പ്രണയശ്രാവണാസുരം: ഭാഗം 43

pranayashravanasuram

എഴുത്തുകാരി: അമീന

അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ശിവ തിരിഞ്ഞു ഡോർ തുറക്കും മുന്നേ...... ഡെവി ഡ്രൈവർ സീറ്റിലേക്ക് കയറി..... ഞൊടിയിടയിൽ പാർക്കിംഗ് ഏരിയയിൽ നിന്നും അവന്റെ വാഹനം ഇരമ്പലോടെ പുറത്ത് കടന്നിരുന്നു......... അവളെയും കൊണ്ട് വാഹനം ഹൈവെയിലൂടെ കുതിച്ചു കൊണ്ടിരുന്നു...... അവന്റെ പ്രവർത്തിയിൽ ദേഷ്യം തോന്നിയ ശിവ കലിയിൽ അവന്റെ മുഖത്തേക്ക് നോക്കി.....എവിടെ ചെക്കന്റെ നോട്ടം മുഴുവൻ മുന്നിലേക്ക് മാത്രമായിരുന്നു...... അതോടെ ശിവ അങ്ങ് ഉറഞ്ഞു തുള്ളാൻ തുടങ്ങിയില്ലേ...... "ടോ.... എന്നെ എങ്ങോട്ടാടോ പിടിച്ചു കൊണ്ട് പോകുന്നെ...... ഞാൻ പറഞ്ഞതല്ലേ നിന്നോട് ഞാൻ വരുന്നില്ലെന്ന്..... വണ്ടി നിർത്ത്... ടോ അസുര നിന്നോടല്ലേ നിർത്താൻ പറഞ്ഞെ.... നിക്ക് ഇറങ്ങണം........" ന്ന് അവനെ നോക്കി കലിപ്പായതും.... അവനൊന്ന് അവളെ ഗൗനിച്ചതേയില്ല..... "നിനക്കെന്താ ചെവി കേൾക്കില്ലേ...... നിർത്താൻ......" ന്ന് അലറി കൊണ്ട് സ്റ്റിയെറിങ്ങിൽ പിടിച്ച അവന്റെ കയ്യിൽ പിടിച്ചു വലിച്ചതും.....

"ശിവ കളിക്കല്ലേ..... അടങ്ങി നിക്ക്..... റോഡാണ്...." "അത്‌ നിക്കും അറിയാ.... ന്നെ ഇവിടെ ഇറക്കി വിട്ടേക്ക്......" "ഇറക്കി വിടാനല്ല നിന്നെ ഇതിലേക്ക് വലിച്ചിട്ടത്.... പോന്ന് മോളെത്ര തുള്ളിയിട്ടും കാര്യവില്ല.... ഇതെവിടെ നിർത്തണമെന്ന് ഞാൻ തീരുമാനിക്കും......അത്‌ വരെ ക്ഷമയോടെ ഇരിക്ക്.....അല്ലാതെ ഇതെവിടെയും നിർത്തത്തില്ല......." ന്ന് പറഞ്ഞതിന് അവനെ രൂക്ഷമായി നോക്കി ഡാഷ് ബോർഡിൽ ഒരു ചവിട്ട് വെച് കൊടുത്ത് കലിയോടെ അതിലിരുന്നു.... കൃഷ്ണ..... ഇങ്ങേരിത് ന്നെ എങ്ങടാ കൊണ്ട് പോകുന്നെ.....ഒന്ന് ചിന്തിക്കുന്ന നേരം കൊണ്ട് ന്നെ ഇതിലേക്ക് വലിച്ചു കയറ്റിയില്ലേ....... അല്ലേൽ ഉഷേച്ചീനെ മനസ്സിൽ ധ്യാനിച്ചു ഞാൻ ആ നിമിഷം കണ്ടം വഴി ഇറങ്ങി ഓടില്ലായിരുന്നോ..... ഈയിടെയായിട്ട് നി പേര് അനർത്തമാക്കും വിധം അങ്ങേരുടെ കൂടെ കൂടി നിക്ക് പണി മേടിച്ച് തരുവാണോ കള്ള കണ്ണാ....... ന്നൊക്കെ പരിഭവിച് ചുണ്ടും ചുളുക്കി അവളുടെ കൃഷ്ണനോട്‌ പരാധി പറയുന്ന ഭാവം ശ്രദ്ധിച്ച ഡെവി ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ പെട്ടന്ന് വണ്ടി സഡൻ ബ്രേക്ക് പിടിച്ചു നിർത്തി......

അവന്റെ പ്രവർത്തിയിൽ മുന്നോട്ടാഞ്ഞ ശിവ ഒരുവിധം മുഖം ഡാഷ് ബോർഡിൽ പോസ്റ്റർ ആകുന്നതിൽ നിന്ന് ജസ്റ്റ്‌ എസ്‌കേപ്പ് അടിച്ചു കലിയിൽ ഡെവിയെ ചെറഞ്ഞു നോക്കിയതും..... അവനൊരു കൂസലുമില്ലാതെ വാഹനം റിവേഴ്‌സ് എടുത്ത് ഞൊടിയിടയിൽ ഇടത് ഭാഗത്തേക്കുള്ള ഇട റോഡിലേക്ക് വാഹനം ഓടിച്ചു കയറ്റി......... ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന റോഡിലൂടെ ഡെവിയുടെ കാർ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു........ അവനോട് കാർ നിർത്താൻ പറഞ്ഞു ശിവ അലമുറയിട്ടുവെങ്കിലും യാതൊരുവിധ പ്രതികരണവും അവന്റെ അടുത്തുനിന്ന് ഉണ്ടായില്ല...... മുന്നോട്ട് കുതിച്ച ഡെവിയുടെ കാർ ഒരു മലഞ്ചെരുവിലേക്ക് ഓടിച്ചു കയറ്റി.....ഒരു കുന്നിൻ മുകളിൽ ആയി സഡൻ ബ്രേക്കിട്ട് നിന്നു..... ബ്രേക്ക് പിടിച്ചുനിർത്തിയ ഡെവി തന്റെ കൈകൾ സ്റ്റിയറിംഗിൽ വെച്ച് തല ചെരിച്ച് ശിവയെ നോക്കി....... അവന്റെ പ്രവർത്തി കൊണ്ടുള്ള ദേഷ്യത്താൽ ശിവ അവന്റെ നോട്ടത്തിൽ പുച്ഛിച്ചു കൊണ്ട് മുഖം വെട്ടി തിരിച്ചു.......

അത്‌ കണ്ട ഡെവി മനസ്സിൽ..... കൊച്ചിന് കലി അടങ്ങിയില്ലായോ..... ന്ന് ആത്മിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി....ശിവയുടെ ഭാഗത്തെ ഡോർ വലിച്ചു തുറന്നു....... ഡോർ തുറന്നിട്ടും അവനെ ഗൗനിക്കാതെ അതിൽ തന്നെ ദേഷ്യം കടിച്ചു പിടിച്ചിരുന്ന ശിവയുടെ നേർക്ക് ഡെവി ഡോറിൽ കൈതാങ്ങി അവളിലേക്ക് കുനിഞ്ഞു നിന്നുകൊണ്ട്.... "ശിവ ഇറങ്ങി വാ........" ന്ന് പറഞ്ഞതും... "ഞാനെങ്ങനെ എങ്ങോട്ടും ഇറങ്ങണില്ല......ന്നെ കൊണ്ടു വന്നത് പോലെ വീട്ടിലോട്ടു കൊണ്ട് വിട്ടേക്ക്......" "അത്‌ എന്ത് വേണമെന്ന് ഞാൻ തീരുമാനിക്കും.....ഇപ്പോൾ നീ ഇതിൽ നിന്നും പുറത്തിറങ്‌ കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്........" "എനിക്ക് ചോദിക്കാനോ പറയാനോ ഒന്നും ഇല്ല..... നി തനിയെ നിന്ന് ചോദിച്ചോ..... ഞാൻ പറഞ്ഞു എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ലന്ന്...... ന്നെ കൊണ്ടു വിട്ടേക്ക്.....നിക്ക് വീട്ടീ പോണംന്ന് പറഞ്ഞില്ലേ അസുര....." "ശിവ എന്റെ ദേഷ്യം അധികരിപ്പിക്കാതെ പറഞ്ഞത് അനുസരിക്ക്..... ഇറങ്ങിവരാന നിന്നോട് പറഞ്ഞത്....." ന്ന് ദേഷ്യം കടിച്ചുപിടിച്ചവൻ പറഞ്ഞതും അവളതിനും നന്നായൊന്ന് പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു.....

അതോടെ കലിയിളകിയ ഡെവി ഉച്ചത്തിൽ.... "ച്ചീ..... ഇറങടി.....' ന്നുള്ള അവന്റെ അലർച്ചയിൽ അവൾ ചാടി പുറത്തിറങ്ങി നെഞ്ചിൽ കൈ വെച് പല്ലു ഞെരിച്ചുകൊണ്ട്... "നിനക്കെന്താ.....എന്തിനാ ഇങ്ങനെ ചാടി കടിക്കാൻ വരണേ...... നിനക്കെന്താ വേണ്ടേ......"😬 ന്ന് അവനെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചതും......സീറ്റിനും ഡോറിനും ഇടയിൽ നിന്ന് ശിവയുടെ അരയിൽ പിടിച്ച് അവനിലേക്ക് ചേർത്തുകൊണ്ട് ഡെവി അവൻ പിടിച്ചുവെച്ച ഡോർ ശക്തിയിൽ വലിച്ചടച്ചു..... അവന്റെ പ്രവർത്തിയിൽ പകച്ചുപോയ ശിവ അവന്റെ കൈകളിൽ നിന്ന് കുതറിമാറും മുന്നേ അവളെ പിടിച്ചു കാറിലേക്ക് ചേർത്തുനിർത്തി......... "അടങ് നി........ഇങ്ങനെ ഹീറ്റ് ആകാതെ കൊച് റിലാക്സ് ആയിട്ട് ഇച്ചായനെ ഒന്ന് നോക്ക്......" ന്ന് പറഞ്ഞിട്ടും അവന്റെ മുഖത്തേക്ക് നോക്കാത നിന്ന് ശിവയെ കണ്ട് കലിയിൽ.... "നിനക്കെന്നെ ഡി എന്റെ മുഖത്ത് നോക്കിയ......" ന്നുപറഞ്ഞ് അവളുടെ കവിളിൽ ചെറുതായി പിടിച്ചുകൊണ്ട് അവന് നേരെ തിരിച്ചു........ ആ തിരിക്കലിൽ അവന്റെ ചൂണ്ടുവിരൽ ചെറുതായി അവളുടെ അധരത്തിൽ സ്പർശിച്ചു......ആ ഒരു വേള ഡെവിയുടെ മിഴികൾ ശിവയുടെ ചുമന്നു തുടുത്ത ചുണ്ടുകളിലായുടക്കി നിന്നു.........

അവന്റെ മിഴികൾ തന്റെ അധരത്തിലാണെന്ന് മനസ്സിലാക്കിയ ശിവയുടെ ഉള്ളിൽ അപായ മണി മുഴങ്ങി.... പൊടുന്നനെ അവനെ പിടിച്ചു തള്ളി മാറ്റി വെപ്രാളത്തോടെ മുന്നോട്ട് നടന്ന്.....പതർച്ച മറച്ചു വെച് അവനിലേക്ക് തിരിഞ്ഞ്...... "നി....നിനെക്കന്ത വേണ്ടത്.....എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ......." ന്ന് ചോദിച്ചതും.......ഡെവി കാറിലേക്ക് ചാരി മാറിൽ കൈ പിണച് കെട്ടി ശിവയെ ഉറ്റുനോക്കി യാതൊരു മുഖവുരയും കൂടാതെ...... "സ്ട്രൈറ്റ് ആയിട്ട് ചോദിക്കുവാ......ഉരുണ്ടു കളിക്കാൻ നോക്കണ്ട....... നിനക്കറിയാം ഞാൻ നിന്നെ കണ്ടെന്നു..... അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾക്ക് നിക്കാതെ പറഞ്ഞോ......മ്മ്...." ന്ന് ചോദിച്ചതും അവൾ ഉള്ളാലെ വിറച്ചു.... അത്‌ പുറമെ കാണിക്കാതെ അവൾ അവനിൽ നിന്ന് നോട്ടം മാറ്റി കൊണ്ട്..... "നീയെന്തൊക്കെയാ പറയണേ.... ഞാൻ എന്ത് പറയാനാ......" "ഇനി അത്‌ ഞാൻ തന്നെ പറയണോ..... ഓക്കേ.....നി ശ്രാവൺ ആയതെന്നാത്തിനായിരുന്നെന്ന്.....ഇപ്പോ ഓർമ വന്നോ....ഇനി പറയ്‌....." "അ....അതിന് ഞാൻ എപ്പഴാ ശ്രാവൺ ആയെ....

നിന്റെ തലയ്ക്കു എന്താ ഓളം ഉണ്ടോ....അസുര....." "ടി കോപ്പേ വല്ലാണ്ട് കളിക്കല്ലേ...... നി പറയുന്നുണ്ടോ ഇല്ലയോ...." "ഹോഹോ ഭീഷണി......നിക്ക് പറയാൻ സൗകര്യം ഇല്ല......"😏 ഇവളെ ഞാൻ.....😬😬 ന്ന് മനസ്സിൽ പല്ല് കടിച്ചോണ്ട് പറഞ്..... "ഓക്കേ നി ഒന്ന് വിചാരിച്ചു വെച്ചാല് അതല്ലേ ചെയ്യത്തൊള്ളൂ..... അത്‌ ഞാൻ തന്നെ കണ്ട് പിടിച്ചോളാം..... ഇപ്പൊ ഇച്ചായന്റെ കൊച്ചിത് പറയ്‌......നിനെക്കെന്നാടി എന്നോട് സംസാരിക്കുബോൾ മുഖത്തു നോക്കിയാല്..... നിനെക്കെന്ന എന്നെ കണ്ണിൽ പിടിക്കുവേലെ........" "ഇല്ല... തീരെ പിടിക്കില്ല.... ഞാൻ എന്തിനാ നിന്നെ നോക്കണേ.... നി എന്റെ ആരാ അതിന്......." "ഞാൻ ആരാണെന്ന് നിനക്കറിയില്ലെടി കോപ്പേ...."😡 ന്ന് അവളുടെ വാക്കിൽ കലി തുള്ളി അവൾക്കടുത്തേക്കായി പാഞ്ഞു വന്നതും.... അവന്റെ വരവിൽ അന്താളിച്ചു പോയ ശിവ അവന്റെ നെഞ്ചിൽ കൈ വെച് തടഞ്ഞു വച്ചു..... എന്റെ പെണ്ണായി പോയി...... അല്ലേൽ കാണായിരുന്നു.....നിനക്ക് വല്ലാണ്ട് അഹങ്കാരം തലയ്ക്കു കയറിയിരിക്കുവാ..... അത്‌ കുറയ്ക്കാൻ പറ്റുവൊന്ന് ഞാനൊന്ന് നോക്കട്ടെ......

ന്ന് മനസ്സിൽ മൊഴിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വച്ച ശിവയുടെ കയ്യിൽ പിടിച്ചു മറുകയാൽ അവളുടെ അരയിൽ ചുറ്റി അവനിലേക്കായി ചേർത്ത്......അവന്റെ പ്രവർത്തിയിൽ ഉള്ളാലെ വിറച്ച ശിവ.... "നീ....നീയെന്താടോ ഈ ചെയ്യണേ.... ടോ.... ന്നെ വിട്......" "അടങ്ങി നിക്ക് നീ......നിനക്ക് എന്നെ കണ്ണീ പിടിക്കുവെലല്ലേ...... ഞാൻ നിനക്ക് ആരുമല്ലായോ....... പോന്ന് മോളൊന്ന് കാത് തുറന്ന് കേട്ടോ..... ഇനി ഈ കൈ നിന്നിൽ നിന്നാഴിയും അതും നിന്റെ നാവിൽ നിന്നും ഇച്ചായന്ന് വീഴുമ്പോൾ മാത്രം...... ഇനി ഡാ പോടാ ന്നൊക്കെ നിന്റെ വായിൽ തന്നെ കുഴിച്ചു മൂടാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ....... ആ ക്ണാപ്പൻ എബിയെ ഏട്ടൻ..... ഞാൻ എന്ന പുറം പൊക്കോ......ഇനി എന്നെ എന്റെ പെണ്ണ് ഇച്ചായന്ന് വിച്ചേച്ചാൽ മതി......." "ഞാൻ..... നിന്നെ..... കിച്ചായാന്ന്.....വിളിക്കാൻ..... നിക്ക് വേറെ പണിയില്ലേ.....ഒന്ന് പോയെ നീ.....ഞാൻ വിളിക്കും എന്ന് കരുതി മോൻ മനക്കോട്ട കെട്ടണ്ട.........ന്നെ വിട്ട് മാറാൻ....." "മനക്കോട്ട കെട്ടിയിട്ടുണ്ടെൽ അത്‌ നടപ്പാക്കാനും എനിക്കറിയാം.......

നി വിളിക്കുന്നോ ഇല്ലയോ......." ന്ന് പറയുന്നതിന് അനുസരിച്ച് അവന്റെ അരയിലെ പിടി മുറുകുന്നതറിഞ് അവൾക്ക് കാര്യം കൈ വിട്ട് പോകുവാണെന്ന് മനസിലായി പെട്ടന്ന് തന്നെ..... "ഓക്കേ.....വിളിക്കാം..... എന്നെ വിട്ടാൽ ഞാൻ വിളിക്കാം.....ആദ്യം എന്നെ നിലത്ത് നിർത്ത്..... നിനക്ക് വിളിക്കുവല്ലേ വേണ്ടത്......" ന്ന് പറഞ്ഞതും.... അവളെയൊന്ന് ഇരുത്തി നോക്കി അവളിലെ പിടി വിട്ട് കൊണ്ട്... "വിളച്ചിൽ എന്റെ അടുക്കൽ വേണ്ട......ന്നാൽ വിളിക്ക്......" "അത്‌... പിന്നെ...." ന്ന് വിക്കി കൊണ്ട് മനസ്സിൽ.... കൃഷ്ണ..... എങ്ങനെയ ഒന്ന് ഇങ്ങേരുടെ അടുത്തൂന്ന് എസ്‌കേപ്പ് അടിക്കുവാ..... ന്ന് ആലോചിക്കവേ അവളുടെ മിഴിയിലായി എന്തോ ഉടക്കി.... അപ്പൊൾ തന്നെ അവളുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞത് സമർഥമായി മറച്ചു അവനിലേക്കായ് തിരിഞ്ഞു കൊണ്ട്.....മനസ്സിൽ ഊറി ചിരിച്...... "ന്റെ വായീന്ന് നി പറഞ്ഞത് കേൾക്കാനേൽ ദോ ആ കാണുന്ന പൂ നിക്ക് പറിച് കൊണ്ട് തരണം...."

ന്ന് പറഞ്ഞു ആ കുന്നിൻ മുകളിലെ ഒരുഭാഗത്തേക്കായുള്ള ചെരിഞ്ഞ താഴ്ചയിൽ ഒരു പാറയിലായി ഇറുകി നിക്കുന്ന ഒരു വയലറ്റ് നിറത്തിലുള്ള പൂ കാണിച് ഉള്ളാലെ ചിരിയടക്കി അവനിലേക്കായി നടന്ന് തൊട്ടടുത്തെത്തിയതും പതിയെ...... "കണ്ടല്ലോ.....ആ പൂ ന്റെ ഈ കൈവെള്ളയിൽ കൊണ്ട് വെച്ചാല് ഞാൻ ഇറുകെ പുണർന്നു കൊണ്ട് വിളിക്കും ഈ അസുരനെ.....ഇച്ചായാ ന്ന്.....എന്താ കൊണ്ട് വന്ന് തരുവോ അസുര......" ന്ന് പറഞ്ഞു ആളെ നോക്കി പിരികം പൊക്കി പെട്ടന്ന് പൊട്ടി ചിരിച് കൊണ്ട് അവനിൽ നിന്നകന്ന് മാറി...... "കഴിയില്ല അസുര.......ദേ.....ഒരാശ്രദ്ധ മതി ആ താഴ്ചയിലേക്ക് മൂക്കും കുത്തി വീഴാൻ......അപ്പൊ എങ്ങനെയാ നമുക്ക് വീട്ടിലോട്ട് തിരിച്ചു പോകാം......." ന്ന് പറഞ്ഞു അവനെ കളിയാക്കി ചിരിച്ചു കൊണ്ട് മുന്നോട്ട് കാറിനരികിലേക്കായി നടന്നു...... "നോക്കി നിക്കാണ്ട് വാ അസുര......" ന്ന് പറഞ്ഞു കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയതും..... അവന് നിന്നിടം ശൂന്യമായിരുന്നു......

ഒരു നിമിഷം അന്താളിച്ചു പോയ ശിവ പെട്ടന്ന് ഉൾകിടിലെത്തോടെ മുന്നോട്ട് കുതിച്ചു..... കുന്നിൻ അറ്റത്തേക്ക് ഓടിയെടുത്ത ശിവ ആ കഴ്ചയിപ് അടിമുടി തരിച്ചു നിന്നു പോയി.... ആ ചെരുവിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന ഡെവിയെ കണ്ട് ഉച്ചത്തിൽ.... "ഡെവി......" ന്ന് വിളിച്ചതും.... ഒരുവള്ളിയിൽ പിടിച്ചു ഇറങ്ങിയ ഡെവി മുഖമുയർത്തി ശിവയെ നോക്കി കൊണ്ട്.... "അലറാതെ പെണ്ണെ..... ഞാൻ എടുക്കുവല്ലേ..... ബീ പ്രെപടയേർഡ് ഇച്ചായന്ന് വിളിക്കേണ്ടതാ....." ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും ശിവ..... "ടോ... ഇങ്ങോട്ട് കയറി വാടോ.... താഴോട്ട് വീഴും നി....... നിക്ക് ആ പൂ വേണ്ട..... ഒന്ന് കയറി വാ....." ന്ന് ആദ്യം ഉച്ചത്തിൽ തുടങ്ങിയ വിളി പിന്നീട് ദയനീയമായി മാറിയിരുന്നു...... "നോ നെവർ......ആദ്യമായി ന്റെ പെണ്ണ് ഒരു കാര്യം ആവശ്യപ്പെട്ടിട്ട് നേടി കൊടുക്കാൻ കഴിഞ്ഞില്ലേൽ ഞാൻ പിന്നെ എന്നാത്തിനാടോ നിന്നെ പ്രണയിക്കുന്നെന്ന് പറഞ്ഞേച് നടക്കുന്നെ......" ന്ന് പറഞ്ഞു കാലെടുത് അടുത്ത സ്റ്റെപ് വെച്ചതും കാലൊന്ന് തെന്നിയതും.....അത്‌ കണ്ട് പേടിച്ച ശിവ ഉച്ചത്തിൽ.... "ഡെവി..... പ്ലീസ് കയറി വാ.......നല്ല താഴ്ചയാ...... ഡെവി..... വരുന്നുണ്ടോ നി......ഞാൻ പറഞ്ഞില്ലേ നിക്ക് വേണ്ടന്ന്......" "നി അടങ് കൊച്ചെ......"

ന്ന് പറഞ്ഞു പിന്നെയും അവൻ താഴച്ചയിലേക്കിറങ്ങി ആ വള്ളിയിൽ പിടിച്ചു ചെറു കയ്യകലത്തിൽ നിക്കുന്ന ആ പൂവിനായി കൈ നീട്ടി....... അവന്റെ നിൽപ്പിൽ പേടിച് വിറച്ച ശിവ ആ പുല്ലിലായി മുട്ടിനാൽ ഇരുന്നു.......പേടി കൊണ്ടോ എന്തോ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു.....ഹൃദയം അകാരണമായി മിടിച്ചു..... ആ പൂവിലേക്കായി കൈ നീട്ടവേ അവൻ ചവിട്ടിയ കല്ല് അടർന്നു താഴ്ചയിലേക്ക് വീഴവേ ഡെവി ഒന്നാടിയുലഞ്ഞു......പിടിച്ച വള്ളിയിൽ നിന്ന് കൈ വേർപെട്ട് താഴ്ചയിലോട്ട് വീഴവേ..... പേടിച്ചു വിറച്ച ശിവ..... "ഇച്ചായാ......." ന്ന് അലറി വിളിച്ചു കൊണ്ട് പുറകിലേക്ക് വേച് ഇരുന്നു കണ്ണുകൾ ഇറുകെ അടച്ചു പൊട്ടിക്കരഞ്ഞു........ "ഓയ് പെണ്ണെ....." ന്നുള്ള വിളിയിൽ മുറുകെ അടച കൺ പോളകൾ വലിച്ചു തുറന്നു മുന്നോട്ട് നോക്കി......തനിക്ക് മുന്നിലായി തനിക്ക് നേരെ ആ പൂ നീട്ടി പിടിച്ചു ചിരിയോടെ ഇരിക്കുന്ന ഡെവിയെ കണ്ട് അടിമുടി വിറച്ച ശിവ കൈ നീട്ടി ഒന്ന് പൊട്ടിച്ചു കൊണ്ട് അവനെ വാരി പുണർന്നു പൊട്ടി കരഞ്ഞു......പെട്ടന്ന് അവനിൽ നിന്ന് വേർപെട്ട ശിവ കലിയിൽ അവന്റെ ഷർട്ടിൽ കുത്തി പിടിച് കൊണ്ട്.....

"ഞാ....ൻ പറഞ്ഞതല്ലേ....നിക്ക് ആ പൂ വേണ്ടന്ന്...... പിന്നെ.... എന്തിനാ നീ ..... ഹേ.... വ.... വല്ലതും പറ്റിയിരുന്നേൽ....." ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി ഒഴുകിയിറങ്ങിയ കണ്ണുനീർ പുറം കയ്യാൽ തുടച് മാറ്റി.... "പോ.... പോയ്ക്കോ... എങ്ങാടേലും പോ...എന്തിനാ കയറി വന്നെ....." "ഏയ്യ്.... ശിവ.... " ന്ന് പറഞ്ഞു അവളുടെ കയ്യിൽ പിടിക്കാൻ ഒരുങ്ങവേ അവ തട്ടി മാറ്റി കൊണ്ട്.....അവന്റെ ഷർട്ടിൽ വലതുകൈയാൽ ഹൃദയഭാഗത്തായി ചുരുട്ടി പിടിച്ചു കൊണ്ട് അപ്പോഴും വാശിയോട് ഒഴുകിയിറങ്ങിയ കണ്ണ് നീരോട് കൂടെ അവന്റെ മുഖത്തേക്ക് നോക്കി അത്യധികം വേദനയാൽ..... "നിനക്ക് അറിയില്ല ഒരുനിമിഷം ഞാൻ അനുഭവിച് തീർത്ത ന്റെ ഉള്ളിലെ പിടപ്പ് എത്രത്തോളമാണെന്ന്........." ന്ന് പറഞ് ചുരുട്ടി പിടിച്ചു അവനെ വലിച്ചു ആ താഴ്ചയിലേൽക്കുള്ള ഭാഗത്തായി കൊണ്ട് പോയി.... അങ്ങോട്ടായി വിരൽ ചൂണ്ടി..... "ഒരുനിമിഷം നിന്റെ കൈ വേർപെട്ടപ്പോൾ.....ശ്വാസം പോലും വിലങ്ങി ഞാൻ ഇല്ലാണ്ടായി പോയത് നിയറിഞ്ഞോ.......വാശി.... നിന്റെ വാശി......വേണ്ടാന്ന് പറഞ്ഞാൽ അനുസരിച്ചാൽ എന്താ നിനക്ക്....." ന്ന് അലറി കൊണ്ട് അവന്റെ ഷർട്ടിൽ കുത്തിപിടിച്ചതും..... ആ കയ്യിൽ പിടിച്ചു കൊണ്ട് ശാന്തതയോടെ ഡെവി.....

"അതിനെന്ന പെണ്ണെ..... ഞാനങ്ങു ഇല്ലാണ്ടായാൽ നീ സേഫ് അല്ലേ.........." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവനെ പിടിച്ചു പിറകിലേക്ക് തള്ളി മാറ്റി ഇരു കാതുകൾ കയ്യാൽ മൂടി ഇരുമിഴികൾ ഇറുകെ അടച്ചു കൊണ്ട്...... "മതി...... ഇനി ഒരക്ഷരം മിണ്ടരുത് നീ......നിനക്കറിയില്ല..... നിന്റെ ജീവൻ നിലയ്ക്കുന്ന നിമിഷം അവിടെ അവസാനിക്കും ശിവയിലെ പ്രാണൻ......." ന്ന് പറഞ്ഞു മിഴികൾ വലിച്ചു തുറന്നു..... അവളുടെ ഉള്ളിലെ പേമാരി കണക്കെ..... അന്തരീക്ഷത്തിൽ കാറ്റ് വീശി..... അതിനകമ്പടിയെന്നോണം അവളെ നനച്ചു കൊണ്ട് മഴ ഇടിച്ചു കുത്തി പെയ്തു...... നനഞ്ഞൊലിച്ചു കൊണ്ട് ശിവ അവനിലേക്കായി ഓരോ ചുവട് വെച്ചു.......തൊട്ടടുത്തെത്തിയ ശിവ അവനിലേക്കായി മിഴികൾ ഉയർത്തി..... അപ്പോഴും അനുസരണയില്ലാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി...... "തോല്ല്പിച്ചു കളഞ്ഞില്ലേ അസുര നീ..... മറച്ചു വെക്കാൻ ശ്രമിച്ചതല്ലേ ഞാൻ..... എന്തിനാ ഇടിച്ചു കയറി വന്നെ നീ......" ന്ന് വിതുമ്പലോടെ ചോദിച്ചു കൊണ്ട്..... കണ്ണ് നിറച് പൊടുന്നനെ അലറി കൊണ്ട്..... "എന്തിനാ നീയെന്നിൽ പ്രണയം നിറച്ചത് ഡേവിഡ്...... അകന്ന് മാറുമ്പോഴും അടുത്ത് കൊണ്ട് ന്റെ ഹൃദയം പിടിച്ചടക്കിയില്ലേ നീ...... കഴിയുന്നില്ല.... നിക്ക്....നിക്ക്....കഴിയണില്ല...."

ന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ ശിവയുടെ ആ അവസ്ഥ കണ്ട് പരിഭ്രമിച്ച ഡെവി..... "ശി... വ....." ന്ന് പറഞ്ഞു അവളെ ചേർത്ത് പിടിക്കാൻ ഒരുങ്ങും മുന്നേ അവനെ തള്ളി മാറ്റി കൊണ്ട്..... അവിടേം നടുങ്ങുമാറുചത്തിൽ.... "ഞാൻ പറഞ്ഞത് കേട്ടില്ലേ നീ.....നിക്ക്.... നിക്ക് കഴിയണില്ല... ഈ അസുരനില്ലാതെ..... അവന്റെ പ്രണയമില്ലാതെ മുന്നോട്ട് പോകാൻ നിക്ക് കഴിയണില്ല...... അടക്കി ഒളിപ്പിച്ചു വെച്ച ന്റെ പ്രണയം ന്നെ ചതിച്ചു കളഞ്ഞേടോ..... നിന്നെ ജീവനെക്കാളേറെ പ്രണയിച്ചു പോകുവ....... ഈ അസുരനിൽ നിന്റെ റൗഡി വീണു പോയി...... ഓരോ നിമിഷവും നിന്നെ പ്രാന്തമായി പ്രണയിച്ചു പോകുവാ നിന്റെ റൗഡിയുടെ മനസ്......" ന്നൊക്കെ പറഞ്ഞത് കേട്ട് തറഞ്ഞു നിന്ന് പോയ ഡെവി വിറയലോടെ.... "നീ.... നീ എന്ന പറഞ്ഞെ..... " "എന്ന നിനക്ക് മനസ്സിലായില്ലേ......ന്നാൽ കാത് തുറന്നു കേട്ടോ നീ......" ന്ന് പറഞ്ഞു ചൂണ്ടുവിരലിനാൽ അവന്റെ നെഞ്ചിൽ കുത്തി വിതുമ്പലോടെ....... "നിക്ക്.... നിന്നെ.... ഇഷ്ടാവാണെന്ന്...... നിന്നെ നഷ്ടപ്പെട്ടാൽ ന്റെ ജീവൻ നിലച്ചു പോകുമെന്ന്......അത്രയും ഇഷ്ടപ്പെട്ടു പോകുവാ ഞാൻ....പൂട്ടി വെച്ചതൊക്കെ കൂട് പൊളിച്ചു പുറത്ത് വരുവാ അസുര......" ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി ഉച്ചത്തിൽ...... "ഐ ലവ് യൂ .... മാഡ്ലി ലവ് യൂ.......അസുര....."" ന്ന് പറഞ്ഞു അവനിൽ നിന്ന് വെട്ടി തിരിഞ് ആ മഴയിൽ മുട്ടിനാൽ ഇരുന്നു മുഖം പൊത്തി പൊട്ടിക്കരഞ്ഞു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story