പ്രണയശ്രാവണാസുരം: ഭാഗം 61

pranayashravanasuram

എഴുത്തുകാരി: അമീന

"ഡെവിയെ...... മ്യോനെ....... ന്റെ പെങ്ങൾ അകത്തുണ്ടെന്ന് എനിക്കറിയാം......അതുകൊണ്ട് പെട്ടന്ന് തന്നെ ന്റെ പെങ്ങളെ അങ്ങ് തുറന്നു വിട്ടേക്ക്.......അല്ലേൽ അമ്മച്ചിയാണേ ഞാൻ വല്യമ്മച്ചിയെ വിളിച്ചോണ്ട് വരും......"😁 ന്നുള്ള എബിയുടെ ശബ്ദത്തിൽ ശിവ എന്ത് ചെയ്യണേമെന്നറിയാതെ കിളി പറത്തി നിന്നു...... "ഡെവിയെ..... കേൾക്കുന്നുണ്ടോടാ...... ഉണ്ടേൽ മര്യാദക് ഇറക്കി വിടാടാ കാപാലിക ന്റെ പെങ്ങളെ......."😬 ന്നുള്ള എബിയുടെ സംസാരത്തിൽ വിറഞ്ഞു കയറിയ ഡെവി കലിപ്പിൽ വാതിൽ തുറയ്ക്കാനൊരുങ്ങവേ ശിവ അവനെ പിടിച്ചു വെച് ചെറഞ്ഞു നോക്കി കൊണ്ട് പതിയെ ..... "ഡോ.....എങ്ങടാ തുറയ്ക്കണേ....ഇങ്ങട് നോക്ക് നിന്റെ ഷർട്ടും ഇട്ടോണ്ടാ ഞാൻ നിക്കണേ.....ന്റെ കൃഷ്ണ.....ന്നെ ഇങ്ങട് വലിച്ചു കൊണ്ടൊന്നിട്ട് ഇപ്പൊ സമാധാനമായല്ലോ.....ഞാൻ ഇനി എങ്ങനെ പുറത്ത് കടക്കും.....ഏട്ടായി ന്നെ കുറിച് എന്ത് കരുതി കാണും......"😬 "ആരെന്ന കരുതിയാലും....ഐ ഡോണ്ട്......" ന്ന് പറഞ്ഞു മുഴുവൻ ആക്കും മുന്നേ.....ശിവ.... "കെയർ ന്ന് അല്ലേ..... നിക്കറിയാം....."😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ടതും..... "അറിയാലോ...... ന്നാൽ അങ്ങ് മാറി നിക്ക് പെണ്ണെ....."

"ഡെവിയേ.....പുറത്തിറങ്ങി വാടാ.... അനിയൻ ഇവിടെ വെയിറ്റ്ങ്‌ ആണ് മുത്തേ.... സോണിയ വന്നാട്ടെ... പോന്നോട്ടെ....."😁 ന്നൊക്കെ വാതിൽക്കൽ നിന്ന് പറഞ്ഞോണ്ടിരുന്നതും...... "കള്ള %%#&@&.... ഇവനെ ഇന്ന് ഞാൻ......" ന്ന് പറഞ്ഞു ശിവയെ ഒരു ഭാഗത്തേക്കായ് മാറ്റി നിർത്തി കതക് തുറന്നിറങ്ങിയതും....... വെളിയിൽ നിന്ന എബി ലോക്ക് തുറയ്ക്കുന്ന സൗണ്ട് കേട്ട അടുത്ത നിമിഷം അവന്റെ റൂമിന് വാതിൽക്കലെത്തിയിരുന്നു...... പുറത്തിറങ്ങിയ ഡെവി വാതിൽക്കൽ ഇളിച്ചോണ്ട് നനഞു കുളിച് നിക്കുന്ന എബിയെ കണ്ട്...... "എന്നതാടാ പന്നി നിനക്ക് വേണ്ടത്......." "മ്യോനെ ഡെവി....അവളെ പറഞ്ഞു വിട്ടില്ലേൽ കർത്താവാണേ ഞാൻ നിന്റെ അപ്പന് വിളിക്കും......" "ഡാ നാറി അപ്പനെ പറയുന്നോടാ......" ന്ന് കലിപ്പിട്ടതും...... "അ....അ....അങ്ങനെയല്ല.... കവി ഉദ്ദേശിച്ചത് കുഞ്ഞാടിന് മനസിലായില്ലെന്ന് തോനുന്നു......പൂവർ ബോയ്.....😌 ദിങ്ങട്.....ദിങ്ങട് നോക്ക്.... ഈ ഫോണിൽ കൂടെ നിന്റെ അപ്പനെ വിളിച് മ്യോൻ ഭാവി മരുമോളെ പിടിച്ചു വെച്...പ്രാക്ടിക്കൽ ക്ലാസ് നടത്തുവാണെന്ന് പറയുവെന്ന ഉദ്ദേശിച്ചത്.....

അപ്പനറിയട്ടെ.....പുന്നാര മ്യോൻ തിയറി ഒക്കെ വിട്ട കാര്യം....വിളിക്കട്ടെ......" 😁 "ഡാ പന്നി......." ന്ന് പറഞ് കലിപ്പിൽ മുഷ്ടി ചുരുട്ടി എബിക്ക് നേരെ പോയതും...... കർത്താവെ ലവനിതാ മതമിളകിയ വിത്ത് കാളയെ കണക്ക് വരുന്ന്...... എസ്‌കേപ്പ് എബി......🏃💨 ന്ന് അത്മിച്ചതോടൊപ്പം ഓൺ തെ സ്പോട്ടിൽ എബി അകത്തേക്ക് വലിഞ്ഞ പാടെ ബാത്‌റൂമിൽ കയറി കതകടച്ചു...... പുറകെ വന്ന ഡെവി കലിപ്പിൽ വാതിൽ ചവിട്ടി കൊണ്ട്..... "ഡാ കോപ്പേ തുറക്കട വാതിൽ......" "ഡെവിയെ..... മുട്ടണ്ട.... തുറക്കില്ല.... ഈ ഒരവസ്ഥയിൽ നിന്റെ മുന്നിൽ പെട്ടാൽ.... എനിക്ക് നേരിട്ട് പെട്ടിക്കുള്ള ഓർഡർ കൊടുത്തേച്ചാൽ മതിയെന്ന് നല്ലത് പോലെ അറിയാം.... മ്യോൻ ചെന്നാട്ടെ.... ഞാൻ വിസ്‌തരിച്ചൊന്ന് കുളിക്കട്ടെ...... ഓഹ് നട്ടപാതിരയ്ക്ക് ഒക്കെ വെള്ളത്തിന് എന്നാ ഒരു തണുപ്പാ.....പല്ലൊക്കെ കിടന്ന് ഡിസ്കോ കളിക്കിന്ന്..... വിറച്ചിട്ട് പാടില്ല സിവനെ......" ന്നുള്ള എബിയുടെ സംസാരത്തിൽ വിറഞ്ഞു കയറിയ ഡെവി വാതിൽ ഊക്കോടെ ചവിട്ടി കൊണ്ട്..... "നീ പുറത്തോട്ട് വാടാ തെണ്ടി......." "വരാമാട്ടേണ്ട........😌

🎶സ്നേഹിതനെ സ്നേഹിതനെ രഹസിയാ സ്നേഹിതനെ......🎶 ഗൊച്ചുകള്ളൻ രഹസ്യമായി സ്നേഹിക്കാൻ നോക്കുവാരുന്നല്ലേ......." ന്ന് അകത്തു നിന്ന് എബി വിളിച്ചു പറഞ്ഞതും പല്ല് കടിച് കൊണ്ട് ഡെവി...... "ശവം......." ന്ന് പറഞ്ഞു തിരികെ റൂമിലേക്ക് ചെന്നപ്പഴേക്കും ശിവ അവളുടെ റൂമിലെക്കെത്തിയിരുന്നു........ നനഞ്ഞ ബെഡ് ഷീറ്റൊക്കെ മാറ്റി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്ന് ബെഡിലേക്ക് വീണു...... പെണ്ണിന്റെ ബര്ത്ഡേയാണെന്ന് വീണ വഴി അറിഞ്ഞത്‌ കൊണ്ടാ ഒന്ന് കാണണമെമെന്ന് പറഞ്ഞത്..... ചെറുതായി ഒന്ന് വിഷ് ചെയ്തു തന്റെ കയ്യിലെ ഗിഫ്റ്റ് കൊടുപ്പ് അത്‌ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..... പെണ്ണിനെ കണ്ടാൽ മനസ് കൈവിട്ട് പോകുമെന്ന് ശരിയാ.... അത്‌ കരുതി അവൾക്കെന്ന ഞാൻ വിളിച്ചാലൊന്ന് വന്നാൽ....കലിപ്പ് വരുന്നത് വരെ പെണ്ണ് അനുസരണ കാണിക്കില്ല..... കലി കയറിയെച്ചാൽ പിടിച്ചാൽ കിട്ടുവെല..... പക്ഷെ പറയാതെ വയ്യ..... പെണ്ണിന്റെ പ്രെസെൻസ് കലിപ്പ് കുറയ്ക്കുന്നതോടൊപ്പം.... അവളിലങ് ലയിച്ചു പോകുo വിധത്തിൽ തലച്ചിടുവാ..... ദാറ്റ്‌ ടൈം മൈൻഡ് പോലും തന്റെ കൺട്രോളിൽ ആകുവെല...

അതുകൊണ്ടാണല്ലോ നിമിഷ നേരം കൊണ്ടാണെങ്കിലും കാര്യങ്ങൾ കൈവിട്ട് പോയത്..... ഹോ....പെണ്ണ് പിടിച്ചു വെച്ചില്ലായിരുന്നേൽ നിയന്ത്രണം വിട്ട് ഞാൻ വല്ലതും ചെയ്ത് പോയേനെ...... Uff.... പെണ്ണിന്റെ ആ ടാറ്റൂ..... അതാണ് കൊല്ലാതെ കൊല്ലുന്നത്......സ്വപ്നത്തിൽ പലപ്പോഴും വന്നിരുന്നെങ്കിലും റിയലായി ഇത്രക്ക് കിക്ക് കിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല...... കർത്താവെ ആ റൗഡിയെ എന്റെ കയ്യീന്ന് നീ തന്നെ കാത്തോണേ....... ന്നൊക്കെ ഓരോന്നോർത്ത് കൊണ്ട് ഡെവി പതിയെ ഉറക്കിലേക്ക് വഴുതി വീണു....... ഇതേ സമയം ശിവ ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്ന് തിരിഞ്ഞു കിടക്കുന്ന വീണയെ പുറകിൽ നിന്നും ചേർത്ത് പിടിച്ചു കിടന്നു........ തന്നെ ചേർത്ത് പിടിച്ച ശിവയുടെ കൈകളിലായി കൈ ചേർത്ത് വെച്ച് കൊണ്ട് ചെറുചിരിയോടെ വീണ മിഴികൾ അടച്ചു കൊണ്ട് പതിഞ സ്വരത്തിൽ..... "ഹാപ്പി ബര്ത്ഡേ ശിവെച്ചി......." ന്നുള്ള അവളുടെ വാക്കിൽ ശിവയുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളിലേക്ക് ചേർന്നു കിടന്നുകൊണ്ട്......

"താങ്ക്യൂ......" ന്ന് പറഞ്ഞതോടൊപ്പം ഇരുവരും ചെറുചിരിയോടെ ഉറക്കിലേക്ക് വഴുതി വീണു...... ******************* (ശിവ) നേരം പുലർന്നതും ശിവ വാഷ്‌റൂമിൽ നിന്നും കുളിച്ചിറങ്ങി.... ദാവണി ചുറ്റി മുടി കുളിപ്പിന്നൽ ഇട്ട് വീണയെയും അല്ലുവിനെയും എണീക്കാനായി തട്ടി വിളിച്ചു കൊണ്ട് നേരെ കിച്ചണിലേക്ക് വിട്ടു...... ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കെ ട്രീസാമ്മയും വന്ന് അവളുടെ കൂടി കൂടി..... ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരുവരും ജോലി തുടർന്നു....... "ട്രീസമ്മേ റോസ്‌ലി ആന്റിയും സാറും ഇന്ന് ഇങ്ങട് വരണില്ലേ......." "റോസ്‌ലി വരുന്നുണ്ട്.... തരകച്ചായിയും ഇച്ചായനും കൂടെ ബാംഗ്ലൂർ ഉള്ള ബ്രാഞ്ചിലേക്ക് പോകുവ........ അവിടെയുള്ളത് എല്ലാം കഴിഞ്ഞ് അവർ വൈകുന്നേരത്തേക്ക് തിരിച്ചെത്തും......" "മ്മ്... ട്രീസമ്മേ ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്......റോസിലി ആന്റിയും സാറും എന്താ വേറെ വീട്ടിൽ താമസിക്കുന്നത്......." "ആര് പറഞ്ഞു അത്‌ വേറെ വിടാണെന്ന്...... അത് ഞങ്ങടെ തറവാട് വീടായിരുന്നു..... ആദ്യം ഞങ്ങളെല്ലാവരും അവിടെയായിരുന്നു താമസിച്ചിരുന്നെ....

പിന്നീടാണ് ഇങ്ങോട്ട് മാറിയത്........ പഴയ രീതിയിലുള്ള ഒരു വീടായിരുന്നു..... കേടുവന്ന് പോകേണ്ടന്ന് കരുതിയ അവരവിടെ ഇടയ്ക്ക് താമസിക്കുന്നത് അധികവും ഇവിടെ തന്നെയായിരിക്കും.......എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്നത ആ വീട്ടിൽ......എല്ലാം വിധി എന്നല്ലാതെ എന്ത് പറയാനാ......" ന്നു പറഞ്ഞ് നെടുവീർപ്പിട്ടു കൊണ്ട് ഒഴുകി ഇറങ്ങാൻ വെമ്പി നിന്ന കണ്ണുനീർ തടഞ്ഞുവെച്ച് കൊണ്ട് പെട്ടെന്ന്....... "ഞാൻ.....ഞാൻ ഈ ചായ അമ്മച്ചിക്ക് ഒന്ന് കൊടുത്തേച്ചും വര......" ന്ന് പറഞ്ഞ് ട്രീസമ്മ ചായയുമായി അകത്തോട്ടു പോയി....... അവരകത്തേക്ക് പോകുന്നതും നോക്കി നിന്ന ശിവ....... ആ തറവാട് വീട്ടിലായിരിക്കും തന്റെ അമ്മയും രണ്ടു കുടുംബവും ഒരുമിച്ച് കഴിഞ്ഞിരുന്നത്.....തന്റെ അമ്മയുടെ സന്തോഷങ്ങൾ നിറഞ്ഞുന്നിന്നിരുന്നയിടം...... ന്നെല്ലാം ചിന്തിച് കൊണ്ട് അടുപ്പിലായി വെച്ച ഇഡ്ഡലി തട്ടിലേക്കായി മാവോഴിച് അടച്ചു വെച്ചു.......ചായ ഉണ്ടാക്കി വെച്...... ഡെവിക്കുള്ള കോഫി ഉണ്ടാക്കാൻ തുടങ്ങി....... പറയണം..... ഇനിയും ഞാൻ മറച്ചു വെച്ചിട്ട് കാര്യമില്ല......

ഇച്ചായനോടെങ്കിലും തുറന്നു പറഞ്ഞെ മതിയാകൂ....... ഇന്നല തന്നെ എല്ലാം ഒന്ന് തുറന്നു സംസാരിക്കാനായി ചെന്നിട്ട് എന്തൊക്കെയാ അസുരൻ കാണിച്ചു കൂട്ടിയത്......ഓർക്കുമ്പോൾ നിന്നനിൽപ്പിൽ അറ്റാക്ക് വന്ന് തട്ടി പോകുന്ന അവസ്ഥയാ നിക്ക്......അതിനിടയിൽ ഇങ്ങനെ ഒരു ഗിഫ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചതല്ല...... ന്ന് ഓർത്ത് കൊണ്ട് ദാവണിക്ക് മുകളിലൂടെ ചെയിനിലായി തൊട്ട് ചെറു ചിരിയോടെ...... അല്ലേലും അസുരന്റെ പ്രവത്തികൾ ഒന്നും പ്രതീക്ഷിച്ചതാവില്ലല്ലോ......എന്നെ ഒത്തിരി പ്രണയിക്കുന്നുണ്ടന്നറിയാം.... അതാ മിഴികൾ വിളിച്ചോതുന്നുണ്ട്......ആളോടെങ്കിലും എല്ലാം എനിക്ക് തുറന്നു പറഞ്ഞേ മതിയാകൂ......സത്യങ്ങൾ അവൻ അറിയുന്നതിലൂടെ ബാക്കി എന്താണിവിടെ നടന്നതന്ന് നിക്ക് അറിയാൻ സാധിചാൽ...... പക്ഷേ പറയാനുദ്ദേശിച് ചെന്നാൽ അങ്ങേരുടെ കയ്യോ വായോ അടങ്ങി നിക്കില്ല.....കലിപ്പും കാണിച്ചു നടന്നിരുന്നവനാ.... ഇപ്പൊ നോട്ടം പോലും മനുഷ്യനെ പിടിച്ചു കെട്ടുന്ന കണക്കാ...... വായിൽ തോന്നുന്നതൊക്കെ വിളിച് പറഞ് മനുഷ്യന്റെ ഹാർട് കിടന്നു പിടപ്പിക്കും.......അതൊന്നും നിക്ക് താങ്ങണില്ല കൃഷ്ണ......

ഇപ്പൊ പുതിയ അസുഖം തുടങ്ങിയേക്കുന്നു......റിങ് ആണോലോ..... ഉള്ളതൊന്നും പോരാഞ്ഞിട്ടാണോ കൃഷ്ണ അങ്ങേര് പുതിയ ആഗ്രഹം കൊണ്ട് വരണേ.....നിക്കൊന്നും വയ്യ റിങ് കുത്താൻ..... ഒരു ടാറ്റൂ കൊണ്ട് തന്നെ നിക്ക് മേല...... എങ്ങാടേലും പോകുന്നെന്ന് മുന്നേ ചെന്നു പറഞ്ഞേക്കാം.....കൂട്ടത്തിൽ ഈ കോഫി കൂടെ കൊണ്ട് കൊടുക്കാ...... ന്നൊക്കെ ആലോചിച്ചു ശിവ കോഫിയെടുത് തിരിയവേ അങ്ങോട്ട് വന്ന വീണയെ കണ്ട്..... "ആ നീ എണീറ്റ് വന്നോ..... ഏതായാലും ഒരു കാര്യം ചെയ്യ് അതിലുള്ള ഇഡ്ഡലി തട്ടൊന്ന് കുറച്ചു കഴിഞ്ഞിട്ട് എടുത്തു വെക്ക്......ഞാനീ കോഫി ഡെവിക്ക് കൊണ്ട് കൊടുത്ത് വരാം...... "ചേച്ചി നിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു......." "എന്താടാ പറയാനുള്ളെ......" "അത് പിന്നെ ചേച്ചി ഇത് കൊടുത്തിട്ട് വാ... എന്നിട്ട് പറയാം......പിന്നെ ചേച്ചി..... ഈ റൗടിടെ അസുരൻ ഗിഫ്റ്റ് എന്ത് തന്നു......" "ഉണ്ടപൊരി......"🏃‍♀️💨 ന്ന് പറഞ് കോഫിയുമായി അവിടം വിട്ടു...... അല്ലാണ്ട് പറയാൻ പറ്റുവോ തന്ന ഗിഫ്റ്റുകളുടെ ശേഖരത്തെ കുറിച്.....🤭 ശിവ കോഫിയുമായി നേരെ സ്റ്റെയർ കയറി.....

സ്റ്റെയർ കയറവേ താഴോട്ടിറങ്ങി വരുന്ന എബിയെ കണ്ട് ഒന്ന് പരുങ്ങിയ ശിവയെ കണ്ട്...... "അല്ല പെങ്ങളെ കോഫിയുമായി എങ്ങോട്ടാ ആ കാപാലികനെ കാണാനാണോ....😁.....അല്ല എനിക്ക് ഇല്ലയോ കോഫി....."😌 "ഏട്ടായ്ക്ക് കോഫി അല്ലല്ലോ ചായ അല്ലേ..... കിച്ചണിൽ വീണ ഉണ്ട് എടുത്ത് തരും......" ന്ന് പറഞ്ഞത് കേട്ട എബിയുടെ മുഖം 500 വാൾട് ചിരിയും ഫിറ്റ്‌ ചെയ്ത്..... ഈസ്‌ ഇറ്റ് ട്രൂ......😁 ന്ന കണക്ക് കണ്ണും വിടർത്തി നിക്കുന്നത് കണ്ട് ശിവ....... "ഏട്ടായിടെ ഈ എലി പുന്നെല്ല് കണ്ട കണക്കുള്ള ചിരിയുമായി പോയി ന്റെ അനിയത്തിയെ ട്യൂൺ ചെയ്യുന്നതൊക്കെ കൊള്ളാം.......അവൾക്ക് വിഷമം വരുന്നത് എന്തെങ്കിലും ചെയ്താൽ......" "അതിന് ഞാൻ ഡെവിയല്ലല്ലോ പെങ്ങളെ..... ആ അസുരനോട് പറയുവാണേൽ ഒരു കാര്യം ഉണ്ടായിരുന്നു.... ഈ പ്യാവം പിടിച്ച ന്റെ മുഖത്തുനോക്കി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ തോന്നി....." "സ്വാഭാവികം..... അ ഏട്ടന്റെ അല്ലേ അനിയൻ... നിക്ക് അത്ര വിശ്വാസം പൊര......"😏 ന്ന് പറഞ്ഞ് തിരിഞ്ഞു സ്റ്റെയർ കയറി പോയതും..... ചമ്മിയ ഇളിയോടെ... അവൾ പോകുന്നത് നോക്കി കൊണ്ട്......

🎶പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ...യാ......🎶....വീണു അയാം കമിങ്ങെ......😁 ന്ന് പറഞ് പെട്ടെന്ന് തന്നെ തിരിഞ് ചാടി തുള്ളി സ്റ്റെയർ ഇറങ്ങി കിച്ചണിലേക്ക് വിട്ടു...... കിച്ചണിന് വെളിയിൽ നിന്ന് തല അകത്തേക്കിട്ടു നോക്കിയ എബി വീണ അടുപ്പിൽനിന്നും ഇഡലി തട്ട് വാങ്ങി വെക്കുന്നത് കണ്ട് തിരികെ ചുമരോട് ചേർന്ന് നിന്ന്...... ഗൊച്ചു ഗള്ളി....... ഒറ്റയ്ക്കാണല്ലേ.....ഇന്നലെ ഇല്ലാത്ത ഗൗരവം ഒക്കെ ഫിറ്റ് ചെയ്ത് കൊണ്ട ഇഷ്ടം പറയിപ്പിച്ചത്......ചുളുവിൽ കിസ്സ് അടിക്കാനും പറ്റി......😌 ഹോ..... ഞാൻ തന്നെ അതൊക്കെ ആലോചിച്ചു വിറച്ച പോയി... പ്യാവം ഡെവി... അവനെ പറഞ്ഞിട്ട് എന്ന കാര്യം..... ഉമ്മിക്കാൻ നിന്ന എനിക്ക് പോലും കണ്ട്രോൾ കിട്ടുന്നില്ല..... പിന്നെയല്ലേ അവന്...... എന്തൊക്കെ കാണിച്ചു കൂട്ടികാണുമെന്റെ കർത്താവെ...... കർത്തു വീണ്ടും ഓർമിപ്പിക്കുന്നു ന്റെ പെങ്ങൾ ഒരു പാവം ആണ്......കെട്ട് കഴിയുന്നത് വരേയ്ക്കും സോഷ്യൽ ഡിസ്റ്റൻസ് ഉറപ്പ് വരുത്തേണ്ടത്..... നിന്റെ ഉത്തരവ്വാദിത്തമാണ്...... ന്ന് ആത്മിച് വീണ്ടും കിച്ചണിലേക്ക് ഒളിഞ്ഞു നോക്കി പതിയെ അങ്ങോട്ട് കയറിച്ചെന്ന കൊണ്ട്.....

"എബിച്ചായന്റെ കൊച്ചിന് ഇതെന്നാ പണി...." ന്നുള്ള എബിയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞെട്ടി തിരിഞ്ഞ വീണ അവനെ കണ്ട മാത്രയിൽ പിറകിലേക്ക് വേച്ചു പോയി...... "സാ....സാർ എന്താ ഇവിടെ......" "അതിന് എന്നാത്തിനാ കൊച്ചേ നീ ഇങ്ങനെ വിറക്കുന്നെ......എബിച്ചായന് ചൂടുള്ള ഒരു ചായ ഇങ്ങേടുക്ക്....... " ന്ന് പറഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ പെട്ടെന്ന് തന്നെ വെപ്രാളത്തോടെ ഗ്ലാസ്‌ എടുത്തു വച്ച് ചായ എടുക്കാൻ തുടങ്ങി...... തനിക്കടുത്തായുള്ള അവന്റെ സാമീപ്യം അവളിൽ വിറയൽ സൃഷ്ടിച്ചെങ്കിലും അവന്റെ മുഖത്തു നോക്കാതെ ചായ എടുക്കുന്നതിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു..... "ദേവി..... നിക്ക് പേടിയാവാണ്....സാറിനെ ഇഷ്ട്ടം ഒക്കെ തന്നെയാ......പക്ഷെ ഇന്നലത്തെ കണക്ക് ന്നെ തൊടുവോ.....ഭഗവതി......." ന്നൊക്കെ ആലോചിച്ച് ചായ എടുത്ത് ആളിലേക്കായി തിരിഞ്ഞു കൊണ്ട്...... "സാർ.....ഡൈനിംഗ് ടേബിളിലോട്ട് പൊക്കോളൂ.... ഞാ.... ഞാൻ അങ്ങോട്ട് കൊണ്ടു വരാം......" ന്ന് ഒരുവിധത്തിൽ പറഞ്ഞ പിടിപ്പിച്ചെങ്കിലും.....

പെട്ടെന്ന് തന്നെ എബി അവൾക്കരികിലേക്കായി ചേർന്ന് നിന്നതും.... വിറയലോടെ വീണ ബാക്കിലൂള്ള സ്ലാബിൽ തട്ടി നിന്നു.... "നിന്നോട് എന്താണ് ആവണി ഞാൻ വിളിക്കാൻ പറഞ്ഞത്....." ന്നുള്ള ഗൗരവപൂർണമായ അവൻറെ ചോദ്യത്തിൽ വീണ വിറച്ചുകൊണ്ട്...... "അ.... അത്‌... എബി... എബിച്ചയാൻ......" "ദതാണ്.....അപ്പൊ കുട്ടിക്ക് മലയാളവറിയാം......ഇനി ഇതല്ലാതെ നിന്റെ വായീന്ന് സാറ് കീറെന്നെങ്ങാൻ വീണാൽ ഇന്നലെ കിട്ടിയത് പോലെയൊന്ന് തരും ഈ ചുണ്ടത്.....ചുമ്മ നിന്ന ന്നെ കൊണ്ട് കടും കൈ ചെയ്യിക്കരുത് കൊച്ചെ....."😬 ന്ന് പറഞ് അവളുടെ കയ്യിലെ ചായ കപ്പ് മേടിച് ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിച്ചുകൊണ്ട് വെട്ടിത്തിരിഞ്ഞു നടന്നു...... കിച്ചണിൽ നിന്നു വെളിയിൽ വന്ന എബി ഒന്ന് സ്വയം കുടഞ്ഞു കൊണ്ട്..... "ശ്യോ.... ഞാൻ ഒരു പ്രസ്ഥാനം തന്നെയാണെ...... സില്ലി ഗേൾ പേടിച്ചു പോയി...... ഇനിയും ഞാൻ അവിടെ നിന്നിരുന്നേൽ ഒരു ലുമ്മം അങ്ങ് കൊടുത്തേനെ......."😌 ന്നോക്കെ ആലോചിച്ചു കൊണ്ട് നേരെ സോഫയില് പോയിരുന്ന് ചായ മൊത്തി കുടിച്ചു കൊണ്ടിരുന്നു......

എന്നാൽ എബി പോയതിന് പിറകെ വീണ......പരിവേഷത്തോടെ മുഖത്തു പൊടിഞ്ഞ വിയർപ്പു തുള്ളികൾ തന്റെ ശാളിനാൾ തുടച്ചുനീക്കി സ്ലാബിലേക്ക് ചേർന്ന് നിന്നു കിതപ്പടക്കി....... എന്നാൽ മുകളിലേക്ക് കയറി പോയ ശിവ...... ഡെവിയുടെ റൂമിനു മുന്നിൽ എത്തും മുന്നേ കാറ്റുപോലെ കതക് തുറന്നിറങ്ങി വന്ന ഡെവിയെ കണ്ട് പെട്ടന്ന് അവന് മുന്നിലാ കയറിനിന്ന് ശിവ..... "അല്ല എങ്ങടാ ഇത്ര ധൃതിയിൽ പോകുണെ........" "ഒന്നും പറയാനുള്ള നേരമില്ല പെണ്ണെ..... എത്രയും പെട്ടെന്ന് ഷോപ്പിലെത്തിയെ പറ്റൂ.....അല്ല കോഫി എനിക്കാണോ....." ന്ന് വേഗത്തിൽ ചോദിച്ചത് കേട്ട് ആണെന്നുള്ള രീതിയിൽ തലയാട്ടിയതും പെട്ടെന്ന് തന്നെ അവളുടെ കയ്യിലെ കപ്പ് വാങ്ങി ഒരുമിച്ചു മുഴുവനായി കുടിച്ചു കപ്പ് അവളുടെ കയ്യിലേക്ക് വെച്ചു...... "ഇച്ചായാ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു......." "എല്ലാം പറയാo പെണ്ണെ..... ഇട്സ് വെരി അര്ജന്റ് എനിക്ക് പോയേ പറ്റൂ ഞാൻ വന്നിട്ട് എല്ലാം കേൾക്കാം......." ന്ന് വാചിലോട്ട് നോക്കി പറഞ്ഞ് മുന്നോട്ടു നടന്നതും.....

എന്തോ ഓർത്തന്ന കണക്ക് തിരികെ വന്ന് ശിവയുടെ അരയിലായി ചേർത്തു പിടിചാളിലേക്കായി അടുപ്പിച്ചു കൊണ്ട്....... "വൺസ് എഗൈൻ ഹാപ്പി ബര്ത്ഡേ മൈ സ്വീറ്റ് റൗഡി......." ന്ന പറഞപാടെ അവളുടെ ചുണ്ടുകളെ കടിച്ചടുത്ത് നുണഞ്ഞു വലിച്ചു...... പെട്ടെന്നുള്ള പ്രവർത്തിയിൽ അവളുടെ കയ്യിൽ നിന്നും കപ്പ് താഴേക്ക് വീണുടഞ്ഞു.... അവളിൽ നിന്ന് വേർപെട്ട് കപ്പിലേക്ക് നോക്കിയ ഡെവി ഒരു കണ്ണടച്ച് കൊണ്ട്..... "ഉപ്പ്സ്.....സോറി......." ന്ന് പറഞ്ഞു ചുണ്ട് കടിച്ചു വിട്ട് ചിരിയോടെ തിരിഞ്ഞു സ്റ്റൈർ ഇറങ്ങി പോയതും....... ആരാ0ണിവിടെ പടക്കം പൊട്ടിച്ചെന്ന കണക്ക് ശിവ മിഴിച്ചു നിന്നതും..... ബോധം വന്ന പാടെ തലയൊന്ന് കുടഞ്ഞു തിരിഞ്ഞ ശിവ അവിടെ വാതിൽക്കലായി കിളി പറത്തി നിക്കുന്ന അല്ലുവിനെ കണ്ട് എങ്ങോട്ടോടണം എന്നറിയാതെ നിന്നു...... ശിവയുടെ ചമ്മിയ ഭാവം കണ്ട് അല്ലു...... "ഞാനൊന്ന് കണ്ടില്ലാട്ടാ ഞാനൊന്നും കെട്ടില്ലാട്ടാ.....ന്റെ കർത്താവെ ന്റെ ഇച്ചായനിത്രയും റൊമാന്റിക് ആയിരുന്നോ...." ന്ന് ഉറക്കെ ആത്മയെന്നോണം പറഞ്ഞു ശിവയെ നോക്കി ആക്കി ചിരിച്ചോണ്ട് താഴോട്ട് പോയതും ചമ്മി നാറിയ നിർവൃതിയിൽ ശിവ...... കൃഷ്ണ..... ന്ന് വിളിച്ചു തലയിൽ കൈ വെച് പുറകിലോട്ട് ചാരിയതും പുറകിലെ കതക് തുറന്ന പാടെ ശിവ ബേക്കടിച്ചു താഴോട്ടു വീണു.......

"ന്റെ അമ്മ.....ന്റെ ബാക്ക്......" ന്ന പറഞ് ഒരുവിധത്തിൽ നിലത്ത് നിന്ന് എണീറ്റ് ബാക്കും ഉഴിഞ് ചുറ്റുമൊന്ന് നോക്കിയതും അവൾക്ക് മനസ്സിലായി താൻ നിൽക്കുന്നിടം തന്റെ അമ്മയുടെ മുറി ആണെന്ന്...... ഒരുനിമിഷം അവിടെയുള്ള വസ്തുക്കളിൽ ഒക്കെ മിഴികൾ ചെന്നു പതിച്ചതും അവളുടെ മനസ്സിലേക്ക് ആ ഡയറിയിലെ ഓരോ വരികളും കടന്നുവന്നു..... തൽഫലമായി അവളുടെ കാലുകൾ ക്യാൻവാസിനടുത്തേക്ക് നടന്നടുത്ത്‌ അതിലെ ചിത്രത്തിലായി വിരലുകൾ ചലിപ്പിച്ചു...... മിഴികോണിൽ നിറഞ്ഞ കണ്ണ് നീർ തുള്ളിയോടൊപ്പം ചെറു പുഞ്ചിരിയും ശിവയിൽ തെളിഞ്ഞു വന്നു...... അപ്പ..... അമ്മ..... ന്ന മാന്തിച് കൊണ്ട് ഏറെ നേരം ആ ചിത്രത്തില്ലായി നോക്കി നിന്നു...... അല്പസമയത്തിനുശേഷം ശിവയുടെ മിഴികൾ ചുറ്റുപാടുമായി തെന്നി നീങ്ങവേ അടുത്തുള്ള കുഞ്ഞു മേശ വലിപ്പ് തുറയ്ക്കവേ അതിലായി ഒത്തിരി ബുക്കുകൾ കണ്ട് അവയെല്ലാം കയ്യിലായെടുത്തു..... പഴക്കം ചെന്നവയാണ്......

പക്ഷെ ഇപ്പോഴും പൊടിയൊന്നും കൂടാതെ ഇതിവിടെ ഉണ്ടാകണമെങ്കിൽ ഈ വെറുപ്പിനിടയിലും ഇവർക്കെല്ലാം അമ്മയോട് തെല്ലൊരു സ്നേഹം ഉണ്ടെന്ന് മനസിലാക്കാം...... അല്ലെങ്കിൽ അമ്മയുടെ ഓർമ്മകൾ ഒന്നും ഇവിടെ അവശേഷിപ്പിക്കില്ലായിരുന്നു...... ന്നെല്ലാം ആലോചിച്ചു ബുക്ക്സ് എല്ലാം തിരികെ വെക്കവേ അതിൽ നിന്നായി ഒരു കവർ നിലത്തോട്ടൂർന്ന് വീണു.... പതിയെ അതെടുത്തു നോക്കവേ അതിൽ നിന്നായി ഒരു സി ഡി കിട്ടി.....അതിന് പുറമേയായി ലച്ചുവിനന്ന് എഴുതിയിരിക്കുന്നു...... ഇതിലെന്താവുമെന്ന സംശയത്തോടെ ശിവ അത്‌ പൊതിഞ്ഞു പിടിച്ചു കൊണ്ട് പെട്ടന്ന് തന്നെ റൂമിന് വെളിയിലിറങ്ങി കതക് ചാരി.......തന്റെ റൂമിൽ പോയി ബാഗിലായി വെച് തിരികെ താഴോട്ട് പോയി.......തിരികെ വന്ന് പൊട്ടിയ ചില്ല് അടിച്ചെടുത്തു കൊണ്ട് കളഞ്ഞു....... അപ്പോഴും ആ ഡിസ്കിനുള്ളിൽ എന്താവുമെന്ന സംശയം അവളെ അലട്ടി കൊണ്ടിരുന്നു......അതെങ്ങനെ അറിയുമെന്ന് കരുതി ഓരോന്നോർത്ത് എല്ലാവർക്കും ഒപ്പം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.......

ഡെവിയും എബിയുo നേരത്തെ പോയത് കൊണ്ട് അല്ലുവും വീണയും അല്ലുവിന്റെ സ്കൂട്ടിയിൽ പോകാമെന്നു തീരുമാനിച് ഒരുങ്ങാനായി റൂമിലോട്ട് പോയി....... ശിവ അടുക്കള എല്ലാം ഒതുക്കി വെക്കവേ റോസ്‌ലി ആന്റിയും വന്നു..... സകരിയ സാറും തരകൻ സാറും ബാംഗ്ലൂർ പോയെന്ന് പറഞ്ഞു.....വൈകുന്നേരത്തോടെ എത്തുമെന്നും...... എല്ലാം ഒതുക്കി വെച് മുകളിലോട്ട് കയറവെ ചാടി തുള്ളു വരുന്ന അല്ലുവിനെ കണ്ട ശിവ അവളെ പെട്ടന്ന് പിടിച്ചു വെച്ചു.... "എന്നതാ ശിവേച്ചി......" "അ... അത്‌..... ഈ സി ഡി എങ്ങനെയാ കാണുവാ......" "എന്നതാ......"🙄 "അല്ല.... ഈ സി ഡി ഉണ്ടല്ലോ..... അത്‌ എങ്ങനെ കാണും......" "ഇപ്പൊ എന്നാത്തിനാ സി ഡി..... അതിന് ഇപ്പൊ സി ഡി ഒക്കെ ആരെങ്കിലും ഉപയോഗിക്കോ..... ഒക്കെ ഡ്രൈവ്ൽ അല്ലേ ഉണ്ടാവാ......ഇപ്പൊ എന്നാത്തിനാ ഇത്......" "അതൊക്കെയുണ്ട്...... ഞാൻ പിന്നീട് പറയാം...... ഇപ്പൊ ഇത് പറയ്‌ അത്‌ കാണാൻ വല്ല വകുപ്പുണ്ടോ......" "ഉണ്ടോന്ന് ചോദിച്ചാൽ.... ഹാ... മുകളിൽ ഹാളിലെ സൗണ്ട് സിസ്റ്റം ഇല്ലേ അതിനടുത് ഒരു പ്ലയെർ ഉണ്ട് സി ഡി കൂടെ വർക്ക് ആകുന്ന ഓപ്ഷൻ ഉണ്ട്.....അതിൽ ഇട്ടാൽ കാണാം.....

ഇച്ചായൻ അതെടുത്തു കളയാൻ നിന്നതാ..... വല്യമ്മച്ചി സമ്മദിക്കണ്ടേ..... കെട്ടിയോൻ മേടിച്ചു വെച്ചതാണെന്ന പറയുന്നെ..... ജാമ്പാവാന്റെ കാലത്തുള്ളതാ വർക് ആയാൽ കാണാം......." "ന്നാൽ നിക്കൊന്ന് പറഞ്ഞു തരുവോ......" "ഇപ്പഴേ വേണോ.... കോളേജിൽ ന്ന് വന്നിട്ട് പോരെ......." "ജസ്റ്റ് പറഞ്ഞു തന്നാൽ മതി ഞാൻ നോക്കിയേക്കാം......" ന്ന് പറഞ്ഞു അവളെയും കൊണ്ട് മുകളിലേ ക്ക് വിട്ട്..... പെണ്ണ് എല്ലാം ഒരുവിധം പറഞ്ഞു തന്ന് കൊണ്ട് വീണയെയും കൂട്ടി കോളേജിലോട്ട് വിട്ടു.......... എല്ലാവരും പോയെന്ന് ഉറപ്പുവരുത്തി ശിവ തിരികെ തന്റെ റൂമിലേക്ക് പോയി സിഡി എടുത്തുകൊണ്ടുവന്ന്..... അല്ലു പറഞ്ഞത് പ്രകാരം എല്ലാം കണക്ട് ചെയ്തു...... ആദ്യം ഒന്ന് പണി മുടക്കിയെങ്കിലും പിന്നീട് വർക് ചെയ്യാൻ തുടങ്ങി....... ശബ്ദം കുറച്ചു വെച്ചുകൊണ്ട് ശിവ ടിവിയിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു....... അല്പം താമസിച്ചു എങ്കിലും വൈകാതെ സ്ക്രീനിൽ തെളിഞ്ഞുവന്നതിലേക്ക് ശിവയുടെ മിഴികൾ തറഞ്ഞു നിന്നു....... അതിലായി മിഴികൾ ഒഴുകി നടക്കവേ വിറയലോടെ അവളുടെ അധരങ്ങൾ മന്ത്രിച്ചു......

"അ.... അ....അമ്മ.........." അതിൽ നിന്നൊഴുകിവരുന്ന ഗാനത്തിനനുസൃതമായി ശിവയുടെ അമ്മയുടെ ചുവടുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത നിറ മിഴിയാലെ അവൾ നോക്കിയിരുന്നു...... ദാവണി ചുറ്റി മെയ്‌വഴക്കത്തോടു കൂടെ ഓരോ ചുവടുകളും മുന്നേറവെ..... നാണത്താൽ ഇരു കൈയ്യാൽ മുഖം മറച്ചു നിന്നതുംഅമ്മയ്ക്ക് ഇരുവശങ്ങളിലുമായി വന്ന് ചേർത്ത് പിടിച്ചവരെ കണ്ട ശിവ അതിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു...... "അമ്മയുടെ അൽഫിച്ചായൻ..... സകരി സാർ......" ന്ന് ശിവയുടെ അധരങ്ങൾ മൊഴിയവേ പിന്നീട് സ്‌ക്രീനിൽ അങ്ങോട്ടായി റോസിലി ആന്റിയും അലീനആന്റിയും ട്രീസമ്മയും കടന്നുവന്നു...... അന്ന് കുരിശിങ്കൽ തറവാട്ടിലേക്ക് പോയപ്പോൾ അവിടെ കണ്ട വല്യമ്മച്ചിയും ഇവിടുത്തെ വല്യമ്മച്ചിയും വന്ന് അമ്മയെ ചേർത്തുപിടിച്ചു....... അത്യധികം സന്തോഷത്തിൽ പുഞ്ചിരിയോടെ നിൽക്കുന്ന തന്റെ അമ്മയുടെ മുഖത്തായി ശിവയുടെ മിഴികൾ ഏറെ നേരം പതിഞ്ഞു കൊണ്ടിരുന്നു...... അമ്മയുടെ പതിനേട്ടാം പിറന്നാൾ ഇരു കുടുംബങ്ങളും ചേർന്ന് അത്യധികം ആഹ്ലാദത്തോടെ കൊണ്ടാടുന്നത് ശിവ നിറ മിഴിയാലെ നോക്കി.........

ഒഴുകിയിറങ്ങിയ കണ്ണുനീർ കൈകളാൽ തുടച്ചുമാറ്റി ടിവി ഓഫ് ചെയ്തു തിരികെ സിഡി എടുത്തു തന്റെ നെഞ്ചോട് ചേർത്തുപിടിച് തന്റെ റൂമിലേക്ക് പോയി ബെഡിൽ ആയി കമിഴ്ന്നു കിടന്നു..... ഇത്രയുമധികം സന്തോഷത്തോടെ കഴിഞ്ഞ കുടുംബം.... ഇന്നീ അവസ്ഥയിൽ വരാൻ എന്തായിരിക്കും കാരണം.....അതെല്ലാം നിക്ക് അറിഞ്ഞേ പറ്റൂ....... കഴിയില്ല ഇനിയും ആ രണ്ട് കുടുംബങ്ങളുടെ ഉള്ളിലും തന്റെ അമ്മയോടുള്ള വെറുപ്പ് തുടർന്നുകൊണ്ടുപോകാൻ....... സത്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടും..... അത്‌ തെളിയിക്കാതെ അമ്മയോടുള്ള വെറുപ്പ് ഇനിയും തുടർന്നു കൊണ്ടു പോയാൽ ഒരു മകൾ എന്ന നിലയിൽ ഞാൻ പൂർണ്ണ പരാജയമായി മാറും...... പക്ഷേ അതിനുമുന്നെ അമ്മ ഇവിടെനിന്ന് പോയതിനുശേഷം എന്തെല്ലാമാണ് സംഭവിച്ചതെന്ന് അറിഞ്ഞേ മതിയാകൂ...... ന്നെല്ലാം ആലോചിച് മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടി ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് ഉറച്ച തീരുമാനത്തോടെ ശിവ റൂം വിട്ട് പുറത്തിറങ്ങി......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story