പ്രണയശ്രാവണാസുരം: ഭാഗം 40

pranayashravanasuram

എഴുത്തുകാരി: അമീന

അവളുടെ ഇടുപ്പിലായി പിടിച്ചു പൊക്കിയെടുത്തു കൊണ്ട് നേരെ ഔട്ട്‌ ഹൌസ് ലക്ഷ്യം വെച് നടന്ന് കതക് തുറന്നു അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു....... ഡോർ ലോക്ക് ചെയ്തു അവളെയും കൊണ്ട് തിരിഞ്ഞു നേരെ ബെഡിലേക്കായിട്ടു കൊണ്ട് ഷർട്ടിന്റെ കൈ തെറുത്ത്‌ കയറ്റി കലിപ്പിൽ.... "എന്നതാടി കോപ്പേ നിനക്ക്...... എന്റെ ക്ഷമ പരീക്ഷിച്ചു മതിയായില്ലേ നിനക്ക്........ അവളുടെ ഒരു കൊലുസ്....." "തനിക്കെന്താ പ്രാന്തുണ്ടോ..... ന്റെ കൊലുസ്... നിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിന് നിന്റെ ടെംപേർ തെറ്റിക്കുന്നതെന്തിനാടോ....."😬 ന്ന് ശിവയുടെ മറുപടിയിൽ കലി കയറിയ ഡെവി......അവൾക്കിരു വശങ്ങളിലായി കൈ കുത്തി നിർത്തി രൂക്ഷമായി നോക്കിയതും ശിവ.... "ന്താ നോക്കണേ......അതിന് ഞാൻ എന്ത് ചെയ്തിട്ട....... താനെന്തിനാ ന്നെ ഇങ്ങട് പിടിച്ചോണ്ട് വന്നെ......" "അല്ല... അവിടെ നിർത്താവായിരുന്നു നിന്നെ......എന്നതായിരുന്നടി കോപ്പേ അവിടെ.... ആ ജോലിക്കാരനുമായി എന്നാ എടപാട........" "എടപാടോ.....ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടാലോ..... തനിക്ക് ജോലിക്കാരനായിരിക്കാം..... നിക്ക് അങ്ങനെയല്ല.....ആളെ ന്റെ രഘുവേട്ടനാ......" ന്ന് പറഞ്ഞു ഡെവിയെ ഇടം കണ്ണാലെ നോക്കിയതും..... ആ മുഖം ചുമന്ന് വന്നു കൊണ്ട്...... "എന്നാ പറഞ്ഞെ......." ന്ന് കലിയിൽ ചോദിച്ചതും.....ശിവയുടെ മാനസിലായി ആ പതിനഞ്ചു വയസുകാരൻ ഡെവിയുടെ മുഖം തെളിഞ്ഞു വന്നു.......

അതിന്റെ ഫലമെന്നോണം അവളുടെ ചൊടിയിലായി പുഞ്ചിരി വിരിഞ്ഞെങ്കിലും അത്‌ സമർദ്ധമായി മറച് ഗൗരവത്തോടെ...... "എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ..... രാഘു ചേട്ടൻ....ന്റെ ചിറ്റേടെ അനിയന.....തനിക്ക് അറിയാഞ്ഞിട്ടാ.....ന്നെ കെട്ടണമെന്ന് പറഞ്ഞു നടക്കുവാ ആള്...... ചിറ്റയ്ക്കും സമ്മതമാ......ഒന്നൂല്ലേലും ന്നെ കെട്ടാൻ പോകുന്ന ആളല്ലേ ആളോട് ഞാൻ സംസാരിച്ചാൽ എന്താ....." ന്ന് പറഞ്ഞതിനനുസരിച് ഡെവിയുടെ മുഖം കൂടുതൽ ചുമന്ന് വന്നതും......അവന്റെ ഭാവമാത്ര പന്തിയല്ലെന്ന് കണ്ട ശിവയ്ക്ക്..... ഇനിയെന്തെങ്കിലും പറഞ്ഞാൽ അത്‌ അനകൊണ്ടന്റെ വായിൽ കോലിട്ട് കുത്തിയ കണക്കായി പോകുമെന്ന് മനസിലാക്കി ബെഡിൽ നിന്ന് പിടഞ്ഞെണീറ്റ് അവനെ തട്ടി മാറ്റി പോകാൻ നിന്നതും....... അതേ ഊക്കോട് ഡെവി അവളുടെ കൈ പിടിച്ചു വലിച്ചു ബെഡിലേക്കായിട്ട് കൊണ്ട്...... "എന്നതാടി നി പറഞ്ഞെ.....വായി തോന്നുന്നത് വിളിച്ചു പറഞ്ഞാലുണ്ടല്ലോ....... ഒരു കാര്യം പറഞ്ഞേക്കാം...... എന്നെ കലി കയറ്റാനാണേൽ കൂടെ....നിന്റെ പേരിനോട്‌ ചേർന്ന് മറ്റൊരു പേര് വന്നാൽ......അങ്ങനെ ഏതവനേലും മനയ്കോട്ട കെട്ടിയാൽ......പച്ചയ്ക്ക് കൊളുത്തും ഞാൻ ആ നാറിയെ...... എന്റെ പ്രോപ്പർട്ടി അതെനിക്ക് മാത്രം സ്വന്തമായാൽ മതി.......

വേറെ ഒരു നാറിയും അതിൽ കണ്ണ് വെക്കണ്ട....."😡 "ത.....തനിക്കെന്താ പ്രാന്തുണ്ടോ...... ഞാൻ പറഞ്ഞതല്ലേ എനിക്ക് തന്നെ ഇഷ്ടവല്ലെന്ന്....... എന്റെ പുറകെ നടക്കുന്നത് വെറുതെയ.... എനിക്ക് തന്നെ സ്നേഹിക്കാൻ......." ന്ന് പറയലും അവളുടെ അരയില്ലായി ചുറ്റി വരിഞ്ഞു തന്നിലേക്കായി ചേർത്ത് പിടിച്ചു കൊണ്ട്..... "ഇനിയൊരക്ഷരം മിണ്ടിയാൽ..... സ്നേഹിക്കുവോ ഇല്ലിയോ.....അത്‌ നിന്റെ മിഴികൾ എനിക്ക് വെടിപ്പായി കാണിച്ചു തന്നതാ.... ഹാ..... അതെന്തുമാകട്ടെ.....ഇഷ്ടം ഉണ്ടോ ഇല്ലയോ... ഐ ഡോണ്ട് കെയർ....നി എന്റെ പെണ്ണാ......പിന്നെ പൊറുക്കുന്നേൽ എന്റെ കൂടെയേ നി പൊറുക്കത്തൊള്ളൂ......ഈ റൗഡി ശ്രാവണിൽ പൂർണ അവകാശം എനിക്ക് മാത്രവ....." "അതിന് താനേതിനാ ന്റെ ദേഹത്ത് തൊടുന്നെ.....വിട്ടു നിന്ന് പറഞ്ഞാലും നിക്ക് കേൾക്കാം...... മാറി നിക്കങ്ങോട്ട്....." ന്ന് പറഞ്ഞവനെ തള്ളി മാറ്റി തിരിഞ്ഞു നേരത്തെ ബെഡിലായി കൊണ്ടിട്ടപ്പോൾ ശിവയുടെ കൈയിൽ നിന്നായൂർന്നു വീണ കൊലുസടുത്ത് തിരിഞ്ഞു..... അനുനിമിഷം ഡെവിയുടെ വിരലിനാൽ ശിവയുടെ ഇടുപ്പിലായി പിച്ചവെ.....

പിടഞ്ഞു പോയ ശിവയുടെ കയ്യിൽ നിന്നും കൊലുസ് വായുവിലേക്കുയർന്നു താഴേ വീഴും മുന്നേ ഞൊടിയിടയിൽ ഡെവി തന്റെ കയ്യിലായൊതുക്കി...... അവന്റെ പ്രവർത്തിയാലും തന്റെ കൊലുസ് അവന്റെ കൈകളിൽ കണ്ടതിനാലും കലി കയറിയ ശിവ ചെറഞ്ഞൊന്ന് നോക്കി കൊണ്ട്...... "താ....താനേതാടോ ഈ കാണിചെ.....മര്യാദക്ക് ന്റെ കൊലുസ് താ......" ന്ന് പറഞ്ഞു അതിനായി കൈ നീട്ടവേ അവളിൽ നിന്ന് കൊലുസ് ഇരുവിരലിനാൾ അവയെ വായുവിലായ് ആട്ടികൊണ്ട്... തിരികെ കയ്യിലായി ഒതുക്കി പിടിച്ചു കൊണ്ട്.. "ഹാ... അടങ് കൊച്ചെ......കൊലുസല്ലേ എടുത്തുള്ളൂ....അല്ലാതെ......" ന്ന് പറഞ്ഞു അവൾക്കരികിലേക്കായി മുഖം കുനിച്ചു ഒറ്റക്കണ്ണിറുക്കി കൊണ്ട്.... "നിന്റെ അണിവയറിലായി പിണഞ്ഞു കിടക്കുന്ന കരിമണിമുത്തുകൾ സ്വാന്തമാക്കിയില്ലല്ലോ പെണ്ണെ....ഇച്ചായന്റെ കൊചൊന്നടങ്......" "ചേ.... വൃത്തികേട് പറയുന്നോ....." "ഹാ.....വൃത്തികേടാല്ലടോ...... എന്നാ ഭാഗിയാണെന്നറിയാവോ അതങ്ങനെ ചുറ്റിപിണഞ്ഞു കിടക്കുന്നത് കാണാൻ....... അറിയാതെ നോക്കി പോയതാ..... അതിന് കലിപ്പ് ആവണ്ട......" ന്ന് പറഞ്ഞതും അവനെ രൂക്ഷമായോന്ന് നോക്കി കൊണ്ട് ഇഷ്ടക്കേടോടെ മുഖം തിരിച്ചു...... "ഹാ.... നോക്ക് കൊച്ചെ..... ഇച്ചായന്റെ പെണ്ണിവിടെ ഇരുന്നേ..... ഈ കൊലുസ് ഇച്ചായന് കെട്ടിയേച്ചും തരാം....."

"കെട്ടാനൊക്കെ നിക്കറിയാം......ഞാൻ ചെയ്തോളാം..... താനെന്റെ കാര്യം നോക്കണ്ട........"😬 ന്ന് പറഞ്ഞതും.... "തർക്കിക്കാതെ ഇരിക്ക് ശിവ......ച്ചീ... ഇരിക്കടി......." ന്ന് അലറിയതും ശിവ ഞെട്ടി തരിച്ചു താനെ ബെഡിലായി ഇരുന്നു പോയി.....നെജിലായി കൈ വെച് കൊണ്ട്...... "തനിക്കെന്താ.... ഒന്ന് മെല്ലെ പറഞ്ഞാൽ...... മനുഷ്യനെ പേടിപ്പിച്ചു കൊല്ലൂലോ......" ന്ന് പറഞ്ഞു ചെറഞ്ഞു നോക്കിയതും.... അവൻ പെട്ടന്ന് മുട്ടിലായിരുന്നു..... ഇവനിത് എന്ത് തങ്ങേയാണ് കാണിക്കുന്നെന്ന് കരുതി നോക്കുo മുന്നേ ശിവയുടെ കാൽ കയ്യാൽ ചേർത്തായുയർത്തി ഉയർത്തി ഡെവി തന്റെ മുട്ടിന് മുകളിലായി എടുത്ത് വെച്ചു..... അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ശിവ പെട്ടന്ന് കാൽ വലിക്കും മുന്നേ രൂക്ഷമായ അവന്റെ നോട്ടത്തോടെ അവളുടെ കാൽ ഒന്ന് ചലിപ്പിക്കാൻ കഴിയാത്ത വിധത്തിൽ മുറുകെ പിടിച്ചിരുന്നു....... എത്ര പറഞ്ഞാലും അവൻ കരുതിയതെ ചെയ്യുള്ളൂവെന്ന് മനസിലായ അവനിൽ നിന്ന് ശിവ മുഖം തിരിച്ചു... കാലിലായി ചെറു തണുപ്പ് പടർന്നു...

തലചെരിച്ചു കൊണ്ട് അവളുടെ മിഴികൾ ഉടക്കിയത് കാലിലായി പറ്റി ചേർന്ന് കിടക്കുന്ന കൊലുസിലായിരുന്നു..... കാലിലായി അതണിഞ്ഞു കൊണ്ട് ഡെവി ശിവയെ മുഖമുയർത്തി നോക്കിയതും....അവൾ തലപര്യമില്ലാത്ത മട്ടിൽ..... "കഴിഞ്ഞോ...... ഇനിയെങ്കിലും എന്നെ വെറുതെ വിടുവോ......." "വ്യാമോഹം......." "എന്ത്......"🙄 "അത്‌ തന്റെ വ്യാമോഹം മാത്രമാണെന്ന്...... വെറുതെ വിടില്ലന്ന്.....എന്ന് മുതലാണോ നി വിളിക്കുന്ന ഈ അസുരന്റെ മനസിൽ ഇടിച്ചു കയറിയോ....... അന്ന് മുതൽ നിനക്കെന്നിൽ നിന്നൊരു മോചനമില്ല കൊച്ചെ...... എന്നിൽ പ്രണയം നിറച്ചത് നീയാ...... അത്‌ പകർന്നു തരേണ്ടതും നിനക്ക് തന്നെയാ..... അത്‌ ഞാൻ തന്നിരിക്കും......" "നിക്ക് വേണ്ട......."😬 ന്ന് പറയലും അവളുടെ കാലിലെ പിടിമുറുകിയതോടൊപ്പം അവന്റെ ചുണ്ടുകൾ കൊലുസോടുക്കൂടെ കാലിലായി പതിഞ്ഞു....... ചുംബന തണുപ്പിൽ ഞെട്ടി തരിച്ച ശിവ ഡെവിയെ പകച്ചു നോക്കും മുന്നേ അവന്റെ പല്ലുകൾ കാലിലായി ചെറുതായൊന്ന് ആഴ്ന്നു...... "സ്......." ന്ന് എരുവ് വലിച്ചു കണ്ണുകൾ ഇറുകെ അടച്ചു നിന്ന ശിവയുടെ ഹൃദയം അകാരണമായി മിടിച്ചു കൊണ്ടിരുന്നു.......

അല്പസമയം കഴിയവേ തന്റെ കാതിലായി ചെറു നിശ്വാസം പതിഞ്ഞതോടൊപ്പം.....ഡെവിയുടെ വാക്കുകൾ കാതിലേക്കായി ഒഴുകിയെത്തി....... "ഇഷ്ടമല്ലെന്ന് നിന്റെ അധരം മൊഴിഞ്ഞാലും......എന്റെ ചുബനത്തിൽ കുതിച്ചുയരുന്ന ഹൃദയ താളം എനിക്ക് എന്നതാ കൊച്ചെ എന്നോട് വിളിച്ചു പറയുന്നേ.......ലബ് ഡബ്.... ലബ് ഡബ്..... ലബ്ബാണോ പെണ്ണെ നിനക്ക്......" ന്ന് പറയലും അവൾ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് നെഞ്ചിലായി കൈ വെച് അവനിലേക്കായി ഞെട്ടി തിരിഞ്ഞു നോക്കിയതും..... ആ അധരത്തിലായി ശിവയുടെ അധരം ഉരസി കടന്ന് പോയി........ ഞെട്ടാൻ ഇനിയും തന്റെ ജീവിതം ബാക്കിയെന്ന കണക്ക് ശിവ അവനരികിൽ നിന്നായി പിടഞ്ഞു മാറി ബെഡിൽ നിന്നായി ചാടിയേണീറ്റു...... പൊടുന്നനെ അവളുടെ കയ്യിലായി പിടിച്ചു വെച്..... അവൾക്ക് പുറകിലായി ചേർന്ന് കൊണ്ട്......അവളുടെ മുടി കൂട്ടി പിടിച്ചു ചെറുതായി പുറകിലേക്കായി വലിച് കാതോരാമായി...... "ഇപ്പൊ കൊച് പൊക്കോ...... ഇനിയും എന്റെ ടെംപേർ തെറ്റിക്കാൻ നിന്റെ ആ രാഘു ചോട്ടനെ എങ്ങാനും നിന്റെ കൂടെ കണ്ടാൽ......." ന്ന് പറഞ്ഞു മുടിയിൽ നിന്ന് പിടി അയച്ചതും ഉയർന്ന് വന്ന നെഞ്ചിടിപ്പനെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ അവൾ കതക് തുറന്നു പുറത്തേക്കോടി........ ********************

നേരം പുലർന്നതെ ശിവ കുളിച്ചു മുടി ചെറുതായി കുളിപ്പിന്നൽ കെട്ടി നെറ്റിയിൽ കുറിയും തൊട്ട് നേരെ കിച്ചനിലേക്കിറങ്ങി...... ഇഡലി മാവെടുത്ത് അതുണ്ടാക്കി കൊണ്ടിരിക്കെ അതിലേക്കയായി ചമ്മതി യും തയ്യാറാക്കവെയാണ് ട്രീസാമ്മ അകതെക്ക് കടന്ന് വന്നത്.....ശിവയെ കണ്ട് പുഞ്ചിരിയോടെ..... "ആ.... ശിവ മോൾ നേരെത്തെ വന്നു പണിയെല്ലാം തുടങ്ങിയോ......" "തുടങ്ങിയെതെ ഒള്ളൂ ട്രീസാമ്മേ..... ഇതൊരു ശീലമായി.....വീട്ടിലെ ഇങ്ങനെയാ...ഈ നേരം ആകുമ്പഴേക്കും എല്ലാം റെഡിയാകും..... ചിറ്റ ശീലമാക്കിയതാ... അതിന് ശേഷം പിന്നെ ഇതൊരു ദിനചര്യ പോലെയാ നിക്ക്....... ട്രീസമ്മേ......അടുപ്പിൽ അരിയിട്ട് വെച്ചിട്ടുണ്ട്..... വേവ് ആകുന്നേയുള്ളൂ...... എല്ലാവരും എണീറ്റ് വന്നാൽ ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് വെക്കാം....ചമ്മന്തിയാ ഉണ്ടാക്കിയെ......" ന്നൊക്കെ ഓരോന്ന് പറയുന്നതോടൊപ്പം ഓരോ ജോലിയും വേഗത്തിൽ ചെയ്യുന്ന ശിവയെ നോക്കിക്കൊണ്ട് ട്രീസമ്മ...... "ഇത്രയും ധൃതിപ്പെട്ട് എന്നത്തിനാ കൊച്ചെ ഉണ്ടാക്കുന്നെ..... ഇനിയും സമയം കിടക്കുവല്ലേ...... പിന്നെ ഇതു മുഴുവൻ കൊച് മാത്രവായിട്ട് ചെയ്യേണ്ട...... ഞങ്ങളും ഉണ്ടല്ലോ ഇവിടെ......." "അത്‌ വേണ്ട ട്രെസമ്മേ..... ഞാൻ പറഞ്ഞില്ലേ ശീലം ഉള്ളതാ..... അതാ ഇങ്ങനെ വേഗത്തിൽ ആയി പോകുന്നെ....... പിന്നെ ഞാൻ ഇവിടെ ജോലിക്ക് വന്നതല്ലേ......

എന്നിട്ടും നിങ്ങടെ ഒക്കെ സ്നേഹത്തോടെയുള്ള പെരുമാറ്റം തന്നെ നിക്ക് ഒത്തിരി സന്തോഷം തരുന്നുണ്ട്..... അത്‌ തന്നെ ധാരാളമാ......ന്റെ ജോലി ഞാൻ തന്നെ എടുത്തോട്ടെ ട്രീസമ്മേ......." "മ്മ്.....ഒത്തിരി ചെറുപ്പത്തിൽ തന്നെ നീ നന്നായിട്ട് ബുദ്ധിമുട്ടുന്നുണ്ടല്ലേ വീട്ടിലുള്ളവർക്ക് വേണ്ടി....." ന്ന് പറഞ് അവളുടെ കവിളിൽ തലോടവെ....ചെറു ചിരി തിരിച്ചു നൽകി കൊണ്ട്...... "ഇതൊക്കെ ബുദ്ധിമുട്ടണോ.... നിക്ക് സന്തോഷം മാത്രമേയുള്ളൂ..... എന്റെ അച്ച ഉണ്ടെങ്കിലും ബുദ്ധിമുട്ടി ഞങ്ങളെയൊക്കെ നോക്കില്ലേ......അപ്പോ പിന്നെ അച്ച ഏൽപ്പിച്ചു പോയതാ അവരെ ഇന്നേ......നിക്ക് അവരെ പൊതിഞ്ഞു കൊണ്ട് നടന്നെ പറ്റൂ...... അതിൽ നിക്ക് സന്തോഷം മാത്രമേയുള്ളൂ....... നിക്ക് സ്വന്തമെന്ന് പറയാൻ അവരെല്ലേ ഒള്ളൂ......" ന്ന് പറഞ്ഞ് ഇഡ്ഡലിത്തട്ടിൽ നിന്നും തട്ടെടുത്ത് അതിൽ നിന്നും ഇഡലി ഓരോന്നായി അടർത്തിയെടുത്ത് തിണ്ണയിൽ വെച്ച പത്രത്തിലേക്കായി ഇട്ട് മൂടി വെച്ചു......പുഞ്ചിരിയോടെ എല്ലാം ചെയ്യുന്ന അവളെ കണ്ട ട്രീസാമ്മ.....തവി അവൾടെ കയ്യീന്ന് മേടിച്ചു കൊണ്ട്..... "അതന്നതാണേലും നീ എനിക്ക് അല്ലു മോളെ പോലെയാ......ഞങ്ങളും നിന്റെ സ്വന്തം തന്നെയാ.......ഇതിങ്‌ തന്നേക്ക് ബാക്കി ഞാൻ ചെയ്തേക്കാ.....മോള് എല്ലാവർക്കും ചായ കൊണ്ട് കൊടുത്തേച്ചും വായോ........"

അവരുടെ വാക്കുകളിൽ ശിവ നിറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് ട്രൈ എടുത്ത് അതിലായി ക്ലാസുകൾ നിരത്തി ചായ പകർന്നുകൊണ്ട് അതുമായി കിച്ചണിൽ നിന്നും ഇറങ്ങി...... നേരെ വല്യമ്മച്ചിടെ അടുത്തേക്ക് പോകുന്നതിനിടയിൽ റൂമിൽ നിന്നിറങ്ങി വന്ന റോസ്‌ലി ആന്റിയോട് വിഷ് ചെയ്തു കൊണ്ട് നേരെ വല്യമ്മച്ചിടെ റൂമിൽ പോയി അവരുടെ വിതൗട് ഷുഗർ ചായ കൊടുത്തു....... അവിടെ നിന്ന് നേരെ സ്റ്റെയർ കയറി അല്ലു വിന്റെ റൂമിൽ ചെന്ന് അവളെ വിളിച്ചുണർത്തി അവൾക്കുള്ള ചായയും കൊടുത്തു....... പെണ്ണ് ഒന്ന് മടി പിടിച്ചെങ്കിലും വലിച്ചെണീപ്പിക്കേണ്ടി വന്നു....... അവിടെ നിന്ന് ബാക്കിയുള്ളവയുമായി എബിടെ അടുത്തേക്ക് ചെന്നു....കതകിൽ തട്ടിയതും.... അകത്തുനിന്നും..... "എസ് കമിന്........." ന്ന് കേട്ട് അവൾ കതക് തുറന്ന് അകത്തേക്ക് കയറി നോക്കിയപ്പോൾ അവിടെയത....എബി റേസിന് തയ്യാറെടുക്കുന്നത് പോലെ ബെഡിൽ കിടക്കുന്നു...... അത്‌ കണ്ട് ചിരിയോടെ..... അകത്തേക്ക് കയറി ടേബിളിലായി ചായ വെച് എബിയെ ഉണർത്താനായി കൈ ഉയർത്തവേ... "വീണു......"😌 ന്ന് എബിയുടെ വായിൽ നിന്നുതീർന്നു വീണത് കേട്ട ശിവ ഒന്ന് സ്റ്റക്കായി നിന്ന്... "ആര് വീണു...."🙄 ന്ന് ആത്മിച്ചതും എബി ഉറക്കപ്പിച്ചിൽ.... "വീണു മോളെ.... ഇച്ചായന്റെ വീണു.....എന്താണ് നാണം ആണോ വീണുവിന്...

യേഷ്യൻ ഭൂപടം ഒക്കെ വരയ്ക്കുന്നു......വീണു ന്ന് വിളിച്ചോട്ടെ.....എല്ലാവരും വീണ ന്ന് വിളിച്ചാലും ഞാൻ വീണൂന്നെ വിളിക്കൂ.... ഗൊച്ചു ഗള്ളി.......ഒരു ലുമ്മം തരട്ടെ......."😁 ന്നൊക്കെ ഉറക്കപ്പിച്ചിൽ ചുണ്ട് കൂർപ്പിച്ചു പറയുന്നത് കേട്ട് ശിവ കണ്ണും മിഴ്ച് നിന്ന് കൊണ്ട്.... കൃഷ്ണ.... ന്റെ വീണയെ കുറിച് അല്ലേ പറയണേ.... ന്ന് ആത്മിച് ഒളിമ്പിക്സ് ദീപ ശിക പിടിച്ച കണക്ക് കിടക്കുന്ന എബിയെ നോക്കി നിന്നതും.... അവൻ..... "യു നോ വീണു....ഗൂഗിൾ നോക്കി പ്രൊപ്പോസ് ചെയ്ത എന്റെ വാക്കുകളെ നിഷ്കരുണം ചവിട്ടി മേതിച്ച ഒരു മാതിരി അയഞ്ഞ കോയഞ്ഞ പെണ്ണുങ്ങളെ പോലെയാകരുത് നി.......ആവണി അനാലും നി ഈ എബിയുടെ മോഹവല്ലി ഹേ.......😌 നോക്കിക്കോ..... ഇന്ന് നിന്നെ ഞാൻ വീഴ്ത്തിയിരിക്കും..... ഇതാണ് എന്നുടെ കട്ടിലയും ആസനവും....... ജയ് മകിൽ മതി...... ഇന്ന് ഇത്രയും മതി......"😌 ന്ന് പറഞ്ഞു സൈലന്റായതും പൊട്ടി വന്ന ചിരിയടക്കി ശിവ കുനിഞ്ഞു അവനെ വിളിച്ചു... "ഏട്ടാ...... എബിയേട്ട..... ചായ ഇവിടെ വെച്ചിട്ടുണ്ടേ....... ന്റെ വീണ മോളെ വളച്ചു കഴിഞ്ഞേൽ എടുത്ത് കുടിച്ചേക്കണേ....." ന്ന് പറഞ്ഞു ശിവ തിരിഞ്ഞു പോയതും......

ഉറക്കത്തിൽ ശിവയുടെ സംസാരം കേട്ട എബി ചാടിയെണീറ്റ് കൊണ്ട്......കണ്ണും തിരുമ്മി നോക്കിയപ്പോൾ വെളിയിലേക്ക് പോകുന്ന ശിവയെ കണ്ട് കണ്ണും മിഴിച്ചു കൊണ്ട്....... "കർത്താവേ.....ശിവ.....അവള് പറഞ്ഞതിന് അർത്ഥം....ഞാൻ പറഞ്ഞത് എല്ലാo....." ന്ന് പറഞ്ഞു വിജിലമ്പിച്ചു നിന്നതും...... പുറത്തൊട്ട് പോയ ശിവ പെട്ടന്ന് കതക് തുറന്നു അകത്തേക്ക് തലയിട്ട് കൊണ്ട്..... "ഡോ ഏട്ടാ..... നിനക്ക് ന്റെ അനിയത്തിയെ തന്നെ വേണല്ലേ പഞ്ചാരയടിക്കാൻ.....ആ ഷുഗർ ഫാക്ടറി ഞാൻ വെള്ളം കോരിയൊഴിക്കും നോക്കിക്കോ......." ന്ന് കലിപ്പിൽ പറഞ്ഞു വെട്ടിത്തിരിഞ്ഞു എബി കാണാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തോട്ട് പോയതും എബി......ഉള്ളാലെ..... കർത്താവേ ഞാൻ സ്വപ്നത്തിൽ എന്തൊക്കെയോ വിളിച്ചു കൂവി..... അത്‌ എന്റെ തന്നെ കുഴിവെട്ടിയതായിരുന്നോ കർത്താവേ....... ചാടിത്തുള്ളി പോയവൾ വെളിച്ചം കാണാനിരുന്ന ന്റെ പ്രണയത്തെ നിഷ്ക്കരുണം ഇരുട്ടിലേക്ക് തള്ളാൻ വന്ന മരംകൊത്തി മോറിയായ പെങ്ങളാണോ അവൾ.....🙄.... ഇത് കള്ള കളിയ കർത്താവേ......അല്ലേൽ ഡെവി ഇപ്പൊ അവന്റെ പെണ്ണ്.....

രണ്ടും ന്റെ നെഞ്ചത്തോട്ട് തന്നെയാണല്ലോ കർത്താവേ നീ വിക്ഷേപിക്കുന്നത്........ ഒന്നും നോക്കാനില്ല ഇതിന് പലഹാരം ഞാൻ ഡെവിയെ കൊണ്ട് തന്നെ ഉണ്ടാക്കിക്കും... ഇന്നലെ ഉറക്കമൊഴിച്ചു പ്രസന്റേഷൻ ചെയ്യുന്നതിനിടയിൽ പ്രൊപ്പോസ് പ്രാക്ടീസ് ചെയ്ത എന്റെ ഹാർഡ് വർക്കിംഗ്‌ ന്ന് ഒരു വിലയും ഇല്ലെ ഇവിടെ...... വിടില്ല ഞാൻ......."😬.... ന്ന് പറഞ്ഞു ചാടി തുള്ളി ഡെവിയുടെ റൂമിലേക്ക് വിട്ടു..... എന്നാൽ എബിയുട റൂമിൽ നിന്നും ഇറങ്ങിയ ശിവ നേരെ ഡെവിയുടെ റൂമിന്റെ കതക് തട്ടിയതും...... കതക് തുറന്നു വന്നാ ഡെവിയെ കണ്ട് ശിവ മിഴിച്ചു നിന്നു..... കൃഷ്ണ.... എന്തൊരു സ്ട്രക്ചർ ന്റെ അമ്മച്ചിയെ..... ന്ന് ആത്മിച് കൊണ്ട് അവനെ നോക്കി മിഴിച്ചു കൊണ്ട് നിന്നു.... ബ്ലൂ ജീൻ.....സ്ഥിരം ഉള്ളത് പോലെ അവിടെവിടെയായി കീറിയിരിക്കുന്നു.... ഫാഷൻ ആണോലോ....🙄.... ഷർട്ട്‌ ഇടാതെ നിക്കുന്ന ചെക്കന്റെ നെജിലായി എന്തൊക്കെയോ ടാറ്റൂ ചെയ്തിരിക്കുന്നു..... അതിലായി സിൽവർ ചെയിനോട് കൂടെ ഒരു കുരിശ് മാല...... സിക്സ് ആണോ എയ്റ്റ് ആണോ ന്ന് അറിയില്ല പാക്ക് ഒക്കെ ഉണ്ട്...... ഇതൊക്കെ ആരെ കാണിക്കാനാ ഉരുട്ടി ഉണ്ടാക്കുന്നെ കൃഷ്ണ.....

ന്നൊക്കെ ആത്മിച്ചു നിക്കുന്നതിനിടയിലാണ് തന്റെ മിഴികൾക്ക് നേരെ ഡെവി വിരലിനാൽ ഞൊട്ടിയത്.... അതിനാൽ ഞെട്ടി ഡെവിയെ നോക്കിയതും അവൻ കള്ള ചിരിയോടെ..... "എന്നതാ കൊച്ചെ ..... രാവിലെ തന്നെ സ്കാനിങ് ആണോ......." ന്ന് ചോദിച്ചു പിരികം ഉയർത്തിയതും.... ഒന്ന് പരുങ്ങിയെങ്കിലും ചമ്മിയ യാതൊരു ഭാവവും മുഖത്ത് വരുത്താതെ അവൾ.... "സ്കാനിങ് അല്ല യെക്സറെ.....ഇതാ കോഫി... ഇത് തരാൻ വന്നതാ...... രാവിലെ തന്നെ ഒരുങ്ങി കെട്ടി നിന്ന് ന്റെ വായിലുള്ളത് കേൾകണ്ടേൽ ഇത് മേടിച്ചോണ്ട് പോ........" "ഞാൻ ഒരു ജോലി എടുക്കുന്നത് കണ്ടില്ലേ.... അത്‌ കൊണ്ട് പോയി ടേബിളിൽ വെച്ചേക്ക്......." ന്ന് പറഞ് മുടി ചീകി കൊണ്ട് തന്നെ വാതിലിൽ നിന്നും മാറിനിന്നു..... അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറി കോഫി ടേബിളിൽ വെച് അവനെ ഗൗനിക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ അവളുടെ മുന്നിലായി കൈയാൽ തടസ്സം തീർത്തുകൊണ്ട്..... "ഹൈ അങ്ങനെ അങ് പോകാതെ....അല്ല മധുരം ഒക്കെ ഉണ്ടല്ലോ അല്ലേ..... ഇല്ലേൽ ഒന്നൂടെ കൊണ്ട് വന്നേക്ക്..... കുടിച്ചു വെറുതെ വാ കേടുവരുത്തണ്ടല്ലോ.....

അല്ല നി ഉണ്ടാക്കിയതാണോ...അപ്പൊ വല്ല നൂറ് ചെറുനാരങ്ങയുടെ ശക്തി എങ്ങാനും കാണുവോടി റൗഡി ശ്രാവൺ....." ന്ന് പറഞ്ഞത് കേട്ട് അടിമുടി വിറഞ്ഞു കയറിയ ശിവ..... കലിപ്പിൽ...... "അങ്ങനെ താനിപ്പോ ബുദ്ധിമുട്ടി കുടിക്കണ്ടടാ അസുര....."😬😬 ന്ന് പറഞ്ഞു ചാടി തുള്ളി വെട്ടിത്തിരിഞ്ഞു കൊണ്ട് ടേബിളിൽ വെച്ച കോഫി എടുത്ത് ഒറ്റവലിക്കു കുടിച്ചു തീർത്തു.....ചുണ്ട് തുടച്ചു കൊണ്ട് കപ്പ് അവന്റെ കയ്യിലായി വെച് കൊണ്ട്...... "ഇനി മോൻ താഴെ പോയി കുടിച്ചോ.....കൊണ്ട് വന്ന ന്നെ പറഞ്ഞാൽ മതി......"😏 ന്ന് പറഞ്ഞു അവനെയും മറികടന്നു പോകവേ ഞൊടിയിടയിൽ അവളുടെ കയ്യിലായി പിടിച്ചു ഡെവി തന്റെ നെഞ്ചിലേക്കായിട്ടു....... ഇനിയും ഉണ്ട്..... Next പാർട്ടിൽ നല്ലം പോലെ അഭിപ്രായം പറയണേ.....😌😌 #📙 നോവൽ ❤️പ്രണയശ്രാവണാസുരം❤️ Part-40 (2) അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 "ഇനി മോൻ താഴെ പോയി കുടിച്ചോ.....കൊണ്ട് വന്ന ന്നെ പറഞ്ഞാൽ മതി......"😏 ന്ന് പറഞ്ഞു അവനെയും മറികടന്നു പോകവേ ഞൊടിയിടയിൽ അവളുടെ കയ്യിലായി പിടിച്ചു ഡെവി തന്റെ നെഞ്ചിലേക്കായിട്ടു.......

അവന്റെ പെട്ടന്നുള്ള നീക്കത്തിൽ പകച്ചു പോയ ശിവയുടെ കൈ അവന്റെ നഗ്നമായ നെഞ്ചിൽ സ്ഥാനം പിടിച്ചു കഴിഞ്ഞതോടൊപ്പം അവന്റെ കൈ അവളുടെ അരയിലായി ചുറ്റി വരിഞ്ഞു കഴ്ഞ്ഞിരുന്നു..... "എനിക്ക് കൊണ്ട് വന്ന കോഫി മൊത്തി കുടിച്ചേച്ചും ചാടി തുള്ളി പോകുവാണോ ഇച്ചായന്റെ റൗഡി........ നി കൊണ്ട് വന്ന ചായയുടെ രുചി ഇച്ചായന് ഇനി അറിഞ്ഞേ ഒക്കെത്തൊള്ളൂ......." "നിന്റെ ലൈസൻസ് ഇല്ലാത്ത നാവ് കൊണ്ടല്ലേ ഞാൻ എടുത്ത് കുടിച്ചേ..... ന്നെ പിടിച്ചു വെച്ചെന്ന് കരുതി അത്‌ ഇനി കിട്ടുവോ... വേണേൽ താഴെ പോയി കുടിക്ക്.....കാല..... ട്രീസമ്മയോട് പറയ്‌ അസുരന് കടുപ്പത്തിൽ ഒന്ന് ഇട്ട് തരാൻ.....ന്നെ വിടുന്നുണ്ടോ........" "അത്രയും കടുപ്പം വേണ്ട കൊച്ചെ.......സ്ട്രോങ്ങ്‌ ആയിട്ട് ഇച്ചായൻ തന്നെയങ്ങ് എടുക്കുവാ...... ഇപ്പൊ അത്രയും മതി......." ന്ന് പറഞ്ഞതോടൊപ്പം.... അവന്റെ കൈ അവളുടെ തലയ്ക്കു പുറകിലായി പിടിച്ചു അവളുടെ അധരത്തിലേക്കായി ചുണ്ട് ചേർത്ത് വെച്ചു..... അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ശിവ കണ്ണും മിഴിച്ചു നിന്നപ്പോഴേക്കും അവന്റെ ചുംബന തീവ്രത അധികരിച്ചു കൊണ്ടിരുന്നു........

എന്നാൽ ഡെവിയുടെ അടുത്തേക്ക് ചാടി തുള്ളി വന്ന എബി ഡെവിയുടെ റൂമിലെ ഫ്രഞ്ച് വിപ്ലവo കണ്ട് വിജിലമ്പിച്ചു നിന്നു.....🤭 കർത്താവേ.... ഇവനിത് ഇത് തന്നെയാണോ പണി...... ഇവന്റെ ഒക്കെ ഒരു യോഗം.... അവന്റെ തലയിൽ വരച്ച വര കൊണ്ട് ഒരേറെങ്കിലും കിട്ടിയിരുന്നേൽ ഞാൻ ഇപ്പൊ വീണയേം വളച്ചു ഒരുഭാഗത് ഒതുങ്ങില്ലായിരുന്നോ..... പാവം പിടിച്ച എനിക്ക് ഇതൊക്കെ കാണിച്ചു തളർത്തരുത് രാമൻ കുട്ടി...ശ്യേ കർത്താവേ ടങ്ങ് ഒന്ന് സ്ലിപ്പി പോയി.......😌😁 ഇനി ഇവിടെ നിന്നാൽ തടി കേട് വരും....അവൻ ചെയ്തതിന്റെ ആഫ്റ്റർ എഫക്ട് പെങ്ങളെ കയ്യീന്ന് അവൻ മാത്രം മേടിച്ചോട്ടെ.... ഇനിയൊരു യുദ്ധത്തിനുള്ള ബാല്യം എനിക്കില്ല ശശ്യേ........ ന്ന് ആത്മയടിച്ചോണ്ട് വന്ന വഴി ടേൺ ചെയ്തു വിട്ടു....... ന്നാൽ റൂമിൽ ശിവയുടെ എതിർപ്പിനെ വക വെക്കാതെ ചുംബനം തുടർന്ന ഡെവി അവളിൽ നിന്ന് അകന്ന് മാറി കൊണ്ട്..... "ചായക്ക് മധുരം ഉണ്ടായിരുന്നുട്ടൊ കൊച്ചെ.....സംതിങ് ഡിഫറെൻറ്......സ്വീറ്റ് സ്ട്രൗബെറി ഫ്ലാവർ പോലെ........" ന്ന് പറഞ്ഞു സൈറ്റ് അടിച്ചോണ്ട് ബെഡിലുള്ള ഷർട്ടും എടുത്തോണ്ട് ഡെവി അവിടെ നിന്ന് എസ്‌കേപ്പ് അടിച്ചു......

അല്ലേൽ അവൾ ഉറഞ്ഞു തുള്ളിയാൽ അത്‌ രണ്ടിൽ ഒരാളുടെ കപ്പല് മയ്യതോം തോം തോം... ആകുമെന്ന് കുട്ടിക്ക് അറിയാം....🤭 അവന്റെ പ്രവർത്തിയും സംസാരവും കേട്ട് വിറഞ്ഞു കയറിയ ശിവ കലിയിൽ ചുണ്ട് അമർത്തി തുടച്ചു നിലത്തായി ആഞ്ഞു ചവിട്ടി കലി അടക്കാൻ പാട് പെട്ട് നേരെ റൂമിലോട്ട് വിട്ടു...... പിന്നീട് ഡെവി പോകും വരേയ്ക്കും അവൾ താഴോട്ട് പോയില്ല.... അല്ലേൽ കുട്ടിയുടെ കലിയിൽ അങ്ങേരുടെ തലയിൽ പ്ലസ് മൈനസ് ഒക്കെ ഉണ്ടാകുമായിരുന്നു......🤭 ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു എബിയും അല്ലുവും കോളേജിലേക്ക് വിട്ടു....ഡെവി റ്റെസ്റ്റൈൽസിലേക്കും..... ഏറെ നേരം റൂമിൽ ഇരുന്ന ശിവയുടെ മനസ് ശാന്തമായതും അവൾ റൂമിന് വെളിയിൽ ഇറങ്ങി..... അറിയാതെ അവളുടെ നോട്ടം ടെറസിനോട് ചേർന്നുള്ള ആ ഡോറിലായി പതിഞ്ഞതും...... അവളുടെ അമ്മയുടെ ഓർമകൾ കൂടുതൽ മിഴിവോടെ അവളുടെ ഉള്ളിലായുയർന്നു വന്നു....... കൃഷ്ണ.......എന്റെ ലക്ഷ്യം.....അതിൽ നിന്നും മനസ് കൈ വിട്ടു പോകാതെ കൂടെ നിന്നേക്കണേ.......നിക്ക് എത്രയും പെട്ടന്ന് എല്ലാം കണ്ടെത്തിയെ പറ്റൂ........

വൈകും തോറും നിക്ക് അറിയില്ല ന്റെ ലക്ഷ്യത്തിന് ഡേവിഡ് ഒരു തടസമായി മാറുവോ കൃഷ്ണ..... അവന്റെ പ്രണയം അതിരുകൾ ലങ്കയ്‌ക്കുവാ.....കാലമാടൻ..... പോത്തിന്റെ ചെവിയിൽ വേദം ഓതുന്ന പോലെയാ....പറയുന്നതല്ല കേൾക്കുവ.......ഇഷ്ടമല്ലെന്ന് പറയുന്നതേ അങ്ങേര് ചെയ്യത്തൊള്ളൂ.......കലിപ്പ് പോലെ അങ്ങേർക്ക് പ്രണയ രോഗം കൂടെ എക്സ്ട്രീം ആയേക്കുവാ......അങ്ങനെയുള്ള അങ്ങേരുടെ മുന്നിൽ ന്നെ എന്തിനാ കൃഷ്ണ കൊണ്ടിട്ടെ........ അതൊക്കെ മൈൻഡീന്ന് കളഞ്ഞിട്ട് ന്റെ ഉദ്യമത്തിൽ നിക്ക് കൂടുതലായി ശ്രദ്ധിച്ചേ പറ്റൂ...... തെളിവുകൾ ഒത്തിരി ആണ്......പക്ഷെ എവിടെ നിന്ന് തുടങ്ങും...... ആദ്യം അറിയേണ്ടത് അമ്മയുടെ കഥയാണ്......അതിന് ആൽഫ്രഡ്‌ കുരിശിങ്കലുമായി അമ്മയ്‌ക്കുള്ള ബന്ധം അറിയേണ്ടിയിരിക്കുന്നു......അതറിയണമെങ്കിൽ ആദ്യ ചുവട് കുരിശിങ്കൽ തറവാട്ടിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു........ എന്ത് ബന്ധമാണെന്ന് അമ്മയ്ക്ക് ആ വീടുമായുള്ളതെന്ന് അറിയാതെ നേരിട്ടു അങ്ങോട്ട് ചെല്ലുന്നത് പന്തിയല്ല..... പക്ഷെ അങ്ങോട്ട് പോകാതെ ഒന്നും അറിയുകയും ഇല്ല.... എന്നാ ചെയ്യും കൃഷ്ണ...... ഒരു വഴിയെങ്കിലും നിനക്ക് കാണിച്ചു തന്നൂടെ..... കള്ള കണ്ണാ..... ബുദ്ധിമുട്ട് വരുമ്പോ നീയല്ലേ ഓരോ ഐഡിയ പറയുന്നേ.... ഇപ്പൊ എന്താ ഒന്ന് ഓർമിപ്പിച് തന്നാൽ....

അന്ന് ഈ ടൗണിൽ ഒറ്റപെട്ടു പോയ നിക്ക് രക്ഷപെടാൻ ആൺ വേഷം....... ന്ന് പറയലും എന്തോ കത്തിയ കണക്ക്..... എസ്..... താങ്ക്സ് കൃഷ്ണ........ അപ്പൊ നമ്മൾ വീണ്ടും ആ പഴയ വേഷം എടുത്താണിയേണ്ടിയിരിക്കുന്നു..... എന്റെ ലക്ഷ്യത്തിന് വേണ്ടി ഒരിക്കൽ കൂടി ശ്രാവണിയിൽ നിന്നും ശ്രാവൺ ആകേണ്ടിയിരുക്കുന്നു....... ന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് നേരെ റൂമിലേക്ക് പോയി.... അവളുടെ ഷെൽഫ് തുറന്ന് അതിനുള്ളിൽ ഒരുഭാഗത്തായുള്ളള്ള കവർ എടുത്തു.......അതിലായി നമ്മടെ ശ്രാവൺ കോസ്ടുമ് കിടക്കുന്നത് കണ്ട് അത്‌ ബാഗിലെക്കായി എടുത്ത് വെച് കതക് തുറന്ന് താഴോട്ടിറങ്ങി..... അന്ന് ഈ പടി ഇറങ്ങുമ്പോൾ ഈ വേഷം കൊണ്ട് പോകാഞ്ഞത് കൊണ്ട് ആവശ്യം വന്നപ്പോൾ പെട്ടന്ന് കാര്യം സാധിച്ചു...... ന്നൊക്കെ കരുതി അവൾ വീണയെ കണ്ടേച്ചും വരാമെന്നു വല്യമ്മച്ചിയോട് പറഞ്ഞു അവളുടെ സൈക്കിൽ എടുത്ത് നേരെ മാളിലേക് വിട്ടു....... എന്നത്തെയും പോലെ വാഷ്‌റൂമിൽ പോയി അവൾ ബാഗ് തുറന്ന് അതിലെ ഡ്രെസ് എടുത്തണിഞ്ഞു...... മുടി ഒതുക്കി വിഗ് വെച്ചു....എല്ലാം പെർഫെക്ട് ആയെന്ന് തോന്നിയതും അഴിച്ച ഡ്രസ്സ്‌ കൊലുസും എല്ലാം തിരികെ ബാഗിലേക് വെച് വാഷ്‌റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി ചുറ്റുപാടുമോന്ന് വീക്ഷിച്ചു കൊണ്ട് ശിവ നേരെ സൈക്കിൾ എടുത്തു...... അല്പസമയത്തിന് ശേഷം ശിവയുടെ സൈക്കിൾ കുരിശിങ്കൽ മൻസിലിന് മുന്നിലായി ചവിട്ടി നിർത്തി..... അതീന്ന് ഇറങ്ങി മതിലിനോട് ചേർന്ന് സൈക്കിൽ ചാരിവെച് ഗേറ്റിനരികിലേക്കായി നടന്നടുത്ത് കൊണ്ട് പതിയെ ഗേറ്റ് തുറന്നു അകത്തേക്കായി ചുവടു വെച്ചു............................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story