പ്രണയശ്രാവണാസുരം: ഭാഗം 66

pranayashravanasuram

എഴുത്തുകാരി: അമീന

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ജോബിൻ വേദനക്കിടയിലും തനിക്കന്യമായ തന്റെ കുഞ്ഞിനെയോർത്ത് ഒരു പിതാവിന്റെ നൊമ്പരത്താൽ ഉള്ളം അലറി കരഞ്ഞു....... "അനുഭവിക്കും നി സ്വന്തം മോളെ ഒന്ന് ചേർത്ത് പിടിക്കാൻ കഴിയാതെ.... ആരും കൂട്ടിനില്ലാതെ ഒറ്റപ്പെടലിന്റെ വേദന എന്തെന്ന് അറിഞ്ഞു നി ജീവിക്കും ഇനിയങ്ങോട്ട്......" ന്ന് പറഞതും ജോബി നിസ്സഹായതയോടെ തന്റെ പെങ്ങൾ അലീനയിലേക്ക് മിഴികൾ നീട്ടവേ.... "വെറുപ്പാ എനിക്ക്..... അറിഞ്ഞില്ല ഇത്രയും ക്രൂരനാവാൻ നിങ്ങൾക്ക് കഴിയുമെന്ന്...... ഇങ്ങനെ ഒരു ആങ്ങളെയില്ലെന്ന് കരുതി ഇനിയങ്ങോട്ട് ജീവിച്ചോളാം....." ന്ന് പറഞ്ഞു മുഖം പൊത്തി കരഞ്ഞതും ആൽഫ്രഡ് അലീനയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അറപ്പോടെ ജോബിയെ നോക്കി ഫ്രെഡിയോടായി..... "കഴിഞ്ഞു.... ഇനി ഇവനുമായുള്ള ബന്ധങ്ങളെല്ലാം..... കാണണ്ട ഈ നീചനെ.....കൊണ്ട് കളഞ്ഞേക്ക് എവിടെയാണെന്ന് വെച്ചാൽ..... ഇനി ഇങ്ങനെയൊരു ഒരുത്തനെ ജീവിതത്തിൽ കണ്ട് മുട്ടിയില്ലെന്ന് ഞാനങ് കരുതും......."

ന്ന് പറഞ്ഞു നിർത്തിയതുo അങ്ങോട്ട് വന്ന ആംബുലൻസിലേക്ക് സ്ട്രക്ച്ചറിൽ കിടത്തി ജോബിയേയും കയറ്റി കൊണ്ടുപോയി....... അപ്പോഴും തേങ്ങി കൊണ്ടിരുന്ന അലീനയെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലെ വേദന തീരുവോളം കരയാൻ അനുവതിച്ചു...... ഇത്രയും വലിയ സത്യം മറനീക്കി പുറത്ത് വന്നതും.....വർഷങ്ങളുടെ തെറ്റിദ്ധാരണ മാറിയ സന്തോഷത്തിൽ ഇരുകുടുംബങ്ങളും ഒന്നുചേർന്നു...... അവിടെ പഴയ സൗഹൃദം കൂടുതൽ ദൃഢമായി മാറി..... മാപ്പ് പറയലും ക്ഷമിക്കലുമായി അവരുടെ സന്തോഷം അവിടെമാകെ നിറഞ്ഞു....... അതെല്ലാം ചെറുപുഞ്ചിരിയോടെ വീക്ഷിച്ച ഡെവിയുടെ മുന്നിൽ ശിവയുടെ കരഞ്ഞു കലങ്ങിയ മുഖം തെളിഞ്ഞു വന്നതും..... അവരുടെ മുഖത്തെ സന്തോഷം തെല്ലൊരാലോസരം പോലെ കടന്ന് വന്ന ഡെവി വേദനയോടെ എല്ലാവരോടുമായി..... "പിണക്കം മാറി സന്തോഷം നിറഞ്ഞു എല്ലാവരുടെയും മുഖത്ത്‌......ഇന്നിവിടെ സന്തോഷത്തോടെ ഇരുകുടുംബങ്ങളും ഒന്ന് ചേർന്നിട്ടുണ്ട്.....അതിന് കാരണമായവരെ കുറിച് ഒരുവേള ചിന്തിചൊ......

അതിനെല്ലാം നിമിത്തമായത് ലക്ഷ്മിയുടെ മകൾ ശിവ മാത്രമാണ്....അല്ലെന്ന് പറയാനോക്കുവെല...... അവളിങ്ങോട്ട് വന്നില്ലായിരുന്നേൽ ഒരിക്കലും സത്യങ്ങളൊന്നും ആരുമറിയാത്തില്ലായിരുന്നു...... അലറിവിളിച് പറഞ്ഞിട്ടും ആരും അവളുടെ വാക്കുകൾ കേൾക്കാതെ കുറ്റപ്പെടുത്തി......ഈ രണ്ടു കുടുംബങ്ങളും ഒന്നു ചേരാൻ വേണ്ടി മാത്രമാണ് ശിവ ഇങ്ങോട്ട് വന്നത്..... പക്ഷേ ആരും വിശ്വസിച്ചില്ല....എല്ലാവരുടെയും അവഗണന കൊണ്ട് ഹൃദയം പൊട്ടിയ ഇവിടെ നിന്നിറങ്ങി പോയത്.....പരസ്പരം മാപ്പ് നൽക്കുമ്പോൾ ഏത് ത്രാസിലിട്ട് കൊണ്ട് അവളോട് ചെയ്ത തെറ്റ്ന്ന് നിങ്ങളൊക്കെ മാപ്പ് ചോദിക്കും......" ന്ന് ചോദിച്ചതും എല്ലാവരുടെയും ഉള്ളം കുറ്റബോധത്താൽ നീറി പുകഞ്ഞു..... അവരുടെ മനസിലൂടെ തങ്ങളുടെ ലച്ചുവിന്റെ പുഞ്ചിരിക്കുന്ന മുഖം കടന്ന് വന്നതിന് പുറകെ കരഞ്ഞു തളർന്ന ശിവയുടെ മുഖം കൂടുതൽ മിഴിവേകി......തൽഫലമായി അവരുടെയെല്ലാം മുഖം വേദന നിറഞ്ഞു...... "മൗനം കൊണ്ട് എല്ലാവരും അവളെ തള്ളി കളഞ്ഞപ്പോൾ..... വാക്കുകളാൽ വേദനിപ്പിച് അവളെ ഇഞ്ചിഞ്ചായി തകർത്തു ഈ ഞാനും....

അവളോട് ക്ഷമ ചോദിക്കാനുള്ള അർഹത പോലും ഇവിടെ ആർക്കും ഇല്ല...... നമ്മളായി തന്നെ ആ അർഹത നശിപ്പിച്ചു....." ന്നുപറഞ്ഞ് പൊട്ടി വന്ന കണ്ണുനീര് അടക്കി കൊണ്ട് കാറ്റ് പോലെ അവൻ സ്റ്റെയർ കയറി റൂമിലേക്ക് കയറി കതക് വലിച്ചടച്ചു...... ശിവയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ഓർക്കും തോറും അവന്റെ ഉള്ളo അലറിവിളിച്ച വേദന താങ്ങാൻ കഴിയാതെ അവൻ ഉച്ചത്തിൽ അലറി..... "ശിവവാാാ........." ന്നലറി കൊണ്ട് ആ റൂമിലുള്ളവയെല്ലാം വലിച്ചെറിഞ്ഞുടച്ചു......അവൾക്കു മുന്നിൽ നിൽക്കാനുള്ള അർഹത പോലുമില്ലന്നുള്ളതിൽ ഡെവിയുടെ മനസ്സിലെ ഭാരം ഏറി വന്നതും..... അടുത്തുള്ള കുഞ്ഞു ഷെൽഫ് തുറന്ന് ലിക്യുയർ ബോട്ടിലെടുത്ത് അപ്പാടെ വായിലേക്ക് കമിഴ്ത്തി...... ബോധം മറയുവോളം കുടിച് കുടിച്ച് ആ ബോട്ടിൽ ചുമരിൽ ആഞ്ഞടിച്ചു പൊട്ടിച്ചു...... ചില്ലിൻ ചീളുകൾ അവന്റെ കയ്യിലായി പോറി രക്തം പൊടിഞ്ഞു........

ആ മുറിവിൻ വേദന പോലും തന്റെ ഹൃദയവേതനയോളമില്ലെന്ന് മനസിലാക്കി ഒരു മയക്കത്തോടെ ബെഡിലേക്ക് വീണു......അപ്പോഴും അവന്റെ ചൊടികൾ ശിവയുടെ പേരു മന്ത്രിച്ചുകൊണ്ടിരുന്നു..... ബെഡിൽ നിന്ന് താഴോട്ട് ഞാന്നു കിടന്ന കയ്യിൽ നിന്നും രക്തം തുള്ളികളായി നിലത്തോട്ടുറ്റി വീണു കൊണ്ടിരുന്നു........ എന്നാൽ ഹാളിൽ ഒരു ഭാഗത്തായി എല്ലാം വീക്ഷിച്ചു കൊണ്ട് ഒന്നും മിണ്ടാതെ നിന്ന അല്ലുവിന്റെ കയ്യിലെ ശിവ കൊണ്ടു പോകാൻ മറന്നുവെച്ച ശിവയുടെ ഫോണിൽ നിന്നും അവളുടെ ചിറ്റയുടെ നമ്പറിലേക്ക് പോയ കാളിൽ മറുതലയ്ക്കലായ് ശിവ എല്ലാം കേട്ട് തരിച്ചു നിന്നു പോയി....... ഫോൺ കണക്ക്റ്റായതും ശിവയുടെ ശബ്ദം കേട്ടതുകൊണ്ട് തന്നെ അല്ലുവിന്റെ മൗനം കാരണമാണ് അവിടെ നടന്നതെല്ലാം ശിവയിലേക്കെത്തിയത്......... സത്യങ്ങളെല്ലാം പുറത്ത്‌ വരുമ്പോൾ അതിന് തുല്യ അവകാശം പോലെ അതറിയാനുള്ള അർഹത ശിവയ്ക്കുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു മറുത്തൊരു ചിന്തകൾക്ക് നിൽക്കാതെ ശിവയുടെ ഫോണിൽ നിന്നും അല്ലു ചിറ്റയുടെ ഫോണിലേക്ക് വിളിച്ചത്......

ശിവയും ലച്ചു അപ്പയും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ജോബിയുടെ വാക്കുകളിൽ നിന്നും അറിയവെ അല്ലുവിന്റെ മനസ്സ് ശിവയുടെ മുന്നിൽ ഈ വീടിന്റെ വാതിൽ കൊട്ടിയടക്കേണ്ടി വന്നതിൽ ഉള്ളo കരഞ്ഞു കൊണ്ടിരുന്നു....... ഡെവിയുടെ വീട്ടിൽ അരങ്ങേറിയവയെല്ലാ സംഭവങ്ങളും ശിവ ആ ഫോണിലൂടെ തന്റെ കാതിലേകൊഴുകി വരവിൽ തരിച്ചുനിന്നു....... വീണ തന്റെ കൂടപ്പിറപ്പല്ലെന്നുള്ള സത്യം അവളുടെ ഉള്ളാകെ ഉലച്ചു കളഞ്ഞു...... ഫോൺ ഓഫ്‌ ചെയ്ത ശിവ ഒഴുകിയിറങ്ങിയ കണ്ണുകളോടെ പിന്തിരിയവെ തനിക്ക് പുറകിൽ നിൽക്കുന്ന ചിറ്റയേയും വീണയേയും കണ്ട് തറഞ്ഞു നിന്നു പോയി...... അവരുടെ മുഖഭാവത്തിൽ നിന്നും തനിക്കേറ്റ ഞെട്ടലൊന്നും അവരിൽ തെല്ലുപോലുമില്ലെന്ന് ശിവ ഞെട്ടലോടെ മനസ്സിലാക്കി.....ഇടർച്ചയോടെ....... "ചി.....ചിറ്റേ......." ന്ന് വിളിച്ചതും..... പ്രയാസപ്പെട്ട് തന്റെ മുഖത്തായി വരുത്തിയ ചിരിയോടെ ചിറ്റ ശിവയ്ക്കടുത്തായിരുന്നു...... മറുഭാഗത്ത് വീണ കൂടെ ഇരുന്ന് കൊണ്ട് ഇരുവരും ശിവയുടെ കൈകളിൽ കൈ ചേർത്തുവക്കവേ.....ചിറ്റ പറഞ്ഞു.... "മോൾക്ക് ഇതൊരു ഷോക്ക് തന്നെയാകും.....

കേട്ടതെല്ലാം കള്ളമാണെന്ന് പറയാൻ നിക്ക് കഴിയില്ല.... കാരണം അത്‌ സത്യമായത് കൊണ്ട്...... ഈ കണ്ണ് നിറയരുതെന്ന് കരുതിയ.... മോളെ ഒന്നും അറിയിക്കാതിരുന്നത്......ന്റെ വീണ ശ്രീ മോൾടെ കൂടെപ്പിറപ്പായി കഴിയുന്നതായിരുന്നു ഇഷ്ട്ടം.....ആ നീചന്റെ മകളെന്ന പേരിൽ അറിയുന്നതിലുപരി....." "അതെ ചേച്ചി.....ചേച്ചിയുടെ അനിയത്തിയാണെന്ന് പറയുന്നതാ നിക്കിഷ്ടം.....എനിക്കും അറിയില്ലായിരുന്നു ഞാൻ ദേവച്ഛന്റെ മകളല്ലെന്ന്.....ഈയിടെയാ അറിയുന്നത് പോലും.....നമ്മൾ ഇവിടെ നിന്ന് പട്ടണത്തിലേക്ക് പോയില്ലേ അന്നാണ് ഞാൻ സത്യങ്ങളെല്ലാം അറിയുന്നത്........ അഡ്മിഷൻ പേപ്പറിൽ അച്ഛന്റെ പേരുള്ള സ്ഥാനത്ത് ജോബിൻ മേലേടത്ത് എന്നായിരുന്നു....അതിന് കാരണമറിയാതെ ഒത്തിരി വേദനിചിരുന്നു... ഒന്നും തുറന്നു ചോദിക്കാൻ കഴിയാതെ...... എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ മടിച്ചു കൊണ്ടാണെങ്കിലും നിക്ക് അമ്മയോട് ചോദിക്കേണ്ടി വന്നു......

ഇടയ്ക്കൊന്ന് നാട്ടിലേക്ക് വന്ന സമയത്താണ് അമ്മ എല്ലാ സത്യവും ന്നോട് പറഞ്ഞത്......ആദ്യമൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല....അതുകൊണ്ടുതന്നെ ഇതെല്ലാം ചേച്ചിയെ അറിയിച് വേദന നൽകാൻ ഞാനും ആഗ്രഹിച്ചില്ല......ഞാൻ എന്നും എപ്പോഴും ദേവച്ചന്റെ മകളെന്ന പേരിൽ ചേച്ചിയുടെ അനിയത്തിയെന്നപേരിൽ ജീവിക്കാന ആഗ്രഹിച്ചത്......നിക്ക് ഒരിക്കലും ആ ക്രൂരനായ ഒരാളുടെ മകൾ എന്ന പേര് വേണ്ടായിരുന്നു.... സത്യം അറിയുന്നതിലൂടെ ഒരുവേള ചേച്ചി പോലും എന്നെയൊരു അന്യയായിട്ട് കാണുന്നത് നിക്ക് സഹിക്കില്ലായിരുന്നു ചേച്ചി...... അതുകൊണ്ട് കൂടിയ എല്ലാമറിഞ്ഞിട്ടും ഞാൻ മൗനമായി നിന്നത്......നിക്ക് ചേച്ചിയുടെ അനിയത്തിയായിട്ട് ജീവിച്ചാൽ മതി ശിവെച്ചി....." ന്ന് പറഞ് ശിവയെ ചേർത്ത് പിടിച്ച് വീണ പൊട്ടിക്കരഞ്ഞു..... നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ശിവ വീണയെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...... "ആരെന്ത്‌ വന്ന് പറഞ്ഞാലും നീ ന്റെ കൂടെപ്പിറപ്പ് തന്നെയാ....അതന്നും അങ്ങിനെതന്നെയാ......

ന്റെ അനിയത്തിയല്ലാതെ മനസ്സിൽ മറ്റൊരു സ്ഥാനം ഞാൻ നൽകിയിട്ടില്ല...... നിക്ക് വേണം......ഒരു അനിയത്തിയുടെ സ്നേഹമായി നീയും..... ഒരമ്മയുടെ സ്നേഹമായി ചിറ്റയും ഇനി എന്നും ന്റെ കൂടെ തന്നെ വേണം........" ന്ന് പറഞ് വീണയെ ചേർത് പിടിച് ചിറ്റയുടെ നെഞ്ചിലേക്ക് ചേർന്നിരുന്നു ശിവ...... സന്തോഷത്താൽ നിറഞ്ഞ കണ്ണ് തുടച് ശിവയെ തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് ചിറ്റ പറഞ്ഞു തുടങ്ങി....... "ശ്രീ മോളെ....ഫോണിൽ കൂടെ പറയുന്നതെല്ലാം ഞാനും കേട്ടു......പക്ഷെ എനിക്കറിയില്ലായിരുന്നു ഇവയൊന്നും......ഒത്തിരി ക്രൂരത അയാൾ കാണിച്ചിട്ടുണ്ടന്ന് മാത്രമറിയാം...... അതുകൊണ്ട് തന്നെയാണ് ആളുടെ കൂടെയിനി ഒരു ജീവിതമില്ലെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയാ അവിടെ നിന്നിറങ്ങിയത്......പക്ഷേ അയാളുടെ ക്രൂരതയ്ക്കിരയായത് ഞാൻ കരുതിയില്ല ലക്ഷ്മിയും ദേവുമായിരിക്കുമെന്ന്....... അയാൾ കാരണം രണ്ടു കുടുംബങ്ങൾ ഇത്രയും വേദനയോടെ ജീവിക്കുകയാണെന്നും ഞാനറിഞ്ഞില്ല......ഒന്നും അറിയാൻ ശ്രമിക്കാതെ ഞാനവിടം വിട്ടുപോരുമ്പോൾ വീണയെ ഞാൻ ഗർഭത്തിലായിരുന്നു......

അറിയാതെ ഒരപകടത്തിൽ പെട്ടു പോയതുകൊണ്ടാണ് ജോബിൻറെ മിന്നിന് അവകാശിയാകേണ്ടി വന്നത്.....അയാളുടെ കൊള്ളരുതായ്മ മനസ്സിലാക്കി അവിടെനിന്ന് ഞാൻ വിട്ടുപോരുമ്പോൾ എനിക്ക് താങ്ങായി ഉണ്ടായിരുന്നത് രാഘു മാത്രമായിരുന്നു...... ദേവിന്റെ അറിയാതെ സംഭവിച്ചു പോയ കൈപ്പിഴ കൊണ്ട് നിക്ക് ആ നീചന്റെ കൂടെ ജീവിക്കേണ്ടി വന്നതിന്റെ കുറ്റബോധം കൊണ്ടായിരുന്നു ഒരാശ്രയം നൽകി കൊണ്ടെന്നോണം ന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്......ലക്ഷ്മിയുടെ മരണത്തിൽ വേദനയോടെ ജീവിച്ച അദ്ദേഹത്തിന്....തന്റെ മകൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകണമെന്നും അതിനു പകരമായി എനിക്ക് ഇവിടെ സംരക്ഷണം നൽകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു...... ഒരിക്കലും അദ്ദേഹം ലച്ചുവിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനേയും കണ്ടിട്ടില്ല...... അത്രയും മഹത്തരമായിരുന്നു നിന്റെ അമ്മയുടെയും അച്ഛന്റെയും പ്രണയം......

ഭാര്യ നഷ്ടപ്പെട്ട ഒരു പുരുഷന് കൂടെ ഒരു പെണ്ണ് താമസിചാൽ നാട്ടുകാർ പറഞ്ഞുണ്ടാക്കുന്നത് പേടിച്ചിട്ട് മാത്രമാണ് ജോബിയുടെ പേരിലെ മിന്ന് മാല ഇപ്പോഴും ഞാൻ അഴിച്ചു വയ്ക്കാതെ കഴുത്തിൽ സൂക്ഷിക്കുന്നത്...... ആരുമില്ലാതെ തെരുവിൽ അലയേണ്ടി വന്ന എന്നെയും രാഘുനെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്ന് പുതുജീവൻ നൽകിയത് നിന്റെ അച്ഛനാണ്..... അദ്ദേഹത്തോടുള്ള കടപ്പാട് ഈ ജന്മം കൊണ്ട് തീർത്താൽ പോലും തീരില്ല.....ഒരുപാട് ദ്രോഹിച്ചവന്റെ ഭാര്യയും കുഞ്ഞുമാണെന്നറിഞ്ഞിട്ടും വഴിയിൽ ഉപേക്ഷിക്കാതെ ഈ വീട്ടിൽ ഒരു അഭയം തന്നു......ആ വ്യക്തിയുടെ മകളെ ചെറു കണ്ണുനീരു കൊണ്ട് പോലും ദ്രോഹിക്കാനോ ശാസിക്കാനോ നിക്ക് കഴിയുമായിരുന്നില്ല....പലപ്പോഴും ശാസിച്ചിട്ടുള്ളതും നീ എനിക്ക് പിറക്കാതെ പോയ മകളാണെന്നുള്ള പൂർണ്ണ വിശ്വാസം കൊണ്ട് മാത്രമാണ്..... വിശ്വാസമല്ല നീ എന്റെ മകൾ തന്നെയാണെന്ന് വിശ്വസിക്കാനാ ന്റെ ആഗ്രഹം.....ഈ ദേവയാനിയുടെ രണ്ടു മക്കളുമാ ശ്രാവണിയും ആവണിയും....... ഇനിയെന്നും അങ്ങനെ മതി........

നിന്റെ വായിൽ നിന്നും അമ്മയെന്ന് വിളിപ്പിക്കാൻ നിക്ക് കഴിയുമായിരുന്നു...... പക്ഷേ നിന്റെ അമ്മ ലക്ഷ്മി യുടെ സ്ഥാനം എനിക്കൊരിക്കലും വാക്ക് കൊണ്ട് പോലും നേടിയെടുക്കാൻ കഴിയില്ല..... അതുകൊണ്ടാണ് ചെറുപ്പം മുതൽ ഞാൻ നിന്നെ ചിറ്റാ എന്ന് വിളിച്ച് ശീലിപ്പിച്ചത്...... പക്ഷേ മനസ്സിൽ അന്നും എന്നും നി എന്റെ മകളുടെ സ്ഥാനത്തായിരുന്നു ഞാൻ നിന്റെ അമ്മയുടെ സ്ഥാനത്തും.....അതിൽ നിന്ന് മരണം കൊണ്ടുപോലും എനിക്കൊരു മോചനം വേണ്ട......നീ എന്റെ മകൾ തന്നെയാണ്..... അങ്ങനെ ചിന്തിക്കാനെ എനിക്ക് കഴിയൂ കാരണം.....ആറു വയസ്സു മുതൽ എന്നോട് ചേർന്ന് കിടന്ന നീ വളർന്നത്....എനിക്ക് വേണം എന്റെ മോളെ..... ഈ രണ്ടു മോളും എന്റെത് മാത്രമാണ്......." ന്ന് പറഞ്ഞ് വീണയെയും ശിവയെയും ചേർത്തുപിടിച്ചതും നിറഞ്ഞ കണ്ണുകളോടെ വീണയും ശിവയും ചിറ്റയുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് വരിഞ്ഞുമുറുക്കി........ ആ കരച്ചിൽ തന്റെ മക്കളിൽ നിന്നകറ്റാനായി ചിറ്റ അവരെ തന്നിൽ നിന്നും വേർപ്പെടുത്തി തന്റെ നിറഞ് തുടങ്ങിയ കണ്ണുകൾ തുടച്ചു മാറ്റി കൊണ്ട് ശാസനയോടെ.....

"ദേ ഇനിയും കണ്ണും നിറച്ച് ഇങ്ങനെ ഇരുന്നാലുണ്ടല്ലോ..... പെട്ടെന്ന് എണീറ്റ് പോയി ഞാൻ ഉണ്ടാക്കിവെച്ച ഇലയട കഴിചെ....അല്ലേൽ ചൂടാറും....രാഘു എങ്ങാനും വന്നാൽ പിന്നെ നിങ്ങൾക്ക് ഒന്നും കിട്ടില്ലട്ടോ......കണ്ണൊക്കെ തുടചെ രണ്ടും.....ചിരിയോടെ വേണം ഇനിയങ്ങോട്ടുള്ള ജീവിതം.....പഴയ ശിവയും ആവണിയും ചിറ്റയുമായിട്ടുള്ള ജീവിതം......" ന്ന് പറഞ്ഞു പുഞ്ചിരിയോടെ അവർ പുറത്തേക്കിറങ്ങിയതും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയോടെ ഇരുവരും ഇറുകെ പുണർന്നു......പുണരുന്നതിനിടയിലും ശിവയുടെ ഉള്ളo മന്ത്രിച്ചു..... ആവണി എന്നും ഈ ശ്രാവണിയുടെ കുഞ്ഞിനിയത്തി മാത്രമാണ്......ആവണി ദേവ് ഭാസ്കർ........ ന്ന് മന്ത്രിച്ചു കൊണ്ട് അവൾ വീണയെയും കൊണ്ട് കിച്ചണിലേക്ക് നടന്നു...... ചിരിയോടെ കൈകോർത്തു വരുന്ന തന്റെ രണ്ടുമക്കളെയും പിടിച്ചിരുത്തി കഴിക്കാൻ ഇലയട കൊടുത്തുകൊണ്ട് പരസ്പരം ചിരി കളിയോടെ അവരാകുകയായിരുന്നു പഴയ ശിവയും ചിറ്റയും വീണയും....... *******************

ഡെവി) ഉറക്കത്തിലെ ആലസ്യത്തിൽ നിന്നുണർന്ന ഡെവി ബെഡിൽ നിന്നെണീക്കാൻ ശ്രമിക്കവെ കയ്യിൽ നിന്നും വേദന ഇരച്ചു കയറിയതും കണ്ണുകൾ വലിച്ചു തുറന്നു നോക്കിയപ്പോൾ കണ്ടത്.....കയ്യിലായുള്ള വെച് കേട്ടായിരുന്നു....... രാത്രി കുടിച്ച ആൽക്കഹോളിന്റെ എഫക്ട് കാരണം തല പൊട്ടിപ്പിളരുന്നത് പോലെ തോന്നിയതും...... തലയിൽ കൈവെച്ചു കൊണ്ട്..... ഹെഡ്റസ്റ്റ്ലേക്ക് ചേർന്നിരുന്നു....... ഇന്നലെ നടന്നതെല്ലാം മനസ്സിലേക്ക് കടന്നു വന്നതും അവൻ റൂമിലൂടെ കണ്ണോടിക്കവേ അവിടെയെല്ലാം ക്ലീനായി കിടക്കുന്നത് കണ്ടു...... മിഴികൾ റൂമിലൂടെ സഞ്ചരിക്കവേയാണ് തന്റെ ബെഡ്ഡിൽ തനിക്ക് ഇരുവശങ്ങളിലായി രണ്ട് പേര് കമിഴ്ന്നു കിടക്കുന്നത് കണ്ടത്...... കണ്ണുകൾ അമർത്തി സൂക്ഷിച്ചു നോക്കി കൊണ്ട്....... "വാട്ട്‌ തെ......." ന്ന് പറഞ് നെറ്റിചുളിച് കമിഴ്ന്നു കിടക്കുന്ന എബിയുടെ ബാക്കിനിട്ട് ചവിട്ടിയതും..... "അമ്മശ്കി......." ന്ന് വിളിച്ചു കൊണ്ട് എബി കട്ടിലേന്ന് താഴേക്ക് വീണു..... ഉരുണ്ടു പിരണ്ടണീറ്റിരുന്ന എബിക്ക് താനേവേടെയാണെന്നുള്ള ബോധം വരാൻ കുറച് സമയമെടുത്തു.....

താൻ തറയിൽ സേഫ് ലാൻഡിംഗ് നടത്തിയ കാര്യം മനസിലാക്കി..... അതിന് കാരണക്കാരനായവനെ തിരിഞ്ഞു നോക്കിയപ്പോൾ അതാ കലിപിച്ച് നോക്കുന്നു ഡെവി.....അത്‌ കണ്ട്....ബാക്കും തിരുമ്മി എബി...... "എന്നതാടാ ഡെവി.....നിന്റെ ആസ്ഥാനത്തുള്ള ചവിട്ട് കൊണ്ട് എന്റെ പാട്ടയുടെ അവസ്ഥ ദയനീയമാക്കരുത്.... ഒരു ദാമ്പത്യ ജീവിതം സ്വപ്നം കണ്ട് നിക്കുന്ന എനിക്ക് അതൊരു ചോദ്യ ചിന്നമ്മാക്കി മാറ്റരുത്......"😬 "ആരോട് ചോദിച്ചിട്ടാടാ പന്നി എന്റെ കൈ കേട്ടിവെച്ചേ......." ന്ന് കലിപ്പായതും..... "സോറി ബ്രോ......അതിന് ഞാൻ ഉത്തരവാദിയല്ല.....ലോ നിന്റെ ലപ്പുറം കിടക്കുന്ന ലങ്ങേരാണ് അതിനെല്ലാം കാരണം....ചോരേം ഒലിപ്പിച്ചു അന്തസ്സായി ബെഡിൽ ബോധം പോയ നിന്നെ പിടിച്ചു കിടത്തി മുറിവ് കെട്ടി വെച്ച് ഒന്നും അറിയാത്ത കണക്ക് വെട്ടിയിട്ട വാഴ കണക്ക് കിടക്കുന്ന ഈ ഡോക്ടറാണ് എല്ലാത്തിനും കാരണം......എന്നിട്ട് കണ്ടില്ലേ അലവലാതി കിടക്കുന്നത്...... വഴി മാറി ചവിട്ട് കൊണ്ടത് ഞ്യാൻ......" ന്ന് പറഞ്ഞു കമിഴ്ന്നു കിടക്കുന്നവന്റെ ബാക്കിനിട്ട് ചവിട്ടിയതും കാട്ടിലേന്ന് മറിഞ്ഞു വീണ ഫ്രഡി.......

"ഏത്...........മോനാടാ എന്നെ ചവിട്ടിയെ......" ന്ന് കലിപ്പിച്ചു കൊണ്ട് നിലത്തിരുന്ന് നോക്കിയതും..... അവന്റെ വാക്ക് ചാതുര്യത്തിൽ നി താൻ ട ഡെവിയുടെ നൻപൻന്ന് കരുതി എബി ഡെവിയെയും ഫ്രഡിയേയും മാറി മാറി നോക്കി കൊണ്ട് ഫ്രഡിയോടായി.... "ഇതിലും വലിയ തെറി കേട്ട് കഴിഞ്ഞവാനാടെ ഈ എബിൻ തരകൻ...... ആ എന്നെ തെറി പറഞ്ഞു ഇനിയും വിജിലമ്പിപ്പിക്കരുതരുത്.....വാ തുറന്ന് പറയട ഇവനോട് എന്നാത്തിനാ ആ കെട്ടി വെച്ചേക്കുന്നതെന്ന്......." ന്ന് പറഞ്ഞ് ഡെവിയെ ചൂണ്ടിക്കാണിച്ചപ്പോഴാണ് തങ്ങടെ നേരെ കൂർപ്പിച്ചു നോക്കുന്ന ഡെവിയെ കണ്ടത്........ അവനെ കണ്ടതും ഫ്രെഡി പരുങ്ങി കൊണ്ട്.....നിലത്ത് നിന്നെണീറ്റ്...... "അത്‌ പിന്നെ...... ഞാനൊരു ഡോക്ടർ ആണല്ലോ..... അങ്ങനെ ആകുമ്പോ പല കീഴ്‌വഴക്കങ്ങൾ ഉണ്ടാവില്ലേ അതുകൊണ്ട കെട്ടിവച്ചത്......അല്ല രക്തം പോയി തനിക്ക് വല്ലതും പറ്റിയിരുന്നെലോ..... അതല്ലേ കെട്ടിവെച്ചത്......." "അതിരിക്കട്ടെ നിങ്ങളോട് ആര് പറഞ്ഞിട്ട ന്റെ കിടക്കയിൽ കയറി കിടന്നത്........"

"അത്‌ പിന്നെ ഇന്നലത്തെ പല നഗ്ന സത്യങ്ങളും കേട്ടാപ്പോ പോയ ബോധമാണ്.... ആ ബോധം കിടൽ ഒരു ഉറക്കിലേക്ക് ഡൈവേർട്ട് ചെയ്ത് നിന്റെ റൂമിലെത്തി..... അങ്ങനെ ഇവിടെ കിടന്നങ്‌ ഉറങ്ങി......" ന്ന് എബിൻ നിഷ്കു എക്സ്പ്രഷനും ഇട്ടോണ്ട് പറഞ് പെട്ടെന്ന് തന്നെ അവനടുത്തേക്ക് പോയിരുന്ന്...... "ഡെവിയെ..... ഇവിടെ കിടന്നതാണോ പ്രശ്നം....ഇത് പറയ്‌ നി യെങ്ങനെയാടാ ആ പരട്ട ജോബിയുടെ മകളാണ് ന്റെ പെണ്ണ് ആവണിയെന്ന് മനസിലാക്കിയേ......ന്നാലും ആ നാറിക്ക് എങ്ങനെയാ അങ്ങനെ തങ്കം പോലുള്ള കൊച് ഉണ്ടായെന്ന......"🙄 ന്ന് ചോദിച് അവന്റെ നോട്ടം ഫ്രഡിയിൽ എത്തിയതും ഫ്രെഡിയുടെ മുഖഭാവം കണ്ട് പെട്ടെന്ന് തന്നെ...... "അത് പിന്നെ.... അങ്ങേര് നിന്റെ അമ്മയുടെ ആങ്ങളയൊക്കെയാകും..... പക്ഷേ നെറികേട് കാണിച്ചാൽ നാറി എന്ന് തന്നെ വിളിക്കണ്ടേ......"😏 ന്ന് പറയുന്നത് കേട്ട് അവനെ രൂക്ഷമായി നോക്കി കൊണ്ട്...... "അതിന് അങ്ങനെ വിളിക്കണ്ടന്ന് ഞാൻ പറഞ്ഞോ......."😬 "ഇല്ല ല്ലെ..😁. ഡെവി.... ഇത് പറയ്‌ നി എങ്ങനെ അറിഞ്ഞട....." "ദേവ് ആവണിയുടെ അച്ഛനല്ലെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു....

കോളേജിലെ അഡ്മിഷൻ ബുക്കിലെ ആവണിയുടെ ഡീറ്റെയിൽസിൽ അച്ഛന്റെ പേര് ഉള്ള സ്ഥലത്ത് ജോബിൻ മേലേടത്ത് എന്നുണ്ടായിരുന്നു ... പക്ഷേ ഇയാൾ ആയിരിക്കുമെന്ന് ഞാനറിഞ്ഞില്ല....... ലച്ചുമ്മയുടെ ഡയറി വായിച്ച സംശയത്തിൽ അയാളുടെ വീട്ടിലേക്ക് ചെന്നപ്പോൾ ആ ഹാളിൽ കണ്ടതാണ് അവരുടെ കല്യാണ ഫോട്ടോ..... ജോബിയുടെ കൂടെ ദേവയാനി ചിറ്റയെയും കണ്ടു......പിന്നെ ഇവനിൽ നിന്നും അറിഞ്ഞു ചിറ്റ നാട്വിട്ടപ്പോൾ പ്രഗ്നന്റ് ആയിരുന്നന്ന്..... ആ കാര്യം ലീനമ്മയ്ക്കും അറിയാം....... ആവണിയുടെ ബയോഡാറ്റയിലുള്ള പേരും ഈ പേരും കൂടി വായിച്ചപ്പോൾ എനിക്ക് മനസ്സിലായി ഹി ഈസ് ദ ഫാദർ ഓഫ് ആവണി......." "ശോ അപ്പോ ആ നാറിയാവില്ലേ എന്റെ അമ്മായിയപ്പൻ......."😁 ന്ന് പറയുന്നത് കേട്ട ഫ്രഡ്ഡി എബിയെ നോക്കി.... "നീ അപ്പൊ ആ കൊച്ചിനെ പ്രണയിക്കുന്നുണ്ടോ....." "ഇല്ലാതെ എന്റെ പെണ്ണന്ന് ഞാൻ പറയുമോ.....നീ എവിടുന്ന വരുന്നടെ....... ഇങ്ങനെ തുറിച്ചു നോക്കണ്ട..... എനിക്ക് മാത്രവല്ല ഇവിടെ കയ്യിൽ മുറിപ്പെടുത്തി ഇരിക്കുന്നില്ലെ അവനുമുണ്ട്....

ലച്ചുമ്മയുടെ പുന്നാരമോളായ റൗഡി ശ്രാവണി......." ന്നൊക്കെ പറയുന്നത് കേട്ട് ഫ്രഡി രണ്ടുപേരെയും മിഴിച്ചു നോക്കിയതും..... ഇതൊക്കെ എന്തെന്നുള്ള എക്സ്പ്രഷൻ ഇട്ട് നിന്ന എബിയെ തട്ടിമാറ്റി ഡെവി വാഷ് റൂമിലേക്ക് കയറിപ്പോയി...... "അല്ല ഫ്രെഡിയെ നിങ്ങൾ തമ്മിലുള്ള ആ പണ്ടത്തെ ഫൈറ്റ് ഒക്കെ തീർന്നോ......"🙄 "അതൊക്കെ തീർന്ന് മോനേ..... ചെറിയ വാക്ക് തർക്കത്തിൽ ഉണ്ടായതല്ലെ പക പോലും.....സത്യങ്ങളെല്ലാം രണ്ടുകൂട്ടരും അറിഞ്ഞപ്പോൾ തന്നെ ആ ജോബിയെ പൊക്കാൻ ഞങ്ങൾ കൈ കൊടുത്തു...... അല്ല ഇവനെന്ന ഒന്നും മിണ്ടാതെ പോയത്....." "കഴിഞ്ഞ ദിവസം ഇവിടെ എന്തൊക്കെ പ്രശ്നങ്ങളുണ്ടായി.... ശിവയേ നീ കണ്ടില്ലേ ലച്ചുമ്മയുടെ മകൾ.....ഇവൻ ജീവനുതുല്യം സ്നേഹിക്കുന്ന ആ പെണ്ണിനെ വിശ്വസിക്കാതെ വാക്കുകൾകൊണ്ട് വേദനിപ്പിച്ചു ഇറക്കിവിട്ടതിന്റെ കുറ്റബോധവും നോവും കൊണ്ടാണ് ഇങ്ങനെ......." "എടാ അതൊക്കെ ശരിയാ അത്രയ്ക്ക് അവന്റെ വായിൽ നിന്ന് വീണുപോയിട്ടുണ്ട്... ഇനിയിപ്പോ എന്നാ ചെയ്യും....." "എന്നാ ചെയ്യാനാ അവളുടെ കാലേൽ വീഴേണ്ടി വരും......

എന്നാലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല......അതല്ലടാ പേടി എല്ലാവരെയും പോലെയല്ലട അവളെ റൗഡിയാ റൗഡി..... ദേഷ്യം വന്നാൽ ഡെവിയുടെ അപ്പനാട അവൾ.....🙄 അവന്റെ കാര്യം എനിക്കറിയുവേല...... പക്ഷേ എന്റെ കാര്യം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല......" "അതിന് നിനക്കെന്നാ പറ്റി......."🙄 "ഇനി പറ്റാനെന്ന....ഒരു നിമിഷം എന്റെ കുടുംബത്തിന്റെ കാര്യത്തിൽ ഞാനും സ്വാർത്ഥനായി പോയി.....കരഞ്ഞപേക്ഷിച്ച് എന്റെ മുന്നിലേക്ക് വന്നപ്പോൾ ഞാനും മുഖം തിരിച്ചു കളഞ്ഞില്ലേ....സ്വന്തം അനിയത്തിയെ പോലെ ചേർത്തു പിടിച്ചിരുന്നത അവളെ..... ആ ഞാനും..... ക്ഷമിക്കാൻ കഴിയില്ലട...... അത്രയും നെഞ്ച് പൊട്ടിയാ അവളിവിടെ നിന്നിറങ്ങിയത്......." ന്ന് പറഞ്ഞു നിർത്തിയപ്പോഴാണ് വാഷ്റൂമിന്റെ വെളിയിലായി ഡെവി നിൽക്കുന്നത് കണ്ടത്..... എബിയുടെ വാക്ക് കേട്ട് ഡെവിയുടെ ഉള്ളം നീറി പുകയവേ ഷെൽഫ് തുറന്ന് ബോട്ടിലെടുക്കാൻ നിൽക്കവേ അവന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഫ്രഡി...... "എന്നതാട നീ രാവിലെ തന്നെ കുടിക്കാനാണോ ഉദ്ദേശിക്കുന്നത്.....

ഇങ്ങനെ കുടിച്ചത് കൊണ്ട് നീ പറഞ്ഞ വാക്കുകളും ചെയ്ത പ്രവർത്തികളും തിരിച്ചെടുക്കെടുക്കാൻ കഴിയുവോ..... ഇങ്ങനെ കുടിക്കാതെ അതിനുള്ള പ്രായശ്ചിത്തം ചെയ്യുകയ വേണ്ടത്......" "എന്ന പ്രായശ്ചിത്തം ചെയ്യാനാ...... ക്ഷമിക്കാൻ കഴിയില്ലവൾക്ക്.....എന്നെ കാണുന്നത് പോലും വെറുപ്പായിരിക്കും...... എങ്ങനെയാ ഞാൻ അവക്കടെ മുന്നിൽ പോയി നിൽക്കും........." "പിന്നെ നീ എന്നതാ ഉദ്ദേശിക്കുന്നെ..... അവളെയങ് ഉപേക്ഷിച്ചു കളയാമെന്നോ........" ന്ന് ചോദിക്കുന്നത് കേട്ട് കലിയിൽ ഫ്രെഡിയുടെ കോളറിൽ കുത്തി പിടിച്ചുകൊണ്ട്.... "നീയെന്ന പറഞ്ഞത് പന്നി..... അവളെ ഉപേക്ഷിക്കുവാനോ..... അവളെ ഉപേക്ഷിക്കേണ്ടി വന്നാൽ ഡെവിയുടെ ശരീരത്തിൽ ജീവനുണ്ടാവില്ല.... എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതവളുടെ കൂടെ മാത്രമായിരിക്കും..... വിട്ടുകൊടുക്കാനും ഉപേക്ഷിക്കാനുമല്ല ഞാൻ അവളെ പ്രണയിച്ചത്......." "അങ്ങനെയാണേൽ ഇങ്ങനെ കുടിച്ചു നശിക്കാതെ അവളെ നേടിയെടുക്ക് നി.....അവളുടെയുള്ളിൽ നിന്നോട് വെറുപ്പ് കാണുമായിരിക്കും.... ആട്ടിയോടിക്കുമായിരിക്കും......

അതെല്ലാം നീ അർഹതപ്പെട്ടതാണ്.....അതെല്ലാം നി അനുഭവിച്ചേ പറ്റൂ..... പിന്തിരിയാതെ അവളെ നേടിയെടുക്കാൻ ശ്രമിക്ക്......അല്ലാതെ ചെയ്ത തെറ്റിന്റെ കുറ്റബോധത്തിന്റെ പേരിൽ ഇങ്ങനെ കുടിച് നടന്ന് കലിപ്പിടാതെ......." ന്ന് പറഞ്ഞത് കേട്ട് എടുത്തിരുന്ന കുപ്പി അവിടെ തന്നെ വെച്ച് ബെഡിലേക്കിരുന്ന് മുടിയിൽ കൈകോർത്തു വലിച്ചു..... "ഇങ്ങനെ ഇരിക്കാതെ താഴോട്ട് വാടാ...." ന്ന് പറഞ്ഞ് എബിയും ഫ്രെഡ്ഡി ഡെവിയേയും കൊണ്ട് താഴോട്ട് പോയി...... മൂന്ന് പേരും സ്റ്റെയർ ഇറങ്ങിയ ഹാളിലേക്കായി കടന്ന് വന്നതും അവിടെയായി...... "ട്രീസേ.... റോസ്‌ലി..... ബ്രേക്ക് ഫാസ്റ്റ് ഒക്കെ കൊണ്ട് വെക്ക്.....അല്ല.....അലീന എവിടെ......." "ലീന..... ഇതുവരെ കൂടെ ഉണ്ടായിരുന്നമ്മച്ചി...... ഇപ്പൊ ഇച്ചായന്മാരെ വിളിക്കാൻ പോയേക്കുവാ......." "ആ അമ്മച്ചി.....പാവം ലീന..... ജോബിടെ അടുത്തൂന്ന് ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചതല്ലല്ലോ.... രാത്രി ഒത്തിരി കരഞ്ഞു....... ഒരുവിധം ഓക്കേ ആയേക്കുവാ.....ഇന്ന് ശിവ മോൾടെ നാട്ടിലോട്ടു പോകുവാണെന്ന് പറഞ്ഞപ്പഴാ സമാധാനമായത്.....ജോബി ചെയ്ത് കൂട്ടിയ നെറികേടുകൾക്കൊക്കെ അവളെ കണ്ട് മാപ്പ് ചോദിക്കണമെന്ന പറയുന്നേ......."

"മ്മ്....വേണം..... അല്ല... ആൽഫി എവിടെ....." "ആൽഫി ആൾടെ അമ്മച്ചിയേം മോളേം കൊണ്ട് വരാൻ കുരിശ്ശിങ്കലിലോട്ട് പോയേക്കുവാ....ഫുഡ്‌ കഴിഞ്ഞു നമുക്ക് ഇറങ്ങേണ്ടതല്ലേ...... അവരിപ്പോ ഇങ്ങോട്ട് വരും......." ന്ന് പറയുന്നതൊക്കെ കേട്ട് കൊണ്ടാണ് ഡെവി അങ്ങോട്ട് വന്നത്..... അവരുടെ സംസാരം കേട്ട് ഡെവി കലിയിൽ അടുത്തുള്ള പ്ലേറ്റ് തട്ടിയിട്ട് കൊണ്ട്...... "എവിടെ പോകുവാ എല്ലാവരും.... ഹേ..... എവിടെ പോകുവാണെന്ന്......." "മോനെ.... ഡെവി.... കുഞ്ഞ..... ശിവ മോള്......" "ശിവ മോള്..... എന്ത് അധികാരത്തിന്റെ പേരിലാ വല്യമ്മച്ചി ഇപ്പൊ അങ്ങോട്ടു പോകുന്നത്..... ഹേ......." "മോനെ......" "കരഞ്ഞു തളർന്നു ഇറങ്ങി പോയ പെണ്ണാ...... ഇപ്പൊ ചിരിച് കളിച്ചു ചെന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ അവൾ ലച്ചുമ്മയല്ല...... തന്റെ അമ്മയുടെ നേരെ തൊടുത്ത് വിട്ട വാക്കുകൾ കേട്ട് നീറിയവളാ.....സ്നേഹം തന്ന് കൂടെ നിന്നവളുടെ നേരെ ഞാനടക്കമുള്ളവർ മുഖം തിരിച്ചതാ..... ആ അവളെ മുൻപിൽ പോയി നിക്കാനുള്ള അർഹത പോലുമില്ലിവിടാർക്കും......" ന്ന് അലറിയതു എല്ലാരുടെയും തല കുറ്റബോധത്താൽ താന്നു പോയിരുന്നു ....

ഇതെല്ലാം കേട്ട് അകത്തേക്ക് വന്ന ആൽഫ്രഡ് നിസ്സഹായനായി നിന്നു...... എല്ലാവരെയും കലിയിൽ നോക്കി വെട്ടിത്തിരിഞ്ഞു സ്റ്റെയർ കയറി പോയതും.... വല്യമ്മച്ചി നിറഞ്ഞു വന്ന കണ്ണ്നീരോടെ നിന്നതും.... അൽഫിയുടെ അമ്മച്ചി അവരെ ചേർത്ത് പിടിച്ചു....... അത്രയും നേരം അല്ലുവിനെ നോക്കി നിന്ന നൈനയ്ക്ക് നേരെ അല്ലു ചെറു ചിരി നൽകിയതും കുറ്റബോധത്താൽ അവളുടെ തല കുനിഞ്ഞു........ എല്ലാവരും ഹാളിലായി മൗനമായി നിൽക്കവേ ഒരുങ്ങിയിറങ്ങി വരുന്ന ഡെവിയെ കണ്ട്.....സകരിയ.... "ഡെവി.....എങ്ങോട്ട് പോകുവാടാ നി....." ന്ന ചോദ്യത്തിന് കയ്യിലെ രുദ്രാക്ഷം കയ്യിലായി ഒന്നൂടെ മുറുക്കി കെട്ടി യാതൊരു ബാവബേദവും കൂടാതെ...... "ശിവയുടെ അടുക്കൽ.....നിങ്ങളിൽ കൂടുതൽ വേദനിപ്പിക്കേണ്ടി വന്നതും വേദനിപ്പിച്ചതും ഞാന..... ക്ഷമിക്കാൻ കഴിയില്ലെങ്കിലും അവൾ നൽകുന്ന ശിക്ഷ സ്വീകരിക്കാൻ അവൾക്ക് മുന്നിൽ പോയെ പറ്റു........

നാളെ എല്ലാവരും അങ്ങോട്ട് എത്തിയെക്ക്.... ചിലപ്പോൾ ഇന്ന് പോയാൽ അവളുടെ അടുത്ത് നിന്ന് കേൾക്കുന്ന വാക്കുകൾ നിങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.....അവളുടെ ദേഷ്യം അതിനെല്ലാം അർഹത എനിക്ക് മാത്രവാ....ആ ദേഷ്യം പോലും അതെനിൽ തട്ടിയിട്ടേ നിങ്ങൾക്ക് പോലും അവകാശമുള്ളു......" ന്ന് പറഞ്ഞു ഇറങ്ങി പോയതും അവരെല്ലാം അവൻ പോകുന്നതും നോക്കി നിന്നു..... ഡെവി കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്യവേ അതിലിരിക്കുന്ന എബിയേയും ഫ്രഡിയെയും കണ്ട് നെറ്റിച്ചുളിച്ചതും.... എബി.... "ഞാനുണ്ട് നിന്റെ കൂടെ......"😁 ന്ന് പറഞ് ഇളിച്ചതും ബാക്കിൽ ഇരിക്കുന്ന ഫ്രഡിയെ നോക്കി പിരികം പൊക്കിയതും.... ഒന്ന് പതറിയ ഫ്രഡി ഫോൺ കാതോട് ചേർത്ത്..... "ഹലോ... ഹാ ഞാൻ കുറച്ച് ദിവസത്തേക്ക് ഹോസ്പിറ്റലിൽ ഉണ്ടാവില്ല... ലീവ് ആണ്....." ന്ന് പറഞ്ഞു ഇടം കണ്ണിട് ഡെവിയെ നോക്കിയതും....

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഡെവി രണ്ട് പേരെയും കലിപ്പിച് നോക്കി വണ്ടിയെടുത്തു പറപ്പിച്ചു വിട്ടു...... വണ്ടി മുന്നോട്ട് നീങ്ങവേയാണ് അവരുടെ ശ്വാസം നേരെ വീണത്....... പരസ്പരം തംബ്‌സപ് കാണിച്ചു തിരിഞ്ഞവരെ കണ്ട ഡെവി.... "എന്നതാടാ......." ന്ന് വിളിച്ചതും ഒന്നുമില്ലെന്നുള്ള രീതിയിൽ ചുമൽ കൂച്ചി ഇരുവരും ഫോണിലേക്ക് ഊളിയിട്ടു..... മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം അവരുടെ വാഹനം ശിവയുടെ നാട്ടിലേക്ക് പ്രവേശിക്കവെ ഡെവിയുടെ ഉള്ളം അകാരണമായി മിടിച്ചു കൊണ്ടിരുന്നു........ ഇരുവശവുമുള്ള നെൽപ്പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ അവരുടെ വാഹനം മുന്നോട്ടു പോകവേ തൊട്ടു മുന്നിലായി കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് വണ്ടി ബ്രേക്ക് പിടിച്ചു നിർത്തി...... "എന്നാടാ ഡെവി ഇവിടെ നിർത്തിയെ......" എന്ന് ചോദിച് മുന്നോട്ട് നോക്കിയപ്പോഴാണ് അവിടെ കൂടെ നിൽക്കുന്നവരെ കണ്ടത്..... ഇതെന്ന ഇവിടെ...... ന്ന് എബി ആത്മയടിക്കവേ ഡോർ തുറന്നിറങ്ങിയ ഡെവിയെ കണ്ട് എബിയും ഫ്രഡിയും കൂടെയിറങ്ങി.......

ആളുകൾ കൂടിനിൽക്കുന്ന ഇടത്തേക്ക് അവർ നടന്നടുത്തതും...അവരുടെ കാതിലായി പരിചിതമായ ശബ്ദം വന്ന് പതിച്ചത്..... "ആരോട് ചോദിച്ചിട്ടാടാ......മോനെ... എന്റെ കയ്യിൽ കയറി പിടിച്ചത്......" ന്ന് പറഞ്ഞു ഒരുത്തന്റെ കോളറിൽ കുത്തി പിടിച് തങ്ങൾക്കെതിരെ പിന്തിരിഞ്ഞു നിൽക്കുന്ന പെണ്ണിനെ കണ്ട് അവർ പരസ്പരം നോക്കി....... "നിന്റെ വൃത്തികെട്ട നോട്ടമെങ്ങാൻ എന്റെ മേലെയോ ന്റെ അനിയത്തിയുടെ മേലെയോ പതിഞ്ഞാൽ...... എണ്ണത്തോണിയിൽ കിടക്കേണ്ടി വരും......പന്ന......" ന്ന് പറഞ്ഞു അവനെ മുന്നിലേക്ക് തള്ളി മാറ്റി അടുത്തുള്ള സൈക്കിൽ നിന്നും ഒരു കാലിയായ ബോട്ടിലെടുത് അടുത്തുള്ള പോസ്റ്റിലായി അടിച്ചു പൊട്ടിച് കൂടി നിൽക്കിന്നവരെ നേരെ തിരിഞ്ഞു കൊണ്ട്...... "ഒന്ന് പറഞ്ഞേക്കാം....ഏതെങ്കിലും ഒരുത്തന്റെ പിഴച്ച നാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഈ ശ്രവണിയുടെ അടുത്ത് വന്നാൽ..... വരഞ്ഞു കളയും ഞാൻ......" ന്ന് പറഞ്ഞു എരിയുന്ന കണ്ണാൽ പൊട്ടിയ ചില്ല് കുപ്പി നീട്ടി കലി തുള്ളിയതും.....

അവളുടെ നിൽപ്പിൽ ഡെവിയും എബിയും ഫ്രടിയും കണ്ണും തള്ളി മിഴിച്ചു നിന്നു..... കൂടി നിന്നവർക്ക് നേരെ കലിയിൽ ശബ്ദമുയർത്തവെ അവളുടെ മിഴികളിൽ അവർ മൂന്നു പേരെയും തടഞ്ഞതും ഉള്ളിലെ പകപ്പ് പുറമേ പ്രകടിപ്പിക്കാതെ ആ കലിപ്പോടെ തന്നെ പാതി പൊട്ടിയ ചില്ല് കുപ്പി ഊക്കോടെ പോസ്റ്റിലേക്കായി എറിഞ്ഞുടച്ചതും....... അവളുടെ ശബ്ദത്തിൽ കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയപ്പോൾ ആണ് ശിവയുടെ സൈക്കിൽ താങ്ങി കൊണ്ട് ഡെവിയെയും എബിയേയും ഫ്രഡിയെയും പകപ്പോട നോക്കി നിന്ന രാഘു ചേട്ടനോടായി കലിപ്പോടെ...... "രാഘു ചേട്ടാ.....ആരെ വായി നോക്കി കൊണ്ട് നിക്കുവാ.....സൈക്കിൾ എടുത്ത് വീട്ടിലോട്ട് പൊയ്ക്കോ.....ഞാനങ്ങു നടന്നു വന്നേക്കാം....." ന്ന് പറഞ് അതെ കലിയോടെ വെട്ടിത്തിരിഞ്ഞു പാട വരമ്പത്തേക്കിറങ്ങി....... അവരെ ഒന്ന് നോക്കി പെട്ടന്ന് തന്നെ രാഘു സൈക്കിളുമോടിച്ചു പോയി...... അപ്പോഴും ഡെവിയുടെ മിഴികൾ അതിവേഗത്തിൽ പാട വരമ്പിലൂടെ നടന്ന് നീങ്ങുന്ന ശിവയിലായുടക്കി നിൽക്കവേ....... അവന്റെ ചൊടികൾ പതിയെ മൊഴിഞ്ഞു.......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story