പ്രണയശ്രാവണാസുരം: ഭാഗം 55

pranayashravanasuram

എഴുത്തുകാരി: അമീന

#.....മയിൽപീലി.....# ആ നാമം പതിയെ മന്ത്രിച്ചു കൊണ്ട് ചൊടിയിലായി വിരിഞ്ഞ പുഞ്ചിരിയോടെ തന്റെ അമ്മയുടെ ജീവിതത്തിൽ തനിക്കന്യമായ അറിവുകൾക്കായി അവൾക്ക് മുന്നിലെ പുസ്തകത്താളുകൾ മറിഞ്ഞു........ ❤️മയിൽ‌പീലി❤️വർണത്താൽ എഴുതിയ പുറം ചട്ട മറിച്ച ശിവയുടെ മിഴികൾ ഉടക്കിയത് ആദ്യത്താളിലായുള്ള നിറം മങ്ങിയ പെൻസിൽ ചിത്രത്തിലായിരുന്നു........ #......അകലെ മരച്ചുവട്ടിലായി ഇരിക്കുന്ന ചെറുപ്പക്കാരനിലേക്കായി നടന്നടുക്കുന്ന ദവണിയുടുത്ത പെണ്ണ്......# അതിനടുത്ത പേജ് മാറിക്കവേ അതിലായി തെളിഞ്ഞ അക്ഷരങ്ങളിൽ ശിവയുടെ വിരലുകൾ ചലിച്ചു...... 💔പ്രിയനായി......❤️ ലച്ചു......🎶 ഇനിയുള്ളവ തന്റെ അമ്മയുടെ ജീവിതo അക്ഷരങ്ങളാൽ തെളിയുമെന്നൊരു നിമിഷം ഓർക്കുവേ ശിവയുടെ മിഴികൾ ചെറുതിളക്കത്തോടെ അടുത്ത താളിലേക്കായി വിരലുകൾ ധ്രുതവേഗത്തിൽ ചാലിച്ചു...... അടുത്ത താളിലായി തെളിഞ്ഞു വന്ന അക്ഷരങ്ങളിലായി ശിവയുടെ മിഴികൾ ആകാംഷയോടെ ചലിച്ചു തുടങ്ങി...... ......DIARY...... ############

Day, Month......... ഞാൻ ലക്ഷ്മി........ ഇന്നന്റെ പതിനേട്ടാം പിറന്നാളായിരുന്നു........ ഈ പിറന്നാൾ ദിനത്തിൽ ആൽഫിച്ഛൻ സമ്മാനിച്ച ഈ പുസ്തകത്താളിലായി കുറിക്കട്ടെ ഇനിയുള്ള ലക്ഷ്മിയുടെ ജീവിതയാത്രകൾ........ കാലം ആരുമില്ലാതാക്കി തീർത്ത ലക്ഷ്മിക്ക് ഇന്ന് സ്നേഹിക്കാനറിയുന്ന രണ്ട് കുടുംബമുണ്ട്.....ആ കുടുംബത്തിന്റെ തണലുണ്ട്...... ഒന്നുമല്ലാതിരുന്ന ലക്ഷ്മിയെ ഇന്നരൊക്കെയോ ആക്കി തീർത്ത കുടുംബം........ ഈ പിറന്നാൾ ദിനത്തിൽ എന്നോർമയിൽ വന്നത് തെളിമയോടയുള്ള മറ്റൊരു പിറന്നാൾ ദിനമായിരുന്നു.......എന്റെ പത്താം പിറന്നാൾ..... ഞാൻ അനാഥയല്ലായിരുന്നു...... എനിക്കും സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നു സ്നേഹിക്കാനറിയുന്ന രണ്ട് ജന്മങ്ങൾ....എന്റെ അച്ഛനും അമ്മച്ചിയും....... ഞങ്ങൾ മാത്രമുള്ള സന്തോഷം കൊണ്ട് നിറഞ്ഞ ഒരു കൊച്ചു കുടുംബം..... ഇന്നും അച്ഛനെന്നോർക്കുമ്പോൾ മനസിലായി ഓടിവരുന്നത് ഒരു മഴക്കാലമാണ്......സ്കൂൾ വരാന്തയിൽ തന്നെയും കാത്ത്‌ ചെറു പുഞ്ചിരിയോടെ നിക്കുന്ന അച്ഛൻ...... കൃഷ്ണ ദേവ് ന്റെ അച്ച.....മേരി ന്റെ അമ്മച്ചി.....ആരോരുമില്ലാത്ത പാവം ഒരു സ്കൂൾ വാദ്യാരായിരുന്ന ന്റെ അച്ഛയുടെ എല്ലാമായിരുന്നു അന്നാട്ടിലെ പെരു കേട്ട # കുരിശിങ്കൽ # തറവാട്ടിലെ ഇളയ സന്തതിയായ ന്റെ അമ്മച്ചി മേരി......

കുരിശിങ്കൽ തറവാട്ടിലെ തൊമ്മൻ കുരിശിങ്കലിന്റെ കുഞ്ഞനുജത്തി മേരി കുരിശിങ്കൽ.... അവരുടെ വീട്ടിലെ കാര്യസ്ഥ പണിക്ക് വന്ന അച്ഛയെ മനസാൽ വരിച്ച മേരി അദ്ദേഹത്തോടുള്ള പ്രണയത്തിൽ സർവവും വെടിയാൻ തയാറായിരുന്നു...... ആ പ്രണയം നോവ് തീർക്കുമെന്ന് മനസ്സിലാക്കി തുടക്കത്തിലെ ഒത്തിരി എതിർത്ത അച്ഛയുടെ മനസ് അമ്മച്ചി പ്രണയം കൊണ്ട് കീഴടക്കിയപ്പോൾ ആ വാധ്യാർ മേരിക് അവളുടെ കൃഷ്ണേട്ടാനായി...... അവരുടെ പ്രണയം അറിഞ്ഞ കുരിശിങ്കൽ കാരണവരായ തൊമ്മിച്ചന്റെ അപ്പൻ അറിഞ്ഞതിൽ പിന്നെ അവരെ കാണുന്നതിന് പോലും വിലക്ക് ഏർപ്പെടുത്തി...... കാര്യസ്ഥ പണി നഷ്ടമായ അച്ച പിന്നീട് അവിടെയുള്ള സ്കൂളിലെ വാദ്യരായി മാറി......അമ്മച്ചിയുടെ അപ്പൻ ഒത്തിരി എതിർത്തിട്ടും അമ്മച്ചി അവരുടെ പ്രണയത്തിൽ ഉറച്ചു നിന്നു...... ദിനംപ്രതി തന്റെ കുഞ്ഞനുജത്തിയുടെ ആരോഗ്യം മോശമായി വരുന്നത് കണ്ട തൊമ്മൻ അവരുടെ അപ്പനറിയാതെ അമ്മച്ചിയുടെ കരം അച്ചായയുടെ കയ്യിലേൽപ്പിച്ചു.......

അപ്പനറിയും മുന്നേ അവിടം വിടാനും പറഞ് ആ നെറ്റിയിലായി തൊമ്മൻ അവന്റെ കുഞ്ഞനുജത്തിക്ക് നൽകിയ ചുമ്പനം അവസാനത്തേതന്നറിയാതെ അവരെ മറ്റൊരു നാട്ടിലേക്ക് ട്രെയിൻ കയറ്റി വിട്ടു.... അവിടെന്ന് വിട്ട അച്ഛയും അമ്മച്ചിയും പരിശ്രമത്തിലോടുവിൽ ...മറ്റൊരു നാട്ടിലെ സ്കൂൾ വാദ്യർ ആയി മാറി......പിന്നീട് അവരുടെ പ്രണയനാളുകൾ.... അതിന് മാറ്റുകൂട്ടാനെന്നൊണം ലക്ഷ്മി എന്ന അവരുടെ ലച്ചുവായ ഈ ഞാൻ അവർക്കിടയിലായി വന്നു...... പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു.......അച്ഛയും അമ്മച്ചിയും ഞാനും അടങ്ങുന്ന സന്തോഷത്തിനിടയിൽ ചെറു നോവ് പോലെ ഇടക്കിടക്ക് അമ്മച്ചിയുടെ നാവിൽ നിന്ന് വീഴുന്ന അമ്മച്ചിയുടെ ഇച്ചായന്റെ ഓർമ്മകൾ മാത്രം നോവിച്ചു കൊണ്ട് കടന്ന് പോയി........ ഒടുവിൽ അമ്മച്ചിയുടെ സങ്കടത്തിന് ഒരഴവ് വരുത്തി അച്ച തൊമ്മിചന് വീട്ടിലോട്ട് വരണമെന്ന് പറഞ് കത്തയച്ചു....... എന്റെ പത്താം പിറന്നാൾ ആഘോഷിച്.... രണ്ട് ദിവസം കഴിഞ്ഞ് ഇച്ചായൻ വരുന്നതിലുള്ള ഒരുക്കത്തിനായി അച്ഛയും അമ്മച്ചിയും ഇച്ചായനെ സൽക്കരിക്കുന്നതിനായി വേണ്ട സാധങ്ങൾക്കായി പുറത്ത് പോയി....

പതിവ് പോലെ ചിരിച്ചുല്ലസിച് സ്കൂൾ വിട്ട് വന്ന എന്റെ മുന്നിലായി വെള്ള പുതച്ച രണ്ട് ശരീരങ്ങൾ നടുക്കം സൃഷ്ടിച്ചപ്പോൾ...... അമ്മച്ചിയുടെ ഇച്ചായൻ കുഞ്ഞനുജത്തിയെ കാണാനുള്ള തിടുക്കത്തിൽ ആ പടിവാതിൽക്കൽ നിൽക്കവേ ആ ഏട്ടനെ വരവേറ്റതും ജീവനില്ലാത്ത അനിയത്തിയുടെ ശരീരം മാത്രമായിരുന്നു....... ഇനിയങ്ങോട്ട് തനിക്ക് ആരുമില്ലെന്ന തിരിച്ചറിവിൽ ആ കുഞ്ഞു ഹൃദയം പൊള്ളി പിടഞ്ഞു പോയി......കണ്ണീരിന്റെ നാളുകൾ...... ഇനിയങ്ങോട്ട് എന്തെന്ന് പോലുമറിയാതെ നിന്ന ആ 10 വയസ് കാരിയെ പേര് കേട്ട കുരിശിങ്കൽ തറവാട്ടിലേക്ക് അമ്മച്ചിയുടെ തൊമ്മിചൻ കൈ പിടിച്ഛ് കയറ്റിയത് സ്വന്തമെന്ന് വിളിക്കാൻ ഒരു ചേട്ടനെ കൂടെ സമ്മാനിച്ചുകൊണ്ടായിരുന്നു.....ആൽഫ്രഡ്‌ കുരിശിങ്കൽ...... അവിടെ തനിക്ക് കൂട്ടായി സമ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു......ആൽഫ്രഡിന്റെ അനിയത്തി റോസ്‌ലി........ അച്ഛയുടെയും അമ്മച്ചിയുടെയും മരണത്തിൽ നിഷ്ബദ്ധമായ എനിക്ക് ആ കുടുംബത്തിലെ സ്നേഹത്താൽ അവളിലോരോളായി മാറി......

ആൽഫ്രഡ്‌ എനിക്ക് ന്റെ അൽഫിച്ചനായി മാറി റോസ്‌ലി നിക്ക് കൂട്ടുകാരിയും...... അവർക്ക് ഞാൻ അവരുടെ കൂടപ്പിറപ്പായി അവരിലൊരാളായി മാറുകയായിരുന്നു....... ന്റെ അമ്മചി നാട് വിട്ടതിൽ പിന്നീട് വല്ല്യമ്മച്ചിയും വല്ല്യപ്പച്ചനും വിട പറഞ്ഞു....... കുരിശിങ്കലിലേക്ക് വന്നതിൽ പിന്നെ തൊമ്മിച്ചൻ എനിക്ക് അപ്പനായി സ്നേഹം കൂട്ടി വളർത്തി അൽഫിച്ചനെ പോലെ റോസ്‌ലിയെ പോലെ അവരുടെ കുഞ്ഞനുജത്തിയായി കുരിശിങ്കൽ തറവാട്ടിൽ വളർന്നു...... സന്തോഷത്തിന്റെ നാളുകൾ.....10 വയസുകാരിയിൽ നിന്ന് ഞാൻ ഇന്ന് 18 വയസുകാരിയായി മാറി......അതിനിടയിൽ തൊമ്മിച്ചൻ എന്റെ കൈ ആൾഫിചനിൽ ഏൽപ്പിച്ചു കൊണ്ട് കാലത്താൽ വിട പറഞ്ഞു പോയപ്പോൾ അമ്മച്ചിയായി കൂടെ നിന്നു തൊമ്മിച്ചായന്റെ ഭാര്യ മറിയമ്മച്ചി........ ഏട്ടനായ അൽഫിച്ചന്റെ കൂടെ അനിയത്തിയെന്ന ആഹ്ലാദത്തിൽ ആ വീട്ടിൽ ഞാൻ പാറിപറന്നു നടന്നു...... തൊമ്മി അപ്പച്ചന്റെ കൂട്ടുകാരനായ ചാക്കോ കളത്തിൽ പറമ്പൻ..... ഇണ പിരിയാത്ത കൂട്ടുകാർ..... ആ സൗഹൃദം ഇരുവീട്ടുകാരെയും ഒന്നിച്ചു നിർത്തി.....

ഒരുനിമിഷം ആരുമില്ലാതിരുന്ന എനിക്ക് ഒരു വലിയ കുടുംബം തന്നെ കൂട്ടായി.....അനിയത്തിമാരില്ലാതിരുന്ന സകരിയ കളത്തി പറമ്പനും.....തരകൻ കളത്തി പറമ്പനും..... എന്നെ അവരുടെ അനിയത്തിയായി ഏറ്റടുത്തു....... അപ്പചന്മാർ തമ്മിലുള്ള കൂട്ടുകെട്ട് അവരുടെ കലാശേഷവും മക്കൾ നിലനിർത്തി..... സകരിയ, തരകൻ, ആൽഫ്രഡ്‌....ഇണപിറിയാത്ത ചങ്ങാതിമാർ ആയപ്പോ എനിക്ക് കൂട്ടായി റോസ്‌ലിയുണ്ടായിരുന്നു....... പെണ്മക്കൾ ഇല്ലാതിരുന്ന ത്രേസ്യ കളത്തി പറമ്പൻ എന്നെ മകളായി കണ്ടു....ഒരുമയിൽ കഴിഞ്ഞ ആ രണ്ട് വീടും എനിക്കന്യമല്ലായിരുന്നു..... രണ്ട് വീട്ടിലും ഈ ലച്ചുവിനായി പ്രത്യേകം മുറികൾ ഉണ്ടായിരുന്നു........ ഇടക്ക് ഞാൻ അവിടെ ചെന്നില്ലേൽ അവിടത്തെ എന്റെ ഇച്ചായന്മാർ പിണങ്ങി അങ്ങോട്ട് വരുത്തിക്കും.... അവിടെ രണ്ട് നാള് നിന്നാൽ അൽഫിച്ചൻ പരിഭവം തുടങ്ങും.....

അത്രയും എന്നെ അവർ സ്നേഹിച്ചു...... എങ്ങോട്ട് പോയാലും എനിക്ക് കൂട്ടായി റോസ്‌ലി ഉണ്ടാകുമായിരുന്നു...... സന്തോഷത്തോടെയുള്ള ആ രണ്ട് കുടുബം ഇന്നീ ദിവസം എന്റെ പതിനെട്ടാം പിറന്നാൾ കൊണ്ടാടാൻ ഇവിടെ വന്നു....... ഇന്നെനിക്ക് ഒത്തിരി പിറന്നാൾ സമ്മാനം ലഭിച്ചു.....അതിലൊന്നാണ് ഞാൻ ഇപ്പോൾ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്ന ഈ പുസ്തകം...... ന്റെ അൽഫിച്ചൻ സമ്മാനിച്ചത്....... ഇനിയങ്ങോട്ടുള്ള ന്റെ ജീവിതങ്ങൾ ഇതിലെ ഓരോ താളിലായി എന്റെ മഷിയാൽ ചാലിക്കാൻ ഉള്ളം തുടിച്ചു കൊണ്ടിരിക്കുവാ....... ഞാൻ ഒത്തിരി സന്തോഷവതിയാണ്..... ഇങ്ങനെയൊരു കുടുംബം എനിക്ക് സമ്മാനിച്ചതിൽ...... ഇന്ന് എനിക്ക് ലഭിച്ച മറ്റൊരു വിലപിടിപ്പുള്ള സമ്മാനം എന്താണെന്നോ......ഞാൻ പോലും ആശ്ചര്യപ്പെട്ടു പോയി......ഒരു ബോക്സ്‌ നിറയെ ഛായങ്ങൾ...... അത്‌ കാണെ അത്ഭുതം കൊണ്ട് മിഴികൾ വിടർന്നപ്പോൾ എന്റെ ഇച്ചായന്മാർ ആ സമ്മാനം തന്ന വ്യക്തിയെ ചേർത്ത് പിടിച്ചു...... ദേവ് ഭാസ്കർ......കോളേജിലെ അവരുടെ കൂട്ട്......ഇച്ചായൻമാർ വഴി അറിഞ്ഞ എന്റെ ഛായക്കൂട്ടുകളോടുള്ള പ്രിയം മനസിലാക്കി എനിക്കായി സമ്മാനിച്ചതായിരുന്നു ഒരു ബോക്സ്‌ നിറയെ ഛായങ്ങൾ.......

അത്‌ കയ്യാൽ പൊതിഞ്ഞു പിടിക്കവേ ആ മുഖത്തേക്കായി സന്തോഷത്താൽ നോക്കിയ നിമിഷത്തിൽ ആ കണ്ണിലായി തെളിഞ്ഞ കുസൃതി ചിരിയുടെ അർത്ഥം അറിയാതെ തനിക്ക് കിട്ടിയ ആ സമ്മാനം ഞാൻ ചെറു ചിരിയോടെ നെഞ്ചോടടക്കി....... ############# Day, Month........ ഇന്ന് രാവിലെ ഞാനും റോസ്‌ലിയും കൂടെ അമ്പലത്തിൽ പോയി.....എനിക്ക് വേണ്ടി അവള് മുടങ്ങാതെ ന്റെ കൂടെ വരുമായിരുന്നു...... കണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ധൃതിയിൽ നടക്കവേ അമ്പലത്തിനടുത്തുള്ള വാക ചുവട്ടിലായുള്ള തിട്ടയിൽ ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ആ ചെറുപ്പക്കാരൻ ഉണ്ടായിരുന്നു ദേവ് ഭാസ്കർ....... ഇച്ചായന്മാരുടെ കൂട്ടായത് കൊണ്ട് തന്നെ റോസ്‌ലി ആളോട് സംസാരിക്കുമെങ്കിലും എന്തോ തന്നെ അതിൽ നിന്നെല്ലാം പിടിച്ചു വെച്ചു.....ആളുടെ ഇടക്കിടക്കുള്ള ചിരിയിൽ നോട്ടത്തിൽ ഞാൻ മൗനമായി പോയി..... ഇടക്ക് തന്നിലായി തെന്നി വീഴുന്ന ആ കണ്ണിലേകൊന്ന് നോക്കാൻ പോലും കഴിയാതെ മിഴികൾ പിടഞ്ഞു കൊണ്ട് അതിവേഗത്തിൽ നടയിലേക്ക് കയറി......

തിരികെ പോകുമ്പോഴും ആ കണ്ണുകൾ തന്നിലാണെന്നതിന്റെ കാരണമാറിയാതെ എന്നുടലാകെ ചെറു വിറയൽ കടന്ന് പോയി........ ############ Day, Month........ റോസ്‌ലി ഇല്ലാത്തിരുന്ന ഈ ദിവസം കള്ള കണ്ണനെ കാണാൻ ഞാൻ തനിച്ചായിരുന്നു......അമ്പലത്തിനോടടുക്കവേ അകലെ നിന്നെ കണ്ടു ആ വാക തറയിലായി ഇരിക്കുന്ന ദേവ് ഭാസ്കർനെ....... അങ്ങോട്ടടുക്കും തോറും കാരണമാറിയാത്തൊരു വിറയൽ ദേഹത്തെ പൊതിഞ്ഞതും വിരലിനാൽ ദാവണി തുമ്പിൽ തെരുത്ത് പിടിച്ചു......ചെറു പുഞ്ചിരി നൽകി ആൾകരികിലൂടെ നടന്ന് പോകവേ പൊടുന്നനെ വാകത്തറയിൽ നിന്ന് ചാടിയിറങ്ങിയ ദേവ് ഭാസ്കർ....... "ലച്ചൂ........" ന്ന് നീട്ടി വിളിച്ചു തനിക്ക് മുന്നിലായി തടസം തീർത്ത്‌ നിന്നു.....ആ വിളിയിൽ ഹൃദയം ഉയർന്ന് മിടിച്ചതും വിറയലോടെ ആ മുഖത്തേക്ക് നോക്കി......തന്റെ കണ്ണിലേക്കുറ്റു നോക്കിയവൻ പൊടുന്നനെ തന്റെ കയ്യിലായി പിടിച്ചു കൊണ്ട് നടയിലേക്കായി കയറി..... തന്നെയും കൊണ്ട് കൃഷ്ണ പ്രതിഷ്ടയ്ക്ക് മുന്നിലായി നിന്ന് കൈ വിട്ട് തനിക്കഭിമുകമായി നിന്നു........

"ലച്ചു...... ഒത്തിരി കത്തിരുന്ന നിമിഷമാണിതെനിക്ക്...... ഈ നിമിഷം നിന്റെ കണ്ണന്റെ മുന്നിൽ വെച് പറയുവാ..... ഇഷ്ടാവാ എനിക്ക് ഈ കൃഷ്ണ ഭക്തയെ...... ആഗ്രഹിക്കുവാ ദേവിന്റെ നെഞ്ചിലെ പ്രാണനായി ഈ ലച്ചുവിനെ...... അത്രയും പതിഞ്ഞു പോയി ഈ മുഖവും നിന്നിലായി എനിക്ക് മാത്രമായി ഞാൻ കരുതുന്ന ഈ മയിൽ‌പീലി ടാറ്റൂവും......." ന്ന് പറഞ്ഞു തന്റെ വലതു കയ്യ് ഉയർത്തി അതിലായി ചേർന്ന് നിൽക്കുന്ന ടാറ്റൂ കാണിച്ചു കൊണ്ട്..... "ഈ പീലി കൈ എന്റെ കയ്യോട് ചേരുമ്പോൾ..... എൻ കയ്യാൽ മഞ്ഞ ചരട് നിന്റെ കഴുത്തിലും നിന്റെ നെറുകയിൽ എന്റെ ആയുസിന്റെ സിന്ദൂരവും ചേർത്ത് വെക്കും ഈ ദേവ്....ഇനിയുള്ള കാലം ഈ ദേവ് ഭാസ്കറിന്റെ പെണ്ണായി ഈ ലച്ചു മതി........" ന്ന് പറഞ്ഞു കൊണ്ട് ആ അധരം തന്റെ ടാറ്റൂവിലായി അമർന്നു കഴിഞ്ഞിരുന്നു...... ആ പ്രവർത്തിയിൽ കണ്ണുകൾ നിറഞ്ഞു കൊണ്ട് പൊടുന്നനെ തന്റെ കൈ ആളിൽ നിന്നും വലിച്ചെടുത്ത് അവിടെ നിന്നോടി പോയി........ #############

Day. Month...... മാസത്തിലെ വിരുന്ന് കാരണം എനിക്ക് ഇന്ന് കണ്ണനെ കാണാൻ കഴിഞ്ഞില്ല..... കണ്ണനെ ഓർക്കുമ്പോൾ ഓർമയിൽ ആ മുഖവും തന്നെ പ്രതീക്ഷിച്ചിരുക്കുന്ന ആ മിഴികളും തെളിഞ്ഞു വരും..... ഇനിയൊരാഴ്ച ആളിൽ നിന്നും മറഞ്ഞു നിൽക്കൽ ഈ ചുവപ്പിനാൾ നിക്ക് സാധ്യമായി..... ആ കണ്ണിലെ വശ്യത തനിക്ക് താങ്ങാൻ കഴിയില്ല..... ഓരോ നോട്ടത്തിലും ആൾക്ക് മുന്നിൽ തനിക്ക് മൗനിയാകാൻ മാത്രമേ കഴിയുന്നുള്ളൂ........ ############## Day, Month..... ഇന്ന് ഞാൻ വളരെ സന്തോഷത്തിലായിരുന്നു.... എന്റെ ആദ്യ കോളേജ് ദിനം.....ഛായാക്കൂട്ടുകൾക്ക് കൂടെ ജീവവായുവായി നൃതച്ചുവടുകളും ഞാൻ പ്രാണനായി കൊണ്ട് നടന്നിരുന്നു...... അതിന്റെ ഉയർച്ചയ്ക്കായി ഞാൻ ഇന്ന് ആൽഫിച്ചനും റോസ്‌ലിക്കും കൂടെ അവരുടെ കോളേജിൽ പോയി...... ആ സ്ഥാപനത്തിന്റെ കീഴിൽ തന്നെയുള്ള കലാക്ഷേത്ര......ന്റെ ഇച്ചായന്മാർ എനിക്കായി സമ്മാനിച്ച ചിലങ്കയെ മാറോടണച്ചു കൊണ്ട് എന്റെ പഠനത്തിനാരമ്പം കുറിച്ചു....... അവിടെ നിന്ന് എനിക്ക് റോസ്‌ലി വഴി രണ്ട് കൂട്ട് കൂടെ കിട്ടി.....അലീന, ട്രീസ...... ഒരുദിവസം കൊണ്ട് തന്നെ ഞങ്ങളുടെ കൂട്ട് ദൃടതയുള്ളതായി മാറിയിരുന്നു.......ക്ലാസ്സ്‌ കഴിഞ്ഞു ഇച്ചായന്റെ കൂടെ തിരിച്ചു വീട്ടിലേക്ക്....... #############

Day, Month...... ഇന്ന് ദേവ് ഉണ്ടായിരുന്നു ക്ലാസ്സ്‌ കഴിയുന്ന നേരം ഇച്ചായന്മാരുടെ കൂടെ.....സംസാരം അവരോടാണെങ്കിലും ഇടയ്ക്ക് തെന്നി വീഴുന്ന ആളുടെ നോട്ടത്തിൽ പതറി കൊണ്ട് മിഴികൾ താഴ്ത്തുമ്പോഴും ചുണ്ടിലായി ചെറു ചിരി സ്ഥാനം പിടിച്ചിരുന്നു....... മൗനമായി അവർക്കിടയിൽ നിന്ന എനിക്ക് ഇന്ന് കുറച്ചറെ പ്രണയങ്ങൾക്കും സാക്ഷിയാകേണ്ടി വന്നു......പ്രണയത്തോടെ അൽഫിച്ചന്റെ മിഴികൾ അലീനയിൽ ആയിരുന്നേൽ.... സകരിച്ചന്റെ കണ്ണുകൾ ട്രീസയെ തേടി.....സംസാരത്തിനിടയിൽ എന്റെ കയ്യിൽ നിന്നും ചിലങ്ക മേടിച് കൊണ്ട് അതിലായി താളം പിടിച്ചിരുന്ന റോസ്‌ലിയിൽ തരകച്ചന്റെ കണ്ണുകൾ തെന്നി നീങ്ങി......ആ മൂന്ന് ജോഡി മിഴികളും പ്രണയത്താൽ നിറഞ്ഞിരുന്നു....... മനസ്സിൽ സന്തോഷം വിടർന്നു.... ചെറു പുഞ്ചിരിയോടെ അവരിൽ നിന്നും നോട്ടം വഴിതിരിക്കവേ പ്രണയാതുരമായ ദേവിന്റെ നോട്ടത്തിൽ വിറച്ചു കൊണ്ട് റോസ്‌ലിക്ക് പിറകിലൊളിച്ചിരുന്നു........ ############ Day, Month...... ഒത്തിരി ദിവസത്തെ ഇടവേളക്ക് ശേഷം ആണ് ഇന്നീ എഴുത്ത്.....

നൃത്ത പഠനത്തിന്റെ തിരക്കിൽ നിന്നും ഇന്നോരൊഴിവു ദിനം...... ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പ്രണയം പൂത്ത് തളിർത്തു.....ഇച്ചായന്മാർക്ക് അവരുടെ പ്രണയം സ്വന്തമായി..... ഇരുകുടുംബത്തിനും അതൊരു സന്തോഷം തന്നെയായിരുന്നു..... കൂടുതൽ....... ആ സന്തോഷം അവരുടെ മിന്ന് കേട്ടുറപ്പിക്കുന്നതിൽ എത്തി നിന്നു...... ഇനി കല്യാണ ഒരുക്കം..... ആൽഫ്രഡ്‌ weds അലീന ❤️ സകരിയ weds ട്രീസ ❤️ തരകൻ weds റോസ്‌ലി ❤️ ആലോചിക്കവേ ചൊടിയിലായി ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു....... ########## Day,Month...... ഈയിടെയായി എനിക്ക് നിന്നിൽ ഒന്നും കുറിക്കാൻ സമയം അനുവദിച്ചില്ല....... ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളെല്ലാം...... ഇന്ന് എല്ലാം ശാന്തമായി......ഇന്നത്തെ എന്റെ ഉറക്കം കളത്തി പറമ്പിലെ വീട്ടിലെ എന്റെ മുറിയിലാണ്...... കല്യാണത്തിന്റെ തിരക്കിൽ ഇച്ചായന്മാരുടെ കുഞ്ഞു പെങ്ങളായി ഓടിനടന്നപ്പോഴും ആ പ്രണയം നിറഞ്ഞ നോട്ടം തന്നിൽ ആണെന്നുള്ള അറിവിൽ എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.....

ഈ ദിവസങ്ങളിൽ എന്നിൽ വിടർന്ന പ്രണയം ഹൃദയങ്ങൾ പങ്കുവെച്ച സന്തോഷം ഞാൻ നിറങ്ങളാൽ എന്റെ ക്യാൻവാസിൽ ചാലിച്ചു....... # അകലെ മരച്ചുവട്ടിലായി ഇരിക്കുന്ന ആ ചെറുപ്പക്കാരനിലേക്കായി നടന്നടുക്കുന്ന ദവണിയുടുത്ത പെൺകുട്ടി....# തന്റെ വിരലിനാൽ ഈ ഡയറിയിൽ ഒഴിച്ചു വീട്ടിരുന്ന ആദ്യത്താളിലായി പെൻസിലിനാൽ ആ ചിത്രം ഞാൻ വരച്ചു തീർത്തു...... അതിന്റെ അനുപൂതിയിൽ അത്യധികം പ്രണയത്തോടെ അടുത്ത പേജിലായി കുറിച്ചു..... 💔പ്രിയനായി......❤️ ലച്ചു......🎶 ലച്ചുവിന്റെ മാത്രം ദേവേട്ടനായി ആ ചിത്രം കൂടുതൽ മികവോടെ പലവർണത്താൽ തന്റെ ക്യാൻവാസിലായി ചാലിച്ചു തീരവേ കാതിലായി മുഴങ്ങിയത്..... ഈ പീലി കൈ ഈ കയ്യോട് ചേരുമ്പോൾ എന്റെ കയ്യാൽ മഞ്ഞ ചരട് നിന്റെ കഴുത്തിലും നിന്റെ നെറുകയിൽ എന്റെ ആയുസിന്റെ സിന്ദൂരവും ചേർത്ത് വെക്കും തന്റെ വലതു കയ്യിലെ മയിൽ‌പീലി ടാറ്റൂവിൽ പതിഞ്ഞ എന്റെ മാത്രം ദേവിന്റെ ചുംബനത്തിൽ ലയിച്ചു പോയിരുന്നു ഞാൻ ആ നിമിഷം..... ആ ഓർമയിൽ ചെറു ചിരിയോടെ ശൂന്യമായ പുറം ചട്ടയിൽ തന്റെ ചായത്താൽ എഴുതി തീർത്തു...... ❤️മയിൽ‌പീലി.......❤️................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story