പ്രണയശ്രാവണാസുരം: ഭാഗം 63

pranayashravanasuram

എഴുത്തുകാരി: അമീന

സ്ക്രീനിൽ ലക്ഷ്മിയെ ചേർത്തുപിടിച്ചുകൊണ്ട് ഇരുകുടുംബങ്ങളും നിൽക്കവേ അതിനു മുന്നിലായി നിൽക്കുന്ന ശിവയുടെ വേഗതയേറിയ ചുവടുകൾ ഇടറി കൊണ്ട് കിതപ്പോടെ നില തായി ഊർന്നുവീണതിനുപുറമേ അവളുടെ മുടിയിഴകൾ അവളുടെ മുഖം മറച്ചു കൊണ്ട് നിലത്തായി പടർന്നു കിടന്നു........ "ശിവേച്ചി....." ന്ന് വിളിച്ചു കൊണ്ട് വീണ അവൾക്കരികിലേക്കായി ഓടിയടുത്തു...... നിലത്തായി വീണു കിടക്കുന്ന ശിവയെ തന്റെ ഇരുകൈകളാൽ എഴുന്നേല്പിച്ചു..... ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ കവിളിണയാകെ പടർന്നതിനാൽ അവിടെവിടെയായി അവളുടെ മുടിയിഴകൾ പറ്റിപ്പിടിചിരുന്നു..... ശിവയുടെ ചുവന്നു കലങ്ങിയ കണ്ണുകൾ വീണയിൽ അത്യധികം നടുക്കം സൃഷ്ടിച്ചതും..... തെല്ലൊരു വെപ്രാളത്തോടെ അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് മുടിയിഴകൾ വകഞ്ഞുമാറ്റി മുഖം ഇരുകൈകളിലായി എടുത്തുകൊണ്ട്.......

"ശിവേച്ചി.... എ...എന്താ പറ്റിയെ.....എന്താ ഈ കണ്ണിങ്ങനെ നിറഞ്ഞിരിക്കണേ......ചേച്ചി എന്തെങ്കിലും ഒന്ന് പറയ്‌......" ന്നൊക്കെ വെപ്രാളത്തോടെ ചോദിച്ചു കൊണ്ടിരുന്നതും......തിരികെയൊരു മറുപടി പോലും പറയാതെ ശിവ തന്റെ മിഴികൾ ഇറുകെ അടച്ചു കൊണ്ട് വീണയിൽ നിന്നും തിരിയവേ.....കൺ പോളകളേ ബെതിച്ചു കൊണ്ട് കണ്ണുനീർ കവിളിനെ തഴുകി ഒഴുകി ഇറങ്ങി...... തങ്ങളുടെ കൺമുന്നിൽ കണ്ടതിനെ എങ്ങനെ.... ഏത് രീതിയിൽ.... ഉൾക്കൊള്ളണമെന്നറിയാതെ അവിടെ നിന്നവരുടെ മുഖം അപ്പോഴും സ്ക്രീനിലായി ഉടക്കിനിന്നു..... സ്ക്രീനിലായി പതിഞ്ഞു കൊണ്ടിരുന്ന വല്യമ്മച്ചിയുടെ മിഴികൾ ഹൃദയ നോവിനാൽ ഒഴുകിയിറങ്ങി........ വീണ്ടും തനിക്കു മുന്നിൽ ലക്ഷ്മിയുടെ ഓർമ്മകൾ കെട്ടുപൊട്ടിച് കടന്ന് വന്നതും ഒരു തളർച്ചയോടെ നിലത്തേക്കൂർന്നു പോയ വല്യമ്മച്ചിയെ റോസ്‌ലിയും ട്രീസയും ചേർന്ന് താങ്ങി പിടിച്ചു കൊണ്ട്.......... "വല്യമ്മച്ചി......." ന്നുള്ള അവരുടെ ഉച്ചത്തിലുള്ള വിളിയിൽ പകച്ചു പോയ ശിവ മിഴികൾ വലിച്ചു തുറന്ന് അവരിലേക്കായി വെട്ടിതിരിഞ്ഞതും കണ്ടത് തരകനും സകരിയയും അൽഫ്രഡും കൂടെ വല്യമ്മച്ചിയെ താങ്ങി കൊണ്ട് പോകുന്നതാണ്......

ഹൃദയത്തിലുയർന്ന പിടപ്പോടെ അവരുടെ പുറകെ ഓടിയടുക്കവേ അടുത്ത നിമിഷം അവളുടെ കയ്യിലായി ഡെവിയുടെ കൈത്തലം മുറുകിയിരുന്നു........ ഞെട്ടിത്തിരിഞ്ഞ ശിവ ഡെവിയുടെ മുഖത്തേക്ക് നോക്കിയതും അവന്റെ വലിഞ് മുറുകിയ മുഖഭാവം തൽക്ഷണം മുന്നോട്ട് ചലിക്കാനാകാത്ത വിധത്തിൽ ശിവയുടെ കാലുകൾ നിശ്ചലമാക്കി....... തന്റെ കൈകളിൽ ഡെവിയുടെ കൈത്തലം മുറുകിയതും ദയനീയമായി......വിറയലോടെ..... "ഇ......ഇച്ചായ......." ന്ന് വിളിച്ചതും അടുത്ത നിമിഷം അവൻ യാതൊരു മുഖവുരയും കൂടാതെ...... "ഇവിടെ..... ഇവിടെ കാണണം നീ......" ന്നുപറഞ്ഞ് മറുത്തൊരു വാക്കുകൾക്ക് പോലും കാത്ത് നിൽക്കാതെ വെട്ടിത്തിരിഞ്ഞ് സ്റ്റെയർ ഇറങ്ങിപ്പോയി....... സ്റ്റെയറിന്ന് മുകളിൽ നിന്നുകൊണ്ട് ശിവ താഴോട്ട് മിഴികൾ പായിച്ചു...... അവിടെയുള്ള സോഫയിലായി വല്യമ്മച്ചിയെ കിടത്തി അവർക്ക് ചുറ്റും വെപ്രാളത്തോടെ ബാക്കിയുള്ളവരും....... തരകൻ വെപ്രാളത്തോടെ വല്യമ്മച്ചിയെ ചേർത്ത് പിടിച്ചു കൊണ്ട്...... "എബി.....നോക്കി നിക്കാതെ പെ.....പെട്ടന്ന് ഡോക്ടറെ വിളിക്ക്........" ന്ന് പറഞ്ഞതും എബി ഫോൺ കാതോട് ചേർക്കുന്നതിന് മുൻപായി ഫ്രെഡി കാറ്റുപോലെ പുറത്തോട്ടു പോയി......

അടുത്ത നിമിഷം അവൻ അകത്തേക്ക് കയറി വരുമ്പോൾ അവന്റെ കയ്യിലായി സ്റ്റെതസ്കോപ്പുണ്ടായിരുന്നു....... അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ കളത്തിൽ പറമ്പുകാർ പകപ്പോടെ നോക്കിയതും ഫ്രെഡി മറ്റൊന്നും ചിന്തിക്കാതെ വല്യമ്മച്ചിയുടെ അരികിലായി ഇയിരുന്നു....... താഴെ നടക്കുന്ന ഓരോ കാര്യങ്ങളും നെഞ്ചിടിപ്പോടെ നിന്നിടത്തുനിന്നൊന്നനങ്ങാൻ കഴിയാതെ ശിവ നോക്കി കൊണ്ട് നിൽക്കവേ അവളുടെ തോളിലായി കൈ പതിഞ്ഞതും തിരിഞ്ഞു നോക്കി....... തന്നെ തന്നെ ഇമചിമ്മാതെ നോക്കിനിൽക്കുന്ന വീണയെ കണ്ട് എന്തുപറയണമെന്നറിയാതെ ശിവ മൗനം പാലിച്ചു....... അടുത്ത നിമിഷം ശിവയുടെ കയ്യിലായി പിടിച്ചുകൊണ്ട് വീണ അവളെയും വലിച് സ്ക്രീനിനു മുന്നിലേക്ക് പോയി...... "ശിവേച്ചി....എന്തൊക്കെയാ ഇവിടെ നടക്കണെ......നിക്കൊന്നും മനസിലാവാണില്ല..... ചേച്ചിയുടെ ഈ കണ്ണുനീരിന്റെ അർത്ഥം പോലും നിക്ക് അറിയില്ല...... പറയ്‌ ചേച്ചി ഇങ്ങനെ കണ്ണ് നിറയാന്മാത്രം എന്ത ഉണ്ടായത്....... ഞങ്ങൾ കോളേജിന്ന് വന്നപ്പോൾ താഴെ ഹാളിലായി രണ്ടു കുടുംബങ്ങൾ തമ്മിൽ നേർക്കുനേർ പോരാടുന്നു..... അത്യധികം ശത്രുതയോടെ....ആ അവരെ തന്നെയാണ് ഞാൻ ഈ സ്ക്രീനിൽ അത്യധികം സന്തോഷത്തോടെ ഒരുമിച്ച് കാണുന്നത്.....

താഴെ വെച്ച് വാക് പോർ നടത്തിയവർ തന്നെ അടുത്ത നിമിഷം ഒരു ഇടർച്ച വന്നപ്പോൾ അവർ ഒരുമിച്ച് നിൽക്കുന്നു..... എന്താണ് ഇതിനൊക്കെ അർത്ഥം......." ന്ന ചോദ്യത്തിന്.....ശിവയുടെ മിഴികൾ ആ നിശ്ചലമായ സ്‌ക്രീനിൽ പതിഞ്ഞു കൊണ്ട്....... "സ്നേഹം.....ഒരിക്കലും മണ്ണടിഞ്ഞു പോകാത്ത സ്നേഹം ഇപ്പോഴും അവർ ക്കുള്ളിൽ ഉണ്ടെന്ന്....പുറമേക്ക് ശത്രുവായി ഇരുന്നാലും അവരുടെ ഉള്ളിൽ ഇനിയും മങ്ങലേൽക്കാത്ത കറ തീർന്ന നന്മ ഇനിയുമുണ്ടെന്ന്........" "ചേച്ചി എന്തൊക്കെയാ പറയണെ.....നിക്കൊന്നും മനസ്സിലാവണില്ല...... എന്തൊക്കെയോ ചേച്ചി എന്നിൽ നിന്നും മറച്ചു വയ്ക്കുന്നുണ്ട്...... അതിലുമുപരി ഈ സ്ക്രീനിൽ കാണുന്നതൊന്നും ഇപ്പോഴും നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.....ആരുമില്ലാത്ത ലക്ഷ്മിമ്മ എങ്ങനെ ഇവരുടെ കൂടെ.....പക്ഷെ ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇതിലൂടെ മനസ്സിലാകും...... എന്താണ് ഇതിനൊക്കെ അർത്ഥം ഇവരും ലക്ഷ്മി അമ്മയും തമ്മിൽ എന്താണ് ബന്ധം....... പറയ് ചേച്ചി ഇങ്ങനെ മൗനം പാലിച്ചു നിൽക്കാതെ......." "വീണ..... ഞാൻ.... വ.... വല്യമ്മച്ചിയെ ഒന്ന് നോക്കട്ടെ......." ന്ന് തന്റെ ചോദ്യത്തിനൊരു ഉത്തരമില്ലാതെ ഒഴിഞ്ഞു മാറി വെപ്രാളപ്പെട്ട് പോകാൻ നിൽക്കുന്നവളെ തടഞ്ഞുനിർത്തി കൊണ്ട് വീണ......

"നിക്കറിയണം ചേച്ചി..... ഇങ്ങനെ തനിയെ വേദനിക്കാൻ ഞാൻ സമ്മതിക്കില്ല...... പിന്നെ വല്യമ്മച്ചിയുടെ അടുത്തായി ഒത്തിരി പേരുണ്ട്.......ഇപ്പോൾ എനിക്ക് അറിഞ്ഞേ പറ്റൂ എന്താണ് ചേച്ചി മറച്ചു വെക്കുന്നതന്ന്...... ഇതെങ്കിലും പറയ് ആരോരുമില്ലാത്ത ലക്ഷ്മിമ്മയുടെ ആരാണിവരെല്ലാം......." "കുടുംബം..... അമ്മയുടെ കുടുംബം......" ന്ന് ആ സ്ക്രീനിലേക്ക് മിഴിനട്ടു കൊണ്ട് പറഞ്ഞതും...... കേട്ടത് വിശ്വാസം വരാതെ വീണ..... "എ.....എന്ത്..... ചേച്ചി എന്തൊക്കെയാ പറയണെ..... ലക്ഷ്മിയമ്മേടെ കുടുംബോ....." "സത്യം..... സത്യം മാത്രം....... നിന്റെ കണ്മുന്നിൽ കാണുന്നതാണ് സത്യം...... എ.... ന്റെ.... അ... അമ്മയുടെ കുടുംബമാണ് വീണ ഇവരെല്ലാം.....ഇവരുടെയെല്ലാം ലച്ചുവാണ് വീണേ അമ്മ.....ആരോരുമില്ലാത്തവളല്ല.... ഒരു കുടുംബമുള്ളവളാ ന്റെ അമ്മ....." ന്ന് പറഞ്ഞു വിതുമ്പിയതും അടുത്ത നിമിഷം അവളുടെ കയ്യിലായി പിടി വീണു കൊണ്ട് വലിച്ചു നിർത്തിയതും തനിക്ക് മുന്നിൽ വലിഞ്ഞുമുറുകിയ മുഖവുമായി നിൽക്കുന്ന ഡെവിയെ കണ്ട് ശിവ തറഞ്ഞു പോയി....... കണ്ണുകൾ ചുവന്നു കലങ്ങിയ ഡെവിയെ കാണവേ താൻ പറഞ്ഞവയെല്ലാം അവൻ കേട്ടുവെന്ന് മനസിലായതും ശിവയുടെ ഉള്ളം അകാരണമായി മിടിച്ചു കൊണ്ടിരുന്നു.......

ഉയർന്നുതാഴുന്ന ഹൃദയമിടിപോട് കൂടെ ഡെവിയിലേക്ക് മിഴികളാൽ ഉറ്റു നോക്കിയതും.....അവളിലേക്കുള്ള നോട്ടം തെല്ലിട ചലിക്കാതെ ശിവയോട് ഗൗരവമാർന്ന ശബ്ദത്തിൽ..... "ഞാ.....ഞാൻ കേട്ടതൊക്കെ സത്യമാണോ.... ശിവ......" ന്ന് പറഞ്ഞ് അവളിലെ നോട്ടം മാറ്റാതെ തന്റെ വിരലുകൾ ടിവി സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട്...... "പറയ് ശിവാ നിന്റെ വായിൽ നിന്നും വീണതനുസരിച്ച് ആ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന ആ സ്ത്രീ നിന്റെ അമ്മയാണോ......." അത്യധികം വലിഞ്ഞുമുറുകിയ മുഖഭാവത്തോടെയുള്ള അവന്റെ ചോദ്യത്തിൽ......അവനെ അനുനയിപ്പിക്കാനെന്നോണം..... "ഇച്ചായ.......അത്‌....പി....." ന്ന് പറഞ് മുഴുവനാകും മുന്നേ ഇടയിൽ കയറി കൊണ്ട്....... "ടെൽ മി ദി ട്രൂത് ശിവ......." പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തോടെയുള്ള ചോദ്യം ശിവയിൽ വിറയൽ തീർക്കവേ മുഖം കുനിച്ചു കൊണ്ട്..... "അ..... അതെ.....ന്റെ... ന്റെ അമ്മ.... അമ്മയാണ്.....പക്ഷെ ഞാനൊന്ന്......" ന്ന് പറഞ്ഞു പെട്ടെന്ന് മുഖമുയര്ത്തി ഡെവിയുടെ അടുത്തേക്ക് നീങ്ങവേ അടുത്ത നിമിഷം ശിവയുടെ മുഖത്തായി ഡെവിയുടെ കരം പതിഞ്ഞിരുന്നു.......

കവിളിൽ കൈ വെച്ച് പകപ്പോടെ ഡെവിയെ നോക്കിയതും.....ഊക്കോടെ അവളുടെ കൈത്തണ്ടയിലായി മുറുകെ പിടിച്ചുകൊണ്ട്...... "നിനക്ക് മുന്നേ അറിയാമായിരുന്നോ ആ സ്ത്രീക്ക് ഈ കുടുംബവുമായുള്ള ബന്ധം...." "ഇച്ചായാ.... ഞാനൊന്ന്....പറഞ്ഞോട്ടെ.... നിക്ക് ആദ്യം അറിയി......" "ഉണ്ടോ ഇല്ലയോ.... പറയ്‌ ശിവ....." ന്ന് അലറിയതും ഞെട്ടിവിറച്ച ശിവ..... ഉണ്ടെന്ന് തലയനക്കിയതും വിറഞ്ഞു കയറിയ ഡെവി...... "നീയും ആ സ്ത്രീയെ പോലെ ചതിക്കുവായിരുന്നോഡി ഈ കുടുംബത്തെ......" ന്ന് ആക്രോശിച്ചതും...... "ഇച്ചായാ....എന്തൊക്കെയാ വിളിച്ചു പറയണേ.....നിങ്ങൾ ഇപ്പൊ സ്ത്രീയെന്ന് അഭിസംബോധനം ചെയ്യുന്നത് ന്റെ അമ്മയാ ഇച്ചയാ......" ന്ന് പറഞ്ഞു വിതുമ്പിയതും...... "അമ്മ.....ആ സ്ത്രീ നിനക്ക് അമ്മയായിരിക്കും......പക്ഷേ ഇത്രയും കാലം എന്റെ വല്യമ്മച്ചിയും അപ്പനുമടക്കം ഈ കുടുംബം മുഴുവൻ നീറി നീറി കഴിഞ്ഞത് ഈ നാശം പിടിച്ച സ്ത്രീ കാരണമാണ്......." ന്ന് ദേഷ്യത്തോടെ പറഞ്ഞതും അടുത്ത നിമിഷം ശിവയുടെ വിരലുകൾ ഡെവിയ്ക്ക് നേരെ ഉയർന്ന് കൊണ്ട്.......

"ഇനിയൊരക്ഷരം ന്റെ അമ്മയെ കുറിച്ച് വേണ്ടാത്തത് പറഞ്ഞാൽ കേട്ട് നിന്നെന്ന് വരില്ല ഞാൻ......ഇത്രയും വെറുക്കാൻ മാത്രം ന്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല......ന്റെ അമ്മയ്ക്ക് അങ്ങിനെ ഒരു തെറ്റും ചെയ്യാനും കഴിയില്ല....ഇനിയും ആ വായിൽ നിന്ന് അമ്മയെ മോശമാക്കുന്ന രീതിയിൽ വല്ലതും വീണാൽ....." ന്ന് ആക്രോശിച്ചതും....കലികയറിയ ഡെവി അവളുടെ കൈ പിടിച്ചു വലിച്ച് സ്റ്റെയർ ഇറങ്ങി താഴോട്ടു പോയി...... അവിടെ സോഫയിലായ് എണീറ്റിരിക്കുന്ന വല്യമ്മച്ചിയുടെ മുന്നിലേക്കായവളെ പിടിച്ചു തള്ളി...... നിലത്തോട്ടായി കൈ കുത്തി വീണ ശിവയെ കണ്ട് ഹാളിലുള്ളവർ പകച്ചു നോക്കിയതും.....ഡെവിയുടെ ശബ്ദം ശിവയ്ക്ക് നേരെ തൊടുത്തു വിട്ടിരുന്നു........ "നിന്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ....... പിന്നെ എന്തുകൊണ്ടാടി ഇത്രയും വർഷം എന്റെ വല്യമ്മച്ചി ഉള്ളുരുകി കഴിഞ്ഞത്.....സ്നേഹത്തോടെ നിന്നിരുന്ന രണ്ട് കുടുംബങ്ങളെ തെറ്റി പിരിച്ച് ഇല്ലാതാക്കിയിട്ട് ഒരു തെറ്റും ചെയ്തിട്ടില്ലന്ന് പറഞ് നിന്റെ അമ്മയെ സത്യവതിയാക്കി കൊണ്ട് ഇനിയും നിന്റെ വാ തുറന്നാൽ......" ന്ന് പറഞ്ഞു മുഴുവനാകും മുന്നേ ട്രീസാമ്മ കിതച് കൊണ്ട് അവന്റെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു..... "ഡെവി എന്നതൊക്കെയാടാ നീ പറയുന്നെ......

." ന്നു പറഞ്ഞതിന് ഗൗനിക്കാതെ അവരുടെ കൈ തന്നിൽ നിന്നും അടർത്തിമാറ്റി ശിവയുടെ അടുത്തേക്ക് ചെന്ന് ആ കൈത്തണ്ടയിൽ മുറുകെ പിടിച്ച് എണീപ്പിച്ചു കൊണ്ട് മുന്നിൽനിൽക്കുന്നവരിലേക്കായി വിരൽചൂണ്ടി...... "ഇങ്ങോട്ട് നോക്ക് ശിവ.....ഈ നിൽക്കുന്ന രണ്ടു കുടുംബങ്ങൾ ഇന്നീ നിലയിൽ അത്രയും ശത്രുതയിലാകാൻ കാരണം നിന്റെ അമ്മ ലക്ഷ്മി മാത്രമാണ്......." എന്നലറിയതും ഡെവിയുടെ വാക്കുകൾ കേട്ട് ചുറ്റും നിൽക്കുന്നവരെല്ലാം തറഞ്ഞു പോയി....... അവരുടെയെല്ലാം മിഴികൾ ശിവയിൽ തന്നെ ഉടക്കി നിന്നതും ശിവ അവരുടെ മിഴികളിലെ നോട്ടം താങ്ങാൻ കഴിയാതെ വിറയലോടെ....... "ന്റെ.....ന്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല...... സ്നേ.... സ്നേഹിച്ചിട്ടേയുള്ളു.....സ്നേഹിക്കാൻ മാത്രമേ അറിയൂ......" "മിണ്ടരുത് നീ....നിന്റെ അമ്മയുടെ ഒളിച്ചോട്ടം കാരണം തകർന്നത് രണ്ട് കുടുംബമാണടി...... അതിനൊരു ഉത്തരമില്ലേ നിനക്ക്..... ഹേ......" ന്ന് ചോദിചതും അവനിൽ നിന്നും കൈ തട്ടി മാറ്റി കൊണ്ട്......... "സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചതൊരു തെറ്റാണോ....

അതിന് വേണ്ടി ഇറങ്ങി പോയെന്ന് ശരിയാ....അതിലും അമ്മ നിങ്ങൾക്ക് ദോഷം വരുന്നതൊന്നും ചെയ്തിട്ടില്ല..നന്മയല്ലാതെ......" ന്ന് അലറിയതും അവസാനം വിതുമ്പി പോയി...... "നിന്റെ അമ്മയുടെ സ്നേഹം പോലും തെറ്റായിരുന്നു ശിവ....സ്വാർത്ഥത മാത്രമാണ് അവരുടെയുള്ളിൽ....." ന്നുള്ള ഡെവിയുടെ വാക്കിൽ ഒഴുകിയിറങ്ങിയ കണ്ണ്നീർ തുടച് കൊണ്ട് അവനെ നോക്കി കൊണ്ട്...... "സ്നേഹം സ്വാർത്ഥതയാണോ...... സ്നേഹിക്കുന്നത് അപരാധമാണോ......" ന്ന് പറഞ്..... തിരികെ തനിക്ക് കുറച്ചു മുന്നിലായി ഉറ്റു നോക്കി നിൽക്കുന്ന ആൽഫ്രഡ്‌ന്റെ അടുത്തേക്ക് ചെന്ന്...... "ന്റെ... ന്റെ അമ്മയുടെ ആൽഫിച്ചനല്ലേ..... നിങ്ങളും സ്നേഹിച്ചല്ലേ ഇവരെ അലീന ആന്റിയെ കെട്ടിയെ.....അത്‌ സ്വാർത്ഥതയാണോ......പിന്നെ എന്താ ന്റെ അമ്മയ്ക്ക് സ്നേഹിചാൽ......" "ന്റെ അമ്മയുടെ തരകച്ചനും സകരിച്ചനും അല്ലേ....നിങ്ങളും സ്നേഹിച്ചല്ലേ കെട്ടിയെ പിന്നെ.... ന്റെ അമ്മയുടെ സ്നേഹം മാത്രമെങ്ങനെ തെറ്റാകും...സ്വാർത്ഥതയാകും......നിങ്ങൾ പ്രണയം കൊണ്ട് പലതും നേടിയെടുത്തപ്പോൾ ന്റെ അമ്മ മറ്റൊരാൾ നൽകിയ വേദനയോടെ തന്റെ പ്രണയത്തെ മുറുകെ പിടിച്ചപ്പോഴും നിങ്ങളെയൊക്കെ നല്ലതിന് വേണ്ടി മാത്രവാ അമ്മ ഇവിടെ നിന്നിറങ്ങിയത്....എല്ലാവരുടെയും നന്മ ആഗ്രഹിച ന്റെ അമ്മയ്ക്ക് നിങ്ങളോടുള്ള സ്നേഹവും ന്റെ അച്ഛനോടുള്ള പ്രണയവും എങ്ങനെ തെറ്റാകും......."

"മതി ശിവ.......അമ്മ പുരാണം....നിന്റെ അമ്മ സ്നേഹിച്ചോ ഇല്ലയോ .... ഇവിടെ നിന്ന് ഇറങ്ങി പോയെങ്കിൽ..... പോട്ടെന്നു വെയ്ക്കുമായിരുന്നു..... പക്ഷെ ഒരു തെറ്റും ചെയ്യാത്ത ന്റെ അപ്പനെ ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയേതെന്തിനായിരുന്നു...... നിനക്കറിയില്ലടി കോപ്പേ..... നിന്റെ അമ്മയെന്ന സ്ത്രീ കാരണം തകർന്നത് രണ്ട് കുടുംബമാ........" "ഇ.... ഇല്ല......ഞാൻ വി.... വിശ്വസിക്കില്ല......." ന്ന് പറഞ്ഞതും...... ഇതെല്ലാം കേട്ട് നിന്ന് ആൽഫ്രെഡ് അലീനയെ വിളിച്ചുകൊണ്ട്..... "അലീന എന്ത് നോക്കി നിക്കുവാ..... ഇറങ്ങി വാടി......" "ഇച്ചായ....എന്റെ ലച്ചുടെ മോള്......." "വേണ്ട പുതിയ ബന്ധങ്ങൾ ഒന്നും ചികയണ്ട......അവളാരെങ്കിലും ആയിക്കോട്ടെ....ഈ നാടകം കണ്ട് നിൽക്കേണ്ട ആവശ്യം എനിക്കില്ല......എന്ന് ലക്ഷ്മി ഇവനെ കൂട്ട് നിർത്തി മരിച്ചു മണ്ണടിഞ്ഞു പോയ ന്റെ അപ്പന്റെ ആഗ്രഹത്തിന് എതിരായി പ്രവർത്തിച്ചോ...... അന്നേ എന്നെ സംബന്ധിച്ചെടുത്തോളം മനസ്സിൽ ലക്ഷ്മിയുടെ കൂടെ ഇവരും മണ്ണടിഞ്ഞു പോയിരുന്നു....." ന്ന് പറഞ്ഞതും ശിവ പെട്ടെന്ന് ആൽഫ്രഡ്നടുത്തേക്ക് ചെന്നു കൊണ്ട്..... "ഇങ്ങനെ ഒന്നും പറയാതെ....ന്റെ.... അമ്മ പാവമാ..... ലച്ചുവിന്റെ ആൾഫിച്ചനല്ലേ......അമ്മ ഒരു തെറ്റും....ചെയ്യില്ല...... അലീന ആന്റി ഒ... ഒന്ന് പറയുവോ..... അമ്മയെ അറിയില്ലേ...ന്റെ അമ്മ അങ്ങനെയൊന്നും......"

ന്ന് പറഞ്ഞു കണ്ണ് നിറച്ചതും..... അലീന ദയനീയമായി..... "ഇച്ചായ......നമ്മുടെ ല..... " ന്ന് പറഞ്ഞു മുഴുവനാകും മുന്നേ...... "മതി നിർത്ത് അലീന.....പണ്ടേ നിനക്ക് അവളോടായിരുന്നു ചായ്‌വ്...... ഇത്രയും ദ്രോഹം ചെയ്തിട്ടും നീ മാത്രമാണ് അവൾക്ക് വേണ്ടി കണ്ണ് നിറയ്ക്കുന്നത്..... നിർത്തിക്കോണമത്......" ന്ന് പറഞ് ശിവയിലേക്കായി തിരിഞ്ഞു കൊണ്ട്....... "നിന്റെ അമ്മയുടെ ആൽഫിച്ചനായിരുന്നു....സ്വന്തം അനിയത്തിയെ പോലെ കൊണ്ട് നടന്നതായിരുന്നു......സ്വന്തം മകളെ പോലെ ന്റെ അപ്പച്ചൻ ആ കയ് പിടിച്ചു കൊണ്ട വീട്ടിലോട്ട് കയറിവന്നത്.....ആ അപ്പന്റെ ആഗ്രഹത്തിന് മണ്ണിട്ട് മൂടിയ നിന്റെ അമ്മയുടെ പോക്കിൽ എനിക്ക് നേടി തന്നത്.....കൂട്ടിന് ഇവന്റെ സഹായവും...... നിന്നോട് മാത്രമാണ് ഞാൻ ആ കാര്യം പറഞ്ഞിരുന്നുള്ളൂ സകരിയ.....മരിച്ചു പോയ ന്റെ അപ്പൻ ഏൽപ്പിച്ചു തന്ന ആ കുഞ്ഞു ബോക്സ്‌ അതിനർഹതപെട്ടവരിലേക്കെത്തിക്കാൻ തയ്യാറായത് നിനക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ...... അപ്പന്റെ മരണ ശേഷം വക്കീൽ മുകേന അറിഞ്ഞ കാര്യം.... ആ പെട്ടി.....

ബാങ്ക് ലോക്കറിൽ നിന്നും അതെടുത്ത് വരും വഴിയിൽ ഇടിച്ചു തെറിപ്പിച്ചില്ലേ നീ....... അപ്പന്റെ ആഗ്രഹം നിറവേറ്റാൻ കഴിയാതെ ജീവച്ഛവം പോലെ ഒന്നരവർഷo....... ഒന്നും ഞാൻ അറിഞ്ഞില്ല എന്ന് കരുതിയോ സകരിയ.... ആ ബോക്സ്‌ എന്റെ കയ്യിൽ വരാതിരിക്കാൻ നി ലക്ഷ്മി ഇറങ്ങി പോയതിന് ശേഷം ദേവിനെ കുറച്ച് പണം ഏൽപ്പിച്ചിരുന്നു.....നി പറഞ്ഞില്ലേ അവനോട് ഒരിക്കലും അതെന്നിൽ വന്ന് ചേരരുതെന്ന്...... അന്ന് നീയും ദേവും ഒരുമിച്ച് നിന്നപ്പോൾ മനസിലാക്കിയതാ നീയും കൂടെ ചേർന്നാണ് ലക്ഷ്മിയെ ദേവിന്റെ കൂടെ നാട് കാത്തിയെന്ന്......." "ഇല്ലവചനം പറയരുത് ആൽഫി....." "നിനക്കറിയാമായിരുന്നില്ലേ ദേവിനോടുള്ള ലക്ഷ്മിയുടെ പ്രണയം..... ഇല്ലെ....." ന്ന്ള്ള അലർച്ചയിൽ പതർച്ചയോടെ അറിയാമെന്നു തലയാട്ടിയതും.... ആൽഫി പുച്ഛത്തോടെ ചിരിച്ചു കൊണ്ട്.... "എന്നിട്ട് നി പറഞ്ഞോ എന്നോട്..... നിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു....അവളെ നാട് കടത്തി ന്റെ അപ്പന്റെ ആഗ്രഹത്തെ ഇല്ലാതയാക്കുക......അതിന് വേണ്ടി ദേവിനെ കൂട്ട് പിടിച് ബാങ്കിൽ നിന്ന് വന്ന ന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചപ്പോൾ കണ്ടതാ സകരിയാ കാറിൽ നിന്നിറങ്ങി വരുന്ന ദേവിനെ......." "ഇല്ല..... നി കാര്യം അറിയാതെ ഓരോന്ന് പറയുവാണ് ആൽഫി....ദേവ്.....ദേവ് ഒരു തെറ്റും ചെയ്തിട്ടില്ല.....

ദേവിനെ ഞാൻ ലക്ഷ്മിക്ക് കൂടെ പോയത്തിന്റെ ശേഷം ഞാൻ കണ്ടിട്ടില്ല.....നിന്റെ ആക്‌സിഡന്റ് അതെനിക്കറിയില്ല ആൽഫി......" "പിന്നെയെങ്ങനെയാടാ പുല്ലേ ന്നെ ഇടിച്ചു തെറിപ്പിച്ച കാറിൽ ദേവിന്റെ രൂപം ഉണ്ടായിരുന്നത്.....അതിന് ശേഷം നിന്റെ ഫോണിൽ നിന്നും ദേവിന്റെ ഫോണിലേക്കുള്ള msg എങ്ങനെ വന്നു...... ആ ബോക്സ്‌ ഒരിക്കലും എന്നിലെത്താരുതെന്ന് നീ അവനോട് പറഞ്ഞില്ലേ...... നിനക്കെതിരെ ഒന്നനങ്ങാൻ കഴിയാതെ ഞാൻ ജീവച്ഛവംമായി കിടന്നില്ലേ..... നിന്നോടുള്ള ദേഷ്യം നിന്റെ പതനം അതിന് വേണ്ടിയാ എന്റെ ഇ ഉയർത്തെഴുനേൽപ്പ് പോലും......നിന്റെ ഓരോ ആഗ്രഹത്തിന് മേലെയും ഞാൻ തോവിയുടെ മുദ്ര പതിപ്പിച്ചിരിക്കും..സകരിയ....." ന്ന് അലറി കൊണ്ട് കിതപ്പോടെ നോക്കിയതും...... "ആൽഫി..... നീ എന്നെ തെറ്റി...... " ന്ന് പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ....... "ഇനിയൊരു സംസാരത്തിന് എനിക്ക് ആഗ്രഹംമില്ലെടോ...... അന്ന് തീർന്നു നീയും ഞാനുമുള്ള ബന്ധം......." ന്ന് പറഞ് ശിവയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട്......

"നിന്റെ അമ്മയുടെ പ്രണയം കാരണം ആണ് എനിക്ക് ന്റെ അപ്പൻ ഏൽപ്പിച്ച കാര്യം നടക്കാതെ പോയത്....... വെറുപ്പാണ് എനിക്ക് അവളെ..... അവളുടെ അന്തമായ പ്രണയം ആണ് എനിക്ക് നഷ്ടങ്ങൾ ഉണ്ടാക്കിയത്..... ഒത്തിരി ആഗ്രഹിച്ചു പോയ ന്റെ അപ്പന്റെ ആഗ്രഹം നടത്താൻ കഴിയാത ഒരു പോങ്ങനായ മകൻ ആയി ഇന്നും നില്ക്കാൻ കാരണം നിന്റെ അമ്മ മാത്രമാണ്.....ഒരിക്കലും ഗതി പിടിക്കില്ലവൾ...സ്വത്തിന് വേണ്ടി ദേവിനെ ഇറക്കി കളിച്ചു അവൾ..... എന്നെ തകർത്തു കൊണ്ട്......." ന്ന് പറയവേ.... ശിവ കാത് പൊത്തി അലറി..... "ഇല്ല....... ന്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല..... നിങ്ങൾക്കൊക്കെ വേണ്ടിയാ ന്റെ അമ്മ ഇവിടം വിട്ടു പോയത്..... നിങ്ങടെ ഒക്കെ ജീവനും ജീവിതത്തിനും വേണ്ടി......ഒരിക്കലും ന്റെ അമ്മ പണമോ സ്വത്തോ ആഗ്രഹിച്ചിട്ടില്ല...... ഇ.... ഇല്ല..... ന്റെ അമ്മ തെറ്റ് ചെയ്യില്ല..... ന്റെ അപ്പയും ചെയ്യില്ല......." ന്ന് പുലമ്പി കൊണ്ട് നിന്നത് കണ്ട് വീണ ശിവയെ പൊതിഞ് തന്നിലേക്കായി ചേർത്ത് പിടിച്ചു....... മനസിന്റെ കടിഞ്ഞാൺ പൊട്ടിപോകുമെന്ന കണക്കിൽ ശിവയുടെ ഉള്ളാകെ നൂൽ പൊട്ടിയ പട്ടം കണക്കെ അലഞ്ഞു കൊണ്ടിരുന്നു.....അതിനിടയിലായി പെട്ടന്ന് എന്തോ ഓർത്തെടുത്ത കണക്ക് വെപ്രാളത്തോടെ വീണയിൽ നിന്നകന്ന് കൊണ്ട് വേഗത്തിൽ സറ്റയർ കയറി ഓടി.......

തന്റെ ബാഗും നെഞ്ചോടടക്കി പിടിച്ചു കൊണ്ട് തിരികെ ഓടിയിറങ്ങി വന്നു.... "വ... വല്യമ്മച്ചി.... അമ്മച്ചിയെങ്കിലും ന്നെ മനസിലാക്ക്.... അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല....... നോക്ക് വല്ല്യമ്മച്ചി......." ന്ന് പറഞ്ഞു ഒഴുകിയിറങ്ങിയ കണ്ണ്നീർ പുറം കയ്യാൽ തുടച് കൊണ്ട്.....കയ്യിലെ ബാഗ് തുറയ്ക്കവേ..... ഡെവി അവളെ പിടിച് പിന്നിലേക്കായി വലിച്ചു മാറ്റി നിർത്തി കൊണ്ട്.... "ശിവ... നി ഇപ്പൊ പോ.... വല്ല്യമ്മച്ചിക്ക് വയ്യാണ്ടിരിക്കുവ.....പലരുടെയും വായിൽ നിന്നുമുള്ളതെല്ലാം കെട്ടിടത്തോളം മതി....ഇനി നിന്റെ നാടകം കൂടെ കാണാൻ വയ്യ....." "ഇല്ല.... ഞാൻ പോകില്ല.... നിക്ക് പറയണം.... ഇച്ചായ... ന്റെ അമ്മ... ഒന്ന് മനസിലാക്ക്...." "ശിവ നിന്നോടാ പറഞ്ഞത് മിണ്ടാതിരിക്കാൻ......."😡 "ഞാൻ പറഞ്ഞോട്ടെ.... ഇതൊന്ന് നോക്ക് ഡെവി..... ഇതിൽ ഉണ്ട്.... ഉണ്ട്..... വായിക്ക്.... നോക്ക്....." ന്ന് വിതുമ്പലോടെ വെപ്രാളംപ്പെട്ട് ഒരു പ്രാന്തിയെ പോലെ ബാഗിൽ നിന്നും ഡയറി വലിച്ചെടുത് വല്യമ്മച്ചിക്ക് നേരെ പോയതും കലി കയറിയ ഡെവി ശിവയുടെ കയ്യീന്ന് ബുക്ക്‌ പിടിച്ചു വാങ്ങി ഊക്കോടെ ചുമരിലേക്കായി ആഞ്ഞെറിഞ്ഞു.....

"ഐ സെ ഗെറ്റ് ഔട്ട്‌ damnt......" ന്ന് അലറിയതും..... ചുമരിൽ തട്ടി അവ ബിന്നമായി നിലത്തോട്ട് വീണതിന് പുറമെ അതിലെ താളുകൾ അവിടെയായി ചിന്നി ചിതറി..... "നിന്റെ അമ്മ കാരണം നിത്യ രോഗിയായ ന്റെ വല്യമ്മച്ചിയെ... ആ സ്ത്രീയുടെ മകൾ കാരണം ഇല്ലാതെയാക്കാൻ നിൽക്കാതെ ഇറങ്ങി പൊടി ഇവിടെ നിന്ന്......" ന്ന് അലറിയതും..... ഒരുനിമിഷം ശിവ ശ്വാസം വിലങ്ങി തറഞ്ഞു നിന്നു..... "ഇ.....ഇച്ചായാ......" ന്ന് ദയനീയമായി വിളിച്ചതും..... അവന് കലിപ്പിൽ മുഷ്ടി ചുരുട്ടിയത് കണ്ടു വിതുമ്പലോടെ ട്രീസയുടെ അടുത്തേക്ക് ചെന്നു.... "ട്രീസമ്മേ.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.... അമ്മ...." ന്ന് പറഞതും തന്നിൽ നിന്ന് മുഖം തിരിച് നിന്നു...... അതുപോലെ റോസ്‌ലിയുടെ അടുത്തേക്ക് ചെന്നു കൊണ്ട്....... "റോസ്‌ലി ആന്റി.... എന്നെ ഒന്ന് കേൾക്കാൻ ശ്രമിച്ചുടെ...... അറിയില്ലേ.... ന്റെ....." ന്ന് പറഞ് തുടങ്ങിയതും അവരും ശിവയിൽ നിന്നും മുഖം തിരിച്ചു..... എബിയുടെ അടുത്തേക്കും അല്ലുവിനരികിലെക്കും മാറി മാറി ചെന്നു അപേക്ഷിച്ചെങ്കിലും തന്നിൽ നിന്നും മുഖം തിരിച്ചുള്ള അവരുടെയൊക്കെ നിൽപ്പ് ശിവയുടെ ഉള്ളം വേദന നിറച് തളർച്ചയോടെ ചുമരോട് ചേർന്ന് നിന്നു....... അമ്മ.... വെറുക്കല്ലേ ന്റെ അമ്മയെ.....സത്യം ആരും മനസിലാക്കണില്ല കൃഷ്ണ......ഇല്ല നിക്ക് പറഞ്ഞെ മതിയാകൂ....

അമ്മയ്ക്ക് കൊടുത്ത വാക്ക് നിക്ക് പാലിക്കണം..... ന്നൊക്കെ മനസിലുറപ്പിച്ചു കൊണ്ട്..... ഉച്ചത്തിൽ കൈകൾ അടിക്കവേ ആ ശബ്ദത്തിൽ എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കിയതും ശിവ...... കൈകൾ അടിച്ചു കൊണ്ട് പുച്ഛ ചിരിയോടെ....... "നന്നായിട്ടുണ്ട്.....എല്ലാവർക്കും അവരവരുടെ ന്യായങ്ങൾ.....അത്‌ മാത്രം സത്യം.....സത്യം അതെപ്പോഴും ഒരാളുടെ മാത്രം അവകാശം അല്ല..... ഞാൻ പറഞ്ഞതും സത്യമാണ് പകൽ പോലെ സത്യo.....ഞാൻ പറഞ്ഞതല്ലേ ന്റെ അമ്മ...." "ശിവ......."(devi)😡 "വേണ്ട..... എന്റെ നാവടക്കാൻ ശ്രമിക്കേണ്ട ഡേവിഡ്......പറയാൻ ശ്രമിച്ചതാ നിന്നോട് ഓരോ തവണയും..... കേട്ടില്ല നീ...... ആ നീ ഇനി എന്റെ നാവിനെ വിലങ്ങിടണ്ട ഡേവിഡ്....." ന്ന് കനലെരിയുന്ന കണ്ണാൽ പറഞ്ഞു കൊണ്ട്........ "ഇന്നീ നിലയിൽ നിന്ന് വാ തൊരാതെ പറയാനും പ്രവർത്തിക്കാനും ഈ കാണുന്നവരുടെയൊക്കെ ഉളിൽ ഉയിരുണ്ടേൽ അതെന്റെ അമ്മയുടെ സന്തോഷം ബലികഴിപ്പിച ത്യാഗം ഒന്ന് കൊണ്ട് മാത്രവാ......അല്ലേൽ മണ്ണോടടിഞ്ഞേനെ ഈ വീട്ടിലെ ഓരോരുത്തരും......

ഈ ഇരിക്കുന്ന വല്യമ്മച്ചിക്ക് തന്റെ മക്കളും പേരക്കുട്ടികളും ഇല്ലാതെയാകുന്നത് നേരിട്ടു കാണേണ്ടി വന്നേനെ....." "ശിവ..... മൈൻഡ് യുവർ ലാംഗ്വേജ്......" "പറയും ഞാൻ...... തടയണ്ട എന്നെ.....ഇത്രയും വെറുക്കാൻ മാത്രമുള്ള തെറ്റൊന്നും ന്റെ അമ്മ ലക്ഷ്മി ചെയ്തിട്ടില്ല......നിങ്ങടെയൊക്കെ ജീവൻ ന്റെ അമ്മയുടെ ബിക്ഷയാണ്......" ന്ന് പറഞ്ഞതും അടുത്ത നിമിഷം ഊക്കോടെ ഡെവിയുടെ കൈ ശിവയുടെ മുഖത്തായി പതിഞ്ഞു....... "ഇനഫ് ശ്രാവണി......ആ സ്ത്രീയെ കുറിച് ഒരക്ഷരം മിണ്ടി പോകരുത് നി.....എത്ര വായിട്ടലച്ചാലും സത്യം സത്യമല്ലാതാവില്ല.....ചതി.... അത്‌ മാത്രമാണ് അവരുടെ ഉളിൽ...... ആ ചോരയിൽ ഉണ്ടായ നിന്നിലും ആ ഗുണമില്ലെന്നാരറിഞ്ഞു...... നിന്റെ ഇവിടെക്കുള്ള വരവ് പോലും മറ്റൊരു ചതിയാല്ലന്നാരറിഞ്ഞു......." "ഇച്ചായാ......." ന്ന് ഇടറലോടെ വിളിച്ചതും.....ആൽഫ്രഡ്...... "മതി....... അലീന എന്നാ നോക്കി നിക്കുവാടി വന്ന് വണ്ടിയിൽ കയറടി..... ഈ കണ്ണ് നീർ ആ ലക്ഷ്മിക്ക് വേണ്ടിയാണെൽ അതിവിടെ വെച് വന്നോണം...... ഒരിക്കലും ഈ ആൽഫ്രഡ്‌ മാപ്പ് നൽകില്ലവൾക്ക്.....

ന്റെ അപ്പന്റെ ആഗ്രഹം ഇല്ലാതെയാക്കി നേടിയുയെടുത്ത സന്തോഷമാർന്ന ജീവിതം പോലും ഉണ്ടാവില്ലവൾക്ക്......" ന്ന് പറഞ്ഞു വെട്ടിത്തിരിഞ്ഞു നടക്കവേ ആളുടെ വാക്കിൽ ആടിയുലഞ്ഞ ശിവ തളർച്ചയോടെ നിലത്തോട്ടായി ഊർന്നിരുന്നു കൊണ്ട്...... "ഇല്ല..... ഇനി ഇല്ല......ഒരു സന്തോഷത്തിനോ ദുഃഖത്തിനോ ഇരയാവാൻ ന്റെ അമ്മ ഇല്ല...... ആ.... ആരുടേയും വേറുപ്പിന് പാത്രമാവൻ ന്റെ അമ്മയില്ല......" ന്ന് പറഞ്ഞു പുലമ്പിയത്തും വല്യമ്മച്ചി..... "എന്നതാ നി പറഞ്ഞെ..... ശിവ.... നി എന്നതാ പറഞ്ഞെന്ന്...... ലക്ഷ്മി......." ന്ന് ചോദിച്ചു കൊണ്ട് വേച്ചു വേച്ചു അവൾക്കടുത്തേക്കായി നടന്നതും.... നിലത്തായി പതിഞ്ഞിരുന്ന ശിവ പൊടുന്നനെ മുഖമുയർത്തി ഉച്ചത്തിൽ...... "കേട്ടില്ലേ ഞാൻ പറഞ്ഞത്.....നിങ്ങടെ ഒക്കെ വെറുപ്പ് അനുഭവിക്കാൻ ഇന്നീ ലോകത്തിൽ ന്റെ അമ്മ ലക്ഷ്മി ജീവനോടെയില്ലെന്ന്......." ന്ന് അലറിയതും ദേഷ്യത്താലും സങ്കടത്താലും ശിവയുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി കിതച്ചു....... അത്‌ കണ്ട് പേടിയൊടെ വീണ...... "ശിവേച്ചി....." ന്ന് വിളിച്ചു കൊണ്ട് അവൾക്കരികിലായി ശിവയെ പൊതിഞ്ഞു പിടിച്ചു കൊണ്ടിരുന്നു...... അവളുടെ വാക്കിൽ പുറത്തോട്ട് നടന്ന ആൽഫ്രഡിന്റെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിശ്ചലമായി.......വെട്ടിത്തിരിഞ്ഞു....... വല്യമ്മച്ചി.....

ഉൾക്കിടിലെത്തോടെ ആ വാക്കുകൾ കേട്ടപാടെ...... "ന്റെ ലച്ചു മോള്......സകരി... മോനെ....." ന്ന് പറഞ്ഞു നെഞ്ചിൽ കൈ വെക്കവേ...... വെപ്രാളത്തോടെ ഓടി അടുത്ത ഡെവി.... "വല്യമ്മച്ചി......" ന്ന് വിളിച്ചു അവരെ താങ്ങി പിടിച്ചു....... നെഞ്ചിലായി കൈ വെച് ഞെരിപിരി കൊള്ളുന്ന വല്യമ്മച്ചിയെ കാണെ ഡെവി ഉച്ചത്തിൽ..... "എബി വണ്ടിയെടുക്കട......." ന്നലറിയ പാടെ എബി കിയും എടുത് പുറത്തോട്ടൊടി....വണ്ടി തിരിച്ചു നിർത്തിയതും വല്യമ്മച്ചിയെയും എടുത് കൊണ്ട് കാറിനു പിൻ സീറ്റിലേക്ക് കിടത്തി.... ട്രീസയും സകരിയയും പുറകിൽ കയറിയതും തരകൻ എബിയുടെ കൂടെ മുന്നിൽ കയറി..... "എബി പെട്ടന്ന് ഹോസ്പിറ്റൽ എത്തിക്കണം..... ഞാൻ പുറകെ വരാം......" ന്ന് പറയലും എബിയുട വാഹനം മുന്നോട്ട് കുതിച്ചിരുന്നു...... പിന്തിരിഞ്ഞു അകത്തേക്കൊടിയ ഡെവി നിലത്തായി കണ്ണ് നീർ വാർക്കുന്ന ശിവയെ കണ്ട് കാറ്റ് പോലെ അവൾക്കടുത്തേക്കോടിയടുത്ത്‌...... ആ കൈതണ്ടയിലായി പിടിച്ചു എണീപ്പിച് കലിപ്പിൽ..... "ന്റെ വല്യമ്മച്ചിക് എന്നതെലും പറ്റിയാൽ ശമിക്കില്ല ശിവ.....ഉള്ള സമാധാനത്തിൽ ജീവിച്ച ഞങ്ങൾക്കടുത്തേക്ക് നീ എന്നാത്തിനാ നിന്നെ കെട്ടിയെടുത്തേ....😡 ഇനിയെങ്കിലും.... ജസ്റ്റ്‌... ജസ്റ്റ്‌ ലീവ് ഹിയർ ശ്രാവണി......നിന്നെ കാണുന്നത് തന്നെ വെറുപ്പായിരിക്കുവാ damnt......."

ന്ന് അലറി കൊണ്ട് പിന്നോട്ട് തള്ളിയതും..... പിറകിലേക്ക് വേച്ചു പോയ ശിവയെ ഇരുകയ്കൾ താങ്ങി നിർത്തി...... "രാഘു ചേട്ടൻ......." ന്ന് മന്ത്രിച്ചു കൊണ്ട് വീണ രാഘവിന്റെ അടുത്തേക്ക് ചെന്നതും.....ഡെവിയുടെ വാക്കിൽ തകർന്ന് പോയ ശിവ തളർച്ചയോടെ രാഗവിന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ചു........ പുറത്തായി കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കെട്ട് അതുവര നിശ്ചലമായിരുന്ന ശിവ ഞെട്ടി എണീറ്റ് പുറത്തേക്കായി ഓടി...... അവൾക്ക് പുറകെയായി രാഘവും വീണയും...... ഇതെല്ലാം കണ്ട് നിന്ന ഫ്രഡി പതിയെ നടന്ന് നിലത്തായി ചിതറി വീണു കിടക്കുന്ന പുസ്തക താളുകൾ പെറുക്കിയെടുത്തു...... കേട്ട വാക്കിൽ സ്തംഭിച് നിന്ന ആൽഫ്രഡുമായി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അലീന കാറിലേക് നടന്നിരുന്നു........

ഡെവിയുടെ കാർ അകന്ന് പോകുന്നത് നോക്കി നിന്ന ശിവവയ്ക്കിരുവശങ്ങളിലായി രാഘവും വീണയും താങ്ങിനെന്ന കണക്ക് ചേർത്ത് പിടിച്ചു നിന്നു...... ഉള്ളം അലറി കരഞ്ഞു കൊണ്ട് ശിവ പതിയെ വീട്ടിലേക്കായി തിരിഞ്ഞു നോക്കി....... തളർച്ച ബാധിച്ച ശിവയെ നോക്കി ഫ്രഡി കയ്യിലായി പിടിച്ച ബുക്കുമായി കാറിലായി കയറി ആൽഫ്രഡിനേയും കൊണ്ട് അവിടെ നിന്ന് പോയി...... ആ മുറ്റത്തു തളർച്ചയോടെ നിന്ന ശിവയുടെ മിഴികൾ പതിയെ വാതിൽക്കലായി തങ്ങളെ നോക്കി നിൽക്കുന്ന അല്ലുവിൽ പതിഞ്ഞതും..... ഒഴുകിയിറങ്ങിയ മിഴികൾ തുടച് നീക്കിയ അല്ലുവിന്റെ കരങ്ങളാൽ വീടിന്റെ കതക് ശിവയ്ക്ക് മുന്നിലായി അടഞ്ഞു കഴിഞ്ഞിരുന്നു...... തോറ്റു പോയി അമ്മ.... അമ്മയുടെ മോള് തോറ്റു പോയി..... നുള്ളം അലറി കരഞ്ഞു കൊണ്ട് തളർച്ചയെറിയ കാലടികളോടെ ആ വീടിന്റെ പടികടന്നകന്ന് നീങ്ങവേ അവളെ ഇരുവശങ്ങളിലായി ചേർത്ത് പിടിച്ചു കൊണ്ട് വീണയും രാഘവും നിരത്തിലേക്കായി നടന്നു നീങ്ങി............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story