പ്രണയശ്രാവണാസുരം: ഭാഗം 45

pranayashravanasuram

എഴുത്തുകാരി: അമീന

(എബി) ശിവയേം വലിച്ചിട്ടു കൊണ്ട് അവരുടെ മുന്നീന്ന് അകന്ന് പോയ ഡെവിയുടെ കാറിലേക്ക് പകച്ചു നോക്കിയ വീണയെ എബിയാണെൽ മനസ്സിൽ ടാപ്പാക്കൂത്ത് വരെ നടത്തി നോക്കി കൊണ്ടിരുന്നു........ ഡെവി മോനെ.... അല്ലേലും നി പൊളിയാണെടാ ഉവ്വേ..... എസ്.... അങ്ങനെ വീണതൻ പൊന് തന്ത്രിയിൽ......വീണ മീട്ടി നിന്നെ ഞാൻ ഇന്ന് വാളേച്ചൊടിക്കുമെന്റെ വീണ കൊച്ചെ........ ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വീണയോടായി....... "എന്നാൽ നമ്മക് അങ്ങട് പോയാലോ വീണു....... ഇനി ഇപ്പോ ആ പോയവരെ നോക്കണ്ടാ.......ചലോ ഫോളോ മി......."😌 "അല്ല.....അത്‌ ശിവേച്ചി വരാതെ......ഞാ... ഞാൻ നാട്ടിലേക്ക് പോയാലോന്ന അലോയ്ക്കണേ......" ന്ന് ചെറു പരുങ്ങലോടെ പറഞ്ഞതും..... ഡ്രൈവർ സീറ്റിലേക്ക് ചാടി തുള്ളി പോയ എബി തിരിഞ്ഞ് ഓടി വന്ന്.....അവൾക്കടുത്തായി നിന്ന് ചുറ്റുമൊന്ന് നോക്കി വളരെ പതിയെ..... "യൂ നോ വൺ തിങ്ങ്.... നിന്റെ നല്ലതിന് വേണ്ടി പറയുവാ.....നി വല്ലാത് ഒന്നും അലോയ്ക്കണ്ട.......എന്റെ ബ്രോ ഇല്ലേ......ആളൊരു ജഗ ജില്ലാടിയ.....

നിന്നോട് ഞങ്ങടെ വീട്ടിലേക്ക് വരാൻ പറഞ്ഞില്ലേ..... അനുസരിച്ചില്ലേൽ അവന് ദേഷ്യം വരും...... അവന് ദേഷ്യം വന്നാൽ ആന കരിമ്പിൻ കാട്ടിൽ കയറിയ അവസ്ഥയാ.....പിന്നെ അനുസരിക്കാത്തവരുടെ കാര്യം തോം തോം തോം......." "എന്ത്..... തോം......."🙄 "കപ്പല് മയ്യതോം ന്ന്....... കൊച്ചേ..... ഇടഞ്ഞാൽ അവന് കൊല കൊമ്പനാ.... ഇടഞ്ഞില്ലേൽ അതെനിക്ക് അറിയുവേല.... ഇപ്പോ കൊച് വന്ന് വണ്ടിയിൽ കയറ്....."😁 "അല്ല.... ശിവേച്ചി..... സാർ എന്തെങ്കിലും ചെയ്യോ......" ന്ന് ആവലാതിയോടെ ചോദിക്കുന്നത് കേട്ട് അവൻ മനസ്സിൽ..... നിന്റെ സേച്ചി ആ സാർനെ എന്തെങ്കിലും ചെയ്താലായി കൊച്ചെ....... അവനും അവളും പോയിടം പൂരംപറമ്പ് പോലെയാ.... കർത്താവേ കേട് പാടൊന്നും കൂടാതെ രണ്ടണ്ണത്തിനെയും കുടുംബത്തൊട്ട് എത്തിച്ചേക്കണേ..... ന്ന് ആത്മയടിച് ഇളിച്ചോണ്ട് വീണയോടായി..... "എവിടെ.....യൂ നോ...... എന്റെ ബ്രോന്ന് പറഞ്ഞാൽ എന്നെ പോലെ പക്ക ഡീസന്റ.....ഏറി പോയയാൽ അവനൊന്നു ഉമ്മിച് വിടും......സില്ലി ബോയ്....."😁 "എന്ത്... ഉമ്മിക്കെ........"😲

"ഏ.... ഏയ്യ്... അ അതല്ല......അവന് ഊമയപോലെ ഒന്നും ചെയ്യാൻഡ് വിട്ട് നിക്കുംന്ന്......." ന്ന് പറഞ് മനസ്സിൽ..... കർത്താവേ..... ആ കണ്ട്രോൾ ഇല്ലാത്തവൻ എന്റെ പെങ്ങളെ വെറുതെ വിടാൻ ഒന്ന് റെക്കോമൻഡ് ചെയ്തേക്കണേ....... പരിസരംബോധം ഇല്ലാത്തവനാ കർത്താവേ......എലാം അറിയാലോ ല്ലേ.... ന്ന് ആത്മിച്ചതും വീണ.... "അല്ല......." ന്ന് പറയാൻ ഒരുങ്ങിയതും... " ഇവിടെ നിന്ന് കോടിശ്വരൻ കളിക്കാതെ വണ്ടിയിൽ കയറ് കൊച്ചെ......"😬 ന്ന് പറഞ്ഞു ചവിട്ടി തുള്ളി പോയി ഡോർ തുറന്ന് അകത്ത് കയറി.. ഒരുവിധം പരുങ്ങി കൊണ്ട് മടിച്ചു മടിച്ചാണെങ്കിലും വീണയും വണ്ടിയിലേക്ക് കയറി........അവളെയൊന്ന് നോക്കി സീറ്റ് ബെൽറ്റിട്ട് കൊണ്ട് എബി..... "സേഫ്റ്റി ഫസ്റ്റ്....... അപ്പൊ വീണു......ഈ യാത്രയിൽ കുറച്ച് റൊമാന്റിക് സോങ് ആയാലോ....."😁 ന്ന് ചോദിച്ചതും അവൾ ഞെട്ടി കൊണ്ട്..... "വേ.... വേണ്ട....."😲 ന്ന് പറഞ്ഞതും.....എബി...... "അയ്യോ കൊച് പേടിക്കാൻ ഞാൻ റൊമാന്റിക് ആയാലോന്നല്ല ചോദിച്ചത്....... പാട്ട് വെച്ചാലൊന്ന.... ഗൊച്ചു ഗള്ളി..... അതൊക്കെ കല്യാണം കഴിഞ്.....വോക്കെ......"😁

ന്ന് പറഞ്ഞതും..... "അത്‌ സാർ.... നിക്ക് ഇതൊന്നും ഇഷ്ടവല്...." ന്ന് പറഞ്ഞു മുഴുവനാകും മുന്നേ എബി ഇടയിൽ കയറി..... "സ്റ്റോപ്പ്‌......" ന്ന് അലറി....പിരികം പൊക്കി കൊണ്ട്....... "ബൈ തെ ബൈ......സ്ഥിരം ഗെർൾസിന്റെ ക്ളീഷേ ഡയലോഗ് ദിവിടെ വേണ്ട...... ഇഷ്ടവല്ലന്ന് എനിക്ക് കേൾക്കണ്ടാ..... ഇഷ്ടം ആകുമ്പോ അത്‌ വന്ന് പറഞ്ഞാൽ മതി..... വെയിറ്റ് ചെയ്യാം....... വോക്കെ...... ബാക്ക് ടു തെ റോമെന്റിക് സോങ്......."😁 "അല്ല... ഞാൻ ഒന്ന് പറ......." "നി ഒന്നും പണയണ്ട....😬... വല്ലാണ്ട് പറഞ്ഞാൽ നേരെത്തെ മാളിനകത്ത് വെച് തന്നത് ഇതിനകത്ത് വെചങ്‌ തരും.....എന്ന വേണോ......." ന്ന് കള്ള ചിരിയോടെ ചോദിചതും...... അവൾ ഞെട്ടിത്തരിച്ചു കവിളിൽ കൈ വെച് വേണണ്ടെന്നുള്ള രീതിയിൽ പകപ്പോടെ തല ചലിപ്പിച്ചതും അവൻ ചിരിച്ചോണ്ട്..... "ഗുഡ് ഗെൾ..... അപ്പൊ സോങ് ആവാമല്ലേ........" ന്ന് ചോദിച്ചതിന് അവൾ യാന്ത്രികമായി തലയാട്ടിയതും..... "അങ്ങനെയാവണം ഇച്ചായന്റെ വീണു......."😘 ന്ന് പറഞ്ഞു ചുണ്ട് കൂർപ്പിച് ഉമ്മ കൊടുക്കും പോലെ ചെയ്തതും വീണ പെട്ടന്ന്..... ദേവി...... നുള്ളാലെ വിളിച് വെപ്രാളത്തോടെ മുഖം തിരിച്ചു പുറത്തേക്കായി മിഴികൾ ചലിപ്പിച്ചു....... അത്‌ കണ്ട് ചെറു ചിരിയോടെ എബി fm ഓൺ ചെയ്തതും.....

അതിലോഴുകി വന്ന ഗാനം കേട്ട് വീണ ഞെട്ടി തരിച്ചു നോക്കി...... 🎶സമയമാം രഥത്തിൽ നാം സ്വർഗയാത്ര പോകുന്നു......🎶 ന്ന് കേട്ടതും വീണയെ പോലെ എബിയും ഞെട്ടി വീണയെ നോക്കി.....വെളുക്കെ ചിരിച്ചോണ്ട്........ "Fm കാർക്ക് മാറിയെന്നു തോനുന്നു...... വല്യമച്ചിയെ ഉദ്ദേശിച് ആയിരിക്കും ഇത് പ്ലെ ആയത്....... യങ് ഹാൻഡ്‌സം ആണെന്ന് കരുതി കാണില്ല......"😁 കൊച് പേടിക്കണ്ട നമുക്ക് അടുത്ത സ്റ്റേഷൻ നോക്കാം......." ന്ന് പറഞ്ഞു പിന്നെയും ബട്ടൺ അമർത്തിയതും...... 🎶ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു.....🎶 കള്ള പന്നി......😬 ന്ന് മനസ്സിൽ പറഞ്ഞു വീണയെ നോക്കി ഇളി മൈന്ഡായിൻ ചെയ്തോണ്ട്...... "കുട്ടി ഒന്നും വിചാരിക്കണ്ട ഇവരൊക്കെ അവസരോചിതമായി പ്രവർത്തിക്കാൻ അറിയാത്ത കോൺട്രി ഫെല്ലോസ...... നമുക്ക് ഇത് വേണ്ടല്ലേ....😁... വെറുത്ത് പോയി.... ത്ഫൂ......" ന്ന് പറഞ്ഞു fm ഓഫ്‌ ചെയ്ത് വാഹനം മുന്നോട്ടെടുത്തു..... ഇതെല്ലാം കേട്ട് വീണയുടെ ചൊടിയിൽ ചെറു പുഞ്ചിരി തത്തി കളിച്ചു........ എന്നാൽ എബിയാണേൽ അവന്റെ റൊമാന്റിക് മൊമെന്റ് സ്പോയിൽ ചെയ്ത fm കാരെ പ്രാകി കൊന്ന് കൊണ്ടിരുന്നു...... മാളിന് പാർക്കിങ്ങിൽ നിന്ന് വെളിയിലേക്കിറങ്ങിയ എബിയുടെ വാഹനത്തിന് നേരെ.......

"സ്റ്റോപ്പ്‌....... " ന്ന് അലറി കൊണ്ട് ഓടി കിതച്ചു വരുന്നതിനെ കണ്ട് എബി സഡൻ ബ്രേക്ക് പിടിച്ചു നിർത്തി........ ******************* (അല്ലു) എബിച്ചായനോട് പറഞ്ഞു ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോയി....... സ്വന്തമായി ഒരു മാൾ ഉണ്ടേലും കോളേജിൽ നിന്ന് ദൂരം കൂടുതലായത് കൊണ്ട് അടുത്തുള്ള മാളിലേക്കാണ് പോയത്..... അവിടെ എത്തി അവളുമാരുടെ ഷോപ്പിഗ് ഒക്കെ കഴിഞ്ഞു അവര് റ്റാറ്റാ പറഞ്ഞു പോയി......... ഞാൻ ആണേൽ എബിച്ചായിനെ വിളിച്ചു വരുത്തിയേക്കാം എന്ന് പറഞ്ഞു അവരെ പറഞ് വിട്ട് നേരെ പോയി ഫുഡ്‌ കോർണേറിൽ നിന്ന് ജ്യൂസും മേടിച്ച് മൂളിപാട്ടും പാടി താഴോട്ടിറങ്ങി.......... വരുന്നവരെയും പോകുന്നവരെയും സ്കാൻ ചെയ്ത് മാർക്കിട്ട് മുന്നോട്ട് നടന്ന് മാളിന് വെളിയിലിറങ്ങി....... എബിച്ഛനെ വിളിക്കാനായി ബാഗിൽ നിന്ന് ഫോൺ എടുക്കാനായി അടുത്തുള്ള ബൈക്കിന് മുകളിലായി ജ്യൂസ് ഗ്ലാസ്‌ വെച് ബാഗിൽ തപ്പവേയാണ്...... അവളുടെ കണ്ണുകൾ ആ ബൈക്കിന് നേരെ നീണ്ടത്....... "മാതാവേ.... ഈ തുക്കടാച്ചി ബുള്ളെറ്റ് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.......ഇതാ അഭിനവ് ips ന്റെ അല്ലേ..... അതൊ ആണോ......ആയിരിക്കും..... ഇനി ഇപ്പൊ അല്ലായിരിക്കോ......."🙄

ന്ന് ആത്മയടിച്ചു കൊണ്ട് ബൈക്കിന് ചുറ്റും വലം വെച് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നിന്നതും..... "എസ്ക്യൂസ്‌മി......." ന്നുള്ള ശബ്ദം കേട്ട്...... "എസ്....... " ന്ന് പറഞ്ഞു വല്യ ബിൽഡപ്പിൽ തിരിഞ്ഞു നോക്കിയതും അതാ അവൾക്ക് തൊട്ട് മുന്നിലായി ഒരു പോലീസ്....... കോളേജിൽ വെച് അടിച്ചു കൂട്ടിയ ആ സെക്യൂരിറ്റിയെ എടുത്തോണ്ട് പൊയ്യ ആ പിസി(പോലീസ് കോൺസ്റ്റബിൾ)....അവരെ കണ്ട് ഒന്ന് പരുങ്ങിയ അല്ലു ഇളിച്ചോണ്ട് നിന്നതും...... "എന്താ കുട്ടി ഇവിടെ.....താനെന്ത് നോക്കുവാ....." "അ... അത്‌.... ഞാൻ ചുമ്മാ...... ഇ....വിടെ ഇങ്ങനെ നിന്നപ്പോ......അതിലൂടെ പോയപ്പോ.......ഈ ബൈക്ക് നല്ല ഭംഗി ഉണ്ടല്ലേ...... ഞാ..... ഞാൻ വിക്കുവോന്ന് അറിയാൻ വേണ്ടി....."😁..... "അത്‌ വിക്കത്തില്ല കുട്ടി.... അത്‌ ഞങ്ങൾടെ സാർന്റെയാ..... ആൾടെ ജീവന അത്‌..... കുട്ടി പോയാട്ടെ....." എസ്.... അപ്പൊ ഇതാ മരങ്ങോടാന്റെ തന്നയാണ്........ ന്ന് ആത്‍മയടിച്ചു നിഷ്കു ഭാവം മുഖത്ത് വരുത്തി കൊണ്ട്..... "സാർ.... സാർ പറഞ്ഞത് അഭിനവ് സാർനെയാണോ സാർ......"😁

"അതേ....." ന്ന് പറഞ്ഞതും അവൾ ഒന്ന് ചുറ്റും നോക്കി കൊണ്ട്.....ആളോട് പതിയെ "എന്നിട്ട് സാർ എവിടെ......."😁.... "കുട്ടിക്ക് എന്തിനാ സാർനെ കണ്ടിട്ട്...... വീട്ടീ പോകാൻ നോക്ക്..... ഇവിടെ ചുറ്റി പറ്റി നിക്കാതെ......." ന്ന് ഗൗരവത്തിൽ പറഞ് ആള് സംസാരിക്കാൻ താല്പര്യം ഇല്ലാതെ മുന്നോട്ട് പോയതും..... അല്ലു മനസ്സിൽ..... ആ ജാഡ തെണ്ടിയുടെ കൂടെ നടന്നിട്ട് ഇങ്ങേർക്കും അതു പോലെ ആ ജാഡ പടർന്ന് കയറിയേക്കുവാ.......ഹാ.... ചന്ദനം ചാരിയാൽ അത്‌ മണക്കും.... ഇങ്ങേര് പോയി ആ ചാണകം ചാരിയല്ലേ അനുഭവിക്കന്നെ....... ആ മാങ്ങാണ്ടി മോറൻ അഭിനവ്.....😬..അത്‌ പിന്നെ അങ്ങേരെ കാണാൻ കൊള്ളാമെങ്കിലും....😌 അങ്ങേർക്ക് കുറച്ച് അഹങ്കാരം കൂടുതലാ.... സോ മാങ്ങാണ്ടിമോറൻ ന്ന് മതി.......😏...പറഞ്ഞു വന്നത് ആ ആൾടെ അഹങ്കാരം കുറയ്ക്കുണ്ട് ഞാൻ........ ന്ന് ആത്മിച്ചു കൊണ്ട് ചുറ്റുമൊന്ന് നോക്കി...... ആ പിസി കുറച്ച് വിട്ടാണെന്ന് മനസിലാക്കി അവൾ പതിയെ ബൈക്കിനടുത്ത് കുനിഞ്ഞിരുന്നു..... ചുറ്റുമൊന്ന് നോക്കി കൊണ്ട്.....പതിയെ കാറ്റ് അഴിച്ചു വിട്ടു....

. 🎶ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു.... ഈ ബൈക്ക് ആ മരത്തലയൻ പോലീസിന്റെ ആണെന്നന്ന്....... മ്മ്... മ്മ്.......🎶 ന്ന് മൂളി കാറ്റഴിച്ചു വിട്ട് തിരിഞ്ഞതും..... അതാ മുറ്റത്തൊരു മൈന..... ആ പിസിയുണ്ട് കലിപ്പ് ലുക്കിൽ...... അതിനൊന്നു നന്നായി ഇളിച്ചു കൊണ്ട്..... "ബൈ ദി ബൈ..... സാർന്ന് സുഗവല്ലേ.... ന്നാൽ ഞാൻ അങ്ങോട്ട്....... എന്താണെന്നറിയുവേല ഭയങ്കര ചൂട്......." ന്ന് പറഞ്ഞു മുന്നോട്ട് നടന്നതും...... അയാൾ അവളുടെ കയ്യിലായി പിടിച്ചു വെച്..... "കള്ളി.....നിക്കടിയവിടെ...... ഞാൻ ഒന്നും കണ്ടില്ലെന്ന് കരുതിയോ.....സാർന്റെ ബൈക്കിന്റെ കാറ്റഴിച്ചു വിട്ടിട്ട് ഓടി പോകുന്നോ......." ന്ന് പറഞ്ഞു അങ്ങേര് ഫോൺ എടുത്ത് ആ കഷ്മലന് വിളിച്ചതും...... അങ്ങേരെങ്ങാൻ വന്നാൽ ഇവിടെ ലോക മഹായുദ്ധം നടക്കുമെന്ന് കണക്ക് കൂട്ടി സന്ധി സംഭാഷണമെന്ന കണക്ക് വിശാല മനസ്കയായ അല്ലു ഓൺ ദി സ്പോട്ടിൽ അയാളുടെ കയ്യിൽ കടിച്ചു കൊണ്ട് ബാഗും എടുത്ത് ഓടി.......🤭 "ടി നിക്കടി അവിടെ....." ന്ന് അലറി കൊണ്ട് പിസി തന്റെ കടികിട്ടിയ കയ്യിൽ ഉഴിഞ്ഞു കൊണ്ട് അല്ലുവിന് പുറകെ ഓടി വന്നതും ഉഷചേച്ചീനെ മനസ്സിൽ ധ്യാനിച്ചു അല്ലു മാളിന് വെളിയിലേക്ക് ഇറങ്ങി ഓടിയതും..... അതാ വരുന്നു ഒരു കാർ......

"മാതാവേ എബിച്ചായന്റെ കറല്ലേ അത്‌.... തേടിയ വള്ളി അതാ മുന്നിൽ......." ന്ന് പറഞ്ഞു അങ്ങോട്ടായി ഓടി കൊണ്ട്..... "സ്റ്റോപ്......." ന്ന് അലറി വിളിച്ചു ആൾക്ക് മുന്നിലേക്ക് ചാടിയതും...... എബി സഡൻ ബ്രേക്ക് പിടിച്ചു നിർത്തി..... പിന്നീട് ഒന്നും നോക്കാതെ അല്ലു മുന്നിലേക്ക് ചാടി കയറാൻ നിന്നതും അതിൽ വീണയെ കണ്ട്.... "ഹേ... വീണു....."😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞതും.......അടുത്ത നിമിഷം ഇവിടെ ഇനിയും നിന്നാൽ ഇളിക്കാൻ തനിക്ക് വായിൽ പല്ല് അഭി വെച്ചേക്കില്ലെന്ന സത്യം മനസിലാക്കി...... "മാതാവേ വീഴാനിപ്പോ നേരവില്ല...... ന്ന് പറഞ്ഞു ബാക്കിലേക്ക് ചാടി കയറി കൊണ്ട്.... "എബിചായ വണ്ടിയെടുക്ക്..... പെട്ടന്ന് വണ്ടിയെടുക്ക്....." "നിയന്ന ഒപ്പിച്ചേച്ചുമാടി വരുന്നേ......"🙄 "ഞ.... ഞാനോ.... ഒ... ഒന്നുമില്ല....ഞാനൊന്ന് ചുമ്മാ ഓ... ഓടിയതല്ലേ........നിങ്ങൾ വണ്ടിയെടുക്ക് ഇച്ചായ......" ന്ന് പറഞ്ഞു കിതച്ചതും അവളെയൊന്ന് ഇരുത്തി നോക്കി കൊണ്ട് വണ്ടി മുന്നോട്ടെടുത്തു........ വാഹനം മുന്നോട്ട് പോയതും ചുമ്മാ പുറകിലേക്ക് തലയിട്ട് നോക്കിയ അല്ലു മാളിനകത്ത് നിന്ന് ഓടിവരുന്ന അഭിയെ കണ്ട് നോക്കി നിന്നതും......

ആ പിസി അവളെ ചൂണ്ടി കാണിക്കുന്നത് കണ്ട് പെട്ടന്ന് തല ഉള്ളിലേക്ക് വലിച്ചു..... മാതാവേ .... അങ്ങേരെന്നെ കണ്ടേക്കല്ലേ.......ഇനി മുതൽ അങ്ങേരുടെ മുന്നിൽ പെടാതെ നോക്കണം..... അല്ലേൽ പിന്നെ കുരിശും വരച്ചു അങ്ങേര് എന്നെ പെട്ടിയിൽ കിടത്തും....... എന്നാൽ അഭി കാറിൽ അകന്ന് പോകുന്ന അല്ലുവിനെ കണ്ട് കലിയിൽ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു നിന്നു........ വീട്ടിലെത്തി അകത്തേക്ക് കയറിയ എബി ഹോസ്റ്റലിലെ കാര്യം പറഞ്ഞതും........ വല്യമ്മച്ചി വീണയെ സന്തോഷത്തോടെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.... എല്ലാവരും അവളോട് സ്നേഹത്തോടെ പെരുമാറി.... നേരം ഇരുട്ടവേ വല്യമ്മച്ചി വീണയേം കൊണ്ട് റൂമിൽ പോയി ഫ്രഷ് ആകാൻ പറഞ്ഞതും അല്ലു അവളെയും കൊണ്ട് മുകളിലേക്ക് പോയി....... ഹാളിലെ സോഫയിലായിരുന്ന് വല്യമ്മച്ചി...... "എബി..... ഡെവി എന്നാടാ വരാത്തെ മഴയ്ക്കുള്ള കോളുണ്ട്..... ഈ ചെക്കനിതെവിടെ കിടക്കുവാ...... ശിവ മോളെയും കാണാനില്ലാലോ കർത്താവേ.... അവളും രാവിലെ പോയതല്ലിയോ.......

നേരം ഇരുട്ടി തുടങ്ങി..... ആ താന്തോന്നി അവന് തോന്നുമ്പഴേ വരൂ.......നീയൊന്ന് വിളിച്ചു നോക്കടാ ആ കൊച്ചിനെ....." ന്ന് വല്യമ്മച്ചി വ്യാകുലപ്പെട്ടതും...... അതുവരെ വീണ പോയ വഴിയേ എത്തിനോക്കി കൊണ്ടിരുന്ന എബി....തിരിഞ്ഞു കൊണ്ട്..... "ആ കൊച്ചിനേം കൊണ്ട നിങ്ങടെ താന്തോന്നി പോയേക്കുന്നെ...... കേട് പാടൊന്നും ഇല്ലാതെ വരുവായിരിക്കും....." "അവനാ കൊച്ചിനെ എങ്ങാനും വേദനിപ്പിക്കട്ടെ...... ഞാൻ കാണിച്ചു കൊടുക്കുന്നുണ്ടവന്റെ ദേഷ്യം......." ന്ന് വല്യമ്ച്ചി പറഞ്ഞതും എബി മനസ്സിൽ.... ഇപ്പൊ ദേഷ്യം ഒന്നും അല്ല വല്യമ്മച്ചി.... ഇത് അതുക്കും മേലായാ.....🙄 ന്ന് ആത്മയടിച്ചു കൊണ്ട്....പുറത്തേക്കും കണ്ണ് നട്ടിരിക്കുന്ന വല്യമ്മച്ചിയെ നോക്കി മുകളിലേക്ക് എസ്‌കേപ്പടിച്ചു......... ****************** (ഡെവി) ചെറു തുള്ളികളെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു പോയ ദേവിയുടർ വാഹനം കളത്തിൽ പറമ്പിൻ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു....... അത്രയും നേരം ഡെവിയെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ശിവ തണുത്ത് വിറച് സീറ്റിലിരുന്നു.......

വാഹനം നിർത്തിയതും.....ഡെവിയെ ഗൗനിക്കാതെ ശിവ കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കവേ അത്‌ തുറയാതിരുന്നത് കണ്ട ശിവ പിന്നെയും പിടിച്ചു തള്ള് കൊണ്ട് ഡെവിയെ നോക്കി.... അവന്റെ കണ്ണിമ വെക്കാതെയുള്ള നോട്ടം കണ്ട് വാതിലിലുള്ള തള്ളൽ നിർത്തി അവൾ പതിയെ....... "ഇത് തുറയണില്ല........." "അത്‌ തുറയുവേല......." "എന്ത്....."🙄 "ഞാൻ ഉദ്ദേശിക്കാതെ അത്‌ തുറയുവേല്ലന്ന്........" ന്ന് പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കിയതും...... അവന് അവളെ ഇമചിമ്മാതെ നോക്കി കൊണ്ട്....... പെട്ടന്ന് അവളുടെ മുഖം കയ്യിൽ കോരിയെടുത്തു ചുണ്ടിൽ അമർത്തി ഉമ്മ വെച്.....അകന്ന് അവളുടെ മിഴിയിലേക്കായി ഉറ്റു നോക്കി കൊണ്ട്....... "യുവർ ലിപ്സ് ലൈക്‌ എ സ്റ്റൗബെറി ഫ്ലാവർ.......ഇട്സ്..... ഇട്സ് ടെമ്റ്റിംഗ് മി ശിവ........" ന്ന് പതിയെ പറഞ് മിഴികൾ അടച്ചു കൊണ്ട് അവളുടെ ചുണ്ട് ചെറുതായി നുണഞ്ഞെടുത്തു......തിരികെ സീറ്റിലേക്കായി അമർന്നിരുന്നു........ അവന്റെ വാക്കുകളും പ്രവർത്തിയിലും പകച്ചു പോയ ശിവ കണ്ണും തള്ളി നിന്നതും......

ഡോറിന്റെ ലോക്ക് തുറന്ന ഡെവി..... "ഇനി ഇറങ്ങിക്കോ....." ന്ന് പറഞ്ഞതും....അവൾ ഒന്ന് ഞെട്ടി...... കൃഷ്ണ...... ന്നുള്ളാലെ വിളിച്ചു വാ മൂടി പെട്ടന്ന് തന്നെ ഡോർ തുറന്ന് പുറത്തോട്ടിറങ്ങി തിരിഞ്ഞു പോലും നോക്കാതെ വീടിനകത്തേക്കായി ഓടി..... എന്നാൽ കാറിൽ ഡെവി.....ചുണ്ടോന്ന് കടിച്ചു വിട്ട് നെറ്റിയിൽ വിരലിനാൽ ഉഴിഞ്ഞു കൊണ്ട്...... "Uff......ഇവളടുത്ത് നിന്നാൽ തന്നെ എന്റെ മനസ് കൈ വിട്ട് പോകുവ...... ഒരു മിന്ന് കെട്ടിയില്ലേൽ എല്ലാം കയ്യീന്ന് പോകുവല്ലോ കർത്താവേ........ " ന്ന് പറഞ്ഞു തലയൊന്ന് കുടഞ്ഞു കാറിനു വെളിയിലിറങ്ങി ഡോർ അടച്ചു ചൊടിയിൽ വിരിഞ്ഞ കള്ള ചിരിയോടെ മുന്നോട്ട് നടന്നു....... ഫ്രന്റ്‌ ഡോർ വഴി അകത്തേക്ക് കയറിയ ഡെവി അടുത്തുള്ള വല്യമ്മച്ചിയുടെ റൂമിൽ നിന്നും എന്തോ ശബ്ദം കേട്ട് അങ്ങോട്ടായി നടന്നു...... വാതിലിനു മുന്നിലായി നിന്ന് പാതി തുറന്ന കതകിലൂടെ അകത്തേക്ക് മിഴികൾ പതിഞ്ഞതും ആ കാഴ്ച്ചയിൽ ഡെവി കണ്ണ് മിഴിച്ചു നോക്കി നിന്ന് പോയി............................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story