പ്രണയശ്രാവണാസുരം: ഭാഗം 52

pranayashravanasuram

എഴുത്തുകാരി: അമീന

"വീ.... വീണ..... മോളെ.... ഞാൻ......" ന്ന് പറഞ്ഞു അവൾക്കരികിലേക്കായി അടുക്കും മുന്നേ വലതുകൈ ഉയർത്തി ശിവയെ തടഞ്ഞ പാടെ.......വേണ്ടന്ന രീതിൽ തലചലിപ്പിച്ചു കൊണ്ട് വീണ തിരിഞ്ഞോടിയതും....... ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ ശിവ തറഞ്ഞു നിന്നു......... അവളോടി പോയത് കണ്ട് സ്തംഭിച്ചു നിന്ന ശിവ പെട്ടന്ന് വെളിവ് വന്ന കണക്ക് ഡെവിയിലേക്ക് തിരിഞ് അവനെ രൂക്ഷമായി നോക്കി കൊണ്ട്...... "ഡോ അസുര.....ഇപ്പൊ എന്ത് കാര്യത്തിന നി ഇങ്ങോട്ട് വന്നേ.....തന്നെയൊക്കെ ഞാൻ എന്താ വേണ്ടേ.....നിന്റെ കയ്യിലിരിപ്പ് കൊണ്ട് കണ്ടോ ന്റെ വീണ......" ന്ന് പറഞ്ഞു സ്വയം...... ന്റെ കൃഷ്ണ അവളന്നെ കുറിച് എന്ത് കരുതി കാണും.....കമ്പി കയറ്റാൻ ഇടം കൊടുത്താൽ തൂമ്പ കയറ്റുന്നവനെയാണല്ലോ നിക്ക് പ്രണയിക്കാൻ തോന്നിയത്...... ന്നൊക്കെ പതം പറഞ്ഞു കൊണ്ട് നോക്കിയതും അവളുടെ സംസാരത്തിൽ വരുന്ന ഭാവങ്ങൾ ചെറു ചിരിയോടെ വീക്ഷിച്ചിരുന്ന ഡെവിയെ കണ്ട് അടിമുടി വിറഞ്ഞു കയറി...... "കൃഷ്ണ എല്ലാം ചെയ്ത് വെച്ചിട്ട് നിക്കണ നിൽപ്പ് കണ്ടില്ലേ.... ഇളിച്ചോണ്ട് നിക്കുവാ......

ഞാനൊന്നങ്ങട് ഒന്ന് ചെന്ന് നോക്കാട്ടെ.....ഇയാടെ കന്നം തിരിവിന് അവളുടെ ഉള്ളിൽ വല്ലതും തോന്നിയാൽ ഞാനിങ്ങട് ഒരു വരവ് വരും....ഇളിച്ചോണ്ട് നിക്കുവാ അസുരൻ......ഞാൻ ഇവിടെ ടെൻഷൻ അടിച്ചോണ്ട് നിക്കുന്നത് കണ്ടിട്ട് ഡോ നസ്രാണി നിനക്ക് ഒന്നും തോന്നുല്ലെടാ......" ന്ന് പറഞ് പല്ല് കടിച് ചെറഞ്ഞു കൊണ്ട് ഡെവിയുടെ ഷർട്ടിൽ കുത്തി പിടിച്ചതും..... അടുത്ത നിമിഷം അവളുടെ അരയിലായി ചുറ്റി പിടിച്ചവനിലേക്കായി അടുപ്പിച്ചു കൊണ്ട്.... "ഇങ്ങനെ നിന്ന് ഉറഞ്ഞു തുള്ളാതെ പെണ്ണെ.....ചെറിയ കാര്യങ്ങൾക്കൊക്കെ നിയിങ്ങനെ നിന്ന് ടെൻഷൻ അടിച്ചാലോ......ഈ ഡേവിഡ് കളത്തി പറമ്പന്റെ പെണ്ണാ നി.... ഇതല്ല ഇതിനപ്പുറം നി അനുഭവിക്കും സ്വാഭാവികം......പിന്നെ ഒരു കാര്യം കാത് തുറന്ന് കേട്ടോ എന്റെ കൊച്.....എനിക്ക് തോന്നിയാൽ....അതെവിടെയെന്നോ എങ്ങനെയെന്നോ ഞാൻ നോക്കില്ല...... അമ്മച്ചിയാണേ...... നിന്നെ ഞാൻ ഉമ്മ വെച്ചിരിക്കും......ഐഡൻഡ് കെയർ ശിവ വാട്ട്‌ ഓഥേഴ്‌സ് തിങ്ക്.......അതുകൊണ്ട് അത്‌ നിർത്തുമെന്ന് കരുതുവെ വേണ്ട.... ഇപ്പൊ നിന്ന് തുള്ളാതെ ഇച്ചായന്റെ കൊച് പെട്ടന്ന് ചെന്ന് അവളെ പറഞ്ഞു മനസിലാക്കാൻ നോക്ക് ഈ കൊച് എന്റെ ആണെന്ന്.....

എനിക്ക് പ്രണയിക്കാൻ ഒടയതമ്പുരാൻ ഭൂമിയിലേക്ക് ഇറക്കിയേക്കുന്നതാണെന്ന്......" ന്ന് പറഞ്ഞു അവളുടെ ചുണ്ടിലായി അമർത്തി ഉമ്മവെച്ചു കൊണ്ട് വിട്ടതും...... അതോടെ ആയതും കലികയറി ശിവ അവനെ ചെറഞ്ഞു നോക്കി.....വെട്ടിത്തിരിഞ്ഞു കൊണ്ട് വീണയ്ക്ക് പുറകെ പോയി...... ന്റെ കൃഷ്ണ ഈ പരിസരബോധമില്ലാത്തവനെയാണല്ലോ നിക്ക് തന്നേക്കണേ.... ഇനിയെന്തൊക്കെ കാണണം ആവോ..... തെമ്മാടി...... ന്ന് പിറുപിറുത്ത്‌ കൊണ്ട് അവൻ മുത്തിയ ചുണ്ടിൽ തഴുകി പുഞ്ചിരിയോടെ സ്റ്റെയർ കയറി.....ശിവയുടെ റൂമിന് മുന്നിലെത്തിയ ശിവയുടെ പുഞ്ചിരി തനിയെ മാഞ്ഞു..... വീണയെ ആലോചിക്കും തോറും ശിവയിൽ ആകെ പരവേശം അനുഭവപ്പെട്ട് പതിയെ കതക് തുറന്ന് അകത്തേക്ക് കയറി.... അകത്ത് പിന്തിരിഞ്ഞു നിന്ന് വീണയെ കണ്ട് ശിവ അവൾക്കരികിലേക്കായി ചേർന്ന് നിന്ന് ഒന്നടങ്കം ചേർത്ത് പിടിച്ചു കൊണ്ട്..... ചെറു വിറയലോടെ...... "വീണ.... മോ... മോളെ... ഞാൻ.... നി കരുതുന്ന പോലെ......." ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ ശിവയിൽ നിന്ന് പിടഞ്ഞു മാറിയ വീണ അവളിലേക്കായി തിരിഞ്ഞു കൊണ്ട്......

"വേണ്ട...... ഒ.... ഒന്നും പറയണ്ട...... നിക്ക് കേൾക്കും വേണ്ട..... ന്റെ..... ന്റെ ചേ.... ചേച്ചി ഇ... ഇത്രയും താഴുമെന്ന് ഞാൻ കരുതിയില്ല......ഞാൻ അവിടെ കണ്ടത് സത്യമല്ലെന്ന് പറയണ്ട ചേച്ചി...... ഞാ......ഞാൻ കരുതിയില്ല ചേച്ചി ഇത്രയും വെറുക്കുന്ന ഒരാൾക്ക് വിധേയയായി അതും തിരിച്ചൊന്ന് എതിർക്കപോലും ചെയ്യാതെ യാതൊരു പ്രതികരണവും ഇല്ലാതെ....ചേ..... ന്റെ ചേച്ചി ഇങ്ങനെയൊന്നും അല്ലായിരുന്നു......." "വീണ... ഞാൻ.... ഞാനൊന്ന് പറഞ്ഞോട്ടെ പെണ്ണെ.... നി കരുതുന്ന പോലെ അല്ലടാ......" "ഞാൻ എന്ത് കരുതിയെന്ന ചേച്ചി പറയണേ...... കണ്മുന്നിൽ കണ്ടത് സത്യമല്ലാതാവില്ലല്ലോ.... ഇനി അതും സത്യമല്ലെന്ന് പറയുവോ..ഹേ.....പറയ് ചേച്ചി......" ന്നെല്ലാം അവളെ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചതും..... "വീണ... മോളെ.... നിക്ക്........" ന്ന് പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ തലകുനിച്ചു പോയതും ഇത് കാണെ വീണയുടെ ചൊടിയിലായി വിരിഞ്ഞ പുഞ്ചിരിയോടെ ശിവയുടെ ഇരുത്തോളിലായി കൈ വെച്...... "അത്രയും..... അത്രയും.... ഇഷ്ടാവാണോ ന്റെ ചേച്ചിക്ക് ഡെവി സാറെ......" ന്ന് ചോദിച്ചതും കേട്ട വാക്കിൽ ഞെട്ടി തരിച്ചു കൊണ്ട് ശിവ മുഖമുയർത്തി വീണയെ നോക്കി.....

അതുവരെ അരിശത്തോടെ പറഞ്ഞിരുന്നവളുടെ ചൊടിയിൽ വിരിയുന്ന പുഞ്ചിരിയിൽ സംശയത്തോടെ നിന്ന ശിവയെ നോക്കി വീണ...... "എന്താ ന്റെ ചേച്ചി ഇങ്ങനെ നോക്കണേ....ഞാൻ ചോദിച്ചത് കേട്ടില്ലയോ ചേച്ചികുട്ടി......മ്മ്......ഈ റൗഡിക്ക് അത്രയും ഇഷ്ടാവാണോ ആ അസുരനെയെന്ന്......" "വീണ....ഞാൻ....അത്‌....നിയിതെന്തൊക്കെയ പറയണേ......" "ഞാൻ ചോദിച്ചത് മനസിലാവാഞ്ഞിട്ടോ...... അതൊ അത്‌ ഞാൻ ചോദിച്ചതായത് കൊണ്ട് മനസ്സിലാവാത്തതോ.....ന്റെ ചേച്ചി ന്നെ കുറിച്ച് എന്താ വിചാരിച്ചേ.....ഈ മനസ് നിക്ക് മനസിലാവില്ലന്നോ.....മ്മ്....ഈ ചേച്ചിയ ന്നെ വളർത്തിയെ.....ആ ചേച്ചിയിലെ ഓരോ ഭാവവും മനസിലാക്കാൻ നിക്ക് ഒരു തെളിവിന്റെയും ആവശ്യം ഇല്ല...... ആ ചൊടിയിലെ പുഞ്ചിരിയിൽ.... ആരുടെ മുന്നിലും അടിയറവ് പറയാത്ത ന്റെ ചേച്ചി ആ അസുരൻ മുന്നിൽ പ്രതികരിക്കാതെ നിന്നിട്ടുണ്ടെൽ ആ മനസ്സിൽ ആ ആൾക്ക് എത്രത്തോളം സ്ഥാനം ഉണ്ടെന്ന് മനസിലാക്കാൻ നിക്ക് ഒരു യെക്സ്പ്ലനേഷന്റെയും ആവശ്യമില്ല..... ഈ ചേച്ചിയുടെ അനിയത്തി എന്ന ലേബൽ മാത്രം മതി.....

സംശയിക്കില്ല വീണ അവളുടെ ശിവച്ചിയെ.... അത്‌ ദൈവം നേരിട്ടു പറഞ്ഞാൽ പോലും.....അത്രേ വിശ്വാസമാ നിക്ക് ന്റെ ചേച്ചിയെ......." ന്ന് പറഞ്ഞു കഴിഞ്ഞതും പൊട്ടിവന്ന വിതുമ്പൽ അടക്കി കൊണ്ട് ശിവ വീണയെ വാരി പുണർന്നു...... "തോൽപ്പിച്ചു കളഞ്ഞല്ലോടി പെണ്ണെ ന്നേ.... ഒ.... ഒത്തിരി പേടിച്ചു പോയി..... നിന്നിൽ നിന്ന് എന്നെ സംശയിക്കുന്ന രീതിയിൽ വല്ലതും വീണു പോയിരുന്നേൽ ഉരുകി ഇല്ലാണ്ടയായി പോയേനേ ഞാൻ......" ന്ന് പറഞ്ഞു അവളിൽ നിന്ന് വിട്ടു നിന്ന് കൊണ്ട് കവിളിലായി ചെറുതായി കുത്ത് വെച് കൊടുത്ത് കൊണ്ട്..... "വല്ലാണ്ട് പേടിപ്പിച്ചു കളഞ്ഞു പെണ്ണ്......" ന്ന് പറഞ്ഞു പരിഭവിച്ചതും......ശിവയുടെ കവിളിലായി പിടിച്ചു വലിച്ചു കൊണ്ട്..... "അത്‌ വിട് ന്റെ ചേച്ചി......ഇത് പറയ്‌ എന്ന് തുടങ്ങി ഈ റൗഡി ശ്രാവണിക്ക് ആ അസുരനോടുള്ള പ്രണയം പൊട്ടിമുളച്ചത്....." "അറിയില്ല വീണേ.... പക്ഷെ ഒന്നറിയാം.... വെറുത്ത് വെറുത്ത് വെറുപ്പിന്റെ അങ്ങേ അറ്റമാകും മുന്നേ വീണു പോയി മോചനംമില്ലാത്ത.....അങ്ങനെയല്ല....ഒരിക്കലും മോചനമാഗ്രഹിക്കാത്ത പ്രണയത്തിൽ.... ഈ ശ്രാവണി വീണു പോയി ആ അസുര പ്രണയത്തിൽ.....

അവനും ഞാനുമടങ്ങുന്ന ഞങ്ങടെ ❤️പ്രണയശ്രാവണാസുര❤️ത്തിൽ......." ന്ന് പറഞ്ഞു നിർത്തിയതും...... വീണ തുള്ളി ചാടി കൊണ്ട് ശിവയെ വാരി പുണർന്നു.... "ന്റെ ദേവി.....നിക്ക് ഒത്തിരി സന്തോഷം ആയി ചേച്ചി..... കല്യാണം ന്ന് പറഞ്ഞാൽ വെളിച്ചപ്പാട് തുള്ളുന്ന ചേച്ചിക്ക് അങ്ങനെ മൂക്ക് കയറ് വീണിരിക്കുന്നു.....എന്തായാലും ഡെവി ചേട്ടായ്ക്ക് അവാർഡ് കൊടുക്കണം ഈ റൗഡിയെ വളച്ചൊടിച്ചതിന്......." ന്ന് പറഞ് കള്ളചിരി ചിരിച്ചതും..... അവനെ വല്ലാണ്ട് പുകഴ്ത്തിയത് പിടിക്കാത്തിരുന്ന ശിവ വീണയെ രൂക്ഷമായി നോക്കി കൊണ്ട്.... "അല്ലേ......ചേട്ടായി പോലും...... ആരാടി നിന്റെ ചേട്ടായി......"😬 "അ.....അത് പിന്നെ ചേച്ചിടെ ആളെന്ന് പറയുമ്പോ നിക്ക് ഏട്ടൻ ആകുമല്ലോ.....😁..... പറയാതെ വയ്യ..... ചേട്ടന് മുന്നിൽ ചേച് ഇത്ര പെട്ടന്ന് മുട്ട് മടക്കിയ......"🤭 "മിണ്ടാത്തരുത് നി...... ഇളിക്കുന്നെ കണ്ടില്ലേ..... ഒരു ചോട്ടൻ വന്നിരിക്കുന്നു....ചേട്ടൻ അല്ല അസുരനാണവൻ.....

സഞ്ചരിക്കുന്ന കലിപ്പൊളിയാ അങ്ങേര്......പിന്നെ എന്ത് ചെയ്യാനാ പ്രണയം തോന്നി പോയില്ലേ.....ഞാനൊരു പ്യാവമായത് കൊണ്ട്...... നിനക്കറിയാവോ..... ഞാൻ ഇല്ലേൽ കെട്ടില്ലാന്നും പറഞ്ഞു പട്ടിണി ആയിരുന്നു.....പിന്നെ ആ ഉരുട്ടി കയറ്റി വെച്ചതൊക്കെ ഞാൻ കാരണം ഡാമേജ് ആകാണ്ടാന്ന് കരുതി പ്യാവം തോന്നി ഒന്ന് മൂളി......അയിനാണ് നി മുട്ട് മടക്കി മുതുക്ക് മടക്കി ന്നൊക്കെ പറയണേ.... നിനക്കൊരു കാര്യം അറിയോ......ഞാനൊന്ന് മൂളിയില്ലേൽ ആളിന്ന് ഒരു ബ്രഹ്മാരി ആയി പോയേനെ....."😏 "ബ്രഹ്മാരിയോ.....അതെന്താ..."🙄 "ബ്രഹ്മാരി അല്ല ബ്രഹ്മചാരി..... കെട്ടാതെ മുരടിച്ചു പോകുമായിരുന്നെന്ന്......ആ അസുരൻ ഇല്ലേ.... ന്റെ മുന്നിൽ അങ്ങേര് വെറും ശിശുവാ ശിശു......"😏 ന്ന് പറഞ്ഞു അവളെ നോക്കി പുച്ചിച്ചതും..... താനിത്രയും പറഞ്ഞിട്ടും യാതൊരു പ്രതികരണവുമില്ലാതെ മിഴിച്ചു നിക്കുന്നത് കണ്ട് ശിവ..... "നി എന്തിനാടി ഇങ്ങനെ മിഴിച്ചു നിക്കുന്നെ.....ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസം ആയില്ലെന്ന് തോന്നണു....."😁 "വി.... വിശ്വസിച്ചു..... വിശ്വാസം അതല്ലേ എല്ലാം..... പിന്നെ..... അതുണ്ടല്ലോ..... പോന്ന് ചേച്ചി ഇനി ഭാഗ്യമുണ്ടെൽ.....

നമ്മക്ക് അടുത്ത ശിശുദിനത്തിന് കാണാവേ......"😁 ന്ന് പറഞ്ഞു പെണ്ണ് ഇളിച്ചോണ്ട് ഓടിയതും.... ഇവളിത് എന്താ കൊക്കാനട്ടാണ് കൃഷ്ണ പറയണേ.... ന്ന് ആത്മിച്ചു കൊണ്ട് അവള് പോയ വഴിയേ തിരിഞ്ഞതും.....വാതിൽ മറഞ്ഞു കൊണ്ട് നിക്കുന്ന അസുരനെ കണ്ട് ശിവ കിളിപ്പറത്തി നിന്നു.... കൃഷ്ണ.....ന്റെ പരട്ട അനിയത്തി ഇങ്ങേരെ കണ്ട് മുങ്ങിയതാണല്ലേ.....മുഖഭാവം അത്ര വെടിപ്പല്ലല്ലോ......മിക്കവാറും ന്റെ തിരുവാ മൊഴിഞ്ഞത് കേട്ട് കാണും..... കൃഷ്ണ കെട്ടിട്ടുണ്ടേൽ അങ്ങേർക്ക് വല്ല അൽഷിമേഴ്‌സ് വന്ന് എല്ലാം മറന്ന് പോണേ...... ന്ന് ആത്മിച്ചു കൊണ്ട് അങ്ങേരെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട്.... "ഇ... ഇച്ചായനോ ഇതെപ്പോ വന്നു.....വല്ലാണ്ട് മെലിഞ്ഞു..... ഞാൻ ഫുഡ്‌ എടുത്ത് വെക്കാവേ....."😁 ന്ന് പറഞ്ഞു മെല്ലെ എസ്‌കേപ്പടിക്കാൻ നോക്കി പെട്ടന്ന് വാതിൽ കടന്ന് പുറത്തെത്തിയതും.......ഞൊടിയിടയിൽ ഡെവിയുടെ കരങ്ങൾ അവളിലായി മുറുകെ പിടിച് റൂമിന് വെളിയിൽ ചുമരോട് ചേർത്ത് വെച്ചു...... "എങ്ങടാടി കോപ്പേ തുള്ളി കൊണ്ട് പോണേ..... ഹേ.....നിനക്ക് എന്റെ ശിശുവിനെ കാണണ്ടായോ......"😬

"വോ....വേണ്ട......."😁 ന്ന് പറഞ്ഞു മനസ്സിൽ.... കഷ്മലൻ എല്ലാം കേട്ട്......🙄😬 ന്ന് ആത്മിച് നിന്നതും ഡെവി....... "അങ്ങനെ അല്ലല്ലോ നി കുറച്ചു മുന്നേ പറഞ്ഞെ..... ഞാൻ നിന്റെ മുന്നിൽ ശിശുവല്ലിയോ.....അപ്പോൾ പിന്നെ ഇച്ചായന്റെ കൊച്ചിന് ആ ഭാവം കൂടെ കാണിച്ചു തരേണ്ടായോ...... മ്മ്...."🤨 "ഗൊച്ചു ഗള്ളൻ അപ്പഴേക്കും അതങ്ങ് സീരിയസായെടുത്ത്.... ഞാനൊന്ന് തമാശിച്ചതല്ലേ....."😁 ന്ന് പറഞ്ഞു ഇളിച്ചതും ഡെവിയുടെ ശരീരം അവളിലേക്കായി അമർത്തി ചേർത്ത് കൊണ്ട്..... "ആണോ..... പക്ഷെ എനിക്ക് സീരിയസ് ആയിട്ട് തോന്നിയല്ലോ കൊച്ചെ......" ന്ന് പറഞ്ഞു കൊണ്ട് അവന്റെ കയ് അവളുടെ കഴുത്തിലായി ഇഴഞ്ഞു കൊണ്ട് അവളെ മാറിലേക്കായി ചേരവേ..... അവന്റെ കയ്ചലനം കണ്ട് ഉള്ളാലെ വിറച്ചു പോയ ശിവ...... "അത്‌ ഞാൻ....ഇ.... ഇച്ചായാ....വെറുതെ.... അവളെ.....പ.... പറ്റിക്കാൻ....." ന്ന് വിക്കിയതും......അവളുടെ കഴുത്തടിയിലേക്കായി മുഖം താഴ്ത്തിയ പാടെ ഷോൾഡറിൽ നിന്ന് പതിയെ ദാവണി വകഞ്ഞു താഴ്ത്തി അവിടെയായി പല്ലുകൾ ആഴ്ന്നു..... വേദനയിൽ എരിവ് വലിച്ചു പോയ ശിവ.....

പിന്നീട് അവിടെയായി പതിഞ്ഞ അവന്റെ അധരത്തിന്റെ തണുപ്പിൽ കണ്ണുകൾ കൂമ്പിയടച്ചു പോയി..... "ഞാനൊന്ന് അറിഞ്ഞു വിളയാടിയാൽ..... പോന്ന് മോളെ ഈ കയ്യേൽ ഒരു ശിശുവിനെയങ് വെച് തരാനൊരു മുടക്കവുമില്ല കൊച്ചെ..... എന്ന.... വേണോ......" ന്ന് ചോദിച്ചതിന് ശിവയുടെ കൂമ്പിയടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് പിടച്ചിലോടെ അവളിൽ നിന്ന് അവനെ തള്ളി മാറ്റി കൊണ്ട്.......... "ഒ.... ഒന്ന് മാറിയെ.....ഇനി എന്റെ അടുത്തൊട്ട് വന്നാലുണ്ടല്ലോ.....ചുമ്മാ നിന്നാൽ അങ്ങ് ഒട്ടാൻ ഇയാളെന്താ ഒട്ട് പാലോ....മാറങ്ങോട്ട്..... ശിശുവിനെ ഉണ്ടാക്കാൻ വന്നേക്കുവാ വൃത്തികെട്ടവൻ.....ഉമ്മച്ചൻ......" ന്ന് പറഞ്ഞു അവനെ തള്ളി മാറ്റിയതും... അവൻ ഊക്കോടെ വീണ്ടും അവളെ ചുമരിലേക്ക് അടുപ്പിച്ചു കൊണ്ട്.... "ആരാടി വൃത്തികെട്ടവൻ.....ന്റെ വൃത്തികേട് നിനക്ക് അറിയില്ലാടി പുല്ലേ....."😬 ന്ന് പല്ല് കടിച്ച് പറഞ്ഞു കൊണ്ട്....അവളുടെ വയറിലായി പിച്ചിയതും.....ഒന്നെങ്ങി പോയ ശിവ അവനെ തുറിച്ചു നോക്കിയതും..... "ഡെവി....." ന്ന ഘനഗാഭീരമായ ശബ്ദം അവിടെയായി മുഴങ്ങി...... ഒരു നടുക്കത്തോടെ അവർ പിടഞ്ഞു മാറിയതും......

അവിടെ വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന ഡെവിയുടെ അപ്പയെ കണ്ട് ശിവ തറഞ്ഞു നിന്നു..... ദേഷ്യം കൊണ്ട് വിറച് നിൽക്കുന്ന ആളുടെ ഭാവം കണ്ട് ശിവ പെട്ടന്ന് ഡെവിയിൽ നിന്ന് മാറി തലയും താഴ്ത്തി വിറയലോടെ നിന്നതും.....ആള്..... "ശ്രാവണി...... നിയിവിടെ ജോലിക്ക് വന്നതാണെന്ന കാര്യം മറന്ന് പോയോ.....മതി.... ഇന്നത്തോടെ നിന്റെ ഇവിടുത്തെ സേവനം മതിയാക്കിയേക്ക്......" ന്ന് പറഞ്ഞു ശിവയുടെ കയ്യും വലിച്ചു കൊണ്ട് താഴെക്കിറങ്ങി...... അവർക്ക് പുറകെ ഇറങ്ങിയ ഡെവി അവർക്കടുത്തേക്കേത്തും മുൻപേ അപ്പച്ചൻ ശിവയെ...... "ഇങ്ങോട്ട് നീങ്ങി നിക്കടി......" ന്ന് അലറി കൊണ്ട് താഴെ ഹാളിലെക്കായി വലിച് നിർത്തിയതും.....അപ്പോഴേക്കും ശബ്ദം കേട്ട് അവിടെയായി എല്ലാവരും വന്ന് ചേർന്നിരുന്നു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story