പ്രണയശ്രാവണാസുരം: ഭാഗം 36

pranayashravanasuram

എഴുത്തുകാരി: അമീന

"ഒന്നേ.... രണ്ടേ..... മുന്നേ....മൂന്ന് സ്റ്റാർ.....⭐️⭐️⭐️..... ന്റെ കർത്താവേ....ഇങ്ങേര് IPS ആ...."😲😲 ന്നെല്ലാം മനസാലെ മൊഴിഞ്ഞു കൊണ്ടു കണ്ണും തള്ളി നിന്ന അല്ലുവിനരികിലേക്കായി നടന്നടുത്ത അഭി നിലത്ത് കിടക്കുന്നവനെ കോളറിലായി പിടിച്ചെണീപ്പിച്ചു പുറത്തോട്ട് തള്ളി കൊണ്ട്.... "പിസി.....ടേക്ക് ഹിം......" ന്ന് അലറിയതും മറ്റൊരു പോലീസ് വന്ന് ആ സെക്യൂരിറ്റിയേം വലിച്ചോണ്ട് പോയി....... അവർ പോയതും അഭി അവിടെ കൂടി നിക്കുന്നവരെയെല്ലാം നോക്കി ഒഴിഞ്ഞു പോകാന് പറഞ്ഞതും..... പിന്നീട് അവരെ ഒറ്റയോരെണ്ണം പോലും അവിടെ ഉണ്ടായിരുന്നില്ല...... ചേട്ടാ..... ഒരു ബോട്ടിൽ വെള്ളം...... ന്ന് കാന്റീനുള്ളിലേക്ക് വിളിച്ചു പറഞ്ഞതും ഒരു കാക്ക ബോട്ടിൽ വെള്ളം കൊണ്ട് കൊടുത്തു...... അതുകൊണ്ട് കയ്യ് കഴുകി വായിലേക്ക് കമിഴ്ത്തി ആ കാന്റീൻ ചേട്ടനോട് എന്തോ പറയാൻ ഒരുങ്ങിയതും......

ഇതെല്ലാം കണ്ട് ഒന്നും മനസിലാക്കാതിരുന്ന അല്ലു...... കലിയിൽ...... "ഡോ........" ന്ന് അലറിയതും അവൻ മൈൻഡ് ചെയ്യാതെ നിന്നത് കണ്ട് വീണ്ടും കലി കയറിയ അല്ലു..... ഡോ..... തന്നെയാടോ വിളിക്കുന്നെ.......ദിങ്ങട്.... ദിങ്ങട് നോക്കാൻ...... തനിക്കെന്താ ചെവി കേൾക്കില്ലെടോ...... താനിതെന്തൊക്കെയാടോ ഇവിടെ ചെയ്ത് വെച്ചേക്കുന്നേ..... ഇവിടേം മുഴുവൻ നശിപ്പിച്ചു വെച്ചേക്കുന്നു...... ഡോ പോലീസെ...... " ന്ന് പറഞ്ഞതിൽ അവസാനം വിളിച്ചെ പോലീസെ എന്ന വാക്കിലാണ് അഭിക്ക് ഇതുവരെ ആ ശബ്ദത്തിനുടമ തന്നെയാ വിളിച്ചിരുന്നത് ന്ന് മനസിലായത്...... അതോടെ നേരെത്തെ അവൾ പറഞ്ഞ വാക്കുകൾ അവനിൽ ദേഷ്യത്തെ കൂട്ടിയതും.....കലിയിൽ വെട്ടിത്തിരിഞ്ഞു....മുന്നിൽ നിൽക്കുന്ന അല്ലുവിനെ കണ്ട് ഒന്നും ഞെട്ടിയെങ്കിലും അതിലും കൂടുതൽ അവനിൽ ദേഷ്യമാണ് കൂടിയത്...... ഉള്ളിൽ കുമിഞ്ഞു കൂടിയ ദേഷ്യം നിയന്ത്രിച് കൊണ്ട്..... "ഹോ......നിയോ.....നീയെന്താടി ഇവിടെ......." ന്ന് രൂക്ഷമായി നോക്കി കൊണ്ടു ചോദിച്ചു......

"ഓ.....ഒന്നൂല്ല ഏമാനെ.... ഇവിടെ കുറച്ച് കുഞ്ഞൻ മത്തി വിൽക്കുന്നെന്ന് അറിഞ്ഞേച്ചും വന്നതാ.......നല്ല പെടക്കണ മത്തി...... ഇയാള് IPS തന്നെ അല്ലേ...... ചോദ്യം കേട്ടില്ലേ......കോളേജിൽ പഠിക്കാനല്ലാതെ പിന്നെ എന്നതിനാ വരുവാ....."😏😏 "കോളേജിൽ പഠിക്കാനാ വരുന്നേ..... പക്ഷെ നിന്നെ കണ്ടാൽ പഠിക്കാൻ വരുന്നതാണെന്ന് തോന്നില്ല....... വീട്ടുകാരുടെ ക്യാഷ് ചിലവാക്കാനാണെന്നെ തോന്നു..... പിന്നെ പൊന്ന് മോളെ നാവ് ഒന്നടക്കിയെക്ക്.....നിന്റെ വായിട്ടലക്കൽ ന്റെ അടുത്ത് വേണ്ട..... ആ കരണമങ് പോകയും......." "താനെന്താ ഭീഷണിപെടുത്തുവാ......ഇതെ ഇയാളുടെ നാടല്ല ഞങ്ങടെ കോളേജ...... ഇവിടെ കയറി വന്നു പൊട്ടിക്കുവോ..... വായി നോക്കി..... ന്റെ ശിവേച്ചിയെ വായി......" ന്ന് പറഞ് അവനോട് ഉറഞ്ഞു തുള്ളി വന്നതും.....ഇവരുടെ സംസാരം അങ്ങോട്ടുമിങ്ങോട്ടും നോക്കി നിന്ന എബിക്ക് വലിഞ്ഞു മുറുകുന്ന അഭിയുടെ മുഖഭാവം കണ്ട് കാര്യം കൈവിട്ട് പോകുകെന്ന് മനസ്സിലായതും അവർക്കിടയിൽ കയറി നിന്ന്.... "സ്റ്റോപ്പ്‌........"🔊 ന്ന് അലറിയതും.....

സംസാരം നിർത്തി അവർ രണ്ടുപേരുടെയും നോട്ടം എബിയിലേക്കെത്തി..... അപ്പോൾ തന്നെ ചെക്കൻ ഇളിച്ചോണ്ട്...... "ബൈ തെ ബൈ ഞാൻ എബിൻ തരകൻ.... ഇവിടെത്തെ ഓൾ ഇൻ ഓൾ ആണ്.... ചെറിയൊരു പ്രിൻസിപ്പൽ ആയിട്ടൊക്കെ വരും......."😁 "ആര് വരും..... "😏.... ലെ അല്ലു..... "ന്തേനു.... ഞ്യാൻ ആയിട്ട് തന്നെ വരും....😬 എന്നതാടി... നിനക്ക്.... നിന്റെ കണ്ണ് കടി ഞാൻ മാറ്റിത്തരും കല്ലുമ്മക്കായെ...... അസൂയ അല്ലേടി അനക്......ഉത്തരവാദിത്തബോധം ഉള്ള എനിക്ക് ഇത്രയും വലിയ പോസ്ഷൻ കിട്ടിയതിൽ......"😏 "ഉത്തരവാദിത്തബോധം..... ചിരിപ്പിക്കല്ലേ..... ഒരു ചോദ്യത്തിന് പോലും ഉത്തരം അറിയാത്ത നിങ്ങൾക്ക് ഉത്തരവാദിത്തം......പിന്നെ ബോധം അത്‌ പിന്നെ നോക്കെ വേണ്ട.....ആ ഇങ്ങൾ ക്കാണോ ഉത്തനവാദിത്ത പൂതം ഉള്ളത്......"🤭 ന്ന് കളിയാക്കി പറഞ്ഞതും..... "നി പൊടി ചൊറി തവളെ....." ന്ന് അലറിയതും..... അതിലും ഉച്ചത്തിൽ അല്ലു..... "ഇച്ചായ..... "😬😬 ന്ന് അല്ലു കലിപ്പിൽ വിളിച്ചതും..... എബി അവളെ നോക്കി പുച്ഛിച്ചു വിട്ട് ഇതുവരെ അവരുടെ അടി കണ്ട് നിന്ന അഭിക്ക് നേരെ തിരിഞ്ഞു കൊണ്ട്...... " ഈ മറുത ഇടയിൽ കയറി ആ ഫ്ലോ അങ്ങ് കളഞ്ഞു........ ബൈ ദി ബൈ..... അയാം എബിൻ ത........"

"എബി തരകൻ അല്ലേ..... " "യാഹ്..... യൂ നോ മീ.....ന്റെ ഫാൻസ്‌ കാരെകൊണ്ട്......ശ്യോ......"😁 "ഫാൻസുകാരോ......🙄... ഇയാളല്ലേ നേരത്തെ പേര് പറഞ്ഞത്......" ന്ന അഭിയുടെ വാക്കിൽ നൈസ് ആയിട്ടൊന്ന് ചമ്മിയെങ്കിലും അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാതെ വെയ്റ്റിട്ടുകൊണ്ടുള്ള..... അവന്റെ നിൽപ്പ് കണ്ട അഭി......ചെറുതായൊന്ന് പുഞ്ചിരിച്ചു കൊണ്ട്...... "എബിൻ......എനി വേ......നൈസ് ടു മീറ്റ് യു..... അയാം അഭിനവ് സേതുമാധവ്......." "അറിയാം..... ശിവയുടെ..... ഏട്ടൻ അല്ലേ.....😁..... ഐ നോ.... ഐ നോ..... യു നോ.... ഐ നോ എവെരിതിങ്..... പക്ഷെ.... യൂ നോ അതിന്റെ ഒരഹങ്കാരവും എനിക്കില്ല......സ്വയം പുകഴ്ത്തുവാണെന്ന് കരുതരുത്..... അയാം ആൽവേസ് കൂൾ ന......."😌😌😌 ന്ന് പറഞ്ഞു ഞെളിഞ്ഞു നിന്നതും അഭി ഇവനിത് എവിടെന്ന് വരുന്നു.... ന്നുള്ള യെക്സ്പ്രേഷനും ഇട്ടോണ്ട് നിന്ന്.....

"അല്ല.....ശിവയെ എങ്ങനെയറിയാം......." "ഞാൻ പറഞ്ഞില്ലേ എനിക്കെല്ലാം അറിയുമെന്ന്..... സഞ്ചരിക്കുന്ന ഒരു എൻസിക്ലോപീഡിയ ആണ് ഈ എബിൻ തരകൻ......." ന്ന് പറഞ്ഞു നിർത്തിയതും..... ഇതു കേട്ട അല്ലു...... "ഇവിടെ തള്ള് ഓവർ ഓവർ...... " ന്ന് പറഞ്ഞു മേല്പോട്ട് നോക്കിയതും..... അതിന് എബിയുടെ അടുത്തൂന്ന് നല്ലരീതിയിൽ ചെറഞ്ഞു നോട്ടം കിട്ടി ബോധിച്ചു...... 😬😬 അവൻ പെട്ടന്ന് തിരിഞ്ഞു കൊണ്ട് അഭിയോടായി..... "ശിവക്ക് ഞങ്ങടെ വീട്ടിലാണ് ജോലി.... പിന്നെ അന്ന് ശിവയുടെ നാട്ടിൽ വെച് ഈ മറുതയോട് അടികൂടിയ നേരം ഞ്യാനും ഉണ്ടായിരുന്നു അവിടെ...... പക്ഷെ ബാക്ക് സ്റ്റേജിൽ ആയിരുന്നു.... അതുകൊണ്ട് വിശദമായി ഒന്നും മീറ്റാൻ പറ്റിയില്ല......" "ബാക് സ്റ്റേജ്......" ന്ന് അഭി സംശയത്തോടെ ചോദിച്ചതും.... "യാ യാ... അകത്ത്.... ഞാൻ വീടിനകത്തായിരുന്നു...... ചോദിക്കാൻ വിട്ടു താൻ പോലീസാണല്ലേ...." "അല്ല..... സെക്യൂരിറ്റി..... യൂണിഫോം ഇട്ടത് കണ്ടാൽ അറിഞ്ഞൂഡ്ര ഇച്ചായ..... ഇങ്ങേര് ശിക്കാരി ശംബുവാണെന്ന്......."😏

ന്ന് അല്ലു അവനെ നോക്കി പുച്ഛിച്ചു എബിയോട് പറഞ്ഞതും..... അഭിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു വന്നു....... അത്‌ കണ്ട് എബി..... "പൊന്ന് സാറെ....ഇനിയൊരു യുദ്ധം നിങ്ങള്കൂടെ തുടങ്ങി വെക്കരുത്...... ആവശ്യത്തിൽ കൂടുതൽ ഇവളുടെ അങ്ങളയും തന്റെ പെങ്ങളും എനിക്ക് തരുന്നുണ്ട്...... ഇനിയൊരു തള്ളിനുള്ള ബാല്യം എനിക്കില്ല ന്റെ പുണ്ണ്യളാ.... യൂ നോ അഭി..... ദിങ്ങട് നോക്ക്.... ഇവള് ഉണ്ടല്ലോ......ന്റെ പെങ്ങൾ ആണെന്നെയുള്ളു.....ന്റെ ബുദ്ധിയോ വിവരോ ഇല്ലതിന്....... പറഞ്ഞു വന്നത് ഇതിനൊ തലയ്ക്കു വെളിവില്ല.....ഇയാളും അതുപോലെ ആയാലോ......"😁 "ദേ..... ഇച്ചായ ന്ന് വിളിച്ച നാവ് കൊണ്ട് ന്നെ മാറ്റി വിളിപ്പിക്കരുത്....... ആർക്കാ ബുദ്ധിയില്ലാത്തത്.....വല്ലാണ്ട് കളിയാക്കിയാൽ ഞാൻ ഒരു കവിതയങ് പാടും വേണോ..."😏😏..... "നി കവിത പാടിയാൽ എനിക്കെന്ന......😏.... നി പാഡ്രി.....എന്നാലും എഗൈൻ ഞാൻ ടെല്ലും നിനക്ക് ബുദ്ധിയില്ലെന്ന്......"😏😏... "ഓക്കേ..... 🎶കുമാരനാശാന്റെ വീണ പൂവേ.......🎶...."

ന്ന വരിയിലെ വീണ യെന്ന് ഊന്നി ഊന്നി പറഞ്ഞത് കേട്ട് എബി ഞെട്ടി അവളെ നോക്കി കൊണ്ട് മനസ്സിൽ..... കർത്താവെ..... മാടംമ്പള്ളിയിലെ ചിത്തരോഗി അതിതു തന്നെയാ......അലവലാതി......😬😬... ന്ന് ആത്മിച്ചു കൊണ്ട് അവളെ ചേര്ത്ത് പിടിച്ചു....മനസ്സിൽ പല്ല് കടിച്..... "ഒരു പാട്ട്കാരി.... ഗൊച്ചു ഗള്ളി..... ആരാ പറഞ്ഞെ നിനക്ക് ബുദ്ധിയില്ലെന്ന്.....ഞാൻ അങ്ങനെ പറയോ.... നിനക്കല്ലേ നമ്മടെ വീട്ടിൽ കൂടുതൽ ബുദ്ധി..... നോക്ക് അഭി.... ഇവളാണ് ഞങ്ങടെ വീട്ടിലെ ബുദ്ധിയുടെ നിറകുടം......."😁 ആ കുടം ഇടക്ക് ഒന്ന് അടിച്ചു പൊട്ടിക്കാനൊക്കെ നിക്ക് തൊന്നും....😬😬 ന്ന് മനസ്സിൽ പല്ല് കടിച്ചു പറഞ്ഞു അവരെ നോക്കി ഇളിച്ചു കൊണ്ട് അല്ലുവിൽ നിന്ന് വിട്ട് നിന്ന്.....അഭിയോടായി..... "അല്ല എന്നതാ സെക്യൂരിറ്റിമായി പ്രശ്നം.... അത്‌ ഒരു കംപ്ലയിന്റ് കിട്ടിയിരുന്നു..... അയാൾ പെൺകുട്ടികളോട് അനാവശ്യം പറയുന്നു ന്ന് പറഞ്....." "ആഹാ.... കമ്പ്ലൈന്റോ..... എന്ത് കംപ്ലയിന്റ് ഇയാൾക്ക് ആണോ തന്നെ.....അതെങ്ങനെ ശരിയാവും.....അത്‌ ഞങ്ങളെ കോളേജ് ഹോസ്റ്റൽ ആണ്....അവിടെ പ്രശ്നം ഉണ്ടായാൽ ആദ്യം ഇവിടെയാ പറയേണ്ടത്....ന്നിട്ട് ചാടി തുള്ളി വന്ന്.... ആക്ഷൻ എടുക്കാൻ ഇയാളോടാര് പറഞ്ഞു...."

ന്ന് അല്ലു ഉറഞ്ഞു തുള്ളിയതും...... എബി... "അടങ് അല്ലു........." "ദേ പെണ്ണെ നിന്റെ വാ അടക്കാൻ ഞാൻ ആൾറെഡി പറഞ്ഞു കഴിഞ്ഞത........ വെറുതെ ന്റെ കൈക്ക് പണിയുണ്ടാക്കരുത്.... എബി നിന്റെ പെങ്ങളോട് വാ അടക്കാൻ പറഞ്ഞേക്ക്...." പറയാം.... പക്ഷെ അനുസരണയില്ലേൽ എന്നാ ചെയ്യാനാ......😁 ന്ന് മനസ്സിൽ പറഞ്ഞതും.... അഭി.... "ഹോസ്റ്റൽ വാർഡൻ ഇവിടത്തെ പ്രിൻസിപ്പൽക്ക് വിളിച്ചു പറഞ്ഞത് പ്രകാരം ആണ് ആക്ഷൻ യെടുത്തത്....ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞിട്ടുണ്ട്.... അല്ലാതെ വഴിയേ പോകുന്നവരെ അറിയിക്കാണ്ട ആവശ്യം എനിക്കില്ല......"😡 ന്ന് അവളെ നോക്കി കലിപ്പിൽ പറഞ്ഞു നിർത്തവേ..... അവൻറെ ഫോൺ ബെൽ മുഴങ്ങി...... അത്‌ അറ്റൻഡ് ചെയ്തതിന് പുറകെ എബിയോട് പറഞ് അവൻ അവിടെ നിന്നിറങ്ങി...... നടന്ന് പോകുന്നതിനിടയിൽ അല്ലുവിനെ രൂക്ഷമായി നോക്കിയതും.....

അതിന് മറുപടിയെന്നോണം അവളും തിരിച്ചു പുച്ഛിച്ചു മുഖം തിരിച്ചു....... "നിന്റെ അഹങ്കാരം ഒന്ന് കുറയ്ക്കുന്നുണ്ട് മോളെ........"😡 ന്ന് മനസിൽ പല്ല് കടിച്ചു പറഞ്ഞോണ്ട് ബുള്ളറ്റും എടുത്തോണ്ട് പോയി...... ******************* (ശിവ) വൈകുന്നേരമായതും ശിവ റൂമീന്ന് ഇറങ്ങി....... നേരെ മിഴികൾ ചലിച്ചത് എതിരെയുള്ള ഡെവിയുടെ റൂമിലേക്കായിരുന്നു..... അപ്പോൾ തന്നെ അവളുടെ മനസിലേക്ക് ഉച്ചയ്ക്ക് കഴിഞ്ഞു പോയതെല്ലാം കടന്ന് വന്നതും..... അതെല്ലാം മനസിൽ മായ്ച്ചു കളഞ്..... പെട്ടന്ന് താഴോട്ടിറങ്ങി...... അടുക്കളയിൽ ചെന്നെങ്കിലും അവിടെയാരെയും കാണാതിരുന്നപ്പോഴാണ്..... ഉച്ചയുറക്കം പതിവുള്ളതാണെന്ന് പറഞ്ഞതായുള്ള ഓർമയിൽ വന്നത്...... പിന്നീട് ഇനിയെന്ത് എന്നുള്ള കൺഫ്യൂഷനിൽ നിന്നവൾ ഇലയട ഉണ്ടാക്കിയേക്കാമെന്ന് തീരുമാനിച്ചു......

ഓയിൽ അല്ലാത്തത് കൊണ്ട് വല്യമ്മച്ചിക്ക് കഴിക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടാവില്ല.... ന്ന് കരുതി..... അതിന് വേണ്ടി മുറ്റത്ത് പോയി ഇലയോക്കെ സങ്കടിപ്പിച്ചു വന്നു.... തേങ്ങ ചിരവിയെടുത്ത് അതിലേക്ക് ഷർക്കര പൊടിച്ചു ചേർത്തു....... അതിലേക്കായി കുറച്ചു പഴം ചെറുതായി നുറുക്കി ചേർത്ത് ഏലക്കാ പൊടിയും കൂട്ടി നന്നായി കുഴച്ചെടുത്തു........ പിന്നീട് മാവ് തയ്യാറാക്കി അതിലേക്ക് തേങ്ങയും പഴവും ശർക്കരയും കൂടിയുള്ള കൂട്ട് ഫിൽ ചെയ്ത് ഇലയിൽ പൊതിഞ്ഞെടുത്തു....... പിന്നീട് അടുപ്പിൽ വെച്ച പാത്രത്തിലേക്കായി ഓരോന്ന് ഓരോന്നെടുത്ത് വെച്ചു....... അല്പസമയം കഴിഞ്ഞു പത്രം തുറന്നതും..... അതിൽ നിന്നും ഇലയടയുടെ മധുരമൂറുന്ന സുഗന്ധം അവിടമാകെ പരന്നു........ അതീന്നു ഒന്നെടുത്ത് പാത്രത്തിലിട്ടു......അതിന് മുകളിലെ ഇല മെല്ലെ ചിന്തി മാറ്റി ഒരു കഷ്ണം മുറിച്ചെടുക്കവേ...... ചൂട് കൊണ്ട് ശിവ കൈ വലിച്ചു...... വീണ്ടും പതിയെ അതീന്നു ഒരു പീസ് മുറിച്ചു ചൂട് ഊതി കൊണ്ട് വായിലേക്കിട്ടു......

ശർക്കരയുടെയും പഴം നുറുക്കിന്റെയും കൂടെ ഏലയ്ക്കയുടെ ചെറു രുചിക്കൂടേ ചേർന്ന് ഇലയടയെ പ്രത്യകമായ രുചിയും മണവും നൽകി..... എല്ലാം ഒരുവിധം വേക് പകമായതും....... ശിവ ഓരോന്നായി അടുപ്പിലെ പത്രത്തിൽ നിന്ന് തിണ്ണയിൽ വെച പാത്രത്തിയ്ക്ക് മാറ്റി കൊണ്ടിരുന്നു..... അതീന്നു വമിക്കുന്ന സുഗന്ധം അടുക്കള കടന്ന് ഒഴുകിയിറങ്ങി.......... എന്നാൽ പുറത്ത് കാറിൽ നിന്നിറങ്ങി വന്ന എബി മുറ്റത്തായി പിടിച്ചു കെട്ടിയ കണക്ക് സഡൻ ബ്രേക്ക് പിടിച്ചു...... പുറകെ വന്ന അല്ലു എബിയുടെ നിൽപ്പ് കണ്ട്........ "വഴീന്ന് മാറിയെ ഇച്ചായ....മനുഷ്യന്റെ കുടൽ കരിഞ്ഞു നിലവിളി കൂട്ടുവ..... ഞാൻ വല്ല ഭരണിയും തപ്പി നോക്കട്ടെ......." ന്ന് പറഞ്ഞു എബിയെ തട്ടി മാറ്റി പോകവേ തിരിഞ്ഞു എബിയുടെ മുഖത്തൊട്ട് നോക്കിയതും..... അവിടെയതാ മണം പിടിക്കുന്നു....... "എന്നതാ ഇച്ചായ നിങ്ങൾ ചെയ്യുന്നേ....." "അല്ലു....നിനക്ക് കിട്ടുന്നുണ്ടോടി......." "എന്നാ......" "മണം......."😋 "ആ ഉണ്ട്.... അത്‌ ഇങ്ങള് കുളിക്കാഞ്ഞിട്ട.... മുറ്റത്ത് നിന്ന് മണം പിടിക്കാതെ ഒഞ്ഞു പോയി കൂളിച്ചൂടെ......

ഇങ്ങൾക്ക് വേണ്ടി അല്ലെങ്കിലും നാട്ടാർക്ക് വേണ്ടിയെങ്കിലും കുളിക്കുന്നത് നല്ലതാ.... ഈ മണം ഞങ്ങൾ വേണ്ടേ സഹിക്കാൻ... ബ്ലാ......"🤧😁 ന്ന് പറഞ്ഞതും എബി അവളെ രൂക്ഷമായി നോക്കി.....പെട്ടന്ന്.... "മഗിൽമതി........" ന്ന് അലറി കൊണ്ട് അല്ലുവിനെ തട്ടി ഇട്ട് ഡോറും തുറന്ന് അകത്തേക്ക് ഓടി..... ഓട്ടം നേരെ ചെന്ന് നിന്നത് കിച്ചൺ വാതുക്കലായിരുന്നു.....അവിടെയെത്തി തലയിട്ട് നോക്കിയപ്പോൾ അതാ നമ്മുടെ ശിവ ജഗ്ഗിൽ നിന്ന് ചായ കപ്പിലേക് പകരുന്നു ..... ശ്യോ.... ഇതിന്റെ മണമായിരുന്നോ.... ന്ന് തിങ്കി റിട്ടേൺ അടിക്കാൻ ഒരുങ്ങവെ ആണ്..... അടുത്തുള്ള പത്രത്തിൽ കൂമ്പാരം പോലെ അതാ ഇളിച്ചോണ്ട് കിടക്കുന്നു ഇലയട..... അത്‌ കാണേണ്ട താമസം ..... ഗ്രഹണി പിടിച പിള്ളേർ ചക്ക കൂട്ടാൻ കണ്ട അവസ്ഥയിൽ..... "പെങ്ങളെ........ ന്ന് അലറി കൂവി വിളിച്ചു അങ്ങോട്ട് വെച് പിടിച്ചു...... അതിന് പുറകെ ശിവേച്ചി ന്ന് വിളിച്ചോണ്ട് അല്ലുവും ഓടിവന്നതും..... അവളെ കണ്ട് എബി പെട്ടന്ന് അട പാത്രo കയ്യിലെടുക്കവേ.....

ശിവ എബിയുടെ കയ്യിന് ചെറുതായി ഒന്ന് അടിച്ചു കൊണ്ട്..... "കയ്യെടുക്ക് ഏട്ടാ......." ന്ന് പറഞ്ഞതും.....പെട്ടന്ന് അവന്റെ കൈ നിഷ്ചലാമായി.... അത്‌ കണ്ട് ശിവ പെട്ടന്ന് തിരിഞ്ഞു നോക്കിയതും..... എബിയും അല്ലുവും അവളെ തന്നെ നോക്കുന്നത് കണ്ട് എന്തോ അബദ്ധം പറ്റിയ കണക്ക് അവൾ പെട്ടന്ന്.... "ഞാൻ പെട്ടന്ന് സോറി..... സാർ.... ഞാൻ....." "സ്റ്റോപ്പ്‌.... സാർ ന്ന് ഇനി വിളിച്ചാൽ ഉണ്ടല്ലോ...... നിക്ക് യേട്ടാ ന്നുള്ള വിളിയാ ഇഷ്ടായെ....."😁😌 "അത്‌ ഞാൻ അറിയാണ്ടെ......." "ഇനി അറിഞ്ഞു കൊണ്ട് വിളിച്ചോളൂ.....എന്തോ വല്ലാത്ത ഫീൽ ആണ്.... ഇച്ചായ ന്ന് വിളിക്കാൻ ഒരു അനിയത്തി കുട്ടി കുട്ടിപിശാശ് ഉണ്ട് .... ഇനി ഇപ്പൊ ഏട്ടാ ന്ന് വിളിക്കാനും ഒരാൾ ഉണ്ടായിക്കോട്ടെ ..... ഇനി മുതൽ എനിക്ക് രണ്ട് പെങ്ങൾസ് ആണ്.... ഉത്തരാവാദിത്തമുള്ള ആങ്ങളയാവാനുള്ള ശ്രമായിരിക്കും ഇനി മുതൽ.....അത്‌ ഞാൻ ഈ ഇലയട കഴിച് ഉൽഘടിക്കുവാ....."😌😌😁😁 "ഓഹോ... ഉത്കടിക്കാൻ വരട്ടെ ആദ്യം ഏട്ടനും അനിയത്തിയും പോയി കുളിച്ചു വന്നാട്ടെ.....ന്നിട്ട് കഴിക്കാം...." ന്ന് പറയലും അല്ലു ഒറ്റ ഓട്ടം പുറകെ എബിയും...... അവരുടെ ഓട്ടം കണ്ട് ചിരിയോടെ നിന്നതും അങ്ങോട്ടായി ട്രീസയമ്മയും റോസ്‌ലിയാന്റിയും കൂടെ വന്നു .....

പിന്നീട് അതെല്ലാം എടുത്ത് ഹാളിലെ ടേബിളിൽ കൊണ്ട് വെച്ചതും.....എബി.... "ഉണ്ണിയേട്ടൻ ഫസ്റ്റ്......" ന്ന് പറഞ്ഞു ഓടിവന്നതും.... അല്ലു തോർത്തും തലയിലിട്ടോണ്ട് ഓടിവന്നു ചെയറിൽ ഇരുന്നു.....അത്‌ കണ്ട് എബി.... "കാക്ക കുളി കുളിച് വരാതെ പോയി അടിച്ചു നനച്ചു കുളിച്ചു വാടി...... തവള പ്രിക്കാടി......." "ഞാൻ കുളിച്ചേച്ചുമാ വന്നെ.... ഇങ്ങള് പോയി കുളിക്കട കിച്ചായാ......"😏😏 "നിന്റെ തലയിൽ മുഴുവൻ വെള്ളവാടി..... ആ തോർത്തെങ്കിലും മാറ്റ് ആർത്തി പണ്ടാരം...."😬 "അർത്തിപണ്ടാരം ഇങ്ങളല്ലേ മുടിയിൽ ജസ്റ്റ്‌ വെള്ളം നനച്ചു വന്നു കൂളിച്ചൂന്ന് പറയുന്ന നുണയൻ...."😬😬 അത്‌ കേട്ട് വന്ന ട്രീസാമ്മ രണ്ട് പേരെയും വഴക്ക് പറഞ്ഞു..... "വല്യമച്ചിയും ഡെവിയും വരാതെ ഇതു തുറയ്ക്കൂല്ല... അല്ലു പോയി മുടി നല്ലത് പോലെ തുവർത്തടി......" "അമ്മച്ചി.... ഇതു കാഴ്ച്ട്ട്......" ന്ന് ചിണുങ്ങി കൊണ്ട് നിന്നതും..... ആന്റിയുടെ കണ്ണുരുട്ടലിൽ അവൾ ചവിട്ടി തുള്ളി പോയി...... എബിയുടെ കളിയാക്കി ചിരി കണ്ട് അവൾ അവനെ നോക്കി കോക്രി കാണിച്ചു സ്റ്റെയർ കയറി പോയി......

അത്‌ കണ്ട് തിരിഞ് വല്യമ്മച്ചിയെ വിളിക്കാൻ പോകാന് നിക്കവേ... കാളിങ് ബെൽ അടിച്ചത് കേട്ട് തിരിഞ്ഞു പോയി കതക് തുറന്ന് മുന്നോട്ട് നോക്കിയതും.... തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് തറഞ് നിന്നു...... "കൃഷ്ണ.....രാഘു ചേട്ടൻ........" ന്ന് അവളുടെ അധരം മൊഴിഞ്ഞതും.... അവളെ അവിടെ കണ്ട ഞെട്ടലിൽ നിന്ന രാഘു.... (ചിറ്റയുടർ അനിയൻ & വഴക്കുല കള്ളൻ 🤭).... പെട്ടന്ന് ....ആളുടെ മിഴികൾ വിടർന്നു വന്നതോടൊപ്പം.... "രാഘു ചേട്ടന്റെ ശ്രീ മോളെ........." ന്ന് അലറി കൂവി വന്നു കെട്ടിപിടിച്ചതും....... പെട്ടന്നുള്ള ആളുടെ പ്രവർത്തിയിൽ ഞെട്ടി നിന്ന ശിവ..... ഹാളിലായെന്തോ വീണുടയുന്ന സൗണ്ട് കേട്ട് ആളിൽ നിന്ന് വിട്ട് മാറി ഞെട്ടിത്തിരിഞ്ഞു നോക്കിയതും......കണ്ടത്..... നിലത്തായി ചിന്നിശ്ചിതറി കിടക്കുന്ന ചില്ല് ഗ്ലാസിന് പുറമെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അസുരനെയാണ്....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story