പ്രണയശ്രാവണാസുരം: ഭാഗം 44

pranayashravanasuram

എഴുത്തുകാരി: അമീന

"നിക്ക്.... നിന്നെ.... ഇഷ്ടാവാണെന്ന്...... നിന്നെ നഷ്ടപ്പെട്ടാൽ ന്റെ ജീവൻ നിലച്ചു പോകുമെന്ന്......അത്രയും ഇഷ്ടപ്പെട്ടു പോകുവാ ഞാൻ....പൂട്ടി വെച്ചതൊക്കെ കൂട് പൊളിച്ചു പുറത്ത് വരുവാ അസുര......" ന്ന് പറഞ്ഞു അവനെ തള്ളി മാറ്റി ഉച്ചത്തിൽ...... "ഐ ലവ് യൂ .... മാഡ്ലി ലവ് യൂ.......അസുര....."" ന്ന് പറഞ്ഞു അവനിൽ നിന്ന് വെട്ടി തിരിഞ് കണ്ണുകൾ ഇറുകെ അടച് ആ മഴയിൽ മുട്ടിനാൽ ഇരുന്നു മുഖം പൊത്തി പൊട്ടിക്കരഞ്ഞു........ എന്നാൽ ഡെവി തന്റെ കണ്മുന്നിൽ അരങ്ങേറിയതിൽ പകച്ചു കൊണ്ട് ഒരുവേള എന്ത് ചെയ്യാണെന്നറിയാതെ തറഞ്ഞു നിന്നു.... അടുത്തനിമിഷം അവളുടെ വാക്കുകൾ തന്റെ കാതിലായി വീണ്ടും അലയടിക്കവേ......സോബോധത്തിലേക്ക് വന്ന ഡെവി പൊടുന്നനെ വാ കയ്യാൽ മൂടി മറു കൈ അരയിലായി വെച് ചുറ്റുമൊന്ന് നോക്കി....... തനിക്ക് മുന്നിൽ മുട്ടിലായിരുന്ന ശിവയിൽ മിഴികൾ പതിപ്പിച്ചു കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു വിട്ട് കണ്ണുകൾ ഇറുകെ അടച് ആകാശത്തേക്കായി മുഖമുയർത്തി...... മഴത്തുള്ളികൾ അവന്റെ മുഖത്തേക്കായി പതിഞ്ഞു ഒഴുകിയിറങ്ങി.......

വാ മൂടിയ കയ്യാൽ നനഞൊലിക്കുന്ന മുടിയിഴകൾ മുകളിലേക്കായി വകഞ്ഞു മാറ്റി..... മുഖം കുനിച്ചു തന്റെ മുന്നിലായി മുട്ടിലിരിക്കുന്ന ശിവായിലേക്കായി വീണ്ടും മിഴികൾ ചലിപ്പിച്ചു കൊണ്ട് ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ശ്വാസം അടക്കി പിടിച്ചു....... തന്റെ പെണ്ണിനെ കാണും തോറും അവളുടെ അധരത്തിൽ നിന്നുതീർന്നു വീണ വാക്കുകളാലും അവന്റെ ഹൃദയതാളം ഉയർന്നു കൊണ്ടിരുന്നു...... നനഞു കുതിർന്ന മുടിയിഴകൾ ഇരുഭാഗത്തേക്കായിട്ട് കുടഞ്ഞു കൊണ്ട് അത്യധികം സന്തോഷത്താൽ തന്റെ മുഷ്ടി ചുരുട്ടി വായുവിൽ കുടഞ്ഞു കൊണ്ട്..... എസ്.....!!. ന്ന് ആവേശത്തോടെ പറഞ്ഞു കൊണ്ട് അടുത്ത നിമിഷം അവൻ അവളിലെക്കായി ഓടിയടുത്തു അവൾക്കരികിലായി മുട്ടിലായിരുന്നു....... മുഖംപൊത്തി വിങ്ങിപ്പൊട്ടി കൊണ്ടിരുന്ന ശിവയെ ഒരുവേളയവൻ പ്രണയത്തോടെ നോക്കിയിരുന്നു........ മഴയുടെ ഇരമ്പലിലും ചെറുതായി അവളുടെ കരച്ചിൽ ചീളുകൾ അവന്റെ കാതിലായി പതിഞ്ഞതും.......പതിയെ ഒരു കൈയ്യാൽ അവളെ ചുറ്റി പിടിച്ചു.........

എന്നാൽ അത് വരെ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്ന ശിവയ്ക്ക് ഡെവിയുടെ സ്പർശനമവളിൽ ഏറ്റതും..... ഉള്ളാലെ മിന്നൽ കടന്ന് പോയതിന് പിറകെ നിമിഷനേരം കൊണ്ട് അവളുടെ വിതുമ്പൽ നിശ്ചലമായി...... തന്നിലുള്ള ഡെവിയുടെ പിടിമുറുക്കുന്നത് മനസ്സിലാക്കിയ ശിവ ഉൾക്കിടിലത്തോടെ അവളെ മുഖം മറച്ചിരുന്നു കൈകൾ എടുത്തു മാറ്റി ഞെട്ടിത്തിരിഞ്ഞവനെ നോക്കി....... തന്നോട് ചേർന്ന് നിൽക്കുന്ന ഡെവിയുടെ മിഴികൾ തന്നോടുള്ള പ്രണയത്താൽ അത്യധികം ജ്വലിച്ചു നിൽക്കുന്നത് കണ്ട് ശിവയുടെ ഹൃദയം അകാരണമായി മിടിച്ചു കൊണ്ടിരുന്നു......പെട്ടന്ന് അവനിൽ നിന്നും മുഖം വീട്ടിത്തിരിച്ചു കൊണ്ട്....... കൃഷ്ണ...... ഞാ..... ഞാനെന്താ ഈ ചെയ്തേക്കണേ..... എ.... എന്തൊക്കെയാ ഞാൻ വിളിച് പറഞ്ഞത്........ ആ കണ്ണിലെ പ്രണയം എനിക്ക് താങ്ങണില്ല കൃഷ്ണ...... പാ... പാടില്ലായിരുന്നു എന്താണ് ഞാൻ ഇവരിൽനിന്നും ഒളിച്ചു വെച്ചത് അത് ന്റെ വായിൽ നിന്ന് തന്നെ അവൻ അറിഞ്ഞിരിക്കുണു...... കൃഷ്ണ.... ന്റെ മനസ്സ് കൈ വിട്ടു പോയ ആ നിമിഷത്തിൽ പറഞ്ഞു പോയതാ.......

ഞാനിനി എങ്ങനെ അവന്റെ മുഖത്തു നോക്കുവ....... ന്നൊക്കെ മനസ്സിൽ ചിന്തിച്ചു കൊണ്ട് മുഖത്തിലൂടെ ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികൾ വടിച്ചു കൊണ്ടവൾ ആകെ പരിഭ്രമിച്ചിരുന്നു.......താൻ വിളിച്ചു പറഞ്ഞതോർക്കും തോറും അവളുടെ ഹൃദയം അകാരണമായി മിടിച്ചു കൊണ്ടിരുന്നു......തത്ഫലമായി കൈവിരലുകൾ ഡ്രസ്സിൽ തെരുത്ത് പിടിച്ചു....... കൃഷ്ണ നിക്ക് എങ്ങനെയെങ്കിലും ഇവിടുനൊന്ന് ഓടി രക്ഷപ്പെട്ടാൽ മതി........ ന്നും മനസ്സിൽ പറഞതോടൊപ്പം മിഴികൾ ചെറുപിടച്ചിലോടെ അവിടമാകെ ഓടിനടന്നു.......കണ്ണുകൾ ചുറ്റുമായി ഓടിനടക്കവേ അവളുടെ കാതിലായി ചെറു ചുടു നിശ്വാസം പതിഞ്ഞതോടൊപ്പം വളരെ ആദ്രമായി....... "ശിവ......" ന്നുള്ള ഡെവിയുടെ വിളിയിൽ അവളുടെ ഉള്ളാകെ വിറച്ചു.......പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത ശിവ അവളെ പൊതിഞ്ഞു പിടിച്ച ഡെവിയുടെ കൈകൾ തന്നിൽ നിന്നും തട്ടി മാറ്റി നിലത്ത് നിന്നും ചാടിയെണീറ്റു മുന്നോട്ടോടാൻ ഒരുങ്ങിയതും..... അതിനടുത്ത നിമിഷം ഡെവിയുടെ കൈകൾ അവളുടെ കയ്യിൽ പിടുത്തമിട്ടിരുന്നു.......

അവനിലേക്ക് തിരിയാതെ അവളുടെ ഒരുകൈയാൽ ഡ്രെസ്സിൽ തെരുത്ത് കൊണ്ട് ഡെവിയുടെ മുഷ്ടിക്കുള്ളിൽ നിന്നും തന്റെ കൈ വേർപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു........ അപ്പോഴും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു........ അതിനോടകം തന്നെ അന്തരീക്ഷത്തിലെ ശക്തമായ മഴയ്ക്ക് ശമനം വന്നങ്കിലും ചെറു ചാറ്റൽ പിന്നെയും അവരെ പുൽകി കൊണ്ട് കടന്നു വന്നു...... തന്റെ കയ്യിലെ അവന്റെ പിടി മുറുകുന്നതിനനുസരിച് നേരത്തെ താൻ പറഞ്ഞു കൂട്ടിയ വാക്കുകൾ പിന്നെയും ശിവയുടെ കാതിലായി അലയടിച്ചുകൊണ്ടിരുന്നതും ഒരു വിറയലോടെ അവൾ..... "ഡെ... ഡെവി.... പ്ലീസ്...... ന്റെ... ന്റെ കൈ വിട്........" ന്ന് ഒട്ടൊരു വിറയലോടെ പറഞ്ഞതും അവൻ അവളുടെ കയ് മോചിപ്പിക്കാതെ നിലത്തുനിന്നണീറ്റ് അവൾക്ക് പുറകിലായി അവളോട് ചേർന്ന് നിന്നു...... അടുത്ത നിമിഷം ശിവയുടെ ഇരു കൈയിലായി അവന്റെ കൈവിരലുകൾ സ്പർശിച്ചു...... അവന്റെ വിരൽ സ്പര്ശനത്താൽ ശിവ ഉൾക്കിടിലത്തോടെ അവന്റെ കയ്യിൽ നിന്ന് അവളുടെ കൈ മോചിപ്പിക്കാൻ ശ്രമിക്കും മുൻപ് അവളുടെ ഇരുകൈകളും അവന്റെ ഇരുകൈകൾ കുള്ളിൽ പൊതിഞ്ഞു കൊണ്ട് അവനിലേക്ക് ചേർത്തു പിടിച്ചു........

അവന്റെ ശരീരത്തിലെക്കായി അവളുടെ പുറംഭാഗം അമർന്നതും കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട്....... "ഡെ.... ഡെവി...... പ്ലീസ്....." ന്ന് പറഞ്ഞപ്പോഴേക്കും അവൾ വിറച്ചു പോയിരുന്നു....... "ഡെവി....." ന്ന് ആവർത്തിക്കും മുന്നേ അവൻ അവളുടെ കാതോരം പതിയെ.... "കാൾ മീ ഇച്ചായ........" ന്ന് പറഞ്ഞതും..... അവളുടെ ഉള്ളാകെ തളർന്നു പോയി..... അടുത്ത നിമിഷം അവന്റെ കൈകളിൽ നിന്നും തന്നെ മോചിപ്പിച് മുന്നോട്ടു ചുവടുവയ്ക്കുന്നതിന് മുന്നേ അവളുഡെ കൈ പൊതിഞ്ഞു പിടിച്ച ഡെവിയുടെ വലതുകൈയോട് കൂടെ ശിവയുടെ അരയിലായി ചുറ്റി അവനിലേക്കായി ചേർത്ത് മുറുകെ പിടിച്ചു....... കാതിലായി വീണ്ടും ഡെവിയുടെ ശബ്ദം മുഴങ്ങി കെട്ടു..... "ശിവ.... കാൾ മി ഇച്ചായ........" ന്ന് പറഞ്ഞതും അവൾ.... "പ്ലീസ്.....നി.... നിക്ക് വീട്ടീ പോണം......." ന്ന് പറഞ്ഞത് അവനോട്ടും ദാഹിക്കാതിരുന്നതും അടുത്ത നിമിഷം അവളുടെ ചെവിക്ക് പിറകിലായി ഡെവിയുടെ ചുണ്ട് പതിഞ്ഞു കഴിഞ്ഞിരുന്നു........ ആ തണുപ്പിലും അവന്റെ അധരത്തിലെ ചൂടിൽ പൊള്ളി പിടഞ്ഞു പോയ ശിവയിൽ നിന്നും അവൾ പോലുമറിയാതെ വിറയലോടെയുള്ള ശബ്ദം പുറത്ത് വന്നു...... "സ്സ്... ഇച്ചായ........" ന്ന് പറഞ്ഞു കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു.....

അവളുടെ ഇച്ചയാ ന്നുള്ള വിളിയിൽ മനസിന്റെ കടിഞ്ഞാൺ വിട്ടു പോയ ഡെവി..... ഞൊടിയിടയിൽ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി അരയിലായി കൈ ചുറ്റി വരിഞ്ഞു തന്നിലേക്കായി ചേർത്ത് പിടിച്ചു..... അവന്റെ പെട്ടന്നുള്ള നീക്കത്തിൽ ഞെട്ടിയ ശിവ കണ്ണുകൾ വലിച്ചു തുറന്നതും.... അവളുടെ മിഴിയിലായുടക്കിയത് ഇരു ചെമ്പൻ മിഴികളായിരുന്നു..... അവന്റെ മിഴികളുമായി തന്റെ മിഴികൾ ഉടക്കിയ നിമിഷം ശിവ സ്വയം മറന്ന് ആ കണ്ണുകളിലേക്കായി നോക്കി നിന്നു..... ചാറ്റലിനകമ്പടിയോടു കൂടെയെത്തിയ ചെറുകാറ്റിലായി പറന്ന് മുഖത്തേക്ക് ഒട്ടിപ്പിടിച്ചു നിന്ന അവളുടെ മുടിയിഴകൾ ഒരു വിരലിനാൽ വകഞ്ഞുമാറ്റി കൊണ്ട് ഡെവി..... "ശിവ......യൂ.... യൂ കോൺഫെസ്ഡ് യുവർ ലവ് ശിവ.......യൂ ലവ് മി ശിവ......" ന്ന് പതിയെ പറഞ്ഞതും ശിവ പിടച്ചിലോടെ പെട്ടന്ന് തന്നെ അവന്റെ കണ്ണുകളിൽ നിന്നും അവളുടെ മിഴികൾ അകറ്റി കൊണ്ട്..... ഇല്ലന്നുള്ള രീതിയിൽ പതിയെ തല ചലിപ്പിച്ചു....... അത്‌ കണ്ട് ഡെവി ചെറു ചിരിയോടെ...... "എസ്.... ശിവ..... യു ലവ് മി......" ന്ന് ആവർത്തിച്ചതും......അവനിൽ നിന്നും മുഖം താഴ്ത്തി കൊണ്ട് അവൾ വിറയലോടെ.... "നി.... നിക്കൊന്നും.... അ....റി.....യില്ല......" ന്ന് പറഞ്ഞു കഴിഞ്ഞതും.....

അടുത്ത നിമിഷം അവളുടെ കണ്ണിലായി അവന്റെ ഫോണ് ഉയർന്ന് വന്നതോടൊപ്പം അതിലുള്ള അവളുടെ വാക്കുകൾ അവിടെയായി ഒഴുകി....അലയടിച്ചു..... #നിക്ക്.... നിന്നെ.... ഇഷ്ടാവാണെന്ന്...... നിന്നെ നഷ്ടപ്പെട്ടാൽ ന്റെ ജീവൻ നിലച്ചു പോകുമെന്ന്......അത്രയും ഇഷ്ടപ്പെട്ടു പോകുവാ ഞാൻ....പൂട്ടി വെച്ചതൊക്കെ കൂട് പൊളിച്ചു പുറത്ത് വരുവാ അസുര...... ഐ ലവ് യൂ .... മാഡ്ലി ലവ് യൂ.......അസുര.....# താൻ പറഞ്ഞ വാക്കുകൾ വീണ്ടും അവൾക്ക് കേൾക്കാൻ ഇടവന്നതും അവൾ ഒരു ഞെട്ടലോടെ അവനെ മുഖമുയർത്തി നോക്കി...... അപ്പോഴും ചുണ്ടിലൊളിപ്പിച്ചു കുസൃതി ചിരിയോടെ ആ ഫോൺ തിരികെ പോക്കറ്റിൽ ഇട്ടുകൊണ്ട്..... "ഒഴിഞ്ഞുമാറണ്ട ശിവ.... ഈ അന്തരീക്ഷം നടുങ്ങുമാറുച്ചത്തിൽ നീ വിളിച്ചു പറഞ്ഞതാ നീ എന്നെ സ്നേഹിക്കുന്നുണ്ടന്ന്...... നിന്റെ മനസ്സിൽ പൂട്ടി വെച്ചതൊക്കെ ഇപ്പോൾ കൂടു പൊളിച്ചു പുറത്ത് വന്നിരിക്ക...... അതുകൊണ്ട് അതിനെ ഇനി തിരികെ ഞാനാ കൂട്ടിലേക്ക് അടച്ചു വയ്ക്കുവേല......." ന്ന് പറഞ്ഞതും അവൾ ഇരു കണ്ണുകൾ മുറുകെ അടച്ചു തലതാഴ്ത്തി നിന്നു.....അപ്പോഴും അവളുടെ കൈകൾ അവന്റെ നെഞ്ചോടു ചേർന്നു കൊണ്ട് തന്നെയായിരുന്നു........

"എനിക്കറിയില്ല ശിവ..... നിന്നോട് പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടി ഞാൻ അടക്കിവെച്ച എന്റെ പ്രണയം....... നിന്റെ വായിൽ നിന്നും കേട്ട ആ മൂന്ന് വാക്കുകൾ മാത്രം മതിയായിരുന്നു കോപ്പേ എന്റെ പ്രണയത്തിന്റെ കടിഞ്ഞാൺ തകർത്തു കളയാൻ.......ഇപ്പൊ കേട്ട് പൊട്ടിയ പട്ടമാടോ കൊച്ചെ നിന്റെ ഇച്ചായൻ....... എന്റെ പ്രണയം ഇനി എനിക്ക് നിന്നിലേക്ക് ഒഴുക്കി വിട്ടേ പറ്റൂ...... തടയണ തീർക്കാൻ ഇനി നിന്റെ ഇച്ചായനാകുവെല......" ന്നൊരു കിതപ്പോടെ പറഞ്ഞു കൊണ്ട് അവൻ..... "ശിവ..... എന്നതാണെന്നറിയില്ല കൊച്ചേ...എന്തോ നിന്നെ ഇങ്ങനെ ചേർത്തു പിടിക്കുമ്പോൾ ഇപ്പൊ ഇച്ചായന് തൊണ്ടയൊക്കെ വരളുന്ന പോലെ......" ന്ന് പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് മുഖമുയർത്തി അവനിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചു.... അതേ ഊക്കോടെ അവളെ തന്നിലേക്ക് തന്നെ ഡെവി അവളെ ചേർത്ത് പിടിച്ചു....... അപ്പോഴും ചെറു ചാറ്റൽ അവരെ പുൽകി കൊണ്ടിരുന്നു......മഴത്തുള്ളികൾ അവളുടെ മുഖത്തിലൂടെ ഒഴുകി ഇറങ്ങി....... അവന്റെ കണ്ണുകളിലെ പ്രണയഭാവം താങ്ങാൻ കഴിയാതെ തറഞ്ഞു നിന്നു പോയ ശിവയുടെ മുഖത്തായി അവന്റെ മിഴികൾ ഓടിനടന്നു.........

"കൊച്ചെ.... ഇച്ചായന് വല്ലാണ്ട് ദാഹിക്കുവാ......." ന്ന് അവൻ ആർദ്രമായി അവളുടെ ചൊടികളിലായി മിഴികൾ പതിപ്പിച്ചു കൊണ്ട് പറഞ്ഞതും......അവളുടെ ഉള്ളിലൂടെ വിറയൽ കടന്നു പോയി.......തത്ഫലമായി അവളുടെ ചുണ്ടുകൾ വിറകൊണ്ടു........ അതുവരെ അവളുടെ അധരത്തിൽ പതിഞ്ഞ അവന്റെ മിഴികൾ പൊടുന്നനെ അവളുടെ മിഴികളുമായി കോർത്ത് കൊണ്ട്...... "ഐ ആം സോറി ശിവ.....bcz ഐ... ഐ റിയലി നീഡ് ദിസ്‌ മൊമെന്റ്......ആൻഡ്.... ആൻഡ്....ഐ ലവ് യു ശിവ........" ന്ന് പറഞ് അടുത്ത നിമിഷം അവന്റെ കൈകൾ അവളുടെ പിൻകഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അനുനിമിഷം അവന്റെ ചുണ്ട് അവളുടെ ചുണ്ടോടു ചേർത്ത് വെച്ചു കഴിഞ്ഞിരുന്നു......... അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ മിഴിഞ്ഞു പോയ ശിവയുടെ കാലുകൾ ഇടറി......അതോടെ ബാലൻസ് പോയി അവർ രണ്ടുപേരും ആ പുല്ലിലേക്കായി വീണു...... അപ്പോഴും തന്റെ ഇണയെ മോചിപ്പിക്കാതെ അധരങ്ങൾ അവയെ താലോലിച്ചു കൊണ്ടിരുന്നു....... മേൽചുണ്ടിൽ നിന്നും ഇടതടവില്ലാതെ കീഴ്ച്ചണ്ടിലേക്കായി അവന്റെ ചുംബനം പുരോഗമിച്ചു കൊണ്ടിരുന്നു....... കൂമ്പിയടഞ്ഞ മിഴികളാലവൻ ആവേശത്തോടെ അവളുടെ ചൊടികൾ നുണഞ്ഞു......

അവളുടെ പ്രണയം നിറഞ്ഞ വാക്കുകൾ അനുനിമിഷം ഡെവിയുടെ കാതിൽ പിന്നെയും അലയടിച്ചതും........... അവൻ ഒന്നൂടെ അവളുടെ അധരത്തിലേക്കായി ആഴ്ന്നിറങ്ങി ചുണ്ടുകൾ കടിച്ചു വലിച്ചു........ അതിന്റെ ആഘാതത്തിൽ അവളുടെ കൈകൾ ആ പുല്ലിലായി കൊരുത്തു പിടിച്ചു........ ഒന്ന് തള്ളി മാറ്റാൻ പോലും കഴിയാതെ ശിവ അവന്റെ ചുംബനത്തിൽ അകപ്പെട്ട് കിടന്നു....... എത്ര നുകർന്നിട്ടും മതിവരാതെയവൻ ശ്വാസം വിലങ്ങിയത് കൊണ്ടുമാത്രം അവളിൽ നിന്നും തന്റെ അധരത്തെ മോചിപ്പിച്ചു........ അവളിൽ നിന്ന് അകന്നു കൊണ്ട് കിതപ്പോടെ ഡെവി അവൾക്കരികിലായി എണീറ്റിരുന്നു....... തന്റെ അധരത്തിൽ നിറഞ്ഞു നിൽക്കുന്ന ശിവയുടെ ചൊടികളുടെ ചൂടിൽ ഡെവി തന്റെ പെണ്ണിലേക്കായി മിഴികൾ ചലിപ്പിച്ചു........ പുല്ലിലായി കണ്ണുകൾ ഇറുകെ അടച്ചു ഉയർന്ന് പൊങ്ങുന്ന നെഞ്ചിടിപ്പോടെ കിടക്കുന്ന ശിവയുടെ മുഖത്തിൽ നിന്നും ഒരു നിമിഷം അവന്റെ മിഴികൾ അവളുടെ തൊണ്ടക്കുഴിയിലായി പതിഞ്ഞു........ ഒരുവേള അവനവിടെക്കായി നോക്കി നിന്ന് പോയി......ഉമിനീരിറക്കുന്നതിനനുസരിച്ച് ഉയർന്ന് താഴുന്ന തൊണ്ട കുഴിയിലായി മഴത്തുള്ളികൾ പറ്റി പിടിച്ചു കിടക്കുന്നത് കണ്ട് അവിടെയായി ആഴത്തിൽ തന്റെ ചുണ്ട് ചേർക്കാൻ കൊതിച്ചു പോയി........

ഇനിയും നോക്കിനിന്നാൽ മനസ്സിന്റെ നിയന്ത്രണം പൊട്ടി പോകുമെന്ന് തോന്നി.......ശരീരത്തോട് ചേർന്ന് നിൽക്കുന്ന അവളുടെ വസ്ത്രവും....... തന്റെ പരാക്രമം കൊണ്ട് ചുവന്നുതുടുത്ത അധരവും അവനിൽ വേലിയേറ്റം സൃഷ്ടിച്ചു........ ഇനിയും അവളെ നോക്കി നിന്നാൽ അവളെ താൻ വല്ലതും ചെയ്തു പോകുമോ എന്നുള്ള ഭയത്താൽ അവൻ അവളിൽ നിന്നും തന്റെ മുഖം വെട്ടി തിരിച്ചു........ അപ്പോഴും ശിവ തന്റെ ഉയർന്നുപൊങ്ങിയ ഹൃതായതാളത്തെ വരുതിയിൽ വരുത്താനുള്ള ശ്രമത്തിലായിരുന്നു....... അതുവരെ മുന്നോട്ടു നോക്കി നിന്ന ഡെവി പൊടുന്നനെ അവളിലേക്ക് ചേർന്ന് പതിയെ കാതിലായി...... "ഇങ്ങനെ കിടന്നേച്ചും ഇച്ചായന്റെ കൺട്രോൾ കളയാതെടി കൊച്ചേ.......ഞാൻ വല്ല കന്നം തിരിവും കാണിച്ചു പോയി...... കണ്ണ് നിറച്ചു നിക്കാനിടവരുത്താതെ എണീച് പൊടി കോപ്പേ......" ന്ന് പതിയെ തുടങ്ങി പിന്നീട് ഉച്ചത്തിൽ അലറിയും....ശിവ ഞെട്ടി തരിച്ചു കണ്ണുകൾ വലിച്ചു തുറന്ന് ചാടിയെണീറ്റു........ Uff......മനുഷ്യന്റെ കണ്ട്രോൾ കളയാൻ......കോപ്പ്...... ന്ന് പിറുപിറുത്ത് കൊണ്ട് ഡെവി എണീറ്റ് മുന്നോട്ട് നടന്നു......

എന്ത് കൊണ്ടോ അവൾക്ക് അവന്റെ മുഖത്തേക്കൊന്ന് നോക്കാൻ കൂടെ കഴിഞ്ഞില്ല......ഉയർന്ന് പൊങ്ങുന്ന നെഞ്ചിൽ കൈ ചേർത്ത് വെച് അവൾ അവിടെയായി ഇരുന്നു....... പൊടുന്നനെ ഹോൺ മുഴങ്ങുന്നത് കേട്ട് മുന്നോട്ട് നോക്കിയ ശിവ ഡെവി കാറിൽ ഇരിക്കുന്നത് കണ്ട് പെട്ടന്ന് നിലത്ത് നിന്ന് ചാടി എണീറ്റു..... കൃഷ്ണ...... എന്തൊക്കെയോ ചെയ്ത് കൂട്ടി..... ന്നെ അറ്റാക്ക് വരുത്തി കൊല്ലാൻ നോക്കിയിട്ട് അങ്ങേര് എപ്പഴാ അങ്ങട് യെത്തിയെ...... ന്നൊക്കെ ആലോചിച്ചു ധൃതിയിൽ കാറിലേക്ക് നടന്ന് ഡോർ തുറന്ന് അകത്തേക്ക് കയറി......... അവനെ നോക്കാതെ നനഞു കുളിച്ചു തണുത്തു വിറച് ശിവ സീറ്റിലിരുന്നു..... പെട്ടന്ന് അവളുടെ മടിയിലായി ഒരു ടവൽ ഇട്ടു കൊണ്ട് ഡെവി..... "തല തുടയ്ക്ക് അസുഖം വരുത്തി വെക്കണ്ട.......വിറച്ചോണ്ടിരിക്കാതെ തോർത്ത് കൊച്ചെ......അല്ല ഇനി ഇച്ചായൻ തന്നെ തുടച്ചു തരണോ......." ന്ന് ചോദിച്ചതും അവൾ ഞെട്ടി കൊണ്ട്.... "വേ.... വേണ്ട..... ഞാൻ ചെയ്തോളാം....." ന്ന് പറഞ്ഞു പെട്ടന്ന് ടവൽ എടുത്ത് തല തുടയ്ക്കാൻ തുടങ്ങി......

കാലമാടൻ ന്നെ പേടിപ്പിച്ചു കൊല്ലൂലോ കൃഷ്ണ..... ന്ന് ആത്മിച്ചു കൊണ്ട് നനഞ്ഞ മുടി മുന്നിലേക്കിട്ട് നന്നായി ഒരുവിധം തുടച്ചു.......മുടി പിന്നിലേക്കായി ചുറ്റി വെച് കഴുത്തിലായി പടർന്നിറങ്ങിയ വെള്ളം ടവലിനാൽ തുടയ്ക്കവേ അവളുടെ മിഴികൾ ഡെവിയിലേക്കായി പാറി വീണു...... തന്നെ തന്നെ നോക്കി നിൽക്കവേ അവൻ പെട്ടന്ന് തുമ്മിയതും..... ശിവ പെട്ടന്ന് ടവൽ ആൾക്ക് നീട്ടി...... അതിന് അവളെയൊന്ന് കൂർപ്പിച്ചു നോക്കിയതും...... അർത്ഥം മനസിലായ പോലെ ശിവ ഒന്ന് പരുങ്ങി കൊണ്ട് പതിയെ ചെരിഞ്ഞിരുന്ന് അവന്റെ തല തുവർത്തി കൊടുത്തു...... തൂവർത്തുന്നതിനിടയിൽ ഡെവിയുടെ മിഴികൾ ശിവയുടെ ടോപിന് മുൻവശത്തായി പതിഞ്ഞതും...... പാതി തെളിഞ്ഞ ആ മയിൽ പീലി ടാറ്റൂ വിൽ അവന്റെ മിഴികൾ ഉടക്കി നിന്നു....... Uff..... ന്റെ പെണ്ണെ..... നുള്ളാലെ പറഞ് അവൻ കണ്ണുകൾ ഇറുകെ അടച്ചു..... ഇവളെന്നെ വഴി തെറ്റിക്കുവല്ലോ കർത്താവേ........ ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവന് അവളോട് മതിയെന്ന് പറഞ്ഞു സീറ്റിലായി നേരെ ഇരുന്നു..... തന്റെ നോട്ടം ഇനിയും അങ്ങോട്ട് പോയാൽ ഇവിടെ പലതും നടക്കുമെന്ന് കണക്ക് കൂട്ടിയ ഡെവി പെട്ടന്ന് കാർ സ്റ്റാർട്ട്‌ ചെയ്ത് പറപ്പിച്ചു വിട്ടു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story