പ്രണയശ്രാവണാസുരം: ഭാഗം 47

pranayashravanasuram

എഴുത്തുകാരി: അമീന

ഫ്രന്റ് ഡോറിനടുത്തതും ഹാളിലായി ഉയർന്ന ശബ്ദം കേട്ട് അവൾ അകത്തേക്ക് ചുവട് വെച്ചു........ അകത്തേക്ക് കയറിയതും..... ഉച്ചത്തിലുള്ള ആൽഫ്രഡ്‌ കുരിശിങ്കലിന്റെ നാവിൽ നിന്നുതിർന്ന് വീണ വാക്കിൽ ശിവ ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്ന് പോയി..... "മറന്നോണം അവളെ.....നമ്മളെ വേണ്ടന്ന് പറഞ്ഞു പോയവളെ നമുക്കും വേണ്ട..... ആ ഒരു ഓർമയും വേണ്ടിവിടെ......അവളെന്ന് നമ്മെ ഉപേക്ഷിച്ചോ അന്ന് തീർന്നു അവൾക്ക് വേണ്ടിയുള്ള കണ്ണീർ..... മറന്നേക്ക് അവളെയും ആ ഓർമകളും....." ന്ന് പറഞ്ഞു ഊക്കോടെ ഒരു തകര പെട്ടി നിലത്തൊട്ടിട്ടതും..... അതിലെ വസ്തുക്കൾ അവിടെമാകെ വീണു ചിന്നി ചിതറി....... ആൽഫ്രഡ്‌ കുരിശിങ്കൽ തന്റെ നിറഞ്ഞു വന്ന കണ്ണ് തൂത്ത് കൊണ്ട് കലിയിൽ പുറത്തോട്ടിറങ്ങിയതും.....തനിക്ക് മുന്നിലായി നിൽക്കുന്ന ശ്രവാണിനെ കണ്ട് ഒന്ന് നിന്ന് പിന്നെ ദൃഡമായ സ്വരത്തിൽ..... "നിന്നെ ഏൽപ്പിക്കുവാ...... ചോദ്യമൊന്നും വേണ്ട.....ഈ കാണുന്നവ കത്തിച്ചു കളഞ്ഞിട്ട് അകത്തേക്ക് കയറിയാൽ മതി......."

ന്ന് പറഞ്ഞു അവിടെ നിന്ന വല്യമ്മച്ചിയേം ആന്റിയെo രൂക്ഷമായി നോക്കി വീട്ടിട്തിരിഞ്ഞു പുറത്തോട്ട് പോയതും..... ആ ആന്റി വാ മൂടി കണ്ണ് നിറച്ചോണ്ട് അകത്തേക്ക് ഓടി...... വല്ലമ്മച്ചി തളർച്ചയോടെ കയ്യാൽ ചുമര് താങ്ങി വിതുമ്പലോടെ അകത്തേക്ക് പോയി..... തനിക്ക് മുന്നിൽ നടക്കുന്നതെന്തെന്നറിയായത്തെ തന്റെ മുന്നിലായി വീണു കിടക്കുന്ന പെട്ടി കയ്യിലായെടുത്ത് ശിവ പുറത്തേക്ക് നടന്നു.... ഇതെവിടെ കൊണ്ട് കളയുമെന്ന് കരുതി നിക്കവേ എവിടെ നിന്നൊ സെക്യൂരിറ്റി ചേട്ടൻ വന്നൊണ്ട് വീടിന് പുറകിലെ ഭാഗത്ത്‌ ചവറുകൾ കൂട്ടിയിട്ട് കത്തി കൊണ്ടിരിക്കുന്ന തീയിലേക്ക് അവ ഇട്ടോളാൻ പറഞ്ഞു അവിടെ നിന്ന് പോയി....... പെട്ടി തറയിലായി വെച് അത്‌ തുറന്ന് അതീന്ന് ഓരോന്നായി പുറത്തെടുത്തു...... കണ്മഷി....പൊട്ടുകൾ.....കുപ്പിവളകൾ.... ഒത്തിരി പേപ്പർ ചുരുളുകൾ.... ഒരു ബോട്ടിൽ നിറയെ മഞ്ചാടി......എന്തുകൊണ്ടോ ആ മഞ്ചാടി കുപ്പി അവൾ ഓരോരുത്തേക്കായി മാറ്റി വെച്ചു....ബാക്കി ഒന്നൊന്നായി തീ വിഴുങ്ങി കൊണ്ടിരുന്നു .....

പെട്ടിയുടെ അടിത്തട്ടിലായി ഒത്തിരി അല്ലേലും ഇത്തിരി പഴകി ചിതൽ വന്നു കൊണ്ടിരിക്കുന്ന കുറച്ച് കെട്ട് ബുക്കുകൾ തീയിലെക്കെടുത്തിട്ട് കൊണ്ട് അതിന് താഴെയായി കമിഴ്ന്നു കിടക്കുന്ന വസ്തു കയ്യിലായെടുത്തു...... അതിൽ പറ്റിപ്പിടിച്ച ചിതൽ കയ്യാൽ തട്ടി കുടഞ്ഞു പിടിച്ചു തിരിച്ചു നോക്കിയതും..... അതിലുള്ള ഫോട്ടോ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്ന് പോയ ശിവ ഒരു നടുക്കത്തോടെ..... "അമ്മ........" ന്ന് വിറയലോടെ മൊഴിഞ്ഞു കൊണ്ട് വിറയലോടെ പുറകിലേക്കായി വേച്ചിരുന്നു പോയി...... "അമ്മ......" ന്ന് പലവുരു ഹൃദയം മൊഴിഞ്ഞതും ഒരുവേള അവളുടെ മിഴികൾ കത്തിയമരാനായ ആ തീയിലേക്കായി പതിഞ്ഞു...... പകുതിയിലധികം കത്തി ചാരമാകുന്നതോടൊപ്പം അവശേഷിച്ചവയിലേക്ക് തീ നാളം പടർന്നു തുടങ്ങിയിരുന്നു.....ചെറുതായി ഒരത്തേക്ക് വീണ ബുക്കിലായി തീ നാളം പതിയെ പടരവേ അതിലായി എഴുതിയ വാക്കിൽ ശിവയുടെ മിഴികൾ ഉടക്കി..... ❤️മയിൽ‌പീലി.....❤️ ന്നഴുതിയ ആ അക്ഷരങ്ങൾ വായിൽ നിന്നുതിർന്നതും അവൾ എന്തോ ഉൾപ്രേരണയാൾ അതിൽ തീ പടരും മുന്നേ തിടുക്കത്തിൽ ഓരോരുത്തേക്കായി തട്ടി മാറ്റി......

ആ ബുക്ക്‌ തന്റെ കയ്യിലേക്കായി എടുത്ത് ആ പേരിലേക്കായി ഉറ്റുനോക്കി കൊണ്ടിരുന്നു........ ഉയർന്ന് വന്ന നെഞ്ചിടിപ്പോടെ ആ ബുക്കിനെയവൾ തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച് ഇറുകെ പുണർന്നു നിലത്തായി പടിഞ്ഞിരുന്നു.....അപ്പോഴും എന്തിനെന്നറിയാതെ അകാരണമായി അവളുടെ ഉള്ളം മിടിച്ചു കൊണ്ടിരുന്നു...... അല്പസമയത്തിന് ശേഷം തന്റെ നെഞ്ചോടടക്കിയ ബുക്ക്‌ പതിയെ കയ്യിലായെടുത്ത് മടിത്തട്ടിലായി വെച് അതിന്റെ പുറം ചട്ടയിലായി വിരലിനാൽ തഴുകി..... ❤️മയിൽ‌പീലി.......❤️ മയിൽ‌പീലി വർണത്താൽ ആ അക്ഷരങ്ങൾ മനോഹരമാക്കിയെഴുതിയിരിക്കുന്നു.....ചെറു മങ്ങൽ പോലുമേൽക്കാതെ നല്ല തിളക്കത്തോടെ...... പതിയെ അതിന്റെ പുറം ചട്ട തുറന്നു.....അടുത്ത പേജിലെ ചിത്രത്തിൽ മിഴികൾ ഉടക്കിയ നിമിഷം ശിവയുടെ കണ്ണുകൾ വിടർന്നു..... അന്ന് അല്ലുവിന്റെ കൂടെ പോയ അമ്മയുടെ റൂമിലെ ചുമരിലായി കണ്ട അതെ ചിത്രം.... അത്‌ ചായം കൊണ്ടുള്ളതായിരുന്നേൽ ഇത് പെൻസിൽ കൊണ്ട് വരഞ്ഞതായിരുന്നു.......

അകലെ മരച്ചുവട്ടിലായി ഇരിക്കുന്ന ചെറുപ്പക്കാരനിലേക്കായി നടന്നടുക്കുന്ന ദവണിയുടുത്ത പെണ്ണ്...... അത്‌ കണ്ട ആവേശത്തോടെ അതിനടുത്ത പേജ് മാറിക്കവേ അതിലായി വലിയ അക്ഷരത്തോടെ കറുപ്പിച്ച രീതിയിൽ എഴുതിയിരിക്കുന്ന വാക്കിൽ ഉടക്കവേ ശിവയുടെ കണ്ണുകൾ വിടർന്നു..... 💔പ്രിയനായി......❤️ ലച്ചു......🎶 ലച്ചു... അപ്പൊ ന്റെ അമ്മടെ ആകും ഇത്..... അച്ച അമ്മേനെ ലച്ചു ന്ന വിളിക്കാറ്......ചിലപ്പോൾ എനിക്ക് അറിയേണ്ടവ ഇതിൽ കാണുവായിരിക്കും......എന്റെ അന്വേഷണത്തിലേക്കായി ചെറു നാമ്പെങ്കിലും ഇതീന്ന് കിട്ടുവോ കൃഷ്ണ.... ന്നൊക്കെ മനസിലേക്ക് വന്നതും..... ആകാംഷയോടെ അതിനടുത്ത താള് മറിക്കാനായി കൈ വെക്കവേ..... "ഡോ...... എന്നതാടോ നിനക്ക് അവിടെ പണി......" ന്ന് പറഞ്ഞു അവൾക്കടുത്തേക്കായി നടന്നടുത്ത നൈനയുടെ ശബ്ദം കേട്ട് ഞെട്ടിയ ശിവ.....പെട്ടന്ന് തന്നെ കയ്യിലെ പുസ്തകം അവളുടെ അരയിലായി പതുക്കി വെച് ഷർട്ട്‌ താഴ്ത്തിയിട്ടു..... തൊട്ടടുത്തെത്തിയ നൈന മുന്നിലെ കത്തിയമാരാറായ തീയിലേക്കൊന്ന് നോക്കി.... "ഡോ.... ഇതുവരെ കഴിഞ്ഞില്ലേ നിന്റെ പണി ദേ... അവിടെ ഇച്ചായൻ എണീറ്റു....ആൾക്ക് ദേഷ്യം വന്നാൽ തനിക്ക് പിന്നീട് ഇവിടെ നിൽക്കേണ്ടി വരില്ല....... പെട്ടന്ന് ചെല്ലാൻ നോക്ക്....."

ന്ന് പറഞ്ഞു അവൾ വെട്ടിത്തിരിഞ്ഞു പോയതും...... ശ്വാസം വലിച്ചു വിട്ട ശിവ അവളെ തിരിഞ്ഞു നോക്കി..... നൈന അവളുടെ സ്കൂട്ടിയും എടുത്തോണ്ട് പോകുന്നത് കണ്ട ശിവ തിരിഞ്ഞു ആ പെട്ടി കയ്യിലായെടുത്ത് ഒരു ഭാഗത്തേക്കായി വെച് ഒന്നൂടെ ആ കത്തിയമരുന്ന ആ തീ നാളത്തിലേക്കായി നോക്കി..... ന്റെ അമ്മയുടെ ചെറു ഓർമ്മകൾ ആണിവിടെ ചരമായത്.....ഇന്ന് ആൽഫർഡ് കുരിശിങ്കൽ പറഞ്ഞത് ന്റെ അമ്മയെ ആകും...... ഇത്രയും വെറുപ്പ്.....പക്ഷെ നിക്ക് അറിയേണ്ടത് രണ്ട് കുടുംബവുമായി അമ്മയ്ക്കുള്ള ബന്ധം എന്തായിരിക്കുമെന്നാണ്.......അവ രണ്ടുപേരും ഇത്രയും അധികം അമ്മയെ വെറുക്കാനുള്ള കരണം എന്തായിരിക്കും...... അതെല്ലാo അറിഞ്ഞതിന് ശേഷം വേണം നിക്ക് അപ്പ ഏല്പിച്ച ബോക്സിനുള്ളിലെ വസ്തു അർഹത പെട്ട കൈകളിലേക്കായി എത്തിക്കാൻ..... അതിന് എനിക്ക് സത്യങ്ങൾ എല്ലാം അറിഞ്ഞേ തീരൂ..... എന്റെ ലക്ഷ്യം പൂർത്തിയാക്കിയതിന് ശേഷമേ ആ ബോക്സ്‌ തുറക്കാൻ പാടുള്ളൂന്ന അപ്പ പറഞ്ഞെ..... എല്ലാം അറിയണേൽ ഈ താളുകൾ മാറിയേണ്ടി വരും.....അതിന് ഇവിടം ഒട്ടും സേഫ് അല്ല.... വീട്ടിൽ ചെന്നിട്ട് നോക്കെണ്ടി വരും.... ഇനിയും ഇവിടെയിങ്ങനെ ചിന്തിച്ചു നിന്നാൽ ആ ക്ണാപ്പൻ ഉറഞ്ഞു തുള്ളും.....

ഇതിലെനിക്ക് വേണ്ടത് ഉണ്ടേൽ ഇനി ഇവിടെയുള്ള വേഷം കേട്ട് ജോലി അങ്ങട് ഉപേക്ഷിക്കാലോ..... എങ്ങനെയാ പിടിച്ചു നിക്കുന്നെന്ന് എനിക്ക് മാത്രവേ അറിയൂ...... അസുരന് എന്തൊക്കെയോ സംശയങ്ങളുണ്ട്.....പിടിക്കപ്പെടുന്നെന്റെ മുന്നേ ഈ വേഷം ഒന്ന് മാറിയാൽ മതി...... കൃഷ്ണ....ന്റെ അപേക്ഷ ഒന്നേയുള്ളൂ ആ അസുരന്റെ മുന്നിൽ ഈ ഒരു രൂപത്തിൽ പെടുത്തരുത്.....അറിയാലോ അങ്ങേർക്ക് എല്ലാം എക്സ്ട്രീം വേർഷൻ ആണ്.. ദേഷ്യവും പ്രണയവും......അങ്ങോട്ട് തിരിച്ചു കലിപ്പ് ആയാൽ ചെക്കൻ റൊമാൻസെടുക്കും.....ഇന്ന് തന്നെ പരിസരബോധമില്ലാണ്ട് ചെയ്തു കൂട്ടിയത്..... കൃഷ്ണ ട്രീസാമ്മയെങ്ങാൻ കണ്ടിരുന്നേൽ...... ന്നൊക്കെ ചിന്തിച്ചു തലയൊന്ന് കുടഞ്ഞു..... എന്നിരുന്നാലും ചൊടിയിൽ വിരിഞ്ഞ ചെറു ചിരിയാലെ അവൾ പെട്ടന്ന് അവളുടെ സൈക്കിൾ ഹാൻഡിൽ വെച്ച ബാഗിലേക്ക് ആ ബുക്കും നേരത്തെ എടുത്തു വെച മഞ്ചാടി നിറച്ച കുപ്പിയും അതിലേക്ക് വെച് നേരെ അകത്തേക്ക് പോയി........ **************** (

എബി) വീണയെയും അല്ലുവിനെയും കോളേജിൽ ഇറക്കി വിട്ട് എബി നേരെ അവരുടെ മാളിലെ തന്നെയുള്ള DK ടെസ്റ്റിസിലേക്ക് വിട്ടു...... അവിടെ ചെന്ന് ഡെവിടെ കയ്യീന്ന് കിട്ടി ബോധിക്കാനുള്ളവയുടെ കണക്കുകൾ വായുവിൽ കൂട്ടി കൊണ്ട് എബി മുന്നോട്ട് നടന്നു..... കർത്താവേ.... ആ കുടവയറൻ ഷെട്ടി അല്ല... ആ പട്ടി കാരണം എനിക്ക് ഡെവിടെ കയ്യീന്ന് പെട്ടിയിൽ കുരിശ് വരക്കാനുള്ള ഭാഗ്യം ഉണ്ടെന്ന് തോനുന്നു.....ജീവിക്കാൻ സമ്മതിക്കാത്ത അലവലാതികൾ...... ആ പട്ടി ഷെട്ടിക്ക് ഇതെന്നാത്തിന്റെ കേടാ കർത്താവെ ഇപ്പോഴേ ഡിസൈൻ കിട്ടിയിട്ട് അയാളെന്ന അണ്ണാക്കിൽ കുത്തി കയറ്റി വെക്കുവോ......😬... ഡെവി എന്നെ തട്ടുന്നെന് മുന്നേ ഈ വഴി വിട്ട് ആ പരട്ട ഷെട്ടിയെ അങ്ങ് തട്ടിയാലോ കർത്താവേ....😬... ന്നൊക്കെ ആത്മയടിച്ചപ്പഴേക്കും അവൻ ഷോപ്പിന് മുന്നിലായെത്തിയിരുന്നു...... അകത്തേക്ക് കയറിയ എബി അവിടെയുള്ള സ്റ്റാഫിനോടൊക്കെ വിഷ് ചെയ്ത് സ്റ്റെയർ കയറി ഡെവിയുടെ ക്യാബിൻ തുറന്ന് അകത്തേക്ക് കയറി.... കയറിയ പാടെ തന്റെ അടുത്തേക്കായി എന്തോ പറന്ന് വന്നതും...... ഓൺ ദി സ്പോട്ടിൽ കണ്ണുകൾ ഇറുകെ അടച് എബി കുനിഞ്ഞിരുന്നത് കൊണ്ട് അംഗങ്ങൾക്കൊന്നും ബഗം വന്നില്ല......

കണ്ണുകൾ ഇറുകെ അടച്ച എബി പതിയെ തുറന്ന് നോക്കിയതും മുന്നിൽ കലിപ്പിൽ മുഷ്ടി ചുരുട്ടി നിക്കുന്ന ഡെവിയെ ആണ് കണ്ടത്...... കൂടാതെ തന്റെ തൊട്ട് താഴെ വീണുടഞ്ഞു കിടക്കുന്ന പെൻ ഹോൾഡ്രും.... കലിപ്പിലുള്ള ഡെവിയുടെ നിൽപ് കണ്ടതും എബി.... "ഡെവിയെ.......ഇനി ഒന്നും എടുത്തേറിയെല്ലേടാ...... ചെറിയൊരു കൈയബദ്ധം..... നീ നാറ്റിക്കരുത്....."😁 "ചെയ്യാൻ പറഞ്ഞ കാര്യം ചെയ്യാതിരിക്കലാണോടാ നിന്റെ കൈയബദ്ധം..... പറഞ്ഞ പണി സമയത്തു ചെയ്യാൻ കഴിയുല്ലേൽ നിന്റെ കൈ കൊണ്ടെന്ന ഉപകാരം..... അത്‌ കുറച്ച് നാള് റസ്റ്റ്‌ എടുക്കട്ടേ..... അടിച്ചൊടിക്കട്ടെടാ പന്നി... ................."😡 "എടാ ഡെവിയെ..... എന്നതാടാ ഇത് പുതിയതാ...നീ ഇതൊക്കെ എപ്പ പഠിച്ചു............😁..." ന്ന് ഇളിച്ചോണ്ട് ചോദിച്ചതും.... ഡെവിയുടെ വലിഞ്ഞു മുറുകിയ മുഖം കണ്ട് ഒറ്റ ചാട്ടത്തിന് ഫേസ് മോഡ് മാറ്റി സങ്കടത്തോടെ...... "അ അത്‌ പുതുതാണേലും... ഇങ്ങനെയൊന്നും ഈ പിഞ്ചു ബാലന്റെ മുഖത്ത് നോക്കി നീ ശ്ലോകം പറയരുതായിരുന്നു ഡെവിയെ...... നിനക്ക് ന്റെ കൈ ഓടിക്കണം ല്ലേ......

നി വേണേൽ എന്റെ കാൽ ഓടിച്ചോ.... എന്നാലും കൈ... അതിനെ ഒന്നും ചെയ്യാതെടാ..... നിനക്ക് വേണ്ടി അടിമ പണി ചെയ്യുന്ന ന്റെ ഈ കൈ വേണ്ടേ ഡാ നിനക്ക്... പറയടാ....." ന്ന് മുഖത്തായി സങ്കടം വാരി വിതറി കൊണ്ട് പറഞ്ഞു പെട്ടന്ന് അവന്റെ അടുത്തൊട്ട് പോയി പതിയെ.... "യൂ നോ വൺ തിങ് അതുകൂടാതെ കൈ പോയാൽ ഞാൻ എങ്ങനെ ഭക്ഷണം കഴിക്കൂടാ....തിങ്ക് ഡെവി തിങ്ക്.....ന്റെ ആരോഗ്യം ഒക്കെ ഫുഡിലാടാ ഇരിക്കണേ....." ന്ന് പറഞ്ഞു അവനെ നോക്കിയതും..... ഡെവിയുടെ രൂക്ഷമായ നോട്ടം കൊണ്ട് എബി കുറച്ച് പിന്നിലേക്ക് നിന്ന് കൊണ്ട്.... "നീയെന്നത്തിനാ എന്നെ നോക്കുന്നെ..... നിനക്ക് വേണ്ടി ഞാൻ ഒരുനേരത്തെ ഫുഡ്‌ കഴിക്കാതെ പട്ടിണി കിടന്ന് ത്യാഗം ചെയ്യൂട....യൂ നോ അതൊക്കെ എനിക്ക് സില്ലി മാറ്ററ.....😏 പക്ഷെ അതല്ലല്ലോ ഇവിടത്തെ മാറ്റർ.....നിനക്കറിയുവോ ഡെവി..... ദിങ്ങട് നോക്ക്.... ഈ കൈയിലോട്ട് നോക്ക്.....ഈ കൈ കൊണ്ട് നിനക്ക് വേണ്ടി എത്ര എത്ര ഫയലുകളാണ് ഞാൻ എന്റെ തീറ്റയും മുടക്കി ചെയ്തു തന്നേക്കുന്നെ....

ആ കൈ തന്നെ നിനക്ക് അടിച്ചൊടിക്കണമല്ലേട......" ന്ന് പറഞ്ഞു ഒന്ന് നിശ്വസിച്ചു കൊണ്ട് ഇടം കണ്ണാലെ ഡെവിയെ നോക്കിയതും...... അവൻ തിരികെ ചെയറിൽ ഇരിക്കുന്നത് കണ്ട എബി നെഞ്ചിൽ കൈ വെച്... കർത്താവെ രക്ഷപെട്ടു..... ഏൽക്കുന്നുണ്ട്......😁 ന്ന് ആത്മിച് ഇളിച്ചോണ്ട്... "അല്ലേലും എനിക്ക് അറിയാ ഡെവി നിന്റെ മനസ് വാട്ടർ കലങ്കില്ലാത്ത കോട്ടപ്പുറം ചന്ത പോലെയാണെന്ന്...അ മനസ്സിൽ ന്നോട് നിറെ സ്നേഹം ആണെന്ന്........ഒന്നൂല്ലേലും ഈ തങ്കപ്പെട്ട സ്വഭാവമുള്ള ഞാൻ നിന്റെ അനിയനല്ലേ.....എന്നെ പോലെ ഞാനെ ഒള്ളു... ദത്തടുക്കാൻ പോലും ഒന്നിനെ മഷിയിട്ട് നോക്കിയാല് കിട്ടില്ല.....സത്യം...."😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് അവന്റെ അടുത്തോട്ടു ചെന്നതും.... ഡെവി ഫോൺ എടുത്തു ചെവിയിൽ വെച്..... "കിഷോർ....താഴെ ഡ്രസ്സ്‌ ലോഡ് വന്നില്ലേ..... താനൊരു കാര്യം ചെയ്യ് അടിമ പണി ചെയ്യാൻ പറ്റിയ രണ്ട് കൈകൾ ഞാൻ അങ്ങോട്ട് വിടുന്നുണ്ട്.... എല്ലാ ബോക്സും ആ കൈ കൊണ്ട് തന്നെ ഇറക്കിക്കോളും......"

ന്ന് എബിയെ നോക്കി കൊണ്ട് മൊഴിയുന്നത് കേട്ട എബി പെട്ടന്ന് സ്റ്റക്ക് ആയി നിന്ന്... കർത്താവെ ആ ഡയലോഗ് എനിക്കുള്ള പണി അല്ലേ.....🙄.... നിന്റെ അലവലാതി ബ്രോ നന്നാവില്ലടാ എബിയെ..... നിന്റെ വീണടെ കൊച്ചുങ്ങൾക്ക് അപ്പനെ വേണേൽ ഒന്നും നോക്കണ്ട വന്ന വഴി വിട്ടോട..... ന്ന് സ്വയം പറഞ്ഞു ഡെവിയിൽ നിന്ന് പെട്ടന്ന് തിരിഞ്ഞോടാൻ നിന്നതും.... "എബി......മോൻ ഏതായാലും റിട്ടേൺ അടിച്ചതല്ലേ അതോണ്ട് പുറത്തോട്ട് ഇറങ്ങി യൂ ടേൺ അടിച്ചു നേരെ ഗോഡൗണിലേക്ക് വിട്ടോ.... പുതിയ ഡ്രെസ്സ് ലോഡ് വന്നിട്ടുണ്ട്.... അത്‌ ഇറക്കി വെച്ചേച്ചും ഇനി നീ എന്റെ മുന്നിൽ വന്നാൽ മതി......." ന്ന് പറയുന്നത് കേട്ട് പെട്ടന്ന് തിരിഞ്ഞു നിന്ന്... "ഡെവി എന്നതാടാ നീ പറയുന്നേ..... നിനക്ക് കണ്ണിചോര ഉണ്ടോടാ..... ഞാൻ ഇങ്ങനെ ആരോഗ്യത്തോടെ വെറുതെ ഇരിക്കുന്നത് നിനക്ക് സഹിക്കുന്നില്ലല്ലേടാ..... ഞാൻ ഇവിടെ നിന്ന് നിന്നെ ഹെൽപ്പാട...... അവിടെ അവര് നോക്കിക്കോളും....പ്ലീസ്...."😌 "ഡൂ വാട്ട്‌ ഐ സെ.... നിനക്ക് പറഞ്ഞ പണി സമയത്ത് ചെയ്യാൻ കഴിയുമോന്ന് ഞാനൊന്ന് നോക്കട്ടെ.... ഇത് ചെറിയൊരു പണിഷ്മെന്റ്... അടിമകണ്ണ് ചെല്ല്....." "ഇതാണോടാ ചെറിയ പണി.....😬...

അല്ലേലും നിന്നെ പോലെയുള്ള ബൂർഷാ മുതലാളിമാർ ഞങ്ങളെ പോലെയുള്ള തൊഴിലാളി വർഗത്തിന് തന്നെ ബീസനിയാണ്.....😏 ഞങ്ങൾ തൊഴിലാളി വർഗത്തെ ശരിക്കും നിങ്ങൾക്കൊന്നും അറിയില്ല.....ഞങ്ങളെങ്ങാൻ രംഗത്ത് വന്നാൽ.....കുത്തക മുതലാളിത്ത ഭരണം അവസാനിപ്പിക്കുക..... സമരം ചെയ്യും സമര ചെയ്യും....ലക്ഷം ലക്ഷം പിന്നാലെ......"😏😏 ന്ന് പറഞ്ഞു ഡെവിയെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചതും അടുത്തുള്ള പേപ്പർ വൈറ്റിൽ ഡെവിയുടെ കൈ ചേരുന്നത് കണ്ട എബി...... "നിന്നോടൊക്കെ ദൈവം ചോദിക്കൂടാ....."😬 ന്ന് വിളിച്ചു പറഞ് ഉള്ള ജീവനും കൊണ്ടവിടെന്ന് ഓടി... അവന്റെ പോക്ക് കണ്ട് ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ ഡെവി ഫോൺ കാതോട് ചേർത്ത് വെച്..... "കിഷോർ....എബി അങ്ങോട്ട് വരുന്നുണ്ട് രണ്ട് ബോക്സ്‌ കൊടുത്താൽ മതി..... ബാക്കി എല്ലാo പറഞ്ഞത് പോലെ ചെയ്തേക്ക്....." ന്ന് പറഞ്ഞു കാൾ വെച് ലാപിലെ വർക്കിലേക്കായി ഊളിയിട്ടു.... മൂന്ന് നാല് മണിക്കൂർ കൊണ്ട് ഒരു വിധത്തിൽ ഡ്രസ്സ്‌ ഔട്ട്‌ ലൈൻ സെറ്റ് ചെയ്ത് ഷെട്ടിക്ക് മെയിൽ അയച്ചു.....

അയച്ചു പതിനഞ്ചു മിന്നിട്ടിൽ അപ്പ്രൂവലായി മെയിൽ വന്നതും..... ബാക്കി ഫുൾ ഡിസൈൻ നെക്സ്റ്റ് മന്ത് കംപ്ലീറ്റ് ചെയ്യാൻ ഓർഡർ സൈൻ ചെയ്ത് ലാപ് അടച്ചു ചെയറിലേക്കായി ചേർന്ന് ദീർഘമായി ശ്വാസം വലിച്ചു വിട്ടു...... പിന്നീട് ലാപ് എടുത്തു ലോക്കറിൽ വെച് തിരികെ ക്യാബിൻ വിട്ടിറങ്ങി.... എന്നാൽ പുറത്ത് എബി ഗോഡൗൺൽ നിന്ന് രണ്ട് ബോക്സ്‌ എടുത്തു കൊണ്ട് വന്നതിന്റെ ഫലമായി നാല് ഗ്ലാസ്‌ ജ്യൂസ് രണ്ട് സാൻവിച് മൂന്ന് ഐസ് ക്രീം കൂടെ കുത്തികയറ്റി എമ്പക്കവും വിട്ട്...ചെയറിൽ ഞെളിഞ്ഞിരിക്കുമ്പോഴാ ണ് അങ്ങോട്ടായി ക്യാബിന് ഡോർ തുറന്ന് ഡെവി വന്നത്.... അവനെ കണ്ടതും ഇതുവരെ വെറുതെ ഇരുന്നു ഇനി റസ്റ്റ്‌ എടുക്കട്ടേ ന്ന ബിൽഡപ്പിൽ ഇരുന്ന എബി ചാടിയേണ്ണീറ്റ് അങ്ങോട്ട് വന്നവന്റെ കയ്യീന്ന് ബോക്സ്‌ വാങ്ങി തലയിൽ വെച് ഡെവി നോക്കുന്നത് കണ്ട് ലോഡ് പുച്ഛം ഇറക്കി വെക്കുന്നതോടൊപ്പ് ബോക്സും താഴെ ഇറക്കി വെച്...നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞ കണക്കെ വിരലിനാൽ വടിച്ചെടുത്തു.....വായുവിലായി വിയർപ്പ് തുള്ളികൾ തട്ടി......

എന്നാൽ അത്‌ ശ്രദ്ധിക്കാതെ അവരെ മറികടന്നു കൊണ്ട് ഡെവി പോയതും....പല്ല് കടിച് എബി അവനടുത്ത് നിക്കുന്ന കിഷോർ... (ഗോഡൗൺ മാനേജർ) ന്റെ തോളിൽ കൈ വെച്.... "ദിങ്ങട് നോക്ക് ആ പോയവൻ എന്റെ ബ്രോ ഒക്കെ ആയിരിക്കും... പക്ഷെ...വെറുതെ ഉരുട്ടി കയ്യറ്റിയാൽ പോരാ ദ ദിങ്ങട് നോക്ക്...." ന്ന് പറഞ്ഞു അവിടെയുള്ള പെട്ടിയിലേക്ക് ചൂണ്ടി കൊണ്ട്..... "ഇങ്ങട് നോക്കടാ നാറി..... ദിത് ദിതുപോലെ അധ്വാനിക്കുന്ന തൊഴിലാളി വർഗമാകണം....അതും എന്നെ പോലെ.....അല്ലാതെ... ചിലരെ പോലെ മുതലാളിത്ത ഭരണം കൊണ്ട് പാവപ്പെട്ട എന്നെ പോലെയുള്ള തൊഴിലാളികളെ ചൂഷണം ചെയ്യുവല്ല...... എന്നെ ശരിക്ക് അറിയില്ല.... ഞാൻ ഒന്ന് പറഞ്ഞാൽ അതുപോലെ അനുസരിക്കുന്നവൻ ആണ് നിന്റെ ഒക്കെ മുതലാളി.... അറിയോടോ തവള പ്രിക്കാനി നിനക്ക്......" "അതിന് എന്നെ എന്തിനാ സാറെ പിടിച്ചു വെച്ചേക്കുന്നേ.... ഞാൻ ഗോഡൗൺ ചെല്ലട്ടെ....." ന്ന് ദയനീയമായി ചോദിച്ചതും..... "ഹോ ഹോ... നിനക്കും എന്നെ തീരെ വിലയില്ലല്ലേ......

ബെറുതെ എന്നെ കൊണ്ട് ആയുധമെടുപ്പിക്കരുതന്ന് നിന്റെ മുതലാളിയോട് പോയി പറഞ്ഞേക്ക്..... എബി എന്ന സുമ്മാവ.... പോടാ പോയി പണിയെടുക്കട....അവൻ ആരുവാ......" ന്ന് പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞതും..... തന്നെ നോക്കി കൈ കെട്ടി നിക്കുന്ന ഡെവിയെ കണ്ട് വന്ന ഡയലോഗ് പതിയിൽ നിർത്തി..... "ഡെവിയെ..മച്ചാ... നീയെപ്പ വന്നെടാ.... നോക്കടാ ഞാൻ ഒറ്റയ്ക്ക് ഇതൊക്കെ കൊണ്ടന്നു വെച്ചു.... ഹാ വല്ലാത്ത ഷീണം ഞാൻ ഒന്ന് റസ്റ്റ്‌ എടുക്കട്ടേ....."😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് മെല്ലെ എസ്‌കേപ്പ് അടിക്കാൻ നിന്നതും.... അവന്റെ കഴുത്തിലായി കൈ കൊണ്ട് ചുറ്റി പിടിച്ചു വലിച്ചോണ്ട്..... "ഇങ്ങോട്ട് വാടാ നാറി....." ന്ന് പറഞ്ഞു പുറത്തോട്ട് വലിച്ചോണ്ട് പോയതും എബിയുടെ മനസ്സിൽ.... ഒടിവിലെയാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു.... ന്ന ഗാനം എക്കോ അടിച്ചു കൊണ്ടിരുന്നു....🤭.... പോകുന്ന പോക്കിൽ വയറ്റിനിട്ട് രണ്ടിടിയും കൊടുത്ത് വണ്ടിയിലേക്ക് വലിച്ചിട്ട് വണ്ടിയും കൊണ്ട് നേരെ വീട്ടിലേക്ക് വിട്ടു....... പോകുന്ന വഴിയിൽ എബിയെ കോളേജിൽ ഇറക്കി വിട്ട് ഡെവി വീട്ടിലെക്ക് വിട്ടു..... അവിടെ എത്തിയതും ഉച്ചത്തിൽ....... "അമ്മച്ചി കോഫി...." ന്ന് പറഞ്ഞു സോഫയിലേക്കായി ചാരി ഇരുന്നു......

അമ്മച്ചി കോഫി കൊണ്ട് കൊടുത്ത പാടെ മൊത്തി കുടിച്ചു നേരെ അടുക്കളയിലേക്കു വിട്ടെങ്കിലും അവിടെ ശിവയെ കാണാതെ വന്നതും.....സ്റ്റെയർ കയറി..... ശിവയെ റൂമിൽ കാണാമെന്നുള്ള ഉദ്ദേശത്തോടെ നേരെ അവളുടെ റൂമിലേക്ക് വിട്ടു.... കതക് തുറന്ന് അകത്തേക്കു കയറി ചുറ്റുപാടും നോക്കിയിട്ടും അവളെ കാണാതെ വന്നതും കലിയിൽ കട്ടിൽ കാലിൽ ചവിട്ടി ദേഷ്യത്തോടെ..... "കോപ്പ്..... എവിടെ പോയി കിടക്കുവാ.... അവളെ കാണാമെന്നു കരുതി വന്നപ്പോ...... ആരെ അമ്മൂമ്മനെ കെട്ടിക്കാന അവൾ....ഇങ്ങോട്ട് വരട്ടെ...... "😡... ന്ന് പിറുപിറുത്ത് കലിയിൽ വേഗത്തിൽ വെളിയിൽ ഇറങ്ങവേ കാലിലായി എന്തോ തടഞ്ഞു........മിഴികൾ താഴ്ത്തി നോക്കിയപ്പോൾ നിലത്തായി ഒരു കുഞ്ഞു ബോക്സ്‌.... സംശയത്തോടെ അത്‌ കുനിഞ്ഞെടുത്ത് പതിയെ തുറന്ന് നോക്കിയതും അതിൽ നിന്നും മടക്കിയ രീതിയിൽ വെച്ച പേപ്പർ വലിച്ചെടുത്ത് പതിയെ തുറന്ന് നോക്കിയതും.......അതിലുള്ള ഛായ ചിത്രം കണ്ട് ഡെവി പകച്ചു പോയി....മിഴികൾ അതിലായി ഓടിനടന്നതോടൊപ്പം അവന്റെ ചൊടികൾ ആ നാമം ഉച്ചരിച്ചിരുന്നു..... ആൽഫ്രഡ്‌ കുരിശിങ്കൽ.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story