പ്രണയശ്രാവണാസുരം: ഭാഗം 48

pranayashravanasuram

എഴുത്തുകാരി: അമീന

സംശയത്തോടെ അത്‌ കുനിഞ്ഞെടുത്ത് പതിയെ തുറന്ന് നോക്കി അതിൽ നിന്നും മടക്കിയ രീതിയിൽ വെച്ച പേപ്പർ വലിച്ചെടുത്ത് പതിയെ തുറന്ന് നോക്കിയതും.......അതിലുള്ള ഛായ ചിത്രം കണ്ട് ഡെവി പകച്ചു പോയി....മിഴികൾ അതിലായി ഓടിനടന്നതോടൊപ്പം അവന്റെ ചൊടികൾ ആ നാമം ഉച്ചരിച്ചിരുന്നു..... ആൽഫ്രഡ്‌ കുരിശിങ്കൽ..... ആൽഫ്രഡ്‌ ഇങ്ങേരുടെ ഫോട്ടോയെങ്ങനെ ഇവിടെ വന്നു..... അതും ശിവയുടെ റൂമിൽ..... ഈ ചിത്രം കണ്ടിട്ട് ആരോ വരച്ചത് പോലെയുണ്ട്.... കൂടാതെ ഇത്തിരി പഴക്കമുള്ളത്കൊണ്ട് തന്നെ ആ പേപ്പറിന്റെ വക്കുകൾ ഒക്കെ നുരുമ്പി പോയിരിക്കുന്നു..... ഇങ്ങനെയൊരു ചിത്രം ഇവിടെയുള്ള ആരുടെയും കയ്യിൽ ഇല്ല..... അപ്പൊ ഇതെങ്ങിനെ ഇവിടെ വന്നു...... ഇതിവിടെവരാൻ ഒരു വഴിയും ഇല്ല..... ഇനി ശിവ.... ശിവയുടെ കയ്യിലുള്ളതായിരിക്കുമോ ഇത്.....പക്ഷെ എന്തിന് അവളുടെ കയ്യിൽ ഇയാളുടെ ഫോട്ടോ വരണം...... അതിനെല്ലാമുള്ള ഉത്തരം പെണ്ണിനടുത്തേ കാണൂ.... അവളോട് നേരിട്ടു ചോദിച്ചിട്ടേ ബാക്കിയുള്ളൂ......

എന്തൊക്കെയോ പെണ്ണ് മറക്കുന്നുണ്ട്......ഒഴിഞ്ഞു മാറ്റം കുറച് കൂടുതലാണ് കയ്യോടെ പിടിച്ചാലെ പെണ്ണ് വാ തുറക്കത്തൊള്ളൂ..... ന്ന് പറഞ് നേരെ സ്റ്റെയർ ഇറങ്ങി കൊണ്ട്..... "അമ്മച്ചി......" ന്ന് അലറി വിളിച്ചു കിച്ചണിലേക്ക് ചെന്നു..... "എന്നതാടാ ഡെവി കിടന്ന് നിലവിളിക്കുന്നെ....." "ശിവയെവിടെ അമ്മച്ചി......" "അവളെയെന്നത്തിനാടാ......ആ കൊച് രാവിലെ പോയതാ നാട്ടിലേക്ക് പൈസ അയക്കാനോ മറ്റൊ ആണന്നാ പറഞ്ഞെ.... നീ അതിനെയൊന്ന് സമാധാമത്തിൽ വിട് ഡെവി......." "അതിന് ഞാൻ എന്നാ ചെയ്തേ അമ്മച്ചി......" "ഒന്നും ചെയ്യണ്ടിരിക്കാൻ നീ അത്രയും നല്ലവനല്ലിയോട.......നിന്നെ പെറ്റ എനിക്ക് അറിയുവലെ നിന്നെ.....നെനക്കെ നിന്റെ അപ്പന്റെ സ്വഭാവം എല്ലാം ഉണ്ട്.....അതുകൊണ്ട് പറയുവാ അതിനെ നീ ബുദ്ധിമുട്ടിക്കരുത്...... നിന്റെ അപ്പച്ചനെ പോലെ ദേഷ്യവും അപ്പനെ പോലെ സ്നേഹവും നിനക്ക് കൂടുതലാ.....

അതൊന്നും അതിന് താങ്ങത്തില്ല.....അതൊരു പാവം കൊച്ച....." ന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് കട്ടിങ് ബോർഡിൽ വെച്ച വെജിറ്റബിൾ കട്ട്‌ ചെയ്തു കൊണ്ടിരുന്നു...... ഈ അമ്മച്ചി....അവള്....ഒരു പാവം കൊച്......😬 ന്ന് പിറുപിറുത്ത് കൊണ്ട് വെട്ടിത്തിരിഞ്ഞു നടന്നു.... എന്നാൽ അടുക്കളയിൽ നിന്ന അമ്മച്ചി അവൻ പോകുന്നത് നോക്കി ചെറു ചിരിയോടെ മനസ്സിൽ.... ന്റെ മാതാവേ ഇങ്ങനെ പോയാൽ ഇവനെ പിടിച്ചു കെട്ടിച്ചില്ലേൽ ആ കൊച് പാടുപെടുമല്ലോ......അവനൊന്നു കെട്ടി കണ്ടേച്ചാൽ മതിയെന്നായിരുന്നു......അപ്പനെ കൂട്ട സ്നേഹം വന്നാൽ പിടിച്ചാൽ കിട്ടുവെല തെമ്മാടി..... പിടിച്ചു കെട്ടിക്കാനുള്ളാതെന്നാന്ന് വെച്ച പെട്ടന്ന് നോക്കാൻ ഇച്ചായനോട് പറയണം...... ന്ന് ഉള്ളാലെ ചെറു ചിരിയോടെ ബാക്കിയുള്ള പണിയിലേർപ്പെട്ടു..... ******************* (ശിവ) ശിവ ഹാളിലായി ആരെയും കാണാതെ വന്നതും സ്റ്റെയർ കയറി നേരെ ഫ്രഡിയുടെ റൂമിലേക്ക് വിട്ടു...... റൂമിന് വെളിയിലെത്തിയ ശിവ വാതിൽ മുട്ടിയതും......

പരുക്കൻ ശബ്ദത്തോടെ അകത്തേക്ക് വരാൻ പറഞ്ഞത് കേട്ട് കതക് തുറന്ന് അകത്തേക്ക് കയറി.... കയറിയപാടെ കണ്ടത് റൂം മുഴുവൻ പുകയാൽ നിറഞ്ഞിരിക്കുന്നതാണ്....... കൃഷ്ണ ഇവിടെ എന്താ പുകഞ്ഞോണ്ടിരിക്കുന്നെ.... ന്ന് ആത്മിച്ചു കൊണ്ട് നോക്കിയതും.... കട്ടിലേൽ കിടക്കുന്നവന്റെ ചുണ്ടിൽ എരിയുന്ന സിഗററ്റിൽ നിന്നുമാണ് ആ പുകയെന്ന് മനസിലായി.... ഓഹ് ഇതായിരുന്നോ അ പുകഞ്ഞ കൊള്ളി.....😬.. ന്ന് ആത്മയടിച് ചുമച്ചു കൊണ്ട് അങ്ങേരുടെ അടുത്തേക്ക് പോയതും സിഗെരെറ് ആഷ് പ്ലേറ്റിൽ ഇട്ട് കുത്തി കളഞ്ഞു കൊണ്ട്...... "ഡോ നോക്കി നിക്കാതെ ആ ജനലൊക്കെയൊന്ന് തുറന്നിടടോ..... പുക നിറഞ്ഞേക്കുന്നെ കണ്ടില്ലേ.....ബ്ലഡി...." ന്ന് ആക്രോശിച്ചതും..... അവനെ നോക്കി മനസ്സിൽ പല്ല് കടിച് പുറമെ ചിരിച് തിരിഞ്ഞു പോയി വിൻഡോ ഗ്ലാസ്‌ നീക്കിയിട്ട് മനസ്സിൽ........ കാലൻ അങ്ങേരുടെ വർത്താനം കേട്ട ഞാനാണ് ഇവിടെ ഇരുന്ന് പുകച്ചെന്ന് തോന്നുവല്ലോ..... അലവലാതി..... ന്റെ ആവശ്യം ആയി പോയി അല്ലേൽ വെള്ളിച്ചത്ത് ഇരുട്ടടിയും തന്ന് ഞാൻ നാട് വിട്ടേനെട......

തെണ്ടി..... ന്ന് പിറുപിറുത്തോണ്ട് നിന്നതും.... "ഡോ..... ഇതുവരെ നീക്കിയില്ലേ താൻ.....ആ ഷെൽഫിലുള്ള ബാക്കി ഫയലൊന്ന് എടുക്കാൻ ഇനി നിന്നോട് പ്രത്യേകം പറയണോ.....നിന്നെയൊക്കെ എന്നത്തിനാടോ ഇവിടെ നിയമിച്ചേക്കുന്നെ......അവിടെ ആരെങ്കിലും പെറ്റ് കിടപ്പുണ്ടോ ശില പോലെ നിക്കാതെ ഇങ്ങോട്ട് വാടോ........" ന്ന് അലറി കൊണ്ട് കയ്യിലുള്ള ഫയൽ ബെഡിലേക്കിട്ടു..... അവന്റെ സംസാരത്തിൽ എരിഞ്ഞു കയറിയ ശിവ മനസ്സിൽ..... ആട അലവലാതി ഇവിടെ നിന്റെ കുഞ്ഞമ്മ പെറ്റ് കിടപ്പുണ്ട്...അതിന് വേണ്ടി കുഞ്ഞുടുപ്പും ബേബി സോപ്പും സെലക്ട്‌ ചെയുവാട ഫയലിൽ പെറ്റുണ്ടായവനെ.....😬 ന്ന് മനസ്സിൽ പല്ല് കടിച്ചോണ്ട് പറഞ്ഞു അങ്ങേരുടെ അടുത്തേക്ക് തിരിഞ്..... നന്നായൊന്ന് ഇളിച്ചു..... 😁 "ഇളിച്ചോണ്ട് നിക്കാതെ ഫയൽ എടുത്ത് തന്നേച്ചും എനിക്ക് കഴിക്കാൻ വല്ലതും കൊണ്ട് താടോ.....

.നാശം പിടിക്കാൻ അപ്പക്ക് ഈ സ്വപ്ന ജീവിയെ മാത്രമേ കിട്ടിയൊള്ളു..... വാട്ട്‌ തെ......" ന്ന് അലറിയപ്പോഴേക്കും ശിവ ഓടി ഷെൽഫിൽ നിന്ന് ഫയൽ കൊണ്ട് കൊടുത്ത പാടെ റൂമിന് വെളിയിലേക്കോടിയിറങ്ങി..... ന്റെ കൃഷ്ണ.... ക്ഷമിക്കാനുള്ള ശക്തി തരൂ.....😬😬....കാലമാടൻ....തെണ്ടി.... വെറുതെ അല്ലടാ നിന്റെ കാലും കയ്യൊക്കെ ഒടിഞ് കിടക്കുന്നേ...... ഇതുപോലെ ആരുടേയും മുന്നിൽ വാ തുറന്ന് കാണും......ആരെങ്കിലും എടുത്തിട്ട് ഇടിച്ചുo കാണും......ഇങ്ങേരെ അടിക്കാൻ അല്ലേ ഇച്ചായൻ അന്ന് ഉറഞ്ഞു തുള്ളി വന്നെ...അപ്പൊ ഞാൻ തരേണ്ടത് അങ്ങേര് തന്നുന്ന് കരുതാം...... വായിൽ സൈറൺ വെച്ചോണ്ട് നടക്കുന്നവനാ......അതുകൊണ്ട് ഇനിയും ഇവിടെ നിന്ന് ആത്മീച്ചാൽ അങ്ങേരുടെ വാ ഇനിയും തുറന്നെന്ന് വരും....😬 ന്ന് പറഞ്ഞു നേരെ സ്റ്റെയർ ഇറങ്ങി വന്നതും അവിടെ ഹാളിലായതാ ഒരുത്തൻ നിന്ന് മേലോട്ടും കീഴോട്ടും ചുറ്റുപാടും നോക്കുന്നു.... യാരിന്ത കോലാകാരൻ.....🙄 ന്ന് തിങ്കി കൊണ്ട്..... "ഹേയ്.....ഹലോ......താൻ ഏതാടോ.. എന്താ ഇവിടെ കാര്യം..... സത്യം പറഞ്ഞോണം നി കള്ളനല്ലേ......

."🙄 "ഡാ ചെക്കാ..... ഇല്ലാവചനം പറഞ്ഞാലുണ്ടല്ലോ..... ഞാൻ കള്ളനൊന്നും അല്ല..... കള്ളമാരൊക്കെ നേരിട്ടു ഫ്രന്റ്‌ ഡോർ വഴിയല്ലേ വരുന്നേ......അല്ല ഇവിടെ ആരും ഇല്ലേ......" ആരും ഇല്ലെന്നോ.... തനിക്ക് ഞാൻ ഇവിടെ പന പോലെ നിക്കുന്നത് കാണുന്നില്ലെടോ.... എന്നിട്ട് ആ എന്റെ മുഖത്ത് നോക്കി ആരും ഇല്ലെന്ന്.... ഞാൻ എന്താടോ ആരും അല്ലേ......."😬... "അതല്ല.... ഞാൻ ഒരു ഹോം നേഴ്സ് വർക്കർ ആണ്..... ഫ്രഡി സാർനെ കാണാൻ വേണ്ടി......" "ഹോ.... ലങ്ങേരെ കാണാൻ വന്നതാണോ.... എന്നാലതൊന്ന് വാ തുറന്നു പറയണ്ടേ......ദോ.... നേരെ സ്റ്റെപ് കയറിക്കോ... ആദ്യത്തെ റൂമാണ്......മ്മ് പൊക്കോ......അല്ല നിന്റെ പേര് എന്തുവ....." "ശ്രാവൺ......." "സെയിം പിച്ച്... വിട്ടോ.... നേരെ വിട്ടോ....."😁 ന്ന് പറഞ്ഞു അങ്ങേരേം പറഞ് വിട്ട് നേരെ കിച്ചനിലേക്ക് വിട്ടു..... "എന്താ ഒരു കോ ഇൻസിഡൻസ്.... ഞാനും ശ്രാവൺ അവനും ശ്രാവൺ....ബുഹഹഹ.....ഞാനും ഹോം നേഴ്സ്.... അവനും ഹോം നേഴ്സ്....... ഞാൻ ഡ്യൂപ്ലിക്കേറ്റ് അവന് ഒറിജി......'😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞു പെട്ടന്ന് ഞെട്ടി കണ്ണും തള്ളി നിന്ന്....

"കൃഷ്ണ.....ശ്രാവൺ ഒറിജിനൽ ഹോ... മ്.... നേഴ്....സ്..... Noooooo....."😲😲 ന്ന് പറഞ് കയ്യിലുള്ള പാത്രമൊക്കെ അവിടെയിട്ട് നിലം തൊടാതെ തിരിഞ്ഞോടിയ ശിവ സ്റ്റെയർ ചാടി കയറി ഒരു കിതപ്പോടെ ഫ്രഡിയുടെ വാതിലിനടുത്തായി ബ്രേക്ക്‌ പിടിച്ചു നിന്നു...... ഒരുവിധം കിതപ്പടക്കി പതിയെ സൈഡിലോട്ട് നിന്ന് ആ റൂമിലോട്ട് ഒളിഞ്ഞു നോക്കി....... "വാട്ട്‌ നോൺസെൻസ് ആർ യു ടാകിങ്...... നിയാണ് പപ്പ ഏൽപ്പിച്ച ഹോം നേഴ്സന്നോ..... വാട്ട്‌ ദി ഹെൽ.... പിന്നെ ഇവിടെയുള്ളതാരാടോ......." കൃഷ്ണ പണി പാളി ....🙄 (ശിവാസ് ആത്മ) "അത്‌ എനിക്ക് അറിയില്ല സാർ....എന്നെയാണ് ഇങ്ങോട്ട് വരാൻ ഏൽപ്പിച്ചത്......പക്ഷെ ആ സമയം എനിക്ക് വരാൻ സാധിച്ചില്ല......അത്‌ വിളിച്ചു പറയാൻ കാൾ ചെയ്തതാ പക്ഷെ ആരും കാൾ എടുത്തില്ലായിരുന്നു....... ട്രസ്റ്റ്‌ മി സാർ...... സാർ ന്ന് വിശ്വാസം വന്നില്ലേൽ ഞങ്ങളുടെ ഏജൻസിയിലേക്ക് വിളിച്ചു ചോദിക്ക് സാർ...... അല്ലേൽ വേണ്ട ഞാൻ തന്നെ വിളിച്ചു തരാം......." ന്ന് പറഞ്ഞു ആ കഷ്മലൻ കാൾ ചെയ്ത് സ്പീക്കറിൽ ഇട്ടു..... അതീന്ന് വരുന്ന വക്കിൽ ആ ഫ്രഡിയുടെ മുഖം ദേഷ്യത്താൽ ചുമന്നു വന്നു.......കാൾ ഓഫ്‌ ആയതും..... അങ്ങേര്.... "ശ്രാവൺ......." ന്ന് ഉച്ചത്തിൽ അലറിയതും അടുത്ത് നിന്ന അലവലാതി......

"എന്താ സാർ.... എന്നെ വിളിച്ചോ.... ഞാൻ ഇവിടെ അടുത്ത് നിക്കുവല്ലേ ഉറക്കെ വിളിക്കേണ്ട ആവശ്യം ഒന്നും ഇല്ലായിരുന്ന്....."😁 ന്ന് പറഞ്ഞു ഇളിച്ചതും..... "നിന്നെയല്ല വിളിച്ചത്.... നാശം......." ന്ന് പല്ല് കടിച്ചു പറഞ് ഉച്ചത്തിൽ....... "ശ്രാവൺ......" ന്ന് അലറിയതും ഒളിഞ്ഞു നോക്കിയ ശിവ തിരിഞ്ഞോടാൻ നിന്നതിനിടയിൽ കാലൊന്ന് സ്ലിപ്പി ബാലൻസ് പോയി നേരെ വാതിലിന് മുന്നിലേക്ക് വീണു...... അതോടെ അവരുടെ നോട്ടം ശിവയുടെ മേലെ പതിഞ്ഞു...... പെട്ടന്ന് തന്നെ നിലത്ത് നിന്നും കൊട്ടി പിടഞ്ഞണീറ്റ ശിവ നിശ്കളങ്ക ഭാവത്തോടെ അവരെ നോക്കിയതും..... ഫ്രഡി കലിയിൽ..... "ഇങ്ങോട്ട് വാ......"😡 ന്ന് പറഞ്ഞതും..... ശിവ ഇല്ലെന്നുള്ള രീതിയിൽ തല ചലിപ്പിച്ചു പുറകിലേക്കായി ചുവട് വെച്ചു...... ഇത് കണ്ട് എണീക്കാൻ പോലുമാകാത്ത ഫ്രഡി അവന്റെ അടുത്ത്‌ നിക്കുന്ന ശ്രാവൺ നെ നോക്കി കൊണ്ട്..... "നോക്കി നിക്കാതെ അവനെ പിടിക്കടോ......" ന്ന് അലറിയതുo..... ഓൺ ദി സ്പോട്ടിൽ ശിവ വെട്ടിതിരിഞ്ഞോടി...... അവൾക്ക് പുറകെയായി ആ ശ്രവണും....... സ്റ്റെയർ ഓടിയിറങ്ങിയ ശിവ ഫ്രന്റ്‌ ഡോർ വഴി പുറത്തോട്ടിറങ്ങി ഓടി..... പുറത്തെത്തിയതും അവിടെ നിക്കുന്ന സെക്യൂരിറ്റി ചേട്ടനെ കണ്ട് സഡൻ ബ്രേക്ക്‌ പിടിച്ചു നിന്നു.....

"എന്താടാ കൊച്ചനെ ഓടി പിടഞ്ഞു വരുന്നേ...... എന്ന പറ്റി......" "ഏയ്യ്..... എന്ന... ചേ... എന്ത് പറ്റാൻ.....ഞാൻ ചുമ്മ ഇങ്ങനെ......" ന്നൊക്കെ പറഞ്ഞു മെല്ലെ പുറകോട്ട് നോക്കിയതും..... സ്റ്റെയർ ഇറങ്ങി വരുന്നവനെ കണ്ട് ശിവ പെട്ടന്ന്...... "ഇവിടെ എന്തോരം പൂക്കളാ അല്ലേ ചേട്ടാ...... നന്നായിട്ട് വെള്ളം ഒഴിച് കൊടുക്ക് ചേട്ടാ..... അങ്ങ് വളരട്ടെന്ന്......"😁 ന്ന് പറഞ്ഞു ചാരി വെച സൈക്കിൾ എടുത്തു പെട്ടന്ന് മുന്നോട്ട് പോയി........ പുറകെ ഓടി വന്നവൻ മുറ്റത്തൊട്ട് ചാടിയിറങ്ങുന്നത് കണ്ട ശിവ സൈക്കിൽ ഉന്തി കൊണ്ട് അതിവേഗത്തിൽ ഗേറ്റ് കടന്ന് പോകവേ അവൻ...... "ചേട്ടാ പിടിയവനെ....." ന്ന് അലറി കൊണ്ടോടി വന്നതും..... സെക്യൂരിറ്റി ചേട്ടൻ ശിവയെ പിടിക്കണോ അതൊ അവനെ പിടിക്കണോ എന്നറിയാതെ മോയന്തടിച്ചു നിന്നതും.....ശിവ ഉച്ചത്തിൽ... "ചേട്ടായി ആ ഓടി വരുന്നവനെ പിടി..... കള്ളനാ കള്ളൻ......." ന്ന് അലറി പറഞ്ഞതും..... പ്യാവം ചേട്ടൻ ആൾക്ക് പരിചയം ശിവയെ ആയത് കൊണ്ട് അവളെ വിശ്വസിച്ചു ആ ചെക്കനെ പിടിച്ചു വെച്.....ശിവയെ നോക്കി......

"മോനെ ഇവനെ ഞാൻ പിടിച്ചു..... ഒരു കയറ് എടുതോണ്ട് വാ.... പട്ടാപകൽ ഞാൻ കാവൽ നിക്കുന്ന വീട്ടിൽ കള്ളനോ.... വിടില്ലടാ നിന്നെ......." ന്ന് അഭിമാന പുരസരം പറഞ്ഞു.... ഇത് കേട്ട ശിവ.... "താങ്ക് യൂ ചേട്ട..... മുറുക്കെ പിടിച്ചൊണേ.........."😁 ന്ന് പറഞ്ഞു സൈക്കിളിൽ കയറി ഗേറ്റ് കടന്ന് ഓടിച്ചു പോയതും...... മറ്റവൻ ചേട്ടനിൽ നിന്ന് കുതറി കൊണ്ട്.... "ടോ കാർന്നോരെ... ഞാൻ അല്ല കള്ളൻ അവനാ..... ഇവിടെ ഉള്ളവരെ പറ്റിക്കുവായിരുന്നു അവനിതുവരെ.....പോയി അവനെ പിടിക്കടോ...... എന്നെ പിടിച്ചു വെച്ചതിനു തന്റെ ജോലി പോകും നോക്കിക്കോ......" ന്ന് പറഞ്ഞു ശിവയ്ക്ക് പിന്നാലെ ചാടി തുള്ളി പോയതും....അത്‌ കേട്ട് പകച്ചു നിന്ന ചേട്ടൻ അവന് പുറകെയോടി....... എന്നാൽ ഗേറ്റ് കടന്ന ശിവയുടെ സൈക്കിൾ മുന്നിലുള്ള കല്ലിൽ കൊണ്ട് ടയർ പഞ്ചർ ആയതും ബാലൻസ് പോയി സൈഡിൽ ഉള്ള പുല്ലിലേക്കായി പാട്ടയ ടിച്ചു വീണു...... "ന്റെ കൃഷ്ണ......."😬 ന്ന് പറഞ്ഞു പാട്ടയും ഉഴിഞ് തന്റെ മേലെ വീണ സൈക്കിൾ എടുത്തു മാറ്റി എണീറ്റ് സൈക്കിൾ നേരെ വെച്ചതും.....

.ഗേറ്റ് കടന്ന് വന്നവന്മാർ..... "നിക്കട അവിടെ...... നിന്നില്ലേൽ എറിഞ്ഞു വീഴ്ത്തും ഞാൻ......." ന്ന് പറഞ്ഞു ഓടി വന്നതും...... അവൾ സൈക്കിൽ അവിടെ ഇട്ട് റോഡിനരികിലൂടെ തന്റെ ബാഗും എടുത്തൊരോട്ടം വെച്ചു....... തൊട്ടു തൊട്ടില്ലെന്ന മട്ടിലുള്ള ഓട്ടത്തിൽ ശിവ പെട്ടന്ന് മണ്ണ് വാരിയെടുത്ത് അവരുടെ മുഖത്തേക്കിട്ട പാടെ ഇടത് റോഡരികിലുള്ള ഇടറോഡിലേക്കായി ഓടിക്കയറി........ മുന്നോട്ടെടിയ ശിവ അടുത്തുള്ള മതിലിൽ വലിഞ്ഞു കയറി ആ പറമ്പിലേക്ക് എടുത്തു ചാടി മതിലോട് ചേർന്ന് പതിഞ്ഞു ഇരുന്നു....... മതിലിനപ്പുറം അവരോടുന്ന ശബ്ദം കേട്ട ശിവ....... കൃഷ്ണ..... ഇവറ്റകളുടെ കയ്യീന്ന് ഒന്ന് എസ്‌കേപ്പടിക്കാനുള്ള അവസരമുണ്ടാക്കി തരണേ.......ഒരു പുഷ്പാഞ്ചലി കഴിപ്പിക്കാം.....സത്യം.....😌.. ന്ന് ആത്മിച്ചതും..... അടുത്തു നിന്ന് എന്തോ മുരൾച്ച കേട്ട ശിവ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴതാ മുന്നിൽ നാവ് പുറത്തോട്ടിട്ടോണ്ട് ഒരു പട്ടിയതാ തന്നെ നിന്ന് സ്കാനുന്നു...... അത്യധികം ധൈര്യം ശാലിയായാ ശിവ അതിനെ കണ്ടതെ നിന്ന് വിറയ്ക്കാൻ തുടങ്ങി......

കൃഷ്ണ......ഒന്നല്ലെങ്കിൽ ഒന്നിൽ എന്നെ പെടുത്തിയില്ലേൽ ഉറക്കം വരില്ലല്ലേ.......നിനക്കറിയോ ചെറഞ്ഞു നിക്കുന്ന നായും റൊമാൻസ് കൊണ്ട് വരുന്ന ഇച്ചായനേം മാത്രമേ നിക്ക് പേടിയുള്ളു...... രണ്ടും എക്സ്ട്രീമാണ്........കയ്യിൽ കിട്ടിയാൽ പിന്നെ പപ്പും പൂടയുമൊന്നും ബാക്കി കാണില്ല......🙄 ന്ന് തിങ്കി സൈഡിലേക്കൊന്ന് നീങ്ങിയതും.... തനിക്കൊപ്പം അലവലാതി പട്ടിയും നീങ്ങുന്നു....... എങ്ങോട്ട് നീങ്ങിയാലും അലവലാതി പിന്നേം റിപ്പീറ്റ് മോഡ്..... എന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത് പട്ടിടെ മോളെ........😬 ന്ന് പറഞ്ഞു ആ പട്ടിയെ ഒന്ന് ചെറഞ്ഞു നോക്കി ഒന്ന് പുച്ഛിച്ചു വിട്ട് കയ്യിലെ ബാഗ് കഴുത്തിലിട്ട് ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി പെട്ടന്ന് ഇടത് ഭാഗത്തേക്കോടിയ ശിവ ഞൊടിയിടയിൽ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരോഞ്ഞോടി.......😏 അവളെ അനുകരിച്ച പട്ടി നേരെ ഇടത് ഭാഗത്തേക്കായി ഓടി പോയി.......

ആ സമയം മുന്നോട്ടോടിയ ശിവ വലത് ഭാഗത്തെ മതിൽ എടുത്ത് ചാടി നേരെ റോഡിനടുത്തേക്ക് കൈ കുത്തി വീണു.... ഒരു വിധം എണീറ്റ് നിന്ന് കൈയ്യിൽ പറ്റിയ മണ്ണ് തട്ടി കുടഞ്....... അലവലാതി പട്ടി......നിന്നെപ്പോലെ കുറെയെണ്ണത്തിനെ ഒക്കെ കണ്ടവളാ ഈ ഞ്യാൻ.......എന്നെ ശരിക്കും അറിയില്ല......അടിച്ചു പിരുത്ത് കളയും പന്നി... ചേ.....പട്ടി...... ന്ന് പിറുപിറുത്ത് കൊണ്ട് മുന്നോട്ട് നോക്കിയതും.......തന്റെ മുന്നിലായി കാറിന്റെ ഡോറിൽ ചാരി കൈ പിണച്ചു നിക്കുന്നവനെ കണ്ട ശിവ ഞെട്ടി തരിച്ചു നിന്നു....... അവനെ കണ്ട പാടെ...... കൃഷ്ണ......അസുരൻ.....😲 ന്നുള്ളാലെ വിളിച്ചതും....... വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന ഡെവിയെ കണ്ട്......നിന്നിടത്തൊരു പാതാളമുണ്ടാക്കി എസ്‌കേപ്പ് അടിക്കാൻ വരെ തോന്നിയ ശിവ മറ്റു നിവർത്തിയില്ലാതെ അവിടെയായി കിളി പറത്തി നിന്നു.......🙄.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story