പ്രണയശ്രാവണാസുരം: ഭാഗം 53

pranayashravanasuram

എഴുത്തുകാരി: അമീന

"ഇങ്ങോട്ട് നീങ്ങി നിക്കടി......" ന്ന് അലറി കൊണ്ട് താഴെ ഹാളിലെക്കായി വലിച് നിർത്തിയതും.....അപ്പോഴേക്കും ശബ്ദം കേട്ട് അവിടെയായി എല്ലാവരും വന്ന് ചേർന്നിരുന്നു..... ഹാളിൽ ശിവയ്ക്ക് മുന്നിലായി വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന അപ്പച്ചനെ കണ്ട് വല്യമ്മച്ചി.... "സകരി.....ഡാ നി എന്നതാടാ ഇവിടെ കിടന്നിങ്ങനെ അലറുന്നെ......." "പിന്നെ ഞാനെന്ന ചെയ്യണമായിരുന്നു അമ്മച്ചി.......ഇവിടെ നടക്കുന്നതൊക്കെ കണ്ട് കണ്ണുമടച്ചേച്ചുമിരിക്കണോ..... അങ്ങനെയുള്ള കാര്യങ്ങളല്ലിയോ ഇവിടെ നടക്കുന്നെ......." "അതിനുമാത്രം എന്ന ഉണ്ടായെടാ......" "ഉണ്ടായതൊക്കെ മതി......ഇന്നത്തോടെ ഇവിടുത്തെ നിന്റെ ജോലി മതിയാക്കിയേക്ക് ശ്രാവണി....." ന്ന് അപ്പച്ചൻ ശിവയ്ക്ക് നേരെ തിരിഞ് പറഞ്ഞത് കേട്ട ട്രീസാമ്മ.... "ഇച്ചായ..... കൊച്ചിനെ പറഞ്ഞു വിടാൻമാത്രം എന്ന ഉണ്ടായി......ഞാൻ പറഞ്ഞ......." "നി മിണ്ടാതെ നിക്ക് ട്രീസ്സേ.... ഇതിനൊരു തീരുമാനം എടുത്തേ പറ്റു.....എന്റെ തീരുമാനത്തിൽ ഒരുമാറ്റവുമില്ല..... ഇനി ഇവക്കടെ സേവനം ഇവിടെ വേണ്ട.....നിന്നോട് പറഞ്ഞത് കേട്ടില്ലേ എന്നതാന്ന് വെച്ചാൽ എടുത്തോ ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്....." ന്ന് ശിവയോട് പറഞ്ഞതും ശിവ കണ്ണ് നിറച്ചു കൊണ്ട്.....

"സാർ.... ഞാൻ കാരണം ഒ.... ഒരു പ്രശ്നം വേണ്ട...... ഞ... ഞാൻ പൊക്കോളാo......" ന്ന് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ട് നടക്കവേ...... ശിവയുടെ പാത ചലനത്തിന് തടസമെന്നോണം ഡെവിയുടെ കൈ ശിവയുടെ കയ്യിലായി മുറുകിയിരുന്നു...... അവന്റെ പ്രവർത്തിയിൽ പകച്ചു നോക്കിയ ശിവയുടെ മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെ ഡെവി അപ്പച്ചന് നേരെ തിരിഞ്ഞു കൊണ്ട്..... "അപ്പച്ചാ.... അപ്പാടെ വാക്കുകളെ ധിക്കരിക്കുവാണെന്ന് തോന്നരുത്.... ഇവളെ ഇവിടുന്ന് ഇറക്കി വിടാൻ പറ്റത്തില്ല......" "എന്ത് കൊണ്ട് പറ്റില്ല..... കുടുംബത്തിന് മനക്കേട് ഉണ്ടാകുന്നതും നോക്കിയിരിക്കണമെന്നാണോ നി പറഞ്ഞു വരുന്നത്....." "അങ്ങനെ ഞാൻ പറഞ്ഞില്ല അപ്പച്ചാ.... പക്ഷെ ഇവളെ ഇങ്ങനെ ഇറക്കിവിടാൻ പറ്റത്തില്ലന്നെ പറഞ്ഞുള്ളൂ..... ഇവളെ ഞാൻ സ്നേഹിച്ചിട്ടുണ്ടെൽ ഡേവിഡിന്റെ ഭാര്യയായി അവള് ഇവിടെ നിക്കും...

.പക്ഷെ അത്‌ അപ്പയുടെ സമ്മതത്തോടെയാണെൽ മാത്രം......എന്നാ അപ്പ കെട്ടി പൊറുപ്പിച്ചോട്ടെ ഇവളെ....." ന്ന് പറഞ് അവളെ ഒരുകായാൽ പൊതിഞ് പിടിച്ചു കൊണ്ട് അപ്പയെ നോക്കി പിരികം പൊക്കിയതും..... അവന്റെ പ്രവർത്തിയിൽ നടുങ്ങിയ ശിവ അവന്റെ കരവാലയത്തിൽ നിന്ന് വേർപെടാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു...... "വിടടാ ആ കൊച്ചിനെ...... ഇതാ ഞാൻ പറഞ്ഞത് ഈ കൊച്ചിനെ ഇവുടെന്ന് ഇറക്കി വിടാൻ.....അവന്റെ ചോദ്യo കേട്ടില്ലേ അമ്മച്ചി.....കെട്ടിക്കോട്ടെന്ന്.......ഗ്യാപ് കിട്ടിയപ്പോ അവനാ കൊച്ചിനെ ഞെക്കി പൊട്ടിക്കുന്നു......." ന്ന് പറഞ്ഞു ഡെവിയിൽ നിന്ന് ശിവയെ മാറ്റി നിർത്തി അവനെ നോക്കി പുച്ചിച് കൊണ്ട്....... "അതെന്നാടാ ഡെവി എന്റെ സമ്മതവില്ലേൽ നി ഇവളെ കെട്ടത്തില്ലായോ....ഡാ കുരുത്തം കെട്ടവനെ അപ്പനെ പറയിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ലേലും കെട്ടി കൊണ്ട് വരണ്ടേ നി....നി എന്റെ മോൻ തന്നെയാണോ.... സമ്മത വില്ലേൽ കേട്ടില്ല പോലും......"

അതുവരെ കണ്ണ് നിറഞ്ഞ ശിവ ഞെട്ടി മുഖമുയർത്തി നോക്കിയതും അവിടെ നിന്നവരുടെയെല്ലാ ചുണ്ടിലും ചെറു ചിരി കണ്ട് കിളി പോയ കണക്ക് നിക്കുന്ന ശിവയെ പോലെ വീണയും അവിടെ ഉണ്ടായിരുന്നു...... "അതല്ല അപ്പച്ചാ..... ഒരാളുടെ സമ്മതവില്ലേൽ ഇവള് കെട്ടാൻ സമ്മതിക്കുവെല...... പക്ഷെ അതിന് ഇവക്കടെ സമ്മതം പോലും ഡെവിക്ക് വേണ്ട..... ജീവിതവല്ലേ എന്റെ മിനിന്ന് അവകാശിയാകുമ്പോൾ അതൊന്ന് സന്തോഷത്തോടെ ആവണമെന്ന് ഞാൻ കരുതി പോയി......" ന്ന് മീശ പിരിച് കൊണ്ട് അപ്പച്ചനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും..... അപ്പൻ.... "ഓഹ്...... നീയെങ്ങാനും കെട്ടാതെ നിക്കുമൊന്ന് കരുതി ഞാനങ് വല്ലാണ്ടായി പോയി......." ന്ന് പറഞ്ഞതും....എബി.... "ഞാനുമാങ് ഇല്ലാണ്ട് ആയിപോയി വല്യപ്പ... ഇവനെങ്ങാൻ കേട്ടണ്ട് പോയാൽ......"😁 "പോയാലെന്നാ..... ഡാ ഡാ.... നി അങ്ങ് വല്ലാണ്ട് ഇല്ലാണ്ടാവല്ലേ.... നിനക്ക് ആവേണ്ട ടൈം ആകുമ്പോ ഞാൻ പറയും......" "ഇത് നല്ല കൂത്ത്....എനിക്കൊരു കുടുംബോം കുട്ടികളൊന്നും ഉണ്ടായി കണ്ട് വല്യമ്മച്ചിക്ക് കണ്ണടക്കേണ്ടയോ.....അല്ലിയോ വല്യമ്മച്ചി......

ഗൊച്ചു ഗള്ളി മിണ്ടാതെ നിക്കുവാ....." ന്ന് പറഞ് വല്യമ്മച്ചിയുടെ കവിൾ പിച്ചി കൊണ്ട് ഇളിച്ചതും...... അവനെയൊന്ന് ചെറഞ്ഞു നോക്കിയ വല്യമ്മച്ചി..... "ഡാ കുരുത്തം കെട്ടവനെ.....അങ്ങനെ നിന്നെ ഇപ്പൊ കെട്ടിക്കുന്നില്ല....അല്ലേ...."😬😬 ന്ന് വല്യമ്മച്ചി പറയുന്നത് കേട്ട് എബി.... ഫീലിംഗ് സോ സാലഡ്..... ന്ന കണക്ക് വല്യമ്മച്ചിയെ ദയനീയമായോന്ന് നോക്കി കയ്യിലുള്ള പ്ലേറ്റിലെ ചിപ്സ് വായിലേക്കിട്ട് ചവച്ചരച്ചു...... ഇത് കേട്ട് പൊട്ടിവന്ന ചിരി അടക്കി നിന്ന വീണയെ കണ്ട് എബി അവൾക്കരികിലേക്ക് നീങ്ങി നിന്ന് പതിയെ... "വല്ലാണ്ട് കിണിക്കല്ലേ..... ഇടഞ്ഞാൽ യൂ നോ... ഞാൻ കൊലകൊമ്പനാ.... കേട്ടിപിടിച്ചൊരു മുത്തം അങ്ങ് തരും... എന്നെ വെറുതെ ഒരു ഉമ്മച്ചനാക്കരുത്......" ന്ന് പറഞ്ഞു അവളെ നോക്കി വെട്ടിത്തിരിഞ്ഞു മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിച്ചതും വീണ അവന്റെ വക്കിൽ കിളിപറത്തി പെട്ടന്ന് അവനടുത്ത് നിന്ന് നീങ്ങി നിന്നു...... ഇതെല്ലാം കണ്ട് കാര്യമെന്താണെന്ന് മനസിലാകാതെ നിന്ന ശിവയെ നോക്കികൊണ്ട് വല്യമ്മച്ചി....

"ഡാ സകരി നി ഇങ്ങനെ ഒക്കെ പറഞ്ഞേച് ഒന്നും മനസിലാവാതെ നിക്കുന്ന ന്റെ കൊച്ചിനെ വീണ്ടും ഇങ്ങനെ മുൾമുനയിൽ നിർത്താതെ കാര്യം പറയടാ......" ന്ന് പറഞ്ഞു ശിവ‌യെ ചേർത്ത് പിടിച്ചതും.... ശിവ കാര്യമറിയാതെ അപ്പച്ചനെ നോക്കി.....അത്‌ കണ്ട് ചിരിയോടെ..... "ഇങ്ങനെ മിഴിച്ചു നോക്കാതെ കൊച്ചെ..... പേടിച്ചു പോയോ.... ഇതൊക്കെ എന്റെ നമ്പരല്ലിയോ.......ഈ തെമ്മാടിയുടെ ഇഷ്ടം ദേ ഇവന്റെ അമ്മച്ചി പറഞ്ഞത് ചോദിക്കാൻ വന്നതാ.....അപ്പൊ അത്‌ കുറച്ച് ഡ്രാമാറ്റിക് ആയിട്ട് പറയാവന്ന് കരുതി......" "അതിന് നി ന്റെ കൊച്ചിനോട് ഇറങ്ങി പോകാൻ ഒക്കെ പറയാവോടാ സകരി......" "അത്‌ അമ്മച്ചി പിന്നെ ഞാൻ പറഞ്ഞത് കാര്യമല്ലിയോ..... ഇവരെ കെട്ട് കഴിയുന്നത് വരെ കൊച്ചിനെ അവക്കടെ വീട്ടി നിർത്തുവാ നല്ലത്.... ന്റെ മോൻ ആയത് കൊണ്ട് പറയുവല്ല എനിക്ക് അവനെ തീരെ വിശ്വാസം പൊര......" ന്ന് പറഞ്ഞതും ഡെവി ഉച്ചത്തിൽ.. "അപ്പച്ചാ....."😬😬 "നി കിടന്ന് അലറണ്ട.....നി കെട്ടി കാണ്ടാൽ മതി.....

അതുകൊണ്ട് വലിച്ചു നീട്ടാതെ ഇവിക്കടെ വീട്ടി പോയി സമ്മതം ഒക്കെ ചോദിച്ചു കേട്ട് അങ്ങ് ഉറപ്പിക്കാം......." "അതിന് ഇവളെ പറഞ്ഞു വിടുന്നതെന്നാതിനാ......" "പിന്നെ പടക്കടയ്ക്ക് അരികിൽ ഞാൻ തീപ്പട്ടി കൂട് കൊണ്ട് വെക്കാം.... അല്ലേ..... കേട്ട് കഴിയുന്ന വരേയ്ക്കും നി ഈ കൊച്ചിന്റെ പരിസരത്തു വന്ന് പോകരുത്..... അങ്ങനെ അല്ലിയോ അമ്മച്ചി...." ന്ന് വല്യമ്മച്ചിയോട് ചോദിച്ചതും.... "അതൊക്കെ അങ്ങനെ തന്നെയാ.... പക്ഷെ അതിന് മുന്നേ ഇവളോട് ചോദിച്ചോ.... ഈ തെമ്മാടിയെ കെട്ടാൻ സമ്മതവാണോയെന്ന്...." ന്ന് പറഞ്ഞു ശിവയോടായി..... "മോൾക്ക് സമ്മതമല്ലിയോ.... ന്റെ കൊച് മോന്റെ പെണ്ണായി ഇ കളത്തി പറമ്പിലെ മരുമകളായി വരാൻ......." "അത്‌ ഞാൻ.... നിക്ക്......." "ഏതിനാ പേടിക്കണേ..... ഇവനുണ്ടല്ലോ.... ഞങ്ങടെ മുഖത്തു നോക്കിയ പറഞ്ഞെ കെട്ടുവാണേൽ നിന്നയെ കേട്ടുവോള്ളൂന്ന്...." ന്ന് പറഞ്ഞത് കേട്ട് ശിവ ഡെവിയെ നോക്കിയതും അവനൊന്നു സൈറ്റ് അടിച്ചതും അവള് പെട്ടന്ന് മിഴികൾ മാറ്റി വല്യമ്മച്ചിയോടായി....

"അത്‌ വല്യമ്മച്ചി.....നിക്ക് അറിയില്ല..... അതിനുള്ള അർഹത ഉണ്ടോന്ന......." ന്ന് പറഞ്ഞു നിർത്തിയതും ഡെവി കലിയിൽ..... "ടി കോപ്പേ.....എന്നാടൊക്കെയാടി നി പറഞ്ഞു വരുന്നേ......എന്നെ തേക്കാനാണോടി ഇപ്പൊ പിടിച് അർഹതയും കെട്ടി പൊക്കി കൊണ്ട് വരുന്നേ......" ന്ന് കലിയിൽ അവളുടെ കൈ പിടിച്ചു തിരിച്ചതും ട്രീസാമ്മ..... "ഡാ കുരുത്തം കെട്ടവനെ ആ കൊച്ചിന്റെ കയ്യെന്ന് വിടാടാ...." ന്ന് പറഞ്ഞതും.... "അങ്ങനെ പറയ്‌ ട്രീസമ്മേ.....ദേ വല്യമ്മച്ചി നോക്കിയേ..... ഇങ്ങടെ കൊച് മോൻ.... ന്റെ കൈ വിട്..... ഞാൻ പറഞ്ഞത് ദേ ഈ വല്യമ്മച്ചീടേം ട്രീസമ്മടേം മരുമകൾ ആകാന.... അല്ലാണ്ട് ഇങ്ങടെ കെട്ടിയോൾ ആകാനല്ല....ഇങ്ങളെ സഹിക്കാൻ നിക്ക് ഈ അർഹത ഒക്കെ മതി അസുര......" ന്ന് പറഞ്ഞു പല്ല് കടിച് തിരിഞ്ഞതും..... ഇത് കണ്ട് വാ തുറന്ന് നിക്കുന്നവരെ കണ്ട് ചമ്മിയ ശിവ...... "അത്‌ ഞാൻ..... അ....." "ന്റെ കൊച്ചെ വിക്കണ്ട.....അസുരൻ* കൊള്ളാലോ ന്റെ കൊച്ചന്നിട്ട് നി വെച്ച പേര്.....ഇനി നി തന്നെയാ ഈ വിട്ടിലെ മരുമകള്.... ഇവനെ തളയ്ക്കാൻ നിന്നക്കൊണ്ടേ ഒക്കെത്തൊള്ളൂ......" ന്ന് അപ്പച്ചൻ പറഞ്ഞത് കേട്ട് വല്യമ്മച്ചി ചിരിച്ചു കൊണ്ട് ....

"എന്നതായാലും വരുന്നൊരു ദിവസം നമുക്ക് ഇവരുടെ നാട്ടീ പോയി ഇതിന്നൊരു നീക്ക് പോക്കുണ്ടാക്കാം.....അത്‌ വരെ സകരി പറഞ്ഞ പോലെ ഡെവി നിന്നേ ഈ കൊച്ചിന്റെ അടുത്തെങ്ങും കണ്ടേക്കരുത്.....അവൻ വിളിച്ചാൽ മോള് പോകും ചെയ്യരുത്...... മോളിങ് വാ.....വീണ മോളും കൂടെ വായോ......" ന്ന് പറഞ് അവരേം വിളിച്ചോണ്ട് പോയതും......അപ്പച്ചൻ എബിയോടായി.... "എബി... നിന്നെ ഏൽപ്പിക്കുവാ... ഇവനെയെങ്ങാൻ ആ കൊച്ചിന്റെ അടുത്ത് കണ്ടാൽ......." "കണ്ടാൽ......."🤨 ന്ന് പിരികം പൊക്കി കൊണ്ട് ചിപ്സ് വായിലേക്കിട്ടതും..... "കണ്ടാൽ... പോന്ന് മോൻ ആ പോകുന്നവളെ നോക്കിയുള്ള പുഷ്‌പ്പിക്കൽ ഉണ്ടല്ലോ.... അത്‌ ഞാൻ മുളയിലേ അങ്ങ് നുള്ളും..... മിഴിച്ചു നിക്കാതെ പറഞ്ഞത് അനുസരിക്കട......" ന്ന് പറഞ്ഞു അപ്പചൻ പോയതും എബി പല്ല് കടിച്..... കർത്താവേ.....അപ്പനും മകനും എനിക്ക് പാരയാകുവാണല്ലോ...... ജോലിയെടുത്ത് തീരാൻ ഇനിയും ഈ എബിയുടെ ജീവിതം ബാക്കി.......ഓഹ് ഇനി മിഷൻ ഡെവി..... ആ നാറി ബ്രോ എന്റെ ദാമ്പത്യത്തിന് കടുത്ത ഭീഷണിയാകും കണ്ട്രോൾ ഇല്ലാത്തവൻ...... " ന്ന് പറഞ്ഞു നേരെ ഡെവിയെ തപ്പിയിറങ്ങി..... ഡെവിയുടെ റൂമിന് വെളിയിലെത്തിയ എബി കാത് കൂർപ്പിച്ചു കൊണ്ട് അകത്തെ സംഭവവികാസങ്ങൾക്കായി കാതോർത്തു......

ച്ചിലും....💥 ഒന്നേ.....😌 ച്ചിലും.....💥 രണ്ടേ.....😌 "ഏ ഇത്ര പെട്ടന്ന് നിന്നൊ..... അങ്ങനെയല്ലല്ലോ ആവേണ്ടത്......ഇതിലും കൂടുതൽ ഞാൻ പ്രതീക്ഷിച്ചു...... ഇനി ഒന്നും കാണില്ലായിരിക്കും.... ന്ന് ആത്മിച്ചു കൊണ്ട് കതക് തുറന്ന് അകത്തേക്ക് കയറിയതും കണ്ടത് കലിയിൽ നിൽക്കുന്ന ഡെവിയെ ആണ്.... ചുറ്റുമൊന്ന് വീക്ഷിച്ച എബിക്ക് ആദ്യത്തെ പൊട്ടൽ മിറർ ആണെന്നും രണ്ടാമത്തേത് ജഗ് ആണെന്നും മനസിലായി.... എല്ലാം അവിടെ അത്തപ്പൂക്കളമിട്ട കണക്ക് തവിടു പൊടിയായി കിടക്കുവാ......😌 "എന്നതാ ഡെവിയെ ഇത്.... ആന കരിമ്പിൻ കാട്ടിൽ കയറിയ കണക്ക് ആയല്ലോടാ റൂമിന്റെ അവസ്ഥ..... ഇങ്ങനെ കലിപ്പാവനകൊണ്ട് നിന്നോട് കേട്ട് വരെ കാണരുതന്നല്ലേ പറഞ്ഞത്..... അതിനിനി എറിപോയാൽ രണ്ട് മൂന്ന് മാസവല്ലേ ഒള്ളൂ... അതുവരെ കണ്ട്രോൾ ചെയ്യണം മാൻ......."😁 "ഡാ നാറി വാ അടച്ചു മിണ്ടാതിരുന്നോ...... കെട്ട് വരെ കാണാൻ പാടില്ല പോലും...... ശീ ഈസ്‌ മൈ ഗേൾ...... ഞാൻ കാണും ചെയ്യും വേണൾ കൂടെ കിടക്കുവേം ചെയ്യും.....

ഇതൊക്കെ ആരടെ അമ്മൂമ്മനെ കെട്ടിക്കാനുണ്ടാക്കിയ റൂളാണ്....." ന്ന് കലിയിൽ മുഷ്ടി ചുരുട്ടി ബെഡിലായി ഇരുന്നു...... "അതേതായാലും എനിക്കറിയുവേല ഡെവി.... ഞാൻ ഒരു അധ്വാനിക്കുന്ന യുവാവായത് കൊണ്ട് ഇനി അങ്ങോട്ട് എന്റെ രണ്ട് കണ്ണുകളും നിനക്ക് പുറകെയാകും.... കല്യാണം വരേയ്ക്കും എനിക്ക് ഈ ദൗത്യം ഏറ്റടുത്തേ മതിയാകൂ.....😁 ന്നാലും അതല്ല ഡെവി നിന്റെ അപ്പനെങ്ങനെ എന്റെ വീണ മീട്ടലിനെ കുറിച് അറിഞ്ഞേന......"🙄 "അറിയില്ലല്ലോ അമ്മാതിരി ഗ്രഹണിപ്പിടിച്ച പിള്ളേരെ കൂട്ടല്ലേ നിന്റെ നോട്ടം......അത്‌ വിട് നി..... ഇപ്പോൾ നി ഒരു കാര്യം ചെയ്യ് ശിവയെ ഒന്ന് ഇങ്ങട് വിട്......." "അയ്യടാ മനമേ... ഇച്ചിരി പുളിക്കും ഞാനെങ്ങും പോകുവെല.... ഇവിടെ മര്യാദക്കിരുന്ന് ചിപ്സ് കുത്തികയറ്റുന്ന എന്നെ പറഞ്ഞു വിട്ടിട്ട് വേണം അത്‌ നിന്റെ അപ്പൻ കാണാൻ...... വിടരും മുന്നേ എന്റെ ദാമ്പത്യത്തിന് റീത്ത് വെപ്പിക്കുമോടാ നി......"😬😬 "നി പോയി പറയുന്നോ അതൊ നിന്റെ ദാമ്പത്യം ഞാൻ വലിച്ചു പറിച്ചു ചുമ്മരേൽ ഒട്ടിക്കണോ.....പോയി പറഞ്ഞത് ചെയ്യടാ കോപ്പേ......."

കർത്താവേ ഏതിലെ പോയാലും പണി മുഴുവൻ ഈ നെഞ്ചത്തൊട്ട് തന്നെയാണല്ലോ......😬😬 ന്ന് ആത്മീച് മുഖത്തായി ഇളിയും ഫിറ്റ്‌ ചെയ്ത് കൊണ്ട് "ഡെവിയെ..... ഞാൻ വിളിക്കണോടാ..... ഒന്നൂല്ലേലും എന്റെ പേങ്ങൾ അല്ലിയോടാ അവള്..... നീയായത് കൊണ്ടാ....... അതിനെ നി ബാക്കിവെച്ചേക്കുവോട കൺട്രോൾ ഇല്ലാത്തവനെ......."😁😌🙄☹️..... ന്ന് പറഞതിന് കലിയിൽ അവനടുത്തേക്ക് വന്നതും കതകിനടുത്ത് നിന്ന വീണ.... "ഏട്ടായി......." ന്ന് വിളിക്കിചതും.... എബി.... "എസ് ബേബി..... വീണു നീയോ... യൂ കാൾ മി ഏട്ടായി..... സില്ലി ഗേൾ ഞാൻ പറഞ്ഞിട്ടില്ലേ എന്നെ എബിച്ച......" ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വീണ.... "ഞാ... ഞാൻ അതിന് ഇങ്ങളെ അല്ല വിളിച്ചെ.... ഡെവി ചേട്ടായിയെയാ....." "എന്ന... ഈ ഉരുട്ടികയറ്റിയവൻ നിനക്ക് ചേട്ടായി.... നിന്റെ കൊച്ചുങ്ങടെ അപ്പനെ നിനക്ക് ഒന്ന് എബിച്ചായാ ന്ന് വിളിച്ചാലെന്ന.....ടെല്ല് മി....ടെൽ...." ന്ന് ഡെവിയുടെ മുന്നിൽ വെച് എബി പറഞ്ഞത് കേട്ട് വീണ ദയനീയമായി ഡെവിയെ നോക്കി ഇളിച്ചു കൊണ്ട്.... "ചേച്ചി നിങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിക്കണുണ്ട്....." ന്ന് പറഞ്ഞു വേഗത്തിൽ തിരിഞ്ഞു നടന്നതും എബി അവൾക്ക് പുറകെ പോയി... സ്റ്റെയർ ഇറങ്ങും മുന്നേ അവളുടെ കയ്യിൽ പിടിച്ചു വെച് കൊണ്ട്....

"ഓടാതെ കൊച്ചെ.... ഞാൻ പറഞ്ഞതോർമ്മയുണ്ടല്ലോ.... നാളെ എനിക്ക് മറുപടി കിട്ടിയിരിക്കണം....ഇന്ന് രാത്രി മുഴുവൻ എടുത്ത് ആലോചിച്ചോ.... അവസാനം എന്നോട് വന്ന് എസ് എന്ന മറുപടി പറഞ്ഞേക്ക്..... പിന്നെ ഇനി എന്നെ എബിചായ ന്ന വിളിയെ നിന്റെ വായ്യീന്ന് കേൾക്കാൻ പാടുള്ളൂ.... അല്ലേൽ കർത്താവാണെ ഞാൻ ഉമ്മിക്കും.....അതും പ്രരസ്യമായി..... എന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത്.... ഓക്കേ... ഇപ്പൊ കൊച് പോയി ഫുഡ്‌ വിളമ്പി വെക്ക്... ഭയങ്കര വിശപ്പ്......." ന്ന് പറഞ്ഞു കൈ വിട്ടതിന് പുറകെ വെപ്രാളത്തോടെ വീണ സ്റ്റെയർ ഇറങ്ങിയോടി........ ട്രീസമ്മയും വല്യമ്മച്ചിയും ഫുഡ്‌ കഴിച്ചത് കൊണ്ട് എബിയും വീണയും ഡെവിയും ശിവയും മാത്രമേയുള്ളൂ.... "ശിവേച്ചി അല്ലു ഫുഡ്‌ കഴിക്കാൻ വരുന്നില്ലേ....." "അവൾക്ക് ഞാൻ കൊണ്ട് കൊടുത്തു..... വയറ് വേദനയാണെന്ന പറഞ്ഞെ കിടന്നോട്ടെ.....നി വിളിക്കാൻ പോയിട്ട് എന്തേ അവര് വന്നില്ലേ......" ന്ന് പറഞ്ഞതെ സ്റ്റെയർ ഇറങ്ങി വന്ന ഡെവിയും എബിയും വന്ന് ചെയറിൽ ഇരുന്നു...... അവർ നാലും ഫുഡ്‌ കഴിക്കാനൊരുങ്ങവേ അങ്ങോട്ടായി വന്ന അല്ലു കയ്യിലെ പത്രം ടേബിളിൽ വെച്ച്.... "ശിവേച്ചി... എനിക്ക് ഫുഡ്‌ വേണ്ട കഴിക്കാൻ തോന്നുന്നില്ല......."

ന്ന് പറഞ്ഞു മുന്നോട്ട് നടക്കവേ അവളുടെ പുറകെ ചെന്ന് തടഞ്ഞു കൊണ്ട്..... "അല്ലു....അതെന്താ കഴിക്കാൻ തോന്നാത്തെ.... വയ്യാതെ നിക്കുമ്പോൾ കുറച്ചെങ്കിലും കഴിക്കണ്ടേ....." "വേണ്ടാഞ്ഞിട്ട ചേച്ചി.....വയറ് വേദന......" "ന്നോട് വേണോ മോളെ ഈ കള്ളം......" "ചേച്ചി......." "ഈ വിശപ്പ് ഇല്ലാത്ത ഭാവം ഒരിക്കലും വയർ വേദന കൊണ്ടല്ല ന്ന് നിക്കറിയാം..... മറ്റെന്തോ നിന്റെ മനസ്സിൽ ഉണ്ട്......" അത്‌ കേട്ട് അല്ലു ഒരുനിമിഷം എന്ത് പറയണമെന്നറിയാതെ നിന്നതും ശിവ..... "അതെന്താണെന്ന് നി പിന്നെ പറഞ്ഞാൽ മതി.... ഇപ്പൊ ന്റെ കൂടെ വാ......." "വേണ്ടാഞ്ഞിട്ട ചേച്ചി......" "വേണോ വേണ്ടയൊന്ന് ഞാൻ തീരുമാനിക്കും..... ഇവിടെ വന്നിരിക്ക്......" ന്ന് പറഞ്ഞു അല്ലുവിനെ പിടിച്ച പിടിയാലേ കൊണ്ട് വന്ന് അവൾക്കരികിലായി ചെയറിൽ പിടിച്ചിരുത്തി..... "അല്ലു നമ്മുടെ ഏതവസ്ഥയിലും ഒരിക്കലും ഭക്ഷണത്തെ നിന്നിക്കാൻ പാടില്ല.... നമുക്ക് ഒക്കെ കഴിക്കാൻ കിട്ടുന്നത് കൊണ്ടാ വേണ്ടാന്ന് തോന്നണെ...... ഇതുപോലും കിട്ടാൻ ഭാഗ്യമില്ലാത്ത ഒത്തിരി പേരുണ്ട്....

. ഒരുനേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവർ... അവർക്കിടയിൽ നമ്മൾ എത്ര ഭാഗ്യം ചെയ്തവരാ.... അതു കൊണ്ട് നി ഇത് കഴിച്ചേ പറ്റൂ......" ന്ന് പറഞ്ഞു അവളുടെ പത്രം കയ്യിലായെടുത്ത് കറി ഒഴിച് ഉപ്പേരിയും കൂട്ടി എടുത്ത് ഉരുളയാക്കി അവൾക്ക് നേരെ നീട്ടിയതും ശിവയെ തന്നെ വിടർന്ന മിഴിയാലേ നോക്കി നിന്ന അല്ലുവിനോടായി.... "നോക്കി നിക്കാതെ കഴിക്ക് പെണ്ണെ......." ന്ന് പറഞ്ഞതും വാ തുറന്ന് ആ ഉരുള കഴിച്ചു...... ഓരോ ഉരുള വീതം അവൾക്കായി ഊട്ടാവേ ശിവയുടെ മിഴികൾ അടുത്തുള്ളവരിലേക്കായി പാറി വീണു.... അവളെ നോക്കി പുഞ്ചിരിയോടെ നിന്ന ഡെവിയെയും എബിയെയും കണ്ട്..... "എന്താ നോക്കണേ ഫുഡ്‌ കഴിക്ക് ഏട്ടാ......" ന്ന് ഡെവിയെ നോക്കാതെ എബിയോടായി പറഞ് തിരഞ്ഞതും കണ്ടത് കവിൾ വീർപ്പിച്ചു ഫുഡിലായി കളം വരച്ചിരിക്കുന്ന വീണയെ ആണ്.... കുശുമ്പി പാറു.... വീട്ടീന്ന് ഞാൻ ഫുഡ്‌ കഴിക്കുമ്പോ വാ തുറന്ന് വരുന്നവളായിപ്പൊ അല്ലുവിന് കൊടുക്കുന്നത് കണ്ട് കുശുമ്പ് കയറി ഇരിക്കണേ... ന്ന് ആത്മിച്ചു കൊണ്ട്....

ഒരു ഉരുള എടുത്ത് വീണയ്ക്ക് നേരെ നീട്ടിയതും പെണ്ണ് ഇളിച്ചോണ്ടത് വായിലാക്കി...... ഇതെല്ലാം ചെറു ചിരിയോടെ നോക്കിയിരുന്ന ഡെവിയുടെയുള്ളo അവളുടെ കയ്യാൽ ഒരു പിടി ചോറുരുലക്കായി കൊതിച്ചു പോയി...... അവളുടെ ആ കേയറിങ് അവനും കൊതിച് പ്രണയാതുരമായി ശിവയെ നോക്കി കൊണ്ടിരുന്നു....... എന്നാൽ ഇതൊന്നും അറിയാതെ അവരുടെ ഫുഡ്‌ കഴപ്പിച്ചു കഴിഞ് അതിലേക്ക് തന്നെ വിളമ്പി ശിവയും ഫുഡ്‌ കഴിചെണീറ്റു.... കഴിക്കാനിരുന്നപ്പോ തൊട്ട് ഡെവിയുടെ മിഴികൾ ശിവയിൽ പാറി വീണങ്കിലും ശിവ അവനെ നോക്കിയതേയില്ല.....നോക്കി പോയാൽ വീണയുടെ കളിയാക്കൽ സഹിക്കേണ്ടി വരും.... ന്ന് മനസിലാക്കി കൊണ്ട് ആ ആഗത്തേക്ക് അറിയാതെ പോലും നോട്ടം വീഴാത്തത് കൊണ്ട് അസുരന്റെ പ്രണയഭാവം ദേഷ്യത്തിലേക്ക് പരിണമിച്ചിരുന്നു...... ഭക്ഷണം കഴിച്ചു കഴിഞ്ഞ എബി നീണ്ടൊരു ഏമ്പക്കവും വിട്ട്..... "ഓഹ്.... വയറ് നിറഞ്ഞു.....ഇനി ഒന്ന് റസ്റ്റ്‌ എടുക്കട്ടേ..... ഡെവിയെ...വെയിറ്റ് ചെയ്യുന്നില്ല..... നീ അങ്ങോട്ട് വന്നേക്ക്....

ഞാൻ എന്നെ തന്നെ സേഫ് ആയി ലാൻഡ് ചെയ്യിക്കട്ടെ...... " ന്ന് പറഞ്ഞു കയ്യും കഴുകി സ്റ്റെയർ കയറി പോയി...... തന്നെ സഹായിക്കാനൊരുങ്ങിയ വീണയെ അല്ലുവിന്റെ കൂടെ വിട്ട് പാത്രങ്ങളെല്ലാം എടുക്കവേ ഡെവി പാത്രത്തിൽ കളം വരച്ചിരിക്കുന്നത് കണ്ട് ശിവ.... "കഴിഞ്ഞില്ലേ ഇച്ചായാ....എന്താ കളം വരച്ചിരിക്കണേ......." ന്ന് ചോദിച്ചതിന് മറുപടിയില്ലാതെ വന്നതും...... കൃഷ്ണ.....കുട്ടി മിണ്ടണില്ലല്ലോ......🙄 ന്ന് ആത്മിച്ചു കൊണ്ട്...... "ഇച്ചായ........" ദേ പിന്നേം.....ഇങ്ങേർക്കിത് എന്താ പറ്റിയേക്കണേ...... ന്ന് ആത്മിച്ചു കൊണ്ട് കയ്യിലുള്ള പാത്രം അവിടെ വെച്.... "ഡോ അസുര ഞാൻ ചോദിച്ചത് കേട്ടില്ലേ..... കഴിച്ചു കഴിഞ്ഞോ..... കഴിഞ്ഞേൽ കളം വരക്കാതെ എണീറ്റ് പോയി ആ കയ്യൊന്ന് കഴുകിയെക്ക്......" ന്ന് പറഞ്ഞു പിന്തിരിഞ്ഞു നടക്കവേ...... ഡെവി..... "ഊട്ടി താ......" "എന്ത്......."🙄 "നിന്റെ കയ്യാലെ എനിക്ക് ഊട്ടി തരാൻ......" "ദേ ഇച്ചായ.....കളിക്കല്ലേ..... ഇത്രയും കഴിച്ചില്ലേ.... ഇനി ഇപ്പൊ ഞാൻ ഊട്ടാഞ്ഞിട്ട.....ആരെങ്കിലും കണ്ടെച് വന്നാൽ അത്‌ മതി......." ന്ന് പറഞ്ഞു അവന്റെ പാത്രവും എടുത്തോണ്ട് കിച്ചനിലേക്ക് പോയി...... അവളുടെ ആ പ്രവർത്തിയിൽ കലികയറിയ ഡെവി മുഷ്ട് ചുരുട്ടി.....ശിവയ്ക്ക് പുറകെയായി വെച് പിടിച്ചു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story