പ്രണയശ്രാവണാസുരം: ഭാഗം 39

pranayashravanasuram

എഴുത്തുകാരി: അമീന

അപ്പോഴും നിറഞ്ഞൊഴുകുന്ന അവളുടെ മിഴികളിലായി ആ റൂമിലെ ചിത്രത്തിലെ തന്റെ അച്ഛന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന തന്റെ അമ്മയുടെ മുഖം കൂടുതൽ തെളിമയോടെ നിറഞ്ഞു നിന്നു........ എനിക്കാന്യമായ സത്യം..... ന്റെ അമ്മയുടെയും അപ്പയുടെയും പ്രണയം....... ആരോരുമില്ലാത്ത അമ്മയ്‌ക്കൊരു ജീവിതം നൽകിയത് അച്ഛയ്ക്ക് അമ്മയോടുള്ള പ്രണയമായിരുന്നോ........ തന്റെ കാതുകളെ തുളച്ചു കയറിയ അല്ലുവിന്റെ വാക്കുകൾ അപ്പോഴും അവളുടെ ഉള്ളിലായി അലയടിച്ചു കൊണ്ടിരുന്നു....... പുറകെയോടിവന്ന അല്ലു..... ശിവയുടെ റൂമിന് വെളിയിലായി വാതിലിലേക്ക് കണ്ണുംനട്ട് നിന്നെ ഡെവിയെ കണ്ടു കൊണ്ട്...... "ഇച്ചായ..... ചേച്ചി..... ശിവേച്ചി........" ന്നൊരു കിതപ്പോടെ ചോദിച്ചതും...... അവൻ ഒരു സംശയത്തോടെയവളെ നോക്കിക്കൊണ്ട്..... "അല്ലു ശിവയ്ക്ക്..... ശിവയ്ക്ക് എന്നതാ പറ്റിയേ...... അവളെന്തിനാ കരഞ്ഞേച്ചും ഓടിവന്നത്......" "അത് ഇച്ചായാ എനിക്കൊന്നും അറിയത്തില്ല......ഞാൻ.....ഞാൻ നമ്മുടെ പഴയ ആൽബം കാണിച്ചു കൊടുക്കുവായിരുന്നു....... പിന്നെ ഞാൻ...." ന്ന് പറഞ്ഞ് നിർത്തി ഒരു പരുങ്ങലോടെ അവനെ നോക്കി കൊണ്ട്.... "ഞാൻ ലക്ഷ്മി അപ്പച്ചി യെ........" ന്ന് പറഞ്ഞു മുഴുവനാക്കും മുൻപേ ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ തല താഴ്ത്തി........

"അല്ലു......നിയാ റൂം തുറന്നോ.......തല കുനിച്ചു നിക്കാതെ..... നിന്നോടാ ചോദിച്ചത് നീയാ റൂം തുറന്നോ......" ന്ന് ഉച്ചത്തിൽ ചോദിച്ചതും അവൾ വിറച്ചുകൊണ്ട്..... "ഇച്ചായ ഞാൻ......." "നിനക്ക് അറിയുന്നതല്ലേ അതിലാരും പോകാറില്ലാന്ന്.......നിന്റെ പ്രവർത്തിയേങ്ങാൻ വല്യമ്മച്ചി അറിഞ്ഞാൽ....... ആ മനസ്സ് എത്ര വേദനിക്കുമെന്ന് നിനക്കറിയോ....... അതിലെ ഓർമ്മകൾ ഇന്നും വല്യമ്മച്ചിക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂ....... വല്യമ്മച്ചിയുടെ വേദന അത്‌ കാണുന്ന എനിക്ക് ദേഷ്യമാത്രമെയുള്ളൂ....... ആ റൂമിലുള്ള നി അപ്പചിയെന്ന് വിളിക്കുന്ന ഫോട്ടോയിൽ ഉള്ള ആളുണ്ടല്ലോ.......അവരോട് ഇപ്പോഴെനിക്ക് വെറുപ്പ് മാത്രമേയുള്ളൂ...... സ്വന്തം ജീവിതം മാത്രം ആലോചിച്ചു കൊണ്ട് ഇവിടം വിട്ടു ഇറങ്ങി പോയന്ന് മുതൽ തകർന്നതാണ് എന്റെ വല്യമ്മച്ചി....... ഇതുവരേക്കും ഒന്ന് വരാനോ താൻ ജീവനോടെ ഉണ്ടെന്നെങ്കിലും അറിയിക്കാനോ തോന്നിയോ........ഇനിയും നീ ആ റൂം തുറന്ന് ആ മുഖം വല്യമ്മച്ചിയുടെ മുൻപിൽ കൊണ്ടുവന്നൽ ആ മനസ് അതിനാൽ വേദനിച്ചാൽ......ഞാനത് സഹിച്ചു എന്ന് വരില്ല......." "സോറി ഇച്ചായാ..... ഞാൻ ചേച്ചിക്ക് കാണാൻ..... അവിടെയുള്ള നൃത്തത്തിന് ഉപയോഗിക്കുന്ന വസ്തുക്കളൊക്കെ ചേച്ചിയെ കാണിക്കാൻ വേണ്ടി.... അത് പിന്നെ ചേച്ചിക്ക് അതൊക്കെ ഇഷ്ടം ആണല്ലോ...

അതാ ഞാൻ..... അല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചില്ല...... പക്ഷേ പിന്നെ ചേച്ചിക്ക് എന്ത് സംഭവിച്ചെന്ന് എനിക്കറിയുവേല....... അതെല്ലാം കാണുന്നതിനു മുന്നേ ആ ഫോട്ടോ കണ്ട ഉടനെ ചേച്ചി അവിടെ നിന്നൊടി....... എനിക്ക് അറിയത്തില്ല ഇച്ചായ...... ചേ...... ചേച്ചി എവിടെയാ പോയത്..... താഴോട്ട് പോയിട്ടുണ്ടോ......" ന്നുള്ള അല്ലുവിന്റെ സംസാരത്തിൽ അവന്റെ മനസിലായെന്തോ ഉടക്കിയ നിമിഷം....... "നീ എന്നതാ പറഞ്ഞത്....... ആ ഫോട്ടോ കണ്ടിട്ട് അവൾ കരഞ്ഞെന്നോ......." "ആ..... ആ ഫോട്ടോ കണ്ടപ്പോ ആരെയോ കണ്ട് കണക്ക് പേടിച്ചു നിൽക്കുന്നുണ്ടായിരുന്നു..... പിന്നെ കണ്ണൊക്കെ നിറഞ്ഞു വന്ന് വായ്മൂടി കൊണ്ട് ഓടി..... എനിക്കൊന്നും മനസ്സിലായില്ല........ പിന്നെ ഇച്ചായ ഞാൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ചേച്ചിയോട്...... ഇനി ചിലപ്പോൾ എന്റെ വാക്ക് എന്തെങ്കിലും ആണ് ചേച്ചിയെ വേദനിപ്പിച്ചതന്നുമറിയത്തില്ല......." ന്നൊക്കെയുള്ള അല്ലുവിന്റെ സംസാരം കേട്ട അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്ന് കൂടിയതിന്റെ ഫലമെന്നോണം....... ശിവ റൂമിൽ ഉണ്ടെന്നും നീ ഇപ്പോൾ താഴോട്ടു പൊയ്ക്കോന്ന് പറഞ് അല്ലുവിനെ പറഞ്ഞു വിട്ടു..... അല്ലു താഴോട്ടിറങ്ങി പോയതും......ഡെവി മുന്നോട്ടു നടന്നു കൊണ്ട് ശിവയുടെ ഡോറിൽ മുട്ടി..... "ശിവ.... കതക് തുറക്.... ശിവ...."

ന്നുള്ള ഡെവിയുടെ വിളിയിലാണ് അത്രയും നേരം കരച്ചിലിനിടയിൽ പുറത്ത് നിന്ന് കേട്ട ഡെവിയുടെയും അല്ലുവിന്റെയും സംസാരത്തിൽ നിന്ന് കാതുകൾ പിൻവലിച്ചു കൊണ്ട് ശിവ ഞെട്ടി പിടഞ്ഞണീറ്റത്....... "ശിവ..... കതക് തുറക്ക്......" ന്ന് പിന്നെയും തട്ടി വിളിച്ചെങ്കിലും മറുപടിയൊന്നും കേൾക്കാതിരുന്നതും..... "പത്തുമിനുട്ട് അതിനുള്ളിൽ നീ ഇറങ്ങി താഴോട്ട് വന്നിരിക്കണം.......ഇല്ലേൽ ഞാൻ ഒരു വരവ് വരും..... പിന്നീട് ചെയ്യുന്നത് നിനക്ക് പോലും ആലോചിക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല........" ന്ന് പറഞ്ഞുകൊണ്ട് ഡെവി താഴോട്ടിറങ്ങി പോയി..... എന്നാൽ ശിവയുടെ കാതിൽ തന്റെ അമ്മയെ കുറിച്ചു പറഞ്ഞ ഡെവിയുടെ വാക്കുകൾ അലയടിച്ചു....... നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ നിലത്തായി പടിഞ്ഞിരുന്നു....... "കൃഷ്ണ..... നിക്കൊന്നും മാനസിലാവണില്ലല്ലോ...... അല്ലു...എന്താ പറഞ്ഞെ.....ന്റെ അമ്മ അവളുടെ ലക്ഷ്മി അപ്പച്ചിയാണെന്നോ..... അതെങ്ങനെ....... പിന്നെ ഡെവി പറഞ്ഞതിനെല്ലാം അർത്ഥമെന്താ......ഇവർക്കൊക്കെ ന്റെ അമ്മയോട് ദേഷ്യം എന്തിനാ...... ന്റെ അമ്മ അല്ലേ അത്‌......അമ്മയ്ക്ക് ഇവരുമായി എന്ത് ബന്ധമാണുള്ളത്......എങ്ങനെ ആ ചിത്രം ഇവിടെ വന്നേക്കണേ......അമ്മ വരച്ചു ന്ന് പറയണു........ അച്ച പറഞ്ഞ അറിവിൽ അമ്മയ്ക്ക് ഒരു കുടുംബം ഇല്ലെന്നായിരുന്നു........

പക്ഷെ അവസാനമായി അച്ച ഏൽപ്പിച്ചതും ഇല്ലെന്ന് പറഞ്ഞ ആ കുടുംബത്തെ കണ്ടെത്തി..... ന്റെ കൈകളിലായി ഏല്പിച്ച കാര്യം അതിനവകാശിക്ക് നൽകാനല്ലേ......ഞാൻ അന്വേഷിക്കുന്ന ന്റെ അമ്മയുടെ കുടുംബം അത്‌..... എങ്ങനെ ഞാൻ കണ്ടെത്തും....... ആ ലക്ഷ്യം കണ്ടെത്തുന്നത് വരെ നിക്ക് മറ്റൊന്നിലും ഉൾപെടാൻ കഴിയില്ല....... അതല്ലേ കൃഷ്ണ ന്റെ കൺമുന്നിൽ കാണുന്ന പ്രണയത്തെ പോലും ഞാൻ മനസ്സറിഞ്ഞൊന്ന് ചിന്തിക്കാത്തത്......ചിന്തിച്ചു പോയാൽ..... ന്റെ അച്ഛന് കൊടുത്ത വാക്ക് നിക്ക് നിറവേറ്റാൻ കഴിയാതെ പോകും....... ന്റെ ലക്ഷ്യത്തിലേക്കുള്ള വഴി തെളിക്കാൻ അച്ച നൽകിയ ആ ഫോട്ടോ അത് കുരിശിങ്കൽ തറവാട്ടിലെ ആൽഫ്രഡ്‌ കുരിശിങ്കലാണ്.....അങ്ങനെയെങ്കിൽ അമ്മയ്ക്ക് അവരുമായുള്ള ബന്ധം എന്താണ്........ ഈ വീടും ആ വീടും തമ്മിലുള്ള ബന്ധം എന്താണ്..... ഇവര് ന്റെ അമ്മയെ അപ്പച്ചി ന്ന് വിളിക്കുന്നത് എന്താ... എല്ലാത്തിനും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു......അതെല്ലാം കണ്ടെത്താൻ ഞാൻ എവിടെന്ന് തുടങ്ങും കൃഷ്ണ....... ന്ന് ആലോചിച്ചു കൊണ്ട് നിലത്തുനിന്നെണീറ്റ് കൊണ്ട് അവൾ വേഗത്തിൽ നടന്ന് ചെന്ന് ഷെൽഫിലുള്ള അവളുടെ ബാഗ് കയ്യിലായെടുത്തു............ അതിലുള്ള വസ്തുക്കളെല്ലാം അവൾ കുടഞ്ഞു ബെഡിലേകിട്ടു......

അതിൽനിന്നും അന്ന് കുരിശിങ്കൽ തറവാടിനു മുന്നിൽ നിന്നും എടുത്ത അതേ പേപ്പർ എടുത് നിവർത്തി........ ആ പേപ്പറിൽ ആയി ഒന്നുകൂടെ സൂക്ഷിച്ചുനോക്കി..... അതേ......ഈ ചിത്രവും അമ്മ വരച്ചതാണ്...... പക്ഷേ ഇതിൽ ഒരു ചെറുപ്പക്കാരനാണ്....... ആ മധ്യവയസ്കനെ മുഖച്ഛായയുള്ള ആ ചെറുപ്പക്കാരൻ....... അച്ഛൻ പറഞ്ഞ പേര് ആൽഫ്രെഡ്...... ആളുടെ യവ്വനത്തിലുള്ള ഫോട്ടോ ആയിരിക്കുമിത്........ ഈ ഫോട്ടോ എന്തിനാ അച്ഛൻ എന്റെ കയ്യിൽ ഏൽപ്പിച്ചത്....... അന്ന് അവസാനമായി പറഞ്ഞത് ഇതു മാത്രമാണ്..... # "ശിവ മോളെ...... നിന്റെ അച്ച നിന്റെ അമ്മയെ അകറ്റിയ ഒരു കുടുംബമുണ്ടവൾക്ക്....... അമ്മയുടെ വേർപ്പാടിൽ വേദനിക്കുന്ന ഒത്തിരി പേരുണ്ടവിടെ........ആ മുറിവുണക്കാൻ.... അച്ഛന് കഴിയാതെ പോയി ശിവ മോളെ...... അച്ഛന്റെ സ്വാർത്തമായ പ്രണയമാണ് അമ്മയെ അവരിൽ നിന്നകറ്റേണ്ടി വന്നത്.....തിരികെ നൽകാൻ ആഗ്രഹിച്ചപ്പഴും അതിന് ഈ അച്ചയ്ക്ക് സാധിക്കാതെ പോയി....... ഇനിയും അന്വേഷിക്കാൻ ഒരിടമില്ല......അച്ചയ്ക്ക് വേണ്ടി മോളിത് ചെയ്യണം......... അവരിലേക്കെത്താൻ അച്ഛടെ കയ്യിൽ ഇതേയുള്ളു......അച്ഛയുടെ കട്ടിലിൽ ഒരു അറയുണ്ട്.... അതിലുണ്ട് മോൾടെ മുന്നോട്ടുള്ള കാര്യങ്ങൾക്ക്...... അതിലൊരു കുഞ്ഞു ബോക്സ്‌ ഉണ്ട്..... അത്‌ മോൾ ആ കുടുംബംത്തെ യെന്ന് നേടിയെടുക്കുന്നോ.....

അന്ന് ആ അവകാശിക്ക് നിയാ ബോക്സ്‌ നൽകണം...... അവർ എന്ത് പറയുന്നോ...... അത്‌ നി അനുസരിക്കണം......അച്ഛടെ പോന്ന് അനുസരിക്കുവോ......അതുവരെ നിന്റെ മനസ്സിനൊരാവകാശി ഉണ്ടാക്കരുത് അച്ഛയുഡെ കുഞ്......." ന്ന് പറഞ്ഞു എന്റെ കയ്യിലായി ആ രുദ്രഷമാല ഏൽപ്പിച്ചു കൊണ്ട്...... നിറഞ്ഞ കണ്ണുകളോടെ ശിവ തലയനക്കി സമ്മതമറിയിക്കവേ...... ചെറു പുഞ്ചിരിയോടെ കൊണ്ട് ആ കണ്ണുകൾ അടഞ്ഞപ്പോൾ.......അച്ച വളർത്തിയ ആ പതിനഞ്ചു വയസുകാരി ശ്രാവണിക്ക് തന്റെ മുന്നോട്ടുള്ള ജീവിത്തത്തിൽ വലിയൊരു ലക്ഷ്യബോധമുണ്ടാക്കി....... ആ രുദ്രാക്ഷം അതൊരു കീ ആണ്....ആർക്കും പെട്ടന്ന് അതിലൊരു കീ ഒളിഞ്ഞു കിടക്കുന്നത് കാണാൻ സാധിക്കില്ല...... അത്‌ ഉപയോഗിച് അച്ഛയുടെ റൂമിലെ കട്ടിലിലുള്ള ആ കുഞ്ഞു അറ തുറന്നപ്പോൾ കിട്ടിയതാണ് ഈ ചിത്രo..... അതിലായി ഒരു കുഞ്ഞു ബോക്സ്‌ ഉണ്ട്..... അത്‌ തുറക്കാൻ എന്റെ ലക്ഷ്യത്തിന്റെ അവസാനം മാത്രമേ നിക്ക് അവകാശമുള്ളൂ...... വർഷങ്ങൾ വേണ്ടി വന്നു ഇതിനായി മുന്നിട്ടിറങ്ങാൻ..... അച്ച പോയതിൽ പിന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.....

നാട്ടിൽ നിന്നും പുറത്തേക്കൊരു അവസരം കിട്ടിയത് പോലും വീണയുടെ ആവശ്യത്തിന് വേണ്ടിയായിരുന്നു...... വർഷങ്ങൾ വേണ്ടി വന്നു ഇതിലേക്കായി തുടക്കം കുറിക്കാൻ...... ഇപ്പൊ പല വഴികൾ തെളിഞ്ഞു വന്നിരിക്കുന്നു.....ന്റെ ലക്ഷ്യം നേടാൻ ഈ വീട്ടിലുവർ വഴി സാധ്യമാകുമെന്നൊരു തോന്നൽ.......അതെനിക്ക് കണ്ടെത്തിയേ പറ്റൂ..... അല്ലു അമ്മയെ കുറിച് പറഞ്ഞു....വല്യമ്മച്ചിക്ക് അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നെന്ന്......അതുകൊണ്ട് അമ്മയെ കുറിച് കൂടുതൽ വിവരങ്ങൾ വല്യമ്മച്ചിക്ക് അറിയുമായിരിക്കും...... നേരിട്ടു ചോദിച്ചാൽ അത്‌ പറയണമെന്നില്ല......അമ്മയോടുള്ള പരിഭവം അവരിൽ ദേഷ്യം ആണുണ്ടാക്കിയിരിക്കുന്നത്...... അതിന് മുന്നേ അമ്മയ്ക്ക് ഇവിടെയുള്ളവരുമായുള്ള ബന്ധം അറിയണം.......അതറിയാൻ നേരിട്ടൊരു നീക്കം നടക്കില്ല........ മറന്നെന്നു വിശ്വസിക്കുന്ന അവർക്കിടയിൽ ഇപ്പോഴും മറഞ്ഞിരിക്കുന്ന അമ്മയുടെ ഓർമ്മകൾ തിരികെ കൊണ്ട് വരണം..... ന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി അവൾ ഒന്നും സംഭവിക്കാത്ത പോലെ മുഖ്മ കഴുകി താഴെക്കിറങ്ങി....... അവൾ വരുന്നത് കണ്ട അല്ലു....

പെട്ടന്ന് ഓടി ചെന്ന്..... "ചേച്ചി...... എന്നതാ പറ്റിയെ.....എന്നാത്തിനാ പെട്ടന്ന് കരഞ്ഞോണ്ട് ഓടിയെ......" "അത്‌ ഞാൻ കരഞ്ഞില്ല...... കണ്ണിൽ എന്തോ പോയപ്പോ ഞാൻ അത്‌ കഴുകാൻ ഓടിയതാ......." ന്ന് പറഞ്ഞു അറിയാതെ നോട്ടം തൊട്ടടുത്തിരിക്കുന്ന ഡെവിയിൽ പതിഞ്ഞതും...... ചെക്കന്റെ കണ്ണിമ ചിമ്മാതെയുള്ള നോട്ടത്തിൽ പതറിയ ശിവ പെട്ടന്ന് മുഖം തിരിച്ചു അല്ലുവിനോടായി...... "ഞാ.....ഞാൻ നിന്നെ അവിടെ നോക്കി കണ്ടില്ല......ഇവിട വരുമ്പോഴ നിന്നെ ഇവിടെ കണ്ടേ......നിയപ്പഴേക്കും ഇങ്ങെത്തിയോ....." ന്നുള്ള ശിവയുടെ സംസാരം കേട്ട് കൊണ്ട് കല്കണ്ടം വായിലേക്കിട്ട് കൊണ്ട് വന്ന എബി....... "കാണില്ല.... അവളെ അങ്ങനെ ഒന്നും കാണാത്തില്ല പെങ്ങളെ...... ഇവളെ കുമ്പിടിയാ കുമ്പിടി.......ഇവിടെ കണ്ടാൽ അവിടെ കാണില്ല അവിടെ കണ്ടാൽ ഇവിടെ കാണില്ല.......കുമ്പിടിയുടെ ലേറ്റസ്റ്റ് വേർഷനാണിവൾ....."😏 ന്ന് പറഞ്ഞു അല്ലുവിനെ നോക്കി പുചിച്ചോണ്ട് വരുന്ന എബിയെ കണ്ട് അല്ലു രൂക്ഷമായി നോക്കി കൊണ്ട്...... "കിച്ചായാ......കുമ്പിടി നിങ്ങളുടെ.😬.......ന്നെ വല്ലാണ്ട് കളിയാക്കിയാളുണ്ടല്ലോ...."

"ഉണ്ട അല്ല ഉണ്ടപൊരി.....എന്റെ ചോറിൽ കയ്യിട്ട് വാരിത്തിന്ന പരട്ട പെങ്ങളാണ് നി നിന്നെ ഞാൻ അടപടലം ട്രോളി കൊല്ലും........" "എന്നതാ പറഞ്ഞെ...... ഇപ്പൊ വന്നു വന്നു ന്നെ തീരെ വിലയില്ലാതായല്ലേ..... കാണിച്ചു തരാം......" ന്ന് പറഞ്ഞു ചവിട്ടി തുള്ളി...... "വല്ല്യമമച്ചി.....അമ്മച്ചി.... റോസ്‌ലിമ്മ...... എബിച്ചായൻ ഇല്ലെ......" ന്ന് എബിയെ നോക്കി നീട്ടി വലിച്ചു പറഞ് അവൾ വല്യമ്മച്ചിയുടെ അടുത്തേക്കോടി പോയതും..... അവളെ നോക്കി പുച്ഛിച്ചു കൊണ്ട് കയ്യിലെ കൾക്കണ്ടം ഓരോന്നോരോന്നായി വായിലാക്കി സോഫയിൽ സോഫയിൽ ഇരുന്നു....... ഇനി ഇവിടെ ഒരു അടിയാകും യെന്ന് കണക്ക് കൂട്ടിയ ശിവ കിച്ചണിലേക്ക് വലിഞ്ഞു...... എബിയുടെ തൊട്ടടുത്തിരുന്ന ഡെവി അവനെയൊന്ന് അടിമുടി നോക്കി കൊണ്ട്....... "നിനക്ക് ഇത് തന്നെയാണോ പണി......ആ വാ ക്കൊരു റസ്റ്റ്‌ കൊടുക്ക്....... നാളത്തെ പ്രസന്റേഷൻ മുഴുവൻ ആയോ......" "പിന്നല്ല...... പ്രെപ്പറേഷൻ അല്ലേ..... ന്റെ പോന്ന് ഡെവിയെ...... നല്ല കുരുമുളക് ഇട്ട് വെച്ച ബീഫ്‌...... ഫ്രിഡ്ജിൽ ഉണ്ട്.... ഇനി നാളെയാണ് പ്രെപ്പറേഷൻ..... അതൊന്ന് വെച്ചിട്ട് വേണം ഒരു പിടി പിടിക്കാൻ......."😋 ന്ന് പറഞ്ഞതെ ഓര്മയുള്ളൂ......ഓൺ ദി സ്പോട്ടിൽ ഡെവി എബിയുടെ കൈ പിടിച്ചു തിരിച്ചതും.....അവൻ..... "എന്നതാടാ..... ഇത് കയ്യീന്ന് വിടാടാ.....ടാ ഡെവി...... കയ്യീന്ന് വിടാടാ..... നിന്റെ അച്ച.... ശ്യേ.... ന്റെ ബ്രോ ആട പറയുന്നേ കയ്യെന്ന് വിടാടാ....." ന്ന് പറഞ്ഞു അവിടെ നിന്ന് തുള്ളിയതും.....

ഡെവി അവനെ കുനിച്ചു നിർത്തി പുറത്തിട്ട് ഒന്ന് കൊടുത്ത്..... "അമ്മച്ചി......" ന്നുള്ള എബിയുടെ അലറൽ വക വെക്കാതെ ആ കൈ ഒന്നൂടെ തിരിച്ചു കൊണ്ട്...... "നിന്റെ ബീഫ് പ്രെപ്പറേഷൻ അല്ല.... പ്രസന്റേഷൻ മുഴുവൻ ആയോന്ന്..... നാളത്തെ മീറ്റിംഗിന് വേണ്ടിയുള്ളത്...." "ആ....."🙄 ന്ന് തനിക്കറിയില്ലെന്ന രീതിൽ മൂളിയതും.... ഡെവി ഒന്നൂടെ കൈ പിടിച്ചു തിരിച്ചു.... "ടാ..... ഡെവിയെ.... ഒന്നൂല്ലേലും നിന്നെക്കാൾ ഒരു വയസ്സിന്റെ ഇളപ്പം ഇല്ലടെ പരട്ട ഏട്ടാ...... കയ്യേന്ന് വിടാടാ.... അല്ലേൽ കയ്യൊന്ന് ലൂസ് ആക്കി പിടി..... ഇന്ക് ബാക്കിയുള്ള കൾക്കണ്ടം കൂടെ കഴിക്കേണ്ടതാ....."😁 ന്ന് പറഞ്ഞു കുനിഞ്ഞു നിന്ന പാടെ തലയുയർത്തി നോക്കി ഇളിച്ചതും.... അവന്റെ പാട്ടയ്ക്കൊരു ചവിട് വെച് കൊടുത്തു...... ചവിട്ടിന്റെ അഗാദത്തിൽ മുന്നോട്ട് വീണ എബി ഉരുണ്ടു കൊണ്ട് നിലത്തായി കൈയിൽ തലയും താങ്ങി കിടന്നു..... കയ്യെന്ന് തെറിച്ചു നിലത്തായി പരന്ന് കിടക്കുന്ന കലകണ്ടം ഓരോന്ന് വായിലേക്കിട്ട് കൊണ്ട്..... "താങ്ക്... യു ബ്രോ.......ഇനി ഇപ്പൊ കിടന്നു കൊണ്ട് കഴിക്കാം...... നി ഇങ്ങനെ ഇടക്കിടക്ക് ചവിട്ടി ഇടുന്നത് കൊണ്ട് എനിക്ക് കിടന്നു കഴിക്കാനുള്ള അവസരം കൂടുതലായി കിട്ടുന്നു......വെൽ ഡൺ മൈ ബോയ് വെൽ ഡൺ...... കീപ് ഇറ്റ് അപ്പേ....."😁😌 "നാളെ രാവിലെ എനിക്ക് ആ പ്രസന്റേഷൻ കിട്ടിയില്ലേൽ......

നിന്റെ ഇളിയൊക്കെ ഞാൻ നിർത്തി തരാം......"😡 "ഡെവി.... നി ഇങ്ങനെ കണ്ണീച്ചോര ഇല്ലാത്ത മുതലാളി വർഗ്ഗമാകരുത് ഡെവി ആകരുത്......എന്നെ പോലുള്ള ജോലികിട്ടിയിട്ട് ലീവെടുക്കാൻ കണക്ക് കൂട്ടുന്ന നിഷ്കളങ്ക തൊഴിലാളി വർഗത്തെ നിന്റെ മുതലാളിത്ത ഭരണം കൊണ്ട് ചൂഷണം ചെയ്യരുത്......" "അങ്ങനെയാണേൽ പോന്ന് മോൻ നാളെ മുതൽ വീട്ടിലിരുന്നേക്ക്..... കോളേജിൽ ഞാൻ പൊക്കോളാം....." ന്ന് പറഞ്ഞതും..... അതുവരെ ഇളിച്ചോണ്ടിരുന്ന എബി ചാടിയെണീറ്റ് കൊണ്ട്...... "അ.... അങ്ങനെ പറയരുത്......നിനക്ക് എത്ര പ്രസന്റേഷൻ വേണം.... ഒന്ന് രണ്ട്.... അതൊ മൂന്നോ...... വിത്തിൻ വൺ ഹൗർ.....അല്ലേൽ വേണ്ട...റിസ്ക് ആണ്.....🙄... നാളെ രാവിലെ നിനക്ക് പ്രസന്റേഷൻ കിട്ടിയിരിക്കും.... ഇത് സത്യം സത്യം സത്യം......." ന്ന് പറഞ്ഞു ചാടി തുള്ളി പോകുന്നതിനിടയിൽ എബി..... മര്യാദക്ക് ഒന്ന് ദൂരെ നിന്നെകിലും വീണ മീട്ടുന്നത് അവിടെ വെച്ച..... ഇവനെ പോലുള്ളവർ തൊഴിലാളി വർഗത്തിന്റെ വീക്നെസ്സിൽ കയറി പിടിച്ചു ചൂഷണം ചെയ്യുന്നവരെ ചെങ്ങലക്കിടണം.....😬 ബ്രോ ആണത്രേ ബ്രോ.... ചെങ്ങല ന്ന് പറഞ്ഞപ്പഴാ.....

ന്റെ പെങ്ങൾ ഉണ്ടല്ലോ അതിന്..... അവളെ ഒന്ന് കെട്ടിയാൽ ഇവൻ താനെ പഠിച്ചോളും.....നി അനുഭവികൂടാ.....ഇത് എന്നുടെ ശാപം ഹേ...."😬😏 ന്ന് പിറുപിറുത്തത് കേട്ട്.... "എന്നതാടാ....." "ഒന്നൂല്ലേ...... ഒരു കാര്യത്തിന് പോകുമ്പോൾ പുറകേന്ന് വിളിക്ലല്ലേ......അത്‌ പറഞ്ഞപ്പഴാ.....പൂരി ഉണ്ടാക്കി വെച്ചില്ലായിരുന്നോ....... അതൊരു പ്ലേറ്റ് എടുത്തോണ്ട് പോകാം....." ന്ന് പറഞ്ഞു നേരെ അടുക്കളയിലേൽ വിട്ടു...... ഓൺ തെ സ്പോട്ടിൽ തിരിച്ചു പാത്രവും കൊണ്ട് വരുന്നത് കണ്ട ഡെവി..... ഇതെന്തിന്റെ കുഞ്ഞാണെന്നുള്ള കണക്കിൽ മിഴിച്ചു നോക്കി..... പാത്രവും കയ്യിലെന്തി സ്റ്റെയർ കയറാൻ നിന്ന എബിയേ അല്ലുവിന്റെ കൂടെ വന്ന വല്യമ്മച്ചി....... "എബി......." ന്ന് വിളിച്ചതും..... വല്യ ബിൽഡപ്പിൽ.... "എസ്......." ന്ന് പറഞ്ഞു തിരിഞ്ഞതും...... "എന്നതാ എബി നിനക്ക് കോളേജിൽ പണി....അല്ലു പറഞ്ഞു നി അവിടെ ചെന്ന് ജോലിയൊന്നും എടുക്കാതെ കറങ്ങി നടക്കു....." ന്ന് മുഴുവനാക്കും മുന്നേ.... എബി അലറി കൊണ്ട്..... "വല്യമ്മച്ചി......"😬 ന്ന് അലറിയതും വല്യമ്മച്ചി ഞെട്ടി പകച്ചു നോക്കി കൊണ്ട്.... "എന്നതാടാ....." ന്ന് ചോദിച്ചതും അവൻ സൈഡ് ചെരിഞ് നടന്ന് വല്യമ്മച്ചിയുടെ അടുത്ത വന്നു അല്ലുവിനെ നോക്കി പല്ല് കടിച്..... തിരികെ വല്യമ്മച്ചിയെ ഗൗരവ പൂർവ്വം നോക്കി കൊണ്ട്.....

"വല്ല്യമ്മച്ചി..... ഇവളെ പോലെയൊരു മണുകോണാഞ്ചി പറയുന്നത് കേട്ട്.... കാര്യബോധവും വിത്ത്‌ ഉത്തരവാദിത്തബോധവുമുള്ള.... അൽ എബിൻ തരകനെ കുറിച് അപവാദം പരത്തുന്ന ചീപ് ഗോസിപ്പുകളോട് ചെവി കൂർപ്പിച്ചു നിക്കാൻ പാടുണ്ടോ വല്യമ്മച്ചി...... അധ്വാനിക്കുന്ന ഒരു യുവ കോമളനെയാണ് നിങ്ങൾ സംശയിക്കുന്നത്....... ഇതിന് പകരമായി ഞാൻ ഒന്നല്ല രണ്ട് പ്രസന്റേഷൻ ചെയ്ത് തീർക്കും.....ഇതാണ് എന്റെ രാജ ആസനയും... കട്ടിലയും......" "എന്നതാ.....കട്ടിലെ.... നീയെന്ന കിടക്കാൻ പോകുവാ....." "ശ്യേ.... ഞ്യാൻ ഉദ്ദേശിച്ചത് ധതല്ല....ദിത് മറ്റേ കട്ടില ഇല്ലെ....ആ ശിവകമി പറയുന്ന രാജ ആസന ആൻഡ് കട്ടില.... ധത്...."😁 "കട്ടില അല്ല കട്ടള....."😏 അല്ലു പുച്ഛിച്ചു വിട്ടു...... "അയിന്......😏...എന്നതായാലും മനസിലായിലെ.....ഓരോ നിമിഷവും വിലപ്പെട്ടതാണ്..... അത്‌ ഇവളെ പോലെ കണാകുണാ പറയുന്നവൾക്ക് ഒന്നും അറിയില്ല വല്യമ്മച്ചി..... ഞാൻ പോകുന്നു.... ഒക്കെ ഡോണ്ട് ഡിസ്റ്റർബേ......" ന്ന് പറഞ്ഞു അവരെ ഒന്ന് മുഴുവൻ ആക്കാൻ പോലും സമ്മതിക്കാതെ അവൻ മുകളിലേക്ക് എസ്‌കേപ്പ് അടിച്ചു....... മുകളിലെത്തി താഴെയുള്ള അല്ലുവിനെ നോക്കി എബി പ്ലേറ്റിലെ പൂരി എടുത്ത് അതിലേക്ക് ചൂണ്ടി അല്ലുവിനോട് ഇത് അവളാണെന്ന് പറഞ്ഞു അറഞ്ചം പുറഞ്ചം വലിച്ചു കീറി വായിലിട്ടു ചവച്ചു തിന്ന് പുച്ഛിച്ചു വിട്ടതും കലി കയറിയ അല്ലു.... "വല്യമ്മച്ചി......." ന്ന് അലറി കാൽ ആഞ്ഞു ചവിട്ടിയതും എബി ഓടി റൂമിൽ കയറി......

അതിവിധക്തമായി എസ്‌കേപ്ഡ്..... എബി എന്നാ സുമ്മാവ......😏😎.... ന്നാൽ താഴെ നിന്ന ഡെവി കാൾ വന്നതിന് പുറകെ ഫോണും എടുത്ത് മുറ്റത്തേക്കിറങ്ങി സംസാരിച്ചു കൊണ്ടിരിക്കെ..... "തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ.... ലാലാ ല്ലാ ല്ല മുടക്കും ഞ്യാൻ......."😁 ന്നുള്ള പാട്ട് കേട്ട് നോക്കുമ്പോൾ കണ്ടത് അവിടെ മുറ്റത്തെ പേര മരത്തിൽ വലിഞ്ഞു കയറി പേരയ്ക്ക് പറിച് ചാടി ഇറങ്ങിയ രാഘു തഴച്ചു വളർന്ന മീശ വിരലിനാൽ ഉഴിഞ്ഞി പല്ലും കാണിച്ചു ഇളിച്ചോണ്ട് വീടിന് പുറകെ വശത്തേക്ക് പോയി...... അവൻ പോയതിന് പുറകെ ഫോണിൽ സംസാരിച്ചു കാൾ ഓഫ്‌ ചെയ്ത് അവന്റെ പുറകെ പോയ ഡെവി...... "കാലിവിടെ വെക്ക് ശ്രീ മോളെ.... ഏട്ടൻ കെട്ടിതരില്ലായോ....... മ്മ്.... വെക്ക്......" ന്ന് പറഞ്ഞു നിലത്തയായി പടിഞ്ഞിരുന്നു തലയുയർത്തി ശിവയെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട് അവിടെയുള്ള കല്ലിൽ അവളുടെ കാൽ വെച് അഴിഞ്ഞു വീണ പാദസരം കെട്ടി കൊടുക്കാൻ ഒരുങ്ങുന്നതാണ്........

"രാഘു ചേട്ടാ വേണ്ട.......ഞാൻ ചെയ്തോളാം......." ന്ന് അവൾ തടഞ്ഞു കൊണ്ട് കാൽ വലിച്ചു.....തിരികെ രഘുവിന്റെ കൈ അവളുടെ കാലിൽ സ്പർശിക്കും മുന്നേ..... "രഘവ്........"😡 ന്ന് അലറിയതും...... ഡെവിയുടെ അലർച്ചയിൽ ഞെട്ടിതിരിഞ്ഞ രാഘു അവനെ കണ്ട് കയ്യിലെ കൊലുസ് അവിടെ ഇട്ട്.... "ആ.....എന്നെ വിളിച്ചോ..... എന്തോ...." ന്ന് അലറി അവിടെന്ന് ഓടിയതും....... ശിവ ഞെട്ടി തിരിഞ്ഞു ഡെവിയെ കണ്ട്...... പെട്ടന്ന് കൊലുസ് കയ്യിൽ എടുത്ത് തിരിഞ്ഞു പോകാൻ നോക്കും മുന്നേ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി അവളിലെക്കടുത്ത ഡെവി....... അവളുടെ ഇടുപ്പിലായി പിടിച്ചു പൊക്കിയെടുത്തു കൊണ്ട് നേരെ ഔട്ട്‌ ഹൌസ് ലക്ഷ്യം വെച് നടന്ന് കതക് തുറന്നു അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story