പ്രണയശ്രാവണാസുരം: ഭാഗം 5

pranayashravanasuram

എഴുത്തുകാരി: അമീന

കുതിച്ചു വരുന്ന വാഹനം കണ്ട് ഒന്ന് ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്നതും..... പൊടുന്നനെ ന്റെ കയ്യിൽ മറ്റൊരു കൈ പിടിച്ചു വലിച്ചു മാറ്റിയതും...... ന്നെയും മറികടന്നു ആ വാഹനം മുന്നോട്ട് കുതിച്ചു പാഞ്ഞു പോയതും...... ഉയർന്നു പൊങ്ങിയ നെഞ്ചിടിപ്പോടെ ന്റെ കയ്യിലായി പിടിച്ച ആ കൈകളുടെ ഉടമയിലേക്ക് നോക്കിയതും പകച്ചു പോയി..... എബി സാർ..... ന്ന് മനസ് മന്ത്രിച്ചതും....ആ നിമിഷം ന്റെ കണ്ണുകൾ തിരഞ്ഞത് ആ അസുരനെ ആയിരുന്നു...... ഇവന്റെ കൂടെ അവനും ഉണ്ടേൽ......ന്നെ വെറുതെ വിടില്ല....ഈ രാത്രി ന്റെ സുരക്ഷ എനിക്ക് നോക്കിയേ പറ്റു..... ന്ന് കരുതി ന്നോടായി എന്തോ പറയാൻ ഒരുങ്ങിയ എബി സാറുടെ കയ്യ് തട്ടി മാറ്റി.....ആൾടെ നെഞ്ചിൽ പിടിച്ചു പിന്നോട്ട് തള്ളി മാറ്റി ആ റോഡരികിലൂടെ വേഗത്തിൽ മുന്നോട്ട് ഓടി..... "ഏയ്യ് കൊച്ചേ.....ഒന്ന് നില്ക്കടൊ......" ന്ന് പറഞ്ഞു പുറകെ വന്ന അയാളെ അവഗണിച് കൊണ്ട് വലത് ഭാഗത്തായി ഒത്തിരി ഷോപ്പുകളുള്ളതിൽ.....ന്റെ മുന്നിലെ രണ്ട് ഷോപ്പിന്റെ ഇടയിലൂടെ ഉള്ളോട്ടുള്ള വഴിയിലൂടെ അകത്തേക്കു ഓടി..... നേരം ഒത്തിരി ആയത് കൊണ്ട് തന്നെ ഇരുട്ട് നന്നായി പടർന്നിരുന്നു......കടകളിൽ നിന്നരിചിറങ്ങുന്ന ചെറു വെട്ടമല്ലാതെ മുന്നോട്ടുള്ള കാഴ്ചയ്ക്ക് മറ്റൊന്നും തന്നെ അവിടെ ഇല്ലായിരുന്നു......

ആ രണ്ട് ഷോപ്പിന്റെ ബിൽഡിങ്ങിന് ഇടയിലൂടെ മുന്നോട്ട് ഇരുട്ടിലൂടെ..... ഉയർന്നു വന്ന നെഞ്ചിടിപ്പോടെ നടന്നതും.....പെട്ടന്നാണ് കാതിൽ ആ ശബ്ദം പതിഞ്ഞത്....... "മുത്ത് സ്വാമി.....കട ചാരി വെച്ച് പോരെ..... ഹോട്ടലിൽ പോയി വല്ലതും കഴിച്ചു വന്നിട്ട് ബാക്കി ചെയ്യാം.....അല്ലേൽ ഇന്ന് പട്ടിണിയാകും.....സീക്രo......" "ദോ വന്തിട്ടെ അണ്ണാ......." ന്ന് പറഞ്ഞു കൊണ്ട് രണ്ട് പേര് അവിടെയുള്ള കടയുടെ വാതിൽ ചാരി വെച്ച് ഞാൻ നിൽക്കുന്ന ഭാഗത്തേക് നടന്ന് വന്നതും.......പെട്ടന്ന് തന്നെ അടുത്തുള്ള പോസ്റ്റ്‌ ന്ന് മറവിലേക്ക് ചേർന്ന് ശ്വാസം അടക്കി പിടിച്ചു നിന്നതും..... അവന്മാർ ന്നെയും മറികടന്നു ആ ഇടയിലൂടെ മുന്നോട്ട് പോയി മറഞ്ഞതും..... പതിയെ ശബ്ദം ഉണ്ടാകാതെ ഞാൻ ആ മറവിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്ന് വന്നതും.....ഞാൻ ഇപ്പോ നിൽക്കുന്നത് ഒരു സ്ട്രീറ്റിൽ ആണെന്ന് മനസിലായി..... നേരത്തെ ഞാൻ ഓടി വന്ന ഹൈവേയുടെ അരികിലുള്ള ഒത്തിരി ഷോപ്പിൻ പുറകിൽ ആയി ഒരു സ്ട്രീറ്റ് റോഡ് ആണ് ഉള്ളത്......അവിടെ ആയി ഒത്തിരി കുഞ്ഞു കുഞ്ഞു കടകൾ ഉണ്ട്.....മാർക്കറ്റ്‌ പോലെ..... നേരം ഒത്തിരി ആയിട്ട് തന്നെ ഈ മാർക്കറ്റിലെ എല്ലാ കടകളും അടച്ചിട്ടുണ്ട്...... എന്നാലും ചെറു വെട്ടം ന്റെ മുന്നിലെ കടയ്ക്ക് മുന്നിലായി തെളിഞ്ഞിരുന്നു......

ആ കടയിലെ ചെറു വെട്ടത്തിൽ ഇടത് ഭാഗത്തായിയുള്ള വഴിയിലൂടെ മുന്നോട്ടു പോകാന്ന് കരുതി നേരെ ആ വഴിയേ നടന്നതും..... ആ ഇരുട്ടിൽ നിന്ന് ഒത്തിരി പേര് എനിക്ക് നേരെ വരുന്നത് കണ്ടതും.....ന്റെ ഹൃദയം കിടന്നു പിടച്ചുകൊണ്ടിരുന്നു....... കൃഷ്ണ ഇനി എവിടെ പോയി ഒളിക്കും.... വന്ന വഴി പോയാൽ ആ കാലൻ ഉണ്ടാകും.....മുന്നോട്ടു പോയാൽ ആ വരുന്നവർ എത്തരക്കാർ ആണെന് പോലും അറിയില്ല.......എവിടെ ഒന്ന് ഒളിക്കും ഭഗവാനെ...... ഈ അവസ്ഥയ്ക്ക് കാരണം അങ്ങേര് ഒറ്റരുത്തനാണ്.....ഞാൻ അനുഭവിച്ച വേദന ക്ക് പകരം ചോദിച്ചിരിക്കും ശ്രാവണി.....കൃഷ്ണ കൈവിടല്ലേ...... ന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് വന്നവഴി പോകാൻ തിരിഞ്ഞതും..... അവിടെ ആ ഇടവഴിയിൽ നിന്ന് കൊണ്ട് രണ്ട് പേര് സിഗെരെറ് വലിക്കുന്നത് കണ്ടു......ഇനി എങ്ങോട്ട് പോകുമെന്ന് കരുതി അവിടെ നിസഹയമായി നിന്നു..... നേരത്തെ കണ്ടവന്മാര് അടുത്തെത്താൻ ആയതും.....എന്തും വരട്ടെ ന്ന് കരുതി അവര് കാണും മുന്നേ പെട്ടന്ന് തന്നെ അടുത്തുള്ള ആ കടയുടെ കതക് തുറന്ന് അകത്തേക്കു കയറി അടച്ചു വാതിലോട് ചേർന്ന് നെഞ്ചിലായി കൈ വെച്ച് ശ്വാസം അടക്കി പിടിച്ചു നിന്നതും..... അവന്മാരുടെ ശബ്ദം അടുത്തായി കേട്ടതും..... പാതി വിടവിൽ കൂടെ പുറത്തോട്ട് നോക്കിയപ്പോൾ അവന്മാർ അതിന് മുന്നിലെ ബെഞ്ചിൽ ഇരുന്നു

എന്തൊക്കെയോ ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി.....അതൂടെ ആയതും ഭയം അതിന്റെ ഉന്നതിയിൽ എത്തി കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു ഒഴുകി....... ശ്വാസം അടക്കി പിടിച്ചു മുന്നോട്ട് നോക്കിയതും..... ചെറു വെട്ടം അതിനകത്തു ഉള്ളത് കൊണ്ട് തന്നെ നോട്ടം ചെന്ന് പതിഞ്ഞത് തൊട്ട് മുന്നിലെ ചുമരിലെ തട്ടിലെ കൃഷ്ണ വിഗ്രഹത്തിലായിരുന്നു..... അത്‌ കണ്ട് ഉള്ളിൽ ചെറു ധൈര്യം നിറഞ്ഞതും......പെട്ടന്ന് അതിനടുത്തേക് വേഗത്തിൽ ചെന്ന് നിന്നു കൊണ്ട്.....അതിലേക് കണ്ണ് നിറച്ചു ഒന്ന് നോക്കി കൈ കൂപ്പി കണ്ണുകൾ ഇറുകെ അടച്ചു..... കൃഷ്ണ......കൈവിടല്ലേ......ന്നെ തളർത്തി കളയല്ലേ......ഒരു മാർഗo കാണിച്ചു താ....ആപത്തിലേക്ക് തള്ളി വിടല്ലേ.....ഞാൻ മാത്രമേ ഒള്ളു ന്റെ വീണമോൾക്കും ചിറ്റയ്ക്കും.....ഞാൻ... ഞാൻ എന്താ ചെയ്യണ്ടേ കൃഷ്ണ...... ന്ന് ഉള്ളാലെ വിളിച്ചു കൊണ്ട് നിറഞ്ഞ കണ്ണ് തുറന്ന് എങ്ങനെ എങ്കിലും പുറത്ത് കടക്കണമെന്ന് കരുതി ഒരു പഴുതിനായി ചുറ്റും നോക്കി..... ഒരു കുഞ്ഞു റൂം ആയിരുന്നു അത്‌.....അതിന് ചുമരിലായി ഒരു വലിയ കണ്ണാടി ഉണ്ട്....അതിനടുത്തുള്ള ടേബിളിൽ രണ്ട് പ്രതിമയുടെ തല ഗഡിപ്പിചു വെച്ചേക്കുന്നു......അതിലായി മുടിയും......അതിനടുത്തായി ചമയങ്ങൾ നിറച്ച ഒരു ബോക്സ്‌.....

. ആ ടേബിളിന് അടുത്തായി നിലത്ത് വെച്ചിരിക്കുന്ന വലിയ കാർഡ് ബോർഡ് പെട്ടിയിൽ ത്തിരി ഡ്രസ്സ്‌കൾ കൂട്ടി ഇട്ടേക്കുന്നു..... അവിടെ ചുമരിൽ ബാക്കി ഭാഗത്തായി ഒത്തിരി ഫിലിം സ്റ്റാർസ് ഫോട്ടോ പതിപ്പിച്ചിരുന്നു......രജനി കാന്ത്, വിജയ്, കമലഹാസൻ......അങ്ങനെ ഒത്തിരി പേരുടെ.....കുറെ സ്ട്രീകളുടെ പടങ്ങളും ഉണ്ട്......പിന്നെ കുറേ നൃത്ത കലാരൂപങ്ങളെ ചിത്രങ്ങളും അവക്കിടയിൽ സ്ഥാനം പിടിച്ചിരുന്നു..... അതെല്ലാം വീക്ഷിച്ചു കൊണ്ട് നിന്നതിൽ നിന്ന് ഒരു കാര്യം വ്യക്തമായി.......ഇത് പ്രോഗ്രാമിന് വാടകക്ക് ഡ്രസ്സ്‌ ഒക്കെ കൊടുക്കുന്ന സ്ഥലമാണെന്ന്......ഇന്ക് തോന്നുന്നത് കലോത്സവത്തിനുള്ള കൊസ്റ്റിയൂമൊക്കെ ആണന്നാണ്... .... കാരണം....അതിനടുത്തായിയുള്ള പെട്ടിയിൽ അതിനനുസരിച്ചുള്ള ഒത്തിരി ഡ്രസ്സ്‌കൾ ഉണ്ട്........ ഇതൊക്കെ കൊണ്ട് ഞാൻ എന്ത് കാണിക്കാനാ കൃഷ്ണ..... ന്ന് പറഞ്ഞു അവിടെയുള്ള ചെയറിൽ ഇരുന്നു മിററിലേക് നോക്കിയതും...... അതിലായി തൊട്ട് മുന്നിലെ ആ പ്രതിമയുടെ തലയുടെ പ്രതിബിമ്പo മിഴിയിൽ ഉടക്കിയതും.....മനസ്സിലേക്ക് തെളിഞ്ഞു വന്നത് 10 വയസ്കാരിയുടെ മുഖം ആണ്.....സ്റ്റേജിൽ കൃഷ്ണ വേഷം കെട്ടി അഭിനയിച്ചു തകർത്തു അഭിനന്ദനങ്ങളാൽ പുഞ്ചിരിക്കുന്ന പെൺകുട്ടി....... അവൾ......തന്റെ അച്ഛന്റെ കൈ പിടിച്ചു മറുകയ്യിൽ കുഞ്ഞു ട്രോഫിയുമായി......

തുള്ളി ചാടി വരുന്ന പത്തു വയസ്കാരി ശ്രാവണി.... കലോത്സവത്തിന് നൃത്തത്തിന് പ്രൈസ് മേടിക്കാൻ അമ്മയ്ക്ക് വേണ്ടി നിന്നപ്പോൾ...... അച്ഛൻ വളർത്തിയ തന്റെടിയായ ശ്രാവണി.....നിരവധി നാടകങ്ങളിൽ ആണ് വേഷം അഭിനയിച്ചു തകർത്തു......ഇഷ്ട ഭഗവാനായ കൃഷ്ണ വേഷത്തിൽ ഒരുങ്ങി അവതരിപ്പിച്ചു കൊണ്ട് പ്രൈസ് നേടിയ കുഞ്ഞു ശ്രാവണി....... സമ്മാനവുമായി തുള്ളി കൊണ്ട് വീട്ടിലോട്ട് വന്നപ്പോ സ്നേഹത്തോടെ ചിറ്റ ചേർത്തു പിടിച്ചതും.....എല്ലാo കണ്ണിലായി തെളിഞ്ഞു വന്നു..... അമ്മയ്ക്കായി നൃത്തം ജീവവായു ആക്കിയപ്പോൾ.....അച്ഛൻ പഠിപ്പിച് നേടിയെടുത്ത തന്റേടം മുന്നോട്ടുള്ള ജീവിത്തിൽ തളരാതെ മുന്നേറാൻ സഹായിച്ചു.......ആ തന്റെടം കൊണ്ട് തന്നെ നാട്ടുകാരെല്ലാം ശ്രാവണന്നു വിളിച്ചപ്പോഴും.....മോശമായി തോന്നിയില്ല.....കാരണം ആ ധൈര്യമാണ് ആണ് തുണയില്ലാത്ത ന്റെ വീടിന്റെ സംരക്ഷണം...... ന്ന് മനസ്സിൽ ഓർത്തു പുഞ്ചിരിചു കൊണ്ട് മിഴികൾ മിററിൽ പതിച്ചതും......ന്റെ മനസ്സിൽ ചില വ്യക്തമായ തീരുമാനങ്ങൾ തെളിഞ്ഞു വന്നതും......ചെറു ചിരിയോടെ മുഖം തിരിച്ചു കൊണ്ട് കൃഷ്ണ വിഗ്രഹത്തിലേക്ക് മിഴികൾ ഉടക്കിയതും....... ചെറു ധൈര്യം ശരീരം വന്നു മൂടിയതും......ഉറച്ച തീരുമാനത്തിൽ പതിയെ ചെയറിൽ നിന്നണീറ്റ് മിററിലേക്കായി നോക്കി കൊണ്ട്.......

അതെ....ശ്രാവണി......ഇനി അങ്ങോട്ട് ശ്രാവൺ ആയി മാറുന്നു......ഇവിടെ നിന്ന് രക്ഷപെടാൻ ശ്രാവണിക്ക് ശ്രാവൺ ആയെ മതിയാകൂ.....ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിലേക്കാണ് ഞാൻ ഇറങ്ങുന്നത്......ആപത്തിൽ പെട്ടു പോകാതെ കൃഷ്ണ..... കൂടെ നിന്നേക്കണേ...... ന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്...... അധികം ടൈം കളയാതെ.....പെട്ടന്ന് തന്നെ ആ പെട്ടിയിലുള്ള ഡ്രസ്സ്കളെല്ലാം വലിച്ചു വാരി ഇട്ട്...അതിലാകെ തിരഞ്ഞതിൽ നിന്ന്....... ഒരു വൈറ്റിൽ മെറൂൺ ബോർഡറിലുള്ള ചെക് ഷർട് വലിച്ചെടുത്തു.....അതിലേക്കായി അതീന്നു തന്നെ ബ്ലു കളർ പാന്റും എടുത്തു കയ്യിലായി പിടിച്ചു...... ഇനി ഇതെവിടുന്നു മാറുമെന്ന് കരുതി ചുറ്റും നോക്കിയപ്പോഴാണ് ചുമരിലായി ഒരു ഡോർ ഹാൻഡിൽ കാണുന്നത്.... നേരത്തെ പതിച്ചു വെച്ച ആ ഫിലിം ആക്ടർസ്സ് ന്റെ പിക്ചർന്ന് താഴെയാണ് ആ ഹാൻഡിൽ.... പതിയെ അത്‌ പിടിച്ചു തിരിച്ചതും..... അത്‌ തുറന്ന് വന്നതും..... അത്‌ ഒരു റൂമിലേക്ക്‌ ഉള്ള കതക് ആണെന്ന് മനസിലായി.... പതിയെ അതിനകത്തേക്കു കടന്നു....ഒരു കുഞ്ഞു റൂം.....ഷോപ്പിൽ ഒക്കെ കാണുന്ന പോലെ ഉള്ള ട്രയൽ റൂം......അതിനകത്തായി ചുറ്റുമൊന്ന് നോക്കിയപ്പോൾ അവിടെ ചുമരിലായി ഒരു വയറിൽ തൂങ്ങി കൊണ്ട് ഒരു സ്വിച്ച് കണ്ടതും.....

അത്‌ പിടിച്ചു ഞെക്കവേ അവിടെ ചെറു വെട്ടം പരന്നു..... ഒരു കുഞ്ഞു ചെയർ മാത്രം ഉണ്ട് ആ റൂമിൽ..... കയ്യിലുള്ള ഡ്രസ്സ്‌ ചെയറിൽ വെച്ച് സ്വിച്ച് ഓഫ്‌ ചെയ്തു..... അകത്തെ ചെറു വെളിച്ചത്തിൽ ആ കുഞ്ഞു റൂമിൽ നിന്ന് ആ പാന്റും ഷർട്ടും ഉടുത്തു.....അഴിചടുത്ത ഡ്രസ്സ്‌മെടുത്തു ന്റെ ബാഗിലേക്ക് വെച്ച് മിററിന് മുന്നിലേക്ക് വന്നു നിന്നു..... കുറഞ്ഞ അയവ് ഉണ്ടേലും അധികം മോശം അല്ലാത്ത രീതിയിൽ ശരീത്തിലെക്ക് ഒതുങ്ങിയ ഡ്രസ്സ്‌ ആയിരുന്നു......ന്നെ ആകെയൊന്ന് നോക്കി.....പാന്റും ഷർട്ടും......നീളമുള്ള മുടിയും......ബെസ്റ്റ്.....🙄 ശ്രാവൺ ആകുമ്പോൾ ഈ മുടി അത്‌ തടസ്സം ആകുമല്ലോ കൃഷ്ണ..... ന്ന് മനസ്സിൽ കരുതി.... ടേബിളിൽ ഉള്ള കത്രിക കയ്യിൽ എടുത്തു കൊണ്ട് ഒരുനിമിഷം നിന്നു.....പിന്നെ അത്‌ അവിടെ തന്നെ വെച്ചു..... മുടി കളയാതെ ശ്രാവണി ശ്രാവൺ ആയിരിക്കും.....അതികം ടൈം എടുക്കാനില്ല ഭക്ഷണം കഴിക്കാൻ പോയ ആ അണ്ണന്മാർ ഏത് നിമിഷവും ഇവിടെയെത്താം......അതിന് മുന്നേ ഇവിടെ നിന്നിറങ്ങണം...... ന്ന് മനസ്സിൽ കരുതി പെട്ടന്ന് അവിടെ ബോക്സിലുള്ള ഒത്തിരി വസ്തുക്കൾ കൊണ്ട് ഒരു വിധം മുടി മെടഞ്ഞു ഉയർത്തി കഴുത്തിനു മുകളിൽ വരത്തക്ക രീതിയിൽ സെറ്റ് ചെയ്തു വെചു...... മിററിൽ ഒന്നൂടെ നോക്കി ഉറപ്പ് വരുത്തി അതിന് മുന്നിലുള്ള ഹെഡ്ലെ മുടി പതിയെ അഴിച് എടുത്തു......

ന്റെ തലയിലായി സെറ്റ് ചെയ്തു വെച്ചു.......ഒന്ന് ദീർഘമായി നിശ്വസിച്ചു മിററിൽ നോക്കിയതും..... കണ്ണുകൾ വിടർന്നു പോയി..... പതിയെ ചുണ്ടുകൾ മന്ത്രിച്ചു .... "ശ്രാവൺ......." ന്റെ പ്രതിബിമ്പത്തിലേക്ക് നോക്കി നിന്ന് പെട്ടന്ന് തന്നെ കാതിലെ കമ്മലും കാലിലെ കൊലുസും..... കയ്യിലെ ബാക്കി വന്ന വളകളും അഴിച് ബാഗിൽ വെച്ചു...... ഫുൾ സ്ലീവ് ഷർട്ട്‌ കൈ മടക്കി വെച്ചു.... ഒഴിഞ്ഞു കിടക്കുന്ന കൈയിലേക്കൊന്ന് നോക്കി.....പതിയെ കൈ കഴുത്തിലായി കെട്ടിയ അച്ഛന്റെ രുദ്രാക്ഷത്തിൽ വെച്ച്.....ഒരുനിമിഷം കണ്ണുകൾ അടച് തുറന്നു..... പതിയെ കഴുത്തിൽ നിന്ന് അഴിച്ചെടുത്തു.....ആ രുദ്രാക്ഷമാല കയ്യിലായി മൂന്ന് ചുറ്റു ചുറ്റി കൊളുത്തി വെച്ചു......മുടി ഒന്നൂടെ നന്നായി ചീകി ഒതുക്കി വെച്ച് അടിമുടി നോക്കി കൊണ്ട്.... ഇപ്പഴാണ് പെർഫെക്ട് ശ്രാവൺ ആയത്...... ന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു മറിഞ്ഞു നോക്കി എല്ലാം ഉറപ്പ് വരുത്തി....... ശ്വാസം വലിച്ചു വിട്ടു പതിയെ ബാഗ് കയ്യിൽ എടുത്തു വാതിലോട് കാത് ചേർത്ത് വെചു.......പുറത്തിരുന്നവന്മാരുടെ സംസാരം കേൾക്കാതെ വന്നതും.... പതിയെ കതക് തുറന്നു നോക്കിയപ്പോൾ അവരെയൊന്നും കാണാനേയില്ല...... പതിയെ കതക് തുറന്ന് പുറത്തിറങ്ങി.....തിരിഞ്ഞു കതക് ചാരി മുന്നോട്ട് നടന്നതും.......

ആ രണ്ട് തമിഴൻമാര് എനിക്ക് നേരെ നടന്നു വന്നതും ഭയത്താൽ ഒന്ന് സ്റ്റക്ക് ആയി നിന്നതും....... ന്നെയും മറികടന്നു അവര് മുന്നോട്ട് പോയി.... അപ്പൊഴാണ് ഞാൻ ഇപ്പൊ പഴയ ശ്രാവണിയല്ല ശ്രാവൺ ആയി മാറിയെന്നുള്ള ബോധം വന്നത്...... അത്‌ കൊണ്ട് ആണ് അവർക്ക് ന്നെ മനസിലാകാതെ വന്നതെന്ന് നിക്ക് മനസിലായതും.....മൈൻഡിലേക് ധൈര്യം കടന്നു വന്നു..... അതോടെ മനസ്സിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ ആ ബംഗാളികൾ വന്ന വഴിയേ നേരെ മുന്നോട്ട് നടന്നു..... കുറച്ചു ദൂരം നടന്നു ആ സ്ട്രീറ്റ് ചെറു ഇടവഴിയിലേക്ക് കടന്നതും...... അതിലൂടെ വെട്ടം ഇല്ലങ്കിലും.... നിലാവെളിചത്തിൽ മുന്നോട്ട് നടന്നതും.......അകലെയായി ചെറു വെട്ടം മിഴിയിൽ ഉടക്കിയത്......പിന്നീട് അങ്ങോട്ടായി അതിവേഗം നടന്നു......... അങ്ങോട്ടടുക്കും തോറും..... കൂടുതൽ തെളിമയോടെ ആ കാഴ്ച കണ്ണിൽ നിറഞ്ഞു നിന്നു..... രൂപ കൂട്ടിനുള്ളിലെ യേശുവിന്റെ മുന്നിലായി കത്തിച്ചു വെച്ച ഒത്തിരി മെഴുകുതിരിയിൽ നിന്നുമായിരുന്നു ആ പ്രകാശം......

അതിന് അരികിലായി മുകളിലോട്ട് ഒത്തിരി സ്റ്റെപ്പുകളുണ്ടായിരുന്നു.....പതിയെ ആ സ്റ്റെപ്പുകൾ കയറി ചെന്ന് നിന്നത് ഒരു വലിയ ചർച്ചിന്റെ മുറ്റത്തായിരുന്നു...... അവിടെയായി ആരും തന്നെ ഇല്ലായിരുന്നു......ഷീണം ശരീരത്തെ ബാധിക്കും മുന്നേ......അപ്പോഴും അണയാത്ത വെട്ടം തങ്ങി നിന്ന ആ പള്ളിക്കകത്തേക്ക് പതിയെ കയറി..... ആൾത്താരയ്ക്ക് മുന്നിലായി ഇരുഭാഗത്തായി നിരത്തി ഇട്ട ബെഞ്ചിലായി ഇരുന്നു കൊണ്ട് മുന്നോട്ട് നോക്കി...... നിശബ്ദമായ അന്തരീക്ഷം മനസ്സിൽ ശാന്തത കൊണ്ട് വന്നതും.......ഷീണം കണ്ണുകളെ തലോടി കടന്നു പോയി...... ഷീണദിക്യത്താൽ പതിയെ അവൾ ആ ബെഞ്ചിലായി കിടന്നു കൊണ്ട് കണ്ണുകൾ അടച്ചു ഉറക്കിലേക് വഴുതി വീഴവേ.... കണ്ണിലായി തെളിഞ്ഞു വന്ന ആ ചെമ്പൻ മിഴികൾ ഉറക്കിലും അവളുടെ ചൊടിയിൽ ചെറു പുഞ്ചിരി വിരിയിച്ചിരുന്നു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story