പ്രണയശ്രാവണാസുരം: ഭാഗം 54

pranayashravanasuram

എഴുത്തുകാരി: അമീന

അവളുടെ ആ പ്രവർത്തിയിൽ കലികയറിയ ഡെവി മുഷ്ട് ചുരുട്ടി.....ശിവയ്ക്ക് പുറകെയായി വെച് പിടിച്ചു....... കിച്ചണിലേക്ക് പ്രവേശിച്ച ശിവ തന്റെ ഇടത് കയ്യിലുള്ള പ്ലേറ്റല്ലാം വാഷ് ബിന്നിലേക്കിട്ട് കൈ കഴുകാൻ ടാപ് തുറന്നു.....അവൾക്ക് പുറകെയായി കലിതുള്ളി വന്ന ഡെവി അവന്റെ ഇടത് കയ്യാൽ അവളുടെ കയ്യേൽ പിടിചവനഭിമുകമായി തിരിച്ചു കൊണ്ട്....... "അവിടെ നിക്കടി കോപ്പേ..... " "എന്നതാ ഇച്ചായ ഇത്..... കൈവിട്ടേ.... ഞാനീ കയ്യൊന്ന് കഴുകിക്കോട്ടെ.....ഇപ്പൊ ഈ കലി വരാനെ കൊണ്ട് ഞാൻ ഒന്നും ചെയ്തില്ലാലോ.....വിട് ഇച്......" ന്ന് മുഴുവനാക്കും മുന്നേ ബലമായി ശിവയെ അവനിലേക്കായി ചേർത്ത് കൊണ്ട് ഒഴുകിയിറങ്ങിയ വെള്ളത്തിൽ അവന്റെ വലത് കൈ കഴുകി..... "എന്നതാ ഇച്ചായൻ ഈ കാണിക്കണെ..... വിട്.......ആകെ എച്ചിലായേക്കുവാണെന്ന് പറഞ്ഞില്ലേ.....ഞാനീ കൈ ഒന്ന് കഴുകിക്കോട്ടേ......" ന്ന് പറഞ്ഞവനിൽ നിന്നും കുതറിയ ശിവയുടെ വലത് കയ്യിലായ് ഡെവിയുടെ കൈ മുറുകെ പിടിച്ചു കൊണ്ട്.....

"കിടന്ന് പെടക്കാതെ അടങ്ങി നില്ലടി.....നിനെക്കെന്നാടി കോപ്പേ ഞാൻ പറഞ്ഞതൊന്നും അനുസരിക്കാൻ മേലെ..... ഹേ.....അത്രയും നേരം ഞാനവിടെ ഇരുന്നിട്ടും നിന്റെ ഈ ഉണ്ടക്കണ്ണ് ഒന്നെന്നിൽ പതിഞ്ഞോടി പുല്ലേ...... ഞാനൊന്ന് ഊട്ടിത്തരാൻ പറഞ്ഞപ്പോ അവക്കടെ ഒരു ഏനക്കേട്...... അവളുമാർക്ക് കൊടുക്കുന്നുണ്ടായിരുന്നല്ലോ.... നിനെക്കെന്നാടി എന്നെ കണ്ണീ പിടിച്ചില്ലായോ....." ന്ന് പറഞ്ഞു കലിയിൽ അവളെ അവനിലേക്കായി അമക്കി പിടിച്ചു കൊണ്ട്...... "നോക്കടി പുല്ലേ ന്റെ മുഖത്തേക്ക്..." ന്ന് ഒച്ചയെടുത്തതും.....അവന്റെ അലർച്ചയിൽ ഞെട്ടിയ ശിവ അവനെ രൂക്ഷമായി നോക്കി കൊണ്ട്...... "അതിന് എന്തിനാ അലറണേ..... ആരെങ്കിലും കേട്ടോണ്ട് വന്നാൽ കൃഷ്ണ...... ന്നെ വിട്ട് ഒന്ന് അകത്തേക്ക് പോ ഇച്ചായ..... ഞാൻ ഊട്ടാഞ്ഞിട്ട ഈ കലി..... കെട്ടൊന്ന് കഴിഞ്ഞിട്ട് ഊട്ടുവല്ല കുളിപ്പിച്ച് കണ്ണെഴുതി കൂടെ തരാം..... ഇങ്ങനെ ഒരു ചെക്കൻ..... വിടാടാ അസുര......" ന്ന് പറഞ്ഞു അവനിൽ നിന്ന് കുതറിയെങ്കിലും തെല്ലിട അവളിൽ നിന്നകലാതെ നിന്ന ഡെവി ശിവയെ കുസൃതി ചിരിയാലെ നോക്കുന്നത് കണ്ട് ശിവ.....

എന്ന ന്നുള്ള കണക്ക് പിരികം ചുളിച്ചതും ഡെവി..... "കൊച് പറഞ്ഞ കണക്ക് കേട്ട് കഴിഞ്ഞ കുളിപ്പിച്ചു തരുവോ ഇച്ചായനെ......" ന്ന് ചോദിച്ചതിന് കണ്ണുമിഴിച് നിന്ന ശിവ അങ്ങേരെ ചെറഞ്ഞു നോക്കി കൊണ്ട്..... "ദേ അസുര ന്റെ വായീന്ന് നല്ലത് കേൾക്കുവേ..... ഇങ്ങളോടൊക്കെ വല്ലതും പറയാൻ നിന്ന എനിക്കിട്ട് കിട്ടാഞ്ഞിട്ട.....വിടുന്നുണ്ടോ....."😬 ന്ന് പല്ല് കടിച് പറഞ്ഞതും ഡെവി ഇമ ചിമ്മാതെ ശിവയെ നോക്കി കൊണ്ട്...... "നീ പറഞ്ഞത് കെട്ട് കഴിഞ്ഞു നോക്കാം..... ഇപ്പൊ എനിക്ക് വേണ്ടത് ഞാനിങ്ങെടുക്കുവാ....." ന്ന് പറഞ്ഞതിന് പുറകെ ബലമായി അവളുടെ വലതു കൈ അവന്റെ മുഖത്തിന് നേരെ അടുപ്പിച്ചു കൊണ്ട് വിരലിലായി അവശേഷിച് ഭക്ഷണത്തിന്റെ ബാക്കി വിരലോടെ അവന്റെ ആദരത്തോടെടുപ്പിക്കവേ അവന്റെ പ്രവർത്തിയിൽ മിഴിച്ചു നിന്ന ശിവ വിറയലോടെ കൈ വേർപെടുത്താൻ ശ്രമിച്ചു കൊണ്ട്...... "ഇ.... ഇച്ചായ.... എന്താ ചെയ്യണേ..... ന്റെ... ന്റെ കൈ വിട്......ഇച്ച....."

ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ബലമായി അവന്റെ അധരം അവളുടെ വിരലിനെ മൂടിയിരുന്നു..... അവന്റെ അധരത്തിന്റെ ചൂടിൽ ശിവയുടെ മിഴികൾ പിടച്ചു പോയി.....ഉയർന്ന് പൊങ്ങുന്ന നെഞ്ചിടിപ്പോടെ അവനെ ദയനീയമായി നോക്കി വേണ്ടെന്ന രീതിയിൽ തല ചലിപ്പിക്കും മുന്നേ.....അവളിൽ നിന്നും തന്റെ മിഴികൾ പിൻവലിക്കാതെ തന്നെ ഡെവി അവളുടെ വിരലിനെ ഗാഡമായി ഉറുഞ്ചിയെടുത്തതും... ശിവ തന്റെ മിഴികൾ ഇറുകെ അടച് ഇടത് കയ്യാൽ അവന്റെ ഷോൾഡറിൽ തെരുത്ത് പിടിച്ചു കൊണ്ടൊന്നെങ്ങി പോയി...... "ഇ.....ഇച്ചായാ വേണ്ട......" ന്ന് വിറയലോടെ പറഞ്ഞെങ്കിലും അവളുടെ ഓരോ വിരലുകളും അവന്റെ അധരത്താൽ നുണഞ്ഞെടുത്തു....... അവന്റെ പ്രവർത്തിയിൽ ഉള്ളാകെ വിറച്ച ശിവ മിഴികൾ തുറന്നതും..... ഡെവി..... "നി തന്നില്ലേലും എനിക്ക് എടുക്കാനറിയാം......അതിന് നിന്റെ അനുവാദം പോലുമെനിക്ക് വേണ്ട ശിവ......പറയാതെ വയ്യ നിന്റെ വിരലുകൾക്ക് എന്ന ടേസ്റ്റ കൊച്ചെ.....ഇട്സ് ടെമ്പ്റ്റിംഗ് മി ശിവ......."

ന്ന് കേട്ട് ശിവയുടെ ഉള്ളം അകാരണമായി മിടിച്ചു കൊണ്ടിരുന്നു.... അതിനനുസൃതമായി അവളുടെ മാറിടം ഉയർന്ന് താന്നു കൊണ്ടിരുന്നു.......അതിന്റെ ഫലമായി അതവന്റെ നെഞ്ചിലായി ഇടക്കിടയ്ക്ക് അമർന്നു കൊണ്ടിരുന്നു..... "ശിവ......" അവളുടെ കാതിലായി ആർദ്രമായി വിളിച്ചു കൊണ്ട്...... "ഇങ്ങനെ നിന്ന് ഉയർത്താതെ പെണ്ണെ..... അതിന്റെ സോഫ്റ്റിനെസ്സിൽ ഐ ലോസിങ് മൈ കണ്ട്രോൾ ശിവ.....ഇട്സ്.... ഇട്സ് റിയലി ടെമ്പ്റ്റഡ് മി ടു സ്റ്റീൽ എഗൈൻ ദാറ്റ്‌ ടാറ്റൂ ശിവ......." ന്ന് പറയുന്നത് കേട്ട് കണ്ണും തള്ളി നിന്ന ശിവ ഇനിയും ഇങ്ങനെ നിന്നാൽ തനിക്കാകെയുള്ള ബോധം കൂടെ ഇങ്ങേരുടെ വാക്കിലും പ്രവർത്തിയിലും രാജ്യം വിടുമെന്ന് കണക്ക് കൂട്ടി അവന്റെ കൈകളിൽ നിന്നും ബലമായി കുതറിയതിനു പിറകെ പിടിച്ചു തള്ളി മാറ്റിയകന്ന് നിന്നു...... കിതപ്പോടെ അകന്ന ശിവ അവനേതിരെ തിരിഞ്ഞു കൊണ്ട് നെഞ്ചിൽ കൈ വെച് ശ്വാസം അടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..... കൃഷ്ണ....എ.....എന്തോകെയാ അങ്ങേരിപ്പോ പറഞ്ഞേ.....നിക്ക് ഇതൊന്നും താങ്ങാണില്ല കൃഷ്ണ.....

അവന്റെ വാക്കുകൾ പോലും എന്നിൽ വിറയൽ പടർത്തുവാണല്ലോ....... ന്ന് ഉള്ളാലെ പറഞ്ഞു കഴുത്തിലായി പൊടിഞ്ഞ വിയർപ്പ് തുള്ളികൾ വിറയലോടെ തുടച്ചു..... അവളുടെ ആ വിറച്ചോണ്ടുള്ള നിൽപ്പ് കണ്ട ഡെവി ചിരിയോടെ അവന്റെ തലമുടി പിന്നിലേക്കായി വകഞ്ഞു കൊണ്ട് അവൾക്കടുത്തായി ചേർന്ന് നിന്നു...... "ശിവ......വിറയ്ക്കാതെ നിൽക്കാൻ ശീലിക്ക് പെണ്ണെ..... അല്ലേൽ ഇതിനെ നേരം കാണത്തൊള്ളൂ.....വൺ മോർ തിങ്..... എനിക്ക് സംസാരിക്കണം നിന്നോട്...... രാത്രി വന്നോണം എന്റെടുത്ത്......" ന്ന് പറഞ്ഞതിന് പ്രതികരണം ഇല്ലാതിരുന്നതും കനമാർന്ന ശബ്ദത്തിൽ...... "ശിവ......" ന്ന് വിളിച്ചതും..... "മ്മ്....." "വരണം..... ഇല്ലേൽ അറിയാലോ എന്നെ......ഈ പറഞ്ഞതൊന്നും എന്നെ കൊണ്ട് പ്രവർത്തിപ്പിക്കരുത്.... നി അനുസരിച്ചില്ലേൽ എനിക്ക് ടെംപേർ തെറ്റും..... പിന്നെ ഞാൻ ചെയ്യുന്നതൊന്നും എന്റെ കൊച്ചിന് താങ്ങത്തില്ല......വന്നേക്കണം....." ന്ന് പറഞ്ഞു പിന്തിരിഞ്ഞു നിന്ന ശിവയുടെ കാതിലായി കടിച്ച് നുണഞ്ഞു വിട്ടു കൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവിടെന്ന് നിന്നും തിരിഞ്ഞു നടന്ന് പോയി...... അവൻ പോയെന്ന് മനസ്സിലായതും.....

അതുവരെ സ്റ്റാച്യൂ കണക്ക് നിന്ന ശിവ ആഞ്ഞു ശ്വാസം വലിച്ചു വിട്ടു കൊണ്ട് പെട്ടന്ന് കൈ കഴുകി ആ കയ്യാൽ തന്നെ കുമ്പിളിൽ വെള്ളമെടുത്ത് മുഖത്തേക്കായി ഒഴിച്ചു...... ദാവണിത്തുമ്പാൽ മുഖം അമർത്തി തുടച്ചു കൊണ്ട് കിതപ്പോടെ കിച്ചൺ സ്ലാബിലേക്കായി ചേർന്ന് നിന്നു..... കൃഷ്ണ.....നി.....നിക്ക് സഹിക്കണില്ലിതൊന്നും...... ഇ.... ഇച്ചായന്റെ ഓരോ സ്പർശനത്തിലും ആകെ തളർന്നു പോകണു......പ്രതികരിക്കാൻ പോലും കഴിയാതെ എനിക്കന്യമായ അനുപൂതിയിൽ ഒരു പോലെ മനസും ശരീരവും അകപ്പെട്ട് പോകുന്നു...... ചെക്കനാണെൽ തീരെ കണ്ട്രോൾ ഇല്ല.... കൂട്ടത്തിൽ പരിസരബോധവും..... വല്യമ്മച്ചി പറഞ്ഞ കണക്ക് ഇനി കെട്ട് കഴിയണ വരെ അങ്ങേരുടെ മുന്നേ പെടാണ്ടിരിക്കുവാ നല്ലത്.....ഹാർട് അടിച്ചു പോകണ രീതിയിലാ ചെക്കന്റെ പ്രവർത്തി...... അവനങ് തുടങ്ങി വെക്കാൻ നിക്ക അലവലാതി കയ്യും കാലും അതങ്ങ് ഒരു പ്രതികരണവും ഇല്ലാണ്ടെ യൂ കണ്ടിന്യൂ ഇച്ചായാ ന്ന കണക്ക് സ്റ്റാച്യൂ ആയി നിക്കും ചെയ്യും......അതുമാത്രമല്ല ഈയിടെയായിട്ട് നിക്ക്....

ഇപ്പൊ ന്നെ തന്നെ വിശ്വാസം ഇല്ലാണ്ടായി വരുവാ.....🙄.... ന്നൊക്കെ ആത്മിച് തലയൊന്ന് കുടഞ് പെട്ടന്ന് തന്നെ കിച്ചൺ ഒതുക്കി വെച് റൂമിലേക്ക് പോയി..... പിന്നീട് രാത്രി വരെ ചെക്കന്റെ മുന്നിൽ പെടാതെ എസ്‌കേപ്പടിച്ചു നിന്നു...... ഭക്ഷണം കഴിഞ്ഞു പോകാൻ നേരം ഡെവി വന്നേക്കണമെന്ന് കണ്ണ് കാണിച്ചു പോയതിനു പുറകെ ശിവ റൂമിൽ കയറി വാതിലടച്ചു..... പകലെ പരിസരബോധമില്ലാത്തവന്റെ അടുത്ത് രാത്രി പോയാലുള്ള അവസ്ഥ....ന്റെ കൃഷ്ണ റിസ്ക് എടുക്കാൻ വയ്യ...... ന്നൊക്കെ ആത്മിച്ചു കൊണ്ട് മുന്നോട്ട് നോക്കിയതും തനിക്ക് മുന്നിൽ ബെഡിലായി ഇരിക്കുന്നവരെ കണ്ട് മിഴിച്ചു നോക്കി..... ബെഡിലായി അതാ തലയിണയും കയ്യിൽ പിടിച്ചോണ്ട് ഇരിക്കുവാ അല്ലുവും വീണയും...... "നിങ്ങൾ കിടന്നില്ലേ ഇതുവരെ......" "അത്‌ പിന്നെ..... ചേച്ചി വന്നിട്ട് കിടക്കാന്ന് കരുതി....." "മ്മ്... വിശ്വസിച്ചു..... ഇനി പറയ്‌ എന്താ ന്നോട് രണ്ട് പേർക്കും പറയാനുള്ളെ......" ന്ന് പറഞ്ഞതിന് രണ്ടും തപ്പിക്കളിക്കുന്നത് കണ്ട് അവർക്കടുത്തായി ഇരുന്ന ശിവ......

"എന്തോ ഉണ്ടെന്ന് നിക്കറിയാം... അത്‌ നിങ്ങടെ മുഖം വിളിച്ചോതുന്നുണ്ട്...... ആദ്യം വീണ പറയ്‌ എന്താ കാര്യം... കോളേജിൽ നിന്ന് വന്ന മുതലേ ഞാൻ ശ്രദ്ധിക്കണതാ....." "അത്‌ ചേച്ചി.... ഞാൻ... നിക്ക്... നിക്ക് പേടിയാവാണ് ചേച്ചി....." ന്ന് പറഞ്ഞു വിതുമ്പി കൊണ്ട് ശിവയെ കെട്ടിപിടിച്ചതും ചെറു ഭയത്തോടെ ശിവ.... "വീണേ.... ടാ എന്താ പറ്റിയെ...... കാര്യം പറയ്‌ പെണ്ണെ......" ന്ന് പറഞ്ഞു അവളെ അടർത്തി മാറ്റിയതും... വീണ മുഖം കുനിച്ചു കൊണ്ട്.... "ചേച്ചി.... അത്‌ പിന്നെ എ... എബി സാർ ല്ലെ.... ന്നോട്....പറയുവാ......" "എന്ത് ഇഷ്ടാവാണെന്നോ......" "ആ....😲.. അതെങ്ങനെ ചേച്ചി അറിഞ്ഞേ...." "അതൊക്കെ അറിഞ്ഞു....എബിയേട്ടൻ ന്നോടാ ആദ്യം പറഞ്ഞെ ഈ വീണയെ ഇഷ്ടാവാണെന്ന്..... അല്ലേടി അല്ലുമ്മ...." "അത്‌ ഞാനും അറിഞ്ഞതാ.....അതിനാണോ നി ഇങ്ങനെ വിറച്ചേ സില്ലി ഗേൾ.....ഞങ്ങടെ എബിച്ചൻ പാവാ.... കുറച്ച് പൊട്ടത്തരം ഉണ്ടന്നേയുള്ളൂ ഉള്ള് ശുദ്ധവാ......" "നിക്ക് പേടിയാ നിന്റെ ഇച്ചായനെ.... ഞാൻ നാട്ടിലേക്ക് പോയാലോ ചേച്ചി..... ഇവിടെ നിക്കണത് ശരിയാവില്ല.....നിക്ക് ഈ പ്രണയo ന്ന് പറയണതെ പേടിയാ....." "ഇങ്ങനെ ഒരു പൊട്ടി.... നി ഇവിടെ ന്ന് പോയെന്ന് കരുതി ഒക്കെ തീരുവോ..... അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം......

ഞാൻ പറയാം എബി ഏട്ടനോട്.....അത്‌ ഓർത്ത് ടെൻഷൻ വേണ്ട......" ന്ന് പറഞ്ഞു അവളുടെ കവിളിലായി തലോടി തിരിഞ്ഞ് അല്ലുവിനോടായി...... "ഇനി അല്ലു പറ നിന്റെ വയറ് വേദയുടെ കാരണം എന്താ....." "പ്രതികാരം....."😬 "പ്രതികാരോ....."😲.... കോറസ് ഓഫ് വീണ ആൻഡ് ശിവ.... "ആ ഒരു അലവലാതി പോലീസിന്റെ പ്രതികാരം....😏 നിങ്ങടെ നാട്ടിലൊരു ഏട്ടൻ ഇല്ലേ ലങ്ങേരുടെ പ്രതികാരം...... ഇന്ന് കോളേജിൽ വന്ന് ഈ പാവം പിടിച്ച ന്നെ നോക്കി പറയുവാ..... ന്നേം കെട്ടി അങ്ങേരുടെ കൂടെ പൊറുപ്പിക്കുമെന്ന്......" "ആര് അഭിയേട്ടനോ....." വീണ 😲 "ആ കൊബിയേട്ടൻ തന്നെ..... അങ്ങേർക്ക് എന്നെ ശരിക്കും അറിയില്ല...... ആപാസൻ.... ജന്തു......" "അല്ലു.. അത്‌ ഞങ്ങ ഏട്ടൻ ആണേ....." "അയിന്....😏.... ചേച്ചിക്ക് അറിയോ.... ന്നോട് പ്രതികാരം ചെയ്യാൻ വേണ്ടിയാ അങ്ങേരുടെ ഒരുക്കം......ആദ്യം ഒന്ന് പേടിച്ചന്ന് ശരിയാ....പക്ഷെ അങ്ങനെ അങ്ങ് വിടാൻ പറ്റുവോ......." "അതിന് നി എന്താ ചെയ്തേ അഭിയേട്ടനോട്.....തീയില്ലാതെ പുകയുണ്ടാവില്ലല്ലോ....." "അ....അത്‌ പിന്നെ ന്നെ കേറി ചൊറിഞ്ഞപ്പോ ഒന്നും ചെയ്തില്ല നൈസ് ആയിട്ട് അങ്ങേരുടെ വണ്ടീടെ കാറ്റഴിച്ചു വിട്ടു...... അത്‌ മാത്രം ചെയ്തതിനാ ന്നെ കെട്ടി പ്രതികാരം ചെയ്യാൻ നിക്കണേ.....

അതൊക്കെ ഒരു പോലീസ്കാരന് ചേർന്ന പണിയാണോ ചേച്ചി......പ്രതികാരം കൊണ്ട് വന്നേക്കുവാ.... ഒരു ips..... നോക്കിക്കോടാ കാല ഇതിന് ഞാൻ എട്ടിന്റെ പണി തന്നിരിക്കും......അൽഫിയാ കളത്തി പറമ്പനാണ് പറയുന്നേ....."😏😏😏😏 ന്ന് പറഞ്ഞു വായുവിൽ എന്തൊക്കെയോ കൂട്ടിയും കിഴിചും ജോസ് പ്രകാശ് ഇളിയും ഇളിച്ച് ബെഡിലേക്ക് വീണു പുതപ്പ് മൂടിയതും അവളുടെ പ്രവർത്തിയിൽ കിളി പോയ കണക്കിരുന്ന വീണയെ ശിവ കിടക്കാൻ പറഞ്ഞു വിട്ടു..... ന്റെ കൃഷ്ണ..... കൊടുക്കുന്നതൊന്നും ഇരട്ടിയായി തിരിച്ചു കിട്ടാതിരുന്നാൽ മതി..... ആൾടെ അടുത്തേക്ക് കാവടി തുള്ളികൊണ്ട് പോയാൽ പോയതേ ഓർമകാണൂ..... ന്നാലും അഭിയേട്ടൻ അങ്ങനെ ഒക്കെ പറഞൊ....🙄പറഞ്ഞിട്ടുണ്ടെൽ അതിലെന്തോ സംതിങ് ഫിഷി ഒളിഞ്ഞു കിടപ്പുണ്ടാകും...... ആ കണ്ട് പിടിക്കാം.......ഇനിയിപ്പോ ഒന്ന് ഫ്രഷ് ആയി വരാം.... ന്ന് ആത്മിച് ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങിയതും ശിവയുടെ ഫോണിലേക്ക് വന്ന ഡെവിയുടെ കാൾ കണ്ട് എന്ത് ചെയ്യണേമെന്നറിയാതെ തറഞ്ഞ ശിവ മടിച്ചു മടിച് കാൾ എടുത്ത് കാതോട് ചേർത്തു...... "ശിവ... എവിടെ പ്പായി കിടക്കുവാ കൊപ്പെ..... നി വരുന്നുണ്ടോ....."

"ഇ... ഇച്ചായ പ്ലീസ്... ഞാൻ.... നിക്ക് പേടിയാ വല്യമ്മച്ചി പറഞ്ഞില്ലേ കേട്ട് കഴിയുന്നവരെ......" "ശിവ.... നി വരുന്നോ ഇല്ലയോ........" "ഇച്ചാ......" ന്ന് മുഴുമിപ്പിക്കും മുന്നേ മറുപുറം കാൾ ഓഫ്‌ ആയിരുന്നു..... ന്റെ കൃഷ്ണ ഞാൻ ചെല്ലാതിരിക്കുന്നതിന് അങ്ങേരിനി എന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് ആർക്കറിയാ........ ന്നൊക്കെ ആലോചിച്ചു കൂട്ടി കയ്യും തിരുമ്മി ടെൻഷൻ അടിച്ചു നിന്നു....... എന്താ ചെയ്യാ.....ചെക്കനടുക്കൽ പോകണോ..... പോയാൽ വരില്ലെന്ന് പറഞ്ഞ ദേഷ്യം കയ്യോടെ തീർക്കും.... അതുകൊണ്ട് നാളെ പോകുന്നതാണ് സേഫ്..... അപ്പഴേക്കും ആ കലിപ്പ് കുറച്ചൊന്നു തണുക്കുവായിരിക്കും...... ന്നൊക്കെ ആത്മയടിച് അങ്ങടും ഇങ്ങടും നടന്നു.... അതിനിടയിൽ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്ന രണ്ടിനേം നോക്കി അടുത്തുള്ള ടേബിളിൽ കയറി ഇരുന്ന ശിവയുടെ കൈ തട്ടി എന്തോ താഴെ വീണു.... "ചിൽ......"🙄 കൃഷ്ണ എന്താ ആ ശബ്ദം.... ന്ന് കരുതി താഴോട്ട് നോക്കിയതും കണ്ടത് വീണുകിടക്കുന്ന തന്റെ ബാഗായിരുന്നു.... ടേബിളിൽ നിന്നിറങ്ങി അത്‌ കയ്യിലായെടുത്ത് തുറന്ന് നോക്കിയതും....

കയ്യിലായുടക്കിയത് നിറഞ്ഞിരിക്കുന്ന മഞ്ചാടി കുപ്പിയായിരുന്നു...... അത്‌ കയ്യിലെടുക്കവേ തനിക്ക് മുന്നിലായി കഴിഞ്ഞ ദിവസം കുരിശിങ്കൽ തറവാട്ടിൽ വെച് അമ്മയുടെ ഡയറിയെ കുറിച് കടന്ന് വന്നതും പെട്ടന്ന് അതിൽ കൈകടത്തി ബുക്ക്‌ പുറത്തേക്ക് വലിച്ചെടുത്തു...... ❤️മയിൽ‌പീലി.......❤️ എന്ന് ശിവയുടെ കണ്മുന്നിലായി തെളിഞ്ഞതും...... പതിയെ അതിലായി തഴുകി കൊണ്ട്.....ബാഗ് ടേബിളിലായി വെച് ബാഗിൽ നിന്നൊരു മെഴുകുതിരിയും ലൈറ്ററും കൊണ്ട് ആ ബുക്കും മഞ്ചാടി കുപ്പിയുമെടുത്ത് തറയിലായി പടിഞ്ഞിരുന്നു...... തനിക്ക് തൊട്ട് മുന്നിലായി മെഴുകുതിരി കത്തിച്ചു വെച്ചു......അതിൽ നിന്നും ചെറു വെട്ടം ഒഴുകിയിറങ്ങി ശിവയ്ക്ക് ചുറ്റുമായി വലയം തീർത്തു....... തനിക്ക് മുന്നിലായി പതിയെ ആ ഡയറി വെച് മഞ്ചാടി കുപ്പിയുടെ അടപ്പ് തുറന്ന് പതിയെ അവയിലെ മഞ്ചാടികളെ തന്റെ ഉള്ളം കയ്യിലേക്കായി പകർന്നു...... നിലതെറ്റി കുറച്ചേറെ മഞ്ചാടി മണികൾ ശിവയുടെ മടിത്തട്ടിലൂടെ ഊർന്നിറങ്ങി പുസ്തകത്തിന് മുകളിലും തറയിലുമായി ചിതറി വീണു.....

തന്റെ ഉള്ളം കയ്യാൽ ഒതുക്കിയ ആ മഞ്ചാടികളെ മിഴികൾ അടച് തന്റെ നാസിക തുമ്പോടടുപ്പിച്ചു...... അമ്മയുടെ കയ്യാൽ സൂക്ഷിച്ചു വെച്ചവ.....അമ്മയുടെ മണം........ ന്നൊക്കെ മനം മന്ത്രിക്കവേ അവയെ തന്റെ നെഞ്ചിലേക്കായടക്കി പിടിച്ചു.....അമ്മയുടെ ഓർമയിൽ ചെറു മിഴി നീർ തുള്ളി കവിളിനെ ചുംബിച്ചൊഴുകിയിറങ്ങി...... വിരലിനാൽ നീർ തുള്ളിയെ തുടച്ചു മാറ്റി പതിയെ മിഴികൾ തുറന്ന് കയ്യിൽ അടക്കി പിടിച്ച മഞ്ചാടി മണികൾ തറയിലായി വിതറി....... നിലാത്തായി കമിഴ്ന്നു കിടന്ന ശിവ തലയുയർത്തി തനിക്ക് മുന്നിലായുള്ള മഞ്ചാടി മണികൾ വിരലിനാൽ നീക്കി കൊണ്ടിരുന്നു....... ഓരോ മഞ്ചാടിയും ശിവയുടെ വിരലുകളാൽ എഴുതി ചേർത്തു...... #.....മയിൽപീലി.....# ആ നാമം പതിയെ മന്ത്രിച്ചു കൊണ്ട് ചൊടിയിലായി വിരിഞ്ഞ പുഞ്ചിരിയോടെ തന്റെ അമ്മയുടെ ജീവിതത്തിൽ തനിക്കന്യമായ അറിവുകൾക്കായി അവൾക്ക് മുന്നിലെ പുസ്തകത്താളുകൾ മറിഞ്ഞു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story