പ്രണയശ്രാവണാസുരം: ഭാഗം 64

pranayashravanasuram

എഴുത്തുകാരി: അമീന

ഡെവിയുടെ കാർ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് ഇരമ്പലോടെ വന്നു നിന്നതും ഡോർ തുറന്ന് അതിവേഗത്തിൽ അവന്റെ കാലുകൾ ഹോസ്പിറ്റലിനകത്തേക്ക് ചലിച്ചു...... കിതപ്പോടെ ഓടിയ ഡെവി ഐ സി യു വിന് മുന്നിൽ എത്തിയപ്പോൾ അവിടെ തളർച്ചയോടെ നിൽക്കുന്നവരെ കണ്ട് അവർക്കടുക്കലായി പോകവേയാണ് ഐ സി യു വിന്റെ ഡോർ തുറന്ന് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്കിറങ്ങിയത്...... വെപ്രാളത്തോടെ ഡോക്ടർക്കരികിലേക്ക് ഓടിയടുത്ത ഡേവി..... "ഡോക്ടർ... വ... വല്യമ്മച്ചിക്ക്......" "സീ മിസ്റ്റർ......"? "ഡേവിഡ്......" "ഡേവിഡ്.... പേഷ്യൻന്റെ കണ്ടീഷൻ ഇപ്പോൾ സ്റ്റേബിൾ ആണ്......ആദ്യം ഒരു അറ്റാക്ക് വന്നത് കൊണ്ട് തന്നെ പേഷ്യന്റിന്റെ കാര്യത്തിൽ അത്രയും കെയർ ചെയ്യേണ്ടതായിരുന്നു.....പേടിക്കാൻ ഒന്നും ഇല്ല.... ബിപി ഒന്ന് ഷൂട്ട് ചെയ്തതാണ്....ഇന്നൊരു ദിവസം ഇവിടെ കിടക്കട്ടെ..... നാള രാവിലെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.....ശീ വിൽ ബി അൽറൈറ്......" ന്ന് പറഞ് അദ്ദേഹം നടന്ന് നീങ്ങിയപ്പോഴാണ് അവർക്കെല്ലാം ആശ്വാസമായത്......

ഇന്ന് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാത്തത് കൊണ്ട് തന്നെ അവിടെ അതികം ആളുടെ ആവശ്യം ഇല്ലാത്തത് കൊണ്ട് എബിയുടെ കൂടെ ട്രീസാമ്മയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു കൊണ്ട് തരകനും സകരിയയും തന്റെ അമ്മച്ചിക്ക് കാവലായി ആ ഐ സി യു വിനു മുന്നിലായിരുന്നു....... അല്പസമയം ഐ സി യൂ വിന്റെ വാതിലിലോട്ട് നോക്കി നിന്നതിനു ശേഷം ഡെവി അവരിൽ നിന്നും നടന്നകന്ന് കാർ പോർച്ചിൽ നിർത്തിയിട്ട തന്റെ കാറിലേക്ക് കയറി സീറ്റിലേക്ക് ചാരിയിരുന്നു....അറിയാതെ മിഴികൾ അടഞ്ഞു പോയിരുന്നു...... തളർച്ചയോടെയുള്ള ഉറക്കത്തിൽ നിന്നും തന്റെ കണ്ണുകൾ വലിച്ചു തുറന്നത് നേരം പുലർച്ചേയുള്ള തന്റെ കാറിന് ഗ്ലാസിലായുള്ള മുട്ടു കേട്ടുകൊണ്ടാണ്...... ഷർട് ഒന്ന് വലിച്ചിട്ട് മുഖം കയ്യാൽ അമർത്തി തുടച് ഡോർ തുറന്നു പുറത്തിറങ്ങിയതും തനിക്കു മുന്നിലായി നിൽക്കുന്ന ഫ്രഡിയെ കണ്ട് ദേഷ്യം നുരഞ്ഞു കൊണ്ട് മുഷ്ടിചുരുട്ടി..... അവന്റെ ഭാവമാറ്റം മനസിലാക്കിയ ഫ്രഡി അവയെ മുഖവിലക്കെടുക്കാതെ ഡെവിയോടായി...... "നിന്നോടൊരു വാക്ക് തർക്കത്തിനല്ല ഞാൻ വന്നത്.....

ഒരുനിമിഷം നിന്റെ ദേഷ്യമൊന്നടക്കി ഇതൊന്ന് വായിച്ചു നോക്ക്...... മനസുണ്ടെൽ വിളിക്കാം.... ഞാൻ ഉണ്ടാകും കൂടെ......" ന്നുപറഞ്ഞുകൊണ്ട് ഫ്രെഡിയുടെ കയ്യിലായുള്ള ബുക്ക് ഡെവിയുടെ കയ്യിലേക്ക് വെച്ച് കൊണ്ട് അവൻ അവിടെ നിന്നും നടന്നു നീങ്ങി...... നടന്നുനീങ്ങുന്ന ഫ്രഡിയെ നോക്കി നിന്ന ഡെവിയുടെ മിഴികൾ അടുത്ത നിമിഷം തന്റെ കയ്യിലെ ബുക്കിലെ പുറംചട്ടയിലായുടക്കി..... ❤️മയിൽ‌പീലി❤️ ന്ന് വായിക്കവേ അവന്റെ മനസ്സിലേക്ക് ഇന്നലെ വീട്ടിൽ വച്ച് ശിവയുടെ കയ്യിൽ നിന്നും താൻ പിടിച്ചു വാങ്ങി വലിച്ചെറിഞ ബുക്കാണെന്ന് മനസ്സിലായതും ഡോർ തുറന്ന് അകത്തെ സീറ്റിലേക്കിട്ടുകൊണ്ട് ഡോർ വലിച്ചടച്ചു....... ഹോസ്പിറ്റൽ കാന്റീനിൽ നിന്നും ഒരു ബോട്ടിൽ മേടിച്ച് വായും മുഖവും കഴുകി മുടി കയ്യാൽ വകഞ്ഞു കൊണ്ട് കാറിലേക്ക് കയറി....... തന്റെ ഫോണെടുത്ത് അപ്പചനു വിളിച്ചു....രണ്ട് മണിക്കൂർ കൂടെ കഴിഞ്ഞാൽ വല്യമ്മച്ചിയെ റൂമിലേക്കാകുമെന്ന് പറഞത് കെട്ട് ഫോൺ ഓഫ് ചെയ്ത് ബാക് സീറ്റിലേക്കിട്ട് സീറ്റിലേക്ക് ചേർന്ന് കണ്ണുകളടച്ചു...... അവന്റെ മിഴിയിലേക്ക് പുസ്തകത്തിൻ പുറംചട്ട കടന്നുവന്നതും........

കണ്ണുകൾ വലിച്ചു തുറന്ന് കോ ഡ്രൈവർ സീറ്റിലായുള്ള പുസ്തകം കയ്യിലേക്കെടുത്തു........ ❤️മയിൽ‌പീലി❤️ ആദ്യ താള് മറിച്ചു......അതിലെ ഓരോ താളുകളും മറിയുന്നതിനനുസരിച്ച് അവന്റെ മിഴികൾ അവയിലെ അക്ഷരങ്ങളിലൂടെ തെന്നി നീങ്ങിക്കൊണ്ടിരുന്നു...... ഓരോ വാക്കുകളിലൂടെയും ഡെവിയുടെ മിഴികൾ അതിവേഗത്തിൽ മുന്നേറവെ അവന്റെ മനസ്സിലായി ഒരേസമയം സന്തോഷവും ദുഃഖവും ഇടകലർന്നു വന്നു കൊണ്ടിരുന്നു...... ആ പുസ്തകത്തിലെ അവസാന താളുകളും മാറിയവെ അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്നുവീണു ആ താളിലായി ലയിച്ചു ചേർന്നു..... പുസ്തകത്താളിലെ വരികൾ അവസാനിക്കവേ മനസിലായി പടർന്നു കയറിയ നോവാൽ തന്റെ കണ്ണുകൾ ഇറുകെ അടച് തുറന്നു..... മനസിലെ സങ്കർഷം ഡെവിയുടെ കണ്ണിലായി വേദനയുടെ ചുവപ്പ് രാശി പടർത്തി...... വിരലുകൾ ആ പുസ്തകത്തിലായി അമർന്നു.......

ലക്ഷ്മി....എനിക്ക് ലച്ചുമ്മയായിരുന്നോ.....ഇത്രയും സ്നേഹത്തിന് നേരെ കണ്ണടച്ച് കൊണ്ട് ഒത്തിരി വേദനയെ കൂട്ട് പിടിച്ചു കൊണ്ടായിരുന്നു ഇവിടെ നിന്നകന്നതെന്ന് അറിഞ്ഞില്ല.....ഇതൊന്നുമറിയാതെ ഒത്തിരി വെറുത്ത്‌ പോയി രണ്ട് കുടുംബം മുഴുവൻ..... ജോബിൻ മേലേടത്ത്....അണിയറയിലിരുന്ന് പ്രവർത്തിച്ചവൻ.....അറിയാതെ പോലും ഇങ്ങനെയൊരു പേര് അപ്പച്ചന്റെ വായിൽ നിന്ന് പോലും ഞാൻ കേട്ടില്ല.....ഇത്രയും സ്നേഹിച്ച ഈ രണ്ടു കുടുംബങ്ങളെ വിട്ടു പോകാൻ കാരണക്കാരനായവൻ...... സത്യങ്ങൾ ഒന്നുമറിയാതെ പ്രവർത്തിച്ചു പോയി...ഈ വരികൾ പോലും വിളിച്ചോതുന്നു അവരനുഭവിച്ച വേദന......നിസാഹായാവസ്ഥയിൽ ചെയ്ത് പോയി..... അവർക്കെങ്ങനെ അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യാനാകും.....തെറ്റ് പറ്റിയത് ഈ രണ്ട് കുടുംബങ്ങൾക്കാണോ കർത്താവേ......

ന്നൊക്കെ ഓർത് കൊണ്ട് മിഴികൾ വിരലിനാൽ തെന്നിമാറിയ പുസ്തകത്താളിലായുടക്കിയതും അറിയാതെങ്കിലും ഡെവിയുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു....... അതിലെ ആ വരികൾക്കിടയിലൂടെ മിഴികൾ ഒഴുകി...... ❤️ "ലത്തുമ്മ..... ലത്തുമ്മടെ കുഞ്ഞി കുക്കയിൽ കുഞ്ഞു വാവ ഉന്തോ..... ഉന്തേൽ എനക് തയുവോ........" "തരാലോ....ഇപ്പോ ലച്ചുമ്മടെ കുഞ്ഞി കുടുക്കയിൽ കുഞ്ഞ് വാവ ഇല്ലല്ലോടാ കണ്ണാ......." "ഇഞ്ഞി എപ്പത ഉന്താവ ലത്തുമ്മ.....ഉന്താവുമ്പോ ഇന്ക് തന്നെ തതന്നെ....." ❤️ ശിവ...... ജനിക്കും മുന്നേ ഞാൻ എന്റെതു മാത്രമായി അനുവാദം ചോദിച്ച എന്റെ പെണ്ണ്......എനിക്കായി ജനിച്ചവൾ...... ന്ന് ഓർത്തുകൊണ്ട് ചൊടിയിൽ വിരിഞ്ഞ ചിരിയോടെ അവൻ മിഴികൾ അടച്ചു...... അടുത്ത നിമിഷം അവന്റെ മിഴിക്കോണിൽ ശിവയുടെ കരഞ് നിറഞ്ഞൊഴുകുന്ന കണ്ണുകൾ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നതും അടച്ചിരിക്കുന്ന കണ്ണുകൾ പിടച്ചിലോടെ വലിച്ചു തുറന്നു...... തന്റെ അമ്മയുടെ നിരപരാധിത്വതിനു വേണ്ടി ഓരോ മുഖങ്ങളിലേക്കും അപേക്ഷയോടെ ഓടിനടക്കുന്ന ആ തളർന്ന രൂപം ഡെവിയുടെ മനസ്സിൽ ഇടിച്ചു കയറിയതും.....

അവന്റെ ഉള്ളൂ പിടഞ് കൊണ്ട് കിതപ്പോടെ സ്റ്റിയറിങ്ങിൽ കൈ വെച് മുഷ്ടി ചുരുട്ടി....... ശിവ.....ന്റെ പെണ്ണ്...... ന്നുള്ളം അലറി വിളിച്ചു...... ദേ..... ദേഷ്യം കൊണ്ട് ആ പാവത്തിനെ ഒത്തിരി വേദനിപ്പിക്കേണ്ടി വന്നല്ലോ കർത്താവെ......തന്റെ ദേഷ്യം എന്നും വേദന മാത്രമേ പെണ്ണിന് നൽകിയിട്ടുള്ളൂ.....ഛെ.... ന്ന് പറഞ്ഞു കലിയിൽ സ്റ്റിയെറിങ്ങിൽ ഇടിച്ചു കൊണ്ട് വിരലിനാൽ നെറ്റിത്തടത്തിലായി ഉഴിഞ്ഞു കൊണ്ടിരുന്നു....... ഒരു നിമിഷം പോലും അവളുടെ വാക്കുകൾ കേൾക്കാനനുവദിക്കാത്ത തന്റെ മനസിനെ ഡെവി ആ നിമിഷം സ്വയം വെറുത്തു പോയി......എന്റെ ദേഷ്യത്താൽ ഉതിർന്നുവീണ വാക്കുകളും പ്രവർത്തികളും പെണ്ണിനെ കൊല്ലാതെ കൊന്നിട്ട് ഉണ്ടാകും...... ശിവ.....നിന്റെ വേദനയെക്കാൾ ഒരുനിമിഷം ഞാൻ എന്റെ കുടുംബത്തിന്റെ വേദന മാത്രം ഓർത്തുപോയി പെണ്ണെ..... ഇരുപത്തഞ്ചു വർഷത്തോളം ഞാൻ എന്റെ കണ്ണിൽ കണ്ടുംകേട്ടും അനുഭവിച്ച കാര്യങ്ങൾ...... ഒരേ ഒരു കാര്യത്തിൽ ഇത്രയും വർഷം നീറി നീറി കഴിഞ്ഞ എന്റെ വല്യമ്മച്ചിയേയും അപ്പച്ചനെയും ഓർത്തു പോയി ആ നിമിഷം.....

ചെയ്യാത്ത തെറ്റിന്റെ പേരിൽ അപ്പച്ചന് മേൽ പഴികേൾക്കുകയും അതിൽനിന്നും ഉരുത്തിരിഞ്ഞ പക മാത്രം കണ്ട് വളർന്നതിന് ലച്ചുമ്മ മാത്രമാണ് കാരണമെന്ന് ഉള്ളം മുഴുവൻ വ്ശ്വസിക്കവേ ആ പേരും അത്‌ പറയുന്ന വ്യക്തിയെയും കാലം എന്നിൽ വെറുപ്പ് നിറച്ചു.... അന്നുതൊട്ട് ഇന്നുവരെ എന്റെ മനസ്സ് എന്റെ കണ്മുന്നിൽ കണ്ട വേദനയേ മാത്രം ആ നിമിഷം എന്നിൽ കൂടുതൽ മിഴിവോടെ നിന്നത്....അതുകൊണ്ട് മാത്രമാണ് നിന്നെയെനിക്ക് വേദനിപ്പിക്കേണ്ടി വന്നത് കൊച്ചെ......... ലച്ചുമ്മയുടെ ഇറങ്ങിപ്പോക്കിൽ തളർന്ന വല്യമ്മച്ചിയിൽ നിന്നും ആ ഓർമ്മകളെ അകറ്റി നിർത്തിയതിന് കാരണം പോലും ആ ജീവൻ മാത്രം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് മാത്രവാണ്....... നിത്യരോഗിയായ വല്യമ്മച്ചിയെ ഇനിയും ആ ഓർമ്മകൾ കൊണ്ട് ഇല്ലാതെയാക്കാൻ നിന്റെ വാക്കുകൾ കാരണമാകുമെന്ന ചിന്തയാണ് ആ നിമിഷം നിഷ്കരുണം നിന്നെ തല്ലേണ്ടി വന്നത്......നിന്റെ വാക്കിൽ ഇനിയും ആ ജീവൻ ഇല്ലാതാകുമോ എന്ന ഭയമാണ് എന്റെ ദേഷ്യം കൊണ്ട് ഞാൻ വേദനിപ്പിച്ച നിന്റെ മനസ്......

ആ വീട്ടിൽ നിന്നും ഇറങ്ങി പോരുമ്പോൾ തളർച്ചയോടെ തന്റെ പുറകെ വന്നവളെ നിഷ്ക്കരുണം അവഗണിച്ചുകൊണ്ട് ഞാൻ ആ പടി കടന്ന് പോന്നപ്പോൾ തകർന്നു പോയിട്ടുണ്ടാവില്ലേ എന്റെ പെണ്ണിന്റെ ഉള്ളo........ എന്റെ ഭാഗം എത്ര കൊണ്ട് ന്യായീകരിച്ചാലും ചേർത്ത് പിടിക്കേണ്ട കരങ്ങൾ തന്നെ അവളെ നിഷ്കരുണം വേദനിപ്പിക്കാൻ ഉയർന്നത് ക്രൂരത തന്നെയാണ്.....ഉള്ളം വിണ്ട് കീറിയിട്ടുണ്ടാകും....... സഹിച്ചു കാണില്ല.... ന്നൊക്കെ ആലോചികവെ അവന്റെ ഉള്ളo ശിവയുടെ പേര് അലറിവിളിച്ചു.....സീറ്റിൽ നിന്നും തന്റെ ഫോൺ എടുത് ഓപ്പൺ ചെയ്തു അതിലേ ശിവയുടെ ചിത്രത്തിലായ് അമർത്തി മുത്തി കൊണ്ട്...... "അയാം സോറി ശിവാ........." ന്നുള്ളo മന്ത്രിച്ചു കൊണ്ടിരുന്നു...... തളർന്ന പോയ പെണ്ണിന്റെ രൂപം ഡെവിയുടെ ഹൃദയത്തിൽ കൊളുത്തി വലിക്കവേ ഇനിയും അവളെ കണ്ടില്ലേൽ ഹൃദയം നിലച്ചു പോകുമെന്ന് മനസിലാക്കിയ അടുത്തനിമിഷം അവന്റെ കൈകൾ സ്റ്റീയറിംങ്ങിലമർന്നതും ഹോസ്പിറ്റൽ കോമ്പൗണ്ട് താണ്ടി ഡെവിയുടെ വാഹനം മുന്നോട്ടു കുതിച്ചു.......

വാഹനം മുന്നോട്ട് കുതിക്കവേ അവന്റെ മിഴികളിൽ അപ്പോഴും കരഞ്ഞു തളർന്ന നിസ്സഹായാവസ്ഥയിൽ ഓരോ മുഖങ്ങളിലേക്ക് നോക്കുന്ന തന്റെ പെണ്ണിന്റെ രൂപം കൂടുതൽ മിഴിവോടെ തെളിഞ്ഞുവന്നു...... അതിനനുസൃതമായി അവന്റെ ഉള്ള ആടിയുലഞ്ഞതും തൽഫലമായി വണ്ടിയുടെ വേഗതയേറി നിരത്തിലൂടെ തെന്നി നീങ്ങി കുതിച്ചു കൊണ്ടിരുന്നു......... നിസ്സഹായവസ്ഥയിലുള്ള പെണ്ണിന്റെ അപേക്ഷ കാതുകളിലായി അലയടിക്കവേ ആ നോവാൽ തന്റെ മനസ്സിനെ നിയന്ത്രണം വിട്ടു പോകുമെന്ന് മനസ്സിലാക്കിയ ഡെവി വേഗത്തിൽ വീടിന്റെ കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി വന്നു നിന്നു...... കാറിൽ നിന്നും ഇറങ്ങിയ ഡെവി കൊടുങ്കാറ്റ് കണക്ക് വീടിനകത്തേക്കോടി....... ഹാളിലെത്തിയതും ആ വീട് നടുങ്ങുമാറുച്ചത്തിൽ....... "ശിവ......." എന്നലറിവിളിച്ചു കിതച്ചെതും അവന്റെ ശബ്ദം ഹാളിൽ തട്ടി മാറ്റൊലികൊണ്ടു....... അവന്റെ ശബ്ദം കേട്ട് അങ്ങോട്ടോടിയടുത്ത ട്രീസാമ്മ...... "ഡെവി എന്നതാടാ മോനെ........" ന്ന വെപ്രാളപ്പെട്ടുള്ള ചോദ്യം പോലും അവഗണിച്ച് അവന്റെ മിഴികൾ ശിവയ്ക്കായ് നാല് പാടും തിരഞ്ഞു......

ഇത് കണ്ടു കൊണ്ട് വന്ന എബി എന്താണ് കാര്യമെന്ന് ചോദിച്ചതിന് പോലും മറുപടി കൊടുക്കാതെ അവന്റെ മിഴികൾ സ്റ്റെയെറിലേക്ക് നീണ്ടു കൊണ്ട് ഉച്ചത്തിൽ... "ശിവ........" ന്നലറിയ പാടെ സ്റ്റെയർ കയറാൻ ഒരുങ്ങവേ..... "അവളിവിടില്ല........" ന്നുള്ള വാക്കിൽ മുന്നോട്ടുവെച്ച കാലുകൾ നിശ്ചലമായി..... അടുത്ത നിമിഷം വെട്ടി തിരിഞ് തനിക്ക് പുറകെ നിൽക്കുന്ന റോസ്ലിയിൽ മിഴികളുടക്കവേ...... "എന്നതാ പറഞ്ഞെ......റോ....റോസ്‌ലിമ്മ എന്നതാ പറഞ്ഞെ..... ശിവ......." ന്ന് കിതപ്പോടെ ചോദിച്ചതും....... അതിനുള്ള മറുപടി വന്നത് അല്ലുവിൽ നിന്നായിരുന്നു....... "ശിവ ചേച്ചി ഇവിടെയില്ല ഇച്ചയാ......" ന്ന് കേട്ട് അല്ലുവിലേക്കായി മുഖം തിരിച്ചു കൊണ്ട്..... "വാ.....വാട്ട്‌ യൂ മീൻ അല്ലു........" ന്നുള്ള കണ്ണു കുറുകി കൊണ്ടുള്ള ഡെവിയുടെ ചോദ്യത്തിന് അവന്റെ വാക്കുകൾ തന്നെ അവൾ ആവർത്തിച്ചു കൊണ്ടിരുന്നു...... # "ന്റെ വല്യമ്മച്ചിക് എന്നതെലും പറ്റിയാൽ ശമിക്കില്ല ശിവ.....ഉള്ള സമാധാനത്തിൽ ജീവിച്ച ഞങ്ങൾക്കടുത്തേക്ക് നീ എന്നാത്തിനാ നിന്നെ കെട്ടിയെടുത്തേ....😡 ഇനിയെങ്കിലും....

ജസ്റ്റ്‌... ജസ്റ്റ്‌ ലീവ് ഹിയർ ശ്രാവണി......നിന്നെ കാണുന്നത് തന്നെ വെറുപ്പായിരിക്കുവാ damnt......." # ന്നുള്ള വാക്കിൽ അവന്റെ കണ്ണുകൾ കുറുകി വന്നതും......അല്ലു കലങ്ങി മറിഞ്ഞ കണ്ണുകളാലെ...... "ഞാനല്ല....ഇച്ചായന്റെ വാക്കുകൾ തന്നെയാ ഇത്.....ഒന്നും ആലോചിക്കാതെ തൊടുത്തു വിടുന്ന വാക്കുകൾക്ക് ആയുധം പോലെ മൂർച്ചയെറും ഇച്ചയാ.....അത്‌ തന്റെ പ്രാണനെ പോലെ സ്നേഹിക്കുന്നവരിൽ നിന്നുമുതിർന്ന വാക്കുകൾക്ക് മൂർച്ച അധികമാവും...... ഇച്ചായൻ പറഞ്ഞത് പോലെ ആ മനസിലെ വെറുപ്പു സമ്പാദിച്ചു കൊണ്ട് ഇനിയും ഇവിടെ നിൽക്കാൻ ഒരിക്കലും ചേച്ചിയുടെ മനസ്സ് ആഗ്രഹിക്കില്ല...... ശ്രാവണിയാ......ആത്മാഭിമാനമുള്ള പെണ്ണ്......പക്ഷെ ഞാനും ഒരുനിമിഷം ആ കണ്ണിലെ നിസ്സഹായാവസ്ഥ കണ്ടില്ലെന്ന് നടിച്ചു...... ചേച്ചിയുടെ ആ കണ്ണുനീരിനെക്കാൾ 20 വർഷം ഈ കുടുംബം അനുഭവിച്ച വേദന മാത്രം കണ്ട് വളർന്ന എന്നിൽ അവ മാത്രമേ ആ നിമിഷം മുന്നിട്ടുനിന്നുള്ളൂ..... ആ മിഴികൾക്ക് മുന്നിൽ എനിക്ക് ഈ വീടിന്റെ വാതിൽ വലിച്ചടക്കേണ്ടി വന്നു......

.ആ നിമിഷം ഇറങ്ങിയിട്ടുണ്ടാവും ഈ വീടിന്റെ പടികടന്ന്......" ന്നെല്ലാം പറഞ്ഞു നിർത്തിയതും..... ഒരു തളർച്ചയോടെ ശിവ ഇവിടില്ലെന്നുള്ള അറിവിൽ അടുത്തുള്ള സോഫയിലേക്കായിരുന്നു അസ്വസ്തമായ മനസോടെ മുടിയിലായി കൊരുത് വലിച്ചു....... അല്ലു പറഞ്ഞ തന്റെ വാക്കുകൾ ഒരിക്കൽകൂടെ കാതിലായി അലയടിച്ചതും വേദനയാൽ അവന്റെ ഉള്ളം കിടുങ്ങി വിറച്ചതും....മനസ്സിനെ നിയന്ത്രണം നഷ്ടപ്പെട്ടവനെപ്പോലെ കലിയിൽ അടുത്തുള്ള ചില്ല് ടേബിൾ ചവിട്ടിയുടച്ചു...... അവന്റെ പ്രവൃത്തിയിൽ അവരെല്ലാം നടുങ്ങിയതും അടുത്ത നിമിഷം എബി അവനെ പിടിച്ചു വെച്ചു കൊണ്ട്........ "ഡെവി എന്നതാടാ നിനക്ക്..... ഭ്രാന്ത് പിടിച്ചോ.....സ്വയം വേദനിപ്പിച് എന്ത് നേടാനാ......." "മാറി നിക്കടാ അങ്ങോട്ട്..... ഇതൊന്നും.... ഇതൊന്നും ഒരു വേദനയല്ല എബി.....വേദന...അതിനർത്ഥം നമുക്കൊന്നും അറിയുവേല...." ന്ന് പറഞ്ഞു പുച്ഛത്തോടെ ഒഴുകിയിറങ്ങാൻ വെമ്പിയ കണ്ണ് നീർ തുള്ളികളെ ഷർട്ടിനാൾ തുടച് കൊണ്ട്.......എബിയുടെ കോളറിലായി കടന്ന് പിടിച് വേദനയോടെ ആ മുഖത്തേക്ക് നോക്കി കൊണ്ട്...... "പാ.....പാവമായിരുന്നെടാ അവള്.....സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനസ്സിനെയാ ഞാൻ ഇഞ്ചിഞ്ചായി വേദനിപ്പിച്ചത്......" "ഡെവി.....നി എന്നതൊക്കെയാട പറയുന്നെ......"

"അവളായിരുന്നു ശരി.... അവൾ മാത്രമായിരുന്നു ശരി....... ഇറക്കിവിട്ടില്ലടാ ഞാൻ..... ആ മുഖത്ത് നോക്കി വെറുപ്പാണെന്ന് പറഞ്ഞില്ലേ.....എ.....എത്ര വേദനിച്ച് കാണും.....ഉള്ളം പൊടിഞ്ഞു കൊണ്ടല്ലേ അവളീ പടിയിറങ്ങിയത്....." ന്ന് പറഞ് എബിയെ തള്ളി മാറ്റി കൊണ്ട്.....ശൂവിനാൽ ചില്ല് കഷ്ണങ്ങൾ തട്ടി മാറ്റി കൊണ്ട്....... "ശീ.... ശീ വിൽ നോട് ഫോർഗിവ് മി.....ക്ഷ.... ക്ഷമിക്കില്ല......" ന്ന് പുലമ്പി കൊണ്ട് മുഷ്ടി ചുരുട്ടി ചുണ്ടിലായി വേഗത്തിൽ പതിയെ ഇടിച്ചു കൊണ്ടുള്ള അവന്റെ വെപ്രാളം കണ്ട് എബിയുടെ ഉള്ളാകെ കലങ്ങി മറിഞ്ഞതും..... ഡെവിയുടെ ഷോൾഡറിലായി കൈത്തലം വേച്...... "ഡെവി....... " ന്ന് വിളിച്ചതും അടുത്ത നിമിഷം അവന്റെ മുഷ്ടി ചുമരിലായി ഊക്കോട് പതിഞ്ഞു കൊണ്ട് എബിയുടെ കൈ തട്ടി മാറ്റി കലിയോടെ എബിയിലേക്ക് തിരിഞ്ഞു കൊണ്ട്....... "എബി...... ക്ഷമികൂവോട അവളെന്നോട്.....വെ.... വെറുത്തു പോയിട്ടുണ്ടാവുമെന്നെ...എന്റെ മുഖം കാണുന്നതുപോലും വെറുപ്പായിരിക്കും....എനിക്ക് കാണണം അവളെ.....ഒന്ന് കണ്ടാൽ മതി....."

ന്നൊക്കെ തന്റെ മുടിയിൽ കൊരുത് വലിച്ചുകൊണ്ടു വെപ്രാളത്തോടെ തിരിഞ്ഞു പോകാൻ നിന്നതും......അവന്റെ സംസാരവും പ്രവർത്തിയും അവന്റെ മനസിന്റെ കടിഞ്ഞാൺ തകർത്തു കളയുമെന്ന ഭയപ്പാടിൽ നടുങ്ങിയ ട്രീസ അവന്റെ കയ്യിലായി പിടിച്ച് അവർക്ക് നേരെ തിരിച്ചു....... "ഡെവി.....എന്തൊക്കെയാടാ നി പറയുന്നേ...... മാതാവേ..... ന്റെ കൊച്ച്......" ന്ന് പറഞ്ഞു അവന്റെ മുഖത്തായ് കൈ ചേർത്ത് കൊണ്ട്..... ദൃഢമായ സ്വരത്തിൽ...... "മതി..... നിർത്തിയെക്ക് നിന്റെ ഈ രീതിയിലുള്ള സംസാരം..... ഇനിയാരും ലക്ഷ്മിയെന്ന പേരോ ആ പേരിനോട് സംബന്ധിച്ച ഓർമ്മകളോ ഇവിടെ പറയാൻ പാടില്ല..... ഇനിയും വയ്യ വേദന അനുഭവിച്ചു ജീവിക്കാൻ..... ഡെവി.....വല്യമ്മച്ചി തിരിച് വീട്ടിലേക്ക് വരുമ്പോ ഇനിയും ആ മനസ്സ് വേദനിപ്പിക്കുന്ന രീതിയിൽ യാതൊന്നും ഇവിടെ നടക്കാൻ പാടില്ല...... ലക്ഷ്മിയും അവളെക്കുറിച്ചുള്ള ഓർമ്മകളും ആ ഓർമ്മകൾക്ക് കാരണമായ മറ്റൊരു കാര്യവും ഇനി ഈ വീട്ടിൽ പാടില്ല.....അത്‌ നിന്റെ ശിവയായാലും...... മറന്നേക്കണം എല്ലാം.....ഇനി നിന്നെയും വേദനിച് കാണാൻ കഴിയുവേലടാ......." ന്നു പറഞ്ഞ് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് പെട്ടന്ന് അകത്തേക്ക് കയറിപ്പോയതും അമ്മച്ചിയുടെ വാക്കിൽ ഡെവി ശില കണക്ക് നിന്നുപോയി.......

അമ്മച്ചി പറഞ്ഞത് ശി... ശിവയെ മറക്കാനോ....ആ ഓർമ്മകൾ പോലും പാടില്ലെന്നോ.....ഐ കാന്റ്...... കഴിയില്ലെനിക്ക്.....അവളെ വിട്ട് ഒരു ജീവിതവും ഡേവിഡ്ന്ന് കഴിയില്ല.....എനിക്ക് വേണം എന്റെ പെണ്ണിനെ.....ആ കാലിൽ വീണ് മാപ്പ് പറഞ്ഞിട്ടാണെങ്കിലും അവളെ ചേർത്തു പിടിക്കാനുള്ള ഒരവസരം എന്റെ പെണ്ണ് തന്നാൽ....വേദനിപ്പിക്കാതെ പൊതിഞ്ഞു പിടിച്ചോളാം ഞാൻ....... ഇല്ല വെറുപ്പായിരിക്കുമെന്നോട്......തന്റെ അമ്മയുടെ നിരപരാധിത്വം തെളിയിക്കാൻ കേണപേക്ഷിച്ച പെണ്ണിനെയാണ് നിഷ്കരുണം ഞാൻ വേദനിപ്പിച്ചത്.... അവളുടെ മുന്നിൽ ഇനി എനിക്ക് പോയി നിൽക്കണമെങ്കിൽ അവളുടെ അമ്മയുടെ നിരപരാധിത്വം എല്ലാവർക്കും മുന്നിലും തെളിയിക്കണം.....അവളെ വേദനിപ്പിച്ചതിനുള്ള ചെറു പരിഹാരമെങ്കിലും ഇത് കൊണ്ടാവുമെങ്കിൽ....... ഞാൻ വരും ശിവ.....

ഞാൻ ചെയ്ത തെറ്റിന് നീ നൽകുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ....പക്ഷേ അതിനു മുന്നേ വെറുപ്പോടെ നോക്കുന്ന ഓരോ കണ്ണുകളും നിന്നോടുള്ള സ്നേഹത്തിലേക്കായി മാറ്റി കൊണ്ട് ഞാൻ വരും നിന്റെ മുന്നിലേക്ക്......ഐ വാണ്ട്‌ യൂ ശിവ....... വിട്ടു കളയില്ല നിന്നെ....... ന്ന് ചിലതെല്ലാം തീരുമാനിച്ചുകൊണ്ട് കൊടുങ്കാറ്റ് കണക്ക് അവൻ വീട്ടിൽ നിന്നും ഇറങ്ങി കാറിൽ കയറി....... അതിവേഗം അവന്റെ കാർ വീടിന് വെളിയിലേക്ക് കടന്നു പോയതും അവന്റെ പുറകെ വന്ന എബി നിസ്സഹായതയോടെ അവന്റെ വാഹനം അകന്ന് പോകുന്നത് ഒഴുകിയിറങ്ങിയ കണ്ണ്നീരോടെ എബിയോട് ചേർന്ന് നിന്ന അല്ലുവിനെ ചേർത്ത് പിടിച്ചു കൊണ്ട് നോക്കി നിന്നു......... ****************** (വീണ) കിച്ചണിൽ നിന്നും ഒരു ഗ്ലാസിൽ ചായയുമായി ശിവയുടെ റൂമിലേക്ക് വന്ന വീണ അവിടെ കട്ടിലിലായി ചുരുണ്ടു കൂടിക്കിടക്കുന്ന ശിവയെ കണ്ട് പതിയെ അവൾക്കരികിലായി ഇരുന്നു...... കയ്യിലുള്ള ഗ്ലാസ് അടുത്തുള്ള ടേബിളിലേക്കെടുത്തു വച്ചു കൊണ്ട് ശിവയുടെ കയ്യിലായി കൈ വേച്ചു കൊണ്ട്....... "ചേച്ചി..... ശിവേച്ചി.... എണീറ്റെ..... എന്ത് കിടപ്പാ ഇത്......

ഒന്നെണീറ്റ് ഇ ചായ കുടിക്ക് ചേച്ചി......." ന്ന് പറഞ്ഞെങ്കിലും അതിനൊരു മറുപടിയും പറയാതെ ശിവ ബെഡിലായി ചുരുണ്ടുകൂടി കിടന്നു...... ആ മനസ് പോലെ സ്ഥാനം തെറ്റി കിടന്ന ദാവണി നേരെ പിടിച്ചിട്ട് കൊണ്ട് അപ്പോഴും കാലിലായി പിണഞ്ഞു കിടക്കുന്ന ചിലങ്ക പതിയെ അഴിച്ചെടുത്തു...... "ചേച്ചി......" ന്നുള്ള വീണയുടെ വിളി കേട്ട് അകത്തേക്ക് വന്ന ചിറ്റ് ശിവയുടെ അരികിലായിരുന്നു ആ മുടിയിഴകളിൽ തലോടി...... അത്യധികം വാത്സല്യത്തോടെ തന്റെ മുടിയിഴകളിൽ തലോടുന്നതറിഞ്ഞ ശിവ ഒരു തേങ്ങലോടെ അവളുടെ തല ചിറ്റയുടെ മടിയിലേക്കെടുത്ത് വെച്ച് അരയിലായി ചുറ്റി പിടിച്ചുകൊണ്ട് വിതുമ്പി...... "ശ്രീ മോളെ.... എന്താ കുട്ടി ഇത്..... ഇന്നലെ തുടങ്ങിയ കരച്ചിലല്ലേ......നിർത് മോളെ......" "തോറ്റുപോയി ചിറ്റേ.....ഞാ... ഞാൻ പറയുന്നതൊന്നും ആരും കേൾക്കാനുള്ള മനസ്സ് കാണിച്ചില്ല....." ന്ന് പറഞ്ഞ് തേങ്ങിയതും അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട്..... "മതി കരഞ്ഞത്....ഇനിയും നിന്റെ ഈ കണ്ണുനീർ കാണാൻ നിക്ക് കഴിയില്ല കുട്ടി.....ആർക് വേണ്ടിയാ ഈ കരച്ചിൽ.....

വീണ എല്ലാം പറഞ്ഞു ന്നോട്.....നിന്നെ വിശ്വാസമില്ലാത്തവരുടെ നിന്റെ വാക്കുകൾ പോലും കേൾക്കാൻ ശ്രമിക്കാത്തവരെ ആലോചിച്ച് ഇനിയും എന്തിനാ മോളെ ഇങ്ങനെ കരയണെ......" "ന്റെ അമ്മയുടെ ആഗ്രഹം......" "അതൊക്കെ ശരിയായിരിക്കാം....അത്‌ കരുതി നിന്റെ കണ്ണുനീർ കാണാൻ ഒരിക്കലും നിന്റെ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നില്ല.... ഈ കണ്ണ് നിറയാൻ ഇടവരുത്തരുതെന്ന് പറഞ്ഞാ നിന്റെ അച്ചൻ നിന്നെ എന്നിലേൽപ്പിച്ചത്.... അവരുടെ മുന്നിൽ നീ എന്നെ തോൽപ്പിച്ചു കളയല്ലേ മോളെ......ഈ കരച്ചിലൊക്കെ മാറ്റി എണീക്ക്...." ന്ന് പറഞ്ഞ് വീണയോടായി...... "വീണേ.....നി ശ്രീ മോളെയും കൊണ്ട് കുളത്തിൽ പോയി നിങ്ങൾ രണ്ടും ഒന്ന് മുങ്ങിക്കുളിച്ചു വാ....കരഞ്ഞു വശം കെട്ടു ന്റെ കുട്ടി..... ഈ കോലം ഒക്കെ ഒന്ന് മാറട്ടെ.....കുളിച്ചു വരുമ്പോഴേക്കും ഞാൻ കഴിക്കാനെടുത്ത് വയ്ക്കാം....നീയും കൂടെ ഇങ്ങനെ ചടഞ്ഞു കൂടാതെ ശ്രീ മോളെയും കൊണ്ട് ചെല്ല്....." ന്ന് പറഞ്ഞ് ശിവയിലേക്ക് തിരിഞ് അവളെ പിടിച്ചെണീപ്പിച്ചു കൊണ്ട് കയ്യാൽ മുഖം തുടച് മുടിയൊക്കെ പിടിച്ചു പുറകിലേക്കായി കെട്ടി വേച് ആ മുഖത്തായി കൈ ചേർത്ത് കൊണ്ട്..... "കരഞ്ഞിരിക്കാതെ പഴയ വഴക്കാളിയാക്.....എല്ലാ സങ്കടവും ആ വെള്ളത്തോടൊപ്പം ഒഴുക്കി കളഞ്ഞിട്ട് വേണം ഇങ്ങോട്ട് വരാൻ.....

ഒന്നും വേണ്ട നമുക്ക്..... ഇനി ഒരിടത്തെക്കും വിടില്ല ന്റെ കുട്ടിയെ....ന്റെ കണ്മുന്നിൽ വേണം......ഇനി മുതൽ ഇവിടെ ഈ നാട്ടിൽ മതി......ഇവിടെയുള്ളതുകൊണ്ടുള്ള ജീവിതം മതി.....എന്റെ മുന്നിൽ വേണം ന്റെ ശ്രീമോൾ....നിക്ക് ശകാരിക്കാനും ന്റെ ശകാരത്തിന് തറുതല പറയാനും....ചെല്ല് ഒന്നു കുളിച്ചിട്ട് വാ രണ്ടും......" ന്ന് പറഞ്ഞ് അവളുടെ നെറ്റിയിലായി ചുംബിച്ചു കൊണ്ട് വീണയുടെ തലയിലായി തലോടി ശിവയെയും കൊണ്ട് പോകാൻ കണ്ണാലെ പറഞ് അവിടെ നിന്നും ചിറ്റ പോയി...... ഒരുവിധത്തിൽ ശിവയേയും കൊണ്ട് വീണ ഉടുത്ത് മാറാനുള്ള ഡ്രെസ്സുകളുമെടുത്ത്‌ കുളത്തിലേക്ക് നടന്നു..... കുളത്തിലേക്ക് പോകുമ്പോഴും ശിവയുടെ മനസ്സിവിടെയൊന്നുമല്ലെന്ന് മനസ്സിലാക്കിയ വീണ മൗനത്തെ കൂട്ടുപിടിച്ചുകൊണ്ട് ആ കുള പടവുകളിറങ്ങി......ഒരുഭാഗത്ത് തിട്ടയിലായി ഡ്രസ്സുകൾ വെച്ച് ശിവയ്ക്കരികിലിരുന്നു.... ശിവയ്ക്കരികിലിരുന്ന വീണയുടെ മടിയിലേക്ക് ശിവ തന്റെ തല ചേർത്തുവച്ചു...... മുടിയിഴകളിൽ പതുക്കെ തലോടി കൊണ്ട് വീണ കുളത്തിലെ ഓളങ്ങളിലേക്കുറ്റു നോക്കിക്കൊണ്ട് അല്പസമയം ഇരുന്നു....

തങ്ങൾക്കിടയിലെ മൗനത്തെ ബേധിച്ചു കൊണ്ട് വീണ ചോദിച്ചു........ "ശിവേച്ചി.....ഞാ... ഞാനൊന്ന് ചോദിച്ചോട്ടെ......ഈ നിറഞ്ഞു വന്ന കണ്ണുകൾ ഏട്ടായിയുടെ പ്രവർത്തി കൊണ്ടുള്ളതാണോ.....അതോ....." ന്നുള്ള വീണയുടെ ചോദ്യത്തിൽ അവളുടെ മടിത്തട്ടിൽ നിന്നെണീട്ടിരുന്ന് കുളപ്പടവിലെ ചുമരിലേക്കായി ചാരി ഇരുന്ന് ഒരു കൈ വെള്ളത്തിലായി ഇട്ട് വിരലിനാൽ ഓളങ്ങൾ തീർത് അതിലേക്കായി നോക്കി കൊണ്ട് തന്നെ മറുപടി പറഞ്ഞു...... "അറിയില്ല വീണേ.....അതുകൊണ്ടാണോയെന്ന് ചോദിച്ചാൽ ആണെന്നൊ അല്ലെന്നോയുള്ള ഉത്തരം പറയാൻ നിക്ക് കഴിയില്ല.... പക്ഷെ ആ അവഗണനയും ഈ നീർതുളിക്ക് ഒരു കാരണമാണ്......" "വെറുപ്പ് തോന്നുന്നുണ്ടൊ ചേട്ടായിയോട്......" "അറിയില്ല.....വെറുക്കാൻ മാത്രം നിക്ക് കഴിയണില്ല......പക്ഷേ ഉള്ളല്ലാം പൊട്ടിയടർന്ന വേദന തോന്നുന്നുണ്ട്......ആരും.... ആരും എന്റെ ഭാഗം ഒന്ന് ചിന്തിച്ചില്ല..... ഭ്രാന്തനെപ്പോലെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ഇച്ചായനും......" "ചേട്ടായിക്ക് ചേച്ചിയെ വിശ്വാസമില്ലന്ന് തോന്നിയോ......."

"ഇല്ല.....എന്നിൽ നിന്നും സത്യങ്ങളറിയുന്ന നിമിഷം ആളുടെ പ്രവർത്തി ഇങ്ങനെയൊക്കെയാകുമെന്ന് നിക്കറിയാമായിരുന്നു..... ഇത്രയും വർഷത്തോളം അവരുടെ മനസ്സിൽ ഉണ്ടായ ഒരേയൊരു കാര്യം..... ആ കാര്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് അനുഭവമുണ്ട്......ഒരു ദിവസം ഞാൻ വന്ന് അതെല്ലാം തെറ്റായിരുനെന്ന് പറഞ്ഞതുകൊണ്ട് പെട്ടന്ന് അവരെല്ലാം മാറി ചിന്തിക്കണമെന്നില്ലന്നെല്ലാം നിക്കറിയാം..... പക്ഷേ ഉള്ളു പൊട്ടി അലറി കരഞ്ഞു പറഞ്ഞിട്ടും ഒന്ന് കേൾക്കാനെങ്കിലും നിൽക്കാമായിരുന്നന്ന് തോന്നി.....ഇച്ചായെനെങ്കിലും കേൾക്കുമെന്ന് കരുതി........" "ദേഷ്യം തോന്നുന്നുണ്ടോ അവരോടെല്ലാം......" "ഉണ്ടെന്ന് ചോദിച്ചാൽ ഉണ്ട്.....ഇല്ലെന്നുള്ള ചോദ്യത്തിന് ഇല്ലെന്നുള്ള ഉത്തരമേ നിക്ക് പറയാൻ കഴിയൂ....... ഞാൻ ന്റെ ഭാഗവും അമ്മയുടെ ഭാഗവും മാത്രമേ നോക്കിയുള്ളൂ....അവിടെ തളർന്ന് തകർന്നു നിൽക്കുന്ന ആ പാവം സ്ത്രീയെ ഞാൻ ഗൗനിച്ചില്ല....നിക്കറിയാം ഇച്ചായനെ.....ആ കയ്യിനാൽ എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതെന്റെ വായിൽ നിന്നും വീണ വാക്കിൽ അവിടെയുള്ളവരെ തകർക്കുമെന്നുള്ള ഉറപ്പുള്ളത് കൊണ്ടായിരുന്നു...... പക്ഷേ ന്റെ മുന്നിൽ എന്റെ അമ്മയെ കുറ്റം പറയുന്ന വാക്കുകൾ മാത്രമായിരുന്നു...... അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ അവസ്ഥയൊന്നും ഞാൻ കണക്കിലെടുത്തില്ല.....

എടുത്തുചാടി ഞാൻ പ്രവർത്തിച്ചു...ആ പ്രവൃത്തിക്ക് എടുത്തു ചാടി തിരികെയുള്ള പ്രതികരണവുമായിരുന്നു അവരുടെയടുത്ത് നിന്നും ഉണ്ടായത്......" "ഉള്ള് പൊട്ടി കരഞ്ഞത് ചേച്ചിയാ......ക്ഷമിക്കാൻ കഴിയുമോ അവരോട് അവരിൽ നിന്നുമുതിർന്ന വാക്കുകളോട്......." "എല്ലാവരുടെയും അവസ്ഥ ഇപ്പൊ ഞാൻ മനസ്സിലാക്കുന്നുണ്ട്.....പക്ഷേ ഞാനുമൊരു പെണ്ണല്ലേ....വേദനിക്കുന്നൊരു ഹൃദയം നിക്കും ഇല്ലേ....ഒരു നിമിഷം ഞാനും ആഗ്രഹിച്ചു പോയിട്ടുണ്ടാവില്ലേ ചേർത്തു പിടിക്കേണ്ട ആ കരങ്ങൾ...... പക്ഷേ ആ വാക്കുകൾക്ക് മുന്നിൽ പൊള്ളിയടർന്ന് പോയില്ലേ ഞാൻ.....വെറുക്കാൻ കഴിയില്ല നിക്ക്....ഇച്ചായൻ..... അത്രത്തോളം ന്റെ മനസ്സിൽ പതിഞ്ഞു പോയി.....എല്ലാവരുടെയും അവഗണനയേക്കാൾ മുറിപ്പെടുത്തിയത് ഇച്ചായന്റെ വാക്കുകളാണ്.....ആ വേദന ഇടക്കിടക്ക് കണ്ണ് നിറയ്ക്കുമ്പോൾ ക്ഷമിക്കാൻ എന്നിലെ പെണ്ണനുവദിക്കുന്നില്ല...... എന്റെ അമ്മയെ പറഞ്ഞു ഓരോ വാക്കും എനിക്ക് വേദനയുണ്ടാക്കുന്നുണ്ട്..... പക്ഷേ ആ വാക്കുകളെല്ലാം അവർ അത്രയും കാലം അനുഭവിച്ച വേദനകളിൽ നിന്നുയർന്നു വന്നവയായിരുന്നു.......

പക്ഷേ.....പ്രാണനായിരുന്നില്ലേ നിക്ക്.....ഇച്ചായനെങ്കിലും ന്നെ ഒന്നു കേൾക്കാമായിരുന്നില്ലേ വീണേ......" ന്ന് പറഞ്ഞു അത്രയും നേരം അടക്കി വെച്ച നൊമ്പരo പൊട്ടിയടർന്ന് വിതുമ്പലോടെ ദാവണി തുമ്പ് കടിച് പിടിച് വീണയുടെ നെഞ്ചിലേക്ക് ചാരി പൊട്ടിക്കരഞ്ഞു....... ആ ഒരു കരച്ചിൽ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ വീണ ശിവയെ ഉള്ളുതുറന്ന് കരയാനനുവദിച്ചുകൊണ്ട് പുറത്തായി തലോടി.......... ഏറെ നേരത്തെ കരച്ചിലിന് ശേഷം ശബ്ദം നേർത്ത് വന്നു.....പതിയെ വീണയിൽ നിന്നും അകന്ന് മാറിയ ശിവ കണ്ണുകൾ പുറം കയ്യാൽ തുടച്ചു മാറ്റി കുളത്തിലായി വിരിഞ്ഞുനിൽക്കുന്ന ആമ്പലുകളിലേക്ക് മിഴി നട്ടിരുന്നു........ ഇമ ചിമ്മാതെയുള്ള അവളുടെ ഇരുപ്പ് കണ്ടുകൊണ്ട് വീണ ശിവയുടെ മുഖത്തെക്കുറ്റു നോക്കിക്കൊണ്ട്........ "ചേച്ചി..... ഇനി.... ഇനി എങ്ങനെ അവര് സത്യങ്ങളെല്ലാം അറിയും.....ഇത്രയും ബുദ്ധിമുട്ടിയതിന് ഫലമില്ലാതായില്ലേ......" "ഇല്ലാതായെന്ന് ആരു പറഞ്ഞു...... അമ്മയുടെ ഡയറി....അതവിടെ ഉപേക്ഷിചാണ് ഞാൻ അവിടെനിന്നിറങ്ങിയത്.....

അമ്മയ്ക്കൊരു വാക്ക് കൊടുത്തിട്ടുണ്ട് സത്യങ്ങളെല്ലാം ഞാൻ തെളിയിക്കുമെന്ന്.....പക്ഷേ ഇനിയും അവിടെ നിന്നു കൊണ്ടെനിക്കൊന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല...... ഫ്രഡ്ഡിയുടെ കയ്യിലായി ഞാൻ കണ്ടതാണ് അമ്മയുടെ ഡയറി....ആ ഒരു പ്രതീക്ഷയിലാണ് ഞാൻ അവിടെ വിട്ടു പോന്നത്....വിശ്വാസമാണ് വീണ എന്റെ കൃഷ്ണനോടുള്ള എന്റെ ആത്മവിശ്വാസം..... ന്റെ കള്ള കണ്ണൻ ന്നെ കൈവിടില്ല..... സത്യമറിയാൻ ഇനിയും താമസമില്ലെന്ന് മനസ്സ് പറയുന്ന പോലെ........" "ഇനി ചിലപ്പോൾ സത്യങ്ങളൊന്നും അവരറിഞ്ഞില്ലെങ്കിൽ.....തോറ്റു പിന്മാറാൻ ആണോ ഉദ്ദേശിക്കുന്നത്......." "അറിയില്ല വീണേ..... അതൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല....... ഇനിയുള്ള ദിവസം എനിക്ക് ജീവിക്കണം നമ്മുടെ നാട്ടിലെ ആ പഴയ ശ്രാവണിയായി.....നമ്മുടെ നാടിന്റെ മാത്രം റൗഡി ശ്രാവണായി......ബാക്കിയെല്ലാം പിന്നീട്......." ന്ന് പറഞ്ഞുകൊണ്ട് അവളുടെ ഉള്ളിലെ വേദന ഹൃദയത്തിന്റെ ഒരു കോണിൽ അടക്കിവെച്ച കൊണ്ട് മുഖത്ത് വിരിഞ്ഞ ചെറു ചിരിയോടെ കുള പടവുകളിറങ്ങി വെള്ളത്തിലായി ഒന്ന് മുങ്ങി നിവർന്നു........

അത് കണ്ട് പിറകെ വീണയും കുളത്തിലിറങ്ങി..., ശിവയുടെ മനസ്സിലേക്ക് ഇനിയും ഓർമ്മകളുടെ ദുഃഖം എത്തിനോക്കാൻ അനുവദിക്കാതെ വീണ ശിവയെ വലിച്ചുകൊണ്ട് കുളത്തിൽ മുങ്ങി നിവർന്നു....... ഏറെ നേരത്തെ നീരാട്ടു കഴിഞ്ഞ് കുളത്തിൽ നിന്നും കയറി ഡ്രസ്സ് മാറിയുടുത്ത് മുടി തോർത്തിനാൽ കെട്ടി വെച്ച് ഇരുവരും കൈകോർത്തുകൊണ്ട് കുളപ്പുരയിൽ നിന്നും വീട്ടിലേക്ക് നടന്നു...... ഇത്രയും നേരം വിശാദം തളം കെട്ടിയ ശിവയുടെ മുഖതായി വിരിഞ്ഞ ചിരിയോടെ സംസാരിച്ചു വരുന്ന തന്റെ രണ്ടു മക്കളെയും നോക്കി ചിറ്റ സന്തോഷത്താൽ കണ്ണു നിറച്ചു....... ******************** (കളത്തിൽ പറമ്പ്) വയ്ക്കുന്നേരത്തോടെ വല്യമ്മച്ചിയെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലോട്ട് കൊണ്ട് വന്നു...... ഹാളിലെ സെറ്റിയിൽ ഇരുന്ന വല്യമ്മച്ചിക്കരികെ ബാക്കിയുള്ളവരും മൗനമായി നിന്നു...... "എബി.... എന്നതാടാ കൊച്ചനെ ഡെവി എല്ലാവരോടും ഇവിടെ കാത്തിരിക്കാൻ പറഞ്ഞെ.... എന്നാ കാര്യം...... " ന്നുള്ള വല്യമ്മച്ചിയുടെ ചോദ്യത്തിന് അറിയില്ലെന്നുള്ള രീതിയിൽ കൈ മലർത്തിയതും......

പുറത്തു നിന്ന് അകത്തേക്കായി വന്ന കുരിശിങ്കൽ വീട്ടുകാരെ കണ്ട് വല്യമ്മച്ചി പകപ്പോടെ എണീക്കവേ.....മുഖത്തെ നീരസം മറച്ചു വെക്കാതെ അവരിൽ നിന്നല്ലാം ഒഴിഞ്ഞു മാറി നിൽക്കുന്നത് മനസിലാവാതെ എല്ലാവരും പരസ്പരം നോക്കി..... അക്ഷമനായി നിന്ന ആൽഫ്രഡ് ഫോൺ കാതോട് ചേർത്ത് കൊണ്ട്.... "ഫ്രഡി..... നീയെവിടെയാടാ..... ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ് നി എവിടെ പോയി കിടക്കുവാടാ.....എന്റെ ക്ഷമ നി പരീക്ഷിക്കരുത്.....ഇനി എന്നാ നാടകം കാണാനാ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയെ......" ന്ന് ദേഷ്യത്തോടെ പറയവേ അടുത്ത നിമിഷം ഹാളിലായി എന്തോ വീണുടഞ്ഞതും....ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കിയവരുടെയെല്ലാം മിഴികൾ ഉടക്കിയത് വാതിൽക്കാലായി വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന ഡെവിയിൽ ആയിരുന്നു.....അവന് പുറകെയായി മുഷ്ടി ചുരുട്ടി കാതിലായുള്ള ഫോൺ പോക്കറ്റിലേക്ക് വെച് നിക്കുന്ന ഫ്രഡിയും...... ഫ്രഡിയെ കണ്ട മാത്രയിൽ ആൽഫ്രഡ്.... "ഫ്രഡി... എന്നതിനാട നീയെന്നോട് ഇങ്ങട് കെട്ടിയെടുക്കാൻ പറഞ്ഞെ......."

ന്ന് ചോദിച്ച അടുത്ത നിമിഷം.....ഡെവി..... "ഫ്രഡി കൊണ്ട് വാടാ ആ %%#&&@മോനെ......" ന്നലറിയതും...... അടുത്ത നിമിഷം ഫ്രഡിയുടെ പുറകിലായ് നിന്ന ഒരുത്തനെ ഫ്രഡി അവന്റെ കൈ നീട്ടി അയാളുടെ കോളറിലായി പിടിച്ചു വലിച് മുന്നിലോട്ട് തള്ളവേ.... മുന്നോട്ടാഞ്ഞയാൾ ഡെവിയുടെ കരങ്ങളാൽ ഹാളിലേക്കായി കമിഴ്ന്നടിച്ചു വീണു...... വീണ വീഴ്ചയിൽ ആളിൽ നിന്നും കൃത്രിമമായി വെച് കെട്ടിയ കാൽ അകന്ന് മാറിയതും...... നിലവിളിയോടെ അയാൾ വേച്ചു കൊണ്ട് കൈ കുത്തി എന്നീട്ടിരിക്കാനുള്ള വിഫലമായി ശ്രമിക്കവേ അയാളുടെ മുഖം കണ്ട് എല്ലാവരിലും നടുക്കം സൃഷ്ടിച്ചതും..... അവിടെയായി അലീനയുടെ നിലവിളി ഉയർന്ന്...... "ജോബിച്ചയാ........" ന്ന് വിളിച്ചു കൊണ്ട് താഴെ വീണു കിടക്കുന്ന ജോബിക്കരികിലേക്കായോടിയടുത്തു.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story