പ്രണയശ്രാവണാസുരം: ഭാഗം 58

pranayashravanasuram

എഴുത്തുകാരി: അമീന

(എബി) 🎶വരുത്തന്റൊപ്പം ഒളിച് ചാടിയ തങ്കമ്മേ.... നിന്റെ പരക്കം പച്ചിലിനൊടുക്കാം കിട്ടിയോടി തങ്കമ്മേ....🎶 ക്യാമ്മോൺ എവിരി ബഡി...... 🎶വരുത്തന്റൊപ്പം ഒളിച് ചാടിയ തങ്കമ്മേ.... നിന്റെ പരക്കം പച്ചിലിനൊടുക്കാം കിട്ടിയോടി തങ്കമ്മേ.....ന ന്ന ന്ന ടു ടൂ ട്ടൂ.....🎶 ന്ന് പാട്ടും പാടി എബി മോൻ കിച്ചണിലേക്ക് കടന്ന് അവിടെയുള്ള ഫ്രിഡ്ജ് തുറന്നതിന് പിറകെ ഒന്ന് നന്നായി സ്കാനിയത്തിന്റെ ഫലമായി കണ്ണിലായുടക്കിയ ഫ്രൂട്സ് ഭാസ്കറ്റിൽ നിന്നും ഒരുകുല മുന്തിരി കയ്യിലെടുത്ത് കൊണ്ട്....... ഇതെങ്കിൽ ഇത്...... ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം......ഈ വിശപ്പിന്റെ വിളി വല്ലാത്ത വിളിയാണെ..... അല്ലേൽ ഈ നട്ടപാതിരായ്ക്ക് ഞാൻ ഇങ്ങനെ പരക്കം പായുമായിരുന്നോ..... ഒരു കാര്യം ചെയ്യാം ഈ ബാസ്കറ്റ്റ് മുഴുവൻ അങ്ങ് എടുക്കാം.... വിശന്നാൽ റിസ്ക് എടുക്കണ്ടല്ലോ......😌 റിസ്ക് എന്ന് പറഞ്ഞപ്പഴാ ഇന്ന് ഒരു പാക്ക് റസ്‌ക് ഞാൻ ഇവിടെ കണ്ടാർന്നല്ലോ...... കർത്താവെ ആ അല്ലു പരട്ട എല്ലാം കൂടെ കുത്തി കയറ്റി കാണും......🙄.....ചെറിയൊക്കെ ഉള്ള റസ്‌ക് ആയിരുന്നു ആ റാസ്ക്കൽ പരട്ട തീർത്തത്......😬😬

ഇനി ഇപ്പോൾ ഇത് വെച് അഡ്ജസ്റ്റ് ചെയ്യാം....ഇവിടെ ചുറ്റിതിരിഞ്ഞാൽ പാതിരായെന്നൊന്നും നോക്കുവേല ന്റെ മാതാശ്രീ വന്ന് ഒലക്കയ്ക്കടിക്കും.....ന്റെ വിശപ്പൊമാനിയ കാരണം ഗസ്റ്റ്‌ വരുമ്പോൾ ഒന്നും കൊടുക്കാനില്ലന്ന് പറഞ്ഞു താടികിട്ട് തട്ട് കിട്ടുന്നതാ......🙄.... ഇതൊന്നുo ന്റെ കുഴപ്പമല്ല... ന്നേ വയറ്റിലിരുന്നപ്പോൾ അമ്മച്ചി വാരിവലിച്ചു കഴിച്ചതിന്റെയാ എനിക്ക് ഈ അസുഖം..... ഓഹ് ഓരോരോ അവസ്ഥന്ദരങ്ങളെ.......എന്നിട്ട് കുറ്റം മുഴുവൻ എനിക്കും......😏 ന്ന് ആത്മയടിച് ഫ്രിഡ്ജ് അടച്ചു അതുമായി കിച്ചൺ കടന്ന് സ്റ്റെയർ കയറി.... സ്റ്റെയർ കയറിക്കൊണ്ടിരിക്കെ ഒരുകയ്യാൽ ബാസ്കറ്റ് പിടിച്ചു വലതുകൈയാൽ മുന്തിരി തേല്ലോന്നുയർത്തി ഓരോ മുന്തിരിയായി കടിച്ഞെടുത് കൊണ്ട് മുകളിലെത്തി...... 🎶പാലും പഴവും കൈകളിലെന്തി..... ഹാ പാലും പഴവും കൈ.....🎶 ശ്യേ.... ഒരു ഗ്ലാസ് പാലൂടെ എടുക്കമായിരുന്നു......ജസ്റ്റ്‌ മിസ്സ്‌......ഹാ പോട്ട്...... ന്ന് പറഞ് തന്റെ റൂമിലേക്കായി കയറവെ അറിയാതെ മിഴികൾ തുറന്നിട്ട കതകിലൂടെ ടെറസിലേക്ക് നീണ്ട സമയം ആകാശത്തൂന്ന് പൊടിവന്ന മിന്നലിൽ ഒരു രൂപം കണ്ട് ഞെട്ടിവിറച്..... "കർത്താവേ..... പ്രെ.... പ്രേതം....."

ന്ന് അലറി തിരിഞ്ഞോടാൻ ഒരുങ്ങവെ അടുത്ത മിന്നലിൽ ആ രൂപം വ്യകതമായി കണ്ടു..... കൈവരിയിൽ മുഷ്ഠിച്ചുരുട്ടി ഇരിക്കുന്ന ഡെവി...... നാറി ബ്രോ പാതിരയ്ക്ക് അവിടെ ഇരുന്നു അറ്റാക്ക് വരുത്തി കൊല്ലൂലോ...😬... ഇവനിതാരെ കെട്ടിക്കാന കർത്താവെ ആ മഴയത്ത്‌......ന്റെ വീക്ഷകോണകത്തിൽ നോക്കുവാണേൽ ഇനി ഇവനെങ്ങാണുമാണോ കളത്തി പറമ്പിലെ ലെ ചിത്തരോഗി......🙄 ന്ന് ആത്മയടിച് ഡെവിക്കരികിലേക്കായി നടന്നു..... വാതില്പടിയിൽ നിന്ന് കൊണ്ട് കുട്ടയിലെ ആപ്പിൾ കടിച് ചവച്ചു കൊണ്ട്...... "ഡാ.....ഡെവിയെ എന്നതാടാ ഇവിടെ........ഇരുട്ടത്ത് നിന്ന് മനുഷ്യനെ പേടിപ്പിക്കാനായിട്ട്......വിശപ്പൊമാനിയ പിടിപ്പെട്ട് വല്ലതും വിഴുങ്ങാൻ വന്ന എന്ന പേടിപ്പിച്ചു അറ്റാക് വരുത്തി എനിക്ക് എന്നതെലും പറ്റിയാൽ......പിന്നെ ആര് കഴിക്കൂടാ ഈ കൂട ഫ്രൂട്സ് മുഴുവൻ......" എന്നിട്ടും ഒരു മറുപടിയമില്ലാതെ നിന്നതും എബി.... "എന്നതാടാ നിന്റെ വായിൽ കൊഴുക്കട്ടയ...... അല്ലേ ഞാൻ ഇവിടെ നിന്ന് തൊണ്ട കീറി വിളിച്ചിട്ട് നിനക്ക് ഒരു മൈൻഡ് ഇല്ലല്ലോടാ..... യൂ നോ....

അങ്ങോട്ട് വരാനെനികറിയാഞ്ഞിട്ടല്ല..... നിനക്ക് അറിയാലോ ഈ സമയം മേൽ വെള്ളം വീണ് തണുപ്പടിച്ചു വല്ല അസുഖവും വരുത്തി വെക്കേണ്ടന്ന് കരുതിയിട്ട..... നീ അകത്തേക്ക് വാടാ....." ന്ന് പറഞ്ഞത്തിന് ഡെവി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ...... "എബി.... നീ പോകാൻ നോക്ക്..... ഞാൻ എങ്ങോട്ടും വരുന്നില്ല...." ഇതെന്ത് കൂത്.....നിൽപ്പ് വശം വെച് നോക്കുവാണേൽ മിക്കവാറും അവൻ കലിപ്പിൽ ആകും.... കർത്താവെ....ദിത് ധത് തന്നെ....... ഇതിപ്പോ എന്ന സംഭവിച്ചു കാണും.....ഇവന് വെറുപ്പ് ഉള്ളവർക്ക് നേരെ കലിപ്പ് കയറിയാൽ ഒന്നുകിൽ അടുത്ത്‌ നിക്കുന്നവന്റെ മുഖം പള്ളിപ്പറമ്പ് പോലെയാകും...... അവന് വേണ്ടപെട്ടവരോടാണ് ദേഷ്യമെങ്കിൽ അത്‌ അവനിൽ തന്നെ തീർക്കും.......ഇനിയിപ്പോ ഈ മഴ നനയാൽ മഹാമഹത്തിന് പിന്നിൽ എന്റെ പെങ്ങൾ എങ്ങാനുമാകുവോ കർത്താവെ....... ന്ന് ആത്മയടിച് കൊണ്ട്...... മുഷ്ടി ചുരുട്ടിയാണല്ലോ നിൽപ്പ് അപ്പൊ അടുത്തോട്ടു ചെന്നാൽ സ്പോട്ടിൽ പെട്ടിക്ക് ഓർഡർ കൊടുക്കേണ്ടി വരും......പെങ്ങളെ പറഞ്ഞു വിട്ടാലോ.... അല്ലേൽ വേണ്ട അവന്റെ ഒരാടിക്ക് തികയുവേല കൊച്.......ഇനി ഇപ്പോൾ ഞാൻ തന്നെ മുന്നിട്ടിറങ്ങേണ്ടി വരും.....

അല്ലേൽ ഇവനെങ്ങാൻ പനിച്ചു വിറച്ചു കിടന്നാൽ ഓൾ ഡ്യൂട്ടി മേരെ തലയിൽ ആകും..... നൊ അതിനനുവദിച്ചു കൂട...... എന്ന ചെയ്യാനാ ബ്രോ ആയി പോയില്ലേ തലയ്ക്കു വെളിവില്ലെന്ന് കരുതി ഉപേക്ഷിക്കാനൊക്കുവോ........😁😌 ന്ന് ആത്മയടിച് കയ്യിലുള്ള ആപ്പിൾ കുട്ടയിലിട്ട് അടുത്തുള്ള ടേബിളിൽ വെച് അകത്തൂന്ന് ഒരു കുടയും എടുത്ത് പതിയെ ഡെവിക്കടുത്തേക്കായി നടന്നു..... ചെറു കയ്യകലത്തിൽ നിന്ന് എബി ഡെവിയെ വിളിക്കാനൊരുങ്ങവേ കൈവരിയിൽ നിന്നെണീക്കാനായി കാലുകൾ ട്രെസ്സിലേക്ക് ഉയർത്തവേ ഞെട്ടിയ എബി കണ്ണിറുകെ അടച്ചു കൊണ്ട്...... "പോന്ന് ഡെവി ഞാൻ നിന്നെ വിളിക്കാനല്ല ഇങ്ങോട്ട് വന്നത്... അറിയാതെ വഴി തെറ്റി വന്നതാണ്.....ഈ മഴയത് ലോറി കയറിയ തവള കണക്ക് ടെറസ്സിലുള്ള കിടപ്പ് അൻസാഹിക്കേബിൾ ഹേ......" ന്ന് കണ്ണുമടച്ചോണ്ട് പറയവേ തിരിച്ചൊരു പ്രതികരണമില്ലാതിരുന്നത് കണ്ട് കണ്ണ് തുറന്ന് മുന്നോട്ട് നോക്കവേ മുന്നിലുള്ള കാഴ്ചയിൽ വിജിലമ്പിച്ചു നിന്നു.....

അടുത്തുള്ള തിട്ടയിൽ വെച്ചിരിക്കുന്ന ലിക്യുയർ ബോട്ടിൽ എടുത്ത് ഡെവി ഒന്നാകെ വായിലോട്ടു കമിഴ്ത്തുന്നു..... "സാമദ്രോഹി ഇതാണല്ലേ ഈ മഴയത് പണി...... അകവും തണ്ണി പുറവും തണ്ണി...... ഒരിറ്റ് വെള്ളം കിട്ടാതെ നോക്കി നിക്കുന്ന ന്നേ നിനക്ക് കാണുന്നില്ലെടാ......എന്ന കുടിയാടാ ഇത്..... ഒരു തുള്ളി എനിക്ക് തരാതെ കുടിച്ചാൽ കരള് വാടി പോകും ട.....ഡെവിയെ.... എനിക്കൂടെ തുള്ളി തരോ......" ന്ന് പറഞ്ഞു ചാടി തുള്ളി ഡെവിക്കടുക്കലായി വന്നതും എബിയുടെ കയ്യിലെ കുടക്കമ്പി ഡെവിയുടെ കണ്ണിനരികിൽ കൊണ്ടമാത്രയിൽ കലിയിളകി കൊണ്ട്...... "എന്താടാ നാറി നിനക്ക് വേണ്ടത്......." ന്ന് കലിപ്പ് ആയതും.... എബി നിഷ്കു ഭാവത്തിൽ അവന്റെ കയ്യിലുള്ള ബോട്ടിൽ ചൂണ്ടിയതും ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ എബി..... ഞാൻ പോകൂല്ല....😌.... ന്നുള്ള സൂരാജ് എക്സ്പ്രെഷൻ ഇട്ടോണ്ട് ഡെവിയെ ഇടം കണ്ണാലെ നോക്കി........ "എബി.... നീ ഇപ്പോൾ പോകാൻ നോക്ക്..... ഞാൻ അത്ര നല്ല മൂടിലല്ല.... ന്റന്ന് വല്ലതും മേടിച്ചു മോങ്ങാൻ നിക്കാതെ ഇറങ്ങി പോടാ......."😡 "ഓഹ് ഞാൻ പോകുവാ....അതീന്ന് ഇത്തിരിയല്ലേ ചോയ്ച്ചുള്ളൂ... അല്ലാണ്ട് നിന്റെ കിഡ്നി ഒന്നും ചോയ്ച്ചില്ലല്ലോ ...... അയിന് ഞാൻ ആരാ....

പാവല്ലേ ഈ മഴയത് നിക്കുന്ന കണ്ട് വിളിച്ചോണ്ട് പോകാൻ വന്ന എന്നെ പറഞ്ഞാൽ മതി..ബ്രോ ആയി പോയില്ലേ... ബുധിയില്ലെന്ന് കരുതി......" ന്ന് പറഞ്ഞു നോക്കിയതും ഡെവിയുടെ നോട്ടത്തിൽ പെട്ടന്ന്.... "ഞാൻ ഉദ്ദേശിച്ചത് നിനക്കല്ല എനിക്ക് ബുദ്ധിയില്ലെന്ന് കരുതി..... അതിന് ഇങ്ങനെ നോക്കുന്നതെന്തിനാ..... ഞാൻ അങ്ങനെ തന്നെയാ ഉദ്ദേശിച്ചത്......"😁 ന്ന് പരുങ്ങിയതും അവന്റെ കലിപ്പ് നോട്ടത്തിൽ..... "അപ്പൊ രാത്രി യാത്രയില്ല ഗുഷ് നൈറ്റ്....." ന്ന് പറഞ്ഞു പിന്തിരിഞ്ഞു പോകാൻ നിന്നതും..... "ഇതൂടെ കൊണ്ട് പൊക്കോ.... ഇനി ഈ പരിസരത്തെക്ക് വന്നാൽ നിന്റെ മുട്ട് കാൽ തല്ലിയൊടിക്കും........"😡 ന്ന് പറഞ്ഞു ബോട്ടിൽ അവന്റെ കയ്യിൽ കൊടുത്ത് മുടിയിഴകളിലൂടെ ഒഴുകിയിറങ്ങിയ വെള്ളം കയ്യാൽ വകഞ്ഞു കൊണ്ട് ഫോൺ എടുത്ത് ഒന്നൂടെ ശിവയ്ക്കായ് ഡയൽ ചെയ്ത്.....കാതോട് ചേർത്തു...... എന്നാൽ എബി തന്റെ കയ്യിലുള്ള ബോട്ടിലിലോട്ട് നോക്കി അതിലൊന്ന് മുത്തിയിട്ട്..... ന്റെ കർത്താവെ എന്നതാ എന്റെ കയ്യിൽ..... ഇന്ന് ഞാനൊരു കലക്കി കലക്കുമെന്റെ കലക്കേട്ട...... ന്ന് പറഞ്ഞു അതിലേക് കണ്ണും വിടർത്തി നോക്കി ഉള്ളിൽ ടപ്പാം കൂത്ത് വരെ നടത്തി മുന്നോട്ട് നടന്നു......കുട ടെറസിലായിട്ട് ചാടിത്തുള്ളി കുപ്പിയുമായി തന്റെ റൂമിലേക്ക് കയറി......

തുടരെ തുടരേയുള്ള കാൾ ശിവ എടുക്കാതെ വന്നതും ദേഷ്യം അധികരിച്ച ഡെവി.... "വൈ ആർ യൂ ട്രീറ്റിങ് മി ലൈക് ദാറ്റ്‌ ശിവ.... വൈ damnt......."😡 ന്ന് അലറി കൊണ്ട് കയ്യിലെ ഫോൺ നിലത്തായി എറിഞ്ഞുടച് ഇട്ടിരുന്ന ഷർട് വലിച്ചൂരി തറയിൽ എറിഞ്ഞു..... അവന്റെ ദേഷ്യം ക്ഷമിപ്പിക്കാനെന്നോണം അവനിലായി മഴത്തുള്ളികൾ ഒന്നൊന്നായി ഒഴുകിയിറങ്ങി........ എന്നാൽ അകത്തു ശിവ ഇതൊന്നുമറിയാതെ ബുക്കിലായി മുഖം ചേർത്ത് കിടന്നു...... അതിലെ ഓരോ വരികളും തനിക്ക് മുന്നിക്കൊരു ചിത്രം പോലെ തെളിഞ്ഞു വന്നതും മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.... പതിയെ എണീറ്റിരുന്ന് ആ പുസ്തകം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു..... എന്തൊക്കെയാ കൃഷ്ണ ന്റെ അമ്മയുടെ ജീവിതത്തിൽ കടന്ന് പോയത്....... ഇത്രയും സ്നേഹം കൊണ്ടൊരുമിച്ച് കഴിഞ്ഞ രണ്ട് കുടുംബം ഈ ഒരു കാരണം കൊണ്ടാണോ ശതൃവിനെന്ന പോലെ കഴിയുന്നത്..... അതൊ ഇനിയും ഞാൻ അറിയേണ്ടതായി പലതുമുണ്ടോ കൃഷ്ണ....

ന്റെ അപ്പയ്ക്ക് വാക്ക് കൊടുത്ത പോലെ അമ്മയുടെ അൽഫിചെന്റ് അമ്മയോടുള്ള നീരസം മാറ്റുമെന്നതിൽ കവിഞ്ഞു രണ്ട് കുടുംബം ഒരു ശത്രുവിനെന്ന പോലെ കഴിയുവാണെന്ന് അറിഞ്ഞാൽ അമ്മയുടെ ആത്മാവിന് പോലും ശാന്തി കിട്ടില്ലല്ലോ കൃഷ്ണ...... ആ മനസിലെ നീരസം പാടെ തുടച്ചു മാറ്റി അൽഫിചനുമായി അമ്മയുടെ കുഴിമാടത്തിലേക്ക് ഞാൻ വരുമെന്ന് അപ്പയ്ക്ക് വാക്ക് കൊടുത്തിരുന്നതാ..... പക്ഷെ അതിന് മുൻപ് ഒത്തൊരുമയോടെ കഴിഞ്ഞ രണ്ട് കുടുബത്തെ പഴയത് പോലേ നിക്ക് മാറ്റിയെ പറ്റൂ..... അല്ലാണ്ട് അമ്മയുടെ അൽഫിച്ഛനുമായി ആ മുന്നിൽ നിൽക്കാനുള്ള അർഹത നിക്ക് ഉണ്ടാവില്ല...... അമ്മയുടെ ഒളിച്ചോട്ടം മാത്രാണ് ഈ ഒരവസ്ഥയ്ക്ക് കാരണമെന്ന് തോന്നുന്നില്ല..... അങ്ങനെ ആയിരുന്നേൽ ദേഷ്യം മുഴുവൻ അമ്മയോടകാമായിരുന്നു.....ഇത് രണ്ട് കുടുംബം പരസ്പരം പോരടിക്കുന്നു..... ആ രണ്ട് കുടുംബവും ഒരു പോലെ തന്റെ അമ്മയെ വെറുക്കുന്നു....അമ്മയുടെ നിസ്സഹായവസ്ഥയാണ് ഇതെല്ലാം വരുത്തിവെച്ചതെങ്കിൽ ആ അമ്മയുടെ മകളെന്ന നിലയ്ക്ക് തനിക്ക് ഇതെല്ലാം പരിഹരിച്ചേ പറ്റുള്ളൂ..... പക്ഷെ അതിന് മുന്നേ അമ്മ പോയതിൽ പിന്നെ ഇവിടെ എന്ത് നടന്നെന്ന് അറിയണം.....

അത്‌ വ്യക്തമായി വല്യമ്മച്ചിക്ക് അറിയുമായിരിക്കും..... അതെങ്ങനെയെങ്കിലും അറിഞ്ഞിട്ട് വേണം തനിക്ക് മുന്നോട്ട് പോകാൻ...... ഡെവി....കുഞ്ഞിലേ എന്നെ പറഞ്ഞു വെച്ച തെമ്മാടി......അറിയാതെ ആണെങ്കിലും അവൻക്കായി പിറന്നവളാണോ ഞാൻ...... ന്റെ അമ്മയുടെ ഡെവി കുഞ്ഞന് അവകാശപെട്ടതാണോ ഞാൻ..,. പക്ഷെ ഞാൻ ആരെന്ന് അറിഞ്ഞാൽ ഇപ്പൊ ന്റെ അമ്മയോടുള്ള ദേഷ്യം അതെന്നോട് ഉണ്ടാകുമോ കൃഷ്ണ..... പക്ഷെ ഇനിയും ഒന്നും മറച്ചു വെച് നിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.....ഡെവി.... അവനോടെങ്കിലും എനിക്കിതെല്ലാം പറയണം..... ന്ന് തീരുമാനിച്ചു കൊണ്ട് പെട്ടന്ന് അവിടെന്നിന്നെണീറ്റ് ഡയറി എടുത്ത് നിലത്തായി ചിതറി കിടക്കുന്ന മഞ്ചാടി തിരികെ കുപ്പിയിലായ് നിറച് അവ ബാഗിൽ വെച് ഷെൽഫിലായി കൊണ്ട് വെച്ചു..... അല്ലുവും വീണയും ഉറങ്ങുവാണെന്ന് ഉറപ്പ് വരുത്തി കതക് തുറന്ന് ഡെവിയുടെ അടുക്കലേക്ക് പോകവേ ടെറസിലായി പിന്തിരിഞ്ഞു നിൽക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്ന് പോയി.... കൃഷ്ണ.... ഇങ്ങേരിത് അവിടെ എന്താ ചെയ്യണേ.....

കഷ്മലൻ ഈ പാതിരാത്രി ഷർട്ടും ഇടാൻഡ് മഴ നനയുവാണോ..... വല്ല അസുഖം വരുത്തി വെക്കുo അസുരൻ......😬 ന്ന് പറഞ്ഞു ചാടി തുള്ളി ഡെവിക്കടുത്തേക്കായ് നടന്നു.... കതകിനടുത്ത് നിന്ന് ഡെവിയെ വിളിക്കാനായും മുന്നേ മിഴികൾ ചുറ്റുപാടുമായി തെന്നി നീങ്ങി...... നിലത്തായി ചിതറിക്കിടക്കുന്ന ചെടിച്ചട്ടികൾ അതിനടുത്തായി പൊട്ടി ചിതറിക്കിടക്കുന്ന മൊബൈൽ ഫോൺ വെള്ളത്താൽ നനഞു കുതിർന്നു കിടക്കുന്ന ഷർട്ട്‌..... അതെല്ലാം കണ്ട് ഉള്ളിൽ വെള്ളിടി വെട്ടിയ ശിവ വാ മൂടി കൊണ്ട് മിഴിച്ചു നിന്നു.... കൃഷ്ണ..... ഞാൻ എന്ത് ബുദ്ധിയില്ലാത്ത പണിയ കാണിച്ചേ..... ഡയറി വായിച്ചു തല തിരിഞ് ഒന്നുമെ ഓർക്കാണ്ട് ഈ തലതിരിഞ്ഞവന്റെ അടുത്തേക്ക് വന്നേക്കുന്നു......എന്നെ വിളിച്ചിട്ട് ഞാൻ വരില്ലെന്ന് പറഞ്ഞതുകൊണ്ടാവില്ലേ ഈ ടെംപേർ തെറ്റി നിക്കുന്നതിനർത്ഥം...... കൃഷ്ണ..... ഈ പുലിമേടയിലേക്കാണോ മുന്നും പിന്നും നോക്കാണ്ട് ഞാൻ വന്നിരിക്കണേ..... ന്ന് ആത്മിച് കൊണ്ട് മിഴികൾ ഉയർത്തിയതും ഡെവി..... "ശിവ........"

ന്ന് അലറി കൊണ്ട് ദേഷ്യത്തിൽ കൈവരിയിൽ ആഞ്ഞടിക്കുന്നത് കണ്ട് വിറച്ച പോയ ശിവ മറ്റൊന്നും ഗൗനിക്കാതെ മഴയിലേക്കായിറങ്ങി ഓടി....... "ഇച്ചായ......." ന്ന് അലറി കൊണ്ട് ഡെവിക്കരികിലേക്കായി ഓടിയടുത്തു ആ കയ്യിലായി പിടിത്തമിട്ടു...... തൊട്ടടുത്ത് നിന്നുമുള്ള അവളുടെ ശബ്ദത്തിൽ വിടർന്ന മിഴികൾ അടുത്ത നിമിഷം ദേഷ്യത്താൽ നിറഞ്ഞു വന്നു....... "ഇച്ചായ..... എന്താ ഈ കാണിക്കണേ...... ബോധം ഇല്ലാണ്ടായോ......." ന്ന് പറഞ്ഞു ഒച്ചയെടുത്തതും...... തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ശിവയുടെ കയ്യിലേക്കായി നോക്കി കൊണ്ട് ഡെവി....... "ശിവ കയ്യെടുക്ക്......." ന്ന് ദേഷ്യം അടക്കി കൊണ്ട് പറഞ്ഞതും....... എ"ന്തിന ഇച്ചായ ഈ കാണിച്ചു കൂട്ടണേ...... സ്വയം വേദനിപ്പിക്കണതെന്തിനാ...... ഞാൻ കയെടുത്തിട്ട് വേണം ഇനിയും ഓരോന്നടിച്ചുടക്കാൻ....... " "ശിവ നിന്നോട് പറഞ്ഞു കയ്യെടുക്കാൻ......." ന്ന് പറഞ്ഞു ഉച്ചത്തിൽ..... "കയ്യെടുക്കടി കോപ്പേ........" ന്ന് പറഞ് കൈ കുടഞ്ഞെറിഞ് അവൾക്കെതിരെയായി മുഖം തിരിച്ചു തിരിഞ്ഞു നിന്നു........

അവന്റെ അലർച്ചയിൽ ഞെട്ടിയ ശിവ പിന്തിരിഞ്ഞി നിൽക്കുന്ന ഡെവിയെ ദയനീയമായി നോക്കി കൊണ്ട്...... ന്റെ കൃഷ്ണ ഈ ചുട്ട് പൊള്ളുന്ന അസുരനെ ഞാൻ എങ്ങനെയാ ഒന്ന് തണുപ്പിക്ക......ഈ മഴകൊണ്ടൊന്നും ഇങ്ങേരുടെ ചൂട് കുറയില്ലന്ന് തോന്നണു...... ന്ന് ആത്മിച്.... പതിയെ ആ ഷോൾഡറിലായി കൈ വെച്..... "ഇച്ചാ......." ന്ന് മുഴുമിപ്പിക്കും മുന്നേ.....വീട്ടിത്തിരിഞ്ഞ ഡെവി ഊക്കോടെ അവളുടെ കൈ തട്ടി മാറ്റി ഞൊടിയിടയിൽ ഇരു ഷോൾഡറിലായി പിടിമുറുകി കൊണ്ട് കലിയിൽ....... "ജസ്റ്റ്‌ ലീവ് മീ ശിവ.... ഇപ്പോഴെന്നത്തിനാടി എഴുന്നള്ളിയേക്കുന്നെ....ഇറങ്ങി പൊടി കോപ്പേ....."..... ന്ന് കലിപ്പിൽ പിറകിലേക്കായി തള്ളി മാറ്റി....... "ഡോ അസുര ഇപ്പൊ ഞാൻ വന്നതായോ പ്രശ്നം...... കലിപ്പ് ഇടാതെ ഞാൻ പറയുന്നതൊന്ന് കേൾക്കുവോ......." "കേൾക്കാൻ മനസില്ലടി പുല്ലേ......." ന്ന് പറഞ്ഞതോടൊപ്പം ശിവയുടെ കയ്യിലായി പിടിച്ചു വലിച്ചു ആളിലേക്കായി ചേർത്ത് പിടിച്ചു.....

പെട്ടന്നുള്ളവന്റെ പ്രവർത്തിയിൽ മിഴിച്ചു നിന്ന ശിവ ഡെവിയിൽ നിന്നകന്ന് മാറാനൊരുങ്ങവെ അരയിലായി മുറുകെ പിടിച്ചു അവനിലേക്കായി ചേർത്ത് കൊണ്ട് കലിപ്പിൽ..... "അടങ്ങി നിന്നില്ലേൽ നീ മേടിക്കും ശിവ......" "നിയല്ലെ കേൾക്കാൻ മനസിലെന്ന് പറഞ്ഞെ......ഹേ.....ന്നേ വിട്ടേക്ക്......" "വിടണോ വേണ്ടയൊന്ന് ഞാൻ തീരുമാനിക്കും.....നിന്നിലൊരു പിടി വീണിട്ടുണ്ടെൽ അതഴിയാണേൽ ഞാൻ തന്നെ വിചാരിക്കണം.....പിടക്കാതെ നിൽക്കാൻ......" ന്ന് പറഞ്ഞു മറുകയാൽ ശിവയുടെ മുടിക്ക് പുറകിലായി പിടിച്ചു വലിച്ചതും അവളുടെ മുഖം ഡെവിക്ക് നേരെ ഉയർന്നു..... "അഹ്...... വിട്......" ന്ന് അവന്റെ പിടിയിൽ എരുവ് വലിച് ഡെവിയുടെ നഗ്നമായ നെഞ്ചിൽ പിടിച്ചു തള്ളിയെങ്കിലും അവളെ ഒന്നൂടെ തന്നിലേക്കായി ചേർത്ത് പിടിച്ചു....... അപ്പോഴും അവരെ നനച്ചു കൊണ്ടോഴുകിയിറങ്ങിയ മഴത്തുള്ളികൾ ഡെവിയുടെ മുടിയിഴകളിലൂടെ ഊർന്നിറങ്ങി ശിവയുടെ കവിളിൽ തട്ടി ചിതറി തെറിച്ചു കൊണ്ടിരുന്നു....... "ഇപ്പോൾ എന്നാത്തിനാടി കോപ്പേ ഇങ്ങോട്ട് വന്നത്...... ഞാൻ വിളിച്ചപ്പോ എന്തേ വരാതിരുന്നേ..ഹേ പറയാൻ.....ന്നിട്ട് ഇപ്പോ പോകണം പോലും...."

ന്ന് പറഞ്ഞു മുടിയിലെ പിടി ഒന്നൂടെ മുറുക്കിയതും.... "ഔച്..... ന്നേ വിട് ഡെവി..... ഞാൻ പറയാം.....നിക്ക് വേദനിക്കണു......." "വേദനിക്കണം നിനക്ക്.....ഞാൻ പറഞ്ഞിരുന്നതല്ലേ ശിവ....എനിക്ക് എപ്പോ തോന്നുന്നോ അപ്പൊ നിന്നെ എന്റെ മുന്നിൽ കണ്ടിരിക്കണമെന്ന്..... പറഞ്ഞിരുന്നില്ലെ.....ദെൻ വൈ ആർ യൂ ബീഹെവ് ലൈക്‌ ദിസ്‌ damnt......ന്റെ ഫീലിങ്‌സിനൊന്നും നിന്നിൽ യാതൊരു ഇമ്പോര്ടന്റ്റ്‌സ് ഇല്ലേ ശിവ......."😡 ന്ന് പറഞ്ഞു അവളെ തന്നിൽ നിന്ന് തള്ളി മാറ്റി....പുറകിലേക്ക് രണ്ടടി വെച് പോയ ശിവ...... മുഖത്തു ഒഴുകുന്ന വെള്ളം വടിച്ചു കൊണ്ട്..... "ഡെവി..... ഞാൻ ഒന്ന് പറഞ്ഞോട്ടെ......ഈ ദേഷ്യം ഇപ്പൊ ഒന്ന് കുറയ്ക്ക്.....മനപ്പൂർവം അല്ലല്ലോ.... വല്യമ്മച്ചി പറഞ്ഞത് കൊണ്ടല്ലേ........" "ഐ ഡോണ്ട് കെയർ ശിവ...... യൂ ആർ മൈൻ......യൂ മസ്റ്റ്‌ ബി വിത്ത്‌ മി വെൻ ഐ വാണ്ട്‌ ശിവ.....ഡൂ യൂ ഗെറ്റ് ദാറ്റ്...... പിന്നെ....പിന്നെ ഇപ്പോൾ എന്നാത്തിനാടി വന്നേ......." "അ... അത്‌ ഞാനൊരു കാര്യം പറയാൻ..... വളരെ പ്രാധാനപ്പെട്ട കാ....." "നിർത്താൻ....... നിനക്ക് തോന്നുമ്പോൾ വരും പറഞ്ഞിട്ടങ് പോകും...... പിന്നെ എന്റെ ആഗ്രഹങ്ങൾ എന്താ വേസ്റ്റ് ആണോ......ഹോ ഞാൻ മറന്നു പുറകെ നടന്നതും പ്രേമിപ്പിച്ചതും ഞാൻ ആണല്ലോ......."

"ഹലോ എങ്ങോട്ടാ ഈ പറഞ്ഞോണ്ട് പോണേ...... ദേ ന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത്......വല്യമ്മച്ചി പറഞ്ഞത് കൊണ്ട് മാത്രവല്ല ഞാൻ വരാണ്ടിരുന്നേ......ഈ കൊച് മോന്റെ കയ്യിലിരുപ്പ് ശരിയല്ലെന്ന് നിക്കും തോന്നി..... പരിസരബോധം ന്ന് പറയണേ ഇല്ലല്ലോ......ഉമ്മച്ചൻ..... കാമപ്രാന്തൻ......ഇപ്പൊ ചാടി കടിക്കാൻ വരുവാ......"😏 ന്ന് പറഞ്ഞു പുച്ഛിച്ചു മുഖം തിരിച്ചതും ഡെവി കാറ്റ് പോലെ വന്ന് അവളെ ചേർത്തുപിടിച്ചു..... "എന്നതാടീ കോപ്പി നീ പറഞ്ഞേ..... ഒന്നൂടെ പറയടി.....നിനക്കെപ്പോഴാ തോന്നിയെ നിന്നിലുള്ള എന്റെ ഫീലിംഗ്സ് കാമമാണെന്ന്....... പറയാൻ......" ന്നുള്ള അവന്റെ ദേഷ്യതൊടയുള്ള അലർച്ചയിൽ പതറിയ ശിവ..... "ഇ.....ഇച്ചായാ.... ഞാൻ.... അത്.... അറിയാ......." "ന്റെ മുകത്തോട്ട് നോക്കടി...... ഈ കണ്ണിൽ എപ്പോഴെങ്കിലും നിന്നെ ആ കണ്ണോടെ കണ്ടിട്ടുണ്ടോ..... ഉണ്ടോന്ന്....." "ഞ.... ഞാൻ... വെ... വെറുതെ........" "എന്റെ പ്രണയത്തിൽ നിനക്ക് വിശ്വാസം ഇല്ലേ......." ന്ന് പറഞ്ഞു അവളെ തള്ളി മാറ്റി....... "ഒരുത്തിയെ അടുത്ത് കിട്ടിയാൽ കയറിപിടിക്കാൻ പോന്ന താന്തോന്നിയല്ല ഡേവിഡ്.....അതേത് കോലത്തിൽ ആയിരുന്നാലും....."...... ന്ന് പറഞ്ഞ അടുത്ത നിമിഷം അവന്റെ കയ്യാൽ ശിവയുടെ ദാവാണിത്തുമ്പിൽ പിടിച്ചു വലിച്ചെടുത്ത് ദൂരെയെറിഞ്ഞു......

ആ പ്രവർത്തിയിൽ തരിച്ചു പോയ ശിവ ഞെട്ടലോടെ..... "ഇ.... ഇച്ചായാ......." ന്ന് വിളിച് ഇരു കയ്യാൽ മാറിനെ മറച്ചു കൊണ്ട് വെട്ടി തിരിയവേ അടുത്ത നിമിഷം അവളെ തിരിയാനനുവദിക്കാതെ അവന് നേരെ പിടിച്ചു വെച്ചു....... "എങ്ങോട്ട ഒളിപ്പിച്ചു വെക്കുന്നെ.... നിനക്ക് കാണണ്ടേ ന്റെ കണ്ണിലെ കാമം.....അറിയണ്ടേ നിന്നെ കാണുന്ന നിമിഷം എന്നിലുണ്ടാകുന്ന ഭാവം എന്താണെന്ന്......" ന്ന് പറഞ്ഞു അവൾക്കടുത്തേക്കായി നടന്നതും തലയും കുനിച്ച ശിവ വിറയലോടെ നിന്നു...... അവൾക്കടുത്തായി നിന്ന ഡെവി....കലിപ്പിൽ..... "തല കുനിക്കാതെ മുഖത്തോട്ട് നോക്കടി...... ന്റെ കണ്ണിൽ നോക്കിയിട്ട് നിനക്ക് എന്താ കാണുന്നെന്ന് പറയ്‌........" ന്ന് കലിപ്പിട്ടതും ശിവയുടെ ഉള്ളം അറിയാത്തദ് തേങ്ങി പോയി..... "നിന്നെ ഈ കോലത്തിൽ കണ്ടിട്ട് ന്റെ ഉള്ളിലെ വികാരം എന്നതാണെന്ന് നീ പറയ്‌ ശിവ......." ന്ന് പറഞ്ഞു അവളുടെ മുടിയിൽ പിടിച്ചു വലിച്ചതും മുഖംയർത്തിയ ശിവയുടെ മിഴികൾ നിറഞ്ഞൊഴുകി..... "പറയ്‌ ശിവ..... എന്റെ പ്രണയം കാ...." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവന്റെ കൈ തട്ടി മാറ്റി ഊക്കോടെ ആ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് പൊട്ടിക്കരഞ്ഞു......

"മ.... മതി... ഇ.... ഇച്ചായ..... അറിയാണ്ട് പറഞ്ഞു പോയതാ.... നിക്കറിയില്ലേ..... ആ കണ്ണിൽ എന്നോട് പ്രണയമെന്ന ഭാവമാല്ലാത്തതൊന്നും ഇല്ലന്ന്.... ഇങ്ങനെ കുത്തി നോവിക്കാതെ......" ന്ന് പറഞ്ഞു വിതുമ്പിയതും അവളുടെ കണ്ണുനീർ ചൂട് ഡെവിയുടെ ദേഷ്യം തേല്ലോന്നയച്ചു...... "ഇ... ഇനിയും അങ്ങനെ പറയല്ലേ......" ന്ന് തേങ്ങി പറഞ്ഞു പെട്ടന്ന് അവനിൽ നിന്ന് വിട്ട് മാറി കലിയിൽ..... "ഇനി അങ്ങനെ എങ്ങാനും നിങ്ങടെ വായിൽ നിന്ന് വീണാൽ ശ്രാവണി ആരാണെന്ന് അറിയും......നിന്നെ പ്രണയിക്കുന്നെന്നൊന്നും ഓർക്കില്ല ഞാൻ മുട്ട് കാൽ കേറ്റി കളയും അസുര........ അറിയാണ്ട് ഒന്ന് പറഞ്ഞു പോയതിന് എന്തൊക്കെയാ പറഞ്ഞെ...... ഹേ...... ഞാൻ പറഞ്ഞോ നിന്റെ പ്രണയം എനിക്ക് മറ്റൊരു തരത്തിൽ ആണ് തോന്നിയതെന്ന്.... ഹേ.... പറഞ്ഞോ..... പറഞ്ഞോന്ന്........" ന്ന് പറഞ്ഞു കൊണ്ട് ഒഴുകിയ കണ്ണുനീർ തുള്ളിയെ വാശിയോട് തുടച് നീക്കി അവന്റെ നെഞ്ചിൽ പിടിച്ചു പിന്നോട്ട് തള്ളി കൊണ്ടിരുന്നു...... "നീ ന്നെ ചേർത്ത് പിടിക്കുമ്പോ ഞാൻ നിനക്ക് വിദേയപ്പെട്ട് നിക്കുന്നത് നിന്റെ കണ്ണിലെ ന്നോടുള്ള പ്രണയം ഒന്ന് കൊണ്ട് മാത്രമാണെന്ന് നിനക്ക് അറിയില്ലെ.....നിങ്ങളെ മാത്രമാണ് ഞാൻ പ്രണയിക്കുന്നതെന്നും അറിയില്ലേ..... എന്നിട്ടും........"

ന്ന് പറഞ്ഞു ദേഷ്യത്താൽ ഉറഞ്ഞു തുള്ളിയതും......കലങ്ങി മറിഞ്ഞ ശിവയുടെ കണ്ണുകൾ കണ്ട് ഡെവിയുടെ ദേഷ്യം തെല്ലൊന്നലിഞ്ഞു...... "ശിവ ഇങ്ങനെ തുള്ളാത്തെ പെണ്ണെ നീ ഒന്നാകെ ഇളകി മറിയുവാ......." ന്ന് കുസൃതി ചിരിയാലെ പറഞ്ഞത് കെട്ട് ഒന്ന് നിന്ന ശിവ...... "എന്നതാ......."🙄 "അത്‌ നീ നിന്റെ കോലം ഒന്ന് നോക്കിയിട്ട് അവിടെ നിന്ന് തുള്ള്...... കണ്ടിട്ട് എനിക്ക് തന്നെ ന്റെ മനസിന്റെ കടിഞ്ഞാൺ പിടിച്ചിട്ട് കിട്ടുന്നില്ല കോപ്പേ....." ന്ന് പറഞ്ഞത് കെട്ട് സ്തംഭിച്ചു കൊണ്ട് സ്വയമൊന്ന് അടിമുടി നോക്കി..... ഷാൾ ഇല്ലാണ്ടെ വയറ് മുഴുവൻ വെളിയിൽ ആകുന്ന വിതത്തിൽ നനഞു കുതിർന്ന രൂപം ശിവയിൽ വിറയൽ സൃഷ്ടിച്ചു...... പൊടുന്നനെ ശിവ തന്റെ ശാളിനായ് ചുറ്റും പരതവേ കുറച്ചകലെയായി മഴയിൽ കുതിർന്നു കൊണ്ട് തന്റെ ദാവണി ഷാൾ കുതിർന്നു കിടന്നിരുന്നു.... നിലത്ത് കുതിർന്നു കിടന്ന് തന്റെ ശാളിലേക്കും ഡെവിയുടെ മുഖത്തേക്കും മാറിമാറി നോക്കി കൊണ്ട് നിന്ന് ശിവ ഡെവിയുടെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയത്തിൽ അവളുടെ ഉള്ളാകെ വിറയൽ കടന്നുപോയി....... ഒരു പിടച്ചിലോടെ അവനിൽ നിന്നും മിഴികൾ അടർത്തി മാറ്റി തിരിഞ്ഞോടാൻ നില്ക്കുന്നതിനു മുൻപ് തന്നെ ഞൊടിയിടയിൽ ഡെവി അവളുടെ കൈകളിലായി പിടിച്ചു കൊണ്ട് അടുത്തുള്ള ചുമരോട് ചേർത്തുവച്ചു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story