പ്രണയശ്രാവണാസുരം: ഭാഗം 50

pranayashravanasuram

എഴുത്തുകാരി: അമീന

എന്നാൽ ശിവ ഡെവി പോയ ഉടനെ ഉയർന്നു പൊങ്ങിയ നെഞ്ചിടിപ്പോടെ ഇതുവരെ അവൾക്കന്യമായിരുന്ന അനുപൂതി ഡെവിയുടെ വാക്കിനാലും പ്രവർത്തിയാലും ശരീരമാകെ പടർന്നതിൽ ലയിച്ചു കണ്ണുകൾ ഇറുകെ അടച് തലയിണയിൽ മുഖം പൂഴ്ത്തി ബെഡിലായി കമിഴ്ന്ന് കിടന്നു....... ഉയർന്ന് പൊങ്ങിയ ഹൃദയമിടിപ്പിനെ വരുതിയിൽ വരുത്തുമ്പഴേക്കും മിഴികൾക്ക് മുന്നിൽ ഡെവിയുടെ വാക്കുകളും പ്രവർത്തികളും മുന്നിട്ട് നിന്നതിനാൽ തന്റെ ഹൃദയതാളം വീണ്ടും ക്രമരഹിതമായി കുതിച്ചുയർന്നു...... ബെഡിൽ നിന്നെണീറ്റ് ഹെഡ് റെസ്റ്റിൽ ചേർന്നിരുന്ന ശിവ തന്റെ കൈവിരലിനാൽ അപ്പോഴും അവൻ പുതച്ചിപ്പിച്ച ദാവണി ഷാൾ നെഞ്ചിലേക്ക് ചുരുട്ടി പിടിച്ചിരുന്നു....... കൃഷ്ണ..... നിക്ക് എന്തൊക്കെയാ ഈ സംഭവിക്കണേ..... ചെക്കൻ ഇത്രയും കാണിച്ചു കൂട്ടുമെന്ന് കരുതിയില്ല.....ആ സമയം ന്റെ ഹൃദയം ഒരുനിമിഷം പൊട്ടിത്തെറിച്ചു പോകുമോന്നു വരെ ഭയന്നു.......ചെക്കനെയൊന്ന് തള്ളി മാറ്റാൻ പോലും കഴിയാതെ ഞാനും അതിൽ ലയിച്ചു പോയേക്കുവായിരുന്നില്ലേ.....

അവന്റെ പ്രണയത്തിൽ ഈ ശിവ വീണു പോയില്ലേ.... അതുകൊണ്ടല്ലേ നിക്ക് ഒന്ന് തടയാൻ പോലും കഴിയാതിരുന്നേ....... ന്ന് മനസാൽ മൊഴിയുമ്പോഴും തനിക്ക് മുന്നിലായി നേരത്തെ ഡെവിയിൽ നിന്നുമെറ്റുവാങ്ങിയ പ്രണയം ശിവയുടെ മുന്നിലായി വീണ്ടും വീണ്ടും തെളിയവേ അവളുടെ ഉള്ളം അതിന്റെ അനുപൂതിയിലൊന്ന് വിറകൊണ്ടു....... അവള് പോലുമറിയാതെ അവളുടെ വലത് കൈവിരലുകൾ ടാറ്റൂവിലായി സ്പർശിച്ചു..... കൃഷ്ണ ഈ ടാറ്റൂ നിക്ക് ഒരു പാരയായി മറുവാണല്ലോ......അവിടെയായി അവന്റെ അധരം പതിഞ്ഞ നിമിഷം നിക്കറിയില്ല എന്തൊക്കെയാ എന്നിൽ സംഭവിക്കേണെന്ന്....... ന്ന് പറഞ്ഞു പതിയെ അവളെ മൂടിയ ഷാൾ വകഞ്ഞു മാറ്റി തന്റെ വിരലുകൾ പതിഞ്ഞ ടാറ്റൂവിലായി മിഴികൾ പതിച്ചു....... ആ മയിൽ‌പീലി അവന്റെ അധരത്താൽ ചുമന്നു നിക്കുന്നത് കാണവേ ആ ഒരനുപൂതിയിൽ ശിവ തന്റെ കണ്ണുകൾ ഇറുകെ അടച്ചു......പതിയെ തുറന്ന് ആ മയിൽ‌പീലിയിലായി വിരലുകളാൽ തഴുകി കൊണ്ട് മനസ്സിൽ........ തെമ്മാടി......കയ്യിലിരുപ്പ് തീരെ ശരിയല്ല.....

.ഇനിയും ഇവിടെ നിന്നാൽ അങ്ങേര് എപ്പഴാ കയറി വരുവാന്ന് അറിയില്ല...... എന്തെങ്കിലും ഒക്കെ അങ്ങ് ചെയ്ത് പോയാൽ മതിയല്ലോ അങ്ങേർക്ക്..... പിന്നെ ആ മുഖത്ത് നോക്കേണ്ടത് ഞാനും കൂടെ തന്നെയല്ലേ...... ആൾടെ മുൻപ് പെട്ടാൽ ഇനിയും ന്റെ ഹാർട് അടിച്ചു പോകുന്ന തരത്തിൽ വല്ലതും പ്രവർത്തിക്കും.......അസുരൻ....... ന്ന് പറഞ്ഞു ചെറു ചിരിയോടെ തലയൊന്ന് കുടഞ്ഞു പെട്ടന്ന് തന്നെ ബെഡിൽ നിന്നെണീറ്റ് ദാവണി ഉടുത്ത് അഴിഞ്ഞുലഞ്ഞ മുടി കുളിപ്പിന്നൽ ഇട്ട് കെട്ടിവെച് ശിവ പെട്ടന്ന് തന്നെ താഴോട്ടിറങ്ങി....... ******************* (എബി) തന്റെ വാഹനത്തിൽ ഡെവി എബിയെ കോളേജിൽ തട്ടിയിട്ട് മുന്നോട്ട് പോയ അവന്റെ വാഹനം നോക്കി കൊണ്ട് എബി...... "ഹോ.... ന്റെ കർത്താവേ മല പോലെ വന്നവനാ ഈ ബോഡിയിൽ അധികം കേട്പാടൊന്നും വരുത്താതെ ഇവിടെ ഇട്ടിട്ട് പോയത്.......കാര്യം അവനെ ചെറിയൊരു പേടിയൊക്കെ ഉണ്ടേലും അതൊക്കെ പുറത്ത് കാണിക്കാൻ കൊള്ളുവോ.....ഭീഷണി അതും എന്നോട്......എന്റെ പട്ടി അനുസരിക്കും അവന്റെ അടിമപ്പണി......😏...

ഇന്ന് ചെന്ന ഉടനെ തന്നെ അവന്റെ അമ്മൂമ്മേടെ ആ ഫയൽ റെഡി ആക്കി അവന്റെ അണ്ണാക്കിൽ കൊണ്ടിടണം...... വെറുത്ത് പോയി ഈ പണിയെടുത്തുള്ള ജീവിതം....😬...നോക്കണ്ട പേടികൊണ്ടല്ല അവന് തീരെ കാണിച്ചോരയില്ലെന്നേ......പക്ഷെ എനിക്ക് കുറച്ച് ആൽ... ആൽമാർത്ഥത......അതന്നെ അല്ലേ ഇനി..... ആണേലും അല്ലേലും എനിക്കെന്ന..... പറഞ്ഞു വന്നത് എനിക്ക് കുറച്ച് ആൽമാർത്ഥത കൂടിപ്പോയി.....അതെന്റെ കുറ്റമാണോ...... അല്ലായിരുന്നേൽ ഈ എബിയെ കാണാമായിരുന്നു......"😏 ന്നൊക്കെ ഡെവി തന്റെ തൊട്ടുമുന്നിളില്ലെന്നുള്ള ആശ്വാസത്തിൽ രണ്ട് ഡയലോഗും അടിച്ചു ഒരു ലോഡ് പുച്ഛവും വാരി വിതറി എബി വെട്ടിത്തിരിഞ്ഞു കോളേജിനകത്തേക്ക് നടന്നു.....🤭 കോളേജിന് ചുറ്റുമൊന്ന് നോക്കി മുന്നോട്ട് നടന്നതിനിടയിൽ പെട്ടന്ന് സ്റ്റോപ്പിട്ട എബിയുടെ മിഴികൾ മുന്നിലുള്ള വസ്തുവിലായി സ്കാനി കൊണ്ടിരുന്നു...... "എന്നതായാലും ഇവിടെ വരെ വന്ന സ്ഥിതിക് അവന്റെ ഇടികൊണ്ട ഈ വയറ്റിലേക്ക് വല്ലതും നിക്ഷേപിച്ചിട്ടാകാം ബാക്കിയുള്ള ജോലി.....

എന്തോരം പണിയ അവനെന്നെ കൊണ്ടെടുപ്പിച്ചേ..... അതിന് അവന്റെ പറ്റിൽ വെട്ടിവിഴുങ്ങി കൊണ്ട് പകരം വീട്ടൂടാ ഉരുട്ടികയറ്റിയുണ്ടായവനെ...ന്നെ ഇട്ട് ചാമ്പാനായി വെറുതെ മസിലൊക്കെ പെരുപ്പിക്കുവാ ആ അവനെ ഞാൻ ഫുഡിൽ തോല്പ്പിക്കും...അതും അവന്റെ പേരിൽ പറ്റെഴുതി.... എബി എന്ന സമ്മാവാ.....................😏....കമോൺ എവെരി ബഡി....ചലോ കാന്റീൻ......." ന്ന് പറഞ്ഞു ഓഫീസിലേക്ക് പോകാൻ നിന്ന എബി മുന്നിലെ കാന്റീൻ സ്കാനി കൊണ്ട് റിട്ടേൺ അടിച്ചു നേരെയങ്ങോട്ട് വിട്ടു..... ലഞ്ച് ബ്രേക്ക് ആകുന്നത് കൊണ്ട് തന്നെ ഒരൊറ്റ ആളുകൾ അവിടെയില്ലാത്തതിനാൽ എബിയുടെ ആപാര പോളിംഗിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് കാന്റീൻ നടത്തിപ്പുകാരൻ ചേട്ടനാണ്..... അവൻ ചെന്ന പാടെ ബിരിയാണി ഓർഡർ ചെയ്തു..... കിട്ടിയ പാടെ അവന്റെ തീറ്റ തുടങ്ങി...... ഓരോ പിടി ബിരിയാണിയുരുള വായിലേക്കിടുമ്പോഴും കാന്റീൻ ചേട്ടന്റെ ഹാർട് കിടന്ന് ഇടിക്കാൻ തടങ്ങി..... കാരണം നമ്മടെ എബിക്ക് കഴിപ്പേ ഒള്ളു കൊടുപ്പില്ല.....🙄

തീറ്റയും കഴിഞ്ഞു ഏമ്പക്കവും വിട്ട് സ്ഥിരം പറ്റോളികളുടെ ഭാവത്തോടെ ചേട്ടാ രണ്ട് ബിരിയാണി പാർസൽ......വിത്ത്‌ രണ്ട് ഐസ് ക്രീം കൂടെ....... ന്ന് വിളിച്ചു പറഞ്ഞതും ആ ചേട്ടനവനെ രൂക്ഷമായോന്ന് നോക്കിയതും എബി.... "ഹലോ വല്ലാണ്ട് ചെറയല്ലേ..... ഓസീക്കല്ലല്ലോ അന്തസ്സായി പറ്റെഴുതിയിട്ടല്ലേ ചോദിക്കുന്നെ......തനിക് എന്താടോ ഐസ് ക്രീം കൂടെ തന്നാൽ......നിന്റെ ജോലി ഞാൻ തെറിപ്പിക്കണോ......"😏 "ന്റെ കുഞ്ഞേ.....കൈയബദ്ധം ഒന്നും കാണിക്കല്ലേ......പറ്റെഴ്ത്തല്ല പ്രശ്നം അതൊക്കെ ഡെവി കുഞ് അടക്കുന്നുണ്ട്..... ഇത് ലഞ്ച് പോലും ആയില്ല ഒരുപാട് ഓർഡർ ഉണ്ട് അതിനുള്ളതേ ഉണ്ടാക്കിയുള്ളൂ..... കുഞ്ഞിന് ഞാൻ നാളെ ബിരിയാണി പാർസൽ തന്നയാക്കാം....." "ഓഹോ....ഈ കോളേജിന്റെ മുതലാളിയുടെ അനിയനായ എനിക്ക് പാർസൽ ഇല്ലെന്നോ..... മതി നിർത്തി......ഈ ഐസ് ക്രീമും കൂടെ കഴിച്ച് ഇന്നത്തോടെ ഞാൻ ഇവിടെത്തെ തീറ്റ നിർത്തി..... എന്നാലും എന്റെ മുഖത്ത് നോക്കി ചേട്ടനത് പറഞ്ഞില്ലേ....... ചേട്ടനൊന്നോർക്കണം എന്റെ ഒരൊറ്റ പറ്റ് കൊണ്ടാ ചേട്ടൻ ഒരുപാട് ക്യാഷ് വാരിക്കൂട്ടുന്നെ.....

നിർത്തി.... ഇന്നത്തോടെ നിർത്തി....." ന്ന് രോധിച്ചതും ചേട്ടൻ.... "അയ്യോ.....കുഞ്ഞിനെ വിഷമിപ്പിക്കാൻ അല്ല പറഞ്ഞത്.....ഞാൻ വല്ലതും പറഞ്ഞെന്ന് കരുതി മോൻ ഇവിടുന്ന് കഴിക്കാതിരിക്കരുത്....." "അയ്യട മനമേ അതിനാര് പറഞ്ഞു കഴിക്കില്ലെന്ന് ഞാൻ ഇന്ന് കഴിക്കില്ലെന്ന പറഞ്ഞത് നാളെയും ദിവസം ഉണ്ടല്ലോ..... ഞാൻ വരും കഴിക്കും.... അങ്ങനെ എബിയെ തളയ്ക്കാമെന്ന് ആരും കരുതണ്ട.."....😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ട് കയ്യും കഴുകി പുറത്തോട്ടിറങ്ങിയ എബിയെ കണ്ട് ആ ചേട്ടൻ വായും തുറന്നിരുന്നു...... കയ്യിലുള്ള ടൂത് സ്റ്റിക്ക് കൊണ്ട് പല്ലിൽ കുത്തികൊണ്ട് ഓഫീസിലേക്ക് പോകാൻ നിന്ന എബിയുടെ മുന്നിലുള്ള വരാന്തയിലൂടെ വീണ ഒരു ബുക്കും കയ്യിൽ പിടിച്ചു പോകുന്നത് കണ്ട എബി സഡൻ ബ്രേക്ക് പിടിച്ചു നിന്ന് വിടർന്ന മിഴിയോടെ...... "കർത്താവെ വീണു......." ന്ന് പറഞ്ഞതും അടുത്തൂടെ പോയവൻ പെട്ടന്ന് നിന്ന്......

"അയ്യോ സാർ ആരാ വീണേ..... " ന്ന് ആകുലപ്പെട്ടതും എബി ആ വന്നവനെ പല്ല് കടിച്ചു നോക്കി കൊണ്ട്..... "നിന്റെ അമ്മൂമ്മ.... പോയി രണ്ടക്ഷരം പടിക്കട......."😬 ന്ന് അലറിയതും ആ ചെക്കൻ മിഴിച്ചു കൊണ്ട് നിന്നതും എബി മനസ്സിൽ..... അലവലാതി ന്റെ പെണ്ണിനെ ഒന്ന് ചെല്ല പേര് വിളിക്കാൻ പോലും സമ്മതിക്കില്ല..... ഈ നാറിയെ നോക്കി എന്റെ പ്യാരി പോയോ കർത്താവെ...... പാലും പഴവും കൈകളിലെന്തിയ പോലെ ആ ബുക്കും പിടിച് ഈ കൊച് ഇതെങ്ങോട്ടാ പോകുന്നെന്ന് കരുതി മുന്നോട്ട് നോക്കിയതും വീണ ലൈബ്രറി ബിൽഡിങ്ങിലേക്ക് കയറുന്നത് കണ്ടു...... ഏതായാലും എന്റെ കൊച്ചുങ്ങടെ അമ്മച്ചിനെ ഒന്ന് മുഖം കാണിച്ചിട്ട് വരാം.....വീണു കൊച്ചെ അയാം കമിങ്ങെ..... ന്ന് പറഞ്ഞു നേരെ അവൾക്ക് പുറകെ ലൈബ്രറിയില്ക്ക് വിട്ടു.... അതിനകത് ചെന്ന എബിക്ക്.... വെറുതെ ഒരു കാര്യവും ഇല്ലാതെ ബുക്കിൽ നോക്കിയിരിക്കുന്ന ലൈബറേറിയനെ അല്ലാതെ ഒരൊറ്റ കുഞ്ഞിനെ പോലും കണ്ടില്ല.....

ചുറ്റുപാടുമോന്ന് നോക്കി ദീർഘമായി നിശ്വസിച്ചു കൊണ്ട് എബി... അങ്ങനെ പഠനകാലത്തിൽ പോലും ചെയ്യാതിരുന്ന ആ സഹസികത ഞാൻ ചെയ്യാൻ പോകുവാണ് കർത്താവേ....... അതും ലൈബ്രറിയുടെ അകത്തേക്ക് ഈ എബിയുടെ പാദങ്ങൾ പതിക്കുകയാണ്...... ന്ന് പറഞ്ഞു വല്യ ബിൽഡപ്പൊക്കെയിട്ട് വലത് കാൽ വെച് അകത്തേക്ക് കയറി ചുറ്റുമൊന്ന് നോക്കി കൊണ്ട്.... ഓഹ് ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങൾ ഉണ്ടല്ലേ ഈ കോളേജിൽ......എനിക്കൊക്കെ ആകെ അറിയുന്നത് കാന്റീനും കോളേജിന് മുന്നിലുള്ള ബസ്‌റ്റോപ്പും മാത്രവ... ഇടക്കിടക്ക് ക്ലാസ് റൂമും ഒന്ന് വിസിറ്റ് ചെയ്യാറുണ്ടെന്ന് മാത്രം....ആ അതൊക്കെ ഒരു കാലം... ഫീലിംഗ് നോക്ലച്ചിയ..😁... ആ എന്നെയാണ് വീണു കൊചേ നി ഈ ലോകത്തേക്ക് തള്ളിയിട്ടത്........😌 ന്ന് ആത്മിച്ചു കൊണ്ട്...... വീണയെയും തിരഞ്ഞു കൊണ്ട് ഷെൽഫായ ഷെൽഫിയ്കൾക്കിടയിലൂടെ എബി തേരാ പാരാ നടന്നു..... "കർത്താവേ ഞാൻ ഇതെവിടെന്ന് വന്നു എവിടെ എത്തിയോ ആവോ..... വഴിതെറ്റിയെന്ന് തോന്നുന്നു.......

ഇനി ഡോർ കണ്ട് പിടിക്കണേൽ ഞാൻ ഗൂഗിൾ മാപ് എടുക്കേണ്ടി വരുവോ......." ന്ന് പറഞ്ഞു നിന്നിടത്ത് നിന്നൊന്ന് വട്ടം തിരിഞ്ഞതും ഒരുഭാഗത്തെ ഷെൽഫിൽ നിന്നും ബുക്കെടുത്ത് മറിച്ചു നോക്കുന്ന വീണയെ കണ്ട്.... ഗൊച്ചു കള്ളി ഇവിടെ ഒളിച്ചു നിക്കുവായിരുന്നല്ലേ......😁 ന്ന് മനസ്സിൽ മൊഴിഞ്ഞു കൊണ്ട് വീണയെ ലക്ഷ്യം വെച് എബി മുന്നോട്ട് നടന്നു..... എന്നാൽ മറ്റൊന്നിലും ശ്രദ്ധ തിരിക്കാതെ തന്റെ കയ്യിലുള്ള ബുക്കിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്ന വീണ നടന്ന് വന്ന് തന്റെ തൊട്ട് മുന്നിൽ നിക്കുന്ന എബിയെ പോലും കണ്ടില്ല..... ക്രമം തെറ്റുന്ന തന്റെ ഹൃതായതാളം കൊണ്ട് പെട്ടന്നുള്ള പ്രേരണയാൽ മുഖമുയർത്തി നോക്കിയ വീണ തന്നെ തന്നെ നോക്കി നിക്കുന്ന എബിയെ കണ്ട് ഞെട്ടി പിറകിലെക്ക് വെച് പോയി ഷെൽഫിലായി ഇടിച്ചു നിന്നു..... അത്‌ അവസരമെന്നോണം എബി തന്റെ ഇരു കൈകളും വീണയുക്കിരുവശവും തടസമായി വെച് അവളെ തന്നെ ഇമചിമ്മാതെ നോക്കി നിന്നു..... അവന്റെ നോട്ടത്തിൽ പതറി പോയ വീണ ആകെ വിയർത്ത് പരവേശത്തോടെ ആ കണ്ണുകളിലേക്ക് പോലുമൊന്ന് നോക്കാൻ കഴിയാതെ വിറയലോടെ....... "സ...ർ....സാർ എന്താ ഇ... ഇവിടെ......." ന്ന ചോദ്യത്തിന് മറുപടിയില്ലാതെ വന്നതും....

പതിയെ മിഴികൾ ഉയർത്തിയ വീണ എബിയുടെ നോട്ടത്തിൽ പതറി കൊണ്ട്...... "സാർ ....എ.... എന്താ നോക്കണേ.... ഞാ.... ഞാൻ പോകോട്ടെ.....സാർ....." "ഞാൻ നിന്നെ എത് ക്ലാസില കൊച്ചെ പഠിപ്പിച്ചേ......" ന്നുള്ള എബിയുടെ പെട്ടന്നുള്ള ചോദ്യത്തിൽ മിഴിച്ചു നിന്ന വീണയെ നോക്കി കൊണ്ട്..... "നിന്നെ ഞാൻ ഏത് ക്ലാസ്സിലാ പഠിപ്പിച്ചേന്ന്.... ഈ സാർ എന്ന് വിളിക്കാൻ.....അതുകൊണ്ട് കൊച് ആ വിളി അങ്ങ് നിര്ത്തിയേച്ചും ഇച്ചായാന്നങ്‌ വിളിചോണം....... അല്ലേൽ വേണ്ട എബിച്ച ന്ന് വിളിച്ചാൽ മതി.... എന്റെ വീണു അങ്ങനെ വിളിക്കുന്നതാ എനിക്കിഷ്ട്ടം......."😁 ന്ന് അവളെ നോക്കി കൊണ്ട് പറഞ്ഞതും വീണ വിറയാലോടെ ഷാളിൽ തെരുത്ത് കൊണ്ട്..... "പ്ലീസ് സാർ.... ന്നോട് അനങ്ങനെയൊന്നും പറയരുത്..... നിക്ക് പേടിയാ.....ന്റെ പുറകെ വരല്ലേ........" "വരാതിരിക്കാൻ ഒക്കത്തില്ല കൊചേ.... നി ഇല്ലേൽ ന്റെ ഭാവി കൊച്ചുങ്ങൾക്ക് അമ്മച്ചിയില്ലാണ്ടെയായി പോകുവെലെ.... റിസ്ക് യെടുക്കാൻ വയ്യ സോ പെട്ടന്ന് ഞാൻ ചോദിച്ചതിനുള്ള മറുപടി അങ്ങ് പറഞ്ഞേക്ക്.....മ്മ് പറയില്ലേ....."😌

ന്ന് പറഞ്ഞു അവളുടെ മുഖത്തായി പാറിവീണ മുടിയിഴകൾ വകഞ്ഞു മാറ്റവെ വീണ ഒന്നൂടെ ഷെൽഫിലേക്ക് പതിഞ്ഞു നിന്നു...... "സാർ പ്ലീസ്..... നിക്ക് പേടിയാ.... ആരെങ്കിലും കാണും....ഞാനൊന്ന് പൊക്കോട്ടെ..... ലൈബ്രറി ചേട്ടൻ ഇപ്പൊ വരും..... ന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ......" ന്നൊക്കെ ടെൻഷൻ അടിച്ചോണ്ട് പറഞ്ഞു വീണ ചുറ്റുമൊന്ന് നോക്കിയതും...... അടുത്ത നിമിഷം എബിയുടെ കൈ അവളുടെ അരയിലായി ചുറ്റി അവളെയും കൊണ്ട് രണ്ട് ഷെൾഫുകൾക്കിടയിലേക്ക് കയറി നിന്നയുടനെ വീണയെ ചുമരോട് ചേർത്ത് നിർത്തി....... "ഇനി വന്നാലും ആരും കാണത്തില്ല....ഇനി പറയ്‌ എപ്പഴാ എനിക്കുള്ള മറുപടി തരുന്നേ....." ന്ന് ചോദിച്ചതും പെട്ടന്നുള്ള എബിയുടെ പ്രവർത്തിയിൽ പകച്ചു പോയ വീണയുടെ ഹൃദയം കിടന്ന് ഹൈ ലെവലിൽ മിടിക്കാൻ തുടങ്ങി.... അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ കഴിയാതെ പെട്ടു പോയെന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..... അത്‌ കണ്ടതും എബി....കലിപ്പിൽ.... "കണ്ണ് തുടയ്ക്കടി....." ന്ന് കുറഞ്ഞ ശബ്ദത്തിൽ പറഞ്ഞതും.....

ഞെട്ടിയ വീണ പേടിയോടെ ഒഴുകിയിറങ്ങാൻ വെമ്പിയ കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി..... ഇത് കണ്ട് എബി മനസിൽ... ന്റെ കർത്താവേ ആദ്യമായിട്ട ഞാൻ ചുമ്മാ കലിപ്പിട്ടപ്പോൾ ഒരുത്തി പേടിക്കുന്നെ..... നോട്ട് ബാഡ്..... അപ്പൊ കൊച്ചിന് ന്നെ പേടിയുണ്ട്..... അപ്പൊ ന്റെ കലിപ്പും ഏൽക്കും.....😁 ന്ന് ആത്മിച്ചു മനസ്സിൽ ഇളിച്ചു കൊണ്ട് പുറമെ ഗൗരവത്തോടെ..... "ചുമ്മാ ഇനി ഈ കണ്ണ് നിറച്ചു നിന്നെച്ചാൽ എബിയെ ശരിക്കും നിയറിയും.... പേടികൊണ്ടല്ല സ്നേഹം കൊണ്ട് വേണം നിന്റെ കണ്ണ് നിറയാൻ.....അങ്ങനെയൊന്ന് നിറക്കാൻ ഒരവസരം അല്ലേ ഞാൻ ചോദിച്ചുള്ളൂ......നിന്റെ ഒരെസ്സിലൂടെ ഞാൻ അത്‌ നേടിയെടുക്കാൻ കിടന്ന് പരിശ്രമിക്കുമ്പോൾ നി ഇത് ഇങ്ങനെ നിന്ന് മോങ്ങിയാലോ......😏...അപ്പൊ ഒന്നും നോക്കണ്ട....."😁 ന്ന് പറഞ്ഞു ചുറ്റുമിന്ന് നോക്കിയതും ഒന്നും മനസ്സിലാകാതിരുന്ന വീണ..... "നിക്ക് ഒന്നും മനസിലാവാണില്ല എന്ത് നോക്കണ്ടെന്ന...." "ശ്യേ അതല്ല കൊച്ചെ... കൂടുതൽ ചിന്തിക്കാതെ എന്നോട് ഐ ലവ് യൂ ന്ന് പറയാൻ......."😌

"ഞാ... ഞാൻ പ... പറയൂല്ല..... നിക്ക് പേടിയാ ഒന്ന് മാറുവോ ഞാൻ പൊക്കോട്ടെ.... പ്ലീസ് എബിചായ...." ന്ന് പറഞ്ഞു വെപ്രാളത്തോടെ ഷാളിൽ തെരുത്ത് കൊണ്ട് നിന്നതും...... അവളുടെ വായിൽ നിന്ന് കേട്ട എബിചായ ന്നുള്ള വാക്കിൽ നമ്മുടെ എബി സ്വയം മറന്നു രണ്ട്‌ നിമിഷം ഡ്യൂറ്റ് അടിച്ചു തിരികെ പ്രെസെന്റിലേക്ക് വന്ന് കൊണ്ട്..... "കൊച്ചെന്നതാ വിളിച്ചെ......"😁 ന്നുള്ള എബിയുടെ ചോദ്യത്തിലാണ് വീണയ്ക്ക് താൻ എന്താണ് വിളിച്ചതെന്താണെന്നുള്ള ബോധം വന്നത്.... അതോടെ പെണ്ണ് നിന്ന് വിറയ്ക്കാൻ തുടങ്ങി..... എബിയുടെ നോട്ടത്തിൽ ആകെ വിയർത്ത് കൊണ്ട് അവള് എന്ത് ചെയ്യണേമെന്നറിയാതെ പെട്ടന്ന് എബിയുടെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി കൊണ്ട്..... "ഞാൻ ഒ... ഒന്നും വിളിച്ചില്ല പ്ലീസ് ഞാൻ പൊക്കോട്ടെ ഒന്ന് മാറുവോ....." പക്ഷെ അവളുടെ തള്ളലിൽ നിന്നിടത്ത് നിന്നൊന്നനങ്ങാതെ എബി അവളിലേക്കായി ചേർന്ന് കൊണ്ട്...... "കൊച് എന്നതാ വിളിച്ചെന്നു പറഞ്ഞിട്ട് പൊക്കോ..... അല്ലാതെ ഇവിടുന്ന് പോകാൻ ഒക്കത്തില്ല.... യൂ നോ വിടില്ല ഞാൻ....

പറയ്‌ നി ഇപ്പൊ എന്നതാ വിളിച്ചെ......" ന്ന് പറഞ്ഞു അവളെ തന്നെ നോക്കികൊണ്ട് നിന്നതും..... അവൾക്ക് അവന്റെ മുഖത്ത് പോലും നോക്കാതെ നിന്നതും അവന്റെ കൈ അവളുടെ ഇടുപ്പിൽ വെച് കൊണ്ട്..... "വിളിക്ക് കൊച്ചെ...... " ന്ന് പറഞ്ഞതും വിറയലോടെ........ "എ.... എബി..... എബിച്ചായാ......." ന്ന് വിളിച്ചു കഴിഞ്ഞ പാടെ പെട്ടന്ന് മുഖമുയർത്തി അവന്റെ കൈ തട്ടി മാറ്റി കൊണ്ട്....... "ഇ.....ഇനി ഞാൻ പൊക്കോട്ടെ....." ന്ന് ചോദിക്കും മുന്നേ എബിയുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ മൂടിയിരുന്നു.... അല്ലേലെ വിറച് നിന്ന വീണ അവന്റെ ആ പ്രവർത്തിയിൽ ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്നതും...... എബി അവളുടെ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു..... പെട്ടന്ന് ബോധം വന്ന വീണയുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി.... അതോടൊപ്പം അവള് കൈകൾ കൊണ്ട് എബിയെ ശക്തിയിൽ പിടിച്ചു തള്ളി മാറ്റി.... പുറകിലേക്ക് വെച് പോയ എബിക്ക് താൻ ഒരുനിമിഷം എന്താണ് ചെയ്‌തെന്ന ബോധം വന്നതും അവൻ പകപ്പോടെ വീണയെ നോക്കിയതും വീണ തല താഴ്ത്തി ചുമരോട് ചേർന്ന് നിക്കുന്നത് കണ്ട് എബി പെട്ടന്ന്.....തലയിൽ കൈവെച്..... "വീണു.... സോ.... സോറി.....ട ക കരയാതെ.... സോറി.... ഞാൻ... അ... അറിയാതെ......"

ന്ന് പറഞ്ഞു നിലത്തേക്ക് ഊർന്ന് പോകാൻ നിന്ന വീണയെ താങ്ങി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതും എബി പകച്ചു പോയി.... കരഞ്ഞു കലങ്ങിയ കണ്ണോടെയുള്ള അവളുടെ നോട്ടത്തിൽ എബിയുടെ ഉള്ളം പിടഞ്ഞു പോയി.... ന്റെ കർത്താവെ ഈ പെണ്ണ് ഇങ്ങനെ ഓക്കേ കരയുമെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു.....അറിയാതെ ചെയ്ത് പോയി.... അല്ലേലും ഇന്ക് ഇങ്ങനത്തെ സ്വഭാവം ഒന്നും ഇല്ലാത്തതാ..... അറിയാലോ ഇന്ക് നല്ലോണം കൺട്രോളിങ് എബിലിറ്റി ഉണ്ട്.... ആ എന്നെ നി കർത്താവെ കെട്ടിന് മുന്നേ ഇവക്കടെ മുന്നിൽ ഒരു സ്ത്രീലംബടൻ ആക്കരുത്...... പറ്റി പോയി......🙄 ന്ന് ആത്മിച് കൊണ്ട് നിന്നപ്പോൾ ആണ് കാതിലായി വീണയുടെ ശബ്ദം കേട്ടത്.... "ന്നെ വിട് പ്ലീസ്......" ന്ന് പറഞ്ഞു എബിയുടെ കയ്യിൽ നിന്ന് കുതറി മാറിയതും..... എബി അവളിൽ നിന്നകന്ന് കൊണ്ട്... "നോക്ക് കുട്ടി.... ഇങ്ങനെ കരയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ......"🙄 ന്ന് പറഞ്ഞതിന് അവള് അവനെ വിതുoബലോടെ നോക്കിയതും എബി ഇളിച്ചോണ്ട്....

"അത്‌ പിന്നെ..... ഇങ്ങനെ കരയാൻ മാത്രം ഞാൻ ജസ്റ്റ്‌ ഒരു ഉമ്മ തന്നല്ലേയുള്ളൂ..... കെട്ട് കഴിഞ് തരുന്നതിൽ ഒന്ന് കുറച്ചേക്ക്....ഇപ്പൊ ഇത് തരണമെന്ന് കരുതിയതല്ല.... പറ്റിപ്പോയി..... ഇതിനെല്ലാം കാരണം നീയാണ്....."🙄 ന്ന് പറഞ്ഞതിന് അവള് ഒഴുകിയിറങ്ങിയ കണ്ണോടെ അവനെ നോക്കിയതും..... അവൻ ചുറ്റുമൊന്ന് നോക്കി കൊണ്ട് അലസമായി.... "ഈ കാര്യത്തിൽ ഞാൻ നിരപരാധിയാണ്.... നി ന്നെ എബിച്ചായാ ന്ന് വിളിച്ചോണ്ടല്ലെ കൈവിട്ട് പോയത്......"😌 ന്ന് പറഞ്ഞു നിഷ്കു ആയതും അവള് അവനെ നോക്കാതെ വിതുമ്പി കൊണ്ട്....... "ഞാ.... ഞാൻ ശിവച്ചിയോട് പറയും....." ന്ന് പറഞ്ഞതും ഇത് കേട്ട് ഞെട്ടിയ എബി.....അവളെ നോക്കും മുന്നെ പെട്ടന്ന് വീണ അവനെ തള്ളി മാറ്റി മുന്നോട്ട് പോയി....... ന്റെ കർത്താവേ ഈ കുട്ടി പിശാശ് ആ റൗഡിയോട് പറഞ് ന്റെ ദാമ്പത്യം മുളയിലേ നുള്ളാനുള്ള പരിപാടിയാണോ.... നോ ഇതനുവദിച്ചു കൂട...... ന്ന് ആത്മിച്ചു പെട്ടന്ന് അവളെ പിടിച്ചു ഷെൽഫിനോട് ചേർത്ത് വെച്.... കർത്താവേ അറ്റ കൈ പ്രയോഗം നടത്തുവാണെ... കൂടെ നിന്നെക്കണം....

ന്ന് ആത്മിച് കുറച്ച് കലിപ്പ് മുഖത്തണിഞ്ഞു കൊണ്ട്..... "എങ്ങോട്ട് പോകുവാ കൊച്ചെ കാവടി തുള്ളി കൊണ്ട്....... നി നിന്റെ ചേച്ചിയോട് ഇതെങ്ങാനുo പറഞ്ഞാൽ...... അമ്മച്ചിയാണേ നിന്നേം തട്ടി കൊണ്ട് പോയി കെട്ടി ന്റെ പത്ത് പിള്ളേരേം കൊണ്ടെ ഞാൻ പിന്നെ ഇന്നാട്ടിൽ പോങ്ങത്തൊള്ളൂ...... ചുമ്മാ നിന്ന എന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത്.... ഇടഞ്ഞാൽ ഞാൻ കൊലകൊമ്പനാ.... ഇടഞ്ഞില്ലേൽ ഞാൻ കോലായില്ലാത്ത.... ശ്യേ..😁. ഇടഞ്ഞില്ലേലും ഞാൻ കൊമ്പൻ തന്നെയാ..... അറിയാലോ..... തട്ടാൻ പറ്റിയില്ലേൽ നൈസ് ആയിട്ട് ഒന്ന് പീഡിപ്പിച്ചു വിടും ഞാൻ....സോറി പേടിപ്പിച് ടങ് സ്ലിപ്പി...😁....അപ്പൊ കൊച്ച് നല്ലം പോലെ ആലോചിച്ചു നാളെ വൈകുന്നേരം ചേട്ടനോട് ഐ ലവ് യൂ ന്ന് പറഞ്ഞോണം..... വോക്കെ...." ന്ന് പറഞ്ഞു വെട്ടിത്തിരിഞ്ഞു പോയതും അവന്റെ ഡയലോഗിൽ വീണ എന്ത് ചെയ്യണമെന്നറിയാതെ കണ്ണ് നിറച് കിളിപ്പറത്തി നിന്നു...... എന്നാൽ വെട്ടിതിരിഞ്ഞു പോയ എബി എങ്ങനെയോ ലൈബ്രറിക്ക് മുന്നേ എത്തിയതും അവനൊന്നു ശ്വാസം വലിച്ചു വിട്ട് "കർത്താവേ എന്റെ ബീസനി ഏറ്റിട്ടുണ്ടാവണെ...... അല്ലേൽ രണ്ട് ഒലക്കേറോ വെള്ള തുണിയൊക്കെ വേണ്ടി വരും ന്നെ മൂടാൻ.......

ന്നാലും ഓഹ് ഒന്ന് ഉമ്മിക്കാനൊക്കെയുള്ള ധ്യര്യം ഉണ്ടായിരുന്നോ എനിക്ക്.... അയാം പ്രൌഡ് ഓഫ് യു എബി.. പ്രൌഡ് ഓഫ് യു....." ന്ന് പറഞ്ഞു തുള്ളിച്ചാടി അദ്യയമായി ഉമ്മിച്ചതിന്റെ കുളിരിൽ ഓഫീസിലേക്ക് വെച് പിടിച്ചു......... ******************** (അല്ലു) വിശപ്പിന്റെ വിളി വന്നതും ലഞ്ച് പോലുമാകാതെ ക്ലാസും കട്ട് ചെയ്ത് നമ്മുടെ അല്ലു ക്യാന്റീനിൽ പോയി ചുടുള്ള ബിരിയാണിയും ഓർഡർ ചെയ്ത് കണ്ണും നട്ടുള്ള കാത്തിരിപ്പിലാണ് ഏതോ ഒരു കുട്ടി വന്ന് തന്നെ പ്രിനിസിപ്പൽ വിളിക്കുന്നന്ന് പറഞ്ഞു പോയത്...... അതോടെ ബിരിയാണിയും നോക്കിയിരുന്ന അല്ലു പല്ല് കടിച്ചു കൊണ്ട്.... ആ കുടവയറൻ മത്തയിക്ക് ഇതെന്നത്തിന്റെ കേടാ....... ഇവിടെ സമാദാനത്തോടെ ഇരുന്ന് ഫുഡ്ഡടിക്കാമെന്ന് കരുതി വന്നപ്പോ അങ്ങേരുടെ ഒരു...... ന്ന് പ്രിൻസിപ്പളെയും പ്രാകി കൊണ്ട് ആവിയുയരുന്ന ബിരിയാണിയും സ്വപ്നം കണ്ട് ഒന്ന് നെടുവീർപ്പിട്ട് കൊണ്ട്..... "ചേട്ടോ....ന്റെ ബിരിയാണി അങ്ങ് എടുത് വെച്ചേരെ.... ഞാൻ ഇപ്പൊ വരാം......"😬 ന്ന് വിളിച്ചു പറഞ്ഞ പാടെ ചാടിത്തുള്ളി പ്രിൻസിപ്പൽ റൂമിലേക്ക് വെച് പിടിച്ചു...... പോകും വഴിയെ പെട്ടന്ന് തനിക്ക് മുന്നിലേക്കായി വന്നു നിന്നവരെ കണ്ട് ഒരുനിമിഷം അല്ലു പുറകിലേക്ക് വേച് പോയി.....അതെ നിമിഷം തന്നെ അവരെ കാണും തോറും അല്ലുവിന്റെ മുഖത്തായി ദേഷ്യം ഇരച്ചു കയറി.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story