പ്രണയശ്രാവണാസുരം: ഭാഗം 6

pranayashravanasuram

എഴുത്തുകാരി: അമീന

"എന്നതാ ഇത് കുക്കുമ്പർ സിറ്റിയോ..... തള്ളി ഇട്ടേച്ചും ഓടി പോയേക്കുന്നു....കയ്യ് ആണേൽ കല്ലിലും പോറി.....ഇനി ഈ കൈ വെച്ച് എന്നാ കഴിക്കും ന്റെ കർത്താവെ...." "എന്നതാടാ എബി മോനെ.. നി ഈ പറഞ്ഞേച്ചും വരുന്നേ....." ഓരോന്ന് പിറുപിറുതൊണ്ട് അകത്തേക്കു വരുന്ന എബിയെ കണ്ട് അങ്ങോട്ടായി വന്ന ട്രീസമ്മ കാര്യം ചോദിച്ചതും.... "ട്രീസമ്മേ.....ഇത് നോക്കിയേ..... എന്റെ കൈ മുറിഞ്ഞു.... " "അതിന് മാത്രം നി എന്നാടാ കൊച്ചേ ചെയ്തേ......മുറിവ് ആക്കിയെച്ചും വരാൻ നി ഡെവി അല്ലല്ലോ....." ന്ന് പറഞ്ഞു വല്യമ്മച്ചി കൂടെ അങ്ങടായി വന്നതും...... 'ഒന്നും പറയണ്ട ന്റെ വല്യമ്മച്ചി....ഒരുത്തിയെ രക്ഷിച്ചപ്പോൾ പറ്റിയതാ......പാവം പോലെത്തെ ന്നെ പിടിച്ചു തള്ളി ഓടി കളഞ്ഞു അവള്..... ഇതെല്ലാം അവൻ കാരണം ആണ്.... എവിടെ ആ തല തെറിച്ചവൻ ഡേവിഡ് കളത്തി പറമ്പൻ...." "അതിന് എന്നതാടാ ന്റെ കൊച്ചൻ ചെയ്തേ....." "വല്ല്യാപ്പയോട് പറയരുത്...... ഇന്ന് ഷോപ്പിൽ വെച്ച് മുട്ടൻ അടി നടന്നു....." "എന്നതാടാ നി പറയുന്നേ.....അതിന് അവിടെ എന്നാ ഉണ്ടായെന്ന.....അവന് നേരത്തെ കൊടുംങ്കാറ്റ് കണക്കെ കേറി പോയതാ റൂമിൽ..... ഇന്ന് ആരുമായിട്ട പ്രശനം....."

"ന്റെ ട്രീസമ്മേ വല്യമ്മച്ചി.... അതാണ് രസം.....അടി കൊടുക്കൽ മാത്രമല്ല.....മേടിക്ക കൂടെ ചെയ്തേക്കുന്നു.... നിങ്ങടെ കോച് മോൻ.... അതും ഒരു പെൺ കൊച്ചിന്റെ കയ്യീന്ന്....." "വാട്ട്‌..... " ന്നുള്ള ഗർജനം കെട്ട് മൂന്ന് കണ്ണുകൾ ഒരേ ദിശയിലേക്കു തിരിയവേ...... അവിടെ അതാ ചപ്പാത്തി വായിൽ വെച്ച് കണ്ണും തള്ളി നോക്കി നിക്കുന്നു.... ആൽഫിയാ എന്ന അല്ലു... ഡേവിയുടെ അനിയത്തി.....അവള് ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു ... കയ്യിൽ ചപ്പാത്തി പത്രവും പിടിച്ചു അവർക്കടുതെക് ഓടി വന്നു കൊണ്ട് ... "എബിചായ....എന്നതാ ഇങ്ങള് പറഞ്ഞെ....ഡേവിചായന് അടി കിട്ടിയോ.... ശരിക്കും...."😁 "സ്വന്തം ആങ്ങളക്ക് അടികിട്ടിയിട്ട് സന്തോഷിക്കുന്ന ആദ്യത്തെ പെങ്ങൾ ആകുo നി....ഇളിച്ചോണ്ട് വന്നേക്കുന്നെ കണ്ടില്ലേ......" "ഇങ്ങള് അത്‌ വിട്.... ഇത് പറയ്‌.... ഇച്ചായന് അടികിട്ടിയോ..... അതും ഒരു പെണ്ണിന്റെ അടുത്തൂന്ന്.... " "അങ്ങനെ ചോയ്ച്ചാൽ അടി കിട്ടിയോ ന്ന് അറിയില്ല..... " ന്ന് എബി ഇളിച്ചോണ്ട് പറഞ്ഞതും അല്ലു... "ചെ നശിപ്പിച്...." "എന്തോന്നാടി നി.... അടി കിട്ടിയില്ല... പക്ഷെ വേറാണ്ടെന്തൊക്കെയോ കിട്ടി....

ഫുൾ കലിപ്പ് ആയിരുന്നു....കയർത്തു സംസാരിച്ചു ന്നൊക്കെ പറയുന്നുണ്ടായിരുന്നു....." "ഡേവി മോനോടൊ......" ന്ന് വല്യമ്മച്ചി ഇളിച്ചോണ്ട് ചോദിച്ചതും..... "എബി......" ന്നുള്ള അലർച്ച അവിടെമാകെ മുഴങ്ങിയതും..... ഞെട്ടി തിരിഞ്ഞു മുകളിലേക്കു നോക്കിയതും.....കലിപ്പ് ലുക്ക്‌ വിട്ട് നിക്കുന്നു ഡേവിഡ്..... അത്‌ കണ്ടതോടെ നമ്മടെ അല്ലു ചപ്പാത്തി വായിൽ കുത്തി തിരുകി ഞാനൊന്നും അറിഞ്ഞില്ലേ ന്ന കണക്കിന് അവിടെ നിന്ന് വലിഞ്ഞതും...... അവൾക്ക് പുറകെ ട്രീസമ്മയും വല്യമ്മച്ചിയും കൂടെ എസ്‌കേപ്പ് അടിച്..... പടക്കളത്തിൽ ഒറ്റ പെട്ടു പോയ പടയാളിയെ പോലെ എബി അവിടെയായി വിജിലമ്പിച്ചു നിന്നതും ഡേവി.... "മുകളിലേക്കു വാടാ....." ന്ന് അലറി കൊണ്ട് അകത്തേക്കു പോയതും...... എബി ദയനീയമായി മറ്റുള്ളവരെ നോക്കി ടേബിളിൽ ഇരുന്നു വിഴുങ്ങുന്ന അല്ലുവിനെ നോക്കി.... "അല്ലു മോളെ... ഇച്ചായന്റെ അനിയത്തി കൊച്ചേ....." "നോട് വോക്കിങ് ഇച്ചായ.... നടക്കത്തില്ല..... ഒറ്റയ്ക്കു പോയേച്ചാൽ മതി....." "അനിയത്തി ആണ് പോലും അനിയത്തി..... ഇതിനൊക്കെ നിന്നോട് കർത്താവ് ചോദിക്കൂടി......

അപ്പൊ ശരി ഞാനൊന്ന് പോയേച്ചും വരാം.....കുറച്ചു കുഴമ്പ് എടുത്തു വെച്ചേക്ക് വല്യമ്മച്ചി.....വേണ്ടി വരും...." ന്ന് പറഞ്ഞോണ്ട്.... സ്റ്റെയർ കയറിയതും.... പുറകിൽ നിന്ന് അല്ലു.... "ഒടുവിലെ യാത്രകായിന്ന് പ്രിയജനമെ എബി മോന് പോകുന്നു .... മെഴുതിരി ഏന്തും...." ന്ന് പാടിയതും.....അവൻ തിരിഞ്ഞു കലിപ്പ് ലുക്ക് വിട്ടൊണ്ട്.... "വല്യമ്മച്ചി ആ മറുതയുടെ വായിൽ വല്ലതും തിരുകി വെക്ക് അല്ലേൽ.....ജീവൻ മരണ പോരാട്ടത്തിലേക്ക് പോകുന്ന ഒരു പടയാളിയാണ് ഞാൻ....." ന്ന് പറഞ്ഞു ചവിട്ടി തുള്ളി മേലേക്ക് പോയി ഡേവിടെ റൂമിന് വെളിയിൽ നിന്ന് പരുങ്ങിയതും.... "നിയായിട്ട് അകത്തേക്കു വരുന്നോ.... അതൊ...." ന്ന് ഡേവി പറയലും..... എബി ഇളിച്ചോണ്ട് അകത്തേക്കു വന്നതും..... എന്തോ ഒന്ന് പറന്നു വന്നു അവന്റെ തലയിൽ ഇടിച്ചു..... തലയിണ ആയത് ഭാഗ്യം വല്ല ഹെവി ആയിട്ട് ആയിരുന്നേൽ.....കർത്താവെ ന്നെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ.... ന്ന് ആത്മിച്ചതും..... റൂമിലെ ബിൻ ബാഗിന്റെ മുകളിൽ ഇരുന്ന ഡെവി എണീറ്റ് വന്നൊണ്ട്.... "എന്നതാടാ കോപ്പേ നി താഴെ വിളമ്പിയെ...."

"അത്‌ ഡേവി....ഞാൻ ഒന്നും പറഞ്ഞില്ല....." "ഇല്ലെ.....നി ആ പീറ പെണ്ണിനെ കുറിച് വല്ലതും പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ......നിനക്ക് എത്ര കിട്ടിയാലും പഠിക്കില്ലേ കോപ്പേ....... ഇനി ആ കോപ്പിനെ കുറിച്ച് ഇവിടെ കൂടുതൽ എന്നതേലും പറഞ്ഞാൽ..... അടിച്ചു എല്ലൂരും പന്നി.....അവളെ ന്റെ കയ്യിൽ കിട്ടും.....അന്ന് കൊടുക്കും.....ഡേവിഡിന്റെ നേരെ കയ്യുയർത്തി സംസാരിക്കാൻ ധൈര്യം കാണിച്ചതിന്......" ന്ന് കലിപ്പിൽ പറഞ്ഞു ബെഡിലേക് മലർന്ന് വീണതും......എബി.... "ഞാൻ ഇല്ലായിരുന്നേൽ കാണായിരുന്നു....നിന്റെ പകരം വീട്ടലിന് ആ കോച് ബാക്കി കാണുവേലയിരുന്നു......ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു അല്ലേൽ വണ്ടിക്കടിയിൽ നിന്ന് പെറുക്കി എടുക്കേണ്ടി വന്നേനെ....." ന്ന് ഒരൊഴുക്കിൽ പറഞ്ഞു ബെഡിൽ ഇരിക്കാൻ ഒരുങ്ങവെ..... ബെഡിലായി കിടന്ന ഡേവി ഞെട്ടി.... ചാടി എണീറ്റ് കൊണ്ട്..... ബെഡിൽ ഇരിക്കാൻ തുടങ്ങിയ എബിടെ കോളറിൽ പിടിച്ചു കൊണ്ട് പ്രത്യക ഭാവത്തോടെ.... "എന്നതാടാ..... നി പറഞ്ഞെ..... എന്നതാ പറഞ്ഞെന്ന്..... അവള്.... അവൾക്ക് എന്നതാടാ പറ്റിയെ ..... അവൾക്ക് വല്ലതും പറ്റിയോ...... ടാ കോപ്പേ വാ തുറന്ന് പറയടാ...."

ന്നൊക്കെ വെപ്രാളത്തോടെ ഡേവി ചോദിക്കുന്നത് കെട്ട്.....നമ്മുടെ എബി അതാ കിളി പോയ കണക്ക് നിക്കുന്നു..... "ഡേവി.....നി എന്നതിനാട അതിന് തുള്ളുന്നെ......നിന്റെ തുള്ളൽ കണ്ടാൽ അവള് satth പോയി...എന്ന....." ന്ന് പറഞ് മുഴുമിപ്പിക്കും മുന്നേ ആ കണ്ണുകൾ ചുമന്നു വന്നു.... "ടാ.....".. ന്ന് അലറി കൊണ്ട് അവന്റെ ഷർട്ട്‌ല് കുത്തി പിടിച്ചത്തും ദേഷ്യം കൊണ്ട് അവന്റെ മുഖം വിറയ്ക്കുന്നുണ്ടായിരുന്നു.....അവന്റെ അപരിചിതമായ അങ്ങനെ ഒരു ഭാവം കണ്ട് എബി .... "ഡേവി....എന്നതാടാ നിനക്ക് പറ്റിയെ.....അവൾക് എന്നത്തേലും പറ്റിയാൽ നിനക്ക് എന്ന.....അവളോട് പ്രതികാരം ചെയ്യാൻ നടക്കുന്നവൻ അല്ലെ നി....." ന്ന് എബി ചോദിച്ചതും.....പെട്ടന്ന് സ്വബോധം വന്ന പോലെ എബിയുടെ പിടി വിട്ട് പെട്ടന്ന് തിരിഞ്ഞു നിന്നതും.... "ഡേവി .....നിനക്കന്നാ പറ്റിയെ....." "അത്‌.....അവള്.....അവളെ അങ്ങനെ ഒന്നും രക്ഷപെടന് പാടില്ല.....ന്നോട് കയർത്തു സംസാരിച്ചതിന് പകരം വീട്ടാതെ അവളെ അങ്ങനെ പറഞ്ഞു വിടില്ല ഡേവിഡ്....... " ന്ന് ഉറച്ച ശബ്ദത്തോടെ എബിക്ക് മുഖം കൊടുക്കാതെ പറഞ്ഞതും.....

എബി ഒരുനിമിഷം അവനെ ഒന്ന് നോക്കി..... കണ്ണുകൾ ബെഡിലായി കിടക്കുന്ന ചിലങ്കയിൽ പതിഞ്ഞതും.... "ഡേവി.....ഈ ചിലങ്ക ആരുടേതാ.....ഒരു പെണ്ണിനേയും കണ്ണെടുത്താൽ കണ്ടാൽ വെറുക്കുന്ന നി ഏതൊരുത്തിയുടെ ചിലങ്ക എന്നതിനാ നിനക്ക്....." ന്ന് പറഞ്ഞു അതെടുക്കാൻ ആയി കൈ നീട്ടവേ..... ഞൊടിയിടയിൽ അത്‌ കയ്യിലായി എടുത്തു കൊണ്ട്......ഡേവിഡ്.... "ഇത് ആ പീറ പെണ്ണിന്റെയാണ്.....ഇതിനോട് എന്തോ അറ്റാച്ച്മെന്റ് അതിനുണ്ട്......ഇത് കൊണ്ട് ഞാൻ കളിക്കും..... അവളെ കണ്ടെത്തി കളി പഠിപ്പിക്കും ഡേവി.....ഒരുത്തിയും ന്നോട് ഏറ്റ് മുട്ടാൻ വളർന്നിട്ടില്ല ...." ന്ന് പറഞ്ഞതോടൊപ്പം....നിമിഷ നേരം കൊണ്ട് കണ്ണുകൾ ദേഷ്യത്തിൽ നിറഞ്ഞു വന്നു.... ആ ചിലങ്കയിൽ പിടി മുറുക്കി കൊണ്ട് തുടർന്നു..... "നി പോയി വല്ലതും കഴിച്ചോ.....ചെന്ന് കഴിക്ക്.....ഞാൻ കിടക്കുവാ....." ന്ന് പറഞ്ഞു ബെഡിലേക് വീണതും..... ബെഡിൽ കമിഴ്ന്നു കിടക്കുന്ന ഡെവിയെ ഒന്ന് നോക്കി.... "ഡേവി മോനെ..... നിന്റെ മനസ്സിൽ എന്തോ ഉണ്ട്.....അത്‌ നി പോലും അറിയാതെ നിന്ന മാറ്റുന്നും ഉണ്ട്......

ഇതൊക്കെ എവിടെവരെ പോകുമെന്ന് കണ്ടറിയാം.... ന്റെ കർത്താവേ ഇതീന്ന് ന്നെ മാത്രം നൈസ് ആയിട്ട് അങ്ങ് രക്ഷിച്ചേക്കണേ.....വേൾഡ് വാർ ന്ന് സാക്ഷ്യം വഹിക്കാൻ വയ്യാത്തത് കൊണ്ട......" ന്ന് ആത്മിച്ചു കൊണ്ട് കതക് തുറന്ന് പുറത്തോട്ടു പോയി..... അകത്തു ബെഡിലായി കമിഴ്ന്നു കിടന്ന ഡെവി...പതിയെ മലർന്നു കിടന്നു കൊണ്ട് ഇന്ന് മാളിൽ വെച്ച് നടന്നത് ഓർത്തെടുത്തതും......അവന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി..... തന്റെ കയ്യിലെ ചിലങ്ക നെഞ്ചിലായി വെക്കവേ.....ഉയർന്നു വന്ന ദേഷ്യം അലിഞ്ഞില്ലാതയാകുന്നതോടൊപ്പം കണ്ണുകൾ പതിയെ അടച്ചതും...... മൈൻഡിലേക് ഇന്ന് ലിഫ്റ്റിൽ വെച്ച് അവളെ കിസ് ചെയ്യാൻ ഒരുങ്ങിയത് കടന്നു വന്നതും...... കണ്ണുകൾ വലിച്ചു തുറന്ന് ബെഡിൽ നിന്ന് എണീറ്റിരുന്ന് ശ്വാസം വലിച്ചു വിട്ട് തലയിൽ കൈ താങ്ങി കൊണ്ട്...... "ഓഹ് ഷിറ്റ് .....എന്നതാ എനിക്ക് പറ്റിയെ .... ആ സ്വപ്നം ഉറക്കം കെടുത്തുമ്പോൾ......ഇന്നത്തെ സംഭവം അതിന് കൂടുതൽ ഊന്നൽ നൽകി മൈൻഡ് കലക്കി മറിക്കുന്നു..... എങ്ങനെ തോന്നി എനിക്ക്.... ആ പീറ പെണ്ണിനെ ഞാൻ .... ചെ.....അതുമല്ല അവൾക് അപകടമെന്ന് കേട്ടപ്പോൾ എന്നാതിനാ ന്റെ മനസ് ഒരുനിമിഷം കൈവിട്ട് പോയത്..... ഇല്ല....

ഒരുത്തിയുടെ മുന്നിലും ഡേവിഡ് തോൽക്കില്ല.....കയ്യിൽ കിട്ടും നിന്നെ.....ഇതിന് പകരം അന്ന് തരും ഞാൻ....." ന്ന് കലിപ്പിൽ പറഞ്ഞോണ്ട് ബെഡിൽ നിന്നെണീറ്റ് കയ്യിലെ ചിലങ്ക ഡ്രോയറിലേക്ക് ഇട്ട് വലിച്ചടച്ചു.....തിരിഞ്ഞു ബെഡിലേക്കായി വീണു തലയിണയിൽ മുഖം പൂഴ്ത്തി...... കണ്ണുകൾ പതിയെ അടഞ്ഞു ഉറക്കിലേക്ക് വഴുതി വീണു..... ****************** (ശ്രാവണി) സൂര്യകിരണങ്ങൾ കണ്ണിനെ തലോടി കടന്നു പോകവേ.....മിഴികൾക്ക് അവ അലോസരമായി തോന്നവെ.... കണ്ണുകൾ ഇറുകെ അടച് ഒന്നൂടെ ചുരുണ്ടു കൂടിയതും..... കാതിലായി ആരുടെയോ ശബ്ദം മുഴങ്ങി...... "ടൊ....ചെക്കാ.....എണീറ്റെ.....എന്ത് ഉറക്കമാടോ താൻ...മ്മ് എണീക്ക്....." ന്ന് ആരുടെയോ ശബ്ദം കേൾക്കുന്നതോടൊപ്പം തട്ടി വിളിക്കുന്നത് കൂടെ ആയതും....പതിയെ കണ്ണ് തുറന്ന് നോക്കിയതും..... മുന്നില് ന്റെ നേരെ കുനിഞ്ഞു നിൽക്കുന്ന ആളെ കണ്ട് ഞെട്ടി എണീറ്റതും..... "ന്റെ കർത്താവേ...." ന്ന് വിളിച്ചോണ്ട് ആള് പുറകിലേക്ക് ബാക്ക് അടിച്ചു വീണതും.....ഞാൻ ചെറു ഭീതിയോടെ ചുറ്റും ഒന്ന് നോക്കി.... അപ്പോൾ ആണ് ഞാൻ ഇന്നലെ ഒരു ചർച്നിനുള്ളിലാണ് ഉറങ്ങിയതെന്ന് മനസ്സിലായതും.....അങ്ങോട്ടായി ഒരു ശബ്ദം കടന്നു വന്നു കാതിൽ പതിഞ്ഞു..... "ടാ തൊമ്മിച്ച.....എന്നതാടാ അവിടെ ഒരു നിലവിളി....."

ന്ന ശബ്ദത്തോടൊപ്പം അൾത്താരയുടെ അവിടെ നിന്നും ളോഹ ഇട്ട ഒരു അച്ഛൻ ഞങ്ങൾക്ക് നേരെ നടന്നു വന്നതും....ഞാൻ പെട്ടന്ന് കിടന്ന ബെഞ്ചിൽ നിന്ന് ചാടി എണീറ്റതും..... നിലത് വീണു കിടക്കുന്ന അയാൾ കൈ കുത്തി എണീച് നിന്നു കൊണ്ട്..... "അച്ചോ.....ദേ ഈ ചെക്കൻ ന്നെ പേടിപ്പിച്ചചൊ......" ന്ന് പറഞ്ഞതും....ഏത് ചെക്കൻ.... ന്നുള്ള രീതിയിൽ ഞാൻ ചുറ്റും ഒന്ന് നോക്കിയെങ്കിലും.... ഞങ്ങൾ മൂന്ന് പേരയല്ലാതെ ആരെയും കാണാത്തത് കൊണ്ട് ഇയാള് ഇതെന്ത് തേങ്ങയ പറയുന്നേ ന്ന് കരുതി നിന്നു..... അങ്ങോട്ടായി വന്ന അച്ഛൻ ന്നെ ഒന്ന് അടിമുടി നോക്കി കൊണ്ട്.... "നിയേതാ കൊച്ചനെ.... ഇവിടെ ഒന്നും ഇതുവരെ കണ്ടിട്ടേ ഇല്ലല്ലോ....മോന് എവിടെന്ന് വരുവാ....." മോനോ....ഇവരിത് ആരോടാ കൃഷ്ണ പറയുന്നേ.....ന്ന് കരുതി പുറകിലേക് ഒന്ന് നോക്കി മുന്നോട്ട് നോക്കിയതും.... "അച്ചോ....ഇവന് ചെവി കേൾക്കില്ലന്ന് തോനുന്നു..... ഞാൻ ശരിയാക്കാം.... ചെക്കാ....ഇങ്ങോട്ട് നോക്ക്..... നി ആരാ....നിന്റെ വീടും കുടീം എവിടെന്.....ജബ ജബ...." ന്നൊക്കെ അയാൾ പഞ്ചാബി ഹൗസ് ലെ ഹനീഫക്ക് കൂട്ട് ചോദിച്ചതും.... ഞാൻ കിളി പറന്നു നിന്നു.....

ആയപ്പോൾ തന്നെ അച്ഛൻ ... "മോന്ക് കേൾവി ഇല്ലെ കുഞ്ഞേ....." ന്ന് ചോദിച്ചതും ഇയാള് കുറെ ആയാലോ മോനെ കുഞ്ഞേ ചെക്കാ ന്നൊക്കെ വിളിക്കാൻ തുടങ്ങിയിട്ട്.... ന്ന് കരുതി തലയിൽ കൈവെച് മുഖം കുനിച്ചതും അതാ രണ്ട് പാന്റ് ഇട്ട കാലുകൾ.... ന്റെ കാലുകൾ എന്ന പാന്റ് ഇട്ടത്..... ന്ന് കരുതി അന്താളിച്ചു അടിമുടി സ്വയം ഒന്ന് നോക്കിയതും പകച്ചു പോയി.... കൂടാതെ മൈൻഡിലേക് ഇന്നലെ സംഭവിച്ചതെല്ലാം കടന്നു വന്നു..... കൃഷ്ണ ഞാൻ ഇപ്പൊ ശ്രാവണി അല്ലല്ലോ ശ്രാവൺ അല്ലെ.... വെറുതെ അല്ല ഇവരിത് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.....ഭാഗ്യം വാ തുറന്നു വല്ലതും പറയാഞ്ഞത്.... ന്ന് മനസ്സിൽ ഓരോന്ന് ചിന്തിച്ചു നിന്നതും... "മോന് ഒന്നും പറഞ്ഞില്ല....സംസാരിക്കാൻ കഴിവ് ഇല്ലെ...." ന്ന് ആ അച്ഛൻ ചോദിച്ചതും....ഇനിയും മിണ്ടാതെ നിന്നിട്ട് കാര്യം ഇല്ലന്ന് മനസിലായി ഒരു വിധം ശബ്ദം ഒന്ന് കനപ്പെടുത്തി..... ചെറുതിലെ നാടകത്തിൽ അഭിനയിച്ചത് കൊണ്ട് ആൺ ശബ്ദം ചെറുതല്ലാത്ത രീതിയിൽ വഴങ്ങിയിരുന്നു...... അത്‌ കൊണ്ട് തന്നെ രണ്ടും കല്പിച്ചു ഞാൻ സംസാരിചു തുടങ്ങി....

. "അച്ചോ..... നിക്ക് പ്രശ്നം ഒന്നും ഇല്ല...." "ദേ അച്ചോ....ഈ ചെക്കൻ സംസാരിക്കുന്നു....." ന്ന് അയാൾ ഇടയിൽ കയറിയതും..... "തൊമ്മി....." ന്ന് അച്ഛൻ ശാസനയോടെ വിളിച്ചതും..... അയാൾ മിണ്ടാതെ നിന്നു ഇളിചു..... "മോന്റെ പേരെന്ന.... എവിടെ ന്ന് വരുവാ.... ഈ ഇടവകയിൽ മുൻപ് കണ്ടിട്ടില്ലല്ലൊ....." "അത്‌....ഞാൻ ശ്രാവൺ....കുറച്ചു ദൂരെന്ന് വരുവാ.... ഒരു ജോലി അന്വേഷിച്ചു വന്നതായിരുന്നു....ഇവിടെ വന്നപ്പഴാ അറിഞ്ഞത്‌ ആ ജോലി നഷ്ടമായെന്ന്.....പോകാൻ ഒരിടവും ഇല്ലാത്തതു കൊണ്ട രാത്രി ഇവിടെ കിടന്നേ..... " "അച്ചോ....ഇവന് നമ്മടെ കൂട്ടരും അല്ല....." ന്ന് ആ തൊമ്മിച്ചേട്ടൻ പറഞ്ഞതും..... "അതിനെന്താ തൊമ്മിച്ച.....അഭയം കൊടുക്കുന്നത് ജാതിയും മതവും നോക്കിയിട്ടാണോ......." "അത്‌ അച്ചോ.... ഞാൻ ചുമ്മാ.....പറഞ്ഞന്നേ....." ന്ന് അവര് തമ്മിൽ പറഞ്ഞതും..... ഞാൻ അതിനിടയിൽ.... "അച്ചോ.....ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്....എനിക്ക് ഇവിടെ വല്യ പരിചയം ഇല്ല.....ഒരു ജോലി കിട്ടിയിരുന്നെൽ....." "ജോലി.....ഇവിടെ എന്ത് ജോലി തരാനാ.....നിനക്ക് എന്ന ജോലി അറിയാം....."

"അത്‌..... ഞാൻ നന്നായി ഭക്ഷണം ഉണ്ടാക്കും..... പിന്നെ അല്ലറ ചില്ലറ പുറം പണിയും എടുക്കും....." ന്ന് പറഞ്ഞതും ആ തൊമ്മിച്ചേട്ടൻ..... "അച്ചോ.... ഈ ചെക്കൻ ന്റെ കഞ്ഞിയിൽ വെള്ളം കോരി ഒഴിക്കുവാനാണോ വന്നേ.... ടെ ചെക്കാ.....ആ പണിയൊന്നും ഇവിടെ ഇല്ല.....അതൊക്കെ ന്റെ പണിയ.... ഈ പള്ളിയിലെ കപ്പ്യാരാണ് ഞാൻ.... അച്ചോ ഇവനെ പറഞ്ഞു വിട് അച്ചോ....." "ന്റെ തൊമ്മിച്ച നി ഒന്നടങ്.....കണ്ടിട്ട് പാവം ആണെന്ന് തോനുന്നു......ആരോരും ഇല്ലാത്തവർക്ക് അഭയം നൽകാനല്ലിയോ കർത്താവ് പറഞ്ഞേക്കുന്നെ....." "അപ്പൊ ന്റെ ജോലി ഇവന് കൊടുത്തേക്കാനണോ അച്ഛൻ പറയുന്നേ....... " ന്ന് തൊമ്മിച്ചേട്ടൻ അച്ഛനോട് പരാതി പോലെ ചോദിച്ചതും....ഞാൻ അവർക്കിടയിൽ..... "അച്ചോ....ബുദ്ധിമുട്ട് ആണേൽ വേണ്ട.....ഞാൻ..... സഹായം ചോദിക്കാൻ എനിക്ക് ആരും ഇല്ല.....ഒരു രാത്രി ഇവിടെ നിൽക്കാന് അനുവദിച്ചത് തന്നെ ഒത്തിരി നന്ദി.... ഞാൻ ന്നാൽ ഇറങ്ങുവാ....." ന്ന് പറഞ്ഞു ബെഞ്ചിനടിയിൽ വെച്ച ബാഗ് കയ്യിൽ എടുത്തതും...... അതീന്നു ഫോൺ നിലത്ത് വീണതും അത്‌ എടുത്തു ബാഗിലേക് വെച്ച്.....

ഒന്ന് ചിരിച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങി.... ന്റെ കൃഷ്ണ ഇനി എവിടെ പോകും.... ഒരു ജോലിക്ക്..... ന്ന് കരുതി പള്ളിയുടെ വാതിൽ കടക്കാൻ ഒരുങ്ങവെ .... "കുഞ്ഞേ......" ന്നുള്ള വിളിയിൽ ഒന്ന് സ്റ്റക്ക് ആയി നിന്നു തിരിഞ്ഞു നോക്കിയതും...... ആ അച്ഛൻ പുഞ്ചിരി തൂകി ന്റെ അടുക്കലേക്ക് വന്നു കൊണ്ട്.... "പോകാൻ വരട്ടെ.....മോന് പുറം പണി ഒക്കെ ചെയ്യുമെന്ന് പറഞ്ഞില്ലേ.....അങ്ങനെ ആണേൽ ഒരു ജോലി ഉണ്ട്..... ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..... ഇവിടെ ബെഞ്ചിൽ ഇരിക്ക് ഞാൻ പോയേച്ചും വരാം..... പിന്നെ തൊമ്മിച്ച..... ഈ കൊച്ചന്റെ ബാഗ് കേട് വന്നേക്കുന്നു.... അകത്തു നിന്നു ഒരു ബാഗ് എടുത്തു കൊടുക്ക്......" ന്ന് പറഞ്ഞു അച്ഛൻ അകത്തേക്കു പോയതും..... ആൾക്ക് പുറകെ ന്നെ ഒന്ന് നോക്കി തോമ്മിച്ചേട്ടനും പോയി..... പതിയെ ആ ബെഞ്ചിൽ ഇരുന്നു.....മനസിലേക്ക് ഓരോന്ന് കടന്നു വന്നു.....വീണ മോൾടെ ആദ്യത്തെ കോളേജ് യാത്രയാണ് ഇന്ന്.... കൃഷ്ണ ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതേ.... ന്ന് ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നതും..... അങ്ങോട്ട് വന്ന തൊമ്മിചേട്ടൻ ഒരു ബാഗ് കയ്യിൽ തന്നു പുറത്തേക്ക് പോയതും....

ഞാൻ പഴയ ബാഗിൽ ഉള്ളതെല്ലാം ആ പുതിയ ബാഗിലേക് മാറ്റി.... പഴയത് അവിടെ കോർണറിലുള്ള വേസ്റ്റ് കോട്ടയിൽ ഇട്ട് ബെഞ്ചിൽ വന്നിരുന്നു...... അല്പസമയം കഴിഞ്ഞു അകത്തേക്കു പോയ അച്ഛൻ തിരികെ പുഞ്ചിരിയോടെ വന്നു കൊണ്ട്..... "ജോലി ശരിയായിട്ടുണ്ട്.... ഇവിടെ അടുത്തുള്ള വീട്ടിൽ ആണ്.......എന്താ എങ്ങനെ യെന്ന് അവിടെ ചെന്നാൽ അവര് പറയും.....അങ്ങോട്ട് തൊമ്മിച്ചൻ കൊണ്ട് വിടും......" "ഒത്തിരി നന്നിയുണ്ട് അച്ചോ......" "പോയേച്ചും വാ.....നല്ലതേ വരു....കർത്താവ് അനുഗ്രഹിക്കട്ടെ......" ന്ന് പറഞ്ഞു തലയിൽ കൈ വെച്ചതും..... ചെറു പുഞ്ചിരി നൽകി മുട്ടത്തോട്ടിറങ്ങി ആ പടവുകൾ ഇറങ്ങിയതും...... അതിന് താഴെ സൈക്കിളുമായി തൊമ്മിചേട്ടൻ നിൽപ്പുണ്ട്..... അങ്ങോട്ടായി ചെന്നതും ന്നോട് പുറകിൽ കയറാൻ പറഞ്ഞു..... പിന്നീട് ന്നെയും കൊണ്ട് ആ കല്ലുകൾ പാകിയ റോഡിലൂടെ നേരെ ഹൈവേയിലേക്ക് പ്രവേശിച്ചു റോഡിനരുക് ചേർന്ന് മുന്നോട്ട് പോയി..... കുറച്ച് ദൂരം പിന്നിട്ടതും...... ഞങ്ങൾക്ക് തൊട്ട് മുന്നിലായുള്ള വീട്ടിലെ ഗേറ്റ് കടന്നു ഒരു ബ്ലാക് കാർ പുറത്തേക്ക് ചീറി പാഞ്ഞു പോയതും.....

ആ ഗേറ്റിന് മുന്നിലായി തൊമ്മിച്ചേട്ടൻ സൈക്കിൾ നിർത്തി കൊണ്ട്.... ഇതാണ് വീട് അകത്തേക്കു ചെന്നോളു....അച്ഛൻ എല്ലാം പറന്നിട്ടുണ്ടെന്നും.... പറഞ്ഞു ന്നെ അവിടെ ഇറക്കി ആള് തിരിച്ചു പോയി..... ഞാൻ പതിയെ അങ്ങോട്ട് നടന്നു ആ വലിയ ഗേറ്റിന് വെളിയിൽ നിന്നു അകത്തേക്കു നോക്കി..... ന്റെ കൃഷ്ണ ന്തോരം വലിയ വീടാണ്.....ഇവിടെ ഒക്കെ നിക്ക് ജോലി കിട്ടോ.....ഏതായാലും അകത്തേക്കു പോകാം..... ന്ന് കരുതി ഗേറ്റ് പാതി തുറന്ന് അതിനിടയിൽ കൂടെ അകത്തേക്കു കയറി..... പച്ച പുല്ലിനാൽ തീർത്ത വിശാലമായ മുറ്റം....അതിന് നടുക്കലായി ആ വീട്ടിലേക്കുള്ള ഒരു വാഹനത്തിന് കടന്നു പോകാനുള്ള നടപ്പാത...... അതിലൂടെ മുന്നോട്ട് നടന്നതും..... വലതു ഭാഗത്ത് ആ ലോണിൽ ഒരു കുഞ്ഞു കുളം......അതിൽ നിറയെ ആമ്പൽ വിരിഞ്ഞിരിക്കുന്നു......ആ കുളത്തിന്റെ തൊട്ട് മുന്നിൽ കുറച് ഉയരത്തിൽ ആയി ഒരു കുഞ്ഞിനേയും എടുത്തു കൊണ്ടുള്ള പ്രതിമ.....വിശുദ്ധ കന്യാ മറിയമാണ് അത്‌....എവിടെയൊക്കെയോ കണ്ട ഓർമ..... അതിന് കുറച്ചു അപ്പുറത്തായി ഒരു ഇരുമ്പിന്റെ ഊഞ്ഞാൽ....

അതിന് മുകളിലായി മുല്ല വള്ളി പടർന്നിരിക്കുന്നു......ആ ഊഞ്ഞാൽ അതിന് ചുറ്റും പല വർണത്താൽ ഒത്തിരി പൂക്കൾ കൊണ്ട് നിറഞ്ഞ ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നു.....ആ ഗാര്ഡന് നാടുവിലായാണ് ആ ഊഞ്ഞാൽ ഉള്ളത്...... വീടിന് ചുറ്റുമായി ഉയർത്തി കെട്ടിയ മതിലിലിനരികിലായി പലതരത്തിലുള്ള ഒത്തിരി മരങ്ങൾ...... മതിലിയായി പടർന്നു പന്തലിച്ച ബോഗൻ വില്ലകൾ....(കടലാസ് പൂവ് ന്ന് ചിലയിടത്ത് പറയും...)..... വളരെ ശാന്തമായ അന്തരീക്ഷം......ഞാൻ പതിയെ മുറ്റത്തായി നിന്നു ആ വീട് ഒന്നായി നിരീക്ഷിച്ചു കൊണ്ട് സിറ്റ് ഔട്ടിലേക് കയറി.....കാളിങ് ബെൽ അമർത്തി..... മിഴികൾ പതിയെ ആ ചുമരിലായി ഘടിപ്പിച്ച പലക തട്ടിൽ മിഴികൾ ഉടക്കിയതും...... അതിലേ വാചകം പതിയെ വായിച്ചു..... *കളത്തിൽ പറമ്പൻ * ന്ന് വായിച്ചു ഞെട്ടി തരിച്ചു നിന്നതും..... കതക് തുറന്നതും നിമിഷനേരo കൊണ്ടായിരുന്നു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story