പ്രണയശ്രാവണാസുരം: ഭാഗം 41

pranayashravanasuram

എഴുത്തുകാരി: അമീന

അല്പസമയത്തിന് ശേഷം ശിവയുടെ സൈക്കിൾ കുരിശിങ്കൽ ഗേറ്റിന് മുന്നിലായി ചവിട്ടി നിർത്തി..... അതീന്ന് ഇറങ്ങി മതിലിനോട് ചേർന്ന് സൈക്കിൽ ചാരിവെച് ഗേറ്റിനരികിലേക്കായി നടന്നടുത്ത് കൊണ്ട് പതിയെ ഗേറ്റ് തുറന്നു അകത്തേക്കായി ചുവടു വെച്ചു.......... ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് ശിവ ഓരോച്ചുവടുകൾ മുന്നോട്ട് വെച്ചുകൊണ്ടിരുന്നു...... വിശാലമായ മുറ്റം പുല്ല് പതിച്ചിരിക്കുന്നു..... മതിലിലായി പലനിറത്തിലുള്ള ബോഗൻ വില്ലകൾ പടർന്നു പന്തലിച്ചിരുന്നു..... ലോണിലെ ഒരു ഭാഗത്തായി ഒരു പൂന്തോട്ടവും...... അതിനോട് ചേർന്നൊരു ലൗ ബേർഡ്സ്ന്റെ കൂടും സചീകരിച്ചിരിക്കുന്നു..... അതെല്ലാം നോക്കി നടന്ന് കൊണ്ട് ശിവ മനസിലായി..... നല്ല അന്തരീക്ഷമൊക്കെ തന്നെയാ...... ഞാനാണേൽ കൃഷ്ണ ചാടി പുറപ്പെട്ടു ഇങ്ങട് വന്നുo ചെയ്തു....... ഇനി എന്ത് തേങ്ങ പറഞ്ഞ ഞാൻ അകത്തേക്ക് ഒന്ന് കയറി കൂടുന്നെ...... കണ്ണാ... കട്ടക്ക് കൂടെ നിന്നേക്കണേ..... പെട്ട് പോയാൽ നൈസ് ആയിട്ട് ഒന്ന് എസ്‌കേപ്പ് അടിക്കാനുള്ള പഴുതും കൂടെ നീ സെറ്റക്കി തന്നെ പറ്റൂ...

ഒരുമാതിരി വഴിയിൽ തള്ളിയിട്ട് പോകരുത്.... വോക്കെ......🙄 ന്നൊക്കെ മേല്പോട്ട് നോക്കി ആത്മയടിച്ചു കൊണ്ട് മുന്നോട്ട് നടന്നതും എന്തിലോ ചെന്നിടിച്ചതിന്റെ ഫലമായി തലയുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്നവളെ കണ്ട് പകച്ചു പോയി....... നൈന...... ന്ന് മനസിൽ മൊഴിഞ്ഞു കൊണ്ട് അവളിൽ നിന്ന് പുറകോട്ട് വിട്ടു മാറി നിന്നു...... ഇവളെന്താ കൃഷ്ണ ഇവിടെ......വീണയുടെ കോളേജിൽ വെച് ഇവടെ ലൈസൻസ് ഇല്ലാത്ത നാവ് കൊണ്ട് ന്റെ കയ്യീന്ന് ഒന്ന് പൊട്ടിയതിന് ശേഷം ഇന്നാണല്ലോ ഈ മുതലിനെ ഒന്ന് കാണുന്നെ......അതും ഇവിടെ വെച്...... ന്നുള്ള ചിന്തയോടു കൂടെ നിൽക്കവേ നൈന ശിവയെ സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു......അവളുടെ സംശയത്തോടെയുള്ള നോട്ടത്തിൽ പതറി പോയ ശിവ തന്നെയങ്ങാനും മനസിലാക്കിയോ കൃഷ്ണ ന്ന് ആത്മയടിച്ചു അടിമുടി സ്വയം ഒന്ന് നോക്കി......ശിവ സ്വയം നോക്കുന്നതിനിടയിൽ നൈന..... "ഡോ....താ.... താനേതാടോ....." ന്ന് ചോദിച് സംശയത്തോടെ.... "നിന്നെ... നിന്നെ ഞാൻ എവിടെയോ......."

ന്ന് പറഞ്ഞതും..... ശിവ ഒന്ന് ഞെട്ടി ശബ്ദം ഒന്ന് ശരിയാക്കികൊണ്ട് പെട്ടന്ന്.... "എന്നെയോ....എവിടെ വെച്.... സാ... സാധ്യതയില്ല.......ഇവിടെ...ഇവിടെ ഇപ്പൊ കണ്ടില്ലേ...... വേറെ കാണാൻ ഇടയില്ല... ഞാൻ ഇവിടെ പുതിയതാ...സത്യം കാണാൻ ഇടയില്ല....... ഇപ്പൊ ജസ്റ്റ്‌ ഇങ്ങട് വന്നല്ലേയുള്ളൂ......" ന്ന് ഒരുവിധത്തിൽ പറഞ്ഞു നിർത്തി...... "ഓഹ് അപ്പൊ താണാനല്ലേ ഏട്ടനെ നോക്കാൻ വന്ന മെയിൽ നേഴ്സ്......" ന്ന് പുച്ഛത്തോടെ ചോദിച്ചതും...... "ആ......"😁 ന്ന് ഒരൊഴുക്കിൽ പറഞ്ഞു... പെട്ടന്ന് ഞെട്ടി കൊണ്ട് മനസ്സിൽ... കൃഷ്ണ മെയിൽ നേഴ്സോ... ന്ന് ആത്മിച്ച പാടെ അവളോട് തിരുത്തി പറയും മുന്നേ..... ആ കുട്ടി ഡ്രസ്സ്‌ ഇട്ട ആ പുച്ചോളി 😏.. "അമ്മച്ചി......." ന്ന് വിളിച് അകത്തേക്ക് കയറി പോയി.....അവള് പോയ പുറകെ..... കൃഷ്ണ പെട്ടല്ലോ.....🙄 ന്ന് കരുതി അവൾക്ക് പുറകെ അകത്തേക്ക് ഓടികയറിയതും.....അവിടെ നിക്കുന്നവരെ കണ്ട് സ്റ്റക്ക് ആയിട്ട് നിന്നു...... അവിടെ അതാ ഒരു പ്രായം ചെന്ന വല്യമ്മച്ചിയും അത്രയും പ്രായമാകാത്ത ഒരു അമ്മച്ചിയും....

ആ പൂതന ഓടി പോയി അവരുടെ മുന്നിൽ നിന്നെന്തല്ലാമോ പറയുന്നുണ്ട്.... "അമ്മച്ചി.... ദേ ഇവനാണ് ചേട്ടായിക്ക് പറഞ് വെച്ച ഹോം നേഴ്സ്....... ഞാൻ കോളേജിൽ പോകാന് ഇറങ്ങിയപ്പോ അവിടെ മുറ്റത്തു നിന്ന് താളം ചവിട്ടുവാ....വിശ്വസിക്കാൻ കൊള്ളുവൊന്ന് ആർക്കറിയാം... ഒന്ന് സൂക്ഷിച്ചെക്ക് അമ്മച്ചി... അപ്പച്ചോനോട് പറഞ്ഞേക്ക്ട്ടോ......എന്നാ ഞാൻ ഇറങ്ങുവാ...." ന്ന് പറഞ്ഞു ശിവ‌യെ നോക്കി.... "ഡോ..... ഞാൻ പറഞ്ഞിട്ടുണ്ട് ചെല്ല്......" ന്ന് പറഞ്ഞു വെട്ടിത്തിരിഞ്ഞു പുറത്തൊട്ട് പോയി.... അവള് പോയത് നോക്കി നിക്കവേ.... കാതിലായി.... "മോൻ ആണോ ഫ്രഡി മോനെ നോക്കാൻ വന്ന നേഴ്സ് കൊച്ചൻ....." ന്ന് ആ വല്യമ്മച്ചി ചോദിച്ചതും അതിന് മറുപടി പറയുo മുന്നേ... "അത്‌ തന്നെയാ അമ്മച്ചി....." ന്നുള്ള ഗനഗഭീരമുള്ള ശബ്ദം അവിടെയാകെ മുഴങ്ങി... ആ ശബ്ദത്തിനുറവിടത്തിലേക്കായി ശിവയുടെ മിഴികൾ ചലിച്ചു... സ്റ്റെയർ ഇറങ്ങി വരുന്ന ആൽഫ്രഡ്‌ കുരിശിങ്കലിനെ കണ്ട് തറഞ്ഞു നിന്ന ശിവ.....തന്റെ കയ്യിലെ ബാഗിൽ പിടി മുറുക്കി കൊണ്ട് അയാളെ ഉറ്റുനോക്കി കൊണ്ടിരുന്നു.......

അയാൾ സ്റ്റെയർ ഇറങ്ങി വന്നു കൊണ്ട്..... "വല്യമ്മച്ചി....ഇവരുടെ ഹെഡ് നേ വിളിച്ചു ഏൽപ്പിച്ചതാ ഞാൻ..... ഫ്രഡി മോനെ നോക്കാനായിട്ടാ ഇവനെ നിയമിച്ചേക്കുന്നെ...... അവളെയും കൊണ്ട് ഇന്ന് രാത്രി തന്നെ ഹോസ്പിറ്റൽ പോകണം..... രണ്ട് ദിവസം ആകും എത്തുവാനായിട്ട്..... അമ്മച്ചിക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാ ഇവനെ ഏർപാടക്കിയെ......" ന്ന് ആ വല്യമ്മച്ചിയോട് പറഞ്ഞതിന് പുറകെ തന്റെ നേരെ തിരിഞ്..... "എന്നതാടാ നിന്റെ പേര്......." പേരോ..... ഞാൻ ഒരു നേഴ്സ് ആയിട്ട് വന്നതല്ല ഹേ...... "ഡോ തന്റെ പേരെന്നാടോ....." "ശ്രാ.... ശ്രവൺ....." ന്ന് ആളുടെ ഉച്ചത്തിലുള്ള ശബ്ദത്തിൽ ഞെട്ടി കൊണ്ട് പറഞ്ഞു.... "ശ്രാവൺ.... നിന്നെ ജോലി ഏൽപ്പിച്ചവർ എല്ലാം പറഞ്ഞിരുക്കുവല്ലോ..... രാവിലെ മുതൽ വൈകുന്നേരം വരെയാ നിന്റെ ജോലി... ന്റെ മോന്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കലാണ് നിന്റെ ആകെയുള്ള പണി..... മറ്റുള്ള ഒന്നിലും ഇടപെടാൻ പാടില്ല...... പിന്നെ അവന്റെ റൂം മുകളിലെ ആദ്യത്തെയാണ്.... കാലിന്റെ കേട്ട് അഴിച്ചിട്ടുണ്ട്.....

കയ്ക്കാണ് പ്രോബ്ലം..... അവൻ പറയുന്നത് അനുസരിച്ച് നിക്കണം... മനസിലായല്ലോ......." ന്നൊക്കെ നെടുനീളൻ ഇൻസ്‌ട്രുക്ഷൻ പറഞ്ഞത് കേട്ട് കണ്ണും മിഴിച്ചു നിന്ന ശിവ പെട്ടന്ന് ബോധം വന്ന കണക്ക്.... "സാറേ.... ഞാൻ നിങ്ങൾ......" ന്ന് പറയലും അങ്ങേർടെ ഫോൺ ബെൽ മുഴങ്ങിയതിന് പിന്നാലെ കയ്യാൽ മുകളിലേക്ക് പോകാന് പറഞ്ഞു ഫോൺ എടുത്തോണ്ട് പുറത്തൊട്ട് പോയി....... കൃഷ്ണ.... എന്തൊക്കെയാ ഇവിടെ നടക്കണേ..... 🙄.... ഇന്ക് വട്ടായതോ അതോ ഈ വീട്ടിലുള്ളവർക്ക് വട്ടായതോ....ഞാൻ എന്തൊക്കെ വേഷങ്ങൾ ആടേണ്ടി വരുമെന്റെ കണ്ണാ...... ന്ന് മനസ്സാൽ മൊഴിയവേ തന്റെ മുന്നിലേക്കായി ഒരു ട്രെ നീണ്ടു വന്നു....അത്‌ കണ്ട് മുഖം തിരിക്കവേ പുഞ്ചിരിയോടെ തന്നെ നോക്കി നിക്കുന്ന ആ ആന്റി....... "കൊച്ചെ.....ഇത് സൂപ്പാണ് ഫ്രഡി മോന്ക് ഉള്ളതാ..... ഇത് കൊടുത്തേരെ..... ഞങ്ങൾ രണ്ട് മൂന്ന് ദിവസം ഇവിടെ ഉണ്ടാവില്ല അതാ അവനെ നോക്കാൻ നിന്നെ ഏർപ്പാടാക്കിയെക്കുന്നെ..... വല്യമ്മച്ചിക്ക് മുകളിലേക്ക് വരാൻ കഴിയുവേല.... കൊച് നോക്കുവെന്ന് അറിയാം.....

കാലിലെ കേട്ട് അഴിചെന്നേയുള്ളൂ.... നടക്കാൻ ബുദ്ധിമുട്ട് ഉണ്ടവന്...... ഇടക്ക് ഒന്ന് നടത്തിക്കണമെന്ന ഡോക്ടർ പറഞ്ഞേക്കുന്നെ..... എല്ലാം അവര് പറഞ്ഞു കാണുമല്ലോ.... മോൻ ഇത് കൊണ്ട് ചെല്ല്... ഞങ്ങൾ രാത്രി പോകുവെ.....രാത്രി മോന്റെ ആവശ്യം ഉണ്ടാവില്ല....അപ്പൊ നിനക്ക് വീട്ടീ പോകാം......." ന്ന് ശിവയെ ഒന്ന് മിണ്ടാൻ പോലും ഇടനൽകാതെ പറഞ്ഞു പുഞ്ചിരിച്ചോണ്ട് ആന്റി വല്യമ്മച്ചിയേയും കൊണ്ട് അകത്തേക്ക് പോയതും... ഒരുവേള ആ പുഞ്ചിരിയിൽ ശിവ നോക്കി നിന്ന് പോയി..... കൃഷ്ണ.... ഇത് വല്ലാത്ത പണിയായി പോയി.... പെടുത്താതെ നിക്കാൻ പറഞ്ഞപ്പോ നിയാള് കൊള്ളാല്ലോ.... നൈസ് ആയിട്ട് കൊണ്ടിട്ടേക്കുന്നു....... കൃഷ്ണ എന്തൊക്കെ നടക്കുവോ എന്തോ... ഒന്നും അങ്ങട് പറയാൻ സമ്മതിക്കാതെ ഇങ്ങോട്ട് പറഞ്ഞേൽപ്പിച്ചു പോയിരിക്കുവാ...... ഇങ്ങോട്ട് വന്നപ്പോ എങ്ങനെ ഉള്ളിൽ കയറുമെന്ന് കരുതിയ ന്നെ നീ സ്ട്രൈറ്റ് ആയിട്ട് ഉള്ളിലേക്ക് ഇങ്ങനെ ഒരു കാര്യത്തിലേക്ക് തള്ളിയിട്ട് കയറ്റുമെന്ന് കരുതിയില്ല കൃഷ്ണ....... ഇനി ആ പറയപ്പെട്ട ഫ്രഡി മോൻ എവിടെയാണോ ആവോ.......

ചെറിയ മോൻ ആകുo.... അതാവും നോക്കാൻ ഒരു നേഴ്സ്നേയൊക്കെ ഏൽപ്പിച്ചത്...... ഏതായാലും നനഞ്ഞു..... ഇനി കുളിച്ചു കയറാം...... ഇവിടെ വരേണ്ടത് ന്റെ ആവശ്യം ആയിരുന്നല്ലോ.... അറിയേണ്ടതെല്ലാം അറിഞ്ഞു പോകാമിനി...... ഏതായാലും ആ ഫ്രഡി ചെക്കനെ വീഴ്ത്തി ആ കുഞ്ഞു മനസ്സിൽ ഇടം നേടി എനിക്ക് പലതും കണ്ടത്തെണ്ടിയിരിക്കുന്നു...... കുഞ്ഞു കുട്ടികളെ ഒക്കെ വീഴ്ത്താണാനോ പാട്.....ഞാൻ അതിൽ പുലിയല്ലേ.....😁 ന്നൊക്കെ ആത്മയടിച് കൊണ്ട് സ്റ്റെയർ കയറി ആദ്യം കണ്ട റൂമിന്റെ മുന്നിൽ നിന്ന് ഒന്ന് കണ്ണടച്ചു തുറന്ന് മുഖത്തു അഞ്ഞൂറിന്റെ ബൾബ് കത്തിച് വെച് ചിരിയോടെ അകത്തെക്ക് കയറി..... കുഞ്ഞു ഫ്രഡിക്കായി തന്റെ മിഴികൾ ആ റൂമിലൂടെ പരതവേ അതാ കട്ടിലിലായി ഒറ്റക്കയ്യാൽ ഫോണിൽ തോണ്ടി കൊണ്ടൊരുത്തൻ കിടക്കുന്നു...... കൃഷ്ണ.... ഇവനിത് ആരുവാ...

. ന്ന് മനസിൽ മൊഴിഞ്ഞോണ്ട് നിന്നതും.....അതുവരെ ഫോണിൽ തൊണ്ടികൊണ്ടിരുന്ന ഫ്രഡി മുഖം തിരിച്ചു....... വാതിൽക്കലായി ട്രെ പിടിച്ച് നിക്കുന്നത ശിവയെ ഒന്ന് ഞെട്ടിയതിനു പുറകെ സംശയത്തോടെ ഉറ്റുനോക്കി കൊണ്ട്....... "ഡോ......." ന്നുള്ള അവന്റെ അലർച്ചയിൽ ശിവ ഞെട്ടി........ "താനേതാടോ....... നിനക്ക് എന്നാടോ എന്റെ റൂമിൽ കാര്യം......." "അത്... ഞാൻ... ആ.. ഞാൻ......" "എന്നാ...... വാ തുറന്ന് പറയടോ..... നിന്നെ ആരാടോ ഇങ്ങോട്ട് പറഞ്ഞു വിട്ടേ......." ന്ന് കടുപ്പിച്ചു ദേഷ്യം നിറഞ്ഞ മുഖത്തോടെ ചോദിച്ചതും ശിവ..... "ഞാൻ ഫ്ര.... ഫ്രഡി മോനെ നോക്കാൻ......" ന്ന് പറഞ്ഞതെ.... "വാട്ട്‌....മോൻ......ഞാൻ എന്നാടോ തന്റെ മോൻ ആയെ..... ബ്ലഡി.... വാട്ട്‌ ദി.....ഇറിറ്റഷൻ ആക്കുവാനാണോ നീ വന്നെ.... അല്ല നീയാണോ അപ്പച്ചൻ ഏൽപ്പിച്ച നേഴ്സ്....." ന്ന് രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചതും..... ശിവ വേറെ നിവർത്തിയില്ലാതെ അതേയെന്നോണം തലയാട്ടിയതും....... അവൻ ഫോൺ ബെഡിലായിട്ട് ഒരു കൈ കുത്തി ബെഡിൽ നിന്ന് കാൽ നിലത്തെകൂന്നി ഇരുന്നു കൊണ്ട് .... "ഡോ..... മിഴിച്ചു നിക്കാതെ ട്രെ ഇവിടെ കൊണ്ട് വെക്ക്.... വിശന്നിട്ടു പാടില്ല......" ന്ന് ദേഷ്യത്തിൽ പറഞ്ഞു അടുത്തുള്ള ടേബിൾ കാണിച്ചു... അവള് പെട്ടന്ന് അതവിടെ വെച് നിവർന്നു നിന്നതും..... "ഡോ.... ഫ്രഡറിക് കുരിശിങ്കൽ.... അത്‌ ഞാനാ....... എന്നെ നോക്കാന നിന്നെ അപ്പോയിന്റ് ചെയ്തേക്കുന്നെ......"

ന്ന് പറഞ്ഞതും ശിവ ഞെട്ടി തരിച്ചു അവനെ മിഴിച്ചു നോക്കി..... കൃഷ്ണ.... ഇതാണോ നേരത്തെ ഞാൻ ഇമേജിൻ ചെയ്ത ആ കുഞ്ഞു ഫ്രഡി...... ഈ ആചാനു ബഹുവിനെയാണോ ഞാൻ നോക്കേണ്ടത്...... എന്നോടി ചതി വേണ്ടായിരുന്നു....... ന്ന് ആത്മിച്ചു കൊണ്ട് അവനെ നോക്കി ഇളിച്ചു കൊണ്ട്...... "സോറി.... സാർ...... ഞാൻ കരുതി.... ചെറിയ കുട്ടിയാണെന്ന്......അപ്പോ ഫ്രഡി മോൻ ന്ന് പറഞ്ഞത് നിങ്ങലാണല്ലേ......"😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞതും കലി കയറിയ ഫ്രഡി...... "ഇനഫ്.... തന്നെ നിയമിച്ചവർ എല്ലാം പറഞ്ഞു കാണുവല്ലോ...... എപ്പഴും നിന്റെ തിരുമുഖം ഇവിടെ വേണമെന്നില്ല.... പക്ഷെ ഞാൻ എപ്പോ വിളിക്കുന്നോ ആ നിമിഷം എന്റെ മുന്നിൽ ഉണ്ടായിരിക്കണം....ഡൂ യു ആൻഡേർസ്റ്റാൻഡ്......." "മനസിലായി സാർ......." "മ്മ്.....എന്നാ നിന്റെ പേര്......." "ശ്രാവൺ........" "ശ്രാവൺ.... ഇപ്പോ താൻ ആ ഡ്രോയർ തുറന്ന് റെഡ് ഫയൽ ഇങ്ങേടുക്ക്......" ന്ന് പറഞ്ഞു അടുത്തുള്ള ഡ്രോയർ ചൂണ്ടി കൊണ്ട് പറഞ്ഞതും... അവള് സംശയത്തോടെ അവനെ നോക്കി...... "എന്നാടോ മിഴ്ച് നോക്കുന്നെ..... പോയി എടുത്തോണ്ട് വാടോ.....

നേഴ്സ് ന്ന് പറഞ്ഞെന്ന് കരുതി ആ വക ജോലി മാത്രവല്ല...... ഞാൻ പറയുന്നതെന്തും അനുസരിച്ചോണം......" ന്ന് അലറിയതും അങ്ങേരേം പ്രാകി ഡ്രോയർ തുറന്ന് ഫയൽ എടുത്തു കൊടുത്തു......അങ്ങേര് അതിൽ തലയും ഇട്ട് ഇരിപ്പായി.... അതും നോക്കി ചൊറിയും കുത്തി നിന്ന ശിവ അവനെ അങ്ങ് സ്കാൻ ചെയ്യാൻ തുടങ്ങി...... ചെക്കൻ..... ആ കാണാൻ കൊള്ളാം.... ഷേവ് ചെയ്ത മുഖം.....ദൃഢമായ ശരീരം.... അധികം പാക്ക് ഒന്നും ഇല്ലേലും കാണാൻ ലുക്ക്‌ ഉണ്ട്...... പൂച്ച കണ്ണ് ആണോ ന്ന് അറിയില്ല... ചെറുതായി കളർ മാറ്റം ഉണ്ട്...... ഒരു കയ്യിൽ കേട്ടുണ്ട്....... അഹങ്കാരം കൊണ്ട് തലയ്ക്കു കുറച്ചു കനം ഉണ്ട്...... ന്നൊക്കെ ആളെ വീക്ഷിച്ചോണ്ട് നിക്കുന്നത് ശ്രദ്ധിച്ച ഫ്രഡി..... "വാട്ട്‌..... താനെന്താടോ ഒരുമാതിരി ചോരയൂറ്റി കുടിക്കുന്ന കണക്ക് നോക്കുന്നെ..... ഇനി ആ സൂപ് എടുത്ത് തരാൻ പ്രത്യകം നോട്ടീസ് അടിച്ചു പറയണോ......." ന്ന് അലറിയതും..... കൃഷ്ണ.... ഇവനെ ഞാൻ.....😬😬ഞാൻ ഇവിടെ ഒരാവശ്യത്തിന് വന്നത് കൊണ്ട് താൻ രക്ഷപെട്ടു...... ഇല്ലേൽ വായിൽ കമിഴ്ത്തേണ്ട സൂപ് നിന്റെ തലയിൽ കമിഴ്ന്നേനെ....

ശിവയെ നിനക്ക് അറിയില്ല...... മിക്കവാറും തന്റെ സ്വഭാവത്തിന് ആരെങ്കിലും എടുത്തിട്ട് ഓടിച്ചതാകും...... ആരാണേലും ആൾക്ക് ഒരു ഉമ്മ കൊടുക്കണം......ഇങ്ങേരുടെ ഈ സ്വഭാവത്തിന് ഒടിക്കുവല്ല......😬😬 ന്ന് ആത്മിച്ചു കൊണ്ട് സൂപ് എടുത്ത് ആൾക്ക് നീട്ടിയതും..... ആ ഫയൽ ബെഡിൽ വെച് ശിവയുട കയ്യിലെ ബൗളിൽ നിന്നും ഒരു കയ്യാൽ സൂപ്പ് സ്പൂണിൽ കോരി കഴിച്ചു കൊണ്ടിരുന്നു....... കുടിച്ചു കഴിഞ്ഞിട്ടും ശിവ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുന്നത് കണ്ട അവൻ.... "താൻ എന്തു സ്വപ്നം കണ്ടിരിക്കുവാഡോ ഇത് കൊണ്ടുപോ......." ന്ന് കലിപ്പായതും അവൾ മനസ്സിൽ പ്രാകി കൊണ്ട് ട്രേയും എടുത്തു താഴോട്ട് പോയി..... അന്നത്തെ ദിവസം മുഴുവൻ അവൻ പറയുന്ന ഓരോ ജോലിയും എടുത്ത ശിവ.... ദേഷ്യം കടിച്ചുപിടിച്ച് ആ വീട്ടിൽ നിന്നു....... വന്ന കാര്യം നേടാൻ കഴിയാതെ പോയത്... തേലൊന്നുമല്ല അവളിൽ ദേഷ്യം ഉണ്ടാക്കിയത്...... "നാളെ നേരെത്തെ വന്നോണം...... " ന്ന് പറഞ്ഞു അങ്ങേര് ബെഡിൽ കണ്ണടച്ചു കിടന്നു......അവള് കതക് ചാരി ഒന്ന് നെടുവീർപ്പിട്ടു......

. ഇനിയും എത്ര ദിവസം ഇതുപോലെ വരണമെന്റെ കൃഷ്ണ...... വരുന്നത് ആ അസുരൻ അറിയാതെയിരിക്കണം.....അല്ലേൽ ഒന്നും നടക്കില്ല..... ശരിക്കും ഇങ്ങോട്ട് അയച്ച ആളെ അവർ കണ്ടെത്തി കഴിഞ്ഞാൽ... വൈകാതെ എന്റെ കള്ളി വെളിച്ചത്താകും.....അതിനു മുന്നേ എനിക്ക് അറിയേണ്ട കാര്യങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയേ പറ്റൂ...... ന്നുള്ള ചിന്തകളോട് കൂടി സ്റ്റെയർ ഇറങ്ങവെ...... തന്റെ ഫോണിലേക്ക് വീണയുടെ കാൾ വന്നത് പ്രകാരം ഹോസ്റ്റൽ പണി നാളെ മുതൽ തുടങ്ങുന്നത് കൊണ്ട് അവൾക്ക് അവിടെ നിൽക്കാൻ കഴിയില്ലെന്ന് വീണ പറഞ്ഞത് പ്രകാരം അവളോട് മാളിലേക്ക് വരാൻ പറഞ്ഞു കൊണ്ട് ശിവ കാൾ ഓഫ്‌ ചെയ്തു........ വൈകുന്നേരം ആയത് കൊണ്ട് തന്നെ അവൾ ആന്റിയോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങി സൈക്കിളുമെടുത്ത് വേഗത്തിൽ മാളിലോട്ട് വിട്ടു........ *******************

(എബി) വൈകുന്നേരം പ്രിൻസിപ്പിൾ മത്തായിയേയും കണ്ട് എബി ഓഫീസ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി........ നേരെ പാർക്കിംഗിലേക്ക് വിട്ടതും അങ്ങോട്ട് വന്ന അല്ലു അവളുടെ ഫ്രണ്ടിന്റെ കൂടെ പുറത്തുപോയി നേരെ വീട്ടിലേക്ക് എത്താമെന്നു പറഞ്ഞതു പ്രകാരം അവൻ കാറുമെടുത്ത് പോയി..... വഴിയിൽവെച്ച് റോഡരികൊടു ചേർന്ന് നടന്നുപോകുന്ന വീണയേ കണ്ട് എബി അവൽക്കരികിലായി വാഹനം നിർത്തി..... അവനെ കണ്ട് ചെറു പുഞ്ചിരിയോടെ അവൾ നടക്കാനായി മുന്നോട്ടാഞ്ഞതും പെട്ടെന്ന് തന്നെ ഡോർ തുറന്നു പുറത്തേക്കിറങ്ങി...... "ഡോ.... അങ്ങനെ അങ്ങ് പോകാതെ.....അല്ല താനിതെങ്ങോട്ടാണ് ഈ വഴി..... ഹോസ്റ്റലിലേക്ക് ആ ഭാഗത്തേക്കല്ലേ പോകേണ്ടത്......" "ഞാൻ ഹോസ്റ്റലിലോട്ടല്ല..... അവിടെ മുകളിലെ ബ്ലോക്കിലെ പണി തുടങ്ങുവല്ലേ ..... കുറച്ചു പേരോട് നാട്ടിൽ പോകാന് പറഞ്ഞിരുന്നു.......രണ്ട് ദിവസത്തിനുള്ളിൽ താമസിക്കാൻ ഇടം ശരിയാക്കാമെന്ന് വാർഡൻ മാം പറഞ്ഞു.....അതിന് ഞാൻ ഇവിടെ അടുത്തുള്ള മാളിലേക്ക് പോകുവാ....

അങ്ങട് ശിവേച്ചി വരാമെന്ന് പറഞ്ഞിട്ടുണ്ട്.... നാട്ടിലോട്ട് പോകാൻ ചേച്ചി ബസ്സിൽ കയറ്റി വിടാമെന്നു പറഞ്ഞു...... അങ്ങോട്ട് പോകുന്ന വഴിയാ......" "എന്നിട്ട് അങ്ങോട്ട് നടന്നാണോ പോകുന്നേ....." "ഓട്ടോ കിട്ടുവോന്നു നോക്കുവായിരുന്നു....." "ഓട്ടോയോ...... എന്തിന് ഇവിടെ ഇങ്ങനെ ഞാൻ നിൽക്കുമ്പോൾ നീ ഓട്ടോയിൽ പോകുന്നത് ശരിയാണോ.....വാ കയറി ഇരിക്ക് കൊച്ചെ......" ന്നു നിർബന്ധിച്ച് കൊണ്ട് അവളെ വണ്ടിയിൽ കയറ്റി...... വീണ വണ്ടിയിൽ കയറിയ സന്തോഷത്തിൽ എബി ഉള്ളിൽ ടപ്പാം കൂത്തടിച് തുള്ളിച്ചാടി വേഗം ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു കൊണ്ട് മനസ്സിൽ..... വീണു മോളെ.... നീ വീഴും മോളെ..... ഇന്ന് നിന്നെ ഞാനൊരു കറക്ക് കറക്കുമെന്റെ കറവേട്ടാ..... ന്ന് ആത്മിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.....വീണ പറഞ്ഞതുപ്രകാരം അടുത്തുള്ള മാളിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി..... അവള് പൊക്കോളാമെന്ന് പറഞ്ഞെങ്കിലും..... ഉത്തരവാദിത്ത മുണ്ടെന്നു കാണിക്കാൻ അവളുടെ കൂടെ എബിയും ചാടി പുറപ്പെട്ടു......അങ്ങനെ അവർ ഒരുമിച്ച് ആ മാളിനകത്തേക്ക് പ്രവേശിച്ചു...... അവർ മുന്നോട്ടു പോയതും...... അവർക്ക് തൊട്ടു പിറകിലായി മാളിന്റെ കവാടം കടന്ന് കൊണ്ട് ശിവ വേഗത്തിൽ മുന്നോട്ടു നടന്നു......

മൂവരും പരസ്പരം കാണാതെ മുന്നോട്ട് നീങ്ങി...... വീണ ശിവക്കായി ചുറ്റും മിഴികൾ ചലിപ്പിക്കവേ എബി പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു അവനിലേക്കായി ചേർത്ത് പിടിച്ചു യെക്സ്ക്ലവെറ്റോറിൽ കയറി....... അതിൽ ആദ്യമായി കയറിയ വീണ പേടിച്ച് എബിയെ മുറുകെ പിടിച്ചു അവനോട് ചേർന്ന് നിന്നു...... പൊട്ടന് ലോട്ടറി അടിച്ച കണക്കെ..... എബി അവസരം മുതലാക്കി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.... പഠനയിക്കുന്ന പോരാളിയെ കണക്ക് നെഞ്ചും വിരിച്ചു ആ സ്റ്റെപ്പിലായി നിന്നു....... എന്നാൽ താഴെ ശിവ സ്റ്റെയർ കയറാൻ മുന്നോട്ട് പോകവേ പെട്ടെന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും....... മാളിന് നടുവിലായി സ്ഥാപിച്ച പ്രതിമ വീണുടഞ്ഞു കിടക്കുന്നു.....അതിനു തൊട്ടടുത്തായി ഒരുത്തൻ കിടന്നു പുളയുന്നു...... അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് നോക്കിയ ശിവ ഞെട്ടിത്തരിച്ചുപോയി.... കൃഷ്ണ ഡെവി.....😲 ന്ന് മനസ്സിൽ മൊഴിഞ്ഞു കൊണ്ട് അവിടെ കുറച്ചുപേരെ ഇട്ടടിക്കുന്ന ഡേവിയിലായി മിഴികൾ ഉടക്കി നിന്നു....... കൃഷ്ണ.....

ഇവനിത് തന്നെയാണോ പണി..... ഇനി ഇത് എന്ത് എടാകൂടാമാണോ എന്തോ....... ഈ വേഷത്തിൽ ന്നെ കാണുന്നത് എനിക്ക് അത്ര നല്ലതിനാവില്ല....ഇവിടെ നിക്കാതെ എസ്‌കേപ്പടിക്കുന്നതാണ് നല്ലത്...... ന്ന് മനസ്സിൽ പറഞ്ഞു തിരിഞ്ഞു പോകാൻ നിക്കവേ.....ഡെവിയുടെ പ്രഹരത്തിൽ തെറിച്ചുപോയ ഒരുത്തൻ ശിവയുടെ കാൽക്കീഴിലായി വീണതും.......രണ്ടടി പിറകിലേക്കു മാറിയ ശിവ ഞെട്ടലോടെ മുഖമുയർത്തി നോക്കിയതും അവളുടെ മിഴിയിലായുടക്കിയത് തന്നെ ഉറ്റു നോക്കുന്ന ഡെവിയുടെ മിഴികളിലായിരുന്നു........ ശിവയുടെ ശ്രാവൺ രൂപo തനിക്ക് മുന്നിലായി കണ്ട ഡെവി തറഞ്ഞു നിന്നുപോയി.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story