പ്രണയശ്രാവണാസുരം: ഭാഗം 67

pranayashravanasuram

എഴുത്തുകാരി: അമീന

അപ്പോഴും ഡെവിയുടെ മിഴികൾ അതിവേഗത്തിൽ പാട വരമ്പിലൂടെ നടന്ന് നീങ്ങുന്ന ശിവയിലായുടക്കി നിൽക്കവേ....... അവന്റെ ചൊടികൾ പതിയെ മൊഴിഞ്ഞു......... റൗഡി........❤️ ഡെവിയുടെ മിഴികൾ നടന്ന് നീങ്ങുന്ന ശിവയെ കണ്ണിമക്കാതെ നോക്കി നിൽക്കവേ അവന്റെ ഷോൾഡറിലായി എബിയുടെ കൈത്തലം പതിഞ്ഞതും.....ശിവയിൽ നിന്നും നോട്ടം മാറ്റി ദയനീയമായൊരു ചിരി നൽകി കാറിലേക്കായി ചേർന്നു നിന്ന് നെറ്റിയിലായി വിരലിനാൽ ഉഴിഞ്ഞു കൊണ്ടിരുന്നു...... "ഡെവി.....നിന്റെ ശിവ......" "മാറിപോയടാ.....ന്റെ പെണ്ണിന്റെ കണ്ണിൽ എന്നെ ഇവിടെ കണ്ടതിന്റെ അത്ഭുതമോ.... അല്ലേൽ ചെറു ഇഷ്ട്ടം.... അത്‌പോലും ഞാൻ കണ്ടില്ലടാ....അന്യനെ പോലെ നോക്കി നടന്ന് പോയത് കണ്ടില്ലേ......" "അതിന് ഇങ്ങനെ ശോകമടിച്ചിട്ട് എന്നാ കാര്യം..... അതെല്ലാം നിന്റെ പ്രവർത്തികൊണ്ടല്ലേ.... ഇതൊക്കെ പ്രതീക്ഷിച്ചല്ലേ ഇങ്ങോട്ട് വന്നത് തന്നെ....എല്ലാം സോൾവാക്കിയല്ലേ പറ്റത്തൊള്ളൂ.....അവള് പോയത് നോക്കി നിക്കാണ്ട് വന്ന് വണ്ടിയിൽ കയറട...... പറയാതെ വയ്യ ആളൊരു തന്റേടി തന്നെയാ.....

ശേ....ന്റെ പെങ്ങളൂട്ടിയെ ഞാൻ ശരിക്കും കണ്ടില്ല.... ആളൊരു പാവo അല്ലല്ലെ....." ന്ന് ഫ്രഡിയുടെ ചോദ്യത്തിന് എബി.... "പ്യാവം..🙄..ഓർമിപ്പിക്കല്ലേ പോന്നോ... അതൊരു ആറ്റം ബോoബാട..... അല്ലേൽ ഡെവിക്ക് നേരെയൊക്കെ നേർക്ക് നേർ നിന്ന് മുട്ടുവോ.....ഇനി ഇപ്പോ ചെന്ന് കഴിഞ് കിട്ടുന്നതല്ലെo രണ്ട് കയ്യും നീട്ടി സ്വീകരിക്കന്നെ....." "ന്നാലും എങ്ങനെയാട ഈ ഒന്ന് പറഞ് രണ്ടിന് ഉടക്കാൻ നിക്കുന്ന ഇവനൊക്കെ പ്രണയം സെറ്റായെന്ന......" "അതൊന്നും പറയണ്ട മ്യോനെ..... മുട്ടൻ വഴക്ക്....." ന്ന് പറഞ്ഞു തുടങ്ങിയതും ഡെവി കലിയിൽ..... "വണ്ടിയിൽ കയറട.... പന്ന.....₹%%@%&@...." ന്ന് അലറിയതും.... എബി മനസ്സിൽ.... "വെറുതെയല്ല ആ കൊച്ച് ഇങ്ങനെ തെറി വിളിച്ചെ......"🙄 ന്ന് ആത്മിച്ച പാടെ രണ്ടും വണ്ടിയിലെത്തിയിരുന്നു......വണ്ടിയിൽ ഇരുന്ന് ഫ്രഡി നേരത്തെത്തിന് ബാക്കി പറയാൻ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചതും.....

സീറ്റിൽ ഞെളിഞ്ഞിരുന്ന എബി ശിവയെ കണ്ട് മുട്ടിയത് മുതൽ ഇന്ന് വരെയുള്ള സംഭവബഹുലമായ ആ ഫൈറ്റ് ലവ് വിവരിച്ചു കൊടുത്തു....... എല്ലാം കേട്ട് ഡെവിയുടെ ചുണ്ടിൽ ഇളം പുഞ്ചിരി വിരിഞ്ഞെങ്കിൽ ഫ്രഡി എല്ലാം കേട്ട നേരം മുതൽ കിളി പോയ കണക്കിരുന്നു.....പോയ കിളിയെ കൂട്ടിൽ വലിച്ചു കയറ്റിയ പാടെ ഫ്രഡി ഇരുന്ന് ചിരിക്കാൻ തുടങ്ങി....... "ഡെവി...... നി പാട് പെടും. പെടാ പാട് പെടും.....കെട്ടിടത്തോളം ആള് അത്ര പെട്ടന്ന് പിടി തരില്ല മോനെ...... റൗഡി ശ്രാവൺ..... എന്നതായാലും ന്റെ പെങ്ങൾ കൊച് പൊളിയാണെ......" ന്ന് പറഞ്ഞു ഊറി ചിരിച്ചതും ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ ഫ്രഡിയുടെ മുഖം സ്വിച്ചിട്ട കണക്ക് നിന്നതിന് പുറകെ മുഖം ഫോണിലേക്ക് പൂഴ്ത്തി കഴിഞ്ഞിരുന്നു....... ശിവയുടെ വീടിന് മുന്നിലേക്ക് വാഹനം കൊണ്ട് നിർത്തിയ പാടെ മൂന്ന് പേരും ഇറങ്ങി......

മുറ്റത്തായി ചെടി നനച്ചു കൊണ്ടിരുന്ന വീണ വാഹനത്തിന്റെ ശബ്ദം കേട്ട് തിരിയവേ കതക് തുറന്നിറങ്ങിയവരെ കണ്ടതും ഉള്ളിലൂടെ വിറയൽ കടന്ന് പോയി...... ദേവി..... ഇവരെന്താ ഇവിടെ.... അയ്യോ ചേച്ചിയെങ്ങാനും അറിഞ്ഞോണ്ട് വന്നാൽ..... ന്ന് ആത്മിച്ചതും... വീണയെ അവിടെ കണ്ട എബി ഇളിച്ചോണ്ട് അങ്ങോട്ട് നടക്കവേ അങ്ങനെയൊരാൾ അവിടെയുള്ളത് കണക്കാകാതെ വെട്ടിത്തിരിഞ്ഞു അകത്തേക്ക് കയറി പോയതും വായും തുറന്ന് നിന്ന എബി.... "കർത്താവെ....നിർക്കോലിനും ശീൽക്കാരമോ....ഞാനെന്ന അഹങ്കാരമോ......"🙄 ന്ന് പറഞ്ഞത് കേട്ട് ഫ്രഡി.... "അതാവും വീണു അല്ലേ.... സോ എബി കുട്ടാ നീയും പാട് പെടും....."🤭 "പോടാ പന്നി......"😬 "വയസിനു മൂത്തവരെ തെറിവിളിക്കുന്നോടാ....." ന്ന് പറഞ്ഞു കൈ പിടിച്ചു തിരിച്ചതും.... വേദനകൊണ്ട് ചാടിയ എബി....

"അമ്മച്ചി ന്റെ കൈ.... കൈവിടാടാ നാറി....നീയൊരു ഡോക്ടർ ആണോടാ... കൈ പിടിച്ചു തിരിച്ഇവിടെയും നിനക്ക് ജോലി ഉണ്ടാക്കാൻ ശ്രമിക്കുവാണല്ലേ കാണിച്ചോരയില്ലാത്തവനെ.... വിടാടാ ന്റെ കൈ....." ന്ന് പറഞ്ഞു തുള്ളിയതും എബിയിൽ നിന്ന് ഫ്രഡി പിടിവിട്ടതും കയും ഉഴിഞ്ഞു ചെറഞ്ഞു നോക്കി കൊണ്ട്.... "ഡെവി... കണ്ടോടാ ഇവൻ....." ന്ന് പറഞ്ഞതും ഡെവിയുടെ നോട്ടം കണ്ട്.... "ഹോ.... ചോദിച്ചു വാങ്ങിയതല്ലേ അനുഭവിച്ചോ ന്നല്ലേ..... എനിക്ക് മനസിലായി....."😏 ന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയതും ഫ്രഡി എബിയുടെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...... "വാടാ നമുക്ക് കാളിങ് ബെൽ അടിക്കാം....." ന്ന് പറഞ്ഞു എബിയേം വലിച്ചു ബെൽ അടിക്കാൻ പോയി..... ഡെവിയുടെ മിഴികൾ ശിവയ്ക്കായി ചുറ്റുമായി പരതി.....കാളിങ് ബെൽ കേട്ട് പുറത്തേക്ക് വന്ന ചിറ്റ അവരെ കണ്ട് എന്ത് പറയണമെന്നറിയാതെ നിന്നതും..... ഡെവി അവർക്കടുത്തേക്ക് ചെന്നതും.....യാതൊരു മുഖവുരയും കൂടാതെ ചിരിയോടെ..... "മക്കൾ കയറി വാ......." "അത്‌ ആന്റി.....ശിവ....."

"വന്നിട്ടില്ല....പാല് കൊണ്ട് കൊടുക്കാൻ പോയേക്കുവാ.....ഇപ്പൊ വരുമായിരിക്കും....." ന്ന് പറഞ്ഞത് കേട്ട് ഡെവി.... ഇതുവരെ ഇങ്ങെത്തിയില്ലേ..... ആലോചിച്ചു കൊണ്ട് ചിറ്റയോടായി...... "ആന്റി..... ഞങ്ങൾ വന്നത്......" "ഈ വരവ് പ്രതീക്ഷിച്ചിരുന്നു..... പക്ഷെ ശ്രീ മോളെ അറിയാലോ.....അവള് വന്ന് നിങ്ങളെ കണ്ട് കഴിഞ് അവളുടെ വായിൽ നിന്ന് കേൾക്കുന്നതൊക്കെ ഉൾകൊള്ളാൻ കഴിയുമെങ്കിൽ ഇവിടെ നിൽക്കാം...... ന്റെ കുട്ടിയേ വേദനിപ്പിച്ചവരായിട്ടും ഞാൻ മുഖം കറുപ്പിച് പറയാത്തത്..... അവളുടെയുള്ളിൽ നിനക്കൊരു സ്ഥാനം ഉണ്ടായിരുന്നത് കൊണ്ടാണ്......." "ചെയ്തെത് തെറ്റാണ്....ആന്റി... അതിന് മാപ്പ്.... ചോദിക്കാൻ......" ന്ന് പറഞ് മുഴുവനാക്കും മുന്നേ.... "മാപ്പ് ചോദിക്കേണ്ടത് എന്നോടല്ല.... ഇവിടെ വന്ന് പൊട്ടിക്കരഞ്ഞ ന്റെ കുഞ്ഞുണ്ട്..... അവളുടെ ഉള്ളം നീറിയത് നിക്കേ അറിയൂ.... അവൾക്ക് ക്ഷമിക്കാൻ കഴിയുമെങ്കിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.... പക്ഷെ എന്ത് വേണമെന്നുള്ളത് അവളുടെ തീരുമാനമാണ്.....അതെന്തായാലും ന്റെ കുട്ടീടെ കൂടെ നിൽക്കാനെ നിക്ക് കഴിയു.....

ദൂരയാത്ര ചെയ്ത് വന്നതല്ലേ കുളിച്ചു വന്നോളൂ.....കഴിക്കാൻ എടുക്കാം..... ഇത്..." ന്ന് പറഞ്ഞു ഫ്രഡിയെ ചൂണ്ടിയതും.... "അൽഫിച്ചായന്റെ മോൻ... ഫ്രഡി......" ന്ന് പറഞ്ഞതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോകും വഴി..... "വീണേ..... കുട്ടിയോൾക്ക് റൂം കാണിച്ചു കൊടുക്ക്......" ന്ന് പറഞ്ഞതും അകത്തു നിന്ന് വന്ന വീണ തീരെ താല്പര്യമില്ലാത്ത രീതിയിൽ...... "റൂം കാണിക്കാം വായോ......" ന്ന് പറഞ് റൂം കാണിച്ചു കൊണ്ട് തിരിയവേ.... എബി..... "വീണു........" ന്ന് വിളിച്ചതൊന്ന് കേൾക്കാതെ അവിടെ നിന്ന് പോയി..... അത്‌ കണ്ട് എബി മോയന്തടിച്ചു നിന്നതും ഫ്രഡി ഊറി ചിരിച്ചതിന് എബി ചവിട്ടി തുള്ളി ഡെവിക്ക് പുറകെ റൂമിലോട്ട് പോയി.....അവന് പുറകെയായിഫ്രഡിയും...... മൂന്നുo ഫ്രഷായി മുത്തത്തേക്കിറങ്ങി..... എബി ഫോണും എടുത്ത്‌ ഒരുഭാഗത്തേക്കായി മാറിയതും അടുക്കള വഴി ശിവയെ മിന്നായം പോലെ കണ്ട് ഡെവി പുറകെ ചെന്നതും......

അടുക്കള പുറത്ത് നിന്ന് ശിവയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടത്..... "ചിറ്റേ......." ന്നുള്ള ശിവയുടെ അലർച്ചയിൽ പുറത്തോട്ടിറങ്ങി വന്ന ചിറ്റ..... "എന്നതാ കുട്ടി ഇങ്ങനെ അലറി വിളിക്കണേ.....ഇപ്പൊ പാത്രം കയ്യീന്ന് വീണേനെ....." "ചിറ്റേ.... ആ.....ആരോട് ചോദിച്ചിട്ട കണ്ണീ കണ്ടവനമാരെയൊക്കെ വീട്ടി വിളിച്ചു കയറ്റിയേക്കുന്നെ....പോകുന്നോരേം വരുന്നോരെo കൊണ്ടിരുത്താൻ ഇതെന്താ സത്രമെങ്ങാനുമാണോ......." "അത്‌ ശ്രീ മോളെ....അവര്.... മോള് ജോലി ചെയ്യുന്ന......" "ആര് ജോലി ചെയ്യുന്ന.....ഒരു ജോലിയും ഇല്ല.... ഇനി ജോലി പോയിട്ട് ആ വീടുമായോ ആളുകളുമായോ നിക്കൊരുബന്ധവും ഇല്ല....അതും പറഞ് ആരും വരും വേണ്ട....." ന്ന് പറഞ് വെട്ടിതിരിയവേ മുറ്റത്തായി നിൽക്കുന്ന ഡെവിയെ കണ്ട് കലിയിൽ മുഖം തിരിക്കവേ.....അതാ സൈക്കിളും ഉന്തി മൂളിപ്പാട്ടും പാടി കൊണ്ട് രാഘു ചേട്ടൻ വരുന്നു...... അവിടെ കലിപ്പോടെ നിക്കുന്ന ശിവയെ കണ്ട് പരുങ്ങിയ രാഘു.....

ദേവി.....ഇന്ന് റോഡിൽ വെച് നടന്നതിന്റെ ബാക്കി എന്റെ നെഞ്ചത്തോട്ടാവും......🙄 ന്ന് ആത്മായടിച് സൈക്കിളുമായി തിരിഞ്ഞോടാൻ നിൽക്കവേ...... ശിവയുടെ കണ്ണിലായി സൈകിളിന് പുറകിൽ കെട്ടി വെച്ച വാഴക്കുലയിൽ പതിഞ്ഞു...... ശിവയത് കണ്ടെന്ന് മനസ്സിലാക്കിയ രാഘു വിന്റെ കയ്യിലെ തേങ്ങ നിലത്തോട്ട് വീണതും...... ശിവയെ നോക്കി വെളുക്കനെ ചിരിച്ചു കൊണ്ട് പരുങ്ങലോടെ രാഘു സൈക്കിളും ഉന്തി കൊണ്ട് ശിവയ്ക്ക് മുന്നിലായി വന്ന് നിന്നു കൊണ്ട്..... "അത്‌ ശ്രീ മോളെ......" ന്ന് വിളിച്ചു മുഴുവനാകും മുന്നേ..... "എവിടുന്നു മോഷ്ടിച്ചു കൊണ്ടു വരുവാ ഇതൊക്കെ......"😡 "അയ്യോ സത്യമായിട്ടും ഇത് മോഷ്ടിച്ചതല്ല..... അഭിടെ അമ്മ തന്നതാ..😁.... ശ്രീ മോള് വന്നെന്ന് അറിഞ്ഞപ്പോ എനിക്ക് തന്നത ഈ പഴുത്ത വാഴക്കുല......അതല്ലേ ഞാൻ ഇങ്ങോട്ട് വരാണ്ട് നേരെ മനയ്ക്കലോട്ട് പോയത്......" ന്ന് പറഞ്ഞതും കുറച്ച് പുറകിലായി നേരത്തെ വീണുകിടക്കുന്ന 2 തേങ്ങ ചൂണ്ടിക്കൊണ്ട്..... "അപ്പോ ഈ കിടക്കുന്നതൊ......ഇതും ഞാൻ വന്നത് കൊണ്ട് തന്നതാണോ....."😬

"ആ അത് പിന്നെ......ഒന്നും പറയണ്ട ന്റെ ശ്രീ മോളെ..... വരുന്ന വഴിക്ക് ദേ ഇത്രയും പോന്ന ഒരു തെങ്....... അതിങ്ങനെ വളഞ് ഞാന്ന് കിടക്കുവാ വഴീലോട്ട്....ഒന്ന് ഓർത്ത് നോകിയെ ആരെങ്കിലും ആ വഴി നടന്നു പോയിട്ട് തലയിലെങ്ങാൻ തേങ്ങ വീണു എന്തെങ്കിലും പറ്റിയാലോ..... എന്നൊക്കെ ആലോചിച്ചപ്പോ ഒന്നും നോക്കീല്ല കയറി അങ്ങ് ഇട്ടു ഈ രണ്ടു തേങ്ങ..... വഴിയിൽ കിടന്ന ഉപദ്രവം നീക്കാനല്ലേ ഞാൻ ആ തേങ്ങ ഇട്ടോണ്ട് കൊണ്ടുവന്നത്...അതിന് ന്നെ ഇങ്ങനെ കുറ്റപെടുത്താരുതായിരുന്നു....."😌😁 "അല്ലാതെ മോഷ്ടിച്ചതല്ല...... ഞാൻ പറഞ്ഞിട്ടില്ലേ മോഷ്ടിച്ചത് കൊണ്ട് ഇങ്ങോട്ട് കയറരുതെന്ന്....... ഇവിടെ എന്താ തേങ്ങില്ലേ....." "ഉണ്ട്... പക്ഷെ തേങ്ങയില്ലല്ലോ......"😁 "😬😬....." "ഇനി കൊണ്ടുവരില്ല....."😁 ന്ന് അവളുടെ നോട്ടത്തിൽ നിഷ്ക്കു ആയി പറഞ്ഞതും..... "ഇത് ഒരുപാട് തവണ ഞാൻ കേട്ടത......" "ഇത് എല്ലാപ്പോഴും പോലെയല്ല ഇപ്പ്രാവശ്യം സത്യമായിട്ട......😁 നോക്ക് ശ്രീ മോളെ വാഴക്കുല..... നിനക്ക് വേണ്ടി നിന്റെ സ്വന്തം രാഘു ചേട്ടൻ....." ന്ന് പറഞ്ഞപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന ഡെവിയുടെ രൂക്ഷമായ നോട്ടം രാഘുവിൽ പതിഞ്ഞത്.....

അത് കണ്ട് ഇളിച്ചു കൊണ്ട് നിന്ന രാഘു ഒന്ന് പതറി കൊണ്ട്..... "നിന്റെ സ്വന്തം അമ്മാവനായ രാഘു ചേട്ടൻ കൊണ്ടുവന്നതാ ഈ വാഴക്കുല.....നമുക്ക് ഇത് കൊണ്ട് പലഹാരം ഉണ്ടാക്കാം.... ഞാൻ ചേച്ചിടെ അടുത്ത് കൊണ്ട് കൊടുക്കാം..... നിന്റെ വിഷമം മാറാന ഞാൻ ഇത് കൊണ്ട് വന്നേ......"😌 "ഇത് കൊണ്ടു വന്നാൽ ന്റെ വിഷമം മാറും ന്ന് ആരോ പറഞ്ഞത്....... അങ്ങനെ പെട്ടന്ന് മാറാനുള്ളതൊന്നുമല്ല ഞാൻ കേട്ടതും അനുഭവിച്ചതും......വാക്കുകൾ കൊണ്ട് ഏറ്റ മുറിവിന് കാഠിന്യം കൂടും......അത്‌ മാറാനും......" ന്ന് പറഞ്ഞ് ഡെവിയെ രൂക്ഷമായ നോട്ടത്തോടെ ശിവ അയലിലുള്ള തന്റെ ഉണങ്ങിയ തുണിയെടുത്ത്‌ വേഗത്തിൽ കുളപ്പുരയിലേൽക്ക് നടന്നു..... ചിറ്റയും രഘുവും അകത്തേക്ക് പോയതും ഡെവി അവൾ പോകുന്നതും നോക്കി നിൽക്കവേ ഫ്രഡി ... "ഡെവി..... ശിവയുടെ വാക്കിൽ വേദന തോന്നുന്നുണ്ടോ......."

"അവൾ അനുഭവിച്ചോളാം വരില്ല.....ഇതെല്ലാം ഞാൻ കേൾക്കാൻ അർഹത പെട്ടതാ...... അത്രപെട്ടെന്നൊന്നും അവൾ ക്ഷമിക്കില്ല..... പക്ഷേ ഉപേക്ഷിച്ചു കളയാൻ എനിക്കും കഴിയുവേല.....ആ ദേഷ്യം വാശി എന്നിൽതീർക്കട്ടെ......സഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്......നീ എബിടെ അടുത്തേക്ക് ചെല്ല് ഞാൻ ഇപ്പൊവരാം....." ന്ന് പറഞ് ശിവ നടന്നു പോയ വഴിയിലൂടെ അവൻ മുന്നോട്ടു നടന്നു......കുളപ്പുര വാതിലിനടുത്തതും.....അത്‌ തുറയ്ക്കാനെന്നോണം കതക് പിടിച്ച് തള്ളിയെങ്കിലും അതു തുറയാതെ വന്നതും അവന് മനസ്സിലായി അത് അടച്ചു ലോക്ക് ചെയ്തിട്ടുണ്ടെന്ന്..... പെണ്ണിനെയൊന്ന് തനിച്ച് കിട്ടാതെ എനിക്ക് പറയാൻ അവസരം കിട്ടുവെല......എങ്ങനെയ ഇനി പെണ്ണിനെയൊന്ന് മെരുക്കിയെടുക്കും കർത്താവെ...... ന്ന് ആലോചിച്ചു കതകിന് വെളിയിൽ നിന്നു.....

ഏറെ നേരമായിട്ടും കതക് തുറക്കാതെ വന്നതും ഡെവി നിൽപ്പുറക്കാതെ പോക്കറ്റിൽ നിന്നും സിഗരറ്റടുത്ത് വലിച്ചു കൊണ്ടിരുന്നു..... വാതിലോട് ചേർന്നു നിന്ന് സിഗരറ്റ് ചുണ്ടോട് ചേർത്ത് ഒരു പഫെടുത്ത് പുറത്തേക്കൂതവേ കുളപ്പുര വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഡെവിയുടെ മിഴികൾ അങ്ങോട്ട് പതിച്ചു..... വാതിൽ തുറന്ന് അവിടെയായി നിൽക്കുന്ന ശിവയെ കണ്ട ഡെവിയുടെ മിഴികൾ ഇമചിമ്മാൻ പോലും മറന്ന് അവളിലുടക്കി നിന്നു...... ദാവണിയുടുത്ത് ഈറൻ മുടി ടവലിൽ പൊതിഞ്ഞു കെട്ടി വെച്ചിട്ടുണ്ടായിരുന്നു..... ടവ്വലിൽ നിന്നും ഈരു കവിളിലൂടെ ഞാന്ന് കിടക്കുന്ന മുടി നനവിനാൽ മുഖത്തായി പറ്റിപ്പിടിച്ചിരുന്നു..... കൺപീലികളിലും നാസിക തുമ്പിലും അധരത്തിലുമായി പതിഞ്ഞ വെള്ളത്തുള്ളികൾ പെണ്ണിന്റെ മുഖത്തെ അഴക് കൂടുതലാക്കി....ഒരുവേള ഡെവിയുടെ മിഴികൾ ശിവയുടെ മുടിയിൽ നിന്നായി കഴുത്തിലൂടെ ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ മാറിടത്തിലേക്ക് ഒഴുകിയിറങ്ങുന്ന സഞ്ചാരപാത കണ്ണിമവെട്ടാതെ നോക്കി നിന്നു....... അവന്റെ നോട്ടത്തിൽ ശിവയൊന്ന് പതറി പോയെങ്കിലും അത് പുറത്ത് പ്രകടമാക്കാതെ ഡെവിയെ ചെറഞ്ഞു നോക്കി കൊണ്ട്..... "ഡോ......" ന്നലറിയത് കേട്ടാണ് ഡെവി സോബോധത്തിലേക്ക് വന്നത്......

അതോടെ ചെറിയ ചടപ്പിൽ മുടി വകഞ് കൊണ്ട് മിഴികൾ നാൽപാടും ചലിപ്പിച്ചു...... "ഡോ....വഴീന്ന് മാറാടോ....." ന്നുള്ള രൂക്ഷമായ സംസാരത്തിലാണ് താനിപ്പോഴും അവൾക്കെതിരെ കുളപ്പുര വാതിൽ മറിഞ്ഞു കൊണ്ടാണ് നിൽക്കുന്നതെന്ന് മനസ്സിലായത്...... അപ്പോഴും സൗമ്യതയോ പ്രണയമോ തൊട്ടുതീണ്ടാത്ത അവളുടെ മിഴികളുടെ രൂക്ഷമായ നോട്ടം പതിഞ്ഞു കൊണ്ടിരുന്നത് അവനിൽ നിരാശപ്പെടുത്തി...... അവളുടെ നോട്ടം കയ്യിലെ സിഗേരറ്റിലേക്കാണെന്ന് മനസിലാക്കിയ ഡെവി പെട്ടെന്ന് തന്നെ കയ്യിലെ സിഗരറ്റ് താഴെയിട്ടു കൊണ്ട്....... "ശിവ......." ന്നു വിളിച്ചതും ബാക്കി പറയുന്നതിന് മുന്നേ അവൾ..... "തന്നോടാ പറഞ്ഞത് വഴീന്ന് മാറാൻ......" "ശിവ..... പ്ലീസ് എനിക്കൊന്ന് സംസാരിക്കണം......" "ഞാൻ പറഞ്ഞു മാറാൻ......" ന്ന് വീണ്ടും സ്വരം കടുപ്പിച്ച് പറഞ്ഞെങ്കിലും അവൾക്ക് ഇരുവശവും കുളപ്പുര വാതിലിനിരുവശങ്ങളിലായി കൈവെച്ചു കൊണ്ട്..... "ഞാൻ പറയുന്നത് കേൾക്ക് ശിവ പ്ലീസ്..... എനിക്കൊരു അഞ്ചുമിനിറ്റ് താ......ഞാനൊന്ന് പറഞ്ഞോട്ടെ......." "താൻ മാറുന്നുണ്ടോ അതൊ.....ചിറ്റേ......"

ന്ന് ചിറ്റയെ ഉച്ചത്തിൽ വിളിക്കാൻ നിന്നതും ഡെവി പെട്ടെന്ന് തന്നെ ശിവയുടെ വാ കയ്യാൽ മൂടി കൊണ്ട് പുറകിലേക്ക് തള്ളി അവളുമായി അകത്തേക്ക് കയറി..... അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ പകച്ചുപോയ ശിവ കാൽ തെന്നി കൽപ്പടവുകളിൽ നിന്നും വീഴവേ ഞൊടിയിടയിൽ ഡെവിയുടെ കൈകൾ അവളുടെ അരയിൽ ചുറ്റിപ്പിടിച്ച് അവനിലേക്കായി ചേർത്തിരുന്നു...... പകച്ചുപോയ ശിവ ഭയത്തോടെ മിഴികൾ ഇറുകെ അടച്ച് അവന്റെ ഇരു ചുമലിലായി പിടിച് കൊണ്ട് കിതച്ചു..... ചെറുകിതപ്പോടെ അടച്ച മിഴികൾ തുറക്കവേ തന്നിലേക്ക് തന്നെ മിഴി നട്ട് നിൽക്കുന്ന ഡെവിയെ കണ്ടു....അവനിലെ ആ ചെമ്പൻ മിഴികളിലായി ഒരു വേള ശിവ നോക്കി നിന്നു പോയി..... "ശിവ........" ന്നുള്ള അവന്റെ ആർദ്രമായ വിളിയിൽ പെട്ടന്ന് അവൾ അവനിൽ നിന്ന് നോട്ടം മാറ്റി പിടച്ചിലോടെ അവന്റെ കൈക്കുള്ളിൽ നിന്ന് കുതറിമാറി രണ്ട് സ്റ്റെപ്പ് ഇറങ്ങി നിന്നു.....ആ മിഴികളിൽ ലയിച്ചു നിന്ന ജാള്യത മാറ്റാനെന്നോണം ഡെവിയോടായി കലിപ്പിൽ.... "താനെന്താഡോ ചെയ്തേ....ആരോട് ചോദിച്ചിട്ട ന്റെ ദേഹത്തു തൊട്ടേ......ഹേ....."

"ശിവ....നീ വീഴാൻ......" ന്ന് പറഞ്ഞതും അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ മുഖം തിരിച്ചു കൊണ്ട് പെട്ടെന്ന് അവൾ അവനരികിലൂടെ പടവുകൾ കയറി പോകാൻ നിന്നതും.... "ശിവാ ഞാനൊന്ന് പറയുന്നത് കേട്ടിട്ട് പോ....." ന്ന് പറഞ്ഞ് അവൾ സ്റ്റെപ്പ് കയറും മുന്നേ അവന്റെ കൈ കളപ്പുരയുടെ വാതിലടച്ചു ലോക്ക്ചെയ്തിരുന്നു...... "നീ....നീയിതെന്തിനാടോ വാതിൽ ലോക്ക് ചെയ്തേ....തുറയ്ക്കുന്നുണ്ടോ....അല്ലേൽ മുന്നീന്ന് ഒന്ന് മാറിത്താ ഞാൻ പൊക്കോളാം......" "മാറാം.... ആദ്യം ഞാൻ പറയുന്നത് കേട്ടിട്ട് പൊയ്ക്കോ.....അതുവരെ ഒന്ന് നിൽക്ക് പെണ്ണേ....." ന്ന് പറഞ്ഞതോടൊപ്പം ആ കയ്യിലേക്ക് ഡെവി തന്റെ കൈ ചേർക്കും മുന്നേ അവൾ കൈ വലിച്ചു മാറ്റി കൊണ്ട്..... "തൊട്ടുപോകരുതെന്നെ.....നിക്ക് തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല.... തന്റെ വാക്കുകൾ കേൾക്കാനും ആഗ്രഹവില്ല....." "പക്ഷേ എനിക്ക് പറഞ്ഞെ പറ്റത്തൊള്ളൂ.... അത്‌ നീ കേട്ടേ പറ്റൂ......." "അത് നിങ്ങള് മാത്രം തീരുമാനിച്ചാൽ മതിയോ.....നീ പറയുന്നതൊന്നും നിക്ക് കേൾക്കാൻ താല്പര്യമില്ലെന്ന് ഞാൻ പറഞ് കഴിഞ്ഞു...... ഇനിയും ഇതും പറഞ്ഞു എന്നെ ഇവിടെ തടഞ്ഞു നിർത്തണ്ട......."

"ഒന്ന് കേൾക്കടി..... ശിവ ഞാൻ പറഞ്ഞതും ചെയ്തതും തെറ്റ് തന്നെയാ സമ്മതിച്ചു.... ആ ഒരവസ്ഥയിൽ ഞാൻ എന്തൊക്കെയോ......" ന്ന് പറയവേ കൈ ഉയർത്തി തടഞ്ഞുകൊണ്ട്..... "കൂടുതൽ പറയണമെന്നില്ല.....എനിക്ക് ഇപ്പൊ പോയെ പറ്റു..... ഇവിടെ നിങ്ങടെ കൂടെ നിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...... നിങ്ങടെ നാട് പോലെയല്ല....ഇതൊരു ഗ്രാമമാണ്.....ഇങ്ങനെ ഒരവസ്ഥയിൽ അന്യനായ ഒരാണിന്റെ കൂടെ നിൽക്കുന്നത് കണ്ടാൽ ചീത്തപ്പേര് നിക്ക......" "ഞാൻ നിനക്ക് അന്യനാണോ ശിവ......" ന്നുള്ള ഡെവിയുടെ ദയനീയമായ ചൊദ്യത്തിൽ ഒന്ന് പതറിയെങ്കിലും....അവൾ അവന്റെ മുഖത്‌ നോക്കാതെ...... "അന്യനായി കണ്ടത് ഞാൻ അല്ലായിരുന്നു..... ഓരോരുത്തരുടെ വായിൽ നിന്ന് വീണ് പോകുന്ന വാക്കുകളാണ് പലരെയും അന്യയാക്കുന്നത്......." "ശിവ..... " #...ചതി.... അത്‌ മാത്രമാണ് അവരുടെ ഉളിൽ...... ആ ചോരയിൽ ഉണ്ടായ നിന്നിലും ആ ഗുണമില്ലെന്നാരറിഞ്ഞു...... നിന്റെ ഇവിടെക്കുള്ള വരവ് പോലും മറ്റൊരു ചതിയാല്ലന്നാരറിഞ്ഞു.......# "ചതിയുമായി ഇറങ്ങി നിന്റെ അടുക്കലേക്ക് വന്ന ഞാനുമായി നിനക്ക് എന്ത് ബന്ധമാണ് ഇനി വേണ്ടത്....

ലക്ഷ്മിയുടെ മകൾ തന്നെയാ ഞാൻ.... ആ ചോരയുടെ ഗുണങ്ങൾ തന്നെയാ എന്നിലും......." ന്ന് വീറോടെ പറഞ്ഞതും...... "ശിവ.... ഒന്ന് മനസിലാക്കടി പെണ്ണെ.... ഇത്രയും വർഷം ഞാൻ കേട്ട് വളർന്ന കാര്യങ്ങൾ......." #ശിവ.....ഉള്ള സമാധാനത്തിൽ ജീവിച്ച ഞങ്ങൾക്കടുത്തേക്ക് എന്നാത്തിനാ നിന്നെ കെട്ടിയെടുത്തേ....😡 ഇനിയെങ്കിലും.... ജസ്റ്റ്‌... ജസ്റ്റ്‌ ലീവ് ഹിയർ ശ്രാവണി......നിന്നെ കാണുന്നത് തന്നെ വെറുപ്പായിരിക്കുവാ damnt......# ഓർമ്മ കാണുമല്ലോ ഇവയൊക്കെ..... ഒഴിഞ്ഞു പോയിരിക്കുവാ ഞാൻ..... മുന്നിലേക്ക് വരാതെ.....സമാധാനത്തോടെ ജീവിച്ചോളൂ......പ്ലീസ് എന്റെ മുന്നിലും ഇനി വരണമെന്നില്ല.....ആരുടേയും വെറുപ്പ് സമ്പാദിക്കാൻ നിക്ക് താല്പര്യമില്ല....... " "അറിയാതെ വന്ന വാക്കിനാൽ നോവിക്കാതെ പെണ്ണെ......." "നോവ് 😏..... ഈ വാക്കുകളൊന്നും ഞാൻ പറഞ്ഞതല്ല......എന്നെ പ്രാണനാണെന്ന് പറഞ്ഞിരുന്നു ഒരുത്തൻ....

ആളുടെ വായിൽ നിന്നും വീണ വാക്കുകളാ....... നോവ് തീർത്തത് എന്നിലാ......വേണ്ട ഇനി അതിനെ കുറിച്ച് സംസാരിക്കാൻ നിക്ക് താല്പര്യം ഇല്ല.... നിന്റെ മുന്നിൽ വന്ന് നിൽക്കാതെ പോയിതാ......." "ഇല്ല ശിവ..... നീ എന്റെയാ.... ഈ ഡേവിഡ്...." "ഞാൻ ആരുടേയും അല്ല..... ഇനിയും പരീക്ഷിച്ചു തോൽക്കാൻ നിക്ക് വയ്യ..... ഒന്ന് പോയിത്താ..... വേദനിക്കാൻ നിക്ക് വയ്യാഞ്ഞിട്ട.......കാണണ്ട നിക്ക്......" ന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും അവളുടെ ശബ്ദം നേർത്തു പോയിരുന്നു..... "ശിവ..... പെണ്ണെ......." ന്ന് വിളിച്ചുകൊണ്ട് അവന്റെ വലതുകൈ ശിവയുടെ കവിളോട് ചേർന്നതും..... ആ കയ്യിലെ വെച്ചുകെട്ട് കണ്ട ശിവയുടെ ഉള്ളം പിടഞ്ഞു കൊണ്ട് അടുത്ത നിമിഷം..... ആ കൈ അവളുടെ കൈക്കുള്ളിൽ ആയി പൊതിഞ്ഞുപിടിച്ചു കൊണ്ട്..... "ഇ.... ഇതെന്ന പറ്റിയെ....ഇച്ച......" ന്ന്പരിഭ്രമിച് പെട്ടെന്ന് തന്നെ യഥാർത്ഥത്തിലേക്ക് വന്ന കണക്ക് അവന്റെ കൈയിൽ നിന്നും പിടി വിട്ടു പുറകിലേക്കു മാറി..... തന്റെ കയ്യിലെ മുറിവ് കാണെഅവളിൽ നിറഞ്ഞ ആശങ്ക....

അത്രയും നേരത്തെ ശിവയുടെ സംസാരത്തിൽ ഉരുകി നിന്ന ഡെവിയുടെ ഉള്ളിൽ തണുപ്പ് നിറച്ചു....... "എന്റെ കയ്യിലെ മുറിവിൽ നോവുന്നത് നിന്റെ മിഴികളാണല്ലോ ശിവ......" ന്ന് പറഞ്ഞ് വാതിലിനോട് ചേർന്ന നിന്ന ശിവയുടെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്ന് കൊണ്ട് അവളുടെ മിഴികളിൽ നോക്കി..... "നിന്നെ വേദനിപ്പിച്ച കൈയാ ഇത്....ക്ഷമിച്ചൂടെ നിനക്ക്.....ഇത്തവണത്തേക്ക്......" ന്ന് പറഞ്ഞ് അവളുടെ അരിയിലായി തെന്നി നീങ്ങിയ ദാവണി കിടയിൽ അനാവൃതമായ വയറിലെക്ക് അവന്റെ കയ്ത്തലo പതിഞ്ഞതും പൊള്ളിപ്പിടഞ്ഞു പോയ ശിവ അവന്റെ കൈ തട്ടി മാറ്റി കൊണ്ട്...... "ന്റെ അടുത്തൊട്ട് വരരുത്....അ... അകന്ന് നിന്നോണം...." "അകലാൻ കഴിയില്ല കൊച്ചെ...... എന്നിൽ നിന്നും വീണ വാക്കുകൾക്ക് നീയെന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്..... നിന്നിൽ നിന്ന് അകന്നു കൊണ്ട് അതെനിക്ക് സാധ്യമല്ല... നിന്നെ വിട്ടു കളഞ്ഞു കൊണ്ട് ഒരു ജീവിതവും എനിക്ക് കഴിയുവേല......" ന്ന് പറഞ്ഞ അടുത്ത നിമിഷം അവളെ ഇറുകെ വാരി പുണർന്നു......

അവന്റെ പ്രവർത്തിയിൽ നടുങ്ങി പോയ ശിവയുടെ ഉളിൽ ഡെവിയുടെ വാക്കുകൾ അലയടിച്ചതും അടുത്ത നിമിഷം അവനെ തന്നിൽ നിന്നും തള്ളി മാറ്റി അവന് നേരെ വിരൽ ചൂണ്ടി കൊണ്ട്..... "തൊട്ട് പോകരുതെന്നെ....... തോന്നുമ്പോൾ തള്ളിപ്പറയാനും തോന്നുമ്പോൾ ചേർത്ത് പിടിക്കാനും നിക്ക് വേണ്ട ആരെയും....ഇനിയും ചേർത്ത് പിടിച്ച കരങ്ങളാൽ വേദനിക്കാൻ നിക്ക് വയ്യ.....നിക്ക് കാണണ്ട നിന്നെ.....ഐ ഹേറ്റ് യൂ...ഡേവിഡ്.....ഐ ഹേറ്റ് യൂ......." ന്ന് അലറിയതും..... അവളുടെ അവസാന വാക്കിൽ ഡെവിയിൽ ദേഷ്യം നുരഞ്ഞു പൊന്തിയ അടുത്ത് നിമിഷം ആ വാതിലിലായി മുറിവ് കെട്ടി വെച്ച കയ്യാൽ ആഞ്ഞടിച്ചു കൊണ്ട്..... "എന്നാ പറഞെടി നീ...... വെറുപ്പാണോ നിനക്കെന്നെ..... പറയ്‌ ശിവ..... ആർ യു ഹെറ്റ് മി.....ടെൽ മി damnt....." ന്ന് കലിപ്പായതും.....ഡെവിയുടെ കോളറിൽ പിടിച്ചു വാതിലോട് ചേർത്ത് കൊണ്ട്..... "ഡോ അസുര....എങ്ങടാ ഈ തിളച്ചു പൊങ്ങുന്നേ........ ഒരു ദേഷ്യക്കാരൻ..... താനാരാടോ..... കലിത്തുള്ളി വരുവാ...... നിനക്ക് തോന്നുമ്പോ വെറുപ്പാണെന്ന് പറയാം.....

ഞാൻ പറയുമ്പോ കിടന്ന് തുള്ളുന്നതെന്തിനാ...... ഹേ... കലിപ്പ് അതൊക്കെ അങ്ങ് കളത്തിൽ പറമ്പിൽ വെച്ചോണ്ടാ മതി....ഒരു കാര്യം ഞാൻ പറഞ്ഞേക്കാം...വല്ല കന്നം തിരിവുമായി ന്റെ അടുക്കലെങ്ങാൻ വന്നാൽ മുട്ട് കാൽ കെറ്റികളയും....പിന്നെ അതികം ഇവിടെ നിൽക്കാതെ നാട്ടിലോട്ടു പൊക്കോണം.....വീണ്ടും പറയുവാ ഐ ഹേറ്റ് യൂ അസുര......." ന്ന് പറഞ്ഞു രൂക്ഷമായി നോക്കി കൊണ്ട് ആളെ തള്ളി മാറ്റി കതക് തുറന്ന് പുറത്തോട്ടിറങ്ങിയതും അകത്തു നടക്കുന്നതറിയാൻ വേണ്ടി വാതിലോട് കാത് ചേർത്ത് വെച്ച എബി മുന്നോട്ടാഞ്ഞെങ്കിലും പെട്ടന്ന് നിവർന്നു നിന്ന് ഇളിച്ചതും...... ശിവയുടെ രൂക്ഷമായ നോട്ടത്തിൽ ഇളി താനെ ഇല്ലാതെയായി ദയനീയതയോടെ..... "ശിവ......." ന്ന് വിളിച്ചതും..... "ഒരു കാര്യം പറഞ്ഞേക്കാം കൂട്ടുകാരനൊ കൂടപ്പിറപ്പോ....വിളിച്ചോണ്ട് പൊക്കോണം അങ്ങേരെ.....ഇവിടെ നിന്ന് എനിക്ക് കുറുകെ വന്ന് എന്റെ കൈക്ക് പണിയുണ്ടാക്കരുതന്ന് പറഞ്ഞേക്ക്.....നിങ്ങളോടും കൂടിയ......" ന്ന് പറഞ്ഞു പുറത്തേക്ക് വന്ന ഡെവിയെ രൂക്ഷമായി നോക്കി വെട്ടിത്തിരിഞ്ഞു പോയി.....

"ശിവ പോകുന്നതും നോക്കി നിന്ന ഡെവി ഉച്ചത്തിൽ......" "ഡി റൗഡി..... ന്ന് വിളിച്ചതും കലിയിളകിയ ശിവ.... "റൗഡി നിന്റെ കുഞ്ഞമ്മേ വിളിയെടാ പട്ടി...." ന്ന് അലറി അടുത്തുള്ള ഉരുളൻ കല്ലെടുത്ത് എറിഞ്ഞു.... അങ്ങനെ ഒരറ്റാക്ക്‌ മുൻകൂട്ടി കണ്ട ഡെവി ഓൺ തെ സ്പോട്ടിൽ.... ഫ്രഡിയെ അവന് മുന്നിലായി പിടിച്ചു നിർത്തിയതും കല്ല് വന്ന് വീണത് ഫ്രഡിയുടെ മുതുകത്തായിരുന്നു..... "ന്റെ അമ്മച്ചി....." ന്ന് വിളിച്ചു കൊണ്ട് ഫ്രഡി നിന്ന് പുളഞ്ഞതും എബിയുണ്ട് ഹലാക്കിലെ ചിരി....അത്‌ കണ്ട് കലിയിലകിയ ഫ്രഡി.....പല്ല് കടിച്ചു കൊണ്ട്..... "എന്നതാടാ പന്നി ഇളിക്കുന്നെ......" "സന്തോഷം കൊണ്ട സഹോ....ഇവന്റെ കയ്യിലിരിപ്പിന് ഇത്രയും കാലം അടിമേടിച്ചോണ്ടിരുന്നത് ഞാനാ.... ഇപ്പൊ അത്‌ ഷെയർ ചെയ്യാൻ നീയും കൂടെയുണ്ടല്ലോന്ന് ആലോചിച്ചപ്പോൾ....ഒരു മനസുഖം......😁.... പേടിക്കണ്ട... ഇതൊക്കെ സാംപിൾ മാത്രം വെടികെട്ടു ബാക്കിയുണ്ട്...... അല്ലേടാ ഡെവിയെ......." "കണ്ടില്ലെടാ ആ സെൽഫിയൂറിക് ആസിഡ് വിളിച്ചോണ്ട് പോയത്.... ഇച്ചായ ന്ന് വിളിച്ചോണ്ടിരുന്ന കൊച്ച.... ഇപ്പൊ പട്ടി ന്ന്....."

"കയ്യിലിരുപ്പ് കൊണ്ടല്ലേ അനുഭവിച്ചോ..... 😁ആൾക്ക് ദേഷ്യം നിങ്ങളോടാണ്......എബി ഇളിച്ചോണ്ട് നിക്കണ്ട..... നിന്നെയും ചേർത്താ പറഞ്ഞത്..... പിന്നെ ഞാൻ.... അവളുടെ മുൻപിൽ തികച്ചും നിരപരാധിയാണ്..... സോ ഞാൻ വളച്ചെടുക്കും അവളെ...." 😌 "ട കോപ്പേ എന്നതാടാ ഉദ്ദേശം.... അവളെന്റെ പെണ്ണാ......" "അല്ലെന്ന് ഞാൻ പറഞ്ഞോ.... അയ്യാ..... എനിക്ക് വേറെ പണിയില്ലേ നിന്റേന്ന് അടി ഇരന്നു മേടിക്കാൻ......😏 നിയടിച്ചാൽ താങ്കമാട്ടെ...... ഒരാഴ്ചയിൽ കൂടെ ഞാൻ തൂങ്ങിയിട്ടില്ലടാ...... നിന്റെ അടികൊണ്ട്.... ഞാൻ ഉദേശിച്ച വളക്കൽ എന്റെ പെങ്ങളൂട്ടിയെ വളക്കുന്ന കാര്യമാണ്....... ന്റെ ലച്ചുമ്മടെ മോള് ഇന്ക് പെങ്ങൾ ആണെടാ നാറികളെ......അല്ലാതെ അവളെ അടിച്ചോണ്ട് പോകാൻ വന്ന വില്ലനല്ല....."😬😬 "അല്ല എങ്ങനെ വളക്കാനാ പ്ലാൻ....."😁 ന്ന് എബി ഇളിച്ചോണ്ട് ചോദിച്ചതും.... "എന്റെ പ്ലാൻ എന്റെ മാത്രം സ്വകാര്യതയാണ്.... അതിലൊരു നാറീം ഇടപെടേണ്ട....ഐഡിയ കിട്ടാൻ ഇളിച്ചോണ്ട് വരുവാ......"😏 ന്ന് പുച്ഛിച്ചു കൊണ്ട് പോയതും....എബി... "ഇവനാരടെ.... ന്റെ അമ്മച്ചിടെ ആങ്ങളേടെ മോൻ ആയി പോയി...അല്ലേൽ..."

"അല്ലെൽ......"🤨 "അല്ലേൽ എന്നാ അവന്റെ അടി കൂടെ ഞാൻ കൊള്ളേണ്ടി വരും...ഹാ.... തലവിധി ഏതിലൂടെ പോയാലും അടി മസ്റ്റ......അത്‌ വിട്...... ഡെവിയെ.... വീണു മൈൻഡ് ചെയ്യുന്നില്ലടാ.....ഇന്നലെ ഇഷ്ടം പറഞ്ഞ കൊച്ച..... വാട്ടർ കളഗില്ലാത്ത കോട്ടം പുറം ചന്ത പോലെ ഒരു മൈൻഡ് ഇല്ലടാ......" "അതെന്ത് മൈൻഡടാ കോട്ടപ്പുറം ചന്ത പോലെ......"🙄 "അതൊന്നും എനിക്കറി‌വേല.....ഒരു അഭിശൊക്തിക്ക് പറഞത....."😁 "അഭിശയൊക്തിയല്ല....അതിശയോക്തി...."😬 "ന്റെ പോന്നോ.... അതാണോ ഇവിടത്തെ പ്രശ്നം....തിരുത്താൻ വന്നേക്കുന്നു.....കാര്യം മനസിലായല്ലോ....ഒരു വാക്ക് പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലെ ഇവിടെ......ഇതെന്താ കുക്കുമ്പർ സിറ്റിയോ....."😬😬 ന്ന് പറഞ്ഞു ചവിട്ടി തുള്ളി പോയതും..... ഇതെന്തിന്റെ കുഞ്ഞാണെന്തോ..... ന്നുള്ള ചിന്തയിൽ ഡെവി പോക്കറ്റിൽ നിന്നും ഫോണെടുത്തു കാതോട് ചേർത്ത് വെച് വീട്ടിലോട്ട് നടന്നു........ എന്നാൽ അകത്ത്‌ ശിവ..... "ചിറ്റേ.... അല്ല അവരെ ഇവിടെ കയറ്റി താമസിപ്പിച്ചതിന്റെ ഉദ്ദേശം എന്താ.....ഇവിടെ അടയിരുത്താതെ പോകാൻ പറഞ്ഞൂടെ...ആ ജാഡ തെണ്ടി....."

"ശ്രീ....." ന്ന് ശാസനയോടെ വിളിച്ചതും....... "ചിറ്റേ......അവരെ ഇവിടെ ന്ന് പോകാൻ പറ......" ന്ന് പറഞ്ഞു ചിണുങ്ങിയതും....... "അത്‌ മോളെ....ലച്ചു... നിന്റെ അമ്മയുഡെ വീട്ടുക്കാരല്ലെ......." "എന്ത് വീട്ടുകാര്...... ഇത്രയും വർഷം ഇല്ലായിരുന്നല്ലോ..... ഇനിയങ്ങോട്ടും വേണ്ട....."😡 ന്ന് തുള്ളിയതും അവരുടെ സംസാരം കേട്ട് അടുക്കളയിലോട്ട് വന്ന ഡെവി ..... "ഡി റൗഡി......ഇവിടെ കിടന്ന് തുള്ളണ്ട ഞങ്ങൾ കുറച്ച് ദിവസത്തേക്ക് ഇവിടെ തന്നെയുണ്ടാകും.....പോന്ന് മോള് സഹിച്ചേ പറ്റത്തൊള്ളൂ......." "എന്ത് അധികാരത്തിന്റെ പേരിലാ ഇവിടെ നിക്കുന്നെ......"😡 "ദോ.... ആ നില്കുന്നവൻ എന്റെ കീഴിൽ ജോലി ചെയ്യുന്നു.....എന്ന നിലയിൽ മതിയോ......." ന്ന് പുറത്ത് നിന്ന് അടുക്കള വാതിലിലോട്ട് വന്ന രഘുവിനെ ചൂണ്ടി പറഞ്ഞതും അത്‌ കേട്ട രാഘു..... കാവിലമ്മേ.....ഒന്നകിൽ ശ്രീ മോള് അല്ലേൽ ഈ കാട്ടാളൻ.....എന്റെ മോഷണ ജീവിതത്തിന് തറക്കലിടുമല്ലോ......

ജീവിക്കാൻ സമ്മതിക്കില്ല...... ന്ന് ആത്മയടിച്ചു ശിവയുടെ നോട്ടത്തിൽ ഞാനൊന്നും അറിഞ്ഞിട്ടില്ലെന്നുള്ള രീതിൽ തലയനക്കവേ ഡെവിയുടെ നോട്ടത്തിൽ എല്ലാം സമ്മതിച്ചു കൊണ്ട് വന്നാ വഴി ഇറങ്ങി ഓടി........ കലിയിളകിയ ശിവ......അടുത്തുള്ള പഴങ്കഞ്ഞി വെള്ളം ഒഴിച്ച പാത്രമെടുത്ത് ഊക്കോടെ ഡെവിക്ക് നേരെ ഒഴിച്ചതും..... "ആന്റി.....ടി......"😁 ന്ന് വിളിച്ചു കൂവി കൊണ്ട് അങ്ങോട്ട് വന്നതും ശിവയൊഴിച്ച പഴങ്കഞ്ഞി വെള്ളം എബിയുടെ തലയിലൂടെ കമിഴ്ന്നതും വിജിലമ്പിച്ചു നിന്ന എബി.....സ്വയം ഒന്ന് മണത്തു നോക്കി കൊണ്ട്..... "ആന്റി..... ടി വേണ്ട......ഞാനൊന്ന് കുളിച്ചേച്ചും വരാം.....ഒത്തിരി പഴക്കം ഉണ്ടല്ലേ.....സാരവില്ല.... പഴം കഞ്ഞി സ്കിന്നിന് നല്ലതാ......."😁 ന്ന് പറഞ്ഞു വെളുക്കെ ചിരിച്ചു കൊണ്ട് അടുക്കള വഴി ഇറങ്ങി പോയി..... ഒഴിക്കൽ മിസ്സായ അരിശത്തിൽ ശിവ കലിത്തുള്ളി......

"മാറാടോ അങ്ങോട്ട്.... ഇടിക്കട്ടെ.... മസിലും പെരുപ്പിച്ചു വഴി തടയാൻ മതിൽ പോലെ നിന്നോളും......" ന്ന് പറഞ്ഞു ഡെവിയെ തള്ളി മാറ്റി അകത്തേക്ക് പോയതും..... അവുടെ പുറകെ പോയ ഡെവി....... "ഇങ്ങോട്ട് വാടി സൾഫ്യൂരിക് ആസിഡെ........" ന്ന് പറഞ്ഞ അടുത്ത നിമിഷം അവളുടെ അരയിലായി ചുറ്റി പിടിച് പൊക്കിയെടുത്തു അടുത്ത് കണ്ട റൂമിലേക്ക് കയറി കതകടച്ചു...... അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ശിവ അവനിൽ നിന്ന് കുതറി മാറി കൊണ്ട്....... "നിനെക്കെന്തിന്റെ കേടാ......ഞാൻ പറഞ്ഞു എന്റെ അടുത്തേക്ക്......" ന്ന് കലിയിൽ പറഞ്ഞതും അടുത്ത നിമിഷം ഡെവി തന്റെ ഷർട് തലവഴി അഴിച് മാറ്റി അടുത്തുള്ള ടേബിളിലേക്കിട്ടതും...... അവന്റെ പ്രവർത്തിയിൽ മിഴിച്ചു നിന്ന ശിവ.....അവന്റെ തനിക്ക് നേരയുള്ള ചുവട് വെപ്പിൽ കണ്ണും മിഴിച്ചു നിന്ന് പോയി............................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story