പ്രണയശ്രാവണാസുരം: ഭാഗം 35

pranayashravanasuram

എഴുത്തുകാരി: അമീന

വലിയുടെ അഘാദത്തിൽ വേച്ചു പോയ ശിവ ബാലൻസ് തെറ്റി ഡെവിയുടെ മേലേക്ക് വീണതും..... വീഴ്ചയുടെ ഫലമായി ശിവയുടെ അധരം ഡെവിയുടെ കഴുത്തിലായി അമർന്നു....... അറിയാതയാണെങ്കിലും ആ അധരത്തിന്റെ ചൂടിൽ ഡെവിയുടെ മിഴികൾ വിടർന്നു..... ന്നാൽ ആ ഒരു സംഭവത്തിൽ ശിവയുടെ കണ്ണുകൾ തള്ളി സ്തംഭിച് കൊണ്ട് പതിയെ തന്റെ മുഖം അവന്റെ കഴുത്തിൽ നിന്ന് ഉയർത്തിയതും....... ഡെവിയതാ അവളെ തന്നെ നോക്കി കൊണ്ട് കിടക്കുന്നു....... അവന്റെ സ്വയo മറന്ന നോട്ടത്തിൽ അവളുടെ ഹൃദയതാളമുയർന്നതും..... കണ്ണുകൾ പിടഞ്ഞു മാറ്റി...... അവനിൽ നിന്ന് വിട്ട് മാറാൻ നിന്നതും..... ഉയർത്തി കെട്ടി വെച്ച മുടി ഒന്നാകെ ഡെവിയുടെ മുഖത്തൂടെ അഴിഞ്ഞു വീണു..... അതിൽ നിന്നും വമിക്കുന്ന സുഗന്ധത്തിൽ ലയിച്ച ഡെവിയുടെ കൈകൾ ശിവയുടെ അരയിലായി മുറുകി...... ഒരു കയ്യാൽ അരയെ ചുറ്റവേ മറു കയ്യാലവന്റെ മുഖത്തെ മുടി വകഞ്ഞു മാറ്റി...... ശിവയുടെ നെറ്റിത്തടത്തിലായ് പറ്റി പിടിച്ച വെള്ളത്തുള്ളികൾ ഒഴുകി അവളുടെ അധരത്തിൽ ചേർന്ന് അതിൽ നിന്നും ചെറു തുള്ളി അടർന്നു ഡെവിയുടെ അധരത്തിലേക്കായി പതിച്ചു അവയിൽ അലിഞ്ഞു ചേർന്നു.... അവയുടെ കുളിരിൽ ഡെവി കണ്ണുകൾ അടച്ചതും......

ഒരുവേള ആ ചുമന്ന അധരത്തിലായി അലിഞ്ഞു ചേരാൻ ഉള്ളം തുടിച്ചു......പൊടുന്നനെ മിഴികൾ തുറന്ന് ഉയർന്ന് വന്ന ഹൃദയമിടിപ്പോടെ ശിവയെ നോക്കി..... "ഐ വാണ്ട്‌ ടു കിസ്സ് യൂ......ശിവ......" ന്ന് പറഞ്ഞതും..... ശിവ ഞെട്ടിത്തരിച്ചു പോയി...... കൃഷ്ണ..... ന്ന് വിളിച്ചു ആളെ പകച്ചു നോക്കി...... അവന്റെ നോട്ടം തന്റെ അധരത്തിലേക്കാണെന്ന് മനസിലാക്കിയ ശിവ.... അവന്റെ കയ്യിൽ നിന്നും പിടഞ്ഞു മാറാൻ മുതിരും മുന്നേ......ഒന്നൂടെ അവളെ തന്നിലേക്കായി ചേർത്ത് പിടിച്ചു കൊണ്ട്....... "ലെറ്റ്‌ മി കിസ്സ് യൂ ശിവ......" ന്ന് പറഞ്ഞതും...... ഇനിയും കണ്ണും തള്ളി നിന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസ്സിലായതും..... അവൾ രണ്ടും കല്പ്പിച് ഉച്ചത്തിൽ...... "വല്യമ്മച്ചി......." ന്ന് അലറിയതും..... പെട്ടന്നുള്ള ശിവയുടെ അലർച്ചയിൽ ഡെവി ഞെട്ടിപിടഞ്ഞു അടുത്ത നിമിഷം അവളെയും കൊണ്ട് തിരിഞ്ഞു കിടന്ന് വാ മൂടി......കലിയിൽ..... "ഡി കോപ്പേ എന്നതിനാടി അലറി കൂവുന്നേ......" കൈ എടുക്കട അലവലാതി... ന്ന് ആത്മിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി അവനെ തന്നിൽ നിന്ന് തള്ളി മാറ്റിയതിനു പുറകെ അവൾ ബെഡിൽ നിന്ന് ചാടിയെണീറ്റു.......

"ഡോ.... ഡോ.....ഇ.....ഇറങ്ങി പോടോ..... ആരോടു ചോദിച്ചിട്ടാടോ നി ഇങ്ങോട്ട് കയറിയെ.......ഇ......ഇറങ്ങി പോയെ......." ന്ന് പറഞ്ഞു മനസിൽ... അലവലാതി കയറി വന്നൊണ്ട് പറഞ്ഞിരിക്കുന്നു...... ഐ വാണ്ട്‌ കിച് യു ചിവ.....അവന് ഉമ്മിക്കാനല്ലേ ന്നെ ഇവിടെ നിർത്തിയേക്കുന്നെ......😏😏😬😬 ന്ന് മനസ്സിൽ പല്ല് കടിച്ചോണ്ട് പറഞ് അവനെ നോക്കിയതും...... അവന് അവളെ തന്നെ നോക്കി ബെഡിൽ നിന്നണീറ്റ് അവൾക്ക് നേരെ നടന്നടുത്തു........ അവന്റെ വരവിൽ അന്താളിച്ചു പോയ ശിവ.... "ഡോ......താ..... തനിതെങ്ങോട്ടാടോ ഇടിച്ചു തള്ളി വരുന്നേ...... മര്യാദക്ക് ഇറങ്ങി പോയെ........" ന്ന് പറഞ്ഞെങ്കിലും അവന് യാതൊരു കുലുക്കവുമില്ലാതെ ശിവയ്‌ക്കരികിലേക്കായി നടന്നു കൊണ്ടിരുന്നു..... പറയുന്നിടത്തൊരു നാണമില്ലാത്ത ജന്തു.....വരുന്നത് കണ്ടില്ലേ..... ന്നൊക്കെയുള്ള ശിവയുടെ പിറുപിറുക്കൽ ചെറുതല്ലാത്ത രീതിയിൽ കേട്ട ഡെവി ഒന്ന് നിന്ന് പിരികമുയർത്തി കൊണ്ട്........ "ആണേൽ കണക്കായി പോയി......നിന്നോട് എന്നാ പറയാനാണേലും.... ആ വക കാര്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല....

.എനിക്ക് അപ്പൊഴെന്ത് തോന്നുന്നൊ ഞാനത് ചോദിച്ചിരിക്കും....... അത്‌ നി എന്റെ പെണ്ണാണെന്ന് മനസ്സിൽ കൊത്തിവെച്ചത് കൊണ്ട........ഇനിയും ഞാൻ പറഞ്ഞെന്നിരിക്കും......" ന്ന് പറഞ്ഞതിന് അവൾ അവനെയൊന്ന് രൂക്ഷമായി നോക്കി തിരിച്ചു പറയാൻ വാ തുറക്കവേ..... ഡെവി...... "കുരച്ചു ചാടാൻ വരട്ടെ...... ഇച്ചായന്റെ കൊച്ചെന്നതാ താഴെന്ന് വിളിച്ചെ.. ഹേ......" ന്ന് ഗൗരവത്തിൽ ചോദിച്ചതും ശിവ അവനിൽ നിന്ന് നോട്ടം മാറ്റി ഒട്ടും താൽപ്പര്യമില്ലാത്ത രീതിയിൽ.... "ഞാൻ.....ഞാൻ എന്ത് വിളിക്കാനാ....."😏 ന്ന് പറഞ്.......മനസിൽ...... കൃഷ്ണ ഞാൻ അങ്ങേരെ പട്ടി ന്ന് വിളിച്ചത് കേട്ടുകാണുവോ......മുഖഭാവം കണ്ടിട്ട് നിക്ക് അത്ര പന്തിയായി തോന്നണില്ലല്ലോ കൃഷ്ണ....... എന്തായാലെന്താ.......അങ്ങേരുടെ കയ്യിലിരുപ്പ് കൊണ്ടല്ലേ നിക്ക് വിളിക്കേണ്ടി വന്നെ..... ന്റെ സ്വഭാത്തിന് ആ ജഗ് കൊണ്ട് തലയ്ക്കൊന്ന് കൊടുത്തേനെ......😬😬😏 ന്ന് തിങ്കി ആളെ നോക്കി ഒന്ന് പുച്ഛിച്ചു വിട്ടു..... "ഞാൻ അങ്ങനെ വല്ലതും വിളിച്ചിട്ടുണ്ടെൽ കണക്കായി പോയി....തന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെയാ..... അസുര...."

"ഓഹോ..... ശരിയാ...... ഞാൻ കൊറച്ചു വെടക്കാ...... അത്‌ കരുതി ഇച്ചായ ന്ന് വിളിക്കേണ്ട നാവ് കൊണ്ട് പൊന്ന് മോൾ ഇനി നേരത്തെ വിളിച്ചത് പോലെ ഇനിയങ്ങോട്ട് വിളിക്കുവെല...... വിളിച്ചതിനുള്ള പണിഷ്മെന്റ് അങ് ചൂടോടെ തന്നേക്കാം......അല്ലിയോ......" ന്ന് പറഞ് കൊണ്ട് മുന്നോട്ട് വന്നതും ശിവ രണ്ടടി പുറകോട്ട് വെച്ചതും ഷെൽഫിൽ ഇടിച്ചു നിന്നു..... ഷെൽഫിൽ തടഞ്ഞു നിന്ന് അവനെ നോക്കിയപ്പോഴേക്കും തനിക്കിരുവശങ്ങളിലായി അവന്റെ കൈകൾ സ്ഥാനം പിടിച്ചിരുന്നു...... അതൂടെ ആയതും ശിവ അവനെ നോക്കി എന്തോ പറയാനായി വാ തുറക്കലും..... ഞൊടിയിടയിൽ അവന്റെ പല്ല് അവളുടെ കവിളിലായി ആഴ്ന്നിറങ്ങി...... വേദന എടുത്ത് കണ്ണുകൾ നിറഞ്ഞു വന്നതും..... കലിയിൽ അവൾ അവനെ പിടിച്ചു തള്ളി മാറ്റി കവിളിൽ കൈ വെച്ചു ദേഷ്യത്തോടെ അവനെ നോക്കി......... "എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നോ...... വല്ലാണ്ട് ചെറയല്ലേ...... ഇനി നിന്റെ വായീന്ന് ഇച്ചായ എന്നല്ലാതെ വല്ലതും വന്നാൽ......." "വന്നാൽ താനെന്തോ ചെയ്യും......." ന്ന് കിട്ടിയ കടിയുടെ ദേഷ്യത്തിൽ അവൾ മുരണ്ടതും..... അവൻ ഒരു കൈ അവൽക്കരികിലായി ഷെൽഫിൽ വെച് അവളെ ഒന്ന് ചെരിഞ്ഞു നോക്കി മറുകയാൽ തന്റെ താടി ഉഴിഞ്ഞു......

"എന്താടാ കടിയാ...... ഇനിയും ന്നെ....." ന്ന് കലിയിൽ ചെറഞ്ഞു പറഞ് മുഴുവനാക്കും മുന്നേ പെട്ടന്ന് ഡെവി തന്റെ താടി ഉഴിഞ്ഞു കൊണ്ടിരുന്ന കയ്യെടുത്ത് ചൂണ്ടുവിരൽ അവളുടെ നെറ്റിയിലായി വെചു....... അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പറയാനുള്ളത് പാതി വിഴുങ്ങി ആ വിരലിലേക്കായി മിഴിച്ചു നോക്കി..... അപ്പോഴേക്കും അവന്റെ വിരൽ നെറ്റിത്തടം കടന്ന് നാസിക വഴി അധരം കടന്ന് തൊണ്ടകുഴിയിലായി പതിഞ്ഞതും....നിന്നിടത്ത് നിന്നൊന്നനങ്ങാൻ കഴിയാതെയവൾ ഉള്ളാകെ തരിച്ചു കൊണ്ട് അവനെ മിഴിഞ് നോക്കി....... അവളിലേക്കായി ചേർന്നു കൊണ്ട് പതിയെ..... "ആകെ അങ്ങ് വിയർത്തല്ലോ കൊച്ചെ..... ഇച്ചായൻ എന്നാ ചെയ്യുമെന്ന് അറിയണ്ടായോ......." ന്ന് ചോദിച്ചതിന് അവൾ ഉമിനീരിറക്കി....അവന്റെ സമീപ്യത്തിൽ ഉയർന്ന് മിടിച്ച ഹൃദയം ഒന്ന് ശാന്തമാക്കിയെടുക്കും മുന്നേ..... "ദേ......ഇനിയും നിന്റെ വായീന്ന് അങ്ങനെയങ്ങാൻ വീണാൽ.......സ്നേഹത്തോടെ തരണമെന്ന് കരുതിയ ചെറു ചുംബനമുണ്ടല്ലോ...... എന്റെ ഉറക്കം കളയുന്ന നിന്നിലെ പ്രണയ പീലിയിൽ ചെറു നോവ് തീർത്തിരിക്കും കൊച്ചെ ഞാൻ........" ന്ന് പറഞ്ഞു അതുവരെ തൊണ്ടക്കുഴിയിൽ വിശ്രമിച്ചിരുന്ന അവന്റെ ചൂണ്ടു വിരൽ അടുത്ത നിമിഷം അവളുടെ ടോപിന് മുകളിലൂടെ അവളുടെ മയിൽപ്പീലി ടാറ്റൂവിൽ പതിഞ്ഞതും...... അവൾ തറഞ്ഞു നിന്ന് പോയി...... "അപ്പൊ എങ്ങനെയാ......വിളിക്കുവല്ലേ ഇച്ചായാ ന്ന്........"

ന്ന് പറഞ്ഞു കയ്യെടുത്ത് മാറ്റി കള്ളച്ചിരി ചിരിചു...... അവന്റെ വാക്കിൽ അടിമുതൽ എരിഞ്ഞു കയറിയ ശിവ അവനെ രൂക്ഷമായി നോക്കവേ...... ചെറു പുഞ്ചിരി തൂകുന്ന ഡെവിയുടെ താടിയിലായി തെളിഞ്ഞു വന്ന അവ്യകതമായ ചെറു നുണക്കുഴി ശിവയുടെ കണ്ണിലായുടക്കിയതും......അവളുടെ കണ്ണുകൾ വികസിച്ചു വന്നു......ഒരുനിമിഷം അതിലായി ലയിച്ചു നിന്നു....... ദേഷ്യം കൊണ്ട് നിറഞ്ഞ ശിവയുടെ മുഖം നിമിഷനേരം കൊണ്ട് ശാന്തമായി....... ഒരുവേള അവളുടെ ഓർമ്മകൾ പിന്നോട്ട് ചലിചു...... കുഞ്ഞു ശിവയുടെ കയ്യിലായി ആ കുളപ്പടവിൽ വെച് തനിക്കായി നീലാമ്പൽ നീട്ടിയ ആ പതിനഞ്ചു വയസുകാരന്റെ പുഞ്ചിരിയാൽ വിരിഞ്ഞ നുണക്കുഴി അവളുടെ മനസ്സിൽ കൂടുതൽ തെളിമോയോടെ നിറഞ്ഞു നിന്നു........ അനുനിമിഷം അവൾ പോലുമറിയാതെ അവളുടെ കൈ ഉയർന്ന് കൊണ്ട് അവന്റെ കവിളിലായി ചേർത്ത് വെച്ചു........ അപ്പോഴേക്കും അവളുടെ ചൊടിയിൽ ചെറു പുഞ്ചിരി തത്തി കളിചു..... ഒരു കൈ കവിളോരം ചേർത്ത് മറുകയ്യിലെ ചൂണ്ടുവിരലിനാൽ അവൾ ആ നുണക്കുഴി ആഴം അളന്നു.......

അതിനനുസരിച്ചു അവളുടെ മിഴികൾ കൂടുതൽ വിടർന്നു വരുന്നത് അത്ഭുതത്തോടെ ഡെവി വീക്ഷിച്ചു കൊണ്ടിരുന്നു........ പതിയെ അവളുടെ മിഴികൾ നുണക്കുഴിയിൽ നിന്നും ആ ചെമ്പൻ മിഴികളിലേക്കായി നീളുന്നതോടൊപ്പം കൈവിരലുകളും പിന്തുടർന്നു..... ആ ചെമ്പൻ മിഴികൾ അവളുടെ സ്പര്ശനത്തിൽ കൂമ്പിയടഞ്ഞു........ നിന്റെ സ്പര്ശനം പോലും എന്റെ പ്രണയത്തെ പിടിച്ചു നിർത്തുന്നതിൽ ഞാൻ പരാജയപ്പെട്ട് പോകുന്നു ശിവ....... അതെന്നിൽ വല്ലാത്ത പ്രാന്ത് നിറക്കുന്നു..... നിന്നോടുള്ള പ്രണയത്തിൽ അലിഞ്ഞു ചേരാൻ ഉള്ളം തുടിച്ചു പോകുന്നു ശിവ..... ന്ന് ഡെവിയുടെ മനസ് മന്ത്രിച്ചതോടൊപ്പം.... കൂമ്പിയടഞ്ഞ മിഴികൾ പതിയെ തുറന്നു.... ഡെവിയുടെ മിഴികൾ തുറന്നതും.....ആ ചെമ്പൻ മിഴികളുടെ ആഴത്തിൽ ശിവ ഊളിയിട്ട് പോയ്‌...... അവളുടെ നോട്ടത്തിൽ മനസിന്റെ കടിഞ്ഞാൺ പൊട്ടിപോകുമെന്ന് തോന്നിയ ഡെവി.....തന്നിൽ ഉരുത്തിരിയുന്ന വികാരത്തെ കടിഞ്ഞാണിട്ട് നിർത്താൻ ശ്രമിച്ചു കൊണ്ട്...... പ്രതീക്ഷയോടെ..... "ഡൂ യൂ ലവ് മി ശിവ........" ന്ന് അർദ്രമായി ചോദിച്ചതും....... അവന്റെ നിശ്വാസം മുഖത്തു തട്ടിയതും അവൾ ഞെട്ടി പിടഞ്ഞു..... അവനെ മിഴിച്ചു നോക്കിയപ്പോഴാണ് തന്റെ കൈകളുടെ സ്ഥാനം അവന്റെ കവിളൊരമാണെന്ന് മനസിലായത്.......

വീണ്ടെടുത്ത ബോധത്തോടെ അവനിൽ നിന്നും ഞെട്ടിപിടഞ്ഞു മാറും മുന്നേയവളുടെ അരയിലായി ചുറ്റി വരിഞ്ഞു അവനിലേക്കായി ചേർത്ത് പിടിച്ചു....... "ടെല്ല് മി ശിവ..... ഡൂ യു ലവ് മി......." ന്ന് അവൻ ഒരിക്കൽ കൂടെ ചോദിച്ചതും...... അവനിൽ നിന്നൊഴിഞ്ഞു മാറാൻ കിണഞ്ഞു പരിശ്രമിച് വിറയലോടെ....... "ഞാൻ...... അത്‌......ന്നെ വി.....വിട്.... നിക്ക്.... നിക്കി....നിക്കിഷ്ടല്ല..... നിക്ക് ഇഷ്ടല്ല...... ന്നെ വിടാവോ...... ഇ.... ഇഷ്ടവല്ല......" ന്നൊക്കെ വെപ്രാളത്തോടെ പറയുന്നതോടൊപ്പം അവന്റെ കയ്യിൽ നിന്നും അകലാൻ ശ്രമിച്ചു കൊണ്ടിരിന്നു...... എന്നാൽ അവയെല്ലാം പരാജയപ്പെടുത്തി അവന്റെ കൈ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട്....... "നി.... നി..... എന്നാ എന്നാതാ പറഞ്ഞെ...... ഇഷ്ടവല്ലെന്നോ.....പിന്നെ എന്നതിനാ നി എന്റെ കവിളിൽ കൈ ചേർത്ത് വെച്ചത്......ഇഷ്ടമാല്ലാഞ്ഞിട്ട് നിന്നെ എന്നെ നോക്കി ചിരിച്ചതെന്നത്തിനാടി കോപ്പേ......" ന്ന് പറഞ്ഞു പെട്ടന്ന് അവളെയവനിൽ നിന്ന് തള്ളി മാറ്റി കൊണ്ട് ഉച്ചത്തിൽ.... "പിന്നെ എന്നാടി കോപ്പേ ഞാൻ ഇപ്പൊ നിന്റെ കണ്ണിൽ കണ്ടേ......ഒന്നുമില്ലെന്ന് പറഞ്ഞാലുണ്ടല്ലോ....... നി ആയിരം പ്രാവശ്യം ഇഷ്ടമല്ലാന്നു പറഞ്ഞാലും നിന്റെ കണ്ണിൽ ഇഷ്ടം കണ്ടെതിന്റെ അർത്ഥമെന്നാടി.......വൈകാതെ..... വൈകാതെ നി പ്രണയിക്കും...... നിന്റെ ഇച്ചായനെ......കാത്തിരുന്നോ നി..... ന്റെ പെണ്ണാ നി അവളെ ഈ നെഞ്ചോട് ചേർന്ന് നിർത്തിയിരിക്കും ഡേവിഡ്....."

"ഇ..... ഇല്ല...... നിക്കി.... നിക്കിഷ്ടല്ല..... നിക്ക് പ്രണയം ഇല്ല.... നിക്ക് പ്രണയിക്കാൻ കഴിയില്ല......" ന്ന് അലറിയതോടൊപ്പം അവളുടെ കണ്ണ് നിറഞൊഴുകി..... കൃഷ്ണ.... ഞാൻ എന്താ ചെയ്തേക്കുന്നെ........ നിക്ക് അറിയില്ല..... പലപ്പോഴും ഞാൻ പോലുമാറിയാതെ ആളിൽ വീണു പോകുന്നു........ ഈ അവസ്ഥ നിക്ക് മനസിലാവുന്നില്ല കൃഷ്ണാ...... ന്നൊക്കെ ആലോചിച്ചു കൂട്ടി ഉള്ളിൽ കരഞ്ഞു പോയിരുന്നു ശിവ....... "നിന്റെ നോട്ടം മതിയടി പുന്നാര മോളെ എന്റെ ഹൃദയതാളം തെറ്റിക്കാൻ....... ആ നി പ്രണയിക്കാൻ കഴിയില്ലെന്ന് പറഞ്ഞാലുണ്ടല്ലോ..... അടിച്ചു ഭിത്തിയിൽ തേക്കുo..... ഒന്ന് ഓർത്തോ...... ഈ ഡെവി ആദ്യവുo അവസാനവുo സ്നേഹിച്ച പെണ്ണാ നി.... നി മതി എന്റെ കൊച്ചുങ്ങളെ അമ്മച്ചിയായിട്ട്........കേട്ടോടി പുല്ലേ......." ന്ന് പറഞ്ഞു കലിപ്പിൽ ചുമരിൽ കൈവെച്ചടിച്ചു വാതിൽ തുറന്ന് പുറത്തോട്ടിറങ്ങി പോയി....... പോകുന്ന പോക്കിൽ...... "കോപ്പ്..... അവൾ ആരുവാ.....ഇത്രയും അടുത്ത് വന്ന് അങ്ങനെയൊക്കെ ചെയ്തേച്..... ന്റെ മനസ് കൈവി പോയി വല്ലതും ചെയ്ത് പോയാൽ..... ആ കോപ്പിന്റെ മോങ്ങൽ കേട്ട് വരേണ്ടി വന്നേനെ..... പ്രണയം ഒന്നുമല്ലേലും എന്തോ ഒരിഷ്ടം ഉണ്ട് ആ സെൽഫിരിക്ക് അസിഡിന്ന് എന്നുറപ്പാ......അത്‌ ഇനി പ്രണയമാക്കി മാറ്റിക്കോളാം മോളെ നിന്റെ ഇച്ചായൻ...... Uff..... അവളുടെ ആ നോട്ടം...... ആ നിമിഷം മനസിന്റെ നിയണത്രം വിട്ട് പോകുമെന്ന് കരുതിയ ഇത്രയും കലിപ്പ് ആയത്....അല്ലേൽ ചിലപ്പോ ഇഷ്ടം കേറി വല്ലതും ചെയ്തേനെ....... ഹോ......

ന്ന് പറഞ്ഞു തലയൊന്ന് കുടഞ്ഞു..... മുടി വകഞ്ഞു മാറ്റി...... അവിടെ ചുമരിലായി പതിച്ചു വെച ഈശോയുടെ ഫോട്ടോയിലേക്ക് നോക്കി...... "ന്റെ കർത്താവേ.....ആ സൾഫ്‌യൂരിക് ആസിടിനെ എന്റെ മിന്നിന് തന്നെ അവകാശിയാക്കിയേക്കണേ........എന്ന ചെയ്യാനാ അവളില്ലാതെ ഇപ്പൊ തീരെ പറ്റില്ലാന്നെ......" ന്ന് പറഞ്ഞു ഫോട്ടോ നോക്കി കള്ള ചിരിയോടെ അവന്റെ റൂമിലേക്ക് കയറി....... ******************** (കോളേജ്) എബി ഓഫീസിൽ ചെന്ന് കണക്കൊക്കെ ക്ലിയർ ചെയ്ത് അതിന്റെ ഫയൽസൊക്കെ എടുത് ലോക്കറിൽ വെച് തിരിഞ്ഞതും..... കുടവയറും ഉഴിഞ്ഞു കോളേജിലെ പ്രിൻസിപ്പൽ മത്തായി നിക്കുന്നത് കണ്ടു...... അവന് ആളെയൊന്ന് നോക്കി പിരികം പൊക്കിയതും...... അങ്ങേരോന്ന് പരുങ്ങി കൊണ്ട്...... "എബി സാറെ..... ഞാൻ ഒന്ന് വീട്ടീ പൊക്കോട്ടെ.....പ്രസവിക്കാൻ 8 തികഞ്ഞു ഇന്നോ നാളെയോ ന്ന് പറഞ്ഞു നിക്കുവാ..... ഞാൻ ഈ കോളേജിലെ പ്രിൻസിപ്പൽ ആണെന്ന അറിയാം........ന്നാലും ഇപ്പൊ ഞാൻ ഒന്ന് പോയിക്കോട്ടെ......." "ഹേ.......അപ്പൊ ഇയാള് പ്രസവിക്കാൻ പോകുവാ......."🙄 ന്ന് അങ്ങേരുടെ കുടവയറും നോക്കി ചോദിച്ചതും അയാളൊന്ന് പരുങ്ങി പെട്ടന്ന് തന്റെ വയറിൽ നിന്ന് കൈയെടുത്ത് മാറ്റി..... അഴിഞ്ഞു വീഴാറായി നിക്കുന്ന പാന്റ് ഒന്നൂടെ തെറുത്ത്‌ കയറ്റി കൊണ്ട്.....

"അയ്യോ കുഞ്ഞേ ഞാനല്ല.... ന്റെ പെണ്ണുമ്പിള്ളയ......അവൾക്ക് ഇതു മൂന്നാമത്തെ പെറാണെ........ ഇപ്പൊ എന്നാ ഓരോ ആഗ്രഹങ്ങളാന്നെ......."😌 "ഓഹ്.....ഫാര്യക്ക് ആയിരുന്നോ.....ഇയാളെ നിൽപ്പ് കണ്ടാൽ പത്ത് തികഞ്ഞു നിക്കുന്നത് ഇയാളാണെന്ന് തോനുവല്ലോ.....🤭.... പോരാത്തത്തിന് വയറ് കണ്ടിട്ട് ട്വിൻസ് ആണെന്ന് വരെ ഞാൻ അനുമാനിച്ചു........വയറൊക്കെ ഒന്ന് കുറക്കാം....."😁 "ശ്രമിക്കുന്നുണ്ട് കുഞ്ഞേ.....ന്നാൽ ഞാൻ അങ്ങോട്ട്........" ന്ന് ഭവ്യത മുഖത്ത് വരുത്തി ചോദിച്ചതും.... "അർജന്റ് അല്ലേൽ ഞാൻ ഭക്ഷണം കഴിച്ചു വരുന്നത് വരെ ഇവിടെ നിക്ക്... വന്നേച്ചും നിങ്ങൾ പൊക്കോ......." ന്ന് പറഞ്ഞതിന് മത്തായി സമ്മതിച്ചതും....... എബി നേരെ കാന്റീനിലേക്ക് വിട്ടു...... അവിടെക്കെത്തും മുന്നേ അകലെ ക്യാന്റീനിൽ സ്റ്റുഡന്റസെല്ലാം കൂടി നിക്കുന്നത് കണ്ട്..... അങ്ങോട്ടായ ഓടിയെടുത്തപ്പോൾ തന്നെയാണ് കാര്യമറിയാനായി അല്ലുവും അങ്ങോട്ടായി ഓടിവന്നത്..... "എന്നതാടി ഇവിടെ പ്രശ്നം......" "ഇച്ചായ മുട്ടൻ അടിയാണെന്ന കേട്ടെ..... അത്‌ കാണാനെകൊണ്ട ഞാൻ ഓടിപിടഞ്ഞു വന്നെ......."😁

"അടിയോ.... യാരിത് അന്ത അടി കൊലകര പാസങ്ക....🤔...... ന്റെ കർത്താവെ ഡെവിയെങ്ങാനും വന്നോ.... മാറി നിക്കട......." ന്ന് പറഞ്ഞു കൂടി നിക്കുന്നവരെ വകഞ്ഞു മാറ്റി എബി ഉള്ളിലോട്ടു കയറിയതും..... അവന്റെ ഷർട്ട്‌ന്ന് പുറകിലായി വലിയുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയതും...... ഇളിച്ചോണ്ട് അവന്റെ പുറം ഷിർട്ടിൽ പിടിച്ചു നിക്കുന്ന അല്ലുവിനെ കണ്ട് പല്ല് കടിച്ചു നോക്കിയതും.... അല്ലു ഇളി മൈന്റൈൻ ചെയ്ത് കൊണ്ട്.... "അത്‌ ഇച്ചായാ ഇവരെ തിരക്കി കയറി ബോഡി ഡാമേജ് ആകാതെയിരിക്കാൻ ഇതാണ് സേഫ്..... റിസ്ക് എടുക്കാതെ വഴി ഒഴിഞ്ഞു കിട്ടൂലോ........"😁 ന്ന് പറയലും എന്തോ വീണുടയുന്ന ശബ്ദം കാതിൽ ഉച്ചത്തിൽ പതിഞ്ഞതിന് പുറകെ കൂടി നിന്ന സ്റ്റുഡന്റസെല്ലാം ഇരുഭാഗത്തേക്കായി ഒഴിഞ്ഞു മാറിയതും......... എബി അല്ലുവിൽ നിന്ന് തിരിഞ്ഞു മുന്നോട്ട് നോക്കി........ അത്‌ കണ്ട് അല്ലു എബിയുടെ പുറകിൽ നിന്ന് മുന്നോട്ട് വന്നതും....... അവർക്ക് പിന്തിരിഞ്ഞു കൊണ്ട് പോലീസ് യൂണിഫോം ധരിച് നിന്നോരുത്തൻ അവിടെയുള്ള ടേബിൾ പൊളിഞ്ഞു നിലത്തേക്ക് വീണ മറ്റൊരുത്തനെ അവിടെ നിന്നും വലിച്ചെടുത്ത് അയാളുടെ കവിളിൽ ആഞ്ഞടിച്ചതും.......

അടിയുടെ ആഘാധത്തിൽ അയാൾ അല്ലുവിന് കാൽ ചുവട്ടിലായി മറിഞ്ഞു വീണു........ പെട്ടന്നുള്ള വരവിൽ അന്താളിച്ചു പോയ അല്ലു നിലത്ത് കിടക്കുന്നയാളെ നോക്കി രണ്ടടി പുറകോട്ട് മാറി..... അടിയുടെ വേദനയിൽ അയാൾ അവിടെ കിടന്നു പുളഞ്ഞു.... കർത്താവേ ഗേൾസ് ഹോസ്റ്റൽ സെക്യൂരിറ്റിയല്ലേ.....ഇത്.....🙄 ന്ന് ആത്മിച്ചു കൊണ്ട് മുന്നോട്ട് നോക്കിയതും....... അവർക്കരികിലേക്കായി നടന്ന് വരുന്ന ആളെ കണ്ട് അല്ലു ഞെട്ടി തരിച്ചു....... "അഭിനവ്........"😲 ഇങ്ങേര് എന്നാ ഇവിടെ...... ന്ന് ആത്മിചു കൊണ്ട് ആളെ അടിമുടി നോക്കവെ മിഴിയിലായി എന്തോ ഉടക്കിയ നിമിഷം അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു........ "ഒന്നേ.... രണ്ടേ..... മുന്നേ.... മൂന്ന് സ്റ്റാർ.....⭐️⭐️⭐️..... ന്റെ കർത്താവേ....ഇങ്ങേര് IPS ആ......"😲😲................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story