണ്ട് വീണ്ടും തിരച്ചിൽ തുടങ്ങി..... കൃഷ്ണ ന്നെ തോൽപ്പിച്ചു കളയല്ലേ നിയ്.....ഇതിൽ വെച്ചതാർന്നല്ലോ..... പിന്നെ എവിടെ പോയി..... കാണുന്നില്ലല്ലോ...... ന്നൊക്കെ പറഞ് അക്ഷമയോടെ അതിലുള്ളതെല്ലാം വലിച്ചു വാരി സീറ്റിലേക്കിട്ടു...... അതിനുള്ളിൽ നിന്ന് കിട്ടിയ ചിലങ്ക തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു മിഴിയിൽ നിന്നും കണ്ണുനീർ അടർന്നു വീണു......

അല്പസമയം ആ ഇരുപ്പീരുന്ന ശിവയുടെ മനസിലായെന്തോ കടന്ന് വന്നതിന്റെ ഫലമായി പെട്ടന്ന് മിഴികൾ അമർത്തി തുടച് ബാഗ്യെടുത്ത് സീറ്റിലേക്ക് വെചു...... അതിനുള്ളിലായുള്ള കുഞ്ഞു അറ തുറന്ന് അതിലായി കൈ പരതവേ കയ്യിലായെന്തോ തടഞ്ഞു...... പെട്ടന്ന് തന്നെ അത്‌ വലിച്ചെടുത്തു....... തന്റെ ഉള്ളം കയ്യോളം ഒതുങ്ങുന്ന ഒരു കുഞ്ഞു ബോക്സ്‌....... അത്‌ കാൺകെ അവളുടെ ഉള്ളം അകാരണമായി മിടിച്ചു....പതിയെ ആ ബോക്സ്‌ തുറന്ന് അതിനുള്ളിലായി മടക്കി വെച്ച ഒരു കുഞ്ഞു പേപ്പർ വലിച്ചെടുത്തു.... നാലായി മടക്കിയ ആ പേപ്പർ അവൾ തുറന്ന് നോക്കി.....അതിലായി മിഴികളുണ്ടാക്കിയ ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി....... # ആൽഫ്രഡ് കുരിശിങ്കൽ...... # ന്ന് വിറയാർന്ന അധരത്താൽമൊഴിഞ്ഞു കൊണ്ട് ആ പേപ്പറിൽ വരച്ചു തീർത്ത ആ ചായത്തിലേക്ക് ഉറ്റു നോക്കിയപ്പോഴും അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.....

കണ്ണുനീർ പുറം കയ്യാൽ തുടച് നീക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ മനസ്സിൽ ചിലതെല്ലാം കണക്ക് കൂട്ടി ആ വീട്ടിലേക്കായി നോട്ടം തെറ്റിച്ചു...... പിന്നീട് സീറ്റിലായി വലിച്ചിട്ട അവളുടെ വസ്തുക്കളെല്ലാം അതുപോലെ തിരികെ ബാഗിലേക്കെടുത്ത് വെച് ഡോർ തുറന്ന് പുറത്തിറങ്ങി....... എന്നാൽ അകത്തേക്ക് കയറി പോയ ഡേവിഡ് തന്റെ വിരലുകൾ അക്ഷമയോടെ കാളിങ് ബെല്ലിലായി അമർത്തി...... അതിനെ ഫലമെന്നോണം കതക് അവർക്ക് മുന്നിലായി തുറന്ന് മധ്യവയസ്കയായ ഒരു സ്ത്രീ കടന്ന് വന്നു...... അവിടെ നിൽക്കുന്ന ഡെവിയെയും എബിയേയും കണ്ട് ആ കണ്ണുകൾ തിളങ്ങി....... "ഡെവി.... എബി മോനെ....." ന്ന് പറഞ്ഞു കൊണ്ട് ആ സ്ത്രീ അവർക്കടുത്തേക്ക് വന്നു......എന്നാൽ അവരെ പാടെ അവഗണിച്ചുകൊണ്ട് അവർ രണ്ടുപേരും അകത്തേക്ക് പ്രവേശിച്ചു...... അപ്പോഴാണ് അവിടെ അകത്തുള്ള റൂമിൽ നിന്നുമായി പ്രായം ചെന്ന സ്ത്രീ ഇറങ്ങി വന്നത്...... പെട്ടന്ന് ഡെവിയെ കണ്ട് ആ സ്ത്രീ പെട്ടന്ന് അന്താളിച്ചു പോയി....അത്യധികം സന്തോഷത്തോടെ അവർ...... "എന്നതാ മക്കളേ.....എന്നതായാലും ഇങ്ങോട്ടൊക്കെ വരാൻ തോന്നിയല്ലോ ന്റെ കൊച്ചുങ്ങൾക്ക്......." ന്നു പറഞ്ഞതിന് ഡേവി..... "ആരുടേയും സൽക്കാരമു ണ്ണാൻ വന്നതല്ല ഞങ്ങൾ......

എവിടെ നിങ്ങടെ കൊച്ചുമോൻ ഫ്രഡറിക് കുരിശിങ്കൽ....... അവനെയൊന്ന് കണ്ടേച്ചും വരാം......." "എ....എന്നതാ മക്കളെ പ്രശ്നം....അവനെന്ന ചെയ്തേ......." "ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ അവന്റെ കളികൾ...... ഇന്നത് അതിര് കടന്നു..... പിന്നെ എന്നാ പ്രശ്നമാണേലും അതവിടെ ചെന്ന് നന്നായിട്ട് തന്നെ ബോധിപ്പിച്ചോളാം........ വേണ്ട വേണ്ട എന്ന് കരുതുമ്പോൾ അവന് കിട്ടിയതൊന്നും പോര പോരാ ന്ന് പറഞ്ഞ് രംഗത്തിറങ്ങിയാൽ പിന്നെ കൊടുത്തല്ലേ ഒക്കത്തൊള്ളൂ......" ന്ന് പറഞ് ഡെവി നേരെ സ്റ്റെയർകേസ് കേറി മുകളിലേക്ക് പോകുന്നത് നോക്കി നിന്ന ആ സ്ത്രീയുടെ കണ്ണു നിറഞ്ഞു....... #.....ഇത് കുരിശിങ്കൽ തറവാട്.....തൊമ്മൻ കുരിശിങ്കലിന്റെ ഭാര്യ മറിയം കുരിശിങ്കൽലാണ് ഇപ്പോൾ നമ്മൾ കണ്ട ആ പ്രായമായ സ്ത്രീ...... അവർക്ക് മൂന്നു മക്കൾ മൂത്തവൻ ആൽഫ്രഡ് കുരിശിങ്കൽ പിന്നെയുള്ളത് രണ്ട് പെൺമക്കളും...... ഡെവിയും എബിയും വന്നപ്പോൾ കതകു തുറന്നു കൊടുത്ത സ്ത്രീയാണ് ആൽഫ്രെഡ് കുരിശിങ്കൽ ഭാര്യ അലീന കുരിശിങ്കൽ..... ആൽഫ്രെഡ് ഭാര്യ അലീനക്കും രണ്ട് മക്കൾ.....

..ഫ്രഡറിക് കുരിശിങ്കൽ.... നൈന കുരിശിങ്കൽ....... (നോക്കണ്ടടാ ഉണ്ണി നമ്മടെ ശിവ.…. അല്ലുവിന്റെ കോളേജിൽ വെച് ഒന്ന് പൊട്ടിച്ച മുതൽ തന്നെയാ 🤭) (ഫ്രഡറിക് കുരിശിങ്കലിനെ അറിയാൻ ഇടയുണ്ട്......ഡെവിയുടെ എൻട്രിയിൽ തന്നെ അവൻ അടിച്ചു നിരപ്പാക്കിയ ഹതഭാഗ്യനായവൻ.....🤭).....# സ്റ്റെയർ കേറി മുകളിലെത്തിയ ഡെവി ആദ്യം കണ്ട മുറി തുറന്ന് അകത്തേക്ക് കയറി..... അവിടെ ബെഡിലായി കാലിൽ പ്ലാസ്റ്റർ ഇട്ടോണ്ട് നെറ്റിയിലും മുഖത്തുമവിടെവിടെയായി പ്ലസ് മുതൽ മൈനസ് വരെ കടന്ന് വേറെ ഏതാണ്ടൊക്കെയോ ചിഹ്നം ഒട്ടിച്ചു വെച് കിടപ്പുണ്ട് ഒരുത്തൻ.... വാതിലിൽ തുറന്ന സൗണ്ട് കേട്ട് ബെഡിലായി കിടന്നവൻ തിരിഞ്ഞു നോക്കി..... അവൻക്ക് മുന്നിലായി കലിപ്പിൽ നിൽക്കുന്ന ഡെവിയെ കണ്ട് ബെഡിൽ നിന്ന് ചാടിയെണീക്കാനൊരുങ്ങിയപ്പോഴാണ് അവന്റെ കലിലായി പ്ലാസ്റ്റർ ഉണ്ടെന്ന സത്യം അവന്ക്ക് തന്നെ മനസിലായത്.... കലിയിൽ നടന്ന് വരുന്ന ഡെവിയെ കണ്ട് അവന്റെ മനസ്സിൽ അന്ന് രാത്രി ഡെവിയുടെ കയ്യിൽ നിന്ന് കിട്ടിയ അടിയുട ചൂട് കടന്ന് പോയതും.....

ഉമിനീരിറക്കി ഡെവിയെ ഉറ്റു നോക്കി കിടന്നു...... ഡെവിയാണെൽ ചോദ്യവും പറയലും ഒന്നും ഇല്ലാതെ അവനരികിലേക്കായി നടന്നടുത്തു കൈ വീശി അവന്റെ ചെക്കിഡ് നോക്കിയൊന്ന് പൊട്ടിച്ചു...... കലിയിൽ അവന്റെ കോളറിൽ പൊക്കി അവനരികിലേക്കായി മുഖമടുപ്പിച്ചു..... "കൊല്ലാനറിയാഞ്ഞിട്ടല്ല പന്നി..... അടങ്ങി നിന്നപ്പോ നിനക്കൊക്കെ കുത്തികഴപ്പ്.... അതിനുള്ള ഹെവി ഡോസ് മരുന്നങ്ങ് തന്നേച്ചാലുണ്ടല്ലോ ഈ കിടപ്പങ് കിടക്കും നി....... ആജീവനാന്തം..... അത്‌ ചെയ്യാത്തത് പണ്ടെങ്ങോ നീയെന്റെ ചങ്കായിരുന്നത് കൊണ്ടല്ലന്നും..... അതിനുള്ള കാരണമെന്താണെന്ന് നല്ലത് പോലെ നിനക്കറിയാലോ........ അന്ന് നി എന്റെ അപ്പനെതിരെ കളിച്ചു...... അതാ ഈ കെട്ടി കൂട്ടി വെച്ചേക്കുന്നേ.... അതിന്റെ ചൂടാറും മുന്നേ നി കളിച്ചു കളിച്ചു വീട് വരെ എത്തി..... ഇവിടെ വന്ന് കണക്ക് തീർക്കാൻ ഡേവിഡ് ന്ന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല...... നിന്നെ പോലെ ചെറ്റയല്ല ഞാൻ.......

നിന്റെ തന്തേടെ കൂടെ നാറിയ കളിക്ക് കൂട്ട് നിന്ന് ഈ ഡെവിക്ക് നേരെ എന്നിറങ്ങിയോ..... അന്ന് തോറ്റടോ നി....... ഇനിയും എന്റെ വീട്ടുകാരുടെ മേൽ നിന്റെയോ നിന്റെ ആളുകളുടെയോ കൈ പൊന്തിയാൽ..... പിന്നെയൊരു സംസാരം എന്നിൽ നിന്നുമുണ്ടാവില്ല...... ആ സമയം ഞാനങ്ങു മറക്കും നീയെനിക്ക് ആരാണെന്നുള്ളത്......................." ന്ന് പറഞ്ഞു വലിച്ചു നിലത്തേക്കിട്ടു....... അവന്റെ കാൽ തറയിൽ ഇടിച്ചതിനാൽ വേദന കൊണ്ട് പുളഞ്ഞു കൈ കുത്തി എണീറ്റ് ഡെവിയെ രൂക്ഷമായി നോക്കിയപ്പോഴേക്കുo.......... ഡെവി വെട്ടിത്തിരിഞ്ഞു ആ റൂം ആകെ നോട്ടമെത്തിയതിന് പുറമെ അടുത്തുള്ള ഫ്ലവർ വെയ്സ് കയ്യിലായി എടുത്ത് ഊക്കോടെ നിലത്തേക്ക് എറിഞ്ഞുടച്ചു....... അത് നിലത്തു വീണു ചിന്നി ചിതറി അതിൽ നിന്നും തെറിച്ചു പോയ ചെറു ചീൾ ഫ്രഡിയുടെ കൈയ്യിലായി ചെറു പോറൽ ഏൽപ്പിച്ചു കൊണ്ട് കടന്നു കളഞ്ഞു..... നിലത്തു വീണു കിടന്ന ഫ്രഡി കൈയിലെ മുറിവിലായി മറുകൈയാൽ പൊതിഞ്ഞു പിടിച് ഡെവിയെ കലിയിൽ നോക്കി......

അവന്റെ നോട്ടത്തിന് ചൂണ്ടു വിരലിനാൽ വാണിംഗ് കൊടുത്തുകൊണ്ട് ഡെവി പുറത്തേക്കായി പിന്തിരിഞ്ഞു നടന്നു...... അവിടെ നിന്ന് നേരെ സ്റ്റെയർ ഇറങ്ങവേ തനിക്ക് എതിരെ ആയി നടന്നുവരുന്ന ആൽഫ്രെഡ്നെ കണ്ട് ഡെവിയുടെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി മിന്നി മാഞ്ഞു..... ഡെവിയെ കണ്ട് ഓടിവന്ന അയാൾ അവന്റെ ഷർട്ടിലായി കടന്ന് പിടിച്ചുകൊണ്ട്...... "എത്ര ധൈര്യമുണ്ടായിട്ടാടാ... എന്റെ വീട്ടിലേക്ക് വന്നത്.... ഇവിടെ വന്ന് എന്നതാടാ എന്റെ കൊച്ചനെ ചെയ്തത്.... നിനക്ക് എന്നെ അറിയില്ല........" "കയ്യെടുക്ക് ആൽഫ്രഡ്‌ കുരിശിങ്കലെ...... പുന്നാര മോനെ നേരെ നിക്കുന്നത് കാണണേൽ അടങ്ങി നിക്കാൻ പറയണം....... എനിക്ക് കുറുകെ വന്നാൽ വെട്ടി മാറ്റും ഞാൻ......" "നി എന്ത് പറഞ്ഞെടാ.... എന്റെ...." "അടങ്.......തന്റെ പുന്നാര മോൻകിട്ട് ഒന്ന് കൊടുത്തേച്ചുമുള്ള വരവാ..... പോയി നോക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക്..... വയര്യാകം ഒതുകൊടുക്കാതെ മന്വഷ്യനായിട്ട് ജീവിക്കാൻ പഠിപ്പിക്കാൻ ശ്രമിക്ക്......." ന്ന് പറഞ്ഞതും..... അവന്റെ വാക്കുകേട്ട് അയാൾ ഡെവിയെ രൂക്ഷമായി നോക്കി വേഗത്തിൽ സ്റ്റെയർ കേറി മുകളിലോട്ട് പോയി..... അയാൾ പോകുന്നത് നോക്കിക്കൊണ്ട് ഡേവി മനസ്സിൽ അവന്റെ പ്രവർത്തിയുടെ മാസ്റ്റർ ബ്രെയിൻ താനാണെന്ന് അറിയാമെടോ.......

നിങ്ങൾക്കും നിന്റെ മോൻക്കുള്ളതും വഴിയേ അയച്ചു തരും ഡേവിഡ്...... ന്ന് മനസ്സിൽ പറഞ് സ്റ്റെയർ ഇറങ്ങി താഴോട്ട് വന്നു...... തന്റെ കൂടെ വന്ന അവതാരത്തിനായി അവിടമാകെ മിഴികൾ ഓടി നടന്നു..... മിഴികൾ എന്തോ ഒന്നിലായി ഉടക്കിയതും ഡെവി കലിയിൽ അങ്ങോട്ട് നോക്കി നിന്നു..... അവിടെ ഹാളിലായുള്ള സോഫയിലിരുന്നു കൊണ്ട് എബി അതാ ടീവി കാണുന്നു..... കയ്യിലായുള്ള ബൗളിൽ നിറയെ ചിപ്സും കൊറിച്ചു കൊണ്ടാണ് ആശാന്റെ ഇരുപ്പ്......🙄 അവന്റെയാ ഇരിപ്പ് കണ്ട് കലിയിൽ ഡെവി അവനരികിലേക്ക് നടന്നു മുന്നിലായി കയറി നിന്നതും......തന്റെ ടീവി കാണുന്നതിനു തടസ്സമായി നിന്ന ആ ഇരു കാലുകളിലേക്ക് നോട്ടം തെറ്റിച്ചുകൊണ്ട് എബിയുടെ മിഴികൾ മുകളിലേക്കുയർന്നു..... കലിപ്പിൽ നിൽക്കുന്ന ഡെവിയെ കണ്ട് മുഖത്തായി നിഷ്കു എക്സ്പ്രെഷൻ വാരി വിതറി വിത്ത്‌ ഇളിയും ഫിറ്റ് ചെയ്തു കൊണ്ട്...... "ഡെവി.... നിയോ......" തോന്നി യായിരുന്നു ഞാൻ കേട്ടു ചാടിത്തുള്ളി പോയാ കിളവനെ ഞാനും ഇറങ്ങി വന്നത്.... "അറിയാഞ്ഞിട്ട് ചോദിക്ക.....നമ്മൾ എന്ത് കാര്യത്തിനാടാ കോപ്പേ ഇങ്ങോട്ട് വന്നത്......"

"അത്‌ നി ഇത്ര പെട്ടന്ന് മറന്നോ.....🙄... നമ്മൾ വന്നത് അവനെ ഒന്ന് പൊട്ടിക്കാനല്ലേ...... ആ.... ആണല്ലോ.....🤔 ഗൊച്ചു ഗള്ളൻ....ന്നെ ടെസ്റ്റ്‌ ചെയ്താണല്ലേ..... സില്ലി ബോയ്....."😁 ന്ന് പറഞ്ഞു അവന്റെ കയ്യിന്നിട്ടൊന്ന് കൊട്ടി ഇളിചു...... ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ വന്ന ഇളി ഫ്ലൈറ്റ് കയറ്റി വിട്ട് ദയനീയത വാരി വിതറി..... ചിപ്സ് ബൗൾ കയ്യിൽ വെച് കറക്കി കൊണ്ട്...... "നോക്കണ്ട..... അവനിട്ടു ഒന്ന് പൊട്ടിക്കാൻ നീ തന്നെ ധാരാളം...... അതിനിടയിൽ ഓവർ ഡയലോഗ് കൊണ്ട് ഞാൻ എന്നതിനാ..... പിന്നെ നിനക്കറിയോ വേണോന്ന് വെച്ചിട്ടല്ലഡാ......സത്യമായിട്ടും.... ദിങ്ങട് നോക്ക് ഈ ചിപ്സ് ഉണ്ടല്ലോ..... അതിങ്ങനെ ഈ ടേബിളിൽ അനാഥ പ്രേതം പോലെ കിടക്കുന്നത് കണ്ട്..... വിഷമം വന്നിട്ട് എടുത്തു കഴിച്ചതാ......😌 നിനക്കറിയാലോ എനിക്ക് ഭക്ഷണസാധനങ്ങൾ കളയുന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമാണെന്ന്...... അതുകൊണ്ട് മാത്രം..... അതുകൊണ്ട് മാത്രമാണടാ ശത്രുക്കളായിട്ട് പോലും ഞാൻ ഇവിടെയുള്ള ഭക്ഷണമെടുത്ത് കഴിച്ചത്...... ആ എന്നെ നി തെറ്റിദ്ധരിച്ചു..... ന്നാലും നി ആ നല്ല മനസ്സിനെ കാണാതെ പോയല്ലോ ഡെവി കാണാതെ പോയല്ലോ......ഫീലിംഗ് സൊ സാലഡ്....."

ഇന്ന് പറഞത് കേട്ട് ഡെവി മനസ്സിൽ... ശവം......😬😬 ന്നു പറഞ്.... ഉച്ചത്തിൽ...... "എണീറ്റു വാട കോപ്പേ........" ന്നു അലറി തിരിഞ്ഞു മുന്നോട്ട് നടന്നതും..... അവർ വന്നപ്പോൾ വാതിൽ തുറന്നു കൊടുത്ത സ്ത്രീ കയ്യിലായി ജ്യൂസും എടുത്തുകൊണ്ട് വരുന്നത് കണ്ട് ഡേവി രൂക്ഷമായി എബിയെ നോക്കിയതും അവൻ ഇളിച്ചോണ്ട്....... "അത് പിന്നെ ഞാൻ.... വേണ്ട വേണ്ട എന്ന് പറഞ്ഞത..... പിന്നെ ചിപ്സ് തൊണ്ടയിൽ കുടുങ്ങി ശത്രുക്കളുടെ വീട്ടിൽ ബോധം പോയി നിനക്ക് നാണക്കേട് വരുത്തുമെന്ന് കരുതി ഒരു ഗ്ലാസ് വെള്ളം മാത്രമേ ചോദിച്ചുള്ളൂ......😌 ഇത് ജ്യൂസ് ആണല്ലോ.....😁 ഏതായാലും കൊണ്ടുവന്നതല്ലേ ആഹാര സാധനം..... യു നോ മി..... ഞാൻ ഇതങ്ങു കുടിച്ചേക്കാം......അല്ലേലും അവനപ്പനും മോനും ചെയ്തതിന് ഈ ജ്യൂസ് എന്ത് പിഴച്ചു....പിന്നെ ഇവിടെ വന്ന സ്ഥിതിക്ക് ഇതൊക്കെ കുടിച് അങ്ങേർക്ക് സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കണമെന്നേ ഞാൻ കരുതിയുള്ളൂ......"😁 ന്നുപറഞ്ഞ് കഴിഞ്ഞു ഡെവിയെ ഇടം കണ്ണിട്ട് നോക്കിയതും..... ഡെവി എബിക്ക് നേരെ രൂക്ഷമായി നോക്കി വെട്ടിത്തിരിഞ്ഞു പുറത്തോട്ട് പോയി........

അവൻ പോയതും എബി ശ്വാസം വലിച്ചു വിട്ട് അവരെ നോക്കി പുഞ്ചിരിച്ചു അവരുടെ കയ്യിൽ നിന്നും ഗ്ലാസ് മേടിച്ച് ഒറ്റവലിക്ക് കുടിച്ചു തീർത്തു.....തിരിച്ച് ക്ലാസ് അവരുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട്..... "ഇപ്പോൾ ചവിട്ടി തുള്ളി പോയ ആളോടും ആ മുകളിലെ റൂമിൽ കെട്ടിപ്പൂട്ടി വെച്ച് മോനോടും കൂടെ ടെ അടങ്ങി നിൽക്കാൻ പറഞ്ഞില്ലേൽ..... പറഞ്ഞാലും അനുസരിക്കില്ലെന്നറിയാം..... അവാന്തര പ്രവർത്തിയുടെ ഫലമായി ആന കരിമ്പിൻ കാട്ടിൽ കയറിയ കണക്കിന് മേഞ്ഞിട്ട് പോകും ഡേവിഡ്......😁 അപ്പൊ വരട്ടെ ലീനമ്മെ......" "ഇടക്ക് വരാണെടാ മോനെ..... എനിക്ക് റോസ്‌ലിയേ കാണാൻ...... " "പറയാം..... കെട്ടിയോന്റെ പെങ്ങളെക്കാൾ ഉപരി ന്റെ അമ്മച്ചി ഈ നിൽക്കുന്ന അലീന ആൽഫ്രഡ്‌ന്റെ ചങ്ക് കൂടെ അല്ലാരുന്നോ..... " ന്ന് പറഞ്ഞു ചെറു പുഞ്ചിരി കൊണ്ട് അവൻ ഡെവിക്ക് പുറകെ ആയി മുറ്റത്തേക്കിറങ്ങി... അവന്റെ പോക്ക് കണ്ടു ചെറുപുഞ്ചിരിയോടെ നോക്കിനിന്ന അവർ തിരിഞ്ഞതും....... അവിടെ അകത്തായി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് നിൽക്കുന്ന അമ്മച്ചിയെ കണ്ടു കൊണ്ട് അവരുടെ അടുത്തേക്ക്....ചെന്ന്...

"എല്ലാo ശരിയാകുo അമ്മച്ചി......." ന്നു പറഞ്ഞുകൊണ്ട് അവരുടെ കൂടെ അകത്തേക്ക് കയറിപ്പോയി........ പുറത്ത് ഗേറ്റിനരികിൽ ആയുള്ള ഡെവിയുടെ കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ശിവ ഗേറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് തനിക്ക് എതിരെയായി ഡെവി നടന്നു വരുന്നത് കണ്ടത്........ അവരെ കണ്ടെങ്കിലും തന്റെ ലക്ഷ്യം ആ വീടിനുള്ളിലേക്ക് കയറുക എന്നായതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് മുന്നോട്ടു നടന്നു..... അവളുടെ വരവ് കണ്ട ഡെവി കലിയിൽ അവൾക്ക് അരികിലേക്ക് നടന്നടുത്തുകൊണ്ട്..... "ആരൊക്കെ കെട്ടിക്കാനാഡി കോപ്പേ കാറിനു പുറത്തേക്കിറങ്ങിയത്.... നിന്നോടകത്തിരിക്കാനല്ലേ പറഞ്ഞത്......." ന്ന് പറഞ്ഞതും അവൾ.... "തനിക്ക് ഈ കലിപ്പ് ആകാനേ അറിയൂ...... ന്നാൽ കെട്ടോ..... നിക്ക് അതിനുള്ളിൽ അടയിരിക്കാൻ സൗകര്യല്ല...... ഞാനൊന്നു പുറത്തിറങ്ങിയെന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴുന്നൊന്നുമില്ലല്ലോ......."😬 "അല്ല എങ്ങോട്ടാ ഈ കാവടി തുള്ളി കൊണ്ട്......" "ഞാൻ അങ്ങോട്ട് ആ വീട്ടിലേക്ക്....."😏 ന്ന് പറയാൻ തീരെ താല്പര്യം ഇല്ലാതെ പറഞ്ഞു കൊണ്ട് ഒന്ന് പുച്ഛിച്ചു മുന്നോട്ടു നടന്നു......

പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു പുറകോട്ടു വലിച് അവൻക്ക് മുന്നിലേക്കായി നിർത്തി കൊണ്ട്....... "നിന്റെ ആരാടി അവിടെയുള്ളത്..... മര്യാദയ്ക്ക് പോയി കാറിൽ കയറിയിരി....." "ഇതു വല്ല്യ കഷ്ടണല്ലോ......അവിടെ ആരായാലും നിനക്കെന്താ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും....."😏 ന്നുപറഞ് പിന്നെയും മുന്നോട്ട് നടന്നു....... അവൻ കലിയിൽ അവർക്കടുത്തേക്ക് നിൽക്കവേ...... പെട്ടെന്ന് എബി അവർക്ക് രണ്ടുപേർക്കുമിടയിൽ കയറി നിന്ന് ശിവയോട് ആയി കൈകൂപ്പി..... "പൊന്നു ശിവ കൊചെ......ഇവിടെ വെച് ഒരു ലോകമഹായുദ്ധം ഉണ്ടാക്കരുത്.... ദയവുചെയ്ത് കാറിൽ കയറി ഇരിക്ക്...... നിനക്ക് അറിയോ.... രാവിലെ വല്ലതും കഴിച്ചത...... വീട്ടിൽ ചെന്നിട്ട് വേണം എനിക്ക് വയറു നിറയെ എന്തെങ്കിലും ഒന്ന് കഴിക്കാൻ...... നിനക്കറിയില്ല എനിക്ക് ഈ വിശപ്പിന്റെ അസുഖം ഉള്ളതാ.....വിശപ്പോമാനിയ.... ന്ന് ഞാൻ ഇടക്കിടക്ക് ചെല്ല പേരിട്ടു വിളിക്കും അതിനെ......ഇങ്ങനെ നിക്കാതെ ചെല്ലു കൊച്ചേ......"

ന്നു ദയനീയമായി പറഞ്ഞത് കേട്ട് എബിക്ക് പുറകെ നിന്ന ഡെവിയെ രൂക്ഷമായി നോക്കിക്കൊണ്ട് എബിയോഡായി..... "ഒരു കാര്യം പറഞ്ഞേക്കാം ദേ ഇങ്ങേരോട് പറഞെക്ക് ന്നെ ഭരിക്കാൻ വരരുതെന്ന്..... ഇപ്പൊ എബി പറഞ്ഞതു കൊണ്ട് മാത്രം ഞാൻ കാറിൽ കയറുവാ......"😏😏 ന്ന് പറഞ് ഡെവിയെ നോക്കി പുച്ഛിച്ചു വെട്ടിത്തിരിഞ്ഞു കാറിനടുത്തേക്ക് പോയി പുറകിലെ ഡോർ തുറന്ന് അകത്തേക്ക് കയറി ഇരുന്നു..... കാലമാടൻ തെണ്ടി...... ന്നെ ഒന്ന് അകത്തേക്ക് പോകാന് പോലും സമ്മതിച്ചില്ല.... വേണ്ട..... എങ്ങനെയായാലും ശിവ അങ്ങോട്ട് പോയിരിക്കും......ന്റെ ലക്ഷ്യ് നടപ്പാക്കിയിരിക്കും..... ദൈവമായിട്ട് എന്റെ മുന്നിലേക്കിട്ട് തന്ന അവസരമാണ്.... അതെനിക്ക് ഉപയോഗിച്ചേ പറ്റൂ......." ന്നൊക്കെ മനസ്സിൽ കരുതി.... അപ്പോഴേക്കും ഡെവിയും എബിയും കാറിൽ കയറി വണ്ടി എടുത്തു മുന്നോട്ടു കുതിച്ചു...... അല്പസമയത്തിനുശേഷം വാഹനം കളത്തിൽ പറമ്പ് വീട്ടിലേക്ക് പ്രവേശിച്ചു...... എന്തോ മനസ്സിൽ ഒരു പരവേശം പോലെ.... ശ്രാവൺ ആയിട്ട് എല്ലാർക്കും മുന്നിലും നിന്നെങ്കിലും....ശ്രാവണിയായുള്ള വരവ് ആദ്യമായിട്ടല്ലേ അത്‌ കൊണ്ടാകും......

ന്നൊക്കെ മനസിൽ കരുതി ഇരുന്നു.... അപ്പോഴാണ് ഡേവിഡ് ഡ്രൈവർ സീറ്റിലിരുന്നു ശിവയ്ക്ക് നേരെ പിന്തിരിഞ്ഞു കൊണ്ട്.... "ഹലോ.... ആരെ സ്വപ്നം കണ്ടാണ് ഇരുപ്പ്..... നിലവിളക്ക് തന്ന് സ്വീകരിക്കാൻ നമ്മടെ മിന്ന് കെട്ടൊന്ന് കഴിഞ്ഞോട്ടെ......ഇപ്പൊ ഇച്ചായന്റെ കൊച് ഇറങ്ങിവാ......"😉 ന്ന് സൈറ്റ് അടിച്ചോണ്ട് പറഞ്ഞത് കേട്ട് ആലോചനയിൽ നിന്ന് പുറത്ത് വന്ന ശിവ അവനെ രൂക്ഷമയായി നോക്കി കൊണ്ട് കതക് തുറന്ന് പുറത്തിറങ്ങി..... എബി വണ്ടി നിർത്തിയ പാടെ ചാടിയിറങ്ങി.... "അമ്മച്ചി.... നിങ്ങടെ പുന്നാര മോൻ വന്തിട്ടെ......" ന്ന് അലറി കൂവി അകത്തേക്ക് ഓടി..... അവന്റെ പ്രവർത്തി കണ്ട് ചിരിച്ചു കൊണ്ട് ശിവ മുന്നോട്ട് പോയതും..... അവളുടെ കയ്യിലായി പിടിച്ചു ഡെവി അവനരികിലേക്കായി ചേർത്ത് നിർത്തി.... "ഹാ...എവിടെ പോകുവാടോ..... ഞാനും അങ്ങോട്ട് തന്നെയാ കൊച്ചെ........" ന്ന് പറഞ്ഞതിന് അവന്റെ കൈ തട്ടി മാറ്റി... കലിയിൽ...

"കൊച് തന്റെ......😬....തനിക്ക് എന്താ വേണ്ടേ..... ന്നെ തൊട്ടാൽ ഉണ്ടല്ലോ..... മര്യാധക്ക് വിട്ട് നിന്നോണം......" ന്ന് പറഞ്ഞു പല്ല് കടിച്ചു നോക്കിയതും.... ചെക്കൻ യാതൊരു കൂസലുമില്ലാതെ.. തന്റെ താടിയുഴിഞ്ഞു അവളെ നോക്കി...... അവന്റെ നോട്ടത്തിൽ പതറി പോയ ശിവ.... പെട്ടന്ന്..... "എന്തോണെടോ ഇങ്ങനെ നോക്കണേ...."😬 "അല്ല കൊച്ചെ .... ഇപ്പൊ തന്നെ അങ്ങട് മിന്ന് കെട്ടിയാലോ... ന്ന് ആലോചിക്കുവാ ഞാൻ.....എന്നാ.... നിനക്ക് ഓക്കേ വാ...." "😬😬....." അവന്റെ ചോദ്യത്തിന് പല്ല് കടിച്ചു നോക്കിയതും..... "ഇങ്ങനെ ദേഷ്യം കൊണ്ട് ചുമന്നു തുടുത്ത് നിക്കാതെ കൊച്ചെ..... ഇച്ചായൻ പിന്നെ പരിസരം പോലും നോക്കുവേല......" ന്ന് പറഞ്ഞു അവൾക്കടുത്തേക്കായി അടുത്തതും..... വീടിനകത്ത് നിന്ന് വല്യമ്മച്ചി..... "ശിവ മോളെ......." ന്ന് വിളിച്ചു വരുന്നത് കണ്ട്... ഡെവി ഡീസന്റ് ആയി.... അപ്പച്ചന് വിളിച്ചു അമ്മച്ചിക്ക് വയ്യ ന്ന് പറഞ് ഓടി പാഞ്ഞു വന്നതാ.... ആ വയ്യാത്ത അമ്മച്ചി ആണോ ഈ പയർ പോലെ ഓടി വരുന്നേ ന്നുള്ള യെക്സ്പ്രഷൻ ഇട്ടോണ്ട് ഡെവി കണ്ണും മിഴിച് അവിടെ നിന്നു...... ഓടി വന്ന വല്യമ്മച്ചി ശിവയെ കെട്ടി പിടിച്ചു...

. "കൊച്ചെ..... എന്നതായാലും നി വന്നല്ലോ......നി വരുമെന്ന് എനിക്ക് അറിയാവായിരുന്നു......." "ഹലോ.... ഇവിടെ ഇങ്ങനെ ഒരാളൂടെ ഉണ്ട്..... ഞാനാ ഇതിനെ വലിച്ചോണ്ട് വന്നത്......" "നി പോടാ........ നി വിളിച്ചില്ലേലും ന്റെ കൊച് വരും...... ഇവനാ കന്നം തിരിവ് കാണിക്കുന്ന നേരം ഞാൻ ഇല്ലാതെ പോയി..... ന്റെ മോൾക് ഒത്തിരി വിഷമിക്കാൻ കാരണം ഞാനും കൂടെയാ.... ഈ വല്ല്യമ്മച്ചിയോട് ക്ഷമിക്ക്......" "എന്താ വല്യമ്മച്ചി ഇതു..... ഇങ്ങള് ക്ഷമ ചോദിക്കാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ.....നിക്ക് വിഷമം ഒന്നൂല്ല......ഞാൻ ഇങ്ങട് വന്നില്ലേ........" ന്ന് പറഞ്ഞു പുഞ്ചിരിച്ചു.... അത്‌ കണ്ട് ഡെവി മനസ്സിൽ പല്ല് ഞെരിച്...... വന്ന് പോലും.... പൊക്കിയെടുത്തോണ്ട് വന്നെന്ന് പറയടി.......

അമ്പിനും വില്ലിനും അടുക്കാത്ത ഈ സുൽഫിയൂറിക് ആസിഡ്നെ ഇവിടെ കൊണ്ട് വന്നത് എനിക്കെ അറിയൂ...... ന്ന് പിറുപിറുത്ത് ചവിട്ടി തുള്ളി അകത്തേക്ക് പോയതും.... "നി വാ മോളെ..... അവന് അല്ലേലെ കലിപ്പ് കൂടുതലാ.... ഇപ്പൊ കുശുമ്പും ഉണ്ടെന്ന് തോനുന്നു..... ആ.... വല്യപ്പച്ചന്റെ എല്ലാ സ്വഭാവവും അവന്റെ അപ്പന് കിട്ടിയില്ലേൽലും ഇവന് അത്‌ വേണ്ടുവോളമുണ്ട്......." ന്ന് പറഞ്ഞു ശിവയേം ചേർത്ത് പിടിച്ചു അകത്തേക്ക് കയറവെ.... മുന്നിലായി പോയ ഡെവി അകത്തേക്ക് പ്രേവേശിക്കും മുന്നേ.... "ഡെവി......." ന്ന് ഉച്ചതിലുള്ള ശബ്ദം അവിടമാകെ ഉയർന്നത് കേട്ട് മിഴികൾ അതിന്റെ ഉൽഭവസ്ഥാനത്തേക്ക് ചലിച്ചു..... അവിടെ ഹാളിലായി വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന ഡെവിയുടെ അപ്പച്ചനെ കണ്ട് കാര്യമറിയാതെ അവിടെ നിന്നവരുടെയെല്ലാം മിഴികൾ ആളിലേക്കായി വന്ന് ചേർന്നു.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story