പ്രണയശ്രാവണാസുരം: ഭാഗം 57

pranayashravanasuram

എഴുത്തുകാരി: അമീന

ഈ ഒരു രൂപം തന്റെ ഇച്ചായന്മാരിലുണ്ടാക്കുന്ന നടുക്കവും അവരുടെ വിശ്വാസം തകർത്തത്തിലുള്ള പ്രതികരണവും ഓർത്തു കൊണ്ട് ഉള്ളിൽ അലയടിക്കുന്ന ഭയത്തോടെ ദേവിനോട് കണ്ണാൽ യാത്ര പറഞവിടെ നിന്നും നടന്ന് നീങ്ങി..... വീട്ടിലെത്തയെങ്കിലും ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയം കാരണം താലി വസ്ത്രത്തിനുള്ളിലേക്കായി ഒളിപ്പിച്ചു മുടിയിഴകൾ വകഞ് നെറുകയിലെ സിന്ദൂരം മറച് വെച് വീട്ടിലേക്ക് പ്രവേശിച്ചു....... ഇച്ചായന്മാരുടെ വെറുപ്പ് കാണാനുള്ള ശക്തിയില്ലാത്തത് കൊണ്ട് മാത്രം ഈ രൂപത്തിലുള്ള കടന്ന് ചെല്ലൽ തന്നിൽ അത്യധികം ഭയം സ്റ്റിഷ്ടിച്ചിരുന്നു...... ഈ താലിയുടെയും സിന്ദൂരത്തിന്റെയും അവകാശി അടുത്ത് വേണം ഇച്ചായന്മാരി സത്യം അറിയുന്ന ആ നിമിഷത്തിൽ....... ################

Day, Month....... ഇന്ന് രാവിലെ ഉണർന്നത് തന്നെ നടുക്കമാർന്ന വാർത്ത കേട്ടു കൊണ്ടായിരുന്നു...... ജോബിച്ചൻ ഏതോ ഒരു പെണ്ണിനെയും കൊണ്ട് മിന്നുകെട്ടി വന്നിരിക്കുന്നു.......താനുമായി മിന്നുകെട്ടുറപ്പിച്ചിരിക്കെ മറ്റൊരു പെൺകുട്ടിയെ മിന്നു ചാർത്തിയത് ഇച്ചായന്മാരിൽ ദേഷ്യം തീർത്തു........ ഒരു വലിയ കോലാഹലം തന്നെ ഉണ്ടാക്കി തിരിച്ചുവന്ന് ഇച്ചായന്മാർ തന്റെ മനസ്സ് വേദനിചെന്ന് കരുതി ചേർത്ത് പിടിച്ചപ്പോൾ...... തന്റെ പ്രവർത്തികളൊന്ന് പോലും തുറന്ന് പറയാൻ കഴിയാതെ കുറ്റബോധത്തോടെ അവർക്ക് നേരെ മിഴികളൊന്നുയർത്താൻ പോലും സാധിച്ചിരുന്നില്ല....... ഇനിയും അവർക്കിടയിൽ ഒന്നും തന്നെ മറച്ചുവെക്കാൻ തനിക്കിനി സാധിക്കില്ലന്ന് ഉറപ്പിച്ചു....... ജോബിചനയുമായുള്ള മിന്നെന്ന തടസ്സം തന്നിൽ നിന്നും നീങ്ങിയതിൽ ആശ്വാസം കൊണ്ടു........

വീണ്ടും മനസ്സിൽ തണുപ്പ് പടരുന്നതോടൊപ്പം ഇന്ന് ദേവേട്ടൻ വാകത്തറയിൽ വെച്......ആൾടെ കയ്യാൽ പ്രണയാപഹാരമായി ചുമന്ന പട്ട് ചെല കയ്യാൽ മേടിക്കവേ വരുന്ന ദിവസങ്ങളിലൊന്നിൽ തന്നോടുകൂടെ നിന്ന് സത്യങ്ങൾ പറയാമെന്നുള്ള ഉറപ്പിൽ പിരിഞ്ഞു........... ########## Day, Month....... ഇന്ന് ഇച്ചായന്മാരുടെ രണ്ടു കുട്ടി കുറുമ്പുകൾക്കും രണ്ടു വയസ്സ് തികഞ്ഞു......അതുകൊണ്ടുതന്നെ വീട്ടിലുള്ളവരെല്ലാം വേളാങ്കണ്ണിയിലേക്ക് പോകാൻ തീരുമാനിച്ചു...... ഇന്ന് എല്ലാവരോടും സത്യം തുറന്ന് പറയാമെന്നുള്ള തീരുമാനത്തിൽ ദേവേട്ടൻ പറഞ്ഞത് പ്രകാരം ഞാൻ അവരിടൊപ്പം പോകുന്നതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി...... അവർ പോയതിന് പുറകെ ദേവേട്ടൻ തനിക്കായി സമ്മാനിച്ച ചുമന്ന പട്ട് ചേല ചുറ്റി കഴുത്തിൽ താലിയും നെറുകയിൽ സിന്തൂരവുമണിഞ്ഞു......കയ്യിലായി കുഞ്ഞു വളകളും അണിഞൊരുങ്ങി ആളുടെ വരവിനായി കാത്തിരുന്നു......

വഴികണ്ണുമായി നിൽക്കവേ അവിടെ നിന്നും പതിയെ ദേവിന് താൻ സ്വന്തമായ കുളപ്പടവിലേക്കായി നടന്നു...... പതിയെ കൽപടവുകൾ ഇറങ്ങി....... കുളത്തിലായി പതിവിലേറെ ഇന്നൊത്തിരി നീലാമബൽ വിരിഞ്ഞിരുന്നു...... ആ കൽപടവിലിരുന്ന് സാരി കുറച്ചുയർത്തി വെള്ളത്തിലേക്കായി കാലെടുത്ത് വെച് തന്റെ പീലി കയ്യാൽ ഒരാമ്പൽ പൊട്ടിച്ചെടുത്തു....... അവിടെ നിക്കുന്ന ഓരോ നിമിഷവും ചെറു ഓർമയിൽ ഇളം ചിരിയോടെ മുഖം തിരിച്ചതും....... തനിക്കടുത്തായി പുഞ്ചിരിയോടെ കൽപടവിലിരിക്കുന്ന ദേവ്നെ കണ്ട് കണ്ണുകൾ വിടർന്നതോടൊപ്പം ചെറു നാണാത്താൽ മിഴികൾ താഴ്ന്നു പോയി....... തന്നെ തന്നെ കണ്ണിമവെട്ടാതെ നോക്കിയ ദേവ് അവിടെനിന്നെണീറ്റ് തനിക്കരികിലായി സ്ഥാനം പിടിച് തന്റെ പീലി കൈ കയ്യിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട്.... "ദേവിന്റെ പാതി ഇന്നൊത്തിരി സുന്ദരി ആയിരിക്കുന്നു.....മികവാർന്ന ദേവി ശില്പം പോലെ......" ന്നുള്ള ആളുടെ ആദ്രമായ വാക്കിൽ ആ നെഞ്ചോട് ചേർന്നിരുന്നു.......

ആ കൽപടവിൽ വെച് തനിക്കായി ഒരു ചുവന്ന പട്ടിനാൽ പൊതിഞ്ഞ ചിലങ്ക സമ്മാനിച് കൊണ്ട്..... "ഇതെന്റെ പ്രണയമാണ് ലച്ചു.....നിനക്കായി ഇതിലും വലിയ സമ്മാനമേകാൻ എനിക്കറിയില്ല പെണ്ണെ...... ഈ ഗുഗ്രു വിന്റെ ശബ്ദമധുരിമയിൽ ലയിക്കാനൊരു കോതി......ചുവടു വെക്കുവോ എനിക്കായി......." ന്ന് പറഞ് തന്റെ മിഴികളിലേക്ക് ഉറ്റു നോക്കവേ പുഞ്ചിരിയോടെ ആ കയ്യോട് കൈ ചേർത്ത് കൊണ്ട് ആ കൽപടവുകൾ കയറി തന്റെ റൂമിലേക്കായി നടന്നു...... തനിക്ക് മുന്നിൽ മുട്ടിലിരുന്ന് ഇരുചിലങ്കകൾ കാലിലായി ദേവിന്റെ കയ്യാൽ അണിയിച്ചു.....സ്റ്റീരിയോയിൽ നിന്നോഴുകുന്ന ഗാനത്തിൽ തന്റെ പ്രിയനായി മതിമറന്നു ചുവടു വെച്ചു......തന്റെ ചുവടുകൾ കണ്ണിമ വെട്ടാതെ നോക്കി അടുത്ത് വന്ന ദേവ് അത്യധികം പ്രണയത്തോടെ തന്റെ സീമന്ത രേഖയിൽ ചുണ്ട് ചേർത്തു.......

തന്നെ ചേർത്ത് പിടിച്ചിരുന്ന ദേവ്ന്റെ കയ്യ്ക്കുള്ളിൽ നിന്ന് ചെറു ചിരിയോടെ അകന്ന് കൊണ്ട് തന്റെ ക്യാൻവാസിൽ മൂടിയ ചുവന്ന പട്ടുയർത്തിയതും ആ കണ്ണുകളിൽ അലയടിച്ച അത്ഭുതത്താൽ തന്റെ കവിളിനകളിൽ ചുവപ്പ് രാശി പടർന്നു..... ദേവിന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന തന്റെ കഴുത്തിലായി പിണഞ്ഞു കിടക്കുന്ന ആലില താലിയും നെറുകയിലെ സിന്ദൂരവും കൂടുതൽ തെളിമയോടെ ഛായ ചിത്രമായി ആ ക്യാൻവാസിൽ വരച്ചു തീർത്തിരിക്കുന്നു...... ചിത്രത്തിലേത് പോലെ ദേവ് തന്നെ ചേർത്ത് പിടിച് തൊട്ടടുത്ത കണ്ണാടിയിലേക്കായി മിഴികൾ ചലിപ്പിച്ചു കൊണ്ട്.... "ഈ ഒരു നിമിഷം നിന്റെ ഓർമയിൽ ഉണ്ടായിരുന്നോ പെണ്ണെ......ഛായമായി വരച്ചു തീർക്കാൻ......" "മ്മ്.....വരുമെന്ന് പറഞ്ഞില്ലായിരുന്നോ...... ഉറക്കമൊഴിച് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ വരച്ചു പൂർത്തിയാക്കിയതാണ്.....

ദേവിന്റെ പാതിയായുള്ള ഈ ഛായ ചിത്രം......." നോട്ടങ്ങൾ തമ്മിൽ പ്രണയം നിറച്ചു കൊണ്ട് ഏറെനേരം ആ തൊളിലായി തല ചായ്ച്ചു കൊണ്ട് ഇരുന്നു...... ഒരുമിച്ചുള്ള ഇനിയങ്ങോട്ടുള്ള ജീവിതവും സന്തോഷമായ നിമിഷങ്ങളും തങ്ങളുടെ സംസാരത്തിന് മാറ്റുകൂട്ടി സമയം കടന്ന് പോയി...... തുടരേയുള്ള മണിനാദം കെട്ട് താഴെക്കിറങ്ങി മുൻവാതിൽ തുറക്കവേ അവിടെ ചിരിയോടെ നിക്കുന്ന ജോബിച്ചനെ കണ്ട് സംശയത്തോടെ നിന്നതും...... പുഞ്ചിരിയാർന്ന മുഖം നിമിഷനേരം കൊണ്ട് പരിഹാസപൂണമാകുന്നത് കാണെ ആളെ ഉറ്റുനോക്കി...... "കുരിശിങ്കൽ വീട്ടിലെ ദത്ത് പുത്രിക്ക് തന്റെ കാമുകനുമായെന്നത ഈ കളത്തി പറമ്പിൽ പരിപാടി......" ന്ന് പറഞ്ഞതിൽ ഞെട്ടിത്തരിച്ചു നിൽക്കവേ തനിക്കരികിലായി ചേർന്നു നിന്ന ദേവിന്റെ കയ്കളുടെ മുറുക്കം തന്റെ തോളിൽ അനുഭവപ്പെട്ടതിൽ മിഴികൾ ദേവിലേക്ക് പതിക്കവേ വലിഞ്ഞു മുറുകിയ മുഖവുമായി ജോബിച്ചനെ നോക്കുന്ന ദേവ്ന്റെ മുഖം തന്നിൽ ഒത്തിരി സംശയങ്ങൾ തീർത്തു.....

അതിനൊരു അവസാനമെന്നോണം ജോബിച്ചന്റെ നാവിൽ നിന്നുതീർന്ന് വീണ വാക്കിൽ തരിച്ചു നിന്നു പോയി....... "നീ ജയിച്ചെന്ന് കരുതണ്ട ദേവ് ഭാസ്കർ..... ഇവളെ...എന്റെ കയ്യെത്തും ദൂരത്ത് നിന്നാ നീയെന്നിൽ നിന്ന് തട്ടി മാറ്റിയത്...... ജോബി മോഹിച്ചതാ ഇവളെ...... ആ എന്നെ നീ ഒരു പീറ പെണ്ണിൽ കുരുകി തളച്ചിട്ടാലും അടങ്ങില്ല ജോബി......." "നിനക്ക് കഴിയില്ല ജോബിൻ.... ലക്ഷ്മി എന്റേതാ.... നിന്നെ അന്ന് കോളേജ് മുന്നിൽ വെച്ച് കണ്ടപ്പഴേ ഉറപ്പിച്ചതാ നിന്റെ ലക്ഷ്യം ഇവളാണെന്ന്..... അത്‌ കൊണ്ട് തന്നെയാ നിന്നെ ഞാൻ പൂട്ടിയത്..... നീ എന്ത് കരുതി ഞാൻ ഒന്നും അറിയില്ലെന്നോ.... ഏതോ ഒരുത്തിയുമായി ബന്ധം ഉണ്ടായിരിക്കെ ന്റെ പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിക്കാമെന്നോ......അതിനനുവദിക്കണേൽ ഈ ദേവിന്റെ ഉടലിൽ പ്രാണനില്ലാതിരിക്കണം......നിനക്കുള്ള പൂട്ട് അതെന്റെ കൈകൊണ്ട് നടപ്പിലാക്കിയത് ഇവളിൽ നിന്റെ അനാവശ്യമായ ഒരു നോട്ടം പോലും തടയാനാ.....

.ഇപ്പോൾ മിന്ന് കെട്ടി കൂടെ കൊണ്ട് വന്നില്ലേ ഒരുത്തി നിന്ന് വില്ലൻ കളിക്കാതെ കെട്ടിയ പെണ്ണിനെ പോന്ന് പോലെ നോക്കാൻ പടിക്ക്......." "ഡാ......." "ചെറയാതെ ഇറങ്ങി പോടാ......." ന്നുള്ള ദേവിന്റെ ആക്രോശത്തിൽ പകയെരിയുന്ന കണ്ണാൽ ജോബി അവിടം വിട്ട് പോകുമ്പോൾ എന്തിനെന്നറിയാതെ മനസിൽ അകാരണമായ ഭയങ്കര കുമിഞ്ഞു കൂടി...... തന്നെ സമാധാനിച് ഒഴുകിയുറങ്ങിയ കണ്ണ് തുടച് നെറുകയിൽ ചുണ്ട് ചേർത്ത് ദേവ് അവിടെ നിന്നകന്ന് പോയി..... തനിക്കന്യമായ ജോബിച്ചന്റെ മുഖം നൽകിയ നടുക്കത്തിൽ തിരിച്ചു വന്ന വീട്ടികാരോട് പോലും ഒന്നും പറയാതെ തന്റെ മുറിയിലായി കഴിഞ്ഞു കൂടി....... ############# Day, Month....... കഴിഞ്ഞ ദിവസത്തിന്റെ നടുക്കത്തിൽ നിന്ന് പുറത്ത് വരുന്നതിനായി ഇന്ന് മറ്റൊരു സന്തോഷ വാർത്ത കൂടെയറിഞ്ഞു......ന്റെ റോസ്‌ലി അമ്മയാകാൻ പോകുന്നു...... അതിന്റെ സന്തോഷത്തിൽ ഇന്ന് മുഴുവൻ കുട്ടികുറുമ്പന്മാരുടെ കൂടെ കളത്തി പറമ്പിലായിരുന്നു...... ഡെവി കുഞ്ഞുവും ഫ്രഡി കുഞ്ഞൂട്ടനും നല്ല കൂട്ടാണ്.....

അവർക്ക് എന്നും പ്രിയം ഈ ലച്ചുമ്മ തന്നെയാ...... കുസൃതി കാണിച്ചു അടുത്ത കാണുമെപ്പോഴും....... റോസ്‌ലിമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷത്തിലാണ് രണ്ടും...... എന്തൊക്കെയോ രണ്ട് പേരും ആ കുഞ്ഞു വായാൽ വഴക്ക് കൂടി വരുന്നത് കണ്ട് തന്റെ ഇരുവശങ്ങളിലായി ചേർത്തിരുത്തി...... കാര്യമാരാഞ്ഞപ്പോൾ കുഞ്ഞി ചുണ്ട് വിതുമ്പി ഡെവി കുഞ്ഞ്.... "ലത്തുമ്മ.... ഈ ഫെദി പദയുവാ ഓചലിമ്മടെ (റോസ്‌ലി ) കുഞ്ഞി കുക്കയിലുള്ള കുഞ്ഞ് വാവ അവന്റെ ആനെന്ന്.....അപ്പൊ എനക്ക് കുഞ്ഞ് വാവ ഇയ്യല്ലോ......" "അച്ചോടാ.... ലച്ചുമ്മന്റെ കുഞ്ഞനും കൂടെ ഉള്ളതല്ലേ റോസ്‌ലിമ്മടെ വാവ......" "അയ്യാ.... ന്റേത് മാത്രവ.... തയൂല്ല......." ന്ന് പറഞ്ഞു വിതുമ്പിയ ഫ്രഡി കുഞ്ഞനെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിയോടെ കുശുമ്പ് നിറഞ്ഞ കുഞ്ഞു ഡെവിയെ നോക്കവേ..... കുഞ്ഞൻ തന്റെ വയറിലായി തൊട്ട് കൊണ്ട്..... "ലത്തുമ്മ..... ലത്തുമ്മടെ കുഞ്ഞി കുക്കയിൽ കുഞ്ഞു വാവ ഉന്തോ..... ഉന്തേൽ എനക് തയുവോ........"

"തരാലോ....ഇപ്പോ ലച്ചുമ്മടെ കുഞ്ഞി കുടുക്കയിൽ കുഞ്ഞ് വാവ ഇല്ലല്ലോടാ കണ്ണാ......." "ഇഞ്ഞി എപ്പത ഉന്താവ ലത്തുമ്മ.....ഉന്താവുമ്പോ ഇന്ക് തന്നെ തതന്നെ....." ന്ന് പറഞ്ഞു തന്റെ കവിളിൽ കുഞ്ഞി ചുണ്ട് പതിപ്പിച് ചിരിയോടെ ചാടിയിറങ്ങി..... ഇതെല്ലാം കണ്ട് ചിരിയോടെ നിന്ന ട്രീസയെ നോക്കി മുന്നേ പോകുന്ന ഫ്രഡി കുഞ്ഞൂട്ടനേം കൂട്ടി ഓരോന്ന് പറഞ്ഞു നടന്ന് പോകുന്ന ഡെവിയെ നോക്കി നിന്നു...... "ലച്ചു..... ഇവിടെ അപ്പൊ ഞാൻ അറിയാതെ ബുക്കിങ് ഒക്കെ തുടങ്ങിയല്ലോ ന്റെ കൊച്ചൻ...... നീ പറഞ്ഞ കണക്ക് വേം വാവയെ കൊടുത്തില്ലേൽ ചോദ്യം കൊണ്ട് ബുദ്ധിമുട്ടിക്കുമവൻ.......വാശിക്കാരനാ..... ഇച്ചായന്മാരോട് പറഞ്ഞു നല്ലൊരു ചെക്കനെ കണ്ട് പിടിച്ചു മിന്ന് കെട്ട് അങ്ങ് നടത്താം.....അല്ലേ....." ന്ന് പറഞ്ഞതിന് ചെറു ചിരിയോടെ ആ കവിളിൽ പിച്ചി..... മനസ്സിലായി തന്റെ കഴുത്തിൽ വീഴുന്ന മിന്നിന് അവകാശി തന്റെ ദേവ് മാത്രമാണെന്ന് മൊഴിഞ് നേരെ റോസ്‌ലിയുടെ അടുക്കലേക്ക് നടന്നു...... ഇന്നത്തെ ദിവസം മുഴുവൻ അവൾക്കായി കൂട്ടിരുന്നു......... ############

Day, Month........ ഇന്ന് കലാക്ഷേത്രയിൽ നിന്നും വീട്ടിലേക്കുള്ള മടക്കത്തിൽ നേരം സന്ധ്യയോടടുത്തിരുന്നു..... ഇച്ചായാന്മാർ കൂട്ടാൻ വരാമെന്നു പറഞ്ഞെങ്കിലും ബസ് പെട്ടന്ന് കിട്ടിയത് കൊണ്ട് വരണ്ടെന്ന് പറഞ് ബസ് കയറി......സ്റ്റോപ്പിലെത്തി ബസിറങ്ങി വീട്ടിലേക്കായി മുന്നോട്ട് നടന്നു...... അന്തരീക്ഷത്തിൽ ചെറുക്കാറ്റ് വീശവേ ഏത് നിമിഷവും മഴവരുമെന്ന് കണക്ക് കൂട്ടി അതിവേഗത്തിൽ ചുവടുകൾ മുന്നോട്ട് നീങ്ങവേ അതിന് തടസമെന്നോണം തനിക്ക് കുറുകെയായി വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ജോബിച്ചനെ കണ്ട് തറഞ്ഞു നിന്നു..... തനിക്ക് നേരെ നടന്നടുക്കുന്ന ആ കാലുകൾ മദ്യത്തിന്റെ ഫലമെന്നോണം ആടികുഴഞ്ഞു പോയിരുന്നു.....എന്നിരുന്നാലും ആ കണ്ണിലെ പക കൂടുതൽ തെളിവോടെ മുന്നിട്ട് നിന്നതോടൊപ്പം തനിക്കടുത്തായി നടന്നടുത്ത് കൊണ്ട് ദേഷ്യത്തിൽ.......

"എന്നെ ഈ അവസ്ഥയിലാക്കിയേച്ചും നീയും നിന്റെ മറ്റവനും കൂടെ സമാധാനത്തിലിവിടെ ജീവിക്കുവേലടി.... അതിനീ ജോബി സമ്മതിക്കുവെല.....നിന്നിലൂടെ ഞാൻ മറ്റുപലതും മോഹിച്ചു.....ആ നശിച്ചവനോടുള്ള നീന്റെ പ്രണയം എന്റെ കണക്കുകൂട്ടലുകളാണ് ഇല്ലാതെയാക്കിയത്.....അതിന് ഞാനനുവദിക്കില്ല..... എന്റെ ലക്ഷ്യത്തിന് നിയിപ്പോൾ തടസമാണ് ലക്ഷ്മി.....ഒഴിഞ്ഞു പൊക്കോണം.....ഇല്ലേൽ കൊന്ന് തള്ളും ജോബി......." ന്ന് പകയെരിയുന്ന കണ്ണാൽ ആക്രോശിച്ചതും ഭയന്ന് വിറച്ച കൊണ്ട്.... "ഞാ.... ഞാൻ.... അതിന് എന്താ ചെയ്തേ..... എന്തിന് വേണ്ടിയാ......" "അത്‌ നിയറിയേണ്ടവയല്ല ലക്ഷ്മി.... അതെന്റെ മാത്രം രഹസ്യമാണ്.... അതിലേക്ക് നീ വന്നാൽ കുടുംബത്തോടെ കത്തിക്കും......." "നിങ്ങടെ മനസ്സിലിരിപ്പെന്താണെന്ന് നിക്കറിയില്ല..... ഇതെല്ലാം ഞാ... ഞാനുറപ്പായും ഇച്ചായന്മാരോട് പറയും......" "നീ പറയില്ല.... പറഞ്ഞാൽ അവിടെ നിലയ്ക്കുന്നത് നിന്റെ പ്രാണന്റെ ജീവനായിരിക്കും.....

എനിക്ക് കുറുകെ വന്നാലുണ്ടല്ലോ നിന്റെ കുടുംബത്തിലുണ്ടല്ലോ രണ്ട് കുരുന്നു ജീവൻ അതില്ലാണ്ടെയാക്കാനും ജോബിക്ക് മടിയില്ല......." "വേണ്ട.... ഞാൻ......" "പൊക്കോണം നീ..... നിനക്ക് സ്വന്തമായ ആ വീട് വിട്ട് എങ്ങോട്ടെങ്കിലും..... എനിക്ക് തടസം നീ മാത്രമാണ്......എന്നെ കൊണ്ട് കൂടുതൽ പ്രവർത്തികൾ ചെയ്യിക്കരുത് ലക്ഷ്മി......" ന്നുള്ള ഭീഷണിയിൽ മരവിച്ച മനസുമായി അയാൾക്കരികിൽ നിന്നും ഇടിച്ചു കുത്തി പെയ്ത മഴ നനഞു ശിലകണക്കെ തന്റെ വീടിന്റെ പടികടന്നു........ ############# Day, Month...... പുറമെ പുഞ്ചിരിയുടെ മൂടുപടമണിഞ് പലപ്പോഴും തനിക്ക് മുന്നിലായി ഭീഷണിയുമായി വന്ന ജോബിച്ചനിൽ നിന്ന് ഒഴിഞ്ഞു മാറുമ്പോഴും മനസിന്റെ കടിഞ്ഞാൽ നഷ്ടമാകുന്ന കണക്ക് ഉള്ളാലെ ഉലഞ്ഞു പോയിരുന്നു തന്റെ പ്രാണന്റെ തിരോദാനത്തിൽ..... അന്ന് വീട്ടിൽ വന്നു പോയതിൽ പിന്നെ ആ മുഖം ഞാൻ കണ്ടിട്ടില്ല.....എവിയാണെന്ന് പോലുമറിയാതെ ഭയന്ന് പോയ ദിവസങ്ങൾ........

ആരോടുമൊന്നും തുറന്ന് പറയാൻ കഴിയാതെ ചങ്ക് പിടഞ്ഞു പുഞ്ചിരിയോടെ വീട്ടിനുള്ളിൽ കഴിഞ്ഞ നിമിഷങ്ങൾ...... ഇച്ചായന്മാർക്ക് പോലുമറിയില്ല ദേവ് എവിടെയെന്ന്.... ഇടക്ക് നാട്ടിൽ പോകുന്നത് കൊണ്ട് അവുടെയാകുമെന്ന് കരുതി അവർ സമാധാനിച്ചുവെങ്കിലും എന്റെ ഉള്ളിൽ ആകാരണമായ ഭയം കടന്ന് കൂടി......... ########### Day, Month....... കഴിഞ്ഞ രാത്രി തന്റെ ജനൽ പാളിയിൽ പതിഞ്ഞ ശബ്ദത്താൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന താൻ ജനൽ പാളി തുറന്ന് നോക്കവേ തനിക്ക് മുന്നിലുള്ള വ്യക്തിയിൽ മിഴികളുടക്കവേ തന്റെ കണ്ണുകൾ ഈറനണിഞ്ഞു...... "ദേവ്......." അത്രയും ദിവസത്തെ ഭയം പൊട്ടിക്കരച്ചിലോടെ ജനൽ കമ്പിയിലെ ആളുടെ കയ്യിൽ ചുറ്റി പിടിച്ചു.......തേങ്ങലടക്കാൻ പാട് പെടവേ ആകെ മുറിവാർന്ന ആ മുഖത്തേക്ക് ഞെട്ടലോടെ വാ മൂടി കൊണ്ടാരായവേ....... "ലച്ചു......കൂടുതലൊന്നും ചോദിക്കരുത്..... ഒന്നും പറയാനുള്ള അവസരമല്ല ഇത്...... നിന്നെ കൂടെ എനിക്ക് നഷ്ടമാക്കാൻ കഴിയില്ല ലച്ചു......

അതുകൊണ്ടാ ഓടിപിടഞ് ഈ രാത്രി തന്നെ നിന്നെ കാണാൻ വന്നത്..... നിന്നെ എനിക്ക് വേണം ലച്ചു......ഞാൻ....... ഞാൻ വരും നാളെ രാത്രി..... ഒരുങ്ങി നിക്കില്ലേ നീ......വരില്ലേ എന്റെ കൂടെ........" "ദേവേട്ട ..... ഞാ.... ഞാൻ... എന്തൊക്കെയാ ഈ പറേണെ......നിക്കൊന്നും മനസിലാവണില്ല.....ഇ.... ഇച്ചായന്മാർ......." "വേണ്ട..... അവരോടൊന്നും പറയാൻ കഴിയില്ല..... പറഞ്ഞാൽ എന്റെ അമ്മ..... അമ്മയെ ഒള്ളു എനിക്ക്.... ആ ജീവൻ നഷ്ടപ്പെടുത്താൻ കഴിയില്ലനിക്ക്......." "അ... അമ്മയ്ക്ക് എന്താ ഏട്ടാ......." "ജോബി..... അവൻ ഇത്രയും ക്രൂരൻ ആയിരുന്നന്ന് മനസിലാക്കാൻ വൈകി...... ന്റെ അമ്മയെ ന്റെ മുന്നിലിട്ട് അവന്റെ ആളുകൾ കൊത്തി പറിക്കും മുന്നേ ഈ നാട് വിട്ടില്ലേൽ.....എനിക്ക് എന്റെ അമ്മയെ നഷ്ടമാകും..... പാവം ന്റെ അമ്മയെ സമൂഹത്തിൽ വേശ്യ എന്ന പദം കൊണ്ട് അവൻ കൊല്ലാതെ കൊല്ലും ലച്ചു...... സംസാരിച് നിൽക്കാൻ നേരമില്ല പെണ്ണെ..... അമ്മ അവന്റെ അടുക്കല..... നിന്നെയെനിക്ക് വിട്ട് പോകാൻ കഴിയില്ല.....

വിട്ട് പോയാൽ നിന്റെ ജീവനുമാപാത്താണ് പെണ്ണെ...... നിന്റെ ദേവ് നിസ്സഹായനാണ്.......ന്റെ കൂടെ വരില്ലേ നീ........" ന്നുള്ള ചോദ്യങ്ങൾക്ക് എന്ത്‌ മറുപടിപറയണമെന്നറിയാതെ തറഞ്ഞു നിന്നു........ "ലച്ചു...... പോകാo നമുക്ക്.......നീയില്ലാതെ പറ്റില്ലടാ......ഞാ.... ഞാൻ വരും നാളെ രാത്രി...... ഒരുങ്ങി നിക്കില്ലേ നീ..... പ്രതീക്ഷയുണ്ട് നീ കൂടെ കാണുമെന്ന്......." ന്ന് പറഞ്ഞു തകർത്തു പെയ്യുന്ന മഴയിലൂടെ ആ ഇരുട്ടിലായി ലയിച്ചു പോകവേ പൊട്ടികരച്ചിലൂടെ നിലതോട്ടൂർന്നിരുന്നു........ കരച്ചിലിനിടയിൽ ഇതെല്ലാം ഇച്ചായന്മാരെ അറിയിക്കാമെന്ന തീരുമാനത്തിൽ ഞെട്ടിപിടഞ്ഞെണീറ്റ് കതക് തുറന്ന് പുറത്തോട്ടോടി....... അൽഫിച്ചന്റെ റൂമിന് വെളിയിലായി കതകിൽ മുട്ടാനൊരുങ്ങാവേ അകത്ത് നിന്നുള്ള വാക്കിൽ കൈകൾ നിശ്ചലമായി........ "ഇച്ചയാ...... ജോബിച്ചനോട് ഇനിയും പിണക്കം വേണോ...... അമ്മച്ചിയല്ലിയോ ആ ആലോചന കൊണ്ട് വന്നേ.... ഇച്ചായന് ആ കൊച്ചിനെ ഇഷ്ടമായിട്ടല്ലിയോ കെട്ടിയെ.... ലച്ചുനെ മിന്ന് കെട്ടിയിട്ട് ആണേലോ ഇതെല്ലാം അറിയുന്നേ....

ഒരുകണക്കിന് ജോബിച്ചായൻ അങ്ങനെ ചെയ്തത് കൊണ്ട് നമ്മുടെ ലച്ചു രക്ഷപെട്ടില്ലേ..... പിന്നെ അതുവല്ല ഇച്ചായന് ഉള്ളത് കൊണ്ട് തീരുമറി നടന്ന് നമ്മുടെ കമ്പനി തകരാൻ അനുവദിക്കാതെ കൂടെ നിന്നില്ലേ....... ഇനിയും വേണോ ദേഷ്യം........" "ദേഷ്യമൊന്നും ഇല്ല ലീനെ..... ഇപ്പോൾ എനിക്ക് ആരെക്കാളും വിശ്വാസം ഉണ്ട് ജോബിയെ..... ഈ കുടുംബത്തെ തകർച്ചയിൽ എത്തിക്കാൻ നിൽക്കാതെ കൂടെ നിന്നവനാ.....നന്മയുള്ള മനസാ അവന്റെ..... അല്ലേൽ ആരോരുമില്ലാത്ത ആ കൊച്ചിനെ മിന്ന് കെട്ടി കൂടെ കൂട്ടിലായിരുന്നല്ലോ....... സകരി അവനും ഇല്ലേൽ നമ്മുടെ കമ്പനി പൂട്ടി പോയേനെ......." ന്നുള്ള അവരുടെ വാക്കിൽ തറഞ്ഞു പോയി ...... ഇല്ല..... ഞാൻ എന്ത് പറഞ്ഞാലും അവരൊന്നും ജോബിച്ചനെ അവിശ്വസിക്കില്ല...... അത്രയും അയാൾ ഇച്ചായന്റെ മനസ്സിൽ വിശ്വാസം കൊണ്ട് ഇടം നേടിയിരിക്കുന്നു..... ഞാൻ പറഞ്ഞാൽ അത്‌ ചിലപ്പോ ദേവേട്ടന്റെ അമ്മയെ.... വേ.... വേണ്ട........ ന്ന് മനസ്സിൽ മൊഴിഞ്ഞു കരച്ചിലടക്കി വാ മൂടി തന്റെ മുറിയിലേക്കോടി........... ###########

Day, Month........ ഇന്ന് വിങ്ങുന്ന മനസുമായാണ് തന്റെ വീട്ടിലെ അവസാന ദിവസം കഴിഞ്ഞു കൂടിയത്...... ഒന്നും തുറന്ന് പറയാൻ കഴിയാതെ ഉള്ളം വെന്തുരുകി അവർക്കിടയിൽ നിൽക്കാൻ മാത്രമേ തനിക്ക് കഴിഞ്ഞുള്ളൂ...... നാളത്തെ പുലരി ഈ കുടുംബത്തിന് അപമാനം ഏൽപ്പിച്ചു കൊണ്ട് കടന്ന് വരുമ്പോൾ ഈ ലക്ഷ്മിയെ എല്ലാവരും വെറുക്കും......... കൃഷ്ണ അതൊന്ന് തടയാൻ പോലും നിക്ക് ആകുന്നില്ലല്ലോ..... ഒരു ജീവന് വിലകൽപ്പിച്ചു കൊണ്ട് ഞാൻ തകർക്കുന്നത് ഒരു കുടുംബത്തിന്റെ സന്തോഷമാണ്...... നിസ്സഹായയാണ് ഞാൻ........ ഇന്ന് ഒത്തിരി നേരം എല്ലാവരുടെയും കൂടെ സന്തോഷം അഭിനയിച് നിന്നു...... തന്റെ കുഞ്ഞു പോക്കിരികളുടെ മുഖം നിറയെ മുത്തം നൽകി ഇച്ചായന്മാരെ ചേർത്ത് പിടിച്ചു പുറമെ പുഞ്ചിരിച്ചു കൊണ്ട് ഉള്ളാൽ അലറി വിളിച്ചു...... ഇനിയങ്ങോട്ട് ലച്ചുവിന് ഇവരുടെ സ്നേഹം അന്യമെന്നോർക്കേ അടക്കി പിടിച്ച തേങ്ങലോടെ തന്റെ അറയിൽ കയറി......... കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് ഞാനീ കുറിപ്പെഴുതുന്നെ......

..ഇന്ന് ഈ വീട്ടിലെ എന്റെ അവസാന രാത്രിയാണ്...... ഇനിയൊരു പുലരിയെ വരവെൽക്കാൻ കുരിശിങ്കൽ തറവാട്ടിൽ ലച്ചവിനൊരു ദിനം അന്യമാണ്........ മനപ്പൂർവം ആരെയും വേദനിപ്പിക്കാൻ അറിയില്ലെനിക്ക്......ആരും വേദനിക്കാതിരിക്കാൻ എനിക്ക് എല്ലാവരിലും നിന്നകന്നേ പറ്റൂ........ സോറി അൽഫിച്ചയാ..... ഇച്ചായന്റെ പെങ്ങളൂട്ടി പോകുവാ..... വെറുക്കുവോ എന്നെ........ ജീവിതത്തിലെ സന്തോഷം കുറിക്കാൻ കരുതിവെച്ച താളുകൾ ദുഃഖത്തിന്റെ പര്യവസാനമായി നിർത്തുന്നു...... ഇനിയും തന്റെ വിരലുകൾ ആശക്തമാണ് ഈ താളുകൾ അക്ഷരങ്ങാളാൽ നിറയ്ക്കാൻ......മനസ്സിൽ തനിക്ക് സമ്മാനിച്ച സന്തോഷമാർന്ന ജീവിതം ഓർമ്മകൾ മാത്രമാക്കി നിറച്ചു കൊണ്ട് പടിയിറങ്ങുന്നു കുരിശിങ്കൽ വീട്ടിലെ ദത്ത് പുത്രിയായ ലക്ഷ്മി........... (ശിവ) താളുകൾ അതിന്റെ പര്യവസാനത്തിൽ എത്തവേ വാക്കുകളാൽ തീർത്ത നൊമ്പരത്താൽ ശിവയുടെ കണ്ണുകളിൽ നിന്നോഴുകിയിറങ്ങിയ നീർമണി തുള്ളികൾ ആദ്യമേ മഷിപടർന്ന അക്ഷരങ്ങളിലേക്കായി വീണുടഞ്ഞു........

പതിയെ പുസ്തകം അടച്ചു കൊണ്ട് വിതുമ്പല്ലടക്കി നിലത്തായി വെച്ച ബുക്കിലായി മുഖം ചേർത്ത് വെച് നിശബ്ധമായി അലറി കരഞ്ഞു...... അഴിഞ്ഞുലഞ്ഞ മുടിയിഴകൾ നിലത്തായി ചിതറി കിടക്കുന്ന മഞ്ചാടി മണികളില്ലായി അലസമായി പടർന്നു കിടന്നു...... വിതുമ്പലടക്കാൻ പാട് പെടുന്ന ശിവയുടെ ഉള്ളം തന്റെ അമ്മയുടെ നോവിനാൽ ഉരുകിയോലിക്കവേ.......അവൾക് കൂട്ടിനെന്ന പോലെ ചെറുവെട്ടം നൽകി കൊണ്ട് അടുത്തായുള്ള മെഴുകുതിരിയും ഉരുകിയെരിഞൊഴുകി........ എന്നാൽ തന്റെ പ്രാണന്റെ ഉള്ളം അലറി കരഞ്ഞു കൊണ്ട് തൊട്ടടുത്ത മുറിക്കുളിലുള്ളതറിയാതെ ടെറസിൽ നിന്ന ഡെവിയെ നനച്ചു കൊണ്ട് മഴ ഭൂമിയെ പുൽകവേ തന്റെ ദേഷ്യത്തിന്റെ ഫലമായി നിലത്ത് അങ്ങിങ്ങായി തവിടു പൊടിയായി കിടക്കുന്ന ചെടി ചട്ടികളിലെ മണ്ണ് ആ മഴയിൽ നനഞു നിലത്തായി പടർന്നു കൊണ്ടിരുന്നു......... അപ്പോഴും ശിവയ്ക്കായ് കാത്തിരുന്ന ഡെവിയുടെ മുഖം ഏറെ നേരം കഴിഞ്ഞും അവളുടെ അഭാവത്തിൽ ദേഷ്യമായി പരിണമിച്ചു വലിഞ്ഞു മുറുകിയ മുഖവുമായി ടെറസിലെ കൈവരിയിലിരുന്ന് മുഷ്ടി ചുരുട്ടി കൊണ്ടിരുന്നു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story