പ്രണയശ്രാവണാസുരം: ഭാഗം 38

pranayashravanasuram

എഴുത്തുകാരി: അമീന

അതിലായി മിഴികൾ ഉടക്കിയ നിമിഷം തറഞ്ഞു നിന്ന് പോയ ശിവയുടെ മിഴിയിലായി...... വർഷങ്ങൾക്ക് മുൻപ് ആ കല്പടവുകൾക്ക് താഴെയായി നിൽക്കുന്ന ആ പതിനഞ്ചു വയസുകാരൻ നിറഞ് നിന്നു...... ആ ഫോട്ടോയിലായി ശിവയുടെ മിഴികൾ ഓടി നടന്നു...... കൃഷ്ണ...... ഈ ഫോട്ടോ......നിക്കൊന്നും മനസിലാവാണില്ലല്ലോ......ഇതെങ്ങനെയ ഇവിടെ വന്നേക്കണേ....... ന്ന് മനസിൽ മൊഴിഞ്ഞു കൊണ്ട് ആ ഫോട്ടോയിലായി പതിയെ കൈ വിരലിനാൽ തലോടി...... കുഞ്ഞു ശ്രാവണിയുടെ കയ്യിലേക്കായി ആമ്പൽ വെച് നീട്ടുന്ന ആ പതിനഞ്ചു വയസുകാരൻ..... അവന്റെ പുറകിൽ നിന്നകലത്തിൽ എടുത്ത ഫോട്ടോ കാരണം ആ മുഖത്തിന് പകരമായി പുറംഭാഗവും ആ കൈകളും വ്യക്തമായിരുന്നു.....ആ കൈകളിലേക്കായി കൈ നീട്ടിയ കുഞ്ഞു ശ്രാവണിയുടെ മുഖം അതിലായി കൂടുതൽ തെളിഞ്ഞു നിന്നു....... അതിലേക്കായി ഉറ്റു നോക്കി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അവൾ ആ നിലത്തായിരുന്നപോഴും ആ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു........ പെട്ടന്ന് കതക് തുറയുന്ന ശബ്ദം കേട്ട ശിവ ഫോട്ടോയിൽ നിന്നും മിഴികൾ പിൻവലിച്ചു ഞെട്ടിത്തിരിഞ്ഞു നോക്കി....... അകത്തേക്കായി കയറി വന്ന അല്ലു അവിടെത്തെ അവസ്ഥ കണ്ട്..... "ശിവേച്ചി......" ന്ന് വിളിച്ചു ആകുലതയോടെ ശിവയ്‌ക്കരികിലേക്കായോടി വന്നു.....

"ശിവേച്ചി...... എ......എന്നതാ പറ്റിയെ...... ഇതെന്ന ഇവിടെ കാണുന്നെ......." ചോദ്യങ്ങൾക്കിടയിൽ അവളുടെ ചുമന്നു കലങ്ങിയ കണ്ണുകൾ കണ്ട് അല്ലു.... "ചേച്ചി.... ക.... കരഞ്ഞോ.....ഹേ......ഇച്ചായൻ പിന്നേം വഴക്ക് പറഞ്ഞോ..... ശിവേച്ചി എന്നതാണേലും പറയി.....കണ്ണൊക്കെ കലങ്ങിയേക്കുന്നു......." ന്നൊക്കെ അല്ലു ശിവയെ പിടിച് കൊണ്ട് ചോദിച്ചെങ്കിലും ശിവയുടെ കണ്ണുകൾ അപ്പോഴും ആ ഫോട്ടോയിൽ ഉടക്കി നിന്നു...... ഇതുവരെ അല്ലുവിന്റെ ചോദ്യം കേട്ടതുപോലെമില്ലാത്ത ഭാവത്തിൽ അവളിലേക്കായി തിരിഞ്ഞു കൊണ്ട്.... "അ.... അല്ലു... ഈ... ഇ ഫോട്ടോ......." ന്ന് വിറയലോടെ അവൾക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചതും.......അല്ലു ഒരുനിമിഷം നെറ്റി ചുളിച്ചു പതിയെ ആ ഫോട്ടോ ശിവയുടെ കയ്യീന്ന് മേടിച്ച് അതിലേക്കായി ഉറ്റു നോക്കി...... "അല്ല ഈ......ഈ... ഫോട്ടോ ചേച്ചിക്കെവിടുന്ന് കിട്ടി.......ഇത് ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നോ......." ന്ന് അത്ഭുതത്തോടുകൂടെ ചോദിച് അതിലേക്കായി മിഴികൾ പതിപ്പിച്ചു കൊണ്ട് ചെറു ചിരിയോടെ..... പതിയെ ശിവയിലേക്ക് മിഴികൾ ഉയർത്തി....... " ശിവേച്ചിക്കറിയോ ഈ ഫോട്ടോയ്ക്ക് പിന്നിലെ കഥയെ കുറിച്....... എന്റെ ഇച്ചായനില്ലിയോ ഈ ഫോട്ടോയെന്ന് പറഞ്ഞേച്ചാൽ ഒത്തിരി ഇഷ്ടവാ......

ഈ വീട്ടിൽ ഞങ്ങടേതായിട്ട് ഒത്തിരി ഫോട്ടോയുണ്ടെലും ഇച്ചായൻ കാര്യമായിട്ട് സൂക്ഷിച് വെച്ചത് ഈയൊരു ഫോട്ടോയാ...... ഇതിങ്ങനെ പൊതിഞ്ഞു വെച്ചേക്കുന്നെ കണ്ട് എന്നാത്തിനാ ഈ ഫോട്ടോ സൂക്ഷിച്ചിരിക്കുന്നെന്ന് ചോദിച്ചതിന്.... ഇതിനൊരു പ്രത്യേക ഭംഗിയുo നിഷ്കളങ്കതയുമുണ്ടടി കൊച്ചെ......ന്നായിരുന്നു മറുപടി....... ഇച്ചായൻ ഇതെടുത് നോക്കുമ്പോഴൊക്കെ പറയും...... ഇതിൽ കാണുന്ന പെൺകുട്ടിയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയോളം നിഷ്കളങ്കമായി പിന്നീടൊരു പുഞ്ചിരിയും ഇതുവരേയ്ക്കും ആരിലും കണ്ടിട്ടില്ലെന്ന്......അത്രയും സ്പെഷ്യലാ ഇച്ചായന് ഇ ഫോട്ടോ.....ഒരു പുഞ്ചിരി കാരണമാണോ ഇത് സൂക്ഷിച്ചെന്ന് ചോദിച്ചാൽ അതാണോ അതിന്റെ കാരണമെന്ന് പോലും ആൾക്ക് വ്യക്തമല്ല ചേച്ചി....." ന്ന് പറഞ്ഞു അല്ലു അടക്കി ചിരിച്ചു..... "അല്ലു....... ഈ ഫോട്ടോ...... ഇതെവിടുന്ന കിട്ടിയേ......." "അതൊക്കെ വലിയ കഥയാണ് ശിവേച്ചി.....ഇത് ഇവിടെ വരുന്നത് ഒത്തിരി വർഷങ്ങൾക് മുൻപാ...... ഞാനന്ന് കുഞ്ഞിലെ ആയിരുന്നെ......അന്ന് ഞങ്ങൾ ഫാമിലി എല്ലാവരും ധ്യാനത്തിന് പോയതായിരുന്നു......വഴിക്ക് വെച്ച് ഇളനീർ കുടിക്കാൻ വേണ്ടി വണ്ടി നിർത്തി....... അവിടെ അടുത്ത് തന്നെ ഒത്തിരി പടവുകളോട് കൂടിയുള്ള ഒരു കുളമുണ്ടായിരുന്നു......

അച്ചായനും എബിച്ചായനും കൂടി അപ്പച്ചന്റെ ക്യാമറയും തൂക്കി അതൊന്നു കാണാൻ ഇറങ്ങിയതാ......അന്ന് എബിച്ചായനെടുത്ത ഫോട്ടോയാ...... ആ പെൺകുട്ടിക്ക് ഇച്ചായൻ ആമ്പൽ കൊടുക്കുന്ന ഫോട്ടോ........ കുളം കാണാൻ പോയവൻ നനഞ്ഞു കുളിച്ചു വന്നത് കണ്ടേച്ചും എന്തോരം വഴക്ക് കേട്ടു ഇച്ചായന് അമ്മച്ചിടെ അടുക്കൽ നിന്നും...... ഇതൊന്നും എനിക്ക് വലിയ ഓർമ്മയൊന്നും ഇല്ല..... ഒക്കെ എബിച്ചായൻ പറഞ്ഞ അറിവാ......" ന്ന് പറഞ്ഞ് വളരെ പതിയെ ചുറ്റുപാടും വീക്ഷിച്ചുകൊണ്ട്..... "ശിവേച്ചിക്ക് അറിയോ...... ഒത്തിരി വലുതായിട്ടും ആ രണ്ട് മണുകൊണാഞ്ചൻ ഇച്ചായന്മാർ ആ ആമ്പൽ കുളത്തിലേക്ക് വീണ്ടും പോയിരുന്നു.....അങ്ങനെയൊരുദിവസം വാശിപിടിച്ചു ഞാനും പോയി അവരുടെ കൂടെ.....അന്നാ എബിച്ചായൻ എന്നോട് ഈ കാര്യങ്ങൾ മുഴുവൻ പറയുന്നേ.......അന്ന് അപ്പച്ചന്റെ കയ്യിലുള്ള ക്യാമറയിൽ എടുത്ത ഫോട്ടോയ ഇത്........ ഒരു ദിവസം ഞാൻ ചോദിച്ചു ഇച്ചായൻ പിന്തിരിഞ്ഞു നിക്കുന്ന ഈ ഫോട്ടോ എന്തിനാ കൊണ്ട് നടക്കുന്നെ ന്ന്..... അറ്റ്ലീസ് ഇച്ഛയന്റെ മുഖം എങ്കിലും കാണുന്നതാണേൽ വേണ്ടില്ലായിരുന്നെന്ന്..... അതൊന്നും എനിക്ക് പറഞ്ഞാൽ മനസിലാകുവെല്ലെന്ന് പറഞ് ഒരു പോക്കാ ന്റെ കയ്യീന്ന് ഫോട്ടോയും മേടിചോണ്ട്.....

ഇനി ഇപ്പൊ ഇത് കണ്ട് അങ്ങേർക്ക് ഹാലിളകണ്ട......അലമാരയിൽ വെച്ചേക്കാം......." ന്ന് പറഞ്ഞു അവൾ അതെടുത്തോണ്ട് പോയി ഷെൽഫിൽ വെച്ചു.... അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ശിവ....... കൃഷ്ണ.....തന്റെ ഓർമയിലെ ഇപ്പഴും ഒളിമങ്ങാതെ തെളിമയോടെ നിൽക്കുന്ന ആ ചിത്രത്തിന്റെ അവകാശി അസുരനാണോ...... അന്നത്തെ ആ ചെക്കന് ഡെവി ആയിരുന്നോ.......അങ്ങനെയാണേൽ ന്റെ സ്വപ്നത്തിൽ തെളിയുന്ന ആ ചെമ്പൻ മിഴികൾ അപ്പോൾ ഡെവിയുടെ ആയിരുന്നോ.......ആ ചെക്കന്റെ നുണക്കുഴി ചിരിയിൽ കാലമിത്ര കഴിഞ്ഞിട്ടും ആ സാമീപ്യം അറിഞ്ഞ പോലെ ഇപ്പോഴും ഹൃദയതാളം മുറുകി വരുന്നതിന് ഡെവിടാണോ കാരണവും അവൻ മാത്രമാണോ അതിനുള്ള അവകാശിയുo......... ന്നൊക്കെ മനസ്സിൽ കുന്നോളം ചോദ്യങ്ങൾ ഉയർന്ന് വന്നതോടൊപ്പം..... പെട്ടന്ന് അവളുടെ മനസിലേക്ക് അവളുടെ വീട്ടിലെ ആ കുളപ്പടവിൽ വെച് തനിക്ക് നേരെ നീട്ടി പിടിച്ച ആമ്പൽ കൈ തെളിഞ്ഞു വന്നു.... കൂടെ ആ ഇടുപ്പിലായുള്ള ആ കുഞ്ഞു മുറിപ്പാടും...... അറിയാതെ അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി തത്തിക്കളിച്ചു....... കാലങ്ങൾ ഓടിമറഞ്ഞിട്ടും വിടാതെ നിന്റെ ഓർമ്മകൾ എന്നിൽ വളർന്നപ്പോൾ അറിഞ്ഞില്ല അതിനവകാശി ഡെവിടെന്ന അസുരനായിരിക്കുമെന്ന്...... ഇനി ഞാൻ ആണ് ആ ഫോട്ടോയിലുള്ളതെന്ന് അസുരനെങ്ങാൻ അറിഞ്ഞാൽ.....

കൃഷ്ണാ..... ന്റെ ലക്ഷ്യത്തെ നീയായായിട്ട് ഇല്ലാതെയാക്കരുത്........ നുള്ളാലെ വിളിച്ചു കൊണ്ട് പെട്ടന്ന് നിലത്ത് നിന്നെണീറ്റതും അല്ലു..... "ശിവേച്ചി ദേ നോക്കിയേ......" ന്നുള്ള വിളി കേട്ട് ശിവയുടെ മിഴികൾ അല്ലുവിലേക്കായി നീണ്ടു..... കയ്യിലായി ഒരു ആൽബവും പിടിച്ചു ഇളിച്ചോണ്ട് നിക്കുന്ന അല്ലുവിനെ കണ്ടു...... അവൾ ചിരിച്ചു കൊണ്ട് ശിവയുടെ അരികിലേക്ക് നടന്നു വന്നതും പെട്ടെന്ന്..... "അല്ലു.....ചില്ലുണ്ട് കാലിൽ കൊള്ളും....." ന്ന് ശിവ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും അവൾ പെട്ടെന്ന് നിന്നു...... പിന്നീട് ആ ചില്ല് ചാടിക്കടന്നു കൊണ്ട് ശിവക്കരികിലേക്കായി വന്നു...... "ശിവേച്ചി ഇവിടെ ഇരിക്ക് ഞാൻ ഒരുകൂട്ടം കാണിച്ചുതരാം......" ന്നുപറഞ്ഞുകൊണ്ട് ശിവയെ ബെഡിലേക്ക് പിടിച്ചിരുത്തി അവൾക്കരികിലായിരുന്നു....... "ഇതൊക്കെ എന്താ അല്ലു........" "ഞങ്ങടെ ഫോട്ടോ കളക്ഷന.......സ്റ്റോറൂം ക്ലീൻ ചെയ്തപ്പോൾ അവിടെയുള്ള പഴയ ആൽബം പൊടിതട്ടിയെടുത്തു പുതിയ രൂപത്തിലാക്കി കൊണ്ടുവന്നത ഇച്ചായൻ..... പണ്ടത്തെ ഫോട്ടോ അല്ലേ ഒത്തിരി നിറം മങ്ങിയിരുന്നു ഇപ്പോൾ അതെല്ലാം ക്ലിയർ ചെയ്തിട്ടുണ്ടാകും നമുക്ക് നോക്കാം....... ഈ ഫോട്ടോ അതിലേക്ക് വയ്ക്കും ചെയ്യാം......." ന്ന് പറഞ് നേരത്തെ അവളുടെ കയ്യിൽ ഉള്ള ഫോട്ടോ കാണിച്ചു കൊണ്ട്.....

ആ ആൽബം ബെഡിലേക്കായി വെച്ചു..... വളരെ ഭംഗിയുള്ള പുറം ചട്ടയിലായി പരിശുദ്ധ കന്യമറിയത്തിന്റെ ഫോട്ടോ പതിച്ചിരുന്നു...... ബെഡിലായി ഒന്നൂടെ നിവർന്നിരുന്നു കൊണ്ട് അല്ലു പതിയെ ആൽബത്തിന്റെ ആദ്യ പേജ് തുറന്നു..... അതിലായി ഒരു മദ്യവയസ്കന്റെ കൂടെ നമ്മടെ വല്യമ്മച്ചി ഇരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.....ഡേവിഡ്ന്റെ ചെറിയൊരു മുഖച്ഛായയുണ്ട് ആ ഫോട്ടോയിലെ വ്യക്തിക്കെന്ന് ശിവയ്ക്ക് തോന്നി......അത്‌ നോക്കികൊണ്ട് അല്ലു ശിവയോടായി....... "ശിവേച്ചി.... ദേ നോക്ക്..... ഇതാണ് ഞങ്ങടെ വല്യപ്പച്ചൻ.......ചാക്കോ കളത്തിൽ പറബൻ....... ഞാനൊക്കെ ഉണ്ടാകുന്നെന് മുന്നേ ആള് കർത്താവിന്റെ വിളിക്ക് ഉത്തരം നൽകി........ പിന്നെയുണ്ടല്ലോ...... വല്യമ്മച്ചി പറഞ്ഞ അറിവാണേ......ഡെവിച്ചായൻ ഇല്ലിയോ വല്യപ്പച്ചന്റെ ഫോട്ടോ കോപ്പി ആണെന്ന.... അതെ ദേഷ്യം അതെ വാശി......വല്യപ്പച്ചന് വല്യമ്മച്ചിയെ ഒത്തിരി ഇഷ്ടാവാണോലോ.......ചങ്ക് പറിച്ചു സ്നേഹിക്കും ന്ന വല്യമ്മച്ചി ഇടക്കിടക്ക് പറയുന്നേ...... അത് ശരിയാണെന്ന് എന്നിക്കും തോന്നി.... കാരണം വല്യപ്പച്ചന്റെ ഫോട്ടോ കോപ്പി ആണ് ഇച്ചായനെങ്കിൽ ചങ്ക് പറിച്ചു സ്നേഹിക്കാൻ ന്റെ ഇച്ചായനും ഒട്ടും മോശം അല്ലന്നും വല്യപ്പച്ചനെ കടത്തി വെട്ടും മെന്നും ഒക്കെ ഞ്യാൻ അറിഞ്......

ന്ന് ശിവയെ നോക്കി കള്ളച്ചിരി ചിരിച്ചതും..... ശിവയൊന്ന് ഞെട്ടി കൊണ്ട്..... അല്ലുവിനെ നോക്കി....... അപ്പോൾ തന്നെ അല്ലു....ശിവയെ കെട്ടിപിടിച്ചു കൊണ്ട്..... "പരുങ്ങണ്ട ശിവേച്ചി..... നിക്കറിയാം ഇച്ചായന് ശിവച്ചിയെ ഒത്തിരി ഇഷ്ടാവാണെന്ന്......ഇച്ചായൻ ചേച്ചിയെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്നും അറിയാം...... അതൊക്കെ സ്നേഹം കൊണ്ട് മാറ്റിയെടുക്കും എന്റെ ഇച്ചായൻ..... ഒന്നു സമ്മതം മൂളിക്കൂടെ ചേച്ചി...... ന്റെ ചേച്ചിയായി വന്നൂടെ......" ന്ന് ശിവയിൽ നിന്ന് വിട്ടു മാറി അവളുടെ മുഖത്തേക്കുറ്റു നോക്കി കൊണ്ട് ചോദിച്ചു.... അവളുടെ ചോദ്യത്തിൽ ശിവ ഒന്നു പതറി കൊണ്ട്.... "അ... അല്ലു.... അല്ലേലും ഞാൻ നിനക്ക് ചേച്ചിയല്ലേ.... നി എന്റെ അനിയത്തികുട്ടിയാണല്ലോ... നിന്നെ അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളൂ......." "അതല്ല ചേച്ചി.... ന്റെ ഇച്ചായ......." "അ......അത്‌ വിട്.... നി ബാക്കി കൂടെ കാണിക്ക് അല്ലു......." ന്ന് പെട്ടന്ന് പറഞ്ഞു അവൾ വിഷയത്തിൽ നിന്നും തെന്നി മാറി..... മ്മ് മ്മ്.... ഒഴിഞ്ഞു മാറിക്കോ മോളെ ശിവേച്ചി..... ന്റെ ഇച്ചായൻ പിടിച്ചാപിടിയാലേ വളച്ചെടുത്തോളുമെന്ന് ആത്മകതിച്ചു കൊണ്ട്....... അവൾ തിരിഞ്ഞു അടുത്ത പേജ് മറിച്ചു..... അതിൽ ഡെവിയുടെ അപ്പച്ചനും അമ്മച്ചിയുമുള്ള ഫോട്ടോ അതിനപ്പുറത്തായി എബിയുടെ അപ്പനും അമ്മച്ചിയും......

അടുത്ത പേജ് മറിച്ചതും അതിലെ ഫോട്ടോ കണ്ട് ശിവ പൊട്ടിച്ചിരിച്ചി പോയി...... കുഞ്ഞി ട്രൗസർ ഇട്ടോണ്ട് ഒരു ഗുണ്ടു മണി......ആ കുഞ്ഞു മുഖം കൂർപ്പിച്ചു വെച്ചിരിക്കുന്നു...... കയ്യിലാണേൽ എന്തോ കമ്പും പിടിച്ചാണ് ആൾടെ നിൽപ്പ്...... അത്‌ കണ്ടാലേ അറിയാം കക്ഷി അസുരനാണെന്ന്...... "ഡെവി അല്ലേ ഇതു....." ന്ന് ചോദിച്ചതും അല്ലു അത്ഭുതത്തോടെ..... "ചേച്ചിക്ക് എങ്ങനെ മനസിലായി......." "മനസിലാക്കാനൊന്നും ഇല്ല ആ മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ കണ്ടാലേ അറിഞ്ഞൂടെ തന്റെ ഇച്ചായൻ ആണെന്ന്...അന്നെ തന്റെ ഇച്ചായന്റെ മുഖത്തു കലിപ്പെന്ന വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ....." ന്ന് പറഞ്ഞു ചരിച്ചു....... പിന്നീട് എബിയുടെ കുഞ്ഞിലേ ഫോട്ടോയും അല്ലുവിന്റെയും എല്ലാവരുടെയും ഒത്തിരി ഫോട്ടോ കണ്ടും ചിരിച്ചും മുന്നോട്ട് പോയി...... ലാസ്റ്റ് പേജ് ഫോട്ടോയും നോക്കി കഴിഞ്ഞതും അല്ലു.....എന്തോ ആലോചിച്ചു കൊണ്ടിരുന്നു...... "എന്താ പെണ്ണെ ആലോചിക്കുന്നേ..... ഫോട്ടോ കണ്ട് കഴിഞ്ഞില്ലേ......" "അതല്ല ശിവേച്ചി ഇതിൽ ഒരു ഫോട്ടോ കൂടെ ഉള്ളതാർന്നല്ലോ.......പക്ഷെ കാണുന്നില്ല......" "ഇനി എന്ത് ഫോട്ടോയ എല്ലാരേം നമ്മൾ കണ്ടില്ലേ......" "അതല്ല...... ഇത് ഞങ്ങടെ അപ്പ....." ന്ന് പറഞ്ഞു മുഴുവനാകും മുന്നേ ശിവ..... "നി ആലോചിച്ചു നിക്ക് ഞാൻ ഇതൊന്ന് ക്ലീൻ ചെയ്യട്ടെ......."

ന്ന് പറഞ്ഞു താഴെക്ക് പോയി തിരികെ ചൂൽ കൊണ്ട് വന്നു അടിച്ചു വാരി ചില്ല് കൊണ്ട് കളഞ്ഞു..... പിന്നീട് തിരികെ വന്നു വലിച്ചു വാരിയിട്ടതെല്ലാം അടുക്കി പെറുക്കി വെച്ചപ്പോഴും അല്ലു അതാ ആലോചനയിൽ..... "പെണ്ണെ നിന്റെ ആലോചന തീർന്നില്ലേ......വാ.... നമു......" ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ...... "ഞാൻ ഇപ്പൊ വരാവേ...... " ന്ന് പറഞ്ഞു മുറിവിട്ടിറങ്ങിയോടി....... ഇവളിതെങ്ങട കൃഷ്ണ ഓടണേ..... ന്ന് കരുതി ഡെവിയുടെ റൂമിന്റെ കതകടച്ചു തിരിഞ്ഞു...... അപ്പോഴതാ നേരത്തെ ഓടിപ്പോയവൾ തിരിചോടിവരുന്നു...... ഓടിയെടുത്ത അല്ലു പെട്ടന്ന് ശിവയുടെ കയ്യിൽ പിടിച്ചു കൊണ്ട്...... "ശിവേച്ചി ന്റെ കൂടെ വന്നെ......." ന്ന് പറഞ്ഞു പെട്ടന്ന് ശിവയേം വലിച്ചോണ്ട് ഓടി...... അവൾ നേരെ ഓടിയത് ടെറസിലേക്ക് കടക്കുന്നതിന് തൊട്ടടുത്തുള്ള ഒരു കർട്ടനുടുത്തായിരുന്നു...... അവൾ ചുറ്റുമൊന്ന് നോക്കി ആ കർട്ടൻ വകഞ്ഞു മാറ്റിയതും അവിടെയായി ഒരു കതക് തെളിഞ്ഞു....... അവളുടെ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കീ എടുത്ത് ശിവയെ ഒന്നും നോക്കി പെട്ടന്ന് അതിന്റെ ലോക്ക് തുറന്നു..... ഇരുട്ട് നിറഞ്ഞ ആ മുറിയിലേക്കായി അവർ പ്രവേശിച്ചു........ അകത്തേക്ക് കയറി തപ്പി തടഞ്ഞു കൊണ്ട് ശിവ....... "അല്ലു..... നി എന്താ പെണ്ണെ ന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നെ.....

ഇവിടെ ഇങ്ങനെയൊരു റൂം ഉണ്ടായിരുന്നോ......ഇവിടെ അപ്പിടി ഇരുട്ടാണല്ലോ...... സ്വിച്ച് ഇല്ലെ പെണ്ണെ....." "ന്റെ ശിവേച്ചി ഞാൻ സ്വിച്ച് നോക്കട്ടെ......നേരത്തെ ഞാൻ പറഞ്ഞ കളഞ്ഞു പോയ ഫോട്ടോയില്ലേ അത്‌ നമുക്ക് ഇനി ഇവിടെന്നെ കിട്ടൂ...... ഉണ്ടായിരുന്ന ഫോട്ടോ കേട് വന്നു കാണും.....എന്നാ ഭംഗിയാണെന്ന് അറിയാവോ ആ ഫോട്ടോ.......വല്യമ്മച്ചി കാണും മുന്നേ നമുക്ക് ഇതീന്ന് ഇറങ്ങണം......." "അതിനുമാത്രം എന്താ പെണ്ണെ ഇതിൽ കാണാൻ.....ഒരു ഫോട്ടോ കാണാൻ ആണോ ഇത്രയും വെപ്രാളം......." "അതൊക്കെയുണ്ട് ചേച്ചി.... ഇതെ ഒരു ലോകമ....... വല്യമ്മച്ചി കാണാതെ ഇടക്ക് ഞാൻ ഇതിലൊന്നു കയറും......ഇവിടുത്തെ ഓരോ വസ്തുവും നമുക്ക് പ്രത്യേക ഫീലാ തരുവാ......ഒന്ന് കണ്ട് നോക്ക് ചേച്ചി.......ഞാനീ സ്വിച് ഒന്നിടട്ടെ......." ന്ന് പറഞ്ഞു അവൾ ശിവയുടെ കൈയിൽ നിന്ന് പിടി വിട്ടു അകന്ന് മാറി...... ആ ഇരുട്ടിൽ കാര്യറിയാതെ ശിവയുടെ മിഴികൾ ഓടിനടന്നു......അതെനിമിഷം എന്തിനെന്നറിയാതെ അവളുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു...... പൊടുന്നനെ അവിടെയാകെ വെളിച്ചം പരന്നതും..... ഇതുവരെ ഇരുട്ടിൽ ലയിച്ചിരുന്ന ശിവയുടെ മിഴികൾ പെട്ടന്നുള്ള പ്രകാശത്തിൽ ഇറുകെ അടച്ചു പോയി.......

ചെറു നിമിഷത്തിന് ശേഷം പതിയെ തുറന്ന ശിവയുടെ മുന്നിലെ കാഴ്ചയിൽ അവളുടെ മിഴികൾ കൂടുതൽ വിടർന്നു....... വളരെ ഒതുക്കമാർന്ന ഒരു കുഞ്ഞു റൂം..... ചെറിയ ഒരു കട്ടിൽ അതിലെ കിടക്ക വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു...... അതിനടുത്തായി ഒരു കുഞ്ഞു ടേബിൾ.... അതിന് മുകളിലായി ഒരു നിറങ്ങൾ കട്ടപ്പിടിച്ച രീതിയിലുള്ള പെയിന്റ് പാഡ്..... അതിനടുത്തായി കുറച്ചു പെയിന്റിംഗ് ബ്രശുകൾ..... അതിലും നിറംമങ്ങി പെയിന്റ് കട്ട പിടിചിരിക്കുന്നു...... അത്‌ കാണെ അവളുടെ കാലുകൾ യാന്ത്രികമായി അതിനരികിലേക്കായി ചലിച്ചു..... അതിനരികിലായി നിന്ന് പതിയെ അതിലേക്കായി കൈ ചേർത്ത് കണ്ണുകൾ അടച്ചു.... തന്റെ പ്രിയപ്പെട്ട ആരുടെയോ സ്പർശം പോലെ അവളുടെ ഉള്ളം അകാരണമായി മിടിച്ചോണ്ടിരുന്നു....... "ശിവേച്ചി.... അതവിടെ വെച്ക്ക് ട്ടൊ അല്ലേൽ വല്യമച്ചിക്ക് സഹിക്കുവെല....." ന്നുള്ള അല്ലുവിന്റെ സംസാരത്തിലാണ് അവൾ ഞെട്ടി കണ്ണുകൾ തുറന്നത്.... കണ്ണ് തുറന്നു തിരിഞ്ഞ ശിവയുടെ മിഴികൾ ഉടക്കിയത് ചുമരിലായി തൂക്കിയിട്ട ഒരു ഫോട്ടോയിലായിരുന്നു...... ചിലങ്കയണിഞ്ഞ കാൽപാതം.......അവൾ പതിയെ അതിനടുത്തേക്കായി നടന്നതും അല്ലു.... "ശിവേച്ചി.... അത്‌ ഞങ്ങടെ അപ്പയുടെ കാല......." "എന്ത്..... അപ്പയുടെയൊ......" ന്ന് ശിവ പെട്ടന്ന് നിന്ന് സംശയത്തോടെ ചോദിച്ചതും.......അല്ലു......... "ആ അപ്പച്ചിയുടെ.......ന്റെ അപ്പച്ചി നന്നായിട്ട് നൃത്തം ചെയ്യുമാരുന്നൂലോ...... ഇത് അപ്പച്ചി തന്നെ വരച്ചതാ......

വരയ്ക്കാനും പ്രത്യക കഴിവ് ഉണ്ടായിരുന്നെന്ന വല്യമ്മച്ചി പറഞ്ഞിരുന്നത്....... ഇവരുടെ ഫോട്ടോയ ഞാൻ ആൽബത്തിൽ തിരഞ്ഞെ......." "അ.....അതാരാ ഈ അപ്പച്ചി......." "ഞാൻ നേരിട്ടു കണ്ടിട്ടില്ല..... ഞാൻ ജനിക്കുന്നെണ് മുന്നേ ആള് നാട് വിട്ടു...... പ്രേമിച്ചവന്റെ കൂടെ നാടുവിട്ടന്ന്......ഒരു ചിന്ന ലവ് സ്റ്റോറിയാ അപ്പച്ചിയുടെ ജീവിതം....... ശിവേച്ചി.....ഇത് നോക്കിയേ ഇതാണ് ഇവിടുത്തെ ഹൈ ലൈറ്റ്......ഞാൻ പറഞ്ഞ ന്റെ അപ്പച്ചിയുടെ സുന്ദരമായ പ്രണയ കാവ്യം........" ന്ന് പറഞ്ഞത് കേട്ട് അല്ലുവിന് നേരെ തിരിഞ്ഞു നോക്കിയതും അവൾ നിന്നത്.....ഒരു പെയിന്റിംഗ് ബോർഡ്ന്ന് മുന്നിലായിരുന്നു......അതിന് മുകളിലായി ചുമന്ന തുണി കൊണ്ട് മൂടിയിരുന്നു...... ശിവയുടെ മിഴികൾ അതിലേക്കായി ഉറ്റു നോക്കിയതും അല്ലു പതിയെ ആ തുണി യെടുത്ത് മാറ്റി..... ബോഡിനെ മറഞ്ഞ ആവരണം നീങ്ങിയതിന് പുറകെ ബോർഡിലായി തെളിഞ്ഞു വന്ന ഛായാ ചിത്രം ഒരു ദാവണി പെൺകുട്ടിയുടെയായിരുന്നു...... വകമരച്ചുവട്ടിൽ ഇരിക്കുന്ന മുഖം വ്യകതമല്ലാത്ത ഒരു യുവാവിനരികിലേക്കായി നടന്നു നീങ്ങുന്ന ഒരു ദാവണി കാരി....... "ഇതാണ് ചേച്ചി ന്റെ അപ്പച്ചി........" ന്ന് പറഞ്ഞതിന് പിറകെ അവളുടെ വിരലുകൾ ആ പേജ് ഉയർത്തി പുറകിലേക്കായി മടക്കി വെച് അതിന് മുന്നിൽ നിന്നായി മാറി നിന്നതും......

തെളിഞ്ഞു വന്ന അടുത്ത പേജിലായി മിഴികൾ ഒരു നടക്കത്തോടെ തറഞ്ഞു....... ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു പോയ ശിവയുടെ മിഴികൾ ആ ഫോട്ടോയിലെ നവദംബതികളിൽ ഉടക്കി നിന്നു..... അപ്പോഴും അവളുടെ മിഴികളിൽ കഴുത്തിൽ പിണഞ്ഞു കിടക്കുന്ന മഞ്ഞ ചരടിലും സീമന്ദരേഖ ചുവപ്പിച്ച കുങ്കുമ വർണത്തിലുമായി ഉടക്കി നിന്നു...... "ഇതാണ് ചേച്ചി ജീവിതം കൊണ്ട് പ്രണയകാവ്യം തീർത്ത ഞങ്ങടെ ലക്ഷ്മി അപ്പ........." ന്നുള്ള അവളുടെ ശബ്ദത്തിൽ ഞെട്ടിത്തരിച്ചു പോയ ശിവ കേട്ട വാക്കിന്റെ നടുക്കത്തിൽ അവളുടെ മിഴികൾ നിറഞ്ഞൊഴുകി....... ഉള്ളിൽ നിന്നോരെങ്ങൽ ഉയർന്ന് വന്നതും..... വലത് കയ്യാൽ വാ മൂടി കൊണ്ട് നിന്ന ശിവയെ കണ്ട്...... അല്ലു...... "ശിവേച്ചി.........." ന്ന് വിളിച്ചതും...... നിറഞ്ഞൊഴുകുന്ന കണ്ണാലെ രണ്ടടി പിറകോട്ടു വെച്ച ശിവ.... അല്ലുവിന്റെ വാക്കുകൾ കേൾക്കാൻ പോലും ഇട നൽകാതെ പിന്തിരിഞ്ഞു കൊണ്ടോടി....... ടെറസ്സും കടന്ന് ഓടിയ ശിവ സ്റ്റെയർ കയറി അവൾക്കെതിരെ നടന്ന് വരുന്ന ഡെവിയെ പോലും മിഴിയിലുടക്കാതെ കൊടുങ്കാറ്റ് പോലെ തന്റെ റൂമിലേക്കായി ഓടി കയറി വാതിൽ വലിച്ചടച്ചു ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾക്കകമ്പടിയോടെ അതിലേക്കായി ചേർന്ന് പൊട്ടിക്കരച്ചിലോടെ നിലത്തോട്ടൂർന്നിരുന്നു....... അപ്പോഴും നിറഞ്ഞൊഴുകുന്ന അവളുടെ മിഴികളിലായി ആ റൂമിലെ ചിത്രത്തിലെ തന്റെ അച്ഛന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന തന്റെ അമ്മയുടെ മുഖം കൂടുതൽ തെളിമയോടെ നിറഞ്ഞു നിന്നു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story