പ്രണയശ്രാവണാസുരം: ഭാഗം 46

pranayashravanasuram

എഴുത്തുകാരി: അമീന

ഫ്രന്റ്‌ ഡോർ വഴി അകത്തേക്ക് കയറിയ ഡെവി അടുത്തുള്ള വല്യമ്മച്ചിയുടെ റൂമിൽ നിന്നും എന്തോ ശബ്ദം കേട്ട് അങ്ങോട്ടായി നടന്നു...... വാതിലിനു മുന്നിലായി നിന്ന് പാതി തുറന്ന കതകിലൂടെ അകത്തേക്ക് മിഴികൾ പതിഞ്ഞതും ആ കാഴ്ച്ചയിൽ ഡെവി കണ്ണ് മിഴിച്ചു നോക്കി നിന്ന് പോയി......... അകത്ത് വല്യമ്മച്ചി ശിവയുടെ മുഖത്തു കൈ വെച് ഇരുഭാഗത്തേക്കായി ചലിപ്പിച്ചു കൊണ്ട് "ഇതെന്നതാ കൊച്ചെ നിന്റെ ചുണ്ടിന് പറ്റിയേക്കുന്നെ......ന്റെ കർത്താവേ എവിടെയാ കൊച്ചെ ഇടിചേ.... നന്നായിട്ട് പൊട്ടിയേക്കുന്നല്ലോ......" ന്ന് പറഞ്ഞു വല്യമ്മച്ചി ആവലാതിയോടെ ശിവയുടെ ചുണ്ടിൽ പിടിച്ചു നോക്കിയതും..... ഇതിനെന്ത് മറുപടി പറയണമെന്നറിയാതെ ശിവ നിന്ന് വിയർത്തു.... എന്നാൽ ചുണ്ടിന്റെ അനാട്ടമി പഠിച്ചവൻ പുറത്ത് നിന്ന് ഇതെല്ലാം ചെറു ചിരിയോടെ വീക്ഷിച്ചു കൊണ്ടിരുന്നു..... അകത്തു ശിവ ഇതിന് കാരണക്കാരനായവനെ മനസിൽ പ്രാകി കൊണ്ട് വല്യമ്മച്ചിയുടെ ചോദ്യത്തിൽ നിന്ന് തെന്നി മാറാണെന്നോണം ചെറു തുമ്മലിനെ രാഗപ്രവേഷം നടത്തി.....

"ഹാച്ചൂ......"🤧 ന്ന് തുമ്മിയതും വല്യമ്മച്ചി.... "ന്റെ കർത്താവേ തല അപ്പിടി നനഞേക്കുവാണല്ലോ.....അവിടെ നിക്ക് കൊച്ചെ തോർത്തിയേച്ചും പോയാൽ മതി....." ന്ന് പറഞ്ഞു വെപ്രാളംത്തോടെ തോർത്തിനായി തിരിഞ്ഞതും..... ആശ്വാസത്തോടെ ശിവ നെഞ്ചിൽ കൈ വെച് ശ്വാസം വലിച്ചു വിട്ടു..... ഇതെല്ലാം വീക്ഷിച്ച ഡെവി ചെറു ചിരിയോടെ തിരിയവേ തനിക്ക് മുന്നിലായി കൈ മാറിൽ പിണച്ചു കെട്ടി നിൽക്കുന്ന അവന്റെ അമ്മച്ചിയെ കണ്ട് ഒന്ന് പരുങ്ങിയെങ്കിലും..... അതിവിധക്തമായി അത്‌ മറച്ചു കൊണ്ട് മുന്നോട്ട് പോകവേ അവന് തടസ്സം തീർത്തു കൊണ്ട് അമ്മച്ചിയുടെ കൈ നീണ്ട് വന്നു..... അങ്ങനെ നിന്ന് കൊണ്ട് വല്യമ്മച്ചിയുടെ റൂമിലേക്കെത്തി നോക്കി തിരികെ മിഴികൾ അവനിലേക്കായി ചലിപ്പിച് സംശയഭാവത്തോടെ....... "എന്നതാ ഡെവി വല്യമ്മച്ചിയുടെ റൂമിലോട്ട് നോക്കി നിക്കുന്നെ......അല്ല സദാ ദേഷ്യം ഉള്ള നിന്റെ മുഖത്ത് ഇപ്പൊ ചെറുതായിട്ട് ചിരിയൊക്കെയുണ്ടല്ലോടാ...... എന്നതാടാ അമ്മച്ചിടെ കൊച്ചിന്റെ മനസില്......."

"എന്ന ഉണ്ടാവനാ അമ്മച്ചി എന്റെ മനസില്...... ഞാനിതിലെ പോയപ്പോ ചുമ്മാതൊന്ന് ഇങ്ങടെ മരുമോളെ നോക്കിയതല്ലിയോ......" ന്ന് പറഞ്ഞു ചിരിയോടെ കവിളിലൊന്ന് പിച്ചി നേരെ സ്റ്റെയർ കയറിയതും...... അവന്റെ വാക്കിൽ ആദ്യം ഒരൊഴുക്കൻ മട്ടിൽ നിന്ന അമ്മച്ചി കാര്യം കത്തിയതും ഞെട്ടി കൊണ്ട്.... അവനിലേക്ക് തിരിഞ്..... "എ.... എന്ന....താടാ ഡെവിയെ നീ ഇപ്പൊ പറഞ്ഞെ.... ഡാ ചെക്കാ ഒന്ന് തെളിച്ചു പറയടാ......." ന്ന് പറഞ്ഞതും അവൻ തിരിഞ്ഞു നിന്ന്.... "എന്ന അമ്മച്ചി കൊള്ളുവെല മരുമോളാക്കാൻ......" ന്ന് പറഞ്ഞു സൈറ്റ് അടിച്ചു മുകളിലേക്ക് കയറി പോയതും...... അമ്മച്ചി ഞെട്ടി അവൻ പോകുന്നതും നോക്കി നിന്ന്.....നെഞ്ചിൽ കൈ വെച്...... "ന്റെ മാതാവേ..... ഇവനെന്ന പറഞ്ഞെചുമാ പോയെ ഇപ്പൊ..... മരുമോളോ......." ന്ന് പറഞ്ഞു മുന്നോട്ട് നോക്കിയതും..... ശിവ വല്യമ്മച്ചിയുടെ റൂമീന്ന് ഇറങ്ങി വരുന്നത് കണ്ട്.... ശിവ മോളെയാണോ മാതാവേ അവൻ പറഞ്ഞെ......നീ എന്റെ പ്രാർത്ഥന കേട്ടോ..... ആരായാലും അവനൊന്നു കെട്ടി കണ്ടച്ചാൽ മതി.....

ന്ന് ഉള്ളിൽ അലയടിച്ച സന്തോഷത്തോടെ ആത്മിച്ചതും അടുത്തോട്ടു വന്ന ശിവ.... "ട്രീസമ്മേ..... എന്താ ഇവിടെ നിന്ന് ആലോചിക്കണേ....." "ഏയ്യ്...ഒ.... ഒന്നൂല്ല.... ഞാൻ വെറുതെ അമ്മച്ചിയുടെ അടുത്തേക്ക്.....അയ്യോ മോള് ആകെ നഞ്ഞേക്കുന്നല്ലോ..... പെട്ടന്ന് പോയി ഡ്രസ്സ്‌ മാറ്റിവായോ.....അസുഖം വരുത്തി വെക്കണ്ട....... മ്മ്... ചെല്ല്....." ന്ന് പറഞ്ഞു അവളുടെ കവിളിലായി കൈ ചേർത്തു വെച് കൊണ്ട്...... "എന്നതായാലും എനിക്ക് ഒത്തിരി ഇഷ്ടാവായി......" ന്ന് പറഞ്ഞു ചിരിച്ചോണ്ട് വല്യമ്മച്ചിയുടെ റൂമിലോട്ട് കയറി പോയതും..... ശിവ ഒന്നും മനസിലാവാതെ കിളി പോയ കണക്ക് നിന്ന് കൊണ്ട്...... കൃഷ്ണ..... ട്രീസാമ്മ എന്താ ഇപ്പൊ പറഞ്ഞെ......🙄...... ഇഷ്ടാമായെന്നോ..... ആരെ ഇഷ്ടമായെന്ന.....പ്രാന്ത് പിടിക്കൂലോ കൃഷ്ണ......ആ അസുരൻ കാരണം ഇന്ക് ടെൻഷൻ അടിച്ചു ചാകാനെ നേരാവോള്ളൂ..... ഇനി ഞാൻ എന്തൊക്കെ സഹിക്കണോ ആവോ.....ആലോചിച്ചിട്ട് തല പെരുക്കണു..... ന്ന് ആത്മിച് തലയൊന്ന് കുടഞ്ഞു ചാടി തുള്ളി റൂമിലോട്ട് പോയി........

എന്നാൽ താഴെ ട്രീസാമ്മ വല്യമ്മച്ചിയുടെ റൂമിലോട്ട് ചെന്ന് അവരെ പിടിച്ച പിടിയാലേ ബെഡിൽ ഇരുത്തി...... "എന്നതാ കൊച്ചെ നീ ചെയ്യുന്നേ..... നിനക്കെന്ന പറ്റിയെടി....." "വല്യമ്മച്ചി അതില്ലേ.....അറിയാവോ നമ്മടെ ഡെവി മോനൊരു ഇഷ്ട്ടം......" "ഓഹ് അതാണോ....." "ഹേ.... അമ്മച്ചിക്ക് അറിയാവോ അത്‌....."🙄 "പിന്നെ അറിയാതെ......അവണ്ടിപിടി കൂടുന്നതല്ലിയോ അവനിഷ്ടം......അവന്റെ വല്യപ്പച്ചനും അങ്ങനെയായിരുന്നു....... നിനക്കറിയാവോ അതിയാനില്ലേ.....എന്ന അടിയ അടിക്കുവാ.... എന്നോട് ഇഷ്ടാവാണെന്ന് പറഞ്ഞ ഞങ്ങടെ കവലയിലെ ഈപ്പനെയുണ്ടല്ലോ ഇച്ചായൻ എന്ന അടിയ അടിച്ചേ..... അവന്റെ വായിലെ പല്ല് വരെ......."😁 ന്ന് പറഞ്ഞു കത്തികയറിയ വല്യമ്മച്ചിയുടെ ഇടയിൽ കയറി കൊണ്ട്...... "ന്റെ പൊന്നമ്മച്ചി ഈ കഥ ന്നെ കെട്ടിക്കൊണ്ട് വന്നപ്പോ മുതൽ കേൾക്കുവല്ലിയോ...... ഇത് അതല്ല അമ്മച്ചി.... അവന് ഒരു കൊച്ചിനോട് പ്രേമം ആണോലോ......" "ഓഹ്....😁...ഹേ....😲... എന്നതാ.....പ്രേമോ.... അവനോ......നീ ഡെവി മോനെ കുറിച്ച് തന്നെയല്ലിയോ ഈ പറയുന്നേ....." "ആ അമ്മച്ചി......" "നിനക്ക് ഉറപ്പാണോ കൊച്ചെ അവന് പ്രേമം ഉണ്ടെന്ന്....." ന്ന് സംശയത്തോടെ ചോദിച്ചതും ട്രീസാമ്മ ഒന്ന് പരുങ്ങി കൊണ്ട്......

"ആ... അത്‌ ഇല്ല......"😁 "😡😡...." "അത്‌ അമ്മച്ചി അവന് അങ്ങനെ പറഞ്ഞില്ല എന്നാലും പറഞ്ഞുതാനും....." "എന്ന പറഞ്ഞു അവൻ....." "അവന് എന്നോട് പറയുവ..... നിങ്ങളോട് സംസാരിച്ചു നിന്ന ശിവ മോളെ നോക്കി കൊണ്ട് അവന് എന്റെ മുഖത്തു നോക്കി പറഞ്ഞമ്മച്ചി..... അവനെന്റെ മരുമോളെ നോക്കി നിക്കുവാണെന്ന്...... അതും പറഞ്ഞു ചെക്കൻ ഒരു പോക്ക്......സത്യം..... ഇതിനെ കുറിച് അമ്മച്ചി അവനോട് ഒന്ന് ചോദിക്കണം......." "ന്റെ കർത്താവെ ശിവ മോളോ...... ഒള്ളതാണോടി ഇതെല്ലാം...... ട്രീസേ...... ഇനി അവനെങ്ങാൻ കാൽ മാറുവോ....... ആരായാലും അവനൊന്നു കെട്ടി കണ്ടേച്ചാൽ മതി..... പിന്നെ ശിവ മോളെ എനിക്ക് ആദ്യം കണ്ടപ്പഴേ ഒരിഷ്ടം തോന്നിയത...... അവന്റെ ദേഷ്യതിന് അവളെ ചേരൂ....... നിനക്ക് ഇഷ്ടവല്ലേ ആ കൊച്ചിനെ....... "എന്നതാ അമ്മച്ചി അങ്ങനെയൊരു ചോദ്യം..... അവളെ ആദ്യ കണ്ടപ്പഴേ എന്തോ ഒരു ആത്മബന്ധം തോന്നിയതാ.....എനിക്ക് സന്തോഷം മാത്രവ.... പക്ഷെ അമ്മച്ചി അവന് വെറുതെ പറഞ്ഞതാവോ ഇനി.......

ഒത്തിരി പ്രതീക്ഷിച് അവന് അത്‌ തകർക്കുവോ......" "നീ വാ... ഇപ്പൊതന്നെയങ്ങ് ചൂടോടെ ചോദിചേക്കാം......" ന്ന് പറഞ്ഞു അവര് തിരിയവേ വാതിൽക്കലായി വന്നു നിന്ന ഡെവി....അവരെ പരസ്പരം നോക്കി കൊണ്ട്..... "അമ്മായിയാമ്മയും മരുമോളും എന്ന പരിപാടിയാ ഇവിടെ......അല്ല വല്ലതും കിട്ടുവോ കഴിക്കാൻ....." "അതൊക്കെ താരാടാ ചെക്കാ.....നിന്നെ നോക്കി വരുവായിരുന്നു....വല്യമ്മച്ചീടെ മോൻ ഇവിടെ വന്നിരിക്ക്......." ന്ന് പറഞ്ഞു അവനെ അവിടെ കൊണ്ടിരുത്തി..... അവിടെ ഇരുന്ന് അമ്മച്ചിയെ നോക്കിയതും അവരുടെ പരസപരമുള്ള കഥകളി കണ്ട് അവന് ചിരിയോടെ......യാതൊരു മുഖവുരയും കൂടാതെ...... "ചോദ്യം ചോദിച് എന്നതായാലും ബുദ്ധിമുട്ടണ്ട..... അറിയാനുള്ളത് ഞാൻ തന്നെ പറയാം.....അമ്മച്ചി ഉദ്ദേശിച്ചത് ശരിയാ..... എനിക്ക് അവളെ നിങ്ങടെ ശിവയെ ഇഷ്ടവാ.....ചുമ്മാതല്ല കേട്ടോ മിന്ന് കെട്ടി കൂടെ കൂട്ടാനും കരുതുന്നുണ്ട്....... ഇനിയിപ്പോ നിങ്ങൾക്ക് അവളെ ഇഷ്ടവല്ലേചാൽ ഞാൻ അവളെ മിന്ന് കേട്ടത്തും ഇല്ല........"

ന്ന് പറഞ്ഞു നിർത്തിയതും അവര് പരസ്പരം നോക്കിയതിനു ശേഷം വല്യമ്മച്ചി തിരിഞ്ഞു ഡെവിയോടായി...... "അപ്പൊ നീ പറഞ്ഞു വരുന്നത് ഞങ്ങൾക്ക് ഇഷ്ടവല്ലേൽ നീ അവളെ കെട്ടത്തില്ലായോ....." ന്ന് ചോദിച്ചതും അവന് ചിരിയോടെ എണീറ്റ് നിന്ന് ചെറു ഗൗരവഭാവത്തോടെ..... " നിങ്ങക്ക് ഇഷ്ടവല്ലാത്തത് ഡെവി ചെയ്യില്ലമ്മച്ചി...ഞാൻ ബഹുമാനിക്കുന്ന സ്ത്രീകളിൽ നിങ്ങളുടെ തട്ട് തന്നെയാ തൂക്കം കൂടുതൽ.... ഇപ്പൊ അതിലേക്ക് എന്റെ പെണ്ണും......ചങ്കിൽ തന്നെയാ അവളുള്ളത്..... നിങ്ങൾ വേണ്ടന്ന് പറഞ്ഞാൽ ഡെവി അത്‌ ചെയ്യില്ല.......പക്ഷെ ശിവയല്ലാതെ ഡേവിഡ് കളത്തി പറമ്പന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉണ്ടാവില്ല....... എന്റെ ജീവിതത്തിൽ അവളില്ലേലും ചങ്കിൽ തന്നെയാവും അവളുടെ സ്ഥാനം.......എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലേലും എന്റെ മിന്ന് അല്ലാതെയാതൊന്നും അവളുടെ കഴുത്തിൽ ഡെവി വാഴിക്കില്ല......കേട്ടചരക്കായി എന്റെ മുന്നിൽ കാണും എന്റെ പെണ്ണ്...... പക്ഷെ അങ്ങനെ തോൽക്കാൻ പാടുവോ വല്യമ്മച്ചി.....

കളത്തിൽ ചക്കൊയുടെ.... ഉശിര് കൂടെ ഉണ്ടാകുമ്പോൾ...... "😉 ന്ന് പറഞ്ഞതും വല്യമ്മച്ചി അവന്റെ കവിളിലായി കൈ ചേർത്തു..... "നീ നിന്റെ വല്യപ്പച്ചന്റെ കൊച്ചു മോൻ തന്നെ......ആർക്കട അവളെ ഇഷ്ടമാകാതിരിക്ക.......നീ ഒന്ന് പെട്ടന്ന് കേട്ട് കണ്ടച്ചാൽ മതി..... ന്റെ കൊച്ചിനെ പെട്ടന്ന് കെട്ടിയെച്ചു വാടാ.....തെമ്മാടി......" ന്ന് പറഞ്ഞതും....അവൻ ചിരിയോടെ വല്യമച്ചിയുടെയും അമ്മച്ചിയുടെയും കവിളിൽ ചുണ്ട് ചേർത്ത് റൂമിന് വെളിയിലേക്ക് പോയി......... അവന്റെ കണ്ണിലെ ശിവയോടുള്ള പ്രണയം മനസിലാക്കിയ ആ രണ്ട് ഹൃദങ്ങൾ സന്തോഷത്താൽ പുഞ്ചിരിച്ചു........ ******************** (ശിവ) നേരം പുലർന്ന് കുളിച്ചു കഴിഞ് വാഷ്‌റൂമിൽ നിന്നിറങ്ങിയ ശിവ ബെഡിലേക്ക് നോക്കിയപ്പോഴതാ പോത്തുപോലെ കിടക്കുവാ വീണയും അല്ലുവും.....

ഇന്നലെ വീണ വന്നു കിടന്നതിന് പിറകെ ഓടിവന്നു കൂടിയതാ അല്ലുവും..... രണ്ടിന്റെയും നടുക്ക് പാണ്ടി ലോറി കയറിയ അവസ്ഥയിൽ ആയിരുന്നു നിക്ക്...... ഒരുത്തി കെട്ടിപിടിച്ചു കിടക്കുമ്പോ മറ്റവൾ അവൾക്ക് നേരെ തിരിക്കും അവസാനം സഹികെട്ട് രണ്ടിന്റേം പാട്ടയ്ക് രണ്ട് കൊടുത്ത് കിടന്നത....... ഇപ്പഴും ഉറങ്ങുവാ രണ്ടും......നേരo ആകുന്നെയുള്ളൂ..... കിടന്നോട്ടെ...... ന്നൊക്കെ ചിന്തിച്ചു കൊണ്ട് മുടി കുളിപ്പിന്നൽ ഇട്ട് നേരെ താഴോട്ടിറങ്ങി........ എബി ഏട്ടന്റെ അമ്മച്ചിയും അപ്പച്ചനും ഇന്നലെ തന്നെ വീട്ടിൽ പോയായിരുന്നു..... എബി പിന്നെ ഡെവിയുടെ വാലാണല്ലോ..... ഇവിടെത്തെ സ്ഥിരം കുറ്റിയും കൂടാതെ വീണയെ കണ്ടത് കൊണ്ടുമാണ് ആള് ഇവിടെ ഡെവിയുടെ റൂമിൽ കൂടിയേക്കുന്നെ...... ന്റെ കൃഷ്ണ അത്‌ പറഞ്ഞപ്പഴാ ഇന്നലെ ഫുഡ്‌ കഴിക്കാൻ നേരം ചെക്കൻ കണ്ണാൽ ടെറസിൽ വരാൻ പറഞ്ഞതാ..... ഇനിയും അവന്റെ കയ്യീന്ന് ഒന്നും താങ്ങാനുള്ള ബാല്യം നിക്ക് ഇല്ലാത്തത് കൊണ്ട് പോയില്ല..... അതിന് കലിപ്പ് ലുക്ക്‌ വിട്ട് ചെറഞ്ഞു പോയതാ കിടക്കാൻ..... ഇനി അതിന് ഞാൻ എന്തൊക്കെ അനുഭവിക്കും ന്ന് ആർക്കറിയാ...... ആദ്യത്തെ പോലെയാണെൽ കലിപ്പിൽ ചാടി കടിക്കാൻ പോയാൽ മതിയായിരുന്നു......

ദേഷ്യത്തോടെ ഒന്ന് നോക്കിയാൽ ഇപ്പോഴുള്ള ആ കണ്ണിലെ ഭാവത്തിൽ ഉള്ളാകെ ഒരു വിറയലാണ്.....മനസിലുള്ള ഇഷ്ട്ടം പറഞ്ഞു പോയി....... അതോടെ ചെക്കനാകെ കൈ വിട്ടു പോയേക്കുവാ...... പരിസരബോധo തീരെ ഇല്ലാണ്ടായേക്കുവാ കൃഷ്ണ...... ആരെങ്കിലും അറിഞ്ഞാൽ.....ആലോചിക്കുമ്പഴേ തല പെരുക്കുന്നു...... ഇന്നലെ ആ മഴയിൽ വെച് എന്തൊക്കെയാ അങ്ങേര് ചെയ്തെ...... ശ്വാസം നിലച്ചു പോയത് പോലെയാ തോന്നിയെ..... ഇഷ്ടം പറഞ്ഞു കഴിഞ്ഞില്ല അപ്പഴേക്കും.....ഇനി അങ്ങേരുടെ മുന്നിൽ പെടാതെ നോക്കിയേ പറ്റൂ..... വായിട്ടലക്കുന്ന പോലെ അത്ര എളുപ്പമല്ല അങ്ങേരുടെ റൊമാന്റിക് ഭാവം...... അത്‌ നിക്ക് താങ്ങുന്നേയില്ല കൃഷ്ണ...... ഹാർട് ഒക്കെ പൊട്ടി പോകും...... പണ്ടത്തെ ആ കലിപ്പ് തന്നെയായിരുന്നു നല്ലത്...... ഹോ....താന്തോന്നി ഇച്ചയാൻ..... ന്ന് മനസ്സിൽ പറഞ്ഞു പുഞ്ചിരിയോടെ ചായക്ക് അടുപ്പിൽ പത്രം വെച് മാവ് എടുത്ത് ദോശ ചുടാൻ തുടങ്ങി........ അപ്പഴേക്കും അങ്ങോട്ട് വന്ന ട്രീസയമ്മയുടെ കയ്യിൽ അങ്കിളിനുള്ള ചായ കൊടുത്തു വിട്ടു ബാക്കി പണിയിലേക്ക് ഊളിയിട്ടു....... മുകളിൽ ഡെവിയുടെ റൂമിൽ......തന്റെ വർക് ഔട്ട്‌ കഴിഞ്ഞു വന്ന ഡെവി നേരെ പോയി കുളിച്ചു വന്നതും..... ഫോൺ ബെൽ മുഴങ്ങുന്നതജ് കേട്ട് അതെടുത്ത് ചെവിയിലായി ചേർത്ത് വെച്ചു..... മറുപുറത്ത് നിന്ന് കേട്ട വാർത്ത അത്ര സുഖകരമല്ലായെന്ന് അവന്റെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.....

ശാന്തമായ മുഖം പൊടുന്നനെ രൗദ്ര ഭാവം കൈവരിച്ചു..... ദേഷ്യത്തോടെ ഫോൺ കാട്ട് ചെയ്ത് മുഷ്ടി ചുരുട്ടി......ആ കലിയിൽ ബെഡിൽ കിടന്നു ഉറങ്ങുന്ന എബിയുടെ ബാക്കിനിട്ടൊരു ചവിട്ട് വെച്ചതും.... അവനുരുണ്ടു പിടഞ്ഞു വീണു..... തലയിണയും കെട്ടിപിടിച്ചൊണ്ട് ഉരുണ്ടു വീണ എബി...... ഒന്നൂടെ തലയിണ മുറുകെ ചേർത്ത് പിടിച്ചു കൊണ്ട്..... "ഏതായാലും വീണു..... നമുക്ക് ഇനി ഇവിടെ കിടന്നു കുറച്ച് റൊമാന്റിക് ആകാം..... തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ....നിന്റെ......" ന്ന് പറഞ്ഞു തലയിണയിൽ ഉമ്മ വെച് കൊണ്ട്..... "തിങ്കളാഴ്ച്ച നോയമ്പിന്ന് മുടക്കും ഞാൻ..... വീണു..... ഐ ഡബിൾയൂ ടി..... നമ്മുടെ ആദ്യരാത്രിയുടെ വേളയിൽ നീ എനിക്ക് ഒരു ലുമ്മം താ.....ഇച്ചയൻ നിന്റെ ഉമ്മയാകുന്ന മഴ കാത്ത് നിക്കുന്ന വേഴാമ്പലാണ് കൊച്ചെ......" ന്ന് പറഞ്ഞു ഉറക്കത്തിലും ഇളിക്കുന്നത് കണ്ട ഡെവിക്ക് അടിമുടി വിറഞ്ഞു കയറി..... ഒരു ചവിട്ട് കൂടെ വെച്ചതും ഞെട്ടി എണീറ്റ എബി മുന്നിൽ ജ്വലിച്ചു നിക്കുന്ന ഡെവിയെ കണ്ട്......

"എന്നതാടാ തെണ്ടി നിനക്ക് വേണ്ടത്....ന്നെ സ്വപ്നത്തിലെ ആദ്യരാത്രിക്ക് പോലും സമാധാനത്തോടെ വിടില്ലടാ കലിപ്പിനുണ്ടായവനെ......"😬 ന്ന് പല്ല് കടിച്ചു പറഞ്ഞതും..... ഡെവി വാച് കെട്ടി കൊണ്ട്...... "അഞ്ചു മിനിറ്റ് അതിനുള്ളിൽ കുളിച്ചു ഒരുങ്ങി വന്നില്ലേൽ ബാക്കി അപ്പൊ......എന്നീട്ട് പോടാ....... ₹&&@&@&# മക്കള്ക്ക് ഇന്ന് രാത്രിയോടെ ഡിസൈൻ വേണമെന്ന്......%%&@&#&&# ഏത് കോത്താഴത്ത് പോയി ഉണ്ടാക്കി ആണ്ണാക്കിൽ തിരുകാനാ ഞാൻ...... നിന്നോട് ഞാൻ അന്ന് ബാംഗ്ലൂർ മീറ്റിംഗ് കഴിഞ്ഞപ്പഴേ പറഞ്ഞതാ അതിന്റെ കുറച്ച് ഡിസൈൻന്റെ ഔട്ട്‌ലൈൻ മോഡൽ എടുത്ത്‌ വെക്കാൻ.....അത്‌ നീ ചെയ്തേക്കുന്നോ....... ഓഫീസിൽ ചെന്നിട്ട് അത്‌ ആയില്ലേൽ %%₹₹₹%%&....." ന്ന് പറഞ്ഞത് കേട്ട് അവന്റെ വാക്ക് ചാതുര്യത്തിൽ വിജിലമ്പിച്ചു പോയ എബി ആ ഡിസൈൻ തയ്യാറായില്ലെന്ന് അവന് അറിഞ്ഞാലുള്ള അവസ്ഥയിൽ സംഭവിക്കുന്ന തന്റെ ബോഡിയിലെ അംഗ ഭഗo ആലോചിച് ഓടി വാഷ്‌റൂമിൽ കയറി.....കൊണ്ട്...

"ഡെവി.... എടാ... അതില്ലേ.....നീ കേൾക്കുന്നുണ്ടല്ലോ ല്ലേ..... ഡാ ഡെവിയെ.....ഞാൻ ഇല്ലേ.....അത്‌ മറന്നട ചെയ്യാൻ......." ന്ന് പറഞ്ഞത് കേട്ട് കലി കയറിയ ഡെവി ഡോറിൽ അഞടിച്ചു കൊണ്ട്..... "ഡോർ തുറക്കട പന്നി......." "ഇല്ല തുറക്കൂല്ല.... ഞാൻ ഓഫീസിലേക്ക് വന്നേക്കാം...... നീ പൊക്കോ......" ന്ന് നിഷ്കു ഭാവത്തോടെ പറഞ്ഞതും..... ഇനി അവന് കൊന്നാലും കതക് തുറക്കില്ലന്ന് തോന്നിയ ഡെവി കലിയിൽ തിരിഞ്ഞു നടന്നതും അകത്ത് നിന്ന് എബി..... "ഡെവിയേ..... ദേഷ്യം കുറച്ചിട്ട് പോണെടാ..... അവിടെ പോയി സ്റ്റാഫിന്റെ മേലെ മെക്കിട്ട് കയറിയാൽ..... അതെങ്ങാൻ നിന്റെ അപ്പൻ അതറിഞ്ഞാലുള്ള അവസ്ഥ......." ന്ന് പറഞ്ഞു മുഴുവൻ ആക്കും മുന്നേ.... ഡോറിനോട് ചേർന്ന് ഡെവി......ചെവി പൊട്ടുമാർ അങ്ങ് ഭരണി പാട്ട് പാടി കലിയിൽ ചാടി തുള്ളി റൂമിന് വെളിയിൽ ഇറങ്ങി...... വാഷ്‌റൂമിൽ എബി ചെവിയിൽ വിരലിട്ട് ഒന്ന് കുടഞ്ഞു...... കർത്താവെ..... എന്റെ ചെറു ബാല്യത്തെ രക്ഷിക്കാൻ കുറച്ച് തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചേക്കാം..... Uff.... ഞാൻ അറിയാതെ അവനെങ്ങാൻ കൊടുങ്ങല്ലൂർ പോയോ കർത്താവേ...... ന്ന് ആത്മിച്ചു കൊണ്ട് ഷവറിന് താഴെ നിന്നു......

(ഡെവി) ഇന്ന് വയ്ക്കുന്നേരത്തിനുള്ളിൽ ഡ്രസ്സ്‌ ഡിസൈൻ അയച്ചില്ലേൽ ഡീൽ ക്യാൻസൽ ചെയ്യുമെന്ന് ആ ഷെട്ടിയുടെ ഓർഡർ......ഇത്രയും പെട്ടന്ന് അവർക്ക് ഡിസൈൻ കാണണം പോലും...... കമ്പനി പ്രോഡക്റ്റിൽ ചെറു വിശ്വാസം കുറവാണ് പോലും കാരണം..... ആ ചെറു വിശ്വാസക്കുറവ് വരാൻ കാരണം കുരിശിങ്കൽ എനിക്കിട്ട് പണിതത് തന്നെയാകും....... അങ്ങനെ ആണേൽ വെചെക്കില്ല &&#&&@& ഞാൻ...... ന്ന് പറഞ്ഞു കലിയിൽ സ്റ്റെയർ ഇറങ്ങി.......തലപെരുത്ത് കയറിയതും.... നെറ്റിയിൽ തടവി കോഫിക്ക് വേണ്ടി ടേബിളിലെ ജഗ്ഗിൽ നോക്കി.....അതിൽ കോഫി കാണാതെ വന്നതും....... നാശം പിടിക്കാൻ..... ഇവിടെ ഇതൊന്ന് കൊണ്ടന്നു വെക്കാനും ആരും ഇല്ലേ..... ഈ കലിയിൽ ഓഫീസിൽ ചെന്നാൽ ശരിയാവത്തില്ല........ ന്ന് ആലോചിച്ചു ദേഷ്യത്തിൽ..... അമ്മച്ചി.... ന്ന് അലറും മുന്നേ അടുക്കളയിൽ നിന്നും....... "ശിവ മോളെ ഞാൻ മാവിൻ ചുവട്ടീന്ന് മാങ്ങ കിട്ടുവാണേൽ എടുത്തോണ്ട് വരാം..... കുറച്ച് ചമന്തി അരച്ചേക്കാം...... നീ കറി ഒന്ന് അടുപ്പേന്ന് വാങ്ങി വെച്ചേരെ......

ന്ന് പറഞ്ഞു ട്രീസാമ്മ അടുക്കള വഴി മുറ്റത്തോട്ടിറങ്ങി പോയതും അമ്മച്ചിയുടെ ശബ്ദം കേട്ട ഡെവി ഹാളിൽ നിന്ന് അടുള്ളയിലേക്കായി വേഗത്തിൽ ചെന്ന് കൊണ്ട്........ "അമ്മച്ചി......." ന്ന് അലറിയതും അവന്റെ അലർച്ചയിൽ ഞെട്ടിയ ശിവ തിരിഞ്ഞു നോക്കിയതും...... കലിയോടെ നിക്കുന്ന ഡെവിയെ കണ്ടു......ശിവയെ അവിടെ കണ്ട് അവന് നെറ്റിയിൽ വിരലിനാൽ തിരുമ്മി...... കലിപ്പോട് കൂടെ...... "ആ ടേബിൾ കോഫി കൊണ്ട് വെക്കാൻ ആർക്കും ഇവിടെ നേരവില്ലേ....... ആവശ്യം നേരത്ത് ഒട്ട് ഉണ്ടാവത്തില്ല...... ഇനി എന്ന് വന്നു പറഞ്ഞാലേ കിട്ടാത്തൊള്ളൂ......" കൃഷ്ണ അത്‌ അതിൽ നിറച്ചു വെക്കാൻ മറന്നൂലോ..... ന്ന് കരുതി അവൾ പെട്ടന്ന്...... അത്‌ ഞാൻ മറന്ന് പോയി ഇച്ചായ..... ഞാൻ ഇപ്പൊ എടുക്കാo....... ന്ന് പറഞ്ഞു പെട്ടന്ന് ഗ്ലാസ്‌ എടുത്ത് തിണ്ണയിൽ വെച് ചായ വെച ജഗ് എടുക്കാൻ തിരിയെവേ......ചുറ്റുമൊന്ന് നോക്കിയ ഡെവി ഞൊടിയിടയിൽ അവളുടെ കയ്യേൽ പിടിച്ചു വലിച്ചു ചുമരോട് ചേർത്ത് വെച പുറകെ ചുണ്ടോട് ചുണ്ട് ചേർത്തു.......

അവന്റെ നീക്കത്തിൽ പകച്ചു പോയ ശിവ സ്വബോധം വീണ്ടെടുത്ത് അവനെ ഇരുകായ്യാൽ തള്ളി മാറ്റാൻ ശ്രമിച്ചു........ എന്നാൽ ഡെവി അവളിലുള്ള പിടി വിടാതെ അവളുടെ അധരത്തിലേക്കായി ആഴ്ന്നിറങ്ങി....... ആരെങ്കിലും വന്നു കാണുമോയെന്നുള്ള പേടിയിൽ ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി....... ചുംബനത്തിൽ ലയിച്ച ഡെവി ശിവയുടെ ചുണ്ട് കടിച്ചെടുത്തു നുണഞ്ഞു കൊണ്ടിരുന്നു...... അതിനനുസരിച് ശിവ പിടഞ്ഞു കൊണ്ട് അവനെ അകറ്റുവാനായി ഇടിച്ചോണ്ടിരുന്നു....... ഇടിച്ച കൈകളെ പിടിച്ചു വെച് അവളുടെ ചുണ്ടുകൾ ഗാഡമായി നുണഞ്ഞു കൊണ്ട് മതിവരാതെ കിതപ്പോട് കൂടെ അവളിൽ നിന്ന് വിട്ടു മാറി..... ദേഷ്യത്തോടെ നിറഞ്ഞൊഴുകുന്ന കണ്ണാൽ ശിവ അവനെ കൂർപ്പിച്ചു നോക്കിയതും..... അവളിലേക്കായി ചേർന്ന് കൊണ്ട്..... "കരയാൻ വേണ്ടി ചെയ്തതല്ലടി കോപ്പേ....... എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല......പിന്നെ നിന്റെ ഇച്ചായാന്നുള്ള വിളിയും...... കൈ വിട്ടു പോയി......"

"അ... അതിന്.... ഇങ്ങനെയാണോ..... ആരെങ്കിലും കണ്ടിരുന്നേൽ........" "ആരും കാണില്ല......കാണുമെന്ന് കരുതി ഇനി ഇത് ആവർത്തിക്കില്ലെന്ന് ഞാൻ പറയില്ല..... എനിക്ക് തോന്നുമ്പോൾ ഞാൻ ചെയ്തിരിക്കും.... എടുത്തിരിക്കും..... അതെവിടെയാണേലും ഏത് സാഹചര്യമാണേലും...... എന്റെ പ്രണയം അത്‌ ഞാൻ പ്രകടിപ്പിച്ചിരിക്കും..... സോ ഐ ഡോണ്ട് കേയർ......വാട്ട്‌ ഓഥേഴ്‌സ് തിങ്ക്......" ന്ന് പറഞ്ഞു ഇരുമിഴികൾ തുടച്ചു കൊണ്ട് കവിളിൽ ഒന്ന് തട്ടി..... "എനിക്ക് നേരെ ആണേലും റൗഡിയായി കട്ടയ്ക്ക് നിന്നോണം എന്റെ പെണ്ണ്......പിന്നെ ഞാൻ വന്നിട്ട് നിന്നെയൊന്ന് വിശദമായി കാണുന്നുണ്ട്.......നിനക്ക് ഞാൻ വിളിച്ചാൽ വരാൻ കഴിയത്തില്ല അല്ലിയോ..... അതിനുള്ള പണിഷ്മെന്റ് ഞാൻ വന്നിട്ട് തരാം.......ഇപ്പൊ കൊച്ച് വല്ലതും കഴിക്ക്.....വല്ലാണ്ട് കിതച്ചു പോയി......" ന്ന് പറഞ്ഞു സൈറ്റ് അടിച്ചു ചുണ്ടിൽ അമർത്ത് മുത്തി കൊണ്ട് കിച്ചണിൽ നിന്ന് പുറത്തേക്ക് കടക്കവേ...... അവന്റെ വാക്കുകളാലും പ്രവർത്തിയാലും മിഴിച്ചു നിന്ന ശിവ അവനെ പകച്ചു നോക്കും മുന്നേ ട്രീസാമ്മ അകത്തേക്ക് കടന്ന് വന്നു..... അകത്തേക്ക് വന്ന ട്രീസാമ്മ കിച്ചണിൽ നിന്ന് പുറത്ത് പോകാൻ നിക്കുന്ന ഡെവിയെ കണ്ട്....

"ഡാ.... വല്ലതും കഴിച്ചോ നീ.....ഇരിക്ക് ചെക്കാ.... ഞാൻ കൊണ്ട് വരാം....കഴിച്ചേച്ചും പോ......" "വേണ്ട അമ്മച്ചി ഞാൻ എനിക്ക് വേണ്ടത് കഴിച്ചു........" ന്ന് ചുണ്ടിൽ തടവി പോകുന്ന പോക്കിൽ വിളിച്ചു പറഞ്ഞു...... അവന്റെ വാക്കിലെ അർത്ഥം ഗ്രഹിച്ചെടുത്ത ശിവയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി പെട്ടന്ന് അല്ലുവിനെ വിളിച്ചിട്ട് വരാമെന്നു പറഞ്ഞു മുകളിയ്ക്ക് വിട്ടു....... അത്‌ കണ്ട് ട്രീസമയുടെ ചുണ്ടിൽ ചെറു പുഞ്ചിരിയോടെ...... ന്റെ കർത്താവെ..... ഇവന് വല്ല കന്നം തിരിവും ചെയ്തോ ആ കൊച്ചിനോട്.......അതിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നല്ലോ......പറയാൻ പറ്റുവേല അപ്പന്റെ മോനാണെ........ ന്ന് പറഞ്ഞു ചെറു ചിരിയോടെ ബാക്കി പണിയിലേർപ്പെട്ടു....... ബ്രെക്ഫാസ്റ് കഴിഞ് അല്ലുവും വീണയും എബിയുടെ കാറിൽ കോളേജിലേക്ക് വിട്ടു..... നാട്ടിലേക്ക് കുറച്ച് ക്യാഷ് അയക്കുവനുണ്ടെന്ന് പറഞ്ഞു ശിവയും സൈക്കിൾ എടുത്ത് പോയി...... നേരെ മാളിൽ പോയി ശ്രാവൺ ആയി മാറി കൃത്യ സമയത്ത്‌ തന്നെ കുരിശിങ്കൽ വീടിന് മുന്നിൽ വന്നു..... ഗേറ്റ് കടന്ന് ശിവ അകത്തേക്ക് കയറി...... ഫ്രന്റ് ഡോറിനടുത്തതും ഹാളിലായി ഉയർന്ന ശബ്ദം കേട്ട് അവൾ അകത്തേക്ക് ചുവട് വെച്ചു........ അകത്തേക്ക് കയറിയതും..... ഉച്ചത്തിലുള്ള ആൽഫ്രഡ്‌ കുരിശിങ്കലിന്റെ നാവിൽ നിന്നുതിർന്ന് വീണ വാക്കിൽ ശിവ ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്ന് പോയി............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story