പ്രണയശ്രാവണാസുരം: ഭാഗം 56

pranayashravanasuram

എഴുത്തുകാരി: അമീന

ആ ഓർമയിൽ ചെറു ചിരിയോടെ ശൂന്യമായ പുറം ചട്ടയിൽ തന്റെ ചായത്താൽ എഴുതി തീർത്തു...... ❤️മയിൽ‌പീലി.......❤️ ############ Day, Month..... ഇച്ചായന്മാർ അവരുടെ പാതിയുമൊത്തുള്ള പ്രണയ നാളുകളാഘോഷിക്കുമ്പോൾ തനിക്ക് സ്വന്തമായ ദേവേട്ടന്റെ പ്രണയത്തിൽ എന്റെ ഹൃദയം ദിനം പ്രതി ലയിച്ചു കൊണ്ടിരുന്നു......... അമ്പല വാകചുവടും കോളേജിന്റെ ഇടനാഴികളും തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.....തങ്ങളുടെ പ്രണയം ഇച്ചായന്മാർക്കിടയിൽ തികച്ചും മൗനമായിരുന്നുവെങ്കിലും അവർ ഇരുകായ്യാൽ സ്വീകരിക്കുമെന്നുറപ്പുള്ളതിനാൽ അതിരുകളില്ലാതെ ഒരു പുഴപോലെ ഞങ്ങളിൽ ഇടതടവില്ലാതെ പ്രണയം ഒഴുകികൊണ്ടിരുന്നു........ ############## Day, Month........ ഇനിയും നീട്ടികൊണ്ട് പോകാൻ ഇടവരുത്താതെ എന്റെ ഇഷ്ടം ഇചായൻമാരെ അറിയിക്കാനായി ഇന്ന് പതിവിലും നേരത്തെ എണീറ്റ് കള്ള കണ്ണന്റെ അരികിലേക്ക് പോയി......

ആ തിരുമുമ്പിൽ ധര്യത്തിന് വേണ്ടി മനസുരുകി പ്രാർത്ഥിച്ചു കൊണ്ട് തിരികെ വീട്ടിൽ വന്ന എന്നെയും കാത്ത് മറ്റു രണ്ട് സന്തോഷങ്ങൾ അവിടെയുണ്ടായിരുന്നു...... ന്റെ ആൽഫിചായനും സകരിച്ചായനും അപ്പന്മാരാകാൻ പോകുന്നുവെന്ന സന്തോഷവർത്ത....... ആ സന്തോഷത്തിൽ മറ്റെല്ലാം മറന്ന് അവരോടൊപ്പം കൂടി....... ട്രീസയ്ക്കും അലീനയ്ക്കും കൂട്ടായി അവരെ പരിചരിച്ചു കൊണ്ട് ആ ദിനം മുഴുവൻ സന്തോഷത്താൽ അവരുടെ കൂടെ കഴിച്ച് കൂട്ടി...... ############### Day, Month...... ഇന്ന് ഉച്ചവരെ കളത്തി പറമ്പിലായിരുന്നു..... അവിടെ നിന്ന് റോസ്‌ലിക്കൊപ്പം ട്രീസയ്ക്കും അലീനയ്ക്കും ഇഷ്ടപ്പെട്ട പലഹാരം ഉണ്ടാക്കി അലീനയ്ക്കുള്ള പങ്കുമായി തിരികെ കുരിശ്ശിങ്കലിലോട്ട് വന്നു..... ഒരു മതിൽ വ്യത്യാസത്തിലുള്ള ഇരുവീടുകൾ ആയിരുന്നു കളത്തി പറമ്പും കുരിശിങ്കലും...... പഴമയുള്ളതെങ്കിലും പ്രൌഡത വിളിച്ചോതുന്ന രണ്ട് വീടുകൾ........ ആ രണ്ടു വീടുകൾക്കും തുല്യമായി മറപ്പുരയോടു കൂടെയുള്ള ഒരു കുളവും.......

അവിടെ നിന്നും നേരെ അകത്തേക്ക് വന്നതും അവിടെയായി അറിയുന്ന മുഖങ്ങൾക്കിടയിൽ തികച്ചും തനിക്കന്യമായ ഒരു മുഖം കണ്ട് ഞാൻ മറിയമ്മച്ചിക്ക് പിറകിലായി ചേർന്ന് നിന്നു.... എന്നെ ചേർത്ത് പിടിച്ചു കൊണ്ട് മറിയാമ്മച്ചി അവരെ അലീനയുടെ വീട്ടുകാരെന്ന് പരിചയപ്പെടുത്തിയെങ്കിലും അതിലെ അപരിചിത മുഖത്തെ മിഴികൾ തന്നിലാണെന്നത് ഒരസ്വസ്ഥത നിറച്ചു...... മറിയാമ്മച്ചിയോടായി അൽഫിച്ചനെ അന്വേഷിച്ചെങ്കിലിം അല്ലീനടെ കൂടെ ഹോസ്പിറ്റൽ പോയെന്ന് മനസിലാക്കി അവർക്കെല്ലാം ചെറു ചിരി നൽകി അവിടെ നിന്നും തന്റെ റൂമിലേക്ക് നടന്നു......സ്റ്റെയർ കയറി പോകുന്നതിനിടയിൽ തിരിഞ്ഞു നോക്കവേ ആ അപരിചിത മുഖത്തെ മിഴികൾ തന്നിലാണെന്ന് മനസിലാക്കി പിന്തിരിഞ്ഞു കൊണ്ട് തന്റെ പാതങ്ങൾ അതിവേഗം റൂമിലേക്ക് ചലിച്ചു...... ########### Day, Month....... ഈ കഴിഞ്ഞ ദിവസങ്ങളിലായി അലീനയ്ക്കുള്ള പലഹാരങ്ങളുമായി ആ അപരിചിത മുഖം വീട്ടിലേക്ക് കടന്ന് വന്നിരുന്നു...... ജോബിൻ മേലെടത്ത്......

അലീനയുടെ ഇച്ചായൻ......പലപ്പോഴും തന്നോടുള്ള സംസാരത്തിൽ അയാൾ കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നെണ് തോന്നിയതിനാൽ സംസാരം ദീർഖിപ്പിക്കാതെ പെട്ടന്ന് ആളിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു......അപ്പോഴും ആ മിഴികൾ തന്നിലാണെന്നുള്ളത് മനസ്സിൽ ആകുലത സൃഷ്ടിച്ചു...... ഇതുവരെയില്ലാത്ത എന്തൊക്കെയോ ആവലാതികൾ മനസിനെ പിടി മുറുക്കി കൊണ്ടിരുന്നു...... ജോബിച്ചൻ വരുന്ന സമയമായതും കലുഷിതമായ മനസോടെ അടുക്കള വഴി നേരെ കളത്തി പറമ്പിലോട്ട് വിട്ടു...... മനസ്സ് കലുഷിതമാകുമ്പോൾ തങ്ങളുടെ കുളപ്പടവിൽ വന്നിരുന്നു അതിൽ ഞാൻ നട്ടുവളർത്തിയ നീലാംബലിലേക്ക് മിഴികൾ പതിപ്പിക്കും.....അവയുടെ ഭംഗിയിൽ എന്തു കൊണ്ടോ മനസ്സ് ഒരുവേള ശാന്തമാകുമായിരുന്നു....... മനസിലെ ചിന്തകൾക്കറുതി വരുത്തി അവിടെ നിന്നും വീടിനകത്ത് ചെന്നു......

അടുക്കളയിൽ പിന്തിരിഞ്ഞു നിന്നിരുന്ന റോസ്‌ലിയെ പുറകിൽ നിന്നും പുണർന്നു.....എനിക്ക് കൂട്ടായി എന്നും കൂടെയുണ്ടായിരുന്നവൾ.....ഈ വേളയിൽ എന്തുകൊണ്ടോ അവളെ പുണരാൻ കൊതിച്ചു പോയിരുന്നു..... പെട്ടന്നുള്ള തന്റെ പ്രവർത്തിയിൽ അന്താളിച്ചു പോയ റോസ്‌ലി കാര്യം അന്വേഷിച്ചുവെങ്കിലും.....അവളുടെ ചേർത്ത് നിർത്തലിൽ മനസുതുറക്കുമെന്ന് ഭയന്ന് എന്നുള്ളിലെ കാര്യങ്ങൾ അവൾക്കമുണ്ണിലായി മറച്ചു വെച്ചു..... എല്ലാം അറിയിക്കും മുന്നേ ആദ്യം തന്റെ ദേവിനോടുള്ള പ്രണയം അറിയേണ്ടത് ആൽഫിച്ചനാണെന്ന് തോന്നിയത് കൊണ്ട് പെട്ടന്ന് ആവസ്ഥയെ മറികടന്നു ചിരിയോടെ ഒന്നുമില്ലെന്ന് പറഞ്ഞു അവിടെന്ന് നേരെ ത്രേസ്യാമ്മച്ചിയുടെ അടുത്തേക്ക് പോയി ആ മടിത്തട്ടിലായി കിടന്നു........മിഴികൾ പതിയെ അടയ്ക്കുമ്പോഴും ആ വിരലുകൾ വാത്സല്യത്തോടെ മുടിയിലായി തഴുകി കൊണ്ടിരുന്നു...... ############# Day, Month...... ഇന്ന് ഏത് വിധേനയും കാര്യങ്ങൾ തുറന്ന് പറയണമെന്ന് കരുതിയായിരുന്നു ഇച്ചായന്മാരുടെ വരവിനായി കാത്ത് നിന്നത്.......

വെപ്രാളപ്പെട്ട് തനിക്ക് മുന്നിലായി വന്നു കൊണ്ട് എന്നോടും റോസ്‌ലിയോടും അലീനയുടെ ട്രീസയുടെയും കാര്യങ്ങൾ ഏൽപ്പിച്ചു കൊണ്ട് അവർ ബിസിനസ് ആവശ്യങ്ങൾക്കായി ദൂരത്തേക്ക് പോയി...... ഇച്ചായന്മാർ പഠനത്തോടൊപ്പം തന്നെ കുടുംബ ബിസിനസ് കൂടെ നോക്കി നടത്തിരിയിരുന്നു..... ആ കൂട്ട് കെട്ട് അവയെയെല്ലാം കൈപ്പിടിയിൽ സൂക്ഷിച്ചു വെക്കാൻ അവർക്ക് കഴിഞ്ഞിരുന്നു....... അവർ പോയതിന് പുറകെ ദേവേട്ടനും നാട്ടിൽ അമ്മയുടെ അടുക്കൽ പോയി...... ഇനി അവർ തിരിച്ചു വന്നതിന് ശേഷം പറയാമെന്നുള്ള തീരുമാനത്തിൽ അവരുടെ വരവിനായി കാത്തിരുന്നു....... ############ Day, Month...... അലീനയും ട്രീസയും അവരുടെ ഗർഭകാലം ആഘോഷിക്കുന്നതതോടൊപ്പം അവരുടെ അവസാന വർഷം കോളേജ് ജീവിതത്തിനും തിരശീല വീണു........

റോസ്‌ലിയും എപ്പോഴും അവർക്കൊപ്പമാകും.....ഇപ്പോൾ കോളേജിലേക്കുള്ള പോക്ക് വരവുകൾ തനിച്ചായിരിക്കുന്നു....... ഇച്ചായന്മാർ ബിസിനസ് ആവശ്യങ്ങൾക്ക് പോയി വന്നില്ലായിരുന്നു...... കൂടാതെ ദേവേട്ടൻ നാട്ടിലും.....തനിക്ക് ചുറ്റുമുള്ള ദേവിന്റെ പ്രണയർദ്രമായ മിഴികൾ ഈ ദിവസങ്ങളിൽ എന്നിൽ ഒത്തിരി ശൂന്യത നിറച്ചു...... ആ മുഖവും ഓർത്തു കൊണ്ട് ചെറു ചിരിയോടെ ട്രീസയ്ക്കും ലീനയ്ക്കുമായി പലഹാരം മേടിക്കാൻ കടയിൽ കയറവെ ജോബിച്ചനെ വീണ്ടും കാണാനിടയായി..... തനിച്ചുള്ള പോക്ക് വരവിൽ പലപ്പോഴായി കോളേജിന് മുന്നിലായി ആളെ കാണുന്നു.....ഇടക്കിടക്ക് ആ മുഖം തനിക്ക് ചുറ്റുമായി കറങ്ങുന്നു.....അറിയില്ല ഇനി എന്താണ് ആ മനസിലെന്ന്....... ########### Day, Month....... ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞു വന്നതിൽ പിന്നെ ഞാൻ പുറത്തോട്ടിറങ്ങിയില്ല..... അകാരണമായ ഭയം ദേഹം മൂടുന്നത് പോലെ..........

ജോബിച്ചൻ ഇന്ന് വഴിയിൽ തടഞ്ഞിഷ്ട്ടം തുറന്ന് പറഞ്ഞിരിക്കുന്നു...... ഞാൻ അറിയും മുന്നേ വീട്ടുകാര് മുകേനെ ജോബിച്ചൻ എനിക്കായി കല്യാണം ആലോചിരിക്കുന്നെന്ന വാർത്ത വീട്ടിലെത്തിയതിൽ പിന്നെ അറിഞ്ഞു...... തളർന്നു തന്റെ കട്ടിലേൽ കിടന്നു...... എന്തിനെന്നറിയാതെ മിഴികൾ കലങ്ങി മറിഞ്ഞു.....ഇച്ചായന്മാരൊന്നും അടുത്തില്ല.... ദേവേട്ടൻ പോലും.......ഞാൻ എന്ത് ചെയ്യും കൃഷ്ണ...... ########### Day, Month...... എന്നോട് പിണക്കം ആണെന്ന് അറിയാം.... ആ സംഭവത്തിന് ശേഷം ഈ താളുകളിൽ കുറിക്കാൻ എന്ത് കൊണ്ടോ വിരലുകൾ ചലിച്ചില്ലായിരുന്നു...... ഇന്ന് ഇച്ചായന്മാരെല്ലാം തിരികെ വന്നു.... പക്ഷെ തങ്ങളുടെ കുഞ്ഞനുജത്തിയുടെ മിന്ന് കെട്ടിന്റെ സന്തോഷത്തിൽ ചേർത്ത് പിടിച്ച അൽഫിച്ചനോട് തന്റെ പ്രണയം തുറന്ന് പറയാനോരവസരം ലഭിക്കാതെ ഇന്ന് മുഴുവൻ ഒരു പാവ കണക്കെ അവർക്കിടയിൽ കഴിഞ്ഞു......

എന്റെ പ്രണയമൊന്ന് തുറന്ന് പറയാൻ ദേവേട്ടൻ പോലും അടുത്തിലാതെ പോയി..... ഒരുവേള മനസ് കലുഷിതമായപ്പോൾ ട്രീസയുടെ മടിത്തട്ടിൽ അഭയം തേടി...... അവളുടെ വയറ്റിലെ കുറുമ്പൻ കുസൃതി കാണിക്കുമ്പോൾ അത്‌ തൊട്ടറിയുന്ന നിമിഷം മനസ്സിലെ ഭാരം കുറയുന്നയത് പോലെ.....ഒരുവേള പുഞ്ചിരിയോടെ ഇരിക്കുന്ന ട്രീസയെ നോക്കി.... "ട്രീസമോ.... ചെക്കൻ വികൃതി ആണല്ലോടി.....ഞാൻ നിന്റെ മടിയിൽ കിടക്കുന്നത് ഇഷ്ടമല്ലെന്ന് തോന്നണു...... ട്രീസേ.....ഇവന്.... ഇവന് ഞാൻ പേരുവെച്ചോട്ടെടി......" "അതിന് അവനാണെന്ന് നി ഉറപ്പിച്ചോ ലച്ചു......" "എന്തോ മനസ് പറയുന്നു ഈ ലച്ചുമ്മയുടെ കുറുമ്പനാണിവനെന്ന്..... ഞാൻ തന്നെ ഇവന് പേര് വിളിക്കും...... ലച്ചുമ്മടെ ഡെവി..... ഡേവിഡ്..... അത്‌ നല്ല പേര് അല്ലേ.....അൽഫിച്ചന്റെ കൊച്ചിനും ഞാൻ പേര് കണ്ട് വെച്ചിട്ടുണ്ട്..... ഇച്ചായന് ഒരു മാലാഖ കൊച് ആകുവോ......

ആണേൽ അവരെ അങ്ങ് കെട്ടിക്കായിരുന്നു....." ന്ന് പറഞ്ഞു നിഷ്കളങ്കമായുള്ള ചിരിയിൽ ട്രീസ ന്റെ മൂക്കിൽ പിടിച്ചു വലിച്ചു ചിരിയോടെ...... "അപ്പഴേക്കും പേരും കണ്ടെത്തി കെട്ടും നടത്തിയോടി പെണ്ണെ.....ഏതായാലും നിന്റെ പേരിവന് ഇഷ്ടമായെന്ന് തോനുന്നു.....നിന്റെ ശബ്ദം കേട്ടാൽ കുറുമ്പന് ഇളക്കം കൂടുതലാ...... പിന്നെ ലച്ചുമ്മ ഞാൻ അറിഞ്ഞു കേട്ടോ..... ജോബിച്ചൻ മിന്ന് കേട്ടുവാണെന്ന്..... പെട്ടന്ന് കാണുവാണേൽ.....അങ്ങനെ ആണേൽ ന്റെ കൊച്ചനെ കൊണ്ട് നിന്റെ കൊച്ചിനെ മിന്ന് കെട്ടിക്കാടി.....നിന്നെ പോലെ സ്നഹിക്കാൻ മാത്രമറിയുന്ന ഒന്ന് മതിയെടി അവന്.....എന്തേ പറ്റുവേലെ......" ന്ന് പറഞ്ഞതിന് നിറം മങ്ങിയ ചിരിയോടെ..... " കെട്ട് നടക്കുവോ ഇല്ലിയോ.....നടക്കുവാണേൽ ന്റെ കൊച് ഇവന് തന്നെയാ.....ലച്ചുമ്മേടെ ഡെവി കുഞ്ഞന്...... " ന്ന് പറഞ്ഞു അവളുടെ ഉദരത്തിലായി കൈ ചേർക്കവേ കുഞ്ഞി കാലിനാൽ അവൻ സമ്മതമറിയിച്ചെന്ന് പറഞ്ഞു കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ അവളിൽ നിന്നും മറച് അവിടെന്ന് നേരെ കള്ള കണ്ണന് മുന്നിൽ പോയി ഉള്ളുരുകി വിളിച്ചു.....

ജോബിചനുമായുള്ള കെട്ട് അതെനിക്ക് കഴിയില്ല..... എന്നും എന്റെ പ്രണയം ദേവ് മാത്രമായിരിക്കും......കൃഷ്ണ ദേവിൽ നിന്നും ന്നെ പിരിക്കല്ലേ...... പ്രാർത്ഥിച് കഴിഞ്ഞു നടയിറങ്ങുമ്പഴേ കണ്ടു തന്നെ പ്രതീക്ഷിച്ചെന്ന വണ്ണം നിക്കുന്ന ജോബിച്ചനെ....... ഒരുവേള ആകാരണമായ ഭയം വന്നു മൂടിയെങ്കിലും..... ധൈര്യം സംഭരിച്ചു കൊണ്ട് ആ മനസ്സിൽ ഇനിയൊരു പ്രതീക്ഷ വരുത്താതെ എല്ലാം തുറന്ന് പറയാനായി ആൾക്കരികിലേക്കായി അടുത്തു..... ഒട്ടൊരു മൗനത്തിന് ശേഷം ഞാൻ തന്നെ തുടക്കമിട്ടു........ എല്ലാം കെട്ട് ഒന്നുമേ മിണ്ടാതെ ആളവിടം വിട്ട് പോകുമ്പോൾ ഇനി എന്തെന്നറിയാതെ ആ വാകത്തറയ്ക്ക് സമീപം ശില കണക്ക് നിന്നു പോയി...... ################# Day, Month...... ദിവസങ്ങൾക്ക് ശേഷം ഇന്ന് എന്റെ പ്രണയം പതിവ് കണക്കെന്ന പോലെ വകത്തറയിലായി ഇരിപ്പുണ്ടായിരുന്നു..... നാട്ടീന്നു വന്നെന്ന് ഇച്ചായന്മാർ പറഞ്ഞറിഞ്ഞത് കൊണ്ട് ആ മുഖം കാണാനുള്ള ആഗ്രഹത്താൽ അവിടെക്കായി ചുവടു വെച്ചു.......

മൗനമായി പ്രണയം കൈ മാറി ഒരുമിച്ചാ നടയിൽ തൊഴുതിറങ്ങുമ്പോൾ അമ്പലകുളപ്പാടവിലിരുന്ന് തന്റെ കയ്യിലായി വാഴയില കുമ്പിളിൽ നിറയെ മഞ്ചാടിയും അതിലായി ചെറു മയിൽ‌പീലിൽ തുണ്ടും വെച്ചു കോണ്ട്...... "ദേവിന്റെ ലച്ചുവിന്......." ന്ന് മൊഴിഞ്ഞു ചിരിയോടെ തന്റെ മയിൽ‌പീലി കയ്യിൽ ചുണ്ട് ചേർക്കവേ..... ഒരുവേള കണ്ണുകൾ ഇറുകെ അടച്ചു തുറന്നതും തനിക്കായി പ്രണയത്തിൽ ചാലിച്ച പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കുളപടവുകൾ കയറി നടന്നകലവേ ആ വാഴ കുമ്പിൾ തന്റെ നെഞ്ചോട് ചേർത്ത് വീട്ടിലേക്ക് മടങ്ങി...... ഒരു കുഞ്ഞു കുപ്പിയിൽ ആ മഞ്ചാടി മണികൾ നിറച് തന്റെ കുഞ്ഞു പെട്ടിയിലായി സൂക്ഷിച്ചു വെച്ചു.....ആ കുഞ്ഞു മയിൽ പീലി തന്റെ പുസ്തകത്താളിലൊന്നിൽ ഒളിപ്പിച്ചു ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ....... ############# Day, Month........ ഇന്ന് ദേവേട്ടനോടൊപ്പം കോളേജിന് പുറത്ത് വെച്ചു ജോബിചനുമായി സംസാരിച്ചു....... അതിന് ശേഷം മനസിനെ മദിച്ചുകൊണ്ടിരുന്ന ഭയം വിട്ടകന്ന് തികച്ചും ശാന്തമായത് പോലെ.......

മിന്ന് കെട്ട് വാക്കാൽ ഉറപ്പിച്ച സ്ഥിതിക്ക് പെട്ടന്നുള്ള തുറന്ന് പറച്ചിൽ അവരിൽ വേദയുണ്ടാക്കുമെന്ന് ആള് പറഞ്ഞത് പ്രകാരം സാവധാനം ഇച്ചായന്മാരെ അറിയിക്കാമെന്നുള്ള തീരുമാനത്തിൽ ദേവ് കൂടെ മുൻ‌തൂക്കം നൽകിയതും.....എല്ലാം കലങ്ങി തെളിയുമെന്ന വിശ്വാസത്തിൽ പിന്നീട് സന്തോഷത്തിന്റെ നിമിഷമായിരുന്നു........ ########### Day, Month....... അമ്മയ്ക്ക് പെട്ടന്ന് വയ്യായ്ക കൂടിയെന്ന പറഞ്......ഇന്ന് വെളുപ്പിനെ ദേവേട്ടൻ നാട്ടിലോട്ടു പോയി...... ദേവേട്ടന് അമ്മ മാത്രമേയുള്ളൂ.......വാകത്തറയിൽ വെച്ച് എന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പെട്ടന്ന് തന്നെ തിരിച്ചു വരുമെന്നുള്ള വാക്കിൽ തന്നിൽ നിന്നും നടന്നകന്നു....... ഇതിനിടയിൽ പിന്നീട് ജോബിച്ചനെ കാണേണ്ടി വന്നില്ല....... ജോബിചനയുമായുള്ള മിന്ന് കെട്ട് ട്രീസ്സയുടെയും അലീനയുടെയും പ്രസവത്തിനുശേഷം നടത്താമെന്നുള്ള ആലോചന ഇച്ചായമാർക്കിടയിൽ മുന്നോട്ടു കൊണ്ടു പോകുന്നത് ഒരു അസ്വസ്ഥതയോടെ നോക്കിനിൽക്കാനല്ലാതെ കഴിഞ്ഞില്ല......... ################

Day, Month....... ഓടി പിടഞ്ഞു വരികയായിരുന്നു നിന്നിൽ എന്റെ അക്ഷരങ്ങൾ കുറയ്ക്കുവാനായി...... ഈ ഒരാഴ്ചക്കാലം ഞാൻ ഒത്തിരി സന്തോഷത്തിലായിരുന്നു.......എന്റെ ആൽഫിച്ഛനും സകരിച്ചനും അപ്പന്മാർ ആയിരിക്കുന്നു........ ട്രീസ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ...മിനിറ്റുകളുടെ വ്യത്യാസത്തിൽ അലീന മറ്റൊരു ആൺകുഞ്ഞിന് ജന്മം നൽകി...... ഈ ഒരാഴ്ചക്കാലം അവർക്കൊപ്പം ആശുപത്രിയിൽ ആ കുരുന്നുകളുടെ മുഖം നോക്കി നിന്നു...... അവരുടെ അപ്പച്ചി അല്ലേ അവർക്ക് പേരിടാനുള്ള കടമയും എനിക്കാണെന്ന് വാദിച്ചുകൊണ്ട് ആ രണ്ടു കുരുന്നുകൾക്കും ഞാൻ പേര് ചാർത്തി........ സകരിച്ചന്റെ കുഞ്ഞിനെ ഡേവിഡ് ന്നും ആൽഫിചന്റെ പൊന്നോമനയ്ക്ക് ഫ്രഡറിക് എന്നും നാമം നൽകിയതും സന്തോഷത്തോടെ രണ്ടിച്ചയമന്മാരും തന്നെ ചേർത്ത് പിടിച്ചു...... ഹോസ്പിറ്റലിൽ കിടന്ന ദിവസമത്രയും രണ്ടു കുഞ്ഞുങ്ങളും എന്റെ കൈകളിലായി മാറി മാറി എടുത്തു കൊണ്ടിരുന്നു...... എന്തുകൊണ്ടോ ആ കുഞ്ഞു മുഖങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.......

അതിയായ വാത്സല്യം തന്നിൽ നിറയുന്നത് പോലെ........ ########### Day, Month....... നെഞ്ചു പൊട്ടുമാറുള്ള കരച്ചിൽ തൊണ്ടക്കുഴിയിൽ അടക്കി കൊണ്ടാണ് ഇന്നീ താളിൽ ഞാനിതു കുറിക്കുന്നത്...... തെറ്റ് ചെയ്തു...... ഒരിക്കലും തിരുത്താൻ കഴിയാത്ത വലിയ തെറ്റ്....... മനസ്സ് കൈ വിട്ടു പോയ നിമിഷം ഒന്നെതിർക്കാൻ പോലും കഴിയാതെ ആ തെറ്റിലേക്ക് ഞാനും അകപ്പെട്ടു പോയി....... ഒത്തിരി ദിവസത്തിനുശേഷം ഈ സന്തോഷ നിമിഷം കുറിക്കുന്നത് ഒത്തിരി പിടഞ്ഞുരുകുന്ന മനസ്സുമായാണ്...... ഇന്ന് കുഞ്ഞുങ്ങളുടെ മാമോദീസ മുക്കുന്ന ചടങ്ങായിരുന്നു.......വീട്ടിലുള്ളവരെല്ലാം അതിനുവേണ്ടി പള്ളിയിൽ പോകാൻ നിൽക്കവേ...... കഴിഞ്ഞ ദിവസങ്ങളിലെ തന്റെ അരങ്ങേറ്റം കൊണ്ട് ഉറക്കമിളച്ചത് കൊണ്ട് തന്നെ താൻ നന്നേ ക്ഷീണിച്ചിരുന്നു........ അതുകൊണ്ടുതന്നെ അവർക്കൊപ്പം പോകാതെ ക്ഷീണം മാറാൻ വീട്ടിൽ തന്നെ നിന്നു........ ഉറങ്ങിയെണീറ്റ ക്ഷീണമൊന്നു മാറാനായി മുങ്ങി കുളിക്കാമെന്നുള്ള ചിന്തയോടു കൂടി കുളപ്പടവിലേക്ക് നടന്നു.......

മാനം ഇരുണ്ടു മൂടി മഴയെ വരവേൽക്കാനെന്നപോലെ അന്തരീക്ഷമാകെ തണുപ്പ് പടർന്നു..... കുളപ്പടവിലെ മങ്ങിയ ലേറ്റ് തെളിയിച്ചുകൊണ്ട് കയ്യിലെ വസ്ത്രങ്ങൾ കുളപടവിലായി വെച്ച് താഴോട്ടിറങ്ങി..... കാൽപാദങ്ങൾ വെള്ളത്തിൽ തട്ടും മുന്നേ..... മഴത്തുള്ളികൾ തന്നെയും പൊതിഞ്ഞു കൊണ്ട് ഭൂമിയെ സ്പർശിച്ചു കഴിഞ്ഞിരുന്നു........ ഒരു നിമിഷം കൈകൾ വിടർത്തി ആ കുഞ്ഞു തുള്ളികളെ തന്നിലേക്ക് ആവാഹിച്ചുകൊണ്ട് മിഴികൾ അടച്ചു......ഓരോ തുള്ളിയും എന്നിൽ തട്ടി ഊർന്നിറങ്ങി....... ആ തണുപ്പിൽ ലയിക്കവേ.....തനിക്ക് പിറകിലായി എന്തോ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും തന്നിലായി മിഴികൾ വിടർത്തി നോക്കുന്ന ദേവ്നെ കണ്ടു...... അപ്രതീക്ഷിതമായി ആളെ അവിടെ കണ്ട സന്തോഷത്തിൽ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ആൾക്ക് അടുത്തേക്കടുതു....... പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞു വിറച്ചുകൊണ്ട് ആ മിഴിയിലേക്ക് നോക്കി നിന്നു........ മിഴികൾ തമ്മിൽ ലയിച്ചു പോയ നിമിഷത്തിൽ ഉള്ളിലായി വിടർന്ന ആവേശങ്ങൾ തങ്ങളിൽ നിറച്ചത്......

.ആ മഴയിൽ എല്ലാ അർത്ഥത്തിലും ദേവ് ലച്ചുവിനെ സ്വന്തമാക്കിക്കൊണ്ട് ആയിരുന്നു....... പ്രണയ ആലസ്യത്തിൽ നിന്നും പുറത്തുവന്നത് ഉള്ളം നിറയെ കുറ്റബോധത്താൽ നിറച്ചു കൊണ്ടായിരുന്നു.......ചെയ്തു പോയ തെറ്റിൽ ഉള്ളം അലറി കരഞ്ഞു പോയി...... ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾ തുടച്ചു മാറ്റാൻ പോലും കഴിയാതെ നിന്ന തന്നെ ചേർത്തു പിടിക്കാൻ ഒരുങ്ങിയ ദേവിന്റെ കൈകൾ തട്ടിമാറ്റിക്കൊണ്ട് ദാവണി വാരിച്ചുറ്റി പിടിച്ച് വീട്ടിലേക്കോടി തന്റെ വിരിപ്പിലായി മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു........ ########### Day, Month....... ചെയ്തുപോയ തെറ്റിന്റെ വ്യാപ്തി തന്റെ ഉള്ളo നീറി പുകയുമ്പോൾ അതെ വേദന അനുഭവിക്കുന്ന ദേവ്നെ ഒന്ന് കാണാൻ പോലും മനസ്സ് തയ്യാറല്ലായിരുന്നു...... ഒരുതരം ഒളിച്ചോട്ടം പോലെ...... തനിക്ക് അറിയാമായിരുന്നു തന്റെ വരവും കാത്ത്‌ ആ മിഴികളുമായി ആ വാകത്തറയിൽ ഉണ്ടാകുമെന്ന്......

അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിലെല്ലാം വീട്ടിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു...,.. കൂടുതൽ സമയവും കുട്ടികൾക്കൊപ്പം ചിലവഴിച്ചു...... അല്ലാത്ത സമയം ചായക്കൂട്ടുകളുമായി തന്റെ മുറിയിൽ കഴിച്ചു കൂട്ടി...... മനസ്സ് കൈവിട്ടു പോകുമെന്ന് തോന്നുമ്പോൾ കുളപ്പടലേക്കായി പോകാനൊരുങ്ങുമ്പോഴേക്കും തന്റെ കാലുകൾ പിൻവലിച്ചു......പിന്നെയും ഓർമ്മകൾ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു......... ############ Day, Month........ ഇന്നത്തെ ദിവസം എന്നെ സംബന്ധിച്ചിടത്തോളം തള്ളാനും കൊള്ളാനും കഴിയുന്ന ഒന്നായിരുന്നില്ല...... വീട്ടിൽ തന്നെയുള്ള ചടഞ്ഞു കൂടിയുള്ള ഇരുത്തം കാരണം ഇച്ചായന്മാർ തന്നെ നിർബന്ധിച്ച് കൊണ്ട് അമ്പലത്തിലോട്ട് വിട്ടു...... ദൂര നിന്നെ കണ്ടു തനിക്കായി കാത്തിരിക്കുന്ന ദേവ്നെ........തലകുനിച്ച് ആൾക്ക് മുന്നിലൂടെ പോകും മുന്നേ ഞൊടിയിടയിൽ കയ്യിലായി പിടുത്തമിട്ടു കൊണ്ട് നടയിലേക്കായ് കയറി തനിക്കു മുന്നിൽ നിന്നുകൊണ്ട് ഉറച്ച ശബ്ദത്തോടെ...... "ഇനിയും സഹിക്കാൻ വയ്യ ലച്ചു നിന്റെ അവഗണന......

ഈ നടയിൽ വെച് നിനക്ക് ഞാനൊരു വാക്ക് തന്നിരുന്നു........ഈ ജീവിതത്തിൽ ദേവിന്റെ ലച്ചുവായി നീ മാത്രം മതിയെന്ന്.......ഒരു നിമിഷം കൈവിട്ടു പോയ പ്രവർത്തി കാരണം എന്നെന്നേക്കുമായി നിന്റെ അവഗണന എനിക്ക് സഹിക്കില്ല ലച്ചു........ നിന്റെ കണ്ണിൽ കാണുന്ന ഈ കുറ്റബോധം എന്റെ പ്രവർത്തിയെ കൊല്ലാതെ കൊന്നു കൊണ്ടിരിക്കുവാ....... ശരിയാ തെറ്റാണ് ചെയ്തത്.......അറിയാതെ മനസ് കൈ വിട്ട് പോയെങ്കിലും...... ആ നിമിഷം ഞാൻ സ്വന്തമാക്കിയത് എന്റെ പ്രണയമാണ്.......കുറ്റബോധവും പേറിയുള്ള നിന്റെ ഈ നിൽപ്പ് ഇനി എനിക്ക് കാണാൻ കഴിയില്ല.....ഈ നിമിഷം നിന്നോട് പോലും അനുവാദം ചോദിക്കാതെ ഞാനൊരു കാര്യം ചെയ്യുവാ...... നീ ഏറെ ആരാധിക്കുന്ന ഈ കൃഷ്ണ നടയിൽ വെച്ച് ഈ നിമിഷം നീ എന്റെ പാതി ആകും......."

ന്ന് പറഞ്ഞതോടൊപ്പം അവിടെയുള്ള താലത്തിലെ മഞ്ഞചരട് തന്റെ കഴുത്തിലായി ചാർത്തിയതോടൊപ്പം.....ഒരു നുള്ള് സിന്ദൂരത്താൽ ആ വിരലുകൾ തന്റെ സീമന്തരേഖ ചുവപ്പിച്ചു കഴിഞ്ഞിരുന്നു...... ഒരു നടുക്കത്തോടെ ആ പ്രവർത്തി വീക്ഷിച്ചു കൊണ്ടിരുന്ന എന്നെ നോക്കി....... "അറിയാതെ ഞാൻ ചെയ്ത തെറ്റ് ഞാനായിത്തന്നെ തിരുത്തി...... ഇനിമുതൽ കുരിശിങ്കൽ ലക്ഷ്മിയല്ല നീയെനിക്ക് ദേവിന്റെ പതിയും എന്റെ മാത്രം പ്രണയവുമാണ്........" ന്ന് പറഞ്ഞു തന്നെയും ചേർത്തുപിടിച്ച് അമ്പലക്കുളത്തിലേക്ക് നടന്ന് ആ പടവുകളിലായിരുന്ന് ഏറെനേരത്തെ പരിഭവം മനസ്സ് ശാന്തമാക്കിയെങ്കിലും...... ഈ ഒരു രൂപം തന്റെ ഇച്ചായന്മാരിലുണ്ടാക്കുന്ന നടുക്കവും അവരുടെ വിശ്വാസം തകർത്തത്തിലുള്ള പ്രതികരണവും ഓർത്തു കൊണ്ട് ഉള്ളിൽ അലയടിക്കുന്ന ഭയത്തോടെ ദേവിനോട് കണ്ണാൽ യാത്ര പറഞവിടെ നിന്നും നടന്ന് നീങ്ങി..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story