പ്രണയശ്രാവണാസുരം: ഭാഗം 37

pranayashravanasuram

എഴുത്തുകാരി: അമീന

നിലത്തായി ചിന്നിശ്ചിതറി കിടക്കുന്ന ചില്ല് ഗ്ലാസിന് പുറമെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അസുരനെയാണ്........അവന്റെ നോട്ടത്തിൽ അടുത്ത് കിട്ടിയാൽ പിടിച്ചു വിഴുങ്ങുമെന്നുള്ള രീതിയിലെ നിൽപ്പ് കണ്ട് കൃഷ്ണ..... നുള്ളാലെ വിളിച്ചതും.......രാഘു ചേട്ടൻ ശിവക്കരികിലേക്കായി വന്നു കൊണ്ട് ആ കൈകൾ കൂട്ടിപ്പിടിച്ചു...... "ശ്രീ മോളെ......മോൾ ഇവിടെയെങ്ങനെ......ന്നാലും മോൾക് അറിയോ......ഐ..... ഐ....." ന്ന് പറയുന്നത് കേട്ട് ശിവ കണ്ണും തള്ളി നിന്നതും...... രാഘു...... "ശ്യേ..... ന്നാലും എന്തായിരുന്നു അത്‌....... ഇഞ്ചിലീഷിൽ പറയൂല്ലേ...... അതെന്തുവാ.....പുല്ല്...." "ഇഞ്ചിലീഷ് അല്ല ഇംഗ്ലീഷ് ആണ് രാഘു ചേട്ടാ....... " "ആ അത്‌ തന്നെ..... കിട്ടിപ്പോയി...... ഐ......" ന്ന് പറഞ്ഞു അവളെ നോക്കി വെളുക്കനെ ചിരിച്ചു കൊണ്ട്...... "ഐ മിഷ് യൂ.... ശ്രീ..... "😁..…. ന്ന് പറഞ്ഞതും..... ഇതൊക്കെ എവിടുന്നു പഠിച് വരുന്നു ന്ന് കരുതി ദയനീയമായി ആളെ നോക്കിയതും.......അത്‌ മനസിലായെന്ന കണക്കെ.....

. "അത്‌ ഞാൻ ഒരു സിനിമേൽ കണ്ടതാ......"😁 ന്ന് പറഞ്ഞു പിന്നേം വെളുക്കനെ ചിരിച്ചു കൊണ്ട്....... " മോൾക് ഇവിടെയാണല്ലേ ജോലി....... എനിക്കുo......😁...... നിനക്കറിയോ..... നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാതളനാരങ്ങയുമായി അന്ന് ഞാൻ വന്നപ്പഴേക്കും നീയും വീണ കുട്ടിയും ഇങ്ങോട്ട് പോന്ന്...... ഹാ.....എന്നിട്ട് മോൾക്ക് അറിയോ..... അതുമുഴുവൻ....ഒറ്റയ്ക്ക്..... കഷ്ടപ്പെട്ട് കഴിച്ചു തീർത്തു....... മോള് പോയ വിഷമത്തിൽ അതെല്ലാം ഇരുന്ന് കഴിച്ചനിക്ക് രണ്ട് ദിവസം വയറു നന്നായി ഇളകി..... ഒന്നും പറയണ്ട കുർള എക്സ്പ്രസ് തോറ്റു പോകുo..... "🙄 ന്ന് പറഞ്ഞു എന്തോ ആലോചിച് തലയൊന്ന് കുടഞ്ഞു..... പിന്നെ ഇളിച്ചോണ്ട്...... "മോളങ് ഷീണിച്ചു..... ഇനി രാഘു ചേട്ടൻ ഇല്ലെ..... ഇന്കും ഇവിടെ ജ്യോലി......ഇനിമുതൽ ഞ്യാനും ശ്രീമോളും......കണ്ണും കണ്ണും..... തമ്മിൽ തമ്മിൽ.... ശ്യോ...."😌😌 ന്ന് ഇളി കണ്ടിന്യൂ ചെയ്തോണ്ട് പറഞ്ഞു കൊണ്ടിരുന്നതും.....

പെട്ടന്ന് ശിവയുടെ നോട്ടം പുറകിലേക്ക് പാളി വീണു...... അവിടെ വലിഞ്ഞു കയറിയ മുഖവുമായി നിൽക്കുന്ന ഡെവിയെ കണ്ട് പെട്ടെന്ന് അവനരികിലേക്ക് പോകാൻ നിൽക്കവേ രാഘു പിടിച്ചു നിർത്തിക്കൊണ്ട്..... "മോളൂ....ചേട്ടനെ ഒറ്റയ്ക്കു നിർത്തി എങ്ങോട്ടാ ഓടുന്നെ...... ഗൊച്ചു ഗള്ളി..... ഞാൻ ഇവിടെ നിക്കുവല്ലേ...... അല്ല ചേച്ചി എന്തെങ്കിലും... പറഞ്ഞിരുന്നോ.....നമ്മുടെ കാര്യം..."😁 ന്ന് നിലത്ത് ആഫ്രിക്കൻ ഭൂപടം വരച്ചു കൊണ്ട് ചോദിച്ചതും.....കലിയുടെ എക്സ്ട്രീം ആയ ഡെവി ക്ക് അടിമുടി എരിഞ്ഞു കയറി...... "രാഘവ്........." ന്നുള്ള അലർച്ചയിൽ ശിവയെ വായി നോക്കി നിന്ന രാഘു ചേട്ടൻ ഞെട്ടി കൊണ്ട് മുന്നിൽ നിന്ന ശിവയെയും തള്ളിമാറ്റി അകത്തേക്കോടി...... ഡെവിയുടെ മുന്നിൽ നിന്ന് വിനയ കുനയനായി...... "സർ എന്നെ വിളിച്ചോ......" "കണ്ണിൽ കാണുന്നവരോടൊക്കെ സംസാരിച്ചു നിൽക്കാനാണോ തന്നെയൊക്കെ ഇവിടെ ജോലിക്ക് വെച്ചേക്കുന്നേ......പറഞ്ഞ ദിവസം നിനക്ക് ജോലിക്ക് വരാൻ പറ്റിയില്ല......

ഒരാഴ്ചയായിട്ട് നീ എവിടെയായിരുന്നു....എന്നിട്ട് ഇപ്പോഴാണോ നിനക്ക് കെട്ടി എടുക്കാൻ തോന്നിയത്......." "അത് ഞാൻ...... "😁 "എന്ത് പറഞ്ഞാലും എവിടുന്നു വരുന്നാടോ ഈ ഇളി.......കോപ്പ്..... ഇവിടെ ജോലിക്ക് തന്നെ നിയമിച്ചിട്ടുണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്..... അല്ലാതെ സംസാരിച്ചു നിൽക്കുന്നതിന് തനിക്കൊക്കെ ശമ്പളം തരുമെന്ന് നീ വിചാരിക്കണ്ട...... വെറുതെ കൊടുക്കാൻ ഇവിടെ പണം പൊട്ടിമുളക്കുന്നന്നുല്ല.... പുറം പണിക്ക് തന്നെ നിയമിച്ചിട്ടുണ്ടെൽ പറഞ്ഞ പണി പോയി ചെയ്യടോ....... ഇളിച്ചോണ്ട് നിക്കാതെ......." ന്ന് അവിടെ നിന്നലറിയും അത് കേട്ട് പേടിച്ച രാഘു തലയാട്ടി പെട്ടെന്ന് ശിവയെയും മറികടന്ന് പുറത്തേക്കോടി....... ഇതാണ് നമ്മുടെ രാഘു..... ആന കുത്താൻ വന്നാലും ഇളിച്ചോണ്ട് നില്കുന്ന റെയർ ഐറ്റം....... ആൾടെ വേഷമാണേൽ പറയേ വേണ്ട ഒരു ബർമുഡയും അതിനുമുകളിലായി ഉടുത്ത മുണ്ടും...പിന്നെ ഷർട്ടും......മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിലും എന്തിനെന്നറിയാതെ തഴച്ചുവളർന്ന ഒരു കൊമ്പൻ മീശയുണ്ട് മുഖത്ത്......

.ആ കാടിന് വെളിച്ചം നൽക്കാനെന്നോണം വെളുത്ത പല്ലും വെളിയിൽ കാണിച്ചു ഒരു നിൽപ്പാണ് ആള്.... എന്ത് പറഞ്ഞാലും ഇളിച്ചോണ്ട് നിൽക്കുന്ന ഒരു പ്രകൃതമായത് കൊണ്ട് തന്നെ...... ഇതുവരെയുള്ള ഡെവിയുടെ ഗർജ്ജനത്തിൽ ഉള്ളിൽ വിറച്ചോണ്ടിരുന്നിട്ട് കൂടെ...... ഇളിയുടെ രൂപത്തിൽ 32 പല്ലും വെളിയിൽ വരത്തക്കരീതിയിലാണ് കക്ഷി നിന്നിരുന്നത്......അത്‌ അങ്ങനെ വേറൊരു ദുരന്തം.....🙄 ഇതെല്ലാം കണ്ടുകൊണ്ട് കണ്ണുo മിഴിച്ചു നിന്ന് ശിവയെ നോക്കി....... "അഞ്ചു മിനുട്ട് അതിനുള്ളിൽ മുകളിലേക്ക് വന്നോണം...... " ന്ന് പറഞ് അവളെ രൂക്ഷമായി നോക്കി വെട്ടിത്തിരിഞ്ഞു മുകളിലേക്ക് പോയി....... അവന്റെ ചാടിത്തുള്ളിയുള്ള പോക്ക് കണ്ട അടുക്കളയിൽ നിന്നും ഇറങ്ങി വന്ന ട്രീസമ്മ....... "ഡെവി നി ഇതെങ്ങോട്ടാ പോകുന്നെ..... ഇവിടെ ചായ എടുത്തു വെച്ചേക്കുവാ നീ വന്ന് വല്ലതും കഴിചേച്ചും പോ......."

"എനിക്കൊന്നും വേണ്ട..... വേണ്ടവർക്ക് ആർക്കാണന്ന് വെച്ചാൽ കൊണ്ട് കൊടുത്തേര്......." ന്നൊക്കെ ഉറക്കെ അലറി.... പിറുപിറുത്ത് ദേഷ്യത്തോടെ സ്റ്റെയർ കയറി പോയി..... "ഇതെന്നാ കർത്താവേ അവന് പറ്റിയെ....... ചായ എന്ന് അലറി കൂവി വന്നവനാ..... ഇപ്പൊഴിതേ പറയുന്നു അവനു ചായ വേണ്ടെന്ന്........അല്ലെങ്കിലും കോഫി ഇഷ്മായവൻ ചായ പറയുന്നത് വല്ല തലവേദനയും ഉണ്ടാകുമ്പോൾ മാത്രവാ......ഇതിപ്പോ അതിന് വിളിച്ചപ്പോ വേണ്ടന്ന്..... ഇനി തലവേദന എങ്ങാനും മാറിയോ......" ന്നുള്ള ട്രീസമ്മയുടെ സംസാരം കേട്ട് ഡെവി പോയ വഴിയേ ശിവ നോക്കി നിന്നു.... ഇനി എന്ത് ചെയ്യും കൃഷ്ണ...... ന്ന് ആലോചിച്ചു നിന്നതും.....അങ്ങോട്ടായി എബി വല്യമ്മച്ചിയെം കൊണ്ട് ഡൈനിങ് ടേബിളിലേട്ട് കൊണ്ടുവന്നു.... "എന്റെ പൊന്നു വല്യമ്മച്ചി...... നിങ്ങൾ വരാതെ ഇവിടെ വെച്ചിരിക്കുന്നത് ഒരു വസ്തു പോലും എടുക്കാൻ സമ്മതിക്കാത്ത ന്റെ മമ്മയെന്ന ബൂർഷ്വയുടെ ഭരണത്തിൽ നിന്നൊരു മോചനം എനിക്ക് വേണം വല്യമ്മച്ചി മോചനം വേണം.......😬

വല്യമ്മച്ചിക്ക് അറിയുന്നതല്ലേ എനിക്ക് വിശപ്പോമാനിയ ഉണ്ടെന്ന്...... അതൊന്നും അറിയാത്ത ന്റെ മമ്മ എനിക്കൊന്നും തന്നില്ല..... എന്നെ നിഷ്കരുണം ചവിട്ടി പുറത്താക്കി......."😏 ന്നുള്ള എബിയുടെ സംസാരം കേട്ട് അടുക്കളയിൽ നിന്നും വന്ന റോസിലിയാന്റി..... "എബി മര്യാദക്ക് വല്ലതും കഴിച് പോടാ...... നിന്റെ വിശപ്പൊമാനിയ ഞാൻ ഒന്ന് തീർത്തു തരുന്നുണ്ട്.....നിന്റെ ഈ ഇല്ലാത്ത അസുഖം കരണം ഒരാഴ്ച മുന്നേ ഭരണിയിലുള്ള പലഹാരം മുഴുവൻ തീർന്നു...... വിരുന്നുകാർ വന്നപ്പോൾ ഒന്നും എടുത്തു കൊടുക്കാൻ പോലും ഇല്ലാതെ ഞാൻ ആകെ നാണം കെട്ടു......." "അ..... അത് പിന്നെ വിരുന്നുകാർക്ക് കൊടുക്കുന്നത് നല്ലതാണോന്ന് ഞാനൊന്ന് ടെസ്റ്റ് ചെയ്തതല്ലേ....വല്യമ്മച്ചികറിയോ നല്ലൊരു മനസ്സിന്റെ ഉടമയായി ഞാൻ അതൊന്നു ടെസ്റ്റ് ചെയ്തു...... രണ്ട് ടെസ്റ്റൊടെ അത്‌ തീർന്നു പോയത് ന്റെ കുഴപ്പണോ...... ഞാൻ അപ്പച്ചനോട് പറഞ്ഞതാ മേടിക്കുമ്പോൾ അഞ്ചാറ് പേക്കെങ്കിലും മേടിക്കാൻ.....ഹെഹെ..... പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം......."😏

"എന്നത റോസിലി എന്റെ കൊച്ചനെ ഇങ്ങനെ പറയുന്നത്...... നീ അത് കാര്യമാക്കണ്ട മോനെ നീ എടുത്തു കഴിക്ക്......." "അങ്ങനെ പണഞ്ഞു കൊടുക്ക് വല്യമ്മച്ചി......ഇതാണ് എന്റെ വല്യമ്മചി....എന്റെ വിഷമം നന്നായിട്ട് മനസ്സിലാകുന്ന ഒരേയൊരാൾ..... അമ്മച്ചി ഇങ്ങനെ പറഞ്ഞതുകൊണ്ട് എനിക്ക് നന്നായി വിഷമം വന്നു.... സോ അത് ഞാൻ ഈ ഇലയട തീർത്തു കൊണ്ട് മാറ്റുവാ.......യു നോ....ഐ നോ.....നിങ്ങൾക്കൊന്നും ഞാൻ വിഷമിക്കുന്നത് ഇഷ്ടമല്ലെന്ന്......"😁 ന്നൊക്കെ ഇളിച്ചോണ്ട് പറഞ്ഞു അവൻ പാത്രത്തിൽ കയ്യിട്ട് ഒരു ഇലയട എടുത്ത് സ്വാദോടെ കഴിക്കാൻ തുടങ്ങി..... ഇത് കണ്ടോണ്ടുവന്ന അല്ലു ആ പാത്രത്തിലേക്ക് ചാടിവീണു അവളും രണ്ടെണ്ണം കൈക്കലാക്കി എബിയെ നോക്കി പുച്ഛിച്ചു വിട്ടു അവിടെ കസേരയിൽ ഇരുന്നു കഴിക്കാൻ തുടങ്ങി...... തീറ്റയിൽ കോൺസെൻട്രേഷൻ ചെയ്തിരുന്ന എബിയുണ്ടോ അവളുടെ പുച്ഛ മഹാമഹം കാണുന്നു..... ഇതെല്ലാം നോക്കി നിന്ന ശിവയുടെ കണ്ണുകൾ അവിടെ ആയിരുന്നെങ്കിലും മനസ്സ്...

കുറച്ചു മുന്നേ കയറിപ്പോയ ഡെവിക്കരികിലായിരുന്നു....... കൃഷ്ണാ...... അഞ്ചു മിന്റ് ന്ന് പറഞ്ഞ ചാടി തുള്ളി പോയത്..... പോയില്ലേൽ ഇങ്ങോട്ട് വന്ന് എന്തൊക്കെ എടാകൂടങ്ങളാണ് ഉണ്ടാക്കുവായെന്ന് ആർക്കറിയാം.... അങ്ങേർക്ക് എന്തായാലും എനിക് എന്താ..... ഇനിയിപ്പോ ഞാൻ കാരണം ഇവിടെ ഒരു പ്രശ്നം ഉണ്ടായാൽ....അത്‌ ആലോചിക്കുമ്പോൾ മാത്രവ സമാധാനം ഇല്ലാത്തത്...... ആന്റി പറഞ്ഞത് ചായ ചോദിക്കുന്നത് തലവേദന ഉണ്ടാകുമ്പോ മാത്രമാണെന്നല്ലേ.... ഇനിയിപ്പോ ദേഷ്യവും തലവേദനയും കൂട്ടി വല്ലതും വരുത്തി വെക്കുവോ അങ്ങേര്....... എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ കൃഷ്ണ.....ദേഷ്യം ആണ്...... ന്നാലും മനസ്സിൽ ഓരോ വേണ്ടാത്ത ചിന്തകളാണ് നി കൊണ്ട് വരണേ........ഇതൊന്നും അത്ര നല്ലതല്ല കൃഷ്ണ....... ന്നൊക്കെ പിറുപിറുത്ത്തോണ്ട് നിൽക്കുന്നത് കണ്ട വല്യമ്മച്ചി..... "എന്നതാ ശിവ കൊചേ അവിടെ നിൽക്കുന്നെ നീ വാ.... എല്ലാം ഉണ്ടാക്കി വെച്ചിട്ട് നീ ഒന്നും കഴിക്കുന്നില്ലേ....." ന്ന് ചോദിക്കുന്നത് കേട്ട് അവരോടൊന്ന് പുഞ്ചിരിച് അടുത്തേക്ക് ചെന്നു കൊണ്ട്....

"എനിക്ക് വേണ്ട വല്യമ്മച്ചി ഞാൻ ചായ ഒന്നും കുടിക്കാറില്ല....." "അങ്ങനെയാണോ ശീലം....എന്നതായാലും നീ ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ട്......." "അത്.... വല്യമ്മച്ചിക്ക് ഓയിൽ ആയിട്ടുള്ളതൊന്നും പറ്റില്ലല്ലോ അതുകൊണ്ട ഞാൻ ഇങ്ങനെ ഉണ്ടാക്കിയത്......" "അതുകൊണ്ടന്താ ഞാൻ മൂന്ന് ഇലയടയ കഴിച്ചത്.... നല്ല കൈപ്പുണ്യമാണ് മോൾക്....ഇതിന്റെ രുചി നാവിൽ തട്ടിയപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ ലക്......" ന്ന് പറഞ്ഞു മുഴുവനാകും മുന്നേ പെട്ടെന്ന് വല്യമ്മച്ചിയുടെ വാക്കുകൾ തടഞ്ഞു നിന്നു...... എന്തിനോ വേണ്ടി അവരുടെ കണ്ണുകൾ നിറഞ്ഞു വന്നതും..... അത് കണ്ട ട്രീസാമ്മ....... "റോസിലി അടുക്കളയിൽ നിന്ന് ഒരു പാത്രം കൂടി എടുത്തേക്.....ഡെവി മുകളിലേക്ക് കയറി പോയേക്കുവാ ഇതൊന്ന് അവന് കൊണ്ട് കൊടുക്കട്ടെ......." ന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് ആ വിഷയം മാറ്റി ഒരു ഗ്ലാസ്സിലേക്ക് ചായ പകർന്നു.....

അടുക്കളയിലേക്ക് പോയി മറ്റൊരു പാത്രം എടുത്തു കൊണ്ടുവന്ന റോസിലി ആന്റി യുടെ കയ്യിൽ നിന്നും ട്രീസമ്മ ആ പാത്രം വാങ്ങി അതിലേക്കായി രണ്ടുമൂന്ന് ഇലയട വെച്ചു.... അതു രണ്ടും ഒരു ട്രെയിൻ ആയി വെച്ചുകൊണ്ട് പറഞ്ഞു..... "ഇലയട എന്നുപറഞ്ഞാൽ ഡെവി മോന് ഒത്തിരി ഇഷ്ടവാ..... ഇടയ്ക്ക് അവൻ ഒന്നു പറഞ്ഞിരുന്നു ഇങ്ങനെയൊന്നു ഉണ്ടാക്കാൻ...... ഞാനുണ്ടാക്കിയതാ..... ഇത്രത്തോളം ശരിയായിരുന്നില്ല ഇതാണ് അതിന്റെ ശരിയായ രുചി...... ഞാനിത് കൊണ്ടു കൊടുത്തേച് വന്ന് കഴിച്ചോളാം..... എനിക്കുള്ളത് അതിൽ വെച്ചേക്കണേ......" ന്ന് ചിരിയോടെ പറഞ്ഞുകൊണ്ട് ട്രീസമ്മ സ്റ്റെയർ കയറാൻ നിന്നതും.... പെട്ടെന്ന് തന്നെ അവരെ തടഞ്ഞുനിർത്തിയ ശിവ..... "ട്രീസാമ്മ പോയി കഴിച്ചോളൂ.... അത് ചൂടാറിയാൽ രുചിയുണ്ടാവില്ല..... എനിക്ക് ഏതായാലും ചായ ഒന്നും വേണ്ട ഇത് ഞാൻ കൊണ്ടു കൊടുത്തോളാം....."

ന്നാൽ മോൾ കൊണ്ട് കൊടുത്തെര് ഞാൻ ഇതൊന്നു കഴിക്കട്ടെ....... " ന്ന് ചിരിയോടെ പറഞ്ഞു കൊണ്ട് ട്രെ ശിവയുടെ കയ്യിലേക്ക് കൊടുത്തു അവർ തിരിഞ്ഞു നടന്നു..... "ലിസെ നീ മക്കൾക്കും കൂടെ ഇതിൽനിന്നടുത്തു വെച്ചേരെ.... അവര് ഓഫീസിൽ നിന്ന് വന്നാൽ കൊടുക്കാലോ....." ന്നൊക്കെ വല്യമ്മച്ചി അവരോട് പറയുന്നത് സ്റ്റെയർ കയറുന്നതിനിടയി ശിവയുടെ കാതിൽ പതിഞ്ഞു...... ഏതവസ്ഥയിലായിരിക്കും കൃഷ്ണ ആ അസുരൻ...... ന്നെ മാത്രം ഒന്നു രക്ഷിച്ചേക്കണേ........അങ്ങേര് ഒന്നു പറഞ്ഞാൽ എനിക്ക് രണ്ട് പറയാൻ തൊന്നും....... അത്‌ എത്തുന്നത് എവിടെയാണെന്ന് അറിയില്ല..... ന്നുള്ള ചിന്ത യോടു കൂടി ശിവ പതിയെ അവന്റെ റൂമിന്റെ കതക് തുറന്നു...... പതിയെ അതിനുള്ളിലേക്ക് തലയിട്ട് നോക്കിയതും കണ്ടത്....... നിലത്ത് ഉടഞ്ഞു കിടക്കുന്ന കണ്ണാടിച്ചില്ലുകളാണ്..... അതിലായി മിഴികൾ പതിഞ്ഞതിന് പുറകെ ചുറ്റുപാടും വീക്ഷിക്കവേ.....

നിലത്തിരുന്ന് ബെഡിലേക്കായി ചാരി തലയും താഴ്ത്തി മുഷ്ടിചുരുട്ടി കൊണ്ട് ഇരിക്കുന്നതാണ് കണ്ടത്....... ആ ഇരുത്തം കണ്ടാൽ തന്നെ അറിയാം ഒത്തിരി ദേഷ്യത്തിലാണെന്ന്..... ഇനിയും പോയി ചൊറിഞ്ഞു പണി മേടിക്കേണ്ടന്ന് കരുതി അവൾ പതിയെ അവിടെയുള്ള ടേബിൾ ട്രെ വെച്ചുകൊണ്ട്..... "ചായ........" ന്ന് മാത്രം പറഞ്ഞ് തിരിഞ്ഞു നടന്നു....... "മോളൊന്ന് നിന്നെ......." ന്നുള്ള പതിഞ്ഞതെങ്കിലും ദൃഢമായ ശബ്ദം അവളുടെ കാതിലായി പതിഞ്ഞങ്കിലും...... അത്‌ ഗൗനിക്കാതെ തിരിഞ്ഞു നടന്നതും...... "നിക്കടി അവിടെ........ " ന്ന് അലറിയതും...... ഇങ്ങേരെ ഞാൻ...... നുള്ളാലെ പറഞ്ഞു കലിയിൽ...... "എന്താടോ തനിക്...... "...... ന്ന് പറഞ്ഞതോടൊപ്പം വെട്ടിത്തിരിഞ്ഞു നോക്കും മുന്നേ അവളുടെ കയ്യിലായി ഡെവിയുടെ പിടി വീണു.... അതിനടുത്ത നിമിഷം കയ്യിൽ പിടിച്ചാഞ്ഞു വലുച്ചതും ബാലൻസ് തെറ്റിയ ശിവ നിലത്തായി ഇരുന്ന ഡെവിയുട മടിത്തട്ടിലേക്കായി വീണു...... "കൃഷ്ണ......" ന്നലറിയ നിമിഷം അവളുടെ ഇടുപ്പിലായവന്റെ കൈയാൽ ചുറ്റിവരിഞ്ഞു കൊണ്ട് കഴുത്തടിയിലേക്കായി മുഖം പൂഴ്ത്തി.......

അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ തറഞ്ഞിരുന്ന ശിവയുടെ ഉള്ളിലൂടെ വിറയൽ കടന്ന് പോയി......ഓരോ നിമിഷവും അവളിലെ പിടി മുറുകി കൊണ്ടിരുന്നു....... "ഹൌ.... ഹൌ ഡയർ ഹി ടു ടച് യു ശിവ.... യു ആർ മൈൻ ശിവ......... അറിയില്ലേടി പുല്ലേ നി എന്റെയാണെന്ന്..... നിന്നെ വേദനിപ്പിക്കണേലും സ്നേഹിക്കാനാണേലും....ദേ ഇങ്ങനെ ചേർത്ത് പിടിക്കാനാണേലും ഞാൻ മാത്രം മതി..... ഞാൻ മാത്രം......." ന്ന് പറഞ്ഞതോടൊപ്പം അവളിലുള്ള അവന്റെ പിടി മുറുകിയതോടൊപ്പം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലായി പതിഞ്ഞു....... അവന്റെ അധര ചൂടിൽ പൊള്ളിപ്പിടഞ്ഞു പോയ ശിവ അവനിൽ നിന്നും പിടിഞ് മാറി..... പക്ഷെ അവളെ പിടിച്ചു വെച് കൊണ്ട്..... "അടങ് ശിവ......എന്റെ ദേഷ്യം എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല.......പ്ലീസ്... പ്ലീസ് ഹഗ് മി ശിവ......." ന്ന് പറഞ്ഞതും അവൾ ഭയത്തോടെ ഇല്ലെന്ന് തലയാട്ടി...... "ന്നെ വി...വിട്....... " ന്ന് പറഞ്ഞു തള്ളി മാറ്റി....അവളുടെ ആ പ്രവർത്തിയെ പാടെ അവഗണിച്ചു കൊണ്ട്...

അവനവളെ ആഞ്ഞു പുൽകി....... അവനിൽ നിന്നും കുതറി മാറാനുള്ള ശ്രമമെല്ലാം നിശ്ഭ്രമമായി....... അവന്റെ കരുത്തിന് മുന്നിൽ തളർന്നു പോയ ശിവയുടെ മിഴികൾ നിറഞ്ഞു....... "ഇ.... ഇച്ചായ......" ന്ന് വിളിച്ചതോടൊപ്പം അവൾ വിതുമ്പി പോയി...... അവളുടെ ആ വിളിയിൽ അവന്റെ മനസിന്റെ നിയന്ത്രണം വിട്ടു......ഞൊടിയിടയിൽ അവളെയും കൊണ്ട് നിലത്തേക്കായി ചാഞ്ഞു...... അവൾക്കരികിലേക്കായി അടുത്തു......അവന്റെ വരവിൽ അന്താളിച്ചു പോയ ശിവ പെട്ടന്ന് ഇരുകായ്യാൽ അവന്റെ നെഞ്ചിലായി തടഞ്ഞു നിർത്തി...... "വേ.... വേണ്ട..... ന്നെ ഒന്നും ചെയ്യല്ലേ......" ന്ന് പറഞ്ഞു മനസ്സിൽ.... കൃഷ്ണ.... നിക്ക് എന്താ സംഭവിക്കണെ...... ദേഷ്യമാണേൽ ഞാൻ പിടിച്ചു നിന്നേനെ..... ഇതെനിക്ക്... കഴിയണില്ല..... ന്നോട് അടുക്കുന്നത് നിക്ക് ഇഷ്ടാവണില്ല..... പക്ഷെ നിക്ക് തടയാനും കഴിയണില്ല........ ന്ന് മനസ്സിൽ മൊഴിഞ്ഞു കൊണ്ട് ഡെവിയെ നോക്കി..... തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നവനെ കണ്ട് ഉള്ളിലൂടെ വിറയൽ കടന്ന് പോയി.....

നെറ്റിത്തടത്തിലും കഴുത്തിലുമായി വിയർപ്പ് പൊടിഞ്ഞു...... ഇനിയും ആ അവസ്ഥയിൽ നിന്നാൽ ഒന്നെകിൽ തന്റെ നിയന്ത്രണം വിട്ടു പോകും അലേൽ തന്റെ പെണ്ണിന്റെ ഹൃദയം മിടിച്ചു പൊട്ടി പോകുന്നേമെന്ന് തോന്നിയതും....... അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു....ഇതുവരെ അവനിൽ നിറഞ്ഞു നിന്ന പ്രണയർദ്രമായ ഭാവം മാറിയത് കണ്ട ശിവയുടെ മനസ് ഒന്നും ശാന്തമായി........അവന്റെ പ്രണയം നിക്ക് താങ്ങില്ല കൃഷ്ണ....... ആരോ കെട്ടി പൂട്ടി വെച്ച കണക്ക് എന്റെ വാ അടഞ്ഞു പോകുവാ.......ഇനിയും ശരിയാവില്ല ഹൃദയം പൊട്ടി മരിച്ചു പോകും ഞാൻ......ന്ന് തിങ്കി.... ഉള്ള ധൈര്യം വാരി കൂട്ടി...... "എ.... എന്താടോ ഇളിക്കണേ....മാ.... മാറാടോ..... ന്റെ.......അടുത്തൂന്ന് പോ....." ന്ന് നിറയുന്ന കണ്ണോടെ ദേഷ്യത്തെ കൂട്ട് പിടിച്ചു പറഞ്ഞതും........ ഡെവിയുടെ കണ്ണ് ശിവയുടെ അധരത്തിലായി പാറി വീണു..... അത്‌ കണ്ട ശിവ....ചുണ്ടുകൾ വായിലേക്കാക്കി അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി......... പൊടുന്നനെ ഡെവി ശിവയുടെ അരയിലായി പിച്ചിയതും.....

. അതിന്റെ പ്രതിഫലനമെന്നോണം അവൾ വാ തുറന്ന് കണ്ണുകൾ ഇറുകെ അടച് ശ്വാസം ആഞ്ഞു വലിച്ചു...... ആ നിമിഷം കൊണ്ട് ഡെവിയുടെ അധരം ശിവയുടെ അധരത്തിലേക്കായി ചേർന്നു....... ശ്വാസം വിലങ്ങിയ കണക്കെ തറഞ്ഞു നിന്നു പോയ ശിവ ആദ്യത്തെ ഞെട്ടിലിൽ നിന്ന് പുറത്ത് വന്നതും...... ഭലമായി അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അതിലും ആവേശത്തിൽ ശിവയുടെ അധരത്തിലേക്കായി ആഴ്ന്നിറങ്ങി...... ദേഷ്യം തീർക്കാൻ ആഴ്ന്നിറങ്ങിയിരുന്നവൻ..... ശിവയുടെ അധരത്തെ തന്നിൽ നിന്നകറ്റാതെ ആ ചുണ്ടുകളെ തൂവൽ സ്പർശം പോലെ മൃദുവായി നുണഞ്ഞു കൊണ്ടിരുന്നു...... ഉള്ളാലെ പൊട്ടികരഞ്ഞ ശിവ ദേഷ്യം കൊണ്ടും സങ്കട കൊണ്ടും ഇരുകായ്യാൽ ഡെവിയെ ഇടിച്ചു കൊണ്ടിരുന്നു......... അവളിൽ നിന്നകന്ന് മാറിയ ഡെവി.......അവിടെ നിന്നെണീറ്റ് നിന്നതും...... അവന്റെ പ്രവർത്തിയിൽ ദേഷ്യം കൊണ്ട് വിറച്ച ശിവ ചാടിയെണീറ്റ് അവന്റെ ഷർട്ടിൽ കടന്ന് പിടിച്ചു...... "ത തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ......

.നിക്ക്......നിക്ക് ഇഷ്ടവല്ലെന്ന്...... പിന്നെ..... പിന്നെയെന്ത് അധികാരത്തിലാ താനിങ്ങനെയൊക്കെ ചെയ്യണെ....... നിനക്കറിയില്ല ഞാൻ ഇപ്പൊ കടന്ന് പോകുന്ന മാനസികാവസ്ഥ....... ന്നെ തൊടുന്നത് പോലും നിക്കിഷ്ടവല്ല...... ആ നി........" ന്ന് ദേഷ്യത്തോടെ പറഞ് പെട്ടന്ന് മുഖത്തായി പുച്ഛം കടന്ന് വന്നു......നിറഞ്ഞ കണ്ണുകൾ പുറം കയ്യാൽ തുടച് കൊണ്ട്..... "താൻ... ന്നെ....ഇ.... ഇഷ്ടാവാണെന്ന് പറയുന്നു.......വല്യ വീട്ടിലെ ചെക്കന്മാരുടെ ടൈം പാസ്സ് പോലെ ശിവയെയും താൻ വെറും ശരീരമായിട്ടാണോ കാണുന്നെ......" ന്ന് പറയേണ്ട താമസം അവളുടെ കരണം അടക്കി അടി വീണു...... അടി കിട്ടിയ കവിളിൽ കൈ വെച് പകച്ചു നോക്കിയ ശിവയ്ക്ക് മുന്നിൽ ഡെവിയത അസുര ഭാവത്തിൽ നിൽക്കുന്നു........ "നി.... എന്ത് പറഞെടി.... പറയടി പുല്ലേ......ഇനി നിന്റെ വായീന്ന് അതെങ്ങാൻ വീണാൽ...... നിന്നെ ഒരു ശരീരമായി കാണേണ്ട ആവശ്യം എനിക്കില്ലടി കോപ്പേ........ ഞാൻ ആഗ്രഹിച്ചിരുന്നേൽ ആ സുഖമെന്നേ ലഭിച്ചേനെ....... ഡേവിഡ് അന്നും ഇന്നും ആഗ്രഹിച്ചിട്ടില്ല...... ഇനി ആഗ്രഹിക്കത്തും ഇല്ല.....അതും നിന്നിൽ നിന്നല്ലാതെ...... എന്റെ മിന്നിനവകാശിയായി എന്റെ മാത്രം ശിവയായി മാറുന്ന അന്ന്....

അന്നെ ഡെവി നിന്നിൽ നിന്നതാഗ്രഹിക്കൂ........ ഇനിയും എന്റെ മുന്നിൽ നി... നിന്നെ തന്നെ വിലകുറച്ചാൽ......ശരിക്കുമുള്ള അസുരനെ നി കാണേണ്ടി വരും ശിവ........നി എന്റെ പെണ്ണാ......ആ നിന്നെ ഉമ്മ വെച്ചതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.......കാരണം നിന്റെ കണ്ണിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടത് കൊണ്ട് മാത്രവാടി നിന്നെ കേറി ഉ...... മനസ് തുറന്ന് നോക്കടി കോപ്പേ നിന്റെയുള്ളിൽ ഈ ഡെവിക്കുള്ള സ്ഥാനം.......കണ്ണടച്ചു പിടിച്ചു നീയൊഴിഞ്ഞു മാറിയാലും നിന്റെ ഈ മിഴികളുണ്ടല്ലോ കളവ് പറയില്ല....... എന്നിൽ നിന്ന് മറച്ചു പിടിക്കാൻ മോൾ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ടെന്നറിയാം...... അതൊ നിനക്കത് മനസിലാകാഞ്ഞിട്ടോ...... പറയടി......... മോളെ......." ന്ന് അലറിയതും ശിവ പൊട്ടിക്കരഞ്ഞു പോയി....... "സ്റ്റോപ്പ്‌ ശിവ...... കരഞ്ഞാൽ കരണം പുകയും....... ഉത്തരം താടി കോപ്പേ...... എന്റെ കണ്ണിൽ നിനക്ക് തോന്നിയോ ഞാൻ നിന്നെ വെറുമൊരു ശരീരമായാണ് കാണുന്നെന്ന്......." ന്ന് കലിയിൽ പറഞ്ഞു അവളെ വലിച്ചു ചേർത്ത് പിടിച്ചു....... "പറയാൻ........" അവളുടെ കണ്ണിലേക്കു നോക്കി പതിഞ്ഞെതെങ്കിലും ദൃഢമായ ആ ശബ്ദം അവളുടെ കാതിലേക്ക് തുളച്ചു കയറി.......

അവന്റെ നോട്ടം താങ്ങാതെ പൊടുന്നനെ കണ്ണുകൾ ഇറുകെ അടച്ചു.....വിറയലോടെ.......... "എന്തിനാ ന്നെ ഇങ്ങനെ ദ്രോഹിക്കണെ...... നിക്കറിയില്ല ഒന്നും...... താൻ പറയുന്നതൊന്നും നിക്ക് അറിയില്ല....... നിന്റെ പ്രവർത്തി നിക്ക് ഇഷ്ടാവാണില്ല..... പ.... പക്ഷെ നിക്ക് നിന്നെ തടയാൻ കഴിയണില്ല......നി ഇപ്പൊ ന്നെ ചേർത്ത് പിടിച്ചിരിക്കുവാ..... നിക്കത് ഇഷ്ടാവാണില്ല.....നിന്നെ അടിക്കാനൊക്കെ തോന്നുവാ..... പക്ഷെ നിന്നെ വേദനിപ്പിക്കാൻ ന്നെ കൊണ്ട് കഴിയണില്ല...... നിന്റെ സാമീപ്യം എന്നിൽ പല ഓർമകളും കൊണ്ടു വരുവാ......ആകെ പ്രാന്ത് പിടിച്ചു പോകുവാ ഞാൻ....... നിക്കറിയില്ല.... ഒന്നും....... ഒന്നും അറിയില്ല നിക്ക്........" ന്ന് പറഞ്ഞു വിതുമ്പി പോയതും.......അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....... "മതി..... എനിക്ക് ഇത്രയും കേട്ടാൽ മതി......എനിക്ക് വേണ്ടത് കിട്ടി...... ഇനി ഇച്ചായന്റെ കൊച് ഒന്നോർത്തു വെച്ചോ.....

നിന്റെ കഴുത്തിൽ ഒരു മിന്ന് വീഴുന്നുണ്ടേൽ അതീ ഡേവിഡ് കളത്തി പറബന്റെ കൈകൊണ്ട് മാത്രമായിരിക്കും......അതിനിടയിൽ ആര് വന്നാലും നിന്നെയെന്റെ പാതിയാക്കിയിരിക്കും........" ന്ന് പറഞ്ഞു അവളെ അവനിൽ നിന്നടർത്തി മാറ്റി കവിളിൽ അമർത്തി ഉമ്മ വെച് വെട്ടിത്തിരിഞ്ഞു പുറത്തോട്ട് പോയതും....... നിറഞ്ഞ കണ്ണു നീർ കവിളിലൂടെ ഒഴുകിയിറങ്ങി മുട്ടിലായി പടിഞ്ഞിരുന്നു....... ഒഴുകിയിറങ്ങിയ മിഴികൾ നിലാതായി ഒഴുകി നടന്നു....... പൊട്ടിച്ചിതറി കിടക്കുന്ന കണ്ണാടി ചില്ലുകൾക്കിടയിലായി കിടക്കുന്ന ഫോട്ടോയിലായി മിഴികൾ തറഞ്ഞു നിന്നു......കണ്ണുകൾ അമർത്തി തുടച്ചു പതിയെ കയ്യെത്തിചതടുത്ത് അതിന് മുകളിലായുള്ള ചില്ല് പൊടികൾ കുടഞ്ഞു......നിവർത്തി നോക്കി....... അതിലായി മിഴികൾ ഉടക്കിയ നിമിഷം തറഞ്ഞു നിന്ന് പോയ ശിവയുടെ മിഴിയിലായി...... വർഷങ്ങൾക്ക് മുൻപ് ആ കല്പടവുകൾക്ക് താഴെയായി നിൽക്കുന്ന ആ പതിനഞ്ചു വയസുകാരൻ നിറഞ് നിന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story